Sunday, June 26, 2011

"കുടുംബസ്നേഹം"

ശരി കുട്ടികളെ നിങ്ങളെല്ലാം സാബിന്റെ പൊത്തകം എടുക്കുക.

 യെസ് സാര്‍! 

44 -ആം പേജ് ബാബുമോന്‍ വായിക്കൂ: കാലഗണനയുടെ കാലനായ 'മധ്യ'കേരളവാസിയായ സാബിന്റെ പൂജ്യപ്രശ്‌നം സാബിനെതന്നെ 'പൂജ്യ'നാക്കി പരിഹരിച്ച ആരവതരുണിപ്പടയ്ക്കു മുമ്പില്‍ പൂജ്യം കാലരാത്ത മറ്റൊരു സാബ്-വികൃതി സാദരം സമര്‍പ്പിക്കട്ടെ. ഈ പോസ്റ്റ് അല്‍പ്പം ഹെവി ആയി തോന്നുന്നെങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റ് സാബിന് തന്നെയാണ്. എങ്കിലും അടുത്തത് അല്‍പ്പം ലൈറ്റായിരിക്കുമെന്ന് ഇപ്പോഴേ ഉറപ്പുതരുന്നു. തുടരെ തുടരെ ഇത്തരം പോസ്റ്റുകളിടേണ്ടി വരുന്ന എന്റെ പ്രയാസം നിങ്ങള്‍ മനസ്സിലാക്കണം. സാബ് അത്രമാത്രം 'മറിച്ചുവെച്ചി'ട്ടുണ്ട്. കുറേശ്ശെയായി റിലീസ് ചെയ്തില്ലെങ്കില്‍ സാബിന്റെ വീരകൃത്യങ്ങള്‍കൊണ്ട് ഗോഡൗണ്‍ നിറഞ്ഞുകവിയും. 

"200 കോടി വര്‍ഷം പഴക്കമുള്ള പ്രോട്ടിരോസോയിക് യുഗത്തിന്റെ ആദ്യഭാഗങ്ങള്‍ കേംബ്രിയന്‍, ഓര്‍ഡോവിഷ്യന്‍, സിലൂരിയന്‍ എന്നീ യുഗങ്ങളാണ്"(ഡാര്‍വിനിസം:പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 44 പാര-1) 

എങ്ങനെ..എങ്ങനെ...? കേംബ്രിയനും ഓര്‍ഡോവിഷ്യനുമൊക്കെ പ്രോട്ടിരോസോയിക്കിന്റെ 'ആദ്യഭാഗ'ങ്ങളോ 'അവസാന' ഭാഗങ്ങളോ? സാബ് ചിലപ്പോള്‍ തിരിച്ചെണ്ണിയതായിരിക്കും. എന്നാലുമില്ലേ പന്തികേട്? 

"ഇരുനൂറ് കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള, കേംബ്രിയന് തൊട്ടുമുമ്പുള്ള പ്രോട്ടിരോസോയിക് ഘട്ടത്തില്‍ ബഹുകോശജീവികളുടേതെന്ന് സംശയിക്കപ്പെടുന്ന ചില ജീവരൂപങ്ങള്‍ കണ്ടെത്തിയതായി ചില പുരാവസ്തുശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടിരുന്നു"(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 46 പാര-3) 

കേംബ്രിയന് തൊട്ടുമുമ്പാണ് പ്രോട്ടിരോസോയിക്കെങ്കില്‍ കേംബ്രിയന്‍ പ്രോട്ടിരോസോയിക്കിന്റെ 'ആദ്യ'ഭാഗമാകുന്നതെങ്ങനെ? ഉത്തരം അതേ പേജില്‍ തൊട്ടുതാഴെ കിടപ്പുണ്ട്:

"50-60 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള ഓര്‍ഡോവിഷ്യന്‍ യുഗത്തിന്റെ ആദ്യഘട്ടത്തില്‍ മാത്രമാണ് നട്ടെല്ലികള്‍ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു"(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 46 പാര-4)

