Pages

Thursday, April 14, 2011

യുക്തിവാദീപാളയം ഞെട്ടിത്തെറിച്ചപ്പോള്‍...


"ശാസ്ത്രലോകത്തുനിന്നും ഇപ്പോൾ ദൈവനിഷേധത്തിന്റെ സ്വരമുയരുന്നത് വിരലിലെണ്ണാവുന്ന ആളുകളിൽനിന്ന് മാത്രമാണ്‌. അവരിൽ ഏറ്റവും പ്രഖ്യാതനാണ്‌ റിച്ചാർഡ് ഡോക്കിൻസ്. ഡോക്കിൻസ് യുക്തിവാദികളുടെ പുതിയ പ്രവാചകനാണ്‌, അദ്ദേഹത്തിന്റെ പുസ്തകങ്ങൾ അവരുടെ വേദഗ്രന്ദങ്ങളും! എന്നാൽ, ദൈവനിഷേധത്തിന് തെളിവ് ഹാജരാക്കാൻ ഇത്രയും കാലത്തെ നിരീശ്വരപ്രബോധങ്ങൾക്കിടയിൽ ഡോക്കിസിന്‌ കഴിഞ്ഞിട്ടില്ലെന്നതാണ്‌ യാഥാർത്ഥ്യം. ഡോക്കിസ്നിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള സി രവിചന്ദ്രന്റെ മലയാള രചന ദൈവവിശ്വാസികളുടെ ഒരു ചോദ്യത്തിനുപോലും ഫലപ്രദമായി മറുപടി പറയുന്നില്ലെന്ന് എൻ എം ഹുസ്സൈൻ ഈ പഠനത്തിൽ സ്ഥാപിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രഗല്ഭനായ നിരീശ്വരവാദിക്കുപോലും ദൈവനിഷേധം സമർത്ഥിക്കാൻ കഴിയുന്നില്ലെന്ന് അനിഷേധ്യമായ തെളിവുകളോടെ ചൂണ്ടിക്കാണിക്കുന്ന ഹുസ്സൈന്റെ പുസ്തകം യുക്തിവാദീപാളയത്തിൽ കൂട്ട ഞെട്ടലുണ്ടാക്കും. അവരുടെ ചിന്ത മരിച്ചിട്ടില്ലെങ്കിൽ!"

ശ്രീ എൻ എം ഹുസൈന്റെ പുസ്തകത്തിന്റെ പുറംചട്ടയിൽ എഴുതിപ്പിടിപ്പിച്ചിട്ടുള്ളതാണ്‌ ഈ വരികൾ.

ഇതിൽ അവസാനത്തെ വാക്യം അക്ഷരാർത്ഥത്തിൽ തന്നെ ശരിയാണെന്ന് ഈ പുസ്തകം വായിച്ചപ്പോൾ ബോധ്യമായി. അത് വായിച്ച് യുക്തിവാദീപാളയം ഞട്ടുക മാത്രമല്ല, ഞെട്ടിത്തെറിക്കുകയും ചെയ്തു.

246-ം പേജിൽ ഇങ്ങനെ നിങ്ങൾക്കത് വായിക്കാം.

“ ആദ്യകാല ബഹുകോശ ജീവികൾ പ്രത്യക്ഷപ്പെട്ട ഫോസിൽ പാളിയെ കേംബ്രിയൻ എന്ന് വിളിക്കുന്നു. 490-540 കോടി വർഷങ്ങൾക്കിടയിലുള്ളതാണ്‌ ഈ ഫോസിൽ പാളികൾ വലിയൊരു ശതമാനം ജീവജാതികൾ കേംബ്രിയൻ കാലത്ത് മുൻഗാമികളില്ലാതെ പ്രത്യക്ഷപ്പെട്ടതായി ഫോസിൽ ശാസ്ത്രജ്ഞന്മാർക്ക് മനസ്സിലായി. ഇതിനെയാണ്‌ കേംബ്രിയൻ വിസ്ഫോടനം(Cambrian Explosion) എന്ന് വിശേഷിപ്പിക്കുന്നത്.”

 ഞെട്ടാനുണ്ടായ കാരണത്തിലേക്ക് കടക്കുംമുമ്പ് കുറച്ചുകൂടി.

