Monday, June 6, 2011

അങ്കുശമില്ലാത്ത ചാപല്യമേ നിന്നെ ഖണ്ഡകനെന്നു വിളിക്കുന്നു ഞാന്‍

സൂക്ഷ്മ-സ്ഥൂല പ്രപഞ്ചത്തിന് മധ്യേ വര്‍ത്തിക്കുന്ന 'മധ്യലോകം' എന്ന ശാസ്ത്ര സങ്കല്‍പ്പത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'നാസ്തികനായ ദൈവ'ത്തിലെ 'ചില മധ്യലോകസങ്കല്‍പ്പങ്ങള്‍' എന്ന അധ്യായത്തില്‍ ശ്രീ. സി.രവിചന്ദന്‍ എഴുതിയ കാര്യങ്ങളിലെ  പ്രസക്തമായ ചില വരികള്‍ ഇവിടെ ഉദ്ധരിക്കുന്നു. കൂടെ നമ്മുടെ അഭിമാനഭാജനമായ ഖണ്ഡസ്വാമി സ്വതസിദ്ധമായ ശൈലിയില്‍ ആ അധ്യായത്തെ മുഴുവന്‍ കണ്ടിച്ച് വെട്ടീക്കീറി ഒരു പരുവമാക്കുന്നതും കാണുക. യുക്തി എന്ന ബ്‌ളോഗ്ഗറുടെ അഭ്യര്‍ത്ഥനയനുസരിച്ചാണ് ഈ പോസ്റ്റ്. സി രവിചന്ദ്രന്റെ പുസ്തകത്തെ ഖണ്ഡിക്കാനുള്ള ശ്രീ. ഹുസ്സൈന്റെ ശ്രമങ്ങളെ ചുവന്ന നിറത്തില്‍ കൊടുത്തിരിക്കുന്നു.

'നാസ്തികനായ ദൈവ'ത്തില്‍നിന്നും, പേജ്-408 മുതല്‍:



'ഈ ലോകത്ത് ജീവിക്കുന്ന നമ്മള്‍ എത്ര ഭാഗ്യവാന്‍മാരാണെന്ന് എപ്പോഴെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ? വിജയകരമായ മനുഷ്യജന്മത്തിനാവശ്യമായ ഡി.എന്‍.എ. സംയോജനം ശരിക്കുമൊരു ലോട്ടറിയാണ്. ഈ ലോകത്ത് ജനിക്കേണ്ട കോടിക്കണക്കിന് മനുഷ്യര്‍ ഡി.എന്‍.എ. സംയോജനത്തിലെ പൊരുത്തക്കേടുകളും സങ്കീര്‍ണ്ണതകളും കാരണം ഒരിക്കലും ജനിക്കാന്‍ പോകുന്നില്ല. നമുക്ക് മുമ്പ് സംഭവിച്ചതൊക്കെ ഭൂതകാലത്തിന്റെ ഇരുട്ടറകളില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഭാവിയാകട്ടെ അജ്ഞാതവും. നമ്മുടെ ജീവിതം എത്ര ചെറുതായിരുന്നാലും ഇന്ന് ജീവിച്ചിരിക്കുന്ന നാം അനിര്‍വചനീയമായ ഭാഗ്യമാണ് അനുഭവിക്കുന്നത്. ഒരു നിമിഷംപോലും നാം പാഴാക്കാന്‍ പാടില്ലെന്നറിയാന്‍ കൂര്‍മ്മബുദ്ധിയുടെ ആവശ്യമില്ല.' (വായന തുടങ്ങിയ ഖണ്ഡസ്വാമി കത്തി രാകുന്നു:)


'ജീവിതം വിരസമാണ്, അര്‍ത്ഥശൂന്യമാണ് എന്നൊക്കെ പറയുന്നതിനുമുമ്പ് ആയിരംവട്ടം ആലോചിക്കേണ്ടതുണ്ട്. ജീവിതത്തെ അധിക്ഷേപിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം അധിക്ഷേപിക്കുന്നത് ജീവിക്കാന്‍ ഭാഗ്യമില്ലാതെപോയ സഹസ്രകോടി മനുഷ്യരെയാണ്. അവര്‍ക്കഭിപ്രായം പറയാനായി ഒരു ജീവിതംപോലും ലഭിച്ചിരുന്നില്ലെന്നോര്‍ക്കണം.

'ജീവിതത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും(Life-enhancing) ജീവിതത്തെ നിരുപാധികം പിന്തുണയ്ക്കുകയും(Life-affirming) ചെയ്യുന്ന സമീപനമാണ് നിരീശ്വരവാദികള്‍ കൈക്കൊള്ളാറുള്ളത്. 


"വിരക്തി ഒരു ഫാഷനായിക്കാണുന്നവര്‍ നിരവധിയാണല്ലോ. ജീവിതത്തെ കുറച്ചുകാണുകയും അതില്‍ താല്പര്യരാഹിത്യം പ്രകടിപ്പിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും ചില ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തേണ്ടതുണ്ട്. ജീവിതം വിരസവും അര്‍ത്ഥശൂന്യവുമാണെന്ന് ഒരാള്‍ പറയുന്നുവെന്നിരിക്കട്ടെ. അയാള്‍ക്കതെങ്ങനെ അറിയാം? മൂല്യനിര്‍ണ്ണയം നടത്താന്‍ സമാനമായ എന്തു വസ്തുവാണ് അയാളുടെ പക്കലുള്ളത്?" 


"വിലയിരുത്തലെല്ലാം ആപേക്ഷികമാണ്. ജീവിതം 'മായ'യാണെന്ന് പറയുന്നവര്‍ ഏതുമായി താരതമ്യം ചെയ്താണ് ഈ ജീവിതത്തെ മായയായി പ്രഖ്യാപിക്കുന്നത്? സ്വര്‍ഗ്ഗവും പരലോകവും വരെ ഭൂമിയിലെ ജീവിതത്തെ ആധാരമാക്കി ഭാവനയില്‍ കാണുന്ന മതവാദികളും ജീവിതമല്ലാതെ മറ്റൊന്നിനെക്കുറിച്ചും തങ്ങള്‍ക്കറിയില്ലെന്ന് സമ്മതിക്കുന്നുണ്ട്.' "സമാനതകളില്ലാത്ത സംഭവ്യതയാണ് ജീവിതം; അത്യപൂര്‍വവും അതിമനോഹരവുമായ ഒന്ന്. 


'ജീവിതത്തില്‍ ശൂന്യതയുണ്ടെന്ന് വാദിക്കുകയും അത് നികത്താനായി ഒരു ദൈവത്തെ കൃത്രിമമായി സങ്കല്‍പ്പിച്ചശേഷം 'ശൂന്യതയുള്ളതുകൊണ്ട് ദൈവമുണ്ട്' എന്നവകാശപ്പെടുന്നത് സത്യസന്ധമല്ല.
പ്രപഞ്ചത്തെ മനസ്സിലാക്കാനുള്ള മനുഷ്യന്റെ ശ്രമം ആരംഭിക്കുന്നത് അതിന്റെ മാതൃക സ്വന്തം തലച്ചോറില്‍ നെയ്തുകൊണ്ടാണ്. നാം നിലനില്‍ക്കുന്ന ലോകത്തെപ്പറ്റി ഒരു സങ്കല്‍പ്പം ഏവര്‍ക്കുമുണ്ട്. ഈ ലോകത്തിന്റെ ഒരു മാതൃകയാണത്.' 'പുരാതനമനുഷ്യര്‍ അവരുടെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് ഈ ലോകത്തെ നിര്‍ധാരണം ചെയ്യാന്‍ ശ്രമിച്ചത് ഇത്തരത്തില്‍ പ്രപഞ്ചമാതൃക ബോധമണ്ഡലത്തില്‍ സൃഷ്ടിച്ചാണ്. പക്ഷേ, ഇന്ന് പ്രാചീനസങ്കല്‍പ്പങ്ങളെക്കാള്‍ സമ്പന്നമായ പ്രകൃതിമാതൃകകള്‍ ഉണ്ടാക്കാനുള്ള ശേഷിയും വൈഭവവും നമുക്കുണ്ട്. പ്രപഞ്ചത്തെക്കുറിച്ച് നമ്മുടെ അറിവ് ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. മതമാകട്ടെ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുള്ള മോഡലുകള്‍ എന്നും നിലനില്‍ക്കണമെന്ന് ശഠിക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുള്ള മനുഷ്യര്‍ ചിന്തിക്കുകയും ജീവിക്കുകയും ചെയ്തതില്‍ നിന്ന് ഒരിഞ്ചുപോലും നാം മുന്നേറരുതെന്ന നിര്‍ബന്ധബുദ്ധിയാണ് മതത്തെ മനുഷ്യപുരോഗതിയുടെ ഏറ്റവും വലിയ ശത്രുവാക്കുന്നത്.' 

'ആധുനികയുഗത്തിലെ ഏറ്റവും നിര്‍ഭാഗ്യകരവും അസുഖകരവുമായ കാഴ്ച ബുര്‍ഖ ധരിച്ച് നഗരവീഥികളിലൂടെ സഞ്ചരിക്കുന്ന ഒരു മനുഷ്യസ്ത്രീയാണെന്ന് ഡോക്കിന്‍സ് പറയുന്നു. അടിമത്വത്തിന്റെയും അസ്വാതന്ത്ര്യത്തിന്റേയും ജൈവചിഹ്നമായ മനുഷ്യ'പെന്‍ഗ്വിനാ'ണവള്‍.'
'മതദൈവത്തിന്റെ പേരില്‍ സ്വന്തം അസ്വാതന്ത്ര്യത്തെ പരസ്യമായി പുകഴ്ത്തിപ്പാടാനും യാതനകളെ പ്രകീര്‍ത്തിക്കാനും വിധിക്കപ്പെട്ടവള്‍. ഒപ്പം സ്വന്തം ദുര്‍ഗതി ഒരു സ്വകാര്യദുഃഖമായി അടിച്ചമര്‍ത്താനുള്ള മതബാധ്യതയും അവള്‍ക്കുണ്ട്.' 

'സ്വമതത്തെ പ്രീണിപ്പിക്കാനായി ജീവിതാന്ത്യംവരെ സൗന്ദര്യവും സ്വാതന്ത്യവും പരാതികളില്ലാതെ അടിയറവെക്കുന്ന സ്ത്രീയാണ് ബുര്‍ഖാധാരി. ബുര്‍ക്ക പുരുഷമേധാവിത്വത്തിന്റെ ചിന്നംവിളിയായി മാത്രം പരിമിതപ്പെടുത്താനാവില്ല. വളരാന്‍ അനുവാദമില്ലാത്ത മനുഷ്യജീവിയെയാണത് പ്രതിനിധീകരിക്കുന്നത്.' 'ബുര്‍ഖ ധരിച്ച വ്യക്തി നേത്രങ്ങളുടെ ഭാഗത്തുള്ള ചെറിയ ദ്വാരംവഴിയാണ് ലോകത്തെ കാണുന്നത്. ഈ സുഷിരക്കാഴ്ചയൊഴികെ ബാക്കിയൊക്കെ മനുഷ്യവര്‍ഗ്ഗത്തില്‍ ജനിച്ചതിന്റെപേരില്‍ അവള്‍ക്ക് നിഷേധിക്കപ്പെടുന്നു. ബാഹ്യലോകം മുഴുവന്‍ ചെറിയ ഒരു ദ്വാരത്തിലേക്ക് ചുരുങ്ങുമ്പോള്‍ നഷ്ടപ്പെടുന്നത് വളരെയേറെയാണ്.' (ഖണ്ഡകന് അരിശം മൂക്കുന്നു, കണ്ടിപ്പാരാംഭിക്കുന്നു:ആരാണ് മധ്യലോകക്കാര്‍, നവനാസ്തികത, പേജ് 102-മുതല്‍ തുടര്‍ന്നു വരുന്ന പേജുകളിലെ മതഹാസസാഹിത്യം: 'രണ്ടായിരം വര്‍ഷം പഴക്കമുള്ള ഗ്രീക്ക് ഭൗതികവാദത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ ഇന്നും മുറുകെ പിടിക്കുന്ന ആധുനിക നിരീശ്വരവാദിയും മതവിശ്വാസികളെ പരിഹസിക്കുന്നത് മധ്യലോക സങ്കല്‍പ്പക്കാര്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ്! മധ്യകാലത്തേക്കാള്‍ പഴക്കമുണ്ട് പ്രാചീനകാലത്തിനെന്ന് അവരറിയുന്നുണ്ടോ ആവോ!)

'സ്ത്രീയെ കേവലം ഒരു ലൈംഗികോപകരണമായി മാത്രം കാണുന്നതിനാലാണ് ഇറച്ചിയും മത്സ്യവും ശവവും അന്യര്‍ കാണാതെ പൊതിഞ്ഞുകെട്ടി കൊണ്ടുപോകുന്നതുപോലെ അവള്‍ക്ക് സ്വയം നിഷ്‌കാസിതയായി സഞ്ചരിക്കേണ്ടിവരുന്നത്.' ബുര്‍ഖ നല്കുന്ന 'സുരക്ഷിതത്വത്തെ'പുകഴ്ത്തി കവിതകളെഴുതേണ്ടി വരുന്ന ഏതൊരു സ്ത്രീയും അടിമ യജമാനനെ പുകഴ്ത്താന്‍ നിര്‍ബന്ധിതനാണെന്ന സാമാന്യതത്വം സാധൂകരിക്കുന്നുണ്ട്. 'ബുര്‍ഖയ്ക്കുള്ളില്‍ എല്ലാം സ്ത്രീകളും സമാനരാണ്. സുന്ദരിയായ സ്ത്രീ ഒരിക്കലും ബുര്‍ഖ ഇഷ്ടപ്പെടില്ല.ബുര്‍ഖ ഉപമയിലൂടെ നമ്മുടെ ഭൗതികലോകത്തെ ഏറ്റവും വലിയ പ്രതിസന്ധിയെ നിര്‍ധാരണം ചെയ്യുകയാണ് ഡോക്കിന്‍സ്. ഇന്ന് നാം പ്രപഞ്ചത്തെ നോക്കുന്നത് ഒരു ബുര്‍ഖയിലൂടെയാണ്. നാം മുകളിലോട്ട് നോക്കുമ്പോള്‍ ചതുര്‍മാനപ്രപഞ്ചത്തിന്റെ ഒരു വശത്തേക്ക് മാത്രമാണ് പരമാവധി നോക്കാനാവുക. ഒരോ നോട്ടവും നഷ്ടപ്പെടുത്തലുകളുടെ കഥ പറയുന്നു.' (ഖണ്ഡകന്‍ തനിക്കറിയാവുന്ന ഉള്ള സത്യം തുറന്നുപറയുന്നു:'പദാര്‍ത്ഥമല്ലാത്ത ഒന്നിനേയും സങ്കല്‍പ്പിക്കാന്‍ പോലും കഴിവില്ലാത്തവരാണ് നിരീശ്വരവാദികളെന്ന് വ്യക്തമായില്ലേ?')

'അതായത് മനുഷ്യന്‍ ഇന്ന് അറിയാതെയെങ്കിലും ഒരു ബുര്‍ഖ ധരിച്ചിരിക്കുന്നു. ആ ബുര്‍ഖ കുറേശ്ശെ മാറ്റാനുള്ള ശ്രമകരമായ ദൗത്യമാണ് ശാസ്ത്രം ഏറ്റെടുത്തിരിക്കുന്നത്. നമ്മുടെ അനുഭവങ്ങള്‍ പാര്‍ശ്വവീക്ഷണങ്ങളോ പരിമിതമായ കാഴ്ചകളോ മാത്രമാകുന്നു.' 'പ്രകാശത്തിന്റെ വര്‍ണ്ണരാജി (Spectrum)പരിഗണിക്കുക. സ്‌പെക്ട്രത്തിന്റെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ വളരെ ചെറിയൊരംശം മാത്രമാണ് മൈക്രോസ്‌കോപ്പിന്റെ സുഷിരത്തിലൂടെ നോക്കിയാല്‍ കാണുക. ബാക്കിഭാഗം മുഴുവന്‍ കറുത്ത ബുര്‍ഖപോലെ അദൃശ്യമായി നിലകൊള്ളുന്നു. അതായത് കാണാനുള്ള ഭാഗം കണ്ടതുമായി താരതമ്യം പോലുമില്ലാത്തവിധം വലുതാണ്.'