കേംബ്രിയന്‍ (54.4-53.8 കോടിയെന്ന് ഒരിടത്ത് പറയുന്നു. അതായത് കേംബ്രിയന്‍ വെറും 6 ദശലക്ഷം വര്‍ഷങ്ങള്‍. ഓര്‍ഡോവിഷ്യനാകട്ടെ 50-60 കോടി വര്‍ഷം വരെ നീളുന്നുവെന്നാണ് മറ്റൊരിടത്ത് എഴുതിയിട്ടുള്ളത്. ഇതെല്ലാം ഒരാളാണ് എഴുതുന്നതെന്നാണ് കൗതുകകരം. ഏതാണ് പരിണാമ കാലക്രമത്തില്‍ ആദ്യം വരുന്നത്: ഓര്‍ഡോവിഷ്യനോ കേംബ്രിയനോ? അതോ അവ ഇടകലര്‍ന്നാണോ വരുന്നത്? ഈ കാലഗണനക്രമത്തിന്റെ ദൈര്‍ഘ്യം ഏറിയുംകുറഞ്ഞും അങ്ങോട്ടുമിങ്ങോട്ടും മാറാമെങ്കിലും ഒരാള്‍ ഒരു പുസ്തകത്തിന്റെ അടുത്തടുത്ത പേജുകളില്‍ ഇങ്ങനെ എഴുതുന്നത് ആദ്യം കാണുകയാണ്. 

''ഇപ്പോള്‍ കേംബ്രിയന്റെ കാലം 60 കോടിക്കപ്പുറം എന്നാണ് കണക്ക്'(Science Daily, 2010 July 1) എന്ന് ഏപ്രില്‍ 16, 2011 , 9:55 PM ന് സ്വന്തം ബ്‌ളോഗില്‍ എനിക്കെഴുതിയ മറുപടിയില്‍ തട്ടിവിടുന്നുണ്ട്. (കാണുക-''ഒരു പിശക് കണ്ടെത്താന്‍ സുശീലിന് പത്ത് മഠയത്തരങ്ങള്‍,'' ഡോക്കിന്‍സ് നിരൂപണം, 2011 ജൂണ്‍ 13)

Sceince Daily യുടെ പേര് പറഞ്ഞ് സാബ് ബൂലോകത്തിന് അധികജ്ഞാനം പകരുകയാണ്. പക്ഷെ ഇവിടെയും ഒരു ചിന്ന സംശയം- ''ഇപ്പോള്‍ കേംബ്രിയന്റെ കാലം 60 കോടിക്കപ്പുറം എന്നാണ് കണക്ക്''-എന്നുപറഞ്ഞാല്‍ കേംബ്രിയന്‍ 60 കോടി മുതല്‍ എവിടെ വരെ? 60-70 കോടി? 60-65 കോടി? സാബ് വ്യക്തമാക്കുന്നില്ല. അതോ ഇനി 'പ്രീ-കാംബ്രിയന്‍' തുടങ്ങുന്ന കാലഘട്ടമാണോ ഈ '60 കോടിക്കപ്പുറം'? കാംബ്രിയന്‍ 60 കോടിക്കപ്പുറമാണെങ്കില്‍ പ്രീ-കാംബ്രിയന്‍ 70 കോടിക്ക് അപ്പുറത്തേക്കൊക്കെ പോകാമല്ലോ? വെറും 6 ദശലക്ഷം വര്‍ഷംകൊണ്ട് കേംബ്രിയന്‍ ജൈവവിസ്‌ഫോടനം ഉണ്ടായെന്ന് വാദിക്കുന്ന ആളാണ് കോടികളിട്ട് ഇങ്ങനെ അമ്മാനമാടുന്നത്! കാലഗണനാക്രമം ഉത്തരവാദിത്വരഹിതമായി പരാമര്‍ശിക്കുന്ന രോഗം ഇപ്പോഴും സാബിനുണ്ടെന്ന് കരുതണം. മാത്രമല്ല കഴിഞ്ഞ മാസത്തെ Sceince Daily യിലെ ഒരു ലീഡ് ആര്‍ട്ടിക്കിള്‍ തുടങ്ങുന്നതു തന്നെ ഇപ്രകാരമാണ്: 'The creatures, known as anomalocaridids, were already thought to be the largest animals of the Cambrian period, known for the 'Cambrian Explosion' that saw the sudden appearance of all the major animal groups and the establishment of complex ecosystems about 540 to 500 million years ago.' (Sceince Daily, May 26.5.2011)
അതായത് ഇപ്പോഴും കേംബ്രിയന്‍ ഘട്ടം 54-50 കോടി ഘട്ടത്തിലാണെന്ന് പരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ Sceince Daily ക്ക് യാതൊരു വിഷമവുമില്ല. ഇപ്പോഴും അതാണവിടുത്തെ Standard concept. 

