Pages

Wednesday, May 18, 2011

സ്വര്‍ഗം കെട്ടുകഥ- ഹോക്കിങ്


ലണ്ടന്‍: സ്വര്‍ഗവും മരണാനന്തര ജീവിതവുമെല്ലാം കെട്ടുകഥകളാണെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞു. മരണഭയമാണ് മനുഷ്യനെ ഇത്തരം യക്ഷിക്കഥകള്‍ സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് പതിറ്റാണ്ടുകളായി മരണത്തെ മുന്നില്‍ക്കണ്ടു കഴിയുന്ന ഹോക്കിങ് അഭിപ്രായപ്പെട്ടു. 


ഒരാളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചുകഴിഞ്ഞാല്‍പ്പിന്നെ അയാളെ സംബന്ധിച്ചിടത്തോളം ഒന്നും അവശേഷിക്കുന്നില്ല. തലച്ചോറ് കമ്പ്യൂട്ടറിനെപ്പോലെയാണ്. ഘടക ഭാഗങ്ങള്‍ കേടാകുമ്പോള്‍ അതിന്റെ പ്രവര്‍ത്തനം നിലയ്ക്കും. ഉപയോഗശൂന്യമായ കമ്പ്യൂട്ടറിന് മരണാനന്തര ജീവിതമോ സ്വര്‍ഗമോ ഇല്ല. ഇരുട്ടിനോടുള്ള ഭയം മൂലം രൂപം നല്‍കുന്ന യക്ഷിക്കഥകളെപ്പോലെയാണ് മരണാനന്തര ജീവിതം, സ്വര്‍ഗം തുടങ്ങിയ സങ്കല്പങ്ങള്‍- ഗാര്‍ഡിയനുമായുള്ള അഭിമുഖത്തില്‍ ഹോക്കിങ് പറഞ്ഞു.

കഴിഞ്ഞ 49 വര്‍ഷമായി അകാല മരണത്തിന്റെ നിഴലിലാണ് താനെന്ന് മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് ശരീര പേശികള്‍ക്കു ചലനശേഷി നഷ്ടപ്പെട്ടു കിടക്കുന്ന ഹോക്കിങ് പറഞ്ഞു. 'എനിക്കു മരണത്തെ ഭയമില്ല. എന്നാല്‍ മരിക്കാന്‍ തിടുക്കവുമില്ല. അതിനു മുമ്പേ ചെയ്തു തീര്‍ക്കാന്‍ ഒരുപാടു കാര്യങ്ങളുണ്ട്'- ഹോക്കിങ് പറഞ്ഞു. പ്രപഞ്ചോത്പത്തിയെപ്പറ്റി വിശദീകരിക്കാന്‍ ഒരു സ്രഷ്ടാവിന്റെ സഹായം ആവശ്യമില്ലെന്ന് ഹോക്കിങ് നേരത്തേ പറഞ്ഞിരുന്നു.

20 comments:

  1. ഒരാളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചുകഴിഞ്ഞാല്‍പ്പിന്നെ അയാളെ സംബന്ധിച്ചിടത്തോളം ഒന്നും അവശേഷിക്കുന്നില്ല. തലച്ചോറ് കമ്പ്യൂട്ടറിനെപ്പോലെയാണ്. ഘടക ഭാഗങ്ങള്‍ കേടാകുമ്പോള്‍ അതിന്റെ പ്രവര്‍ത്തനം നിലയ്ക്കും. ഉപയോഗശൂന്യമായ കമ്പ്യൂട്ടറിന് മരണാനന്തര ജീവിതമോ സ്വര്‍ഗമോ ഇല്ല. ഇരുട്ടിനോടുള്ള ഭയം മൂലം രൂപം നല്‍കുന്ന യക്ഷിക്കഥകളെപ്പോലെയാണ് മരണാനന്തര ജീവിതം, സ്വര്‍ഗം തുടങ്ങിയ സങ്കല്പങ്ങള്‍- ഗാര്‍ഡിയനുമായുള്ള അഭിമുഖത്തില്‍ ഹോക്കിങ് പറഞ്ഞു.

    >>>>> ഖണ്ഡനം:

    സ്റ്റീഫന്‍ ഹോക്കിങ് വിവരക്കേട് പറഞ്ഞാല്‍ വിവരക്കേടല്ലാതാകുമോ? സംശയമുണ്ടെങ്കില്‍ കിതാബ് നോക്ക്....

    ReplyDelete
  2. കെട്ടുകഥകള്‍ സത്യമെന്ന് കരുതി കോടിക്കണക്കിനു മനുഷ്യന്‍ ജീവിതം നശിപ്പിക്കുന്നു. സ്വാര്‍ത്ഥനായ മനുഷ്യന്‍ പരോപകാരം ചെയ്യുന്നതുപോലും തനിക്ക് സ്വര്‍ഗം കിട്ടാന്‍ വേണ്ടിയെന്ന് വന്നിരിക്കുന്നു. നിസ്വാര്‍ത്ഥതയ്ക്ക് അവിടെയും സ്ഥാനമില്ല.