എൻ എം ഹുസ്സൈൻ പറഞ്ഞു:-

"ഏറ്റവും ലളിതമായ പ്രകാശസംവേദനകോശം കൊണ്ട്‌ രൂപീകൃതിമായ കണ്ണുമായി മണ്ണിരകൾ ജീവിക്കാൻ തുടങ്ങിയിട്ട്‌ നാനൂറിലേറെ കോടി വർഷങ്ങളായി."(നവ നാസ്തികത: റിച്ചാർഡ് ഡോക്കിൻസിന്റെ വിഭ്രാന്തികൾ പേജ്: 243)

 ‘സൃഷ്ടി നടന്നത് എന്നാണ്‌‘ എന്ന ചോദ്യത്തിന്‌ ശ്രീ ഹുസ്സൈൻ തന്ന മറുപടി, സൃഷ്ടിതന്നെ നടന്നിട്ടില്ല എന്ന് വിശ്വസിക്കുന്ന സുശീൽ കുമാർ സൃഷ്ടി എന്ന് നടന്നു എന്ന് ചോദിക്കുന്നത് വീടില്ലാത്ത ഒരാൾ എന്നാണ്‌ ഞാൻ വീടുവെച്ചത് എന്ന് ചോദിക്കുന്നതുപോലെയാണ്‌ എന്നായിരുന്നല്ലോ? ദൈവത്തിൽ തന്നെ വിശ്വാസമില്ലാത്ത ഒരാൾ ഏത് ദൈവമാണ്‌ ശരി എന്ന് ചോദിച്ചതിന്, എവറസ്റ്റ് പർവ്വതം ഇല്ലെന്ന് വിശ്വസിക്കുന്ന ഒരാൾ അതിന്റെ ഉയരം എത്രയാണെന്ന് ചോദിക്കാമോ എന്നും അദ്ദേഹം വാദിച്ചു.

ഈ വാദം മുഖവിലക്കെടുത്താൽ, ശ്രീ ഹുസ്സൈൻ, നാനൂറിലേറെ കോടി വർഷങ്ങൾക്കുമുമ്പ് മണ്ണിരകൾ ഉണ്ടായിരുന്നു എന്നും കേംബ്രിയൻ കാലഘട്ടത്തിൽ ബഹുകോശ ജീവികൾ ഉണ്ടായിരുന്നു എന്നും വിശ്വസിക്കുന്നുണ്ട് എന്ന് ഉറപ്പാണ്‌.

ഇനി താഴെകൊടുക്കുന്ന ലഘുവായ ചോദ്യങ്ങൾക്ക് ശ്രീ ഹുസ്സൈനിൽ നിന്ന് ഉത്തരം പ്രതീക്ഷിക്കുന്നു.

1. നാനൂറിലേറെ കോടി വർഷങ്ങൾക്ക്‌ മുമ്പ്‌ ജീവിച്ചിരുന്നതായി പറയുന്ന മണ്ണിരയുടെ കൂടെ മനുഷ്യർ ജീവിച്ചിരുന്നോ?

2. കേംബ്രിയൻ ഫോസിൽ പാളികളിൽ കാണപ്പെട്ട ഏതെങ്കിലും ജീവി ഇന്ന് ജീവിച്ചിരിപ്പുണ്ടോ?

3. കേംബ്രിയൻ കാലത്ത് മനുഷ്യൻ ജീവിച്ചിരുന്നോ?

ഈ ചോദ്യത്തിനൊന്നും ഹുസ്സൈൻ മാന്യവും സത്യസന്ധവുമായ മറുപടിതരില്ലെന്ന് മുൻ അനുഭവങ്ങളിൽ നിന്നും വ്യക്തമാണ്.

ഇനി ഇതെല്ലാം വായിച്ച് ഞെട്ടിത്തെറിക്കാനുണ്ടായ കാരണത്തിലേക്ക്:-

 ഇന്നുവരെ കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ ജൈവഫോസിലുകൾക്ക് 350 കോടി വർഷത്തെ പഴക്കമേയുള്ളു. ഏതായാലും ഭൂമിയിൽ ജീവനുണ്ടായിട്ട് 400 കോടി വർഷത്തിൽ അധികമായിട്ടില്ലെന്ന് ഉറപ്പ്. മാത്രമല്ല, ഭൂമിയുടെ തന്നെ പ്രായം ഏതാണ്ട് 460 കോടി വർഷമാണെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. 490-540 കോടി വർഷങ്ങൾക്കിടയിലുള്ളതെന്ന് ഹുസ്സൈൻ പറയുന്ന ഈ ഫോസിൽ പാളികൾ ഏത് ഗ്രഹത്തിലുള്ളതാണാവോ? ശ്രീ. രവിചന്ദ്രന്റെ പുസ്തകത്തിൽ 'ടെലിസ്കോപ്പ്' എന്ന് റസ്സൽ ഉപയോഗിച്ച വാക്ക് മലയാളത്തിൽ 'മൈക്രോസ്കോപ്പ്' ആയി തെറ്റി എഴുതിയപ്പോൾ (ഇത് മൈക്രോസ്കോപ്പ് ആയാലും കുഴപ്പമില്ലെന്നിരിക്കെ; കാരണം സൂക്ഷ്മമായതിനെ നിരീക്ഷിക്കാൻ മൈക്രോസ്കോപ്പ് ഉപയോഗിക്കാമല്ലോ) മൈക്രൊസ്കോപ്പ് കൊണ്ട് ആരെങ്കിലും വാനനിരീക്ഷണം നടത്താറുണ്ടോ എന്ന് പരിഹസിച്ച ശ്രീ. ഹുസ്സൈൻ ആണ് ഇത്തരം മണ്ടത്തരങ്ങൾ എഴുന്നള്ളീച്ച് യുക്തിവാദീപാളയങ്ങളിൽ കൂട്ട ഞട്ടലുണ്ടാക്കുന്നത് എന്നതാണ് രസകരം.

