Pages

Saturday, April 16, 2011

തീയിൽ മുളച്ച ഞാഞ്ഞൂലുകൾ!

     460 കോടി വർഷത്തിൽ താഴെയാണ്‌ ഭൂമിയുടെ പ്രായം. ഉല്‍ഭവകാലത്ത് ഭൂമി ഉരുകിത്തിളച്ച നിലയിലയിരുന്നു. 400 കോടി വർഷം മുതലാണ്‌ ഭൂമി തണുത്തുതുടങ്ങുന്നത്. 380 കോടി വർഷം മുതൽ ഭൂമിയിൽ ലളിതമായ ജൈവരൂപങ്ങൾ ആവിർഭവിച്ചതിന്‌ തെളിവുകൾ ഉണ്ട്. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ Warrawoona മേഖലയിൽ നിന്ന് കിട്ടിയ Cyanobacteria ഫോസിലുകൾക്ക് 350 കോടി വർഷത്തെ പ്രായമുണ്ട്. ന്യൂക്ലിയസ് ഇല്ലാത്ത ഏറ്റവും ലളിതമായ (ഏകകോശ) പ്രോകരിയോട്ടുകളായിരുന്നു ഇവ. Cyanobacteria യ്ക്കു മുമ്പ് ഭൂമിയിൽ സ്വതന്ത്ര ഓക്സിജൻ ഇല്ലായിരുന്നു. അടുത്ത 100 കോടി വർഷങ്ങളോളം ഭൂമിയിലെ ഏക ജൈവരൂപം ഈ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ പ്രോകാരിയോട്ടുകളായിരുന്നു. പിന്നീട് ന്യൂക്ലിയസ് ഉള്ള യൂക്കാരിയോട്ടുകൾ ആവിർഭവിക്കുന്നു. കഴിഞ്ഞ 60 കോടി വർഷങ്ങൾ മുതലാണ്‌ ബഹുകോശ ജീവികൾ പ്രത്യക്ഷപ്പെടുന്നത്. നട്ടെല്ലില്ലാത്ത ജീവികളെ, വളരെ ചെറിയ രൂപത്തിലുള്ളവയാണെങ്കിലും, കണ്ടുതുടങ്ങുന്നത് കഴിഞ്ഞ 62 കോടി മുതൽ 55 കോടി വർഷങ്ങൾ വരെയുള്ള വെൻഡിയൻ യുഗത്തിലാണ്‌. 

   ഇനി നമുക്ക് 25 വർഷക്കാലം പരിണാമശാസ്ത്രത്തിൽ ഗവേഷണം നടത്തി എന്നവകാശപ്പെടുന്ന ശ്രീ. എൻ എം ഹുസ്സൈന്റെ വെളിപാടുകളിലേക്ക് പോകാം:-


     "ഏറ്റവും ലളിതമായ പ്രകാശസംവേദന കോശം കൊണ്ട് രൂപീകൃതമായ കണ്ണുമായി മണ്ണിരകൾ ജീവിക്കാൻ തുടങ്ങിയിട്ട് നാനൂറിലേറെ കോടി വർഷങ്ങളായി. ഇന്നും അവയ്ക്ക് സംവേദനകോശം മാത്രമാണ്‌ കണ്ണുകളായുള്ളത്. എന്തുകൊണ്ട് നാനൂറ്‌ കോടി വർഷങ്ങൾക്കിടയിൽ ഇവയുടെ കണ്ണിന്‌ അല്പം പോലും പരിണാമമുണ്ടായില്ല? ഇത്തരം സംശയങ്ങൾക്ക് വിശദീകരണം നല്കാൻ പോലും പരിണാമസിദ്ധാന്തത്തിന്‌ സാധ്യമല്ല." (നവനാസ്തികത - റിച്ചാർഡ് ഡോക്കിസിന്റെ വിഭ്രാന്തികൾ-എൻ എം ഹുസ്സൈൻ- പേജ് 243)


