Pages

Wednesday, November 3, 2010

എന്‍ എം ഹുസ്സൈന്റെ വിഭ്രാന്തികള്‍

     റിച്ചാഡ് ഡാക്കിന്‍സിന്റെ The God Delusion എന്ന കൃതിയെ ആധാരമാക്കി ശ്രീ. രവിചന്ദ്രന്‍ രചിച്ച 'നാസ്തികനായ ദൈവം' എന്ന കൃതിയെ ഖണ്ഡിക്കാനെന്ന പേരില്‍ മുജാഹിദ് ബുദ്ധിജീവിയായ ശ്രീ. എന്‍ എം ഹുസ്സൈന്‍ എഴുതുന്ന ലേഖനപരമ്പര 'നവ സാസ്തികത- റിച്ചാഡ് ഡാകിന്‍സിന്റെവിഭ്രാന്തികള്‍' എന്ന പേരില്‍ സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയിരിക്കുന്നു.

     'ദൈവവിഭ്രാന്തി' പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഡസന്‍ കണക്കിന് മറുപടി പുസ്തകങ്ങള്‍ അമേരിക്കയില്‍ തന്നെ പുറത്തിറങ്ങിക്കഴിഞ്ഞിട്ടുണ്ട്. അടിമുടി മതത്തില്‍ മുങ്ങി നില്‍ക്കുന്ന അമേരിക്കന്‍ സമൂഹത്തില്‍ ശ്രദ്ധേയമായ ചലനം സൃഷ്ടിക്കാന്‍ 'ദൈവവിഭ്രാന്തി'യ്ക്കു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മലയാളത്തിലും അതിന് മറുപടി ഇറങ്ങിയില്ലെങ്കിലേ അല്‍ഭുതമുള്ളു.

     ഒരു ലേഖന പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോള്‍ തന്നെ അതിന് മറുപടിയുമായി ഇറങ്ങേണ്ടതില്ലെന്നറിയാം. വായിച്ചിടത്തോളം അതില്‍ മറുപടിപറയത്തക്കതായി പുതിയതെന്തെങ്കിലും ഉണ്ടെന്നും തോന്നുന്നില്ല. ഏതായാലും സമഗ്രമായി അതിനെ വിലയിരുത്തി പ്രതികരിക്കത്തക്കതായി വല്ലതുമുണ്ടെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്യുമെന്ന് കരുതുന്നു. നാസ്തികനായ ദൈവം അഭിസംബോധന ചെയ്യുന്ന വിഷയങ്ങളെ അവഗണിച്ച്‌ വാചകക്കസര്‍ത്തു നടത്തുന്ന എന്‍ എം ഹുസ്സൈന്റെ വാദഗതികളുടെ പൊള്ളത്തരം വെളിവാക്കുക എന്നത് മാത്രമാണ്‌ ഈ പോസ്റ്റില്‍ ഉദ്ദേശിക്കുന്നത്.

ഡാക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന്‌ മൂര്‍ത്തമായ തെളിവുണ്ടോ?

     "ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഏറേയുണ്ട്. പക്ഷേ അല്‍ഭുതമെന്ന് പറയട്ടെ ദൈവത്തിന്റെ അസ്തിത്വത്തിന്‌ മൂര്‍ത്തമായ യാതൊരു തെളിവും നല്‍കാന്‍ ഇന്നുവരെ ആര്‍ക്കും സാധിച്ചിട്ടില്ല" എന്ന പ്രസ്തുത ഗ്രന്ഥത്തിലെ ഒരു പരാമര്‍ശത്തെ ഖണ്ഡിക്കാനാണ്‌ ലേഖനത്തിന്റെ ഒന്നാമധ്യായത്തില്‍ കൂടുതല്‍ സമയം ചെലവഴിച്ചിരിക്കുന്നത്.

    ?"റിച്ചാഡ് ഡാക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന്‌ 'മൂര്‍ത്തമായ തെളിവ്'നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കുമോ എന്നതാണ്‌ പ്രധാനചോദ്യം. സ്നേഹം, കരുണ, വിദ്വേഷം, പക, അസൂയ തുടങ്ങിയ വികാരങ്ങള്‍ യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ ഒരാള്‍ക്ക് സ്നേഹമുണ്ട്, അല്ലെങ്കില്‍ ഒരാള്‍ക്ക് അസൂയയുണ്ട്, വിശ്വാസമുണ്ട്, അവിശ്വാസമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവ് നല്‍കാന്‍ കഴിയുമോ? അത് പരീക്ഷണനിരീക്ഷണങ്ങളാല്‍ തെളിയിക്കാനാകുമോ? അവയെ ഒരു നിരീശ്വരവാദി അംഗീകരിക്കുന്നുവെങ്കില്‍ 'ദൈവത്തിന്‌' മാത്രം 'മൂര്‍ത്തമായ തെളിവ്' ചോദിക്കുന്നതെന്തിന്‌?"

     ഒറ്റനോട്ടത്തില്‍ വളരെ ന്യായമെന്ന് തോന്നുന്ന ചോദ്യം.


     വിശ്വാസം, അവിശ്വാസം, സ്നേഹം, ദേഷ്യം, അസൂയ, തുടങ്ങിയവ മനുഷ്യന്റെ തലച്ചോറിന്റെ ഉല്പ്പന്നമായ ബോധത്തില്‍ അന്തര്‍ലീനമായ വിവിധ ഭാവങ്ങളാണല്ലോ? ഒരാളുടെ തലച്ചോറ് പരിശോധിച്ച് ഇക്കാര്യങ്ങള്‍ ഒരാള്‍ക്ക് എത്രത്തോളമുണ്ടെന്ന് അറിയാന്‍ കഴിയുമോ എന്ന് പറയാനുള്ള അറിവ് എനിക്കില്ല. പക്ഷേ ഒരാളുടെ തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ഉത്തേജിപ്പിച്ച് ഇതില്‍ ചില ഭാവങ്ങളെ കൃത്രികമായി ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന അറിവ് ഇന്ന് ലഭ്യമാണ്‌. ഇതില്‍ നിന്ന് മനസ്സിലാക്കാവുന്ന കാര്യം ഇവയെല്ലാം തലച്ചോറിനെ ആശ്രയിച്ച് നിലനില്‍ക്കുന്നതും തലച്ചോറിന്റെ അഭാവത്തില്‍ സ്വതന്ത്രമായ അസ്തിത്വമില്ലാത്തതുമായ സ്വഭാവവിശേഷങ്ങളാണെന്നാണ്‌. ഇതുപോലെ 'ദൈവം' എന്നതും ഇത്തരത്തില്‍ തലച്ചോറില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ചിന്തയാണ്‌ എന്നാണ്‌ ശ്രീ എന്‍ എം ഹുസ്സൈന്റെ വാദത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഇക്കാര്യത്തില്‍ യുക്തിവാദികള്‍ക്കോ നിരീശ്വരവാദികള്‍ക്കൊ വിയോജിപ്പില്ല. ദൈവം, പിശാച്, പ്രേതം, യക്ഷി, മലക്ക്, ജിന്ന്, കുട്ടിച്ചാത്തന്‍ തുടങ്ങിയ സങ്കല്പങ്ങള്‍ മനുഷ്യ മസ്തിഷ്കത്തില്‍ വിരിഞ്ഞവ തന്നെയാണെന്നാണ്‌ ഇവരുടെയും പക്ഷം. ഈ ചിന്തകള്‍/വികാരങ്ങള്‍ എല്ലാം തന്നെ മസ്തിഷ്കം നിശ്ചലമാകുന്നതോടെ അവസാനിക്കുന്നു. അതേ പോലെ ഒരാളുടെ വിശ്വാസവും അവിശ്വാസവും, അയാളുടെ ദൈവചിന്തയടക്കം ഇത്തരത്തില്‍ മസ്തിഷ്കം മരിക്കുന്നതോടെ അവസാനിക്കുന്നു. ഈയര്‍ത്ഥത്തിലുള്ള ഒരു ദൈവത്തെ ഡക്കിന്‍സോ, രവിചന്ദ്രനോ മറ്റേതെങ്കിലും നിരീശ്വരവാദികളോ ഖണ്ഡിക്കുന്നില്ല. ആയതിനാല്‍ ഭൗതികമായ മസ്തിഷ്കത്തിന്റെ ഉല്പന്നമായ ഇത്തരം ആശയങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവ് അന്വേഷിക്കാതെതന്നെ 'അവ നിലനില്‍ക്കുന്നുണ്ട്' എന്ന കാര്യത്തില്‍ തര്‍ക്കത്തിനു കാര്യമില്ല. ഇത്തരമൊരു 'ദൈവ'ത്തിനല്ല മറിച്ച് മതവിശ്വാസികള്‍ കെട്ടിയെഴുന്നെള്ളിക്കുന്ന വ്യക്തിസ്വരൂപനായ ദൈവത്തിനാണ്‌ ഡാക്കിന്‍സ് മൂര്‍ത്തമായ തെളിവ് ചോദിക്കുന്നതെന്നതിനാല്‍ വളരെയേറെ ശ്രമകരമായി ലേഖകന്‍ ഉയര്‍ത്തുന്ന ഈ വാദം വെറും പൊള്ളയായ വാചകക്കസര്‍ത്തല്ലാതെ മറ്റൊന്നുമല്ല.

    ?"'ദൈവമില്ല' എന്ന പ്രസ്ഥാവന യുക്തിപരമാണെന്നും 'ദൈവമുണ്ട്' എന്ന പ്രസ്ഥാവന യുക്തിവിരുദ്ധമാണെന്നും നിരീശ്വരവാദികള്‍ പറഞ്ഞേക്കും. എന്നാല്‍ ആദ്യത്തേത് യുക്തിപരമാണെന്നതിന്‌ 'മൂര്‍ത്തമായ തെളിവ്' ഹാജരാക്കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കുമോ? ഇന്നേവരെ ഏതെങ്കിലും ഒരു നിരീശ്വരവാദി 'ദൈവമില്ല'എന്ന പ്രസ്ഥാവന യുക്തിപരമാണെന്നതിന്‌ മൂര്‍ത്തമായ തെളിവ് ഹാജരാക്കിയതായി ചൂണ്ടിക്കാട്ടാനാകുമോ?"

     വളരെ വിചിത്രമായ ഒരു ചോദ്യമാണിത്. പലവട്ടം വിശദീകരിക്കപ്പെട്ടതും.

     'ഗ്ഗ്ലിംഗ്ലാംഗ്ലും' എന്ന ഒരു ശക്തിയാണ്‌ ഈ ലോകം സൃഷ്ടിച്ചിരിക്കുന്നത് എന്ന്‌ ഞാന്‍ പറയുന്നു. എന്‍ എം ഹുസ്സൈനോ മറ്റാരെങ്കിലുമോ ഇത് സമ്മതിക്കുമോ? അവര്‍ എന്നോട് ചോദിക്കുന്ന ആദ്യ ചോദ്യം ഇതായിരിക്കും. "ഗ്ഗ്ലിംഗ്ലാംഗ്ലും!! അതെന്ത് സാധനം."

     എന്റെ മറുപടി:-"ഗ്ഗ്ലിംഗ്ലാംഗ്ലും ഉണ്ട് എന്ന് എനിക്കറിയാം;അത് ഇല്ല എന്ന് നിങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവുനല്‍കാമോ?"

     അതിന്‌ അവര്‍ക്ക് കഴിയുമോ? ചുരുങ്ങിയ പക്ഷം ഞാന്‍ ഉദ്ദേശിക്കുന്ന 'ഗ്ഗ്ലിംഗ്ലാംഗ്ലും' എന്താണെന്ന് ഞാന്‍ വ്യക്തമാക്കാതെ? അതുപോലെ അങ്ങനെയൊരു ശക്തിയാണ്‌ ഈ ലോകം സൃഷ്ടിച്ചതെന്ന് 'മൂര്‍ത്തമായ തെളിവ്' നല്‍കേണ്ട ഉത്തരവാദിത്വം എനിക്കോ അതോ അവര്‍ക്കൊ?

     വിവിധ മതങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന വൈവിധ്യമാര്‍ന്ന ദൈവസങ്കല്പ്പങ്ങളാണ്‌ നമുക്ക് മുന്നിലുള്ളത്. ഈ ദൈവങ്ങള്‍ ബഹുഭൂരിപക്ഷവും (ഒരുപക്ഷേ ചുരുക്കം ചില ഭാരതീയ ചിന്തകളിലൊഴികെ) വ്യക്തിദൈവങ്ങളാണ്‌. ലേഖകന്റെ സ്വന്തം ദൈവമായ 'അല്ലാഹു' വടക്കം. ഈ ദൈവങ്ങള്‍ ഉണ്ട് എന്ന് വിശ്വാസി തീരുമാനിക്കുന്നത് തന്റെ മാതാപിതാക്കളും മതപാഠശാലയും പഠിപ്പിച്ചിട്ടും തന്റെ മത ഗ്രന്ഥങ്ങളില്‍ എഴുതിവെച്ചിട്ടുമുണ്ട് എന്നതുകൊണ്ട് മാത്രമാണ്‌. മറ്റേ മതക്കാരുടെ ദൈവം വ്യാജമാണ്‌ എന്ന് തീരുമാനിക്കുന്നതും ഇപ്രകാരം തന്നെ. അവര്‍ക്ക് അതില്‍ വിശ്വസിക്കാന്‍ മൂര്‍ത്തമായതോ അമൂര്‍ത്തമായതോ ആയ തെളിവുകള്‍ ഒന്നും ആവശ്യമില്ല. 'ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയാകാനേ നിവൃത്തിയുള്ളു, ശാസ്ത്രം എന്തു പറഞ്ഞാലും. കാരണം ഖുര്‍ ആന്‍ ദൈവത്തിന്റെ വാക്കുകളാണ്‌; ശാസ്ത്രം സൃഷ്ടികളുടെയും' എന്ന് യാതൊരു സങ്കോചവുമില്ലാതെ പ്രസ്ഥാവിക്കുന്നവര്‍ക്ക് എന്ത് മൂര്‍ത്തമായ തെളിവ്? എന്ന് വെച്ച് മറ്റെല്ലാവരും അത് തെളിവില്ലാതെ അംഗീരിക്കണമെന്ന് വാശിപിടിക്കാമോ?

     ?"ശാസ്ത്രീയമായി തെളിയിക്കാത്ത നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ നിരീശ്വരവാദികള്‍ അംഗീകരിക്കുകയും വിശ്വാസമായി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. യാതൊരു 'മൂര്‍ത്തമായ തെളിവു'മില്ലാതെ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്ന നിരീശ്വരവാദികള്‍ക്ക്, പക്ഷേ ദൈവത്തില്‍ വിശ്വസിക്കാന്‍ മൂര്‍ത്തവും പരീക്ഷണപരവുമായ തെളിവ് വേണം എന്ന ശാഠ്യമുണ്ട്."

     ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത എല്ലാ കാര്യവും നിരീശ്വരവാദികള്‍ നിരാകരിക്കണമെന്നില്ല. എന്നാല്‍ അവര്‍ അതില്‍ 'വിശ്വസിക്കുന്നു' എന്നു പറയുന്നത് അല്പം കടന്ന കയ്യാണ്‌. അതിന്റെ ശാസ്ത്രീയത ഇപ്പോള്‍ എനിക്കറിയില്ല എന്ന നിലപാടായിരിക്കും അവര്‍ക്കുണ്ടാവുക. ഇതേക്കുരിച്ച്‌ കൂടുതല്‍ വിശദീകരിക്കും മുമ്പ് മറ്റൊരു ചോദ്യത്തിന്‌ ഉത്തരം ലഭിക്കേണ്ട്തുണ്ട്:

     'മൂര്‍ത്തമായ' യാതൊരു തെളിവുമില്ലതെയാണ്‌ കോടിക്കണക്കിനാളുകള്‍ ശബരിമല അയ്യപ്പന്‍, മാഹാവിഷ്ണു, ശിവന്‍, ബ്രഹ്മാവ് പറശ്ശിനിക്കടവ് മുത്തപ്പന്‍, സായിബാബ തുടങ്ങിയ ദൈവങ്ങളില്‍ വിശ്വസിക്കുന്നത്. എന്‍ എം ഹുസ്സൈനും കൂട്ടരും എന്തുകൊണ്ടാണ്‌ ഈ വ്യക്തിദൈവങ്ങളെയൊന്നും വിശ്വസിക്കാതെ ഖുര്‍ ആനിലെ വ്യക്തിദൈവമായ അല്ലാഹുവിനെ മാത്രം വിശ്വസിക്കുന്നത്? അവര്‍ 'മൂര്‍ത്തമായതെളിവില്ലാത്ത' കാര്യങ്ങളില്‍ വിശ്വസിക്കുന്നവാരാണെന്നിരിക്കെ? 

ഇന്ദ്രിയാതീത യാഥാര്‍ത്ഥ്യങ്ങള്‍

     ?"ദൈവം ഇന്ദ്രിയാതീത യഥാര്‍ത്ഥ്യമാണ്‌. അതുകൊണ്ടാണ്‌ ഭൗതിക ശാസ്ത്രത്തിന്റെ പരീക്ഷണങ്ങളിലൂടെ ദൈവാസ്തിക്യം തെളിയിക്കാനാകില്ല എന്ന് വിശ്വാസികള്‍ പറയുന്നത്."

     മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത പലതും പ്രപഞ്ചത്തിലുണ്ടാകാമെന്നത് യാഥാര്‍ത്ഥ്യമാകാം. എല്ലാ കാര്യങ്ങളും ഇപ്പോള്‍ തന്നെ അറിയണമെന്ന് വാശിപിടിക്കുന്നതില്‍ കാര്യമില്ല. ഇപ്പോള്‍ അറിഞ്ഞതുതന്നെ എത്രയോ കാലത്തെ പരിശ്രമഫലം. അതിന്‌ സ്വീകരിച്ച ഏക മാര്‍ഗം പഞ്ചേന്ദ്രിയജ്ഞാനവും. ഇന്ദ്രിയാതീതമായത് ഉണ്ടാകാമെന്നും അത് എന്താണെന്ന് ഇപ്പോള്‍ അറിയില്ലെന്നും പറയാമെന്നല്ലാതെ അത് ഇന്നതുതന്നെയാണെന്ന് ഉറപ്പിച്ചുപറയാന്‍ എങ്ങനെയാണ്‌ മനുഷ്യന്‌ കഴിയുക? 'ദൈവം' 'ഇന്ദ്രിയാതീതയാഥാര്‍ത്ഥ്യ'മാണെന്ന അറിവ് എവിടെനിന്നാണ്‌ ലഭിച്ചത്? ആ അറിവ് ലഭിക്കാന്‍ ഉപയോഗിച്ച ഉപകരണം ഇന്ദ്രിയങ്ങള്‍ തന്നെയാണോ? അതല്ല, പഞ്ചേന്ദ്രിയങ്ങള്‍ക്കുമപ്പുറം മറ്റാര്‍ക്കുമില്ലാത്ത എന്ത് ഉപകരണമാണ് ലേഖകന്‌ സിദ്ധിച്ചിരിക്കുന്നത്? 'ഇന്ദ്രിയാതീത'മായത് ദൈവമാണെന്നും, ആ ദൈവം തന്റെ മതഗ്രന്ഥത്തിലെ ദൈവമായ അല്ലാഹു എന്ന അറേബ്യന്‍ ഗോത്രദൈവം തന്നെയാണെന്നും തീരുമാനിക്കുന്നതെങ്ങനെ? അത് 'നിര്‍ഗുണപരബ്രഹ്മ'മല്ലെന്നുള്ള അറിവ് ലേഖകനുണ്ടോ? എങ്കില്‍ ആ അറിവിന്റെ ഉറവിടമെന്ത്? അത് ലഭിച്ച മാര്‍ഗമേത്?

     ?"'മൂര്‍ത്തമായ തെളിവില്ലാതെ' പ്രപഞ്ചം അനാദിയാണെന്ന് നിരീശ്വരവാദികള്‍ക്ക് വിശ്വസിക്കാമെങ്കില്‍ 'മൂര്‍ത്തമായ തെളിവില്ലാതെ' ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ എന്തിന്‌ പരിഭവിക്കണം?"

     പ്രപഞ്ചം എങ്ങനെ ഉല്‍ഭവിച്ചു എന്ന കാര്യത്തില്‍ നിരീശ്വരവാദികള്‍ക്ക് ഒരു പ്രത്യേക 'വിശ്വാസ'മൊന്നുമില്ല. ഇക്കാര്യത്തില്‍ പഞ്ചേന്ദ്രിയജന്യമായ അറിവുകള്‍ വെച്ച് ഉരുത്തിരിയുന്ന ചില സദ്ധാന്തങ്ങള്‍ മാത്രമാണുള്ളത്. ആ സിദ്ധാന്തങ്ങള്‍ ആത്യന്തകമായ ശരികള്‍ ആണെന്ന് നിരീശ്വരവാദികള്‍ എന്നല്ല ശാസ്ത്രമറിയുന്ന ആരും പറയുമെന്ന് തോന്നുന്നില്ല. പുതിയ അറിവുകള്‍ ലഭ്യമാകുമ്പോള്‍ ആ സിദ്ധാന്തങ്ങള്‍ പരിഷ്കരിക്കപ്പെടാം. അപ്പോള്‍ നിരീശ്വരവാദി' തന്റെ പഴയ അറിവുതന്നെയാണ്‌ 'മൂര്‍ത്തമായ ശരി' എന്ന് വാശി പിടിച്ച്‌ അതിന്‌ ശാസ്ത്രീയമായ തെളിവ് ഹാജരാക്കാന്‍ 'ഗവേഷണം നടത്തി നാണം കെടുകയില്ല.' അതുപോലെയാണോ എല്ലാ കാലത്തേക്കും എല്ലാ ദേശത്തേക്കുമായി വെളിപാടായി ലഭിച്ച മതഗ്രന്ഥത്തിലെ 'സര്‍വ്വശക്തനായ ദൈവം'? 

     ഇവിടെയും ലേഖകന്റെ വാദങ്ങള്‍ വാദത്തിനുവേണ്ടിയുള്ള വെറും വാചകക്കസര്‍ത്തുകള്‍ മാത്രം. 

     ആടുത്തഭാഗം 'അക്വിനാസിന്റെ' തെളിവുകള്‍ സംബന്ധിച്ചാണ്‌. ഈ വിഷയത്തില്‍ വിശദമായ പോസ്റ്റ് സി കെ ബാബുവിന്റെ ബ്ലോഗില്‍ ലഭ്യമാണ്‌. .

    ? "പ്രപഞ്ചം മുഴുക്കെ സൃഷ്ടിച്ച് സംവിധാനിച്ചത് ഏകദൈവമാണെന്ന വിശ്വാസം ലഭ്യമായ ഏറ്റവും പുതിയ ശാസ്ത്രീയ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്."

     'ഇന്ദ്രിയാതീത യാഥാര്‍ത്ഥ്യമായ' ദൈവത്തിന്‌ ശാസ്ത്രീയമായ തെളിവുനല്‍കാന്‍ കഴിയില്ലെന്ന് ലേഖനത്തിലുടനീളം സ്ഥാപിക്കാന്‍ ശ്രമിച്ച ശേഷം പറയുന്നു ദൈവസാന്നിധ്യത്തിന്‌ ശാസ്ത്രീയമായ തെളിവുണ്ടെന്ന്. ഇതിനെയാണ് 'ആധുനിക അന്ധവിശ്വാസം' എന്ന് വിളിക്കാന്‍ ഏറ്റവും യോഗ്യം. ഇനി ആ 'ലഭ്യമായ തെളിവ്' തരൂ, അത് ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ആ  ദൈവത്തില്‍ വിശ്വസിക്കാന്‍ നിരീശ്വരവാദിക്കുമുന്നില്‍ തടസ്സങ്ങളൊന്നുമില്ല. ആ ദൈവം ഖുര്‍ ആനിലെ വ്യക്തിദൈവമായ അല്ലാഹുതന്നെയാണന്നതിനും തെളിവ് കിട്ടിക്കാണുമല്ലോ? അപ്പോളോ ആ ദൈവം 'ഇന്ദ്രിയാതീന യാഥാര്‍ത്ഥ്യ'മാകുമല്ലോ?

     ?"സൃഷ്ടിവാദം 'പലര്‍ക്കു'മല്ല മിക്കവര്‍ക്കും സ്വീകാര്യമാണ്‌, നിരീശ്വരവാദമാണ്‌ 'ചിലര്‍ക്ക്' മാത്രം സ്വീകാര്യമാകുന്നത്" എന്നാണ്‌ മറ്റൊരു വാദം.

     സൃഷ്ടിവാദം സെമിറ്റിക് മതങ്ങളുടെ സംഭാവനയാണ്‌. ഭാരതീയ ദര്‍ശങ്ങള്‍ ഭൂരിപക്ഷവും 'ഒരു വ്യക്തിദൈവത്തിന്റെ സൃഷ്ടിവാദത്തെ' അംഗീരിക്കുന്നില്ല. കൃസ്തു മതത്തിന്റെ കാര്യമെടുത്താലോ, ഇന്ന് കാണുന്ന വിധം എല്ലാ ജീവികളെയും ഇതേ രൂപത്തില്‍ ദൈവം സൃഷ്ടിച്ചതാകാനിടയില്ല, അത് സൃഷ്ടിക്കുശേഷം പരിണമിച്ച് ഉണ്ടായതാകാം' എന്നിടം വരെ എത്തിനില്‍ക്കുന്നു പോപ്പിന്റെ അഭിപ്രായം. ഇന്നും 'കളിമണ്ണ് സൃഷ്ടിവാദ'ത്തില്‍ കടിച്ചുതൂങ്ങുന്നവര്‍ ലേഖകന്റെ മതക്കാര്‍ മാത്രം. അല്ലാഹുവിനെ ഏകദൈവമായി അംഗീകരിക്കുന്ന അഹ്മദികള്‍ക്ക് പോലും വ്യത്യസ്ഥ അഭിപ്രായമുണ്ട്. അതിനാല്‍ സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയത പെരിപ്പിച്ചുകാട്ടി സമയം കളയുന്നത് അപഹാസ്യം. പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ ഒരു ദൈവം അനിവാര്യമായി വരുന്നുവെങ്കില്‍ ആ ദൈവത്തിനെ സൃഷ്ടിക്കാന്‍ മറ്റൊരു സൂപ്പര്‍ ദൈവം ആവശ്യമാകില്ലേ എന്ന് നിരീശ്വരവാദികള്‍ ചോദിക്കുന്നതിലാണ്‌ ലേഖകന്റെ കുണ്ഠിതം മുഴുവനും. ദൈവമെന്നാല്‍ അത് തന്നില്‍ ചെറുപ്പം മുതലേ കുത്തിവെയ്ക്കപ്പെട്ട അറേബ്യന്‍ ഗോത്രദൈവം തന്നെയാണെന്ന കാര്യത്തില്‍ സംശയത്തിനൊട്ട് വകയുമില്ല....

(തുടരും..)

171 comments:

  1. 'മൂര്‍ത്തമായ' യാതൊരു തെളിവുമില്ലതെയാണ്‌ കോടിക്കണക്കിനാളുകള്‍ ശബരിമല അയ്യപ്പന്‍, മാഹാവിഷ്ണു, ശിവന്‍, ബ്രഹ്മാവ് പറശ്ശിനിക്കടവ് മുത്തപ്പന്‍, സായിബാബ തുടങ്ങിയ ദൈവങ്ങളില്‍ വിശ്വസിക്കുന്നത്. എന്‍ എം ഹുസ്സൈനും കൂട്ടരും എന്തുകൊണ്ടാണ്‌ ഈ വ്യക്തിദൈവങ്ങളെയൊന്നും വിശ്വസിക്കാതെ ഖുര്‍ ആനിലെ വ്യക്തിദൈവമായ അല്ലാഹുവിനെ മാത്രം വിശ്വസിക്കുന്നത്? അവര്‍ 'മൂര്‍ത്തമായതെളിവില്ലാത്ത' കാര്യങ്ങളില്‍ വിശ്വസിക്കുന്നവാരാണെന്നിരിക്കെ?

    ReplyDelete
  2. പ്രിയപ്പെട്ട സുശീല്‍

    ഇതെല്ലാം സാധാരണ മതമൌലികവാദിയുടേ വിഭ്രാന്തികള്‍ എന്നു കരുതി തള്ളിക്കളയുക. പണ്ട് Joseph Edamaruku
    ഖുറാന്‍ ഒരു വിമര്‍ശന പഠനം എഴുതിയപ്പോഴും ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായി. ഇന്നത്തെ മാധ്യമം പത്രത്തിന്റെ എഡിറ്റര്‍
    ആബ്ദുരഹിമനാണ്‌ വിമര്‍ശനം എഴുതിയവരില്‍ പ്രധാനി. ശാസ്ത്രീയവും വസ്തുനിഷ്ടവുമായ വിമര്‍ശനങ്ങള്‍ ഇവരെ ഭ്രാന്ത്
    പിടിപ്പിക്കും എന്നറിയില്ലേ...!!!

    ReplyDelete
  3. സാക്ഷാല്‍ ദൈവം തന്നെ പ്രത്യക്ഷപ്പെട്ടു ഇവരോട് സത്യം പറഞ്ഞാല്‍ പോലും ഇവര്‍ കയ്യും തലയും വെട്ടാന്‍ ശ്രമിക്കുകയെ ഉള്ളൂ.. എന്നിട്ട് സ്വന്തമായി കുറെ കത്തെഴുതി വായനക്കാരുടെ പേജില്‍ പ്രസിദ്ധീകരിക്കും. പ്രത്യേകിച്ചും മാധ്യമം. സ്ത്രീ വിദ്യാഭാസം നിരോധിക്കണമെന്നും, മുസ്ലീം കിഡ്നി ആവശ്യമുണ്ടെന്നുമൊക്കെ യാതൊരു സങ്കോചവുമില്ലാതെ പരസ്യം ചെയ്തവര്‍ക്ക് ഇതൊക്കെ വലിയ പ്രശ്നമാണോ?!!

    ReplyDelete
  4. ജിന്നും മലക്കും ചെയ്ത്താനും ചാത്തനും മറുതയും ഭൂതവും പ്രേതവും മായാവിയും സൂപ്പര്‍മാനും .... അങ്ങനെ എന്തെല്ലാമുണ്ട് ഇന്ദ്രിയാതീതമായി...! അതൊക്കെ വിശ്വസിക്കാം. വിശ്വസിക്കണം !! അക്കൂട്ടത്തില്‍ അള്ളാഹുവും യഹോവയും ബ്രഹ്മാവും വിഷ്ണുവും മുത്തപ്പനും പിന്നെ ബാക്കിയുള്ളതൊക്കെയും .. ! ഇല്ല എന്നാര്‍ക്കാ തെളിയിക്കാനാവുക? ഇന്ദ്രിയാതീതമല്ലേ !
    ഡോകിന്‍സിനുള്ള മറുപടി അസ്സലായിരിക്കുന്നു !!

    ReplyDelete
  5. Mr. Sushil,
    Pls put email subsciption facility to this blog.

    ReplyDelete
  6. പരിഹാസത്തിനപ്പുറത്തുള്ള ഒരു നല്ല സംവാദത്തിന് യുക്തിവാദികൾ തയ്യാറാകുമെന്ന് കരുതുന്നത് ഒരു അമിത പ്രതീക്ഷ തന്നെയായിരിക്കും എന്നതാണ് എന്റ് അനുഭവം.


    സമാന വിഷയത്തിലേക്കുള്ള ഒരു ലിങ്ക് ഇവിടെ നൽകുന്നു.ഡാര്‍വിനിസത്തിന്റെ ശാസ്ത്രവിരുദ്ധതയും നിരീശ്വരവാദത്തിന്റെ അന്ത്യവും

    ReplyDelete
  7. Blogger ".....അല്ലാഹു എന്ന അറേബ്യന്‍ ഗോത്രദൈവം തന്നെയാണെന്നും തീരുമാനിക്കുന്നതെങ്ങനെ?""
    ___________________
    താങ്കള്‍ ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കിയത് ഇങ്ങിനോയൊക്കെ ആണെന്ന് താങ്കളുടെ " ഈ സ്റ്റേറ്റ് മെന്റു" പറഞ്ഞിരിക്കെ ഇനി എന്ത് പറഞ്ജീട്ടെന്താ..ഇനി ചര്‍ച്ചക്കുള്ള ഇടം തന്നെ ഞാന്‍ കാണുന്നില്ല.
    ഒന്ന് പറയട്ടെ " ആകാശ ഭൂമികളെയും ജീവ ജാലങ്ങളെയും സൃഷ്ടിക്കുകയും, അവയ്ക്ക് അവയുടെ കോഡുകള്‍ നല്‍കുകയും ചെയ്തവന്‍ ആരോ അവനാണ് സൃഷ്ടാവ്" (കുര്‍ആന്‍).
    "ആകാശ ഭൂമികളില്‍ അവനാണ് അല്ലാഹു" (കുര്‍ ആന്‍ ) ""അവനാണ് അല്ലാഹു""(വാക്കിന്റെ ഘടന ആവര്‍ത്തിച്ചു വായിക്കുക,)
    അവന്‍ ! എവന്‍......."
    ബിംബാരാധകരോട്, അവിശ്വാസികളോട് ചോദിക്കുക, ആകാശ ഭൂമികളെ സൃഷ്ടിച്ചവന്‍ ആരാണ് ?
    അവര്‍ പറയും "അല്ലാഹു" ആണെന്ന്. (കുര്‍ആന്‍)
    ചോദിക്കുക, "പിന്നെ എങ്ങിനെയാണ് നിങ്ങള്‍ വഴി തെറ്റിക്കപെടുന്നത്".
    (കാഴ്ച്ചപാടിലുള്ള വിത്യാസം ! അതാണ്‌ സുശീലിന്റെ പോസ്റ്റിനു ആധാരം )

    ReplyDelete
  8. "ദൈവം' 'ഇന്ദ്രിയാതീതയാഥാര്‍ത്ഥ്യ'മാണെന്ന അറിവ് എവിടെനിന്നാണ്‌ ലഭിച്ചത്? ആ അറിവ് ലഭിക്കാന്‍ ഉപയോഗിച്ച ഉപകരണം ഇന്ദ്രിയങ്ങള്‍ തന്നെയാണോ?"

    പ്രസക്തമായ ചോദ്യം. ഇതുതന്നെയാണ് വിഷയത്തിന്‍റെ കാതല്‍ എന്നു ഞാന്‍ കരുതുന്നു. ദൈവാസ്തിക്യത്തെക്കുറിച്ചുള്ള തത്ത്വശാസ്ത്രപരമായ അന്വേഷണം കൂടിവന്നാല്‍ ഒരാളെ ആവശ്യമായ തെളിവിലേക്ക് (necessary evidence) മാത്രമേ എത്തിക്കുകയുള്ളൂ. ഒരു ദൈവം 'ഉണ്ടായിരിക്കണം' എന്ന നിഗമനത്തിനപ്പുറം 'ദൈവം ഉണ്ട്' എന്ന ഉറച്ച വിശ്വാസത്തിലേക്ക് അയാള്‍ എത്തണമെങ്കില്‍ മതിയായ തെളിവുകള്‍ (sufficient evidence) ഉണ്ടായേ തീരൂ. അത് തത്ത്വശാസ്ത്രപരമായ വിശകലനത്തില്‍ നിന്നോ തര്‍ക്കങ്ങളില്‍ന്നിന്നോ ലഭ്യമാകില്ല. ഈവിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വഴിമുട്ടുന്നതും ഇവിടെയാണ്.

    ഇക്കാര്യത്തില്‍ അനുഭവ ജ്ഞാനമുള്ള വ്യക്തിക്കു മാത്രമേ അതിനെക്കുറിച്ച് പരിമിതമായ രീതിയിലെങ്കിലും വിശദീകരിക്കാനും സാധ്യമാകൂ. തീര്‍ച്ചയായും അവിടെയും പരിമിതികള്‍ ഉണ്ട്. കണ്ണിനു കാഴ്ച്ചയില്ലാത്ത ഒരാള്‍ക്ക് വെളുപ്പു നിറം എന്താണെന്ന് വിശദീരിച്ചു കൊടുക്കുന്നതിലുള്ള പരിമിതിപോലെ.