സാബ് കാലത്തെ ക്രൂശിക്കുന്നത് തുടരുന്നത് കാണുക:

(എ) മുന്നൂറ് കോടിയോളം വര്‍ഷം നീണ്ട പ്രീ-കേംബ്രിയന്‍മഹായുഗത്തില്‍ ബഹുകോശജീവികളിലേക്കുള്ള ക്രമാനുഗത പരിണാമം ചിത്രീകരിക്കുന്ന എണ്ണമറ്റ ഫോസിലുകള്‍ ഡാര്‍വിനിസപ്രകാരം ഉണ്ടാകേണ്ടിയിരിക്കുന്നു(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 47 പാര-3). 

(ബി) ഭൂശാസ്ത്രജ്ഞരുടെ കാലഗണനയില്‍ ഏറ്റവും താഴെയായി പ്രത്യക്ഷപ്പെടുന്നത് പ്രീ-കേമ്പ്രിയന്‍ മഹായുഗമാണ്. അതിനെ രണ്ടു യുഗങ്ങളായി വീണ്ടും വിഭജിച്ചിട്ടുണ്ട്. 460 കോടി വര്‍ഷം പഴക്കമുള്ള ആര്‍ക്കിയോ സോയിക്, 200 കോടി വര്‍ഷം പഴക്കമുള്ള പ്രോട്ടിരോസോയിക് എന്നിങ്ങനെ(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 45 പാര-1) 

ആദ്യം പറയുന്നു പ്രീ-കേംബ്രിയന്‍ മഹായുഗം=300 കോടി വര്‍ഷം. അതില്‍ കേംബ്രിയന് മുമ്പുള്ള പ്രോട്ടിരോസോയിക് ഘട്ടം= 200 കോടി വര്‍ഷം. പ്രീ-കേംബ്രിയനായ ആര്‍ക്കിയോസോയിക് യുഗമാകട്ടെ (പൊതുവായ കണക്കായിരിക്കാം) 460 കോടി വര്‍ഷവും. 


കണക്ക് (എ) അനുസരിച്ച് പ്രീ-കേംബ്രിയനും (300 കോടിയോളം) + കേംബ്രിയനും (50-55 കോടി പരിഗണിക്കുക) കൂട്ടിച്ചേര്‍ത്താല്‍ ഭൂമിയുടെ മൊത്തം പ്രായം ലഭിക്കണം. അപ്പോള്‍ ഭൂമിയുടെ ആകെ പ്രായം കേവലം 350-355 കോടി വര്‍ഷം!


കണക്ക് (ബി) പ്രകാരം പ്രീ-കേംബ്രിയന്‍  യുഗത്തിന്റെ പഴക്കം 460 കോടി വര്‍ഷം. ഇവിടെയും പ്രീ- കാംബ്രിയനും കാംബ്രിയന്‌ ശേഷമുള്ള കാലവും കൂട്ടുമ്പോള്‍ ഭൂമിയുടെ മൊത്തം പ്രായം ലഭിക്കണം. 460+55 =515! നോക്കണേ ഒന്നുകില്‍ 355 അല്ലെങ്കില്‍ 515. ഒന്നുകില്‍ ആശാന്റെ ചെസ്റ്റില്‍ അല്ലെങ്കില്‍ കളരിക്ക് ബാഹര്‍! സാബ് ഒരു തരത്തിലും സമ്മതിക്കില്ല! ലക്ഷണമൊത്ത യംഗ് എര്‍ത്ത് ക്രിയേഷനിസ്റ്റും റേഡിയോ ആക്റ്റീവ്-കാര്‍ബണ്‍ ഡേറ്റിംഗ് ടെസ്റ്റുകള്‍ തട്ടിപ്പാണെന്ന് വാദിക്കുന്ന ആളുമായ 'മൈക്ക് ഹസ്സി' വമ്പന്‍ കണക്കുകളുമായി പരിണാമശാസ്ത്രജ്ഞര്‍ കിളച്ചിട്ടതിനും അപ്പുറവും ഇപ്പുറവും ചാടി തുടയെല്ല് പൊട്ടിക്കുന്നതാണ് നാമിവിടെ കണ്ടത്.


