Pages

Thursday, November 11, 2010

എന്‍ എം ഹുസ്സൈന്റെ വിഭ്രാന്തികള്‍ - ഭാഗം 2

     പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തോമസ് അക്വിനാസ്‌ ദൈവാസ്തിത്വത്തിനായി നിരത്തിയ അഞ്ച്‌ തെളിവുകളെ ഡാക്കിന്‍സ് 'ദൈവവിഭ്രാന്തിയില്‍' പരിശോധിക്കുന്നുണ്ട്.
തോമസ് അക്വിനാസ് നിരത്തിയ, 'ദൈവം ഉണ്ട്' എന്നതിനുള്ള തെളിവുകള്‍:

1. സ്വയം ചലിക്കാതെ എല്ലാം ചലിപ്പിക്കുന്നവന്‍(Unmoved mover) ആദിയില്‍ ഒരു ശക്തി ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാവില്ല. ആ ശക്തിയാണ്‌ ദൈവം.
(ഡാക്കിന്‍സ്‌ ഈ വാദത്തെ ഇങ്ങനെ വിലയിരുത്തുന്നു: ഈ നിയമത്തില്‍ നിന്ന് ഔദാര്യപൂര്‍വ്വം ദൈവത്തെ ഒഴിവാക്കിയിരിക്കുന്നു.)

 2. എല്ലാത്തിന്റെയും കാരണമായ കാരണമില്ലാത്തവന്‍(Uncoused Couse): കാരണമില്ലാതെ ഒരു കാര്യവും സംഭവിക്കുകയില്ല. എല്ലാറ്റിന്റെയും കാരണo ആരാണോ അവനാണ്‌ ദൈവം.(ഈ വാദവും പശ്ചാത്ഗമനം തന്നെയാണ്‌, എന്തെന്നാല്‍ നിയമം ദൈവത്തിന്‌ ബാധകമല്ല. ദൈവത്തിന്‌ പ്രത്യേക കാരണവുമാവശ്യമില്ല)

3. പ്രാപഞ്ചികവാദം (The cosmological argument): ആദിയില്‍ മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഇന്നുണ്ട്. ആ നിലയ്ക്ക് എല്ലാം ഉണ്ടാക്കിയതിനു പിന്നില്‍ അമൂര്‍ത്തമായ എന്തോ ഒന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടൊ അതാണ്‌ ദൈവം.
(ഒന്നുമല്ലാതിരുന്നപ്പോള്‍  ദൈവം എവിടെയായിരുന്നു? അമൂര്‍ത്ത ദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലായിരുന്നു എന്നെങ്ങനെ പറയാന്‍ കഴിയും?)

     ഈ മൂന്ന് വാദങ്ങളെയും ഡാകിന്‍സ് വിലയിരുത്തിയതിന്‌ ലേഖകന്റെ വിശദീകരണം കാണുക:-

     പ്രപഞ്ചത്തിന്‌ ബാധകമായ നിയമങ്ങള്‍ ദൈവത്തിനും ബാധകമാക്കണമെന്ന്‌ നിരീശ്വരവാദികള്‍ പറയുന്നത്, പ്രപഞ്ചമെന്താണെന്നോ ദൈവമെന്താണെന്നോ അവര്‍ക്ക് ഇനിയും ഗ്രഹിക്കാനാകാത്തതുകൊണ്ടാണ്‌. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അന്തരം ഗ്രഹിക്കണമെങ്കില്‍ ദാര്‍ശനികമായെങ്കിലും പ്രകൃതിക്കപ്പുറമുള്ള ഒരവസ്ഥയെപ്പറ്റി ചിന്തിക്കാനാകണം.ഈ കഴിവില്ലാത്തവരാണ്‌ നിരീശ്വരവാദികള്‍. കല്ലും മണ്ണും മുള്ളും മുരിക്കും പോലുള്ള മറ്റെന്തോ വസ്തുവാണ്‌ ദൈവം എന്നാണവരുടെ ധാരണ. അതിനാലാണ്‌ പ്രപഞ്ചത്തിലുള്ള പരിമിതികളെല്ലാം ദൈവത്തിലും ആരോപിക്കുന്നത്.

    ലേഖകന്റെ ഈ വാദപ്രകാരം പ്രപഞ്ചമെന്താണെന്നോ ദൈവമെന്താണെന്നോ നിരീശ്വരവാദികള്‍ക്കറിയില്ല. എന്നാല്‍ അത് ഈശ്വരവാദികള്‍ക്കറിയാം. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അന്തരം ഗ്രഹിക്കണമെങ്കില്‍ ദാര്‍ശനികമായെങ്കിലും പ്രകൃതിക്കപ്പുറമുള്ള ഒരവസ്ഥയെപ്പറ്റി 'ചിന്തിക്കാ'നാകണം. (അതായത് ചിന്തിക്കുമ്പോള്‍ ആ അറിവുണ്ടാകുന്നു. അതായത് ദൈവം മനുഷ്യന്റെ ചിന്തയുടെ ഉല്പ്പന്നമാണെന്നര്‍ത്ഥം)

    നിരീശ്വരവാദികള്‍ക്കില്ലാത്ത ഈ അറിവ് ഈശ്വരവാദികള്‍ക്ക് ലഭിച്ചത് ചിന്തയില്‍നിന്നൊന്നുമല്ല, മറിച്ച് അവരവരുടെ സ്വന്തം ദൈവത്തിന്റെ വെളിപാടായ ഗ്രന്ഥത്തില്‍ നിന്നുമാണ്‌. അതുകൊണ്ട് ഈ ഗ്രന്ഥങ്ങളില്‍ ദൈവം എങ്ങനെ സ്വയം വെളിപ്പെടുത്തുന്നു എന്ന് പരിശോധിക്കുകയാണ്‌ ഈ പ്രശ്നത്തിനുള്ള പരിഹാരം. 

കാഹളത്തില്‍ ഒരു ഊത്ത് ഊതപ്പെട്ടാല്‍ (69:13)

ഭൂമിയും പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന്‌ വിധേയമാക്കുകയും ചെയതാല്‍(69:14 )

അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി(69:15 )

ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന് അത് ദുര്‍ബലമായിരിക്കും(69:16)

മലക്കുകള്‍ അതിന്റെ നാനാ ഭാഗങ്ങളിലുമുണ്ടായിരിക്കും നിന്റെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്ന് എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌(69:17)

     ലോകാവസാനദിവസം ആകാശം ദുര്‍ബലമാകുമെന്നും അത് പൊട്ടിപ്പിളരുമെന്നും ഖുര്‍ ആന്‍ പറയുന്നു. അന്ന് ആകാശം പിളരുമ്പോല്‍ അല്ലാഹുവിന്റെ സിംഹാസനം  താഴെ വീണുപോകാതെ താങ്ങിപ്പിടിക്കാന്‍ എട്ട് മലക്കുകളെ ഏര്‍പ്പാടാക്കിയിട്ടുമുണ്ട്. ഇതിന്റെക്കുറിച്ച് വ്യാഖ്യാതാവിന്റെ തന്നെ വാക്കുകള്‍ കാണൂ. 'ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ ദൈവികസിംഹാസനത്തെ എട്ട് മലക്കുകളായിരിക്കും വഹിക്കുകയെന്ന് ചില വ്യാഖ്യാതാക്കളും എട്ട് വിഭാഗം മലക്കുകളായിരിക്കുമെന്ന് മറ്റ് ചില വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു."

     ഇവിടെ ലേഖകന്‍ 'ചിന്തിച്ച് മനസ്സിലാക്കിയതു'പോലെ പ്രപഞ്ചത്തിന്‌ ബാധകമായ നിയമങ്ങല്‍ ബാധകമല്ലാത്ത ദൈവത്തെയല്ല ഖുര്‍ ആനില്‍ കാണാന്‍ കഴിയുന്നത്. മറിച്ച് ഏഴ് ആകാശങ്ങള്‍ക്കും മുകളില്‍ സിംഹാസനത്തിലിരുന്ന് താന്‍ സൃഷ്ടിച്ച ഭൂമിയിലും ആകാശത്തിലും ഭരണം നടത്തുന്ന (അല്ലാഹുവിന്റെ പ്രപഞ്ചം അത്രയുമേ വരൂ) അല്ലാഹുവെന്ന വ്യക്തിദൈവത്തെയാണ്‌. ഈ ദൈവത്തിന്റെ സിംഹാസനം എട്ട് മലക്കുകളാണോ അതോ എട്ട് വിഭാഗം മലക്കുകളാണോ താങ്ങുക എന്ന കാര്യത്തിലേ വ്യാഖ്യാതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളു.



     ഖുര്‍ ആനിലെ ദൈവം ഇത്തരമൊരു വ്യക്തിദൈവമാണെന്ന് സ്വയം വെളിപ്പെടുത്തിയിരിക്കെ ലേഖകന്‍ നിരീശ്വരവാദികള്‍ക്ക് മനസ്സിലാകാത്ത മറ്റേത് ദൈവത്തെക്കുറിച്ചാണ്‌ വാചാലനാകുന്നത്? ഈ ചാപല്യത്തെ ഡാക്കിന്‍സ് ഇങ്ങനെ വിലയിരുത്തുന്നു. "സര്‍വ്വജ്ഞന്‍, സര്‍വ്വവ്യാപി, സര്‍വ്വശക്തന്‍, സര്‍വ്വതും സൃഷ്ടിച്ച് നിയന്ത്രിക്കുന്നവന്‍, മനുഷ്യന്റെ കാര്യങ്ങളി സവിശേഷ താല്പര്യമുള്ളയാള്‍, സാത്താനെന്ന പ്രതിനായകനുള്ളയാള്‍.... തുടങ്ങിയ പരിവേഷങ്ങള്‍ മതം ദൈവത്തിന്‌ ചാര്‍ത്തിക്കൊടുക്കുന്നിടത്ത് ഈ വാദങ്ങളൊക്കെ 'അപവാദ'ങ്ങളായി മാറുന്നു. കാരണം അത്തരം ഗുണങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിന്റെ സാധൂകരിക്കുന്ന ഒന്നും തന്നെ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളിലില്ല.

     അക്വിനാസിന്റെ തെളിവുകളെ ഖണ്ഡിക്കാന്‍ ഡാക്കിന്‍സിന്‌ കഴിഞ്ഞിട്ടില്ലെന്നാണ്‌ ലേഖകന്‍ ഉന്നയിക്കുന്ന പ്രധാന ആവലാതി. അക്വിനാസിന്റെ 'ചിന്തയില്‍ നിന്നുദിച്ച' തെളിവുകള്‍ അദ്ദേഹത്തിന്റെ വെളിപാടുകള്‍ എന്നല്ലാതെ വസ്തുനിഷ്ഠമല്ല. അവയെക്കുടിച്ച് ഡാക്കിന്‍സ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അക്വിനാസിനും എന്‍ എം ഹുസ്സൈനും തങ്ങളുടെ വിളിപാടുകളെയും ഗ്രന്ഥജന്യമായ അറിവുകളെയും തെളിവുകളായി അവതരിപ്പിക്കാം. എന്നാല്‍ ഡാക്കിന്‍സിന്‌ സാധിക്കില്ലല്ലോ? കാരണം ശാസ്ത്രത്തിന്‌ ഇന്ന് ലഭ്യമായ അറിവുകള്‍ക്കപ്പുറം ഒരറിവും അദ്ദേഹത്തിനില്ലെന്നതുതന്നെ. ദൈവത്തിന്മേല്‍ ആരോപിക്കുന്ന ഗുണങ്ങള്‍ പലതും പൊരുത്തപ്പെടാത്തതും പരസ്പരം റദ്ദുചെയ്യപ്പെടുന്നവയുമാണെന്ന ഡാക്കിന്‍സ്റ്റിന്റെ നിരീക്ഷണം നൂറ് ശതമാനം സത്യന്ധമാണ്‌. 

     ഈ പ്രപഞ്ചത്തിന്‌ ഒരു 'പ്രപഞ്ചാതീത സ്രഷ്ടാവ്‌' വേണമെന്ന് ആദ്യമേ തീരുമാനിച്ചതിനുശേഷമാണ്‌ (അതും അന്വേഷണത്തിലൂടെ കണ്ടെത്തിയതല്ല, മറിച്ച് തങ്ങളുടെ ഗ്രന്ഥത്തില്‍ അങ്ങനെ പറഞ്ഞിരിക്കുന്നു എന്നതിനാല്‍) അക്വിനാസ് മാത്രമല്ല, എന്‍ എം ഹുസ്സൈന്‍ മുതല്‍ ഈ ബ്ലോഗില്‍ സംവാദത്തിലേര്‍പ്പെടുന്ന ഓരോ മതവിശ്വാസിയും തങ്ങളുടെ വാദങ്ങള്‍ നിരത്തുന്നത്. നിരീശ്വരവാദിക്കുമുന്നില്‍ അത്തരം മുന്‍ വിധികളൊന്നുമല്ലാത്തതിനാല്‍ പ്രപഞ്ചത്തിന്‌ സ്രഷ്ടാവുണ്ടൊ ഇല്ലേ എന്നതൊന്നും അവര്‍ക്ക് ഏകപക്ഷീയമായി സ്ഥാപിക്കേണ്ടിവരുന്നില്ല, മറിച്ച്‌ അത് ഉണ്ടായാലുമില്ലെങ്കിലും അത് മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവം അല്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.  പ്രപഞ്ചത്തെ വ്യാഖ്യാനിക്കാന്‍ മുന്‍വിധികളും അന്ധമായ ധാരണകളുമല്ല, മറിച്ച് ശാസ്ത്രവും യുക്തിബോധവും മാത്രമാണ്‌ അഭികാമ്യം.

     നിരീശ്വരവാദി നിഷേധിക്കുന്നത് മതഗ്രന്ഥങ്ങള്‍ കെട്ടിയെഴുന്നെള്ളിക്കുന്ന ദൈവ സങ്കല്പങ്ങളെയാണ്‌. പ്രപഞ്ച ബാഹ്യമല്ലെന്നത് പോകട്ടെ മതങ്ങള്‍ (വിശിഷ്യാ സെമിറ്റിക് മതങ്ങള്‍) മുന്നോട്ട് വെയ്ക്കുന്ന ദൈവങ്ങളെല്ലാം 'മനുഷ്യഗുണ'മുള്ളവയാണ്‌.

     മനുഷ്യരെപ്പോലെ സന്തോഷിക്കുകയും കോപിക്കുകയും പകയും വിദ്വേഷവും വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവയാണ്‌ ആ ദൈവങ്ങള്‍. ലേഖകന്‍ പൗഡറിട്ട് സെന്റും പൂശി വെളുപ്പിച്ച് അവതരിപ്പിക്കുന്ന പ്രപഞ്ചാതീതവും, ഭൗതികഗുണങ്ങള്‍ക്കതീതവും ആയ ദൈവം ഒരു കപടമായ അവതരണം മാത്രമാണ്‌. അത് തീര്‍ച്ചയായും ഖുര്‍ ആനിലെ അല്ലാഹുവല്ല തന്നെ.

ലേഖകന്‍ അവതരിപ്പിക്കുന്നതുപോലെ പ്രപഞ്ചബാഹ്യമായ ഒരു ദൈവം ഇങ്ങനെ കല്പിക്കുമെന്ന് എത്ര ശ്രമിച്ചിട്ടും എനിക്ക് കരുതാനാകുന്നില്ല :

നിശ്ചയം ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതുകൊണ്ട് സത്യവിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ നിങ്ങള്‍ അവരുടെ ശിരസ്സുകളും കൈകാലുകളും വെട്ടിമുറിക്കുക എന്ന് മലക്കുകള്‍ക്ക് താങ്കളുടെ രക്ഷിതാവ്‌ സന്ദേശം നല്‍കി. (8:12)

തുടരും...



193 comments:

  1. ലോകാവസാനദിവസം ആകാശം ദുര്‍ബലമാകുമെന്നും അത് പൊട്ടിപ്പിളരുമെന്നും ഖുര്‍ ആന്‍ പറയുന്നു. അന്ന് ആകാശം പിളരുമ്പോല്‍ അല്ലാഹുവിന്റെ സിംഹാസനം താഴെ വീണുപോകാതെ താങ്ങിപ്പിടിക്കാന്‍ എട്ട് മലക്കുകളെ ഏര്‍പ്പാടാക്കിയിട്ടുമുണ്ട്. ഇതിന്റെക്കുറിച്ച് വ്യാഖ്യാതാവിന്റെ തന്നെ വാക്കുകള്‍ കാണൂ. 'ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ ദൈവികസിംഹാസനത്തെ എട്ട് മലക്കുകളായിരിക്കും വഹിക്കുകയെന്ന് ചില വ്യാഖ്യാതാക്കളും എട്ട് വിഭാഗം മലക്കുകളായിരിക്കുമെന്ന് മറ്റ് ചില വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു."

    ഇവിടെ ലേഖകന്‍ 'ചിന്തിച്ച് മനസ്സിലാക്കിയതു'പോലെ പ്രപഞ്ചത്തിന്‌ ബാധകമായ നിയമങ്ങല്‍ ബാധകമല്ലാത്ത ദൈവത്തെയല്ല ഖുര്‍ ആനില്‍ കാണാന്‍ കഴിയുന്നത്. മറിച്ച് ഏഴ് ആകാശങ്ങള്‍ക്കും മുകളില്‍ സിംഹാസനത്തിലിരുന്ന് താന്‍ സൃഷ്ടിച്ച ഭൂമിയിലും ആകാശത്തിലും ഭരണം നടത്തുന്ന (അല്ലാഹുവിന്റെ പ്രപഞ്ചം അത്രയുമേ വരൂ) അല്ലാഹുവെന്ന വ്യക്തിദൈവത്തെയാണ്‌. ഈ ദൈവത്തിന്റെ സിംഹാസനം എട്ട് മലക്കുകളാണോ അതോ എട്ട് വിഭാഗം മലക്കുകളാണോ താങ്ങുക എന്ന കാര്യത്തിലേ വ്യാഖ്യാതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളു.


    ഖുര്‍ ആനിലെ ദൈവം ഇത്തരമൊരു വ്യക്തിദൈവമാണെന്ന് സ്വയം വെളിപ്പെടുത്തിയിരിക്കെ ലേഖകന്‍ നിരീശ്വരവാദികള്‍ക്ക് മനസ്സിലാകാത്ത മറ്റേത് ദൈവത്തെക്കുറിച്ചാണ്‌ വാചാലനാകുന്നത്? ഈ ചാപല്യത്തെ ഡാക്കിന്‍സ് ഇങ്ങനെ വിലയിരുത്തുന്നു. "സര്‍വ്വജ്ഞന്‍, സര്‍വ്വവ്യാപി, സര്‍വ്വശക്തന്‍, സര്‍വ്വതും സൃഷ്ടിച്ച് നിയന്ത്രിക്കുന്നവന്‍, മനുഷ്യന്റെ കാര്യങ്ങളി സവിശേഷ താല്പര്യമുള്ളയാള്‍, സാത്താനെന്ന പ്രതിനായകനുള്ളയാള്‍.... തുടങ്ങിയ പരിവേഷങ്ങള്‍ മതം ദൈവത്തിന്‌ ചാര്‍ത്തിക്കൊടുക്കുന്നിടത്ത് ഈ വാദങ്ങളൊക്കെ 'അപവാദ'ങ്ങളായി മാറുന്നു. കാരണം അത്തരം ഗുണങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിന്റെ സാധൂകരിക്കുന്ന ഒന്നും തന്നെ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളിലില്ല

    ReplyDelete
  2. Br. Susheel,
    Let us finish one by one.
    Pls. try to bring a conslusion where we can both agree on a point.
    _________________________
    Br. Susheel,
    പ്രപഞ്ച സൃഷ്ടിയും , അത് നിലകൊള്ളുന്ന സ്പേസും ഇല്ലാതിരിക്കെ ഒരു ശൂന്യതക്ക് പോലും പഴുതില്ലാത്ത മനുഷ്യ സങ്കല്പ്പാതീതമായ ഒരു അവസ്ഥ. അത്തരമൊരു അവസ്ഥയില്‍ ഒരു വസ്തുവും ഇല്ലാതിരിക്കെ ആ "അവസ്ഥ" (സ്പേസ്) ഉണ്ടാകണമെന്ന് എങ്ങിനെ തീരുമാനിക്കപെട്ടു !
    രണ്ടു : ഇനി ആ സ്പേസ് രൂപമെടുതത്തിനു ശേഷം അവിടെ പ്രപഞ്ചത്തിന്റെ ഘടന രൂപപെട്ടു വന്ന പദാര്‍ത്ഥം ഇല്ലാതിരിക്കെ, അത് ഉണ്ടാകണമെന്ന് ഇല്ലാത്ത വസ്തു എങ്ങിനെ രൂപപെടുത്തി.
    മൂന്നു: പദാര്‍ത്ഥം രൂപപെട്ടതിനു ശേഷം അതിനു ചൂട് പിടിക്കുന്ന അവസ്ഥക്കുള്ള കാരണം ഇല്ലാതിരിക്കെ അതെങ്ങിനെ രൂപപെട്ടുവന്നു...
    നാല്: ചൂട് ഉണ്ടായതിനു ശേഷം പദാര്‍ത്ഥം പൊട്ടി തെരിക്കണമെന്നു ആ സ്വഭാവം അത് വരെ ഇല്ലാതിരിക്കെ അത് എങ്ങിനെ തീരുമാനിക്കപെട്ടു.
    അഞ്ചു: പൊട്ടി തെറിച്ച പദാര്‍ത്ഥം സ്വയം കറങ്ങാനമെന്നു ആ പദാര്തത്തിനു അത് വരെ അപ്പ്രാപ്യമായിരുന്ന ആ വ്യവസ്ഥ എങ്ങിനെ നിര്ന്നയിക്കപെട്ടു.
    ചുരുക്കത്തില്‍ ഒന്നുമില്ലാതിരുന്ന അവസ്ഥയില്‍ അവ ഉണ്ടാകണമെന്ന, അങ്ങിനെ "ആകസ്മികം" യാദൃചികം" എന്നാ രണ്ടു വാക്കുകളിലൊതുക്കി ഈ പ്രപഞ്ച വിസ്മയത്തെ ഒന്നുമാല്ലാതാക്കുന്ന, അവിടെ തങ്ങളുടെ യുക്തിയെ കെട്ടിയിടുന്ന "യുക്തിയെ" യുക്തി എന്ന് വിളിക്കുന്നത് യുക്തി സഹമാണോ. !
    കഴിയുമെങ്കില്‍ ഒന്ന് വിശദീകരിക്കുക. (personify ചെയ്ത ദൈവങ്ങളുടെ ചിത്രങ്ങള്‍ അവഗണിക്കാം !)

    ReplyDelete
  3. ഒരു ആയത്തില്‍ വായിക്കാം. ""അവന്റെ സിംഹാസനം പ്രപഞ്ചത്തെ വലയം ചെയ്തിരിക്കുന്നു"". സിംഹാസനം എന്നത് സുശീലോ ഞാനോ ഇരിക്കുന്ന കസേരയാനെന്നു ധരിച്ചതിന്റെ പ്രശ്നമാണ് ഇങ്ങിനെയൊക്കെ കാര്യമായ കണ്ടുപിടുത്തം പോലെ എഴുതാന്‍ കാരണം. അങ്ങിനെ മനസ്സിലാക്കാനുള്ള ഒരു ചിന്തയാണ് എനിക്കുല്ലതെങ്കില്‍ സുശീലിന്റെ ഒപ്പം ഞാനും ഉണ്ടായിരിക്കും. സിംഹാസനം, എന്നത് പ്രപഞ്ചാധികാരത്തെ സൂചിപ്പിക്കുന്ന ഒരു പ്രയോഗം മാത്രമാണ്.

    ദൈവം കസേരയിലോ, സോഫയിലോ എന്നതല്ല വിഷയം. ദൈവത്തെ നിഷേടിക്കുന്നവര്‍ക്ക് ആ ശക്തി എവിടെയെന്നത് വിഷയമാക്കെണ്ടാതില്ല.
    ഇനി നമ്മുടെ വിഷയം ചര്‍ച്ച ചെയ്യാം.

    ReplyDelete
  4. naj:

    ഭൂമി ഉരുണ്ടതാണെന്ന് തെളിയിക്കുന്നതു വരെ കുറാനില്‍ ഭൂമി പരന്നു... ഇപ്പോള്‍ അതിനു പുതിയ വ്യാഖ്യാനവും വന്നു...

    താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ശാസ്ത്രത്തിനു ചിലപ്പോള്‍ ഇന്ന് കാര്യകാരണ സഹിതം തെളിയിക്കാന്‍ പറ്റുമായിരിക്കില്ല.. പക്ഷേ ഒരുദിനം അത് ആരേലും തേളിയിക്കും അപ്പോള്‍ പുതിയ വ്യഖ്യാനവുമായി വരരുത് കേട്ടാ‍ാ...

    ReplyDelete
  5. സിംഹാസനം എന്നത് സുശീലോ ഞാനോ ഇരിക്കുന്ന കസേരയാനെന്നു ധരിച്ചതിന്റെ പ്രശ്നമാണ് ഇങ്ങിനെയൊക്കെ കാര്യമായ കണ്ടുപിടുത്തം പോലെ എഴുതാന്‍ കാരണം. അങ്ങിനെ മനസ്സിലാക്കാനുള്ള ഒരു ചിന്തയാണ് എനിക്കുല്ലതെങ്കില്‍ സുശീലിന്റെ ഒപ്പം ഞാനും ഉണ്ടായിരിക്കും. സിംഹാസനം, എന്നത് പ്രപഞ്ചാധികാരത്തെ സൂചിപ്പിക്കുന്ന ഒരു പ്രയോഗം മാത്രമാണ്.

    >>>>>>>>>>>> അതിന്‌ ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമായ വ്യാഖ്യാനം നല്‍കിയിട്ടുണ്ട്. അതിനുമപ്പുറം വ്യാഖ്യാനം നടത്താന്‍ നാജിനെ ആരാണ്‌ ചുമതലപെടുത്തിയത്?

    ReplyDelete
  6. മുഹമ്മദ് നബി ഏഴാകാശത്തിനുമപ്പുറം ആകാശയാത്ര നടത്തി അല്ലാഹുവിനെ നേരില്‍ കണ്ടതിന്‌ എന്താണ്‌ പുതിയ വ്യാഖ്യാനം?

    ReplyDelete
  7. ..naj said...
    Br. Susheel,
    Let us finish one by one.
    Pls. try to bring a conslusion where we can both agree on a point.
    _________________________
    Br. Susheel,
    പ്രപഞ്ച സൃഷ്ടിയും , അത് നിലകൊള്ളുന്ന സ്പേസും ഇല്ലാതിരിക്കെ ഒരു ശൂന്യതക്ക് പോലും പഴുതില്ലാത്ത മനുഷ്യ സങ്കല്പ്പാതീതമായ ഒരു അവസ്ഥ. അത്തരമൊരു അവസ്ഥയില്‍ ഒരു വസ്തുവും ഇല്ലാതിരിക്കെ ആ "അവസ്ഥ" (സ്പേസ്) ഉണ്ടാകണമെന്ന് എങ്ങിനെ തീരുമാനിക്കപെട്ടു !
    രണ്ടു : ഇനി ആ സ്പേസ് രൂപമെടുതത്തിനു ശേഷം അവിടെ പ്രപഞ്ചത്തിന്റെ ഘടന രൂപപെട്ടു വന്ന പദാര്‍ത്ഥം ഇല്ലാതിരിക്കെ, അത് ഉണ്ടാകണമെന്ന് ഇല്ലാത്ത വസ്തു എങ്ങിനെ രൂപപെടുത്തി.
    മൂന്നു: പദാര്‍ത്ഥം രൂപപെട്ടതിനു ശേഷം അതിനു ചൂട് പിടിക്കുന്ന അവസ്ഥക്കുള്ള കാരണം ഇല്ലാതിരിക്കെ അതെങ്ങിനെ രൂപപെട്ടുവന്നു...
    നാല്: ചൂട് ഉണ്ടായതിനു ശേഷം പദാര്‍ത്ഥം പൊട്ടി തെരിക്കണമെന്നു ആ സ്വഭാവം അത് വരെ ഇല്ലാതിരിക്കെ അത് എങ്ങിനെ തീരുമാനിക്കപെട്ടു.
    അഞ്ചു: പൊട്ടി തെറിച്ച പദാര്‍ത്ഥം സ്വയം കറങ്ങാനമെന്നു ആ പദാര്തത്തിനു അത് വരെ അപ്പ്രാപ്യമായിരുന്ന ആ വ്യവസ്ഥ എങ്ങിനെ നിര്ന്നയിക്കപെട്ടു.
    ചുരുക്കത്തില്‍ ഒന്നുമില്ലാതിരുന്ന അവസ്ഥയില്‍ അവ ഉണ്ടാകണമെന്ന, അങ്ങിനെ "ആകസ്മികം" യാദൃചികം" എന്നാ രണ്ടു വാക്കുകളിലൊതുക്കി ഈ പ്രപഞ്ച വിസ്മയത്തെ ഒന്നുമാല്ലാതാക്കുന്ന, അവിടെ തങ്ങളുടെ യുക്തിയെ കെട്ടിയിടുന്ന "യുക്തിയെ" യുക്തി എന്ന് വിളിക്കുന്നത് യുക്തി സഹമാണോ. !

    >>>>>>>> എനിക്കറിയില്ല നാജ്, താങ്കള്‍ പറഞ്ഞുതരൂ..........

    ReplyDelete
  8. "മലക്കുകള്‍ അതിന്റെ നാനാ ഭാഗങ്ങളിലുമുണ്ടായിരിക്കും നിന്റെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്ന് എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌(69:17)"

    നാജ് വ്യാഖ്യാനിക്കുന്നു:

    "സിംഹാസനം, എന്നത് പ്രപഞ്ചാധികാരത്തെ സൂചിപ്പിക്കുന്ന ഒരു പ്രയോഗം മാത്രമാണ്"

    >>>>>>>>>> അപ്പോള്‍ എനിക്ക് മനസ്സിലാകുന്നത്, അല്ലാഹുവിന്റെ 'സിംഹാസനം' അഥവാ 'പ്രപഞ്ചാധികാരം' ആ ദിവസം എട്ട് മലക്കുകള്‍ക്ക് ഏല്പ്പിച്ചുകൊടുക്കുന്നതാണ്‌. അല്ലേ നാജ്?

    ReplyDelete
  9. സുശീല്‍ കുമാര്‍ പി പി said...

    നിരീശ്വരവാദികള്‍ക്കില്ലാത്ത ഈ അറിവ് ഈശ്വരവാദികള്‍ക്ക് ലഭിച്ചത് ചിന്തയില്‍നിന്നൊന്നുമല്ല, മറിച്ച് അവരവരുടെ സ്വന്തം ദൈവത്തിന്റെ വെളിപാടായ ഗ്രന്ഥത്തില്‍ നിന്നുമാണ്‌.

    സുശീലിന്‍റെ ഈ വാദത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള അറിവ് മനുഷ്യനു ലഭിച്ചത് ദിവ്യ വെളിപാടുകളിലൂടെയാണ്; മനുഷ്യ ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന ഒരു സങ്കല്പ്പമല്ല ദൈവം. പക്ഷേ വെളിപാടുകളില്‍ കാണുന്ന കാര്യങ്ങള്‍ ഒരു ചിന്തയും കൂടാതെ അപ്പടി വിശ്വസിക്കണം എന്ന് പറയുന്നില്ല. ബുദ്ധി ഉപയോഗിക്കാനും ചിന്തിക്കാനും വിശുദ്ധ ഖുര്‍‌ആന്‍ അടിക്കടി ആഹ്വാനം ചെയ്യുന്നുണ്ട്. മനുഷ്യന്‍റെ ധിഷണയ്ക്ക് വിരുദ്ധമായി വരുന്ന ഒരു കാര്യം വിശസിക്കുക എന്നത് തികച്ചും കാപട്യമാണ്. അത്തരം കാര്യങ്ങള്‍ അംഗീകരിക്കണം എന്ന് ഖുര്‍‌ആന്‍ നിര്‍ബന്ധിക്കുന്നില്ല.

    ReplyDelete
  10. സുശീല്‍ കുമാര്‍ പി പി said...

    മുഹമ്മദ് നബി ഏഴാകാശത്തിനുമപ്പുറം ആകാശയാത്ര നടത്തി അല്ലാഹുവിനെ നേരില്‍ കണ്ടതിന്‌ എന്താണ്‌ പുതിയ വ്യാഖ്യാനം?

    മുഹമ്മദ് നബി ജഡിക ശരീരത്തോടെ ആകാശത്തേക്ക് പോയിട്ടില്ല അങ്ങനെ പോകാന്‍ കഴിയില്ല എന്ന് ഖുര്‍‌ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

    ഒരിക്കല്‍ മക്കയിലെ അവിശ്വാസികള്‍ നബി(സ)യുടെ സത്യ സാക്ഷ്യത്തിലേക്കായി ആകാശത്ത് കയറിപ്പോയി ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടുവരാന്‍ പറയുകയുണ്ടായി. ഈ സംഭവം വിശുദ്ധ ഖുര്‍‌ആന്‍ ഇപ്രകാരം വിവരിരിക്കുന്നു:

    "....അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല."(17:94)

    ഇതിനു മറുപടിയായി ഇങ്ങനെ പറയാന്‍ അല്ലാഹു നബിയോട് കല്പിക്കുന്നു:

    "പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?"

    മനുഷ്യനായ മുഹമ്മദ്(സ) നബിക്ക് ആകാശത്തേക്ക് ജഡിക ദേഹത്തോടെ ആകാശത്തേക്ക് കയറിപ്പോകാന്‍ സാധ്യമല്ല എന്നിവിടെ വ്യക്തമാക്കുന്നു.

    മുഹമ്മദ്നബിയുടെ ആകാശയാത്ര (മിഅ്‌റാജ്) അത്മീയമായ ഒരു ദര്‍ശനമായിരുന്നു

    ReplyDelete
  11. സുശീല്‍, ഞാന്‍ മനസ്സിലാകുന്ന തരത്തില്‍ പറയുന്നുണ്ട് എന്നാണു എന്റെ വിശ്വാസം.
    ഞാന്‍ പരത്ഞ്ഞത് ദൈവം എവിടെ ഇരിക്കുന്നു, മലക്കുകള്‍ പൊക്കുന്നുണ്ടോ, പിടിക്കുന്നുണ്ടോ എന്നത് വിഷയമേ അല്ല ദൈവം ഇല്ല എന്ന് പറയുമ്പോള്‍ ദൈവം ഇരുന്നാല്‍ എന്ത് നിന്നാല്‍ എന്ത്.
    ആദ്യം ഈ ദൈവം ഉണ്ടോ ഇല്ലയോ, അത് യുക്തിയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യാം. പിന്നെ ഗ്രന്ഥങ്ങളിലെ വാചക വ്യാക്യാനങ്ങളിലേക്ക് കടക്കാം.

    ReplyDelete
  12. മുഹമ്മദ്നബിയുടെ ആകാശയാത്ര (മിഅ്‌റാജ്) അത്മീയമായ ഒരു ദര്‍ശനമായിരുന്നു
    -----
    ഞാനും കുട്ടിക്കാലത്ത് എത്രയോ തവണ പോയിട്ടുണ്ട് !
    ആകാശത്തുനിന്നും താഴെ വീണിട്ടുമുണ്ട്. എണീക്കുമ്പോള്‍ കട്ടിലിനു താഴെയായിരിക്കും !!

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. പ്രപഞ്ചം ഒരു മഹാസ്ഫോടനത്തിലൂടെ രൂപപ്പെട്ടു. അതിനാവശ്യമായ ബോംബ് അല്ലാഹു ഉണ്ടാക്കി. അല്ലാഹു അതു പൊട്ടിച്ചു. ഇത്രയും സമ്മതിച്ചാല്‍ കുറേയധികം പ്രശ്നം പരിഹരിക്കപ്പെടും.
    ഇന്നു പ്രപഞ്ചത്തെ നിരീക്ഷിച്ചാല്‍ മനസ്സിലാകുന്നത് അതു സ്വയം വികസിച്ചുകൊണ്ടിരിക്കുന്നു; പരിണാമവിധേയമാകുന്നു. അതിനാവശ്യമായ പ്രകൃതിനിയമങ്ങള്‍ അതു സ്വയം ഉള്‍ക്കൊള്ളൂകയും ചെയ്യുന്നു. അതിനാല്‍ ഇപ്പോള്‍ അല്ലാഹു എല്ലാം നിയന്ത്രിക്കുന്നില്ല എന്ന അനുമാനത്തിലെത്താം.
    അപ്പോള്‍ അല്ലാഹുവിന് സംഭവിച്ചതെന്താ ?
    മഹാ സ്ഫോടനസമയത്ത് അല്ലാഹു പൊട്ടിത്തെറിക്കുന്ന പ്രപഞ്ചപ്പടക്കത്തിനു പുറത്തായിരുന്നു. പൊട്ടിത്തെറിയോടെ അല്ലാഹു ആ സ്ഫോടനത്തിനുള്ളീല്‍ അകപ്പെട്ടു. കാരണം അത്രയ്ക്കു വേഗത്തിലും വ്യാപ്തിയിലുമാണതു സംഭവിച്ചത്. അല്ലാഹുവിനു പുറകിലേക്കു മാറാന്‍ സാവകാശം ലഭിച്ചില്ല. സ്ഫോടനത്തില്‍ അല്ലാഹുവും പൊട്ടിത്തെറിച്ചു. അതോടെ അല്ലാഹു പ്രപഞ്ചത്തിന്റെ ഭാഗമായി മാറി. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. !!!

    ReplyDelete
  15. ഈശ്വരവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും ഇനി തര്‍ക്കിക്കാതെ കഴിയാം. രണ്ടു കൂട്ടരും പറയുന്നതു ശരിയായില്ലേ?

    ReplyDelete
  16. തൂണിലും തുരുമ്പിലും കാഞ്ഞിരക്കുറ്റിയിലും സെപ്റ്റിക് ടാങ്കിലും അല്ലാഹുവിന്റെ ചൈതന്യമുണ്ട്.

    ReplyDelete
    Replies
    1. തീട്ടം ജബ്ബാർ ഇവിടെയുമുണ്ടല്ലോ .? സെപ്റ്റിക്‌ ടാങ്കാണു ഇഷ്ട ഇടമല്ലേ...?

      Delete
  17. This comment has been removed by the author.

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. ജബ്ബാര്‍ മാഷ്:".... മഹാ സ്ഫോടനസമയത്ത് അല്ലാഹു പൊട്ടിത്തെറിക്കുന്ന പ്രപഞ്ചപ്പടക്കത്തിനു പുറത്തായിരുന്നു. പൊട്ടിത്തെറിയോടെ അല്ലാഹു ആ സ്ഫോടനത്തിനുള്ളീല്‍ അകപ്പെട്ടു. .....അതോടെ അല്ലാഹു പ്രപഞ്ചത്തിന്റെ ഭാഗമായി മാറി. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. !!!
    ഈശ്വരവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും ഇനി തര്‍ക്കിക്കാതെ കഴിയാം. രണ്ടു കൂട്ടരും പറയുന്നതു ശരിയായില്ലേ?""
    ___________________________________

    ജബ്ബാര്‍ മാഷ്, താങ്കളുടെ യുക്തി ഇങ്ങിനെയാണോ മാന്യമായ മറുപടി നല്‍കുന്നത്. പല കമന്റുകളിലും താങ്കള്‍ സമചിത്തത കൈവിടുന്നു. മാന്യമായ സംവാദം എങ്ങിനെ കുളമാക്കാം എന്നതിന്റെ പേരാണോ ഈ "കേരള യുക്തി വാദം"". താങ്കളുടെ Friendsum താങ്കളുടെ യുക്തിയുടെ അതെ വക്താക്കള്‍ തന്നെയാണോ.

    തങ്ങളുടെ യുക്തിക്ക് മറുപടി ഇല്ലാതാകുമ്പോള്‍ ഇങ്ങിനെ പരിഹസിച്ചു ചര്‍ച്ച അവസാനിപ്പിക്കാമല്ലോ.

    ഒരു ചെറിയ ചോദ്യം ചോടിചീട്ടു അതിനു കേരള യുക്തി എന്ത് മറുപടിയുണ്ട് എന്നാ പ്രതീക്ഷ അസ്തമിച്ചു.

    തര്‍ക്കിച്ചു തോല്പ്പിക്കുകയല്ല, എന്റെ ലക്ഷ്യവും അതല്ല.

    സത്യം വെളിവാകുക എന്നതാണ് ഒരു സംവാദത്തില്‍ നിന്നും ഉണ്ടാകേണ്ടത്.

    യുക്തിക്ക് പറ്റിയ തോല്‍വിയെ ഇനിയും ഞാന്‍ പറഞ്ഞു വ്യക്തമാക്കാം. യുക്തി എന്താണെന്നും. ചര്‍ച്ച മാന്യമായി നീങ്ങട്ടെ

    ReplyDelete
  20. നാജ് എന്നോടൊരു വൈല്യ ചോദ്യം ചോദിച്ചിരുന്നു. എനിക്കറിയില്ലെന്ന് ഞാന്‍ ഉത്തരവും പറഞ്ഞു. നാജിനോട് തന്നെ പറഞ്ഞുതരാന്‍ പറഞ്ഞിട്ട് ഒന്നും മിണ്ടുന്നില്ല????

    ReplyDelete
  21. നാജ് പറഞ്ഞു:
    "ആദ്യം ഈ ദൈവം ഉണ്ടോ ഇല്ലയോ, അത് യുക്തിയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യാം. പിന്നെ ഗ്രന്ഥങ്ങളിലെ വാചക വ്യാക്യാനങ്ങളിലേക്ക് കടക്കാം"

    ഇതുതന്നെ സുബൈറും പറഞ്ഞിരുന്നു.

    ആദ്യം ദൈവമുണ്ടൊ എന്ന് തീരുമാനിക്കണം. അതിനുശേഷമാകാം ഗ്രന്ഥത്തിലെ ചര്‍ച്ച എന്ന്.

    ഗ്രന്ഥത്തിലേക്ക് കടക്കുമ്പോള്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് മനസ്സിലാകും.

    ഒരാള്‍ക്ക് തലവേദനയുണ്ട്. അതിന്റെ കാരണം ഒരു സാധാരണ നീരിറക്കമാകാം. അതിന്‌ അധികം പരിശോധനയൊന്നുമില്ലാതെ ഡോക്ടര്‍ മരുന്ന് തരും. പക്ഷേ, തലക്ക് പറ്റിയ വല്ല പരിക്കുമാണ്‌ കാരണമെങ്കില്‍ സ്കാനിങ്ങ് ഉള്‍പ്പെടെയുള്ള പരിശോധന വേണ്ടിവരാം. വല്ല മാരകമായ അസുഖവുമാണോ എന്ന് തിട്ടപ്പെടുത്താനും വിദഗ്ദപരിശോധന വേണ്ടിവരും.

    പക്ഷേ ഒരു വിദ്വാന്‍ വന്ന് പറയുന്നു 'കാലിന്റെ പാദം ഉളുക്കിയതാണ്‌ ' തലവേദനയുടെ കാരണമെന്ന് എന്നു കരുതുക. അയാള്‍ക്ക് കിട്ടിയ ഒരു വെളിപാട് ഗ്രന്ഥത്തില്‍ നിന്ന് ലഭിച്ച അറിവാണെത്രേ ഇത്. സ്കാനിംഗ്, എക്സ്റേ തുടങ്ങിയ പരിശോധനയൊന്നും കൂടാതെ തന്നെ നമുക്ക്‌ അയാളുടെ വിഡ്തിത്തം നിരാകരിക്കാമെന്നതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകില്ല.

    അതുപോലെയാണ്‌ പ്രപഞ്ചത്തിന്റെ കാരണം അറേബ്യന്‍ ഗോത്രദൈവമായ അല്ലാഹുവാണെന്ന വാദം. എല്ലാ മനുഷ്യരും തന്നെ മാത്രം ആരാധിക്കണമെന്ന് ആര്‍ത്തിപിടിച്ചുനടക്കുന്ന ഒരു മൂഢസങ്കല്പ്പമാണ്‌ ഈ പ്രപഞ്ചത്തിന്റെ കാരണമെന്ന് തുറന്നു സമ്മതിക്കാന്‍ തൊലിക്കട്ടി കുറച്ചൊന്നും പോര. അതുകണ്ട് ആവശ്യത്തിന്‌ തൊലിക്കട്ടിയാകും വരെ ഗ്രന്ഥചര്‍ച്ച ഒഴിവാക്കുകതന്നെയാണ്‌ ഉത്തമം.