'നാം ഒരു ഗുരുത്വാകര്‍ഷണക്കിണറിന്റെ അടിത്തട്ടില്‍ കഴിയുന്നവരാണാണ്. നമ്മുടെ ഗ്രഹത്തിന്റെ വായുനിറഞ്ഞ ഉപരിതലത്തിലാണ് മനുഷ്യന്റെ വാസം. നമ്മുടെ ഗ്രഹമാകട്ടെ 15 കോടി കിലോമീറ്റര്‍ അകലെയുള്ള ഒരു അഗ്നിനക്ഷത്രത്തിന് ചുറ്റും പ്രദക്ഷിണം ചെയ്യുകയാണ്. എന്നിട്ടും ഇതാണ് സാധാരണയുള്ള അവസ്ഥയെന്ന് നാം സങ്കല്‍പ്പിച്ചു പോകുന്നു. എന്നാല്‍ പ്രപഞ്ചത്തിലെ ഏറ്റവും പ്രത്യേകതയുള്ള ഒരവസ്ഥയിലാണ് നാമിന്നുളളത്. പ്രകാശസ്‌പെക്ട്രത്തിന്റെ ഒരറ്റത്ത് റേഡിയോതരംഗങ്ങളും മറ്റേയറ്റത്ത് ഗാമാകിരണങ്ങളുമാണ്. ചുറ്റുമുള്ള കറുത്തബുര്‍ഖ പൂര്‍ണ്ണമായും നീക്കംചെയ്ത് സ്വാതന്ത്യത്തിലേക്ക് നമ്മെ നയിക്കുകയാണ് ശാസ്ത്രദൗത്യം. സാധാരണ ടെലസ്‌ക്കോപ്പിലൂടെ ആകാശനിരീക്ഷണം നടത്തിയാല്‍ നക്ഷത്രങ്ങള്‍ സാധാരണപ്രകാശം പ്രസരിപ്പിച്ച് നില്‍ക്കുന്നതായാണ് നമുക്കനുഭവപ്പെടുക. നാം കാണുന്ന പ്രകാശം വളരെ ചുരുങ്ങിയ തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശം മാത്രമാണ്.'(ഇവിടെ ശ്രീ.രവിചന്ദ്രന്‍ മൈക്രോസ്‌ക്കോപ്പും ടെലസ്‌ക്കോപ്പും പരാമര്‍ശിച്ചിരിക്കുന്നത് കാണുക. സ്വഭാവികമായും 'റസ്സലിന്റെ ചായക്കപ്പ്' ഭാഗത്ത് നോട്ടപ്പിശക് മൂലം വാക്ക് മാറിപ്പോയതാണെന്ന് ആര്‍ക്കും മനസ്സിലാകും. ബില്യണും മില്യണും തിരിച്ചറിയാതെ 25 വര്‍ഷം കണ്ടിച്ചതിന്റെ പാപം ഒഴിഞ്ഞുപോകാനായി ഖണ്ഡകന്‍ അലക്കിവരുന്ന വാക്കാണത്. മൈക്രോസ്‌ക്കോപ്പും ടെലസ്‌ക്കോപ്പും എന്താണെന്ന് രവിചന്ദ്രനറിയാമെന്ന് ഇവിടെ വ്യക്തമാകുന്നു. പക്ഷെ 'ബില്യണ്‍' എന്നാല്‍ എത്രയാണെന്ന് കഴിഞ്ഞ 46 വര്‍മായി ഖണ്ഡസ്വാമിക്കറിയില്ലായിരുന്നു-അതാണ് വസ്തുത. നോട്ടപ്പിശകും അജ്ജതയും സമമല്ല) 

'സത്യത്തില്‍ നമുക്ക് ദൃശ്യമായ തരംഗദൈര്‍ഘ്യത്തിന് മുകളിലും താഴെയുമുള്ള തരംഗദൈര്‍ഘ്യമുള്ള കണങ്ങള്‍ അടങ്ങിയ ഒരു വലിയ വര്‍ണ്ണരാജി അഥവാ സ്‌പെക്ട്രമാണ് പ്രകാശം. കൂടുതല്‍ ശേഷിയും മെച്ചപ്പെട്ട സാങ്കേതികവിദ്യയുമുള്ള ടെലസ്‌ക്കോപ്പുകളിലൂടെ സാധാരണ ടെലസ്‌ക്കോപ്പിലൂടെ കാണാന്‍ കഴിയാത്ത X-ray, റേഡിയോകണങ്ങള്‍ തുടങ്ങി പലതും നമുക്ക് കാണാന്‍ സാധിക്കുന്നുണ്ടല്ലോ. അപ്പോള്‍ നാം കാണുന്ന ആകാശം ഇതായിരിക്കില്ല എന്ന വ്യത്യാസമുണ്ട്. നിറവും പശ്ചാത്തലവും വിഭിന്നമായിരിക്കും.നമ്മുടെ ആകാശംതന്നെയോ എന്നുപോലും നാം അത്ഭുതപ്പെട്ടുപോകും! അള്‍ട്രാവയലറ്റ് ചിത്രങ്ങളില്‍ സാധാരണഗതിയില്‍ നാം കാണാത്ത പല പുള്ളികളും വരകളുമുണ്ട്. വാസ്തവത്തില്‍ പ്രാണികളുടെ നേത്രങ്ങളില്‍ വീഴുന്ന ഇലയുടെ ചിത്രമാണിത്; അതേസമയം നമുക്കൊരിക്കലും കാണാനാവാത്തതും.' (ഖണ്ഡകന്‍ തനിക്കൊണം കാണിക്കുന്നു: 'മധ്യകാലത്തെ ശാസ്ത്രജ്ജ്രര്‍ പദാര്‍ത്ഥത്തെ സങ്കല്‍പ്പിച്ചത് ഈ വിധമായിരുന്നു. അതുകൊണ്ട് എന്തെങ്കിലും ഉണ്ടാകാത്ത ശൂന്യത അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. ഇവിടെ വിഷയമതല്ല. ഏതെങ്കിലും മാധ്യമത്തിലൂടെയല്ലാതെ വൈദ്യൂതകാന്തിക തരംഗങ്ങള്‍ സഞ്ചരിക്കുകയില്ലെന്ന് ശഠിച്ച് മധ്യകാലക്കാരെപ്പോലെ ശരീരവും മസ്തിഷ്‌ക്കവുമില്ലാത്ത ദൈവത്തിന് ചിന്തിക്കാനാവില്ലെന്ന് കരുതുന്നവരാണ് നിരീശ്വരവാദികള്‍.'') 

'പ്രാണികളുടെ സ്‌പെക്ട്രജാലകം നമ്മുടേതുപോലെ വളരെ ചെറുതാണ്. പക്ഷേ, നമ്മുടെ സ്‌പെക്ട്രമല്ല അവറ്റകള്‍ കാണുന്നതെന്ന് മാത്രം. ഉദാഹരണമായി അവ ഒരിക്കലും ചെമപ്പ്‌നിറം കാണുന്നില്ല. സ്‌പെക്ട്രത്തിന്റെ അള്‍ട്രാവയലറ്റ് (Ultraviolet spectrum) ഭാഗത്തിലൂടെയാണ് പ്രാണികള്‍ എല്ലാം ദര്‍ശിക്കുന്നത്. നാം കാണുന്ന ഒരു പൂന്തോട്ടമല്ല മറിച്ച് ഒരു അള്‍ട്രാവയലറ്റ് പൂന്തോട്ടമാണ് (Ultraviolet garden) പ്രാണികളും പറവകളും കാണുന്നതെന്ന് സാരം.' 

'പ്രപഞ്ചത്തിലെ വേഗതയും ദൂരവും സംബന്ധിച്ച കണക്കുകളും നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്.' 

'സൂക്ഷ്മലോകത്തും സ്ഥൂലലോകത്തും അതാണ് സ്ഥിതി. യഥാര്‍ത്ഥമായ അനുഭവമില്ലാതെയുള്ള ഭാവന എപ്പോഴും വികലമായിരിക്കും. ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍,നൂട്രോണ്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അവയെ വളരെ വളരെ ചെറിയ പന്തുകളായി അല്ലെങ്കില്‍ കണങ്ങളായി വിഭാവനം ചെയ്യാനാണ് നാം ശ്രമിക്കുക. എന്തെന്നാല്‍ അതല്ലാതെ മറ്റൊന്നും നമുക്ക് പരിചയമില്ല. എന്നാല്‍ ഇലക്‌ട്രോണും പ്രോട്ടോണുമൊന്നും തീര്‍ച്ചയായും അങ്ങനെയുള്ള വസ്തുക്കളല്ല.'

നമ്മുടെ ഭാവന സൂക്ഷ്മ-സ്ഥൂല പ്രപഞ്ചങ്ങളുടെ അടുത്തെങ്കിലും എത്താന്‍ കഴിയുന്നവിധം വകസിച്ചിട്ടില്ലെന്നതാണ് പരാമര്‍ത്ഥം. ഭാവനയില്‍ കാണാന്‍ കഴിയുമെന്നൊക്കെ നാം പറയുന്നതില്‍ വാസ്തവത്തില്‍ യാതൊരു കഥയുമില്ല. നമുക്ക് ഭാവനയില്‍ കാണാന്‍ കഴിയുന്നത് വളരെ വളരെ തുച്ഛമാണ്. ആ തുച്ഛഭാവനയില്‍ നിന്നുകൊണ്ടാണ് എന്നെ ആരാധിക്കൂ,എന്നെ അനുസരിക്കൂ എന്നൊക്കെ മുറവിളി കൂട്ടുന്ന മതദൈവങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. `Possible worlds' -എന്ന തന്റെ പ്രശസ്തമായ ലേഖനത്തില്‍ ജെ.ബി.എസ്. ഹാല്‍ഡെയിന്‍ (J.B.S Haldane) പ്രസ്താവിക്കുന്നത് പോലെ പ്രപഞ്ചം നാം വിഭാവനം ചെയ്യുന്നതിനും അപ്പുറമാണെന്ന് മാത്രമല്ല നമുക്ക് വിഭാവനം ചെയ്യാന്‍ കഴിയുന്നതിലും അസാധാരണവുമാണ് ('...universe is not only queerer than we suppose but also queerer than we can suppose'...-J.B.S Haldane).നാം സ്വപ്നം കണ്ടതിലും കാണാന്‍ കഴിയുന്നതിലും ഉപരിയായ നിരവധികാര്യങ്ങള്‍ ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുണ്ടെന്ന് ഷേക്‌സ്പിയറുടെ ദുരന്തനായകനായ ഹാംലെറ്റ് ഹൊറേഷ്യയോട് പറയുന്നുണ്ട്.'

'ഡോക്കിന്‍സ് വിഖ്യാത ജര്‍മ്മന്‍ചിന്തകനായ ലുഡ്‌വിഗ് വിറ്റ്‌ജെന്‍സ്റ്റെയിന്റെ (Ludwig Wittegenstein)വാക്കുകള്‍ ഉദ്ധരിക്കുന്നു. വിറ്റ്‌ജെന്‍സ്റ്റെയിന്‍ ഒരിക്കല്‍ സുഹൃത്തിനോട് ചോദിച്ചുവത്രെ: ''പ്രദക്ഷണം ചെയ്യുന്നത് ഭൂമിയല്ല മറിച്ച് സൂര്യനാണെന്ന് പറയുന്നതായിരുന്നു മനുഷ്യന് എപ്പോഴും സ്വാഭാവികമായി തോന്നിയിട്ടുണ്ടാവുക എന്ന് നാം പറയുന്നു. എന്തുകൊണ്ട്?'' ഇവിടെ നിന്നുനോക്കുമ്പോള്‍ സൂര്യന്‍ ഭൂമിക്ക് ചുറ്റും കറങ്ങുന്നതായി 'തോന്നുന്നത്'കൊണ്ടാണതെന്നായിരുന്നു സുഹൃത്തിന്റെ മറുപടി. ''പക്ഷേ, ഒന്നാലോചിച്ച് നോക്കൂ, ഭൂമി സൂര്യനെ പ്രദക്ഷണം ചെയ്യുന്നുവെന്ന് തന്നെഇവിടെനിന്ന് നോക്കുമ്പോള്‍ തോന്നിയിരുന്നെങ്കിലോ?!''- ഈ മറുചോദ്യം സുഹൃത്തിനെ സ്തബ്ധനാക്കിക്കളഞ്ഞു.'

'നാം ജീവിക്കുന്നത് സൂക്ഷ്മ-സ്ഥൂല ലോകങ്ങളിലല്ല മറിച്ച് രണ്ടിനുമിടയിലുള്ള മധ്യലോകത്താണ് (Middle world). ഒരു നൂട്രിനോ ഭിത്തിയിലൂടെ കടന്നുപോകുന്നത് ഭാവനയില്‍ കാണാന്‍ നമുക്കാവില്ല.' (ഖണ്ഡകന്‍ മുന്‍പിന്‍ നോക്കാതെ വെട്ടിയരിയുന്നു: 'മധ്യകാല പാരമ്പര്യം 19ാം നൂറ്റാണ്ടുവരെ നിലനിന്നുവല്ലോ. മൈക്കിള്‍സണ്‍-മോര്‍ലി പരീക്ഷണങ്ങളിലൂടെ ഈഥറില്ലെന്ന് തെളിയിച്ചതോടെ അതിന്റെ അന്ത്യം കുറിക്കപ്പെട്ടു. ഇത് ശാസ്ത്രത്തിലെ കാര്യം. ശാസ്ത്രത്തിലെ ഈ മധ്യകാല പാരമ്പര്യത്തില്‍നിന്നും സമൂഹം പിന്നെയും പുരോഗതി നേടി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ ഈ മധ്യകാലപാരമ്പര്യം ഇന്നും പേറുന്നവര്‍ ദൈവത്തിന് ചിന്തിക്കാന്‍ ശരീരം(പദാര്‍ത്ഥം) അനിവാര്യമാണെന്ന് വാദിക്കുന്ന നിരീശ്വരവാദികളാണ്. 

'പക്ഷേ, നാം ജീവിക്കുന്ന മധ്യലോകത്ത് ഘര്‍ഷണം എപ്പോഴുമുണ്ട്. അന്തരീക്ഷവായു ചെലുത്തുന്ന പ്രതിരോധം ഒരു യാഥാര്‍ത്ഥ്യമാകുന്നു. മധ്യലോകത്ത് ജീവിച്ചിരിക്കുന്നതിനാല്‍ ഘര്‍ഷണമില്ലായ്മ ഭാവനയില്‍ കാണുന്നതുപോലും പ്രയാസകരമാണ്.' (ഖണ്ഡസ്വാമി നിയന്ത്രണാതീതന്‍:'മൈക്കിള്‍സണ്‍-മോര്‍ലി പരീക്ഷണങ്ങളിലൂടെ ഈഥറില്ലെന്ന് തെളിയിച്ചതോടെ അതിന്റെ അന്ത്യം കുറിക്കപ്പെട്ടു.') 

'നാം ധരിച്ചിരിക്കുന്ന മധ്യലോകത്തിന്റെ ബുര്‍ഖ മധ്യലോകത്തിനുപരിയായ ഒന്നുമറിയാന്‍ നമ്മെ അനുവദിക്കുന്നില്ല. മനുഷ്യനുള്‍പ്പെടെയുള്ള ജന്തുജാലങ്ങള്‍ക്ക് അതിജീവിക്കാനുള്ളത് ഈ 'മധ്യലോക'ത്താണ്. 'സൂക്ഷ്മ-സ്ഥൂലപ്രപഞ്ചങ്ങളുമായി അഭിരമിക്കേണ്ട കാര്യം നമുക്കില്ല. അത് നമ്മുടെ ഭൗതികാവശ്യത്തിനുപരിയാണ്. ഒക്കെ ശരിതന്നെ. പക്ഷേ, അതുകൊണ്ടുമാത്രം നമ്മുടെ ബുര്‍ഖാ സുഷിരത്തിലൂടെ കാണുന്നതും കേള്‍ക്കുന്നതും മാത്രമാണ് ശരിയെന്ന് വിധിക്കുന്നത് അബദ്ധമാണ്.' ( സാബ് ജഗതിക്ക് ഭീഷണി ഉയര്‍ത്തുന്നു:''നിരീശ്വരവാദികളാണ് ഇന്നത്തെ മധ്യകാലക്കാരെന്ന് മനസ്സിലാക്കാന്‍ ഗ്രന്ഥകാരന്റെ വിവരണം ഉപകരിക്കുമെങ്കിലും മധ്യകാലക്കാര്‍ ഈഥറില്‍ വിശ്വസിച്ചിരുന്നില്ലെന്നത് ശ്രദ്ധിക്കണം)

'നമുക്ക് ഉപരിതല സമ്മര്‍ദ്ദം (Surface Tension) അത്രപെട്ടെന്ന് അനുഭവവേദ്യമാകില്ല. എന്നാല്‍ ഒരു ചെറിയപ്രാണിക്ക് ഗുരുത്വത്തേക്കാള്‍ ഉപരിതലസമ്മര്‍ദ്ദത്തേക്കുറിച്ചുള്ള അറിവാണ് പ്രധാനം. ആ നിലയില്‍ അവയുടെ 'മധ്യലോകം' നമ്മുടേതില്‍നിന്നും വിഭിന്നമാണ്.' 'ഉന്നത താപനിലയില്‍ നിലനില്‍ക്കാന്‍ കഴിയുന്ന ഒരു ബാക്റ്റീരിയ ആയിരുന്നു നമ്മളെങ്കില്‍ നമ്മുടെ ലോകവും ധാരണകളും ഇതാകുമായിരുന്നില്ലെന്ന് പറയേണ്ടതില്ല.'

'നാം കാണുന്ന 'യഥാര്‍ത്ഥലോകം' ശരിയായ ലോകമല്ലെന്ന് വ്യക്തം. മറിച്ച് ശരിക്കുള്ള ലോകത്തിന്റെ ഒരു മാതൃക മാത്രമാണത്. ആ മാതൃക നമ്മുടെ അതിജീവനത്തിന് അനുയോജ്യമായതും നമ്മുടെ മുന്‍ഗാമികളുടെ അനുഭവതലം പരിണമിച്ചുണ്ടായതുമാണ്. ഏത് മാതൃകമോഡലാണ് നമുക്കുള്ളതെന്നത് ഏതുതരത്തിലുള്ള ജീവിയാണ് നാം എന്നതിനെ ആശ്രയിച്ചിരിക്കും.'(ഖണ്ഡകന്‍ ഖണ്ഡനഭസ്മം ദേഹമാസകലം വാരിപ്പൂശി കണ്ടിക്കാനുപയോഗിക്കുന്ന ആലുവാക്കത്തിയുമായി എഴുന്നേല്‍ക്കുന്നു: 'ക്രിസ്റ്റ്യന്‍ ഹൈജന്‍സാണ് പ്രകാശം ഈഥറിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ആദ്യമായി സിദ്ധാന്തിച്ചത്. ചുരുക്കത്തില്‍ സത്യസന്ധമായി നോക്കിയാല്‍ ഇതൊരു മധ്യകാലസങ്കല്‍പ്പമല്ല., ആധുനിക സങ്കല്‍പ്പമാണ്. പക്ഷെ ഡോക്കിന്‍സിന് വിരോധം മധ്യകാലക്കാരോടായതിനാല്‍ ഈഥറിനെ അവരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചതാകാം. രണ്ടായാലും നിരീശ്വരവാദികളുടെ ഭോഷത്തരമാണ് വ്യക്തമാക്കുന്നത്'')

പിന്നല്ല, ദാ കിടക്കുന്നു, അവന്റെയൊരു മധ്യലോകവും മണ്ണാങ്കട്ടയും, എന്നോടാ കളി! സ്ലോമോഷനില്‍ കത്തിയുമായി തീകണ്ണുകളുമായി നടന്നകലുന്ന ഖണ്ഡസ്വമിയുടെ മുകളില്‍ മലക്കുകളുടെ പുഷ്പവൃഷ്ടി. മലക്കുകള്‍ ഖണ്ഡകനെ വാഴ്ത്തുന്നു. ഒപ്പം ആശ്വാസത്തിന്റെ ചില നെടുവീര്‍പ്പുകളും അവരില്‍ നിന്നുയരുന്നു. 'ഹുസൈനേ, ഇജ്ജ് തന്നെ ഹജ്ജ്!,  മധ്യലോകത്തെ മധ്യയുഗമാക്കിയ മുത്തേ വാഴ്ക, വാഴ്ക / എങ്കിലും കരുണയുള്ളവന്‍, ശ്രേഷ്ഠരില്‍ ശ്രേഷ്ഠന്‍/ നീ മധ്യലോകത്തെ 'മദ്യലോക'മാക്കിയില്ലല്ലോ/ എങ്കില്‍ സര്‍വ കാഫിറും കുടിയന്‍മാരെണെന്ന് തെളിയുമായിരുന്നു/ നിന്റെ കരുണ തുണച്ചത് നാസ്തികപ്പരിഷകളെ/ കാരണം നീ കരുണാകരന്‍-ദയാനിധി ഹുസൈന്‍/ ഖണ്ഡനപ്പൊരുളേ വാഴ്ക, വാഴ്ക, സര്‍വ അക്‌സസറികളും സഹിതം. 