ഒന്നിലധികം കോശങ്ങളാൽ നിർമിതമായ ശരീരമുള്ള ജീവികൾ ആവിർഭവിച്ചിട്ടുതന്നെ 60 കോടി വർഷത്തിൽ അധികമായിട്ടില്ല എന്ന് ആധുനിക ശാസ്ത്രം തെളിവുകൾ സഹിതം പറയുമ്പോഴാണ്‌ ശ്രീ. ഹുസ്സൈൻ 400 കോടിയിലധികം വർഷങ്ങളായി ഭൂമിയിൽ മണ്ണിരകൾ ജീവിച്ചുവരുന്നു എന്ന് വെളിപ്പെടുത്തുന്നത്. ഈ അല്ഭുതകരമായ അറിവിന്റെ ഉറവിടം ഏതാണെന്ന് ശ്രീ ഹുസ്സൈൻ വെളിപ്പെടുത്തണം. സൃഷ്ടിവാദികൾ വല്ല ഗവേഷണവും നടത്തി ഇത്തരമൊരു കണ്ടെത്തൽ നടത്തിയിട്ടുണ്ടേങ്കിൽ അത് മൂടി വെയ്ക്കരുത്. അതുപയോഗിച്ച് പരിണാമശാസ്ത്രത്തെ മാത്രമല്ല, സകലമാന ശാസ്ത്രങ്ങളെയും നിലം പരിശാക്കി സൃഷ്ടിവാദം സ്ഥാപിക്കണം. 

നാനൂറ്‌ കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമി ഉരുകിത്തിളയ്ക്കുന്ന ഒരു തീഗോളമായിരുന്നു. അപ്പോൾ പിന്നെ ഹുസ്സൈൻ അവതരിപ്പിക്കുന്ന മണ്ണിരകൾ എവിടെ ജീവിച്ചവയാകണം! 

അതെത്രെ, തീയിൽ മുളച്ച ഞാഞ്ഞൂലുകൾ!


20 comments:

  1. കഴിഞ്ഞ പോസ്റ്റിന്‌ ശ്രീ ഹുസ്സൈന്റെ പ്രതികരണം ഉണ്ടാകും എന്ന് കരുതിയാണ്‌ ഈ ഭാഗം കൂട്ടത്തില്‍ പ്രസിദ്ധീകരിക്കാതിരുന്നത്. എന്നാല്‍ ശ്രീ. ഹുസ്സൈന്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തതിനാല്‍ ഇത് മറ്റൊരു പോസ്റ്റായി പ്രസിദ്ധീകരിക്കുന്നു. പ്രതികരണം ഉണ്ടാകില്ലെന്ന ധാരണയോടെതന്നെ.

    ReplyDelete
  2. പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും പ്രായത്തില്‍ ഹുസൈന്‍ നേരെത്തെയും വിവരക്കേട് കാണിച്ചിട്ടുണ്ട്

    നാസ്തികതയില്‍നിന്നും ആസ്തികതയിലേക്ക്

    See comment dated January 6, 2011 3:05 AM

    [Hussain in this post]: ഭൌതികവാദികളുടെ കണക്കു പ്രകാരം 4000 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പ്രപഞ്ചം ഉണ്ടായതെങ്കില്‍ ജീവന്‍ ഉല്‍ഭവിക്കുന്നത് 500കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ്

    [JR]: Where did you get this info ?

    [Hussain]: ശാസ്ത്രജ്ഞരുടെ പുതിയ കണക്കു പ്രകാരം പ്രപഞ്ചത്തിന് 1300 കോടി വര്‍ഷവും ജീവന് 400 കോടി വര്‍ഷവും പഴക്കമുണ്ട്. ഞാന്‍ സൂചിപ്പിച്ചത് പഴയ കണക്കാണ്.

    [JR]: Could you let us know who did the earlier estimate of age of universe as 4000 കോടി വര്‍ഷവും and origin of life as 500 കോടി വര്‍ഷവും ? Do you know even the age of earth is only 450 crores ?