    ഈ വിഷയത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഈ കാലത്ത് ഏറ്റവും യോഗ്യന്‍ എന്നു ഞാന്‍ വിചാരിക്കുന്ന ഒരാളുടെ വിശദീകരണം താഴെ ഉദ്ധരിക്കുന്നു:

    ReplyDelete
  9. "പ്രകൃതിയില്‍ കാണപ്പെടുന്ന കര്‍മ്മകൗശല്യത്താല്‍ സര്‍വ്വ ശക്തനായ ദൈവം സ്വയം പ്രത്യക്ഷനാകുന്നപോലെതന്നെ തന്‍റെ വചനങ്ങള്‍ മൂലവും സ്വദാസര്‍ക്ക് വെളിപ്പെടാത്ത പക്ഷം, അവന്‍റെ കര്‍മ്മകുശലതയെ നിരീക്ഷണം ചെയ്തുകൊണ്ടുള്ള യുക്തിപരമായ ആസ്തിക്യബോധം ഒരിക്കലും തൃപ്തികരമാകില്ല. ഉദാഹരണമായി, മുറിയുടെ വാതിലുകളെല്ലാം അകത്തു നിന്ന് അടച്ചിരിക്കുന്നതായി കാണപ്പെടുന്ന പക്ഷം, അവ അകത്തുനിന്ന് ബന്ധിച്ച ഒരാള്‍ അവിടെ ഉണ്ടെന്നായിരിക്കുമല്ലോ നാം അനുമാനിക്കുക. കാരണം, അകത്തെ സാക്ഷ പുറത്തു ഇന്ന് ഇടുക സാധ്യമല്ല. എന്നാല്‍, കുറേ കാലമായിട്ട് ആ മുറിയില്‍ നിന്ന് ഒരു ശബ്ദവും കേള്‍ക്കതിരിക്കുകയും, പുറമെ നിന്ന് തുടരെതുടരെയുള്ള വിളിക്ക് ഉത്തരം ലഭിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, അതിനുള്ളില്‍ ആരോ ഉണ്ടെന്നുള്ള അഭിപ്രായം നാം മാറ്റേണ്ടി വരും. അതിനകത്ത് ഒരാളുമില്ലെന്നും അജ്ഞാതമായ ഏതോ കാരണത്താല്‍ അകത്തെ സാക്ഷ വീണതായിരിക്കാമെന്നും നാം വിചാരിക്കുകയും ചെയ്യുന്നു. ഈ ദൃശ്യപ്രപഞ്ചത്തിന്‍റെ കര്‍ത്താവായ ദൈവത്തിന്‍റെ സത്തയെക്കുറിച്ചുള്ള തത്ത്വശാസ്ത്രജ്ഞന്മാരുടെ അന്വേഷണം കര്‍മ്മ കൗശല്യമാകുന്ന ഏക വിഷയത്തെ ആസ്പദമാക്കിക്കൊണ്ടുള്ളതായതിനാല്‍ അവര്‍ക്ക് അനുഭവമായതും ഇതു തന്നെയാണ്. ഭൗതിക വസ്തുക്കളുടെ അടിയില്‍ നിന്നു മാത്രം സൃഷ്ടികര്‍ത്താവിനെ അന്വേഷിച്ചറിയുന്നതിനുള്ള ശ്രമം അപഥത്തിലാണെന്നേ പറയേണ്ടതുള്ളൂ.

    "....ദൈവം തന്‍റെ തിരുമുഖത്തെ സൃഷ്ടികള്‍ക്ക് വെളിപ്പെടുത്തുകയോ അവര്‍ സ്വയമേവ ദൈവത്തിന്‍റെ ഉണ്മയെ അറിയുന്നതിനു മാര്‍ഗ്ഗം കണ്ടെത്തുകയോ എന്താണ് വേണ്ടത്? അനാദ്യന്തനും അദൃശ്യനുമായ ദൈവം പണ്ടേ തന്‍റെ വ്യക്തവും അനുഗ്രഹപൂര്‍ണ്ണവുമായ വചനങ്ങള്‍ മൂലം സ്വസാന്നിധ്യത്തെ വെളിപ്പെടുത്തുകയും അതുവഴി ജനങ്ങളെ തന്നിലേക്ക് ക്ഷണിക്കുകയും ചെയ്തുവന്നിട്ടുണ്ട്. ....അവന്‍റെ സംഭാഷണ സംബോധനാധികളെ ഏതെങ്കിലും പ്രത്യേക യുഗത്തോടു ബന്ധിപ്പിച്ചു നിര്‍ത്തുവാന്‍ നാം അധികൃതരല്ല. പണ്ടുകാലങ്ങളില്‍ സംസാരിച്ചിരുന്ന ദൈവം ഇപോഴും സംസാരിക്കുകയും അവനെ ഹൃദയ സാകല്യത്തോടു കൂടി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ദാസരെ തന്‍റെ വചനങ്ങള്‍ കൊണ്ടനുഗ്രഹിക്കുകയും ചെയ്യുന്നു. അവന്‍റെ വരപ്രസ്സദങ്ങളുടെ കവാടങ്ങള്‍ പൂര്‍‌വ്വ കാലങ്ങളിലെന്നപോലെ ഇപ്പോഴും തുറന്നു കിടക്കുന്നുണ്ട്." (ഇസ്‌ലാംമത ത്ത്വജ്ഞാനം - ഹദ്റത്ത് അഹ്‌മദ്.)

    ReplyDelete
  10. Kalki: ""....അജ്ഞാതമായ ""ഏതോ കാരണത്താല്‍"" അകത്തെ സാക്ഷ വീണതായിരിക്കാമെന്നും നാം വിചാരിക്കുകയും ചെയ്യുന്നു.""

    ????

    again

    ????

    ReplyDelete
  11. @..naj

    അതെ naj. നിരീശ്വര വിശ്വാസികള്‍ ഈയോരു അവസ്ഥയിലാണ്. ആര്‍ജ്ജവമുള്ള നാസ്തികരാരും ആദികാരണത്തിന്‍റെ സത്തയെ നിഷേധിക്കുന്നവരല്ല. പക്ഷേ, അതിനെക്കുറിച്ചുള്ള മൂര്‍ത്തമായ തെളിവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നതാണ് ദൈവാസ്തിത്വത്തെ നിഷേധിക്കാനുള്ള കാരണമായി അവര്‍ ഉന്നയിക്കുന്ന്നത്. ജീവന്‍റെയും പ്രപഞ്ചത്തിന്‍റെയും ഉത്ഭവം 'അജ്ഞാതമായ ഏതോ കാരണത്താല്‍' സംഭവിച്ചു എന്നു തന്നയാണ് അവര്‍ കരുതുന്നത്. അത് ശാസ്തീയമായ ഗവേഷണത്തിലൂടെ കണ്ടത്താന്‍ അവര്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നു. അക്കാര്യത്തിലുള്ള അവരുടെ അന്വേഷണ തൃഷണയെയും ഡെഡിക്കേഷനെയും അഭിനന്ദനീയവുമാണ്

    ReplyDelete
  12. Kalki:"..............അത് ശാസ്തീയമായ ഗവേഷണത്തിലൂടെ കണ്ടത്താന്‍ അവര്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നു".
    ________________
    തീര്‍ച്ചയായും അത് വേണ്ടത് തന്നെ.
    അത് തന്നെയാന്‍ കുര്‍ആന്‍ ആവശ്യപെടുന്നത്. "നിങ്ങള്‍ ചിന്തിക്കുക.." നിങ്ങള്‍ ചിന്തിക്കാത്തത് എന്ത്""
    "ധിഷണാ ശാലികള്‍ക്ക് തീര്‍ച്ചയായും ഈ പ്രപഞ്ച സൃഷ്ടികളില്‍ ആ അസ്ഥിക്യതിന്റെ അടയാളങ്ങള്‍ ഉണ്ട്". (Quran)
    അവര്‍ നിഷേദിക്കുന്നു എന്ന് nammal പറയുമ്പോഴും അതിനെ കണ്ടെത്താനുള്ള വഴിയില്‍ "വിശ്വാസം" ഒളിഞ്ഞു കിടക്കുന്നുണ്ട്.

    നിഷേദിച്ചു വെറുതെ ഇരിക്കുന്നവരാണ് കപട വിശ്വാസികളെ പോലെ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്‌. ഇവിടെ, ശാസ്ത്രത്തിന്റെ ചുവടു പിടിച്ചു പോകുന്ന ചിന്തകന്മാര്‍ നിരീശ്വര വാധികലാനെന്നു പറഞ്ഞു അവര്‍ കണ്ടെത്തിയ കാര്യങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങി ബുദ്ധി ജീവി ചമയുന്ന ആളുകളാണ് നമ്മുടെ "യുക്തി-നിരീശ്വര വാദ സുഹൃത്തുക്കള്‍. അവരുടെ അന്വേഷണ ത്വരയും, ചിന്തയും നമ്മുടെ സുഹൃത്തുക്കളുടെ കോപി പേസ്റ്റിംഗ് - ചിന്തയും വളരെ വിത്യാസമുണ്ട്.
    സ്റീഫന്‍ ഹോപ്കിംഗ് ഉണ്ട് എന്ന് പറഞ്ഞാല്‍ ഉണ്ട്, ഇല്ല എന്ന് പറഞ്ഞാല്‍ ഇല്ല എന്ന ചിന്ത പരിഹാസ്യമാണ്.

    ReplyDelete
  13. ദൈവം ഉണ്ടെന്ന് പറയുന്നവരാണ് അതിനുള്ള മൂര്‍ത്തമായ തെളിവ് നല്‍കേണ്ടത്. ദൈവം ഇല്ല എന്ന് പറയുന്നവര്‍ക്ക് അത് ഇല്ല എന്ന് തെളിയികക്കേണ്ടതില്ല. ഉദാഹരണത്തിന്, ഞാന്‍ നിങ്ങളോട് പറയുകയാണ്, എന്റെ വീട്ടിനടുത്തുള്ള ഒരു തടാകത്തില്‍ ആനയുടെ വലുപ്പത്തിലുള്ള ഒരു അപൂര്‍വ്വ ജീവി ഉണ്ടെന്ന്.. അപ്പോള്‍ അത് ഇല്ലെന്ന് തെളിയിക്കേണ്ടത് നിങ്ങളുടെ കടമയാണോ? അല്ല. ഉണ്ട് എന്ന് പറഞ്ഞ ഞാനാ അതുണ്ടെന്ന് തെളിയിക്കേണ്ടത്. അതുകൊണ്ട്, ദൈവം ഇല്ലെന്ന് പറയുന്ന യുക്തിവാദികള്‍ക്ക്, ഇല്ലെന്ന് തെളിയിക്കേണ്ടതില്ല. പക്ഷെ ദൈവം ഉണ്ടെന്ന് പറഞ്ഞ് പാവം ജനങ്ങളെ പറ്റിക്കുന്നവര്‍ക്ക് “മൂര്‍ത്ത” മായ തെളിവ് നല്‍കേണ്ടതായിട്ടുണ്ട് ! അത് കിട്ടുമോ?

    ReplyDelete
  14. ചൊവ്വയില്‍ ജീവനുണ്ടോ ?
    ചന്ദ്രനില്‍ വെള്ളമുണ്ടോ ?
    ഇല്ല, എന്തെ അവിടെ ഇല്ലാത്തത്, ഇല്ലാതെ പോയത്, ഭൂമിയില്‍ മാത്രം ഉണ്ടാകണമെന്ന് പ്രകൃതി തീരുമാനിച്ചത്.
    കുറച്ചു ജീവികള്‍ ചിറകു വെച്ച് പറക്കണമെന്നു തീരുമാനിച്ചത്, വെള്ളത്തില്‍ നീന്തുന്ന വിധത്തില്‍ ജീവികള്‍ ഉണ്ടായത്. കരയില്‍ നടക്കുന്നവരും.
    ആരാണ് തീരുമാനിച്ചത്.....
    ____________________
    അന്വേഷണം മനുഷ്യന്റെ ചിന്ത ആവശ്യപെടുന്നുണ്ട്.
    ചിന്തിക്കുക, പിന്നെ ദൈവം ഇല്ല എന്ന് പറയുന്നവരോട് ഉണ്ട് എന്ന് തെളിയിക്കേണ്ട ബാധ്യത ആരും എല്ക്കെണ്ടാതില്ല. തിരിച്ചും.
    മനുഷ്യന്റെ ചിന്തയില്‍ നിന്ന് സ്വയം ഓരോരുത്തരും ചിന്തിക്കുക, വിശ്വാസികള്‍ ആയാലും, അല്ലെങ്കിലും.
    _________________________
    നമ്മുടെ അറിവില്‍ ഇല്ലാത്തതും, എന്നാല്‍ പ്രപഞ്ചത്തില്‍ നിലകൊള്ളുന്നത്‌മായ സത്യങ്ങളാണ് പിന്നീട് ശാസ്ത്രത്തിന്റെ വ്യാക്യാനങ്ങളില്‍ അവതരിപ്പിക്കപെടുന്നത്. വിശ്വാസം (ഇസ്ലാം) അതിന്റെ സൃഷ്ടികളുടെ പേര് പറയുന്നു, ശാസ്ത്രം അതിനെ ഡിഫൈന്‍ ചെയ്യുന്നു.
    ഉദാ: ജീവികള്‍ വായു ശ്വസിക്കുന്നുണ്ട്: അതിനെ ശാസ്ത്രത്തില്‍ ഡിഫൈന്‍ ചെയ്യുമ്പോള്‍ "ഓക്സിജന്‍" എന്ന് പറയുന്നു. അങ്ങിനെ ഓരോ കാര്യവും..
    പറഞ്ഞു വരുന്നത്, സൃഷ്ടാവ് എന്നതിനെ ശാസ്ത്രീയമായി പിന്നീട് നിര്‍വചിക്കപെടാം. അങ്ങിനെ നിര്‍വചിക്കപെട്ടാലും ഇല്ലെങ്കിലും ആ ശക്തി വിശേഷങ്ങള്‍ പ്രപഞ്ചത്തില്‍ അനസ്യൂതം തുടര്‍ന്ന് കൊണ്ടിരിക്കും.
    _______________

    ReplyDelete
  15. docopals:""ഉദാഹരണത്തിന്, ഞാന്‍ നിങ്ങളോട് പറയുകയാണ്, എന്റെ വീട്ടിനടുത്തുള്ള ഒരു തടാകത്തില്‍ ആനയുടെ വലുപ്പത്തിലുള്ള ഒരു അപൂര്‍വ്വ ജീവി ഉണ്ടെന്ന്.. അപ്പോള്‍ അത് ഇല്ലെന്ന് തെളിയിക്കേണ്ടത് നിങ്ങളുടെ കടമയാണോ? അല്ല. ഉണ്ട് എന്ന് പറഞ്ഞ ഞാനാ അതുണ്ടെന്ന് തെളിയിക്കേണ്ടത്.""

    ????

    ഇല്ല എന്ന് പറയുന്നയാള്‍ തനിക്കു നീന്താന്‍ കഴിവുണ്ടെന്ന് സ്വയം തെളിയിച്ചു കഴിഞ്ഞാല്‍ പിന്നെ തടാകത്തില്‍ ദൃശ്യമല്ലാതെ കിടക്കുന്ന ജീവിയെ കാണിച്ചു കൊടുക്കേണ്ട കാര്യം ഈസിയാണ്.
    ആ കഴിവ് യുക്തിവാധികള്‍ക്ക് ഇല്ല എന്നതാണ് സത്യം.
    വെറുതെ ഇല്ല എന്ന് പറഞ്ഞു കരയില്‍ നിന്ന് ""ഇല്ല ഇല്ല ഇല്ല"" എന്ന് പറഞ്ഞിരിക്കും.
    പിടിച്ചു തള്ളിയിട്ടാല്‍ കൈ കാലിട്ടടിച്ച്‌ വീണ്ടും കരയിലേക്ക് തന്നെ വലിഞ്ഞു കേറും...
    അവരോടു എങ്ങിനെ തെളിയിക്കാന്‍ !!!

    ReplyDelete
  16. naj said...

    <<< ചൊവ്വയില്‍ ജീവനുണ്ടോ ?
    ചന്ദ്രനില്‍ വെള്ളമുണ്ടോ ?
    ഇല്ല, എന്തെ അവിടെ ഇല്ലാത്തത്, ..
    കുറച്ചു ജീവികള്‍ ചിറകു വെച്ച് പറക്കണമെന്നു തീരുമാനിച്ചത്,
    ആരാണ് തീരുമാനിച്ചത്.....>>>
    ആരാണ് തീരുമാനിച്ചത്? നാജ് പറയട്ടെ. അല്ലാഹുവാണൊ? അതോ ക്രിസ്തുവോ? എന്തുകൊണ്ട് വിഷ്ണുവോ ശിവനോ ആയിക്കൂടാ?

    ReplyDelete
  17. <<>> നീന്തുവാൻ പഠിച്ച് കഴിഞ്ഞാൽ ഇല്ലാത്തതിനെ കാണാൻ കഴിയുമോ?

    ReplyDelete
  18. ഹുസൈന്റെ ലേഖനം ഇതെഴുതുന്നയാള്‍ ബ്ലോഗ് പോസ്റ്റാക്കിയിരുന്നു. നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍ അവിടെ യുക്തിവാദികളധികമാരും ചര്‍ച്ച ചെയ്യാന്‍ വരാഞ്ഞതിനാല്‍ നിങ്ങളൊക്കെ ആ വിഷയം വിട്ടെന്നു കരുതിയിരുന്നു. ഏതായാലും സുശീല്‍ ഇത്തരമൊരു സംവാദത്തിനു തുടക്കമിട്ടതില്‍ സന്തോഷം. ഈ പോസ്റ്റ് ഹുസൈന് അയച്ചുകൊടുക്കുന്നുണ്ട്.
    പിന്നെ ഹുസൈന് മുജാഹിദ് ബുദ്ധിജീവിയാണെന്ന് ആരു പറഞ്ഞു ?സ്നേഹസംവാദത്തില്‍‍ ലേഖനം വന്നതുകൊണ്ടാണോ? അദ്ദേഹം സാധാരണ ആനുകാലികങ്ങളിലൊന്നും എഴുതാറില്ല. പുസ്തകരചനയാണു നടത്തുന്നത്. ഇടയ്ക്ക് പ്രബോധനത്തിലോ സ്നേഹസംവാദത്തിലോ എഴുതുന്നു(രണ്ടും പരസ്പര ശത്രുക്കളായ സംഘടനകളുടെ പ്രസിദ്ധീകരണങ്ങള്‍‍).

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. കല്‍ക്കി said...
    ..naj said...

    {{{{നിഷേദിച്ചു വെറുതെ ഇരിക്കുന്നവരാണ് കപട വിശ്വാസികളെ പോലെ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്‌}}}

    'കപട വിശ്വാസി'കളും റാന്‍ മൂളികളും എല്ലാ വിഭാഗത്തിലും ഉണ്ട്. അവരെ നമുക്ക് തല്‍ക്കാലം അവഗണിക്കാം

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. പ്രിയ സുശീൽ… മത ചിന്തകരെ പാവമൊരു നാട്ടാനയുടെ അവസ്ഥയെ സൂചിപ്പിയ്ക്കട്ടെ ! കാട്ടാനകളെ നാട്ടാനാകളാക്കാൻ പറ്റിയ പ്രായം വളരെ കുഞ്ഞായിരിക്കുമ്പോഴാണ്, ആനകളെ ചട്ടം പഠിപ്പിയ്ക്കുക എന്നൊരു ഏർപ്പാടുണ്ടന്ന എല്ലാവർക്കുമറിയാലോ അതിലൊരു പ്രയോഗമാണ് വലിയ ചങ്ങലയിൽ ബന്ധിപ്പിച്ച് കുഞ്ഞാനകളെ അനുസരണ പഠിപ്പിയ്ക്കുക എന്നത്, കുഞ്ഞാന തന്റെ സർവ്വ ശക്തിയുമുപയോഗിച്ച് ചങ്ങല പൊട്ടിയ്ക്കാൻ ശ്രമിയ്ക്കും എത്ര ശ്രമിച്ചാലും അത് പൊട്ടില്ലാന്ന് ബോദ്ധ്യമായാൽ അവ സ്വയം ചിന്തിയ്ക്കും .. എന്റെ ജീവിതം ഈ ബന്ധിതമായ ചങ്ങലയിൽ നിന്ന് മോചിതമാവില്ല, ഈ ചങ്ങല എനിക്കൊരിക്കലും സ്വയം പൊട്ടിയ്ക്കാനുമാകില്ല, ഈ ചിന്ത അവന്റെ ബോധമനസ്സിൽ ആഴ്ന്നിറങ്ങും പിന്നീട് ആന വലുതായാൽ പോലും കനമുള്ള ചങ്ങലയ്ക്ക് പകരം ഒരു നേരിയ ചങ്ങലകൊണ്ടു കെട്ടിയാൽ പോലും പൊട്ടിയ്ക്കാൻ അത് ശ്രമിയ്ക്കില്ല കാരണം കൊച്ചുനാളിലേ ആ ആനയുടെ മനസ്സിൽ പതിഞ്ഞത് മാറ്റാനുള്ള അവസരം പാപ്പാനോ മറ്റാരെങ്കിലുമോ ശ്രമിച്ചിട്ടില്ല, അമ്പല പറമ്പുകളിൽ വളരെ നിസ്സാരമായ ചങ്ങലകൊണ്ട് ബന്ധസ്ഥനായ ആനയെ കാണുമ്പോൾ നമ്മൾ ചിന്തിയ്ക്കാറില്ലേ “ ഈ ആനയ്ക്കൊന്ന് ആഞ്ഞുവലിച്ചാൽ പൊട്ടുന്നതല്ലേ ഈ ചങ്ങലയെന്ന്” ശരിയാണ് പക്ഷെ അങ്ങനെ ചിന്തിയ്ക്കാൻ അവയ്ക്ക് ആകില്ലല്ലോ … ശക്തമായ ചിന്തയാൽ തകർന്ന് തരിപ്പണമാകുന്നതാണ് ഇന്നത്തെ ഏതൊരു മതവും പറഞ്ഞിട്ടെന്ത് കാര്യം ആ ചിന്തയെ കുഞ്ഞു നാളിലേ വലിയ ചങ്ങലയാൽബന്ധിതമായല്ലോ ഇനി പറഞ്ഞിട്ടൊരു കാര്യവുമില്ല സുശീലേ … പിന്നെയൊരു കാര്യം ആനയ്ക്ക് മദം പൊട്ടിയാൽ എത്ര വലിയ ചങ്ങലയും അത് പൊട്ടിയ്ക്കും, പാവം അതിനെ അനുനയിപ്പിച്ചാൽ ഒരു കയർ കൊണ്ടതിനെ വീണ്ടും ബോധത്തിലേക്ക് ആനയിക്കും.

    ReplyDelete
  24. ഭാരതത്തിൽ 10,000 വർഷം പഴക്കമുള്ള ഗ്രന്ഥങ്ങൾ ഇന്നും ലഭ്യമാണ് എന്നാൽ അറേബിയായുടെ 1400 വർഷങ്ങൾക്ക് മുൻപുള്ള ഒരു ചരിത്ര രേഖയും എവിടേയും കണ്ടെത്താനായിട്ടില്ല ഇതിനർത്ഥം ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ ?

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. Vicharam
    You said the point.. very valid point

    ReplyDelete
  27. സത്യാന്വേഷിയുടെ പോസ്റ്റിലേക്ക് പറിച്ചുനടപ്പെട്ട എന്‍റെ ചില കമന്റുകള്‍ക്ക് എന്‍ എം ഹുസൈന്‍ നല്‍കിയതായി സത്യാന്വേഷി പതിപ്പിച്ച ഒരു കമന്‍റ് മതി ഏത് ചെളിക്കുണ്ടിലാണ് ആ മാന്യദേഹം നില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍.

    റിച്ചാര്‍ഡ് ഡോക്കിന്‍സിനേപ്പോലുള്ളവര്‍ എഴുതുന്ന കാര്യങ്ങളെ എന്‍ എം ഹുസൈനേപ്പോലുള്ളവര്‍ വിമര്‍ശിക്കുമ്പോള്‍ അതിന് വോള്‍ട്ടയര്‍ ഒരിക്കല്‍ പറഞ്ഞ ഒരു താരതമ്യമേ യോജിക്കുകയുള്ളു:

    "ഒന്നാംതരം ഓട്ടക്കാരനായ ഒരു കുതിരയുടെ ആസനത്തില്‍ ചെന്ന് കുഴിയീച്ച മുട്ടയിടുന്നതുപോലെയാണ് നല്ല എഴുത്തുകാരുടെ പുറകെ നടന്ന് ചൊറിയുന്ന വിമര്‍ശകര്‍ . കുതിരയുടെ ഓട്ടത്തിന് അതുവഴി തടസ്സമൊന്നും ഉണ്ടാവുന്നില്ല."

    ReplyDelete
  28. Kalki:"..............അത് ശാസ്തീയമായ ഗവേഷണത്തിലൂടെ കണ്ടത്താന്‍ അവര്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നു".
    ________________
    തീര്‍ച്ചയായും അത് വേണ്ടത് തന്നെ.
    അത് തന്നെയാന്‍ കുര്‍ആന്‍ ആവശ്യപെടുന്നത്. "നിങ്ങള്‍ ചിന്തിക്കുക.." നിങ്ങള്‍ ചിന്തിക്കാത്തത് എന്ത്""
    "ധിഷണാ ശാലികള്‍ക്ക് തീര്‍ച്ചയായും ഈ പ്രപഞ്ച സൃഷ്ടികളില്‍ ആ അസ്ഥിക്യതിന്റെ അടയാളങ്ങള്‍ ഉണ്ട്". (Quran)
    അവര്‍ നിഷേദിക്കുന്നു എന്ന് nammal പറയുമ്പോഴും അതിനെ കണ്ടെത്താനുള്ള വഴിയില്‍ "വിശ്വാസം" ഒളിഞ്ഞു കിടക്കുന്നുണ്ട്.

    നിഷേദിച്ചു വെറുതെ ഇരിക്കുന്നവരാണ് കപട വിശ്വാസികളെ പോലെ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്‌. ഇവിടെ, ശാസ്ത്രത്തിന്റെ ചുവടു പിടിച്ചു പോകുന്ന ചിന്തകന്മാര്‍ നിരീശ്വര വാധികലാനെന്നു പറഞ്ഞു അവര്‍ കണ്ടെത്തിയ കാര്യങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങി ബുദ്ധി ജീവി ചമയുന്ന ആളുകളാണ് നമ്മുടെ "യുക്തി-നിരീശ്വര വാദ സുഹൃത്തുക്കള്‍. അവരുടെ അന്വേഷണ ത്വരയും, ചിന്തയും നമ്മുടെ സുഹൃത്തുക്കളുടെ കോപി പേസ്റ്റിംഗ് - ചിന്തയും വളരെ വിത്യാസമുണ്ട്.
    സ്റീഫന്‍ ഹോപ്കിംഗ് ഉണ്ട് എന്ന് പറഞ്ഞാല്‍ ഉണ്ട്, ഇല്ല എന്ന് പറഞ്ഞാല്‍ ഇല്ല എന്ന ചിന്ത പരിഹാസ്യമാണ്.

    ReplyDelete
  29. Kalki:"..............അത് ശാസ്തീയമായ ഗവേഷണത്തിലൂടെ കണ്ടത്താന്‍ അവര്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നു".
    ________________
    തീര്‍ച്ചയായും അത് വേണ്ടത് തന്നെ.
    അത് തന്നെയാന്‍ കുര്‍ആന്‍ ആവശ്യപെടുന്നത്. "നിങ്ങള്‍ ചിന്തിക്കുക.." നിങ്ങള്‍ ചിന്തിക്കാത്തത് എന്ത്""
    "ധിഷണാ ശാലികള്‍ക്ക് തീര്‍ച്ചയായും ഈ പ്രപഞ്ച സൃഷ്ടികളില്‍ ആ അസ്ഥിക്യതിന്റെ അടയാളങ്ങള്‍ ഉണ്ട്". (Quran)
    അവര്‍ നിഷേദിക്കുന്നു എന്ന് nammal പറയുമ്പോഴും അതിനെ കണ്ടെത്താനുള്ള വഴിയില്‍ "വിശ്വാസം" ഒളിഞ്ഞു കിടക്കുന്നുണ്ട്.

    നിഷേദിച്ചു വെറുതെ ഇരിക്കുന്നവരാണ് കപട വിശ്വാസികളെ പോലെ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്‌. ഇവിടെ, ശാസ്ത്രത്തിന്റെ ചുവടു പിടിച്ചു പോകുന്ന ചിന്തകന്മാര്‍ നിരീശ്വര വാധികലാനെന്നു പറഞ്ഞു അവര്‍ കണ്ടെത്തിയ കാര്യങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങി ബുദ്ധി ജീവി ചമയുന്ന ആളുകളാണ് നമ്മുടെ "യുക്തി-നിരീശ്വര വാദ സുഹൃത്തുക്കള്‍. അവരുടെ അന്വേഷണ ത്വരയും, ചിന്തയും നമ്മുടെ സുഹൃത്തുക്കളുടെ കോപി പേസ്റ്റിംഗ് - ചിന്തയും വളരെ വിത്യാസമുണ്ട്.
    സ്റീഫന്‍ ഹോപ്കിംഗ് ഉണ്ട് എന്ന് പറഞ്ഞാല്‍ ഉണ്ട്, ഇല്ല എന്ന് പറഞ്ഞാല്‍ ഇല്ല എന്ന ചിന്ത പരിഹാസ്യമാണ്.

    ReplyDelete
  30. The biggest proponents of creationism is in the US.
    The christian fundamentalists have
    opposed teaching of evolution in several states. Creationism and its pseudo scientific revival through intelligent design has been powered and funded by various groups in the US and it has been
    adapted by Islamic creationists. There is even some cooperation between American and Islamic creationists! I have heard that Shia Islam is more tolerant towards evolution.

    ReplyDelete
  31. >>>സത്യാന്വേഷിയുടെ പോസ്റ്റിലേക്ക് പറിച്ചുനടപ്പെട്ട എന്‍റെ ചില കമന്റുകള്‍ക്ക് എന്‍ എം ഹുസൈന്‍ നല്‍കിയതായി സത്യാന്വേഷി പതിപ്പിച്ച ഒരു കമന്‍റ് മതി ഏത് ചെളിക്കുണ്ടിലാണ് ആ മാന്യദേഹം നില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍.<<< സി കെ ബാബുവിന്റെ കമന്റില്‍ നിന്നാണിത്.
    ഹുസൈന്റെ ആ കമന്റ് ഇതാണ്.
    സി കെ ബാബുവിന്റെ പ്രതികരണം കൌതുകകരമാണ്. സകല വാദങ്ങളെയും താന്‍ ഖണ്ഡിച്ചുകഴിഞ്ഞുവെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് തുടങ്ങുന്നതെങ്കിലും ഒരു മറുവാദത്തിനും മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ല. അമൂര്‍ത്തം, സമൂര്‍ത്തം എന്നിത്യാദി പദങ്ങളില്‍ കടിച്ചുതൂങ്ങുകയല്ല ചെയ്തിട്ടുള്ളത്.മറിച്ച്, ഈ വാക്കുകള്‍ ഉപയോഗിച്ചപ്പോള്‍ ശ്രീ രവിചന്ദ്രനു പിണഞ്ഞ വസ്തുതാപരമായ അബദ്ധം ചൂണ്ടിക്കാട്ടുകയാണു ചെയ്തത്. അതേപ്പറ്റിയും ശ്രീ ബാബുവിനു് ഒന്നും പറയാനില്ല. എങ്കിലും വീമ്പിളക്കലിനു കുറവൊന്നുമില്ലെന്നത് കൌതുകത്തിനു വക നല്‍കുന്നു. അപ്രസക്തമായി അതുമിതും എഴുതി നേരം കളയാതിരുന്നാല്‍ മറുപടി എഴുതാന്‍ ധാരാളം സമയം കിട്ടുമെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.
    ഈ പ്രതികരണം വച്ച് എഴുതിയ ആളെ ചെളിക്കുണ്ടിലാണെന്ന് ആക്ഷേപിക്കാമോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. എന്തായാലും, എം എ ബക്കര്‍ എന്ന ബ്ലോഗറെ മുന്‍പൊരിക്കല്‍ ഈ ബാബുതന്നെ വിശേഷിപ്പിച്ച പ്രയോഗം പോലെ വരുമോ ഈ "ചെളിക്കുണ്ട്?"

    ReplyDelete
  32. This comment has been removed by the author.

    ReplyDelete
  33. വിചാരം !
    നല്ല പ്രതികരണം. ഈ ഭാഷയും ശൈലിയും തുടരുക ..!

    ReplyDelete
  34. ഇന്നത്തെ മാധ്യമം പത്രത്തിന്റെ എഡിറ്റര്‍
    ആബ്ദുരഹിമനാണ്‌ വിമര്‍ശനം എഴുതിയവരില്‍ പ്രധാനി.
    -----
    ഇടമറുകിന്റെ വിമര്‍ശനം വായിച്ച് മുസ്ലിംങ്ങളാരും അവിശ്വാസികളായില്ല. എന്നാല്‍ അബ്ദുറഹിമാന്റെ മറുപടിപ്പുസ്തകം വായിച്ച് അവിശ്വാസികളായിത്തീര്‍ന്ന നിരവധി പേരെ എനിക്കു നേരിട്ടറിയാം. ഞാന്‍ തന്നെ ആ പുസ്തകം [അബ്ദുറഹിമാന്റെ പുസ്തകം ] 50 കോപ്പി വാങ്ങി സൌജന്യ വിതരണം നടത്തിയിരുന്നു.

    ReplyDelete
  35. ഒന്നും വായിക്കാതെ മറുപടി എഴുതുന്നവർ

    ReplyDelete
  36. സത്യാന്വേഷി,
    ഞാന്‍ മുന്‍പ് പറഞ്ഞ എല്ലാ കാര്യങ്ങളും അവയുടെ പശ്ചാത്തലത്തില്‍ ശരിയായിരുന്നെന്ന ഉത്തമബോദ്ധ്യം എനിക്കുണ്ട്. അത് സത്യാന്വേഷിയെകൊണ്ട് അംഗീകരിപ്പിക്കേണ്ട യാതൊരു ബാദ്ധ്യതയും എനിക്കില്ല. പഴയ കാര്യങ്ങളൊക്കെ തിരഞ്ഞാല്‍ "സത്യാന്വേഷണത്തിന്റെ" ഒരുപാട് മാതൃകകള്‍ എനിക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയും. അതിനൊന്നും എനിക്ക് താത്പര്യമില്ല, സമയവുമില്ല.

    ബാബുവിനെയോ മറ്റേതെങ്കിലും വ്യക്തിയേയോ ചുറ്റിപ്പറ്റിയല്ല ഗൌരവതരമായ വിഷയങ്ങളില്‍ ചര്‍ച്ച നടക്കേണ്ടത്. എന്‍റെ കമന്‍റില്‍ അക്വീനാസിന്റെ തത്വങ്ങളെപ്പറ്റിയുള്ള ഒരു പോസ്റ്റിന്റെ ലിങ്ക് നല്‍കിയിരുന്നത് ഓര്‍മ്മിക്കുന്നുണ്ടാവും. അതിനെപ്പറ്റി ഡോക്കിന്‍സ് വിമര്‍ശകന് ഒന്നും പറയാനുണ്ടായിരുന്നില്ലേ? ഇനിയിപ്പോള്‍ അത് അറിയണമെന്ന് എനിക്ക് വലിയ താത്പര്യവുമില്ല.

    സത്യാന്വേഷിയെ ഇടക്കാരനായി നിര്‍ത്തിക്കൊണ്ട് എന്‍ എം ഹുസൈനുമായി ഒരു ചര്‍ച്ച നടത്തി എന്തെങ്കിലും നേടേണ്ട ഗതികേടൊന്നും തത്കാലം എനിക്കില്ല. എന്‍ എം ഹുസൈനുമായി നേരിട്ടുള്ള ഒരു ചര്‍ച്ച പോലും എന്‍റെ സമയം നഷ്ടപ്പെടുത്താനേ ഉപകരിക്കൂ എന്ന് ഡോക്കിന്‍സ് വിമര്‍ശനത്തിന്റെ രണ്ട് പാരഗ്രാഫ് വായിച്ചപ്പോള്‍ മനസ്സിലാവുകയും ചെയ്തു.

    അതുകൊണ്ട് ഇത് സത്യാന്വേഷിക്കുള്ള എന്‍റെ അവസാനത്തെ കമന്‍റാണ്‍.

    ReplyDelete
  37. ദൈവംഒണ്ടോ ഇല്ലയോ എന്നത് ഈ കലഗട്ടത്തിന്റെ ആവശ്യമല്ല....
    അപ്പോള്‍ ഈ ചര്‍ച്ച/ബുക്ക്‌/എന്‍ എം ഹുസ്സൈന് എല്ലാം അനാവശ്യമാണ്‌...
    നിങള്‍ ശാത്രത്തെ കുറിച്ച് എഴുത്തു...അതല്ലേ ശരി.

    ReplyDelete
  38. [[അതുകൊണ്ട് ഇത് സത്യാന്വേഷിക്കുള്ള എന്‍റെ അവസാനത്തെ കമന്‍റാണ്‍. ]]
    .........
    താൻ പറയുന്നത് മാത്രമേ ശരിയാവാൻ തരമുള്ളൂ എന്ന മുൻ വിധി-അഹങ്കാരം-അന്ധവിശ്വാസം വെച്ചു പുലർത്തുന്നവരോട് എന്തെങ്കിലും പറയാൻ ശ്രമിക്കുന്നത് പോത്തിനോട് വേദമൊതുന്നത് പോലെയാണ്. അവസാനത്തെ അത്താഴം എന്ന് കേട്ടിട്ടുണ്ട്... ബൂലോഗത്ത് അവസനത്തെ കമന്റുകൾക്കുള്ള ഒരവാർഡ് ഏർപെടുത്താൻ സമയമായി എന്ന് തോന്നുന്നുന്നു.