ഇനി നമുക്ക് സമാധാനിക്കാനും വഴിയുണ്ട്.  ഹുസ്സൈൻ പറഞ്ഞ ഫോസിൽ പാളികൾ വല്ല ഇസ്ലാം സ്വർഗത്തിൽ നിന്നും കണ്ടെത്തിയതാണെന്ന് വാദിച്ചാൽ പ്രശ്നം തീർന്നു. ഞെട്ടലും തീർന്നു.

32 comments:

  1. ഇന്നുവരെ കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ ജൈവഫോസിലുകൾക്ക് 350 കോടി വർഷത്തെ പഴക്കമേയുള്ളു. ഏതായാലും ഭൂമിയിൽ ജീവനുണ്ടായിട്ട് 400 കോടി വർഷത്തിൽ അധികമായിട്ടില്ലെന്ന് ഉറപ്പ്. മാത്രമല്ല, ഭൂമിയുടെ തന്നെ പ്രായം ഏതാണ്ട് 460 കോടി വർഷമാണെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. 490-500 കോടി വർഷങ്ങൾക്കിടയിലുള്ളതെന്ന് ഹുസ്സൈൻ പറയുന്ന ഈ ഫോസിൽ പാളികൾ ഏത് ഗ്രഹത്തിലുള്ളതാണാവോ? ശ്രീ. രവിചന്ദ്രന്റെ പുസ്തകത്തിൽ 'ടെലിസ്കോപ്പ്' എന്ന് റസ്സൽ ഉപയോഗിച്ച വാക്ക് മലയാളത്തിൽ 'മൈക്രോസ്കോപ്പ്' ആയി തെറ്റി എഴുതിയപ്പോൾ (ഇത് മൈക്രോസ്കോപ്പ് ആയാലും കുഴപ്പമില്ലെന്നിരിക്കെ; കാരണം സൂക്ഷ്മമായതിനെ നിരീക്ഷിക്കാൻ മൈക്രോസ്കോപ്പ് ഉപയോഗിക്കാമല്ലോ) മൈക്രൊസ്കോപ്പ് കൊണ്ട് ആരെങ്കിലും വാനനിരീക്ഷണം നടത്താറുണ്ടോ എന്ന് പരിഹസിച്ച ശ്രീ. ഹുസ്സൈൻ ആണ് ഇത്തരം മണ്ടത്തരങ്ങൾ എഴുന്നള്ളീച്ച് യുക്തിവാദീപാളയങ്ങളിൽ കൂട്ട ഞട്ടലുണ്ടാക്കുന്നത് എന്നതാണ് രസകരം.

    ഇനി നമുക്ക് സമാധാനിക്കാനും വഴിയുണ്ട്. ഹുസ്സൈൻ പറഞ്ഞ ഫോസിൽ പാളികൾ വല്ല ഇസ്ലാം സ്വർഗത്തിൽ നിന്നും കണ്ടെത്തിയതാണെന്ന് വാദിച്ചാൽ പ്രശ്നം തീർന്നു. ഞെട്ടലും തീർന്നു

    ReplyDelete
  2. സുശീല്‍,
    മറ്റു ബ്ലോഗില്‍ നല്‍കിയ ലിങ്ക് വര്‍ക്ക്‌ ചെയ്യുന്നില്ല. ഞാന്‍ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍ വഴി വന്നതാണ്‌ ഇവിടെ

    ReplyDelete
  3. പുതിയ ലിങ്ക് കൊടുത്തിട്ടുണ്ട്.

    ReplyDelete
  4. സുബോധമുള്ള ആരും ഞെട്ടിപോകും ഈ മനുഷ്യന്റെ വിവരക്കേടു കണ്ട്.ആ തൊലിക്കട്ടിക്കു മുമ്പിൽ കാണ്ടാമൃഗവും നമിച്ചു പോകും.ഹുസൈൻ മാത്രമാണല്ലോ ആസമുദായത്തിലെ ‘ഒർജിനൽ’ചിന്തകൻ(സത്യാന്വേഷിയുടെ സർട്ടിഫിക്കറ്റ് കൈയ്യിലുണ്ട്)അതുകൊണ്ട് ആ സമുദായത്തിലെ മറ്റാർക്കും ഈ മനുഷ്യനെ തിരുത്താനും കഴിയില്ല.യുക്തിവാദികളുടെ’പുക’കാണാതെ പിന്മാറുന്ന ലക്ഷണവുമില്ല.

    ReplyDelete
  5. ഭൂമിയുടെ പ്രായം = 460 കോടി

    ആദ്യത്തെ ജീവന്റെ പ്രായം = 490-540 കോടി

    അപ്പോള്‍ ആദ്യത്തെ ജീവന്‍ ഉണ്ടായതെവിടെ?