    ReplyDelete
  22. "മുഹമ്മദ്നബിയുടെ ആകാശയാത്ര (മിഅ്‌റാജ്) അത്മീയമായ ഒരു ദര്‍ശനമായിരുന്നു"

    കല്‍ക്കീ, ഇക്കാര്യത്തില്‍ അഹമദീയരുടെയത്ര പുരോഗമിച്ചിട്ടില്ല എല്ലാവരും. പരിണാമത്തിന്റെ കാര്യത്തിലും താങ്കളുടെയത്ര പുരോഗതി അവര്‍ക്കുണ്ടായിട്ടില്ല. മലക്ക്, ജിന്ന് ഇത്യാദി വിഷയത്തിലും ആയിട്ടില്ല.

    ഇപ്പോള്‍ തന്നെ മുസ്ലിമായി അംഗീകരിച്ചിട്ടില്ല, ഇനി ഇതുംകൂടിയായാല്‍ 'വലാല്‌ കാഫിറാ'ക്കിക്കളയും. സൂക്ഷിച്ചൊ.

    ReplyDelete
  23. ലേഖകന്‍ അവതരിപ്പിക്കുന്നതുപോലെ പ്രപഞ്ചബാഹ്യമായ ഒരു ദൈവം ഇങ്ങനെ കല്പിക്കുമെന്ന് എത്ര ശ്രമിച്ചിട്ടും എനിക്ക് കരുതാനാകുന്നില്ല :

    നിശ്ചയം ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതുകൊണ്ട് സത്യവിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ നിങ്ങള്‍ അവരുടെ ശിരസ്സുകളും കൈകാലുകളും വെട്ടിമുറിക്കുക എന്ന് മലക്കുകള്‍ക്ക് താങ്കളുടെ രക്ഷിതാവ്‌ സന്ദേശം നല്‍കി. (8:12)

    ReplyDelete
  24. എന്‍ എം ഹുസ്സൈന്‍ അവതരിപ്പിക്കുന്ന ദൈവം ഏതായാലും ഖുര്‍ ആനിലെ അല്ലാഹുവല്ല. ആണെന്ന് പറഞ്ഞാല്‍ അത് അല്ലാഹുവിനെ നിഷേധിക്കലാകും. അത് അല്ലാഹുപോലും സമ്മതികുമെന്ന് തോന്നുന്നില്ല.

    ReplyDelete
  25. സുശീല്‍ കുമാര്‍ പി പി said...
    നാജ് എന്നോടൊരു വൈല്യ ചോദ്യം ചോദിച്ചിരുന്നു. എനിക്കറിയില്ലെന്ന് ഞാന്‍ ഉത്തരവും പറഞ്ഞു. നാജിനോട് തന്നെ പറഞ്ഞുതരാന്‍ പറഞ്ഞിട്ട് ഒന്നും മിണ്ടുന്നില്ല????
    ആദ്യം ദൈവമുണ്ടൊ എന്ന് തീരുമാനിക്കണം. അതിനുശേഷമാകാം ഗ്രന്ഥത്തിലെ ചര്‍ച്ച എന്ന്.

    ""ഗ്രന്ഥത്തിലേക്ക് കടക്കുമ്പോള്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് മനസ്സിലാകും""
    ""എന്‍ എം ഹുസ്സൈന്‍ അവതരിപ്പിക്കുന്ന ദൈവം ഏതായാലും ഖുര്‍ ആനിലെ അല്ലാഹുവല്ല. ആണെന്ന് പറഞ്ഞാല്‍ അത് അല്ലാഹുവിനെ നിഷേധിക്കലാകും. അത് അല്ലാഹുപോലും സമ്മതികുമെന്ന് തോന്നുന്നില്ല""
    ___________________________.
    സുശീല്‍ , ഞാന്‍ ചോദിച്ച ചോദ്യം ഒരു വലിയ ചോദ്യമാണെന്നു എനിക്ക് തോന്നിയീട്ടില്ല. എന്റെ യുക്തിയില്‍ വന്ന ഒരു ചോദ്യം എന്തിനാണീ വെപ്രാളം !

    ഗ്രന്ഥത്തിലേക്കു കടക്കുംപോഴുണ്ടാകുന്ന ബുദ്ധിമുട്ടിനെ കുറിച്ചല്ലല്ലോ ഇവിടെ താങ്കള്‍ കൊടുത്ത പോസ്റ്റ്‌. ആണോ. ?
    താങ്കള്‍ തന്നെ പോസ്റ്റും, താങ്കള്‍ തന്നെ മറ്റുള്ളവരുടെ കമന്റും സ്വയം ചെയ്യാനാണെങ്കില്‍ ഈ സംവാദത്തിന്റെ ആവശ്യമുണ്ടോ ?
    ഞാന്‍ ""വൈല്യ ചോദ്യം"" ചോദിച്ചെന്നു സുശീലിന്റെ തോന്നല്‍ ആണ് (അങ്ങിനെയെഴുതുംപോഴുള്ള സുശീലിന്റെ മാനസിക നില മനസ്സിലാക്കുന്നു !)
    യുക്തിക്ക് എല്ലാത്തിനും ഉത്തരം കാണുമല്ലോ. ടോകിന്സിന്റെ വാച്ചകങ്ങളെയും, അതിനെ ഖണ്ഡിച്ചു എഴുതിയ ഹുസൈന്റെ വാദങ്ങളെയും മുന്നില്‍ വെച്ച് സംവദിക്കുന്ന വ്യക്തിക്ക് ഉത്തരം ഉണ്ടായിരിക്കണമല്ലോ. അറിയില്ല എന്നത് ഉത്തരമല്ല.താങ്കളുടെ യുക്തിയെ താങ്കള്‍ തന്നെ അപമാനിക്കുന്നതിനു തുല്യമാണ്.
    (ഗ്രന്ഥത്തിലേക്കു കടക്കുന്നതിനെ കുറിച്ച് വ്യാകുലപെടെണ്ട)ഞാന്‍ ഇവിടെ തന്നെയുണ്ട്‌ !)

    ReplyDelete
  26. ea jabbar said....... മഹാ സ്ഫോടനസമയത്ത് അല്ലാഹു പൊട്ടിത്തെറിക്കുന്ന പ്രപഞ്ചപ്പടക്കത്തിനു പുറത്തായിരുന്നു. പൊട്ടിത്തെറിയോടെ അല്ലാഹു ആ സ്ഫോടനത്തിനുള്ളീല്‍ അകപ്പെട്ടു. .....അതോടെ അല്ലാഹു പ്രപഞ്ചത്തിന്റെ ഭാഗമായി മാറി. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. !!!
    ഈശ്വരവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും ഇനി തര്‍ക്കിക്കാതെ കഴിയാം. രണ്ടു കൂട്ടരും പറയുന്നതു ശരിയായില്ലേ?
    __________________________
    ജബ്ബാര്‍ മാഷ്, താങ്കളുടെ യുക്തി ഇങ്ങിനെയാണോ മാന്യമായ മറുപടി നല്‍കുന്നത്. പല കമന്റുകളിലും താങ്കള്‍ സമചിത്തത കൈവിടുന്നു. മാന്യമായ സംവാദം എങ്ങിനെ കുളമാക്കാം എന്നതിന്റെ പേരാണോ ഈ "കേരള യുക്തി വാദം"". താങ്കളുടെ കൂട്ടുകാരും താങ്കളുടെ യുക്തിയുടെ അതെ വക്താക്കള്‍ തന്നെയാണോ.

    തങ്ങളുടെ യുക്തിക്ക് മറുപടി ഇല്ലാതാകുമ്പോള്‍ ഇങ്ങിനെ പരിഹസിച്ചു ചര്‍ച്ച അവസാനിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീക്കുന്നത് യുക്തിയല്ല.
    ഒരു ചെറിയ ചോദ്യം ചോടിചീട്ടു അതിനു കേരള യുക്തി എന്ത് മറുപടിയുണ്ട് എന്നാ പ്രതീക്ഷ അസ്തമിച്ചു.
    തര്‍ക്കിച്ചു തോല്പ്പിക്കുകയല്ല, എന്റെ ലക്ഷ്യവും അതല്ല.
    സത്യം വെളിവാകുക എന്നതാണ് ഒരു സംവാദത്തില്‍ നിന്നും ഉണ്ടാകേണ്ടത്.

    ReplyDelete
  27. സുശീല്‍, ദയവായി കമന്റുകള്‍ ഡിലീറ്റ് ചെയ്യരുത്. അങ്ങിനെ ചെയ്യുന്നെങ്കില്‍ ആ നീതി മറ്റുള്ളവരുടെ (ജബ്ബാര്‍ മാഷ്ടെ) നേരെയും വേണം. അത് കാനിക്കുന്നില്ലെങ്കില്‍ താങ്കളുടെ ഉദ്ധേശ ശുദ്ധി (സ്വന്തം മനസാക്ഷി പോലും ചോദിക്കും )ചോദ്യം ചെയ്യപെടും. !

    ReplyDelete
  28. ഞാന്‍ പരത്ഞ്ഞത് ദൈവം എവിടെ ഇരിക്കുന്നു, മലക്കുകള്‍ പൊക്കുന്നുണ്ടോ, പിടിക്കുന്നുണ്ടോ എന്നത് വിഷയമേ അല്ല ദൈവം ഇല്ല എന്ന് പറയുമ്പോള്‍ ദൈവം ഇരുന്നാല്‍ എന്ത് നിന്നാല്‍ എന്ത്.
    ആദ്യം ഈ ദൈവം ഉണ്ടോ ഇല്ലയോ, അത് യുക്തിയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യാം. പിന്നെ ഗ്രന്ഥങ്ങളിലെ വാചക വ്യാക്യാനങ്ങളിലേക്ക് കടക്കാം.


    താങ്കള്‍ക്ക് തന്നെ ദൈവമുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഇവിടെ സംശയമാണല്ലോ നാജേ. ദൈവം ഇരുന്നാലെന്താ കിടന്നാലെന്താ എന്ന് ഒരു ദൈവവിശ്വാസിയും വാദത്തിനു വേണ്ടിപ്പോലും പറഞ്ഞു കേട്ടിട്ടില്ല. ഇരിക്കുന്ന ദൈവത്തിനും കിടക്കുന്ന ദൈവത്തിനും പ്രസക്തിയില്ലേ നാജേ? ദൈവം മനുഷ്യനായി വരില്ല എന്ന മുസ്ലിം വിശ്വാസമാണ്, യേശു ദൈവമല്ല എന്നു സ്ഥാപിക്കാന്‍ താങ്കളൊക്കെ ഉപയോഗിക്കാറുള്ളത്. ഇരുന്നാലും കിടന്നാലും പ്രശ്നമില്ലെങ്കില്‍ ദൈവം മനുഷ്യനായി അവതരിച്ചാല്‍ മുസ്ലിങ്ങള്‍ക്കെന്താണു പ്രശ്നം?

    താങ്കള്‍ ദൈവം ഉണ്ട് എന്ന് തെളിയിക്കാന്‍ ഉപയോഗിക്കുന്നത് ഹിന്ദുക്കളുടെ ദൈവത്തെയോ ക്രിസ്ത്യാനികളുടെ ദൈവത്തെയോ കൂട്ടുപിടിച്ചല്ലല്ലോ. ഇസ്ലാമിക ദൈവത്തെ കുട്ടുപിടിച്ചല്ലേ? പിന്നെന്തിനു കുര്‍ആന്‍ എന്ന ഗ്രന്ഥത്തിന്റെ അടിസ്ഥനത്തില്‍ വരുന്ന ചോദ്യത്തില്‍ നിന്നും ഒളിച്ചോടുന്നു?

    ക്രിസ്ത്യനികളുടെയോ ഹിന്ദുകളുടെയോ ദൈവ സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കി, ദൈവമുണ്ടോ ഇല്ലയോ എന്ന ഒരു ചര്‍ച്ച നടത്താന്‍ താങ്കള്‍ക്കാകുമോ? എല്ലാ ദൈവങ്ങളെയും അംഗീകരിച്ചുകൊണ്ടുള്ള ഒരു നിലപാടില്‍ നിന്നുകൊണ്ട് താങ്കള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ സാധിക്കുമോ? എങ്കിലേ താങ്കളുടെ ഈ നിര്‍ദ്ദേശത്തിനു പ്രസക്തിയുള്ളു.

    മലക്കുകള്‍ പിടിക്കുന്നതും പൊക്കുന്നതുമായ സിംഹാസനം നാണക്കേടാണല്ലേ നാജ്. ഇത് പറഞ്ഞുവച്ച മൊഹമ്മദിനില്ലാതിരുന്ന നാണക്കേട് നാജിനെന്തിനാണ്? ഇത്രയധികം നാണക്കേടുണ്ടാക്കുന്ന അസംബന്ധങ്ങള്‍ എഴുതി വച്ച പുസ്തകത്തില്‍ വിശ്വസിച്ചുകൊണ്ട് താങ്കളെങ്ങനെ ദൈവമുണ്ടോ ഇല്ലയോ എന്ന് ചര്‍ച്ച ചെയ്യും?


    കല്‍ക്കി മുസ്ലിം പറഞ്ഞത് താങ്കള്‍ കേട്ടില്ലേ. സിംഹാസനം വെറുതെ ഒരു തമാശ പറഞ്ഞതാണെന്നും മൊഹമ്മദിന്റെ സ്വര്‍ഗ്ഗ യാത്ര വെറുമൊരു തോന്നലായിരുന്നു എന്നും. പണ്ട് വിവേകാനന്ദനും ഇതൊക്കെ പറഞ്ഞിരുന്നു. ഒറ്റക്കിരുന്നപ്പോള്‍ മൊഹമ്മദിനു പല തോന്നലുകളുമുണ്ടായി എന്നും. അവയാണ്‌ ദിവ്യവെളിപാടുകള്‍ എന്ന പേരില്‍ നാജുമാരെ ഇന്നും വിശ്വസിപ്പിക്കുന്നതെന്നും.

    അങ്ങനെ മൂന്നു ദിവ്യവെളിപാടുകള്‍ മൊഹമ്മദ് പറഞ്ഞ നുണകളായിരുന്നു എന്നാണ്‌ കല്‍ക്കി പറയുന്നത്. അവസാനത്തെ പ്രവാചകന്‍, സ്വര്‍ഗ്ഗയാത്ര,
    അള്ളായുടെ സിംഹാസനം.
    ഇനി കൂടുതല്‍ കുറ്റസമ്മതങ്ങള്‍ പുറകെ വരാതിരിക്കില്ല.

    ReplyDelete
  29. ea jabbar said...
    മുഹമ്മദ്നബിയുടെ ആകാശയാത്ര (മിഅ്‌റാജ്) അത്മീയമായ ഒരു ദര്‍ശനമായിരുന്നു
    -----
    ഞാനും കുട്ടിക്കാലത്ത് എത്രയോ തവണ പോയിട്ടുണ്ട് !
    ആകാശത്തുനിന്നും താഴെ വീണിട്ടുമുണ്ട്. എണീക്കുമ്പോള്‍ കട്ടിലിനു താഴെയായിരിക്കും !!

    പേരില്‍ ഒരു "ആന" ഉണ്ടെന്നു കരുതി കുഴിയാന ആനയാകുമോ മാഷേ?

    ReplyDelete
  30. kaalidaasan said...

    അങ്ങനെ മൂന്നു ദിവ്യവെളിപാടുകള്‍ മൊഹമ്മദ് പറഞ്ഞ നുണകളായിരുന്നു എന്നാണ്‌ കല്‍ക്കി പറയുന്നത്. അവസാനത്തെ പ്രവാചകന്‍, സ്വര്‍ഗ്ഗയാത്ര,
    അള്ളായുടെ സിംഹാസനം. ഇനി കൂടുതല്‍ കുറ്റസമ്മതങ്ങള്‍ പുറകെ വരാതിരിക്കില്ല.

    ഇതു മൂന്നും കാളിദാസന്‍റെ കല്ലുവെച്ച നുണകള്‍. കല്‍ക്കി അങ്ങനെ എവിറ്റെയും പറഞ്ഞിട്ടില്ല.

    ReplyDelete
  31. സുശീല്‍ കുമാര്‍ പി പി said...

    ഇപ്പോള്‍ തന്നെ മുസ്ലിമായി അംഗീകരിച്ചിട്ടില്ല, ഇനി ഇതുംകൂടിയായാല്‍ 'വലാല്‌ കാഫിറാ'ക്കിക്കളയും. സൂക്ഷിച്ചൊ.

    എന്തു വേണമെങ്കിലും ആക്കിക്കോട്ടെ സുശീല്‍; ഒരു വിരോധവുമില്ല

    ReplyDelete
  32. ഇതു മൂന്നും കാളിദാസന്‍റെ കല്ലുവെച്ച നുണകള്‍. കല്‍ക്കി അങ്ങനെ എവിറ്റെയും പറഞ്ഞിട്ടില്ല.

    കല്‍ക്കി,

    ആകാശയാത്ര ആത്മീയ ദര്‍ശനമായിരുന്നു എന്നു പറഞ്ഞതിന്റെ അര്‍ത്ഥമെന്താണു കല്‍ക്കി?

    മൊഹമ്മദ് സ്വര്‍ഗ്ഗത്തില്‍ പോയി പലതും നേരിട്ടു കണ്ടു എന്നാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ പോയി എന്ന് മൊഹമദ് പറഞ്ഞതിന്റെ തെളിവുകളൊക്കെ ഹദീസുകളില്‍ ഉണ്ട്. സ്വര്‍ഗ്ഗത്തില്‍ പോയിട്ടില്ല എന്ന് താങ്കള്‍ പറയുന്നത് ആ അവകാശവാദം നിഷേധിക്കുന്നതല്ലേ?

    മൊഹമ്മദ് അവസാന പ്രവാചകനാണെന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. താങ്കള്‍ അത് വിശ്വസിക്കുന്നില്ലല്ലോ.

    ഏഴാകാശത്തിനു മുകളിലൊരു സിംഹാസനമിട്ട് അള്ളാ അവിടെ ഇരിക്കുന്നു എന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

    ReplyDelete
  33. കാളിദാസ്,
    താങ്കളുടെ ""യോഗ്യത"" മനസ്സിലാക്കി കൊണ്ട് തന്നെ താങ്കളുടെ അടിസ്ഥാന രഹിതമായ കമന്റുകളെ ഞാന്‍ ഒഴിവാക്കിയിരുന്നു. ഇനിയും അതുമിതും വിളിച്ചുപറഞ്ഞു ചൊറിയേണ്ട. താങ്കളുടെ കമന്റുകള്‍ മറുപടിയെ അര്‍ഹിക്കുന്നില്ല. കുറച്ചെങ്കിലും യുക്തി ഉണ്ടെന്നു വിശ്വസിക്കുന്ന സുഹൃത്തുക്കളുമായിട്ടാണ് ഞാന്‍ സംവാദം പ്രതീക്ഷിക്കുന്നത്. (കാടടച്ചു വെടി വെക്കുകയും, അസ്ഥാനത് വലിച്ചു വാരി അതുമിതും വിളിച്ചു പറഞ്ഞു ശ്രദ്ധ തിരിച്ചുവിടുകയും ചെയ്യുന്ന കാളിദാസന് സംവാദം തീരെ അനുയോജ്യമല്ല )
    താങ്കളെ പോലെ ഇങ്ങിനെയൊക്കെ എഴുതാന്‍ സമയമുണ്ടെങ്കില്‍ ഇതും ഇതിലപ്പുറം ഞാന്‍ എഴുതി കമന്റു ബോക്സ് നിറച്ചു പ്രകോപിക്കാന്‍ എനിക്കും കഴിയും. സമയത്തിന്റെ വിലയും, യുക്തിയോടുള്ള എന്റെ നീതിയും അതിനു സമ്മതിക്കുന്നില്ല.

    ReplyDelete
  34. kaalidaasan said...
    ആകാശയാത്ര ആത്മീയ ദര്‍ശനമായിരുന്നു എന്നു പറഞ്ഞതിന്റെ അര്‍ത്ഥമെന്താണു കല്‍ക്കി?

    ആകാശയാത്ര ആത്മീയ ദര്‍ശനമായിരുന്നു എന്നു തന്നെ. ജഡികമായ ശരീരത്തോടുകൂടിയുള്ള ആകാശയാത്ര സംഭവിച്ചിട്ടില്ല. ഹദീസില്‍ പറയുന്നത് നോക്കുക:
    “And he was sleeping in Ka`aba…His heart was awake but his eyes were sleeping but his heart was not sleeping…and when he woke-up, he was in Ka`aba.” (Bukhari Kitab-ul-Tauheed)

    ഇല്ലാത്ത ഒരു സംഗതിയെ നിഷേധിക്കുന്നു എന്നു പറയുന്നത് കളവല്ലേ. ഒരു വിഭാഗം ആളുകള്‍ അങ്ങനെ വിശ്വസിക്കുന്നു എന്നു കരുതി എല്ലാവരും അത് അംഗീകരിക്കണം എന്നുണ്ടോ.

    kaalidaasan said...
    മൊഹമ്മദ് സ്വര്‍ഗ്ഗത്തില്‍ പോയി പലതും നേരിട്ടു കണ്ടു എന്നാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ പോയി എന്ന് മൊഹമദ് പറഞ്ഞതിന്റെ തെളിവുകളൊക്കെ ഹദീസുകളില്‍ ഉണ്ട്. സ്വര്‍ഗ്ഗത്തില്‍ പോയിട്ടില്ല എന്ന് താങ്കള്‍ പറയുന്നത് ആ അവകാശവാദം നിഷേധിക്കുന്നതല്ലേ?

    അദ്ദേഹം ദര്‍ശനത്തില്‍ കണ്ട സംഗതികളാണ് വിവരിച്ചിട്ടുള്ളതെ. അതെല്ലാം യഥാര്‍ഥത്തില്‍ സംഭവിച്ചതല്ല. അദ്റത്ത ആയിശ(റ) പറഞ്ഞിരിക്കുന്നത് നോക്കുക:

    “Whosoever thinks that Prophet Muhammad sa saw his Lord, he surely attributed a great lie on God…Haven’t you heard that Allāh says that the eyes do not reach Him but He reaches the eyes.” (Muslim Kitab-ul-Īman – Book of Faith)

    ReplyDelete
  35. kaalidaasan said...

    മൊഹമ്മദ് അവസാന പ്രവാചകനാണെന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. താങ്കള്‍ അത് വിശ്വസിക്കുന്നില്ലല്ലോ.

    അങ്ങനെ പല കാര്യങ്ങളിലും മുസ്‌ലിം കക്ഷികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഖുര്‍‌ആന്‍ വാക്യങ്ങള്‍ വ്യാഖ്യാനിക്കുന്ന കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസമാണത്. അല്ലാതെ വിശുദ്ധഖുര്‍‌ആനിലുള്ള ഒരു വാക്യവും ഒരു മുസ്‌ലിം വിഭാഗവും നിഷേധിക്കുന്നില്ല. അഭിപ്രായ വ്യത്യാസം ഇല്ലെങ്കില്‍ പിന്നെ ഇവിടെ ഇത്രയും മുസ്ലിം വിഭാഗങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഇസ്‌ലാം സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിക്കുന്നു.

    ReplyDelete
  36. kaalidaasan said...

    "ഏഴാകാശത്തിനു മുകളിലൊരു സിംഹാസനമിട്ട് അള്ളാ അവിടെ ഇരിക്കുന്നു എന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ടോ."

    അങ്ങനെ ഒരു സംഭവം ഉണ്ടെങ്കിലല്ലേ ഞാന്‍ വിശ്വസിക്കേണ്ടതുള്ളൂ. ഇല്ലാത്ത കാര്യം ഞാന്‍ എന്തിനു വിശ്വസിക്കണം?

    വിശുദ്ധ ഖുര്‍‌ആനില്‍ ഖണ്ഡിതമായ വചനങ്ങളും ആലങ്കാരികമായ വചനങ്ങളും ഉണ്ട്. ഖണ്ഡിതമായി പറഞ്ഞ വചനങ്ങള്‍ക്കനുസരിച്ച് ആലങ്കാരിക വചനങ്ങള്‍ വ്യാഖ്യാനിക്കുക എന്നത് ഖുര്‍‌ആന്‍ വ്യഖ്യാനത്തിന്രെ അടിസ്ഥാന നിയ്മമാണ്.

    ReplyDelete
  37. അര്‍ശിനെക്കുറിച്ച് അല്പം വിശദീകരിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. ഞാന്‍ നേരത്തെ പറഞ്ഞപോലെ അല്ലാഹുവിന്‍റെ അര്‍ശ് തികച്ചും ആലങ്കാരികമായ ഒരു പ്രയോഗമാണ്. അല്ലാഹു ജഡിക വസ്തുവല്ല എന്നത് ഇസ്‌ലാമിക വിശ്വാസത്തിന്‍റെ അടിസ്ഥാനമാണ്. അങ്ങനെ ഒരു ജഡവസ്തുവല്ലാത്ത അല്ലാഹുവിന് ഇരിക്കാന്‍ ഒരു ജഡികമായ സിഹാസനത്തിന്‍റെ ആവശ്യമെന്താണ്? അല്ലാഹു ഒരു ജഡവസ്തുവാണെന്നും അവന്‍ ഒരു പ്രത്യേക സ്ഥലത്ത് മാത്രം പരിമിതമായി ഇരിക്കുന്നവനാണെന്നും ചിന്തിക്കുന്നത് തന്നെ ഇസ്‌ലമിക വിശ്വാസത്തിന് കടക വിരുദ്ധമാണ്.

    അല്ലാഹുവിന്‍റെ മഹത്വവും പ്രൗഡിയും പരമാധികാരവും വ്യക്തമാക്കാന്‍ വേണ്ടി ഉപയോഗിച്ച ഒരു പ്രയോഗമാണ് അര്‍ശ് എന്നത്. എല്ലാ സൃഷ്ടികല്‍ക്കും മുകളിലുള്ള അല്ലാഹുവിന്‍റെ ഔന്നത്യമാണ് ഇവിടെ വ്യക്തമാകുന്നത്. അതോടൊപ്പം സര്‍‌വ്വ പ്രപഞ്ചത്തിനും അതീതമായ അവന്‍റെ ഉന്നത മായ സ്ഥാനവും.

    നാല് മലക്കുകള്‍ അല്ലാഹുവിന്‍റെ അര്‍ശ് താങ്ങി നിര്‍ത്തുന്നു എന്നു പറഞ്ഞിരിക്കുന്നതിന്‍റെ ഉദ്ദേശ്യം അല്ലാഹുവിന്‍റെ നാല് അടിസ്ഥാന ഗുണങ്ങളാണ്. വിശുദ്ധ ഖുര്‍‌ആനിലെ ആദ്യത്തെ അധ്യായമായ സൂറത്തുല്‍ ഫാത്തിഹയില്‍ പറഞ്ഞിരിക്കുന്ന നാല് അടിസ്ഥാന ഗുണങ്ങള്‍.
    ൧. സര്‍‌വ്വ ലോകങ്ങളുടെയും ഉറ്റമസ്ഥന്‍
    ൨. പരമകാരുണികന്‍
    ൩. കരുണാനിധി
    ൪. വിധിനാളിന്‍റെ ഉടമസ്ഥന്‍

    ഈ നാല് ഗുണങ്ങളിലൂടെയാണ് ദൈവത്തെ അറിയാന്‍ കഴിയുക. അതുകൊണ്ടാണ് നാല് മലക്കുകള്‍ ദൈവത്തിന്‍റെ സിംഹാസനം ചുമക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്.

    വളരെ ചുരുക്കത്തില്‍ ഞാന്‍ പറഞ്ഞിരിക്കുന്ന ഈ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ http://www.alislam.org/ സന്ദര്‍ശിക്കുക.

    ReplyDelete
  38. നാജ്,

    താങ്കള്‍ എന്നോട് സംവദിക്കണം എന്ന ഒരപേക്ഷ ഞാന്‍ സമര്‍പ്പിച്ചിട്ടില്ലല്ലോ.

    ഇതേ ബ്ളോഗിലെ മറ്റൊരു പോസ്റ്റില്‍ അപ്പൂട്ടനൊരു ചോദ്യം ചോദിച്ചപ്പോള്‍ താങ്കള്‍ അവിടെ നിന്നുമോടിയതല്ലേ? അതാണു താങ്കളുടെ സംവാദത്തിന്റെ രീതി എന്നു മനസിലായി.

    താങ്കള്‍ ദൈവവചനമെന്നു വിശ്വസിക്കുന്ന കുര്‍ആനിലെ പൊട്ടത്തരങ്ങള്‍ ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രകോപിതനായിട്ടു കാര്യമില്ല. ഇതുപോലെയുള്ള പൊട്ടത്തരങ്ങള്‍ എഴുതാനേ മൊഹമ്മദിനു വിവരമുണ്ടായിരുന്നുള്ളു എന്നു സമധാനിക്കുക. ഒരു നിരക്ഷരകുഷിയില്‍ നിന്നും അതില്‍ കൂടുതല്‍ വിവരമുള്ളവര്‍ ആരും പ്രതീക്ഷിക്കുകയുമില്ല. പക്ഷെ 21 ആം നൂറ്റാണ്ടില്‍ ജീവിക്കുന്ന അക്ഷരാഭ്യസമുള്ളവര്‍ അതേ പൊട്ടത്തരങ്ങള്‍ എഴുതുന്നതാണത്ഭുതം. ചന്ദ്രനില്‍ ഗുരുത്വാകര്‍ഷണമ്മില്ല എന്ന പുതിയ പൊട്ടത്തരം എഴുതുമ്പോള്‍ താങ്കളും മൊഹമ്മദിന്റെ തലത്തിലേക്കു താഴുന്നുണ്ട്. അത് കാത്തുസൂക്ഷിക്കുക. ഇനിയും കൂടുതല്‍ കൂടുതല്‍ പൊട്ടത്തരങ്ങള്‍ എഴുതാനുള്ള ശക്തി മൊഹമ്മദും അള്ളായും കൂടി തരട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  39. ഇല്ലാത്ത ഒരു സംഗതിയെ നിഷേധിക്കുന്നു എന്നു പറയുന്നത് കളവല്ലേ. ഒരു വിഭാഗം ആളുകള്‍ അങ്ങനെ വിശ്വസിക്കുന്നു എന്നു കരുതി എല്ലാവരും അത് അംഗീകരിക്കണം എന്നുണ്ടോ.

    കല്‍ക്കി എന്തു മനസിലാക്കുന്നു വിശ്വസിക്കുന്നു എന്നല്ലല്ലോ ഞാന്‍ പറഞ്ഞത്. താങ്കളുടെ ഇസ്ലാമിനേക്കുറിച്ചുമല്ല ഞാന്‍ എഴുതിയത്. ഇസ്ലാമിന്റെ മൊത്തക്കച്ചവടക്കാരായ ഇസ്ലാമിസ്റ്റുകളുടെ ഇസ്ലാമിനേക്കുറിച്ചാണ്.

    മൊഹമ്മദ് അവസാനത്തെ പ്രവാചകന്‍ ആണെന്ന് ഇസ്ലാമിസ്റ്റുകള്‍ വിശ്വസിക്കുന്നു, പ്രചരിപ്പിക്കുന്നു. മൊഹമ്മദ് സ്വര്‍ഗ്ഗയത്ര നടത്തി. അവിടത്തെ പൂന്തോപ്പില്‍ കൂടി മലക്കിനൊപ്പം ഉല്ലാസയാത്ര നടത്തി പലതും നേരിട്ടു കണ്ടു എന്നും വിശ്വസിക്കുന്നു, പ്രചരിപ്പിക്കുന്നു. അള്ളാ ഏഴാകാശത്തിനു മുകളില്‍ ഒരു സിംഹാസനമിട്ട് അവിടെയിരുന്നാണു പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്നു വിശ്വസിക്കുന്നു, പ്രചരിപ്പിക്കുന്നു. ഇവയൊക്കെ കല്‍ക്കി വിശ്വസിക്കുന്നില്ല എന്നു തന്നെയല്ലേ ഞാന്‍ പറഞ്ഞത്?. അതിന്റെ അര്‍ത്ഥം മൊഹമ്മദിന്റെ ഈ അവകാശവാദങ്ങള്‍ വെറും നുണകളായിരുന്നു എന്നല്ലേ. മൊഹമ്മദ് അങ്ങനെ അവകാശപ്പെട്ടോ എന്നൊന്നും ഞാന്‍ ചോദിച്ചില്ല. മൊഹമ്മദ് അങ്ങനെ അവകാശപ്പെട്ടു എന്നാണ്‌ ഇസ്ലാമിസ്റ്റുകള്‍ വിശ്വസിക്കുന്നത്. അത് ശരിയോ തെറ്റോ എന്ന് എന്നോടു തര്‍ക്കിക്കേണ്ട. അവരോട് തര്‍ക്കിക്കുക.
    ഇതൊന്നും എന്റെ കണ്ടുപിടുത്തമല്ല. കുര്‍ആനിലും ഹദീസുകളിലും ഉള്ളതും ഭൂരിഭാഗം മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതുമാണ്. അതൊക്കെ തെറ്റാണെന്നു പറയാനുള്ള കല്‍ക്കിയുടെ അവകാശത്തെ അംഗീകരിക്കുന്നു. തെറ്റാണെന്നു പറയുന്ന ആര്‍ജ്ജവത്തെ ബഹുമാനിക്കുന്നു.

    ReplyDelete
  40. കാളിദാസ്, താങ്കള്‍ നല്ലൊരു ട്രപ്പീസ് കളിക്കാരനാണ്. സര്‍ക്കസില്‍ പോയാല്‍ ആളുകളെ ചിരിപ്പിക്കാന്‍ പറ്റും. കമന്റുകളെ വളച്ചൊടിച്ചു മറ്റുള്ളവര്‍ പറയുന്നത് ഞാന്‍ പറയുന്നത് പോലെ മനസ്സിലാക്കണം എന്ന് ആവര്‍ത്തിച്ചു ശഠിക്കുന്നു. എന്തായാലും എന്റെ കമന്റുകള്‍ അവിടെ തന്നെയുണ്ട്‌. ഞാന്‍ പറഞ്ഞത് തന്നെയാണ് താങ്കളുടെ സത്യമെന്ന് ബുദ്ധിയുള്ളവര്‍ മനസ്സിലാക്കും.ഞാന്‍ ചുരുക്കി പറഞ്ഞ കാര്യം താങ്കള്‍ കമന്റുകളില്‍ വലിച്ചു വാരി വിശദീകരിച്ചു പറഞ്ഞത് ഞാന്‍ പറഞ്ഞത് മനസ്സിലാക്കാനുള്ള താങ്കളുടെ ഉള്കാഴ്ച്ചയുടെ പരിമിതിയാണ്. അത് മനസ്സിലാക്കിയത് കൊണ്ടാണ് താങ്കളുമായി സംവദിക്കുന്നത് ഞാന്‍ ഒഴിവാക്കുന്നത്. താങ്കള്‍ക്കു വേണ്ടി ചിലവഴിക്കാനുള്ള സമയം എനിക്കില്ല.
    ________________________________

    മുന്‍ പോസ്റ്റില്‍ ഉത്തരം ലഭിക്കാത്ത എന്റെ ചോദ്യം ഇവിടെയും ഞാന്‍ നല്‍കീയിട്ടുണ്ട്. അതാണ്‌ ഈ വിഷയത്തില്‍ അടിസ്ഥാനം എന്ന് നിങ്ങളോടൊപ്പം ഞാനും കരുതുന്നു. ചോദ്യത്തിന് സ്വന്തം യുക്തിയില്‍ വഞ്ചന നടത്താന്‍ ആഗ്രഹിക്കാത്തവര്‍ മറുപടി പറയട്ടെ.

    ReplyDelete
  41. കാളിദാസ്, കുര്‍ആന്‍ പറയുന്നത് മനസ്സിലാക്കാനുള്ള താങ്കളുടെ കഴിവുകേട് മറ്റുള്ളവരിലും അപ്ലൈ ചെയ്യല്ലേ. ഇങ്ങിനെയൊക്കെ പറയുന്നതിലൂടെ താങ്കള്‍ സ്വയം പരിഹാസ്യനാകുകയാണ്. അത് സ്വയം മനസ്സിലാക്കാനുള്ള കഴിവ് പോലും താങ്കല്‍ക്കില്ലേ. അതോ അറിഞ്ജീട്ടും വീണ്ടും ചൊറിഞ്ഞു ആത്മരതി അനുഭവിക്കുകയാണോ. താങ്കളുടെ കമന്റുകളിലൂടെ താങ്കളുടെ കഴിവുകേട് മറ്റുള്ളവര്‍ തീര്‍ച്ചയായും മനസ്സിലാക്കുന്നുണ്ട്. ഇനിയെങ്കിലും ഗാലറിയില്‍ ഇരിക്കൂ.

    എന്തായാലും സത്യം പറയുമ്പോള്‍ അതല്ല ഇസ്ലാം ഇതാണ് മറ്റുള്ളവര്‍ മനസ്സിലാക്കുന്ന ഇസ്ലാം എന്ന് സ്വയം പറയുന്നത് കൊണ്ട് കാര്യമില്ലല്ലോ. ഈ ബ്ലോഗും തന്റെ മനസ്സുമാണ് ലോകം എന്ന് വിശ്വസിക്കുന്ന ഒരു ചിന്തയിലാണ് ഈ വിവരകെടുകള്‍ വരുന്നത്. കാര്യങ്ങള്‍ പറയുമ്പോള്‍ കല്‍ക്കിയെയും പരിഹാസ രൂപത്തില്‍ ""ഇസ്ലാമിസ്റ്റു"" എന്ന് വിളിക്കുന്നവരെയും രണ്ടു തട്ടിലാക്കി വിഭാഗീയത കൃഷി ചെയ്യാനുള്ള ശ്രമത്തില്‍ അവസാനിച്ചിരിക്കുകയാണ് കാളിദാസന്റെ ""യുയ്ക്തി". ഇത് ആത്മഹത്യാപരമാണ്. ! സ്വയം അവഹേളനവും !

    ReplyDelete
  42. "അര്‍ശിനെക്കുറിച്ച് അല്പം വിശദീകരിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. ഞാന്‍ നേരത്തെ പറഞ്ഞപോലെ അല്ലാഹുവിന്‍റെ അര്‍ശ് തികച്ചും ആലങ്കാരികമായ ഒരു പ്രയോഗമാണ്. അല്ലാഹു ജഡിക വസ്തുവല്ല എന്നത് ഇസ്‌ലാമിക വിശ്വാസത്തിന്‍റെ അടിസ്ഥാനമാണ്. അങ്ങനെ ഒരു ജഡവസ്തുവല്ലാത്ത അല്ലാഹുവിന് ഇരിക്കാന്‍ ഒരു ജഡികമായ സിഹാസനത്തിന്‍റെ ആവശ്യമെന്താണ്? അല്ലാഹു ഒരു ജഡവസ്തുവാണെന്നും അവന്‍ ഒരു പ്രത്യേക സ്ഥലത്ത് മാത്രം പരിമിതമായി ഇരിക്കുന്നവനാണെന്നും ചിന്തിക്കുന്നത് തന്നെ ഇസ്‌ലമിക വിശ്വാസത്തിന് കടക വിരുദ്ധമാണ്."

    >>>>>>>>> പുതിയ വ്യാഖ്യാതാവ് ഇതൊക്കെ പഴയ ഖുര്‍ ആന്‍ വ്യാഖ്യാതാക്കളെ ഒന്ന് പറഞ്ഞ് മനസ്സിലാക്കികൊടുക്കണം.

    ReplyDelete
  43. നാജ് പറയുന്നു:

    "ഈ നാല് ഗുണങ്ങളിലൂടെയാണ് ദൈവത്തെ അറിയാന്‍ കഴിയുക. അതുകൊണ്ടാണ് നാല് മലക്കുകള്‍ ദൈവത്തിന്‍റെ സിംഹാസനം ചുമക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്."

    വ്യാഖ്യാതാവ് പറയുന്നു:"'ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ ദൈവികസിംഹാസനത്തെ എട്ട് മലക്കുകളായിരിക്കും വഹിക്കുകയെന്ന് ചില വ്യാഖ്യാതാക്കളും എട്ട് വിഭാഗം മലക്കുകളായിരിക്കുമെന്ന് മറ്റ് ചില വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു."

    ഏത് വ്യാഖ്യാതാവിനെ വിശ്വസിക്കണം?

    ReplyDelete
  44. ഈ നാല് ഗുണങ്ങളിലൂടെയാണ് ദൈവത്തെ അറിയാന്‍ കഴിയുക. അതുകൊണ്ടാണ് നാല് മലക്കുകള്‍ ദൈവത്തിന്‍റെ സിംഹാസനം ചുമക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്.


    >>>>>>>>അങ്ങനെ വിശ്വസിക്കുന്നവരും അവിശ്വാസി തന്നെ.

    ReplyDelete
  45. സുശീല്‍ കുമാര്‍ പി പി said...

    പുതിയ വ്യാഖ്യാതാവ് ഇതൊക്കെ പഴയ ഖുര്‍ ആന്‍ വ്യാഖ്യാതാക്കളെ ഒന്ന് പറഞ്ഞ് മനസ്സിലാക്കികൊടുക്കണം.

    വിശുദ്ധ ഖുര്‍‌ആന് കാലാനുസൃതമായ വ്യാഖ്യാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും എന്നു ഖുരാന്‍ തന്നെ പറയുന്നുണ്ട്. " ഭൂമിയിലെ വൃഖങ്ങളെല്ലാം പേനകളും സമുദ്രം മഷി ആവുകയും അതിനു പുരമെ ഏഴു സമുദ്രങ്ങള്‍ അതിനെ പരിപോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്‍റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു യുക്തിജ്ഞനും പ്രതാവവാനും ആകുന്നു (വി. ഖു. 31:28).

    സുശീല്‍ കുമാര്‍ പി പി said...

    ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ ദൈവികസിംഹാസനത്തെ എട്ട് മലക്കുകളായിരിക്കും വഹിക്കുകയെന്ന് ചില വ്യാഖ്യാതാക്കളും എട്ട് വിഭാഗം മലക്കുകളായിരിക്കുമെന്ന് മറ്റ് ചില വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു."

    ഈ ചോദ്യം വന്നതിനു ശേഷം മറുപടി എഴുതാം എന്നു കരുതിയതാണ്.

    ഇത് ശരിയാണ്. ഉയ്യിര്‍ത്തെഴുന്നേല്പ്പ് നാളില്‍ അല്ലാഹുവിന്‍റെ കൂടുതല്‍ ഗുണങ്ങള്‍ വെളിപ്പെടുന്നതാണ്. ഇപ്പോഴത്തെ ആവശ്യത്തിനുള്ള ഗുണങ്ങള്‍ ഇപ്പോള്‍ അല്ലാഹു വെളിപ്പെടുത്തിയിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്പ്പ് നാളില്‍ ഇതിനേക്കാള്‍ കൂടുതല്‍ ഗുണങ്ങള്‍ വെളിപ്പെടുത്തേണ്ട ആവശ്യമായിരിക്കാം. അതെന്തോക്കെയാനെന്ന് അപ്പോള്‍ മാത്രമെ നനുഷ്യനു ബോധ്യമാവുകയുള്ളൂ.

    ReplyDelete
  46. കാളിദാസന്‍,

    താങ്കള്‍ പറഞ്ഞത് ഞാന്‍ അക്കാര്യങ്ങളൊക്കെ നിഷേധിക്കുന്നു എന്നാണ്. എന്നാല്‍ ആ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ഞാന്‍ നിഷേധിക്കുന്നില്ല. വ്യഖ്യാനത്തൈല്‍ ഭൂരിപക്ഷ മുസ്‌ലിംകളില്‍ ഇന്നു അല്പം വ്യത്യാസം പുലര്‍ത്തുന്നുവെന്നു മാത്രം. (ഇക്കാര്യം താങ്കള്‍ക്ക് അതറിയാത്തതല്ല. എന്നെ പ്രൊവൊക്കേറ്റ് ചെയ്യാന്‍ അങ്ങനെ എഴുതിയതാണെന്ന് എനിക്കറിയാം.)