168 comments:

സുശീല്‍ കുമാര്‍ said...

'മധ്യലോകം' 'മദ്യ'ലോകമാകുമ്പോള്‍:-

?'നാം ജീവിക്കുന്നത് സൂക്ഷ്മ-സ്ഥൂല ലോകങ്ങളിലല്ല മറിച്ച് രണ്ടിനുമിടയിലുള്ള മധ്യലോകത്താണ് (Middle world). ഒരു നൂട്രിനോ ഭിത്തിയിലൂടെ കടന്നുപോകുന്നത് ഭാവനയില്‍ കാണാന്‍ നമുക്കാവില്ല.'

= 'രണ്ടായിരം വര്‍ഷം പഴക്കമുള്ള ഗ്രീക്ക് ഭൗതികവാദത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ ഇന്നും മുറുകെ പിടിക്കുന്ന ആധുനിക നിരീശ്വരവാദിയം മതവിശ്വാസികളെ പരിഹസിക്കുന്നത് മധ്യലോക സങ്കല്‍പ്പക്കാര്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ്! മധ്യകാലത്തേക്കാള്‍ പഴക്കമുണ്ട് പ്രാചീനകാലത്തിനെന്ന് അവരറിയുന്നുണ്ടോ ആവോ!)

സുശീല്‍ കുമാര്‍ said...

'ജീവിതത്തില്‍ ശൂന്യതയുണ്ടെന്ന് വാദിക്കുകയും അത് നികത്താനായി ഒരു ദൈവത്തെ കൃത്രിമമായി സങ്കല്‍പ്പിച്ചശേഷം 'ശൂന്യതയുള്ളതുകൊണ്ട് ദൈവമുണ്ട്' എന്നവകാശപ്പെടുന്നത് സത്യസന്ധമല്ല.
പ്രപഞ്ചത്തെ മനസ്സിലാക്കാനുള്ള മനുഷ്യന്റെ ശ്രമം ആരംഭിക്കുന്നത് അതിന്റെ മാതൃക സ്വന്തം തലച്ചോറില്‍ നെയ്തുകൊണ്ടാണ്. നാം നിലനില്‍ക്കുന്ന ലോകത്തെപ്പറ്റി ഒരു സങ്കല്‍പ്പം ഏവര്‍ക്കുമുണ്ട്. ഈ ലോകത്തിന്റെ ഒരു മാതൃകയാണത്.' 'പുരാതനമനുഷ്യര്‍ അവരുടെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് ഈ ലോകത്തെ നിര്‍ധാരണം ചെയ്യാന്‍ ശ്രമിച്ചത് ഇത്തരത്തില്‍ പ്രപഞ്ചമാതൃക ബോധമണ്ഡലത്തില്‍ സൃഷ്ടിച്ചാണ്. പക്ഷേ, ഇന്ന് പ്രാചീനസങ്കല്‍പ്പങ്ങളെക്കാള്‍ സമ്പന്നമായ പ്രകൃതിമാതൃകകള്‍ ഉണ്ടാക്കാനുള്ള ശേഷിയും വൈഭവവും നമുക്കുണ്ട്. പ്രപഞ്ചത്തെക്കുറിച്ച് നമ്മുടെ അറിവ് ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. മതമാകട്ടെ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുള്ള മോഡലുകള്‍ എന്നും നിലനില്‍ക്കണമെന്ന് ശഠിക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുള്ള മനുഷ്യര്‍ ചിന്തിക്കുകയും ജീവിക്കുകയും ചെയ്തതില്‍ നിന്ന് ഒരിഞ്ചുപോലും നാം മുന്നേറരുതെന്ന നിര്‍ബന്ധബുദ്ധിയാണ് മതത്തെ മനുഷ്യപുരോഗതിയുടെ ഏറ്റവും വലിയ ശത്രുവാക്കുന്നത്.

Abdul Khader EK said...

സുശീല്‍,

യുക്തി എന്ന ബ്ലോഗറുടെ അഭ്യര്‍ത്ഥന മാനിച്ചു എഴുതിയത് കൊണ്ടാണെന്ന് തോന്നുന്നു, ഭയങ്കര നിലവാരം.

ഈ പ്രപഞ്ചവും അതിലെ സംവിധാനങ്ങളുമെല്ലാം മനുഷ്യര്‍ ഉണ്ടാക്കിയതാണോ സുശീലെ, അതിലെ അത്ഭുതങ്ങള്‍ വിവരിച്ചു അത്ഭുതം കൂറുന്നുണ്ടല്ലോ ലേഖകന്‍!

മനുഷ്യര്‍ ഉണ്ടാക്കിയതാണെങ്കിലും അല്ലെങ്കിലും എങ്ങിനെ ഉണ്ടായി എന്ന് വ്യക്തമായി പറയാന്‍ ശാസ്ത്രത്തിന് സാധികേണ്ടതുണ്ട്.

ഈ വരികള്‍ വായിക്കൂ: "പുരാതനമനുഷ്യര്‍ അവരുടെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് ഈ ലോകത്തെ നിര്‍ധാരണം ചെയ്യാന്‍ ശ്രമിച്ചത് ഇത്തരത്തില്‍ പ്രപഞ്ചമാതൃക ബോധമണ്ഡലത്തില്‍ സൃഷ്ടിച്ചാണ്. പക്ഷേ, ഇന്ന് പ്രാചീനസങ്കല്‍പ്പങ്ങളെക്കാള്‍ സമ്പന്നമായ പ്രകൃതിമാതൃകകള്‍ ഉണ്ടാക്കാനുള്ള ശേഷിയും വൈഭവവും നമുക്കുണ്ട്. പ്രപഞ്ചത്തെക്കുറിച്ച് നമ്മുടെ അറിവ് ഏറെ വര്‍ദ്ധിച്ചിരിക്കുന്നു."

തീര്‍ച്ചയായും വര്‍ദ്ധിച്ചിരിക്കുന്നു ഇനിയും വര്‍ദ്ധിച്ചു കൊണ്ടേയിരിക്കും, അത്രയെ നമ്മുക്ക് പറയാന്‍ സാധിക്കൂ, ഇപ്പഴും നമ്മുടെ അറിവ്‌ പൂര്‍ണ്ണമല്ല, ഈ പൂര്‍ണ്ണമല്ലാത്ത അറിവ്‌ വെച്ച് നാം എങ്ങിനെയാണ് എന്തിനെ കുറിച്ചെങ്കിലും വ്യക്തമായി പറയുക? ഇന്ന് നാം പൂര്‍ണ്ണത അവകാശപ്പെടുന്ന പല അറിവുകളും പുതിയ തലമുറകള്‍ പുച്ചിച്ചു തള്ളിയെക്കാം. മനുഷ്യന്‍ എന്നും അപൂര്‍ണ്ണനായി അങ്ങിനെ തുടരും. അത് മനുഷ്യന്‍റെ പരിമിധിയാണ്, പുരാതന മനുഷ്യനെ പോലെ ആധുനിക മനുഷ്യനും പരിമിതില്‍ നിന്ന് മോചിതനല്ല. നാം അവതരിപ്പിക്കുന്ന ഏതൊരു ശാസ്ത്രതത്വത്തിനും അത്തരം ഒരു പരിമിധിയുണ്ട് എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

ഈ പരിമിതിയില്‍ നിന്ന് മോചിതനല്ലാത്ത മനുഷ്യന്‍റെ വാക്കുകള്‍ക്ക് അതിനനുശ്രുതമായ രീതിയിലെ നാം എടുക്കേണ്ടതുള്ളൂ, എന്നെ പോലുള്ളവര്‍ അത്രയെ എടുക്കുകയുള്ളൂ...

Abdul Khader EK said...

രണ്ട്:

>>>ജീവിതത്തില്‍ ശൂന്യതയുണ്ടെന്ന് വാദിക്കുകയും അത് നികത്താനായി ഒരു ദൈവത്തെ കൃത്രിമമായി സങ്കല്‍പ്പിച്ചശേഷം 'ശൂന്യതയുള്ളതുകൊണ്ട് ദൈവമുണ്ട്' എന്നവകാശപ്പെടുന്നത് സത്യസന്ധമല്ല.<<<

സുശീല്‍ ,

ഈ വാദം ദൈവവിശ്വാസികളുടെ മേല്‍ നിങ്ങളെ പോലുള്ളവര്‍ കൃത്രിമമായി സങ്കല്‍പ്പിച്ച് കെട്ടിവേക്കുന്ന ഒന്നാണ്. യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍ പറയുന്നത് ആദ്യമനുഷ്യന്‍ തന്നെ ദൈവത്തില്‍ നിന്നുള്ള പ്രവാചകന്‍ ആയിരുന്നു വെന്നും ദൈവത്തെ കുറിച്ചുള്ള വ്യക്തമായ വിവരവും മനുഷ്യന്‍ എന്തിനാണ് സൃഷ്ടിക്കപ്പെട്ടത് എന്നും മനുഷ്യന്‍ എങ്ങിനെയാണ് ജീവിക്കെണ്ടത് എന്നതിനെ കുറിച്ചും വ്യക്തമായ വിവരം ആദ്യമാനുഷ്യനു ദൈവം നല്‍കിയിരുന്നു വെന്നുമാണ്. അദ്ദേഹം ജീവിച്ചതും അദ്ദേഹത്തിന്‍റെ സന്താനങ്ങള്‍ ആയി ഭൂമില്‍ ഉടലെടുതതുമായ ജനത ജീവിച്ചതും അദ്ദേഹം നല്‍കിയ ശിക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്, ചുരുക്കി പറഞ്ഞാല്‍ മനുഷ്യന്‍റെ ദൈവ ബോധത്തിന് മനുഷ്യനോളം പഴക്കമുണ്ട്, അല്ലാതെ ഇന്നോ ഇന്നലെയോ ശാസ്ത്രം കണ്ടെത്തിയ വിടവില്‍ നിന്നോ ശൂന്യതയില്‍ നിന്നോ അല്ല ദൈവ സങ്കല്‍പ്പം ഉണ്ടായത്.

ദൈവം മനുഷ്യരെ സൃഷ്ടിച്ചു വിടുക മാത്രമല്ല മനുഷ്യര്‍ എങ്ങിനെ ജീവിക്കണം എന്ന് പ്രവാചകരിലൂടെ മനുഷ്യര്‍ക്ക്‌ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു, ദൈവത്തില്‍ നിന്ന് അവസാനമായി അവതീര്‍ണമായ ഖുര്‍ആനിലൂടെ ദൈവത്തിനെ ആ നടപടി ക്രമം ഇന്നും മനുഷ്യനില്‍ നിറവേറി കൊണ്ടിരിക്കുന്നു. കൂടുതല്‍ വായിക്കാന്‍ ക്ളിക്കുക.

തുടരുന്നു...

Abdul Khader EK said...

മൂന്ന്‍:

ഏകനായ സര്‍വശക്തനായ മനുഷ്യര്‍ ഉള്‍പടെ എല്ലാറ്റിന്റെയും സൃഷ്ടാവും നിയന്താവുമായ പ്രപഞ്ച നിയമങ്ങള്‍ ബാധകമല്ലാത്ത നമ്മുടെ ഭൗതികമാനദണ്ഡം വെച്ച് പറയുകയാണെങ്കില്‍ അരൂപിയായ എല്ലാറ്റിനും കഴിവുള്ള ഒരു പരാശക്തിയാണ് ദൈവം. ആ ദൈവത്തിന്‍റെ കല്‍പന പ്രകാരമാണ് ബുദ്ധിയും വിവേകവുമുള്ള മനുഷ്യര്‍ ജീവികേണ്ടത്.

യഥാര്‍ത്ഥ ദൈവത്തെ മനുഷ്യരില്‍ ചിലര്‍ തങ്ങളുടെ പരിമിതികള്‍ (ഈ ബ്ലോഗിലും എന്‍റെ ആദ്യ കമന്റിലും പരിമിതികളെ കുറിച്ച് പറയുന്നുണ്ട്) വെച്ച് നിര്‍വചിക്കാന്‍ ശ്രമിച്ചതിന്റെ അന്തരഫലമാണ് മനുഷ്യരില്‍ ദൈവങ്ങള്‍ (യധാര്‍ത്ഥ ദൈവം ഒന്നെ ഉള്ളൂ) എന്ന സങ്കല്‍പ്പവും മനുഷ്യന് ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സാധിക്കാത്ത മനുഷ്യന്‍ തന്നെ കൊത്തിയുണ്ടാക്കിയ രൂപങ്ങള്‍ മനുഷ്യന്‍റെ ദൈവങ്ങളായി വരാനും കാരണം.

ഇത്തരം യുക്തിരഹിതമായ ദൈവ സങ്കല്‍പവും മനുഷ്യ നിര്‍മിതിയായ ദൈവങ്ങലുമാണ് ചിലരില്‍ നിരീശ്വരവാദവും നിര്‍മതാവാദവും ഉടെലെടുക്കാന്‍ കാരണം എന്നാത് ഞാന്‍ മനസ്സിലാക്കുന്നത്, ഒരു യാഥാര്‍ത്ഥ്യത്തെ (ദൈവത്തെ) ആളുകള്‍ വികലമായി ചിത്രീകരിക്കുന്നു എന്നത് ബുദ്ധിയുള്ളവര്‍ക്ക് ആ യാഥാര്‍ത്ഥ്യത്തെ സത്യസന്തമായി മനസ്സിലാക്കുന്നതിനു തടസമാവരുത് എന്നാണ് എനിക്ക് എന്‍റെ സഹോദരന്മാരോട് വിനീതമായി ഉണര്‍ത്താന്‍ ഉള്ളത്.

ഞാന്‍ മുകളില്‍ വിശദീകരിച്ച തരത്തിലുള്ള ഒരു ദൈവത്തെ മനസ്സില്‍ കാണുകയും ആ സര്‍വ്വക്ഞ്ഞനായ ദൈവത്തിന്‍റെ യുക്തിഭദ്രമായ സൃഷ്ടിയാണ് ഈ പ്രപഞ്ചം എന്ന് സങ്കല്‍പ്പിക്കുകയും ചെയ്തു കൊണ്ട് ഈ ബ്ലോഗ്‌ (പരാമര്‍ശിക്കുന്ന അത്ഭുതങ്ങള്‍ മന്നസ്സിരുത്തി) ഒന്ന് കൂടെ വായിക്കാന്‍ ഞാന്‍ എല്ലാവരോടും താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു.

മാനവ നന്മ ലക്ഷ്യമാക്കിയുള്ള നമ്മുടെ പ്രവര്‍ത്തനം വിജയിക്കട്ടെ, ചര്‍ച്ച പുരോഗമിക്കട്ടെ...

Salim PM said...

"വളരെ കഴിവും ശക്തിയും സ്വാധീനവുമുള്ള വ്യക്തിയായിരുന്നിട്ടും ഗൗരവമുള്ള ശാസ്ത്ര ചര്‍ച്ചയില്‍ പരിഹാസം അവതരിപ്പിക്കാന്‍ വേണ്ടി മാത്രം അതുപയോഗിക്കുന്ന മനുഷ്യന്‍..."

താങ്കള്‍ തന്നെ ഉദ്ധരിച്ച ഹക്‌സിലിയുടെ മേല്‍ വാചകം ഞാന്‍ ഉദ്ധരിക്കട്ടെ. തമാശകള്‍ വിട്ട് കാര്യത്തിലേക്കു വരൂ യുക്തിവാദികളേ.

പരിണാമത്തിലെ പല നിര്‍ണ്ണായക ഘട്ടത്തിലും ബോധപൂര്‍‌വ്വം പ്രവര്‍ത്തിക്കുന്ന ഒരു സൃഷ്ടാവിന്‍റെ അസ്തിത്വത്തിനുള്ള തളിവുകള്‍ നിരത്തപ്പെടുമായിരുന്ന സന്ദര്‍ഭങ്ങളിലെല്ലാം 'പ്രകൃതിനിര്‍ദ്ധാരണം' എന്ന പൊള്ളയായ സംജ്ഞയുടെ പുകമറയ്ക്കുള്ളില്‍ അഭയം തേടുന്നു യുക്തിവാദികളുടെ പപ്പരത്തം ഹുസൈന്‍ പലവുരു തന്‍റെ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. (ഒന്നിവിടെയും ഉണ്ട്: 'പ്രകൃതിനിര്‍ദ്ധാരണം എന്ന മന്ത്രവടി' ) അതിനൊന്നും പറുപടി പറയാതെ ഇത്തരം തെറ്റുകള്‍ (ഒരു വികര്‍ശകന്‍ വരുത്താന്‍ പാടില്ലാത്ത തെറ്റുതന്നെ ഇതെന്ന് സമ്മതിക്കുന്നു) ചൂണ്ടിക്കാണിച്ചു പരിഹസിക്കുന്നത് താങ്കള്‍ക്ക് ഭൂഷണമല്ല എന്നു പറയാന്‍ ആഗ്രഹിക്കുന്നു.