    എ) സ്വര്‍ഗം

    ബി) നരകം

    സീ)ഭൂമി

    കന്ഫ്യുഷനായി :-)

    ReplyDelete
  6. അപ്പൊ ആറു ദിവസം കൊണ്ടല്ല ജീവജാലങ്ങളെ സൃഷ്ടിച്ചതെന്ന് സമ്മതിച്ചല്ലോ .....!!!!!!
    ആറു ദിവസത്തെ സൃഷ്ടിയെ കുറിച്ച് ചോദിച്ചാല്‍ പറയും അതു വേറെ വേദിയില്‍ ചര്‍ച്ച ചെയ്യാം എന്ന് .!!!.ഹഹഹ
    ദിവസവും ഖണ്ഡിക്കുന്ന ഇയാള്‍ക്ക് പീപ്പിള്‍ ചാനലിലെ ചര്‍ച്ചയില്‍ രവിച്ചന്ദ്രനോട് ഉത്തരം മുട്ടിപ്പോയല്ലോ !!...

    ReplyDelete
  7. >>>>ഹുസൈൻ മാത്രമാണല്ലോ ആസമുദായത്തിലെ ‘ഒർജിനൽ’ചിന്തകൻ(സത്യാന്വേഷിയുടെ സർട്ടിഫിക്കറ്റ് കൈയ്യിലുണ്ട്)അതുകൊണ്ട് ആ സമുദായത്തിലെ മറ്റാർക്കും ഈ മനുഷ്യനെ തിരുത്താനും കഴിയില്ല.<<<<

    ചര്‍വാകന്‍,

    ഏക ഒറിജിനലിന്റെ കയ്യിലിരുപ്പ് ഇതാണെങ്കില്‍ ഡൂപ്ളിക്കേറ്റുകളുടെ കാര്യം കഷ്ടം തന്നെ.

    ReplyDelete
  8. susheel : >>> ഈ ചോദ്യത്തിനൊന്നും ഹുസ്സൈൻ മാന്യവും സത്യസന്ധവുമായ മറുപടിതരില്ലെന്ന് മുൻ അനുഭവങ്ങളിൽ നിന്നും വ്യക്തമാണ്. <<<

    ഹുസൈന്‍ സാബു ഇവിടെവന്നു "എന്നെ പഴയതു പോലെ കഷക്കി എറിയരുതേ" എന്ന ഉള്‍ഘടമായ ആഗ്രഹവും പ്രാര്‍ഥനയും പോലെ ഈ വരികള്‍ കേഴുന്നു.

    all the best & Tracing ...

    ReplyDelete
  9. അയ്യോ, അപ്പോയ്ക്കും മറുപടി പറയാം. സാബിനെ കാത്ത് ബുദ്ധിമുട്ടണമെന്നില്ല. അപ്പോ വിചാരിച്ചാല്‍ ഭൂമിയുടെ പ്രായം നീട്ടിക്കിട്ടാതിരിക്കുമോ?

    ഞമ്മളെയൊന്ന് കശക്കിയാട്ടെ.. വേഗം..

    ReplyDelete
  10. സുഷീലണ്ണാ...

    പാവങ്ങളായ പല ഡാര്‍വിനുള്‍പ്പെടെയുള്ള യുത്തിവാതികള്‍ 20-ഉം 100-ഉം മില്ല്യന്‍ വര്‍ഷങ്ങളേയുള്ളു ഭൂമിയുടെ പ്രായമെന്നു 'അന്നത്തെ ആധുനിക ശാസ്ത്രമനുസരിച്ചു' വിശ്വസിച്ചു മരിച്ചു പോയില്ലെ. 4.60 ബില്ല്യന്‍ പോലും ഒരു hypothesis കണക്കു മാത്രമാണു. മില്‍കീ വായ്‌ യുടെ പ്രായം 11-13 ബില്ല്യന്‍ വര്‍ഷമെന്നും കണ്ടെത്തിയിട്ടുണ്ടു. അതിനാല്‍ അവയുടെ ഭാഗമായിരുന്ന സോളാര്‍ സിസ്റ്റത്തിണ്റ്റെ പ്രായവും തെളിവുകള്‍ കിട്ടുന്ന മുറക്കു മാറിക്കൊടിരിക്കും.

    അല്ലാതെ, റ്റെലസ്കോപ്പ്‌ മലയാളത്തില്‍ എഴുമ്പോല്‍ മൈക്രോസ്കോപ്പാവുന്ന ബ്ളണ്ടര്‍ മ്യൂടേഷന്‍ വൈകല്യമൊന്നും hypothesis കണക്കുപയോഗിക്കുമ്പോള്‍ ഗുരുതരമായ പ്രശ്നമാണെന്നു തോന്നുന്നില്ല. but, wait and see ..