കണക്കു മടുത്തോ. മടുപ്പിക്കുന്ന കണക്കുമായി സാബ് പുസ്തകമിറക്കിയാല്‍ മാലോകരെന്തു ചെയ്യും? ഇനി ഒരു ചെയിഞ്ചിനായി സാബിന്റെ തട്ടിപ്പ്-ഉടായിപ്പ് വ്യാഖ്യാനത്തിലൊന്നുമായി ഈ പോസ്റ്റ് ഉപസംഹരിക്കാം:

"പരിണാമസിദ്ധാന്തപ്രകാരം കഴിഞ്ഞ 538 ദശലക്ഷം വര്‍ഷങ്ങളില്‍ ഭൂമിയില്‍ നിലനിന്നത് 38 ഫൈലങ്ങളാണ്. എന്നാല്‍ ഇവയോരോന്നും ഇക്കാലയാളവിനുള്ളില്‍ ക്രമേണ പരിണമിച്ചുണ്ടായതല്ല. മറിച്ച്(538-544)കേമ്പ്രിയനിലെ വെറും ആറ് ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഉത്ഭവിച്ചതാണ്. ശേഷമുള്ള 538 ദശലക്ഷം വര്‍ഷം നീണ്ട കാലയളവില്‍ പുതിയ ഫൈലകള്‍ ഉണ്ടായിട്ടുമില്ല."(ഡാര്‍വിനിസം: പുതിയ പ്രതിസന്ധികള്‍ പ്രതിസന്ധിയും-പേജ് 58 പാര-4) 

"പത്ത് ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍, ശേഷമുണ്ടായ 358 ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ പോലും സംഭവിക്കാത്തത്തത്ര വൈവിധ്യം ജനിച്ചതിനെയാണ് കാമ്പ്രിയന്‍ വിസ്‌ഫോടനം എന്നുവിളിക്കുന്നത്."(ഡാര്‍വിനിസം: പുതിയ പ്രതിസന്ധികള്‍ -പേജ് 59 പാര-3) 

അടുത്ത പേജിലെത്തുമ്പോള്‍ കേംബ്രിയന്‍ കാലയളയളവില്‍ 40 ലക്ഷത്തിന്റെ വര്‍ദ്ധന. അതായത് പേജൊന്നിന് 40 ലക്ഷം. പേജ് 55 ലെത്തുമ്പോള്‍ 56 കോടി വര്‍ഷം പഴക്കമുള്ള പാറയും കേംബ്രിയന്‍ പാറയാണെന്ന് സാബ് പറയുന്നു. പിന്നീടങ്ങോട്ട് എഴുതാഞ്ഞത് ഭാഗ്യം. മാത്രമല്ല, പേജു മറിഞ്ഞതോടെ ഫൈലങ്ങള്‍ ഉണ്ടാകാത്ത കാലഘട്ടം 538 ദശലക്ഷം വര്‍ഷത്തില്‍ നിന്ന് 358 ദശലക്ഷം വര്‍ഷമായി പരിണമിച്ചുകളഞ്ഞു. 

"കരയില്‍ കശേരുകികളുടെ (നട്ടെല്ലികളുടെ) 329 കുടുംബങ്ങളുണ്ട്. അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കുഴിച്ചെടുത്തിട്ടുണ്ട്. 79.1% ലഭിച്ചിരിക്കുന്നുവെന്നര്‍ത്ഥം. പക്ഷികളുടെ അതിലുള്‍പ്പെടുന്നു. അവ ഫോസിലീകരിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. ജീവിച്ചിരിക്കുന്ന 151 പറവ കുടുംബങ്ങളുണ്ട്. ഇവയെ ഒഴിവാക്കിയാല്‍ മൊത്തം കരകശേരുകി കുടുംബങ്ങളില്‍ 87.8 ശതമാനത്തിന്റെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. എന്നിട്ടും കരകശേരുകികളിലെ അടിസ്ഥാന ജീവവിഭാഗങ്ങള തമ്മില്‍ ബന്ധിപ്പിക്കുന്ന മധ്യരൂപങ്ങളില്ല"(ഡാര്‍വിനിസം :പ്രതീക്ഷയും പ്രതിസന്ധിയും പേജ് 40 പാര-2). 