    [[“ഒന്നാംതരം ഓട്ടക്കാരനായ ഒരു കുതിരയുടെ ആസനത്തില്‍ ചെന്ന് കുഴിയീച്ച മുട്ടയിടുന്നതുപോലെയാണ് നല്ല എഴുത്തുകാരുടെ പുറകെ നടന്ന് ചൊറിയുന്ന വിമര്‍ശകര്‍ . കുതിരയുടെ ഓട്ടത്തിന് അതുവഴി തടസ്സമൊന്നും ഉണ്ടാവുന്നില്ല." ]]

    വോൾട്ടറയുടെ ഈ ഉദ്ധരണി ഡോക്കിൻസിന് തന്നെയാണ് ഏറ്റവും നന്നായി ചേരുക. ഡോക്കിൻസ് ഒരു കുഴിയീച്ച തന്നെയാണ്. ദൈവമില്ലാ എന്ന് സ്ഥാപിക്കാൻ പുസ്തകമെഴുതി സമയം പാഴാക്കുന്ന ഒരു കുഴിയീച്ച; എന്നാൽ ഭൂരിപക്ഷം ദൈവ വിശ്വാസികളായി കൊണ്ട് തന്നെ, ഈ ലോകം അന്നും ഇന്നും എന്നും, മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു അല്ലെങ്കിൽ പോയ്ക്കൊണ്ടിരിക്കും. കുഴിയീച്ചകൾ അവിടെ കിടന്നു മുട്ടയിടുമെന്നല്ലാതെ കുതിരയുടെ ഓട്ടത്തിന് യാതൊന്നും സംഭവിക്കില്ല തന്നെ!

    ഡോക്കിന്സിനെ ദൈവമായി കൊണ്ടു നടക്കുന്നവർക്ക്, അദ്ദേഹത്തിന്റെ ആശയങ്ങളുടെ വിമർശകരെ വ്യക്തിഹത്യ നടത്തുന്നതിനപ്പുറത്തേക്ക് കടക്കാൻ കഴിയില്ലെന്നതിന്റെ നല്ല ഉദാഹരണമാണ് സികെ ബാബുവിന്റെ കമന്റുകൾ.

    ReplyDelete
  39. 24 മണിക്കൂറും ശാസ്ത്രം, ശാസ്ത്രം എന്ന് പറഞ്ഞു നടക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തിലെ ബുദ്ധിമാനായ ethu യുക്തി സുഹൃത്താണ് എന്തെങ്കിലും "ശാസ്ത്ര "സംഭാവന നല്‍കിയിട്ടുള്ളത്. ഈ കോപി പേസ്റ്റ് അല്ലാതെ. "
    ദൈവം ഇല്ല എന്ന് എന്ഗ്ലീഷ്കാരന്‍ അയാളുടെ ചിന്ത വെച്ച് പറഞ്ഞാല്‍ "അത് മൊഴിമാറ്റം" നടത്തുന്ന "ഭാഷ ബുദ്ധിയെ" നമ്മുടെ യുക്തി ജീവികല്‍ക്കുള്ളൂ. ചിലപ്പോള്‍ അത് സ്വന്തം യുക്തി ചിന്തയില്‍ വരവ് വെച്ച് പറയുകയും ചെയ്യും.
    ____
    സ്റീഫന്‍ ഹോപ്കിംഗ് ഉണ്ട് എന്ന് പറഞ്ഞാല്‍ ഉണ്ട്, ഇല്ല എന്ന് പറഞ്ഞാല്‍ ഇല്ല എന്ന ചിന്ത ee rely kerala yukthi പരിഹാസ്യമാണ്.

    ReplyDelete
  40. 'മൂര്‍ത്തമായ' യാതൊരു തെളിവുമില്ലതെയാണ്‌ കോടിക്കണക്കിനാളുകള്‍ ശബരിമല അയ്യപ്പന്‍, മാഹാവിഷ്ണു, ശിവന്‍, ബ്രഹ്മാവ് പറശ്ശിനിക്കടവ് മുത്തപ്പന്‍, സായിബാബ തുടങ്ങിയ ദൈവങ്ങളില്‍ വിശ്വസിക്കുന്നത്. എന്‍ എം ഹുസ്സൈനും കൂട്ടരും എന്തുകൊണ്ടാണ്‌ ഈ വ്യക്തിദൈവങ്ങളെയൊന്നും വിശ്വസിക്കാതെ ഖുര്‍ ആനിലെ വ്യക്തിദൈവമായ അല്ലാഹുവിനെ മാത്രം വിശ്വസിക്കുന്നത്? അവര്‍ 'മൂര്‍ത്തമായതെളിവില്ലാത്ത' കാര്യങ്ങളില്‍ വിശ്വസിക്കുന്നവാരാണെന്നിരിക്കെ?

    ReplyDelete
  41. അംബരീഷ് ടി.വി said...
    ദൈവംഒണ്ടോ ഇല്ലയോ എന്നത് ഈ കലഗട്ടത്തിന്റെ ആവശ്യമല്ല....
    അപ്പോള്‍ ഈ ചര്‍ച്ച/ബുക്ക്‌/എന്‍ എം ഹുസ്സൈന് എല്ലാം അനാവശ്യമാണ്‌...
    നിങള്‍ ശാത്രത്തെ കുറിച്ച് എഴുത്തു...അതല്ലേ ശരി.

    November 6, 2010 3:38 PM

    >>>>>>>>>> അംബരീഷ്‌ പറഞ്ഞത് ശരി. വലിയ ശരി. ദൈവം ഉണ്ടോ എല്ലേ എന്ന ചര്‍ച്ച ഈ കാലഘട്ടത്തില്‍ ഉണ്ടാകേണ്ടതായിരുന്നില്ല. പക്ഷേ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ദൈവത്തിന്റെ പേരിലാണ്‌ ഇന്നും മനുഷ്യരാശി ഏറ്റവുമധികം പുറകോട്ട് വലിക്കപ്പെടുന്നത്. ദൈവത്തിന്റെ പേരില്‍ തന്നെയാണ് ഇന്നും ലോകത്തിന്റെ സമാധാനം നഷ്ടപ്പെടുന്നത്. ദൈവത്തിന്റെ പേരില്‍ തന്നെയാണ്‌ മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നത്, വെറുക്കുന്നത്. മതം മനുഷ്യരാശിയെയും ശാസ്ത്രീയവളര്‍ച്ചയെയും പിറകോട്ട് വലിച്ചിരുന്നില്ലെങ്കില്‍ ശസ്ത്രം ഇത്രയോ നൂറ്റാണ്ടുകള്‍ കൂടി മുന്നേറിയേനെ. അതുകൊണ്ട് ഇന്നും ഇതേ ചര്‍ച്ച ചെയ്ത് സമയം പാഴാക്കേണ്ട അവസ്ഥയിലാണ്‌ നാം.

    ശാസ്ത്ര ചര്‍ച്ച തീരിച്ചയായും സ്വാഗതാര്‍ഹമാണ്‌. അനിവാര്യവും. പക്ഷേ ഉറങ്ങുന്നവനെയേ വിളിച്ചുണര്‍ത്താനാകൂ.. ഉറക്കം നടിക്കുന്നവനെ സാധ്യമല്ല..

    ഇതി അംബരീഷിനോട് മാത്രമുള്ള സ്നേഹ സംഭാഷണമാണ്‌. ഇതില്‍ കടിച്ചുതൂങ്ങി ചര്‍ച്ച വഴിതെറ്റരുതെന്നാഗ്രഹമുണ്ട്.

    വിഷയത്തിലേക്ക് കടന്ന് സംവദിക്കാന്‍ മതവക്താക്കളൊന്നും തയ്യാറാകാത്തതില്‍ അസ്വാഭാവികതയൊന്നുമില്ല.

    ReplyDelete
  42. വന്നല്ലോ വനമാല!

    Blogger കാലം said...

    >>താൻ പറയുന്നത് മാത്രമേ ശരിയാവാൻ തരമുള്ളൂ എന്ന മുൻ വിധി-അഹങ്കാരം-അന്ധവിശ്വാസം വെച്ചു പുലർത്തുന്നവരോട് എന്തെങ്കിലും പറയാൻ ശ്രമിക്കുന്നത് പോത്തിനോട് വേദമൊതുന്നത് പോലെയാണ്.<<

    ഖുര്‍ആന്‍ മാത്രമേ ശരിയാവാൻ തരമുള്ളൂ എന്നതിനെ ഈ മുൻ വിധി-അഹങ്കാരം-അന്ധവിശ്വാസം മുതലായവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടല്ലോ അല്ലേ?

    എനിക്ക് എന്‍റെ ഡോക്കിന്‍സ് ദൈവത്തിനുമുന്നില്‍ തിരി കത്തിക്കാനും നിസ്കരിക്കാനും നേരമായി. അതിനാല്‍ വിട.

    ReplyDelete
  43. ഖുര്‍ആന്‍ മാത്രമേ ശരിയാവാൻ തരമുള്ളൂ എന്നതിനെ ഈ മുൻ വിധി-അഹങ്കാരം-അന്ധവിശ്വാസം മുതലായവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടല്ലോ അല്ലേ?

    എനിക്ക് എന്‍റെ ഡോക്കിന്‍സ് ദൈവത്തിനുമുന്നില്‍ തിരി കത്തിക്കാനും നിസ്കരിക്കാനും നേരമായി. അതിനാല്‍ വിട.


    ഖുർ ആൻ മുഴുവൻ ശരിയാണെന്ന് പറയുതിന് പിന്നിൽ ഒരു യുക്തിയുണ്ട്. അത് ശരിയായാലും തെറ്റായാലും. കാരണം അതിൽ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തിൽ നിന്നവതരിപ്പിക്കപെട്ടതാണെന്ന് ഒരു വിശ്വാസം നില നിൽക്കുന്നുണ്ട്.


    എന്നാൽ ഡോക്കിൻസ് നമ്മളെ പോലെ ജനിക്കുകയും തിന്നുകയും കുടിക്കുകയും, നിരീശ്വരവാദത്തെ സ്ഥാപിക്കാൻ ഗവേഷണം നടത്തി സമയം പാഴാക്കുകയും ചെയ്യുന്നത് നമ്മുടെ കൺമുന്നിലുള്ള സത്യമാണ്. ആ ഡോക്കിൻസിനെ ദൈവമാക്കി, അദ്ദേഹം പറയുന്നതെല്ലാം 100% സത്യമാണെന്ന് വാദിക്കുകയും അദ്ദേഹത്തെ വിമർശിക്കുന്നവരെ തെറിപറയുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനേക്കാൾ എത്രയോ യുക്തിപരമാണ് ദൈവത്തിൽ നിന്ന് അവതരിച്ചു എന്നവകാശപെടുന്ന ഖുർ ആൻ സത്യമാണെന്ന് കരുതുന്നത്.


    ഏതായാലും ഒരു കാര്യം മനസ്സിലായി..... ഡോക്കിൻസിനെ വിമർശിക്കുമ്പോൾ ആരാധകർക്ക് കലിവരുന്നുണ്ട് എന്നത് :)

    ReplyDelete

  44. കാലം said...

    ഖുർ ആൻ മുഴുവൻ ശരിയാണെന്ന് പറയുതിന് പിന്നിൽ ഒരു യുക്തിയുണ്ട്. അത് ശരിയായാലും തെറ്റായാലും. കാരണം അതിൽ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തിൽ നിന്നവതരിപ്പിക്കപെട്ടതാണെന്ന് ഒരു വിശ്വാസം നില നിൽക്കുന്നുണ്ട്.



    For കാലം വിശ്വാസം=യുക്തി :)

    ReplyDelete
  45. ""....ശബരിമല അയ്യപ്പന്‍, മാഹാവിഷ്ണു, ശിവന്‍, ബ്രഹ്മാവ് പറശ്ശിനിക്കടവ് മുത്തപ്പന്‍, സായിബാബ തുടങ്ങിയ ദൈവങ്ങളില്‍ വിശ്വസിക്കുന്നത് ""
    ഇത് സുശീല്‍ പറഞ്ഞത്.
    ________________________________
    ഇതേ വിശ്വാസമാണോ അല്ലാഹു വില്‍ വിശ്വസിക്കുക എന്നാ ഇസ്ലാം പരിച്ചയപെടുതുന്ന വിശ്വാസം. കുര്‍ ആനില്‍ എവിടെയാണ് ബ്രാഹ്മനീയമെന്ന വിഭാഗത്തെ പോലെ ദൈവങ്ങളെ പൂജിക്കാന്‍ വിഭാഗീയത, ജാതീയത പറയുന്നത്.
    അര്രാധനക്ക് വേണ്ടി എന്താണ് കുര്‍ ആണ്‍ ആവശ്യപെടുന്നത്, പൂജയോ, തുലാഭാരമോ, ധനമോ, നെയ്യഹിശേകാമോ, പാലൊഴിച്ചു ബിംബം കഴുകുന്നതോ.
    സുശീല്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണോ ! അതോ വിത്യാസം മനസ്സിലാക്കാനുള്ള സാമാന്യ യുക്ത പോലും സുശീലിനു ഇല്ല എന്നുള്ളതൊ.
    ജനങ്ങളോടെ നന്മ പ്രവര്‍ത്തിക്കുക, അവരെ സാമ്പത്തികമായി സഹായിക്കുക, നീതി പാലിക്കുക, ക്ഷമ കാണിക്കുക. നീതി കാണിക്കുന്നവരെ ഇഷ്ടപെടുന്നു. ക്ഷമാ ശീലരെ ഇഷ്ടപെടുന്നു, നിങ്ങളിലൊരാളും, തനിക്കു ഇഷ്ടമുള്ളത് മറ്റൊരാള്‍ക്ക് വേണ്ടി ഉപേക്ഷിക്കാന്‍ തയ്യാറാകുന്നത് വരെ മുസ്ലീം ആകുകയില്ല എന്നതും, അശ്ലീലത, ചൂഷണം ഇതിനെതിരെ നില കൊള്ളാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്ത് ഉണ്ട് ന്യായം എന്ന് ചോദിക്കുന്ന സൃഷ്ടാവ്.

    സമത്വം പ്രായോഗിക ജീവിതത്തില്‍ പ്രതിഫലിപ്പിക്കുന്ന ഇസ്ലാമില്‍ മേല്‍ പറഞ്ഞ ""ദൈവ സങ്കല്‍പ്പമാണ്" എന്ന് പറയുന്നത് ശുദ്ധ ഭോഷ്കാണ്. എവിടെയാണ് ജനങ്ങളെ ചൂഷണം ചെയ്യുന്ന സാമ്പത്തിക ബിസിനസ്‌ നടക്കുന്ന ആരാധന രീതി ഉള്ളത് എന്ന് പറഞ്ഞാല്‍ സുശീല്‍ പറഞ്ഞത് ശരി എന്ന് പറയാം. ലോകത്തില്‍ ആ ദൈവ സങ്ങല്പ്പമാണ് ഇസ്ലാം പരിച്ചയപെടുതിയത് എങ്കില്‍ ഞാന്‍ അടക്കം മുഴുവന്‍ മുസ്ലീങ്ങളും സുശീളിനെക്കാള്‍ വലിയ യുക്തിവാദികള്‍ ആയി മാറിയിട്ടുണ്ടാകും.

    ഞാന്‍ സുശീലിനെ വെല്ലു വിളിക്കുന്നു. എവിടെയാണ് മേല്പറഞ്ഞ പൂജ പ്രീതി പൌരോഹിത്യ സാമ്പത്തിക ചൂഷണ ആരാധന കുര്‍ ആണും, സൃഷ്ടാവും പരിച്ചയപെടുതിയീട്ടുള്ളത്.

    ReplyDelete
  46. [For കാലം വിശ്വാസം=യുക്തി :)]
    ...............
    വിശ്വാസം= യുക്തി എന്നാണ് ജാക് റാബിറ്റ് ഇവിടെ നിന്ന് മനസ്സിലായതെങ്കില്‍
    അയാ‍ം റിയലി സോറി ഡിയര്‍ :)

    എങ്കിലും ആര്‍ക്കെങ്കിലും പറഞ്ഞത് മനസ്സിലായാലോ എന്ന് കരുതി ഒന്നൂടെ പറയാം

    സര്‍വ്വപ്രപഞ്ചത്തിന്റെ സ്രഷ്ടാവും രഹസ്യങ്ങള്‍ അറിയുന്നവനുമായ ദൈവത്തില്‍ നിന്നവതരിപ്പിക്കപെട്ടതാണ് എന്ന കണ്‍സപ്റ്റിന്റെ - സങ്കല്പത്തിന്റെ -വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിന്നാണ് ഖുര്‍ ആന്‍ പൂര്‍ണമായി ശരിയാണെന്ന് പറയുന്നത്.

    ഡോക്കിന്‍സ് ഒരു തികഞ്ഞ പക്ഷപാതിയായഎഴുത്തുകാരന്‍ മാത്രമല്ലാതെ മറ്റൊന്നുമല്ല. അദ്ദേഹം പറയുന്നതൊക്കെ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ്. അത് വിശ്വസിക്കുന്നവര്‍ക്ക് അതാവാം. ഒരു കൊച്ചു കുട്ടിക്ക് പോലും അതിനെ ഖണ്ഡിക്കാന്‍ പ്രയാസമുണ്ടാവില്ല. സ്വയം ‘ബുദ്ധിജീവി‘ യാണെന്നു കരുതുന്ന അന്ധവിശ്വാസികള്‍ക്ക് അയാള്‍ പറയുന്നതൊക്കെ വേദവാക്യമായി തോന്നാമെങ്കിലും!!



    ഇനി ജാക്ക് റാബിറ്റിനോടു പ്രത്യേക കാര്യം.. താങ്കളുടെ സമവാക്യത്തില്‍ ഇത്തിരി കാര്യമില്ലാതുമില്ല.


    കണ്‍മുന്നിലുള്ള യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ യുക്തിയുടെ ആവശ്യമേയില്ല... മറഞ്ഞിരിക്കുന്നത് യാഥാര്‍ഥ്യമായിരിക്കും എന്ന് വിശ്വസിക്കാനാണ് യുക്തി ആവശ്യമായി വരുന്നത്... അല്ലാ എന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടോ?

    ReplyDelete

  47. ..naj said...

    24 മണിക്കൂറും ശാസ്ത്രം, ശാസ്ത്രം എന്ന് പറഞ്ഞു നടക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തിലെ ബുദ്ധിമാനായ ethu യുക്തി സുഹൃത്താണ് എന്തെങ്കിലും "ശാസ്ത്ര "സംഭാവന നല്‍കിയിട്ടുള്ളത്. ഈ കോപി പേസ്റ്റ് അല്ലാതെ. "



    Naj,
    ശാസ്ത്രബോധം and ശാസ്ത്രജ്ഞാനം are two different things. Earning an academic degree and later working in a scientific field may lead to accumulation of facts and knowledge. But it doesn't automatically lead to ശാസ്ത്രബോധം. In an interconnected society which needs people working in diff areas,
    ശാസ്ത്രബോധം is more relevant

    ReplyDelete

  48. കാലം said
    ഡോക്കിന്‍സ് ഒരു തികഞ്ഞ പക്ഷപാതിയായഎഴുത്തുകാരന്‍ മാത്രമല്ലാതെ മറ്റൊന്നുമല്ല. അദ്ദേഹം പറയുന്നതൊക്കെ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ്. അത് വിശ്വസിക്കുന്നവര്‍ക്ക് അതാവാം. ഒരു കൊച്ചു കുട്ടിക്ക് പോലും അതിനെ ഖണ്ഡിക്കാന്‍ പ്രയാസമുണ്ടാവില്ല.




    How many Dawkins' publications have you read to come to this conclusion - പക്ഷപാതിയായ എഴുത്തുകാരന്‍ ?




    കണ്‍മുന്നിലുള്ള യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ യുക്തിയുടെ ആവശ്യമേയില്ല... മറഞ്ഞിരിക്കുന്നത് യാഥാര്‍ഥ്യമായിരിക്കും എന്ന് വിശ്വസിക്കാനാണ് യുക്തി ആവശ്യമായി വരുന്നത്... അല്ലാ എന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടോ?



    NO. We need യുക്തി in both cases to discriminate truth from falsehood. How do you know what you see is true or not ? Take for the case of optical illusion. We can see the stuff. But it isn't real as it arises due to the imperfections in human perception and cognition. If my friend tell you, He saw me splitting the moon yesterday, Would you believe him ?. For stuff which are beyond our sensory perception, we can employ other methods to check whether something is indeed happening.

    ReplyDelete
  49. സി കെ ബാബു,
    " മുന്‍പ് പറഞ്ഞ എല്ലാ കാര്യങ്ങളും അവയുടെ പശ്ചാത്തലത്തില്‍ ശരിയായിരുന്നെന്ന ഉത്തമബോദ്ധ്യം "ബാബുവിനു മാത്രമല്ല മിക്കവാറും എല്ലാവര്‍ക്കുമുണ്ടാകും. പക്ഷേ ആ ബോധ്യം മറ്റുള്ളവര്‍ക്കു(എല്ലാവര്‍ക്കും എന്നല്ല) കൂടി വരുമ്പോളേ ബ്ലോഗ് പോലുള്ള പരസ്യ പ്ലാറ്റ്ഫോമിലെഴുതുന്നതിന് അര്‍ത്ഥമുണ്ടാകൂ.
    ഇവിടെ ബാബു, ഹുസൈന്റെ ഏതെങ്കിലും വാദത്തിനു മറുപടി നല്‍കിയെന്ന് ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാനാവുമോ ? എന്തിന്. ബാബുവിന്റെ കമന്‍റില്‍ നല്‍കിയിരുന്ന "അക്വീനാസിന്റെ തത്വങ്ങളെപ്പറ്റിയുള്ള ഒരു പോസ്റ്റിന്റെ ലിങ്കി"ലുണ്ടോ എന്തെങ്കിലും മറുപടി ?
    "ബാബുവിനെയോ മറ്റേതെങ്കിലും വ്യക്തിയേയോ ചുറ്റിപ്പറ്റിയല്ല ഗൌരവതരമായ വിഷയങ്ങളില്‍ ചര്‍ച്ച നടക്കേണ്ടത്." എന്ന ഉപദേശം, ഈ പോസ്റ്റില്‍, ഹുസൈന്റെ വാദങ്ങള്‍ക്കു മറുപടി പറയാതെ ,അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഇ എ ജബ്ബാര്‍ എന്ന യുക്തിവാദി കേട്ടു പഠിക്കട്ടെ.
    പിന്നെ, സുശീലിനെപ്പോലെ വാദങ്ങള്‍ക്കു മറുപടി പറയാന്‍ തന്റേടം കാണിക്കാതെ," എന്‍ എം ഹുസൈനുമായി നേരിട്ടുള്ള ഒരു ചര്‍ച്ച പോലും എന്‍റെ സമയം നഷ്ടപ്പെടുത്താനേ ഉപകരിക്കൂ "എന്ന് പറഞ്ഞ് സംവാദത്തില്‍നിന്ന് ഒളിച്ചോടുന്ന ബാബുവിന്റെ സമീപനം ബുദ്ധിജീവികള്‍ക്കു ചേര്‍ന്നതാണോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.

    ReplyDelete
  50. ദൈവം എന്ന മിഥ്യാഭ്രമംസി കെ ബാബുവിന്റെ ലേഖനം വായിക്കുക

    ReplyDelete
  51. This comment has been removed by the author.

    ReplyDelete
  52. നാജ്,

    വെല്ലുവിളികള്‍ക്കുമുമ്പ് ദയവായി പോസ്റ്റ് ഒന്ന് മനസ്സിരുത്തി വായിച്ചിട്ട് വരൂ.

    ReplyDelete
  53. സി കെ ബാബുവിന്റെ ദൈവം എന്ന മിഥ്യാഭ്രമം എന്ന പോസ്റ്റിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

    ReplyDelete
  54. സുശീല്‍ ദൈവത്തെ കുറിച്ചുള്ള നിങ്ങളുടെ വികലമായ സങ്കല്‍പ്പമാണ് ഇതൊക്കെ വാരി വലിച്ചു എഴുതാന്‍ കാരണം.
    മെയിന്‍ പ്രോബ്ലം, നിങ്ങളുടെ ചിന്തകള്‍ക്ക് എവിടെയാണ് തകരാര്, എങ്ങിനെയാണ് വിശദീകരിച്ചു തരേണ്ടത്‌ എന്നെനിക്കു അറിയില്ല.
    -------
    ഉദാ: (താങ്കള്‍
    പറയുന്നു. )""....പക്ഷേ ഒരാളുടെ ""തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ഉത്തേജിപ്പിച്ച്"" ഇതില്‍ ""ചില ഭാവങ്ങളെ കൃത്രികമായി"" ഉല്പാദിപ്പിക്കാന്‍ ""കഴിയുമെന്ന അറിവ് ഇന്ന് ലഭ്യമാണ്‌"". ഇതില്‍ നിന്ന് മനസ്സിലാക്കാവുന്ന കാര്യം ""ഇവയെല്ലാം തലച്ചോറിനെ ആശ്രയിച്ച് നിലനില്‍ക്കുന്നതും തലച്ചോറിന്റെ അഭാവത്തില്‍ സ്വതന്ത്രമായ അസ്തിത്വമില്ലാത്തതുമായ സ്വഭാവവിശേഷങ്ങളാണെന്നാണ്‌.."".
    ------------------
    മേല്പരഞ്ഞതിനോട് യാതൊരു തര്‍ക്കവുമില്ല. ഇപ്രകാരം ശരീരത്തെ സംവിധാനിച്ചവനാണ് ഈ സൃഷ്ടാവ് . അതല്ലാതെ ഇതൊന്നും നല്‍കാതെ വെറും മറ കഷ്ണം പോലുള്ള ഒരു അചേതന സ്വഭാവമുള്ള ചേതന വസ്തുവായിടല്ല ശരീരത്തെ ക്രമ പെടുതിയീട്ടുള്ളത്. ഇത് എങ്ങിനെ സുശീലിനെ പറഞ്ഞു മനസ്സിലാക്കണം എന്നറിയില്ല. "നിങ്ങളുടെ ശരീരത്തെ എങ്ങിനെ സംവിധാനിചിരിക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കുനില്ലേ"".
    ഇതൊക്കെ നടക്കുന്നത്, ഇങ്ങിനെയുള്ള ഉതെജിപ്പിക്കള്‍, ബ്രെയിന്‍ സെന്‍സറി, ഫ്ലുയിഡ്‌,വേവ്സ്...ഇതൊക്കെ താങ്കള്‍ വിചാരിക്കുന്ന പോലെ ഒരു ശക്തിയുമില്ലാതെ യാദൃക്ചികതയല്ല. അങ്ങിനെയെന്നു പറയുമ്പോഴാണ് അചേതന സ്വഭാവം അതിനു വരുന്നത്. അത്തരം സ്വഭാവം ഇല്ലെങ്കില്‍ താങ്കള്‍ പറയുന്ന പോലെ "ദൈവം ഇല്ല" എന്ന് പറയേണ്ടി വരും. മേല്‍ പറഞ്ഞ സംവിധാനങ്ങളാണ് ദൈവത്തിന്റെ ടെക്നോളജി എന്ന് പറയുന്നത്.
    ________________________
    susheel said; നാജ്,
    വെല്ലുവിളികള്‍ക്കുമുമ്പ് ദയവായി പോസ്റ്റ് ഒന്ന് മനസ്സിരുത്തി വായിച്ചിട്ട് വരൂ.
    ________

    എന്നെ സംബന്ധിച്ച് ഇതൊരു പുതിയ അറിവല്ല.
    അടിസ്ഥാന ചിന്തയിലെ തകാരാര്, കാര്യങ്ങള്‍ മനസ്സിലാക്കാത്തതിന്റെ പ്ലട്ഫോമില്‍ നിന്നാണ് ഇതൊക്കെ വരുന്നത്. വാക്കുകളുടെയും, തിയരികളുടെയും പെരുമഴ. ഗ്രന്ഥങ്ങള്‍ ഒരുപാട് എഴുതാം. തര്‍ക്കിക്കാം. താങ്കള്‍ക്കു ഇതൊക്കെ വലിയ ചിന്ത ആയിരിക്കാം.
    ബട്ട്‌ ഫോര്‍ മി ഈസ്‌ നതിംഗ്. താങ്കളുമായി സംവധിക്കുന്നതില്‍ ബ്ലോഗ്‌ അപര്യാപ്തമാണ്.

    ReplyDelete
  55. ബട്ട്‌ ഫോര്‍ മി ഈസ്‌ നതിംഗ്. താങ്കളുമായി സംവധിക്കുന്നതില്‍ ബ്ലോഗ്‌ അപര്യാപ്തമാണ്.

    >>> അതുകൊണ്ട് നമുക്ക് പര്യാപ്തമായ മറ്റു വേദികളില്‍ സംവദിക്കാം..

    ReplyDelete
  56. >>>>"ഞാന്‍ യുക്തിവാദം പറയാന്‍ തുടങ്ങിയിട്ട് 35 വര്‍ഷത്തോളമായി. ഇന്നു വരെ കേട്ടിട്ടുള്ള മറുപടികളില്‍ 99% വും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ മാത്രമായിരുന്നു. എന്റെ ബ്ലോഗിലെ പ്രതികരണങ്ങളും തഥയ്‌വ !"<<<<എന്നാണ് ജബ്ബാര്‍ എഴുതുന്നത്. സംവാദങ്ങളില്‍ വാദങ്ങള്‍ക്കു മറുവാദമുന്നയിക്കുമ്പോള്‍ കുറച്ചൊക്കെ വ്യക്തിപരമായ പരിഹാസമൊക്കെ എല്ലാവരും നടത്തുന്നതാണ്. പക്ഷേ, മറുവാദമൊന്നുമുന്നയിക്കാതെ വ്യക്തിപരമായ പരിഹാസം മാത്രം നടത്തുന്നത് ജബ്ബാര്‍ മാഷായാലും മാഷിന്റെ ബ്ലോഗില്‍ കമന്റുന്ന മേല്‍പ്പറഞ്ഞവരായാലും അതു ശരിയല്ലെന്നേ ചൂണ്ടിക്കാണിക്കുന്നുള്ളൂ.
    ഹുസൈനോടുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം നേരിട്ടു മറുപടി പറയട്ടെ. സത്യാന്വേഷി ഇനി "ഇടക്കാരനായി" നില്ക്കാനില്ല.
    മാത്രമല്ല, വിഷയത്തിലല്ല ഈ ചര്‍ച്ച. അതു തുടരുന്നതു ശരിയുമല്ല.
    ദയവായി സുശീല്‍കുമാര്‍ ക്ഷമിക്കുമല്ലോ.

    ReplyDelete
  57. സുശീല്‍,
    താങ്കള്‍ക്കു ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ട് എങ്കില്‍ എന്റെ സമയം ഫലപ്രദം. അല്ല എങ്കില്‍ പറഞ്ഞു മനസ്സിലാക്കി തരാന്‍ ഈ ബ്ലോഗ്‌ അപര്യാപ്തം എന്നാണു ഞാന്‍ പറഞ്ഞു വന്നത്.
    ഞാന്‍ മേല്‍പറഞ്ഞത്‌ താങ്കള്‍ക്കു മനസ്സിലായോ എന്നറിയില്ല.

    ReplyDelete
  58. "ഒന്നാംതരം ഓട്ടക്കാരനായ ഒരു കുതിരയുടെ ആസനത്തില്‍ ചെന്ന് കുഴിയീച്ച മുട്ടയിടുന്നതുപോലെയാണ് നല്ല എഴുത്തുകാരുടെ പുറകെ നടന്ന് ചൊറിയുന്ന വിമര്‍ശകര്‍ . കുതിരയുടെ ഓട്ടത്തിന് അതുവഴി തടസ്സമൊന്നും ഉണ്ടാവുന്നില്ല."
    ===================


    Atheists arrogance is worse than their ignorance.

    സുശീല്‍, ഹുസൈന്‍ പറയുന്ന കാര്യങ്ങള്‍, ശരിയായാലും തെറ്റായാലും, വായനയുടെയും, ഗവേഷണത്തിന്റെയും ഫലമാണ് എന്ന് ആ ലേഖനങ്ങള്‍ വായിച്ചാല്‍ മതിയാകും (റഫറന്‍സ് നോക്കണമേന്നില്ല)

    താങ്കളുടെ മറുപടിയില്‍ ഇത് രണ്ടിന്റെയും അഭാവം ഉണ്ട്.

    ReplyDelete
  59. ഹുസൈന്റെ ലേഖനത്തിന്റെ രണ്ടാം ഭാഗം സ്നേഹസംവാദം നവംബര്‍ ലക്കത്തില് വന്നിട്ടുണ്ട്.നിരീശ്വരവാദം അബദ്ധങ്ങളില്‍നിന്ന് അബദ്ധങ്ങളിലേക്ക്

    ReplyDelete
  60. സുബൈര്‍:
    "സുശീല്‍, ഹുസൈന്‍ പറയുന്ന കാര്യങ്ങള്‍, ശരിയായാലും തെറ്റായാലും, വായനയുടെയും, ഗവേഷണത്തിന്റെയും ഫലമാണ് എന്ന് ആ ലേഖനങ്ങള്‍ വായിച്ചാല്‍ മതിയാകും (റഫറന്‍സ് നോക്കണമേന്നില്ല)

    താങ്കളുടെ മറുപടിയില്‍ ഇത് രണ്ടിന്റെയും അഭാവം ഉണ്ട്"

    >>>>>>>>>>" ഒരു ലേഖന പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോള്‍ തന്നെ അതിന് മറുപടിയുമായി ഇറങ്ങേണ്ടതില്ലെന്നറിയാം. വായിച്ചിടത്തോളം അതില്‍ മറുപടിപറയത്തക്കതായി പുതിയതെന്തെങ്കിലും ഉണ്ടെന്നും തോന്നുന്നില്ല. ഏതായാലും സമഗ്രമായി അതിനെ വിലയിരുത്തി പ്രതികരിക്കത്തക്കതായി വല്ലതുമുണ്ടെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്യുമെന്ന് കരുതുന്നു. നാസ്തികനായ ദൈവം അഭിസംബോധന ചെയ്യുന്ന വിഷയങ്ങളെ അവഗണിച്ച്‌ വാചകക്കസര്‍ത്തു നടത്തുന്ന എന്‍ എം ഹുസ്സൈന്റെ വാദഗതികളുടെ പൊള്ളത്തരം വെളിവാക്കുക എന്നത് മാത്രമാണ്‌ ഈ പോസ്റ്റില്‍ ഉദ്ദേശിക്കുന്നത്."

    ശാസ്ത്രപുസ്തകങ്ങളില്‍ നിന്ന് പകര്‍ത്തി അത് തന്റെ കിതാബിന്‌ തെളിവാണെന്ന് ആരെങ്കിലും പറാഞ്ഞാല്‍ അവരെ ശാസ്ത്രം പറഞ്ഞ് മനസ്സിലാക്കാമെന്ന് എനിക്ക് വ്യാമോഹമില്ല. 'വായനയും' 'റഫറന്‍സുമുണ്ടായിട്ടും" വാചകക്കസര്‍ത്തുനടത്തി മേനി നടിക്കുന്നവര്‍ക്ക് അവരുടെ ആശയപാപ്പരത്തം തുറന്നുകാട്ടാന്‍ ഇതിലും കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ അത് ചര്‍ച്ചകളിലൂടെ ആകാം എന്നാണുദ്ദേശം. എന്നാല്‍ അതിനും ഇതുമ്രെ ആരും മുതിര്‍ന്നിട്ടില്ലല്ലോ?

    ReplyDelete
  61. Susheel,
    എനിക്ക് തോന്നുന്നത്, താങ്കള്‍ ഹുസൈനെ ഘണ്ടിച്ചു കൊണ്ട് ഒരു പുസ്തകം എഴുതുക, അല്ലെങ്കില്‍ ഒരു സംവാദം. പുസ്തകങ്ങളിലെ വരികള്‍ക്ക് ഗ്രന്ഥകര്‍ത്താവിന്റെ ചിന്തകളെ മുഴുവന്‍ വായനക്കാര്‍ക്ക് നല്‍കുന്നതിനു പരിമിതിയുണ്ട്. അത് പരിഗണിക്കേണ്ടതുണ്ട്.
    (മനുഷ്യന്റെ / സുശീലിന്റെ) ചിന്തിക്കുന്നതിന്റെ വളരെ ചെറിയ ഭാഗം മാത്രമേ സംവധിക്കുന്നതിനായി ഉപയോഗിക്കുന്നുള്ളൂ. പല കാര്യങ്ങളും വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ വരുന്നത് അവരുടെ പെര്സ്പെക്ഷന്റെ കപാസിറ്റി യുടെ കുറവും കൂടി യാണെന്ന് പരിഗണിക്കേണ്ടതുണ്ട് . ഗ്രന്ഥ കര്‍ത്താവ്‌ മലയാളിയും ആയതു കൊണ്ട് നേരിട്ടുള്ള സംവാദത്തിനു യുക്തി - വേദിയില്‍ പ്രസക്തിയുണ്ട് !
    അഞ്ചോ ആരോ പേരില്‍ ഈ ചര്‍ച്ച ഈ ബ്ലോഗില്‍ ഒതുക്കാതെ പുസ്തകംVsപുസ്തകം, പിന്നെ പൊതു സംവാദം ആകട്ടെ ഈ വിഷയം ! പരിഗണിക്കുമെന്ന് കരുതുന്നു.