    ReplyDelete
  11. അപ്പോവേ,

    വിടുവായത്വമടിച്ച് ഹുസ്സൈനെ കൂടുതല്‍ അബദ്ധത്തില്‍ ചാടിക്കല്ലേ. പാവത്തിന്‌ അക്ഷരത്തെറ്റാണെന്നെങ്കിലും സമര്‍ത്ഥിച്ച് തടി സലാമത്താക്കാനുള്ള അവസരമാണ്‌ ഈ ബ്ലണ്ടറടിയിലൂടെ നഷ്ടമാകുന്നതേ..

    ReplyDelete
  12. ഹുസ്സൈന്‍ എഴുതിവിടുന്ന മണ്ടത്തരങ്ങള്‍ക്കനുസരിച്ച് 'അപ്പോസ്തോലന്മാര്‍' കാംബ്രിയന്‍ കാലം തന്നെ മാറ്റിക്കളയുമല്ലോ പടച്ചോനെ..

    ReplyDelete
  13. [[ചാർ‌വാകൻ‌ said...: സുബോധമുള്ള ആരും ഞെട്ടിപോകും ഈ മനുഷ്യന്റെ വിവരക്കേടു കണ്ട്.ആ തൊലിക്കട്ടിക്കു മുമ്പിൽ കാണ്ടാമൃഗവും നമിച്ചു പോകും.ഹുസൈൻ മാത്രമാണല്ലോ ആസമുദായത്തിലെ ‘ഒർജിനൽ’ചിന്തകൻ(സത്യാന്വേഷിയുടെ സർട്ടിഫിക്കറ്റ് കൈയ്യിലുണ്ട്)അതുകൊണ്ട് ആ സമുദായത്തിലെ മറ്റാർക്കും ഈ മനുഷ്യനെ തിരുത്താനും കഴിയില്ല.]]

    അതു തന്നെ!!

    ReplyDelete
  14. വര്‍ഷങ്ങളായി ബ്ലോഗ്‌ ചെയ്യുന്ന ഒരു ചങ്ങായി ഒരു കണ്ടകനെ ബ്ലോഗ്ഗില്‍ കെട്ടി വലിച്ചു കൊണ്ട് വന്നതിന്റെ ഫലമായി സ്വന്തം ബ്ലോഗ്‌ പൂട്ടി മാളത്തിലൊളിക്കുകയും പിന്നീട് വേറെ എന്തോ പേരില്‍ ഒരു ബ്ലോഗ്‌ തുടങ്ങുകയും അവിടെ ഈച്ചയാട്ടല്‍ ആരംഭിക്കുകയും ചെയ്തു. ഈ ചങ്ങായിയുടെ പേര് പറയുന്നവര്‍ക്ക് സമ്മാനം. (സമ്മാനം - കണ്ടകനും ഡ്രാഗന്‍ ഈച്ചയും , പിന്നെ ഞാനും എന്ന പൊത്തകം )

    ക്ലൂ : ഈ ചങ്ങായി ഇപ്പൊ കെഴങ്ങന്‍ ആര്‍ ഡി എക്സ് എന്നൊക്കെയാണ് ബ്ലോഗ്ഗില്‍ അറിയപ്പെടുന്നത്.

    ReplyDelete
  15. സത്യാന്വേഷിക്ക് ഇത്ര ബുദ്ധിയുണ്ടെന്നു ഞാന്‍ മനസിലാക്കിയിരുന്നില്ല. ഞാന്‍ പരിണാമ വിരോധിയാണെന്നിത്ര വേഗം കണ്ടു പിടിച്ചല്ലൊ. ഞാനീ രഹസ്യം  cheer girls ല്‍ നിന്നും കഷ്ടപ്പെട്ടാണു മറച്ചു പിടിച്ചിരുന്നത്. അഭിനന്ദനങ്ങള്‍ 

    ReplyDelete
  16. Seek Truth-പരിണമിച്ചതാണൊ അതോ,അള്ളാന്റെ പടപ്പാണോ എന്ന് സത്യാന്വേഷിയോടു ചോദിച്ചിട്ട്,ചോദ്യം തന്നെ കേൾക്കാൻ തയ്യാറാകുന്നില്ല.

    ReplyDelete
  17. അറിവിലായ്മ കൊണ്ട് ചോദിക്കുന്നതാണെ, "Seek Truth" ഇന്റെ മലയാള പരിഭാഷ ഇങ്ങനെയല്ലെ?

    Seek : അന്വേഷിക്കൂ
    Truth: സത്യം

    ചേർത്തു വായിക്കുമ്പോൾ എവിടെയൊ ഒരു വശപിശക്!!