    ReplyDelete
  3. സുശീല്‍കുമാറേ,

    1) മില്യണ്‍ കോടിയാക്കിയപ്പോള്‍ ഒരു പൂജ്യം കൂടിപ്പോയി. പിശക് ചൂണ്ടിക്കാട്ടിയതിന് നന്ദി.

    2) ഇപ്പോള്‍ കേംബ്രിയന്റെ കാലം 60 കോടിക്കപ്പുറം എന്നാണ് കണക്ക് (Science Daily 2010 July 1)

    3) മൈക്രോസ്കോപ്പിലൂടെ ഗ്രഹനിരീക്ഷണം നടത്താമെന്ന് യുക്തിവാദിയായ രവിചന്ദ്രന്‍ എഴുതിയപ്പോള്‍ ഞെട്ടാത്ത നിങ്ങള്‍ ഞാനെഴുതിയതില്‍ ഒരു പൂജ്യം കൂടിപ്പോയപ്പോഴേക്കും ഞെട്ടുകയും ഞെട്ടിത്തെറിക്കുകയും ചെയ്തു! ഞെട്ടുന്നതില്‍ പോലും നിങ്ങള്‍ ഇരട്ടത്താപ്പുകാരാണെന്ന് തെളിയിച്ചതിനും നന്ദി.

    4) പരിണാമം സമര്‍ത്ഥിക്കാന്‍ കെട്ടിച്ചമച്ച കാലഗണനാ-ക്രമത്തിന്റെ Frameനെ അംഗീകരിക്കാത്തവരോട് ആ Frameനെ ആസ്പദമാക്കി ചോദ്യം നിരത്തുന്നത് യുക്തിവിരുദ്ധമല്ലേ സുശീലേ?

    5) പരിണാമത്തെക്കുറിച്ച് ഞാനുന്നയിച്ച അഞ്ചു ചോദ്യങ്ങള്‍ക്ക് ഇനിയും നിങ്ങളാരും വിശദീകരണം തരാതിരിക്കെ ചോദ്യോത്തര ഗിമ്മിക്കിന്റെ ആവശ്യമുണ്ടോ സുശീല്‍?

    a) എട്ടുകാലി വലകെട്ടുന്ന വിദ്യ ആര്‍ജിച്ചതെങ്ങനെ?.


    b) ജിറാഫിന്റെ കഴുത്ത് എന്തുകൊണ്ട് ഏതു ജീവശാസ്ത്രമെക്കാനിസത്തിലൂടെ വന്‍തോതില്‍ നിണ്ടു?


    c) ട്രൈലോബൈറ്റുകളില്‍ വികസിത രൂപത്തിലുളള കണ്ണ് മുന്‍ഗാമിരൂപങ്ങളിലൂടെയല്ലാതെ എങ്ങനെ പ്രത്യക്ഷപ്പെട്ടു?


    d) തേനീച്ചകളില്‍ പ്രവ്യത്തിവിഭജനം ഏതു മെക്കാനിസത്തിലൂടെ എന്തുകൊണ്ടുണ്ടായി?


    e) മനുഷ്യനില്‍ മാത്രം എന്തുകൊണ്ടു ഭാഷയുണ്ടായി?

    ReplyDelete
  4. "പരിണാമം സമര്‍ത്ഥിക്കാന്‍ കെട്ടിച്ചമച്ച കാലഗണനാ-ക്രമത്തിന്റെ Frameനെ അംഗീകരിക്കാത്തവരോട് ആ Frameനെ ആസ്പദമാക്കി ചോദ്യം നിരത്തുന്നത് യുക്തിവിരുദ്ധമല്ലേ സുശീലേ?"