    ReplyDelete
  62. സി.കെ. ബാബുവിന്‍റെ ലേഖനത്തിലേക്ക് സുശീല്‍ കുമാര്‍ ശ്രദ്ധ ക്ഷണിച്ചതുകൊണ്ട് ആ ലേഖനത്തിലെ വിഷയം ഇവിടെ ചര്‍ച്ച ചെയ്യുന്നതില്‍ ബ്ലൊഗര്‍ക്ക് വിനോധമുണ്ടാകും എന്നു തോന്നുന്നില്ല.

    സി.കെ. ബാബു ഒരു മുന്വിധിയോടെയാണ് ലേഖനം ആരംഭിക്കുന്നത് തന്നെ. ഒരു സത്യാന്‍ന്വേഷി സത്യാന്വേഷണത്തിലൂടെ ദൈവത്തെ കണ്ടെത്തിയാല്‍ അയാളുടെ ആസത്യാന്വേഷണം വ്യര്‍ഥമായി എന്നാണ് ബാബു ആദ്യമേ തന്നെ പറഞ്ഞു വെക്കുന്നത്. അതിനു പറയുന്ന ന്യായം അതിലേറെ വിചിത്രം. "ഈ ലോകത്തില്‍ ഇന്നോളം മരിച്ചവരും ഇന്നു് ജീവിക്കുന്നവരുമായ കോടാനുകോടി മനുഷ്യരിലെ ബഹുഭൂരിപക്ഷവും ഒരു അന്വേഷണവുമില്ലാതെ തലമുറകളില്‍ നിന്നും തലമുറകളിലേക്കു് ഏറ്റെടുത്ത 'സത്യമാണു്' പല രൂപത്തിലും ഭാവത്തിലുമുള്ള 'ദൈവങ്ങള്‍' എന്നതു് ഇതിനു് തെളിവു്.

    അന്വേഷണമൊന്നും കൂടാതെ ധാരാളമാളുകള്‍ ഒരു വസ്തുത അംഗീകരിക്കുന്നു എന്നത് ആ വസ്തുത തെറ്റാണെന്നതിലേക്ക് തെളിവാകുന്നതെങ്ങനെ? ഹൈഡ്രജനും ഓക്സിജനും ചേര്‍ന്നാണ് വെള്ളം ഉണ്ടാകുന്നത് എന്നത് ശാസ്ത്രം അംഗീകരിക്കുന്ന യാഥാര്‍ത്യമാണ്. വളരെ ലളിതമായ ഈ ശാസ്ത്ര സത്യം എത്രപേര്‍ സ്വയം പരീക്ഷിച്ചറിഞ്ഞിട്ടുണ്ട്? ഹൈഡ്രജനും ഓക്സിജനും ചേര്‍ന്നാണ് വെള്ളം ഉണ്ടാകുന്നത് എന്നു വിശ്വസിക്കുന്നവരില്‍ 99% പേരും ഈ യാഥാര്‍ത്യം പരീക്ഷിച്ചറിഞ്ഞവരല്ല എന്നതാണ് സത്യം. ഈ ശാസ്ത്ര സത്യത്തെ നിഷേധിക്കുന്ന ഒരു കിറുക്കന്‍, ഹൈഡ്രജനും ഓക്സിജനും ചേര്‍ന്നാണ്‍ വെള്ളം ഉണ്ടാകുന്നത് എന്ന് പരീക്ഷിച്ചറിയാന്‍ മുതിരുന്ന ഒരു വിദ്യാര്‍ഥിയോട് "തന്‍റെ പരീക്ഷണത്തില്‍ നിന്ന് ഹൈഡ്രജനും ഓക്സിജനും ചേര്‍ന്നാണ് വെള്ളം ഉണ്ടാകുന്നത് എന്ന നിഗമനത്തിലാണ് താന്‍ എത്തുന്നത് എങ്കില്‍ തന്‍റെ പരീക്ഷണം വ്യര്‍ഥമായി" എന്നു പറയുന്നത്പോലെ വിഡ്ഡിത്തമാണ് ബാബുവിന്‍റെ ഈ മുന്‍‌വിധി.

    ReplyDelete
  63. ബാബുവിന്‍റെ അഹങ്കാരം ഡ്വനിക്കുന്ന മറ്റോരവകാശ വാദം, "ദൈവത്തെ സഹായിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരേക്കാള്‍ ദൈവവിഷയം കൂടുതല്‍ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ളവര്‍ നിരീശ്വരവാദികളാണെന്നതിനാലാണു് അവരുടെ വാദമുഖങ്ങള്‍ക്കു് വിശ്വാസികളുടേതിനേക്കാള്‍ കൂടുതല്‍ തെളിമയും ആധികാരികതയും ഉണ്ടാവുന്നതു്."

    ഈ വാദം സത്യമാണെന്ന് അംദീകരിച്ചാല്‍‌,‌ ലോകത്തുള്ള ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളും വിഡ്ഡികളും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തെല്ലും ബുദ്ധിയില്ലാത്തവരും ആണെന്ന് പറയേണ്ടിവരും. അങ്ങനെ തന്നെയാണ്‍ നാസ്തികരുടെ മനസ്സിലിരിപ്പ് എന്ന കാര്യം അറിയാതെയല്ല ഞാന്‍ ഇത് പറയുന്നത്. കാര്യം ഇവിടെ ഒന്നു വ്യക്തമാക്കി എന്നു മാത്രം.

    ReplyDelete
  64. ഡോക്കിന്‍സിന്‍റെ പുസ്തകത്തില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് ബാബു എഴുതിയ ലേഖനത്തിലെ വിഷയത്തിന്‍റെ ചുരുക്കം ഇതാണ്: "വളരെ വ്യവസ്ഥാപിതമെന്നു വിശ്വാസികള്‍ കരുതുന്ന ഈ പ്രപഞ്ച ഘടന ഒരു കാരണവുമില്ലാതെ തികച്ചും യാദൃച്ഛികമായി ഉണ്ടായതാണ്."

    ഇതാണ് നാസ്തിക വാദത്തിന്‍റെ കാതല്‍. തലക്കകത്ത് എന്തെങ്കിലും ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍ വളരെ പ്രയാസമുള്ള ഈ യാദൃച്ഛികതാ വാദം സ്ഥാപിക്കാന്‍ കാലാകാലങ്ങളായി നാസ്തികര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പലപല സിദ്ധാന്തങ്ങള്‍ അവരുടെ കഴിവനുസരിച്ച് അവര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, മനുഷ്യ ബുദ്ധിക്ക് അംഗീകരിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു നിര്‍‌വചനവും ഇന്നേവരെ ഈ യാദൃച്ഛികതാ സിദ്ധാന്തത്തിനു നല്‍കാന്‍ നാസ്തികര്‍ക്ക് സാധിച്ചിട്ടില്ലെന്നതാണ് സത്യം. എങ്കിലും, അഹങ്കാരത്തിനും വിടുവായത്തത്തിനും ഒട്ടും കുറവില്ല.

    ആകസ്മികമായി ഉണ്ടായി എന്നു നാസ്തികര്‍ പറയുന്ന ഈ പ്രപഞ്ച വ്യവസ്ഥ കാണുന്ന ബുദ്ധിയുള്ളാ ആര്‍ക്കും തോന്നുന്നത് ഇത് യാദൃച്ചികമല്ല, ഇതിനു പിന്നില്‍ ഒരു ബുദ്ധിയുടെ പ്രവര്‍ത്തനം അനിവാര്യമാണ് എന്നാണ്. മനുഷ്യന്‍ സൃഷ്ടിച്ച വളരെ നിസ്സാരമായ വസ്തുക്കള്‍പോലും ഒരു സ്രഷ്ടാവിന്‍റെ അഭാവത്തില്‍ ഉണ്ടാകുന്നില്ല എന്നു വിശ്വസിക്കുന്ന നാസ്തികന്‍ ദൈവത്തെ നിഷേധിക്കുക എന്ന ഒരൊറ്റ് ഉദ്ദേശ്യത്തോടെയല്ലേ ഈ ആകസ്മികതാ വാദം ഉന്നയിക്ക്കുന്നത്? ദൈവത്തെക്കുറിച്ചു തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന് ആര്‍ജ്ജവത്തോടെ സമ്മതിക്കുന്നതിനു പകരം ദൈവത്തിന്‍റെ അസ്തിത്വത്തെ നിഷേധിക്കാന്‍ മുതിരുന്നതിനെ എങ്ങനെ യുക്തിവാദം എന്നു വിളിക്കും?

    ReplyDelete
  65. ബാബു: ""...യാദൃച്ഛികമായി ഉണ്ടായതാണ്""
    നോ സ്പേസ് - പിന്നെ സ്പേസ് ഉണ്ടാവുക
    നോ മര്‍ദം - പിന്നെ മര്‍ദം ഉണ്ടാകുക ( ഇന്‍ എ അണ്‍കവേഡു സ്പേസ് !)
    നോ പദാര്‍ത്ഥം - പിന്നെ പദാര്‍ത്ഥം ഉണ്ടാവുക
    പദാര്‍ത്ഥം, പിന്നെ വളരാന്‍ തുടങ്ങുക
    നോ ചൂട് - പിന്നെ ചൂട് പിടിക്കുക
    പിന്നെ ചൂട് പിടിച്ചാല്‍ - പൊട്ടി തെരിക്കണമെന്നു സ്വയം തീരുമാനിക്കുക
    കഷ്ണങ്ങള്‍ സ്വയം തിരിയണമെന്ന് തീരുമാനിക്കുക
    വലിയ കഷണങ്ങളുടെ ചുറ്റും തിരിയണമെന്ന് തീരുമാനിക്കുക
    സമയം സ്വയം ക്ളിപ്തപെടുതനമെന്നു തീരുമാനിക്കുക
    ഓരോ കഷ്നങ്ങളിലും പിന്നെ ജീവികള്‍ ഉണ്ടാകണമെന്ന് തീരുമാനിക്കുക
    സത്യം പറഞ്ഞാല്‍ ബാബു പറഞ്ഞത് സത്യമാണ് !
    ""...യാദൃച്ഛികമായി ഉണ്ടായതാണ്"" ആ യാദൃചികതക്ക് ബുദ്ധിയുണ്ടെന്ന് ഞാന്‍ പറയും, ബാബുവും പറയും ബാബുവിന് ബുദ്ധി നല്‍കിയ ""ആ ബുദ്ധിയുള്ള യാദൃചികതയെ" ഞാന്‍ സൃഷ്ടാവ് എന്ന് ഷോര്‍ട്ട് ആയി വിശേഷിപ്പിക്കുന്നതില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടോ ?
    അല്ലെങ്കില്‍ ദൈവം എന്ന് മാറ്റി "യാദൃചികത" എന്ന് ആ സൃഷ്ടാവിന് മറ്റൊരു അപരനാമം നല്‍കട്ടെ ?

    This is how I became an Athiest,with a strong faith in "God, the Wise !" (Quran)

    ReplyDelete
  66. @..naj

    ഇതൊന്നും മനസ്സിലാക്കാന്‍ കഴിയാത്ത മരത്തലയന്‍മാരാണ് നാസ്തികര്‍ എന്നു വിശ്വസിക്കാന്‍ മാത്രം നാം വിഡ്ഡികളാകണ്ട നാജ്. താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നതായിപ്പോയി നാസ്തിക വാദത്തിന്‍റെ മുദ്രാവാക്യം. (എല്ലാ നാസ്തികരും ഈ ഗണത്തില്‍ പെടില്ല എന്നത് ശരിയാണ്)

    ReplyDelete
  67. ആകസ്മികതാ വാദത്തിന് പിന്‍ബലമെന്നോണം ഡോക്കിന്‍സ് അവതരിപ്പിക്കുന്ന ഒരു വിചിത്ര വാദമുണ്ട്. അതായത്, മനുഷ്യ ബ്യുദ്ധി സൃഷ്ടിവാദത്തിനനുകൂലമായ രീതിയില്‍ ആദ്യമേ തന്നെ പാകപ്പെട്ടുപോയി എന്നതാണത്. ഉദാഹരണമായിപ്പറഞ്ഞാല്‍, മനുഷ്യന്‍ തന്‍റെ ആവശ്യത്തിനായി നിര്‍മ്മിക്കുന്ന എല്ലാ വസ്തുക്കളും ഒരു ഉദ്ദേശ്യം മുന്നിര്‍ത്തി, പ്ലാന്‍ ചെയ്താണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് പ്രപഞ്ചത്തില്‍ കാണുന്ന എല്ലാ വസ്തുക്കളും ഇതുപോലെ ആരുടെയോ പ്ലാന്‍ അനുസരിച്ച് ഉണ്ടായതാണെന്ന ഒരു മുഥ്യാ ബോധം മനുഷ്യ ബുദ്ധിയില്‍ ഉറച്ചുപോയി. അതുകൊണ്ടാണ് എന്തു കണ്ടാലും അതിനു പിന്നില്‍ ഒരു ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ടായിരിക്കണം എന്ന ഒരു തോന്നല്‍ മനുഷ്യന് ഉണ്ടാകുന്നത്. എപ്പടി ഐഡിയ?

    ReplyDelete
  68. ഡോക്കിന്‍സ്: മനുഷ്യന്‍ തന്‍റെ ആവശ്യത്തിനായി ഒരു ഉദ്ദേശ്യം മുന്നിര്‍ത്തി, പ്ലാന്‍ ചെയ്താണ് ഉണ്ടാക്കുന്നത്/'. ."".............ആരുടെയോ പ്ലാന്‍ അനുസരിച്ച് ഉണ്ടായതാണെന്ന ഒരു മുഥ്യാ ബോധം മനുഷ്യ ബുദ്ധിയില്‍ ഉറച്ചുപോയി. ""_______________________________
    ഈ ഡോക്കിന്‍സ് തമാശകാരനാണോ ! ഡോക്കിന്‍സ് ഈ പറഞ്ഞ "മനുഷ്യ" വിഭാഗത്തില്‍ പെടില്ലേ. അത് കൊണ്ടാണോ ഒരു ഓപ്പോസിറ്റ് ചിന്ത ഉണ്ടായത് ! ഇത്ര ഉറച്ചു പോയീട്ടും അതിനെ തോല്‍പ്പിച്ച് മറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞതിന്റെ പിറകില്‍ വേറെ എന്തെങ്കിലും പ്ലാന്‍ രൂപ പെടുതീയിട്ടുണ്ടായിരുന്നോ പ്രകൃതി ""
    ഈ ഡോക്കിന്‍സ്നെ അടുത്ത് കിട്ടിയിരുന്നെങ്കില്‍ ഒന്ന് ചോദിക്കാമായിരുന്നു.

    ReplyDelete
  69. ഡോക്കിന്‍സിനെ ചോദ്യം ചെയ്യനോ? എന്താ നാജ് ഇപ്പറയുന്നത്? നാജിനും ആസനത്തിലെ കൃമിയാകാന്‍ ധൃതിയായോ?

    ReplyDelete
  70. സി കെ ബാബുവിന്റെ പോസ്റ്റിന്റെ ലിങ്ക് നല്‍കിയിട്ടുള്ള ജബ്ബാര്‍ ഇ എ, അതു വായിക്കാന്‍ അഭ്യര്‍ത്ഥിച്ച സുശീല്‍കുമാര്‍ ഇവരോടൊരു ചിന്ന ചോദ്യം. അതില്‍ ആര്‍ക്കെങ്കിലും അഭിപ്രായം രേഖപ്പെടുത്താന്‍ വല്ല സ്കോപ്പുമുണ്ടോ? കമന്റിന് മോഡറേഷനേര്‍പ്പെടുത്തുന്നതു കണ്ടിട്ടുണ്ട്. എന്നാല്‍ കമന്റ് ഓപ്ഷന്‍ തന്നെ എടുത്തുകളയുന്ന ഒരാള്‍ എന്തുമാതിരി ജനാധിപത്യബോധമുള്ളയാളാണ്?

    ReplyDelete
  71. കല്‍ക്കി said:

    ബാബുവിന്‍റെ അഹങ്കാരം ഡ്വനിക്കുന്ന മറ്റോരവകാശ വാദം, "ദൈവത്തെ സഹായിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരേക്കാള്‍ ദൈവവിഷയം കൂടുതല്‍ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ളവര്‍ നിരീശ്വരവാദികളാണെന്നതിനാലാണു് അവരുടെ വാദമുഖങ്ങള്‍ക്കു് വിശ്വാസികളുടേതിനേക്കാള്‍ കൂടുതല്‍ തെളിമയും ആധികാരികതയും ഉണ്ടാവുന്നതു്."

    What Babu said is correct. Here is the result from recent US Religious knowledge survey done by Pew Forum

    Atheists and agnostics, Jews and Mormons are among the highest-scoring groups on a new survey of religious knowledge, outperforming evangelical Protestants, mainline Protestants and Catholics on questions about the core teachings, history and leading figures of major world religions.

    ReplyDelete
  72. 'മൂര്‍ത്തമായ' യാതൊരു തെളിവുമില്ലതെയാണ്‌ കോടിക്കണക്കിനാളുകള്‍ ശബരിമല അയ്യപ്പന്‍, മാഹാവിഷ്ണു, ശിവന്‍, ബ്രഹ്മാവ് പറശ്ശിനിക്കടവ് മുത്തപ്പന്‍, സായിബാബ തുടങ്ങിയ ദൈവങ്ങളില്‍ വിശ്വസിക്കുന്നത്. എന്‍ എം ഹുസ്സൈനും കൂട്ടരും എന്തുകൊണ്ടാണ്‌ ഈ വ്യക്തിദൈവങ്ങളെയൊന്നും വിശ്വസിക്കാതെ ഖുര്‍ ആനിലെ വ്യക്തിദൈവമായ അല്ലാഹുവിനെ മാത്രം വിശ്വസിക്കുന്നത്? അവര്‍ 'മൂര്‍ത്തമായതെളിവില്ലാത്ത' കാര്യങ്ങളില്‍ വിശ്വസിക്കുന്നവാരാണെന്നിരിക്കെ?

    ReplyDelete
  73. "ആകസ്മികമായി ഉണ്ടായി എന്നു നാസ്തികര്‍ പറയുന്ന ഈ പ്രപഞ്ച വ്യവസ്ഥ കാണുന്ന ബുദ്ധിയുള്ളാ ആര്‍ക്കും തോന്നുന്നത് ഇത് യാദൃച്ചികമല്ല, ഇതിനു പിന്നില്‍ ഒരു ബുദ്ധിയുടെ പ്രവര്‍ത്തനം അനിവാര്യമാണ് എന്നാണ്. മനുഷ്യന്‍ സൃഷ്ടിച്ച വളരെ നിസ്സാരമായ വസ്തുക്കള്‍പോലും ഒരു സ്രഷ്ടാവിന്‍റെ അഭാവത്തില്‍ ഉണ്ടാകുന്നില്ല എന്നു വിശ്വസിക്കുന്ന നാസ്തികന്‍ ദൈവത്തെ നിഷേധിക്കുക എന്ന ഒരൊറ്റ് ഉദ്ദേശ്യത്തോടെയല്ലേ ഈ ആകസ്മികതാ വാദം ഉന്നയിക്ക്കുന്നത്? ദൈവത്തെക്കുറിച്ചു തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന് ആര്‍ജ്ജവത്തോടെ സമ്മതിക്കുന്നതിനു പകരം ദൈവത്തിന്‍റെ അസ്തിത്വത്തെ നിഷേധിക്കാന്‍ മുതിരുന്നതിനെ എങ്ങനെ യുക്തിവാദം എന്നു വിളിക്കും?"

    >>>>>>>>>>>>> ഈ പ്രപഞ്ചത്തിനു പിന്നില്‍ ഒരു 'ബുദ്ധിയുടെ' പ്രവര്‍ത്തനം ഉണ്ടോ, ഇല്ലേ എന്നൊക്കെയുള്ള സംശയം സ്വാഭാവികമാണ്‌. പക്ഷേ ആ 'ബുദ്ധി' ഖുര്‍ ആനിലോ, ബൈബിളിലോ കാണുന്ന 'സാമാന്യബുദദ്ധിയില്ലാത്തെ ബുദ്ധിയല്ല' എന്ന് പറയാന്‍ കൂടുതല്‍ ഗവേഷണമൊന്നും നടത്തേണ്ടതില്ല. ഇനി ഒരു 'ബുദ്ധി'യുണ്ടാമെങ്കില്‍ തന്നെ ആ 'ബുദ്ധി' സ്വയം മനുഷ്യര്‍ക്കുമുന്നില്‍ വെളിപ്പെടുത്തുന്നതിനുപകരം പരസ്പര വിരുദ്ധമായ രീതിയില്‍ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ഏതോ അപരിഷ്കൃത സമൂഹത്തില്‍ ആര്‍ക്കോ എക്കാലത്തേക്കുമായി വെളിപ്പെടുത്തിക്കൊടുത്ത് മാറിനില്‍ക്കുകയാണ്‌ എന്ന് മനസ്സിലാക്കാനും വിഷമമുണ്ട്.

    ReplyDelete
  74. 'ഇന്ദ്രിയാതീത യഥാര്‍ത്ഥ്യമാണ്‌ ദൈവം' എന്ന് വാദിക്കുകയും ഒപ്പം തന്നെ 'പ്രപഞ്ചം മുഴുക്കെ സൃഷ്ടിച്ച് സംവിധാനിച്ചത് ഏകദൈവമാണെന്ന വിശ്വാസം ലഭ്യമായ ഏറ്റവും പുതിയ ശാസ്ത്രീയ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട് ' എന്ന് വിടുവായത്തം മുഴക്കുകയും ചെയ്യുന്നത് തികഞ്ഞ പാപ്പരത്തം തന്നെയാണ്‌. ഇനി ഡാകിന്‍സിന്റെ വാദങ്ങള്‍ മൊത്തം തെറ്റാണെന്ന് സ്ഥാപിക്കാന്‍ ലേഖകന്‌ കഴിഞ്ഞാലും അതുമൂലം തന്റെ മത ഗ്രന്ഥത്തിലെ അമ്മൂമ്മക്കഥകള്‍ ശരിയാണെന്നെങ്ങനെ പറയാന്‍ കഴിയും? സൃഷ്ടിവാദത്തിന്‌ തെളിവ് എന്താണ്‌? ദൈവം സൃഷ്ടി നടത്തി എന്ന് ആദ്യമേ തീരുമാനിക്കുന്നു. ആ ദൈവംതന്റെ കിതാബിലെ ദൈവം തന്നെയാണെന്നും മുന്‍ കൂട്ടി തീരുമാനിക്കുന്നു. ആ തീരുമാനം ഉറപ്പിക്കാന്‍ വാദങ്ങള്‍ നിരത്തുന്നു എന്നല്ലാതെ വസ്തുനിഷ്ഠമായി എന്ത് തെളിവണ്‌ സൃഷ്ടിവാദികള്‍ നിരത്തുന്നത്?

    ReplyDelete
  75. Jack Rabbit,
    Not only that. All the propositions in my post are provable, but not to the 'know-all' religious participants here.

    സത്യാന്വേഷി,
    എന്‍റെ ഗൂഗിള്‍ ബ്ലോഗ് ഞാന്‍ അടച്ചിരുന്നു. പഴയ എന്‍റെ ചില വായനക്കാര്‍ ആഗ്രഹിച്ചതിന്റെ പേരില്‍ മാത്രം വീണ്ടും തുറന്നതാണ്. അതില്‍ കമന്‍റ് ഓപ്ഷന്‍ വയ്ക്കാന്‍ പ്ലാനില്ല.

    Moreover, repeatedly, I am not interested in a discussion with you.

    ReplyDelete

  76. സത്യാന്വേഷി,
    എന്‍റെ ഗൂഗിള്‍ ബ്ലോഗ് ഞാന്‍ അടച്ചിരുന്നു. പഴയ എന്‍റെ ചില വായനക്കാര്‍ ആഗ്രഹിച്ചതിന്റെ പേരില്‍ മാത്രം വീണ്ടും തുറന്നതാണ്. അതില്‍ കമന്‍റ് ഓപ്ഷന്‍ വയ്ക്കാന്‍ പ്ലാനില്ല.


    @സികെ. ബാബു.

    ബാബുവിന്റെ പോസ്റ്റില്‍ കമന്റ് വേണോ വേണ്ടേ എന്നതൊക്കെ ബാബുവിന്റെ ഇഷ്ടം. അതിന് ഇവിടെ ആര്‍ക്കും ഒരു തടസ്സവുമില്ല.

    ഡോക്കിന്‍സ് ആനയാണ് പരിണാമം സിദ്ധാന്തം ചേനയാണ് എന്നൊക്കെ താങ്കള്‍ക്കെഴുതാം. അതിനെ ആരും എതിര്‍ക്കില്ല.

    താങ്കളുടെതല്ലാത്ത ആശയങ്ങളെ എന്തിനു പരിഹസിക്കാനും വിമര്‍ശിക്കാനും നടക്കുന്നു.?
    ഡോക്കിന്‍സും ഡാര്‍വ്വിനും മൊക്കെ നിങ്ങള്‍ക്ക് ദൈവങ്ങളായിരിക്കും. അത് പോലെ തന്നെയല്ലെ മറ്റുള്ളവര്‍ക്ക് അവരുടേതും. ആരെങ്കിലും ഡോക്കിന്‍സിന്റെ പുസ്തകത്തെ വിമര്‍ശിക്കുമ്പോഴേക്ക് എന്തിനിത്ര തരം താഴുന്നു?

    എനിക്കെല്ലാവരെയും വിമര്‍ശിക്കാം പരിഹസിക്കാം. അതിനെ മറ്റാരും ചോദ്യം ചെയ്യാനേ പാടില്ലാ.. എന്നത് എന്തു തരം അസുഖമാണ് ബാബൂ?

    ഹൊ എന്തൊരു ഹലാക്കിന്റെ ജനാധിപത്യബോധം....!!!

    താങ്കളെ പോലുള്ള ‘കുഴിയീച്ചകള്‍‘(പ്രയോഗം സി.കെ ബാബു) വിചാരിച്ചാല്‍ ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കാന്‍ പോണില്ല. :)

    ReplyDelete
  77. ശ്രീ സുശീല്‍ കുമാര്‍ താങ്കള്‍ സ്നേഹസംവാദം മാസികക്ക് മറുപടി പറയാന്‍ ബ്ലോഗ്‌ തുടങ്ങേണ്ടതില്ല. താങ്കള്‍ക്ക് പറയാനുള്ളത് സ്നേഹസംവാദം മാസികക്ക് താഴെ കൊടുക്കുന്ന അഡ്രസ്സില്‍ അയച്ചാല്‍ അവര്‍തന്നെ പ്രസിദ്ധീകരിക്കുന്നതാണ്
    എന്‍ എം ഹുസൈന്റെ ലേഖനം വായിക്കുന്ന വായനക്ക്, ശ്രീ ഹുസൈന്‍ തന്നെയും താങ്കളുടെ മറുപടി വായിക്കാന്‍ അതാവും നല്ലത്. അല്ലാതെ അവിടെ നിന്നും ഇവിടെ നിന്നും താങ്കള്‍ക്ക് ഗ്രിപ്പ് കിട്ടുന്നത് മാത്രം പറയുന്നത് .അന്ധന്‍ ആനയെ കണ്ടത്പോലെ മാത്രമേ വായനക്കാര്‍ക്ക് അനുഭവപ്പെടു

    അഡ്രസ്സ് ഇതാണ്
    editor
    snehasmvadam monthly
    niche of truth
    p b no 1981
    vyttila
    cochin 19

    സ്നേഹസംവാദം മാസികയും, നിചെഒഫ് ട്രുതും ഓണ്‍ലൈന്‍ ആയി ഇവിടെ ലഭിക്കും

    ReplyDelete
  78. This comment has been removed by the author.

    ReplyDelete
  79. പൊന്നേമഠത്തില്‍,

    അത് ഇ മെയിലായി അയച്ചുകഴിഞ്ഞിട്ടുണ്ട്. പ്രസിദ്ധീകരിക്കുമോ എന്ന് കാത്തിരുന്ന് കാണാം. ഗ്രിപ്പൊക്കെ അവിടെ നില്‍ക്കട്ടെ, അദ്ദേഹത്തിന്റെ ലേഖനത്തില്‍ പറഞ്ഞ കാര്യമെടുത്തുതന്നെ താങ്കള്‍ക്ക് സംവദിക്കാം. സ്വാഗതം.

    ReplyDelete
  80. 'കാലം' എന്ന യോഗ്യന്‍ ഒരുവര്‍ഷം മുന്‍പേ എന്നോട് ചോദിച്ചുവാങ്ങിയ ഒരു കമന്‍റ്:

    >> June 1, 2009 7:07 PM

    കാലം,
    ഇതുപോലെ പ്രതികരിക്കുന്നവരുടെ ചോദ്യങ്ങൾ അല്ല Einstein ഉദ്ദേശിച്ചത്. This is my last reply to you.<<

    എന്തുചെയ്യാം, ചില ജന്‍മങ്ങള്‍ അങ്ങനെയാണ്. സ്വന്തമായി എന്തെങ്കിലും എഴുതാനോ ചര്ച്ച ചെയ്യുന്ന വിഷയത്തില്‍ എന്തെങ്കിലും പറയാനോ ഇല്ലാത്തതിന്നാല്‍ ആരുടെയെങ്കിലുമൊക്കെ പുറകെ നടന്ന് ഇളിഭ്യത്തരം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. ആട്ടിയാലും തുപ്പിയാലും അവ പോവുകയില്ല.

    കൃത്യമായി ഇത്തരം കുഴിയീച്ചകളെത്തന്നെയാണ് വോള്‍ട്ടയര്‍ ഉദ്ദേശിച്ചതും.

    ReplyDelete
  81. എന്തുചെയ്യാം, ചില ജന്‍മങ്ങള്‍ അങ്ങനെയാണ്. സ്വന്തമായി എന്തെങ്കിലും എഴുതാനോ ചര്ച്ച ചെയ്യുന്ന വിഷയത്തില്‍ എന്തെങ്കിലും പറയാനോ ഇല്ലാത്തതിന്നാല്‍ ആരുടെയെങ്കിലുമൊക്കെ പുറകെ നടന്ന് ഇളിഭ്യത്തരം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. ആട്ടിയാലും തുപ്പിയാലും അവ പോവുകയില്ല.

    കൃത്യമായി ഇത്തരം കുഴിയീച്ചകളെത്തന്നെയാണ് വോള്‍ട്ടയര്‍ ഉദ്ദേശിച്ചതും.
    ================


    ബാബു, വിനയം പാണ്ഡിത്യത്തിന്റെ ലക്ഷണം ആണ്, ഞാന്‍ വായിച്ച താങ്കളുടെ കമ്മന്റുകളില്‍ ഞാന്‍ കാണാത്തതും അതാണ്‌.

    ആര്‍ക്കുള്ളതാന് താങ്കളുടെ മേല്‍ മറുപടി എന്നറിയില്ല, ആര്‍ക്കായിരുന്നാലും പറയെട്ടെ, എല്ലാവരും താങ്കളെ പോലെ സ്വന്തമായി എഴുതാനും ചര്‍ച്ച ചെയ്യാനും കഴിവുള്ളവര്‍ ആയിക്കൊള്ളണം എന്നില്ല, അവര്‍ ഒരു പക്ഷെ മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യുന്നത് വീക്ഷിച്ചു കാര്യങ്ങള്‍ പടിക്കുകയായിരിക്കാം. അവയെല്ലാം, ഇളിഭ്യതരം എന്ന് വിളിച്ചു ആട്ടുകയും തുപ്പുകയും ചെയ്യരുത്‌. പ്ലീസ്.

    ReplyDelete
  82. Subair,
    വിനയത്തിന് ട്യൂഷന്‍ ആവശ്യമുള്ളപ്പോള്‍ ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ അടുത്താവും പേര് രജിസ്റ്റര്‍ ചെയ്യുക. നന്ദി.

    ReplyDelete

  83. സി.കെ. ബാബു പറഞ്ഞു:
    എന്തുചെയ്യാം, ചില ജന്‍മങ്ങള്‍ അങ്ങനെയാണ്. സ്വന്തമായി എന്തെങ്കിലും എഴുതാനോ ചര്ച്ച ചെയ്യുന്ന വിഷയത്തില്‍ എന്തെങ്കിലും പറയാനോ ഇല്ലാത്തതിന്നാല്‍ ആരുടെയെങ്കിലുമൊക്കെ പുറകെ നടന്ന് ഇളിഭ്യത്തരം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും.


    ഈ കമന്റു കാണുന്ന ആര്‍ക്കും മനസ്സിലാവും ബാബൂ, ആരാ ഇളിഭ്യത്തരം വിളിച്ചു പറയുന്നതെന്ന്. ബാബുവിന് അതു മനസ്സിലാക്കാനുള്ള കഴിവില്ലാത്തതിനാല്‍ എനിക്ക് താങ്കളോടെ സഹതപിക്കാനല്ലാതെ മറ്റെന്തു ചെയ്യാന്‍ പറ്റും. :)

    താങ്കളുടെ അതേ സ്താന്‍ഡേര്‍ഡില്‍ പ്രതികരിക്കാതിരിക്കാനുള്ള സംസ്കാരം എനിക്കുള്ളത് കൊണ്ട് ഒരു ബിഗ് സ്മൈലി മാത്രം തരുന്നു :):):)


    പിന്നെ ബാബുവിന്റെ ലാസ്റ്റ് കമന്റ് ഞാന്‍ ഇന്നും ഇന്നലെയും ഒന്നു കാണുന്നതല്ല.
    ബാബുവിന്റെ പോസ്റ്റിനെ വിമര്‍ശിച്ച ആര്‍ക്കാണ് ബാബു ലാസ്റ്റ് കമന്റെഴുതാതിരുന്നത്?

    കൃത്യമായി June 1, 2009 7:07 PM ന് എനിക്ക് “This is my last reply to you“ എന്ന് എഴുതിയ ആള്‍
    വീണ്ടും വീണ്ടും ലാസ്റ്റ് കമന്റ് എഴുതി.. എനിക്ക് തുപ്പാന്‍ എന്റെ കൂടെ തുപ്പല്‍ കോളാമ്പിയുമായി വരുന്നതെന്തിനാണാവോ?

    ReplyDelete
  84. മതം, വിശ്വാസിക്കു അറിയില്ലാ എന്നു പരിതപിക്കുന്നത് മത നേതാക്കള്‍ തന്നെയാണ്.‘യുക്തിവാദികളും ഇസ്ലാമും‘ എന്ന പുസ്തകത്തില്‍ അബ്ദുറഹിമാന്‍ സാഹിബ് ഇത് വ്യക്തമായി പറയുന്നുമുണ്ട്.അല്പഞ്ജാനികളായ വിശ്വാസികളെ ത്രിപ്തിപ്പെടുതാനാണ് ഹുസൈന്‍ തൂലികയെടുക്കുന്നത്.അതിനാല്‍ ഗൌരവ വാദങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല.കയ്യില്ലാ നാട്ടില്‍ അരക്കയ്യന്‍ നേതാവ്.പിന്നെ അദ്ദേഹത്തിനു ഈ വിഷയങ്ങളില്‍ സ്വയം ചിന്തിച്ചു സമയം കളയണ്ട കാര്യമേയില്ല,അത്രയ്ക്കു ഇംഗ്ലിഷ് രചനകളിന്നു റഫറന്‍സിനു സുലഭമാണ്.കാലാകാലങ്ങളായി അദ്ദേഹം ചെയ്തുവരുന്നതും ഇതെക്കെ തന്നെയാണ്.അങ്ങനെ അള്ളാഹു ഹുസൈനാല്‍ സുരക്ഷിതന്‍.

    ReplyDelete
  85. നിച് ഓഫ് ട്രൂത്തിന്റെ ട്രൂ നേതാവായാ അക്ബറിനെ ജബ്ബാര്‍ മാഷുമായി സംവദിക്കാനായി ഈയുള്ളവന്‍ അദ്ദേഹത്തെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടതാണ്.ജബ്ബാര്‍ സംസാരിച്ചാല്‍ വിശ്വാസികള്‍ കുഴപ്പമുണ്ടാക്കാന്‍ സധ്യതയുണ്ടെന്ന് അക്ബര്‍ എന്നോടു പറഞ്ഞപ്പോള്‍ പൊതു സദസ്സിനെ ഒഴിവാക്കി ഇന്‍ ക്യാമറയില്‍ ചെയ്താല്‍ മതിയാകുമെന്നു ഞാനും പറഞ്ഞു,ആലോചിച്ച് അറിയിക്കാമെന്നു അക്ബര്‍ പറഞ്ഞു പോയിട്ട് വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു,ഇന്നേവരെ മറുപടീയില്ല.ഇനിയും ആര്‍ക്കും അക്ബറിനെ ഇതിനായി പ്രേരിപ്പിക്കാം.


    പിന്നെ സുശീല്‍ കുമാറിന്റെ ലേഖനം നിച്ച് ഓഫ് ട്രൂത്തില്‍ അച്ചടിച്ചു വരുന്നത് കാത്തിരുന്നു കാണാം.ഇസ്ലാം വിമര്‍ശനമൊഴിച്ച് ബാക്കിയെന്തും ഇസ്ലാമിക പ്രസിദ്ദീകരണങ്ങള്‍ക്കു ഇഷ്ടഭോജനമാണ്.