    ReplyDelete
  18. <> Seek : അന്വേഷിക്കൂ
    Truth: സത്യം - ചേർത്തു വായിക്കുമ്പോൾ എവിടെയൊ ഒരു വശപിശക്!! <>

    @ KP

    ഒരു പിശകുമില്ല, "ക്കൂ" മുറിഞ്ഞു പോയതാണ്. കുരങ്ങന്‍ പരിണമിച്ചു മനുഷ്യനായപ്പോള്‍ വാല് മുറിഞ്ഞു പോയില്ലേ.. അതുപോലെയുള്ള ഒരു പരിണാമം ആണ് ഇതും... ഒന്ന് കുഴിച്ചു നോക്കരുതോ ചിലപ്പോള്‍ ഫോസില്‍ കിട്ടുമായിരിക്കും

    ReplyDelete
  19. [[സന്തോഷ്‌ said: ഒന്ന് കുഴിച്ചു നോക്കരുതോ ചിലപ്പോള്‍ ഫോസില്‍ കിട്ടുമായിരിക്കും ]]

    അതു വേണോ? നട്ടെല്ലില്ലാത്ത ജീവികളുടെ ഫോസ്സിൽ കിട്ടാൻ വളരെ ഭുദ്ധിമുട്ടാണ്‌. അങ്ങനെയിരിക്കെ...

    ReplyDelete
  20. " ഇന്നുവരെ കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ ജൈവഫോസിലുകൾക്ക് 350 കോടി വർഷത്തെ പഴക്കമേയുള്ളു. ഏതായാലും ഭൂമിയിൽ ജീവനുണ്ടായിട്ട് 400 കോടി വർഷത്തിൽ അധികമായിട്ടില്ലെന്ന് ഉറപ്പ്. മാത്രമല്ല, ഭൂമിയുടെ തന്നെ പ്രായം ഏതാണ്ട് 460 കോടി വർഷമാണെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. 490-540 കോടി വർഷങ്ങൾക്കിടയിലുള്ളതെന്ന് ഹുസ്സൈൻ പറയുന്ന ഈ ഫോസിൽ പാളികൾ ഏത് ഗ്രഹത്തിലുള്ളതാണാവോ?"

    >>>> ചോദ്യം ചോദിച്ചിട്ട് രണ്ട് ദിവസമായി. എന്‍ എം ഹുസ്സിനും സത്യാന്വേഷിയും ഉറക്കമാണോ? അതോ ഇതും ഉത്തരമില്ലാത്ത ചോദ്യമാകുമോ? 'ധൈഷണിക സത്യസന്ധത' എവിടെ?

    സുബൈര്‍ എവിടെ? പ്രകാശ് എവിടെ? ബൂലോകത്തിലെ സൃഷ്ടിവാദി ഉസ്താദിമാര്‍ എവിടെ?

    ഹുസ്സൈന്റെ പുതിയ പുസ്തകം മണ്ടത്തരങ്ങളുടെ പെരുമഴക്കാലം!!!

    ReplyDelete
  21. സുശീല്‍കുമാറേ,
    1) മില്യണ്‍ കോടിയാക്കിയപ്പോള്‍ ഒരു പൂജ്യം കൂടിപ്പോയി. പിശക് ചൂണ്ടിക്കാട്ടിയതിന് നന്ദി.

    2) ഇപ്പോള്‍ കേംബ്രിയന്റെ കാലം 60 കോടിക്കപ്പുറം എന്നാണ് കണക്ക് (Science Daily 2010 July 1)

    3) മൈക്രോസ്കോപ്പിലൂടെ ഗ്രഹനിരീക്ഷണം നടത്താമെന്ന് യുക്തിവാദിയായ രവിചന്ദ്രന്‍ എഴുതിയപ്പോള്‍ ഞെട്ടാത്ത നിങ്ങള്‍ ഞാനെഴുതിയതില്‍ ഒരു പൂജ്യം കൂടിപ്പോയപ്പോഴേക്കും ഞെട്ടുകയും ഞെട്ടിത്തെറിക്കുകയും ചെയ്തു! ഞെട്ടുന്നതില്‍ പോലും നിങ്ങള്‍ ഇരട്ടത്താപ്പുകാരാണെന്ന് തെളിയിച്ചതിനും നന്ദി.

    4) പരിണാമം സമര്‍ത്ഥിക്കാന്‍ കെട്ടിച്ചമച്ച കാലഗണനാ-ക്രമത്തിന്റെ Frameനെ അംഗീകരിക്കാത്തവരോട് ആ Frameനെ ആസ്പദമാക്കി ചോദ്യം നിരത്തുന്നത് യുക്തിവിരുദ്ധമല്ലേ സുശീലേ?