    >>>> പരിണാമം സമര്‍ത്ഥിക്കാന്‍ കെട്ടിച്ചമച്ച കാലഗണനാക്രമത്തിന്റെ Frame നെ അംഗീകരിക്കാത്തയാള്‍ മണ്ണിര നാനൂറ് കോടിവര്‍ഷമായി ജീവിക്കുന്നു എന്ന് എഴുതിവിട്ടത് ഏത് Frame അനുസരിച്ചാണെന്നാണ്‌ ചോദ്യം. പരിണാമം അംഗീകരിക്കാത്തവര്‍ ആധുനികശാസ്ത്രം അംഗീകരിച്ച കാലഗണന ഉദ്ധരിക്കുന്നത് ശരിയാണോ സര്‍? അതും തെറ്റിച്ച് നാണം കെടുന്നത് എന്തിനാണ്‌ സര്‍?

    ReplyDelete
  5. സൃഷ്ടിവാദത്തിന്റെ കാലഗണനാ ഫ്രേം മാജിക്കിന്റ് രഹസ്യം പോലെയാണ്‌. പുറത്തുവിട്ടാല്‍ മാജിക് പൊളിഞ്ഞ് പാളീസാകും.

    ReplyDelete
  6. സൃഷ്ടിവാദപ്രകാരം മണ്ണിര നാനൂറ് കോടി വര്‍ഷം മുമ്പ് സൃഷ്ടിക്കപ്പെട്ടു എന്ന് ശ്രീ. ഹുസ്സൈന്‍ പറയുന്നു. എങ്കില്‍ മനുഷ്യന്‍ എന്നാണ്‌ സൃഷ്ടിക്കപ്പെട്ടത്?

    ReplyDelete
  7. >>“മില്യണ്‍ കോടിയാക്കിയപ്പോള്‍ ഒരു പൂജ്യം കൂടിപ്പോയി. പിശക് ചൂണ്ടിക്കാട്ടിയതിന് നന്ദി“>>

    എഴുതി വിടുന്നത് എന്തെന്ന് ഒരാവര്‍ത്തി വായിച്ച് പോലും നോക്കാത്ത ഹുസൈനുമാരെ കണ്ണുമടച്ച് വിശ്വസിക്കുന്നവരെയാണ് തെരണ്ടി വാലിനടിക്കേണ്ടത് ;)

    എട്ടുകാലി, ജിറാഫ്, ഡ്രാഗണ്‍ ഫ്ലൈ... കേട്ട് മടുത്തു... ഇനി ഹുസൈനുമാര്‍ക്ക് മാറ്റി വാദിക്കുവാന്‍ ഹോര്‍ഴ്സ് ഷൂ ക്രാബിനെ പോലെയുള്ളവയെ ആശ്രയിച്ച് കൂടേ :)

    >>“ജിറാഫിന്റെ കഴുത്ത് എന്തുകൊണ്ട് ഏതു ജീവശാസ്ത്രമെക്കാനിസത്തിലൂടെ വന്‍തോതില്‍ നിണ്ടു?“>>

    :) :) :) :) :) ഇത് മാറ്റി പാമ്പിന് കാലില്ലാതായത് എന്ത് എന്നൊക്കെ ചോദിച്ച് ആവര്‍ത്തന വിരസത ഒഴിവാക്കി കൂടേ ;)

    >>“ട്രൈലോബൈറ്റുകളില്‍ വികസിത രൂപത്തിലുളള കണ്ണ് മുന്‍ഗാമിരൂപങ്ങളിലൂടെയല്ലാതെ എങ്ങനെ പ്രത്യക്ഷപ്പെട്ടു?”>>

    കൂടെ ചോദിക്കാവുന്നത്, ചുവന്ന കണ്ണുകളുള്ള ഫ്രൂട്ട് ഫ്ലൈയ്ക്ക് എങ്ങിനെ വെളുത്ത കണ്ണുകളുള്ള തലമുറയുണ്ടായി... അതിന് ബില്ല്യണ്‍ (ഈ പ്രാവശ്യം “വെറും” ഒരു പൂജ്യം കൂടുതല്‍ ചേര്‍ത്ത് കണക്ക് തെറ്റരുത് കേട്ടോ) ഡോളറുകള്‍ മുടക്കി പഠനത്തിനായി ഒരു റിസര്‍ച്ച് ലാബ് തന്നെ തുടങ്ങിയത് എന്തിന്?