    ReplyDelete
  86. >>>>> സത്യാന്വേഷി,
    എന്‍റെ ഗൂഗിള്‍ ബ്ലോഗ് ഞാന്‍ അടച്ചിരുന്നു. പഴയ എന്‍റെ ചില വായനക്കാര്‍ ആഗ്രഹിച്ചതിന്റെ പേരില്‍ മാത്രം വീണ്ടും തുറന്നതാണ്. അതില്‍ കമന്‍റ് ഓപ്ഷന്‍ വയ്ക്കാന്‍ പ്ലാനില്ല.

    Moreover, repeatedly, I am not interested in a discussion with you.<<<<<<
    ബാബു,
    ഞാന്‍ താങ്കളോടല്ല ചോദിച്ചത്. അവര്‍ മറുപടി പറഞ്ഞില്ല. അവര്‍ക്ക് പിന്നെയും കുറച്ചു മര്യാദ ഉണ്ടെന്നു തോന്നുന്നു.

    ReplyDelete
  87. വിനയത്തിന് ട്യൂഷന്‍ ആവശ്യമുള്ളപ്പോള്‍ ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ അടുത്താവും പേര് രജിസ്റ്റര്‍ ചെയ്യുക. നന്ദി.
    =============


    സംസ്കാരവും, പരസ്പര ബഹുമാനവും, പെരുമാറ്റ മര്യാദകളും ഒന്നും ട്യൂഷേനെടുത്തു പഠിക്കേണ്ട കാര്യങ്ങളല്ല.

    ReplyDelete
  88. അന്ധമായ യുക്തിവാധതിനു അടിമപെടുന്നവര്‍ക്ക് ആദ്യം നഷ്ടപെടുന്ന ഗുണം വിനയമാണ് എന്ന് "നമ്മുടെ യുക്തിവാദ സുഹൃത്തുക്കളുടെ ബ്ലോഗുകളും, മറുപടികളും ഗവേഷണത്തിന്റെ ആവശ്യമില്ലാത്ത വിധ ""മൂര്തമായി തെളിയിക്കുന്നുണ്ട്"

    പിന്നെ ഇതാ !
    സി.കെ.ബാബു said...
    Subair,
    ""വിനയത്തിന് ട്യൂഷന്‍ ആവശ്യമുള്ളപ്പോള്‍ ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ അടുത്താവും പേര് രജിസ്റ്റര്‍ ചെയ്യുക".


    വിനയം കിട്ടാന്‍ ട്യൂഷന്‍ വരെ വേണ്ടി varum പിന്നീട്. അല്ലെങ്കില്‍ അത് എന്താണ് സാധനം എന്ന് വരെ ചോദിക്കും ! സദാചാരം ചോരുന്ന പോലെയാണ് ഇതും !


    എല്ലാ മാനുഷിക ഗുണങ്ങളെയും "ഈ യുക്തി" തിന്നു കലയും, പകരം ശാസ്ത്രം കുത്തിവെച് വെറും മാംസമായി മാറും ഈ യുക്തി മനുഷ്യന്‍ !

    ReplyDelete
  89. സുശീല്‍ കുമാര്‍ പി പി said...

    ഈ പ്രപഞ്ചത്തിനു പിന്നില്‍ ഒരു 'ബുദ്ധിയുടെ' പ്രവര്‍ത്തനം ഉണ്ടോ, ഇല്ലേ എന്നൊക്കെയുള്ള സംശയം സ്വാഭാവികമാണ്‌.

    ഈ തുറന്ന ചിന്താഗതി സ്വാഗതാര്‍ഹമാണ്. ഇതിനുള്ള യാതൊരു പഴുതും ബാബുവിന്‍റെ ലേഖനത്തിലില്ല.

    സുശീല്‍ കുമാര്‍ പി പി said...

    പക്ഷേ ആ 'ബുദ്ധി' ഖുര്‍ ആനിലോ, ബൈബിളിലോ കാണുന്ന 'സാമാന്യബുദദ്ധിയില്ലാത്തെ ബുദ്ധിയല്ല' എന്ന് പറയാന്‍ കൂടുതല്‍ ഗവേഷണമൊന്നും നടത്തേണ്ടതില്ല.

    സുശീല്‍ കുമാര്‍ കൂടുതല്‍ ഗവേഷണം ഒന്നും നടത്താതെ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിയെങ്കില്‍ അത് സുശീലിന്‍റെ ഇഷ്ടം. പക്ഷേ, കൂടുതല്‍ ഗവേഷണം നടത്തിയ പലരും വേദഗ്രന്ഥങ്ങള്‍ മുന്നോട്ട് വെക്കുന്ന ദൈവം ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

    ReplyDelete
  90. for reply, re-commenting
    ബാബു: ""...യാദൃച്ഛികമായി ഉണ്ടായതാണ്""
    ________________________________
    "when" നോ സ്പേസ് - പിന്നെ സ്പേസ് ഉണ്ടാവുക
    നോ മര്‍ദം - പിന്നെ മര്‍ദം ഉണ്ടാകുക ( ഇന്‍ എ അണ്‍കവേഡു സ്പേസ് !)
    നോ പദാര്‍ത്ഥം - പിന്നെ പദാര്‍ത്ഥം ഉണ്ടാവുക
    പദാര്‍ത്ഥം, പിന്നെ വളരാന്‍ തുടങ്ങുക
    നോ ചൂട് - പിന്നെ ചൂട് പിടിക്കുക
    പിന്നെ ചൂട് പിടിച്ചാല്‍ - പൊട്ടി തെരിക്കണമെന്നു സ്വയം തീരുമാനിക്കുക
    കഷ്ണങ്ങള്‍ സ്വയം തിരിയണമെന്ന് തീരുമാനിക്കുക
    വലിയ കഷണങ്ങളുടെ ചുറ്റും തിരിയണമെന്ന് തീരുമാനിക്കുക
    സമയം സ്വയം ക്ളിപ്തപെടുതനമെന്നു തീരുമാനിക്കുക
    ഓരോ കഷ്നങ്ങളിലും പിന്നെ ജീവികള്‍ ഉണ്ടാകണമെന്ന് തീരുമാനിക്കുക
    സത്യം പറഞ്ഞാല്‍ ബാബു പറഞ്ഞത് സത്യമാണ് !
    ""...യാദൃച്ഛികമായി ഉണ്ടായതാണ്"" ആ യാദൃചികതക്ക് ബുദ്ധിയുണ്ടെന്ന് ഞാന്‍ പറയും, ബാബുവും പറയും ബാബുവിന് ബുദ്ധി നല്‍കിയ ""ആ ബുദ്ധിയുള്ള യാദൃചികതയെ" ഞാന്‍ സൃഷ്ടാവ് എന്ന് ഷോര്‍ട്ട് ആയി വിശേഷിപ്പിക്കുന്നതില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടോ ?
    അല്ലെങ്കില്‍ ദൈവം എന്ന് മാറ്റി "യാദൃചികത" എന്ന് ആ സൃഷ്ടാവിന് മറ്റൊരു അപരനാമം നല്‍കട്ടെ ?

    This is how I became an Athiest,with a strong faith in "God, the Wise !" (Quran)

    ReplyDelete

  91. കല്‍ക്കി said...

    സുശീല്‍ കുമാര്‍ പി പി said...

    പക്ഷേ ആ 'ബുദ്ധി' ഖുര്‍ ആനിലോ, ബൈബിളിലോ കാണുന്ന 'സാമാന്യബുദദ്ധിയില്ലാത്തെ ബുദ്ധിയല്ല' എന്ന് പറയാന്‍ കൂടുതല്‍ ഗവേഷണമൊന്നും നടത്തേണ്ടതില്ല.

    സുശീല്‍ കുമാര്‍ കൂടുതല്‍ ഗവേഷണം ഒന്നും നടത്താതെ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിയെങ്കില്‍ അത് സുശീലിന്‍റെ ഇഷ്ടം.


    Quoting Christopher Hitchens

    Forgotten were the elementary rules of logic, that extraordinary claims require extraordinary evidence and that what can be asserted without evidence can also be dismissed without evidence.

    ReplyDelete
  92. This comment has been removed by the author.

    ReplyDelete
  93. Br. Susheel,
    പ്രപഞ്ച സൃഷ്ടിയും , അത് നിലകൊള്ളുന്ന സ്പേസും ഇല്ലാതിരിക്കെ ഒരു ശൂന്യതക്ക് പോലും പഴുതില്ലാത്ത മനുഷ്യ സങ്കല്പ്പാതീതമായ ഒരു അവസ്ഥ. അത്തരമൊരു അവസ്ഥയില്‍ ഒരു വസ്തുവും ഇല്ലാതിരിക്കെ ആ "അവസ്ഥ" (സ്പേസ്) ഉണ്ടാകണമെന്ന് എങ്ങിനെ തീരുമാനിക്കപെട്ടു !
    രണ്ടു : ഇനി ആ സ്പേസ് രൂപമെടുതത്തിനു ശേഷം അവിടെ പ്രപഞ്ചത്തിന്റെ ഘടന രൂപപെട്ടു വന്ന പദാര്‍ത്ഥം ഇല്ലാതിരിക്കെ, അത് ഉണ്ടാകണമെന്ന് ഇല്ലാത്ത വസ്തു എങ്ങിനെ രൂപപെടുത്തി.
    മൂന്നു: പദാര്‍ത്ഥം രൂപപെട്ടതിനു ശേഷം അതിനു ചൂട് പിടിക്കുന്ന അവസ്ഥക്കുള്ള കാരണം ഇല്ലാതിരിക്കെ അതെങ്ങിനെ രൂപപെട്ടുവന്നു...
    നാല്: ചൂട് ഉണ്ടായതിനു ശേഷം പദാര്‍ത്ഥം പൊട്ടി തെരിക്കണമെന്നു ആ സ്വഭാവം അത് വരെ ഇല്ലാതിരിക്കെ അത് എങ്ങിനെ തീരുമാനിക്കപെട്ടു.
    അഞ്ചു: പൊട്ടി തെറിച്ച പദാര്‍ത്ഥം സ്വയം കറങ്ങാനമെന്നു ആ പദാര്തത്തിനു അത് വരെ അപ്പ്രാപ്യമായിരുന്ന ആ വ്യവസ്ഥ എങ്ങിനെ നിര്ന്നയിക്കപെട്ടു.
    ചുരുക്കത്തില്‍ ഒന്നുമില്ലാതിരുന്ന അവസ്ഥയില്‍ അവ ഉണ്ടാകണമെന്ന, അങ്ങിനെ "ആകസ്മികം" യാദൃചികം" എന്നാ രണ്ടു വാക്കുകളിലൊതുക്കി ഈ പ്രപഞ്ച വിസ്മയത്തെ ഒന്നുമാല്ലാതാക്കുന്ന, അവിടെ തങ്ങളുടെ യുക്തിയെ കെട്ടിയിടുന്ന "യുക്തിയെ" യുക്തി എന്ന് വിളിക്കുന്നത് യുക്തി സഹമാണോ. !
    കഴിയുമെങ്കില്‍ ഒന്ന് വിശദീകരിക്കുക. (വിധ്യാഭ്യാസത്തിന്റെ അഭാവത്തില്‍ മനസ്സിലാക്കി അവതരിപ്പിക്കുന്ന personify ചെയ്ത ദൈവങ്ങളുടെ ചിത്രങ്ങള്‍ അവഗണിക്കാം !

    ReplyDelete
  94. @Naj,

    പ്രപഞ്ച സൃഷ്ടിയും , അത് നിലകൊള്ളുന്ന സ്പേസും ഇല്ലാതിരിക്കെ ഒരു ശൂന്യതക്ക് പോലും പഴുതില്ലാത്ത മനുഷ്യ സങ്കല്പ്പാതീതമായ ഒരു അവസ്ഥ. അത്തരമൊരു അവസ്ഥയില്‍ ഒരു വസ്തുവും ഇല്ലാതിരിക്കെ ആ "അവസ്ഥ" (സ്പേസ്) ഉണ്ടാകണമെന്ന് എങ്ങിനെ തീരുമാനിക്കപെട്ടു !
    രണ്ടു : ഇനി ആ സ്പേസ് രൂപമെടുതത്തിനു ശേഷം അവിടെ പ്രപഞ്ചത്തിന്റെ ഘടന രൂപപെട്ടു വന്ന പദാര്‍ത്ഥം ഇല്ലാതിരിക്കെ, അത് ഉണ്ടാകണമെന്ന് ഇല്ലാത്ത വസ്തു എങ്ങിനെ രൂപപെടുത്തി.
    മൂന്നു: പദാര്‍ത്ഥം രൂപപെട്ടതിനു ശേഷം അതിനു ചൂട് പിടിക്കുന്ന അവസ്ഥക്കുള്ള കാരണം ഇല്ലാതിരിക്കെ അതെങ്ങിനെ രൂപപെട്ടുവന്നു...
    നാല്: ചൂട് ഉണ്ടായതിനു ശേഷം പദാര്‍ത്ഥം പൊട്ടി തെരിക്കണമെന്നു ആ സ്വഭാവം അത് വരെ ഇല്ലാതിരിക്കെ അത് എങ്ങിനെ തീരുമാനിക്കപെട്ടു.
    അഞ്ചു: പൊട്ടി തെറിച്ച പദാര്‍ത്ഥം സ്വയം കറങ്ങാനമെന്നു ആ പദാര്തത്തിനു അത് വരെ അപ്പ്രാപ്യമായിരുന്ന ആ വ്യവസ്ഥ എങ്ങിനെ നിര്ന്നയിക്കപെട്ടു.
    ചുരുക്കത്തില്‍ ഒന്നുമില്ലാതിരുന്ന അവസ്ഥയില്‍ അവ ഉണ്ടാകണമെന്ന, അങ്ങിനെ "ആകസ്മികം" യാദൃചികം" എന്നാ രണ്ടു വാക്കുകളിലൊതുക്കി ഈ പ്രപഞ്ച വിസ്മയത്തെ ഒന്നുമാല്ലാതാക്കുന്ന, അവിടെ തങ്ങളുടെ യുക്തിയെ കെട്ടിയിടുന്ന "യുക്തിയെ" യുക്തി എന്ന് വിളിക്കുന്നത് യുക്തി സഹമാണോ. !
    കഴിയുമെങ്കില്‍ ഒന്ന് വിശദീകരിക്കുക


    >>>>>>>>>>> വിശദീകരണം: അതെല്ലാം അല്ലാഹു ഉണ്ടാക്കി.

    അപ്പോള്‍ അല്ലാഹു എങ്ങനെ രൂപപ്പെട്ടു?

    വിശദീകരണം: അത് അങ്ങനെയാണെന്ന് ഞമ്മളുടെ കിതാബിലുണ്ട്.

    ReplyDelete
  95. സുശീല്‍: അതെല്ലാം അല്ലാഹു ഉണ്ടാക്കി.
    അപ്പോള്‍ അല്ലാഹു എങ്ങനെ രൂപപ്പെട്ടു?
    വിശദീകരണം: അത് അങ്ങനെയാണെന്ന് ഞമ്മളുടെ കിതാബിലുണ്ട്.
    ___________________________

    താങ്കള്‍ ഈ വിഷയം കൈകാര്യം ചെയ്യാന്‍ യോഗ്യനല്ല എന്ന് താങ്കളുടെ മറുപടി കൊണ്ട് സ്വയം സ്ഥാപിക്കുന്നു.
    കമന്റിനെ കുറിച്ച് പറയാതെ തടിതപ്പുന്ന ഒരു മറുപടി യുക്തിസഹമല്ലെന്ന് താങ്കള്‍ക്കു തന്നെ അറിയാം. ഇത്തരത്തില്‍ മറുപടി താങ്കള്‍ സ്വയം പരിഹാസ്യനാകരുത്. താങ്കളെ കുറിച്ച് അന്ടെര്‍ എസ്ടിമെറ്റ് ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ്.
    താങ്കള്‍ പറഞ്ഞ മറുപടി ഞാന്‍ പ്രതീക്ഷിചിരുന്നതും, അതെ കുറിച്ച് സൂജിപ്പിചീട്ടുമുണ്ട്, ദൈവ ചിത്രങ്ങള്‍/താങ്കളുടെ അറേബ്യന്‍ ഗോത്ര ദൈവ സങ്കല്‍പ്പവും മാറ്റി പണിയണം.

    ReplyDelete
  96. Br. Susheel,
    തങ്ങളുടെ ഉള്കാഴ്ചയും, തങ്ങള്‍ മനസ്സിലാക്കിയ ദൈവ സങ്കല്‍പ്പവും ആണ് വിധ്യാസന്പന്നര്‍ അടക്കമുള്ള എല്ലാവരും മനസ്സിലാക്കിയതെന്ന ശുദ്ധ
    മണ്ട തരമാണ് ബുദ്ധിജീവി യുക്തിവാദികള്‍ എഴുതിയ പുസ്തകങ്ങളെ അങ്ങിനെ തന്നെ വിഴുങ്ങി അന്ധമായി "തങ്ങളുടെ യുക്തിക്ക്"അടിമയായ ചില ""യുക്തിവാദികള്‍"" കരുതിയിരിക്കുന്നത്. അത്തരം യുക്തി വെച്ച് കുര്‍ആനിനെ പരിഹാസ്യമാക്കി സ്വയം ആശയങ്ങള്‍ ചമച്ചു തങ്ങള്‍ സൃഷ്ടിച്ച ""യുക്തി പ്രഭാവത്തില്‍" samoohathile ഇസ്ലാം വിരുധര്‍ക്ക് പൊതു ഇടം സൃഷ്ടിച്ചു അവര്‍ക്കിടയില്‍ സീകര്യത സൃഷ്ടിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് യുക്തി ഉപയോഗിക്കുന്നത്. അവിടെ ഒരൊറ്റ ലക്‌ഷ്യം, ഇസ്ലാമും, അതിനെതിരെ നിലകൊണ്ടു സൃഷ്ടാവിനെ അറേബ്യന്‍ ഗോത്ര ദൈവമെന്നു ആക്ഷേപിച്ചു പുതിയ ഒരു പ്രയോഗം സമൂഹത്തിനു പരിചയപെടുത്തി പരമാവധി "യുക്തി കൃഷി"ചെയ്യുക.
    മാന്യമായ ഭാഷയില്‍, മറുപടി പറയുമെന്ന പ്രതീക്ഷ ഇനിയും വെച്ച് പുലര്‍ത്തുന്നു.
    സംവാദം ആക്ഷേപ്പിക്കാനുള്ളതാവരുത്. ""കിത്താബു"" എന്ന് പറയുമ്പോള്‍ താങ്കള്‍ മനസ്സില്‍ കരുതുന്ന അതിന്റെ വ്യന്ഗ്യാര്‍ത്ഥം വ്യക്തമായും ഞാന്‍/ഞങ്ങള്‍ മനസ്സിലാക്കുന്നു.
    താങ്കള്‍ ക്ക് ചോദ്യം ഉണ്ടെങ്കില്‍ ചോദിക്കുക, എല്ലാ മാന്യതയോടും കൂടി ഞാന്‍ മറുപടി നല്‍കാം.

    ReplyDelete
  97. അപ്പോള്‍ അല്ലാഹു എങ്ങനെ രൂപപ്പെട്ടു?

    വിശദീകരണം: അത് അങ്ങനെയാണെന്ന് ഞമ്മളുടെ കിതാബിലുണ്ട്.
    ==============


    സുശീല്‍ ഇത് തെന്നെയാണ് Richard Dwakins സും ചെയ്യുന്നത്. പ്രപഞ്ചത്തിന്‌ ആരംഭം ഉണ്ട് എന്നും അതുകൊണ്ട് അതുകൊണ്ട് അതിന് കാരണം ആവശ്യമാണ്‌ എന്നുമുള്ള വാദത്തെ കാരണത്തിന് കാരണം ചോതിച്ചു കൊണ്ട് ഖണ്ഡിക്കാന്‍ കഴിയില്ല. പ്രപഞ്ചത്തിന്റെ കാരണത്തിന്റെ കാരണം ഒരു പക്ഷെ അനാദിയായി യിരിക്കാം (first cause).

    യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍ പരിചയപ്പെടുത്തുന്ന ദൈവം അനാടിയായും, ആദി കാരണവും ആണ് (first cause, unmovable mover etc). അതുകൊണ്ട് തെന്നെ ആരഭം ഉള്ളതിന് കാരണം ആവശ്യമാണ് എന്നാ വാദം, infinit regression അല്ല. ആരംഭം ഉള്ളതിനെ കാരണം ആവശ്യമുള്ളൂ എന്ന്തുല്കൊണ്ട്.

    സമയ ബന്ധിതമായ ഈ പ്രപഞ്ചത്തില്‍ അനന്തത സാധ്യമല്ല എന്നും, ഈ പ്രപഞ്ചത്തിലെ ഇതൊരു പ്രതിഭാസത്തിനും തുടക്കവും കാരണവും ഉണ്ട എന്നും അതിനാല്‍ ഈ പ്രപഞ്ചത്തിന്‌ ആദികാരണം പ്രപഞ്ചത്തിന്‌ പുറത്തായിരിക്കും എന്നതാണ് വാദം. കാരണമില്ലാത്ത, ആരഭാമില്ലത്ത്ത ഒരു കാരണം ഈ പ്രപനചതിനാവശ്യമാണ് എന്ന് യുക്തിവാദികളും സമ്മടദിക്കും, കാരണം എന്നാലേ പ്രപഞ്ചം നിലവില്‍ വരൂ.

    ഉദാഹരണമായി, ഞാന്‍ പറയുകയാണ്, സുശീല്‍ ബ്ലോഗ്‌ തുടങ്ങിയാലെ ഞാന്‍ തുടങ്ങൂ എന്ന്, സുശീല്‍ പറയുകയാണ്, നാജ് തുടങ്ങിയാളെ തുടങ്ങൂ എന്ന്, നാജ് പറയുകയാണ്‌ മറ്റൊരാള്‍ തുടങ്ങിയാലെ തുടങ്ങൂ, ഇതിങ്ങനെ അനന്ദമായി പോയാല്‍, ഞാന്‍ ഒരു കാലത്തും ബ്ലോഗ്‌ തുടങ്ങില്ല. അഥവാ ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ടുണ്ട് എങ്കില്‍, അതിന് ഒരു ആദി കാരണം ഉണ്ടായിരിക്കും.

    ഇതേ പോലെ ഇന്ന് പ്രപഞ്ചം യാഥാര്‍ത്ഥ്യമാണ് എന്നതിനര്‍ത്ഥം, ഒരു ആദികാരണം ഉണ്ട് എന്നതാണ്.

    ReplyDelete
  98. "അങ്ങിനെ "ആകസ്മികം" യാദൃചികം" എന്നാ രണ്ടു വാക്കുകളിലൊതുക്കി ഈ പ്രപഞ്ച വിസ്മയത്തെ ഒന്നുമാല്ലാതാക്കുന്ന, അവിടെ തങ്ങളുടെ യുക്തിയെ കെട്ടിയിടുന്ന "യുക്തിയെ" യുക്തി എന്ന് വിളിക്കുന്നത് യുക്തി സഹമാണോ. !"
    ഇത് എന്ത് കൊണ്ടേ യുക്തിസഹം അല്ല. നാജി നു coin toss ചെയ്മ്പോള്‍ പത്തു പ്രാവിശ്യം അടുപിച്ചു ഹെഡ് തന്നെ വരുത്താന്‍ പറ്റുമ്മോ? താങ്കള്‍ എന്ത് ഉത്തരം പറയും എന്ന് എനിക്ക് അറിയില്ല . പക്ഷെ വളരെ വല്യ ശതമാനം ആളുകള്‍ അത് സാധ്യം അല്ല എന്നും വളരെ പ്രയാസം ആണും എന്നും പറയും. പക്ഷെ വെറും 1024 ആളുകള്‍ പങ്കുടുകുന്ന ഒരു മത്സരത്തില്‍ എന്തെങ്ങിലും ഒരാള്‍ അത് ചെയാന്‍ പറ്റും. അതായതു "യാദൃചികം " എന്നുളത് യുക്തി സഹം അല്ല എന്ന് പറയാന്‍ ആകില്ല.
    "പ്രപഞ്ച സൃഷ്ടിയും , അത് നിലകൊള്ളുന്ന സ്പേസും ഇല്ലാതിരിക്കെ ഒരു ശൂന്യതക്ക് പോലും പഴുതില്ലാത്ത മനുഷ്യ സങ്കല്പ്പാതീതമായ ഒരു അവസ്ഥ. അത്തരമൊരു അവസ്ഥയില്‍ ഒരു വസ്തുവും ഇല്ലാതിരിക്കെ ആ "അവസ്ഥ" (സ്പേസ്) ഉണ്ടാകണമെന്ന് എങ്ങിനെ തീരുമാനിക്കപെട്ടു !"
    എവിടെ "മനുഷ്യ സങ്കല്പ്പാതീതമായ ഒരു അവസ്ഥ" എന്നുളത് നേരത്തെ ഞാന്‍ പറഞ്ഞ coin ടോസ്സിലെ 'വല്യ ശതമാനം' ആളുകള്‍ വിശ്വസികുനതാണ്.!.

    ReplyDelete
  99. @ സുബൈര്‍
    "അഥവാ ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ടുണ്ട് എങ്കില്‍, അതിന് ഒരു ആദി കാരണം ഉണ്ടായിരിക്കും, ഇതേ പോലെ ഇന്ന് പ്രപഞ്ചം യാഥാര്‍ത്ഥ്യമാണ് എന്നതിനര്‍ത്ഥം, ഒരു ആദികാരണം ഉണ്ട് എന്നതാണ്."

    അപ്പൊ സുബിരെ ഈ ആദി കാരണത്തിന്റെ ആദി കാരണം എന്താന്നു ? എത്രയും വല്യ പ്രപഞ്ചം ഇപ്പോഴും വളര്‍ന്നു കൊണ്ടിരികുയാണ്. പല മാറ്റങ്ങളും വരുന്നുണ്ട്. എങ്ങോട്ടാണ് വളരുനത് . വളരാനുള്ള സ്ഥലം ആരെങ്കിലും കൊടുത്തു കൊണ്ടിരികുയന്നോ? താങ്കള്‍ പറയുന്ന ദൈവം ഇതൊകെ ചെയുന്ന വല്യ ആള്‍ ആണെങ്ങില്‍ എനിക്ക് അദ്ദേഹത്തോടെ ഒരു പ്രാര്‍ത്ഥന ഉള്ളത് ഈ വല്യ പ്രപഞ്ചം ത്തില്‍ ഒന്ന് ആരെടോങ്ങിലും പറയാന്‍ പറ്റിയെ രീതിയിലെങ്ങിലും ഭുമിയെ ഒന്ന് വലുതാക്കി തരണം എന്നാണ്.

    ReplyDelete
  100. Jack Rabbit said...

    "Forgotten were the elementary rules of logic, that extraordinary claims require extraordinary evidence and that what can be asserted without evidence can also be dismissed without evidence."

    ജാക് റാബിറ്റ് ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ യാദൃച്ഛികമായി ഉണ്ടായതാണെന്നു ഞാന്‍ പറഞ്ഞാല്‍ അതു റാബിറ്റ് തെളിവുകള്‍ ഒന്നും കൂടാതെ വിഴുങ്ങാന്‍ തയ്യാറല്ല. പക്ഷേ അതിനേക്കാള്‍ അന്ത്യന്തം സങ്കീര്‍ണ്ണമായ ഈ പ്രപഞ്ച വ്യവസ്ഥയും ജീവന്‍റെ ഉല്പത്തിയും ആകസ്മികമായുണ്ടായതാണെന്ന extraordinary claim തൊണ്ട തൊടാതെ വിഴുങ്ങാന്‍ റാബിറ്റ് തയ്യാറാകുന്നു. ഇതിന്‍റെ പേരാണ് യുക്തിവാദം

    ReplyDelete
  101. ഡോകിന്‍സിന്റെ "വടി അടി ചോദിച്ചു വാങ്ങുന്നത് " വഴിയെ കാണാം ! ചര്‍ച്ച പുരോഗമിക്കട്ടെ...
    എല്ലാവരുടെയും ചിന്തകള്‍ വര്‍ക്ക് ചെയ്യട്ടെ...........
    പറയുന്ന വാചകങ്ങള്‍ ഉള്‍കൊള്ള നാകുന്നവര്‍ മാത്രം കമന്റുന്നത് ചര്‍ച്ച ആരോഗ്യകരമാകാന്‍ സഹായിക്കും.

    ReplyDelete
  102. arup said...

    താങ്കള്‍ പറയുന്ന ദൈവം ഇതൊകെ ചെയുന്ന വല്യ ആള്‍ ആണെങ്ങില്‍ എനിക്ക് അദ്ദേഹത്തോടെ ഒരു പ്രാര്‍ത്ഥന ഉള്ളത് ഈ വല്യ പ്രപഞ്ചം ത്തില്‍ ഒന്ന് ആരെടോങ്ങിലും പറയാന്‍ പറ്റിയെ രീതിയിലെങ്ങിലും ഭുമിയെ ഒന്ന് വലുതാക്കി തരണം എന്നാണ്.

    ഭൂമിക്കെന്താ ഇത്ര സവിശേഷത? മറ്റ് അനേകം ഗോളങ്ങളെപ്പോലെ ഒരു ഗോളം. ഇനി ജീവന്‍ ഭൂമിയില്‍ മാത്രമേ ഉള്ളൂ എന്ന തെറ്റിദ്ധാരനയില്‍ നിന്നാണ് ഈ പ്രസ്താവനയെങ്കില്‍ അരൂപ് ആ ധാരണ മാറ്റേണ്ടിയിരിക്കുന്നു. ഭൂമിക്ക് പുറത്തും ജീവികള്‍ ഉണ്ടെന്ന് വിശുദ്ധ ഖുര്‍‌ആന്‍ വ്യക്തമായിത്തന്നെ പറയുന്നുണ്ട്.

    "ആകാശങ്ങളുടെയും ഭൂമിയുടെയും അതു രണ്ടിലും അവന്‍ വ്യാപിപ്പിച്ച ജീവികളുടെയും (ദാബ) സൃഷ്ടിപ്പ് അവന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവയെ ഒരുമിച്ചു കൂട്ടുവാന്‍ അവന്‍ കഴിവുള്ളവനത്രേ" (42:29).

    ReplyDelete
  103. അപ്പൊ സുബിരെ ഈ ആദി കാരണത്തിന്റെ ആദി കാരണം എന്താന്നു
    =========


    അരുപ്‌, തര്‍ക്കിക്കാന്‍ വേണ്ടി തര്‍ക്കിക്കരുത്.

    ഇനി വരുന്നത് ലാസ്റ്റ്‌ ബസാനെന്നു പറഞ്ഞപ്പ്പോള്‍, പണ്ടാരോ ചോതിച്ചത്രേ, ലാസ്റ്റ്‌ ബസ് പോയിക്കഴിഞ്ഞാല്‍ പിന്നെ ഇന്നത്തെ അടുത്ത ബസ് എത്ര മണിക്കാണെന്നു.

    ReplyDelete
  104. കൽക്കി,
    കമ്പ്യൂട്ടർ പരിപൂർണ്ണമായും യാദൃശ്ചികമായി ഉണ്ടായതല്ല, അംഗീകരിക്കാം.
    Just think of this scenario
    ഒരാൾ പെട്ടെന്നൊരുദിവസം ഒരു കമ്പ്യൂട്ടറിനാവശ്യമായ എല്ലാ സാധനങ്ങളും (ചിപ്പുകൾ, ട്രാൻസിസ്റ്ററുകൾ, മദർ ബോർഡ്‌, ഹാർഡ്‌വെയർ, സോഫ്റ്റ്വെയർ, മറ്റ്‌ ആക്സസറീസ്‌, കാബിനെറ്റ്‌ - അതുണ്ടാക്കാനുപയോഗിക്കുന്ന സ്റ്റീൽ/അലുമിനിയം/പ്ലാസ്റ്റിക്‌ അടക്കം) ഒറ്റയടിയ്ക്ക്‌ കണ്ടുപിടിച്ച്‌ ഒന്നിച്ച്‌ അസംബിൾ ചെയ്ത്‌ ഒരു ദിവസം കൊണ്ട്‌ ഉണ്ടാക്കിയതാണ്‌, അതാണ്‌ നാം ഇന്ന്‌ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ, ഇനി കമ്പ്യൂട്ടറിൽ മാറ്റങ്ങളൊന്നും സാധ്യമല്ല എന്ന്‌ അവകാശപ്പെട്ടാൽ താങ്കൾ അംഗീകരിക്കുമോ?
    (ഉണ്ടാവട്ടെ എന്ന്‌ പറഞ്ഞ്‌ ഉണ്ടാക്കിയതാണെന്ന്‌ അവകാശം തൽക്കാലം പരിഗണിക്കേണ്ട)

    നാജ്‌,
    എന്റെ കമന്റ്‌ കണ്ടിരിക്കും എന്ന് കരുതുന്നു.

    ReplyDelete
  105. അപ്പൂട്ടന്‍,

    താങ്കളുടെ ചോദ്യത്തിന്‍റെ ഗുട്ടന്‍സ് പിടികിട്ടി. പരിണാമ വിധേയമാണ് എല്ലാം എന്നല്ലേ താങ്കള്‍ പറഞ്ഞു വരുന്നത്? ശരിയാണ് അതാണ് ബുദ്ധി സമ്മതിക്കുന്നതും. പരിണാമം എന്നു കേള്‍ക്കുംമ്പോള്‍ വിറളിപിടിക്കുന്ന ഒരു സൃഷ്ടി വാദിയല്ല ഞാന്‍. ഈ വാദത്തെ പിശുദ്ധ ഖുര്‍‌ആനും അംഗീകരിക്കുന്നുണ്ട്. ഇന്ന്‌ കാണുന്ന മനുഷ്യനടക്കമുള്ള ജൈവരൂപങ്ങള്‍ പടിപടിയായി സൃഷ്ടിക്കപ്പെട്ടതാണെന്നും സകലതും പരിണാമ വികാസ വളര്‍ച്ചക്ക്‌ വിധേയമായി ഉടലെടുത്തതാണെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അധികവായന്യ്ക്ക്.
    ഇവിടെ ക്ലിക്കുക.

    ReplyDelete
  106. Subair replied to Arup's query....

    അപ്പൊ സുബിരെ ഈ ആദി കാരണത്തിന്റെ ആദി കാരണം എന്താന്നു
    =========

    അരുപ്‌, തര്‍ക്കിക്കാന്‍ വേണ്ടി തര്‍ക്കിക്കരുത്.

    ഇനി വരുന്നത് ലാസ്റ്റ്‌ ബസാനെന്നു പറഞ്ഞപ്പ്പോള്‍, പണ്ടാരോ ചോതിച്ചത്രേ, ലാസ്റ്റ്‌ ബസ് പോയിക്കഴിഞ്ഞാല്‍ പിന്നെ ഇന്നത്തെ അടുത്ത ബസ് എത്ര മണിക്കാണെന്നു.

    Err, bad logic and analogy Subair. Bus analogy is only true to the reference clock system used to measure time (12 am - 12pm). For a Martian or another alien who doesn't know about this, bus still comes after/before midnight. I have the liberty to bring aliens in the discussion since സത്യാന്വേഷി has mentioned Koran predicts alien life .
    Similarly, you are putting first reference just before/at the Allah and last reference at Mohammed (ONLY BECAUSE IT IS SAID SO IN KORAN) to call them as first creator and last prophet respectively.

    ReplyDelete
  107. It seems we have a quantum entangled pair (കല്‍ക്കി/സത്യാന്വേഷി) among us

    These are two comments i got in my mail.

    സത്യാന്വേഷി to me show details 4:09 PM (30 minutes ago)

    സത്യാന്വേഷി has left a new comment on the post "എന്‍ എം ഹുസ്സൈന്റെ വിഭ്രാന്തികള്‍": (This comment is deleted now)

    അപ്പൂട്ടന്‍,

    താങ്കളുടെ ചോദ്യത്തിന്‍റെ ഗുട്ടന്‍സ് പിടികിട്ടി. പരിണാമ വിധേയമാണ് എല്ലാം എന്നല്ലേ താങ്കള്‍ പറഞ്ഞു വരുന്നത്? ശരിയാണ് അതാണ് ബുദ്ധി സമ്മതിക്കുന്നതും. പരിണാമം എന്നു കേള്‍ക്കുംമ്പോള്‍ വിറളിപിടിക്കുന്ന ഒരു സൃഷ്ടി വാദിയല്ല ഞാന്‍. ഈ വാദത്തെ പിശുദ്ധ ഖുര്‍‌ആനും അംഗീകരിക്കുന്നുണ്ട്. ഇന്ന്‌ കാണുന്ന മനുഷ്യനടക്കമുള്ള ജൈവരൂപങ്ങള്‍ പടിപടിയായി സൃഷ്ടിക്കപ്പെട്ടതാണെന്നും സകലതും പരിണാമ വികാസ വളര്‍ച്ചക്ക്‌ വിധേയമായി ഉടലെടുത്തതാണെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അധികവായന്യ്ക്ക്.
    ഇവിടെ ക്ലിക്കുക.