    ReplyDelete
  47. കാളിദാസ്, താങ്കള്‍ നല്ലൊരു ട്രപ്പീസ് കളിക്കാരനാണ്. സര്‍ക്കസില്‍ പോയാല്‍ ആളുകളെ ചിരിപ്പിക്കാന്‍ പറ്റും.


    നാജ്,

    സര്‍ക്കസില്‍ പോകാതെയും ട്രപ്പീസ് കളിക്കാതെയും താങ്കളിവിടെ ആളുകളെ നന്നായി ചിരിപ്പിക്കുന്നുണ്ടല്ലോ. എന്നോട് സംവദിക്കില്ല എന്നു പല പ്രാവശ്യം പറഞ്ഞു. പറഞ്ഞു നാവു വായിലിട്ട് ഉടനെ തുടങ്ങും. ഇതുപോലെ ചിരിപ്പിക്കാനൊന്നും എനിക്കാകില്ല.

    ചന്ദ്രനില്‍ ഗുരുത്വാകാര്‍ഷണമില്ല എന്ന തമാശ കേട്ട് ആളുകള്‍ ഇപ്പോഴും ചിരിച്ചു കഴിഞ്ഞിട്ടില്ല.

    ആരോടെങ്കിലും സംവദിക്കില്ല എന്ന് ഞാനേതായാലും ശപഥം ചെയ്യില്ല. നാജിനോടും സുബൈറിനോടും സംവദിക്കാന്‍ എനിക്കു യാതൊരു മടിയുമില്ല.

    ReplyDelete
  48. കാളിദാസ്, കുര്‍ആന്‍ പറയുന്നത് മനസ്സിലാക്കാനുള്ള താങ്കളുടെ കഴിവുകേട് മറ്റുള്ളവരിലും അപ്ലൈ ചെയ്യല്ലേ. ഇങ്ങിനെയൊക്കെ പറയുന്നതിലൂടെ താങ്കള്‍ സ്വയം പരിഹാസ്യനാകുകയാണ്

    നാജ്,

    ഹദീസുകള്‍ മുസ്ലിങ്ങള്‍ എഴുതിയ കാലത്തിനടുത്ത് ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതര്‍ പറഞ്ഞതിനാണു കൂടൂതല്‍ വില. അവര്‍ക്ക് പ്രത്യേക അജണ്ടകളൊന്നുമില്ലായിരുന്നു. അതുകൊണ്ട് കുര്‍ആനിനു മൊഹമ്മദ് ഉദ്ദേശിച്ച അര്‍ത്ഥം അവര്‍ നല്‍കി. മൊഹമ്മദിനോളം വിവരമുള്ളവരായിരുന്നു ആ വ്യാഖ്യാനം നല്‍കിയവരും. അത് ഇന്നു താങ്കള്‍ക്കൊക്കെ കുറച്ചിലായത് എന്റെ കുറ്റമല്ല. ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിസ്റ്റുകള്‍ക്ക് അതൊക്കെ നാണക്കേടായി തോന്നുന്നത് മറ്റാരുടെയും കുഴപ്പമല്ല. അതിനു പുതിയ വ്യാഖ്യാനം നല്‍കിയാലൊന്നും ഈ നാണക്കേടിനു പരിഹാരമാകില്ല. മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യരാകാം എന്നത് മിച്ചം.

    പരിഹാസ്യമെന്ന വാക്കിന്റെ അര്‍ത്ഥം താങ്കള്‍ക്കറിയില്ല. അതുകൊണ്ടാണ്‌ മറ്റുള്ളവര്‍ താങ്കളെ പരിഹസിക്കുന്നത് മനസിലാക്കാത്തതും.

    താങ്കളേപ്പോലെ നാലഞ്ച് ഇസ്ലാമിസ്റ്റുകള്‍ പരിഹസിക്കുന്നതിനെ ഞാന്‍ ഗൌനിക്കുന്നേ ഇല്ല. ഞാന്‍ എന്തെഴുതണമെന്നും എവിടെ ഇരിക്കണമെന്നും ഞാന്‍ തീരുമാനിച്ചോളാം. താങ്കള്‍ കൂടുതല്‍ പൊട്ടത്തരങ്ങള്‍ എഴുതൂ. കാളിദാസനെ വ്യക്തിപരമായി അധിക്ഷേപിക്കാനുപയോഗിക്കുന്ന സമയം മറ്റുള്ളവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഉപയോഗിച്ചു കൂടെ. ഉത്തരമില്ലാതാകുമ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ സ്ഥിരം ചെയ്യുന്ന പരിപാടിയാണ്, വ്യക്തിപരമായി അധിക്ഷേപിക്കല്‍. ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. ഈ ബ്ളോഗിന്റെ ഉടമസ്ഥന്‍ അനുവദിക്കുന്നോളം കാലം ഞാന്‍ എന്റെ അഭിപ്രായമെഴുതും. അത് അവഗണിക്കാന്‍ താങ്കള്‍ക്കും അവകാശമുണ്ട്. അതുകൊണ്ട് ഞാന്‍ എഴുതണോ വേണ്ടയോ എന്ന് തല്‍ക്കാലം താങ്കള്‍ ഉപദേശിക്കേണ്ട.

    ReplyDelete
  49. കാര്യങ്ങള്‍ പറയുമ്പോള്‍ കല്‍ക്കിയെയും പരിഹാസ രൂപത്തില്‍ ""ഇസ്ലാമിസ്റ്റു"" എന്ന് വിളിക്കുന്നവരെയും രണ്ടു തട്ടിലാക്കി വിഭാഗീയത കൃഷി ചെയ്യാനുള്ള ശ്രമത്തില്‍ അവസാനിച്ചിരിക്കുകയാണ് കാളിദാസന്റെ ""യുയ്ക്തി". ഇത് ആത്മഹത്യാപരമാണ്. ! സ്വയം അവഹേളനവും !

    നാജ്,

    കാര്യങ്ങള്‍ പറയുന്ന ‍ കല്‍ക്കിയോ? കല്‍ക്കി പറയുന്ന അടിസ്ഥാനകാര്യങ്ങള്‍ പലതുണ്ട്. ആദമല്ല ആദ്യ മനുഷ്യനെന്നും മൊഹമ്മദല്ല അവസാന പ്രവാചകനെന്നുമാണാ കാര്യങ്ങളില്‍ പ്രധാനം. ഈ കാര്യങ്ങള്‍ ആദ്യം ഒന്നങ്ങ് അംഗീകരിക്ക്. എന്നിട്ടു മതിയില്ലേ മറ്റ് കാര്യങ്ങളില്‍ അടയും ചക്കരയുമാകാന്‍?

    കല്‍ക്കിയേയും കല്‍ക്കിയേപ്പോലുള്ള അഹമ്മദിയ്യ മുസ്ലിങ്ങളെയും താങ്കളേപ്പോലുള്ള ഇസ്ലാമിസ്റ്റുകള്‍ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്നത് ലോകം മുഴുവന്‍ സ്ഥിരമായി കാണുന്നുണ്ട്. ഈ ഉമ്മ വയ്ക്കല്‍ മറ്റാരുടെയും യുക്തിയല്ല. ഇസ്ലാമിസ്റ്റുകളുടെ യുക്തി ആണ്. അതിനു തുടക്കമിട്ടത് മൌദൂദിയെന്ന ഇസ്ലാമിക പണ്ഡിതനും.


    സ്വയം അവഹേളന പരം ഇപ്പോള്‍ താങ്കള്‍ കല്‍ക്കിയുടെ പുറം ചൊറിയുന്നതാണ്. ആദ്യം കല്‍ക്കിയെ മുസ്ലിമായി അംഗീകരിക്ക്. എന്നിട്ട് ഗീര്‍വ്വാണം അടിക്ക്. അതിനുള്ള മിനിമം അന്തസു താങ്കള്‍ക്കുണ്ടോ?

    ReplyDelete
  50. This comment has been removed by the author.

    ReplyDelete
  51. ...സുശീല്‍ കുമാര്‍ പി പി said...
    നാജ് പറയുന്നു:

    "ഈ നാല് ഗുണങ്ങളിലൂടെയാണ് ദൈവത്തെ അറിയാന്‍ കഴിയുക. അതുകൊണ്ടാണ് നാല് മലക്കുകള്‍ ദൈവത്തിന്‍റെ സിംഹാസനം ചുമക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്."
    __________________________________

    സുശീല്‍, ഞാനാ വിഷയം തന്നെ ചര്‍ച്ച ചെയ്തീട്ടില്ല. പിന്നെ എവിടെ നിന്ന് കിട്ടി ഈ വാചകം ഞാന്‍ പറഞ്ഞതാണെന്ന് !

    പ്ലീസ് സുശീല്‍, നമ്മള്‍ തുടക്കമിട്ട വിഷയത്തിലേക്ക് വരൂ. ദാവ്കിന്സിന്റെ യുക്തിക്ക് സ്വന്തം യുക്തി പണയം വെക്കുമ്പോള്‍ ഉണ്ടാകുന്ന നിസ്സഹായത ആണ് ഞാനിപ്പോള്‍ നിങ്ങളില്‍ കാണുന്നത്. മലയാളികളുടെ ഒരു വീക്നെസ് ആണ് ഇന്ഗ്ലീശുകാര്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് തൊണ്ട തൊടാതെ വിഴുങ്ങുക എന്നത്. തിയറികള്‍ നമുക്ക് വാക്കുകളുടെ മാജിക്കല്‍ പ്ലേസിങ്ങിലൂടെ വായനക്കാരന്റെ യുക്തിയെ കീഴടക്കുന്ന രീതിയില്‍ അവതരിപ്പിക്കാം. ഒരു വ്യക്തിയുടെ യുക്തിക്ക്ത ങ്ങളുടെ യുക്തിയെ പണയം വെക്കാതെ വേണം ചിന്തയെ സ്വതന്ത്രമായി ഉപയോഗിക്കാന്‍. എങ്കില്‍ സുശീല്‍ സ്വതന്ത്രനാണ്. (ഹുസൈനെ കുറിച്ച് ബാബു കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ അഭിപ്രായം ഈ കീഴടങ്ങലില്‍ നിന്ന് വന്നതാണ്. ) അല്ലെങ്കില്‍ ചിന്തയെ ഉപയോഗിക്കാതെ അന്ധമായി മതത്തെ ഒരു ഐടന്റിടി എന്നാ നിലയില്‍ മാത്രം കാണുന്നവരെ പോലെ ഒരു അന്ധനായ യുക്തിവാദി മാത്രമായിരിക്കും.

    അന്ധനായ യുക്തിവാദിയും, അന്ധനായ മത വിശ്വാസിയും ട്രബ്ള്‍ മേകെഴ്സ് ആണ്.

    യഥാര്‍ത്ഥ യുക്തിവാദി അന്വേഷണത്തിന്റെ അവസാനം പ്രപഞ്ച സൃഷ്ടിക്കു പിറകില്‍ ഒരു വൈസിന്റെ പ്രസന്‍സ് കാണും.

    ReplyDelete
  52. നാജ്,

    ആളുമാറിയതില്‍ ക്ഷമിക്കുക.

    പക്ഷേ ചൊദ്യം താങ്കള്‍ക്കും ബാധകമാണ്‌.

    ReplyDelete
  53. ബ്ലോഗ് തുടങ്ങാന്‍ കാരണക്കാരനായ സൂശീല്‍കുമാറിനു നന്ദി. ആദ്യം എന്റെ പോസ്റ്റുകള്‍ വായനക്കാര്‍ കാണട്ടെ. ശേഷം സൂശീലിനു മറുപടി തരാം.ഡോക്കിന്‍സ് നിരൂപണം

    ReplyDelete
  54. സുശീല്‍ കുമാര്‍ പി പി said...
    നാജ്,
    ആളുമാറിയതില്‍ ക്ഷമിക്കുക
    പക്ഷേ ചൊദ്യം താങ്കള്‍ക്കും ബാധകമാണ്‌.
    _________________________________

    സുശീല്‍; എല്ലാ ബഹുമാനവും താങ്കള്‍ക്കു നല്‍കി കൊണ്ട് തന്നെ ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു.

    പ്രപഞ്ച സൃഷ്ടിക്കു പിറകില്‍ (ക്രിയെടര്‍) ദൈവം ഉണ്ടോ ഇല്ലയോ എന്നതാണ് ദാവ്കിന്സിനെയും, ഹുസൈന്റെയും ലേഖനത്തെ വെചീട്ടുള്ള ഈ ചര്‍ച്ചയുടെ കാതല്‍ എന്ന് സുശീലിനെ പോലെ ഞാനും മനസ്സിലാക്കുന്നു. അത് കൊണ്ട് മേല്‍ പറഞ്ഞ എന്റെ കമന്റില്‍ നിന്ന് സുശീലിന്റെ യുക്തി പറയുന്ന മറുപടി എന്താണ്?
    അറിയില്ല എന്നത് ഉത്തരമല്ല,
    പ്രത്യേകിച്ചും ദാവ്കിന്സിന്റെ വാദങ്ങളെ തള്ളി കളയുന്ന ഹുസൈന്റെ കൃതിയെ സുശീല്‍ ദാവ്കിന്സിന്റെ വാദമുഖങ്ങളില്‍ നിന്ന് കൊണ്ട് പ്രതിരോധിക്കുമ്പോള്‍ !

    അതിനു ശേഷം നമുക്ക് മറ്റു കാര്യങ്ങളിലേക്ക് കടക്കാം. ഞാനും സുശീലും മറ്റു സുഹൃത്തുക്കളും ഇവിടെ തന്നെയുണ്ട്‌. നമുക്ക് ചര്‍ച്ച ചെയ്യാം.

    ReplyDelete
  55. മേല്പറഞ്ഞ എന്റെ വിശദീകാരത്തെ ഇങ്ങിനെ ചുരുക്കുന്നു:


    "നമ്മള്‍ അറിഞ്ഞ പ്രപഞ്ചത്തില്‍ നൂറു മുതല്‍ ഇരുനൂറു ബില്ല്യാണോ അതിനു മേലെയോ ഗാലക്സികള്‍ ഉണ്ട് എന്ന് ശാസ്ത്രം പറയുന്നു. ബിഗ്‌ ബന്ഗില്‍ പറയുന്ന ഒരു പ്രപഞ്ച നിര്‍മിതി ഒന്നുമില്ലാതിരുന്ന അവസ്ഥയില്‍ അവ ഉണ്ടാകണമെന്ന, ഒരു spaisless പൊസിഷനില്‍ നിന്ന് നമ്മുടെ യുക്തി നോക്കുമ്പോള്‍അതിനെ യാദൃചികതയില്‍ തളച്ചിടുന്നത് എത്ര മാത്രം യുക്തിസഹമാകും. അപ്പോള്‍ മനുഷ്യന്റെ യുക്തിക്ക് പരിധി നിശ്ചയിക്കപെടുന്നു എന്ന് കരുതേണ്ടി വരില്ലേ.
    ടോകിന്സിന്റെ വാക്ക് കടമെടുത്തു കൊണ്ട് പറയട്ടെ. മനുഷ്യന്‍ ഒന്ന് പ്ലാന്‍ ചെയ്തു ഉണ്ടാക്കുന്നു എന്ന യുക്തിയില്‍ നിന്നാണ് പ്രപഞ്ചത്തിന്റെ നിര്‍മിതിയില്‍ ഒരു സൃഷ്ടാവിനെ സങ്കല്‍പ്പിക്കുന്നത് എന്ന് പറയുന്നുവെങ്കില്‍, ഞാന്‍ പറയുന്നു അതാണ്‌ യുക്തിയെന്നും, മറിച്ചു നിരീശ്വര വാധികളോട് ഇത് പറയുമ്പോള്‍ സൃഷ്ടാവിനെ സൃഷ്ടിച്ചതാരെന്ന ചോദ്യം വരുന്നതിന്റെ കാരണമാണ് മനുഷ്യനില്‍ ഉറച്ചുപോയ മേല്പറഞ്ഞ ടോകിസ്നിന്റെ പ്ലാന്‍ ആന്‍ഡ്‌ ക്രിയെശന്റെ അടിത്തറയില്‍ നിന്ന് കൊണ്ട് യുക്തിവാദികള്‍ ഉയര്‍ത്തുന്നത് എന്നതാണ് യഥാര്‍ത്ഥ സത്യം ! ""ദൈവം"" അല്ലെങ്കില്‍ ""സൃഷ്ടാവ്"" അല്ലെങ്കില്‍ ""അബ്സലൂട്ട്"" അതിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഏതു സൂജകവും എന്നത് ക്രിയെട്ടരിനപ്പുരം ഒരു ക്രിയേറ്റര്‍ ഇല്ല എന്നാ അവസ്ഥ അന്ജാതമാക്കുന്ന അന്യമാക്കപെടുന്ന ഒരു പ്രയോഗമാണ് ആ പദം ഉള്‍കൊള്ളുന്നതും, ആവശ്യപെടുന്നതും. ഇനി ദൈവത്തിനു സൃഷ്ടാവിനെ അന്വേഷിക്കുന്നവര്‍ സ്വന്തം യുക്തിയുടെ നിസ്സഹായതയില്‍ ചിന്താ ദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്ന് പറയേണ്ടി വരും. അവര്‍ അത് സമ്മതിച്ചില്ലെങ്കിലും !

    ReplyDelete
  56. നാജ് പറയുന്നു: "....മലയാളികളുടെ ഒരു വീക്നെസ് ആണ് ഇന്ഗ്ലീശുകാര്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് തൊണ്ട തൊടാതെ വിഴുങ്ങുക എന്നത്. തിയറികള്‍ നമുക്ക് വാക്കുകളുടെ മാജിക്കല്‍ പ്ലേസിങ്ങിലൂടെ വായനക്കാരന്റെ യുക്തിയെ കീഴടക്കുന്ന രീതിയില്‍ അവതരിപ്പിക്കാം...."
    -----------------------------------
    മുസ്ലീങ്ങള്‍ പുരാതന അറബികളുടെ അന്ധവിശ്വാസങ്ങളെ തൊണ്ട തൊടാതെയല്ലേ വിഴുങ്ങുന്നത്? അതും ഒരു വീക്നെസ് തന്നെയല്ലേ? വായനക്കാരന്റെ യുക്തിയെ കീഴടക്കുന്ന രീതിയില്‍ മാജിക്കല്‍ പ്ലേസിംഗ് നടത്താന്‍ ഡോക്ടര്‍ സക്കീര്‍ നായിക് ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. ഏതായാലും ഇതുവരെ കീഴടക്കാന്‍ പറ്റിയിട്ടില്ല. എങ്കിലും വായനയും കേള്‍വിയുമൊക്കെ തുടരുന്നു. എവിടെയെത്തുമെന്നു നോക്കട്ടെ.

    ReplyDelete
  57. അന്ധനായ യുക്തിവാദിയും, അന്ധനായ മത വിശ്വാസിയും ട്രബ്ള്‍ മേകെഴ്സ് ആണ്.

    വളരെ ശരി. അന്ധനായ മത വിശ്വാസി ട്രബിള്‍ മെയ്ക്കര്‍ തന്നെ.

    താങ്കളുടെ മതത്തിന്റെ അടിസ്ഥാന തത്വം അന്ധമായ ഒരു വിശ്വാസത്തില്‍ നിന്നാണാരംഭിക്കുന്നതു തന്നെ. മറ്റാരും കാണാതെ മൊഹമ്മദിനു മാത്രമായി ഒരു മലക്ക് പ്രത്യക്ഷപ്പെട്ടു എന്ന കെട്ടു കഥ തൊള്ളതൊടതെ വിഴുങ്ങുന്നതില്‍ നിന്നാണ്‌ ഇസ്ലാം എന്ന മതത്തിന്റെ ആരംഭം. ഈ അന്ധമായ വിശ്വാസം മാറ്റി നിറുത്തിയാല്‍ ഇസ്ലാം ചരിത്രത്തിലെ ഏറ്റവും വലിയ നുണയയി തകര്‍ന്നു വീഴും.

    വിവേകാനന്ദന്‍ പറഞ്ഞത് മൊഹമ്മദിന്റെ Hallucinations ആയിരുന്നു ദിവ്യവെളിപാടുകള്‍ എന്നും പറഞ്ഞ് അദ്ദേഹം പ്രചരിപ്പിച്ച കെട്ടുകഥകള്‍ എന്നാണ്.

    നിരക്ഷരനായിരുന്ന ഒരു കാട്ടറബി പറഞ്ഞതൊക്കെ തൊള്ള തൊടാതെ വിഴുങ്ങുന്ന നാജു തന്നെ സുശീലിനെയും മറ്റ് മലയാളികളെയും അധിക്ഷേപിക്കണം മലയാളികളുടെ ഒരു വീക്നെസ് ആണ് ഇന്ഗ്ലീശുകാര്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് തൊണ്ട തൊടാതെ വിഴുങ്ങുക എന്നത് എന്നൊക്കെ പറഞ്ഞ്. താങ്കളേതായാലും മലയാളിയല്ല, മൊഹമ്മദിനേപ്പോലെയുള്ള ഒരു കാട്ടറബിയാണെന്നു മറ്റുള്ളവരോട് പറഞ്ഞത് നന്നായി.

    ReplyDelete
  58. ഒരു വ്യക്തിയുടെ യുക്തിക്ക്ത ങ്ങളുടെ യുക്തിയെ പണയം വെക്കാതെ വേണം ചിന്തയെ സ്വതന്ത്രമായി ഉപയോഗിക്കാന്‍. എങ്കില്‍ സുശീല്‍ സ്വതന്ത്രനാണ്.


    മറ്റൊരു വ്യക്തിയുടെ യുക്തിക്ക് ചിന്തയെ പണയം വയ്ക്കുന്നതിനേക്കാള്‍ മോശമല്ലേ, മറ്റൊരു വ്യക്തിയുടെ മനോവിഭ്രാന്തിക്ക് ചിന്തയെ പണയം വയ്ക്കുന്നത്? മനോവിഭ്രാന്തിയില്‍ മൊഹമ്മദിനു തോന്നിയ പൊട്ടത്തരങ്ങളെ 1400 വര്‍ഷക്കാലം മുസ്ലിങ്ങള്‍ തൊള്ള തൊടതെ വിഴുങ്ങി. ഇന്നും പലതും വിഴുങ്ങുന്നു. ചില പൊട്ടത്തരങ്ങള്‍ യുക്തിക്കു പോയിട്ട് Common Sense നു പോലും നാണക്കേടാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ അവക്ക് പുതിയ വ്യാഖ്യാനവുമായി ഇറങ്ങിയിരിക്കുന്നു.

    ചിന്തയെ താങ്കളൊക്കെ സ്വതന്ത്രമായി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ മനസിലാകും ഇസ്ലാം ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണെന്ന്. അല്‍ ബഖ്ര എന്ന പേരില്‍ ചില അറബികളുടെ ഇടയില്‍ പ്രചരിച്ചിരുന്ന ബൈബിളിലെ ഉത്പ്പത്തി പുസ്തകത്തിന്റെ ഒരു വക ഭേദവും, സെന്‍ അവെസ്ത എന്ന സരതുഷ്ട്ര മതത്തിന്റെ തത്വങ്ങളും ബൈബിളും തോറയുമൊക്കെ കൂട്ടി ചേര്‍ത്ത് ഒരവിയല്‍ വേദ പുസ്തകം ഉണ്ടാക്കി അത് സ്വര്‍ഗ്ഗത്തില്‍ അള്ളാ എന്ന ഗോത്രദൈവം സൂക്ഷിച്ചിരിക്കുന്ന ഒറിജിനലിന്റെ കോപ്പിയാണെന്നുള്ള വിഡ്ഢി വിശ്വാസത്തില്‍ നിന്നും താങ്കളുടെ ചിന്തയെ സ്വതന്ത്രമാക്കാദ്യം. എന്നിട്ട് മറ്റുള്ളവരുടെ ചിന്തയെ സ്വതന്ത്രമാക്കാന്‍ ഉപദേശിക്ക്.

    ReplyDelete
  59. താങ്കള്‍ പറഞ്ഞത് ഞാന്‍ അക്കാര്യങ്ങളൊക്കെ നിഷേധിക്കുന്നു എന്നാണ്. എന്നാല്‍ ആ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ഞാന്‍ നിഷേധിക്കുന്നില്ല.

    എന്തിനാണു കല്‍ക്കി ഒളിച്ചുകളി? മൊഹമ്മദ് അവസാന പ്രവചകനാണെനുള്ള ഭൂരിഭാഗ മുസ്ലിം വിശ്വാസത്തെ താങ്കള്‍ നിഷേധിക്കുന്നില്ലേ?

    ReplyDelete
  60. വ്യഖ്യാനത്തൈല്‍ ഭൂരിപക്ഷ മുസ്‌ലിംകളില്‍ ഇന്നു അല്പം വ്യത്യാസം പുലര്‍ത്തുന്നുവെന്നു മാത്രം. (ഇക്കാര്യം താങ്കള്‍ക്ക് അതറിയാത്തതല്ല. എന്നെ പ്രൊവൊക്കേറ്റ് ചെയ്യാന്‍ അങ്ങനെ എഴുതിയതാണെന്ന് എനിക്കറിയാം.)

    ഇതുപോലെ തമാശ പറയല്ലേ. മൊഹമ്മദ് അന്ത്യ പ്രവാചകനാണെന്നത് ഭൂരിപക്ഷ മുസ്ലിം വിശ്വാസം. അതല്ല എന്നത് താങ്കളുടെ വിശ്വാസം. ഇത് അല്‍പ്പം വ്യത്യാസം മാത്രമാണെന്നു പറയുന്ന താങ്കളുടെ നിലപാട് അപഹാസ്യമാണെന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്.

    മൊഹമ്മദ് അവസാന പ്രവാചകനല്ല എന്നത് മുസ്ലിങ്ങളൊക്കെ അംഗീകരിച്ചാല്‍ അന്ന് ഇസ്ലാം എന്ന മതത്തിന്റെ പ്രസക്തി നഷ്ടപ്പെടില്ലേ? അതൊരു മുഴുത്ത നുണയാണെന്നു തെളിയില്ലേ?

    ReplyDelete
  61. ഹുസ്സൈൻ സാർ,

    ഈ ബ്ലോഗിൽ നേരിട്ടെത്തിയതിന്‌ നന്ദി.
    താങ്കളുടെ ലേഖനത്തിന്റെ ലിങ്ക് ഈ ബ്ളൊഗിൽ തന്നെ കൊടുത്തിരുന്നു. താങ്കളുടെ ബ്ലോഗ് ഫോളോ ചെയ്യുന്നുണ്ട്.

    സ്വാഗതം.

    ReplyDelete
  62. സായ് കിരണ്‍ Saikiran said...
    നാജ് പറയുന്നു: "....മലയാളികളുടെ ഒരു വീക്നെസ് ആണ് ഇന്ഗ്ലീശുകാര്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് തൊണ്ട തൊടാതെ വിഴുങ്ങുക എന്നത്. ""

    മുസ്ലീങ്ങള്‍ പുരാതന അറബികളുടെ അന്ധവിശ്വാസങ്ങളെ തൊണ്ട തൊടാതെയല്ലേ വിഴുങ്ങുന്നത്?
    __________________________________

    സായ കിരണ്‍, താങ്കള്‍ക്കു സ്വാഗതം. ഞാന്‍ സുശീലുമായിട്ടാണ് സംവാദത്തില്‍ ഫോകസ് ചെയ്തിരിക്കുന്നത്. ഒരേ സമയം പല കമന്റുകള്‍ക്ക് മറുപടി പറയുമ്പോള്‍ പല വഴിക്ക് തിരിഞ്ഞു പോകും. പരിമിതി മനസ്സിലാക്കുമെന്ന് കരുതുന്നു. പരിഹാസ രൂപത്തിലുള്ള കമന്റ്സ് ഒഴിവാക്കു ന്നത് മാന്യമായ മറുപടി പ്രതീക്ഷിക്കുന്നു എന്നതിന് റെളിവാകും.

    താങ്കള്‍ക്കു ഈ പോസ്റ്റിന്റെ രണ്ടാമത്തെ എന്റെ കമന്റിനുള്ള മറുപടിയിലൂടെ തുടങ്ങാം. പിന്നീട് അന്ധവിശ്വാസങ്ങളുടെ പിന്നാലെ നമ്മള്‍ക്ക് ഒരുമിച്ചു പോകാം.

    ReplyDelete
  63. ea jabbar said...

    പ്രപഞ്ചം ഒരു മഹാസ്ഫോടനത്തിലൂടെ രൂപപ്പെട്ടു. അതിനാവശ്യമായ ബോംബ് അല്ലാഹു ഉണ്ടാക്കി. അല്ലാഹു അതു പൊട്ടിച്ചു. ഇത്രയും സമ്മതിച്ചാല്‍ കുറേയധികം പ്രശ്നം പരിഹരിക്കപ്പെടും. ....
    ---
    എന്റെ മുകളിലെ ഈ കമന്റ് ഞാന്‍ വെറും പരിഹാസത്തിനോ തമാശക്കോ വേണ്ടി എഴുതിയതല്ല. അക്വിനാസിന്റെ ദൈവ കാരണ വാദങ്ങളും , ആധുനിക അദ്വൈതവാദവും big bang ഉം പരിണാമവും എല്ലാം ചേര്‍ത്ത് ഒരു പുതിയ “ദൈവ”ത്തെ സൃഷ്ടിക്കാനുള്ള യുക്തി പറഞ്ഞുവെന്നേയുള്ളു !
    യുക്തിവാദികളോടും നിരീശ്വരവാദികളോടും ദൈവത്തെ കുറിച്ചു വലിയ വായില്‍ തര്‍ക്കിക്കാന്‍ വരുന്നവര്‍ക്കായി മറ്റൊരു ഒരു ടിപ് ...!

    ReplyDelete
  64. ഒരു കാരണമില്ലാതെ മൂര്‍ത്തമായ ഈ പ്രപഞ്ചം ഉണ്ടാവില്ല, അതിനാല്‍ ഒരു സ്രഷ്ടാവ് ഉണ്ട്. ആ സ്രഷ്ടാവ് ഒരു ജന്തുവോ മൂര്‍ത്ത വസ്തുവോ ഒരു വ്യക്തിയോ അല്ല, അമൂര്‍ത്തവും അനിര്‍വ്വചനീയമുമായ ഒരു ശക്തി. പ്രപഞ്ചം ഒരു മഹാസ്ഫോടനത്തിലൂടെ ആരംഭിച്ചപ്പോള്‍ ആ മഹാശക്തിയും പ്രപഞ്ചത്തിന്റെ ഭാഗമായിത്തീര്‍ന്നു.മൂര്‍ത്തപ്രപഞ്ചത്തിനു മുമ്പ് അമൂര്‍ത്തപ്രപഞ്ചം ഉണ്ടായിരുന്നു എന്നതിന്റെ സൂചന ക്വാണ്ടം സിദ്ധാന്തത്തിലടങ്ങിയിട്ടുമുണ്ടല്ലോ . ദൈവം പ്രപഞ്ചത്തിനു പുറത്തല്ല, അതിന്റെ സര്‍വ്വ കണങ്ങളിലുമായി ആ മഹാശക്തിചൈതന്യം വ്യാപിച്ചു പരിലസിക്കുന്നു എന്നര്‍ത്ഥം. വികസിക്കുന്ന പ്രപഞ്ചത്തിന്റെ, പരിണമിക്കുന്ന പ്രപഞ്ചത്തിന്റെ മഹാചൈതന്യമാണ് ഈശ്വരന്‍. മതങ്ങള്‍ പരിചയപ്പെടുത്തുന്ന കുട്ടിദൈവങ്ങളെയാണു നിരീശ്വരവാദികള്‍ നിഷേധിക്കുന്നത്. പ്രപഞ്ചശക്തിയെയല്ല !

    ReplyDelete
  65. അല്ലാഹു എന്നാല്‍ ഈ പ്രപഞ്ചവ്യവസ്ഥ തന്നെയാണെന്നു വ്യാഖ്യാനിക്കുന്ന ഒരു പണ്ഡിതനെ എനിക്കറിയാം. തലശ്ശേരിക്കാരന്‍ !
    അല്ലാഹു ആകാശത്തുനിന്നും മഴ ഇറക്കുന്നു എന്ന കുര്‍ ആന്‍ വാക്യം അദ്ദേഹം വ്യാഖ്യാനിക്കുന്നത് ഇങ്ങനെ: സൂര്യന്റെ താപം, വായുവിന്റെ ഹുമിഡിറ്റി ജലത്തിന്റെ അവസ്ഥാമാറ്റം അതിന്റെ കണികാഘടന എന്നിങ്ങനെയുള്ള നിരവധി പ്രകൃതിവ്യവസ്ഥകളുടെ കൂടിച്ചേരലാണു മഴയുടെ കാരണം. അപ്പറഞ്ഞ വ്യവസ്ഥ തന്നെയാണ് അല്ലാഹു. അല്ലാതെ അകാശത്ത് കസേരയിട്ട് കുത്തിയിരിക്കുകയും അവിടെനിന്നു വെള്ളം കോരി ഭൂമിയിലേക്കൊഴിക്കുകയും ചെയ്യുന്ന ഒരു മനുഷ്യക്കോലമല്ല. ....!

    ReplyDelete
  66. അല്ലാഹു തേനീച്ചകള്‍ക്കു കൂടുണ്ടാക്കാന്‍ വഹ്യ് ഇറക്കിക്കൊടുത്തതും മുഹമ്മദിന് കുര്‍ ആന്‍ എഴുതാന്‍ വഹ്യ് ഇറക്കിക്കൊടുത്തതും എനിക്കും സുശീലിനും ബ്ലോഗെഴുതാന്‍ വഹ്യ് ഇറക്കിത്തന്നതുമെല്ലാം ഇതേ രൂപത്തില്‍ വ്യാഖ്യാനിക്കാം. ...!

    ReplyDelete
  67. അല്ലാഹുവിന്റെ സിംഹാസനം വെറും കസേരയല്ല ആധിപത്യമാണ് എന്നും , അതു താങ്ങിപ്പിടിക്കുന്ന മലക്കുകള്‍ ഒരുതരം അദൃശ്യ ജന്തുക്കളല്ല, അല്ലാഹുവിന്റെ സവിശേഷഗുണങ്ങള്‍ തന്നെയാണെന്നുമൊക്കെ കല്‍ക്കിയുടെ കസര്‍ത്ത് നാം ഇവിടെ കണ്ടല്ലോ. അല്ലാഹുവും ഇതു പോലെ വ്യാഖ്യാനം കൊണ്ട് വെറും“പുക”യായി മാറാന്‍ സാധ്യതയുണ്ട് !

    ReplyDelete
  68. മതങ്ങള്‍ അവതരിപ്പിക്കുന്ന ദൈവം പ്രാര്‍ത്ഥനകൊണ്ട് പ്രീതിപ്പെടുത്താവുന്നതും, ബലി നല്‍കി സന്തോഷിപ്പിക്കാവുന്നതും, വിശ്വസിച്ചില്ലെങ്കില്‍ കോപിക്കുകയും നരകത്തലേക്കയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വ്യക്തി ദൈവമാണ്‌. എന്‍ എം ഹുസ്സൈന്‍ ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്നവകാശപ്പെടുന്ന ദൈവം അത്തരമൊരു ദൈവമല്ലെങ്കില്‍ ആ ദൈവവുമായി നിരീശ്വരവാദികള്‍ക്ക് യാതൊരു തര്‍ക്കവുമില്ല. ഖുര്‍ ആനിനെ ദൈവത്തെ സ്ഥാപിക്കാന്‍ ഈ പ്രപഞ്ചം സൃഷ്ടിക്കാന്‍ ഒരു സ്രഷ്ടാവ്‌ വേണമെന്ന് വാദിച്ചാല്‍ മാത്രം മതിയാകില്ല. ആ ദൈവം 'വ്യക്തി ദൈവ'മാണെന്ന് കൂടി തെളിയിക്കേണ്ടിവരും.

    പ്രപഞ്ചം സൃഷ്ടിച്ച ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവം മനുഷ്യരോട് നാലെണ്ണം വരെ കെട്ടിക്കോളാന്‍/അല്ലെങ്കില്‍ കെട്ടിയാല്‍ മതിയെന്ന് പറയുമെന്നും അടിമസ്ത്രീകളെ ഭോഗിക്കാന്‍ ഉത്തരവിറക്കുമെന്നും കൂടി തെളിയിച്ചാലേ അത് ഖുര്‍ ആനിലെ ദൈവമാകൂ.

    ReplyDelete
  69. ജബ്ബാര്‍ മാഷ്:"">>.വികസിക്കുന്ന പ്രപഞ്ചത്തിന്റെ, പരിണമിക്കുന്ന പ്രപഞ്ചത്തിന്റെ മഹാചൈതന്യമാണ് ഈശ്വരന്‍. മതങ്ങള്‍ പരിചയപ്പെടുത്തുന്ന കുട്ടിദൈവങ്ങളെയാണു നിരീശ്വരവാദികള്‍ നിഷേധിക്കുന്നത്. പ്രപഞ്ചശക്തിയെയല്ല !""
    _______________________________
    യു ആര്‍ കമിംഗ് to ദി സെന്‍സ്.
    ഇനി താങ്കള്‍ കാലാതി വര്തിയെന്നു കുറ ആണ്‍ സ്വയം അവകാശപെടുന്ന ആ ഗ്രന്ഥത്തെ പഠിക്കുക. ഓരോ കാലഘട്ടങ്ങളിലും ആ സമൂഹത്തിന്റെ വിജ്ഞാനത്തിന്റെ പരിമിതിക്കകത്ത് നിന്ന് കൊണ്ട് കുര്‍ ആന്‍ വ്യാക്ക്യനിച്ചു കൊണ്ട് അവര്‍ സമൂഹത്തോട് സംവദിക്കുമ്പോള്‍ താങ്കള്‍ പറയുന്ന അര്‍ഥങ്ങള്‍ അവര്‍ ഉപയോഗിചീട്ടുണ്ടാകും. അത് മനസ്സിലാക്കാന്‍ ഒരു മാഷ്‌ എന്നാ നിലയില്‍ താങ്കള്‍ക്കു കഴിയും. ഒന്നുമറിയാത്ത ഒരു ജനതയോട് താങ്കള്‍ അവരുടെ ഭാഷയില്‍ നിന്ന് കൊണ്ടല്ലാതെ ബുദ്ധിജീവി ഭാഷ പ്രയോഗം വെച്ച് സംവദിച്ചാല്‍ ആ ജനതയ്ക്ക് ഒന്നും മനസിലാവുകയില്ലെന്നു മാത്രമല്ല, ഒരു മാറ്റവും ഉണ്ടാക്കാന്‍ കഴിയില്ല, അവര്‍ മാഷേ ശ്രദ്ധിക്കുക പോലുമില്ല.
    ഇത് വെച്ച് കൊണ്ട് ആധുനിക കാലഘട്ടത്തിലെ സമൂഹത്തോട് കുര്‍ ആന്‍ സംവദിക്കുന്നത് ഈ കാലഘട്ടത്തിലെ സമൂഹത്തിന്റെ വികാസമാനുസരിച്ചുള്ള ഭാഷ പ്രയോഗത്തിലൂടെയാണ് . അതുകൊണ്ടാണ് മാഷ്‌ കാണുന്ന വരിടുഹ്യം ഇവിടെ കാണുന്നത് . മാഷ്ടെ മുന്‍ധാരണ വെച്ചുകൊണ്ടുള്ള ചിന്തയാണ് ഇതൊക്കെ അംഗീകരിക്കാതിരിക്കാന്‍ തടസ്സമാകുന്നത്.

    I am in between duty. will discuss further, stay here, Jabbar Mash.""പരിഹാസ രൂപത്തിലുള്ള കമന്റ്സ് ഒഴിവാക്കുന്നത് മാന്യമായ മറുപടി പ്രതീക്ഷിക്കുന്നു എന്നതിന് റെളിവാകും"

    ReplyDelete
  70. This comment has been removed by the author.

    ReplyDelete
  71. സുശീല്‍:""....എന്‍ എം ഹുസ്സൈന്‍ ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്നവകാശപ്പെടുന്ന ദൈവം അത്തരമൊരു ദൈവമല്ലെങ്കില്‍ ആ ദൈവവുമായി നിരീശ്വരവാദികള്‍ക്ക് യാതൊരു തര്‍ക്കവുമില്ല. ""
    _______________________________
    (read my above comment)താങ്കളും ജബ്ബാര്‍ മാഷും കരുതുന്ന പോലുള്ള ഒരു വ്യക്തി ദൈവമെന്ന വിശ്വാസത്തിലാno ഞങ്ങള്‍ ! ഈ കമന്റ്സുകളിലൂടെ നിങ്ങള്‍ അങ്ങിനെ കരുതുന്നതിലാണ് എനിക്കല്‍ഭുതം. അത് പോലും മനസ്സിലാക്കാന്‍ നിങ്ങള്ക്ക് കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ്.

    നിങ്ങളുടെ മുന്ധാരനകള്‍ക്ക് വിരുദ്ധമായി ഞങ്ങള്‍ പറയുന്നതിനെ അംഗീകരിക്കാന്‍ കാരണമാകുന്നത് നിങ്ങളുടെ മാത്രമായ കാഴ്ച്ചപാടാണ്. അതിനെ നിങ്ങള്‍ പുതിയ വ്യാക്യാനമായും, ഇസ്ലാമിസ്റെന്ന ഒരു പരിഹാസത്തിലും കുടുക്കി വീണ്ടും ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകും.
    എന്തായാലും ചര്‍ച്ച ഇങ്ങിനെയൊരു ഘട്ടത്തില്‍ എതിചെര്ന്നതില്‍ സന്തോഷമുണ്ട്.

    ReplyDelete
  72. will discuss further as I said busy in duty. will back after 8 hrs.

    ReplyDelete
  73. kaalidaasan said...

    താങ്കള്‍ പറഞ്ഞത് ഞാന്‍ അക്കാര്യങ്ങളൊക്കെ നിഷേധിക്കുന്നു എന്നാണ്. എന്നാല്‍ ആ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ഞാന്‍ നിഷേധിക്കുന്നില്ല.

    എന്തിനാണു കല്‍ക്കി ഒളിച്ചുകളി? മൊഹമ്മദ് അവസാന പ്രവചകനാണെനുള്ള ഭൂരിഭാഗ മുസ്ലിം വിശ്വാസത്തെ താങ്കള്‍ നിഷേധിക്കുന്നില്ലേ?


    ഭൂരിപക്ഷ മുസ്‌ലിംകളുടെ വിശ്വാസത്തെ ഞാന്‍ നിഷേധിക്കുന്നു എന്നത് ശരിയാണ്. പക്ഷേ, താങ്കള്‍ ആദ്യം പറഞ്ഞത് അങ്ങനെയല്ല. അങ്ങനെ മൂന്നു ദിവ്യവെളിപാടുകള്‍ മൊഹമ്മദ് പറഞ്ഞ നുണകളായിരുന്നു എന്നാണ്‌ കല്‍ക്കി പറയുന്നത് എന്നാണ് താങ്കള്‍ പറഞ്ഞത്. ഇത് ശരിയല്ല. അങ്ങനെ വിശുദ്ധ ഖുര്‍‌ആനില്‍ എവിടെയും ഇല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഭൂരിപക്ഷ് മുസ്‌ലിംകള്‍ ഇക്കാര്യത്തില്‍ തെറ്റാദ്ധാരണയില്‍ ആണ്.

    കല്‍ക്കിക്ക് ഒളിച്ചു കളിക്കേണ്ട ആവശ്യമില്ല. ആരുടെയും ഔദാര്യം കല്‍ക്കി കാംക്ഷിക്കുന്നുമില്ല. കല്‍ക്കിയുടെ വിശ്വാസം എവിടെയും തുറന്നു പറയാന്‍ കല്‍ക്കിക്ക് യാതൊരു മടിയുമില്ല. വിശ്വാസം മറച്ച്‌വെച്ച് ഒളിച്ചുകളിക്കുന്നത് ഇവിടെ ആരാണെന്ന് എല്ലവര്‍ക്കുമറിയാം.

    ReplyDelete
  74. കല്‍ക്കി,

    മൊഹമ്മദ് അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നാണ്‌ ഉദ്ധരണികള്‍ സഹിതം ലത്തീഫ്, കാട്ടിപ്പരുത്തി, ചിന്തകന്‍ തുടങ്ങിയവര്‍ അവകാശപ്പെടുന്നത്. കുര്‍ആനിലും ഹദീസുകളിലും അങ്ങനെ ഞാന്‍ വായിച്ചിട്ടുമുണ്ട്. താങ്കള്‍ പറയുന്നത് ശരി എങ്കില്‍ മൊഹമ്മദ് പറഞ്ഞത് നുണയാണെന്നല്ലേ അതിന്റെ അര്‍ത്ഥം.