മധ്യരൂപങ്ങളില്ലെന്ന് കാണിക്കാനായി സാബ് അവതരിപ്പിക്കുന്ന ഉഡായിപ്പ് ശ്രദ്ധിക്കൂ. മൊത്തം കുടുംബങ്ങള്‍-329(പക്ഷികള്‍ ഉള്‍പ്പെടെയെന്ന് സാബ്). 261 കുടുംബങ്ങളുടെ ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. ഇനി പക്ഷികളെ ഒഴിവാക്കിയാല്‍ 87.8% എന്ന് വേറൊരു കണക്ക്. പക്ഷികുടുംബം 151, അത് ഏതിനോടാണ് കൂട്ടേണ്ടത്? എങ്ങനെയാണ് 87.8% കണക്ക് ലഭിച്ചത്? എന്താണിതൊക്കെ? ഒന്നും വ്യക്തമല്ല. ഒക്കെ പോട്ടെ. ഇവിടുത്തെ 79.1% എന്ന കണക്ക് വസ്തുതകളുടെ വക്രീകരണമാണ്. പണ്ട് അപ്പൂട്ടന്‍ ഇത് വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അന്ന് മറുപടി പറയാതെ സാബ് സ്‌ക്കൂട്ടര്‍ സ്റ്റാര്‍ട്ടുചെയ്ത് വിടുകയാണുണ്ടായത്. Kingdom, Phylum, Class, Order, Family, Genus, Species എന്നിങ്ങനെയാണ് ജൈവരൂപവര്‍ഗ്ഗീകരണം. 'King Phillip Came Over From Great Spain' എന്ന വാചകം കാണാതെപഠിച്ചാണല്ലോ നാമിത് ഓര്‍ത്തുവെക്കുന്നത്. ഒരു ജീവി കുടുംബത്തില്‍ ആയിരക്കണക്കിന് സ്പീഷിസുകളും കോടിക്കണക്കിന് ജീവികളുമുണ്ടാകാം. അതിലേതെങ്കിലും ഒന്നിന്റെ ഫോസില്‍ കിട്ടിയാല്‍ ആ കുടുംബത്തിന്റെ ഫോസില്‍ കിട്ടിക്കഴിഞ്ഞു! 
മനുഷ്യന്റെ കാര്യമെടുക്കാം. നമ്മുടെ കിംഗ്ഡം ആനിമാലിയ, ഫൈലം കോര്‍ഡേറ്റ, സബ് ഫൈലം വെര്‍ട്രിബ്രാറ്റ, ക്‌ളാസ്സ് മാമലിയ, ഓര്‍ഡര്‍ പ്രൈമേറ്റ്, കുടുംബം ഹോമിഡൈ. ഇനി ചിത്രത്തിലെ ഹോമിഡെ യില്‍ നിന്ന് ഹോമോയിലേക്ക് അവിടെനിന്നും ഹോമോ ഹാബിലസ്-ഇറക്റ്റസ്-സാപിയന്‍സ് എന്നിങ്ങനെയുള്ള ഉപസ്പീഷിസുകളും കടന്ന് മനുഷ്യനിലെത്തിച്ചേരാന്‍ എത്ര സഞ്ചരിക്കണമെന്ന് നോക്കൂ. പക്ഷെ ഇവിടെ ഹസ്സിയുടെ അഭിപ്രായത്തില്‍ ഹോമിഡൈ വിഭാഗത്തില്‍പ്പെട്ട ഏതെങ്കിലും ഒരു ജീവിയുടെ ഫോസില്‍ ലഭിക്കുന്നതോടെ മനുഷ്യനും ഫോസില്‍ പട്ടികയിലായി! മനുഷ്യന്റെ ഒരെല്ലുപോലും കിട്ടേണ്ട കാര്യമില്ല! ഓര്‍ഡറും ക്‌ളാസ്സും പരിഗണിച്ചാല്‍ ശതമാനക്കണക്ക് കുറച്ചുകൂടി ഉയരും. ഫൈലത്തിലെത്തുമ്പോള്‍ നൂറിനോടടുക്കും കിംഗ്ഡമാണെങ്കില്‍ നൂറില്‍ നൂറും ഉറപ്പാണ്. ഭൂരിപക്ഷം ഫോസിലുകളും ലഭിച്ചിട്ടും മധ്യരൂപ ഫോസിലുകളില്ലെന്ന് സ്ഥാപിക്കാനാണ് സാബ് ഈ കുതന്ത്രം പയറ്റുന്നത്. എന്നാല്‍ ഇവിടെ മുന്നോട്ട് ജനുസ്സിലേക്ക് വന്നാല്‍ ശതമാനക്കണക്ക് കുത്തനെ ഇടിയുന്നതുകാണാം. സ്പീഷിസിലെത്തിയാല്‍ പിന്നെയും താഴും. ഉപസ്പീഷിസിലേക്ക് കടക്കുമ്പോള്‍ വീണ്ടു കുറയും...1% പോലും കിട്ടാത്തവ നിരവധിയെന്ന് വരും. അപ്പോള്‍ ഭൂരിപക്ഷം ഫോസിലുകളും ലഭിച്ചിട്ടുണ്ടെന്ന വാദത്തിലെ കള്ളി വെളിച്ചാത്താകും. അതിനാലാണ് ഹസ്സി കുടുംബത്തില്‍ പിടച്ചത്. ഇത് ഹസ്സിയുടെ സ്വന്തം ബുദ്ധിയല്ല, മറിച്ച് ക്രിസ്ത്യന്‍ സൃഷ്ടിവാദ സാഹിത്യത്തില്‍ നിന്നും 'expert in many field'(including photostat work) നിര്‍ലജ്ജം പകര്‍ത്തിയതാണ്.ഒരു പുസ്തകരചയികതാവ് പരസ്പരബന്ധമില്ലാതെ ഇങ്ങനെയൊക്കെ എഴുതിവെക്കുന്നതിലും ഉഡായിപ്പ് നടത്തുന്നതിലും മാന്യവായനക്കാരാ, നിങ്ങള്‍ക്ക് സങ്കടമുണ്ടോ? ദയവായി വിട്ടുകളഞ്ഞേക്കുക, 'സാബിന് സോഫയിലും ആകാം' എന്നല്ലേ പ്രമാണം. കിട്ടുന്ന അവസരമൊന്നും കളഞ്ഞുകുളിക്കുന്ന ശീലം സാബിനുമില്ലല്ലോ.