    സ്വര്‍ഗ ലബ്ദിക്കുവേണ്ടി ചിലര്‍ സഹജീവികളെ കൊല്ലുന്നു.

    ReplyDelete
  3. നമ്മൂടെ ഇവിടെ തേങ്ങാ ഉടച്ചിട്ട് ഉപഗ്രഹം വിക്ഷേപിക്കുന്ന ശാസ്ത്രജ്ഞന്മാർ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചാൽ കൊള്ളാമായിരുന്നു!

    ReplyDelete
  4. "ഒരാളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചുകഴിഞ്ഞാല്‍പ്പിന്നെ അയാളെ സംബന്ധിച്ചിടത്തോളം ഒന്നും അവശേഷിക്കുന്നില്ല"- ഈ പറഞ്ഞത് ഹോക്കിന്‍സിനെ സംബന്ധിച്ച് എത്രത്തോളം ശരിയാണെന്ന് അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. തലച്ചോര്‍ ഒഴികെ മറ്റു മിക്ക അവയവങ്ങളുടെയും പ്രവര്‍ത്തനം ഏതാണ്ട് നിലച്ച ഒരു മനുഷ്യന്‍ ആണ് അദ്ദേഹം. എന്നിട്ടും അദ്ദേഹം ഇന്നും ജീവിക്കുകയും, ചിന്തിക്കുകയും ജനങ്ങള്‍ അദ്ദേഹത്തെ കേള്‍ക്കുകയും ചെയ്യുന്നു. മരണാനന്തര ജീവിതത്തെ പറ്റി അദ്ദേഹത്തിന് ഇങ്ങനെ ഒരു നിരീക്ഷണം ഉണ്ടായില്ലെങ്കില്‍ മാത്രമാണ് അത്ഭുതം.

    ReplyDelete
  5. യുക്തിവാദികള്‍ അവസാനകാലത്ത് വിശ്വാസിയാവും എന്ന് വിശ്വാസികള്‍ പറഞ്ഞു പരത്താറുണ്ട്.“പെരിയാര്‍ ദാസന്‍“ ബൂലോകത്ത് കൊണ്ടാടപ്പെട്ടതും ബൂലോകം കണ്ടു.എന്നാല്‍ വിശ്വവിഖ്യാതനായ മഹാശാസ്ത്രഞ്ജന്‍ എത്ര ഭംഗിയായി കാര്യം പറഞ്ഞിരിക്കുന്നു.
    എത്ര മഴപെയ്താലും കരിമ്പാറയില്‍ ക്രിഷി അസധ്യമാണ്.ഹോങ്കിങ്ങല്ല ആരു പറഞ്ഞാലും ബുദ്ധിയെ പണയപ്പെടുത്തിയവര്‍ ഒന്നും ഉല്‍ക്കൊള്ളില്ല.ടൈകെട്ടിയാലും ബ്ലോഗില്‍ സംവദിച്ഛാലും കഥ തഥൈവ.

    ReplyDelete
  6. സ്വര്‍ഗ്ഗം കെട്ടുകഥ എന്ന് പറയുന്ന കാരണങ്ങള്‍ വെച്ച് അളക്കേണ്ട മറ്റൊന്നുണ്ട്, 'പരിണാമം'.

    ബുദ്ധിയുള്ള വായനക്കാരോട് ചില ചോദ്യങ്ങള്‍ :

    - മനുഷ്യന്‍ ഇതു ജീവി(ഇടകണ്ണി)യില്‍ നിന്നാണ് പരിണമിച്ചത് എന്ന് പറഞ്ഞു തരിക?

    - അതിന് കഴിയില്ല (അത് ഉറപ്പാണ്‌) എങ്കില്‍ ഏതെങ്കിലും ഒരു ജീവി(ഇടകണ്ണി) മറ്റൊരു ജീവിയയത്തിനു ഒരു ഉദാഹരണം പറഞ്ഞു തരിക?

    ലിങ്ക് വേണ്ട, ആര്‍ക്കെങ്കിലും ലിങ്കണം എന്ന് തോന്നുകയാണെങ്കില്‍ അവര്‍ തന്നെ ആ ഭാഗം കോപ്പിപേസ്റ്റു ചെയ്യുക.

    ReplyDelete
  7. ഒന്നു പോടേയ്.. അവന്റെ ഒരു ഇടകണ്ണി...