അപ്പൊകലിപ്തോ said...

"വളരെ കഴിവും ശക്തിയും സ്വാധീനവുമുള്ള വ്യക്തിയായിരുന്നിട്ടും ഗൗരവമുള്ള ശാസ്ത്ര ചര്‍ച്ചയില്‍ പരിഹാസം അവതരിപ്പിക്കാന്‍ വേണ്ടി മാത്രം അതുപയോഗിക്കുന്ന മനുഷ്യന്‍..."

----------------------------------

എന്തു അറം പറ്റിയ വാക്കുകള്‍.. യുക്തിവാദികള്‍ക്ക്‌ ഉളുപ്പുമില്ല നാണവുമില്ല. ബാക്കിയെല്ലാരും നന്നായിക്കോണം നമ്മ തല്ലിയാലും മാറൂല...

kaalidaasan said...

>>>>പരിണാമത്തിലെ പല നിര്‍ണ്ണായക ഘട്ടത്തിലും ബോധപൂര്‍‌വ്വം പ്രവര്‍ത്തിക്കുന്ന ഒരു സൃഷ്ടാവിന്‍റെ അസ്തിത്വത്തിനുള്ള തളിവുകള്‍ നിരത്തപ്പെടുമായിരുന്ന സന്ദര്‍ഭങ്ങളിലെല്ലാം 'പ്രകൃതിനിര്‍ദ്ധാരണം' എന്ന പൊള്ളയായ സംജ്ഞയുടെ പുകമറയ്ക്കുള്ളില്‍ അഭയം തേടുന്നു യുക്തിവാദികളുടെ പപ്പരത്തം ഹുസൈന്‍ പലവുരു തന്‍റെ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.<<<<

ഹുസൈന്‍ വ്യക്തമാക്കിയതവിടെ നില്‍ക്കട്ടെ കല്‍ക്കി. താങ്കള്‍ ഒരു കാര്യം  വ്യക്തമാക്കാമോ?

മനുഷ്യന്‍ മറ്റ് ജീവികളില്‍ നിന്നും പരിണമിച്ചുണ്ടായതാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?



ഈ ചോദ്യം താങ്കളോട് മുമ്പേ ഞാന്‍ ചോദിച്ചിരുന്നു. പക്ഷെ താങ്കള്‍ മറുപടി പറഞ്ഞില്ല. ഇപ്പോഴെങ്കിലും പറയുമെന്ന് പ്രതീക്ഷിക്കുന്നു.


പ്രകൃതിനിര്‍ദ്ധാരണം' പൊള്ളയായ സംജ്ഞയാണെന്ന് ഹുസൈന്‍ പറയുന്നത് പരിണാമത്തെ അപ്പാടെ നിരാകരിക്കുന്നതുകൊണ്ടാണ്. പക്ഷെ താങ്കളുടെ നിലപാടതല്ലല്ലോ. അപ്പോള്‍ പിന്നെ ഹുസൈനെ താങ്ങിയിട്ടു കാര്യമില്ല കല്‍ക്കി.

Abdul Khader EK said...
This comment has been removed by the author.
Salim PM said...

@ kaalidaasan

താങ്കള്‍ ചോദിച്ചപ്പോള്‍ ഞാന്‍ മറുപടിയും പറഞ്ഞിട്ടുണ്ട്. ഇവിടെ ഞാന്‍ ഉന്നയിച്ച വിഷയം പ്രകൃതി നിര്‍ദ്ധാരണത്തിലെ ആസൂത്രണമാണ്. ആവിഷയത്തില്‍ താങ്കള്‍ക്ക് എന്തു പറയാനുണ്ട് എന്നു കേള്‍ക്കട്ടെ. ശരിയുടെ കാര്യത്തില്‍ ഹുസൈനെ താങ്ങുന്നതില്‍ എനിക്ക് ഒരു നാണക്കേടുമില്ല. പറയുന്ന ആളെനോക്കി വിഷയത്തിന്‍റെ ശരിതെറ്റുകള്‍ തീരുമാനിക്കാന്‍‍ ഞാന്‍ നാസ്തികവാദി അല്ല.

മി | Mi said...

രവിചന്ദ്രന്‍ പറഞ്ഞ മധ്യലോകത്തെ കുറിച്ചുള്ള ഹുസൈന്റെ കമന്റുകള്‍ തന്നെയാണോ ആ ചുവപ്പു നിറത്തില്‍ കൊടുത്തിരിക്കുന്നത്? :)

അവിശ്വസനീയം. അന്യായ ചെയ്ത്തായിപ്പോയി!

Unknown said...

:)) tracking

സുശീല്‍ കുമാര്‍ said...

കാല്‌പേതോ സാബിന്,

അറംപറ്റുക എന്നാല്‍ ഒരാള്‍ ഉപയോഗിക്കുന്ന വാക്കുകകള്‍ അയാളെ സംബന്ധിച്ച് ശരിയായി വരുക എന്നല്ലേ? ആ നിലയ്ക്ക് ഞാനുദ്ധരിച്ച ശ്രീ.ഹുസൈന്റെ ആ വാക്കുകള്‍ താങ്കള്‍ക്ക് അദ്ദേഹത്തോടുള്ള ആരാധനയുടെ ഭാഗമായി പരിഗണിക്കട്ടെ.

കല്‍ക്കി, പരിഹസിക്കുന്ന കാര്യം-താല്പര്യമുണ്ടായിട്ട് ചെയ്യുന്നതല്ല. അത്രമാത്രം പരനിന്ദയും പൊങ്ങച്ചവും ശ്രീ.ഹുസൈന്‍ നടത്തിയിട്ടുണ്ട്. എന്നെപ്പോലുള്ളവരെ വ്യക്തിപരമായി ആക്ഷേപിച്ചുകൊണ്ടാണ്‌ അദ്ദേഹം തുടങ്ങിയതുതന്നെ. തന്റെ പുസ്തകത്തില്‍ ഒരു തെറ്റെങ്കിലും കണ്ടുപിടിക്കാന്‍ എല്ലാവരേയും വെല്ലുവിളിക്കുകയും ചെയ്തു. സമയക്കുറവുമൂലമാവും എല്ലാവരുമത് അവഗണിച്ചു. പിന്നീട് നോക്കിയപ്പോഴല്ലേ അറിയുന്നത്-അബദ്ധങ്ങളുടേയും തെറ്റുകളുടേയും പൂരമ്പറമ്പാണ് ഹുസൈന്‍ കൃതികളെന്ന്. അര ഡസന്‍ പോസ്റ്റിനുള്ള വക ഇപ്പോള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഖണ്ഡകര്‍ത്താവിന്റെ ഭാവി പ്രതികരണം അനുസരിച്ചായിരിക്കും അവയുടെ റിലീസിംഗ്. അവതരിപ്പിക്കുമ്പോള്‍ അതിഗൗരവപൂര്‍വംതന്നെ അത് ചെയ്യണമെന്ന് നിര്‍ബന്ധിക്കരുത്. യുക്തിവാദി പാളയത്തില്‍ ഭീതി പടര്‍ത്തിയെന്ന് വീമ്പിളക്കി നടന്ന ഒരാളെ ഞങ്ങളും ശ്രദ്ധിക്കേണ്ടേ? കല്‍ക്കി പറഞ്ഞതില്‍ കാര്യമുണ്ട്. നോക്കൂ, ഞാനൊരു സാധാരണക്കാരന്‍ മാത്രം. ശ്രീ.ഹുസൈന്‍ എന്നേക്കാളും വായനയും വിവരവുമുള്ള വ്യക്തിയാണ്. പക്ഷെ പരനിന്ദയും അഹങ്കാരവും മൂത്ത് പ്രതിപക്ഷബഹുമാനമില്ലാതാകുമ്പോള്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യം അര്‍ത്ഥശൂന്യമാകുകയാണ്. ഖണ്ഡകന്റെ നിലവിട്ട പെരുമാറ്റവും പൊങ്ങച്ചവുമാണ് ഈ ദു:സ്ഥിതിക്ക് കാരണം. പിന്നെ, ഞാന്‍ വെറുതെ കൂകി വിളിക്കുകയല്ലല്ലോ. അദ്ദേഹം എഴുതിയ ഭോഷത്തരങ്ങള്‍ ആദ്ദേഹത്തിന്റെ തന്നെ ആവശ്യപ്രകാരം ജനങ്ങളെ അറിയുക്കുകയല്ലേ? അതെങ്ങനെ കുറ്റമാകും? അത്തരം വിമര്‍ശനങ്ങള്‍ പാടില്ലേ?

“മധ്യലോക"ത്തെ "മധ്യയുഗ"മായി ചിത്രീകരിച്ച് മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട ഒരു പുസ്തകത്തെ അപകീര്‍ത്തി പെടുത്താന്‍ ശ്രമിച്ച ഒരാളെ പിന്നെങ്ങനെ സ്വീകരിക്കണമെന്നാണ് താങ്കള്‍ പറയുന്നത്? പരിഹസിക്കപ്പെടുന്നത് ഇഷ്ടമല്ലെങ്കില്‍ അപഹാസ്യമായത് പറയുകയും എഴുതുകയും ചെയ്യുന്നത് ഒഴിവാക്കണം. അതാണ് എളുപ്പവഴി. കളിയാക്കലെന്നു പറയുമ്പോള്‍ കൊടുക്കുക-കൊള്ളുക- അതാണ് നമ്മുടെ ലൈന്‍. പരാതിയോ വിദ്വഷമോ വിജയോന്മാദമോ ഇല്ല.

സന്തോഷ്‌ said...

tracking

മുഹമ്മദ് ഖാന്‍(യുക്തി) said...

കല്‍ക്കി ദൈവത്തെ കക്ഷത്തില്‍ വെച്ച് ഓടി നടപ്പാണ്.വിടവുകള്‍ കണ്ടെത്തി അവിടെ പ്രതിക്ഷ്ടിക്കാനായി.ശാസ്ത്രത്തില്‍ കൊണ്ട് ചൊരുവി കല്കി ദൈവത്തെ ഒന്നുകൂടി അപഹാസ്യനാക്കിയെ അടങ്ങു.ദൈവമെ നിന്റെ ഒരോ പടപ്പുകള്‍?
പ്രക്ര്തി നിര്‍ദ്ധാണവിഷയത്തില്‍ കല്‍ക്കി കോപ്പിയടിക്കുന്ന ശ്രോതസ്സിനെ നീ വറ്റിച്ചുകളയല്ലെ തമ്പുരാനേ !

മുഹമ്മദ് ഖാന്‍(യുക്തി) said...

ഇവിടെ ഉസ്താതിന്റെ പക്ഷക്കാര്‍ക്ക്
“ പൂജ്യ “ത്തിനുതന്നെ യാതൊരു വിലയുമില്ല.
പിന്നെ എന്തോര് മധ്യലോകം.
‘ഞമ്മ‘ പറഞ്ഞതും പറയാന്‍ പോണതും ശരിയാണേ കട്ടായം!

kaalidaasan said...

>>>>താങ്കള്‍ ചോദിച്ചപ്പോള്‍ ഞാന്‍ മറുപടിയും പറഞ്ഞിട്ടുണ്ട്. ഇവിടെ ഞാന്‍ ഉന്നയിച്ച വിഷയം പ്രകൃതി നിര്‍ദ്ധാരണത്തിലെ ആസൂത്രണമാണ്. ആവിഷയത്തില്‍ താങ്കള്‍ക്ക് എന്തു പറയാനുണ്ട് എന്നു കേള്‍ക്കട്ടെ. .<<<

കല്‍ക്കി,

എന്റെ ചോദ്യത്തിനു താങ്കള്‍ മറുപടി നല്‍കിയിട്ടില്ല. ഉണ്ടെങ്കില്‍ ഞാന്‍ വയിച്ചിട്ടില്ല. അതുകൊണ്ടാണ്, വീണ്ടും ചോദിച്ചത്.

താങ്കള്‍ പറഞ്ഞത്, ആദം ആദ്യത്തെ മനുഷ്യനല്ല. അദ്ദേഹത്തിനും മുന്നേ വേറെ മനുഷ്യരുണ്ടായിരുന്നു ,എന്നു മാത്രമാണ്. ആദം മനുഷ്യനല്ലാത്ത മറ്റേതോ ജീവിയില്‍  നിന്നും പരിണമിച്ചുണ്ടായതാണോ ?,എന്ന ചോദ്യത്തിന്‌ എന്റെ അറിവില്‍ താങ്കള്‍ ഉത്തരം പറഞ്ഞിട്ടില്ല.

പ്രകൃതി നിര്‍ദ്ധാരണം എന്നത് Natural Selectionനു സമാനമായി മലയാളത്തില്‍ ഉപയോഗിക്കുന്ന വാക്കാണ്. അത് സംകൃത പദമായതുകൊണ്ട് അതിന്റെ ശരിയായ അര്‍ത്ഥം വായിക്കുന്നവര്‍ക്ക് ലഭിക്കില്ല. Natural selectionഎന്നു പറഞ്ഞാല്‍ natural ആയി selectചെയ്യുന്നത് എന്നാണര്‍ത്ഥം. മറ്റാരുടെയും പ്രേരണ ഇല്ലാതെ.

ഇവിടത്തെ അടിസ്ഥാന ചോദ്യം  selectionനടക്കുന്നുണ്ടോ ഇല്ലയോ എന്നതാണ്. അതു കഴിഞ്ഞിട്ടേ അത് naturalആണോ അതോ മറ്റാരുടെയെങ്കിലും പ്രേരണ കൊണ്ടാണോ എന്നു വരുന്നുള്ളു.
ആസൂത്രണം എന്നതിന്റെ നേരെ വിപരീതമാണ് natural selection. അതുകൊണ്ട് natural selectionഎന്ന പ്രക്രിയയില്‍ ആസുത്രണം എന്ന വാക്കിനു സ്ഥാനമില്ല.

ജീവിവര്‍ഗ്ഗങ്ങളില്‍ മാറ്റമുണ്ടാകുന്നു എന്നതാണ്, പരിണാമ സിദ്ധാന്തത്തിന്റെ അടിസ്ഥന തത്വം. അത് സ്വമേധയാ ജീവിവര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കുന്നതാണോ അതോ മാറ്റാരെങ്കിലും ആസൂത്രിതമായി നടപ്പാക്കുന്നതാണോ എന്നതൊക്കെ രണ്ടാമത്തെ വിഷയമാണ്.

കുറച്ചു തലമുറകള്‍ കഴിഞ്ഞപ്പോള്‍ കഴുത്തു നീണ്ട ജിറാഫുകള്‍ മാത്രം അവ്ശേഷിച്ചതും, കറുത്ത നിറമുള്ള peppered mothകള്‍ മാത്രമവശേഷിച്ചതും ഇതുപോലെയുള്ള selectionന്റെ ഉദാഹരണങ്ങളാണ്. അത് അതിജീവനത്തിനു വേണ്ടി ഈ ജീവികളില്‍ ഉണ്ടായ മാറ്റങ്ങളാണ്. അതുണ്ടായിരുന്നില്ലെങ്കില്‍ അവ അപ്പാടെ നശിച്ചു പോകുമായിരുന്നു. അതുപോലെ മാറ്റം ഉണ്ടാക്കാന്‍ സാധിക്കാതിരുന്ന ജീവിവര്‍ഗ്ഗങ്ങളാണ്, ഡിനോസറുകളും മാമത്തുകളും. അവ അപ്പാടെ അപ്രത്യക്ഷമായി. ഇതൊക്കെ തെളിയിക്കപ്പെട്ട സത്യങ്ങളാണ്.

ഇതിന്റെ പിന്നിലുള്ള കാരണങ്ങള്‍ രണ്ടാമതു വരുന്ന പ്രശ്നമാണ്. ഇതൊക്കെ മറ്റാരുടെയെങ്കിലും  പ്രേരണയോ ആസൂത്രണമോ ഇല്ലാതെ തികച്ചും  natural ആയി ജീവികളില്‍ ഉണ്ടായതാണെന്ന് ഒരു കുട്ടം മനുഷ്യര്‍ അംഗീകരിക്കുന്നു. താങ്കളേപ്പോലുള്ള മറ്റൊരു കൂട്ടര്‍ക്ക് ഇതിന്റെ പിന്നില്‍ ഒരു ആസൂത്രകന്‍ ഉണ്ടെന്ന ശാഠ്യമുണ്ട്. ഹുസൈനേപ്പോലുള്ളവര്‍ ഇതിനെ രണ്ടിനേയം ​നിരകരിക്കുന്നു. അവര്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാകുന്നേ ഇല്ല. ജീവി വര്‍ഗ്ഗങ്ങള്‍ ഇന്നു കാണുപോലെ അതേപടി സൃ ഷ്ടിക്കപ്പെട്ടവയാണ്.

പരിണാമ ശാസ്ത്രം അംഗീകരിക്കുന്നത് ഈ മാറ്റങ്ങള്‍ natural ആയി ഉണ്ടാകുന്നതാണെന്നാണ്. താങ്കള്‍ക്കതംഗീകരിക്കാന്‍ ആകുന്നില്ല അതിന്റെ പിന്നില്‍  ഒരു ആസൂത്രകനുണ്ടെന്ന് സമ്മതിച്ചാല്‍ താങ്കളുടെ പ്രശ്നം തീരും. അതല്ലെ താങ്കളുടെ നിലപാട്?

ഇനി എന്റെ ചോദ്യമിതാണ്. ഒരു ആസൂത്രകന്‍ ഉണ്ടെന്ന് സമ്മതിച്ചാല്‍ മനുഷ്യനുള്‍പ്പടെയുള്ള ജീവികള്‍ ഏക കോശജീവികളില്‍ നിന്നും പരിണമിച്ചുണ്ടായതാണെന്ന വാദം താങ്കള്‍ അംഗീകരിക്കുമോ? ഒരു നിമിഷം natural selectionഎന്ന സംഗതിയെ മറന്നിട്ട് താങ്കള്‍ ഒരുത്തരം തരിക.

kaalidaasan said...