    ReplyDelete
  75. താങ്കള്‍ അങ്ങനെ കണ്ടിട്ടുണ്ടെങ്കില്‍ താങ്കള്‍ക്ക് ഇശ്വസിക്കാം. ഞാന്‍ കണ്ടിട്ടില്ല

    ReplyDelete
  76. കല്കി, താങ്കള്‍ കാളിദാസനെ വെറുതെ വിടൂ.
    ഈ പോസ്റ്റിന്റെ അടിസ്ഥാന വിഷയത്തിലേക്ക് വരൂ.

    ReplyDelete
  77. കല്‍ക്കി,

    കുര്‍ആനില്‍ ഞാന്‍ ഇങ്ങനെ വായിച്ചു.

    33:40.
    "Muhammad is not the father of any of your men, but (he is) the Apostle of God, and the Seal of the Prophets: and God has full knowledge of all things."
    .




    ഇതിനു യൂസുഫ് അലി നല്‍കിയ വിശദീകരണമിങ്ങനെ.


    "When a document is sealed, it is complete, and there can be no further addition. The Holy Prophet Muhammad closed the long line of Messengers. Allah's teaching is and will always be continuous, but there has been and will be no Prophet after Muhammad. The later ages will want thinkers and reformers, not Prophets. This is not an arbitrary matter. It is a decree full of knowledge and wisdom, 'for Allah has full knowledge of all things.'"



    ബുഖാരിയുടെ ഹദീസില്‍ കാണുന്നതിങ്ങനെ.

    "Narrated Abu Huraira: The Prophet said, 'The Israelis used to be ruled and guided by prophets: Whenever a prophet died, another would take over his place. There will be no prophet after me, but there will be Caliphs who will increase in number.' The people asked, 'O Allah's Apostle! What do you order us (to do)?' He said, 'Obey the one who will be given the pledge of allegiance first. Fulfil their (i.e. the Caliphs) rights, for Allah will ask them about (any shortcoming) in ruling those Allah has put under their guardianship.'

    (Sahih Bukhari, , Volume 4, Book 56, Number 661)"


    മുസ്ലിമിന്റെ ഹദീസില്‍ കാണുന്നതിങ്ങനെ.

    "Sa'd b. Abi Waqqas reported that Allah's Messenger (may peace be upon him) left 'Ali b. Abi Talib behind him (as he proceeded) to the expedition of Tabuk, whereupon he ('Ali) said: Allah's Messenger, are you leaving me behind amongst women 4nd children? Thereupon he (the Holy Prophet) said: Aren't you satisfied with being unto me what Aaron was unto Moses but with this exception that there would be no prophet after me.

    (Sahih Muslim, Book 31, Number 5914)"




    ഇനി താങ്കള്‍ പറയൂ. ഞാന്‍ ഇതൊക്കെ വിശ്വസിക്കണോ?

    ആരു പറയുന്നതാണു നുണ? ഞാനോ കുര്‍ആനോ, ഹദീസുകളോ, ഭൂരിഭാഗം മുസ്ലിങ്ങളോ, കല്‍ക്കിയോ?

    ReplyDelete
  78. കല്‍ക്കിയുടെ വിശ്വാസം എവിടെയും തുറന്നു പറയാന്‍ കല്‍ക്കിക്ക് യാതൊരു മടിയുമില്ല. വിശ്വാസം മറച്ച്‌വെച്ച് ഒളിച്ചുകളിക്കുന്നത് ഇവിടെ ആരാണെന്ന് എല്ലവര്‍ക്കുമറിയാം.

    കല്‍ക്കി,

    താങ്കള്‍ തുറന്നു പറയുന്ന വിശ്വാസത്തേക്കുറിച്ചു തന്നെയാണിവിടെ സൂചിപ്പിച്ചത്. ആ വിശ്വാസം മറ്റ് മുസ്ലിങ്ങളുടേതില്‍ നിന്നും ഭിന്നമാണെന്നു ഞാന്‍ പറയുന്നത് ശരി തന്നെയല്ലേ?

    ലളിതമായ മൊഹമ്മദിന്റെ വാക്കുകള്‍ക്ക് നിഗൂഡമായ അര്‍ത്ഥങ്ങള്‍ കല്‍പ്പിച്ചു നല്‍കുന്ന കല്‍ക്കിയേപ്പോലുള്ളവരാണ്‌ അദ്ദേഹത്തെ നിന്ദിക്കുന്നത്. ആ നിന്ദയേക്കുറിച്ച് ഞാനെഴുതിയത് കല്‍ക്കി വായിച്ചതില്‍ സന്തോഷമുണ്ട്. അതിവിടെ എഴുതണമെന്നു കരുതിയിരുന്നതാണ്. എന്റെ ബ്ളോഗില്‍ കിടക്കുന്നതാണു നല്ലതെന്നു തോന്നിയതുകൊണ്ട് അവിടെ തന്നെ എഴുതി.

    എന്തിനാണു നിങ്ങളൊക്കെ കൂടി നിരക്ഷരനായിരുന്ന ആ മനുഷ്യനെ ഇല്ലാത്തതു പറഞ്ഞ് ഇതു പോലെ നിന്ദിക്കുന്നത്. അദ്ദേഹത്തെ വെറുമൊരു പോസ്റ്റുമാന്റെ തലത്തിലേക്ക് ചവുട്ടി താഴ്ത്തുന്ന താങ്കളൊക്കെ നടത്തുന്ന നിന്ദയില്‍ കൂടുതല്‍ മറ്റാരും നടത്തുന്നില്ല.

    ReplyDelete
  79. കാളിദാസന്‍, വിഷയത്തില്‍ നിന്നു നാം ബഹുദൂരം അകന്നുപോയിരിക്കുന്നു. ഈ ചര്‍ച്ച ഇവിടെ നിര്‍ത്തുന്നതാണ് ശരി എന്നു ഞാന്‍ കരുതുന്നു. മറ്റോരു സന്ദര്‍ഭത്തില്‍ ഞാന്‍ താങ്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിക്കൊള്ളാം

    ReplyDelete
  80. >>>>>>കാളിദാസന്‍, വിഷയത്തില്‍ നിന്നു നാം ബഹുദൂരം അകന്നുപോയിരിക്കുന്നു. ഈ ചര്‍ച്ച ഇവിടെ നിര്‍ത്തുന്നതാണ് ശരി എന്നു ഞാന്‍ കരുതുന്നു. മറ്റോരു സന്ദര്‍ഭത്തില്‍ ഞാന്‍ താങ്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിക്കൊള്ളാം <<<<<<<<



    കല്‍ക്കി,

    താങ്കള്‍ വീണ്ടും തെറ്റിദ്ധരിക്കുന്നു. ഞാന്‍ ഒരു സംശയവുമുന്നയിച്ചില്ല. എന്റെ അഭിപ്രായം രേഖപ്പെടുത്തിയേ ഉള്ളു.

    വിഷയത്തില്‍ നിന്നും അകന്നു പോയിഎന്നത് നേരാണ്. വിഷയത്തിലേക്കു തിരികെ വരാം.

    സുശീല്‍ ഇവിടെ ഇസ്ലാമിക ദൈവം പറഞ്ഞ ചില കാര്യങ്ങള്‍ എഴുതിയിരുന്നു. അതില്‍ ഒരെണ്ണം ഞാന്‍ ഇവിടെ പരാമര്‍ശിക്കാം.

    ഭൂമിയും പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന്‌ വിധേയമാക്കുകയും ചെയതാല്‍(69:14 )

    ഇവിടെ അള്ളാ പറയുന്നത് ഭൂമിയും പര്‍വ്വതങ്ങളും രണ്ട് പ്രത്യേക സംഗതികളാണെന്നാണ്. വേറൊരിടത്ത് ഭൂമി സൃഷ്ടിച്ച ശേഷം അത് കുലുങ്ങാതിരിക്കാന്‍ ആകാശത്തുനിന്നും അടിച്ചിറക്കിയ തൂണുകളാണ്‌ പര്‍വ്വതങ്ങളെന്നും പറഞ്ഞിട്ടുണ്ട്.

    ഇതുപോലെയുള്ള പൊട്ടത്തരങ്ങള്‍ പറഞ്ഞ ശക്തിയെ ആണു താങ്കളൊക്കെ ദൈവമെന്നു വിളിക്കുന്നതും അതിന്റെ പിന്‍ബലത്തില്‍ ദൈവാസ്തിത്വത്തേക്കുറിച്ച് വാദിക്കുന്നതും. കുറച്ചുകുടെ വിവരമുള്ള ഒരു ശക്തിയെ ദൈവമെന്നു വിളിച്ചിട്ട്, അതിനെ അടിസ്ഥാനമാക്കി വാദങ്ങള്‍ നടത്തുന്നതല്ലേ ഭംഗി? ഹുസ്സൈനും നാജും താങ്കളുമൊക്കെ രൂപപ്പെടുതിയ ദൈവ ചിന്ത കുര്‍ആനിലൂടെ മൊഹമ്മദ് പരിചയപ്പെടുത്തിയ ദൈവത്തെ അടിസ്ഥാനമാക്കിയല്ലേ.

    ഹൈന്ദവ ദൈവങ്ങളെ അടിസ്ഥാനമാക്കി താങ്കള്‍ക്ക് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സാധിക്കുമോ? ഹൈന്ദവ വേദപുസ്തകങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ സഹിതം? പ്രപഞ്ചത്തിന്റെ ഉത്ഭവത്തേപ്പറ്റി അവിടെയുമുണ്ട് പല പരാമര്‍ശങ്ങളും.

    ReplyDelete
  81. കാളിദാസന്‍,
    ദൈവം ഉണ്ടോ ഇല്ലേ എന്നുള്ള ചര്‍ച്ച ആദ്യം ഒരു തീരുമാനത്തിലെത്തട്ടെ. അതിനു ശേഷം മതി ഇസ്‌ലാമിക ദൈവത്തെയും ഹൈന്ദവ ദൈവത്തെയും കുറിച്ചുള്ള ചര്‍ച്ച (പ്രപഞ്ച സൃഷ്ടിപ്പിനെപ്പറ്റി വളരെ വ്യക്തമായി പറഞ്ഞ ബൈബിള്‍ - ആറുദിവസം കൊണ്ട് പ്രപഞ്ചത്തെ സൃഷ്ടിച്ചു ഏഴാം ദിവസം വിശ്രമിച്ച ദൈവത്തെ - എന്തേ കാളിദാസന്‍ കാണാതെപോയി) ചര്‍ച്ച.

    കാളിദാസന്‍റെ അഭിപ്രായത്തില്‍ ഈ പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചതാണോ അതോ പ്രപഞ്ചം സ്വയം ഭൂവണോ? വ്യക്തമായ ഒരുത്തരം നല്‍കുക. ട്രിപ്പീസു കളി വേണ്ട

    ReplyDelete
  82. കല്‍ക്കി,

    ഇസ്ലാമിക ദൈവത്തെ മുന്‍നിറുത്തിത്തന്നെയാണ്, ഹുസ്സൈന്‍ തന്റെ വാദഗതികള്‍ നിരത്തിയിരിക്കുന്നത്. അതുകൊണ്ടാണ്‌ സുശീല്‍ കുര്‍ആനിലെ ദൈവസങ്കല്‍പ്പം തന്നെ അദ്ദേഹത്തിന്റെ വാദങ്ങളെ വിമര്‍ശിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതും. ഇസ്ലാമിക ദൈവ സങ്കല്‍പ്പത്തിനപ്പുറം ദൈവാസ്ഥിത്വത്തേക്കുറിച്ച് ഒരു മുസ്ലിമിനും ചര്‍ച്ച ചെയ്യാനാകില്ല എന്നതാണു കേവല സത്യം. മതത്തെ മാറ്റി നിറുത്തി ദൈവ സങ്കല്‍പ്പം ചര്‍ച്ച ചെയ്യുന്നത് ഒരു പക്ഷെ ഉപനിഷത്തുകളില്‍ മാത്രമായിരിക്കും.

    ReplyDelete
  83. (പ്രപഞ്ച സൃഷ്ടിപ്പിനെപ്പറ്റി വളരെ വ്യക്തമായി പറഞ്ഞ ബൈബിള്‍ - ആറുദിവസം കൊണ്ട് പ്രപഞ്ചത്തെ സൃഷ്ടിച്ചു ഏഴാം ദിവസം വിശ്രമിച്ച ദൈവത്തെ - എന്തേ കാളിദാസന്‍ കാണാതെപോയി)

    കല്‍ക്കി,

    ഇത് കാണാതെ പോയി എന്ന് കാളിദാസനെവിടെയെങ്കിലും പറഞ്ഞോ? ഇങ്ങനെ ഒരു സൃഷ്ടിപ്പില്‍ കാളിദാസന്‍ വിശ്വസിക്കുന്നെങ്കിലല്ലേ ഇത് കെട്ടിപിടിച്ചും പൊക്കിപ്പിടിച്ചും നടക്കേണ്ട അവശ്യമുള്ളു.

    പ്രപഞ്ചത്തിന്റെ ഉതഭവത്തേപ്പറ്റി മനുഷ്യന്‍ എന്നും അന്വേഷിച്ചു കൊണ്ടിരുന്നു. അവരുടെ ഭാവനകളില്‍ അവര്‍ പലതും മെനഞ്ഞെടുത്തു. അതിലൊരു ഭാവനയാണ്, ആറുദിവസം കൊണ്ട് പ്രപഞ്ചത്തെ സൃഷ്ടിച്ചു ഏഴാം ദിവസം വിശ്രമിച്ചു എന്നത്. ആ ഭാവനയില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് മൊഹമ്മദ് അത് ഇസ്ലാമിന്റെ സ്വന്തമാക്കി.

    സ്ഥിരബുദ്ധിയില്ലാതിരുന്നതു കൊണ്ട് അത് ഏഴു ദിവസമെന്നും എട്ടു ദിവസമെന്നും മാറ്റി മാറ്റി പറഞ്ഞു.

    ചരിത്രത്തിലെ എല്ലാ ജനതകളും ഇതുപോലെ കഥകള്‍ മെനഞ്ഞെടുത്തിട്ടുണ്ട്. അതിലപ്പുറം പ്രാധാന്യം ഈ സങ്കല്‍പ്പങ്ങള്‍ക്കൊന്നുമില്ല.

    ReplyDelete
  84. കാളിദാസന്‍റെ അഭിപ്രായത്തില്‍ ഈ പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചതാണോ അതോ പ്രപഞ്ചം സ്വയം ഭൂവണോ? വ്യക്തമായ ഒരുത്തരം നല്‍കുക. ട്രിപ്പീസു കളി വേണ്ട.

    കല്‍ക്കി,


    അങ്ങനെ വ്യക്തമായ ഒരുത്തരം തരാന്‍ കാളിദാസന്‌ ഒരു മലക്കു വന്നൊരു പൊത്തകം വായിച്ചു കേള്‍പ്പിച്ചിട്ടില്ല. വ്യക്തമായ ഒരുത്തരം ഇന്നും മനുഷ്യന്‍ കണ്ടെത്തിയിട്ടില്ല. ചിലര്‍ ചിലതൊക്കെ വിശ്വസിക്കുന്നു. മറ്റ് ചിലര്‍ ആ വിശ്വാസത്തെ നിരാകരിക്കുന്നു.

    പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന് മനുഷ്യന്‍ കണ്ടെത്തുക തന്നെ ചെയ്യും. കല്‍ക്കി വിശ്വസിക്കുന്ന കുര്‍ആനിലെ അമ്മൂമ്മക്കഥയല്ല പ്രപഞ്ചത്തിന്റെ ആരംഭം എന്നത് കാളിദാസനുറപ്പാണ്.
    പ്രപഞ്ചം തനിയെ ഉണ്ടായി എന്നതൊരു വിശ്വാസം. അതിലേക്ക് വിരല്‍ ചൂണ്ടുന്ന ചില കണ്ടെത്തലുകളൊക്കെ ഇന്ന് ലഭ്യമാണ്. ദൈവം എന്ന ഒരു ശക്തി സൃഷ്ടിച്ചതാണെന്നത് അന്ധമായ, യാതൊരു തെളിവുമില്ലാത്ത ഒരു വിശ്വാസം മാത്രമണ്.

    രണ്ടും പൂര്‍ണ്ണമായും ശരി എന്ന് ഉറപ്പായി പറയാനുള്ള തെളിവുകളൊന്നുമില്ല. മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായതെന്ന് തര്‍ക്കിക്കുന്നതുപോലെ തര്‍ക്കിച്ചു കൊണ്ടിരിക്കാം അത്രമാത്രം.

    ദൈവം ഉണ്ടോ ഇല്ലയോ എന്നന്വേഷിക്കുന്നതിനേക്കാള്‍ ഗുണകരം മനുഷ്യര്‍ നന്നാവുക എന്നതാണെന്റെ അഭിപ്രായം. അന്യ മതവിശ്വസികളെ കാണുന്നിടത്തു വച്ച് തല്ലിക്കൊല്ലണമെന്നു പറയുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കാതിരിക്കുന്നതാണ്, മനുഷ്യരാശിക്കു നല്ലത്. ദൈവ വിശ്വാസം കൊണ്ട് നന്നായാലും ദൈവ വിശ്വസമില്ലാതെ നന്നായാലും രണ്ടും സ്വീകാര്യമാണ്.

    ReplyDelete
  85. അങ്ങനെ വ്യക്തമായ ഒരുത്തരം തരാന്‍ കാളിദാസന്‌ ഒരു മലക്കു വന്നൊരു പൊത്തകം വായിച്ചു കേള്‍പ്പിച്ചിട്ടില്ല. വ്യക്തമായ ഒരുത്തരം ഇന്നും മനുഷ്യന്‍ കണ്ടെത്തിയിട്ടില്ല. ചിലര്‍ ചിലതൊക്കെ വിശ്വസിക്കുന്നു. മറ്റ് ചിലര്‍ ആ വിശ്വാസത്തെ നിരാകരിക്കുന്നു.

    ആരൊക്കെ എന്തൊക്കെ വിശ്വസിക്കുന്നു എന്നതല്ല ഞാന്‍ ചോദിച്ചത്. അങ്ങനെ ലോകത്ത് അനവധി വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരുണ്ട്. ഇവിടെ ചര്‍ച്ച ഈശ്വര വിശ്വാസികളും നിരീശ്വര വാദികളും തമ്മിലാണ്. കാളിദാസന്‍ ഒഴിച്ച് ആരും തന്നെ ഇക്കാര്യത്തില്‍ നപുംസക നയം സ്വീകരിച്ചു കണ്ടിട്ടില്ല. ഇവിടെ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും തന്നെ ഒന്നുകില്‍ നാസ്തികന്‍ അല്ലെങ്കില്‍ ആസ്തികന്‍ എന്നുള്ള തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തിയവരാണ്. ഈ നപുംസക നയം കാളി എത്രനാള്‍ തുടരും? ആരെയാണ് കാളി ഭയക്കുന്നത്?

    ReplyDelete
  86. നാസ്തികന്‍ എന്നു പറയുന്നവന്‍ എല്ലാം കണ്ടെത്തിക്കഴിഞ്ഞവനല്ല. ശാസ്ത്രത്തിന്‌ ഇന്നുള്ള അറിവിനുമപ്പുറം ഒരറിവും തനിക്കില്ലെന്ന് തുറന്നുസമ്മതിക്കാന്‍ എന്തെങ്കിലും വൈമനസ്യമുള്ളവനല്ല. എല്ലാം ഇന്നുതന്നെ അറിഞ്ഞുകഴിഞ്ഞേ തീരൂ എന്ന വാശിയുള്ളവനുമല്ല. പ്രപഞ്ചത്തെ ഏതെങ്കിലും അതീത ശക്തി നിര്‍മിച്ചതാണോ അല്ലയോ എന്ന കാര്യത്തില്‍ ഒരു പിടിവാശിക്കും കാര്യമില്ല. പക്ഷേ അതറിയാന്‍ ഏതെങ്കിലും അമ്മൂമ്മക്കഥയെയോ വെളിപാടിനെയോ ആശ്രയിക്കാന്‍ അവന്‍ ഒരുക്കമല്ല. ഏതിങ്കിലുംവെളിപാട് ഗ്രന്ഥത്തില്‍ എന്നോ എഴുതിവെച്ച കാര്യങ്ങല്‍ തന്റെ മതത്തിന്റേതാണ്‌ എന്ന കാരണത്താല്‍ അത് അപ്പടി വിശ്വസിക്കാന്‍ അവന്‍ ഒരുക്കമല്ല. ഈ പ്രപഞ്ചത്തെ വ്യാഖ്യാനിക്കാന്‍ ശാസ്ത്രത്തിന്റെ വഴി മാത്രമേയുള്ളു എന്ന് കരുതുന്നവനാണ്‌. അതിനുമപ്പുറമുള്ള വ്യാഖ്യാനങ്ങളെല്ലാം അത് വ്യാഖ്യാനിച്ചവന്റെ മാനസിക പരികല്പ്പനകള്‍ മാത്രം. അതുകൊണ്ടുതന്നെ നാസ്തികന്‍ എന്ന് നിലവിലുള്ള എല്ലാ മതങ്ങളും അവതരിപ്പിക്കുന്ന കുട്ടി ദൈവങ്ങളെ നിരാകരിക്കുന്നു.

    ശാസ്ത്രം ഇതുവരെ കണ്ടെത്തിയത് മുഴുവന്‍ ഒരു പക്ഷേ നാളെ തെറ്റാണെന്ന് തെളിഞ്ഞേക്കാനുള്ള സാധ്യതയും ഇല്ലാതില്ല. പക്ഷേ അതുകൊണ്ട് മതഗ്രന്ഥം പറയുന്നത് ശരി എന്ന് തീരുമാനിക്കാനാകില്ല.

    ReplyDelete
  87. പ്രപഞ്ചത്തിനു ബാധകമായ നിയമങ്ങള്‍ ദൈവത്തിന്‌ ബാധകമല്ല എന്നൊക്കെയുള്ള വാദം നടത്തണമെങ്കില്‍ ആദ്യം പ്രപഞ്ചമെന്താണെന്നും ദൈവമെന്താണെന്നും അറിയണം എന്ന കാര്യം ഇവിടെ ഉന്നയിച്ചത് എന്‍ എം ഹുസ്സൈന്‍ ആണ്‌. അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പ്രപഞ്ചമെന്താണെന്ന കാര്യത്തില്‍ രണ്ടു കൂട്ടരുടെയും അറിവിന്റെ ഉറവിടം ഒന്നുതന്നെ, ശാസ്ത്രം. (ചിലര്‍ ഇതിനും അപവാദമാണ്‌) ദൈവമെന്താണെന്ന കാര്യത്തിലാണ്‌ പ്രശ്നം. സത്യം, എനിക്ക് അത് എന്താണെന്നറിയില്ല, അങ്ങനെയൊന്നുണ്ടോ എന്നും അറിയില്ല. അതുകൊണ്ട് അറിയുന്നവര്‍ പറഞ്ഞത് എന്തെന്ന് നോക്കണം. ദൈവം സ്വയം വെളിപ്പെടുത്തിയതാണ്‌ ഖുര്‍ ആന്‍ എന്നാണല്ലൊ ഹുസ്സൈന്‍ വിശ്വസിക്കുന്നത്? അതുകൊണ്ട് അതുതന്നെ അത് പരിശോധിക്കാമെന്ന് വെച്ചു. അറബിയറിയാത്തതിനാല്‍ മലയാളം പരിഭാഷയാണ്‌ ആശ്രയിക്കാവുന്നത്. സഹായത്തിന്‌ വ്യാഖ്യാനവും നോക്കും. അതുവെച്ചിട്ടാണ്‌ ഈ ദൈവം എന്തായാലും പ്രപഞ്ചം സൃഷ്ടിച്ച 'ദൈവ'മാകാന്‍ ഇടയില്ലെന്ന് പറഞ്ഞത്. കാരണം, ഹുസ്സൈന്‍ പറഞ്ഞ രീതിയിലാണ്‌ താന്‍ സൃഷ്ടി നടത്തിയതെന്ന് ആ ദൈവം പറയുന്നില്ല. എന്നു മാത്രമല്ല ഖുര്‍ ആനിലെ ദൈവം മനുഷ്യരോട് 'അറബിക്കഥയില്‍' ഗള്‍ഫിലെ കമ്പനിയിലെ മേലധികാരി ശ്രീനിവാസനോട് പെരുമാറുന്നതിലും കഷ്ടമായാണ്‌ പെരുമാണുന്നത്. അത് തന്നെ മാത്രം എല്ലാവരും എപ്പൊഴും ആരാധിച്ചുകൊണ്ടിരിക്കണെമ്മെന്ന് കല്പ്പിക്കുന്ന ഒരു അല്പനാണെന്നും സ്വയം വെളിപ്പെടുത്തുന്നു. അത് മനുഷ്യനോട് പെണ്ണ് കെട്ടുന്ന കാര്യവും അടിമയെ ഭോഗിക്കുന്ന കാര്യവും പറഞ്ഞുകൊണ്ടിരിക്കുന്നു. ആയിരത്തിനാനൂറ് കൊല്ലം മുമ്പത്തെ മനുഷ്യനുണ്ടായിരുന്നതിലും കൂടുതല്‍ വെളിപാടൊന്നും ഈ ദൈവം അവതരിപ്പിക്കുന്നുമില്ല. പിന്നെ ദൈവം പോലും ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ വ്യാഖ്യാനിച്ചുണ്ടാക്കുന്നവരാണ്‌ ഖുര്‍ ആനിലെ അല്ലാഹുവിനെ പ്രപഞ്ചസ്രഷ്ടാവാക്കുന്നത്. ശാത്രീയ അറിവിനൊപ്പിച്ച് വ്യാഖ്യാനം നടത്തുമ്പോള്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഇനിയും അനുഭവിക്കാനിരിക്കുന്നതേയുള്ളു. കാരണം ഇന്ന് വ്യാഖ്യാനിച്ചുണ്ടാക്കിയതൊക്കെ ചിലപ്പോള്‍ നാളെ തിരുത്തേണ്ടി വന്നേക്കും. ഖുര്‍ ആനിലെയോ ബൈബിളിലെയോ ദൈവം പ്രപഞ്ചബാഹ്യമായ ശക്തിയാണ്‌ താനെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഏഴാകാശത്തിനുമുകളില്‍ സിംഹാസത്തില്‍ ഇരുന്നരുളുന്ന ദൈവമാണ്‌ താനെന്നാണ്‌ അല്ലാഹു പറഞ്ഞത്. അതുകൊണ്ടാണ്‌ ഉന്നതസദസ്സുകളില്‍ നിന്ന് ഭാവികാര്യങ്ങല്‍ ഒളിഞ്ഞുകേള്‍ക്കാന്‍ വരുന്നവരെ എറിഞ്ഞോടിക്കുന്ന അസ്ത്രങ്ങളാണ്‍‌ നക്ഷത്രങ്ങല്‍ എന്ന് പറഞ്ഞത്. അതിലുമപ്പുറം ഗാലക്സിയും, അണ്ഡകടാഹവുമൊന്നും ഖുര്‍ ആനിലില്ല, ബൈബിളിലുമില്ല. അതെല്ലാം ഉണ്ടെന്ന് പറയുന്നവര്‍ സ്വയം മാത്രമല്ല, തങ്ങളുടെ ദൈവങ്ങളെയും വഞ്ചിക്കുന്നവര്‍...

    ReplyDelete
  88. നാസ്തികത്വത്തെക്കുറിച്ചുള്ള സുശീല്‍ കുമാറിന്‍റെ സത്യസന്ധമായ വിവരണത്തെ മാനിക്കുന്നു. നാസ്തികരെന്ന് ദുരഭിമാനം കൊള്ളുന്ന പലരും വായിച്ചു മനസ്സിലാക്കേണ്ട പലതും അതിലുണ്ട്.

    ദൈവവിശ്വാസി (ഞാന്‍ ഉദ്ദേശിക്കുന്നത് മുസ്ലിം) ദൈവത്തില്‍ വിശ്വസിക്കുന്നത് ദിവ്യ വെളിപാടിലൂടെ ലഭിച്ച അറിവിനെ മുന്‍‌നിര്‍ത്തിയാണ്. ദിവ്യ വെളിപാട് സത്യമാണെന്ന് വിശ്വസിക്കാന്‍ കാരണം ആ ദിവ്യവെളിപാട് ഏതൊരു വ്യക്തിമുഖേന ലഭ്യമായോ ആ വ്യക്തിയിലുള്ള (പ്രവാചകന്‍) വിശ്വാസമാണ്. പ്രവാചകന്‍റെ സത്യ സന്ധതയും, ജീവിത പരിശുദ്ധിയും പ്രവാചകന്‍റെ വാക്കുകളെ മുഖവിലക്കെടുക്കാന്‍ വിശ്വാസിയെ നിര്‍ബന്ധിതനാക്കുന്നു. (വിശദീകരണങ്ങള്‍ ഒഴിവാക്കുന്നു)

    ആ പ്രവാചകന്‍ ദൈവത്തിന്‍റെതാണെന്നു പറഞ്ഞ് അവതരിപ്പിച്ച വചനങ്ങള്‍ പൂര്‍ണ്ണമായും സത്യമായിരിക്കണം എന്നത് സാമാന്യ ബുദ്ധി അംഗീകരിക്കുന്ന കാര്യമാണ്. അങ്ങനെ ലഭിച്ച വേദ ഗ്രന്ഥം - വിശുദ്ധ ഖുര്‍‌ആന്‍- പൂര്‍ണ്ണമായും സത്യമാനെന്ന് വിശ്വാസി വിശ്വസിക്കുന്നു. ഈ പ്രപഞ്ചവും, പ്രപഞ്ച നിലനില്പ്പിനാവശ്യമായ ശാസ്ത്രീയ നിയമങ്ങളും സൃഷ്ടിച്ച ദൈവത്തിന്‍റെ വചനങ്ങള്‍ ശാസ്ത്രത്തിന് വിരുദ്ധമായിരിക്കില്ല എന്നത് ഒരു വിശ്വാസിയുടെ അടിയുറച്ച വിശ്വാസമാണ്. ശാസ്ത്രത്തിനു വിരുദ്ധമെന്ന് പ്രഥമ ദൃഷ്ട്യാ തോന്നുന്ന കാര്യങ്ങള്‍ ഒന്നുകില്‍ ഖുര്‍‌ആനില്‍ പറഞ്ഞ കാര്യങ്ങള്‍ വേണ്ട രീതിയില്‍ മനസ്സിലാക്കാത്തത് കൊണ്ടായിരിക്കാം. അല്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ വ്യക്തതയോടെ ശാസ്ത്രം അക്കാര്യം വ്യക്തമാക്കുംമ്പോള്‍ മനസ്സിലാകും. ശാസ്ത്രീയമായ അറിവുകള്‍ക്ക് സീമകളില്ലെന്ന യാഥാര്‍ത്യം എല്ലാവരും അംഗീകരിക്കുന്നതാണല്ലോ.

    വിശുദ്ധ ഖുര്‍‌ആന്‍ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിച്ച ഗ്രന്ഥമാണ്. ഇനിയും ഒരു പാട് കാലം ഒരു മാറ്റവുമില്ലതെ നിലനില്‍ക്കേണ്ടതുമാണ്. 1400 വര്‍ഷം മുന്‍പുള്ള ഒരാള്‍ വായിക്കുമ്പോള്‍ അന്നത്തെ ശാസ്ത്രീയ മായ കണ്ടെത്തലുകള്‍ക്കനുസരിച്ചു ഖുര്‍‌ആനിലുള്ള പ്രസ്താവനകള്‍ അയാള്‍ ശരിയെന്നുമനസ്സിലാക്കുന്നത്പോലെ 1400 വ്ര്ഷങ്ങള്‍ക്ക് ശേഷം ഇന്നു വായിക്കുന്ന ഒരാള്‍ക്കും അതില്‍ വൈരുദ്ധ്യങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിക്കുകയില്ല എന്നതാണ് ഖുര്‍‌ആന്‍റെ മഹത്വം.

    ഒ.വി. വിജയന്‍റെ നോവലിനുപോലും വ്യാഖ്യാനങ്ങള്‍ എഴുതുന്ന ഇക്കാലത്ത്, മനുഷ്യ സമുദായത്തിനാകമാനം മാര്‍ഗ്ഗ ദര്‍ശകമായി ആയിരത്തിലധികം വര്‍ഷം നിലനില്‍ക്കേണ്ട ഒരു ഗ്രന്ഥത്തിലെ വചനങ്ങള്‍ ഒരു വിധ വ്യാഖ്യാനങ്ങളും കൂടാതെ പദാനുപദം അര്‍ഥം മാത്രം നല്‍കി സ്വീകരിച്ചുകൊള്ളണം എന്നു പിടിവാശി പിടിക്കുന്ന മനസ്തിതിക്കു മുമ്പില്‍ നല്ല നമസ്കാരം പറയുകയല്ലതെ മറ്റെന്ത് ചെയ്യാന്‍.

    ReplyDelete
  89. dear kalki
    thank you so much. ente oru paadu confusion theernu kitti... am really thankful to you
    regards
    amar

    ReplyDelete
  90. This comment has been removed by the author.

    ReplyDelete
  91. "വിവേകാനന്ദന്‍ പറഞ്ഞത് മൊഹമ്മദിന്റെ Hallucinations ആയിരുന്നു ദിവ്യവെളിപാടുകള്‍ എന്നും പറഞ്ഞ് അദ്ദേഹം പ്രചരിപ്പിച്ച കെട്ടുകഥകള്‍ എന്നാണ്. "

    This is slightly misleading.
    If I did my googling right this is the right quote-
    "The Yogi says there is a great danger in stumbling upon this state. In a good many cases there is the danger of the brain being deranged, and, as a rule, you will find that all those men, however great they were, who had stumbled upon this superconscious state without understanding it, groped in the dark, and generally had, along with their knowledge, some quaint superstition. They opened themselves to hallucinations. Mohammed claimed that the Angel Gabriel came to him in a cave one day and took him on the heavenly horse, Harak, and he visited the heavens. But with all that, Mohammed spoke some wonderful truths. If you read the Koran, you find the most wonderful truths mixed with superstitions. How will you explain it? That man was inspired, no doubt, but that inspiration was, as it were, stumbled upon. He was not a trained Yogi, and did not know the reason of what he was doing..."

    ReplyDelete
  92. "കാളിദാസന്‍റെ അഭിപ്രായത്തില്‍ ഈ പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചതാണോ അതോ പ്രപഞ്ചം സ്വയം ഭൂവണോ? വ്യക്തമായ ഒരുത്തരം നല്‍കുക. ട്രിപ്പീസു കളി വേണ്ട "
    How is it different from

    "You're either with us, or against us"
    - George Bush

    :)

    ReplyDelete
  93. ശരത്,


    വിവേകാനന്ദന്‍ എന്നെഴുതിയത് എന്റെ ഭാഗത്തു വന്ന ഒരു തെറ്റാണ്. വിവേകാനന്ദനല്ല, എം എന്‍ റോയ് എന്ന ചിന്തകനാണ്, മൊഹമ്മദിന്റെ ദിവ്യ വെളിപാടുകള്‍ തോന്നലുകളാണെന്നു പറഞ്ഞത്. പേര്, തെറ്റായി എഴുതിയതില്‍ ഖേദിക്കുന്നു.

    എം എന്‍ റോയിയുടെ വാക്കുകള്‍ ഇവയാണ്.


    ."He was visited by supernatural appearances,mysterious voices accosted him as theProphet of God; even the stones and treesjoined in the whispering" (Draper Ibid.)Such experiences always result from cerebral disorder which takes place whenever theprescribed practices are carried too far.Fixed ideas, however fantastic or imaginary,may appear to take concrete form if the mind is focussed on them so as to exclude the consciousness of other sensations. A scientific study of the psychology of Seers reveals the fact that "inspiration" or anyother "religious experience" is the result of a pathological state brought about either accidentally or purposely through prescribed practices

    ReplyDelete
  94. കല്‍ക്കി,

    ആസ്തികന്‍ എന്നു വിളിക്കുന്നത് ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരെയാണ്. ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ലല്ലോ താങ്കള്‍ എന്നോട് ചോദിച്ച ചോദ്യം. ഈ പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചതാണോ അല്ലയോ എന്നല്ലേ. ദൈവം സൃഷ്ടിച്ചതാണെന്നു പറയാനുള്ള ഒരു തെളിവും എനിക്കിതു വരെ മനസിലായിട്ടില്ല എന്ന ഉത്തരം ഞാന്‍ പറഞ്ഞു. പ്രാപഞ്ചിക ശക്തികളേക്കുറിച്ചുള്ള അറിവ്, ഈ പ്രപഞ്ചം ഇന്നത്തെ രൂപത്തില്‍ സ്വയമുണ്ടായി വന്നതാണെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. ആ അറിവും അപൂര്‍ണ്ണമാണ്. ഈ പറഞ്ഞത് ആണാണോ പെണ്ണാണോ നപുംസകമണോ എന്ന് കല്‍ക്കി ഏത് നിദാനശാസ്ത്രം അനുസരിച്ചാണു തീരുമാനിച്ചത്?

    നപുംസകമല്ലാത്ത കല്‍ക്കി എന്ന ആസ്തികന്‍, അള്ളാ എന്ന ഇസ്ലാമിക ദൈവം ഈ പ്രപഞ്ചം സൃഷ്ടിച്ചു എന്നല്ലേ പറയുന്നത്. ഇനി ഞാന്‍ രണ്ടു ചോദ്യങ്ങള്‍ ചോദിക്കാം. താങ്കളുടെ ഇഷ്ടവിനോദമായ ട്രപ്പീസു കളിക്കാതെ ഉത്തരം തരാമോ?

    എന്നാണ്‌ ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്?

    എങ്ങനെയാണതിനെ സൃഷ്ടിച്ചത്?

    ReplyDelete
  95. ബലേ ഭേഷ് കാളീ. താങ്കള്‍ ഒരു സാധാരണ ട്രിപ്പീസ് കളിക്കരനല്ല, ട്രിപീസു കളിക്കാരുടെ ഉസ്താദ് തന്നെ. താങ്കളുടെ കളി ഒരു പരിധിവരെ തുറന്നു കാണിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. ദൈവം ഉണ്ടോ ഇല്ലേ എന്നുള്ള കാര്യത്തില്‍ താങ്കള്‍ക്ക് സംശയമൊന്നുമില്ല. പക്ഷേ, ഈ പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണോ അല്ലേ എന്നുള്ള കാര്യത്തിലാണ് താങ്കള്‍ക്ക് സംശയം. താങ്കളുടെ സംശയം ഒരു പോസ്റ്റാക്കി ബ്ലോഗില്‍ ഇട്ടുനോക്കൂ ചിലപ്പോള്‍ മറുപടി കിട്ടിയേക്കും.

    പ്രപഞ്ചം അല്ലാഹു സൃഷ്ടിച്ചത് എപ്പോഴാണെന്നാണ് കാളിയുടെ ചോദ്യം. പ്രപഞ്ചം അല്ലാഹു സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്‍. മനസ്സിലായില്ല അല്ല? മനസ്സിലാക്കിത്തരാം.

    നാം ഇപ്പോള്‍ വസിക്കുന്ന ഈ പ്രപഞ്ചം സൃഷ്ടിക്കുന്നതിനുമുമ്പും ദൈവം ഉണ്ടായിരുന്നു. ദൈവം അനാദിയാണ്. അവന് തുടക്കമില്ല. അതുപോലെ അനന്തനും. അനാദിയായ ദൈവം നാം ഈ കാണുന്ന പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുമ്പും നിലവിലുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ ദൈവത്തിനെന്തായിരുന്നു പണി? ദൈവം അന്നും സൃഷ്ടിപ്പ് നടത്തിയിരുന്നു. ഈ പ്രപഞ്ചത്തെപ്പോലെ മറ്റു പലപ്രപഞ്ചങ്ങളും ദൈവം സൃഷ്ടിച്ചിരുന്നു. ഈ പ്രകൃയ തുടര്‍ന്നു കൊണ്ടേയിരിക്കും. നമ്മുടെ ഈ പ്രപഞ്ചം ഒരു നാള്‍ നശിക്കും. അതിനു ശേഷം ദൈവം വീണ്ടും മറ്റൊരു പ്രപഞ്ചത്തെ സൃഷ്ടിക്കും. ഈ പ്രകൃയ തുടരും.

    ഇനി എങ്ങനെയാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചത് എന്ന ചോദ്യം. നാം ഇന്നു വസിക്കുന്ന ഈ പ്രപഞ്ചം ബിഗ്ബാംഗിലൂടെയാണ് സൃഷ്ടിക്കപ്പെട്ടത്. ശാസ്ത്രം ഇക്കാര്യം ഉറപ്പിച്ചു പറ യുന്നില്ലെങ്കിലും ഖുര്‍‌ആന്‍ ഉറപ്പിച്ചു പറയുന്നുണ്ട്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ക്ലിക്കുക

    ReplyDelete
  96. ത്യാഗത്തിന്റെ, സ്നേഹത്തിന്റെ ഒരു ഈദ് കൂടി.
    മുസ്ലീമും, ഹിന്ദുവും, ക്രിസ്ത്യാനിയുമാടങ്ങുന്ന മനുഷ്യ സമൂഹം ഒരു കുടുമ്പത്തില്‍ നിന്നും വന്നതാണെന്ന
    സമത്വത്തിന്റെ പ്രഖ്യാപനം. ഒരു അടിമ സ്ത്രീയുടെ മഹോന്നത ത്യാഗത്തിന്റെ ഓര്മയില്‍, തനിക്കിഷ്ടപെട്ടത്‌ ത്യജിക്കാന്‍ പിതാവ് സന്നദ്ധമായ പരീക്ഷണത്തിന്റെ ഓര്മ,
    ഒരു കുടുമ്പത്തിന്റെ ചരിത്രം ആരാധനയായി മാറുന്ന സമത്വം.ഭരണ കര്‍ത്താക്കളും, ഭരണീയരും, കരുതവനും, വെളുത്തവനും, ധനികനും, ദരിദ്രനും തോളോട് തോള്‍ ചേര്‍ന്ന് ഒന്നാകുന്ന ഒരു കര്‍മത്തിന് മുമ്പില്‍ സമത്വം പ്രായോഗികമാകുംപോള്‍ ലോകത്തില്‍ അതിര്‍വരമ്പുകള്‍ ക്കന്ന്യമായ, ഭാഷകല്‍ക്കന്യമായ മാനവികത പ്രകടമാകുന്നു. ഈ സമത്വം ഇസ്ലാമില്‍ മാത്രം പ്രകടമാകുമ്പോള്‍, ജാതീയതയും, വരന, വര്‍ഗ, ദരിദ്ര-ധനിക വിത്യാസങ്ങള്‍ സൃഷ്ടിച്ച ഇന്നത്തെ സാമൂഹിക ക്രമത്തില്‍ ഈ പ്രായോഗിക ഉദാഹരണം മറ്റു വിപ്ലവങ്ങള്‍ക്ക് / ധര്ഷനങ്ങള്‍ക്ക് അന്യമാകുന്നുണ്ട്. .
    പ്രിയ ബ്ലോഗ്ഗര്‍ സുശീല്‍, ജബ്ബാര്‍ മാഷ്‌ , എന്റെ യുക്തിവാദി / മറ്റു സുഹൃത്തുക്കള്‍ , സ്നേഹം ഊട്ടിയുരപ്പിക്കുന്നതിനായുള്ള ഈ സുദിനത്തില്‍ ഹൃദ്യമായി ആശംസകള്‍ അര്‍പ്പിക്കുന്നു.
    ഈദ് മുബാറക്. സീകരിക്കുക (ഇത് ചര്‍ച്ചക്ക് എടുക്കരുതേ !)