    5) പരിണാമത്തെക്കുറിച്ച് ഞാനുന്നയിച്ച അഞ്ചു ചോദ്യങ്ങള്‍ക്ക് ഇനിയും നിങ്ങളാരും വിശദീകരണം തരാതിരിക്കെ ചോദ്യോത്തര ഗിമ്മിക്കിന്റെ ആവശ്യമുണ്ടോ സുശീല്‍?

    a) എട്ടുകാലി വലകെട്ടുന്ന വിദ്യ ആര്‍ജിച്ചതെങ്ങനെ?.


    b) ജിറാഫിന്റെ കഴുത്ത് എന്തുകൊണ്ട് ഏതു ജീവശാസ്ത്രമെക്കാനിസത്തിലൂടെ വന്‍തോതില്‍ നിണ്ടു?


    c) ട്രൈലോബൈറ്റുകളില്‍ വികസിത രൂപത്തിലുളള കണ്ണ് മുന്‍ഗാമിരൂപങ്ങളിലൂടെയല്ലാതെ എങ്ങനെ പ്രത്യക്ഷപ്പെട്ടു?


    d) തേനീച്ചകളില്‍ പ്രവ്യത്തിവിഭജനം ഏതു മെക്കാനിസത്തിലൂടെ എന്തുകൊണ്ടുണ്ടായി?


    e) മനുഷ്യനില്‍ മാത്രം എന്തുകൊണ്ടു ഭാഷയുണ്ടായി?

    ReplyDelete
  22. " ചാർ‌വാകൻ‌ said...

    സുബോധമുള്ള ആരും ഞെട്ടിപോകും ഈ മനുഷ്യന്റെ വിവരക്കേടു കണ്ട്.ആ തൊലിക്കട്ടിക്കു മുമ്പിൽ കാണ്ടാമൃഗവും നമിച്ചു പോകും.ഹുസൈൻ മാത്രമാണല്ലോ ആസമുദായത്തിലെ ‘ഒർജിനൽ’ചിന്തകൻ(സത്യാന്വേഷിയുടെ സർട്ടിഫിക്കറ്റ് കൈയ്യിലുണ്ട്)അതുകൊണ്ട് ആ സമുദായത്തിലെ മറ്റാർക്കും ഈ മനുഷ്യനെ തിരുത്താനും കഴിയില്ല.യുക്തിവാദികളുടെ’പുക’കാണാതെ പിന്മാറുന്ന ലക്ഷണവുമില്ല".

    ചാർ‌വാകാ,

    മൈക്രോസ്കോപ്പിലൂടെ ഗ്രഹനിരീക്ഷണം നടത്താമെന്ന് എഴുതിയ ഒറിജിനല്‍ ചിന്തകനായ രവിചന്ദ്രനാല്‍ നയിക്കപ്പെടുന്ന യുക്തിവാദികള്‍ക്ക് മുന്നില്‍ ഒരു പൂജ്യം കൂട്ടിയെഴുതിപ്പോയ ഞാനൊക്കെ വിവരം കെട്ടവന്‍! സംശയമില്ല!!

    ReplyDelete
  23. ശ്രീ. എന്‍ എം ഹുസ്സൈന്‍,

    താങ്കള്‍ക്ക് പൂജ്യം കൂടിയതാണെന്ന് ഞാന്‍ സംശയിച്ചിരുന്നു. എന്നാല്‍ അതല്ല ധാരണപ്പിശക് തന്നെയാണെന്ന് ഉറപ്പായ ശേഷമാണ്‌ ഈ പോസ്റ്റിട്ടത്. അല്ലെങ്കില്‍ മണ്ണിര നാനൂറ് കോടി വര്‍ഷമായി ജീവിക്കുന്നു എന്ന് എഴുതിവിടുമോ? അതും പൂജ്യം കൂടിയതാണോ?

    ReplyDelete
  24. ചോദിച്ച ചോദ്യത്തിനൊന്നും ഉത്തരം തരാതെ ശ്രീ ഹുസ്സൈന്‍ മുങ്ങുന്നു:-

    1. നാനൂറിലേറെ കോടി വർഷങ്ങൾക്ക്‌ മുമ്പ്‌ ജീവിച്ചിരുന്നതായി പറയുന്ന മണ്ണിരയുടെ കൂടെ മനുഷ്യർ ജീവിച്ചിരുന്നോ?

    2. കേംബ്രിയൻ ഫോസിൽ പാളികളിൽ കാണപ്പെട്ട ഏതെങ്കിലും ജീവി ഇന്ന് ജീവിച്ചിരിപ്പുണ്ടോ?

    3. കേംബ്രിയൻ കാലത്ത് മനുഷ്യൻ ജീവിച്ചിരുന്നോ?

    ReplyDelete
  25. എന്‍ എം ഹുസ്സൈന്‍ :-
    "ഇപ്പോള്‍ കേംബ്രിയന്റെ കാലം 60 കോടിക്കപ്പുറം എന്നാണ് കണക്ക് (Science Daily 2010 July 1)"

    >>> ഇതൊക്കെ പുസ്തകമെഴുതും മുമ്പ് നോക്കണ്ടേ സര്‍! ഇപ്പോള്‍ സയന്‍സ് ഡെയ്ലിയും തപ്പി നടക്കണോ?