>>>>ശരിയുടെ കാര്യത്തില്‍ ഹുസൈനെ താങ്ങുന്നതില്‍ എനിക്ക് ഒരു നാണക്കേടുമില്ല. പറയുന്ന ആളെനോക്കി വിഷയത്തിന്‍റെ ശരിതെറ്റുകള്‍ തീരുമാനിക്കാന്‍‍ ഞാന്‍ നാസ്തികവാദി അല്ല.<<<

കല്‍ക്കി,

താങ്കള്‍ക്കിപ്പോഴും ഹുസൈന്റെ ശരി എന്താണെന്നു മനസിലായിട്ടില്ല.

ഹുസൈന്റെ ആപ്തവാക്യമിതാണ്, If natural selection is refuted , there remains no mechanism for Darwinian theory to explain the origin of species and thus Darwinism is refuted.

ഈ ലക്ഷ്യം മുന്‍നിറുത്തിയാണദ്ദേഹം പ്രകൃതി നിര്‍ദ്ധാരണം എന്നൊന്നില്ല എന്നു ശഠിക്കുന്നത്. പ്രകൃതി നിര്‍ദ്ധാരണം എന്ന ഒന്നില്ലെങ്കില്‍ പിന്നെ അതിലെ ആസൂത്രണം എന്നു പറയുന്നത് ശുദ്ധ വിവരക്കേടല്ലേ കല്‍ക്കി?

ഒരു ജീവി മറ്റൊരു ജീവിയായി മാറുന്ന പരിണാമം എന്ന ഒരു സംഗതിയേ ഇല്ല എന്നാണദ്ദേഹം പറയുന്നത്. ആ ശരിയെ താങ്കള്‍ താങ്ങുന്നുണ്ടോ?

Salim PM said...

'യുക്തി' പേരില്‍ മാത്രം പോരാ, തലയിലും അല്പം വേണം. വിടവുകള്‍ കാണുമ്പോള്‍ 'നാച്ചുറല്‍ സെലക്ഷന്‍' 'മ്യൂട്ടേന്‍' എന്നീ നിര്‍ഗ്ഗുണ പൊയ്ദൈവങ്ങളെ ഉപാസിച്ച് നിര്‍‌വൃതി അടയുന്നതിനേക്കാള്‍ സര്‍‌വ്വ ശക്തനും അനാദ്യനുമായ ദൈവത്തിന്‍റെ സൃഷ്ടി വൈഭവത്തെ വാഴ്ത്തുന്നതിലാണ് കല്‍ക്കി യുക്തി കാണുന്നത്.

Salim PM said...

കാളിദാസന്‍,

മനുഷ്യന്‍ മറ്റേതെങ്കിലും ജീവിയില്‍ നിന്നു പരിണമിച്ചുണ്ടായതാണെന്ന് ശാസ്ത്രം ഇതുവരെ തെളിയിച്ചിട്ടില്ല. തെളിയിക്കപ്പെടാത്തെ ഒരു സംഗതി ഞാന്‍ വിശ്വസിക്കണം എന്ന് കാളിദാസന് എന്താണ് വാശി? തെളിഞ്ഞാല്‍ അതു വിശ്വസിക്കാന്‍ എനിക്ക് തടസ്സമൊന്നുമില്ല.

നാച്ചുറല്‍ സെലക്ഷന്‍ എന്ന പദം തന്നെയാണ് എല്ലാവരും പ്രകൃതി നിര്‍ദ്ധാരണം എന്ന് മലയാളത്തില്‍ ഉപയോഗിക്കുന്നത്. ബുദ്ധിയോ വിവേകമോ ഇല്ലാത്ത പ്രകൃതി ഇത്ര കൃത്യമായി എങ്ങനെ കാര്യങ്ങള്‍ തിരഞ്ഞെടുക്കുന്നു എന്നതാണ് എന്‍റെ സംശയം. അതിന് ഒരുദാഹരണം ഞാന്‍ എന്‍റെ 'പ്രകൃതിനിര്‍ദ്ധാരണം എന്ന മന്ത്രവടി' എന്ന പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്. ആ വിഷയത്തില്‍ നിന്നുകൊണ്ട് ചര്‍ച്ച ചെയ്യാന്‍ കാളിദാസന്‍ തയ്യാറുണ്ടെങ്കില്‍ ചെയ്യാം. കാടടച്ചു വെടിവെക്കുന്നതുകൊണ്ട് ആര്‍ക്കും പ്രയോജനമില്ല.

"താങ്കളേപ്പോലുള്ള മറ്റൊരു കൂട്ടര്‍ക്ക് ഇതിന്‍റെ പിന്നില്‍ ഒരു ആസൂത്രകന്‍ ഉണ്ടെന്ന ശാഠ്യമുണ്ട്."

ഇതൊരു ശാഠ്യമല്ല. ബുദ്ധി ആവശ്യപ്പെടുന്ന കാര്യമാണ്. ആസൂത്രകന്‍ ഉണ്ടാവാന്‍ പാടില്ല എന്നതാണ് ശാഠ്യം.

"ഇനി എന്‍റെ ചോദ്യമിതാണ്. ഒരു ആസൂത്രകന്‍ ഉണ്ടെന്ന് സമ്മതിച്ചാല്‍ മനുഷ്യനുള്‍പ്പടെയുള്ള ജീവികള്‍ ഏക കോശജീവികളില്‍ നിന്നും പരിണമിച്ചുണ്ടായതാണെന്ന വാദം താങ്കള്‍ അംഗീകരിക്കുമോ? ഒരു നിമിഷം natural selectionഎന്ന സംഗതിയെ മറന്നിട്ട് താങ്കള്‍ ഒരുത്തരം തരിക."

ആരെങ്കിലും അംഗീകരിക്കാതിരുന്നാല്‍ വസ്തുത വസ്തുത അല്ലാതാകില്ല. ഭൂമി ചലിക്കുന്നുണ്ട് എന്നുപറഞ്ഞതിനു ഗലീയിയോയ്ക്ക് കൃസ്തീയ സഭയുടെ മതവിചാരണ നേരിടേണ്ടി വന്നെങ്കിലും പിന്നീട് സഭ ആ സത്യം അംഗീകരിക്കേണ്ടി വന്നില്ലേ? വ്യക്തമായ തെളിവുകളോടെ സ്ഥാപിക്കുന്ന സത്യങ്ങള്‍ അംഗീകരിക്കാന്‍ ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും നിര്‍ബന്ധിതരാകും. പക്ഷേ, മനുഷ്യനുള്‍പ്പടെയുള്ള ജീവികള്‍ ഏക കോശജീവികളില്‍ നിന്നും പരിണമിച്ചുണ്ടായതാണെന്ന് ഇതുവരെ ഒരു ശാസ്ത്രവും തെളിയിച്ചതായി കേട്ടിട്ടില്ല. അതൊരു ഊഹം മാത്രമാണ്.

kaalidaasan said...

>>>ബുദ്ധിയോ വിവേകമോ ഇല്ലാത്ത പ്രകൃതി ഇത്ര കൃത്യമായി എങ്ങനെ കാര്യങ്ങള്‍ തിരഞ്ഞെടുക്കുന്നു എന്നതാണ് എന്‍റെ സംശയം.<<<

കല്‍ക്കി,

അവിടെയാണു താങ്കള്‍ക്ക് തെറ്റിയത്. പ്രകൃതിനിര്‍ദ്ധാരണത്തിലെ പ്രകൃതി എന്ന വാക്കാണു താങ്കള്‍ തെറ്റിദ്ധരിക്കുന്നത്. പ്രകൃതി അല്ല തെരഞ്ഞെടുക്കുന്നത്. ജീവികളാണ്.

കഴുത്തു നീളം കുറഞ്ഞ ജിറാഫുകള്‍ക്ക് ഉയരമുള്ള സസ്യജാലങ്ങളില്‍ നിന്നും ഭക്ഷണം കിട്ടാന്‍ സാധ്യത ഇല്ല. അതുകൊണ്ട് ക്ഷാമമുണ്ടാകുമ്പോള്‍ അവ പട്ടിണികിടന്നു ചത്തുപോകും. കഴുത്തു നീണ്ട ജിറഫുകള്‍ക്ക് ആ ഗതി ഉണ്ടാകില്ല. അതു കൊണ്ട് അവ നിലനില്‍ക്കും. അത് ജീവികള്‍ തെരഞ്ഞെടുക്കുന്ന പ്രത്യേകതയാണ്.

Natural selection നിലെ natural എന്ന വാക്ക്, nature എന്ന അര്‍ത്ഥത്തില്‍ പ്രകൃതി എന്ന് മലയാളത്തിലാക്കി. ആ nature ആണു ഇതൊക്കെ തെരഞ്ഞെടുക്കുന്നതെന്ന് താങ്കള്‍ തീരുമാനിച്ചു. Natural selection എന്നതിന്റെ വിവക്ഷ മറ്റൊരു ശക്തിയുടെയും പ്രേരണ ഇല്ലാതെ തനിയെ നടക്കുന്ന selection ആണ്. ജീവികള്‍ സ്വയം തെരഞ്ഞെടുക്കുന്നതാണ്. ബുദ്ധിയുള്ള ജീവികളാണിത് തെരഞ്ഞെടുത്ത് അതിജീവനത്തിനുപയോഗിക്കുന്നത്. തെരഞ്ഞെടുക്കാന്‍ കഴിയാത്ത ജീവികള്‍ നശിച്ചു പോകുന്നു. മാമത്തുകളും ഡിനോസറുകളും അങ്ങനെഗ്നെ നശിച്ചു പോയതാണ്.

പ്രകൃതി തെരഞ്ഞെടുക്കുന്നു എന്നത് പ്രതീകാത്മകമായ ഒരു പ്രയോഗമാണ്. അല്ലാതെ ദൈവത്തേപ്പോലെയുള്ള ഒരു ശക്തിയാണു പ്രകൃതി എന്ന അര്‍ത്ഥം അതിനില്ല.

പ്രകൃതിനിര്‍ദ്ധാരണത്തിന്റെ വിശദീകരണം ഇങ്ങനെയാണ്. ചില പ്രത്യേക സ്ഥലങ്ങളിലും പരിതസ്ഥിതികളിലും അതി ജീവനത്തിനു സഹായിക്കുന്ന ചിലപ്രത്യേകതകള്‍ ജീവികള്‍ സ്വായത്തമാക്കുന്നു. അത് അടുത്തതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഈ പുതിയ പ്രത്യേകതകളെ മാറ്റങ്ങള്‍ എന്നു പറയുന്നു. ഈ മറ്റങ്ങള്‍ ഒരു പരിധി കടക്കുമ്പോള്‍ തികച്ചും വ്യത്യസ്ഥമായ പുതിയ ഒരു ജീവി ഉണ്ടായി വരുന്നു. അതൊരു ജീവിവര്‍ഗ്ഗമായി പെരുകുന്നു. ഇവിടെയൊക്കെ പ്രത്യേകത സ്വയത്തമാക്കുന്നത് ജീവികളാണ്,. എന്നു വച്ചാല്‍ selection നടത്തുന്നത് ജീവികളാണ്, അല്ലാതെ പ്രകൃതി അല്ല.

Lenski യുടെ പരീക്ഷണത്തിലും നടന്നത് അതാണ്.

kaalidaasan said...

>>>ഇതൊരു ശാഠ്യമല്ല. ബുദ്ധി ആവശ്യപ്പെടുന്ന കാര്യമാണ്. ആസൂത്രകന്‍ ഉണ്ടാവാന്‍ പാടില്ല എന്നതാണ് ശാഠ്യം.<<<

കല്‍ക്കി,

ബുദ്ധി ആവശ്യപ്പെടുന്ന കാര്യമല്ല,. അന്ധമായ വിശ്വാസം ആവശ്യപ്പെടുന്ന കാര്യമാണ്. അല്ലെങ്കില്‍ അന്ധമായ വിശ്വസം ചെയ്യിക്കുന്ന കാര്യമാണ്.
പണ്ടൊക്കെ മഴു പെയ്യുന്നത് അസൂത്രകന്റെ പണിയാണെന്ന് വിശ്വസിച്ചിരുന്നു. കുര്‍ആന്‍ പറയുന്നത് അള്ളാ ആകാശത്തു നിന്നും മഴ പെയ്യിക്കുന്നു എന്നാണ്. ഇന്നിപ്പോള്‍ അള്ളായുടെ സഹയമില്ലാതെ കൃത്രിമമായി മഴ പെയ്യിക്കാന്‍ കഴിയുന്നു. അത് പറ്റുന്നത് ആസൂത്രകനെ ഒഴിവാക്കി മഴ എന്ന പ്രതിഭാസം മനസിലാക്കിയതുകൊണ്ടാണ്. അതേ ബുദ്ധി ഉപയോഗിച്ചാണ്‌ ഇപ്പോള്‍ പരിണാമവും ആളുകള്‍ മനസിലാക്കുന്നത്. എല്ല്ലാം ദൈവമം ​ചെയ്യുന്നു എന്നു പറയാന്‍ ഒരു ബുദ്ധിയും ആവശ്യമില്ല. അന്ധമായ ദൈവ വിശ്വാസം മതി. പക്ഷെ എല്ലാറ്റിന്റെയും പിന്നിലുള്ള സത്യങ്ങള്‍ കന്ടെത്താന്‍ ബുദ്ധി വേണം.

ആസൂത്രകന്‍ ഉണ്ടാവന്‍ പാടില്ല എന്ന ശാഠ്യം ആര്‍ക്കുമില്ല. ഒരാസൂത്രകനില്ലാതെ ഇതൊക്കെ നടക്കുന്നുണ്ട് എന്നതിനു തെളിവുള്ളതുകൊണ്ടാണ്, ആസൂത്രകന്‍ ആവശ്യമില്ല എന്നു പറയുനത്.

ഡിനോസറുകള്‍ ഇല്ലാതായത് ആസൂത്രകന്റെ എന്തു പ്രവര്‍ത്തി മുളമാണെന്ന് കല്‍ക്കിക്കു പറയാമോ. ബുദ്ധി ഉപയോഗിച്ചു പറഞ്ഞാല്‍ മതി? എന്തിനാണ്‌ അസൂത്രകന്‍ ആ ജീവികളെ അപ്പാടെ ഭൂമുഖത്തു നിന്നും ഇല്ലാതാക്കിയത്?
ഹുസൈനോടീ ചോദ്യം ചോദിച്ചിട്ട്, അദ്ദേഹമിതു വരെ ഉത്തരം പറഞ്ഞിട്ടില്ല.

kaalidaasan said...

>>>ആരെങ്കിലും അംഗീകരിക്കാതിരുന്നാല്‍ വസ്തുത വസ്തുത അല്ലാതാകില്ല. ഭൂമി ചലിക്കുന്നുണ്ട് എന്നുപറഞ്ഞതിനു ഗലീയിയോയ്ക്ക് കൃസ്തീയ സഭയുടെ മതവിചാരണ നേരിടേണ്ടി വന്നെങ്കിലും പിന്നീട് സഭ ആ സത്യം അംഗീകരിക്കേണ്ടി വന്നില്ലേ? വ്യക്തമായ തെളിവുകളോടെ സ്ഥാപിക്കുന്ന സത്യങ്ങള്‍ അംഗീകരിക്കാന്‍ ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും നിര്‍ബന്ധിതരാകും. പക്ഷേ, മനുഷ്യനുള്‍പ്പടെയുള്ള ജീവികള്‍ ഏക കോശജീവികളില്‍ നിന്നും പരിണമിച്ചുണ്ടായതാണെന്ന് ഇതുവരെ ഒരു ശാസ്ത്രവും തെളിയിച്ചതായി കേട്ടിട്ടില്ല. അതൊരു ഊഹം മാത്രമാണ്.<<<

കല്‍ക്കി,

ചോദിച്ചതിനുത്തരം പറയൂ കല്‍ക്കി. "ആസൂത്രകനെ ഒഴിവാക്കി ,ആസൂത്രകനെ ഒഴിവാക്കി "എന്ന് കരഞ്ഞതു കണ്ടാണു ഞാനീ ചോദ്യം ചോദിച്ചത്.

കാദര്‍ എന്ന മറ്റൊരു മുസ്ലിം മനുഷ്യനു മുന്നെ ഉണ്ടായിരുന്ന ജീവിയെ കാണിച്ചു കൊടുക്കാന്‍ പറഞ്ഞു നടക്കുന്നു കുറെ നാളുകളായി. അത് സധിക്കുന്ന കാര്യമല്ല. ജീവിച്ചിരിക്കുന്ന എല്ലാ ജീവിവര്‍ഗ്ഗങ്ങളും ഫോസിലുകളായി ഉണ്ടെങ്കില്‍ കാണിച്ചു കൊടുക്കാമായിരുന്നു. അതുപോലെ കണ്‍മുന്നില്‍ കണ്ടാല്‍ ഞാന്‍ വിശ്വസിക്കാം എന്നൊക്കെ പറയുന്നത് ബുദ്ധിയുടെ ലക്ഷണമല്ല. ബുദ്ധിയുള്ളവര്‍ കഴിഞ്ഞ കാലത്തു നടന്ന കാര്യങ്ങള്‍ Indirect evidence കളില്‍  നിന്നും മനസിലാക്കും.

ഗുരുത്വാകര്‍ഷണം ഉണ്ടെന്ന് താങ്കള്‍ മനസിലാക്കിയത് ഈ ഗുരുത്വാകര്‍ഷണത്തെ നേരില്‍ കണ്ടിട്ടാണോ? ഭൂമി ചലിക്കുന്നുണ്ട് എന്നു മനസിലാക്കിയത് ആരും ആ ചലനം നേരിട്ട് കണ്ടിട്ടല്ല. ഭൂമി ചലിക്കുന്നുണ്ടെന്ന് താങ്കള്‍ മനസിലാക്കിയത് എങ്ങനെയാണ്?