    ReplyDelete
  97. പ്രവാചകന്‍റെ സത്യ സന്ധതയും, ജീവിത പരിശുദ്ധിയും പ്രവാചകന്‍റെ വാക്കുകളെ മുഖവിലക്കെടുക്കാന്‍ വിശ്വാസിയെ നിര്‍ബന്ധിതനാക്കുന്നു. (വിശദീകരണങ്ങള്‍ ഒഴിവാക്കുന്നു)

    ആ പ്രവാചകന്‍ ദൈവത്തിന്‍റെതാണെന്നു പറഞ്ഞ് അവതരിപ്പിച്ച വചനങ്ങള്‍ പൂര്‍ണ്ണമായും സത്യമായിരിക്കണം എന്നത് സാമാന്യ ബുദ്ധി അംഗീകരിക്കുന്ന കാര്യമാണ്.


    കല്‍ക്കി,

    സാമാന്യ യുക്തിയല്ല അസാമാന്യയുക്തിക്കേ ഈ വക അസംബന്ധങ്ങള്‍ അംഗീകരിക്കാന്‍ ആകൂ. 1400 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരാളേക്കുറിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ എഴുതി വച്ച പക്ഷപാതപരമായ ചില കെട്ടുകഥകളെ അടിസ്ഥാനമാക്കി ഈ നൂറ്റണ്ടില്‍ ജീവിക്കുന്നവര്‍ സത്യസന്ധത അളക്കുന്ന കലപരിപാടിയെ നമിക്കാതെ പറ്റില്ല.

    ഇസ്ലാം മതസ്ഥപകന്‍ പറഞ്ഞത് സത്യസന്ധമാണെന്ന് മുസ്ലിങ്ങള്‍ക്ക് വിശ്വസിക്കാതെ പറ്റില്ല. അത് തെറ്റാണെന്നു പറഞ്ഞാല്‍ ഒരു പക്ഷെ കഴുത്തിനു മുകളി തല കണ്ടെന്നു വരില്ല.

    ക്രിസ്തുമതസ്ഥാപകന്‍ പറഞ്ഞത് സത്യസന്ധമാണെന്ന് ക്രിസ്ത്യാനികള്‍ക്ക് വിശ്വസിക്കാതെ പറ്റില്ല. ഇതു തന്നെ ശ്രീരാമനും ശ്രീകൃഷ്ണനും ബാധകമാണ്. വിശ്വസമുള്ള ആളുകള്‍ പറയുന്നത് മിക്കവരും മുഖവിലക്കെടുക്കും. അത് സത്യവുമായി പുലബന്ധമില്ലെങ്കിലും. ഇതിലപ്പുറം വിശ്വാസ്യത മൊഹമ്മദിന്റെ കാര്യത്തിലുമില്ല.

    താങ്കളുടെ പ്രവചകന്‍ പ്രപഞ്ചത്തേക്കുറിച്ച് അലപ്പം ചില അസംബന്ധങഗള്‍ പറഞ്ഞു. അതാണു താങ്കളീ പൊക്കിപ്പിടിക്കുന്ന മുഖവിലക്കെടുത്ത വിശ്വാസം. അതുകൊണ്ട് താങ്കള്‍ക്കത് സത്യമായി അല്ലാതെ യുക്തിയോ തെളിവുകളോ നിരത്തിയല്ല.

    വിശദീകരണങ്ങല്‍ ഒഴിവാക്കിയത്
    നന്നായി. അദ്ദേഹത്തിന്റെ സത്യ സന്ധതയേക്കുറിച്ച് താങ്കള്‍ പറായാന്‍ പോകുന്ന കാര്യങ്ങള്‍ കേട്ടാല്‍ സുബോധമുള്ളവര്‍ ബോധം കെട്ടു വീഴും.

    ReplyDelete
  98. കല്‍ക്കി,

    ട്രപ്പീസുകളി അളക്കുന്ന നിദാന സാസ്ത്രവും കുര്‍അനിലുണ്ടോ?

    താങ്കള്‍ എന്നോട് ചോദിച്ച ചോദ്യത്തിനു ഞാന്‍ ഉത്തരം നല്‍കി.

    എന്തേ ഞാന്‍ ചോദിച്ച ചോദ്യത്തിനുത്തരം തരാതെ ഒഴിഞ്ഞു മാറുന്നത്. ട്രപ്പീസു കളിയായാലും വേണ്ടില്ല.

    ചോദ്യം ലളിതമാണ്.

    എന്നാണ്‌ താങ്കളുടെ ദൈവം ഈ പ്രപഞ്ചം സൃഷ്ടിച്ചത്? ഇനി പ്രപഞ്ചം താങ്കളുടെ ചിന്തയില്‍ ഒതുങ്ങില്ലെങ്കില്‍ ഭൂമിയെ സൃഷ്ടിച്ചതെന്നാണെന്നു പറഞ്ഞാലും മതി.

    എങ്ങനെയാണു ഭൂമിയെ സൃഷ്ടിച്ചത്?

    ReplyDelete
  99. ഈ പ്രപഞ്ചത്തെപ്പോലെ മറ്റു പലപ്രപഞ്ചങ്ങളും ദൈവം സൃഷ്ടിച്ചിരുന്നു. ഈ പ്രകൃയ തുടര്‍ന്നു കൊണ്ടേയിരിക്കും. നമ്മുടെ ഈ പ്രപഞ്ചം ഒരു നാള്‍ നശിക്കും. അതിനു ശേഷം ദൈവം വീണ്ടും മറ്റൊരു പ്രപഞ്ചത്തെ സൃഷ്ടിക്കും. ഈ പ്രകൃയ തുടരും.

    ഇവിടെ കല്‍ക്കി എന്ന പേര്‍ അന്വര്‍ത്ഥമാകുന്നു. ഇതല്ലേ പ്രപഞ്ച സൃഷ്ടിയേക്കുറിച്ചുള്ള ഹൈന്ദവ സങ്കല്‍പ്പം.?

    കല്‍ക്കി എന്നാണ്, ഹിന്ദുമതത്തില്‍ ചേര്‍ന്നത്? അതോ മൊഹമ്മദ് യഹൂദ മത വിശ്വാസത്തിലെ പ്രപഞ്ച സൃഷ്ടി അടിച്ചുമാറ്റിയതു കൊണ്ട് കല്‍ക്കി നബി ഹിന്ദു മതത്തിലെ പ്രപഞ്ച സൃഷ്ടി അടിച്ചെടുത്തതാണോ? ആശാനും കൊള്ളാം ശിക്ഷ്യനും കൊള്ളാം.


    നാജ് എന്ന മുസ്ലിമിനും ഇതേ അഭിപ്രായമാണോ എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

    ReplyDelete
  100. >>>> നാം ഇന്നു വസിക്കുന്ന ഈ പ്രപഞ്ചം ബിഗ്ബാംഗിലൂടെയാണ് സൃഷ്ടിക്കപ്പെട്ടത്. ശാസ്ത്രം ഇക്കാര്യം ഉറപ്പിച്ചു പറ യുന്നില്ലെങ്കിലും ഖുര്‍‌ആന്‍ ഉറപ്പിച്ചു പറയുന്നുണ്ട്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ക്ലിക്കുക<<<<<

    ആ പോസ്റ്റിലെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ കല്‍ക്കിയുടെ തോന്നലുകള്‍ക്ക് ശരിക്കും മറുപടി തന്നിട്ടുണ്ട്. അവിടെ കല്‍ക്കി എഴുതിയ ഒരഭിപ്രായം ഈ പോസ്റ്റില്‍ പ്രസക്തമാണ്.

    പത്തു വര്‍ഷം കൊണ്ട് ഗവേഷണത്തിലൂടെ ജീവന്‍ സൃഷ്ടിക്കപ്പെട്ട കാര്യം ഒരാള്‍ ചൂണ്ടിക്കാണിക്ചപ്പോള്‍ കല്‍ക്കി നല്‌കിയ മറുപടി ഇതാണ്.

    പത്ത് വര്‍ഷം കൊണ്ട് ജീവന്‍ തനിയെ ഉണ്ടായതല്ല. അതിനുപിന്നില്‍ ബുധിശക്തിയുള്ള തലച്ചോറുകള്‍ പ്രവര്‍ത്തിച്ചിട്ടാണ് അതുണ്ടായത്.

    അപ്പോള്‍ മനുഷ്യന്റെ തലച്ചോറു പ്രവര്‍ത്തിച്ചാല്‍ ജിവനുണ്ടാക്കാം എന്ന വസ്തുത കല്‍ക്കി അംഗീകരിക്കുന്നു. അതിന്റെ അര്‍ത്ഥം കല്‍ക്കിയുടെ അള്ളായുടെ സഹയമില്ലാതെയും ജീവനുണ്ടാകാം എന്നാണ്. ഇതില്‍ കൂടുതല്‍ എന്തുത്തരമാണിനി കല്‍ക്കിക്ക് വേണ്ടത്.

    ReplyDelete
  101. താങ്കളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. അത് കാളിദാസനെക്കൊണ്ട് വിശ്വസിപ്പിക്കനൊന്നും എനിക്കാവില്ല. എനിക്കതിന്‍റെ ആവശ്യവുമില്ല.

    ReplyDelete
  102. അപ്പോള്‍ മനുഷ്യന്റെ തലച്ചോറു പ്രവര്‍ത്തിച്ചാല്‍ ജിവനുണ്ടാക്കാം എന്ന വസ്തുത കല്‍ക്കി അംഗീകരിക്കുന്നു. അതിന്റെ അര്‍ത്ഥം കല്‍ക്കിയുടെ അള്ളായുടെ സഹയമില്ലാതെയും ജീവനുണ്ടാകാം എന്നാണ്. ഇതില്‍ കൂടുതല്‍ എന്തുത്തരമാണിനി കല്‍ക്കിക്ക് വേണ്ടത്.

    മനുഷ്യന്‍റെ തലച്ചോറും കൈയും പ്രവര്‍ത്തിച്ച് ഇവിടെ ഉണ്ടാകുന്നതെല്ലാം ദൈവത്തിന്‍റെ അറിവോടെയും അവന്‍റെ അനുമതിയോടെയും തന്നെയെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ദൈവത്തിന്‍റെ ഹിതത്തിനു വിപരീതമായി ഈ പ്രപഞ്ചത്തില്‍ ഒന്നും തന്നെ സംഭവിക്കുന്നില്ല.

    ReplyDelete
  103. This comment has been removed by the author.

    ReplyDelete
  104. To Kalidas,
    ഡോക്ടര്‍ ഡി ബാബു പോള്‍ അദ്ധേഹത്തിന്റെ ലേഖനത്തിന്റെ ഹെഡ് ലൈന്‍ ഇങ്ങിനെ ആയിരുന്നു. യന്ത്രങ്ങളെ കണ്ടുപിടിച്ച മനുഷ്യനെ സംവിധാനിച്ചവാന്‍. (കുറച്ചു ബുദ്ധിയുള്ളവര്‍ക്ക് ലേഖനം മുഴുവന്‍ വായിക്കേണ്ടതില്ല).
    സൈട് മുഹമ്മദ്‌ ആനക്കയം എന്നാ യുക്തി ഒരിക്കല്‍ എഴുതി: 24 ക്രോമോസോം ഉണ്ടെങ്കില്‍ മനുഷ്യനെ സൃഷ്ടിക്കാംഅത്രേ !
    ഇപ്പൊ കാളിദാസന്‍ പറയുന്നു: മനുഷ്യന്റെ തലച്ചോറു പ്രവര്‍ത്തിച്ചാല്‍ ജിവനുണ്ടാക്കാം എന്ന് !
    ____________________
    സുഹൃത്തേ, ആനക്കയതിന്റെയും, താങ്കളെ പോലുല്ലവരുടെയും യുക്തി ഇങ്ങിനെയൊക്കെയാണ്. വിളിച്ചു പറയുന്ന കാര്യത്തില്‍ യുക്തി ചത്ത്‌ പോകുന്നത് ബുധിയില്ലാത്തത് കൊണ്ടാണോ, അറിയില്ല !
    ഈ മനുഷ്യന്റെ തലച്ചോറ് പ്രവര്തീചിട്ടാണ് ഇനി ജീവന്‍ ഉണ്ടാകാന്‍ പോകുന്നത് എന്ന് പറയുന്ന അതെ യുക്തി എന്ത് കൊണ്ടാണ് ഈ തലച്ചോറ് വെച്ച മനുഷ്യനെ സൃഷ്ടിച്ചതിനു പിറകില്‍ ആരുമില്ലെന്ന് പറയുന്നത്. ! (ആനക്കയതിനോടും ചോദിക്ക്, ഈ ക്രോമോസോം ആര് നിര്‍മിച്ചു എന്നും, അതില്‍ നിന്നും തന്റെ തലേക്കകത്തു ചിന്തിക്കാനുള്ള ""ഈ തലച്ചോറ്" ആര് നല്‍കിയെന്നും. (അത് പറയുമ്പോള്‍ നിര്‍മിക്കാന്‍ ആരും ആവശ്യമില്ല അത് സ്വയം ഭൂ ആണെന്ന് പറയും. !)
    ചോദ്യം മനസ്സിലായില്ലെങ്കില്‍ ആയിരം വട്ടം വായിക്കു.

    എന്റെ പേര് കണ്ടു എന്നത് കൊണ്ടാണ് മറുപടി നല്‍കുന്നത്. കാളിദാസ്, താങ്കളോടുള്ള സ്നേഹം കൊണ്ട് പറയുകയാണ്‌. ഇനി എന്നോട് ചോദ്യങ്ങള്‍ വേണ്ട ! എന്ത് കൊണ്ട് വേണ്ട എന്ന് മുമ്പ് പറഞ്ജീട്ടുണ്ട് !

    ReplyDelete
  105. മനുഷ്യന്‍റെ തലച്ചോറും കൈയും പ്രവര്‍ത്തിച്ച് ഇവിടെ ഉണ്ടാകുന്നതെല്ലാം ദൈവത്തിന്‍റെ അറിവോടെയും അവന്‍റെ അനുമതിയോടെയും തന്നെയെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ദൈവത്തിന്‍റെ ഹിതത്തിനു വിപരീതമായി ഈ പ്രപഞ്ചത്തില്‍ ഒന്നും തന്നെ സംഭവിക്കുന്നില്ല.

    എങ്കില്‍ ഞാനിപ്പോള്‍ എഴുതുന്നതും, ഇതിനു മുമ്പെഴുതിയതും, ഇനി എഴുതാന്‍ പോകുനതും എല്ലാം ഈ ദൈവത്തിന്റെ അറിവോടെയും അവന്‍റെ അനുമതിയോടെയും തന്നെയാണെന്നു കൂടി കല്‍ക്കി വിശ്വസിക്കുന്നുണ്ടോ? അപ്പോള്‍ ഞാന്‍ നടത്തി എന്നു താങ്കളൊക്കെ ആക്ഷേപിക്കുന്ന പ്രവാചകനിന്ദ അള്ള എന്ന ദൈവത്തിന്റെ അനുമതിയോടെയാണെന്ന് കല്‍ക്കിക്കറിയാമല്ലോ? പിന്നെന്തിനാണെന്റെ മേല്‍ കുതിര കയറുന്നത്?

    ദൈവത്തിന്റെ അറിവോടെയും അവന്‍റെ അനുമതിയോടെയും ഞാന്‍ എഴുതിയതിനെ ഇത്രനാളും ചീത്ത പറഞ്ഞ കല്‍ക്കി എത്ര വലിയ ദൈവ നിന്ദയാണു ചെയ്യുന്നത്? എന്തിനാണറിഞ്ഞു കൊണ്ട് ഇസ്ലാമിക നരകത്തിലെ വിറകാന്‍ നിന്നുകൊടുക്കുന്നത്?

    പല വിഷയങ്ങളിലുമെതിര്‍പ്പുണ്ടെങ്കിലും കല്‍ക്കിയേപ്പോലുള്ള ഒരാള്‍ നരകത്തില്‍ കിടന്നു വേകുന്നത് എനിക്ക് ആലോചിക്കാന്‍ പറ്റുന്നില്ല.

    ReplyDelete
  106. നാജ്,


    നാജ് എന്നെ സ്നേഹിക്കുന്നതു കണ്ട് എന്റെ കണ്ണു നിറഞ്ഞു പോകുന്നു. ആദ്യം രണ്ടു തുള്ളി കണ്ണീര്‍ പൊഴിക്കട്ടെ.

    കല്‍ക്കി പറഞ്ഞു ഇസ്ലാമിക വിശ്വാസ പ്രകാരം അദ്ദേഹത്തേക്കൊണ്ടും എന്നേക്കൊണ്ടും ഇതൊക്കെ എഴുതിക്കുന്നത് അള്ള എന്ന മുസ്ലിം ദൈവമാണെന്ന്. എന്റെ തലച്ചോറില്‍ ഇതൊക്കെ തോന്നുന്നതും ഞാന്‍ കൈകൊണ്ട് ഇതൊക്കെ എഴുതുന്നതും അള്ളായുടെ അറിവോടും അനുമതിയോടും കൂടിയാണെന്ന്. എന്നു വച്ചാല്‍ കല്‍ക്കിയേയും എന്നെയും അള്ളാ കുരങ്ങുകളിപ്പിക്കുന്നു എന്ന്. കല്‍ക്കിയുടെ ദൈവം തന്നെയാണല്ലോ നാജിന്റെയും ദൈവം. നാണമില്ലേ ഇതുപോലത്തെ ഒരു കുരങ്ങുകളിക്കാരനെ ദൈവം എന്നു വിളിക്കാന്‍? ദൈവത്തിന്റെയും പിശാചിന്റെയും പണി ഒരേ സമയം ചെയ്യുന്ന ഒരു ശക്തി സഭ്യതയുടെ ഏതളവു കോലു വച്ചളന്നാലും ദൈവം എന്ന നിര്‍വ്വചനത്തില്‍ വരില്ല.

    ReplyDelete
  107. കല്‍ക്കി said...
    കാളിദാസന്‍,
    ദൈവം ഉണ്ടോ ഇല്ലേ എന്നുള്ള ചര്‍ച്ച ആദ്യം ഒരു തീരുമാനത്തിലെത്തട്ടെ. അതിനു ശേഷം മതി ഇസ്‌ലാമിക ദൈവത്തെയും ഹൈന്ദവ ദൈവത്തെയും കുറിച്ചുള്ള ചര്‍ച്ച ...

    കാളിദാസന്‍റെ അഭിപ്രായത്തില്‍ ഈ പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചതാണോ അതോ പ്രപഞ്ചം സ്വയം ഭൂവണോ? വ്യക്തമായ ഒരുത്തരം നല്‍കുക. ട്രിപ്പീസു കളി വേണ്ട
    ----------------
    കല്‍ക്കീ ! ആരാണു ട്രപ്പീസ് കളിക്കുന്നത്? “ദൈവം” എന്താണെന്നു നിങ്ങള്‍ ദൈവവിശ്വാസികള്‍ ആദ്യമൊന്നു വിശദീകരിക്കൂ. അപ്പോഴല്ലേ അതുണ്ടോ ഇല്ലേ എന്നു പറയാന്‍ കഴിയുക ?
    പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചതാണ് എന്നു പറയുന്നതും അതു സ്വയംഭൂവാണെന്നു പറയുന്നതും തമ്മില്‍ എന്താ വ്യത്യാസം? പ്രപഞമുണ്ടാകുന്നതിനു മുമ്പ് ദൈവമില്ല. മനുഷ്യനുണ്ടായി കുറേ കഴിഞ്ഞാണു “ദൈവം” ഉണ്ടാകുന്നത്. ആ ദൈവം തന്നെ ത്വരിത പരിണാമത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്‍ എം ഹുസൈന്‍ ഡോകിന്‍സിനെ വിമര്‍ശിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ദൈവത്തെ ഒന്നു സൂക്ഷിച്ചു നിരീകഷിക്കൂ.
    അമൂര്‍ത്തവും അവ്യക്തവും മനുഷ്യ ധിഷണയ്ക്ക് അപ്രാപ്യവും അനിര്‍വ്വചനീയവുമായ ഒരു സങ്കല്‍പ്പം മാത്രമാണു ദൈവം എങ്കില്‍ അതു മനുഷ്യന്റെ ഭാവനക്കു പുറത്ത് നിലനിക്കാനാവാത്ത ഒരാശയം മാത്രമാണ്. [‘സ്നേഹം’ പോലെ ഒരു അമൂര്‍ത്ത ആശയം ]
    പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചു എന്നതു ശരിയാണ്. ദൈവത്തെ മനുഷ്യന്‍ സൃഷ്ടിച്ചു എന്നത് അതിനേക്കാള്‍ വലിയ ശരിയും !

    ReplyDelete
  108. ----
    ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.51-56
    നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട്‌ പ്രാര്‍ത്ഥിക്കൂ. ഞന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.40-60
    ------
    ഈ പ്രസ്താവന നടത്തുന്ന ദൈവം 'സ്നേഹം' പോലെ ഒരു അമൂര്‍ത്ത ആശയമാണോ ? അതോ മനുഷ്യനെ പോലെ ഒരു ‘ആള്‍ ‘ [വ്യക്തി] ആണോ?

    ReplyDelete
  109. ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം മാഷ് ഒരു ഗ്ലോബും കൊണ്ട് ക്ലാസില്‍ വന്നു. ഭൂമി അതിന്റെ അച്ചു തണ്ടില്‍ സ്വം കറങ്ങുന്നതിനാലാണു രാത്രിയും പകലും ഉണ്ടാകുന്നത് എന്നു പറഞ്ഞു തന്നു. അച്ചു തണ്ട് എന്താണെന്നു ശരിക്കും മനസ്സിലാക്കിത്തരാനായി സ്റ്റാന്‍ഡില്‍ നിന്നും ഗ്ലോബ് ഊരിയെടുത്ത് ഉള്ളിലെ കോല്‍ കാണിച്ചു കൊണ്ട് “ഇതാണു അച്ചു തണ്ട് “ എന്നു പറഞ്ഞു. ഞങ്ങള്‍ക്കെല്ലാം മനസ്സിലായി. ഭൂമിക്കുള്ളീല്‍ ഒരു കോലുണ്ട് എന്ന് !
    ആ കോല്‍ സാങ്കല്‍പ്പികമാണെന്നു പുസ്തകത്തിലുണ്ടെങ്കിലും മാഷിനതു മനസ്സിലായിരുന്നില്ലായിരുന്നു എന്നാണു തോന്നുന്നത്.
    ഇതുപോലെയാണു പ്രപഞ്ചം ഉണ്ടായതെങ്ങനെ എന്നു മനസ്സിലാകാത്തവര്‍ [ആര്‍ക്കും മനസ്സിലായിട്ടില്ല] ഒരു സാങ്കല്‍പ്പിക ദൈവത്തെ സ്രഷ്ടാവായി അവതരിപ്പിക്കുന്നതും !
    ദൈവം പ്രപഞ്ചം സൃഷ്ടിച്ചു. മനുഷ്യന്‍ ദൈവത്തെ സൃഷ്ടിച്ചു.
    അച്ചു തണ്ടൂരിക്കാണിക്കാതെ ഭൂമിയുടെ കറക്കം മനസ്സിലാക്കിക്കൊടുക്കാനുള്ള ആധുനിക സംവിധാനങ്ങള്‍ ഇന്നത്തെ ക്ലാസ് മുറികളിലുണ്ട്. അതു പോലെ പ്രപഞ്ചോല്‍പ്പത്തി എങ്ങനെയെന്നു വിശദീകരിക്കാന്‍ ഇന്നു ശാസ്ത്രം പര്‍ശ്രമിക്കുന്നു. പഴയ “അച്ചുതണ്ടൂരുന്ന “ പരിപാടി കാലഹരണപ്പെട്ടിരിക്കുന്നു !

    ReplyDelete
  110. പൊന്നേമ്പാടുത്തുകാരാ,
    ശങ്കരനാരായണന്‍ മലപ്പുറം എന്നൊരാളെ ഓര്‍മ്മയുണ്ടോ?

    ReplyDelete
  111. ഓര്‍മയുണ്ടൊ എന്നോ, പലപ്പോളും ഓര്‍ക്കാറുണ്ട്. ഇന്നാളൊരു ബ്ലോഗ് പോസ്റ്റും കണ്ടു. സുഖമല്ലേ സര്‍?

    ReplyDelete
  112. ഹുസ്സൈന്‍ സാറിന്റെ ഡോക്കിന്‍സ് ഡിബേറ്റ് ബ്ലൊഗില്‍ ഇട്ട് കമന്റ്:-

    പ്രപഞ്ചത്തിനു ബാധകമായ നിയമങ്ങള്‍ ദൈവത്തിന്‌ ബാധകമല്ല എന്നൊക്കെയുള്ള വാദം നടത്തണമെങ്കില്‍ ആദ്യം പ്രപഞ്ചമെന്താണെന്നും ദൈവമെന്താണെന്നും അറിയണം എന്ന കാര്യം ഇവിടെ ഉന്നയിച്ചത് എന്‍ എം ഹുസ്സൈന്‍ ആണ്‌. അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പ്രപഞ്ചമെന്താണെന്ന കാര്യത്തില്‍ രണ്ടു കൂട്ടരുടെയും അറിവിന്റെ ഉറവിടം ഒന്നുതന്നെ, ശാസ്ത്രം. (ചിലര്‍ ഇതിനും അപവാദമാണ്‌). ദൈവമെന്താണെന്ന കാര്യത്തിലാണ്‌ പ്രശ്നം. സത്യം, എനിക്ക് അത് എന്താണെന്നറിയില്ല, അങ്ങനെയൊന്നുണ്ടോ എന്നും അറിയില്ല. അതുകൊണ്ട് അറിയുന്നവര്‍ പറഞ്ഞത് എന്തെന്ന് നോക്കണം. ദൈവം സ്വയം വെളിപ്പെടുത്തിയതാണ്‌ ഖുര്‍ ആന്‍ എന്നാണല്ലൊ ഹുസ്സൈന്‍ വിശ്വസിക്കുന്നത്? അതുകൊണ്ട് അതുതന്നെ ആദ്യം പരിശോധിക്കാമെന്ന് വെച്ചു. അറബിയറിയാത്തതിനാല്‍ മലയാളം പരിഭാഷയാണ്‌ ആശ്രയിക്കാവുന്നത്. സഹായത്തിന്‌ വ്യാഖ്യാനവും നോക്കും. അതുവെച്ചിട്ടാണ്‌ ഈ ദൈവം എന്തായാലും പ്രപഞ്ചം സൃഷ്ടിച്ച 'ദൈവ'മാകാന്‍ ഇടയില്ലെന്ന് പറഞ്ഞത്. കാരണം, ഹുസ്സൈന്‍ പറഞ്ഞ രീതിയിലാണ്‌ താന്‍ സൃഷ്ടി നടത്തിയതെന്ന് ആ ദൈവം പറയുന്നില്ല. എന്നു മാത്രമല്ല ഖുര്‍ ആനിലെ ദൈവം മനുഷ്യരോട് 'അറബിക്കഥയില്‍' ഗള്‍ഫിലെ കമ്പനിയിലെ മേലധികാരി ശ്രീനിവാസനോട് പെരുമാറുന്നതിലും കഷ്ടമായാണ്‌ പെരുമാണുന്നത്. അത്, തന്നെ മാത്രം എല്ലാവരും എപ്പോഴും ആരാധിച്ചുകൊണ്ടിരിക്കണെമെന്ന് കല്പ്പിക്കുന്ന ഒരു അല്പനാണെന്നും സ്വയം വെളിപ്പെടുത്തുന്നു. അത് മനുഷ്യനോട് പെണ്ണ് കെട്ടുന്ന കാര്യവും അടിമയെ ഭോഗിക്കുന്ന കാര്യവും പറഞ്ഞുകൊണ്ടിരിക്കുന്നു. ആയിരത്തിനാനൂറ് കൊല്ലം മുമ്പത്തെ മനുഷ്യനുണ്ടായിരുന്നതിലും കൂടുതല്‍ വെളിപാടൊന്നും ഈ ദൈവം അവതരിപ്പിക്കുന്നുമില്ല. പിന്നെ ദൈവം പോലും ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ വ്യാഖ്യാനിച്ചുണ്ടാക്കുന്നവരാണ്‌ ഖുര്‍ ആനിലെ അല്ലാഹുവിനെ പ്രപഞ്ചസ്രഷ്ടാവാക്കുന്നത്. ശാത്രീയ അറിവിനൊപ്പിച്ച് വ്യാഖ്യാനം നടത്തുമ്പോള്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഇനിയും അനുഭവിക്കാനിരിക്കുന്നതേയുള്ളു. കാരണം ഇന്ന് വ്യാഖ്യാനിച്ചുണ്ടാക്കിയതൊക്കെ ചിലപ്പോള്‍ നാളെ തിരുത്തേണ്ടി വന്നേക്കും. ഖുര്‍ ആനിലെയോ ബൈബിളിലെയോ ദൈവം പ്രപഞ്ചബാഹ്യമായ ശക്തിയാണ്‌ താനെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഏഴാകാശത്തിനുമുകളില്‍ സിംഹാസത്തില്‍ ഇരുന്നരുളുന്ന ദൈവമാണ്‌ താനെന്നാണ്‌ അല്ലാഹു പറഞ്ഞത്. അതുകൊണ്ടാണ്‌ ഉന്നതസദസ്സുകളില്‍ നിന്ന് ഭാവികാര്യങ്ങല്‍ ഒളിഞ്ഞുകേള്‍ക്കാന്‍ വരുന്നവരെ എറിഞ്ഞോടിക്കുന്ന അസ്ത്രങ്ങളാണ് നക്ഷത്രങ്ങള്‍‍ എന്ന് പറഞ്ഞത്. അതിലുമപ്പുറം ഗാലക്സിയും, അണ്ഡകടാഹവുമൊന്നും ഖുര്‍ ആനിലില്ല, ബൈബിളിലുമില്ല. അതെല്ലാം ഉണ്ടെന്ന് പറയുന്നവര്‍ സ്വയം മാത്രമല്ല, തങ്ങളുടെ ദൈവങ്ങളെയും വഞ്ചിക്കുന്നവര്‍..

    ReplyDelete
  113. ea jabbar said...

    പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചതാണ് എന്നു പറയുന്നതും അതു സ്വയംഭൂവാണെന്നു പറയുന്നതും തമ്മില്‍ എന്താ വ്യത്യാസം?

    ജബ്ബാര്‍മ്മഷിന് പിതാവുണ്ടെന്നും ഇല്ലെന്നും പറയുന്നതിലുള്ള വ്യത്യാസം. ഇത് നിസ്സാരമാണെങ്കില്‍ എനിക്കും പ്രശ്നമില്ല.

    പ്രപഞമുണ്ടാകുന്നതിനു മുമ്പ് ദൈവമില്ല. മനുഷ്യനുണ്ടായി കുറേ കഴിഞ്ഞാണു “ദൈവം” ഉണ്ടാകുന്നത്.

    ഈ വിശ്വാസം വച്ചുപുലര്‍ത്തുന്ന ഏതെങ്കിലും ദൈവ വിശ്വാസി ഉണ്ടെങ്കില്‍ അവരോട് മാഷ് പോയി മാഷിന്‍റെ വാദം പറയുക. എന്‍റെ ദൈവ സങ്കല്പ്പം മുകളിലത്തെ കമന്‍റില്‍ ഉണ്ട്

    പിന്നെ കാളിദാസന്‍റെ ട്രിപ്പീസുകളിയെക്കുറിച്ചു ഞാന്‍ പറ്ഞ്ഞ്ത കാളിദാസന്‍റെ ഒളിച്ചു കളിയെക്കുറിച്ചാണ്. ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ ആരുടെ കൂടെയും കാളിദാസന്‍ ചേരും. നാസ്തികരുടെ കൂടെനിന്ന് നാസ്തികനാകാനും, വിശ്വാസികളുടെ കൂടെ ചേര്‍ന്ന് വിശ്വാസിയാകാനും കാളിദാസന് മടിയില്ല. വിഷയം ഇസ്ലാം വിരോധം ആകണം എന്നു മാത്രം. ഒരു കാര്യം ജബ്ബാര്‍മാഷ് ശ്രദ്ധിക്കുക. കാളിദാസന്‍ എവിടെയും താന്‍ ഒരു നാസ്തികനാനെന്ന് സമ്മതിച്ചിട്ടില്ല. ഇതാണ് ട്രിപ്പീസുകളി; അല്ലെങ്കില്‍ നപുംസകത്വം.

    ReplyDelete
  114. awaits answer,
    മേല്പറഞ്ഞ എന്റെ വിശദീകാരത്തെ ഇങ്ങിനെ ചുരുക്കുന്നു:


    "നമ്മള്‍ അറിഞ്ഞ പ്രപഞ്ചത്തില്‍ നൂറു മുതല്‍ ഇരുനൂറു ബില്ല്യാണോ അതിനു മേലെയോ ഗാലക്സികള്‍ ഉണ്ട് എന്ന് ശാസ്ത്രം പറയുന്നു. ബിഗ്‌ ബന്ഗില്‍ പറയുന്ന ഒരു പ്രപഞ്ച നിര്‍മിതി ഒന്നുമില്ലാതിരുന്ന അവസ്ഥയില്‍ അവ ഉണ്ടാകണമെന്ന, ഒരു spaisless പൊസിഷനില്‍ നിന്ന് നമ്മുടെ യുക്തി നോക്കുമ്പോള്‍അതിനെ യാദൃചികതയില്‍ തളച്ചിടുന്നത് എത്ര മാത്രം യുക്തിസഹമാകും. അപ്പോള്‍ മനുഷ്യന്റെ യുക്തിക്ക് പരിധി നിശ്ചയിക്കപെടുന്നു എന്ന് കരുതേണ്ടി വരില്ലേ.
    ടോകിന്സിന്റെ വാക്ക് കടമെടുത്തു കൊണ്ട് പറയട്ടെ. മനുഷ്യന്‍ ഒന്ന് പ്ലാന്‍ ചെയ്തു ഉണ്ടാക്കുന്നു എന്ന യുക്തിയില്‍ നിന്നാണ് പ്രപഞ്ചത്തിന്റെ നിര്‍മിതിയില്‍ ഒരു സൃഷ്ടാവിനെ സങ്കല്‍പ്പിക്കുന്നത് എന്ന് പറയുന്നുവെങ്കില്‍, ഞാന്‍ പറയുന്നു അതാണ്‌ യുക്തിയെന്നും, മറിച്ചു നിരീശ്വര വാധികളോട് ഇത് പറയുമ്പോള്‍ സൃഷ്ടാവിനെ സൃഷ്ടിച്ചതാരെന്ന ചോദ്യം വരുന്നതിന്റെ കാരണമാണ് മനുഷ്യനില്‍ ഉറച്ചുപോയ മേല്പറഞ്ഞ ടോകിസ്നിന്റെ പ്ലാന്‍ ആന്‍ഡ്‌ ക്രിയെശന്റെ അടിത്തറയില്‍ നിന്ന് കൊണ്ട് യുക്തിവാദികള്‍ ഉയര്‍ത്തുന്നത് എന്നതാണ് യഥാര്‍ത്ഥ സത്യം ! ""ദൈവം"" അല്ലെങ്കില്‍ ""സൃഷ്ടാവ്"" അല്ലെങ്കില്‍ ""അബ്സലൂട്ട്"" അതിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഏതു സൂജകവും എന്നത് ക്രിയെട്ടരിനപ്പുരം ഒരു ക്രിയേറ്റര്‍ ഇല്ല എന്നാ അവസ്ഥ അന്ജാതമാക്കുന്ന അന്യമാക്കപെടുന്ന ഒരു പ്രയോഗമാണ് ആ പദം ഉള്‍കൊള്ളുന്നതും, ആവശ്യപെടുന്നതും. ഇനി ദൈവത്തിനു സൃഷ്ടാവിനെ അന്വേഷിക്കുന്നവര്‍ സ്വന്തം യുക്തിയുടെ നിസ്സഹായതയില്‍ ചിന്താ ദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്ന് പറയേണ്ടി വരും. അവര്‍ അത് സമ്മതിച്ചില്ലെങ്കിലും

    ReplyDelete
  115. കല്‍ക്കി,

    കാളിദാസന്‍ അണാണോ പെണ്ണാണോ എന്നറിഞ്ഞാലേ ഇസ്ലാമിസ്റ്റുകള്‍ക്ക് പ്രപഞ്ചത്തിന്റെ ഉത്ഭവത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാനാകൂ എന്നത് വിചിത്രമായ ഒരു വാദമാണല്ലോ.

    കാളിദാസന്‍ ആസ്തികനാണോ നാസ്തികനാണോ എന്ന് ഒരിസ്ലാമിസ്റ്റിനോടും പറയാന്‍ ഉദ്ദേശിക്കുന്നില്ല. ചര്‍ച്ച ചെയ്യാതെ ഓടിപ്പോകാന്‍ കല്‍ക്കിമാര്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. ഇതുപോലുള്ള നിബന്ധനകളില്ലാതെ കാളിദാസനുമായി ചര്‍ച്ച ചെയ്യാന്‍ വേറെ പലരുമുണ്ട്.

    ആരുടെയൊക്കെ കൂടെ ചേരണമെന്നതും ചേരാതിരിക്കണമെന്നതും കാളിദാസന്റെ സ്വാതന്ത്ര്യമാണ്. കാളിദാസന്‍ നാസ്തിക്നാണോ എന്നും ഏത് മതത്തിലാണു വിശ്വസിക്കുന്നതെന്നും പറഞ്ഞില്ല എന്ന തൊടുന്യായത്തില്‍ പല ഇസ്ലാമിസ്റ്റുകളും സംവാദം മതിയാക്കി പോയിട്ടുണ്ട്. മോങ്ങാനിരിക്കുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീഴുമ്പോലെയാണിത് ഇസ്ലാമിസ്റ്റുകള്‍ക്ക്. ഇതൊന്നും പറയാതെ തന്നെ കല്‍ക്കിക്ക് സ്ഥലം വിടാമല്ലോ.

    ReplyDelete
  116. ഇവിടെ മതവിശ്വാസികളില്‍ പലരും ദൈവത്തെ വിശ്വസിക്കുന്നത് ദൈവം ലോകം സൃഷ്ടിച്ചതിലും, നമ്മളെയൊക്കെ സൃഷ്ടിച്ചതിലും ഉള്ള അത്ഭുതം എന്ന നിലയിലാണ്. അല്ലാഹുവിന്റെ സവിശേഷതകള്‍ വായിച്ചാല്‍ ആ ദൈവം അല്ലാഹു അല്ല എന്ന് മനസ്സിലാവും. സൃഷ്ടിയെ കുറിച്ച് തെറ്റായ വിവരണങ്ങളാണ് അങ്ങേര് മനുഷ്യര്‍ക്ക്‌ നല്‍കിയത്. മാത്രവുമല്ല പ്രവാചകനായി അല്ലാഹു തെരഞ്ഞെടുത്തത് മനുഷ്യവിരുദ്ധ പ്രവര്‍ത്തികള്‍ ജീവിതത്തില്‍ ചെയ്തുകൂട്ടിയ (യുദ്ധം, കൊലപാതകം, സഭ്യേതര വിവാഹങ്ങള്‍, അടിമത്തം etc.) ഒരാളെയും. അങ്ങനെയെങ്കില്‍ വിശ്വാസികള്‍ ഇനി ചെയ്യേണ്ടത് യഥാര്‍ത്ഥ ദൈവത്തെ അന്വേഷിക്കുകയാണ്. അല്ലാഹു ദൈവമല്ല.

    ReplyDelete
  117. @കല് ക്കി
    "പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചതാണ് എന്നു പറയുന്നതും അതു സ്വയംഭൂവാണെന്നു പറയുന്നതും തമ്മില്‍ എന്താ വ്യത്യാസം?
    ജബ്ബാര്‍മ്മഷിന് പിതാവുണ്ടെന്നും ഇല്ലെന്നും പറയുന്നതിലുള്ള വ്യത്യാസം. ഇത് നിസ്സാരമാണെങ്കില്‍ എനിക്കും പ്രശ്നമില്ല."

    കുറച്ചുകാലം മുമ്പ് വരെ ഒരു പക്ഷെ ദൈവം ഉണ്ട് എന്ന് സ്ഥാപിക്കാന്‍ ദൈവം ചെയുന്നത് എന്ന് പറഞ്ഞു കുറെ കാര്യങ്ങള്‍ നിരത്തി പറയാന്‍ ഉണ്ടായിരിന്നു. ഇന്ന് അത് ഈ പ്രപഞ്ചം ഉണ്ടാക്കിയ ഒരു പണി മാത്രമേ ദൈവം ചെയ്തതാണോ അല്ലയോ എന്ന് തെളിയികേണ്ട തയിട്ടുല്ലൂ .
    ജന്മം കൊണ്ടും, സാമ്പത്തിക സാമുഹ്യ ചുറ്റു പാടുകള്‍ കാരണം തന്റെ ദൈവ വിശ്വാസം തന്റെ മനസിന്റെ ഒരു രോഗം മാത്രമാണ് എന്ന് തുറന്നു പറയാന്‍ കഴിയാതെ മതങ്ങളുടെ അടിമകള്‍ ആയി ജീവിക്കുന്ന ഒരു വിശ്വാസിയെ സമ്പതിചിടതോളം ഇത്രയും വല്യ പ്രപഞ്ചം അത്രയും വല്യ ഒരു ദൈവം ഉണ്ടാക്കിയാതാണോ അല്ലയ്യോ എന്നുള്ളത് പ്രാധാന്യം ഉള്ള കാരണം ആണോ ?

    ReplyDelete
  118. കാളിദാസന്‍,

    കല്‍ക്കി സഥലം വിട്ടിട്ടില്ല. കാളിദാസന്‍ ആണാണോ പെണ്ണാണോ എന്നറിയാതെ തന്നെ കാളിദാസന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കും കല്‍ക്കി മറുപടി പറഞ്ഞിട്ടുണ്ട്. കാളിദാസനു തൃപതിയായില്ല എന്നത് എന്‍റെ കുറ്റമല്ല.

    ReplyDelete
  119. arup said...

    കുറച്ചുകാലം മുമ്പ് വരെ ഒരു പക്ഷെ ദൈവം ഉണ്ട് എന്ന് സ്ഥാപിക്കാന്‍ ദൈവം ചെയുന്നത് എന്ന് പറഞ്ഞു കുറെ കാര്യങ്ങള്‍ നിരത്തി പറയാന്‍ ഉണ്ടായിരിന്നു

    അതെന്തൊക്കെയായിരുന്നു അരുപ്?

    ReplyDelete
  120. arup said...
    ജന്മം കൊണ്ടും, സാമ്പത്തിക സാമുഹ്യ ചുറ്റു പാടുകള്‍ കാരണം തന്റെ ദൈവ വിശ്വാസം തന്റെ മനസിന്റെ ഒരു രോഗം മാത്രമാണ് എന്ന് തുറന്നു പറയാന്‍ കഴിയാതെ മതങ്ങളുടെ അടിമകള്‍ ആയി ജീവിക്കുന്ന ഒരു വിശ്വാസിയെ സമ്പതിചിടതോളം ഇത്രയും വല്യ പ്രപഞ്ചം അത്രയും വല്യ ഒരു ദൈവം ഉണ്ടാക്കിയാതാണോ അല്ലയ്യോ എന്നുള്ളത് പ്രാധാന്യം ഉള്ള കാരണം ആണോ?

    ദൈവം ഇല്ല എന്നു തെളിയിക്കാന്‍ കഴിയില്ല എന്ന് സ്റ്റീഫന്‍ ഹാക്കിന്‍സ് തന്‍റെ ഏറ്റവും പുതിയ പുസ്തകത്തില്‍ സമ്മതിക്കുന്നു. പക്ഷേ, ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ടിപ്പിന് പിന്നില്‍ ഒരു ദൈവത്തിന്‍റെ ആവശ്യമില്ല എന്നാണ് അദ്ദേ തന്‍റെ ദ ഗ്രേറ്റ് ഡിസൈന്‍ എന്ന പുസ്തകത്തിലൂടെ തെളിയിക്കാന്‍ ശ്രമിക്കുന്നത്.

    ലോകപ്രശസ്തനായ ഈ ശാസ്ത്രജ്ഞനു വേറേ പണിയൊന്നും ഇല്ലേ അരുപ്? ഇതിത്ര പ്രധാന്യം ഉള്ള കാര്യമാണോ?

    ReplyDelete
  121. കല്‍ക്കി said

    മനുഷ്യന്‍റെ തലച്ചോറും കൈയും പ്രവര്‍ത്തിച്ച് ഇവിടെ ഉണ്ടാകുന്നതെല്ലാം ദൈവത്തിന്‍റെ അറിവോടെയും അവന്‍റെ അനുമതിയോടെയും തന്നെയെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ദൈവത്തിന്‍റെ ഹിതത്തിനു വിപരീതമായി ഈ പ്രപഞ്ചത്തില്‍ ഒന്നും തന്നെ സംഭവിക്കുന്നില്ല.