    ReplyDelete

  26. 'ബില്യണ്‍പ്രമാദം' ഒരു നോട്ടപ്പിശകോ അക്ഷരതെറ്റോ അല്ല. ആയിരുന്നുവെങ്കില്‍ ഞങ്ങളാരും അതിന് അത്ര പ്രാധാന്യം കൊടുക്കില്ലായിരുന്നു. ഹുസൈന്റെ ജ്ഞാന(?)മണ്ഡലത്തിന് അപരിഹാര്യമായ പരിക്കേല്‍പ്പിക്കുന്ന അബദ്ധ ധാരണയാണത്. കഷ്ടം ഈ മനുഷ്യന്‍ ഇങ്ങനെയാണല്ലോ പഠിച്ചുമുന്നോട്ടുപോയത്! ഒരിടത്തോ ഒമ്പതിടത്തോ അല്ല ഈ തെറ്റ് വന്നിരിക്കുന്നത്. ഒരു പവന്‍ എന്നാല്‍ എട്ടു കിലോ എന്നു കരുതി സ്വര്‍ണ്ണക്കച്ചവടത്തിനിറങ്ങിയവനെപ്പോലെയാണ് നമ്മുടെ ഹുസൈന്‍ സര്‍. 25 വര്‍ഷമായി ഈ ധാരണയുമായി ഡോണ്‍ ക്വിക്‌സോട്ടിനെപ്പോലെ കണ്ണില്‍ കണ്ടതെല്ലാം കണ്ടിച്ച് തള്ളുന്നു! 40 കോടിയും 400 കോടിയും തമ്മില്‍ 360 കോടിയുടെ വ്യത്യാസമുണ്ട് സര്‍. പുസ്തകത്തിന്റെ ആ സെക്ഷനില്‍ പിന്നെയും ഇതേ അബദ്ധം കാണാം. ഹുസൈന്‍ ജീവന്‍ജോബിന്റെ പുസ്തകത്തിനെഴുതിയ മറുപടിയിലും ഇതേ പണിക്കുറ്റം. അബദ്ധവശാലല്ല, തികച്ചും ബോധപൂര്‍വം. പരിണാമം പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ മില്യണും ബില്യണും തമ്മിലുള്ള വ്യത്യാസമെങ്കിലും അറിഞ്ഞിരിക്കണം. ഭാരതീയര്‍ ഉപയോഗിക്കുന്ന 'കോടി' എന്താണെന്നും അറിഞ്ഞിരിക്കണം.

    ReplyDelete
  27. ബൂലോക നുണയനായ ഹുസൈന് ഒരു പൂജ്യം വിട്ടു പോയതോന്നുമല്ല. ഞാന്‍ ആദ്യം ചൂണ്ടി കാണിച്ചപ്പോള്‍ ഇങ്ങനെ ആയിരുന്നു ഉരുണ്ടു കളി
    ----------------------------

    [Hussain in his post]: ഭൌതികവാദികളുടെ കണക്കു പ്രകാരം 4000 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പ്രപഞ്ചം ഉണ്ടായതെങ്കില്‍ ജീവന്‍ ഉല്‍ഭവിക്കുന്നത് 500കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ്

    [JR on Jan 5th]: Where did you get this info ?

    [Hussain on Jan 5th]: ശാസ്ത്രജ്ഞരുടെ പുതിയ കണക്കു പ്രകാരം പ്രപഞ്ചത്തിന് 1300 കോടി വര്‍ഷവും ജീവന് 400 കോടി വര്‍ഷവും പഴക്കമുണ്ട്. ഞാന്‍ സൂചിപ്പിച്ചത് പഴയ കണക്കാണ്.

    ReplyDelete
  28. ചാര്‍വാകന്‍, KP,സന്തോഷ്‌,

    സന്തോഷ്‌ said: ഒന്ന് കുഴിച്ചു നോക്കരുതോ ചിലപ്പോള്‍ ഫോസില്‍ കിട്ടുമായിരിക്കും
    *****
    യുക്തിവാദി : കിട്ടീ, കിട്ടീ... , SeekTruth ന്‍റെ പല്ലിന്‍റെ പൊട്ട്... ഹാ ഹാ ഹാ....
    Proof : Live feed location and commented time, IP Address tracking!! ഹാ ഹാ ഹാ..
    എന്നാൽ പ്രശ്നം അവിടെയല്ല. രണ്ട് സ്ഥലങ്ങളും തമ്മില്‍ ആയിരകണക്കിന് കിലോമീറെറുകളുടെ വ്യത്യാസമുണ്ട്. എന്ത് മറിമായമാണ്‌ സംഭവിച്ചത് ?
    ഏറെകാലം കുഴക്കിയ പ്രശ്നമായിരുന്നു. ഇതിനുത്തരം കിട്ടിയത് ജനിതക ശാസ്ത്രത്തിൽ നിന്നായിരുന്നു!! ഹാ ഹാ ഹാ..

    ഇതാണ് യുക്തിവാതം

    ReplyDelete
  29. Mr. KP യുടെ ജനിതക അനാലിസിസ്‌ റിപ്പോര്‍ട്ടും ചേര്‍ത്ത് വായിക്കുക.
    "
    Seek : അന്വേഷിക്കൂ
    Truth: സത്യം

    "

    ReplyDelete