ഭൂമി ചലിക്കുന്നുണ്ട് എന്നത് ക്രിസ്തീയ സഭയുടെ വിശാസത്തിനെതിരായിരുന്നു.അതുകൊണ്ട് അത് പറഞ്ഞയാളെ അവര്‍ പീഢിപ്പിച്ചു. സൌദി അറേബ്യയില്‍ ഇന്ന് ഒരാള്‍ മനുഷ്യന്‍ പരിണമിച്ചുണ്ടായതാണെന്നു പറഞ്ഞാല്‍ ഇതു പോലെ പീഢിപ്പിക്കും. അതൊക്കെ അസഹിഷ്ണൂതയുടെ ലക്ഷണം മാത്രം. ഗാലി ലെയോയെ പീഢിപ്പിച്ച ക്രിസ്തീയ സഭ ഇന്ന് പരിണാമത്തെ തത്വത്തില്‍ അംഗീകരിക്കുന്നുണ്ട്.

എന്റെ ചോദ്യം വളരെ വ്യക്തം. താങ്കള്‍ പറഞ്ഞത് ഇതായിരുന്നു. പരിണാമത്തിലെ പല നിര്‍ണ്ണായക ഘട്ടത്തിലും ബോധപൂര്‍‌വ്വം പ്രവര്‍ത്തിക്കുന്ന ഒരു സൃഷ്ടാവിന്‍റെ അസ്തിത്വത്തിനുള്ള തളിവുകള്‍ നിരത്തപ്പെടുമായിരുന്ന സന്ദര്‍ഭങ്ങളിലെല്ലാം 'പ്രകൃതിനിര്‍ദ്ധാരണം' എന്ന പൊള്ളയായ സംജ്ഞയുടെ പുകമറയ്ക്കുള്ളില്‍ അഭയം തേടുന്നു യുക്തിവാദികളുടെ പപ്പരത്തം ഹുസൈന്‍ പലവുരു തന്‍റെ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേക്കുറിച്ചാണു ഞാന്‍ ചോദിച്ചത്. ഒരു ആസൂത്രകന്‍ ഉണ്ടെന്ന് സമ്മതിച്ചാല്‍ മനുഷ്യനുള്‍പ്പടെയുള്ള ജീവികള്‍ ഏക കോശജീവികളില്‍ നിന്നും പരിണമിച്ചുണ്ടായതാണെന്ന വാദം താങ്കള്‍ അംഗീകരിക്കുമോ? ഒരു നിമിഷം natural selectionഎന്ന സംഗതിയെ മറന്നിട്ട് താങ്കള്‍ ഒരുത്തരം തരിക.


എന്തേ കല്‍ക്കി അതിനുത്തരം തരാന്‍ മടി? ക്രിസ്തീയ സഭ പീഢിപ്പിച്ച കഥയൊക്കെ എടുത്ത് തടുക്കുന്നത് ഉത്തരമല്ല. താങ്കള്‍ എഴുതിയത് ഇതായിരുന്നു.

പരിണാമത്തിലെ പല നിര്‍ണ്ണായക ഘട്ടത്തിലും ബോധപൂര്‍‌വ്വം പ്രവര്‍ത്തിക്കുന്ന ഒരു സൃഷ്ടാവിന്‍റെ അസ്തിത്വത്തിനുള്ള തളിവുകള്‍

പരിണാമത്തിലെ പല നിര്‍ണ്ണായക ഘട്ടത്തിലും ബോധപൂര്‍‌വ്വം പ്രവര്‍ത്തിക്കുന്ന ഒരു സൃഷ്ടാവിന്‍റെ അസ്തിത്വം വേണമെന്നു തന്നെയല്ലേ താങ്കളുദേശിച്ചത്? അതോ വെറുതെ ഒരോളത്തിനെഴുതിയതാണോ? അള്ളാക്കു മാത്രമേ അറിയൂ എന്നും പറഞ്ഞ് മനുഷ്യനു നല്‍കിയ ഉത്ബോധനങ്ങള്‍ കുര്‍ആനില്‍ ഉള്ളതുപോലെ?

Salim PM said...

"അവിടെയാണു താങ്കള്‍ക്ക് തെറ്റിയത്. പ്രകൃതിനിര്‍ദ്ധാരണത്തിലെ പ്രകൃതി എന്ന വാക്കാണു താങ്കള്‍ തെറ്റിദ്ധരിക്കുന്നത്. പ്രകൃതി അല്ല തെരഞ്ഞെടുക്കുന്നത്. ജീവികളാണ്...... ഈ മറ്റങ്ങള്‍ ഒരു പരിധി കടക്കുമ്പോള്‍ തികച്ചും വ്യത്യസ്ഥമായ പുതിയ ഒരു ജീവി ഉണ്ടായി വരുന്നു. അതൊരു ജീവിവര്‍ഗ്ഗമായി പെരുകുന്നു. ഇവിടെയൊക്കെ പ്രത്യേകത സ്വയത്തമാക്കുന്നത് ജീവികളാണ്"

അപ്പോള്‍ ജീവികള്‍ ബോധപൂര്‍‌വ്വം ബുദ്ധി ഉപയോഗിച്ച് തിരഞ്ഞെടുക്കുന്നതാണ് പരിണാമത്തിന്‍റെ അടുത്ത ഘട്ടം എന്നാണ് കാളിദാസന്‍ പറയുന്നത്. ഈ വാദത്തില്‍ ഉറച്ചു നിന്നുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം. അങ്ങനെയണെങ്കില്‍ ഞാന്‍ ഒരുപാട് സംശയങ്ങള്‍ മുന്‍പു പറഞ്ഞ പോസ്റ്റില്‍ (പ്രകൃതിനിര്‍ദ്ധാരണം എന്ന മന്ത്രവടി) ഉന്നയിച്ചിട്ടുണ്ട്. അതിനു കാളിദാസന്‍ മറുപടി പറഞ്ഞിട്ടാകട്ടെ അടുത്തത്. എല്ലാം ഇവിടെ ആവര്‍ത്തിക്കണം എന്നു തോന്നുന്നില്ല.

Abdul Khader EK said...

>>>പണ്ടൊക്കെ മഴു പെയ്യുന്നത് അസൂത്രകന്റെ പണിയാണെന്ന് വിശ്വസിച്ചിരുന്നു. കുര്‍ആന്‍ പറയുന്നത് അള്ളാ ആകാശത്തു നിന്നും മഴ പെയ്യിക്കുന്നു എന്നാണ്. ഇന്നിപ്പോള്‍ അള്ളായുടെ സഹയമില്ലാതെ കൃത്രിമമായി മഴ പെയ്യിക്കാന്‍ കഴിയുന്നു. അത് പറ്റുന്നത് ആസൂത്രകനെ ഒഴിവാക്കി മഴ എന്ന പ്രതിഭാസം മനസിലാക്കിയതുകൊണ്ടാണ്.<<<

ഇന്നൊക്കെ പെയ്യുന്ന മഴ കൃത്രിമമായി ഉണ്ടാക്കുന്നതാണ് എന്ന് ഞാന്‍ അറിഞ്ഞില്ല, സോറി ഞാനിപ്പഴും ഏഴാം നൂറ്റാണ്ടില്‍ ആണെല്ലോ അത് മറന്നു.

അല്ലാഹ് മഴ പെയ്യാന്‍ ഉണ്ടാക്കിയ സംവിധാനം മനുഷ്യര്‍ കണ്ടെത്തുകയും അതില്‍ നടക്കുന്ന പ്രവര്‍ത്തനം മനസ്സിലാക്കുകയും ആ പ്രവര്‍ത്തനം കൃത്രിമമായി നടത്തി മഴപ്പെഴിക്കുകയും ചെയ്യുന്നു. ഇതില്‍ ദൈവത്തിന്‍റെ സംവിധാനത്തെ പുച്ച്ചിക്കാന്‍ മാത്രം എന്താണുനുള്ളത്?

പ്രപഞ്ചത്തിലെ സംവിധാനങ്ങള്‍ ഒട്ടും പഠനവിധേയമാക്കാതെ മനുഷ്യര്‍ എന്തെങ്കിലും കണ്ടെത്തുമ്പോള്‍ മാത്രമേ മനുഷ്യര്‍ക്ക്‌ കുറച്ചെങ്കിലും അഹങ്കരിക്കാന്‍ അവകാശമുള്ളൂ. (ഒരു ഉദാ: കാളി ഒരു ഉപകരണം കണ്ടു പിടിച്ചു, ഞാന്‍ ആ ഉപകരണം കൈവശപ്പെടുത്തി അഴിച്ചു നോക്കി അതിന്‍റെ സാങ്കേതിക വിദ്യമനസ്സിലാക്കി അത് പോലെ ഒരെണ്ണം ഉണ്ടാക്കിയിട്ട് അഹങ്കരിക്കുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ?)

അല്ല കാളീ, മനുഷ്യര്‍ പ്രപഞ്ചത്തില്‍ കണ്ടെത്തുന്ന സംഗതികള്‍ എല്ലാം മനുഷ്യര്‍ ഉണ്ടാക്കിയതും സംവിധാനിച്ചതുമാണോ? അതോ മറ്റാരോ (യുക്തിവാദികള്‍ പ്രകൃതി തനിയെ എന്നും ഞങ്ങള്‍ ദൈവം ആശൂത്രിതമായി എന്നും പറയുന്ന) ഉണ്ടാക്കിയതിനെ നിങ്ങളുടെ ഭാഷയില്‍ തനിനെ ഉണ്ടായി വന്നതിനെ നാം നിര്‍വചിക്കുക മാത്രമല്ലെ ചെയ്യുന്നുള്ളൂ?

മുമ്പ് ഒരിടത്ത് കാളി മനുഷ്യര്‍ ടെസ്റ്റ്ട്യൂബില്‍ അണ്ഡവും ബീജവും കൂട്ടിചേര്‍ക്കുന്നതിനെ കുറിച്ച് പറഞ്ഞ് അഹങ്കരിച്ചിരുന്നു, അഹങ്കരിക്കാന്‍ മാത്രം വളര്‍ന്നവരാണ് മനുഷ്യര്‍ എങ്കില്‍ ഈ അണ്ഡവും ബീജവും മനുഷ്യന് കൃത്രിമമായി ഉണ്ടാക്കി കൂടെ? അതിനേക്കാള്‍ പ്രധാനമായ മറ്റൊരു കാര്യം ഈ അണ്ണ്ടവും ബീജവും യോജിപ്പിച്ചു ഉണ്ടാക്കിയ സിക്താണ്ഡം എന്തിനാ സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപ്പിക്കുന്നത്? ആ ടെസ്റ്റ്ട്യൂബില്‍ നിന്ന് തന്നെഅങ്ങ് വളര്‍ത്തി എടുത്താല്‍ പോരെ?

മനുഷ്യരുടെ അഹങ്കാരം കാണുമ്പോഴായാണ് ഇങ്ങിനെ ചോദിക്കേണ്ടി വരുന്നത്, മനുഷ്യര്‍ ഇതുവരെ കണ്ടെത്തിയതില്‍ സന്തോഷിക്കുകയും ഇനിയും കന്ടെത്താന്‍ സാധിക്കാത്തനിനെ കുറിച്ച് ചിന്തിച്ച് തങ്ങളുടെ കഴിവുകേടിനെ കുറിച്ച് ബോധവാന്മാര്‍ ആയി പരിതപ്പിക്കുകയും ചെയ്തിരുന്നു വെങ്കില്‍ അങ്ങിനെ ചോദിക്കേണ്ടി വരുമായിരുന്നില്ല.

അപ്പൂട്ടൻ said...

കൽകി,
ബുദ്ധിയോ വിവേകമോ ഇല്ലാത്ത പ്രകൃതി ഇത്ര കൃത്യമായി എങ്ങനെ കാര്യങ്ങള് തിരഞ്ഞെടുക്കുന്നു എന്നതാണ് എന്റെ സംശയം

ചിന്ത ഒന്ന് മാറ്റിപ്പിടിക്കൂ. അനുയോജ്യമായവ തെരഞ്ഞെടുക്കുക എന്നതിനേക്കാൾ അനുയോജ്യമല്ലാത്തവ തള്ളിക്കളയുന്നു എന്ന് ചിന്തിച്ചാൽ ഉത്തരം കിട്ടും. നിലനിൽക്കാൻ യോഗ്യമല്ലാത്തവ കാലക്രമേണ ഇല്ലാതാകും, അതിന് പ്രത്യേകിച്ച് ബുദ്ധിപരമായ ഇടപെടലിന്റെ ആവശ്യമൊന്നുമില്ല. Natural selection discards the features that are not suited for survival, so only those suitable features remain. നല്ലത് തെരഞ്ഞെടുക്കുന്നതിലല്ല, ചീത്ത ഒഴിവാക്കുന്നതിലാണ് Natural Selection മികവ് കാണിക്കുന്നത്.

ഒരു ചെറിയ ഉദാഹരണം പറയാം. ഒരു കൊടുങ്കാറ്റിൽ, അല്ലെങ്കിൽ ശക്തമായ മണ്ണൊലിപ്പിൽ, ധാരാളം വൃക്ഷങ്ങൾ കടപുഴകിവീണേയ്ക്കാം, ഉറച്ച വേരുകളുള്ള ചില വൃക്ഷങ്ങൾ തുടരും. ഇത് ഒരു continuous process ആണെങ്കിൽ അതിന്റെ ഏതെങ്കിലും ഒരു സ്റ്റേജിൽ നോക്കിയാൽ ബാക്കിനിൽക്കുന്നത് അതുവരെയുള്ള എല്ലാ സംഭവങ്ങളും അതിജീവിച്ച ചില മരങ്ങൾ മാത്രമായിരിക്കും. അതിന് പ്രത്യേകിച്ച് ബുദ്ധിപരമായ ആസൂത്രണമോ ഒന്നും ആവശ്യമില്ല.

ആസൂത്രകൻ എന്നൊരു ശക്തി ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിൽ സ്വാഭാവികമായും നിലനിൽക്കാൻ യോഗ്യമല്ലാത്തവ എങ്ങിനെ വന്നുകൂടുന്നു എന്ന ചോദ്യം വരാം. ബുദ്ധിപരമായ ഒരു ഇടപെടൽ ഇവിടെയുണ്ടെങ്കിൽ വളരെക്കുറച്ചുകാലം മാത്രം ജീവിച്ച ജീവികൾ ഉണ്ടാകുകയേ ഇല്ലായിരുന്നേനെ. All changes should have been positive, all changes should have persisted.

മുഹമ്മദ് ഖാന്‍(യുക്തി) said...

കല്‍ക്കി സെഡ്.....

വിടവുകള്‍ കാണുമ്പോള്‍ 'നാച്ചുറല്‍ സെലക്ഷന്‍' 'മ്യൂട്ടേന്‍' എന്നീ നിര്‍ഗ്ഗുണ പൊയ്ദൈവങ്ങളെ ഉപാസിച്ച് നിര്‍‌വൃതി >>>>>>>>>>>>
==============================
കല്‍ക്കി കക്ഷത്തുള്ള നിര്‍ഗുണത്തെ ഒന്നിറക്കിവെയ്ക്കാന്‍ വിടവുകള്‍ അന്വേഷിച്ചു ഉഴലുകയാണ്.നിര്‍ഗുണം തലയിലേക്കു വ്യാപിച്ചതായിരിക്കും അസ്ഥാന സംശയങ്ങള്‍ക്കുള്ള ഹേതു.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുശീല്‍കുമാര്‍ സെഡ്.....


'നാം ജീവിക്കുന്നത് സൂക്ഷ്മ-സ്ഥൂല ലോകങ്ങളിലല്ല മറിച്ച് രണ്ടിനുമിടയിലുള്ള മധ്യലോകത്താണ് (Middle world). ഒരു നൂട്രിനോ ഭിത്തിയിലൂടെ കടന്നുപോകുന്നത് ഭാവനയില്‍ കാണാന്‍ നമുക്കാവില്ല.'

(ഖണ്ഡകന്‍ മുന്‍പിന്‍ നോക്കാതെ വെട്ടിയരിയുന്നു: 'മധ്യകാല പാരമ്പര്യം 19ാം നൂറ്റാണ്ടുവരെ നിലനിന്നുവല്ലോ. മൈക്കിള്‍സണ്‍-മോര്‍ലി പരീക്ഷണങ്ങളിലൂടെ ഈഥറില്ലെന്ന് തെളിയിച്ചതോടെ അതിന്റെ അന്ത്യം കുറിക്കപ്പെട്ടു. ഇത് ശാസ്ത്രത്തിലെ കാര്യം. ശാസ്ത്രത്തിലെ ഈ മധ്യകാല പാരമ്പര്യത്തില്‍നിന്നും സമൂഹം പിന്നെയും പുരോഗതി നേടി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ ഈ മധ്യകാലപാരമ്പര്യം ഇന്നും പേറുന്നവര്‍ ദൈവത്തിന് ചിന്തിക്കാന്‍ ശരീരം(പദാര്‍ത്ഥം) അനിവാര്യമാണെന്ന് വാദിക്കുന്ന നിരീശ്വരവാദികളാണ്.>>>>>>>>>>>>>>
==============================
പണ്ടൊരിക്കല്‍ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടുകൊണ്ട്
കാളിദാസന്‍ പറഞ്ഞു-“ഹുസ്സൈനു ഇംഗ്ലീഷ് മാത്രമല്ല മലയാളവും വായിച്ഛാല്‍ മനസ്സിലാവുകയില്ല “
അന്നത് പൂര്‍ണ്ണമായി ശരിയായി തോന്നിയില്ല
എന്നാല്‍ സത്യമിതാ തെളിഞ്ഞിരിക്കുന്നു കണ്ടകനു കണ്ടകപ്പനി മൂത്താല്‍ വായിക്കുന്നതൊന്നും തലയില്‍ കയറില്ല.
ഖാദര്‍ ഇവിടെക്കിടന്ന് പിച്ചും പേയും പുലമ്പുണ്ടന്നുണ്ട്,പക്ഷേ സാക്ഷാല്‍ കണ്ട്കനെ ആ ഗണത്തില്‍ പെടുത്താന്‍ പറ്റുമോ.പറ്റും?