    This is different from what KK Alikoya says. According to him, Allah is only aware of our future acts, not decides. We have the freedom to decide. I left a comment there

    KK Alikoya said...

    രാജന്‍ എന്ത് ചയ്യണമെന്ന് ദൈവം ​തീരുമാനിക്കുകയും എഴുതി വയ്ക്കുകയും ചെയ്തു എന്ന് പറയുന്നതും; രാജന്‍ എന്ത് ചെയ്യുമെന്ന് ദൈവം മുന്‍കൂട്ടി അറിഞ്ഞു എഴുതി വച്ചു എന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസം താങ്കള്‍ക്ക് മനസിലാകാത്തതിന്ന് ദൈവത്തെ മണ്ടന്‍ എന്ന് വിളിക്കുന്നത് എന്തിനാണ്‌?

    Alikoya Sir,
    Sorry for typing in English. Here is one situation.

    One group decided to bomb and derail a passenger train. I came to know about their plan. I WASN'T INVOLVED IN ANY OF THE PREPARATION OR PLANNING STAGES. I remained silent. The D-day came, their mission was successful and many people died.

    Am i culpable of any crime on the judgment day ? My plea before Allah is i was only aware of the mission and didn't plan or execute it.

    ReplyDelete
  122. ഹുസ്സൈന്‍ സഹിബിന്റെ ബ്ലോഗില്‍ കമന്റിട്ടപ്പോള്‍ അത് പബ്ലിഷ് ആകുന്നില്ല,എന്തോ സാങ്കേതിക തകരാറായിരിക്കാം .സുശീല്‍കുമാറില്‍ നിന്നും സഹായം തേടുന്നു ,കൂടാതേ അവിടെ ഇടാന്‍ ശ്രമിച്ചത് ഇവിടെ കമന്റുന്നു.

    പ്രിയ ഹുസൈന്‍ സാഹിബ്,
    താങ്കള്‍ അക്വിനാസിനെ ന്യായീകരിക്കുയാണോ.എങ്കില്‍ ഖുറാന്‍ പറയുന്നതുകൂടീ ശ്രദ്ധിക്കുക
    1)അവനു(അല്ലാഹുവിനു)തുല്യം ആരുമില്ല-ഖുറാന്‍112;4

    2).....അവനെപ്പോലെ യാതൊന്നുമില്ല-ഖു42;11

    3)അപ്പോള്‍ അല്ലാഹുവിനു നിങ്കള്‍ ഉപമകള്‍ പറയരുത്...ഖു16;74

    ഡോക്കിന്‍സിനെ തറപറ്റിക്കാന്‍ അക്വിനാസിന്റെ യേശുവിനോട് അല്ലാഹുവിനെ പകരം വൈക്കാമോ?

    ReplyDelete
  123. ഹുസ്സൈന്‍ സാഹിബ് എഴുതുന്നു.....


    അതുകൊണ്ടാണ് മനുഷ്യന്‍ ചെയ്യുന്നതുപോലെ ആരാധനാലയങ്ങള്‍ ഉണ്ടാക്കാനോ ഉപാസനകള്‍ നടത്താനോ കാളയും പോത്തുമൊന്നും മുതിരാത്തത്. മനുഷ്യര്‍ പൊതുവേ ഈ നിലയില്‍ നിന്നും ഉയരാനും പരോക്ഷജ്ഞാനം ആര്‍ജ്ജിക്കാനും സ്വയം ശേഷിയുള്ളവരാണ്. മറ്റു ജീവികളേക്കാള്‍ വലിയ മസ്തിഷ്കം നല്‍കപ്പെട്ടതുകൊണ്ടാണ് ഇതു സാധ്യമായത്>>>>>>>>>>>>>

    കാളകള്‍ക്കും പോത്തന്മാര്‍ക്കും ബാബറീപള്ളിയുമില്ലാ രാമമരണസ്ഥാനവുമില്ലാ,അതിനാല്‍ അവറ്റകള്‍ ഗുജറാത്തിലും മാറാടും രാപാര്‍ക്കറുമില്ല.ശൂലത്തില്‍ കോര്‍ത്ത ഗര്‍ഭസ്ഥശിശുവും ‘ബലി‘പെരുനാളിനു വെട്ടിയെടുത്ത ജോസപ്പന്‍ കയ്യും അവറ്റകള്‍ക്കു അന്യം.

    ഉയര്‍ന്ന’മനുഷ്യര്‍‘ ഇന്നലെ പാവം ഈ കാളകളെ ജോസപ്പന്‍ മഴുകൊണ്ട് അരിഞ്ഞു വീഴ്ത്തി അവയുടെ ചെറിയ മസ്തിഷകത്തെ കുറെ അകത്താക്കുകയും ബാക്കി വന്നവയെ........

    മനുഷ്യാ നിന്റെ ഈ വക ഉപാസനകളുടെ ജൈത്രയാത്ര അഭംഗുരം തുടരട്ടേ.

    ReplyDelete
  124. യുക്തി,

    ഹുസ്സൈന്‍ സാറിന്റെ ബ്ലോഗിലെ കമന്റിന്‌ പ്രതികരണമൊന്നും കാണുന്നില്ല, കുറെ പേര്‍ ചീത്ത വിളിക്കാന്‍ വഴിയില്‍ നില്പ്പുണ്ട്. ഇവിടേയും താങ്കളുടെയും Jack Rabbit ന്റെയുമൊക്കെ സാന്നിധ്യം ആവശ്യമുണ്ട്. ദയവായി തുടരുക..

    ReplyDelete
  125. കല്‍ക്കി സഥലം വിട്ടിട്ടില്ല. കാളിദാസന്‍ ആണാണോ പെണ്ണാണോ എന്നറിയാതെ തന്നെ കാളിദാസന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കും കല്‍ക്കി മറുപടി പറഞ്ഞിട്ടുണ്ട്. കാളിദാസനു തൃപതിയായില്ല എന്നത് എന്‍റെ കുറ്റമല്ല.

    ഞാന്‍ ചോദിച്ചത് രണ്ടു ചോദ്യങ്ങളാണ്.

    ഏന്നാണീ പ്രപഞ്ചം ഉണ്ടായത്?

    എങ്ങനെയാണീ പ്രപഞ്ചം ഉണ്ടായത്?

    ഊഹം മറുപടി ആകുന്നതെങ്ങനെയാണു കല്‍ക്കി? ബിഗ് ബംഗ് എന്നത് ഇപ്പോഴുമൊരു ഊഹം മാത്രമണ്. സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല. അതാണ്‌ അള്ളാ ഉപയോഗിച്ച രീതി എന്നു പറയുന്നത് വെറും ഊഹം മാത്രമാണ്.

    താങ്കള്‍ ബിഗ് ബാംഗും, ഹൈന്ദവ സങ്കല്‍പമായ ചതുര്‍യുഗം, നൈമിത്തികപ്രളയം, സംഹാരം, ചതുര്‍യുഗം, മഹയുഗചക്രങ്ങളും കൂട്ടി ചേര്‍ത്ത ഒരവിയല്‍ പ്രക്രിയ വിവരിച്ചു കണ്ടിട്ടുണ്ട്. ഹിന്ദുക്കള്‍ കുറെയധികം മനുക്കളുണ്ടെന്നു പറയുന്നതുപോലെ കുറെയധികം ആദങ്ങളുണ്ടെന്നു സ്ഥപിക്കാന്‍.മൊഹമ്മദ് ആദത്തെ പ്രവാചകനായുര്‍ത്തിയ മണ്ടത്തരം ന്യായീകരിക്കാനാണത് ചെയ്തതെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസിലാകും.

    ഇന്‍ഡ്യ സ്വതന്ത്രയായത് 1947 ല്‍ എന്നു പറയുമ്പോലെ എന്നായിരുന്നു അള്ളാ പ്രപഞ്ചത്തെ ഉണ്ടാക്കിയത്. അത് താങ്കള്‍ക്കറിയില്ല എന്നതല്ലേ ശരി?എന്തിനാണതിന്‌ ഉരുണ്ടുകളിക്കുന്നത്?

    ബിഗ് ബാംഗ് എന്ന ഒരു സാധ്യത ശാസ്ത്ര ലോകം നിര്‍ദ്ദേശിച്ചതുകൊണ്ട് അതായിരുന്നു അള്ളായുടെ method എന്നു പറയുന്നത് ബാലിശമല്ലേ? കൂടുതല്‍ തെളിവു കിട്ടുമ്പോള്‍ നാളെ ഒരു പക്ഷെ ശാസ്ത്രം ബിഗ് ബാംഗ് തള്ളിക്കളയും. അന്ന് താങ്കള്‍ താങ്കളുടെ പൊത്തകവും കത്തിച്ചു കളയുമോ?

    ഒരു കാര്യം സൂചിപ്പിക്കട്ടേ. താങ്കള്‍ താങ്കളുടെ ബ്ളോഗില്‍ എഴുതിയത് സൃഷ്ടി സ്ഥിതി സംഹാരം എന്ന ഹൈന്ദവ സങ്കല്‍പ്പത്തിലെ ചാക്രിക പ്രതിഭാസമാണ്. അതില്‍ ബ്രഹ്മാവ് പ്രപഞ്ചം സൃഷ്ടിക്കുന്നു. നാലു യുഗങ്ങള്‍ കഴിഞ്ഞ് പ്രയളത്തിലൂടെ സംഹരിക്കുന്നു. വീണ്ടും സൃഷ്ടിക്കുന്നു. സംഹരിക്കുന്നു. ഇതു തന്നെ താങ്കള്‍ പകര്‍ത്തി. അള്ളാ ബിഗ് ബാംഗിലൂടെ പ്രപഞ്ചവും പിന്നാലെ ആദത്തെയം ​കളിമണ്ണില്‍ നിന്നും സൃഷ്ടിക്കുന്നു. കുറേ നിയമങ്ങള്‍ നല്‍കി ഭീതി പടര്‍ത്തി വരച്ച വരയില്‍ നിറുത്തുന്നു. പിന്നീട് സങ്കോചിപ്പിച്ച സംഹരിക്കുന്നു. വീണ്ടും മറ്റൊരു പ്രപഞ്ചത്തേയും മറ്റൊരു ആദത്തേയും സൃഷ്ടിക്കുന്നു. ഈ വക അസംബന്ധഗ്ങള്‍ എഴുതിയപ്പോള്‍ ആദങ്ങളെ സൃഷ്ടിക്കുന്ന സമയത്ത് ഭൂമിയില്‍ മറ്റ് മനുഷ്യരൊന്നും ഉണ്ടായിരുന്നില്ല എന്ന സത്യം താങ്കളുടെ ചെറിയ ബുദ്ധിയില്‍ ഉണ്ടായിരുന്നില്ല. ഒരു പക്ഷെ ആദം പ്രബോധനം നടത്തിയത് സസ്യങ്ങളോടും മൃഗങ്ങളോടുമായിരുന്നിരിക്കാം. അവരായിരുന്നു ആദ്യത്തെ മുസ്ലിങ്ങള്‍ എന്നതിനു പല തെളിവുകളുമുണ്ട്.


    എന്തിനാണീ ഹൈന്ദ സങ്കല്‍പ്പം കടമെടുത്ത് കുര്‍ആനില്‍ തിരുകുന്നത്? ഹിന്ദു മതത്തില്‍ ചേര്‍ന്ന് അതംഗീകരിച്ചാല്‍ പോരേ? അറബികള്‍ ഹിന്ദുകളായിരുന്നു എന്നാണ്, പല ഹിന്ദുക്കളും പറയുന്നത്. ഭവിഷ്യപുരാണത്തില്‍ മൊഹമ്മദിനേപ്പറ്റി പറയുന്നു എന്ന് പല മുസ്ലിങ്ങളും അവകാശപ്പെടുന്ന ഭാഗത്ത് അറേബ്യയിലെ പ്രതിഷ്ടകളേപ്പറ്റിയും പറയുന്നുണ്ട്. ഇന്നലെ മുസ്ലിങ്ങള്‍ തിക്കിത്തിരക്കി മുത്തം കൊടുത്ത കബയിലെ കറുത്ത കല്ല്, ശിവ ലിംഗമാണെന്ന് പല ഹിന്ദുക്കളും വിശ്വസിക്കുന്നു. യോനിയില്‍ ശിവലിംഗം കൊത്തി വയ്ക്കുന്ന അതേ ശൈലിയിലും ആകൃതിയിലും ആണ്‌ ആ കല്ലവിടെ വച്ചിരിക്കുന്നതും.

    ReplyDelete
  126. ഏന്നാണീ പ്രപഞ്ചം ഉണ്ടായത്?

    എങ്ങനെയാണീ പ്രപഞ്ചം ഉണ്ടായത്?

    ഈ രണ്ടു ചോദ്യങ്ങളാണ് കാളിദാസന്‍ ഉന്നയിച്ചത്. ഇതിനു രണ്ടിനും വിശുദ്ധ ഖുര്‍‌ആന്‍റെ അടിസ്ഥാനത്തിലാണ് ഞാന്‍ മറുപടി പറഞ്ഞത്. അത് കാളിദാസന് സ്വീകാര്യമാകാത്തത് എന്‍റെ കുറ്റമല്ല. അതൊരിക്കലും താങ്കള്‍ക്ക് സ്വീകാര്യമാകില്ല എന്നും എനിക്കറിയാം.

    പിന്നെ, ഹൈന്ദവ വിശ്വാസവും ഞാന്‍ പറഞ്ഞ പ്രപഞ്ച സങ്കല്പ്പവും തമ്മിലുള്ള സാമ്യം. അതു തികച്ചും സ്വാഭാവികമാണ്. അങ്ങനെ ഉണ്ടെങ്കില്‍ അത് ഞാന്‍ പറഞ്ഞതിനെ കൂടുതല്‍ ശരിവെക്കുകയാണ് ചെയ്യുന്നത്. ദൈവിക ഗ്രന്ഥങ്ങളില്‍ സമാനമായ പ്രസ്താവനകള്‍ കാണുക സ്വാഭാവികം മാത്രം.

    ഇന്‍ഡ്യ സ്വതന്ത്രയായത് 1947 ല്‍ എന്നു പറയുമ്പോലെ എന്നായിരുന്നു അള്ളാ പ്രപഞ്ചത്തെ ഉണ്ടാക്കിയത് എന്നു പറയാന്‍ എനിക്കറിയില്ല. അങ്ങനെ ഒരറിവ് ഖുര്‍‌ആനില്‍ നിന്നു ലഭിക്കുന്നില്ല. മാത്രമല്ല, പ്രപഞ്ചത്തെ ഒറ്റയടിക്ക് സൃഷ്ടിച്ചതല്ല എന്നാണ് ഖുര്‍‌ആനില്‍ നിന്നു മനസ്സിലാകുന്നത്. പ്രപഞ്ചത്തെ ദൈവം പടിപടിയായി സൃഷ്ടിച്ചതാണ് എന്നാണ് ഖുര്‍‌ആന്‍ പരയുന്നത്. പിന്നെ എങ്ങനെ ഒരു ഡേറ്റ് പറയും?

    ഇനി ബിഗ്ബാംഗ് ആണ് കാളിദാസനു തീരെ ദഹിക്കാത്തത്. ബിഗ്ബാംഗിനെക്കാള്‍ സ്വീകാര്യമയ മറ്റൊരു സിദ്ധാന്തവും ഇന്നു വരെ ശാസ്ത്രം മുന്നോട്ട് വെച്ചിട്ടില്ല. ബിഗ്ബാംഗ് നാസ്തികരെ സംബന്ധിച്ചിടത്തോളം ഒരു കീറാമുട്ടി ആണെങ്കിലും ലോകപ്രശസ്ത നാസ്തിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് തന്‍റെ ഏറ്റവും പുതിയ പുസ്തകത്തിലും ബിഗ്ബാംഗിനെ തന്നെയാണ് ആശ്രയിക്കുന്നത്. ഒരു സ്രഷ്ടാവിന്‍റെ ആവശ്യമില്ലാതെ തന്നെ ബിഗ്ബാംഗിലൂടെ പ്രപഞ്ചം ഉണ്ടാകാം എന്നാണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

    ഇനി ശാസ്ത്രം വേറൊരു സിദ്ധാന്തം മുന്നോട്ട് വെച്ചാലും അത് താല്‍ക്കാലികം മാത്രമായിരിക്കും. അന്തിമമായി ശാസ്ത്രം ഖുര്‍‌ആന്‍ പറഞ്ഞിടത്തേക്ക് തന്നെ വരും. അല്ലാതെ ഖുര്‍‌ആന്‍ മാറ്റേണ്ടി വരില്ല.

    ReplyDelete
  127. ഒരു കാര്യം ജബ്ബാര്‍മാഷ് ശ്രദ്ധിക്കുക. കാളിദാസന്‍ എവിടെയും താന്‍ ഒരു നാസ്തികനാനെന്ന് സമ്മതിച്ചിട്ടില്ല. ഇതാണ് ട്രിപ്പീസുകളി; അല്ലെങ്കില്‍ നപുംസകത്വം.
    ------
    നാസ്തികന്‍ എന്നാല്‍ ദൈവം ഇല്ല എന്നു വാദിക്കുന്നവന്‍ എന്നാണര്‍ത്ഥമെങ്കില്‍ .. ദൈവമുണ്ടെന്ന വാദവും ഇല്ലെന്ന വാദവും മാത്രമേ ഉലകത്തിലുള്ളു എന്നു കല്‍ക്കി മനസ്സിലാക്കിയതാണേറ്റവും വലിയ ശണ്ഡത്വം !
    ദൈവം എന്നാല്‍ എന്താണെന്ന ചോദ്യത്തിനു കല്‍ക്കിക്കു തന്നെ ആയിരം തരം ഉത്തരങ്ങളാണുള്ളത്. വിശ്വാസികള്‍ക്കാകട്ടെ ഓരോരുത്തര്‍ക്കും അവരവര്‍ക്കു തോന്നുന്നതാണുത്തരം. അപ്പോള്‍ അതെന്താണു സാധനം എന്നു തിരിയാത്തവര്‍ എനിക്കറിയില്ല എന്നു പറയുന്നത് സത്യസന്ധമായ നിലപാടാണെന്നാണെന്റെയും അഭിപ്രായം. അതു നപുംസകത്വമല്ല, മറിച്ച് ഇസ്ലാമില്‍ വിശ്വ്വസിക്കുകയും തര്‍ക്കിക്കാന്‍ നടക്കുമ്പോള്‍ മാത്രം ഇസ്ലാമിലെ അള്ളാഹുവിനെ പത്തായത്തില്‍ വെച്ച് വേറെ ഒരു പെയിന്റടിച്ചു നന്നാക്കിയ ദൈവത്തെയും കൊണ്ടു വരുന്ന ഏര്‍പ്പാടാണു ശണ്ഡത്വം !
    അല്ലാഹുവില്‍ വിശ്വസിക്കുന്നവന്‍ കുര്‍ ആന്‍ പറയുന്ന അല്ലാഹുവിനെ കുറിച്ചാണു സംവാദത്തിനു വരേണ്ടത്. അല്ലാതെ അക്വിനാസിന്റെയും അരയുക്തിവാദക്കാരുടെയും ദൈവങ്ങളെയും കൊണ്ടല്ല .

    ReplyDelete
  128. അഗ്നോസ്റ്റിക്കുകളായ നിരവധി ബുദ്ധിജീവികള്‍ ചരിത്രത്തില്‍ കടന്നു പോയിട്ടുണ്ട്. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ തീര്‍ത്തു പറയാന്‍ മാത്രം തെളിവുകള്‍ ഇല്ലാത്തതുകൊണ്ടാണു പലരും ഈ നിലപാടെടുക്കുന്നത്.
    പ്രപഞ്ചശക്തി തന്നെയാണു ദൈവം എന്നു കരുതുന്നവര്‍ക്കാണിന്ന് വിശ്വാസികള്‍ക്കിടയില്‍ തന്നെ വളര്‍ച്ചയുള്ളത്. പ്രപഞ്ചോല്‍പ്പത്തിയുടെ കാരണം എന്നതിനപ്പുറം ഇന്നും മനുഷ്യന്റെ കാര്യങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു മോണിറ്ററിങ് ദൈവം ഉണ്ടെന്ന വിശ്വാസം പരിഷ്കൃതലോകത്തു നേര്‍ത്തു നേര്‍ത്തു വരുകയാണ്.
    വ്യക്തമായ ഒരു തെളിവുമില്ലാത്ത ഒരു സങ്കല്‍പ്പം മാത്രമാണു ദൈവം. അതുകൊണ്ടാണീ പകിടകളികളൊക്കെ വേണ്ടി വരുന്നത്.
    മതങ്ങള്‍ ഉണ്ടായ കാലത്തെ മനുഷ്യചിന്തയുടെ നിലവാരമേ മതദൈവങ്ങള്‍ക്കുള്ളു. ഇന്നാകട്ടെ അറിവിലും ചിന്തയിലും മനുഷ്യന്‍ കുറേകൂടി മുന്നേറി. അതനുസരിച്ച് ദൈവങ്ങള്‍ക്കും “നിലവാരം“ കൂടി വന്നു. അത്രേയുള്ളു.

    ReplyDelete
  129. One group decided to bomb and derail a passenger train. I came to know about their plan. I WASN'T INVOLVED IN ANY OF THE PREPARATION OR PLANNING STAGES. I remained silent. The D-day came, their mission was successful and many people died.

    Am i culpable of any crime on the judgment day ? My plea before Allah is i was only aware of the mission and didn't plan or execute it.

    താങ്കളുടെ കമന്‍റ് കാണാന്‍ വൈകി. ക്ഷമിക്കുക.

    ഉള്‍ക്കൊള്ളാന്‍ അല്പ്പം പ്രയാസമുള്ള ഒരു വിഷയം തന്നെയാണിത് റാബിറ്റ്.

    ദൈവത്തിന്‍റെ അറിവും മനുഷ്യന്‍റെ അറിവും തുല്യമാകുന്നില്ല. മനുഷ്യന്‍റെ അറിവിനു പരിമിതിയുണ്ട്. പക്ഷേ ദൈവം അങ്ങനെയല്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം ഭൂതം ഭാവി വര്‍ത്തമാനം എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ കാലങ്ങള്‍ ഇല്ല. ഈയൊരവസ്ഥ മനുഷ്യ ചിന്തയ്ക്കതീതമാണ്. അപ്പോള്‍ ദൈവത്തിന്‍റെ അറിവിനെക്കുറിച്ച് മനുഷ്യന് ചിന്തിച്ചു മനസ്സിലാക്കാന്‍ കഴിയില്ല. മനുഷ്യന്‍റെ പരിമിതിയാണത്. ഈ പരിമിതിയില്‍ നിന്നു കൊണ്ട് ദൈവത്തിന്‍റെ അറിവിനെക്കുറിച്ചും അവന്‍റെ വിധിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നത് അപഹാസ്യമാണ് എന്നാണ് എന്‍റെ അഭിപ്രായം.

    ReplyDelete
  130. ea jabbar said...
    അപ്പോള്‍ അതെന്താണു സാധനം എന്നു തിരിയാത്തവര്‍ എനിക്കറിയില്ല എന്നു പറയുന്നത് സത്യസന്ധമായ നിലപാടാണെന്നാണെന്റെയും അഭിപ്രായം

    താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. പക്ഷേ, കാളിദാസന്‍ അങ്ങനെയും പറയാന്‍ തയ്യാറല്ല. അങ്ങനെ സമ്മതിച്ചാല്‍ കാളിദാസന്‍റെ അവസര വാദം നടപ്പില്ല. കാളിദാസന്‍ പറയുന്നതു നൊക്കുക: കാളിദാസന്‍ ആസ്തികനാണോ നാസ്തികനാണോ എന്ന് ഒരിസ്ലാമിസ്റ്റിനോടും പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്തുകൊണ്ടാണിങ്ങനെ കാളിദാസന്‍ പറയുന്നത്?

    ReplyDelete
  131. ഈ പരിമിതിയില്‍ നിന്നു കൊണ്ട് ദൈവത്തിന്‍റെ അറിവിനെക്കുറിച്ചും അവന്‍റെ വിധിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നത് അപഹാസ്യമാണ് എന്നാണ് എന്‍റെ അഭിപ്രായം.
    -------
    ദൈവത്തെ കുറിച്ചു തന്നെ ചര്‍ച്ച ചെയ്യാതിരിക്കലാണുത്തമം. കാരണം അങ്ങനെയൊന്നുണ്ടോ എന്നും ഉണ്ടെങ്കില്‍ അതെന്താണെന്നും അറിയാന്‍ നമുക്കാവില്ല.
    നമുക്ക് നമ്മുടെ പരിധിക്കകത്തുള്ള കാര്യങ്ങളെപ്പറ്റി മാത്രം ചിന്തിക്കാം. നമ്മുടെ ജീവിതം സന്തോഷ്പ്രദവും സമാധാനപ്രദവുമാക്കാന്‍ ശ്രമിക്കാം..! അതു തന്നെയാണു ഞങ്ങള്‍ക്കും പറയാനുള്ളത്.
    ദൈവത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചാല്‍ മനുഷ്യന്റെ പരിമിതി പറയുകയും ദൈവത്തെ കുറിച്ച് തങ്ങള്‍ക്കറിയാമെന്നു മേനി നടിക്കുകയും ചെയ്യുന്നവരാണു നപുംസകങ്ങള്‍ ! ഇരട്ടത്താപ്പുകാര്‍ !

    ReplyDelete
  132. മറ്റു ജീവികളേക്കാള്‍ വലിയ മസ്തിഷ്കം നല്‍കപ്പെട്ടതുകൊണ്ടാണ് ഇതു സാധ്യമായത്...
    ---
    അതെ ! മനുഷ്യമസ്തിഷ്കത്തിന്റെ ഉല്‍പ്പന്നം മാത്രമാണു ദൈവം !!!!
    മരു ജന്തുക്കള്‍ അവരുടെ ജീവിതത്തില്‍ ശ്രദ്ധിക്കുന്നു. മനുഷ്യന്‍ സങ്കല്‍പ്പങ്ങളുടെയും ഭാവനയുടെയും ലോകത്ത് വിഡ്ഢിത്തങ്ങളും വികൃതാചാരങ്ങളുമായി ജീവിതം പാഴാക്കുന്നു !!!

    ReplyDelete
  133. ചിന്താശേഷി ഉപയോഗിക്കാന്‍ സ്വാതന്ത്ര്യം ലഭിച്ച മനുഷ്യരാകട്ടെ ശാസ്ത്ര സാങ്കേതിക പുരോഗതിക്കായി പരിശ്രമിക്കുകയും മനുഷ്യജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസങ്ങലും മത മണ്ടത്തരങ്ങളും അതിനു തടസ്സം നില്‍ക്കുന്നില്ലെങ്കില്‍ നാം ഇന്നത്തേതിലും ആയിരം കൊല്ലം മുന്നോട്ടു സഞ്ചരിച്ചിട്ടുണ്ടാകുമായിരുന്നു !

    ReplyDelete
  134. എന്റെ ലേഖനങ്ങളെ വിമര്‍ശിച്ചുകൊണ്ട് സുശീല്‍കുമാര്‍ പി പി എഴുതിയ 'എന്‍ എം ഹുസൈന്റെ വിഭ്രാന്തികള്‍ '(ഭാഗം 1, ഭാഗം2) എന്ന പോസ്റ്റ് വന്നിട്ടുള്ള ബ്ലോഗിന്റെ പേര് 'യുക്തിദര്‍ശനം 'എന്നാണെങ്കിലും അതില്‍ യുക്തിയോ ദര്‍ശനമോ ഒട്ടുംതന്നെയില്ല എന്ന് ആദ്യമേ പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. എന്നാല്‍ അതാണു സത്യം. ഖണ്ഡിക്കപ്പെടുന്ന വാദം എന്താണെന്നോ എങ്ങനെയാണതു ഖണ്ഡിക്കപ്പെടുന്നതെന്നോ ലേഖകന് ഒരു ഗ്രാഹ്യവുമില്ല. തര്‍ക്കശാസ്ത്രം, തത്ത്വശാസ്ത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പുതുതായി ഇറങ്ങിക്കൊണ്ടിരിക്കുന്ന പഠനങ്ങള്‍ ഗ്രഹിക്കാന്‍ ശ്രമിച്ചില്ലെങ്കിലും ദാര്‍ശനിക പ്രാധാന്യമുള്ള മലയാള പദങ്ങളുടെ അര്‍ത്ഥമെങ്കിലും മനസ്സിലാക്കിയ ശേഷം വേണ്ടിയിരുന്നു സുശീല്‍കുമാര്‍ ഖണ്ഡനഖണ്ഡനത്തിന് ഇറങ്ങേണ്ടിയിരുന്നത്. അല്ലെങ്കില്‍ യുക്തിബോധമുള്ള നിരീശ്വരവാദികള്‍ക്കിടയില്‍ തന്നെ പരിഹാസ്യനായി മാറും
    യുക്തിവാദമോ യുക്തി'വാത'മോ? സുശീല്‍കുമാറിനു മറുപടി

    ReplyDelete
  135. After going through Hussain's posts, i don't get what kind of God is Mr. Hussain defending. On the other hand Dawkins has clearly articulated what kind of God is he refuting

    Quoted from God Delusion- Chapter 1 ........

    Let's remind ourselves of the terminology. A theist believes in a supernatural intelligence who, in addition to his main work of creating the universe in the first place, is still around to oversee and influence the subsequent fate of his initial creation. In many theistic belief systems, the deity is intimately involved in human affairs. He answers prayers; forgives or punishes sins; intervenes in the world by performing miracles; frets about good and bad deeds, and knows when we do them (or even think of doing them).

    My title, The God Delusion, does not refer to the God of Einstein and the other enlightened scientists of the previous section. That is why I needed to get Einsteinian religion out of the way to begin with: it has a proven capacity to confuse. In the rest of this book I am talking only about supernatural gods, of which the most familiar to the majority of my readers will be Yahweh, the God of the Old Testament.
    .......

    I still don't get an answer from Hussain on how different is his intelligent designer from Christian creationists and what is unique in his defense. I have been following evolution-creation debate for a long time and quite familiar with standard arguments.

    There are around 24 books in market by Christian creationists trying to defend their position against Dawkins

    What Hussain and others are doing is mischaracterizing Dawkins on the definition of God. They are treating God like a balloon. When confronted with scientific and logical arguments, they inflate their pet balloon so large and make it bigger than universe beyond the realm of testability and falsifiability. When none are around and faced with thoughts on life/after-life, they deflate the balloon and treat it like a tribal deity.

    ReplyDelete
  136. കല്‍ക്കി has replied to Jack Rabbit's query

    One group decided to bomb and derail a passenger train. I came to know about their plan. I WASN'T INVOLVED IN ANY OF THE PREPARATION OR PLANNING STAGES. I remained silent. The D-day came, their mission was successful and many people died.

    Am i culpable of any crime on the judgment day ? My plea before Allah is i was only aware of the mission and didn't plan or execute it.

    താങ്കളുടെ കമന്‍റ് കാണാന്‍ വൈകി. ക്ഷമിക്കുക.

    ഉള്‍ക്കൊള്ളാന്‍ അല്പ്പം പ്രയാസമുള്ള ഒരു വിഷയം തന്നെയാണിത് റാബിറ്റ്.


    I posted that comment to KK Alikoya here only because you think differently from him on the role of Allah. He has given an interesting twist to standard argument that Allah is only aware of the future acts and doesn't decide apriori for humans. I am curious to see his reply

    ReplyDelete
  137. This is how Hussain concludes his rebuttal.

    ആസ്തിക്യവാദപ്രകാരം ദൈവത്തിന് ആരംഭമില്ല. ആരംഭമില്ലാത്തതിനു കാരണം ആവശ്യമില്ലെന്ന തത്വചിന്തിലെ പ്രാഥമികവിവരം പോലും ഡോക്കിന്‍സിനില്ല. (ഈ വിഷയത്തെപ്പറ്റി വിശദമായ പഠനം പിന്നീട് പോസ്റ്റു ചെയ്യുന്നുണ്ട്)

    I am sorry to show who has lack of knowledge of Philosophy here. Logic is one of the branches of philosophy. Let us take this claim - ആസ്തിക്യവാദപ്രകാരം ദൈവത്തിന് ആരംഭമില്ല. This is only an assertion based on belief with out any supporting evidence**. Just because you can construct a proposition using language doesn't mean it needs to be true. Then you are using this as a lemma to prove - ആരംഭമില്ലാത്തതിനു കാരണം ആവശ്യമില്ലെന്ന തത്വചിന്തിലെ പ്രാഥമികവിവരം പോലും ഡോക്കിന്‍സിനില്ല.

    I amn't sure who needs to take Logic 101 course here.

    **Quoting from Hussain's post

    'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാണെന്നും 'ദൈവമുണ്ട് 'എന്ന പ്രസ്താവന യുക്തിവിരുദ്ധമാണെന്നും നിരീശ്വരവാദികള്‍ പറഞ്ഞേക്കും .എന്നാല്‍ ആദ്യത്തേത് യുക്തിപരമാണെന്നതിന് 'മൂര്‍ത്തമായ തെളിവ് 'ഹാജറാക്കാന്‍ നിരീശ്വരവാദികള്‍ക്കു സാധിക്കുമോ? ഇന്നേവരെ ഏതെങ്കിലും ഒരു നിരീശ്വരവാദി 'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാണെന്നതിന് മൂര്‍ത്തമായ തെളിവ് ഹാജറാക്കിയതായി ചൂണ്ടിക്കാട്ടാനാവുമോ?"എന്നായിരുന്നു എന്റെ ചോദ്യം.

    Can i ask back whether you can provide solid evidence to show ദൈവത്തിന് ആരംഭമില്ലെന്നു ?

    ReplyDelete
  138. ഹുസ്സൈന്‍ സാഹിബിന്റെ’യുക്തി വാദമോ യുക്തി വാതമോ‘ എന്ന ലേഖനം വായിച്ചപ്പോള്‍ എനിക്കു മഹത്തായ ഒരു കാര്യം പിടികിട്ടി,ബ്ലോഗെഴുത്തുമായി വരുന്ന മമ്മക്കാ കല്‍ട്ടികളുടേ നിലവാരം ഒന്നു തന്നെയാണ്,അത് നാജ് ആയാലും ലത്തീഫായാലും ഫസിലായാലും എന്തിനു ബഡാ ഹുസ്സൈനായാലും ഒക്കെ ബുദ്ധിക്കു മതരോഗമെന്ന മാറാവ്യാധി പിടിപെട്ടു മോഷ്ടിച്ചും അതുവെച്ച് പിച്ചും പേയും വിളമ്പിയും അങ്ങനെ
    കാലം കഴിച്ചുകൂട്ടുന്ന മാടും പോത്തുമല്ലാ എന്നവകാശപ്പെടുന്ന(?) ഒരുജാതി മനുഷ്യര്‍.

    സുശീല്‍കുമാറിന്റെ മറുപടി മനിലാകാത്തതാകാന്‍ വഴിയില്ലാ ,പിന്നെന്തിനാണീ പൊട്ടന്‍ കളി,അവിടെയാണ് പല കുബുദ്ധികളും പല വേണ്ടാതീനങ്ങളും പറഞ്ഞു പരത്തുന്നത്.

    ReplyDelete
  139. കല്‍ക്കിയുടെ ഒരു തമാശ കാണുക

    അദ്ദേഹം ലിങ്കു തന്ന ലേഖനത്തില്‍ പറയുന്നു.....
    ആകാശത്തെ നമ്മുടെ ശക്തികൊണ്ട് നാം സൃഷ്ടിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം അത്നെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നവനാണ് (51:48)

    ഇനി ഉമര്‍ മൌലവിയുടെ അല്ലാഹു ചെയ്യുന്നതുകാണാം....
    “ഭൂമിയെ നാം സൌകര്യപ്പെടുത്തി തന്നു ,ഈ സൌകര്യപ്പെടുത്തിയവന്‍ എത്ര നല്ലവന്‍”51;48.

    ഇനി തഫ്ഹീം പറയുന്നതു കാണുക.....
    (51:48) And the earth – We spread it out, and how well have We smoothed it!

    ഇനി തമിഴന്‍ മുജാഹിദിയെ കേഴക്കാം....
    ഭൂമിയെയ് നാം വിരിത്തോം,നാം അഴകുറ വിരിപ്പവര്‍കള്‍.51.48(നാം ഭൂമിയെ വിരിച്ചു നാം അഴകായ രീതിയില്‍ വിരിക്കുന്നവര്‍)

    ഇനി 51;47 ആണ് കല്‍ക്കിമൊഴിയെങ്കില്‍...

    ഉമര്‍ മൌലവി.....ആകാശത്തെ നാം ശക്തികൊണ്ടു പണിതു,നാം കഴിവുള്ളവണാണു തീര്‍ച്ച.
    തമിഴ് മുജാഹിദ്...
    വാനത്തെയ് വലിമയ് മിക്കതാക പടയ്ത്തോം,നാം പറവലാന ആറ്റലുടയോരാവോം( ആകാശത്തെ ശക്തിയോടെ സ്രിഷ്ടിച്ചു,നാം വ്യാപക കഴിവുള്ളവനാണ്.)

    ഇനി തഫ്ഹീം കാണാം....
    (51:47) And heaven – We made it with Our Own Power and We have the Power to do

    തഫ്ഹിമിന്റെ ഒരുണ്ടുകളി കാണണ്ടേ....
    44. The word must' (pl. musi'un) may mean the one who possesses power and means, and also the one who can extend and expand something. According to the first meaning, the verse would mean: "We have built this heaven by Our own might and not with somebody else's help, and its erection was in no way beyond Us. Then how can you ever conceive that We shall not be able to recreate it ?" According to the second meaning, it would mean: "This huge universe that We have created, is not a finished work, but We are expanding it continuously, and new and ever new manifestations of Our creation are appearing in it every moment. How do you then think that such a marvelous Creator would not be able to repeat His creation.

    ഇനിയും കാണാം കളികള്‍.....
    051.047
    YUSUFALI: With power and skill did We construct the Firmament: for it is We Who create the vastness of pace.
    PICKTHAL: We have built the heaven with might, and We it is Who make the vast extent (thereof).
    SHAKIR: And the heaven, We raised it high with power, and most surely We are the makers of things ample.

    051.048
    YUSUFALI: And We have spread out the (spacious) earth: How excellently We do spread out!
    PICKTHAL: And the earth have We laid out, how gracious is the Spreader (thereof)!
    SHAKIR: And the earth, We have made it a wide extent; how well have We then spread (it) out.
    വിശദീകരണം ആവശ്യമില്ലാതെ സ്വയം

    സംസാരിക്കുന്ന വരികള്‍...????

    ReplyDelete
  140. ഇന്‍ഡ്യ സ്വതന്ത്രയായത് 1947 ല്‍ എന്നു പറയുമ്പോലെ എന്നായിരുന്നു അള്ളാ പ്രപഞ്ചത്തെ ഉണ്ടാക്കിയത് എന്നു പറയാന്‍ എനിക്കറിയില്ല. അങ്ങനെ ഒരറിവ് ഖുര്‍‌ആനില്‍ നിന്നു ലഭിക്കുന്നില്ല.


    ഇസ്ലാമിക ലോകത്തെ ചരിത്ര സംഭവമാണിത്. ഇന്ന് കേരളത്തില്‍ കാക്ക മലര്‍ന്നു പറക്കും. ആദ്യമായാണു ഒരിസ്ലാമിസ്റ്റ് കുര്‍ആനില്‍ ഒരു കാര്യം പറയുന്നില്ല എന്നു സമ്മതിക്കുന്നത്. അതിനു കല്‍ക്കി എന്ന ഇസ്ലാമിസ്റ്റിനെ ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.

    എല്ലാ മുസ്ലിങ്ങളും ഏക സ്വരത്തില്‍ ഛര്‍ദ്ദിക്കുന്ന ഒരു കാര്യമാണ്, കുര്‍ആന്‍ എന്ന പൊത്തകത്തില്‍ എല്ലാമുണ്ട് എന്നത്. കല്‍ക്കി എന്ന മുസ്ലിമിന്റെ കണ്ണു തുറന്നു തുടങ്ങി. ഇനി പല അറിവുകളും കുര്‍ആനില്‍ ഇല്ല എന്ന് സമ്മതിക്കേണ്ടി വരും.

    എന്റെ പേടി കല്‍ക്കി എപ്പോഴണു വാക്കു മാറ്റുക എന്നാണ്. രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റിപ്പറഞ്ഞിട്ട്, റദ്ദാക്കല്‍ എന്ന വിനോദം നടത്തി അറബികളെ ആനന്ദിപ്പിച്ചിരുന്ന മൊഹമ്മദിന്റെ അനുയായിയല്ലേ? യഥാ രാജാ തഥാ പ്രജ എന്നാണല്ലോ പഴം ചൊല്ല്.

    ReplyDelete
  141. ഇനി ബിഗ്ബാംഗ് ആണ് കാളിദാസനു തീരെ ദഹിക്കാത്തത്. ബിഗ്ബാംഗിനെക്കാള്‍ സ്വീകാര്യമയ മറ്റൊരു സിദ്ധാന്തവും ഇന്നു വരെ ശാസ്ത്രം മുന്നോട്ട് വെച്ചിട്ടില്ല. ബിഗ്ബാംഗ് നാസ്തികരെ സംബന്ധിച്ചിടത്തോളം ഒരു കീറാമുട്ടി ആണെങ്കിലും ലോകപ്രശസ്ത നാസ്തിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് തന്‍റെ ഏറ്റവും പുതിയ പുസ്തകത്തിലും ബിഗ്ബാംഗിനെ തന്നെയാണ് ആശ്രയിക്കുന്നത്. ഒരു സ്രഷ്ടാവിന്‍റെ ആവശ്യമില്ലാതെ തന്നെ ബിഗ്ബാംഗിലൂടെ പ്രപഞ്ചം ഉണ്ടാകാം എന്നാണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.


    ബിഗ് ബാംഗ് കാളിദാസനു ദഹിക്കും. ഇല്ല എന്നത് കല്‍ക്കിയുടെ തോന്നലാണ്. ഇസ്ലാമിസ്റ്റുകളേപ്പോലെ ശാസ്ത്രീയ നിഗമനങ്ങളോടോ ശാസ്ത്രീയ സത്യങ്ങളോടോ കാളിദാസനൊരലര്‍ജിയും ഇല്ല. ബിഗ് ബാംഗ് ശാസ്ത്രം തള്ളിക്കളഞ്ഞാലും അത് തുറന്ന മനസോടെ കാളിദാസന്‍ അംഗീകരിക്കും.

    ബിഗ് ബാംഗ് തള്ളിക്കളഞ്ഞല്‍ കല്‍ക്കി എന്തു ചെയ്യും? യാതൊരു ഉളുപ്പുമില്ലാതെ ഇന്ന് പറഞ്ഞതൊക്കെ വിഴുങ്ങിയിട്ട് ബിഗ് ബാംഗിനേപ്പറ്റി കുര്‍ആഅന്‍ പറയുന്നേ ഇല്ല എന്നു പറയും. അതാണു കല്‍ക്കി മോഡലിലുള്ള ഇസ്ലാമിസ്റ്റുകളുടെ തൊലിക്കട്ടി

    ബിഗ് ബംഗ് നാസ്തികരേ സംബന്ധിച്ച് ഒരു കീറാമുട്ടിയുമല്ല. നാസ്തികരോ ശാസ്ത്രജ്ഞരോ ഏതെങ്കിലും ഒരു പൊത്തകത്തില്‍ എല്ലാം എഴുതിവച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നില്ല. അവര്‍ അന്വേഷിച്ചു കണ്ടെത്തും.പക്ഷെ താങ്കളേപ്പോലുള്ളവര്‍ അന്വേഷിക്കുന്ന യന്ത്രം ഉപ്പിലിട്ട് വച്ചിട്ട്, ആണുങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്നതിന്റെ പങ്ക് പറ്റും, നാണമില്ലാതെ. കുര്‍ആനില്‍ മൊഹമ്മദ് വളരെ ലളിതമായി പറഞ്ഞതിനെയൊക്കെ വളച്ചൊടിച്ച് ആണുങ്ങളുടെ കണ്ടുപിടുത്തത്തിന്റെ ഉദാഹരണമാക്കും . ഇലനക്കിപ്പട്ടിയുടെ കിറിനക്കിപ്പട്ടി എന്നു പറഞ്ഞപോലെ.