    >>“തേനീച്ചകളില്‍ പ്രവ്യത്തിവിഭജനം ഏതു മെക്കാനിസത്തിലൂടെ എന്തുകൊണ്ടുണ്ടായി?“>>

    തേനീച്ച എന്ന് മാറ്റി ചിതലുകള്‍, ഉറുമ്പുകള്‍ എന്നൊക്കെ ചോദിച്ച് വായനക്കാരെ ബോറടിയില്‍ നിന്ന് രക്ഷിക്കൂ ;)

    >>“മനുഷ്യനില്‍ മാത്രം എന്തുകൊണ്ടു ഭാഷയുണ്ടായി?“>>

    ഇണ ചേരേണ്ട സമയമാകുമ്പോള്‍ പൂച്ചകളും പ്രാവുകളും മറ്റും നടത്തുന്ന ശബ്ദ വ്യതിയാനം, ഹുസൈനുമാരുടെ ഇഷ്ട കഥാപാത്രമായ തേനീച്ച നടത്തുന്ന നൃത്തം ഇവയെല്ലാം “ഭാഷയല്ല” എന്ന് ഇതിനാല്‍ “മനുഷ്യന്‍” എന്ന ജന്തുവായ നാം ഉത്തരവിടുന്നു ;)

    എല്ലാം അങ്ങിനെയാണല്ലോ.... തങ്ങള്‍ക്ക് വാദിക്കുവാന്‍ വേണ്ടിയുള്ളവ മാത്രം സയന്‍സ് ജേര്‍ണലുകളില്‍ നിന്ന് കണ്ടെത്തും മറ്റുള്ളവയും അവിടെ തന്നെ ലഭിക്കുമെങ്കിലും കണ്ടില്ല എന്ന് നടിക്കും!!! എന്നിട്ട് എവിടെ ചോദ്യങ്ങള്‍ക്ക് ഉത്തരം എന്ന് അലറമുറയിടും.. എന്തൊരു ഗതികേട്..

    ReplyDelete
  8. ഹുസൈന്‍ മുസലിയാരുടെ കുയുക്തികള്‍
    ---------------------------

    1. Tree of lifeല്‍ വിശ്വസിക്കാത്ത വ്യക്തിയോട് ഇങ്ങനെ ചോദിക്കാന്‍ മാത്രം മഠയനാണോ ജാക്ക്?

    2. എവറസ്റ്റ് പര്‍വതം തന്നെ ഇല്ലെന്ന് വാദിക്കുന്നയാള് അതിന്റെ ഉയരത്തെ പറ്റി ചോദിക്കുനത് അസംബന്ധമല്ലാതെ മറ്റെന്താണ്?

    3. സൃഷ്ടിയില്‍ വിശ്വസിക്കാത്ത ഒരാള്‍ എത്രകാലം കൊണ്ട് സൃഷ്ടി നടത്തി എന്നന്വേഷിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത് ?

    4. വീടില്ലാത്ത ഒരാള്‍ എത്ര വര്‍ഷം കൊണ്ടാണ് ഞാന്‍ വീട് പണിതതെന്ന് ചോദിക്കുമോ ?

    5. പരിണാമം സമര്‍ത്ഥിക്കാന്‍ കെട്ടിച്ചമച്ച കാലഗണനാ-ക്രമത്തിന്റെ Frameനെ അംഗീകരിക്കാത്തവരോട് ആ Frameനെ ആസ്പദമാക്കി ചോദ്യം നിരത്തുന്നത് യുക്തിവിരുദ്ധമല്ലേ സുശീലേ?