27 comments:

സുശീല്‍ കുമാര്‍ said...

ആദ്യം പറയുന്നു പ്രീ-കേബ്രിയന്‍ മഹായുഗം=300 കോടി വര്‍ഷം. അതില്‍ കേംബ്രിയന് മുമ്പുള്ള പ്രോട്ടിരോസോയിക് ഘട്ടം= 200 കോടി വര്‍ഷം. പ്രീ-കേമ്പ്രിയനായ ആര്‍ക്കിയോസോയിക് യുഗമാകട്ടെ (പൊതുവായ കണക്കായിരിക്കാം) 460 കോടി വര്‍ഷവും.


കണക്ക് (എ) അനുസരിച്ച് പ്രീ-കേമ്പ്രിയനും (300 കോടിയോളം) + കേമ്പ്രിയനും (50-55 കോടി പരിഗണിക്കുക) കൂട്ടിച്ചേര്‍ത്താല്‍ ഭൂമിയുടെ മൊത്തം പ്രായം ലഭിക്കണം. അപ്പോള്‍ ഭൂമിയുടെ ആകെ പ്രായം കേവലം 350-355 കോടി വര്‍ഷം!


കണക്ക് (ബി) പ്രകാരം പ്രീ-കേമ്പ്രിയന്‍ യുഗത്തിന്റെ പഴക്കം 460 കോടി വര്‍ഷം. ഇവിടെയും പ്രാ-കേമ്പിരയനും കേമ്പ്രിയന് ശേഷമുള്ള കാലവും കൂട്ടുമ്പോള്‍ ഭൂമിയുടെ മൊത്തം പ്രായം ലഭിക്കണം. 460+55 =515! നോക്കണേ ഒന്നുകില്‍ 355 അല്ലെങ്കില്‍ 515. ഒന്നുകില്‍ ആശാന്റെ ചെസ്റ്റില്‍ അല്ലെങ്കില്‍ കളരിക്ക് ബാഹര്‍!

അനില്‍@ബ്ലോഗ് // anil said...

:)

bright said...