    ReplyDelete
  142. ഇനി ശാസ്ത്രം വേറൊരു സിദ്ധാന്തം മുന്നോട്ട് വെച്ചാലും അത് താല്‍ക്കാലികം മാത്രമായിരിക്കും. അന്തിമമായി ശാസ്ത്രം ഖുര്‍‌ആന്‍ പറഞ്ഞിടത്തേക്ക് തന്നെ വരും. അല്ലാതെ ഖുര്‍‌ആന്‍ മാറ്റേണ്ടി വരില്ല.

    എങ്കിലും കുര്‍ആനില്‍ ബിഗ് ബാംഗിനേപ്പറ്റി പറഞ്ഞത് ശാശ്വതമായിരിക്കും!! കുര്‍ആന്‍ മാറ്റാനാവാത്ത പൊത്തകം എന്നൊക്കെ പറഞ്ഞതിനെ എന്തു ചെയ്യും കല്‍ക്കി?



    ശാസ്ത്രം വേറൊരു സിദ്ധാന്തം മുന്നോട്ടു വച്ചാല്‍ ഇപ്പോള്‍ കല്‍ക്കി പറയുന്ന ബിഗ് ബാംഗ് കുര്‍ആനില്‍ നിന്നും മാറ്റിക്കളയാതെ പറ്റില്ലല്ലോ. അതോ ഇനി നാജ് പരന്ന ഭൂമിയെ അവാസവ്യവസ്ഥ എന്നാക്കി മാറ്റിയതുപോലെ, ആകാശവും ഭൂമിയും ഒട്ടിപ്പിടിച്ചതായിരുന്നു എന്നു പറഞ്ഞതിലെ ആകാശം മലാശയവും ഭൂമി മലവും ആണ്‌ എന്ന പുതിയ വ്യാഖ്യാനം കൊണ്ടുവരുമോ. ബിസ്മില്ല ചൊല്ലി മലവിസര്‍ജനം നടത്തുന്നതിനു മുന്നേ മലം മലാശയത്തില്‍ ഒട്ടിപ്പിടിച്ചാണിരിക്കുന്നത്. .

    ReplyDelete
  143. പ്രപഞ്ചത്തെ ഒറ്റയടിക്ക് സൃഷ്ടിച്ചതല്ല എന്നാണ് ഖുര്‍‌ആനില്‍ നിന്നു മനസ്സിലാകുന്നത്. പ്രപഞ്ചത്തെ ദൈവം പടിപടിയായി സൃഷ്ടിച്ചതാണ് എന്നാണ് ഖുര്‍‌ആന്‍ പരയുന്നത്.


    പ്രപഞ്ചത്തെ ഒറ്റയടിക്ക് സൃഷ്ടിച്ചതല്ല എന്നാണ് ശസ്ത്രവും പറയുന്നത്. പടിപടിയായി തന്നെയാണ്. അതുപോലെ മനുഷ്യനേയും ഒറ്റയടിക്ക് സൃഷ്ടിച്ചതല്ല എന്നാണ് ശാസ്ത്രം പറയുന്നത്. പടിപടിയായി പരിണാമത്തിലൂടെ മനുഷ്യനുണ്ടായി എന്നാണു ശസ്ത്രം പറയുന്നതും. ഒന്ന് പടിപടിയായി ഉണ്ടാകാമെങ്കില്‍ മറ്റേതും പടിപടിയായി ഉണ്ടാകാന്‍ പാടില്ലേ?

    ഇനി കല്‍ക്കിയോട് നേരിട്ടൊരു ചോദ്യം. പടിപടിയായി പരിണാമത്തിലൂടെ ദൈവം മനുഷ്യനെ രൂപപ്പെടുത്തി എന്ന് കല്‍ക്കി കരുതുന്നുണ്ടോ?

    ReplyDelete
  144. ഒരു കാര്യം ജബ്ബാര്‍മാഷ് ശ്രദ്ധിക്കുക. കാളിദാസന്‍ എവിടെയും താന്‍ ഒരു നാസ്തികനാനെന്ന് സമ്മതിച്ചിട്ടില്ല. ഇതാണ് ട്രിപ്പീസുകളി; അല്ലെങ്കില്‍ നപുംസകത്വം.


    ദൈവം ഉണ്ടെന്നോ ഇല്ലെന്നോ പറയാനും അതിനു തെളിവു നല്‍കാനും എനിക്കു സാധിക്കില്ല. അതുകൊണ്ട് ഈ പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചതാണോ അതോ പ്രപഞ്ചം സ്വയം ഭൂവാണോ എന്നും എനിക്ക് പറയാന്‍ സാധിക്കില്ല. എന്റെ അറിവ് അത്രയേ ഉള്ളു. അത് ഞാന്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടില്ലേ?

    ഇതാണെന്റെ വാക്കുകള്‍.

    അങ്ങനെ വ്യക്തമായ ഒരുത്തരം തരാന്‍ കാളിദാസന്‌ ഒരു മലക്കു വന്നൊരു പൊത്തകം വായിച്ചു കേള്‍പ്പിച്ചിട്ടില്ല. വ്യക്തമായ ഒരുത്തരം ഇന്നും മനുഷ്യന്‍ കണ്ടെത്തിയിട്ടില്ല. ചിലര്‍ ചിലതൊക്കെ വിശ്വസിക്കുന്നു. മറ്റ് ചിലര്‍ ആ വിശ്വാസത്തെ നിരാകരിക്കുന്നു.

    അറിവില്ലാത്ത ഒരു കാര്യത്തേക്കുറിച്ച് അഭിപ്രായം പറയുക താങ്കളുടെ ജന്മ സ്വഭാവമായിരിക്കാം. താങ്കള്‍ ദൈവമുണ്ടെന്നു പറയുന്നത് മൊഹമ്മദിന്‌ 1400 വര്‍ഷം മുമ്പ് ഉണ്ടായ ചില മനോവിഭ്രാന്തിയില്‍ നിന്നും പറഞ്ഞ കുറെ പൊട്ടത്തരങ്ങളെ അടിസ്ഥാനമാക്കിയാണ്. എല്ലാവരും മനോവിഭ്രാന്തിയുള്ളവരല്ല. താങ്കള്‍ ദൈവത്തിലോ പിശാചിലോ വിശ്വസിക്കുന്നതില്‍ എനിക്കു യാതൊരു എതിര്‍പ്പുമില്ല. ഇക്കാര്യം ഞാന്‍ വേറൊരിടത്തെഴുതിയിട്ടുണ്ട്. മറ്റ് ഇസ്ലാമിസ്റ്റുകള്‍ താങ്കള്‍ ഇപ്പോള്‍ ചോദിച്ച ചോദ്യം ചോദിച്ചപ്പോള്‍ കല്‍ക്കി എന്ന വ്യക്തി എന്നെ ന്യായീകരിച്ച് ആ അഭിപ്രായം ഇസ്ലാമിസ്റ്റില്‍ ഒരാളുടെ ബ്ളോഗില്‍ എഴുതിയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. അപ്പോള്‍ ഞാന്‍ കരുതി കല്‍ക്കി എന്ന വ്യക്തി അല്‍പ്പം വ്യത്യസ്ഥനായ ഒരിസ്ലാമിസ്റ്റാണെന്ന്. പക്ഷെ ആ ധാരണ തെറ്റാണെന്നിവിടെ താങ്കള്‍ തെളിയിക്കുന്നു.

    ഈ പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചതാണോ അതോ പ്രപഞ്ചം സ്വയം ഭൂവണോ എന്നതല്ലേ ഇവിടത്തെ വിഷയം. അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പിശാചിനേക്കൊണ്ട് മനുഷ്യരെ വഴിപിഴപ്പിക്കുന്ന അള്ളായെന്ന പൈശാചിക ദൈവം ഇറക്കിയതെന്ന് മൊഹമ്മദ് പറഞ്ഞ കുര്‍ആന്‍ എന്ന അസംബന്ധം പോര. ഹുസ്സയിന്‍ വരെ അക്വിനാസ് എന്ന ക്രൈസ്തവ പുരോഹിതനെ ന്യായീകരിക്കുകയാണു ചെയ്തത്. യേശു ദൈവം എന്നു വിശ്വസിച്ച അക്വിനാസ് പറഞ്ഞതിനെ ന്യയീകരിക്കേണ്ട ഗതികേടാണിപ്പോള്‍ ഇസ്ലാമിക പണ്ഡിതര്‍ക്ക്. സ്വന്തം പൊത്തകത്തിലതിനുള്ള തെളിവില്ല എന്നത് ലജ്ജാകരമല്ലേ? കല്‍ക്കിക്ക് ഈ വിഷയത്തില്‍ ആകേക്കൂടി പറയാനുള്ളത്, കുര്‍ആന്‍ പറഞ്ഞു എന്ന തെളിവല്ലേ ഉള്ളൂ?. അന്ധമായ ചില വിശ്വാസങ്ങള്‍ക്കപ്പുറം ചര്‍ച്ച ചെയ്യാനുള്ള ശേഷിയില്ല. അപ്പോള്‍ കാളിദാസന്റെ gender അന്വേഷിച്ച് നടക്കാം.

    ReplyDelete
  145. എന്റെ പേര് കണ്ടു എന്നത് കൊണ്ടാണ് മറുപടി നല്‍കുന്നത്. കാളിദാസ്, താങ്കളോടുള്ള സ്നേഹം കൊണ്ട് പറയുകയാണ്‌. ഇനി എന്നോട് ചോദ്യങ്ങള്‍ വേണ്ട ! എന്ത് കൊണ്ട് വേണ്ട എന്ന് മുമ്പ് പറഞ്ജീട്ടുണ്ട് !

    മറ്റുള്ളവര്‍ പലരും പലതും ചോദിച്ചിട്ടും താങ്കള്‍ക്കുത്തരമില്ലല്ലോ. താങ്കള്‍ എഴുതുനത് വായിച്ചിട്ട് എനിക്കൊന്നും മനസിലായില്ല.മറ്റുള്ളവര്‍ക്കും മനസിലാകുന്നില്ല എന്നു തോന്നുന്നു. അതുകൊണ്ടായിരിക്കും ആരും ഉത്തരം നല്‍കാത്തത്.


    മിലോവന്‍ ജിലാസ് ഒരു യുഗോസ്ലാവ്യന്‍ സാമൂഹിക ചിന്തകനായിരുന്നു. പുത്തന്‍ വര്‍ഗ്ഗത്തെപ്പറ്റി അദ്ദേഹം എഴുതിയത് നാജിനേയും ​കല്‍ക്കിയേയും പോലുള്ള ഇസ്ലാമിസ്റ്റുകള്‍ക്ക് ശരിക്കും ചേരും. അദ്ദേഹത്തിന്റെ വാക്കുകള്‍ അല്‍പ്പം ഭേദപ്പെടുത്തിയാല്‍ ഇങ്ങനെയിരിക്കും.

    ''ഈ ഇസ്ലാമിസ്റ്റുകള്‍ , മുഴുവന്‍ ചരിത്രവും ഉണ്ടായത് ലോകത്തില്‍ തങ്ങളുടെ ആവിര്‍ഭാവം സാധ്യമാകുന്നതിന് വേണ്ടിയാണ് എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ ഭൂതകാലത്തെയും അതില്‍ ഉണ്ടായിരുന്നതിനെയും എല്ലാം അവരുടെ സ്വന്തം രൂപവും സമാനതയും കൊണ്ടാണ് അളക്കുന്നത്. അവര്‍ മുഴുവന്‍ മനുഷ്യരെയും രണ്ടായി തരംതിരിക്കുന്നു. ' നാസ്തികരും ', 'ആസ്തികരും'. പിഗ്മികളെ അവര്‍ ഉന്നതനിലവാരത്തിലേക്കുയര്‍ത്തുന്നു. .''

    ReplyDelete
  146. കാളിദാസന്‍റെ കമന്‍റുകളിലെ പ്രസക്തമായ ഭാഗങ്ങള്‍ക്ക് ഞാന്‍ മറുപടി പറയാം:

    എല്ലാ കാര്യങ്ങളും ഖു‌ര്‍‌ആനില്‍ ഉണ്ട് എന്നത് എല്ലാ മുസ്‌ലിംകളുടെയും വാദമാനെന്ന് കാളിദാസന്‍ പറയുന്നു. അങ്ങനെ ഒരു വാദം ഏതെങ്കിലും മുസ്ലിം ഉന്നയിക്കും എന്നു ഞാന്‍ കരുതുന്നില്ല. മനുഷ്യന്‍റെ ആത്മീയ പുരോഗതിക്കുവേണ്ട എല്ലാ കാര്യങ്ങളും ഖുര്‍‌ആനില്‍ ഉണ്ട് എന്നു ഞാന്‍ പറയും.

    കല്‍ക്കി രാവിലെ പറഞ്ഞ വാക് വൈകിട്ട് മാറ്റിപ്പറയുന്ന ആളാനെന്ന് കാളിദാസന്‍ ആക്ഷേപിക്കുന്നു. ഞാന്‍ കാളിദാസനോട് തെളിവ് ചോദിക്കുന്നു.

    കാളി ചോദിക്കുന്നു:'ബാംഗ് തള്ളിക്കളഞ്ഞല്‍ കല്‍ക്കി എന്തു ചെയ്യും?'

    ഇതിനുള്ള മറുപടി ഞാന്‍ എന്‍റെ കമന്‍റില്‍ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്. കാളിദാസന്‍ കമന്‍റുകള്‍ ശരിക്കു വായിക്കുന്നില്ല എന്ന് എനിക്കിപ്പോള്‍ മനസ്സിലായി.

    കാളി: ഇനി കല്‍ക്കിയോട് നേരിട്ടൊരു ചോദ്യം. പടിപടിയായി പരിണാമത്തിലൂടെ ദൈവം മനുഷ്യനെ രൂപപ്പെടുത്തി എന്ന് കല്‍ക്കി കരുതുന്നുണ്ടോ?

    ഇതിനു ഞാന്‍ പലപ്പോഴും മറുപടി പറഞ്ഞിട്ടുണ്ട്. വളരെ വ്യക്തമായി ഖുര്‍‌ആല്‍ പറയുന്നുണ്ട് മനുഷ്യനെ പരിണാമത്തിലൂടെയയാണ് മനുഷ്യനെ രൂപപ്പെടുത്തിയത് എന്നു. കൂടുതല്‍ അറിയാന്‍ ഈ പോസ്റ്റ് വായിക്കുക

    കാളി: ദൈവം ഉണ്ടെന്നോ ഇല്ലെന്നോ പറയാനും അതിനു തെളിവു നല്‍കാനും എനിക്കു സാധിക്കില്ല. അതുകൊണ്ട് ഈ പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചതാണോ അതോ പ്രപഞ്ചം സ്വയം ഭൂവാണോ എന്നും എനിക്ക് പറയാന്‍ സാധിക്കില്ല. എന്റെ അറിവ് അത്രയേ ഉള്ളു. അത് ഞാന്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടില്ലേ?

    ഈ പറഞ്ഞതില്‍ വ്യക്തതയുണ്ട്. ഇതുവരെ പറഞ്ഞതില്‍ അതില്ലയിരുന്നു. ഇക്കാര്യത്തില്‍ ഒരു തുറന്ന അഭിപ്രായം രേഖപ്പെടുത്തിയ കാളിദാസനെ ഞാന്‍ അഭിനന്ദിക്കുന്നു.

    ReplyDelete
  147. കല്‍ക്കി തന്ന ലിങ്ക്‍‌ ‌‌‌മസീഹ് ......
    "ഏഴാകാശങ്ങളേയും പടിപടിയായി സൃഷ്ടിച്ചവനാണവന്‍" (സൂറ മുല്‍ക്ക്‌, വചനം 4)>>>>>>>>>>>>>

    67:4അല്ല 67:5 ആണ് മസീഹ് ഉദ്ദേശിക്കുന്നത്

    67:5ന്റെ വ്യത്യസ്ഥ തര്‍ജുമകള്‍ നമുക്കു കണാം...

    1)67:5 And verily We have beautified the world's heaven with lamps, and We have made them missiles for the devils, and for them We have prepared the doom of flame. -Muhammed Sarwar

    2)And verily, We have adorned the lowest heaven with lamps, and We have made them for driving away satans, and We have prepared for them the punishment of the blazing Fire.(al islam online)

    3) And indeed We have adorned the nearest heaven with lamps, and We have made such lamps (as) missiles to drive away the Shayatin, and have prepared for them the torment of the blazing Fire.)
    വ്യാഖ്യാനം കൂടി കാണുക...
    (Who has created the seven heavens one above the other;) meaning stacked one on top of the other. Are they connected to each other, meaning that they are in elevated ascension, some of them being stacked above others, or separated with space between them There are two views concerning this, and the most correct opinion seems to be the latter as is proven in the Hadith of Isra' (the Prophet's Night Journey) and other narrations. Concerning Allah's statement,-
    Ibn Kathir (Tafseer.com)

    4)And verily, We have adorned the lowest heaven with lamps, and We have made them for driving away satans, and We have prepared for them the punishment of the blazing Fire.(al islam online)

    5)ഉമര്‍ മൌലവി...
    തീര്‍ച്ചയായും ഏറ്റവും അടുത്ത ആകാശത്തെ
    ചില വിളക്കുകള്‍കൊണ്ട് നാം അലങ്കരിച്ചു,നാം അത് പിശാചുക്കളേ എറിയുവാനുള്ള ഉപകരണങ്ങളാക്കുകയും ചെയ്തു.67:5

    6)ഇനി തമിഴ്.....
    മുതല്‍ വാനത്തെ വിളക്കുകളാല്‍ അലംകരിത്തോം,അതയ് ശൈതാന്‍ കള്‍ മീതു എരിയപ്പെടും പൊരുള്‍ക്കളാക ആക്കിനോം67:5

    7)YUSUFALI: And we have, (from of old), adorned the lowest heaven with Lamps, and We have made such (Lamps) (as) missiles to drive away the Evil Ones, and have prepared for them the Penalty of the Blazing Fire.
    8)PICKTHAL: And verily We have beautified the world's heaven with lamps, and We have made them missiles for the devils, and for them We have prepared the doom of flame.
    9)SHAKIR: And certainly We have adorned this lower heaven with lamps and We have made these missiles for the Shaitans, and We have prepared for them the chastisement of burning.

    ഇതില്‍ മസീഹ് ആണ് വളരെ വ്യക്തമായി വളച്ചൊടിക്കല്‍ നടത്തുന്നത്,
    ഇത് ഏത് തമ്പുരാനെ രക്ഷിക്കാന്‍ വേണ്ടിയാണ്
    ? രക്ഷപ്പെടുകയില്ല നാറുകയേയുള്ളൂ.
    nb: 67:4 വിഷയവുമയി ബന്ധമില്ലാത്തതാണ്.

    ReplyDelete
  148. എല്ലാ കാര്യങ്ങളും ഖു‌ര്‍‌ആനില്‍ ഉണ്ട് എന്നത് എല്ലാ മുസ്‌ലിംകളുടെയും വാദമാനെന്ന് കാളിദാസന്‍ പറയുന്നു. അങ്ങനെ ഒരു വാദം ഏതെങ്കിലും മുസ്ലിം ഉന്നയിക്കും എന്നു ഞാന്‍ കരുതുന്നില്ല.

    കല്‍ക്കി കരുതാത്ത പലതും മുഖ്യധാര മുസ്ലിങ്ങള്‍ ഉന്നയിക്കാറുണ്ട്. അവര്‍ അതൊക്കെ പലയിടത്തും പ്രദര്‍ശിപ്പിക്കാറുമുണ്ട്.

    ഞാന്‍ വായിച്ച കുര്‍ആനില്‍ ഇങ്ങനെ കണുന്നു.

    16:89

    "And We have revealed the Book to you which has the clear explanation of everything, and a guidance and mercy and good news for those who submit."


    6:38.

    We have omittted nothing in the Book (of Our decrees).


    ഇതിന്റെ നേരെയുള്ള അര്‍ത്ഥം ഈ പൊത്തകത്തില്‍ എല്ലാമുണ്ടെന്നാണ്. ഇത് കല്‍ക്കി അംഗീകരിക്കുന്നില്ലെങ്കില്‍ വേണ്ട. മൊഹമ്മദ് കള്ളം പറഞ്ഞതാണെന്നു വിശ്വസിക്കാം. അതു വഴി മൊഹമ്മദിനെ അധിക്ഷേപിക്കാന്‍ കല്‍ക്കിക്കുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.

    ReplyDelete
  149. കല്‍ക്കി രാവിലെ പറഞ്ഞ വാക് വൈകിട്ട് മാറ്റിപ്പറയുന്ന ആളാനെന്ന് കാളിദാസന്‍ ആക്ഷേപിക്കുന്നു. ഞാന്‍ കാളിദാസനോട് തെളിവ് ചോദിക്കുന്നു

    കാളിദാസന്റെ നിലപാടെന്താണെന്ന്, കാളിദാസ്ന്റെ വാക്കുകള്‍ ഉദ്ധരിച്ച് മറ്റൊരിടത്ത് ചില ഇസ്ലാമിസ്റ്റുകളെ ബോധ്യപ്പെടുത്തി കൊടുത്തിരുന്നു കല്‍ക്കി എന്ന ബ്ളോഗര്‍. എന്നിട്ട് ഇപ്പോള്‍ അതേ കല്‍ക്കി കാളിദാസന്റെ നിലപാടിനെ അക്ഷേപിക്കുന്നതിനെ വാക്കു മാറ്റിപറയലാണെന്നേ വിളിക്കാന്‍ പറ്റൂ.

    ReplyDelete
  150. ഇതിനുള്ള മറുപടി ഞാന്‍ എന്‍റെ കമന്‍റില്‍ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്. കാളിദാസന്‍ കമന്‍റുകള്‍ ശരിക്കു വായിക്കുന്നില്ല എന്ന് എനിക്കിപ്പോള്‍ മനസ്സിലായി.

    മറുപടി കൊടുത്തിട്ടുണ്ട്. ആ മറുപടിയിലെ ദൈവ നിന്ദയാണു നാന്‍ സൂചിപ്പിച്ചത്. ഇന്ന് ബിഗ് ബാംഗ് കുര്‍ആന്‍ എന്ന ദൈവ വചനത്തിലുണ്ടെന്നു പറയുക. നാളെ ഇല്ലെന്നു പറയുക,. എന്നു വച്ചാല്‍ ദൈവം കള്ളം പറയുന്നു എന്ന് പച്ച മലയാളത്തില്‍. വെറുതെ വിടുവായത്തം പറയുന്ന ഒരു വ്യാജനാണു മുസ്ലിങ്ങളുടെ ദൈവമായ അള്ളാ എന്നു താങ്കള്‍ക്ക് പറയാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലല്ലോ എന്നേ ഞാന്‍ സൂചിപ്പിച്ചുള്ളു. കല്‍ക്കിയോട് ചോദിച്ച ചോദ്യത്തിനു ഞാന്‍ ഉത്തരവും പറഞ്ഞിരുന്നു.

    ReplyDelete
  151. മനുഷ്യന്‍റെ ആത്മീയ പുരോഗതിക്കുവേണ്ട എല്ലാ കാര്യങ്ങളും ഖുര്‍‌ആനില്‍ ഉണ്ട് എന്നു ഞാന്‍ പറയും.

    അത് കുറച്ചു ശരിയാണ്. മനുഷ്യന്‍റെ ആത്മീയ പുരോഗതിക്കുവേണ്ട കുറെ കാര്യങ്ങള്‍ ഖുര്‍‌ആനില്‍ ഉണ്ട്. മനുഷ്യന്‍റെ ആത്മീയ നശത്തിനു വേണ്ട എല്ലാ കാര്യങ്ങളും ഖുര്‍‌ആനില്‍ ഉണ്ട്. മനുഷ്യനെ ആത്മീയമായി നശിപ്പിക്കുന്നത് അറിഞ്ഞുകൊണ്ടും ഇച്ഛിക്കുന്നതുകൊണ്ടുമാണെന്ന് പറഞ്ഞിട്ടുള്ള ഏക ദൈവം അള്ളാ എന്ന മുസ്ലിം ദൈവമാണ്. അത് വളരെ വ്യക്തമായി കുര്‍ആനില്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. എന്നു വച്ചാല്‍ പിശാചിനേക്കൊണ്ട് മനുഷ്യനെ വഴിതെറ്റിക്കുന്നത് അള്ളയാണെന്ന്. മറ്റ് മത വിശ്വസികളെ ഏതെല്ലാം തരത്തില്‍ പീഢിപ്പിക്കണമെന്ന് മൊഹമ്മദ് വളരെ വ്യക്തമായി കുര്‍അനില്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. അള്ളായുടെ മുസ്ലിങ്ങളെ വഴിതെറ്റിക്കുന്ന നയം നടപ്പിലാക്കുകയാണ്‌ ബിന്‍ ലാദനിലൂടെയും എന്‍ ഡി എഫിലൂടെയും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അള്ളാ ഇച്ഛിച്ചിരുന്നെങ്കില്‍ ഇവരൊന്നും ഈ ക്രൂതകള്‍ ചെയ്യില്ലായിരുന്നു എന്നതിനു കുര്‍ആന്‍ സാക്ഷി. ഇതുപോലെ ആത്മീയ നാശത്തിനു വേണ്ട ഉപദേശങ്ങളും ന്യായീകരണങ്ങളും എഴുതി പിടിപ്പിച്ചിരിക്കുന്ന ഒരു പൊത്തകം വേറെ കാണില്ല. ഇതുപോലെ ആത്മഹത്യാപരമായ നിലപാട് ദൈവം എന്ന് സാധാരണ വിവക്ഷിക്കുന്ന ഒരു ശക്തിയില്‍ നിന്നുമുണ്ടാകില്ല. അതുകൊണ്ട് ഈ ദൈവം ഒരു വ്യാജ ദിഅവമാണെന്ന് നിസംശയം പറയാം.

    മനുഷ്യന്റെ അത്മീയ പുരോഗതിക്കുവേണ്ട ചില നിര്‍ദ്ദേശങ്ങള്‍ കുഇര്‍ആനിലുണ്ട്.കൂടേ കുറെ അസംബന്ധങ്ങളും മൊഹമ്മദ് ജീവിച്ച സമയത്ത് അറേബ്യയില്‍ പ്രചരിച്ചിരുന്ന ചില കെട്ടുകഥകളും മൊഹമ്മദിനു തോന്നിയ മറ്റ് ചില നിരീക്ഷണങ്ങളും, യഹൂദ ക്രൈസ്തവ മതങ്ങളില്‍ നിന്നും അടിച്ചു മാറ്റിയ ചിലതും, മാത്രമേ കുര്‍ആനിലുള്ളു. ബിഗ് ബാംഗ് പോയിട്ട് പ്രപഞ്ചത്തേയും ഭൂമിയേയും കുറിച്ചുള്ള അടിസ്ഥാന വിവരം പോലും മൊഹമ്മദിനുണ്ടായിരുന്നില്ല. അതാണു സത്യം.

    ReplyDelete
  152. ഇതിനു ഞാന്‍ പലപ്പോഴും മറുപടി പറഞ്ഞിട്ടുണ്ട്. വളരെ വ്യക്തമായി ഖുര്‍‌ആല്‍ പറയുന്നുണ്ട് മനുഷ്യനെ പരിണാമത്തിലൂടെയയാണ് മനുഷ്യനെ രൂപപ്പെടുത്തിയത് എന്നു.

    കല്‍ക്കിക്കു മനസിലായി വരുന്നുണ്ടെന്നു തോന്നുന്നു. പരിണാമത്തേക്കുറിച്ചല്ല. കുര്‍ആനില്‍ മൊഹമ്മദ് പറഞ്ഞിരിക്കുന്ന അസംബന്ധങ്ങളേക്കുറിച്ച്.

    മൊഹമ്മദ് കുര്‍അനില്‍ പറയുന്നു.

    Lo! the likeness of Jesus with Allah is as the likeness of Adam. He created him of dust, then He said unto him: Be! and he is. (59)

    പൊടിയില്‍ നിന്നും ആദം എന്ന ആദ്യ മനുഷ്യനെ ഉണ്ടാകട്ടെ എന്നു പറഞ്ഞ് അള്ളാ സൃഷ്ടിച്ചു എന്നാണി വാക്കുകളുടെ അര്‍ത്ഥം.

    പരിണാമ സിദ്ധാന്തപ്രകാരം ആദ്യ ജീവനുണ്ടായത് വെള്ളത്തിലാണ്. അപ്പോള്‍ പൊടി അവിടെ കടന്നു വരേണ്ട യാതൊരു ആവശ്യവുമില്ല.

    ഭൂമിയുടെ പല ഭാഗത്തുമുള്ള കളിമണ്ണ്, ശേഖരിച്ചാണീ സൃഷ്ടി നടത്തിയതെന്നും പറയുന്നു. കളി മണ്ണ്, ശേഖരിക്കാന്‍ പോയ മലക്കുകള്‍ മണ്ണിനോട് അനുവാദം ചോദിച്ചു എന്നും രേഖപ്പെടുത്തിയിരിക്കുന്നു. അപ്പോള്‍ ഇതൊക്കെ വെറും നുണകളായിരുന്നു ഇല്ലേ? അള്ള കള്ളം പറഞ്ഞു. മൊഹമ്മദ് കള്ളം പറഞ്ഞു എന്നൊക്കെ പറയുന്നത് ഏത് തരം ശിക്ഷ കിട്ടേണ്ട ദൈവ നിന്ദയും പ്രവാചക നിന്ദയും ആണെന്ന് കല്‍ക്കിക്ക് അറിവുണ്ടോ ആവോ?

    അയല വില്‍ക്കുന്ന ഏത് മമ്മദും പ്രവാചകനാകുന്ന നാടാണ്.

    ReplyDelete
  153. ഈ പറഞ്ഞതില്‍ വ്യക്തതയുണ്ട്. ഇതുവരെ പറഞ്ഞതില്‍ അതില്ലയിരുന്നു. ഇക്കാര്യത്തില്‍ ഒരു തുറന്ന അഭിപ്രായം രേഖപ്പെടുത്തിയ കാളിദാസനെ ഞാന്‍ അഭിനന്ദിക്കുന്നു.

    ഇതു തന്നെയേ ഞാന്‍ ആദ്യവും പറഞ്ഞുള്ളു.

    ഇതാണു ഞാന്‍ പറഞ്ഞതെന്ന് ജബ്ബാര്‍ വിശദീകരിച്ചപ്പോഴും ഇതല്ല പറഞ്ഞതെന്ന് ശഠിച്ച്, താങ്കള്‍ അദ്ദേഹത്തിന്റെ മേല്‍ കുതിര കയറി. അവസാനം ഛര്‍ദ്ദിച്ചത് വിഴുങ്ങി. സഹതാപം ​തോന്നുന്നു കല്‍ക്കി താങ്കളോട്.

    ഈ അഭിപ്രായം മാത്രമേ ഞാന്‍ ഇതിനു മുമ്പും പറഞ്ഞിട്ടുള്ളു.പക്ഷെ താങ്കളേപ്പൊലുള്ള ഇസ്ലാമിസ്റ്റുകള്‍ക്ക്, ക്രൈസ്തവ വിശ്വാസത്തില്‍ നിന്നുള്ള ഒരു മറുപടിയായിരുന്നു വേണ്ടിയിരുന്നത്.

    ദൈവം ഉണ്ടോ ഇല്ലയോ എന്നതിനു തെളിവില്ല എന്നു പറഞ്ഞാല്‍ അള്ളാ ഉള്‍പ്പടെയുള്ള ഏത് ദൈവം എന്നെ ശിക്ഷിച്ചാലും എനിക്ക് പരാതിയില്ല. അതുപോലെയുള്ള ഒരു നിലപാടെടുക്കാന്‍ താങ്കള്‍ക്കാകില്ല എന്നെനിക്കറിയം. അന്ധവിശ്വാസം താങ്കളെ അതിനനുവദിക്കില്ല.

    ReplyDelete
  154. യുക്തി,
    ഞാന്‍ കൊടുത്തിരിക്കുന്ന അര്‍ഥം ശരിയാണെന്ന് തെളിയിക്കാന്‍ ഞാന്‍ തയ്യാറാണ്. ആ വാക്യത്തിന്‍റെ പദാനുപദ അര്‍ഥം ഞാന്‍ ഇവിടെ കൊടുക്കുന്നു. താങ്കള്‍ക്ക് അറബി അറിയുമെങ്കില്‍ പരിശോധിക്കുക. അല്ലെങ്കില്‍ അറബി അറിയുന്ന ആര്‍ക്കെങ്കിലും കാണിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തുക. പിന്നെ വാക്യത്തിന്‍റെ നമ്പറില്‍ വന്ന വ്യത്യാസം ബദ്ധമല്ല. പലരും (ഭൂരിഭാഗം പേരും) അദ്ധ്യായത്തിആദ്യത്തെ സൂക്തമായ 'ബിസ്മി' ഒരു സൂക്തമായി എണ്ണാറില്ല. ഞങ്ങള്‍ ബിസ്മിയും സൂക്തമായി എണ്ണും. അതുകൊണ്ടാണ് ഒരു നമ്പര്‍ കൂടുന്നത്. ഇനി അര്‍ഥത്തിലേക്കുവരാം

    അല്ലദീ - ഏതൊരുവന്‍
    ഖലക്ക - സൃഷ്ടിച്ചു
    സബ്അ - ഏഴ്
    സമാവാത്തി - ആകാശങ്ങള്‍
    ത്വിബാക്കന്‍ - പടിപടിയായി
    മാ തറാ - നീ കാണുകയില്ല
    ഫീ ഖല്‍ക്കി - സൃഷ്ടിപ്പില്‍
    അര്‍റഹ്മാന്‍ - പരമ കാരുണികന്‍റെ
    മിന്‍ തഫാവുതിന്‍ - ഒരു ക്രമക്കേടും

    ഇതു പരിശോധിച്ച ശേഷം യുക്തി തീരുമാനിക്കുക ആരാണ് വലച്ചൊടിക്കല്‍ നടത്തിയത്, അല്ലെങ്കില്‍ അബദ്ധം എഴുതിവെച്ചത് എന്ന്.

    ReplyDelete
  155. This comment has been removed by the author.

    ReplyDelete
  156. ജബ്ബാര്‍ മാഷ്: ""ഒരു കാരണമില്ലാതെ മൂര്‍ത്തമായ ഈ പ്രപഞ്ചം ഉണ്ടാവില്ല, അതിനാല്‍ ഒരു സ്രഷ്ടാവ് ഉണ്ട്. .....വികസിക്കുന്ന പ്രപഞ്ചത്തിന്റെ, പരിണമിക്കുന്ന പ്രപഞ്ചത്തിന്റെ മഹാചൈതന്യമാണ് ഈശ്വരന്‍. ""
    __________________________________

    ജബ്ബാര്‍ മാഷ്, എന്തായാലും താങ്കള്‍ പറഞ്ഞ അതെ കാഴ്ചപാട് തന്നെയാണ് എന്റെ കമന്റുകളില്‍ താങ്കള്‍ക്കു വായിക്കാനുക. ആ ഈശ്വരന്റെ നൂറു നാമങ്ങള്‍ (വിശേഷണങ്ങള്‍) കുറ ആനില്‍ പറയുന്നു. യാതൊരു വ്യക്തി പരിവേഷവും ഇല്ലാതെ. (കുല്‍ ഹുവല്ലാഹു അഹദ്, അല്ലാഹു സമദ്, ലം യലിദ്, വലം യൂലാദ്, വലം യ കുന്‍ ലഹു കുഫവന്‍ അഹദ് !)
    ഇനി ഗ്രന്ഥങ്ങള്‍ പൂര്‍വീകര്‍ അവരുടെ അരിവൂ വെച്ച് വ്യാക്യാനിച്ചതിനെ തങ്ങളുടെ യുക്തിവെച്ചു പരിഹസിച്ചു നിഷേടിക്കുന്നതില്‍ കാര്യമുണ്ടോ എന്നറിയില്ല. കാരണം മേല്‍ പറഞ്ഞ താങ്കളുടെ അഭിപ്രായം മുഖവിലക്കെടുത്ത് കൊണ്ട് തന്നെ ചോദിക്കട്ടെ.
    മനുഷ്യന്‍, വിവേകം, ബുദ്ധി എന്നീ ഗുണങ്ങള്‍ നല്‍കപെട്ട അവന്റെ സൃഷിടിപ്പ്, ആ സൃഷ്ടി നടത്തിയ മേല്പറഞ്ഞ ഈശ്വരന്‍, ആ ശക്തി താങ്കളുടെ ജീവിതത്തിനു എന്തെങ്കിലും മാര്‍ഗ നിര്‍ദേശങ്ങള്‍, അല്ലെങ്കില്‍ നല്‍കപെട്ട താങ്കളുടെ ആയുസ്സ് കൊണ്ട് ആ ശക്തി എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ. അല്ലെങ്കില്‍ ആ ശക്തിക്ക് മനുഷ്യന്‍ എന്നാ സൃഷ്ടിയില്‍ യാതൊരു ഇടപെടലും ഇല്ലാതെ എങ്ങോ മാറിയിരിക്കുന്നു എന്നതാണോ. അല്ലെങ്കില്‍ ആ മഹാചൈതന്യം ഒന്നിലും ഇടപെടാതെ അങ്ങിനെ തന്നെ നിര്ഗുനനായി ഈ ദിസൈനിങ്ങിലൂടെ അങ്ങിനെ നിലനില്‍ക്കുന്നു എന്നതാണോ.
    (....ത അമരൂന്‍ ബില്‍ മ അരൂഫി,വാ തന്ഹോവ്ന അനില്‍ മുന്കര്‍...)...ലക്‌ഷ്യം നന്മ സ്ഥാപിക്കുക, തിന്മ തടയുക...അതാണ്‌ താങ്കള്‍ പറഞ്ഞ ഈശ്വരന്‍ മനുഷ്യരില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

    ഞാന്‍ കമന്റു ചെയ്യല്‍ തല്‍ക്കാലം നിറുത്തി.(this may be the last for now) സമയത്തിന്റെ പരിമിതി. എങ്കിലും താങ്കളുടെയും, മറ്റു സുഹൃത്തുക്കളുടെയും കമന്റുകള്‍ സ്കിപ് ചെയ്യാറുണ്ട്.
    എന്റെ മുന്‍ കമന്റിനു താങ്കള്‍ നല്‍കിയ പരിഹാസ മറുപടി ഒരു പക്ഷെ സമയത്തിന്റെ പരിമിതിയിലും സജീവമായിരുന്ന എന്റെ കമന്റു ചെയ്യലിനെ മുന്നോട്ടു പോകുന്നതില്‍ നിന്നും തടഞ്ജീട്ടുണ്ട്. ഈ സംവാദം പരിഹാസങ്ങള്‍ ഒഴിച്ചാല്‍ ഒരു പരിധി വരെ ആരോഗ്യകരം ആയിരുന്നു. താങ്കളുടെ മേല്‍ പറഞ്ഞ അഭിപ്രായ രൂപീകരത്തിന് ഈ സംവാദം സഹായിചീട്ടുന്ടെന്നത് നല്ല വശമാണ്.

    Assalaamu alaikkum wa rahmathullaahi (Peace be upon you and all )

    ReplyDelete
  157. എന്‍ എം ഹുസ്സൈന്റെ ഡാക്കിന്‍സ് നിരൂപണത്തിന്‌ മറുപടി റിച്ചാര്‍ഡ് ഡോക്കിന്‍സ് ഒരു മനുഷ്യനാണ്‌. അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന അറിവുതന്നെയാണ്‌ അദ്ദേഹം ഉണ്ട് എന്നതിനുള്ള മൂര്‍ത്തമായ തെളിവ്. അദ്ദേഹത്തെ നമുക്ക് കാണാം, സംസാരിക്കാം, തൊട്ടുനോക്കാം, വേണമെങ്കില്‍ ഡി എന്‍ എ പരിശോധിക്കാം. എന്നാല്‍ ഡോക്കിന്‍സിന്റെ നിരീശ്വരവാദമെന്നത് ഡോക്കിന്‍സ് എന്ന വ്യക്തിയെപ്പോലെ ഭൗതികയാഥാര്‍ത്ഥ്യമല്ല, മറിച്ച് ആശയമാണ്‌. ഡോക്കിന്‍സിന്റെ നിരീശ്വരവാദം അദ്ദേഹത്തിന്റെ തലച്ചോറ് എന്ന ഭൗതിക വസ്തുവിന്റെ ഉല്പന്നവുമാണ്‌. ആശയം ഭൗതികമല്ലാത്തതിനാല്‍ അതിന്‌ 'മൂര്‍ത്തമായ' തെളിവ് നല്‍കാനാകില്ല എന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം. പക്ഷേ, അദ്ദേഹത്തിന്റെ ആശയത്തെ നമുക്ക് പരിശോധിക്കാം. അത് തൂക്കി നോക്കിയിട്ടോ, അളന്ന് നോക്കിയിട്ടോ എണ്ണിനോക്കിയിട്ടോ തന്നെ വേണമെന്നില്ലല്ലോ? ആ ആശയം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന്. അതാണ്‌ ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നുള്ളതിനുള്ള അമൂര്‍ത്തമായ തെളിവ്

    ReplyDelete
  158. റിച്ചാര്‍ഡ് ഡോക്കിന്‍സ് ഒരു മനുഷ്യനാണ്‌. അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന അറിവുതന്നെയാണ്‌ അദ്ദേഹം ഉണ്ട് എന്നതിനുള്ള മൂര്‍ത്തമായ തെളിവ്. അദ്ദേഹത്തെ നമുക്ക് കാണാം, സംസാരിക്കാം, തൊട്ടുനോക്കാം, വേണമെങ്കില്‍ ഡി എന്‍ എ പരിശോധിക്കാം. എന്നാല്‍ ഡോക്കിന്‍സിന്റെ നിരീശ്വരവാദമെന്നത് ഡോക്കിന്‍സ് എന്ന വ്യക്തിയെപ്പോലെ ഭൗതികയാഥാര്‍ത്ഥ്യമല്ല, മറിച്ച് ആശയമാണ്‌. ഡോക്കിന്‍സിന്റെ നിരീശ്വരവാദം അദ്ദേഹത്തിന്റെ തലച്ചോറ് എന്ന ഭൗതിക വസ്തുവിന്റെ ഉല്പന്നവുമാണ്‌. ആശയം ഭൗതികമല്ലാത്തതിനാല്‍ അതിന്‌ 'മൂര്‍ത്തമായ' തെളിവ് നല്‍കാനാകില്ല എന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം. പക്ഷേ, അദ്ദേഹത്തിന്റെ ആശയത്തെ നമുക്ക് പരിശോധിക്കാം. അത് തൂക്കി നോക്കിയിട്ടോ, അളന്ന് നോക്കിയിട്ടോ എണ്ണിനോക്കിയിട്ടോ തന്നെ വേണമെന്നില്ലല്ലോ? ആ ആശയം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന്. അതാണ്‌ ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നുള്ളതിനുള്ള അമൂര്‍ത്തമായ തെളിവ്. എന്‍ എം ഹുസ്സൈന്റെ 'മദ'ദൈവം മൂര്‍ത്തതോ അതോ അമൂര്‍ത്തതോ?

    ReplyDelete
  159. കല്‍ക്കിപറയുന്നു....................
    യുക്തി,
    ഞാന്‍ കൊടുത്തിരിക്കുന്ന അര്‍ഥം ശരിയാണെന്ന് തെളിയിക്കാന്‍ ഞാന്‍ തയ്യാറാണ്. ആ വാക്യത്തിന്‍റെ പദാനുപദ അര്‍ഥം ഞാന്‍ ഇവിടെ കൊടുക്കുന്നു.

    പ്രിയ കല്‍ക്കി(കലക്കി),
    എന്റെ പക്കല്‍ ഉള്ള വിവര്‍ത്തനങ്ങളിലും നെറ്റില്‍ പരതി കിട്ടിയതിലും താങ്കള്‍ പറയുന്ന അര്‍തമല്ല കാണുന്നത്.ഇവിടെ ന്യായമായും താങ്കളെ ഞാന്‍ സംശയിക്കുന്നു.ഇനി താങ്കളുടെ അല്ലാഹുവും ഖുറാനും വ്യത്യസ്ഥമായതെങ്കില്‍ അതു കയ്യിലിരിക്കട്ടേ.