    ----------------------------
    എന്നാല്‍ പരിണാമത്തില്‍ വിശ്വസിക്കാത്ത ഹുസൈന്‍ മുസലിയാരുടെ പരിണാമത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ എല്ലാം യുക്തിഭദ്രം. എല്ലാം തല്ലാഹുവുന്റെ തമാശകള്‍

    പരിണാമത്തെക്കുറിച്ച് ഞാനുന്നയിച്ച (ഹുസൈന്‍) അഞ്ചു ചോദ്യങ്ങള്‍ക്ക് ഇനിയും നിങ്ങളാരും വിശദീകരണം തരാതിരിക്കെ ചോദ്യോത്തര ഗിമ്മിക്കിന്റെ ആവശ്യമുണ്ടോ സുശീല്‍?

    ReplyDelete
  9. >>"എന്നാല്‍ പരിണാമത്തില്‍ വിശ്വസിക്കാത്ത ഹുസൈന്‍ മുസലിയാരുടെ പരിണാമത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ എല്ലാം യുക്തിഭദ്രം.">>

    :) :)

    ReplyDelete
  10. എന്‍ എം ഹുസ്സൈന്‍ :-

    "a) എട്ടുകാലി വലകെട്ടുന്ന വിദ്യ ആര്‍ജിച്ചതെങ്ങനെ?.


    b) ജിറാഫിന്റെ കഴുത്ത് എന്തുകൊണ്ട് ഏതു ജീവശാസ്ത്രമെക്കാനിസത്തിലൂടെ വന്‍തോതില്‍ നിണ്ടു?


    c) ട്രൈലോബൈറ്റുകളില്‍ വികസിത രൂപത്തിലുളള കണ്ണ് മുന്‍ഗാമിരൂപങ്ങളിലൂടെയല്ലാതെ എങ്ങനെ പ്രത്യക്ഷപ്പെട്ടു?


    d) തേനീച്ചകളില്‍ പ്രവ്യത്തിവിഭജനം ഏതു മെക്കാനിസത്തിലൂടെ എന്തുകൊണ്ടുണ്ടായി?


    e) മനുഷ്യനില്‍ മാത്രം എന്തുകൊണ്ടു ഭാഷയുണ്ടായി?"

    >>>>> ഇതെല്ലാം പ്രകൃതിനിര്‍ധാരണത്തിലൂടെയാണ്‌ എന്നണ് പരിണാമശാസ്ത്രം നല്‍കുന്ന ഉത്തരം. അത് എങ്ങനെയാണ്‌ എന്നത് പരിണാമത്തില്‍ 'വിശ്വസിക്കുന്നവരുടെ' ആഭ്യന്തരപ്രശ്നമല്ലെ ഹുസ്സൈന്‍? അതോര്‍ത്ത് പരിണാമത്തില്‍ വിശ്വസിക്കാത്ത താങ്കള്‍ എന്തിന്‌ ഭേജാറാകണം? പരിണമത്തില്‍ വിശ്വസിക്കാത്ത ഒരാള്‍ പരിണാമം എങ്ങനെ നടന്നു എന്ന് ചോദിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത് ഹുസ്സൈന്‍ ? താങ്കള്‍ അന്വേഷിക്കേണ്ടാത് ഇതെല്ലാം എങ്ങനെ അല്ലാഹു ഒറ്റയ്ക്ക് ചെയ്തുകളഞ്ഞു എന്നല്ലേ?

    എവറസ്റ്റ് പര്‍ വ്വതം തന്നെ ഇല്ലെന്ന് കരുതുന്ന ഒരാള്‍ അതിന്റെ ഉയരത്തെക്കുറിച്ച് ചോദിക്കാമോ? ഹല്ല, ചോദിക്കുന്നതിന്‌ വല്ല ന്യായവും വേണ്ടേ?

    ReplyDelete
  11. 'പരിണാമം' ബ്ലോഗില്‍ അടുത്ത പോസ്റ്റ് 'കേംബ്രിയന്‍ വിസ്ഫോടനം'

    ReplyDelete
  12. "എവറസ്റ്റ് പര്‍ വ്വതം തന്നെ ഇല്ലെന്ന് കരുതുന്ന ഒരാള്‍ അതിന്റെ ഉയരത്തെക്കുറിച്ച് ചോദിക്കാമോ?"
    ഇതിനെയാണോ സുശീലേ "ബൂമാറാംഗ്‌" എന്നു പറയുന്നത്‌?