യഥാര്‍ത്തത്തില്‍ അന്തസ്സുണ്ടങ്കില്‍ തെറ്റ് ഏറ്റുപറയുകയാണ് മാന്യത.

പക്ഷെ തുടരെയുള്ള ഏറ്റുപറച്ചില്‍ പലതും നഷ്ടപ്പെടുത്തും!

മുഹമ്മദ് ഖാന്‍(യുക്തി) said...

"It's arguably the best idea that anyone has ever had" exclaims Richard Dawkins....

ഡോക്കിന്‍സ് സംസാരിക്കുന്നു

മുഹമ്മദ് ഖാന്‍(യുക്തി) said...

സുശീല്‍ കുമാര്‍ നാസ്തികനായ ദൈവത്തില്‍ നിന്നും........


'നാം കാണുന്ന 'യഥാര്‍ത്ഥലോകം' ശരിയായ ലോകമല്ലെന്ന് വ്യക്തം. മറിച്ച് ശരിക്കുള്ള ലോകത്തിന്റെ ഒരു മാതൃക മാത്രമാണത്. ആ മാതൃക നമ്മുടെ അതിജീവനത്തിന് അനുയോജ്യമായതും നമ്മുടെ മുന്‍ഗാമികളുടെ അനുഭവതലം പരിണമിച്ചുണ്ടായതുമാണ്. ഏത് മാതൃകമോഡലാണ് നമുക്കുള്ളതെന്നത് ഏതുതരത്തിലുള്ള ജീവിയാണ് നാം എന്നതിനെ ആശ്രയിച്ചിരിക്കും

.'(ഖണ്ഡകന്‍ ഖണ്ഡനഭസ്മം ദേഹമാസകലം വാരിപ്പൂശി കണ്ടിക്കാനുപയോഗിക്കുന്ന ആലുവാക്കത്തിയുമായി എഴുന്നേല്‍ക്കുന്നു: 'ക്രിസ്റ്റ്യന്‍ ഹൈജന്‍സാണ് പ്രകാശം ഈഥറിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ആദ്യമായി സിദ്ധാന്തിച്ചത്. ചുരുക്കത്തില്‍ സത്യസന്ധമായി നോക്കിയാല്‍ ഇതൊരു മധ്യകാലസങ്കല്‍പ്പമല്ല., ആധുനിക സങ്കല്‍പ്പമാണ്. പക്ഷെ ഡോക്കിന്‍സിന് വിരോധം മധ്യകാലക്കാരോടായതിനാല്‍ ഈഥറിനെ അവരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചതാകാം. രണ്ടായാലും നിരീശ്വരവാദികളുടെ ഭോഷത്തരമാണ് വ്യക്തമാക്കുന്നത്'')>>>>>>>>>>>>>>>
=============================
ശരിക്കും ഭോഷത്തരം വ്യക്തമായല്ലോ,
ഇനിയെന്തു വേണം നിര്‍വ്രിതിക്ക്.
ആലുവാക്കത്തി ഹാറൂണ്‍ യഹ്യാ കല്ലിലും
ക്രിസ്ത്യന്‍ ക്രിയേഷനിസ്റ്റ് കല്ലിലും ഉരസി തേച്ച് മിനുക്കി
കണ്ടിക്കല്‍ തുടര്‍ന്നാല്‍ ഇനിയും പലതും വ്യക്തമാവും!

സുശീല്‍ കുമാര്‍ said...

തുമ്പീ തുമ്പീ തുള്ളാന്‍ വായോ


തുമ്പി തുള്ളല്‍കാരോട്:
തുമ്പികള്‍ തുമ്പികളായിത്തന്നെ പിറന്നവരാണോ?
തുമ്പികള്‍ പരിണമിച്ചിട്ടുണ്ടോ?
തുമ്പികളെ ദൈവം തുമ്പികളായിത്തന്നെ സൃഷ്ടിച്ചതാണോ?

തുമ്പീ തുമ്പീ തുള്ളാന്‍ വായോ: നേരിട്ട് വായന തുടരുക. ലിങ്ക് താഴെ.


Kathleen Tait
Biology 501

EVOLUTION OF DRAGONFLIES

പ്രവീണ്‍ said...

Kandipithu kandeelayo khandaka

kaalidaasan said...

>>>>>അപ്പോള്‍ ജീവികള്‍ ബോധപൂര്‍‌വ്വം ബുദ്ധി ഉപയോഗിച്ച് തിരഞ്ഞെടുക്കുന്നതാണ് പരിണാമത്തിന്‍റെ അടുത്ത ഘട്ടം എന്നാണ് കാളിദാസന്‍ പറയുന്നത്. ഈ വാദത്തില്‍ ഉറച്ചു നിന്നുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം.<<<<<

കല്‍ക്കി,

എന്തിനാണിവിടെ ബോധപൂര്‍വ്വം ബുദ്ധി ഉപയോഗിച്ച് എന്ന വാക്കുകള്‍ തിരുകിക്കയറ്റുന്നത്. യുക്തി ചൂണ്ടിക്കാണിച്ചതുപോലെ ദൈവത്തെ തിരുകി കയറ്റാന്‍ ഒരു വിടനവേഷിക്കുന്നതല്ലേ? ദൈവമാണിതിന്റെ ഒക്കെ പിറകില്‍ പ്രവര്‍ത്തിക്കുന്നതെന്ന് താങ്കള്‍ വിശ്വസിക്കുന്നതില്‍ എനിക്കു യാതൊരു വിരോധവുമില്ല. അങ്ങനെ അല്ല എന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ താങ്കളെന്തിനു നിയന്ത്രണം വിടുന്നു? ഇതുപോലെയുള്ള ചില സംഗതികള്‍ പ്രകൃതിയില്‍ നടക്കുന്നുണ്ട് എന്നത് സത്യമാണ്. ദൈവത്തെ അവിടേക്ക് കൊണ്ടു വരുന്നതിനു മുന്നേ അതൊക്കെ ഉണ്ട് എന്ന് സമ്മതിക്കാന്‍ എന്താണു കല്‍ക്കി താങ്കള്‍ക്ക് മടി?

പരിണാമത്തെ ഘട്ടങ്ങളായി തിരിച്ച് ഞാന്‍ ഒന്നും പറഞ്ഞില്ല. കല്‍ക്കിയുടെ മനസിലുള്ള അജണ്ട എന്റെ വായില്‍ തിരുകേണ്ട. പരിണാമത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഈ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇത് മാത്രമല്ല. Genetic drift, mutation, DNA recombination തുടങ്ങിയ മറ്റ പല പ്രതിഭാസങ്ങളും  അരങ്ങേറുന്നു. ഇതെല്ലാം കൂടി പ്രാവര്‍ത്തിച്ചാണ്‌ പരിണാമം നടക്കുന്നത്. Natural selection കൊണ്ട് മാത്രമാണെന്ന് ഡാര്‍വിന്‍ പറഞ്ഞിരുന്നു. പക്ഷെ അന്ന് ജീനുകളേക്കുറിച്ച് ശാസ്ത്ര ലോകത്തിനു അറിവില്ലായിരുന്ന്നു. ജീനുകളേക്കുറിച്ച് അറിഞ്ഞപ്പോള്‍ അത് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന ബോധ്യമുണ്ടായി.

ബോധപൂര്‍വ്വം ബുദ്ധിയുപയോഗിക്കുന്നത് മനുഷ്യന്‍ മാത്രമാണെന്ന ഉദ്ദേശ്യത്തിലല്ലേ ഇതിവിടെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നത്. ബോധവും ബുദ്ധിയുമില്ലാത്ത മനുഷ്യരേപ്പറ്റി കല്‍ക്കി കേട്ടിട്ടുണ്ടോ? അവരും അള്ളായുടെ സൃഷ്ടി ആണെന്നു തന്നെയല്ലേ താങ്കളൊക്കെ വിശ്വസിക്കുന്നത്?

അതി ജീവനത്തിനു സഹായകരമാകുന്ന പ്രത്യേകതകള്‍ ഒരു ജീവി സ്വായത്തമാക്കുന്നു എന്തിനാണു പ്രസക്തി. അത് ബോധപൂര്‍വ്വം ബുദ്ധിയുപയോഗിച്ചാണോ അതോ തിരിച്ചറിവില്‍ നിന്നാണോ എന്നൊക്കെ കല്‍ക്കി യുക്തം പോലെ തീരുമാനിച്ചോളൂ. ഉയര്‍ന്ന മരത്തില്‍ കയറി ഇരുന്ന് ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുന്ന ജീവിയും ബോധപൂര്‍വ്വം ബുദ്ധിയാണുപയോഗിക്കുന്നത്. ഇരതേടുന്ന ജീവികളും ബുദ്ധിയാണുപയോഗിക്കുന്നത്. അതില്‍ രക്ഷപ്പെടുന്ന ജീവികളും ബുദ്ധിയാണുപയോഗിക്കുന്നത്. ഒന്നു ശരിയാണ്, മനുഷ്യന്റെ അത്ര കുടില ബുദ്ധി ഒരു ജീവിക്കുമില്ല.


ഞാന്‍ പറഞ്ഞത് മനസിലായില്ലെങ്കല്‍ അപ്പൂട്ടന്‍ പറഞ്ഞ പോലെ ഒന്നു ചിന്തിച്ചു നോക്കൂ. അതിജീവനത്തിനനുയോജ്യമല്ലാത്തവ തള്ളിക്കളയുന്നു. അവിടെയും പ്രകൃതി തള്ളിക്കളയുന്നു എന്നത് പ്രതീകാത്മകമായ ഒരു പ്രയോഗമാണ്.

Abdul Khader EK said...

>>>ഒരു ചെറിയ ഉദാഹരണം പറയാം. ഒരു കൊടുങ്കാറ്റിൽ, അല്ലെങ്കിൽ ശക്തമായ മണ്ണൊലിപ്പിൽ, ധാരാളം വൃക്ഷങ്ങൾ കടപുഴകിവീണേയ്ക്കാം, ഉറച്ച വേരുകളുള്ള ചില വൃക്ഷങ്ങൾ തുടരും. ഇത് ഒരു continuous process ആണെങ്കിൽ അതിന്റെ ഏതെങ്കിലും ഒരു സ്റ്റേജിൽ നോക്കിയാൽ ബാക്കിനിൽക്കുന്നത് അതുവരെയുള്ള എല്ലാ സംഭവങ്ങളും അതിജീവിച്ച ചില മരങ്ങൾ മാത്രമായിരിക്കും. അതിന് പ്രത്യേകിച്ച് ബുദ്ധിപരമായ ആസൂത്രണമോ ഒന്നും ആവശ്യമില്ല. <<<

അപ്പുട്ടന്‍, താങ്കളുടെ ഈ വരികള്‍ വായിച്ചപ്പോള്‍ പ്രസക്തമായ ഒരു വാചകമാണ് ഓര്‍മ്മ വന്നത്, 'അര്‍ഹതയുള്ളവന്‍ അതിജീവിക്കും'. കൊടുങ്കാറ്റുകള്‍ പൊതുവേ താങ്കള്‍ പറഞ്ഞ തരത്തില്‍ ഉറച്ച വേരുകളുള്ള പടവൃക്ഷങ്ങളെയാണ് കടപുഴക്കാറുള്ളത് എന്നതല്ലേ സത്യം, ചെറുമരങ്ങളും ചെടികളും സാധാരണ അത്തരം (കൊടുങ്കാറ്റു പോലുള്ള) പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുകയാണ് ഉണ്ടാവാറുള്ളത്. ശക്തമായ മണ്ണൊലിപ്പില്‍ താങ്കള്‍ പറഞ്ഞത് പോലെ ഉറച്ച വേരുകളുള്ള പടവൃക്ഷങ്ങള്‍ അതിജീവിക്കുന്നു. ഞാന്‍ പറഞ്ഞു വന്നത് വരുന്ന പ്രകൃതി ക്ഷോഭമാണ് തീരുമാനിക്കുന്നത്‌ ഏതു നില നില്‍ക്കണം എന്ത് നശിക്കണം എന്ന്, പ്രകൃതിക്ക് ബോധമില്ലാത്ത സ്ഥിതിക്ക്‌ പ്രകൃതിക്ക് അതില്‍ ഒരു തീരുമാനമുണ്ടാകുമെന്ന് തോന്നുന്നില്ല, ആരാണോ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നവന്‍ അവന്‍ തന്നെയാണ് ഈ കൊടുങ്കാറ്റും മണ്ണോലിപ്പും മെല്ലാം സംവിധാനിച്ച് അവന്‍ ഉദ്ദേശിച്ചത് നിറവേറ്റുന്നത് എന്ന് ചുരുക്കി പറയാം.

ജപ്പാനിലെ ഭൂകമ്പത്തിലും അത്തരം ചില പാഠങ്ങള്‍ ഉണ്ട്, ഫാര്‍ഈസ്റ്റില്‍ ഇടയ്ക്കിടെ ഭൂകമ്പം ഉണ്ടാവാറുള്ളത് കൊണ്ട് ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ ജപ്പാന്‍ അത്യാധുനികമായ എല്ലാ വിധ സംവിധാനങ്ങളും ഒരുക്കിയിരിന്നു, എന്നിട്ടും എന്ത് സംഭവിച്ചു എന്ന് നാം എല്ലാവരും അറിഞ്ഞതാണല്ലോ, ഇവിടെ ജപ്പാന് അതിജീവിക്കാനുള്ള അര്‍ഹതയല്ലാം നേടി എടുത്തിരുന്നു, പക്ഷെ പ്രകൃതിയെ നിയന്ത്രിക്കുന്നവന്‍ തീരുമാനിച്ചതിനെ മറികടക്കാന്‍ ആ അര്‍ഹതമതിയായില്ല എന്ന് ഞാന്‍ പറഞ്ഞു തരെണ്ടതില്ലല്ലോ.

kaalidaasan said...

>>>>>അല്ലാഹ് മഴ പെയ്യാന്‍ ഉണ്ടാക്കിയ സംവിധാനം മനുഷ്യര്‍ കണ്ടെത്തുകയും അതില്‍ നടക്കുന്ന പ്രവര്‍ത്തനം മനസ്സിലാക്കുകയും ആ പ്രവര്‍ത്തനം കൃത്രിമമായി നടത്തി മഴപ്പെഴിക്കുകയും ചെയ്യുന്നു. ഇതില്‍ ദൈവത്തിന്‍റെ സംവിധാനത്തെ പുച്ച്ചിക്കാന്‍ മാത്രം എന്താണുനുള്ളത്? <<<<<

ഇവിടെ ആരും അള്ളായുടെ സംവിധാനത്തെ പുച്ചിച്ചിട്ടില്ല. മഴ പെയ്യിക്ക്കുന്നത് അള്ളായാണെന്നു കുര്‍ആനില്‍ എഴുതി വച്ചിട്ടുണ്ട് എന്നേ ഞാന്‍ പറഞ്ഞുള്ളു. അത് പുച്ഛമാണെന്നു തോന്നുന്നുണ്ടെങ്കില്‍ മൊഹമ്മദിന്റെ കുത്തിനു പിടിച്ച് ചോദിക്ക് എന്തിനാണങ്ങനെ എഴുതി വച്ചതെന്ന്.

ദൈവത്തിന്റെ സംവിധാനമില്ലാതെ തന്നെ മനുഷ്യനു മഴ പെയ്യിക്കാന്‍ ഇന്നാകും  എന്നേ ഞാന്‍ പറഞ്ഞുള്ളു. ഏഴാം നൂറ്റാണ്ടിലെ മനുഷ്യന്‍ കരുതിയിരുന്നത് ദൈവമാണു മഴ പെയ്യിക്കുന്നതെന്നായിരുന്നു. മൊഹമ്മദ് കരുതിയിരുന്നതും അദ്ദേഹത്തിന്റെ ദൈവമായ അള്ളായാണു മഴ പെയ്യിക്കുന്നതെന്നായിരുന്നു. ഇന്നിപ്പോള്‍ അങ്ങനെ അല്ല എന്നു മനസിലാക്കി. കല്‍ക്കി പറയുന്നത് പരിണാമം നടക്കുന്നുണ്ട്, പക്ഷെ അത് നടത്തിക്കുന്നത് ദൈവമാണെന്നാണ്. ആദ്യം കല്‍ക്കി പറയുന്നതിനോട് കാദര്‍ യോജിക്ക്. അല്ലെങ്കില്‍ കല്‍ക്കി പറഞ്ഞത് തെറ്റാണെന്നു പറയൂ. ഇതിനിടയില്‍ അള്ളായെ തിരുകി കയറ്റാന്‍ വിടന്വേഷിക്കുന്നതിന്‍ മുന്നേ അത് ചെയ്യ് കാദറേ.

kaalidaasan said...

>>>>>മുമ്പ് ഒരിടത്ത് കാളി മനുഷ്യര്‍ ടെസ്റ്റ്ട്യൂബില്‍ അണ്ഡവും ബീജവും കൂട്ടിചേര്‍ക്കുന്നതിനെ കുറിച്ച് പറഞ്ഞ് അഹങ്കരിച്ചിരുന്നു, <<<<<

അഹങ്കാരം എന്നു തോന്നുന്നത് ആ വാക്കിന്റെ അര്‍ത്ഥം അറിയാത്തതുകൊണ്ടാണ്. അഹങ്കരിക്കുന്നത് താങ്കളേപ്പോലുള്ള മുസ്ലിങ്ങളാണ്. എല്ലാം എന്റെ പൊത്തകത്തിലുണ്ട് എന്ന ചിന്തയാണഹങ്കാരം. എല്ലാം അറിയാം എന്ന ചിന്തയാണഹങ്കാരം. ഏഴാം നൂറ്റാണ്ടില്‍ ഒരു കാട്ടറബി മനോവിഭ്രാന്തിയില്‍ വായില്‍ തോന്നിയതൊക്കെ എഴുതി വച്ചതിനെ വളച്ചൊടിച്ച് ശാസ്ത്രം കണ്ടുപിടിക്കുന്നതെല്ലാം അതില്‍ തിരുകി കയറ്റുന്നതാണഹങ്കാരം.