    ഇവിടെ ഞാന്‍ ഉന്നയിക്കുന്നത് നിസ്സാര പ്രശ്നമല്ല
    കുറെ കാലമായി മുസ്ലിങ്ങള്‍ നടത്തിവരുന്ന ഒരു തട്ടിപ്പാണ് ‘പദാനു അര്‍ഥത്തെ ‘ചുറ്റിയുള്ള ഈ കള്ളക്കളി.കുറേ കൂറ മമ്മക്കാ കള്‍ട്ടികളെ ഇതിനാല്‍ പറ്റിച്ചുകൂടെ നിര്‍ത്താനായി എന്നു വരാം.
    “വളരെ ലളിതമായ ഭാഷയില്‍ നിങ്ങള്‍ക്കു മനസ്സിലാകുന്ന“രീതിയില്‍ ഇറക്കപ്പെട്ടു എന്നവകാശപ്പെടുന്ന ഒരു ഗ്രന്ഥത്തിന്റെ ഗതികേടു നോക്കണെ.9+1 പരിശോധിക്കുമ്പോള്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഉടലെടുക്കുക.
    ഈഗ്രന്ഥം ഇറങ്ങീയ കാലയളവ്,അതിന്റെ ചരിത്ര പഛാത്തലം,അത് ഉദ്ദേശിക്കുന്ന അര്‍ഥം
    എന്നിവയെ മറന്നുള്ള അപഗ്രഥനം വഞനയാണ്.
    മാത്രമല്ല കോസ്മോളജിയുമായി ബന്ധപ്പെട്ട് അത് പറയുന്ന മറ്റു കാര്യങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോല്‍ കല്‍കിയുടെ വാദഗതി ഗതികെട്ട കലങ്ങിയ കണക്കായി അധമ്പധിക്കുന്ന ദയനീയത സഹധാപാര്‍ഹമാണ്

    ReplyDelete
  160. kalkki said....

    സബ്അ - ഏഴ്
    സമാവാത്തി - ആകാശങ്ങള്‍>>>>>>>>

    അതായത് (7) ആകാശങ്ങള്‍.ഇത് ഒരുമാതിരി കുരങ്ങിന്റെ ചൊറിപോലയാണ്.ഒത്തിരിപ്പേര്‍ ഇതില്‍ക്കയറി ചൊറിഞ്ഞ് പുണ്ണാക്കിവെച്ചിട്ടുണ്ട് ,ഇനി കല്‍ക്കിയുടെ വക കലക്കന്‍ ചൊറിയും പ്രതീക്ഷിക്കാമല്ലോ.ക്യാന്‍സര്‍ ആകാതെ സൂക്ഷിക്കണേ.

    ReplyDelete
  161. الَّذِىْ خَلَقَ سَبْعَ سَمٰوٰتٍ طِبَاقًا‌ؕ مَا تَرٰى فِىْ خَلْقِ الرَّحْمٰنِ مِنْ تَفٰوُتٍ‌ؕ فَارْجِعِ الْبَصَرَۙ هَلْ
    تَرٰى مِنْ فُطُوْرٍ‏

    Who has created seven heavens in harmony. No incongruity canst thou see in the creation of the Gracious God. Then look again: Seest thou any flaw?

    ഇതാണ് ഞാന്‍ ഉദ്ധരിച്ചിട്ടുള്ള ഖുര്‍‌ആന്‍ വചനവും അതിന്‍റെ അര്‍ഥവും. വെറുതെ നമ്പറില്‍ കയറിപ്പിറ്റിച്ച് സമയം കളയണ്ട.

    ReplyDelete
  162. kaalidaasan said...

    ഞാന്‍ വായിച്ച കുര്‍ആനില്‍ ഇങ്ങനെ കണുന്നു.

    16:89

    "And We have revealed the Book to you which has the clear explanation of everything, and a guidance and mercy and good news for those who submit."

    6:38.

    We have omittted nothing in the Book (of Our decrees).

    ഇതില്‍ പ്രയോഗിച്ചിരിക്കുന്ന everything, nothing എന്നീ വാക്കുകള്‍ക്ക് നീട്ടിവലിച്ച് അര്‍ഥം നല്‍കിയാല്‍ കാളിദാസനും കല്‍ക്കിയും തമ്മില്‍ നടക്കുന്ന ഈ ചര്‍ച്ചയും ഖുര്‍‌ആനില്‍ ഉണ്ടാകണം എന്നുവരെ വാശിപിടിക്കാം. വാക്കുകള്‍ക്ക് സന്ദര്‍ഭാനുസരണം അര്‍ഥം നല്‍കുക എന്നത് ഭാഷയുടെ പ്രാഥമിക നിയമത്തില്‍ പെട്ടതാണ്. തര്‍ക്കിക്കാന്‍ വേണ്ടി മാത്രം തര്‍ക്കിക്കുന്ന കാളിദാസനപ്പോലുള്ളവര്‍ക്ക് അതൊന്നും ഭാധകമല്ലാല്ലോ.

    ReplyDelete
  163. കല്‍ക്കി,

    നീട്ടി വലിച്ചും ചുരുക്കിയും അര്‍ത്ഥം നല്‍കേണ്ട. ലളിതമായി പറഞ്ഞിരിക്കുന്നു എന്നു മൊഹമ്മദ് വീമ്പു പറഞ്ഞത് മുഖവിലക്കെടുത്ത് ഒരര്‍ത്ഥം നല്‍കുന്നതില്‍ തെറ്റില്ലല്ലോ. Clear explanation of everything, omitted nothing എന്നീ പ്രയോഗങ്ങളുടെ അര്‍ത്ഥം ഒന്നു പറഞ്ഞു തരാമോ? എന്തുകാര്യത്തേക്കുറിച്ചാണു മൊഹമ്മദ് പറഞ്ഞത്?

    ReplyDelete
  164. കല്‍ക്കി,

    ഏഴാകാശം പടിപടിയായി സൃഷ്ടിക്കുന്നതിനു മുന്നേ ഭൂമിയെ ഏഴുതട്ടുകളായി സൃഷ്ടിച്ചു എന്നല്ലേ കുര്‍ആനില്‍ പറഞ്ഞിരിക്കുന്നത്? ഏതിനെയാണാദ്യം സൃഷ്ടിച്ചത്? ആകാശങ്ങളെയോ ഭൂമിയേയോ?

    ReplyDelete
  165. kaalidaasan said...

    മൊഹമ്മദ് കുര്‍അനില്‍ പറയുന്നു.

    Lo! the likeness of Jesus with Allah is as the likeness of Adam. He created him of dust, then He said unto him: Be! and he is. (59)

    യേശുവിന്‍റെ ജനനത്തിനെ ആദമിന്‍റെ ജനനത്തോട് ഉപമിച്ചു പറഞ്ഞിരിക്കുകയാണിവിടെ വിശുദ്ധ ഖുര്‍‌ആന്‍. പിതാവും മാതാവും ഇല്ലാതെ ആദമിനെ സൃഷ്ടിക്കാന്‍ കഴിവുള്ള അല്ലാഹുവിനു പിതാവില്ലാതെ ശേശുവിനെ സൃഷ്ടിക്കാനും കഴിയും എന്നിവിടെ പറഞ്ഞിരിക്കുന്നു. ഉണ്ടാകട്ടെ എന്നു പറഞ്ഞ് ആദമിനെ സൃഷ്ടിച്ചതു പോലെയാണ് യേശുവിനെയും സൃഷ്ടിച്ചത് എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നു തന്നെ ആദമിന്‍റെ സൃഷ്ടിപ്പ് പെട്ടോന്നുനിമിഷം കൊണ്ട് ഉണ്ടായതല്ല എന്ന് വ്യക്ത്മാക്കുന്നു, കാരണം, അതുപോലെ ഉണ്ടാവുക എന്നു പറഞ്ഞ് സൃഷ്ടക്കപ്പെട്ട യേശു ഇവിടെ ജനിച്ചത് ഒന്‍പത് മാസം മറിയ(റ)യുടെ വയറ്റില്‍ കിടന്ന് സാധാരണ ശിശു ജനിച്ചത് പോലെയാണ്. ഖുര്‍‌ആന്‍ പറയുന്ന കളിമണ്ണില്‍ നിന്നുള്ള സൃഷ്ടിപ്പ് എന്താണെന്നറിയണമെങ്കില്‍ ഇവടെ ഒന്നു ക്ലിക്കുക.

    ReplyDelete
  166. kaalidaasan said...

    ഏഴാകാശം പടിപടിയായി സൃഷ്ടിക്കുന്നതിനു മുന്നേ ഭൂമിയെ ഏഴുതട്ടുകളായി സൃഷ്ടിച്ചു എന്നല്ലേ കുര്‍ആനില്‍ പറഞ്ഞിരിക്കുന്നത്?

    ഖുര്‍‌ആനില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ? എവിടെയാണെന്നു പറഞ്ഞാല്‍ ഒന്നു പരിശോധിക്കാമായിരുന്നു.

    ReplyDelete
  167. He created him of dust, then He said unto him: Be! and he isഎന്നു പറഞ്ഞതിന്റെ അര്‍ത്ഥം ഒന്നു വിശദീകരീക്കാമോ കല്‍ക്കി. യേശു അമ്മയുടെ വയറ്റിലെ പൊടിയില്‍ നിന്നുമുണ്ടായി എന്നാണോ കല്‍ക്കി മനസിലാക്കിയത്?


    ഞാന്‍ നേരെ വായിച്ച് മനസിലാക്കിയ ലളിതമായ അര്‍ത്ഥം ആദത്തെ പൊടിയില്‍ നിന്നും സൃഷ്ടിച്ചു എന്നാണ്.

    ReplyDelete
  168. ഖുര്‍‌ആനില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ? എവിടെയാണെന്നു പറഞ്ഞാല്‍ ഒന്നു പരിശോധിക്കാമായിരുന്നു


    അപ്പോള്‍ കല്‍ക്കി കുര്‍ആനൊന്നും ഇതു വരെ മുഴുവനായി വായിച്ചിട്ടില്ല അല്ലേ? ഇതാണു കുര്‍ആനില്‍ ഞാന്‍ പരാമര്‍ശിച്ച സൂക്തം.

    2:29.
    He it is Who created for you all that is in the earth. Then turned He to the heaven, and made them into seven heavens. And He is knower of all things.


    സഹിഹ് മുസ്ലിമിന്റെ ഹദീസില്‍ മൊഹമ്മദ് പറഞ്ഞതായി രേഖപ്പെടുത്തിയതിങ്ങനെ.

    Book 039, Number 6707:

    Abu Haraira reported that Allah's Messenger (may peace be upon him) took hold of my hands and said: Allah, the Exalted and Glorious, created the clay on Saturday and He created the mountains on Sunday and He created the trees on Monday and He created the things entailing labour on Tuesday and created light on Wednesday and lie caused the animals to spread on Thursday and created Adam (peace be upon him) after 'Asr on Friday;the last creation at the last hour of the hours of Friday, i. e. between afternoon and night.


    പ്രകാശത്തെ സൃ ഷ്ടിച്ചത് ഭൂമിയില്‍ മറ്റ് കലാപരിപാടികള്‍ നടത്തിക്കൊണ്ടിരുന്നതിന്റെ ഇടക്കായിരുന്നു എന്നാണതില്‍ നിനും മനസിലാകുന്നത്. വിചിത്രമല്ലേ കല്‍ക്കി മൊഹമ്മദിന്റെ ഭാവനാ വിലസങ്ങള്‍? പരിണാമവും ബിഗ് ബാംഗും അറിയാമായിരുന്ന മൊഹമ്മദിന്‌ പ്രകാശമുണ്ടയതെങ്ങനെ എന്നറിയന്‍ പാടിലായിരുന്നു എന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ഭൂമിയെ സൃഷ്ടിക്കന്‍ എടുത്ത ആറു ദിവസത്തിനിടക്കുള്ള ഒരു ദിവസം സൂര്യനെ സൃഷ്ടിക്കാന്‍ പോയി എന്ന പൊട്ടത്തരം താങ്കള്‍ വിശ്വസിക്കുന്നുണ്ടോ കല്‍ക്കി?

    ReplyDelete
  169. He created him of dust, then He said unto him: Be! and he isഎന്നു പറഞ്ഞതിന്റെ അര്‍ത്ഥം ഒന്നു വിശദീകരീക്കാമോ കല്‍ക്കി. യേശു അമ്മയുടെ വയറ്റിലെ പൊടിയില്‍ നിന്നുമുണ്ടായി എന്നാണോ കല്‍ക്കി മനസിലാക്കിയത്?

    യേശു അമ്മയുടെ വയറ്റില്‍ പൊടിയില്‍ നിന്നുണ്ടായി എന്നു ഞാന്‍ പറഞ്ഞിട്ടില്ലല്ലോ കാളീ. യേശുവിന്‍റെ ജനനത്തെയും ആദമിന്‍റെ (ആദം ഇവിറ്റെ മനുഷ്യന്‍റെ പ്രതീകമാണ്) ജനനത്തെയും അല്ലാഹു ഇവിടെ ഉപമിച്ചു പറഞ്ഞിരിക്കുകയാണ്. ആദമിനെ മണ്ണില്‍ നിന്നു സൃഷ്ടിച്ച് ഉണ്ടാവുക എന്നു പറഞ്ഞപ്പോള്‍ ആദം ഉണ്ടായതുപോലെ യേശുവിനെയും സൃഷ്ടിച്ചു എന്നാണിവിടെ പറഞ്ഞിരിക്കുന്നത്. പക്ഷേ, നമുക്കറിയാം യേശു സാധാരണ ശിശുക്കള്‍ ജനിക്കുന്നതുപോലെത്തന്നെയാണ് ജനിച്ചത്. അപ്പോള്‍ ഇവിടെ യേശുവിനെ ആദമുമായി ഉപമിച്ചിരിക്കുന്നത് യേശുവിന്‍റെ പിതാവില്ലാത്ത ജനനത്തെയാണ്. അതുപോലെ ആദത്തിനെ മാതാവും പിതാവും ഇല്ലാതെ സൃഷ്ടിച്ചു എന്ന വസ്തുത മാത്രമാണ് ഇവിടെ ഉണ്ടാവുക എന്നു പറഞ്ഞപ്പോള്‍ ഉണ്ടായി എന്നു പറഞ്ഞ്തിന്‍റെ ഉദ്ദേശ്യം. അല്ലാതെ മണ്ണ് കുഴച്ചു വെച്ച് ആദമിനെ ഉണ്ടാക്കി ഉണ്ടാവുക എന്നു പറഞ്ഞപ്പോള്‍ ആദത്തിനു ജീവന്‍ വെച്ചതല്ല. ആദം പരിണാമ വിധേയമായി ജനിച്ച താണ്. അക്കാര്യം ഞാന്‍ മുകളില്‍ കൊടുത്ത ലിങ്കില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

    ReplyDelete
  170. അപ്പോള്‍ കല്‍ക്കി കുര്‍ആനൊന്നും ഇതുവരെ മുഴുവനായി വായിച്ചിട്ടില്ല അല്ലേ? ഇതാണു കുര്‍ആനില്‍ ഞാന്‍ പരാമര്‍ശിച്ച സൂക്തം.

    2:29.
    He it is Who created for you all that is in the earth. Then turned He to the heaven, and made them into seven heavens. And He is knower of all things

    ഞാന്‍ വായിച്ച ഖുര്‍‌ആനിലൊന്നും അങ്ങനെ ഭൂമിയെ ഏഴു തട്ടുകളായി സൃഷ്ടിച്ചു എന്നു കണ്ടിട്ടില്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ കാളിയോട് സൂക്തം ഉദ്ധരിക്കാന്‍ പറഞ്ഞത്.

    മുകളില്‍ പറഞ്ഞിരിക്കുന്ന സൂക്തത്തില്‍ എവിടെയാണ് കാളീ ഭൂമിയെ ഏഴു തട്ടുകളായി സൃഷ്ടിച്ചു എന്നു പറഞ്ഞിരിക്കുന്നത്. ഇത് മലയാളത്തില്‍ പരിഭാഷപ്പെടുത്തി എഴുതിയാല്‍ കള്ളി പൊളിയും എന്നു കരുതിയാണോ ഇംഗ്ലീഷ് മാത്രം കൊടുത്തത്. ഇതിന്‍റെ അര്‍ഥം മലയാളത്തില്‍ ഇങ്ങനെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.

    "ഭൂമിയിലുള്ളതൊക്കെയും നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചവനാണവന്‍. എന്നിട്ട് അവന്‍ ആകാശങ്ങളുടെ നേരെ തിരിഞ്ഞു അവയെ ഏഴ് ആകാശങ്ങളായി ശരിപ്പെടുത്തുകയും ചെയ്തു. അവന്‍ എല്ലാ കാര്യങ്ങളും നന്നായി അറിയുന്നവന്‍ അത്രേ."

    അബദ്ധം പറ്റിയതാണെങ്കില്‍ അബദ്ധം പറ്റി എന്നു ആണുങ്ങളെപ്പോലെ സമ്മതിക്കുക. അല്ലാതെ ഖുര്‍‌ആനില്‍ ഉണ്ട് എന്നു പറഞ്ഞിട്ട് ഹ്ദീസ് ഉദ്ധരിക്കുകയല്ല വേണ്ടത്.

    ReplyDelete
  171. ആദമിനെ മണ്ണില്‍ നിന്നു സൃഷ്ടിച്ച് ഉണ്ടാവുക എന്നു പറഞ്ഞപ്പോള്‍ ആദം ഉണ്ടായതുപോലെ യേശുവിനെയും സൃഷ്ടിച്ചു എന്നാണിവിടെ പറഞ്ഞിരിക്കുന്നത്.

    അല്ലാതെ മണ്ണ് കുഴച്ചു വെച്ച് ആദമിനെ ഉണ്ടാക്കി ഉണ്ടാവുക എന്നു പറഞ്ഞപ്പോള്‍ ആദത്തിനു ജീവന്‍ വെച്ചതല്ല. ആദം പരിണാമ വിധേയമായി ജനിച്ച താണ്. അക്കാര്യം ഞാന്‍ മുകളില്‍ കൊടുത്ത ലിങ്കില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.


    കല്‍ക്കി,


    താങ്കള്‍ പലതും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അതല്ല വിഷയം.
    സൃഷ്ടിച്ച് ഉണ്ടാവുക എന്നു പറഞ്ഞപ്പോള്‍ ഉണ്ടാകുന്നതാണു പരിണാമമെന്ന ആ പൊട്ടത്തരം വിശ്വസികാന്‍ ഞാന്‍ ഒരു കാട്ടറബിയല്ല. താങ്കള്‍ എഴുതിയതില്‍ വിശ്വസിക്കാന്‍ പോയിട്ട് അതു വായിക്കാന്‍ പോലുമുള്ളതായി ഒന്നുമില്ല. മൊഹമ്മദ് 1400 വര്‍ഷം മുമ്പ് കുറെ കെട്ടുകഥകള്‍ ചമച്ചതുപോലെ താങ്കള്‍ ഈ നൂറ്റാണ്ടില്‍ വേറെ കുറെ കെട്ടു കഥകള്‍ ചമക്കുന്നു. . അള്ളയും മൊഹമദും താങ്കളും കൂടി കണ്ടുപിടിച്ച ഈ പൊട്ടത്തരമല്ല പരിണാമം. ഏക കോശ ജീവിയില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിണാമമാണു ഞാന്‍ മനസിലാക്കുന്ന പരിണാമം. പരിണാമം ആരെങ്കിലും പരിണമിപ്പിക്കുന്നതുമല്ല. സ്വയം മാറ്റം വരുന്നതാണ്. കുരങ്ങിനോട് സാമ്യമുള്ള മറ്റൊരു ജീവിയില്‍ വര്‍ഷങ്ങള്‍ കൊണ്ട് മനുഷ്യന്‍ രൂപം പ്രാപിച്ചു എന്നാണതിന്റെ അര്‍ത്ഥം.

    ആകാശത്തു നിന്നും വീണ ഉല്‍ക്കയായിരുന്നു കബയില്‍ താങ്കളൊക്കെ ചുംബിച്ചാരാധിക്കുന്ന കറുത്ത കല്ല്. അതിനെ ഇസ്ലാമിന്റെ സ്വന്തമാക്കിയപ്പോള്‍ മൊഹമ്മദ് അതിനൊരു പുതിയ കഥയുണ്ടാക്കി. അള്ളാ ആദത്തിനെറിഞ്ഞുകൊടുത്ത കല്ലായിരുന്നു അതെന്ന്. അതുപോലെ മൊഹമ്മദിന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയ പൊട്ടതരങ്ങളൊക്കെ അള്ള പറഞ്ഞതാണെനുള്ള വിശ്വാസം കാരണം താങ്കളൊക്കെ ആ പൊട്ടത്തരങ്ങള്‍ക്ക് ഇല്ലാത്ത അര്‍ത്ഥം കല്‍പ്പിച്ച് ഇപ്പോളുണ്ടാകുന്ന നാണക്കേടില്‍ നിന്നും രക്ഷപ്പെടാമെന്നു കരുതുന്നു. അതിലപ്പുറം താങ്കളീ എഴുതുന്ന പൊട്ടത്തരത്തിനും വിലയില്ല കല്‍ക്കി. ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണു മൊഹമ്മദ് പറഞ്ഞുണ്ടാക്കിയ കെട്ടു കഥ. എത്ര ചയം തേച്ച് മറയ്ക്കന്‍ ശ്രമിച്ചാലുമിത് വളരെ വ്യക്തമായി തന്നെ നില്‍ക്കും.

    ReplyDelete
  172. അബദ്ധം പറ്റിയതാണെങ്കില്‍ അബദ്ധം പറ്റി എന്നു ആണുങ്ങളെപ്പോലെ സമ്മതിക്കുക. അല്ലാതെ ഖുര്‍‌ആനില്‍ ഉണ്ട് എന്നു പറഞ്ഞിട്ട് ഹ്ദീസ് ഉദ്ധരിക്കുകയല്ല വേണ്ടത്.


    കല്‍ക്കി,

    കുര്‍ആനില്‍ ഉണ്ടെന്നു ഞാന്‍ പറഞ്ഞത് താങ്കള്‍ ഉദ്ദേശിക്കുന്ന മൊഹമ്മദിന്റെ ഇഡ്‌ലി തട്ടുകളല്ല.തട്ടുകളൊക്കെ മൊഹമ്മദിന്റെ കുഞ്ഞു ബുദ്ധിയിലുണ്ടായ മതിഭ്രമമായിട്ടേ ഞാന്‍ മനസിലാക്കുന്നുള്ളു.

    ഭൂമിയെ സൃഷ്ടിച്ചു കഴിഞ്ഞ് സൂര്യനുള്‍പ്പടെയുള്ള ആകാശത്തെ സൃഷ്ടിച്ചു എന്നെഴുതിയതാണു ഞാന്‍ പരമര്‍ശിച്ചത്. കല്‍ക്കി കുര്‍ആനിലുണ്ടെനു പറഞ്ഞ ബിഗ് ബാംഗ് എന്ന സിദ്ധാന്തത്തിനെതിരാണത്. ബിഗ് ബാംഗ് അനുസരിച്ച് സൂര്യന്‍ ഉണ്ടായതിനു ശേഷമാണു ഭൂമി ഉണ്ടായത്.

    ഭൂമിയെ പത്തിരി പോലെ പരത്തിക്കഴിഞ്ഞാണു ഭൂമിയില്‍ വെളിച്ചമുണ്ടാക്കിയതെന്നു മൊഹമ്മദ് പറഞ്ഞതാണ്‌ ഹദീസില്‍ നിന്നുമു ദ്ധരിച്ചത്. ഭൂമിയില്‍ വെളിച്ചമുണ്ടാകുന്നത് സൂര്യനില്‍ നിന്നാണെന്നേ ഞാന്‍ ഇതു വരെ മനസിലാക്കിയിട്ടുള്ളു. കല്‍ക്കിക്കു വെളിച്ചം കിട്ടുന്നത് അള്ളാ തൂക്കിയിട്ട മറ്റേതെങ്കിലും വിളക്കില്‍ നിന്നാണോ?


    ഈ രണ്ടു പൊട്ടത്തരങ്ങളും താങ്കള്‍ വാദിക്കുന്ന ബിഗ് ബാംഗിനെതിരാണെന്നേ ഞാന്‍ പറഞ്ഞതിലുള്ളു. ഇനി തല തിരിഞ്ഞ ബിഗ് ബാംഗാണോ കുര്‍അനില്‍ അള്ളായും മൊഹമ്മദും കൂടി കല്‍ക്കിയേപ്പോലുള്ളവര്‍ക്ക് വേണ്ടി എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്?

    ReplyDelete
  173. മുകളില്‍ പറഞ്ഞിരിക്കുന്ന സൂക്തത്തില്‍ എവിടെയാണ് കാളീ ഭൂമിയെ ഏഴു തട്ടുകളായി സൃഷ്ടിച്ചു എന്നു പറഞ്ഞിരിക്കുന്നത്. ഇത് മലയാളത്തില്‍ പരിഭാഷപ്പെടുത്തി എഴുതിയാല്‍ കള്ളി പൊളിയും എന്നു കരുതിയാണോ ഇംഗ്ലീഷ് മാത്രം കൊടുത്തത്.

    ഭൂമിയെ തട്ടുകളാക്കി എന്ന വിഷയത്തില്‍ കല്‍ക്കി കറങ്ങുകയാണെനും അതറിയാനുള്ള ഒരു വാശി ഉണ്ടെന്നും ഞാന്‍ അറിഞ്ഞില്ലായിരുന്നു. ഇനി അതറിഞ്ഞില്ല എന്നു വേണ്ട.

    സൂറ 65 ലെ സൂക്തം 12. അതിന്റെ ചില പരിഭാഷകള്‍ നല്‍കാം.



    Pickthal

    Allah it is who hath created seven heavens, and of the earth the like thereof. The commandment cometh down among them slowly, that ye may know that Allah is Able to do all things, and that Allah surroundeth all things in knowledge.

    Yusuf Ali

    Allah is He Who created seven Firmaments and of the earth a similar number. Through the midst of them (all) descends His Command: that ye may know that Allah has power over all things, and that Allah comprehends, all things in (His) Knowledge.

    Dr. Muhammad Taqi-ud-Din Al-Hilali, Ph.D. & Dr. Muhammad Muhsin Khan


    It is Allah Who has created seven heavens and of the earth the like thereof (i.e. seven). His Command descends between them (heavens and earth), that you may know that Allah has power over all things, and that Allah surrounds (comprehends) all things in (His) Knowledge.

    Maududi.


    സപ്തവാനങ്ങളെ സൃഷ്ടിച്ചവനാരോ, അവനത്രെ അല്ലാഹു. ഭൂമിയിലും അവയെപ്പോലുള്ളത് സൃഷ്ടിച്ചവന്‍.23 അവക്കിടയില്‍ ശാസനമിറങ്ങിക്കൊണ്ടിരിക്കുന്നു.
    .

    ReplyDelete
  174. കാളിദാസന്‍,

    ഈ വാക്യത്തില്‍ അല്ലാഹു പറഞ്ഞിരിക്കുന്നത് 'ഏഴാകാശങ്ങളെ സൃഷ്ടിച്ച പോലെ ഏഴു ഭൂമിയെയും സൃഷ്ടിച്ചു' എന്നാണ്‍. അല്ലാതെ ഏഴു തട്ടായി ഭൂമി സൃഷ്ടിച്ചു എന്നല്ല. ഏഴു ഭൂമി എന്താണെന്നു കാളിദാസന്‍ അത്ഭുതപ്പെടേണ്ട. നമ്മുടെ ഭൂമിയെപ്പോലെ ജീവന്‍ നിലനില്‍ക്കാന്‍ സാഹചര്യമുള്ള മറ്റു പല ഗ്രഹങ്ങളും ഈ പ്രപഞ്ചത്തില്‍ ഉണ്ട് എന്നതിന്‍റെ സൂചനയാണിത്.

    ReplyDelete
  175. കല്‍ക്കി,

    കാളിദാസന്‍ ഇപ്പോള്‍ കല്‍ക്കി കിടന്നുരുളുന്നതു കണ്ടിട്ടോ മൊഹമ്മദും അള്ളായും കൂടി 1400 വര്‍ഷം മുമ്പ് എഴുതിവച്ചിട്ടുള്ള പൊട്ടത്തരങ്ങള്‍ വായിച്ചോ അത്ഭുതപ്പെടില്ല. ചെറിയ മനസുകളുള്ള അവര്‍ അക്കാലത്തെ അറിവു വച്ച് ചെറിയ കാര്യങ്ങള്‍ എഴുതിവച്ചു. വിദ്യാഭ്യാസമുണ്ടായിട്ടും അവരുടെ മാനസിക നിലയുള്ള കല്‍ക്കി അതൊക്കെ ന്യായീകരിക്കാന്‍ എടുക്കുന്ന കഷ്ടപ്പാടു കണ്ട് തീര്‍ച്ചയായും അത്ഭുതപ്പെടുന്നുണ്ട്.

    ഏഴാകാശവും ഏഴു ഭൂമിയും എന്നു പറഞ്ഞതില്‍ ഒരു വലിയ പിശകുണ്ടല്ലോ കല്‍ക്കി. മനുഷ്യനു വസിക്കാന്‍ പാകത്തിലുള്ള ഏഴു ഭൂമികളേ ഈ പ്രപഞ്ചത്തിലുള്ളു എന്ന് കല്‍ക്കിക്കുറപ്പുണ്ടോ?

    പിന്നെ കല്‍ക്കി കണാതെ പോയ ഒന്നുണ്ട് ഈ ഉദ്ധരണികളില്‍. Seven heavens, seven firmaments, സപ്തവാനങ്ങള്‍ എന്നൊക്കെ വളരെ വ്യക്തമായി പറഞ്ഞ മൊഹമ്മദ് earth എന്നും ഭൂമിയെന്നുമേ പറഞ്ഞുള്ളു. earths എന്നു പറഞ്ഞിട്ടില്ല. ഇനി വേറേ എന്ത് വ്യാഖ്യാനമാണു കല്‍ക്കി കൊണ്ടുവരിക?

    മനസില്‍ വേറെ അജണ്ടകളൊന്നുമില്ലാതിരുന്ന യൂസഫ് അലിയും പിക്താലും മൌദൂദിയുമൊക്കെ മൊഹമ്മദ് ഉദ്ദേശിച്ച രീതിയില്‍ തന്നെ അദ്ദേഹത്തിന്റെ വാക്കുകളെ പരിഭാഷപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്തു. മനസിനു തിമിരം ബാധിച്ച കല്‍ക്കിയൊക്കെ നിഴലിനു പിന്നാലെ പായുകയാണ്. കൂടെ അപഹസ്യനാകുകയും ചെയ്യുന്നു.

    ReplyDelete
  176. ഏഴാകാശവും ഏഴു ഭൂമിയും എന്നു പറഞ്ഞതില്‍ ഒരു വലിയ പിശകുണ്ടല്ലോ കല്‍ക്കി. മനുഷ്യനു വസിക്കാന്‍ പാകത്തിലുള്ള ഏഴു ഭൂമികളേ ഈ പ്രപഞ്ചത്തിലുള്ളു എന്ന് കല്‍ക്കിക്കുറപ്പുണ്ടോ?

    അറബി ഭാഷയില്‍ ആധിക്യത്തെ കുറിക്കാന്‍ ഉപയോഗിക്കുന്നതാണ് ഏഴ് ഏഴുന്നൂറ് ഏഴായിരം എന്നീ പ്രയോഗങ്ങളൊക്കെ; കൃത്യമായ സംഖ്യകളെക്കുറിക്കുന്ന പദങ്ങളല്ല അവ.

    ReplyDelete
  177. ഞാന്‍ ആദ്യമെ കല്‍ക്കിയോടൂ പറഞ്ഞതാണ്,ഇതില്‍ കയറി ചൊറിയണ്ടാ എന്ന്.
    ക്യാന്‍സറാകുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.

    കല്‍ക്കി അകപ്പെട്ട അശയക്കുഴപ്പം കാണുക

    കല്‍കി പറയുന്നു.....
    1)ഏഴു ഭൂമി എന്താണെന്നു കാളിദാസന്‍ അത്ഭുതപ്പെടേണ്ട. നമ്മുടെ ഭൂമിയെപ്പോലെ ജീവന്‍ നിലനില്‍ക്കാന്‍ സാഹചര്യമുള്ള മറ്റു പല ഗ്രഹങ്ങളും ഈ പ്രപഞ്ചത്തില്‍ ഉണ്ട് എന്നതിന്‍റെ സൂചനയാണിത്.
    വീണ്ടും കല്‍ക്കിതന്നെ പറയുന്നു....
    അറബി ഭാഷയില്‍ ആധിക്യത്തെ കുറിക്കാന്‍ ഉപയോഗിക്കുന്നതാണ് ഏഴ് ഏഴുന്നൂറ് ഏഴായിരം എന്നീ പ്രയോഗങ്ങളൊക്കെ; കൃത്യമായ സംഖ്യകളെക്കുറിക്കുന്ന പദങ്ങളല്ല അവ.


    കാളിദാസന്‍ ചൂണ്ടിക്കാണിച്ച വിവര്‍ത്തകര്‍ കല്‍ക്കിക്കു അനഭിമതര്‍ .ഞാനും ഇതുതന്നെ ചൂണ്ടിക്കാണിച്ചപ്പൊള്‍ കല്‍ക്കി അവിടെയും ഉരുളുകയായിരുന്നു.

    കല്‍ക്കി, ഏഴല്ല എഴുന്നൂറല്ല ഏഴായിരം ഉരുണ്ടുകളികള്‍ ഇക്കണക്കിനു വേണ്ടിവരും
    എങ്കിലും എന്റെ കല്‍ക്കി ആ പൊന്നു തമ്പുരാന്‍ രക്ഷപെടാന്‍ പോണില്ല.

    ReplyDelete
  178. അറബി ഭാഷയില്‍ ആധിക്യത്തെ കുറിക്കാന്‍ ഉപയോഗിക്കുന്നതാണ് ഏഴ് ഏഴുന്നൂറ് ഏഴായിരം എന്നീ പ്രയോഗങ്ങളൊക്കെ; കൃത്യമായ സംഖ്യകളെക്കുറിക്കുന്ന പദങ്ങളല്ല അവ.

    അറബി ഭാഷയിലോ? അതോ മൊഹമ്മദിന്റെ ഭാഷയിലോ? 1400 വര്‍ഷം മൊഹമ്മദിന്റെ ഭാഷയിലൊന്നും ഇല്ലാതിരുന്ന പലതും കണ്ടുപിടിക്കലാണല്ലോ ഇപ്പോള്‍ താങ്കളേപ്പോലുള്ളവരുടെ പ്രധാന ഹോബി.


    ഉണ്ട് എന്നു പറയുന്നതും ഇല്ല എന്നു പറയുന്നതും അദ്ദേഹത്തിന്റെ ഭാഷയില്‍ ഒന്നാണല്ലോ. അന്യ മതവിശ്വസികളെ തല്ലിക്കൊല്ലണമെന്നു പറഞ്ഞാല്‍ ഉമ്മ വയ്ക്കണമെന്നാണെന്നു മനസിലാക്കുന്ന തല തിരിഞ്ഞ ബുദ്ധിയുള്ളവര്‍ ഇത് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. ഏഴ് എന്നു പറഞ്ഞാല്‍ അനേകം എന്നു മനസിലാക്കുന്ന മന്ദബുദ്ധികളാണ്‌ മുസ്ലിങ്ങള്‍ എന്നൊക്കെ പറയാനുള്ള തൊലിക്കട്ടി അപാരം തന്നെ.

    അറബിയില്‍ താങ്കളേക്കാള്‍ കൂടുതല്‍ അവഗാഹമുള്ള പ്രശസ്ത പണ്ഡിതര്‍ക്കൊന്നും ഈ ആധിക്യ അസുഖം ബാധിച്ചിട്ടില്ല. അതുകൊണ്ട് കല്‍ക്കിയുടെ അസുഖം മറ്റെങ്ങും കാണാത്തതാണെന്ന് ഞാന്‍ കരുതിക്കോളാം.

    മലയാളത്തില്‍ ചിലര്‍ കാക്കത്തൊള്ളായിരം എന്നൊക്കെ ഉപയോഗിച്ചു കേട്ടിട്ടുണ്ട്. മൊഹമ്മദിന്റെ ഏഴും ഈ കാക്കത്തൊള്ളയിരമാണെന്നു കരുതി കല്‍ക്കി ജീവിച്ചോളൂ. ഇനിയും കൂടുതല്‍ കൂടുതല്‍ തമാശകള്‍ പ്രതീക്ഷിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണിസ്ലാം എന്നേ ഞാന്‍ മനസിലാക്കിയിരുന്നുള്ളു. ഇപ്പോല്‍ അത് ഏറ്റവും വലിയ തമാശകൂടിയാണെന്നറിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  179. I have compiled my comments to Mr. Hussain into a single post - Seven Criticisms to Hussain's arguments .

    ReplyDelete
  180. @ യുക്തി


    കല്‍ക്കി അകപ്പെട്ട അശയക്കുഴപ്പം കാണുക

    1)ഏഴു ഭൂമി എന്താണെന്നു കാളിദാസന്‍ അത്ഭുതപ്പെടേണ്ട. നമ്മുടെ ഭൂമിയെപ്പോലെ ജീവന്‍ നിലനില്‍ക്കാന്‍ സാഹചര്യമുള്ള മറ്റു പല ഗ്രഹങ്ങളും ഈ പ്രപഞ്ചത്തില്‍ ഉണ്ട് എന്നതിന്‍റെ സൂചനയാണിത്.
    വീണ്ടും കല്‍ക്കിതന്നെ പറയുന്നു....
    അറബി ഭാഷയില്‍ ആധിക്യത്തെ കുറിക്കാന്‍ ഉപയോഗിക്കുന്നതാണ് ഏഴ് ഏഴുന്നൂറ് ഏഴായിരം എന്നീ പ്രയോഗങ്ങളൊക്കെ; കൃത്യമായ സംഖ്യകളെക്കുറിക്കുന്ന പദങ്ങളല്ല അവ.


    ഇതിലെന്താണ് ആശയക്കുഴപ്പം യുക്തീ? എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. പ്ലീസ് ഒന്ന് വിശദീകരിക്കാമോ?

    ReplyDelete
  181. kalki said.......
    അറബി ഭാഷയില്‍ ആധിക്യത്തെ കുറിക്കാന്‍ ഉപയോഗിക്കുന്നതാണ് ഏഴ് ഏഴുന്നൂറ് ഏഴായിരം എന്നീ പ്രയോഗങ്ങളൊക്കെ; കൃത്യമായ സംഖ്യകളെക്കുറിക്കുന്ന പദങ്ങളല്ല അവ.

    ഇതിലെന്താണ് ആശയക്കുഴപ്പം യുക്തീ? എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. പ്ലീസ് ഒന്ന് വിശദീകരിക്കാമോ?>>>>>>>>

    ഏഴിനെയും എഴുനൂറിനെയും ഏഴായിരത്തെയും “ആധിക്യം” ആക്കല്‍ ആശ്യക്കുഴപ്പത്തിന്റെ മാത്രമല്ല കടുത്ത നിരാശയുടെയും ലക്ഷണമാണ്
    ശാസ്ത്രത്തെ അശാസ്ത്രിയതയുമായി യോജിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഇത്തരത്തിലുള്ള ഇടങ്ങേറുകള്‍ വഴി നീളെ പ്രതീക്ഷിക്കാം .എത്ര കൊണ്ടുപിടിച്ചു ശ്രമിച്ചാലും മമ്മക്കാപുത്തകം വിഡ്ഡിത്ത രഹിതമാവില്ല.ഇതു നന്നായി അറിയുന്നതുകൊണ്ടാണ് ഹുസ്സൈന്‍ ഉസ്താദ് അതൊന്നു എവിടേലും പരാമര്‍ശിക്കാന്‍ പോലും മുതിരാത്തത്.

    ReplyDelete
  182. ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: https://youtu.be/svTuGeN6Moo

    എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി(സ)ക്കു ഖുർആൻ രചിക്കാൻ സാധ്യമായിരുന്നെങ്കിൽ നബിയുടെ കാലത്ത് തന്നെ ആളുകൾ അതിനെ തള്ളിപ്പറയുമായിരുന്നില്ലേ? അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായിരുന്ന അദ്ദേഹത്തിന്റെ എതിരാളികൾക്ക് -ബഹുദൈവാരാധകർക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും-പണവും സ്വാധീനവും ഉപയോഗിച്ച് ഖുർആനിനേക്കാളും മികച്ച ഒരു സാഹിത്യ കൃതി ഉണ്ടാക്കി മുഹമ്മദ് നബി(സ) നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു.

    മാത്രമല്ല 'നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ അതു ചെയ്തുകാണിക്കുക.''(ഖുര്‍ആന്‍ 2: 23) എന്ന വിശുദ്ധ ഖുർആന്റെ വെല്ലുവിളിക്ക് ( വേറെ ചില അദ്ധ്യായങ്ങളിലും സമാനമായ വെല്ലുവിളികൾ സാന്ദർഭികമായി ഖുർആൻ ഉയർത്തിയിട്ടുണ്ട് ) മുമ്പിൽ അവർ മുട്ടുമടക്കുകയും പല വട്ടം പ്രവാചകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ ദൈവം അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു.

    എഴുത്തും വായനയും അറിയാത്ത ഒരാൾ ഖുർആൻ ഉണ്ടാക്കുക; എന്നിട്ട് വിദ്യാഭ്യാസവും സമ്പത്തും സ്വാധീനവുമുള്ള അറേബ്യയിലെ ബഹുദൈവാരാധകരെയും ക്രിസ്ത്യാനികളെയും ജൂതന്മാരെയും മൊത്തം സമൂഹത്തെയും അല്ല, ലോകത്തെ തന്നെയും വെല്ലുവിളിക്കുക!! ഇതെല്ലാം നിരക്ഷരനായ മുഹമ്മദ് നബിക്കു സാധിക്കില്ലെന്നത് സാമാന്യ യുക്തിയുള്ള ആർക്കും അംഗീകരിക്കാവുന്ന കാര്യമല്ലേ? ഇതിലെന്താണ് അന്ധവിശ്വാസം ഉള്ളത് ? യുക്തിപരമായ ബോധ്യമല്ലേ മുഹമ്മദ് നബി(സ) ഖുർആൻ രചിക്കുക സാധ്യമല്ല എന്നതും ഖുർആൻ ദൈവികമാണെന്നും? ഖുർആൻ ഒരു തവണയെങ്കിലും മുൻവിധികൾ മാറ്റിവച്ച് വായിക്കാൻ സന്മനസ്സു കാണിക്കുന്നവർക്ക് ഒരിക്കലും പറയാൻ സാധിക്കില്ല പുരാതന അറേബ്യൻ മരുഭൂമിയിലെ ഒരു അറബിയുടെ സൃഷ്ടിയാണ് ഖുർആൻ എന്ന് !!

    വിശുദ്ധ ഖുർആനെ വിമർശിക്കുന്നവർ മുഹമ്മദ് നബിയുടെ കാലം തൊട്ടേ ഉണ്ടായിട്ടുണ്ട്. അതിനെയല്ലാം അതിജീവിച്ചുകൊണ്ടാണ് ഇസ്ലാം 1400 വർഷങ്ങൾക്കിപ്പുറത്തും വളർന്നു കൊണ്ടേയിരിക്കുന്നത്. കാരണം ലളിതം; " സത്യമേവ ജയതേ"(സത്യം മാത്രമേ ജയിക്കൂ).

    ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവത്തെ അംഗീകരിക്കാനും നിഷേധിക്കാനും ഒരുപോലെ സ്വാതന്ത്ര്യം ദൈവം തന്നെ മനുഷ്യന് നല്കിയിട്ടുള്ളതാണ്. അതുകൊണ്ട് ദൈവത്തെ നിഷേധിച്ചതുകൊണ്ടു ദൈവത്തിന് ഒരു കുഴപ്പവും വരാനില്ല; നഷ്ടം നമുക്ക് മാത്രം.
    അതുപോലെ ആർക്ക് ദൈവിക സന്ദേശം ലഭിച്ചില്ലയോ അവരെ ദൈവം ശിക്ഷിക്കുന്നതല്ല എന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് .


    ReplyDelete