    Second post by Kalki

    കല്‍ക്കി to me show details 4:12 PM (30 minutes ago)

    കല്‍ക്കി has left a new comment on the post "എന്‍ എം ഹുസ്സൈന്റെ വിഭ്രാന്തികള്‍":
    - Hide quoted text -

    അപ്പൂട്ടന്‍,

    താങ്കളുടെ ചോദ്യത്തിന്‍റെ ഗുട്ടന്‍സ് പിടികിട്ടി. പരിണാമ വിധേയമാണ് എല്ലാം എന്നല്ലേ താങ്കള്‍ പറഞ്ഞു വരുന്നത്? ശരിയാണ് അതാണ് ബുദ്ധി സമ്മതിക്കുന്നതും. പരിണാമം എന്നു കേള്‍ക്കുംമ്പോള്‍ വിറളിപിടിക്കുന്ന ഒരു സൃഷ്ടി വാദിയല്ല ഞാന്‍. ഈ വാദത്തെ പിശുദ്ധ ഖുര്‍‌ആനും അംഗീകരിക്കുന്നുണ്ട്. ഇന്ന്‌ കാണുന്ന മനുഷ്യനടക്കമുള്ള ജൈവരൂപങ്ങള്‍ പടിപടിയായി സൃഷ്ടിക്കപ്പെട്ടതാണെന്നും സകലതും പരിണാമ വികാസ വളര്‍ച്ചക്ക്‌ വിധേയമായി ഉടലെടുത്തതാണെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അധികവായന്യ്ക്ക്.
    ഇവിടെ ക്ലിക്കുക.

    ReplyDelete

  108. കല്‍ക്കി said...

    Jack Rabbit said...

    "Forgotten were the elementary rules of logic, that extraordinary claims require extraordinary evidence and that what can be asserted without evidence can also be dismissed without evidence."

    ജാക് റാബിറ്റ് ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ യാദൃച്ഛികമായി ഉണ്ടായതാണെന്നു ഞാന്‍ പറഞ്ഞാല്‍ അതു റാബിറ്റ് തെളിവുകള്‍ ഒന്നും കൂടാതെ വിഴുങ്ങാന്‍ തയ്യാറല്ല. പക്ഷേ അതിനേക്കാള്‍ അന്ത്യന്തം സങ്കീര്‍ണ്ണമായ ഈ പ്രപഞ്ച വ്യവസ്ഥയും ജീവന്‍റെ ഉല്പത്തിയും ആകസ്മികമായുണ്ടായതാണെന്ന extraordinary claim തൊണ്ട തൊടാതെ വിഴുങ്ങാന്‍ റാബിറ്റ് തയ്യാറാകുന്നു



    കല്‍ക്കി/സത്യാന്വേഷി (whoever is going to read and reply),
    This is a common and standard misunderstood argument. It is called as Hoyle's fallacy.

    ReplyDelete
  109. കൽക്കി,
    താങ്കൾ പരിണാമത്തെക്കുറിച്ച്‌ എത്രമാത്രം മനസിലാക്കിയിട്ടുണ്ടെന്ന്‌ എനിക്കറിയില്ല. താങ്കളുടേ അഭിപ്രായമായി ഞാൻ മനസിലാക്കിയത്‌, മുൻപൊരിക്കൽ കണ്ട കമന്റ്‌ പ്രകാരം, പരിണാമം എന്നത്‌ ദൈവനിയന്ത്രണത്തിൽ നടക്കുന്ന, പക്ഷെ രൂപപരിണാമങ്ങളിലൂടെയും speciation-ലൂടെയും മറ്റും ജീവികൾ രൂപപ്പെടുന്നുവെന്നാണ്‌. പക്ഷെ പടിപടിയായി സൃഷ്ടിക്കപ്പെട്ടു എന്നു കാണുമ്പോൾ അൽപം കൺഫ്യൂഷൻ ആയി എന്നും പറയട്ടെ, അത്‌ കൊണ്ട്‌ താങ്കൾ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന് എനിക്ക്‌ മനസിലായില്ല.

    ഞാൻ ആദ്യം കമന്റ്‌ ചെയ്യാൻ കാരണം യാദൃശ്ചികം എന്ന പദം കണ്ടതിനാലാണ്‌. അവിടെത്തന്നെയാണ്‌ പരിണാമത്തെക്കുറിച്ചുള്ള താങ്കളുടെ ധാരണയിൽ എനിക്ക്‌ ഉറപ്പില്ലാത്തതും. ജീവികൾ ഉണ്ടായിവന്നത്‌ യാദൃശ്ചികമായിട്ടാണെന്ന്‌ പരിണാമസിദ്ധാന്തം പറയുന്നില്ല.
    In fact, പ്രപഞ്ചത്തിലെ ഒന്നും ഉണ്ടായത്‌ വെറും യാദൃശ്ചികമായിട്ടാണെന്ന്‌ ശാസ്ത്രം പറയുന്നില്ല.

    കമ്പ്യൂട്ടർ വേണമെങ്കിൽ ഒരു analogy ആയി എടുക്കാം, പരിണാമത്തെക്കുറിച്ച്‌ പറയാൻ തന്നെ.

    ReplyDelete
  110. @Jack Rabbit said..

    സത്യാന്വേഷിയും കല്‍ക്കിയും ഒരാള്‍ തന്നെ. സത്യാന്വേഷി ബ്ലോഗ് ഇപ്പോള്‍ അക്ടീവ് അല്ല. അതിപ്പോള്‍ ആ ID ഇപ്പോള്‍ ഞാന്‍ ഉപയോഗിക്കുന്നില്ല. അബധത്തില്‍ വന്നുപോയതാണ്.

    Jack Rabbit said..
    This is a common and standard misunderstood argument. It is called as Hoyle's fallacy

    Hoyle's fallacy ആണെന്നു പറഞ്ഞ് അത്ര നിസ്സാരമായി ഒഴിഞ്ഞു മാറിയതുകൊണ്ടായില്ല. Hoyle's fallacy യെ നാസ്തികര്‍ അംഗീകരിക്കുന്നില്ല എന്നു കരുതി ആ വാദത്തെ അത്ര നിസ്സാരമാക്കി തള്ളാന്‍ ആര്‍ക്കും കഴിയില്ല. വലിയ വലിയ സിദ്ധാന്തങ്ങലിലേക്കൊന്നും പോകാതെ നിസ്സാരമായ എന്‍റെ ചോദ്യത്തിന് ലളിതമായ ഒരു ഉത്തരമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

    ReplyDelete
  111. അപ്പൂട്ടന്‍ said...

    ജീവികള്‍ ഉണ്ടായിവന്നത്‌ യാദൃശ്ചികമായിട്ടാണെന്ന്‌ പരിണാമസിദ്ധാന്തം പറയുന്നില്ല. In fact, പ്രപഞ്ചത്തിലെ ഒന്നും ഉണ്ടായത്‌ വെറും യാദൃശ്ചികമായിട്ടാണെന്ന്‌ ശാസ്ത്രം പറയുന്നില്ല.

    ആരുടെയും പ്ലാന്‍ അനുസരിച്ചല്ലതെ, അനന്തമായ സാധ്യതകളില്‍ സാധ്യമായ ഏതോ ഒരു സാധ്യത പ്രാവര്‍ത്തികമാകുന്നതനുസരിച്ച് പ്രപഞ്ചത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നു എന്നല്ലേ നാസ്തിക വാദം. അതു തന്നെയല്ലേ ഞാന്‍ യാദിച്ഛികമായി സംഭവിക്കുന്നു എന്നു പറഞ്ഞത്. യാദൃച്ഛികമായിട്ടല്ലെങ്കില്‍ പിന്നെ ഒരു പ്ലാന്‍ അനുസരിച്ചാണെന്നു പറയേണ്ടിവരും. അങ്ങനെയാണോ അപ്പൂട്ടന്‍ ഉദ്ദേശിക്കുന്നത്?

    ReplyDelete
  112. കല്‍ക്കി has left a new comment on the post "എന്‍ എം ഹുസ്സൈന്റെ വിഭ്രാന്തികള്‍":

    @Jack Rabbit said..

    സത്യാന്വേഷിയും കല്‍ക്കിയും ഒരാള്‍ തന്നെ. സത്യാന്വേഷി ബ്ലോഗ് ഇപ്പോള്‍ അക്ടീവ് അല്ല. അതിപ്പോള്‍ ആ ID ഇപ്പോള്‍ ഞാന്‍ ഉപയോഗിക്കുന്നില്ല. അബധത്തില്‍ വന്നുപോയതാണ്.



    Quite convincing reply from an inactive user ID, as i can count 7 previous comments by സത്യാന്വേഷി in this post itself


    Hoyle's fallacy യെ നാസ്തികര്‍ അംഗീകരിക്കുന്നില്ല എന്നു കരുതി ആ വാദത്തെ അത്ര നിസ്സാരമാക്കി തള്ളാന്‍ ആര്‍ക്കും കഴിയില്ല.


    Theories are accepted/recognized in scientific community not by democratic method but by where evidence lies. The arguments by നാസ്തികര്‍ against Hoyle's fallacy are in the category of Argument from incredulity

    1. P is too incredible (or I cannot imagine how P could possibly be true); therefore P must be false.
    2. It is obvious that P (or I cannot imagine how P could possibly be false) therefore P must be true.

    The failure to understand this arises from the fact that നാസ്തികര്‍ tend to compute the probability of occurrence in one step. But in reality it goes through lot of intermediate steps like a compound interest which increases the cumulative probability. Another reason is that humans aren't good to think in terms of astronomical distances and geological time scales.

    I welcome you to read the preface of Sean Carroll's The Making of the Fittest: DNA and the Ultimate Forensic Record of Evolution where he shows how fast a favorable trait can spread in a population from real life examples. I selected this book only because that chapter can be read freely in google books

    ReplyDelete
  113. യാദൃശ്ചികം എന്നാൽ എന്ത്‌ എന്നത്‌ പ്രധാനമാണ്‌ കൽക്കീ. പ്രപഞ്ചത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം അതാതിന്റെ നിയമങ്ങൾക്കനുസരിച്ചാണ്‌ സംഭവിയ്ക്കുന്നത്‌. യാദൃശ്ചികത അതിൽ ഒരു വളരെ ചെറിയൊരു ശതമാനമേയുള്ളു.

    ഒരാൾ നിലത്ത്‌ തൂവിക്കിടക്കുന്ന എണ്ണയിൽ ചവിട്ടി വീണെന്നിരിക്കട്ടെ. ഒറ്റനോട്ടത്തിൽ യാദൃശ്ചികമായൊരു സംഭവം മാത്രമാണത്‌. പക്ഷെ നോക്കിയാൽ മനസിലാകും ആ വ്യക്തിയുടെ ശ്രദ്ധക്കുറവ്‌ (എണ്ണയിൽ കാല്‌ വെച്ചത്‌) മാത്രമാണ്‌ അവിടെ യാദൃശ്ചികം എന്നത്‌. വഴുക്കുന്നത്‌ എണ്ണയുടെ viscosity മൂലമാണ്‌. വീഴുന്നതാകട്ടെ ഭൂമിയുടെ ഗുരുത്വാകർഷണം മൂലവും. പരിക്ക്‌ പറ്റിയാൽ അതിനും ഭൗതികകാരണങ്ങൾ മാത്രമേയുള്ളു (വീഴ്ചയുടെ ആഘാതം, നിലത്തിന്റെ ഘടന എന്നിവ).

    ഇനി, പ്ലാനിങ്ങ്‌ എന്ന കാര്യത്തെക്കുറിച്ച്‌.

    ഒരു ബഹുനിലക്കെട്ടിടത്തിൽ മുകളിലേയ്ക്കുള്ള ദിശയിൽ ഉറുമ്പരിക്കുകയാണെന്ന് കരുതുക (For simplcity, I'm considering only unidirectional movement). ഉറുമ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അവസാനനിലയും കടന്ന് ടെറസിൽ എത്തുക എന്ന ലക്ഷ്യം ഉണ്ടാവില്ല, കാരണം അറ്റം ഏതെന്ന് അതിനറിയില്ല എന്നതുതന്നെ. അതിനെ സംബന്ധിച്ചിടത്തോളം അടുത്ത സ്റ്റെപ്‌ നടന്നുതീർക്കുക എന്നതാണ്‌ ആവശ്യം. ഇടയ്ക്ക്‌ വരുന്ന പ്രതിബന്ധങ്ങളെ ഒഴിവാക്കുക എന്നൊരു എക്സ്ട്രാ കാര്യം മാത്രമേ അതിന്‌ ചെയ്യാനുള്ളു.
    ഇവിടെ പ്ലാനിങ്ങ്‌ ഇല്ല. പടിപടിയായി മുന്നേറ്റം മാത്രം. ടെറസിൽ എത്തുക എന്ന ലക്ഷ്യവും ഇവിടെയില്ല, ഉള്ളത്‌ അത്‌ സാധാരണയായി ചെയ്യുന്ന ചലനം മാത്രം. പോകുന്ന ദിശ ഒന്നുതന്നെയാകയാൽ കുറെ സമയം കഴിഞ്ഞാൽ ആദ്യത്തെ പൊസിഷനിൽ നിന്നും (relatively) ഏറെ മുകളിൽ എത്തിക്കഴിഞ്ഞിരിക്കും എന്നുമാത്രം. അതിനിടെ പല നിലകളും തരണം ചെയ്തിരിക്കും, അതൊക്കെ വെറും landmarks മാത്രം (അങ്ങിനെ കാണാമെങ്കിൽ)

    താങ്കൾ പറഞ്ഞ കമ്പ്യൂട്ടറിന്റെ ഉദാഹരണം തന്നെയെടുക്കാം. അതിന്റെ ആദ്യരൂപം എടുത്താൽ നാം എത്തിനിൽക്കുന്നത്‌ അബാക്കസ്‌ പോലുള്ള കമ്പ്യൂട്ടിങ്ങ്‌ ഉപകരണങ്ങളിലായിരിക്കും. അന്നത്തെ ആൾക്കാർ ഇന്നത്തെ കമ്പ്യൂട്ടർ ലക്ഷ്യം വെച്ചാണ്‌ അബാക്കസ്‌ നിർമ്മിച്ചതെന്ന് കരുതാനാവുമോ? പോട്ടെ, കാൽക്കുലേറ്ററുകൾ ഉണ്ടാക്കിത്തുടങ്ങിയപ്പോൾ കമ്പ്യൂട്ടറുകളെക്കുറിച്ച്‌ പ്ലാൻ ചെയ്താണോ അവർ അതുണ്ടാക്കിയത്‌?

    അതുതന്നെയാണ്‌ പരിണാമത്തിന്റെ സവിശേഷതയും. നാളെ എന്താണവസ്ഥ, പുതുതായി എന്തെല്ലാം കണ്ടെത്തും എന്നൊന്നുമറിയില്ല, ആകെയുള്ളത്‌ ഇന്നലെവരെയുള്ള അറിവുകൾ മാത്രം, അതുവെച്ച്‌ ഇന്നിനെ നേരിടുന്നു.

    മനുഷ്യന്റെ ഇത്തരം കാര്യങ്ങൾ ഉദാഹരണമായെടുക്കുമ്പോൾ പോലും പ്രകൃതി മനുഷ്യനേക്കാൾ എത്രയോ മടങ്ങ്‌ ശക്തിയേറിയതാണെന്ന് ചിന്തിക്കുന്നത്‌ ഒരുപക്ഷെ സഹായിച്ചേയ്ക്കും.

    ReplyDelete
  114. ഒന്നു പറഞ്ഞോട്ടെ. മുകളില്‍ അരൂപിനു മറുപടി പറഞ്ഞുകൊണ്ടു കമന്റ് ചെയ്തിട്ടുള്ള സത്യാന്വേഷിയും ഈയുള്ളവനും ഒരാളല്ല. ഈ പേരില്‍ വേറെ ബ്ലോഗറുള്ളത് ഇപ്പോഴാണ് അറിഞ്ഞത്.

    ReplyDelete
  115. അപ്പൂട്ടൻ said...

    യാദൃശ്ചികം എന്നാൽ എന്ത്‌ എന്നത്‌ പ്രധാനമാണ്‌ കൽക്കീ. പ്രപഞ്ചത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം അതാതിന്റെ നിയമങ്ങൾക്കനുസരിച്ചാണ്‌ സംഭവിയ്ക്കുന്നത്‌. യാദൃശ്ചികത അതിൽ ഒരു വളരെ ചെറിയൊരു ശതമാനമേയുള്ളു.

    അപ്പൂട്ടന്‍റെ മറുപടിക്ക് ആദ്യമായി ന്ന്ദി പറയുന്നു. ആദ്യമായി പറയട്ടേ ഞാന്‍ താഴെ എഴുതുന്ന മറുപടി താങ്കളെ ഈ വിഷയത്തില്‍ പരാജയപ്പെടുത്തണം എന്നു കരുതി എഴുതുന്നതല്ല. ആത്മാര്‍ഥമായി എനുക്ക് തോന്നുന്ന സംശയങ്ങള്‍ ചോദിക്കുകയാണ്. അപ്പൂട്ടനെ എനിക്ക് നേരത്തെ അറിയാം. താങ്കളുടെ അഭിപ്രായങ്ങളെ യഥാര്‍ഥ സെന്‍സില്‍ തന്നെ ഞാന്‍ എടുക്കുന്നു.

    പ്രപഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാം അതാതിന്‍റെ നിയമങ്ങള്‍ അനുസരിച്ചാണ് നടക്കുന്നത് എന്നു താങ്കള്‍ പറയുന്നു. ഈ നിയമങ്ങള്‍ എങ്ങനെ ഉണ്ടായി?

    കെട്ടിടത്തിന്‍റെ മുകളില്‍ കയറുന്ന ഉറുമ്പിന് ഏറ്റവും മുകളില്‍ എത്തുക (അങ്ങനെ ഒരു സ്ഥലം ഉണ്ട് എന്നു പോലും അതിനറിയില്ലല്ലോ) എന്ന ലക്ഷ്യം ഇല്ലെങ്കിലും എന്തോ ഒരു ലക്ഷ്യം മുന്നിര്‍ത്തിയാണല്ലോ ഉറുമ്പ് മുന്നോട്ട് നീങ്ങുന്നത്. അങ്ങനെ ഒരു ലക്ഷ്യവും ഇല്ലെങ്കില്‍ ഉറുമ്പ് ഒരു സ്ഥലത്ത് തന്നെ നില്‍ക്കുകയേ ഉള്ളൂ.

    ഇതു തന്നെയാണ് കമ്പ്യൂട്ടറിന്‍റെയും സ്ഥിതി. അബാക്കസ് കണ്ടു പിടിച്ചത് ബുദ്ധിമാനായ മനുഷ്യനാണ്. മനുഷ്യന്‍റെ ഗവേഷണം പുരോഗമിക്കുന്നതനുസരിച്ച് കാല്‍ക്കുലേറ്റര്‍ കമ്പ്യൂട്ടര്‍ മുതലായ ആധുനിക ഉപകരണങ്ങളിലേക്ക് അവന്‍ എത്തിച്ചേര്‍ന്നു. ഇതൊന്നും യാദൃച്ഛികം എന്നു അപ്പൂട്ടന്‍ പറയുമെന്നു തോന്നുന്നില്ല. ഗവേഷണം തുടങ്ങുമ്പോള്‍ കമ്പ്യൂട്ടര്‍ എന്ന സങ്കീര്‍ണ്ണമായ ഉപകരണം മനുഷ്യന്‍റെ ലക്ഷ്യമായിരുന്നില്ല എന്നത് ശരിയാണ്. പക്ഷേ കൂടുതല്‍ കാര്യക്ഷമമായ ഉപകരണങ്ങള്‍ കണ്ടെത്തുക എന്ന ഒരു ലക്ഷ്യത്തോടെ തന്നെയാണ് മനുഷ്യന്‍ ഗവേഷണം നടത്തുന്നത്. അതിനു പിന്നില്‍ ബുദ്ധി പ്രവര്‍ത്തിക്കുന്നുണ്ട്; തീര്‍ച്ചയായും ലക്ഷ്യവുമുണ്ട്.

    ReplyDelete
  116. കൽക്കി,
    ഉറുമ്പിന്റേത്‌ ഒരു ഉദാഹരണമായി തന്നെ എഴുതിയതാണ്‌. ഒന്ന് വിഷ്വലൈസ്‌ ചെയ്യാൻ സഹായിക്കാനായാണ്‌ കെട്ടിടത്തിന്റെ മുകളിലേയ്ക്ക്‌ കയറുന്നതായി (ഉയരമാണല്ലൊ മേൽഗതിയെ പിക്ചറൈസ്‌ ചെയ്യാൻ എളുപ്പം) പറഞ്ഞത്‌. ഏത്‌ axis-ലാണെങ്കിലും ആദ്യപോയിന്റിൽ നിന്നും relative ആയൊരു പുരോഗമനം എന്നു മാത്രമെ ഉദ്ദേശ്യമുള്ളു.

    ഉറുമ്പിന്റെ ലക്ഷ്യം എന്നത്‌ ഭക്ഷണമാവാം, ആവാസസ്ഥലമാകാം, തന്നെ പിന്തുടരുന്ന ശത്രുവാകാം, ഇണയാകാം അങ്ങിനെ എന്തുമാകാം. ആവശ്യം നിലനിൽപ്‌ എന്നതുതന്നെയാണ്‌. അതിനിടയ്ക്ക്‌ എത്തിപ്പെടുന്നത്‌ ആദ്യത്തേതിനേക്കാൾ (presumably) മെച്ചമായ ഒരിടത്താണ്‌, അത്രയേ ഉള്ളു.

    ലക്ഷ്യം എന്നു പറയുമ്പോൾ, പ്രത്യേകിച്ചും സ്രഷ്ടാവ്‌ ഉള്ള ഒരു സാഹചര്യത്തിൽ, അതൊരു long term goal ആയിരിക്കണം. താങ്കളുടെ പോസ്റ്റിൽ എഴുതിയതുപോലെ സൃഷ്ടിപ്പിന്റെ അന്തിമലക്ഷ്യം മനുഷ്യനായിരുന്നു എന്നതാണ്‌ താങ്കൾ ഉദ്ദേശിക്കുന്ന ലക്ഷ്യം.

    ഇന്നും ജീവികളിൽ പരിണാമം സംഭവിയ്ക്കുന്നുണ്ടല്ലൊ. അപ്പോൾ അന്തിമലക്ഷ്യം മനുഷ്യനല്ല എന്നത്‌ തീർച്ചയാണ്‌, കാരണം അന്തിമലക്ഷ്യം മനുഷ്യനായിരുന്നെങ്കിൽ പരിണാമങ്ങൾ എന്നേ അവസാനിക്കേണ്ടതായിരുന്നു.

    ഞാൻ എന്റെ കഴിഞ്ഞ കമന്റിന്റെ അവസാനം പറയുകയുണ്ടായി മനുഷ്യനേക്കാൾ പതിന്മടങ്ങ്‌ കഴിവുണ്ട്‌ പ്രകൃതിയ്ക്ക്‌ എന്ന്. നിത്യജീവിതത്തിൽ നാം അത്‌ കാണുന്നതുമാണ്‌, മനുഷ്യൻ പ്രകൃതിയെ സംഹരിക്കുമ്പോൾ അല്ലെങ്കിൽ വരുതിയിൽ നിർത്താൻ ശ്രമിക്കുമ്പോൾ ഒക്കെ പ്രകൃതി പണ്ടത്തേതിനേക്കാൾ ശക്തിയോടെ തിരിച്ചടിയ്ക്കുന്നത്‌.

    ഇനി കമ്പ്യൂട്ടറിന്റെ കാര്യത്തിലേയ്ക്ക്‌ വരാം. താങ്കളുടെ ആശയം അനുസരിച്ചാണെങ്കിൽ അബാക്കസ്‌ കണ്ടുപിടിച്ചപ്പോഴേ മനുഷ്യൻ കമ്പ്യൂട്ടർ ലക്ഷ്യം വെച്ചിരിക്കണം. അല്ലെങ്കിൽ ചുരുങ്ങിയത്‌ കാൽക്കുലേറ്ററിൽ എത്തിയപ്പോഴെങ്കിലും. ആദ്യമായി വാൽവുകൾ ഉപയോഗിച്ച്‌ കമ്പ്യൂട്ടർ നിർമ്മിച്ചപ്പോൾ പോലും ഇന്നത്തെ നിലയിലുള്ള സാദാ PC പോലും അവരുടെ മനസിൽ ഉണ്ടായിരുന്നില്ല (ചെറിയ കമ്പ്യൂട്ടർ എന്ന മോഹം ഉണ്ടായിരുന്നിരിക്കാം, പക്ഷെ ഇത്രയും ഇന്നത്തെ അവസ്ഥ അവർക്ക്‌ ചിന്തിക്കാൻ പോലും കഴിഞ്ഞിരിക്കില്ല).

    ഇപ്പോഴും കമ്പ്യൂട്ടറിന്റെ മേഖലയിൽ എത്രയോ innovations നടക്കുന്നുണ്ട്‌. ഇപ്പോഴുള്ളതാണ്‌ final version എന്ന് ആരും പറയില്ല, ഏത്‌ സ്റ്റേജിലും അത്‌ പറയാനാവില്ലതാനും. ഒരു പത്ത്‌ കൊല്ലം കഴിഞ്ഞാൽ കമ്പ്യൂട്ടർ എങ്ങിനെയിരിക്കും എന്ന ലക്ഷ്യം പോലും ആർക്കുമില്ല. ഇന്നത്തെ നിലയ്ക്ക്‌ ഇതാണ്‌ സാധ്യമാകുക എന്നേ ആരും പറയൂ.

    പരിണാമത്തിലും അന്നന്നത്തെ കാര്യങ്ങൾ മാത്രമേയുള്ളു. കൂടുതൽ മെച്ചപ്പെടുന്നത്‌ (ഇത്‌ subjective ആണെന്നുകൂടി പറയട്ടെ, in the long term, some changes may misfire too) അന്നന്നത്തെ സാഹചര്യങ്ങൾ (ആവശ്യം പലതാവാം) നേരിടാനായി മാത്രം, അതും ലഭ്യമായ resources വെച്ച്‌, വളരെ ചെറിയ മാറ്റങ്ങൾ. അതിനൊരു long-term goal ഇല്ല, final goal-ഉം ഇല്ല.

    പ്രപഞ്ചനിയമങ്ങൾ എന്നു പറയുന്നത്‌ എഴുതിവെച്ച ഒരു കൂട്ടം നിയമങ്ങളല്ലല്ലൊ. പദാർത്ഥത്തിന്റെ properties ആണ്‌ cumulatively ഇപ്പറയുന്ന പ്രപഞ്ചനിയമങ്ങൾ ആകുന്നത്‌. അത്‌ inherent ആണ്‌, പദാർത്ഥം ഉണ്ടാക്കിയതിനുശേഷം ആരും അതിലേയ്ക്ക്‌ കുത്തിവെയ്ക്കുന്ന ഒന്നല്ല.

    ReplyDelete
  117. അപ്പൂട്ടന്‍
    താങ്കളുടെ കമന്റുകള്‍ കാണുന്നുണ്ട്, അവഗനിക്കുന്നതല്ല. താങ്കളുടെ എല്ലാ കമന്റും വായിക്കാറുണ്ട്. മാന്യത, കൃത്യത, ഷാര്‍പ്നെസ് താങ്കള്‍ക്കു സ്വന്തം !
    സമയത്തിന്റെ കുറവ് (ഓണ്‍ ഡ്യൂട്ടി ),
    ________________________
    "" ഇന്നും ജീവികളിൽ പരിണാമം സംഭവിയ്ക്കുന്നുണ്ടല്ലൊ.""

    മനുഷ്യനില്‍ പരിണാമം സംഭവിക്കില്ല. നാളെ സംഭവിക്കും എന്ന് പറയുന്നത് നമ്മുടെ പ്രി കണ്സീവ്ദ് നോശന്‍ വെചീട്ടാണ്. അത് സംഭവിക്കാം എന്ന് പറഞ്ഞു ശാസ്ത്രതിനോടൊപ്പം നില്‍ക്കാം എന്നല്ലാതെ അതിന്റെ ഫലം അനുഭാവേദ്യമാകുക, നോ വേ. (അത് പരിണാമത്തെ ന്യായീകരിക്കാന്‍ അതിന്റെ വക്താക്കള്‍ മുന്നോട്ടു വെക്കുന്ന ബാലിശമായ ഒരു വാദം എന്ന് വേണമെങ്കില്‍ പറയാം !)

    ""അപ്പോൾ അന്തിമലക്ഷ്യം മനുഷ്യനല്ല"" എന്നത്‌ തീർച്ചയാണ്‌, "

    മനുഷ്യന്‍ മനുഷ്യന്‍ തന്നെയാണ് എന്നും, (തെളിവ് ചോദിക്കരുതേ !)
    (മനുഷ്യന്റെ പരിണാമം എന്നത് മാതാവിന്റെ ഉദരത്തില്‍ ആ കാലയളവില്‍ നടക്കുന്ന മാറ്റങ്ങള്‍ മാത്രമാണ്)

    ""മനുഷ്യനേക്കാൾ പതിന്മടങ്ങ്‌ കഴിവുണ്ട്‌ പ്രകൃതിയ്ക്ക്‌ എന്ന്. മനുഷ്യൻ പ്രകൃതിയെ സംഹരിക്കുമ്പോൾ ......പ്രകൃതി പണ്ടത്തേതിനേക്കാൾ ശക്തിയോടെ തിരിച്ചടിയ്ക്കുന്നത്‌. "

    നൂറു ശതമാനവും ശരി" (മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഭൂമിയില്‍ പ്രത്യാഗാതങ്ങള്‍ ഉണ്ടാകുന്നത് (കുര്‍ആന്‍)

    ""ഇനി കമ്പ്യൂട്ടറിന്റെ കാര്യത്തിലേയ്ക്ക്‌ വരാം."" ഇപ്പോഴുള്ളതാണ്‌ final version എന്ന് ആരും പറയില്ല, "

    കമ്പൂട്ടര്‍ എന്നത് ഒരു പേര് മാത്രമാണ്. അത് ആ കമ്പ്യൂട്ട് ചെയ്യുന്ന യന്ത്രത്തിന് നല്‍കിയ ഒരു പേര്, അബ്സലൂട്ട് നൈം അല്ല. മാറ്റങ്ങളും സൌകര്യങ്ങളും കൂട്ടി ആ പേര് നിലനിര്‍ത്തി കൊണ്ടുപോകുന്നു എന്നെ ഉള്ളൂ. മനുഷ്യന്‍ പരിണാമത്തിനു അതീതനായി നില്‍ക്കും. (മറ്റു ജീവികളില്‍ മാത്രം മാറ്റങ്ങള്‍ ഉണ്ടാകാം, പുതിയ ജീവികള്‍ വരാം...സോറി. നോ മച് നോളെജ് !

    ""പ്രപഞ്ചനിയമങ്ങൾ എന്നു പറയുന്നത്‌ എഴുതിവെച്ച ഒരു കൂട്ടം നിയമങ്ങളല്ലല്ലൊ. ... അത്‌ inherent ആണ്‌""

    തീര്‍ച്ചയായും.
    മനുഷ്യന്റെ /ജീവികളുടെ ഡി എന്‍ എ പോലെ പ്രകൃതിക്കും അതിന്റേതായ കോഡുകള്‍ ബില്‍റ്റ് ഇന്‍ ആണ്. അതിന്റെ സര്‍വൈവല്‍, സ്വഭാവം, ജീവനം തുടങ്ങി നമ്മളറിയാത്ത പലതിന്റെയും ഒരു ബാലന്‍സിങ്ങ് സിസ്റ്റം പ്രകൃതിക്ക് ഉണ്ട് ഞാന്‍ മനസ്സിലാക്കുന്നു.

    ഒരു കാര്യം കൂടി.
    അബോവ് സെലെസ്ടിയാല്‍ ബോഡി ഈസ് ടൈംലെസ്സ്. ഹെന്‍സ്, ക്രിയെടര്‍ ഈസ് ബിയോണ്ട് ടൈം. ഇറ്റ്‌ ഈസ്‌ ഒണ്‍ലി ഫോര്‍ ആസ് ബേസ്ഡ് ഓണ്‍ ഔര്‍ പ്ലാനെട്സ്.
    സമയം - ദൂരം - പരിണാമം ഇതൊക്കെ മനുഷ്യന്‍ മനുഷ്യന്റെ അനുഭവം വെച്ച് പറയുന്ന കാര്യങ്ങള്‍ മാത്രമാണ്. ആ അനുഭവം സൃഷ്ടാവില്‍ സന്നിവേശിപ്പിച്ചു ഭാവന കാണുമ്പോഴാണ് "തങ്ങള്‍ ഭാവനയില്‍ കാണുന്ന ദൈവത്തെ" നിഷേടിക്കുന്ന യുക്തിവാദം വരുന്നത്.

    ReplyDelete
  118. ലക്ഷ്യം എന്തു തന്നെയായാലും ഉറുമ്പിന്‍റെ ചലനത്തിനു പിന്നിലും അബാക്കസിന്‍റെ/ കാല്‍കുലേറ്ററിന്‍റെ/ കമ്പ്യൂട്ടറിന്‍റെ കണ്ടുപിടിത്തത്തിന്‍റെ പിന്നില്‍ ഒരു ബോധ ശക്തിയുടെ പ്രവര്‍ത്തനം ഉണ്ടെന്നു താങ്കള്‍ സമമതിക്കുമല്ലോ. പക്ഷേ ഉറുമ്പിന്‍റേയും അറിവിന്‍റെ പരിമിതികൊണ്ടാണ് അവര്‍ക്ക് അന്തിമ ലക്ഷ്യത്തെക്കുറിച്ചുള്ള അറിവ് ഇള്ളാതെപോയത്. എന്നാല്‍ ഈ പ്രപഞ്ചത്തെ സ്രിഷ്ടിച്ച സ്രഷ്ടാവായ ദൈവം ത്രികാലജ്ഞനാണ്. അവന് താന്‍ സ്രൃഷ്ടിക്കാന്‍ ഉദ്ദേശിച്ച സ്രൃഷ്ടിയെക്കുറിച്ചുള്ള പൂര്‍ണ്ണമായ ഞാനം ഉണ്ട്. ഇതാണ് ഇവിടെ കാണുന്ന വ്യത്യാസം.

    ഇന്നു കാണുന്ന മനുഷ്യന്‍ രൂപപ്പെട്ടിട്ട് ഏകദേശം ൨൦൦൦൦൦ വര്‍ഷങ്ങള്‍ കഴിഞ്ഞുവല്ലോ. അതിനു ശേഷം മനുഷ്യനില്‍ പരിണാമം ഒന്നും സംഭവിച്ചതായി അറിവില്ല. താങ്കള്‍ പറയുന്നു: " പരിണാമത്തിലും അന്നന്നത്തെ കാര്യങ്ങൾ മാത്രമേയുള്ളു. കൂടുതൽ മെച്ചപ്പെടുന്നത്‌ (ഇത്‌ subjective ആണെന്നുകൂടി പറയട്ടെ, in the long term, some changes may misfire too) അന്നന്നത്തെ സാഹചര്യങ്ങൾ (ആവശ്യം പലതാവാം) നേരിടാനായി മാത്രം, അതും ലഭ്യമായ resources വെച്ച്‌, വളരെ ചെറിയ മാറ്റങ്ങൾ. അതിനൊരു long-term goal ഇല്ല, final goal-ഉം ഇല്ല." ഇതൊക്കെ പരിണാമത്തിന്‍റെ പിന്നില്‍ ഒരു ബുദ്ധിശക്തിയുടെ പ്രവര്‍ത്തനം ഉണ്ടായിരിക്കണം എന്ന നിഗമനത്തിലേക്കാണ് ബുദ്ധിയെ കൊണ്ടെത്തിക്കുന്നത്. അന്തിമ ലക്ഷ്യം ഇല്ല എന്നത് തെറ്റായ നിഗമനം മാത്രമാണ്. സൂക്ഷമമായി അവലോകനം ചെയ്യുംമ്പോള്‍ അന്തിമ ലക്ഷ്യം ഉണ്ട് എന്നു തന്നെയാണ് മനസ്സിലാകുന്നത്.

    പ്രപഞ്ച നിയമങ്ങള്‍ എഴുതിവെച്ചൈട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അത് മാറ്റമില്ലാത്ത നിയമങ്ങളാണ്. പ്രപഞ്ചം നിലനിക്കുന്നത് നാല് അടിസ്ഥാന ശക്തികളിലാണെന്നത് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. ഈ ശക്തികള്‍ പ്രപഞ്ചത്തില്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നത് കൊണ്ടാണ് പ്രപഞ്ചം ഇന്നുകാണുന്ന സ്ഥിതിയില്‍ നിലനില്‍ക്കുന്നത്. ഇത് അടിക്കടി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ആയിരുന്നുവെങ്കില്‍ ശാസ്ത്രത്തിന് ഒരടിപോലും മുന്നോട്ട് പോകാന്‍ സാധ്യമല്ല. മാറ്റമില്ലതെ നിലനില്‍ക്കുന്ന പ്രപഞ്ചനിയമങ്ങളെയാണ് 'ദൈവവിധി' എന്നു പറയുന്നത്. (വളരെയധികം തെറ്റായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണിത്).

    ReplyDelete
  119. naj said...