സാബ്‌ കണക്കൊപ്പിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു.ഇനി ഈ പുസ്തകങ്ങളൊക്കെ തിരുത്തി പുതിയ പതിപ്പിറക്കുന്നതിലും നല്ലത് പുതിയൊരു ഖണ്ഡനം എഴുതുന്നതാണ്.പഴയത് 'ഒക്കെ മായ്ച്ചു കളഞ്ഞു' (ഇന്നസെന്റ് ‍-ഗോഡ്ഫാദര്‍ )

വി ബി എന്‍ said...

:)

ബിജു ചന്ദ്രന്‍ said...

പരിണാമം വിഷയമായി നല്ല ഒരു ബ്ലോഗ്‌ പോസ്റ്റ്‌
http://darryl-cunningham.blogspot.com/2011/06/evolution.html

യുക്തി said...

സാബിനെയും ചിയര്‍ഗേള്‍സിനെയും കണ്ടവരുണ്ടോ.
ബസ്സ് മൂന്നാലെണ്ണം മിസ്സായല്ലോ.
കണ്ടകന്റെ ‘കത്തി‘കളഞ്ഞുപോയതോ
കൈ ഒടിഞ്ഞുപോയതോ,
എതായാലും സത്യാന്വേഷിയുടെ ‘കൈ‘സഹായം
ഇവിടം വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു.
“നന്ദി സാബ് ആരോടു പറയേണ്ടൂ.”

kaalidaasan said...

Tracking

ഹൈന said...

വായിക്കുന്നുണ്ട്, ഒന്നും മനസ്സിലാകുന്നില്ല...

ശങ്കരനാരായണന്‍ മലപ്പുറം said...

എന്താണിതു സഖാവേ!

സുശീല്‍ കുമാര്‍ said...

ഹൈന,

കാലഗണനയുടെ കാര്യത്തില്‍ ഉള്ള ഉത്തരവാദിത്വരഹിതവും അപരിഹാര്യവുമായ വൈകല്യമാണീ പോസ്റ്റിന്റെ വിഷയം. മുന്‍ ചര്‍ച്ചകള്‍ വായിച്ചവര്‍ക്കും; നാനൂറ്റമ്പത്‌ കോടി വര്‍ഷം പഴക്കമുള്ള ഭൂമിയുടെ കാലഗണനയെക്കുറിച്ച് ഏകദേശ ധാരണയുമുണ്ടെങ്കില്‍ പെട്ടെന്ന് മനസിലാകും. തന്റെ പുസ്തകത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ വെല്ലുവിളി നടത്തിയതിനാല്‍ മാത്രമാണീ സംഗതിക്കു മുതിരുന്നത്.

ശങ്കരേട്ടാ...

ഇതല്ലേ സഖാവേ അത്, അതായത് ..

സുശീല്‍ കുമാര്‍ said...

നാസ്തികനായ ദൈവത്തിന്റെ കര്‍ത്താവും, കേരളത്തില്‍ നാസ്തികതയുടെ അജയ്യഗാഥകളുമായി നിരന്തരപ്രചരണത്തില്‍ ഏര്‍പ്പെട്ടുവരികയും ചെയ്തുകൊണ്ടിരിക്കുന്ന സി രവിചന്ദ്രന്‍ ബൂലോകത്തില്‍. രവിചന്ദ്രന്റെ ബ്ലോഗ് "നാസ്തികനായ ദൈവം ഇവിടെ വായിക്കുക.

സി.കെ.ബാബു said...

സുശീല്‍ കുമാര്‍,

ശ്രീ രവിചന്ദ്രന്റെ പോസ്റ്റില്‍ എനിക്ക് എന്തുകൊണ്ടോ കമന്‍റാന്‍ പറ്റുന്നില്ല. വിരോധമില്ലെങ്കില്‍, ഇത് അവിടെ ഒന്ന് പോസ്റ്റ് ചെയ്താല്‍ നന്നായിരുന്നു. നന്ദി.

ശ്രീ രവിചന്ദ്രന്‍,

മലയാളം ബ്ലോഗുലകത്തിലേക്കു് സ്വാഗതം.