    ReplyDelete
  13. 'ബില്യണ്‍പ്രമാദം' ഒരു നോട്ടപ്പിശകോ അക്ഷരതെറ്റോ അല്ല. ആയിരുന്നുവെങ്കില്‍ ഞങ്ങളാരും അതിന് അത്ര പ്രാധാന്യം കൊടുക്കില്ലായിരുന്നു. ഹുസൈന്റെ ജ്ഞാന(?)മണ്ഡലത്തിന് അപരിഹാര്യമായ പരിക്കേല്‍പ്പിക്കുന്ന അബദ്ധ ധാരണയാണത്. കഷ്ടം ഈ മനുഷ്യന്‍ ഇങ്ങനെയാണല്ലോ പഠിച്ചുമുന്നോട്ടുപോയത്! ഒരിടത്തോ ഒമ്പതിടത്തോ അല്ല ഈ തെറ്റ് വന്നിരിക്കുന്നത്. ഒരു പവന്‍ എന്നാല്‍ എട്ടു കിലോ എന്നു കരുതി സ്വര്‍ണ്ണക്കച്ചവടത്തിനിറങ്ങിയവനെപ്പോലെയാണ് നമ്മുടെ ഹുസൈന്‍ സര്‍. 25 വര്‍ഷമായി ഈ ധാരണയുമായി ഡോണ്‍ ക്വിക്‌സോട്ടിനെപ്പോലെ കണ്ണില്‍ കണ്ടതെല്ലാം കണ്ടിച്ച് തള്ളുന്നു! 40 കോടിയും 400 കോടിയും തമ്മില്‍ 360 കോടിയുടെ വ്യത്യാസമുണ്ട് സര്‍. പുസ്തകത്തിന്റെ ആ സെക്ഷനില്‍ പിന്നെയും ഇതേ അബദ്ധം കാണാം. ഹുസൈന്‍ ജീവന്‍ജോബിന്റെ പുസ്തകത്തിനെഴുതിയ മറുപടിയിലും ഇതേ പണിക്കുറ്റം. അബദ്ധവശാലല്ല, തികച്ചും ബോധപൂര്‍വം. പരിണാമം പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ മില്യണും ബില്യണും തമ്മിലുള്ള വ്യത്യാസമെങ്കിലും അറിഞ്ഞിരിക്കണം. ഭാരതീയര്‍ ഉപയോഗിക്കുന്ന 'കോടി' എന്താണെന്നും അറിഞ്ഞിരിക്കണം.

    ReplyDelete
  14. ഞാന്‍ വി.കെ.ബാലകൃഷ്ണന്‍. ബൂലോകത്ത് ഞാനൊരു ബാലന്‍. ബൂലോകക്കളി കളിക്കാന്‍ എന്നെയും കൂട്ടുമോ കൂട്ടരേ?

    ReplyDelete
  15. ഹുസൈന്റെ വാദങ്ങള്‍ ഒരിക്കലും മറുപടി അര്‍ഹിക്കുന്നവയല്ല.

    ReplyDelete
  16. 25 വര്‍ഷം ശാസ്ത്രം പഠിച്ച് ഒരു പൂജ്യം കൂട്ടിയെഴുതാന്‍ പഠിച്ച ശ്രീ.ശ്രീ.. കുസൈന് ഒരായിരം അഭിവാദ്യങ്ങള്‍ :) ഇനിയും നൂറു ചോദ്യങ്ങളുമായി വരൂ!

    ReplyDelete
  17. 21/5/2011 ശനിയാഴ്ച്ച രാവിലെ 11.30ന്
    കൈരളി പീപ്പിള്‍ ടിവിയില്‍:“ദൈവത്തിനു മരണമോ“ എന്ന വിഷയം വാസ്തവം എന്ന പരിപാടിയിലൂടെ സം പ്രേക്ഷണം ചെയ്യപെടുന്നു.

    ReplyDelete