    ReplyDelete
  8. ഇവിടെ ഏതോ ഒരു ഇടകണ്ണി (കുരങ്ങനായിരുന്നു വല്ലോ മുമ്പത്തെ ഇടകണ്ണി) വന്നു കമ്മന്ടിട്ടു പോയി എന്ന് തോന്നുന്നു.

    ReplyDelete
  9. @above
    ഈ ഇട കണ്ണിയുടെ പേര് 'മിടിയോകെന്റാസ് ' എന്നാണ്.

    ReplyDelete
  10. ഹോക്കിങ് പറഞ്ഞതിനാൽ ഇനി സംശയിക്കണ്ട!

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. തങ്ങള്‍ക്കരിവില്ലാത്ത ഒരു ലോകത്തേക്ക് ജനിച്ചു വീഴുകായും, അപ്പോള്‍ മാത്രം കണ്ടു പരിചയിക്കുകയും ചെയ്ത മനുഷ്യരില്‍ വിശ്വാസികള്‍ എന്നും, അവിശ്വാസികള്‍ എന്നാ രണ്ടു വിഭാഗം മനുഷ്യര്‍ ! അതില്‍ മരണത്തിനു ശേഷം മറ്റൊരു ലോകം ഉണ്ടായിരിക്കാംഎന്നു വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ യുക്തി പറയുന്നു. അവിശ്വാസികള്‍ അങ്ങിനെയോന്നില്ലെന്നും, തങ്ങള്‍ ജീവിക്കുന്നു, തങ്ങള്‍ അറിയാതെ എങ്ങിനെയോ ജനിച്ചു, മാതാപിതാക്കലെന്നു കരുതുന്നവര്‍, കഷ്ടപ്പെട്ട് വളര്‍ത്തി, വളര്‍ന്നു എല്ലാത്തിനെയും ചോദ്യം ചെയ്തു, അങ്ങിനെ ഒരു നാള്‍ മരിക്കുന്നു അതിനപ്പുറത്ത് ഒന്നുമില്ലെന്ന് വിശ്വസിച്ചു കുടുംപതോടും, എല്ലാവരോടും "ഗുഡ് ബൈ" പറഞ്ഞു മണ്ണില്‍ ചേരുന്നു.
    ____________________________
    ഹോപ്കിന്‍സ് പറഞ്ഞത് കണ്ണുമടച്ചു വിശ്വസിച് "ജീവിക്കുന്നതും," , വിശ്വാസികള്‍ മരണാനന്തര ജീവിതമുണ്ടെന്ന് വിശ്വസിച്ചു ""സല്‍കര്‍മങ്ങള്‍"" ചെയ്തു "ജീവിക്കുന്നതും" തമ്മില്‍
    ഒരു തര്‍ക്കത്തിന് സ്പേസുണ്ടോ ! രണ്ടും വിശ്വാസം അല്ലെ !! ഇല്ല എന്നതും, ഉണ്ട് എന്നതും, രണ്ടും വിശ്വസിക്കാന്‍ പ്രത്യേകിച്ച് പൈസ ചിലവൊന്നും ഇല്ല. വിശ്വാസം ജീവിതത്തെ ക്രമ പെടുത്തും,

    ReplyDelete
  13. ""സ്വര്‍ഗ ലബ്ദിക്കുവേണ്ടി ചിലര്‍ സഹജീവികളെ കൊല്ലുന്നു""!!

    Objection, Susheel Kumar.

    YOu are wise enough to understand world politics and the stories behind the all problems which has no connection with what you blamed above.

    Anyhow I respect your opinion but I totally disagree !

    ReplyDelete
  14. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന വിശ്വാസം അവിശ്വാസത്തെക്കാള്‍ എന്തുകൊണ്ടും മെച്ചമാണ്‌. എന്നാല്‍ അവിശ്വാസികളെയും മറ്റു മതവിശ്വാസികളെയും എങ്ങിനെ കൊന്നൊടുക്കമെന്നോ തങ്ങളുടെ വിശ്വാസത്തില്‍ ചേര്‍ക്കാമെന്നോ മാത്രം ലക്ഷ്യ

    ReplyDelete
  15. ഹൈന said...
    ഹോക്കിങ് പറഞ്ഞതിനാൽ ഇനി സംശയിക്കണ്ട!

    >>> ഹോക്കിങ് അല്ല, ആരു പറഞ്ഞാലും സംശയിക്കണം. "എന്റെ മതഗ്രന്ഥത്തില്‍ പറഞ്ഞു" എന്ന കാരണത്താല്‍ മാത്രം സംശയിക്കാതിരിക്കുന്നതുപോലെയാണല്ലൊ ഹൈനാ, ഹോക്കിങ് പറഞ്ഞാല്‍ സംശയിക്കാതിരിക്കുന്നതും? ഹോക്കിങ് പറഞ്ഞതിനെ സംശയിക്കുന്നതുപോലെ മതഗ്രന്ഥത്തില്‍ പറഞ്ഞതിനെയും സംശയിക്കാനും വിശകലനം ചെയ്യാനുമുള്ള ബോധമാണ്‌ ഉണ്ടാകേണ്ടത്.