ലേഖനത്തിൽ എന്നെ പേരെടുത്തു് പരാമർശിച്ചിട്ടുള്ളതിനാൽ ആ വിഷയത്തെപ്പറ്റി ഇത്രയും: "നിരീശ്വരനായ രവിചന്ദ്രൻ" എന്ന പ്രയോഗത്തിനു് രവിചന്ദ്രൻ എന്നൊരു വ്യക്തി ഇല്ലാത്തിടത്തോളം എന്തെങ്കിലും അർത്ഥം നൽകാനാവുമോ? ഇല്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. "നാസ്തികനായ ദൈവം" എന്ന പ്രയോഗത്തിൽ ഞാൻ കണ്ട പൊരുത്തക്കേടും അത്രയേ ഉള്ളു. ആശയപരമായ സംവാദങ്ങൾ ആത്മനിഷ്ഠമായോ വ്യക്തിനിഷ്ഠമായോ കാണാൻ താത്പര്യമില്ല എന്ന താങ്കളുടെ അതേ അഭിപ്രായമാണു് എനിക്കും. അതുകൊണ്ടു് ഇന്റെൻസിഫൈ ചെയ്യാൻ മാത്രം എന്തെങ്കിലും കാമ്പു് ഇതിലുള്ളതായി എനിക്കു് തോന്നുന്നുമില്ല.

പക്ഷേ, "ക്ഷുഭിതപണ്ഡിതൻ" എന്ന വിശേഷണം എനിക്കിഷ്ടപ്പെട്ടു. അതിലിപ്പോൾ വലിയ വ്യക്തിനിഷ്ഠതയൊന്നും ഉണ്ടെന്നു് പറയാനുമില്ല.

പ്രകൃതിശാസ്ത്രത്തിൽ അധിഷ്ഠിതമായ ഒരു ബോധവത്കരണത്തിനു് താങ്കളുടെ ബ്ലോഗ്‌ സാന്നിദ്ധ്യം ഉതകുമെന്ന്‍ പ്രതീക്ഷിക്കുന്നു, ആശംസിക്കുന്നു.

Firefly said...

tracking...

Chethukaran Vasu said...

Dear Sushil,

For your information

http://news.nationalgeographic.com/news/2009/10/091001-ardipithecus-ramidus-ardi-oldest-human-skeleton-fossils.html

രവിചന്ദ്രന്‍ സി said...


സ്‌ക്കാന്‍ഡിനേവിയയില്‍ സംഭവിക്കുന്നത്

രവിചന്ദ്രന്‍ സി said...

അകത്തേക്ക് തുറക്കുന്ന മുറിവ്‌

രവിചന്ദ്രന്‍ സി said...

സ്വപ്‌നം പൂത്തുലഞ്ഞ ദിവസം

രവിചന്ദ്രന്‍ സി said...


മത്സ്യകന്യകയുടെ പാട്ട്സ്ഥൂലപരിണാമത്തിന്റെ രാജവീഥിശിലകള്‍ പ്രതിഷേധിക്കുന്നു

രവിചന്ദ്രന്‍ സി said...

കഥ പറഞ്ഞോടിക്കുമ്പോള്‍

രവിചന്ദ്രന്‍ സി said...


സുധീരയായ പെണ്‍കുട്ടി

രവിചന്ദ്രന്‍ സി said...

പ്രസാധകരായ ഡി.സി ബുക്‌സിന്റെ ഔദ്യോഗിക ബ്‌ളോഗില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു. കമന്റുകള്‍ പോസ്റ്റ് ചെയ്യാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ളിക്കു ചെയ്യുക

'നാസ്തികനായ ദൈവദൂതന്‍ സംസാരിക്കുന്നു'

രവിചന്ദ്രന്‍ സി said...

ഒരു ചൂട്ടുകത്തിച്ചിരുന്നെങ്കില്‍....

രവിചന്ദ്രന്‍ സി said...

പ്രസാധകരായ ഡി.സി ബുക്‌സിന്റ ഔദ്യോഗിക ബ്‌ളോഗില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി പ്രസിദ്ധീകരിച്ചിട്ടുണ്ട്: 'നാസ്തികനായ ദൈവദൂതന്റെ മറുപടികള്‍'

ഇവിടെ

രവിചന്ദ്രന്‍ സി said...

കൊന്നവരും തിന്നവരും

രവിചന്ദ്രന്‍ സി said...

'അമ്പിളിക്കുട്ടന്‍മാര്‍'

രവിചന്ദ്രന്‍ സി said...

'അനാദിയായ ബാലചന്ദ്രമേനോന്‍'

zubaida said...

ഞാന്‍ കണ്ട ബൂലോകം, അഥവാ അവശ ബ്ലോഗര്‍ക്കുള്ള സഹായം