    മനുഷ്യനില്‍ പരിണാമം സംഭവിക്കില്ല. നാളെ സംഭവിക്കും എന്ന് പറയുന്നത് നമ്മുടെ പ്രി കണ്സീവ്ദ് നോശന്‍ വെചീട്ടാണ്. അത് സംഭവിക്കാം എന്ന് പറഞ്ഞു ശാസ്ത്രതിനോടൊപ്പം നില്‍ക്കാം എന്നല്ലാതെ അതിന്റെ ഫലം അനുഭാവേദ്യമാകുക, നോ വേ.

    മനുഷ്യന്‍ മനുഷ്യന്‍ തന്നെയാണ് എന്നും, (തെളിവ് ചോദിക്കരുതേ !)(മനുഷ്യന്റെ പരിണാമം എന്നത് മാതാവിന്റെ ഉദരത്തില്‍ ആ കാലയളവില്‍ നടക്കുന്ന മാറ്റങ്ങള്‍ മാത്രമാണ്)

    മനുഷ്യന്‍ പരിണാമത്തിനു അതീതനായി നില്‍ക്കും. (മറ്റു ജീവികളില്‍ മാത്രം മാറ്റങ്ങള്‍ ഉണ്ടാകാം, പുതിയ ജീവികള്‍ വരാം...സോറി. നോ മച് നോളെജ് !



    It is a common misconception that human evolution stopped around 100K years ago or sometimes it sounds politically correct (ideologically motivated) to deny any recent human evolution.

    I will give an example of recent human evolution which happened in less than 10,000 years. It is called lactose tolerance. This is the ability to digest lactose into adulthood.

    Throughout most of human history, the ability to digest lactose, the principal sugar of milk, has been switched off after weaning because there is no further need for the lactase enzyme that breaks the sugar apart. But when cattle were first domesticated 9,000 years ago and people later started to consume their milk, natural selection would have favored anyone with a mutation that kept the lactase gene switched on, since it is an extra source of energy.

    Popular account of the original Nature paper can be found in NY Times and Scientific American articles.


    ReplyDelete
  120. കൽക്കി,
    ഏതൊരു കാര്യത്തിനും ഒരു short-term ലക്ഷ്യം ഉണ്ടായിരിക്കാം, കാരണം തരണം ചെയ്യേണ്ടതായി എന്തെങ്കിലുമൊന്ന് ഉണ്ടായിരിക്കുമല്ലൊ. ഒരു predator-ൽ നിന്നും രക്ഷപ്പെടുക എന്നതൊരു ലക്ഷ്യമാണ്‌, അത്രയ്ക്ക്‌ അനുകൂലമല്ലാത്ത സാഹചര്യത്തിൽ നിലനിൽക്കുക എന്നതൊരു ലക്ഷ്യമാണ്‌, ഇങ്ങിനെ എന്തെങ്കിലുമൊന്ന് ഉണ്ടായിരിക്കും ആവശ്യം.

    പക്ഷെ അത്‌ ഒരു long-term goal മുന്നിൽ കണ്ടാണ്‌ എന്നത്‌ തെറ്റാണ്‌. അത്രയേ ഞാൻ പറഞ്ഞതിന്‌ ഉദ്ദേശ്യമുള്ളു. കമ്പ്യൂട്ടിങ്ങിന്‌ സഹായിക്കാൻ ആയി ഒരു യന്ത്രം എന്ന ലക്ഷ്യത്തോടെയാണ്‌ അബാക്കസ്‌ ഉപയോഗിച്ചുതുടങ്ങിയത്‌. കാലക്രമേണ, പല ഘട്ടങ്ങളിലായി, (ചിലപ്പോൾ സമാന്തരമായും) കണ്ടെത്തിയ മറ്റ്‌ ഉപകരണങ്ങൾ, ഉപാധികൾ (അവ പോലും കമ്പ്യൂട്ടറിലേയ്ക്ക്‌ എന്ന് കരുതി ഉണ്ടാക്കിയതല്ല) എന്നിവ ഉപയോഗിച്ചാണ്‌ ഇന്ന് കാണുന്ന കമ്പ്യൂട്ടറിൽ എത്തിയത്‌.
    അന്തിമലക്ഷ്യം ഉണ്ട്‌ എന്ന് കരുതുന്നതാണ്‌ തെറ്റായ നിഗമനം. ഇന്ന് കാണുന്നവ വെച്ച്‌ ഭൂതകാലത്തേയ്ക്ക്‌ ചിന്തിച്ചാൽ ആർക്കും തോന്നാവുന്ന ഒന്നാണ്‌ ഈ നിഗമനം, പക്ഷെ അത്‌ ശരിയായിരിക്കില്ല. കമ്പ്യൂട്ടറിന്റെ ഉദാഹരണം ഞാൻ ഇത്രയും പറഞ്ഞത്‌ ആ പോയിന്റ്‌ വിശദീകരിക്കാനായിത്തന്നെയാണ്‌. രണ്ട്‌ പോയിന്റുകളാണ്‌ അതിലുള്ളത്‌. ഒന്ന്, ഇന്നതായിരിക്കും ഫൈനൽ പ്രോഡക്റ്റ്‌ എന്ന നിലയിലല്ല, വർത്തമാനത്തിലെ അവസ്ഥയിൽ, ലഭ്യമായ വസ്തുക്കളും അറിവും immediate ആവശ്യവും കണക്കിലെടുത്ത്‌, കിട്ടാവുന്ന ഒന്ന് രൂപപ്പെടുത്തിയെടുക്കുക എന്നതാണ്‌ പ്രപഞ്ചത്തിൽ സംഭവിയ്ക്കുന്നത്‌. രണ്ട്‌, ഇന്ന് ലഭ്യമായതാണ്‌ ഫൈനൽ പ്രോഡക്റ്റ്‌ എന്ന് ഒരിക്കലും പറയാനാവില്ല.


    അന്തിമലക്ഷ്യം എന്നുപറഞ്ഞാൽ ഇനി മുന്നോട്ട്‌ ഇല്ലെന്നർത്ഥം. എന്നുവെച്ചാൽ മനുഷ്യൻ ഇനിയൊരിക്കലും മാറില്ല. ഒരു ബയോളജിസ്റ്റ്‌ അല്ലാത്തതിനാൽ മനുഷ്യനിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്‌ എന്ന് പറയാനുള്ള അറിവെനിക്കില്ല. ക്ഷമിക്കൂ.

    ഇതിൽ കൂടുതൽ വിശദീകരിക്കാൻ എനിക്കറിയില്ല.
    പ്രപഞ്ചത്തിന്റെ നാല്‌ അടിസ്ഥാനശക്തികൾ എന്ന് പറഞ്ഞത്‌ എനിക്ക്‌ മനസിലായില്ല. Basic elements ആണോ ഉദ്ദേശ്യം?
    ഞാൻ പറഞ്ഞത്‌ gravitation പോലുള്ള കാര്യങ്ങളാണ്‌. അത്‌ പദാർത്ഥതലത്തിൽ തന്നെ ഉള്ളതാണുതാനും.

    നാജ്‌,
    മറ്റു ജീവികളിൽ മാറ്റം ഉണ്ടാകാം എന്നു പറയുമ്പോൾ ഒരു ചോദ്യം വന്നേയ്ക്കാം. What is the ultimate? ഭാവിയിലെങ്ങോ ഈ ജീവികളെല്ലാം മനുഷ്യരായിത്തീരുമെന്നാണോ? Meaning, ബാക്കിയുള്ളവയെല്ലാം ഇല്ലാതായി മനുഷ്യൻ മാത്രമാകുന്ന അവസ്ഥ? (പരിഹാസമല്ല, ചിന്തിക്കാൻ ഒരു പോയിന്റ്‌ എന്നേ ഉദ്ദേശ്യമുള്ളു)

    ReplyDelete
  121. ജാക് റാബിറ്റ്,
    താങ്കളുടെ പരിണാമ സംബദ്ധിയായ അറിവിനു എന്റെ അകമഴിഞ്ഞ അഭിനന്ദനങ്ങള്‍.ഹുസ്സൈന്‍ ഡാക്കിന്‍സിനു മറുപടി എഴുതുന്ന വിചിത്രത തന്നെയാണ് ഈ പോസ്റ്റില്‍ താങ്കള്‍കു കിട്ടുന്ന മറു കമന്റുകളും.എങ്കിലും pl തുടരുക.

    ReplyDelete
  122. Thanks യുക്തി for the encouraging words. This is only a humble attempt by someone who isn't a biologist

    ReplyDelete
  123. അപ്പൂട്ടന്‍,

    ഞാന്‍ പറയുന്നത് താങ്കള്‍ക്ക് മനസ്സിലായില്ല എന്നു തോന്നുന്നു. മനുഷ്യന്‍ സൃഷ്ടിക്കുന്ന വസ്തുക്കള്‍ക്കൊന്നും അന്തിമ ലക്ഷ്യം ഇല്ല എന്നത് ശരിയാണ്. മനുഷ്യന്‍റെ അറിവിന്‍റെ പരിമിതിയായാണത്. പക്ഷേ അതൊന്നും തന്നെ യാദൃച്ഛികമായി ഉണ്ടായതല്ലല്ലോ? എല്ലാറ്റിന്‍റെയും പിന്നില്‍ മനുഷ്യ ധിഷണ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രീതിയില്‍ ഒരു ധിഷണയുടെയും പ്രവര്‍ത്തന ഫലമായല്ലാതെ ഉണ്ടായതാണ് ഈ പ്രപഞ്ചവും പ്രാപഞ്ചിക വസ്തുക്കളും എന്നതാണ് നാസ്തിക വാദം. (കി.കെ. ബാബുവിന്‍റെ ലേഖനം വായിച്ചിരിക്കുമല്ലോ) ഇതിനിയെയാണ് ആകസ്മികവാദം എന്നു ഞാന്‍ പറഞ്ഞത്. പക്ഷേ താങ്കള്‍ പറയുന്നു പ്രപഞ്ചത്തില്‍ ഒന്നും ആകസ്മികമായല്ല ഉണ്ടായത് എന്ന്. ഇതെങ്ങനെ ശരിയാകും? ഒരു ബുദ്ധിശക്തിയുടെ പ്രവര്‍ത്തനം ഇല്ലാതെ ഉണ്ടാകുന്നത് ആകസ്മികം തന്നെയല്ലേ? താങ്കള്‍ ഉദ്ദേശിക്കുന്നത് പ്രകൃതി നിയമങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് ഈ കാര്യങ്ങളൊക്കെ നടക്കുന്നത് എന്നാണോ? അങ്ങനെ എങ്കില്‍ പ്രപഞ്ചത്തിന്‍റെ ആരംഭത്തില്‍ പ്രകൃതി നിയമങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

    താങ്കള്‍ ഉദ്ദേശിച്ച gravitation പോലുള്ള ശക്തികള്‍ തന്നെയാണ് ഞാന്‍ അടിസ്ഥാന ശക്തികള്‍ എന്നത് കൊണ്ടുദ്ദേശിച്ചത്. അവ നാലെണ്ണമാണെന്ന് ഊര്‍ജ്ജതന്ത്രജ്ഞന്മാര്‍ പറയുന്ന: Gravitational Forces, Electromagnetic forces,Weak forces,Nuclear forces. എന്നിവയാണത്രേ അവ. (കൂടുതല്‍ വിവരം എനിക്കും ഇല്ല). ഒന്നുമില്ലാത്ത ഒരവസ്ഥയില്‍ നിന്ന് ഈ കാണുന്ന ശക്തികളും പദാര്‍ഥങ്ങളും യാദൃച്ചികമായി ഉണ്ടായി എന്നു തന്നെയാണ് നാസ്തികരുടെ വാദം. അതുകൊണ്ടാണ് ഞാന്‍ കമ്പ്യൂട്ടറിന്‍റെ ഉദാഹരണം പറഞ്ഞത്. ഇനി അങ്ങനെയല്ല ഇതൊന്നും യാദൃച്ഛികമായല്ല ഉണ്ടായത് എങ്കില്‍ ഇതിനെല്ലാം പിന്നില്‍ ഒരു ശക്തി പ്രവര്‍ത്തിക്കുന്നു എന്നു സമ്മതിക്കേണ്ടി വരും. ഇതില്‍ ഏതാണ് അപ്പൂട്ടന്‍ ഉദ്ദേശിക്കുന്നത്?

    ReplyDelete

  124. കല്‍ക്കി said....

    ഈ രീതിയില്‍ ഒരു ധിഷണയുടെയും പ്രവര്‍ത്തന ഫലമായല്ലാതെ ഉണ്ടായതാണ് ഈ പ്രപഞ്ചവും പ്രാപഞ്ചിക വസ്തുക്കളും എന്നതാണ് നാസ്തിക വാദം. (കി.കെ. ബാബുവിന്‍റെ ലേഖനം വായിച്ചിരിക്കുമല്ലോ) ഇതിനിയെയാണ് ആകസ്മികവാദം എന്നു ഞാന്‍ പറഞ്ഞത്. പക്ഷേ താങ്കള്‍ (അപ്പൂട്ടൻ )പറയുന്നു പ്രപഞ്ചത്തില്‍ ഒന്നും ആകസ്മികമായല്ല ഉണ്ടായത് എന്ന്. ഇതെങ്ങനെ ശരിയാകും? ഒരു ബുദ്ധിശക്തിയുടെ പ്രവര്‍ത്തനം ഇല്ലാതെ ഉണ്ടാകുന്നത് ആകസ്മികം തന്നെയല്ലേ?

    ഒന്നുമില്ലാത്ത ഒരവസ്ഥയില്‍ നിന്ന് ഈ കാണുന്ന ശക്തികളും പദാര്‍ഥങ്ങളും യാദൃച്ചികമായി ഉണ്ടായി എന്നു തന്നെയാണ് നാസ്തികരുടെ വാദം.


    I think the problem is with inter usage of words ആകസ്മികം and യാദൃച്ഛികം.

    This can be avoided if you can level set the meaning what you have in mind.

    a) some thing happened with out any planning and idea of the final goal

    b) something happened in an instant with no reason

    ReplyDelete
  125. Jack Rabbit said...

    ഒന്നുമില്ലാത്ത ഒരവസ്ഥയില്‍ നിന്ന് ഈ കാണുന്ന ശക്തികളും പദാര്‍ഥങ്ങളും യാദൃച്ചികമായി ഉണ്ടായി എന്നു തന്നെയാണ് നാസ്തികരുടെ വാദം.

    ഈ വാദത്തെയാണ് എന്‍റെ ബുദ്ധി അംഗീകരിക്കാത്തത്. ഇതിനെയാണ് ഞാന്‍ കമ്പ്യൂട്ടറിന്‍റെ നിര്‍മ്മാണവുമായി ഉപമിച്ചത്. നിസ്സാരമായ ഒരു കമ്പ്യൂട്ടര്‍ ഇപ്രകാരം യാദൃച്ഛികമായി ഉണ്ടായി, അല്ലെങ്കില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്(അതിനു എത്ര കാലം വേണമെങ്കിലും ഏടുത്തോട്ടെ) എന്നു സമ്മതിക്കാന്‍ നാസ്തികര്‍ സമ്മതിക്കാന്‍ തയ്യാറുണ്ടോ?

    ReplyDelete
  126. The law of conservation of energy is an empirical law of physics. It states that the total amount of energy in an isolated system remains constant over time (is said to be conserved over time). A consequence of this law is that energy can neither be created nor destroyed: it can only be transformed from one state to another. The only thing that can happen to energy in a closed system is that it can change form: for instance chemical energy can become kinetic energy.

    Albert Einstein's theory of relativity shows that energy and mass are the same thing, and that neither one appears without the other.

    ReplyDelete
  127. കല്‍ക്കി പറഞ്ഞു......
    ഒന്നുമില്ലാത്ത ഒരവസ്ഥയില്‍ നിന്ന് ഈ കാണുന്ന ശക്തികളും പദാര്‍ഥങ്ങളും യാദൃച്ചികമായി ഉണ്ടായി എന്നു തന്നെയാണ് നാസ്തികരുടെ വാദം.

    ഈ വാദത്തെയാണ് എന്‍റെ ബുദ്ധി അംഗീകരിക്കാത്തത്,>>>>>>>>>>

    എന്റെ മുന്‍ കമന്റ് ഇതുമായി ചേര്‍ത്തു വായിക്കുക.

    ദൈവമാണ് നിര്‍മിച്ചെതെങ്കില്‍ ആ ആശയം അരൂപിയായ ദൈവത്തിന്റെ മനസ്സില്‍ എങ്ങനെ ഉദിച്ചു,ആശയത്തിനു മനസ്സും പദാര്‍തവും അനിവാര്യമാണ്.പദര്‍തരഹിതമായി മനസ്സുണ്ടാവില്ല.അപ്പോള്‍ പിന്നെ സ്രിഷ്ടീക്കുമുമ്പ് പലതും ഉണ്ടായിരുന്നുവെന്നു തെളിയും.സ്രിഷ്ടിക്കുമുമ്പ് ദൈവം എവിടെയായിരുന്നു?എന്തിലാണ് orഎവിടെയാണ് ദൈവം സ്രിഷ്ടി നടത്തിയത്?
    തുടരും....

    ReplyDelete
  128. തുടരുന്നൂ...
    ദൈവം എങ്ങുമില്ലായിരുന്നു-ദൈവം എല്ലാമായിരുന്നു,എന്നീ 2 സാധ്യതകളേ ഇവിടെ സാധുവാകൂ.പ്രപഞ്ചപദാര്‍തം ദൈവത്തില്‍ അന്തര്‍ലീനമായിരുന്നെങ്ങില്‍ പുതുതായി ഒന്നും സ്രിഷ്റ്റിക്കപ്പെടുന്നില്ല.ദൈവത്തിനു മുമ്പ് എല്ലാം ഉണ്ടായിരുന്നുവെങ്കില്‍ ‘സ്രിഷ്ടി‘
    സംഭവിക്കുന്നില്ല.ശൂന്യതയില്‍ സ്രിഷ്ടി അസാധ്യമാണ്,ഉണ്മയിലനാവശ്യവും.’സ്രിഷ്ടി
    പോലെതന്നെ ശൂന്യതയും അസംഭവ്യമാണ്.ദൈവം ശൂന്യതയില്‍ നിന്നും സ്രിഷ്ടിച്ചു എന്ന വാദം ബാലിശമാണ്.ദൈവമുണ്ടെങ്കില്‍ ശൂന്യതയില്ല. ശൂന്യതയില്‍ നിന്നും എന്തെങ്കിലും ഉണ്ടായാല്‍ ശൂന്യത ഉണ്ടാ‍യിരുന്നുവെന്നത് തെറ്റിദ്ധാരണയായിരുന്നുവെന്ന് തെളിയും.ചുരുക്കത്തില്‍ സ്രിഷ്ടി തന്നെ അസംഭവ്യവും അസാധ്യവുമാണെന്നിരിക്കെ സ്രിഷ്ടിവാദം ഗൌരവപൂര്‍വം പരിഗണീകാനാവില്ല
    (കടപ്പാട് -നാസ്തികനായ ദൈവം)

    ReplyDelete

  129. കല്‍ക്കി said....

    ഒന്നുമില്ലാത്ത ഒരവസ്ഥയില്‍ നിന്ന് ഈ കാണുന്ന ശക്തികളും പദാര്‍ഥങ്ങളും യാദൃച്ചികമായി ഉണ്ടായി എന്നു തന്നെയാണ് നാസ്തികരുടെ വാദം.

    ഈ വാദത്തെയാണ് എന്‍റെ ബുദ്ധി അംഗീകരിക്കാത്തത്. ഇതിനെയാണ് ഞാന്‍ കമ്പ്യൂട്ടറിന്‍റെ നിര്‍മ്മാണവുമായി ഉപമിച്ചത്. നിസ്സാരമായ ഒരു കമ്പ്യൂട്ടര്‍ ഇപ്രകാരം യാദൃച്ഛികമായി ഉണ്ടായി, അല്ലെങ്കില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്(അതിനു എത്ര കാലം വേണമെങ്കിലും ഏടുത്തോട്ടെ) എന്നു സമ്മതിക്കാന്‍ നാസ്തികര്‍ സമ്മതിക്കാന്‍ തയ്യാറുണ്ടോ?


    കല്‍ക്കി,
    There are two categories of complex formations - biological (all living beings) and others. Both of these are constrained by fundamental laws/forces. These constraints limits the sample space of possibilities. In nature itself, we can see the evidence of complex geological formations given lot of time with the help of wind and water . Biological formations have an additional element which helps in their way - descent with modification and selection. They have the capability to achieve more complexity than non-biological ones because of selection acting on the variations (got thru' meiosis, mutations, gene transfer, endosymbiosis etc). Keep in mind selection here is gauged for better survival and reproduction rates without any goal in far future. On the other hand it is also seen on genes which are no longer used (less selection pressure) to mutate faster than others . This is the problem with computer analogy if we try to compare it with life forms and wonder why a less complex computer is less likely to form than a more complex living being.

    A computer can never form itself, given any amount of time.

    ReplyDelete
  130. The Grand Design പറയുന്നു
    "That makes the coincidences of our planetary conditions - the single Sun, the lucky combination of Earth-Sun distance and solar mass - far less remarkable, and far less compelling as evidence that the Earth was carefully designed just to please us human beings."
    He adds: "Because there is a law such as gravity, the universe can and will create itself from nothing.
    "Spontaneous creation is the reason there is something rather than nothing, why the universe exists, why we exist.
    "It is not necessary to invoke God to light the blue touch paper and set the universe going."
    ഇവിടെ, ഗുരുത്വാകര്ഷണം ഉള്ളത് കൊണ്ടാണ് ഈ പ്രപഞ്ചം ഇല്ലായ്മയില്‍ നിന്നും ഉണ്ടായതെന്ന് പറയുന്നത്. പത്തു വര്ഷലത്തോളം ഉള്ള ശ്രമഫലമായി ഇനിയും പൂര്തീകരിക്കാനായിട്ടില്ലാത്ത M-THEORY പ്രകാരം ആണ് സ്ടീഫെന്‍ ഹോകിംഗ് ഇപ്രകാരം പ്രദിപാദിച്ചിട്ടുള്ളത്. അല്ലാതെ ഒരു സുപ്രഭാതത്തില്‍ ബോധോദയം ഉണ്ടായതല്ല . പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കളും കൃത്യമായ നിയമത്തില്‍ ആണെന്നു കരുതി അതിനു ഒരു ഉപജ്ഞാതാവിന്റെ ആവശ്യമില്ല. ഓരോ വസ്തുവും അതിന്റെ സ്വഭാവതിനനുസരിച്ചാണ് പെരുമാറുന്നത്. സൌരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും anti clock-wise കറങ്ങുമ്പോള്‍ venus മാത്രം clock-wise കറങ്ങുന്നു. നമ്മുടെ പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചം ആണ്. നമ്മുടെ ഭൂമിയിലെ സാഹചര്യം അനുസരിച്ച് ഈ രൂപത്തിലുള്ള ജീവികള്‍ ഉണ്ടായി. മറ്റു എവിടെയെങ്കിലും ജീവന്‍ ഉണ്ടാവുന്നെക്നില്‍ അത് അവിടെയുള്ള സാഹചര്യം അനുസരിച്ചായിരിക്കും ഉണ്ടായിരിക്കുക.

    ReplyDelete
  131. ഈ വാദത്തെയാണ് എന്‍റെ ബുദ്ധി അംഗീകരിക്കാത്തത്. ഇതിനെയാണ് ഞാന്‍ കമ്പ്യൂട്ടറിന്‍റെ നിര്‍മ്മാണവുമായി ഉപമിച്ചത്. നിസ്സാരമായ ഒരു കമ്പ്യൂട്ടര്‍ ഇപ്രകാരം യാദൃച്ഛികമായി ഉണ്ടായി, അല്ലെങ്കില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്(അതിനു എത്ര കാലം വേണമെങ്കിലും ഏടുത്തോട്ടെ) എന്നു സമ്മതിക്കാന്‍ നാസ്തികര്‍ സമ്മതിക്കാന്‍ തയ്യാറുണ്ടോ?

    ഞാന്‍ ചോദിച്ച നിസ്സാരമായ ഈ ചോദ്യത്തിനു നാസ്തിക വാദക്കാര്‍ നല്‍കിയ ബൃഹത്തായ മറുപടിക്കസര്‍ത്തുകള്‍ ഞാന്‍ കണ്ടു. യുക്തിവാദികളുടെ വാദം സ്ഥാപിക്കാന്‍ വേണ്ടി അവര്‍ക്ക് എത്രവേണമെങ്കിലും വ്യാഖ്യാനിക്കാം എന്ന് ഇപ്പോള്‍ മനസ്സിലായി. ഉദാഹരണത്തിന് ജാക്റാബിറ്റ് തന്‍റെ വാദം അവസാനിപ്പിക്കുന്നത് നോക്കുക. This is the problem with computer analogy if we try to compare it with life forms and wonder why a less complex computer is less likely to form than a more complex living being.

    A computer can never form itself, given any amount of time.

    ഇതുപോലൊരു കണ്‍ക്ലൂഷനില്‍ ഒരു ദൈവ വിശ്വാസി ദൈവത്തെക്കുറിച്ച് എത്തുകയാണെങ്കില്‍ നാസ്തികര്‍ അതിനെ ചിരിച്ചു തള്ളും. അവര്‍ക്ക് ചിരി അടക്കാന്‍ കഴിയില്ല.

    എന്തായാലും റാബിറ്റ്, ഞാന്‍ ഇതിനെ ചിരിച്ചു തള്ളുന്നില്ല. പക്ഷേ, ഇതൊരു തൃപ്തികരമായ നിരീക്ഷണമായി എനിക്കു തോന്നുന്നില്ല. ക്ഷമിക്കുക.

    ReplyDelete
  132. കൽക്കി,
    താങ്കൾ ഇപ്പോഴും യാദൃശ്ചികം, ആകസ്മികം തുടങ്ങിയ വിശേഷണങ്ങളിലൂടെയാണ്‌ പരിണാമത്തെ മനസിലാക്കുന്നത്‌. താങ്കൾക്കും (പരിണാമം മനസിലാക്കുന്ന ഏതൊരു വ്യക്തിയ്ക്കും) അംഗീകരിക്കാനാവാത്തതുതന്നെയാണ്‌ ഇപ്പറഞ്ഞ യാദൃശ്ചികതയും ആകസ്മികതയും ഒക്കെ. ഒരു totally external ആയ ശക്തി പ്രവർത്തിക്കാതെ ഉണ്ടാകുന്ന കാര്യങ്ങൾക്ക്‌ ആകസ്മികത മാത്രമേയുള്ളു മറ്റൊരു option എന്ന് ചിന്തിക്കുന്നതിനാലായിരിക്കാം താങ്കൾ ഇപ്പോഴും അവിടെത്തന്നെ നിൽക്കുന്നത്‌.

    കമ്പ്യൂട്ടറിന്റെ ആനാലജിയിലൂടെ ഞാൻ പറഞ്ഞ കാര്യം അന്തിമലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടല്ല അതിന്റെ (ഒന്നിന്റെയും) തുടക്കം എന്നതാണ്‌. (അത്‌ താങ്കൾ അംഗീകരിക്കുകയും ചെയ്തു, പക്ഷെ അത്‌ മനുഷ്യന്റെ പരിമിതിയായി മാത്രം താങ്കൾ കാണുന്നു).

    കമ്പ്യൂട്ടർ എന്നത്‌ ഒരു അസംബ്ലി കൂടിയാണെന്ന് മനസിലാക്കുക. വ്യത്യസ്ത സാഹചര്യങ്ങളിൽ, കാലഘട്ടങ്ങളിൽ മനുഷ്യൻ കണ്ടെത്തിയ ഉപകരണങ്ങൾ (പലതിന്റെയും ആധാരസാങ്കേതികവിദ്യ "കണ്ടെത്തണം" എന്ന ചിന്തയോടെ തുടങ്ങി കണ്ടുപിടിച്ചതല്ല) ഒന്നിച്ച്‌ അസംബിൾ ചെയ്ത്‌ ഉണ്ടാക്കിയതാണ്‌ കമ്പ്യൂട്ടർ. ഒരു കമ്പ്യൂട്ടറിൽ പ്രകൃതിയ്ക്കില്ലാത്ത ഒരു അഡ്വാന്റേജ്‌ ഉണ്ട്‌ മനുഷ്യന്‌. ഒരു വസ്തു പരിപൂർണ്ണമായും മാറ്റി പകരം മറ്റൊന്ന് പിടിപ്പിയ്ക്കാം (വാൽവുകൾ മാറി ട്രാൻസിസ്റ്റർ വന്നത്‌ ഒരു ഉദാഹരണം). ശരീരത്തിൽ അത്‌ സാധ്യമല്ല, ഉള്ളതിനെ വികസിപ്പിക്കാനോ used/not-used മോഡിൽ നിർത്താനോ മാത്രമേ സാധിയ്ക്കൂ. കമ്പ്യൂട്ടറിന്റെ അനാലജി തന്നെ ഉപയോഗിച്ചാൽ വാൽവുകൾക്ക്‌ പകരം ട്രാൻസിസ്റ്റർ കണ്ടെത്തി, പക്ഷെ വാൽവുകൾ അവിടെത്തന്നെയുണ്ട്‌, ഉപയോഗിക്കുന്നില്ലെന്നുമാത്രം എന്ന സ്ഥിതി പോലിരിക്കും. അത്‌ ബുദ്ധിയാണോ?

    അന്നന്നത്തെ ആവശ്യത്തിന്‌ വരുത്തുന്ന adjustments ഒരിക്കലും planning ആയി ആരും കാണാറില്ല. ഞാൻ പറഞ്ഞ "long term goal ഇല്ല, final goal ഇല്ല" എന്ന കമന്റിനും താങ്കൾ പ്രതികരിച്ചത്‌ "അതിനുപിന്നിൽ ഒരു ബുദ്ധി പ്രവർത്തിച്ചിട്ടുണ്ട്‌" എന്നാണ്‌. അതിന്റെ ലോജിക്‌ എനിക്ക്‌ മനസിലായില്ല.

    താങ്കൾ മനസിലാക്കിയപ്രകാരം പരിണാമം തുടങ്ങിയപ്പോൾ തന്നെ end-product എന്തായിരിക്കും എന്നതിനെക്കുറിച്ച്‌ അറിയാമായിരുന്നു, അത്‌ മനുഷ്യനാണുതാനും.

    അപ്പോൾ പല ചോദ്യങ്ങളും ഉത്തരമില്ലാതെ കിടക്കും. Stopping here for now.

    ReplyDelete
  133. എനിക്കും കൂടുതലൊന്നും പറയാനില്ല അപ്പൂട്ടന്‍. നന്മകള്‍ ആശംസിക്കുന്നു

    ReplyDelete
  134. I rest my case by acknowledging some have mental blocks in conceiving how more complex structures can arise in biological world compared to non-biological world.

    I have a last question which i also posted in Hussain's blog ?

    How different is your intelligent design creator from that of people you have quoted in ref#37 (in his 2nd post)? .

    Johnson and Mooreland, The Creation Hypothesis: Scientific Evidence for Design in the Universe (Intervarsity Press) 1994, William Dembski, The Design Inference: Eliminating the chance through small probabilities (Cambridge University Press) 1998, William Dembski et.al, Mere Creation: Science, Faith and Intelligent Design (Intervarsity Press) 1998.


    These are all Christian creationists looking for answers from Genesis in Bible. Do you agree with intelligent designer being God of Christianity ?

    Necessity can create sometimes strange bedfellows

    ReplyDelete
  135. I don’t agree with the intelligent designer being God of Christianity. You may get some idea about what Islam meant by intelligent design from the below link.

    http://maseeeh.blogspot.com/2010/06/blog-post.html

    ReplyDelete

  136. കല്‍ക്കി said..

    I don’t agree with the intelligent designer being God of Christianity. You may get some idea about what Islam meant by intelligent design from the below link.

    http://maseeeh.blogspot.com/2010/06/blog-post.html


    Quoting this at the above link

    അല്ലാഹുവിന്‍റെ സൃഷ്ടിപ്പിലെ അടി സ്ഥാനപരമായ രണ്ട്‌ തത്ത്വങ്ങളെക്കുറിച്ചാണ്‌ ഇവിടെ പ്രസ്താവിക്കുന്നത്‌. ഒന്നാമത്തേത്‌, ഈ പ്രപഞ്ചവും അതില ടങ്ങിയിരിക്കുന്ന സകലതും പടിപടിയായിസൃഷ്ടിക്കപ്പെട്ടു എന്നതാണ്‌. രണ്ടാമത്തേത്‌ ഇവയുടെ സൃഷ്ടിപ്പില്‍ യാതൊരു വൈരുദ്ധ്യാത്മകതയും ന്യൂനതയും ഇല്ലെന്നുമുള്ളതാണ്‌.
    So far the discussion was on the first claim. As per this, big bang, any future big contraction, cyclical universe, evolution are going/will happen according to Koran.

    Let us take the second claim. What do you mean by creation being consistent and perfect (devoid of any defects/limitations) ?

    Could you let us know why Allah created these believers ?


    അതേസമയം ഇവിടെ ഭൂമിയില്‍ വെച്ച്‌ തന്നെ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നഖുര്‍ആന്‍ സൂക്തങ്ങളുമുണ്ട്‌. അത്തരം സൂക്തങ്ങള്‍ ഭൂമിയില്‍ മനുഷ്യനേ ക്കാള്‍ ശ്രേഷ്ഠമായ സവിശേഷതകളോട്‌ കൂടിയ ഒരു ജൈവഗണത്തിന്‍റെ രംഗപ്രവേശചിത്രീകരണങ്ങള്‍ കാഴ്ച വെക്കുന്നവയാണ്‌....
    എന്നാല്‍ മനുഷ്യനെക്കാള്‍ ധാരണാശക്തിയും വിവേകവും ബോധേന്ദ്രിയങ്ങളുമുള്ള ഒരു വികസിത ജൈവവര്‍ഗ്ഗം രംഗപ്രവേശംചെയ്യപ്പെടാനുള്ള സാദ്ധ്യത ഖുര്‍ആന്‍ഉയിച്ചിരിക്കുകയാണ്‌. തീര്‍ച്ചയായും ഇത്‌ സംഭവിക്കുക തന്നെ ചെയ്യുമെന്നല്ല, മറിച്ച്‌, അല്ലാഹുവിന്‍റെ സൃഷ്ടിപ്പിന്‍റെ പദ്ധതിയനുസരിച്ച്‌ അവന്‌ അതിനുള്ള കഴിവും ശക്തിയും ഉണ്ടെന്നാണ്‌ സ്ഥിരീകരിക്കുന്നത്‌.
    Great prophecy. A super human organism may or mayn't evolve. Allah has all the powers. GOOD EXAMPLE OF ALLAH TAKING A BAIL IN ADVANCE.

    ReplyDelete
  137. As per this, big bang, any future big contraction, cyclical universe, evolution are going/will happen according to Koran.

    Yes, Please read the below.

    http://kalkkee.blogspot.com/2010/06/blog-post.html

    ReplyDelete

  138. കല്‍ക്കി said...

    As per this, big bang, any future big contraction, cyclical universe, evolution are going/will happen according to Koran.

    Yes, Please read the below.

    http://kalkkee.blogspot.com/2010/06/blog-post.html


    Yes i also read that from your reply to Kaalidasan


    നാം ഇപ്പോള്‍ വസിക്കുന്ന ഈ പ്രപഞ്ചം സൃഷ്ടിക്കുന്നതിനുമുമ്പും ദൈവം ഉണ്ടായിരുന്നു. ദൈവം അനാദിയാണ്. അവന് തുടക്കമില്ല. അതുപോലെ അനന്തനും. അനാദിയായ ദൈവം നാം ഈ കാണുന്ന പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുമ്പും നിലവിലുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ ദൈവത്തിനെന്തായിരുന്നു പണി? ദൈവം അന്നും സൃഷ്ടിപ്പ് നടത്തിയിരുന്നു. ഈ പ്രപഞ്ചത്തെപ്പോലെ മറ്റു പലപ്രപഞ്ചങ്ങളും ദൈവം സൃഷ്ടിച്ചിരുന്നു. ഈ പ്രകൃയ തുടര്‍ന്നു കൊണ്ടേയിരിക്കും. നമ്മുടെ ഈ പ്രപഞ്ചം ഒരു നാള്‍ നശിക്കും. അതിനു ശേഷം ദൈവം വീണ്ടും മറ്റൊരു പ്രപഞ്ചത്തെ സൃഷ്ടിക്കും. ഈ പ്രകൃയ തുടരും


    I am hearing this version from any Muslim for the first time. So checked your post and found you have given reference to Koran. Is this a generally accepted belief among Muslims that we are living in a cyclical universe ?

    I am also waiting for your reply on the second part of the Koranic claim

    അല്ലാഹുവിന്‍റെ സൃഷ്ടിപ്പിലെ അടി സ്ഥാനപരമായ രണ്ട്‌ തത്ത്വങ്ങളെക്കുറിച്ചാണ്‌ ഇവിടെ പ്രസ്താവിക്കുന്നത്‌. ഒന്നാമത്തേത്‌, ഈ പ്രപഞ്ചവും അതില ടങ്ങിയിരിക്കുന്ന സകലതും പടിപടിയായിസൃഷ്ടിക്കപ്പെട്ടു എന്നതാണ്‌. രണ്ടാമത്തേത്‌ ഇവയുടെ സൃഷ്ടിപ്പില്‍ യാതൊരു വൈരുദ്ധ്യാത്മകതയും ന്യൂനതയും ഇല്ലെന്നുമുള്ളതാണ്‌.