    ReplyDelete
  16. ..naj said...
    തങ്ങള്‍ക്കരിവില്ലാത്ത ഒരു ലോകത്തേക്ക് ജനിച്ചു വീഴുകായും, അപ്പോള്‍ മാത്രം കണ്ടു പരിചയിക്കുകയും ചെയ്ത മനുഷ്യരില്‍ വിശ്വാസികള്‍ എന്നും, അവിശ്വാസികള്‍ എന്നാ രണ്ടു വിഭാഗം മനുഷ്യര്‍ ! അതില്‍ മരണത്തിനു ശേഷം മറ്റൊരു ലോകം ഉണ്ടായിരിക്കാംഎന്നു വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ യുക്തി പറയുന്നു..

    >>>> മരണത്തിനു ശേഷം സ്വര്‍ഗവും നരകവുമുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്, അതല്ല, പുനര്‍ജന്മവും മോക്ഷവുമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. സ്വര്‍ഗത്തിന്റെ കാര്യത്തില്‍ തന്നെ വ്യത്യസ്ത അഭിപ്രായക്കാരുമുണ്ട്. അപ്പോള്‍ രണ്ടല്ല, അതില്‍ കൂടുതല്‍ വിശ്വാസക്കാരുണ്ട് എന്നര്‍ത്ഥം.

    ReplyDelete
  17. ..naj said...
    ""സ്വര്‍ഗ ലബ്ദിക്കുവേണ്ടി ചിലര്‍ സഹജീവികളെ കൊല്ലുന്നു""!!

    Objection, Susheel Kumar.


    >>>> അച്ഛന്‍ പത്തായത്തിലും കൂടി ഇല്ല, അല്ലേ നാജ്?

    ReplyDelete
  18. സല്‍കര്‍മങ്ങളും വിശ്വാസവും തമ്മില്‍ ബന്ധമുണ്ട്, തീരിച്ചയായും. സ്വര്‍ഗം പ്രതീക്ഷിച്ച് സല്‍കര്‍മങ്ങള്‍ ചെയ്യുന്നവരുണ്ട്; നല്ല കാര്യം.

    സ്വര്‍ഗം കിട്ടുമെന്ന് പ്രതീക്ഷിച്ച് സഹജീവികളെ കൊല്ലുന്നവരുമുണ്ട്. അത് നല്ല കാര്യമല്ല.

    സര്‍ഗവും നരകവുമില്ലന്നറിഞ്ഞുകൊണ്ടുതന്നെ സഹജീവികള്‍ക്ക് നന്മ ചെയ്യുന്നവരുണ്ട്. അത് നിസ്വാര്‍ത്ഥ സേവനം.

    സ്വര്‍ഗം കിട്ടില്ലെന്നതുകൊണ്ട് തിന്മ ചെയ്യുന്നവരെ എനിക്കറിയില്ല.

    സ്വര്‍ഗം കിട്ടുമായിരുന്നില്ലെങ്കില്‍ ഞങ്ങളാരും നന്മ ചെയ്യുമായിരുന്നുല്ല എന്ന് പറയുന്നത് മഹാ കഷ്ടമാണ്‌.

    ഹോക്കിങ് പറഞ്ഞത് സ്വര്‍ഗം കെട്ടുകഥയാണെന്നാണ്‌. കെട്ടുകഥകളില്‍ ചില ഗുണപാഠങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് അവ സത്യമാണെന്നാരും പറയാറില്ല.

    ReplyDelete
  19. ഇന്നലെ മനോരമ ഈ ന്യൂസ്‌ വോടിംഗ് നു ഇട്ടിരുന്നു. അമ്പതു ശതമാനത്തിലേറെ വായനക്കാര്‍ ഹോകിന്‍സ്‌ പറഞ്ഹതിനോട് യോജിക്കുന്നു.. സ്വര്‍ഗം, നരകം, മതം, ദൈവം, എല്ലാം മനുഷ്യ മനസിന്റെ സൃഷ്ടികള്‍ മാത്രം. മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ അറിയുമ്പോള്‍ എല്ലാത്തിനും പുതിയ നിര്‍വ്വചനങ്ങള്‍ കൊണ്ട് വരുന്നു.. ഒരു ദൈവത്തില്‍ വിശ്വസിക്കതിരിക്കുന്നത് അഹന്ത അല്ലെ എന്ന തോന്നല്‍ മനുഷ്യ മനസ്സില്‍ അടിയുറച്ചു പോയി..

    ReplyDelete