    Let us take the second claim. What do you mean by creation being consistent and perfect (devoid of any defects/limitations) ?


    Could you let us know why Allah created these believers ?
    അതേസമയം ഇവിടെ ഭൂമിയില്‍ വെച്ച്‌ തന്നെ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നഖുര്‍ആന്‍ സൂക്തങ്ങളുമുണ്ട്‌. അത്തരം സൂക്തങ്ങള്‍ ഭൂമിയില്‍ മനുഷ്യനേ ക്കാള്‍ ശ്രേഷ്ഠമായ സവിശേഷതകളോട്‌ കൂടിയ ഒരു ജൈവഗണത്തിന്‍റെ രംഗപ്രവേശചിത്രീകരണങ്ങള്‍ കാഴ്ച വെക്കുന്നവയാണ്‌....
    എന്നാല്‍ മനുഷ്യനെക്കാള്‍ ധാരണാശക്തിയും വിവേകവും ബോധേന്ദ്രിയങ്ങളുമുള്ള ഒരു വികസിത ജൈവവര്‍ഗ്ഗം രംഗപ്രവേശംചെയ്യപ്പെടാനുള്ള സാദ്ധ്യത ഖുര്‍ആന്‍ഉയിച്ചിരിക്കുകയാണ്‌. തീര്‍ച്ചയായും ഇത്‌ സംഭവിക്കുക തന്നെ ചെയ്യുമെന്നല്ല, മറിച്ച്‌, അല്ലാഹുവിന്‍റെ സൃഷ്ടിപ്പിന്‍റെ പദ്ധതിയനുസരിച്ച്‌ അവന്‌ അതിനുള്ള കഴിവും ശക്തിയും ഉണ്ടെന്നാണ്‌ സ്ഥിരീകരിക്കുന്നത്‌.

    Great prophecy. A super human organism may or mayn't evolve. Allah has all the powers. GOOD EXAMPLE OF ALLAH TAKING A BAIL IN ADVANCE.

    ReplyDelete
  139. Is this a generally accepted belief among Muslims that we are living in a cyclical universe ?

    no this is not a generally accepted belief among all Muslims. we, Ahmadi Muslims believe this. i invite you to read a book for further details.

    http://www.alislam.org/library/books/revelation/index.html

    ReplyDelete
  140. What do you mean by creation being consistent and perfect?

    ഈ പറഞ്ഞതിന്‍റെ അര്‍ഥം പ്രപഞ്ചം ദൈവം സൃഷ്ടിച്ചത് യാതൊരു ന്യൂനതയും ഇല്ലാത്ത അവസ്ഥയിലാണെന്നു തന്നെ. പ്രപഞ്ചത്തില്‍ അനേകം വൈവിദ്ധ്യങ്ങള്‍ കണ്ടേക്കാം പക്ഷേ, ദൈവത്തിന്‍റെ സൃഷ്ടിപ്പില്‍ ഒരു ന്യൂനതയും നമുക്ക് കണ്ടെത്താന്‍ സാധ്യമല്ല. ഉദാഹരണത്തിന് മനുഷ്യന്‍റെ സൃഷ്ടിപ്പ് നോക്കിയാല്‍, ഇതിനേക്കാള്‍ നല്ലോരു ഡിസൈന്‍ ആര്‍ക്കെങ്കിലും മുന്നോട്ട് വെക്കുവാന്‍ സാധിക്കുമോ?

    ReplyDelete

  141. കല്‍ക്കി replied to Jack Rabbit's query.....

    What do you mean by creation being consistent and perfect?

    ഈ പറഞ്ഞതിന്‍റെ അര്‍ഥം പ്രപഞ്ചം ദൈവം സൃഷ്ടിച്ചത് യാതൊരു ന്യൂനതയും ഇല്ലാത്ത അവസ്ഥയിലാണെന്നു തന്നെ. പ്രപഞ്ചത്തില്‍ അനേകം വൈവിദ്ധ്യങ്ങള്‍ കണ്ടേക്കാം പക്ഷേ, ദൈവത്തിന്‍റെ സൃഷ്ടിപ്പില്‍ ഒരു ന്യൂനതയും നമുക്ക് കണ്ടെത്താന്‍ സാധ്യമല്ല. ഉദാഹരണത്തിന് മനുഷ്യന്‍റെ സൃഷ്ടിപ്പ് നോക്കിയാല്‍, ഇതിനേക്കാള്‍ നല്ലോരു ഡിസൈന്‍ ആര്‍ക്കെങ്കിലും മുന്നോട്ട് വെക്കുവാന്‍ സാധിക്കുമോ?

    Could you let us know why Allah created these believers ? (This is the third time i am asking this question)

    For an exhaustive list, see evidence of bad design here. In nature, what we see are always sub-optimal solutions/designs which indicates the action of natural selection without any foresight. Had it been designed by an intelligent creator, we would have seen optimal designs

    ReplyDelete
  142. താങ്കളുടെ ഒന്നാമത്തെ ചോദ്യം Could you let us know why Allah created these believers ? ഈശ്വര വിശ്വാസികളെ എപ്പോഴും കുഴക്കുന്ന ഒരു ചോദ്യമാണ്. ഒരു പാടുകാലം ഞാനും ഈ ചോദ്യത്തിനു മറുപടി അന്വേഷിച്ചലഞ്ഞിട്ടുണ്ട്. ഈ ചൊദ്യത്തിന് തൃപ്തിക്രമായ മറുപടി എനിക്കു ലഭിച്ചത് ഞാന്‍ നെരത്തെ താങ്കള്‍ക്ക് പരിചയപ്പെടുത്തിയ പുസ്തകത്തില്‍ നിന്നാണ് ഞാന്‍ ആ അധ്യായത്തിലേക്ക് താങ്കലെ ക്ഷണിക്കുന്നു. മുഴുവന്‍ ഇവിടെ കൊപ്പി പേസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. http://www.alislam.org/library/books/revelation/part_2_section_6.html

    ഈ അധ്യായം വായിക്കുക. ഇതു താങ്കളെ തൃപ്തിപ്പെടുത്തുമെന്നു ഞാന്‍ വിശ്വസിക്കുന്നു.

    രണ്ടാമത്തെ പ്രശ്നം, ദൈവത്തിന്‍റെ ഡിസൈനിലെ അപാകതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന മനുഷ്യന്‍റെ ദയനീയ ശ്രമം സഹാതാപ മര്‍ഹിക്കുന്നു. അതില്‍ ഒന്നാമതായി പറഞ്ഞ ബാറ്റിന്‍റെ കാര്യം തന്നെയെടുക്കാം. ബാറ്റിന്‍റെ ഇരുട്ടത്ത് സഞ്ചരിക്കാനും ഇരപിടിക്കാനുമുള്ള കഴിവു ഇന്നും ശാസ്ത്രലോകത്തിനു അത്ഭുതമാണ്. അതിനെ അനുകരിച്ച് അതുപോലുള്ള ഒരു സം‌വിധാനം സൃഷ്ടിക്കാന്‍ പോലും മനുഷ്യന്‍ അശക്തനാണ്. അതെല്ലാം അവഗ്ഗണിച്ച് അതിന്‍റെ ഒരു എല്ലിനെ കയറിപ്പിടിക്കുന്നത് അപഹാസ്യമെന്നേ പരെയേണ്ടൂ. ഇന്ന് അപാകതയായി മനുഷ്യന്‍ കാണുന്ന ഇതും നാളെ ഒരത്ഭുതമായി കണ്ടെത്തിക്കൂടായ്കയൊന്നുമില്ല. അപാകതയെന്നു കരുതുന്ന മറ്റെല്ലാത്തിന്‍റെയും സ്ഥിതി ഇതുതന്നെ. ശാസ്ത്രം മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണല്ലോ.

    ReplyDelete
  143. കല്‍ക്കി said...

    താങ്കളുടെ ഒന്നാമത്തെ ചോദ്യം Could you let us know why Allah created these believers ? ഈശ്വര വിശ്വാസികളെ എപ്പോഴും കുഴക്കുന്ന ഒരു ചോദ്യമാണ്. ഒരു പാടുകാലം ഞാനും ഈ ചോദ്യത്തിനു മറുപടി അന്വേഷിച്ചലഞ്ഞിട്ടുണ്ട്. ഈ ചൊദ്യത്തിന് തൃപ്തിക്രമായ മറുപടി എനിക്കു ലഭിച്ചത് ഞാന്‍ നെരത്തെ താങ്കള്‍ക്ക് പരിചയപ്പെടുത്തിയ പുസ്തകത്തില്‍ നിന്നാണ് ഞാന്‍ ആ അധ്യായത്തിലേക്ക് താങ്കലെ ക്ഷണിക്കുന്നു. മുഴുവന്‍ ഇവിടെ കൊപ്പി പേസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. http://www.alislam.org/library/books/revelation/part_2_section_6.html

    Here is the answer from that book.

    That He might try you—which of you is best in deeds', is the answer provided by the Holy Quran..

    This means God is trying to find which one of his creation is best through these acts of suffering. I hope you have seen discussion in Jabbar Mashinte blogs and people doing verbal gymnastics to explain the problem of suffering.

    FYI, this is very lame argument. If it gives you mental peace and strength in facing the world, i have no problem. But any school child can raise the objection why the all powerful god who knows the abilities and future acts of his creation use this sadistic way to find out the same.

    ഈ അധ്യായം വായിക്കുക. ഇതു താങ്കളെ തൃപ്തിപ്പെടുത്തുമെന്നു ഞാന്‍ വിശ്വസിക്കുന്നു.

    രണ്ടാമത്തെ പ്രശ്നം, ദൈവത്തിന്‍റെ ഡിസൈനിലെ അപാകതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന മനുഷ്യന്‍റെ ദയനീയ ശ്രമം സഹാതാപ മര്‍ഹിക്കുന്നു. അതില്‍ ഒന്നാമതായി പറഞ്ഞ ബാറ്റിന്‍റെ കാര്യം തന്നെയെടുക്കാം. ബാറ്റിന്‍റെ ഇരുട്ടത്ത് സഞ്ചരിക്കാനും ഇരപിടിക്കാനുമുള്ള കഴിവു ഇന്നും ശാസ്ത്രലോകത്തിനു അത്ഭുതമാണ്. അതിനെ അനുകരിച്ച് അതുപോലുള്ള ഒരു സം‌വിധാനം സൃഷ്ടിക്കാന്‍ പോലും മനുഷ്യന്‍ അശക്തനാണ്. അതെല്ലാം അവഗ്ഗണിച്ച് അതിന്‍റെ ഒരു എല്ലിനെ കയറിപ്പിടിക്കുന്നത് അപഹാസ്യമെന്നേ പരെയേണ്ടൂ. ഇന്ന് അപാകതയായി മനുഷ്യന്‍ കാണുന്ന ഇതും നാളെ ഒരത്ഭുതമായി കണ്ടെത്തിക്കൂടായ്കയൊന്നുമില്ല. അപാകതയെന്നു കരുതുന്ന മറ്റെല്ലാത്തിന്‍റെയും സ്ഥിതി ഇതുതന്നെ. ശാസ്ത്രം മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണല്ലോ.


    I have no problem in you laughing at the evidence. This means you don't know how Radar and Sonar works. It is common experience that something works doesn't mean that is the optimal design/solution.

    PS: This is my last comment on this post

    ReplyDelete
  144. ``വിഡ്‌ഢിത്തം, അത്‌ ലോകപ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ പറഞ്ഞാലും വിഡ്‌ഢിത്തം തന്നെയാണ്‌.'' `ദ ഗ്രാന്റ്‌ ഡിസൈന്‍' എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള അഭിമുഖത്തില്‍ ഓക്‌സ്‌ഫോഡ്‌ സര്‍വകലാശാല സീനിയര്‍ പ്രഫസറും ഗ്രന്ഥകര്‍ത്താവമായ ജോണ്‍ സി. ലെനോക്‌സ്‌ പറഞ്ഞതായി വായിച്ചിരുന്നു ...

    http://www.youtube.com/watch?v=2Eajt5e7MUM

    ഗുരുത്വാകര്‍ഷണതത്വം നിലവിലുള്ളതുകൊണ്ട്‌, പ്രപഞ്ചത്തിന്‌ ഇല്ലായ്‌മയില്‍നിന്നും തന്നെത്തന്നെ സൃഷ്‌ടിക്കാനാവും എന്ന ഹോക്കിങിന്റെ പ്രസ്‌താവന അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌ എന്നാണു അദ്ദേഹം പറയുന്നത് . ഉദാഹരണത്തിന്‌ `എക്‌സ്‌ വൈ നിര്‍മ്മിച്ച്‌' എന്നു പറയുമ്പോള്‍ത്തന്നെ `എക്‌സ്‌' എന്നതിന്റെ നിലനില്‍പ്പ്‌ നമു ക്കു നിരാകരിക്കാനാവില്ല. ഇനി എക്‌സ്‌ എക്‌സിനെ നിര്‍മ്മിച്ചു എന്നു പറയുകയാണെന്നിരിക്കട്ടെ. അപ്പോഴും എക്‌സിന്റെ നിലനില്‍പ്പിനെ തള്ളിക്കളയാന്‍ പറ്റില്ല. മാത്രമല്ല, ഇത്‌ യുക്തിപരമായ വൈരുദ്ധ്യം നിറഞ്ഞ പ്രസ്‌താവനയാണ്‌. ഹോക്കിങിന്റെ വീക്ഷണത്തില്‍ ഗ്രാവിറ്റിയുടെ തത്വം മുമ്പേ ഉണ്ട്‌. അതാണ്‌ സൃഷ്‌ടി നടത്തുന്നത്‌. ഇല്ലായ്‌മയില്‍നിന്നും ഗുരുത്വാകര്‍ഷണതത്വപ്രകാരം തനിയെ സൃഷ്‌ടി നടന്നു എന്നു പറയുമ്പോള്‍, ഭൗതികശാസ്‌ത്രജ്ഞര്‍ക്ക്‌ `ഇല്ലായ്‌മ' എന്ന പദം വെറും ശൂന്യത അല്ലെന്ന കാര്യം നാമറിയണം.

    അതായത് ഹോക്കിങിന്റെ പ്രസ്‌താവന ലോജിക്കലി തെറ്റാണ് എന്ന് ...

    ReplyDelete
  145. പ്രിയ ജാക് റാബിറ്റ്,

    താങ്കളുടെ കമന്റ് വായിച്ചാല്‍ വിശ്വാസി അത് അംഗീകരിച്ചെന്നു വരില്ല,നാം അത് പ്രതീക്ഷിക്ക്കയും വേണ്ട .പക്ഷെ അറിയാനുള്ള ആകാംശയുള്ള ഒത്തിരിപ്പേര്‍ താങ്കളെ ശ്രദ്ധിക്കുന്നുണ്ട്.അതിനായി ഈ പോസ്റ്റിലല്ലേലും pl തുടരുക.

    ReplyDelete
  146. ദൈവത്തിന്‍റെ സൃഷ്ടിപ്പില്‍ ഒരു ന്യൂനതയും നമുക്ക് കണ്ടെത്താന്‍ സാധ്യമല്ല. ഉദാഹരണത്തിന് മനുഷ്യന്‍റെ സൃഷ്ടിപ്പ് നോക്കിയാല്‍,
    ------



    മനുഷ്യന്റെ ശരീരഘടന അന്യൂനമാണെന്ന് വിവരമുള്ളവരാരെങ്കിലും പറയുമോ?


    ഒരു പാമ്പ് എത്ര വേഗത്തില്‍ ഓടിയാലും വീണ് എല്ലൊടിയാറില്ല. എന്നാല്‍ മനുഷ്യനോ; ഒരിക്കലെങ്കിലും കയ്യോ കാലോ ഒടിയാത്തവര്‍ വിരളമായിരിക്കും! ഒരു പട്ടിക്ക് ഒരിക്കല്‍ മണം പിടിച്ചാല്‍ ആ മണം ഉപയോഗിച്ച് എത്ര പേരെയും തിരിച്ചറിയാന്‍ കഴിയും .മനുഷ്യനു മണം കൊണ്ട് മനുഷ്യരെപ്പോലും അറിയാനാവില്ല. പക്ഷികള്‍ക്ക് അവരിച്ഛിക്കുന്നേടത്തെല്ലാം അതിവേഗത്തില്‍ പറന്നെത്താം .ഒരുചിറകുപോലും ഇല്ലാത്ത മനുഷ്യന്റെ ശരീരം എങ്ങനെ അന്യൂനമാകും? പരുന്തിന്റെ കാഴ്ച്ചയുടെ അടുത്തൊന്നും എത്തുകയില്ല നമ്മുടെ കണ്ണിന്റെ ശേഷി, അതും പകുതിയോളം പേര്‍ക്കെങ്കിലും കണ്ണട വേണം എന്നതാണു സ്ഥിതി. പല തരം വൈകല്യങ്ങളോടെ ജനിക്കുന്നവരാണു 10% പേര്‍. തലയൊട്ടിയവരും കാലില്ലാത്തവരും ഗുരുതരമായ ബുദ്ധിമാന്ദ്യം ഉള്ളവരും മറ്റും മറ്റുമായി എത്ര എത്ര ന്യൂനതകള്‍ !! ഓരോ ജീവിയും അതിനുള്ള ഘടനക്കും കഴിവിനും അനുസരിച്ച് ഉള്ളതുകൊണ്ട് തൃപ്തിയടഞ്ഞു ക്ഴിഞ്ഞു കൂടുകയാണു ചെയ്യുന്നത്. കൂടുതല്‍ ശേഷികള്‍ നേടാനായി സ്വയം പരിണമിക്കുകയും ചെയ്യുന്നു.

    ReplyDelete
  147. പരിണാമം നടന്നുകൊണ്ടിരിക്കുകയല്ലേ മാഷേ. താങ്കളുടെ ആചാര്യന്‍ ഡാര്‍‌വിന്‍റെ സിദ്ധാന്തമനുസരിച്ച് പതുക്കെ പതുക്കെ കാലുകള്‍ നഷ്ടപ്പെട്ട് പാമ്പിനെപ്പോലെ ഇഴയുന്ന മനുഷ്യന്മാര്‍ ഉണ്ടാകുമായിരിക്കും (നേരെ തിരിച്ചാണല്ലോ അദ്ദേഹം പറഞ്ഞിരുന്നത്?) അതുപോലെ പട്ടിയെപ്പോലെ ഘ്രാണ ശക്തിയും പറവകളെപ്പോലെ ചിറകുകളും പരുന്തിനെപ്പോലെ കാഴ്ച്ച ശക്തിയും മനുഷ്യനു സാവകാശം ലഭിക്കുമായിരിക്കും. അതുവരെ ഒന്ന് ക്ഷമി.

    മഷേ, ഇവിടെയാണ് ദൈവത്തിന്‍റെ സൃഷ്ടിപ്പിന്‍റെ മാഹാത്മ്യം വ്യക്തമാകുന്നത്. ഓരോ സൃഷ്ടിക്കും അതിനാവശ്യമുള്ള കഴിവുകള്‍ ദൈവം നല്‍കിയിരിക്കുന്നു. ദൈവം ഇല്ലായിരുന്നെങ്കില്‍ ഇതെല്ലാം ചേര്‍ന്ന ഒരു സങ്കര ഇനമായിരുന്നു ഉരുത്തിരിഞ്ഞു വരിക. ഇതെല്ലാം കൂടി മിക്സ് ചെയ്ത് ഒരു സൃഷ്ടിയെ ഉണ്ടാക്കി നോക്കൂ. അപ്പോള്‍ അറിയാം അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശനങ്ങള്‍.

    ReplyDelete
  148. അപ്പൊ ന്യൂനതയില്ലാത്ത സൃഷ്ടി ഇനിയും ഉണ്ടാകാന്‍ പോകുന്നേയുള്ളു അല്ലേ ? (:

    ReplyDelete
  149. മനുഷ്യന്റെ ശരീരഘടന അന്യൂനമാണെന്ന് വിവരമുള്ളവരാരെങ്കിലും പറയുമോ?
    =================


    വിവരമുള്ളവര്‍ പറയും, പക്ഷെ യുക്തിവാദികള്‍ പറയില്ല, അതുകൊണ്ടാണ് മാഷെ ഞാന്‍ പറഞ്ഞത് മാഷിന്റെ വാദപ്രകാരം കണ്ണും , കാതും മാത്രമല്ല, മാഷിന്റെ തലച്ചോറും അന്യൂനമാണ് എന്ന് യാതൊരു ഉറപ്പുമില്ല. മാഷ്‌ പറയുന്ന കാര്യമാല്ലാം മാഷിന്റെ താനേ പരിണമിച്ചുണ്ടായ, ഒട്ടും കൃത്യതയില്ലാത്ത തലച്ചോര്‍കൊണ്ട് ചിന്തിചുണ്ടാക്കുന്നതാണ്.
    ഇതൊക്കെ മണ്ടത്തരങ്ങള്‍ ആയേക്കാം. അതുകൊണ്ട് മാഷു യുക്തിവാദം ഒക്കെ നിറുത്തി,ഞാന്‍ ചിന്തിക്കുന്ന്തോന്നും ശരിയാണ് എന്ന് യാതൊരു ഉറപ്പുമില്ല എന്ന ലൈന്‍ സ്വീകരിക്കും എന്ന് കരുതുന്നു.

    വൈരുദ്ധ്യാത്മക യുക്തിവാദം

    ReplyDelete
  150. റിച്ചാര്‍ഡ് ഡോക്കിന്‍സ് ഒരു മനുഷ്യനാണ്‌. അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന അറിവുതന്നെയാണ്‌ അദ്ദേഹം ഉണ്ട് എന്നതിനുള്ള മൂര്‍ത്തമായ തെളിവ്. അദ്ദേഹത്തെ നമുക്ക് കാണാം, സംസാരിക്കാം, തൊട്ടുനോക്കാം, വേണമെങ്കില്‍ ഡി എന്‍ എ പരിശോധിക്കാം. എന്നാല്‍ ഡോക്കിന്‍സിന്റെ നിരീശ്വരവാദമെന്നത് ഡോക്കിന്‍സ് എന്ന വ്യക്തിയെപ്പോലെ ഭൗതികയാഥാര്‍ത്ഥ്യമല്ല, മറിച്ച് ആശയമാണ്‌. ഡോക്കിന്‍സിന്റെ നിരീശ്വരവാദം അദ്ദേഹത്തിന്റെ തലച്ചോറ് എന്ന ഭൗതിക വസ്തുവിന്റെ ഉല്പന്നവുമാണ്‌. ആശയം ഭൗതികമല്ലാത്തതിനാല്‍ അതിന്‌ 'മൂര്‍ത്തമായ' തെളിവ് നല്‍കാനാകില്ല എന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം. പക്ഷേ, അദ്ദേഹത്തിന്റെ ആശയത്തെ നമുക്ക് പരിശോധിക്കാം. അത് തൂക്കി നോക്കിയിട്ടോ, അളന്ന് നോക്കിയിട്ടോ എണ്ണിനോക്കിയിട്ടോ തന്നെ വേണമെന്നില്ലല്ലോ? ആ ആശയം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന്. അതാണ്‌ ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നുള്ളതിനുള്ള അമൂര്‍ത്തമായ തെളിവ്. എന്‍ എം ഹുസ്സൈന്റെ 'മദ'ദൈവം മൂര്‍ത്തതോ അതോ അമൂര്‍ത്തതോ?

    ReplyDelete
  151. ea jabbar said...

    ഇതൊന്നും ന്യൂനതയല്ലേ?????

    ഇത്തരം ന്യൂനതകള്‍ ദൈവത്തിന്‍റെ സൃഷ്ടിപ്പില്‍ എന്തുകൊണ്ടു വരുന്നു എന്നറിയാന്‍
    ഇതു വായിക്കുക.

    ReplyDelete
  152. I have compiled my comments to Mr. Hussain into a single post - Seven Criticisms to Hussain's arguments .

    ReplyDelete
  153. ശാസ്ത്രം ഇത്രയും വളര്‍ന്നു . അമേരികയാണ് ശാസ്ത്ര ഗവേഷണത്തിന്റെ തലപ്പത്ത് ഉള്ള ഒരു പ്രധാന രാജ്യം . ഇതിന്റെ ഗുട്ടന്‍സ് ഒരു മുസ്ലിം സുഹൃത്ത് മുന്പ് പറഞ്ഞു തന്നു. കുര്‍ ആന്‍ വായിച്ചിട്ടാണ് അമേരികക്കാര്‍ ഈ കണ്ടുപിടിത്തമൊക്കെ നടത്തിയത്. എങ്കില്‍ പിന്നെ അറബികള്‍ക്ക് ആയിരുന്നല്ലോ കണ്ടുപിടിക്കാന്‍ എളുപ്പം. എന്നിട്ട എന്ത് കൊണ്ട് അവര്‍ കണ്ടുപിടിച്ചില്ല എന്ന് ഞാന്‍ ചോദിച്ചില്ല . പിന്നെ കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് അല്പം പ്രായമായ ഒരു മുസ്ലിം എന്നോട് ചോദിച്ചു "അമേരികക്കാര്‍ എന്തൊക്കെ കണ്ടു പിടിച്ചു . പക്ഷെ കുര്‍ ആന്‍ പോലൊന്ന് എഴുതി ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞോ" എന്ന് .!!! ഈ ചോദ്യത്തിന് മുന്നില്‍ ഞാന്‍ അത്ഭുത സ്തബ്ധനായിരുന്നു പോയി . ഇതിനു മറുപടി കൊടുക്കാന്‍ ജബ്ബാര്‍ മാഷിന് ആവുമോ ?

    ReplyDelete
  154. അഭി .. എം.ടി യുടെ രണ്ടാം മൂഴം പോലെത്തതേതോ പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ പോലെയുള്ളത് ഈ മുസ്ല്യാർക്ക് എഴുതാനാവുമോ ? എന്റെ ചിന്തയിൽ വിരിയുന്നത് എനിക്ക് മാത്രം അവകാശപ്പെട്ടതാണ് , ഈ ഖുരാനിലെന്താ ഇത്ര മഹത്വമുള്ളതെന്ന് ഈ വായയിട്ടളക്കുന്നവർക്ക് പോലുമറിയില്ല ..എന്നതാണ് യാഥാർത്ഥ്യം.

    ReplyDelete
  155. This comment has been removed by the author.

    ReplyDelete
  156. അല്ല! അറിയാംബാടില്ലാഞ്ഞു ചോദിക്കുകയാ... യുക്തി ഉപയോഗിക്കുന്നവര്‍ യുക്തി ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നവരോട് യുക്തിയെപ്പറ്റി ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നത് തന്നെ യുക്തിപരമാണോ ..? ദൈവം ഉണ്ടാകണം എന്ന് മനുഷ്യന്‍ ആഗ്രഹിക്കുന്ന കാലത്തോളം ദൈവം ഒരു പക്ഷെ ഉണ്ടാകില്ല എന്ന് അവരെക്കൊണ്ടു ചിന്തിപ്പിക്കാന്‍ സാധ്യമല്ല ... ഇതൊരു വൈകാരിക പ്രശ്നമാണ് ... യുക്തിയുടെ പ്രശം അല്ല . യുക്തി ഉപയോഗിക്കാന്‍ കപ്പാസിട്ടി ഇല്ലഞ്ഞിട്ടൊന്നും അല്ല "വിശാസികള്‍" യുക്തിവാദികളെ "അവിശ്വസിക്കുന്നത്" ...അത് വൈകാരിമായി ദൈവം ഉണ്ട് എന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു എന്നത് കൊണ്ടു തന്നെ ... എന്ത് ചെയാന്‍ ..ഇത് ഒരു ജനിതക പരമായ പ്രതിസന്ധി ആണ് ... യുക്തിപരമായ ചര്‍ച്ചകള്‍ ക്ക് ജനിതക ഖടനകളെ മാറ്റാന്‍ കഴിയില്ലോ ...

    ഒന്നാലോചിച്ചാല്‍ , എല്ലാ വിശ്വാസികളും യഥാര്‍ഥത്തില്‍ അവിശാസികള്‍ ആണ് എന്ന് കാണാം .. കാരണം അടിസ്ഥാനപരമായി അവര്‍ മനുഷ്യരും അതോകൊന്ടു തന്നെ യുക്തി ഉപയോഗിക്കുന്നവരും ആകുന്നു .. തങ്ങളുടെ തന്നെ യുക്തി തങ്ങളുടെ ജ്നിതകപ്രോചോതിതമായ വൈകാരികമായ വിശ്വാസബോധത്തെ തോല്‍പ്പിച്ചു കളഞ്ഞാലോ എന്നുള്ള ഭയമാണ് , അവരെക്കൊണ്ടു വീണ്ടും വീണ്ടും തങ്ങളുടെ വിശ്വാസ ബോധത്തെ ആവര്‍ത്തിച്ചു ഒര്മാപ്പെടുത്തുന്നത് .. അനുഷ്ടാനങ്ങള്‍ അത്തരം ഓര്‍മപ്പെടുത്തലുകള്‍ ആകുന്നു ... യഥാര്‍ത്തത്തില്‍ ഓരോ വിശ്വാസിയും തന്നോടു തന്നെ സമരത്തിലാണ് ...ഓരോ നിമിഷവും ... ഒന്നോര്‍ത്താല്‍ കൊടുത്താല്‍ സമയവും ( 99 .99 % ) എല്ലാ വിശ്വാസികളും അവിശ്വാസികള്‍ ആണ് .. അത് കൊണ്ടാണ് തങ്ങള്‍ വിശ്വാസികള്‍ ആണെന്ന് അവര്‍ക്ക് തന്നെ ബാഹ്യമായ ഓര്മ പെടുതതലുകള്‍ ആവശ്യമായി വരുന്നത് ..

    പക്ഷെ ഇതൊരു ജനിതക പ്രശ്നമാകയാല്‍ , ഇത് യഥാര്‍തത്തില്‍ , യുക്തിപരമായ സംവാദത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യേണ്ടുന്ന ഒന്നല്ല ! ;-)

    ReplyDelete
  157. നിരീശ്വര-നിര്‍മ്മത വാദക്കാര്‍ ലോകത്ത് വരുത്താന്‍ ഉദ്ദേശിക്കുന്ന സാംസ്കാരിക വിപ്ലവത്തിന്‍റെ സാമ്പിള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ്: മൂർത്തദൈവം, അമൂർത്തദൈവം

    ReplyDelete
  158. മേലെ പറഞ്ഞ കൂട്ടത്തില്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയി ..പുസ്തകമെഴുതും അത്തരത്തില്‍ ഉള്ള ഓര്‍മപ്പെടുത്തലുകള്‍ തന്നെ ആകുന്നു ... എല്ലാം ഒരു അനുഷ്ടാനം തന്നെ ..ഒരു കാര്യം മറക്കതിരിക്കനമെങ്ങില്‍ എഴുതിപ്പടിക്കണം എന്ന് കേട്ടിട്ടില്ലേ അത് തന്നെ കാര്യം.. അങ്ങനെ എഴുതി എഴുതി വരുമ്പോല്‍ എഴുതിയ ആള്‍ക്ക് തന്നെ എഴുതിയത് ബോധ്യപ്പെടും ....അതാണ്‌ "repeated self suggestion ' എന്നതിന്റെ ഒരു സ്വഭാവം ..

    "നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് നിങ്ങള്‍ അറിയുന്നില്ല "
    ..നിങ്ങള്‍ എത്രയോ ഭാഗ്യവാന്മാര്‍ ..ഇത് കണ്ടു നില്‍ക്കുന്നവര്‍ നിര്‍ഭാഗ്യവാന്മാരും നിസ്സഹായരും ..!

    ReplyDelete
  159. dotcompals said...

    >>> ദൈവം ഉണ്ടെന്ന് പറയുന്നവരാണ് അതിനുള്ള മൂര്‍ത്തമായ തെളിവ് നല്‍കേണ്ടത്. ദൈവം ഇല്ല എന്ന് പറയുന്നവര്‍ക്ക് അത് ഇല്ല എന്ന് തെളിയികക്കേണ്ടതില്ല. ഉദാഹരണത്തിന്, .............. അതുകൊണ്ട്, ദൈവം ഇല്ലെന്ന് പറയുന്ന യുക്തിവാദികള്‍ക്ക്, ഇല്ലെന്ന് തെളിയിക്കേണ്ടതില്ല. പക്ഷെ ദൈവം ഉണ്ടെന്ന് പറഞ്ഞ് പാവം ജനങ്ങളെ പറ്റിക്കുന്നവര്‍ക്ക് “മൂര്‍ത്ത” മായ തെളിവ് നല്‍കേണ്ടതായിട്ടുണ്ട് ! അത് കിട്ടുമോ? <<<

    ഇല്ലെന്ന് പറയുന്ന യുക്തിവാദികള്‍ ദൈവം ഇല്ലെന്ന് തെളിയിക്കാന്‍ ഇത്ര പാടുപെടുന്നതെന്തിനാ???.

    ദൈവമുണ്ട് എന്നതിന് ദൈവവിശ്വസികള്‍ പറയുന്ന മൂര്‍ത്തമായ തെളിവ് ദൈവത്തിന്റെ സൃഷ്ടികള്‍ നിലനില്‍ക്കുന്നുവെന്നതും ദൈവവചനം നമ്മുടെ മുന്നിലുണ്ട് എന്നതുമാണ്. ആ തെളിവുകളെ പരിശോധിക്കാനും അവയെ മനസ്സിലാക്കാനും മുന്‍ധാരണകളും അഹങ്കാരവും നിമിത്തം യുക്തിവാദികള്‍ക്ക് സാധ്യമാകാതെ വരുന്നുവെന്നതല്ലേ യാഥാര്‍ഥ്യം.

    മുര്‍ത്തമായ (കണ്ണുതുറപ്പിക്കുന്ന) തെളിവുകളില്ലാത്തതല്ല പ്രശ്‌നം അവയെ പരിശോധിക്കാനുള്ള സന്‍മനസ്സില്ലാത്തതാണ്. അതെന്തുകൊണ്ട് എന്നതാണ് ചോദ്യം.

    ReplyDelete
  160. ഭൌതികവും അഭൌതികവുമായ ലോകത്തിന്റെ ആദികാരണത്തെ സുശീല്‍ കുമാര്‍ യാദൃച്ഛികത എന്നോ ഗ്ലിം ഗ്ലാം ഗ്ലും എന്നോ വിളിച്ചോളൂ. അതിലാര്‍ക്കാ പരാതി..?
    (ഗിം ഗ്ലാം ഗ്ലും... നല്ല പേര്. എനിക്കിഷ്ടപ്പെട്ടു. ദൈവത്തിനും അതിഷ്ടപ്പെടാതിരിക്കില്ല. അത്ര മേല്‍ സര്‍ഗധനനാണ് ഞാന്‍ അറിയുന്ന എന്റെ ദൈവം)

    ReplyDelete
  161. ചിത്രത്തിൽ കാണുന്നതുപോലെ മത്സ്യം മുതൽ മനുഷ്യൻ വരെയുള്ള എല്ലാ വെർട്ടിബ്രേറ്റിന്റെയും വളർച്ചാഘട്ടങ്ങൾ തീർത്തും വിഭിന്നമെങ്കിലും നമ്മുടെ വിദ്യാലയങ്ങളിൽ ഹൈക്കലിന്റെ സത്യവിരുദ്ധമായ ചിത്രമാണ്‌ ഇന്നും പഠിപ്പിക്കുന്നത്‌. എന്നാൽ ഹൈക്കലിന്റെ ഈ പരിപാടിയെക്കുറിച്ച്‌ ഡോ. റിച്ചാർഡ്സൺ പറഞ്ഞു: '​one of the worst case of scientific fraud', "ശാസ്ത്രീയ വഞ്ചനയുടെ ഏറ്റവും മോശമായ ഒരു സംഭവമാണിത്‌"

    * ഹെക്കലിന്റെ ചിത്രരചനയെക്കുറിച്ച്‌ ലോകത്തുടനീളമുണ്ടായ

    ശാസ്ത്രകാരന്മാരുടെ അഭിപ്രായ പ്രകടനങ്ങളിൽ ചിലത്‌ അനുബന്ധത്തിൽ വായിക്കുക. നമ്മുടെ നാട്ടിൽ ഇപ്പോഴും ഇതൊന്നും കണ്ടില്ലെന്ന മട്ടിൽ കുട്ടികളെ ആ പഴയ പല്ലവി തന്നെ പാടി പഠിപ്പിച്ചുകൊണ്ടിരിക്കുന്നുവെ ങ്കിലും സത്യം അംഗീകരിക്കാൻ തയ്യാറുള്ളവർ അവരുടെ രചനകളിൽ മാറ്റം വരുത്തിക്കഴിഞ്ഞതായും നമുക്കു കാണാം. ബയോളജിസ്റ്റും അധ്യാപകനും ആറു ബയോളജി പുസ്തകങ്ങളും... http://samvadakeralam.blogspot.com/2011/01/blog-post_3335.html

    ReplyDelete