എല്ലാം അറിയാം എന്ന് ഒരു ശാസ്ത്രവും അഹങ്കരിക്കുന്നില്ല. ശാസ്ത്രം ഓരോന്നായി കണ്ടെത്തുന്നു. അള്ളാ ചെയുന്നതെന്ന് കാദറുമാര്‍ അഹങ്കരിച്ചിരുന്ന പലതും ഇപ്പോള്‍ ശാസ്ത്രം ചെയ്യുന്നു. അതില്‍ ബേജാറായിട്ടു കാര്യമില്ല.
ബീജത്തില്‍ നിന്നും മാത്രമാണു മനുഷ്യനുണ്ടാകുന്നതെന്ന കുര്‍അനിലെ പൊട്ടത്തരം ശാസ്ത്രം പൊളിച്ചടുക്കി. അതു മത്രമല്ല. അണ്ഡവും ബീജവും റ്റെസ്റ്റ് റ്റ്യൂബില്‍ കൂട്ടി ചേര്‍ത്ത് മനുഷ്യനെ ഉണ്ടാക്കുകയും ചെയ്തു.അത് ചിന്താശേഷിയുള്ള എല്ലാ മനുഷ്യര്‍ക്കും അറിയാവുന്ന സത്യമാണ്. അത് ഞാന്‍ എഴുതി വച്ചാല്‍ എങ്ങനെ അഹങ്കാരമാകും കാദറേ?

Abdul Khader EK said...

കാളീ സെഡ്‌:

>>>ഒരു ജീവി മറ്റൊരു ജീവിയായി മാറുന്ന പരിണാമം എന്ന ഒരു സംഗതിയേ ഇല്ല എന്നാണദ്ദേഹം പറയുന്നത്. ആ ശരിയെ താങ്കള്‍ താങ്ങുന്നുണ്ടോ?<<<

യുക്തീ, ഈ വരികള്‍ (ഒരു ജീവി മറ്റൊരു ജീവിയായി മാറുന്ന) വായിച്ചിട്ട് ഒരു ജീവി മറൊരു ജീവിയെ പ്രസവിക്കുകയാണ് എന്ന് തോന്നുന്നുണ്ടോ?

ഞാന്‍ ഒരു ജീവി മറ്റൊരു ജീവിയായി മാറിയതിനു ഉദാഹരണം ചോദിച്ചപോള്‍ യുക്തി പറഞ്ഞതാണ് ഇത് "ഒരു ജീവിയും മറ്റോരു സ്പീഷിന് ജന്മം നല്‍കില്ല-കുരങ്ങ് മനുഷ്യ കുഞ്ഞിനെ പ്രസവിക്കില്ല,പശു പട്ടിയെ പ്രസവിക്കില്ല."

ഇനി പറ ഒരു ഉദാഹരണമെന്കിലും, പരിണാമത്തിലൂടെ ഒരു ജീവി മറ്റൊരു ജീവിയായി മാറിയതിനു?

kaalidaasan said...

>>>>ഇനി പറ ഒരു ഉദാഹരണമെന്കിലും, പരിണാമത്തിലൂടെ ഒരു ജീവി മറ്റൊരു ജീവിയായി മാറിയതിനു?<<<<

http://en.wikipedia.org/wiki/E._coli_long-term_evolution_experiment

Salim PM said...

അപ്പൂട്ടന്‍,

അര്‍ഹതയുള്ളതിന്‍റെ അതിജീവനം എന്ന ഡാര്‍‌വിനീയന്‍ സിദ്ധാന്തം തന്നെയാണ് അപ്പൂട്ടന്‍ പറഞ്ഞുവരുന്നത്. അപ്പൂട്ടന്‍ പറഞ്ഞ വൃക്ഷത്തിന്‍റെ ഉദാഹരണം പോലെ അത്ര ലളിതമല്ല പരിണാമഘട്ടത്തില്‍ ജീവികളില്‍ സംഭവിച്ച മാറ്റങ്ങള്‍. ഇക്കാര്യത്തില്‍ പല ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാന്‍ കഴിയും.

'ആസൂത്രകന്‍ എന്നൊരു ശക്തി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ സ്വാഭാവികമായും നിലനില്‍ക്കാന്‍ യോഗ്യമല്ലാത്തവ എങ്ങിനെ വന്നുകൂടുന്നു എന്ന ചോദ്യം വരാം.'

നിലനില്‍ക്കാന്‍ യോഗ്യമല്ലാത്തവ വന്നുകൂടുന്നതല്ല. അവ സൃഷ്ടി ശൃംഖലയിലെ കണ്ണികള്‍ മാത്രമാണ്. അവയുടെ ദൗത്യം കഴിയുന്നതോടേ അവ അപ്രത്യക്ഷമാകുന്നു. അല്ലെങ്കില്‍ അവയുടേതായ മറ്റെന്തെങ്കിലും റോള്‍ അവ നിര്‍‌വ്വഹിക്കുന്നു. മനുഷ്യന്‍റെ ആസൂത്രണത്തിലും പ്രഥമ ദൃഷ്ട്യാ അനാവശ്യം എന്നു തോന്നുന്ന ഇത്തരം പല സംഗതികളും കടന്നു വരാറുണ്ട്, എന്നാല്‍, ഫൈനല്‍ പ്രൊഡക്ടിന്‍റെ രൂപീകരണത്തിന് അന്ത്യന്താപേക്ഷിതമായ കാര്യങ്ങളായിരിക്കും അവ.

കാളിദാസന്‍ പറയുന്നത് ജീവികള്‍ സ്വയം ബുദ്ധി ഉപയോഗിച്ചാണ് സെലക്‌ഷന്‍ നടത്തുന്നത് എന്നാണ്. ഇതിനോട് അപ്പൂട്ടന്‍ യോജിക്കുന്നുണ്ടോ?

Salim PM said...

'നല്ലത് തെരഞ്ഞെടുക്കുന്നതിലല്ല, ചീത്ത ഒഴിവാക്കുന്നതിലാണ് Natural Selection മികവ് കാണിക്കുന്നത്.'

ഈ മികവു കാണിക്കുന്നത് ആരാണ് എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. അപ്പൂട്ടന്‍ പറഞ്ഞതുപോലെ ഇതിനു ബുദ്ധിപരമായ ഇടപെടലിന്‍റെ ആവശ്യം ഇല്ലെങ്കില്‍ എന്തുകൊണ്ട് പരിണാമം എപ്പോഴും താഴ്ന്ന ജീവികളില്‍ നിന്നു ഉയന്ന ജീവികളിലേക്കു മാത്രം നടന്നു; എന്തുകൊണ്ട് തിരിച്ചുണ്ടാകുന്നില്ല?

Salim PM said...
This comment has been removed by the author.
Salim PM said...

ഒരു ആസൂത്രകന്‍ ഉണ്ടെന്ന് സമ്മതിച്ചാല്‍ മനുഷ്യനുള്‍പ്പടെയുള്ള ജീവികള്‍ ഏക കോശജീവികളില്‍ നിന്നും പരിണമിച്ചുണ്ടായതാണെന്ന വാദം താങ്കള്‍ അംഗീകരിക്കുമോ?

ഇതിനുള്ള മറുപടി ഇവിടെ ഉണ്ട്

മുഹമ്മദ് ഖാന്‍(യുക്തി) said...

ഖാദര്‍ സെഡ്........


യുക്തീ, ഈ വരികള്‍ (ഒരു ജീവി മറ്റൊരു ജീവിയായി മാറുന്ന) വായിച്ചിട്ട് ഒരു ജീവി മറൊരു ജീവിയെ പ്രസവിക്കുകയാണ് എന്ന് തോന്നുന്നുണ്ടോ?

ഞാന്‍ ഒരു ജീവി മറ്റൊരു ജീവിയായി മാറിയതിനു ഉദാഹരണം ചോദിച്ചപോള്‍ യുക്തി പറഞ്ഞതാണ് ഇത് "ഒരു ജീവിയും മറ്റോരു സ്പീഷിന് ജന്മം നല്‍കില്ല-കുരങ്ങ് മനുഷ്യ കുഞ്ഞിനെ പ്രസവിക്കില്ല,പശു പട്ടിയെ പ്രസവിക്കില്ല.">>>>>>>>>>>>>>
==================================ഖാദറെ,
ഒരു ജീവിയും മറ്റൊരു ജീവിയെ പ്രസവിക്കുന്നില്ല,
എന്നാല്‍ എങ്ങനെ ജീവികള്‍ പരിണമിക്കുന്നു എന്നറിയാന്‍ പരിണാമ സിദ്ധാന്തം മുന്‍ വിധികള്‍ മാറ്റിവച്ച് പഠിക്കണം,അതിനു തങ്കള്‍ തയ്യാറല്ല,കാരണം താങ്കളുടെ മതവിശ്വാസം,എത്രയൊ തവണ പലരും പലവുരു ആവര്‍ത്തിച്ച് പറഞ്ഞിണ്ടും താങ്കള്‍ അവ ചെവിക്കൊള്ളാതെ വിഡ്ഡിത്തരങ്ങള്‍ വിളമ്പുകയാണ്.അല്പം മാന്യത പുലര്‍ത്തുക!

kaalidaasan said...

>>>ഒരു ആസൂത്രകന്‍ ഉണ്ടെന്ന് സമ്മതിച്ചാല്‍ മനുഷ്യനുള്‍പ്പടെയുള്ള ജീവികള്‍ ഏക കോശജീവികളില്‍ നിന്നും പരിണമിച്ചുണ്ടായതാണെന്ന വാദം താങ്കള്‍ അംഗീകരിക്കുമോ?

ഇതിനുള്ള മറുപടി ഇവിടെ ഉണ്ട്<<<<


ഇതിനു താങ്കള്‍ പറഞ്ഞ മറുപടി ഇതാണ്.



ഇതിനു താങ്കള്‍ പറഞ്ഞ മറുപടി ഇതാണ്.


ആരെങ്കിലും അംഗീകരിക്കാതിരുന്നാല്‍ വസ്തുത വസ്തുത അല്ലാതാകില്ല. ഭൂമി ചലിക്കുന്നുണ്ട് എന്നുപറഞ്ഞതിനു ഗലീയിയോയ്ക്ക് കൃസ്തീയ സഭയുടെ മതവിചാരണ നേരിടേണ്ടി വന്നെങ്കിലും പിന്നീട് സഭ ആ സത്യം അംഗീകരിക്കേണ്ടി വന്നില്ലേ? വ്യക്തമായ തെളിവുകളോടെ സ്ഥാപിക്കുന്ന സത്യങ്ങള്‍ അംഗീകരിക്കാന്‍ ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും നിര്‍ബന്ധിതരാകും. പക്ഷേ, മനുഷ്യനുള്‍പ്പടെയുള്ള ജീവികള്‍ ഏക കോശജീവികളില്‍ നിന്നും പരിണമിച്ചുണ്ടായതാണെന്ന് ഇതുവരെ ഒരു ശാസ്ത്രവും തെളിയിച്ചതായി കേട്ടിട്ടില്ല. അതൊരു ഊഹം മാത്രമാണ്.

കലികി,

താങ്കള്‍ അംഗീകരിക്കുമോ എന്നാണൂ ഞാന്‍ ചോദിച്ചത്.

തെളിവുണ്ടെങ്കില്‍ അംഗീക്കരിക്കാം എന്നു പറയാന്‍ ആരുടെയും അനുവദം ആവശ്യമില്ല.

താങ്കള്‍  അസൂത്രകന്റെ ആവശ്യം ഊന്നിപ്പറഞ്ഞതുകൊണ്ടാണു ഞാനീ ചോദ്യം ചോദിച്ചത്.

പരിണാമം നടക്കുന്നുണ്ടെന്ന് താങ്കള്‍ തന്നെ സമ്മതിച്ചതാണ്. ഉരുണ്ടുകളിക്കാതെ ഉത്തരം പറയൂ കല്‍ക്കി.

അപ്പൂട്ടൻ said...

കൽക്കി,
താങ്കളുടെ ചോദ്യം എന്തായിരുന്നു?
ബുദ്ധിയോ വിവേകമോ ഇല്ലാത്ത പ്രകൃതി ഇത്ര കൃത്യമായി എങ്ങനെ കാര്യങ്ങള് തിരഞ്ഞെടുക്കുന്നു എന്നതാണ് എന്റെ സംശയം
ഇതിനുള്ള ഉത്തരത്തിലാണ് വൃക്ഷം വീഴുന്ന കാര്യം ഒരു ഉദാഹരണമായി പറഞ്ഞത്. പരിണാമം മുഴുവൻ മണ്ണൊലിപ്പിലൂടെ വിശദീകരിക്കാം എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലൊ.
നിലനിൽക്കാൻ യോഗ്യതയില്ലാത്തവ (യോഗ്യത എന്നത് സാംസ്കാരികതലത്തിൽ എടുക്കരുതെന്ന് അപേക്ഷ, it just denotes whether a feature is stable or not under the circumstances prevalent then) തള്ളിക്കളയാൻ പ്രത്യേകിച്ച് കഴിവൊന്നും ആവശ്യമില്ല. തണുപ്പുള്ള സാഹചര്യത്തിൽ അതിനെ അതിജീവിക്കാൻ കെൽപ്പില്ലാത്ത ജീവികൾ കുറച്ചു തലമുറകൾക്ക് ശേഷം ഇല്ലാതാകും എന്ന് മനസിലാക്കാൻ പ്രത്യേകിച്ച് അസൂത്രണം വിഭാവനം ചെയ്യേണ്ട കാര്യമൊന്നുമില്ല. അത്തരമൊരു സാഹചര്യത്തിൽ, കുറച്ചുകാലം കഴിഞ്ഞ് നാം നോക്കുമ്പോൾ കാണുന്നത് ധാരാളം രോമമുള്ള ജീവികൾ മാത്രമായിരിക്കും. മണ്ണൊലിപ്പിൽ വൃക്ഷങ്ങൾ കടപുഴകുന്നതിന്റെ കാര്യം പറഞ്ഞതും ആ ഉദ്ദേശ്യത്തിൽ തന്നെയാണ്. ഒരു സാധാരണ പരിണാമ-സ്റ്റെപ് എന്ന നിലയിൽ ഒരു മണ്ണൊലിപ്പിനെ കണ്ടാൽ മതി, ആ വ്യതിയാനം നിലനിൽക്കുമോ ഇല്ലയോ എന്നത് അതിന്റെ അതിജീവനസാധ്യതയനുസരിച്ചിരിക്കും, ഇത്രയേ ഞാൻ പറഞ്ഞതിന് അർത്ഥമുള്ളൂ.

അപ്പൂട്ടൻ said...

അർഹതയുള്ളവയുടെ അതിജീവനം എന്നത് നീതി, ന്യായം എന്നിവയുമായൊക്കെ തുലനം ചെയ്ത് നമ്മുടെ ഇന്നത്തെ സാംസ്കാരികതലത്തിൽ കാണുന്നത് അബദ്ധമാണ്. സാംസ്കാരികതലത്തിൽ നാമിന്ന് മനസിലാക്കുന്ന അർഹതയല്ല പ്രകൃത്യാലുള്ള അർഹത. ഇതുകേട്ടാലുടനെ അവശവിഭാഗങ്ങളിലേക്കും മറ്റും ചിന്തകൾ കൊണ്ടുപോകുന്നതിലും വലിയൊരു തെറ്റ് വരാനില്ല. ഇവിടെ വിഷയം വ്യക്തിയോ ജീവികൾ പോലുമോ അല്ല, മറിച്ച് സവിശേഷതകളാണ്, നിലവിലുള്ളതിൽ നിന്നും ഒരു വ്യതിയാനം ആണ് വിഷയം. (കൂടെ പറയട്ടെ, ആശയങ്ങളിൽ പോലും ഈ അർഹതയുള്ളവയുടെ അതിജീവനം കാണാം, നിലവിലുള്ള വ്യവസ്ഥിതിയെ അതിജീവിച്ചാണ് പുതിയ ആശയങ്ങൾ പലതും വന്നിട്ടുള്ളത്. പല മതങ്ങളും ദൈവസങ്കല്പങ്ങളും അപ്രസക്തമായത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചാൽ മാത്രം മതി. If you think that it was not unfair, why blame Darwinism for being unfair)

ഇപ്പോഴുള്ളത് ഫൈനൽ പ്രോഡക്റ്റ് ആയ മനുഷ്യനാണോ? ഈ പറയുന്ന ഫൈനൽ പ്രോഡക്റ്റിൽ തീരെ ആക്റ്റീവ് അല്ലാത്ത ധാരാളം ജീനുകളുണ്ട് കൽക്കീ. മനുഷ്യശരീരത്തിലെ imperfections പലതും നമുക്ക് അറിവുള്ള കാര്യങ്ങളാണ്. അതെന്ത് ആസൂത്രണമാണ്? ജീവൻ ഉണ്ടായിട്ട് ഇന്നേവരെയുള്ളതിൽ മുക്കാൽ ഭാഗം ഏകകോശജീവികളിൽ തന്നെ ഒതുങ്ങിയത് എന്തുകൊണ്ട്? അവിടെ നിന്നും പുരോഗമിക്കാൻ ആസൂത്രകന് ഇത്ര ബുദ്ധിമുട്ടേണ്ടിവന്നതെന്തായിരിക്കും?

കാളിദാസന്റെ പരാമർശത്തെക്കുറിച്ച് എന്നോട് ചോദിക്കുന്നതെന്തിന്? I’ve made my point here. അദ്ദേഹം ജീവികൾ ബുദ്ധിയുപയോഗിച്ച് തെരഞ്ഞെടുക്കുന്നു എന്ന് പറഞ്ഞിട്ടുമില്ല.

മികവ് എന്നത് ഒരു comparative attribute ആയി എടുക്കേണ്ടതില്ല. മികവ് എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് അതിന്റെ efficiency എന്ന അർത്ഥത്തിൽ മാത്രമാണ്. പ്രസ്തുത ജീവിയും സവിശേഷതയും സാഹചര്യങ്ങളുമെല്ലാം ഇവിടെ ഭാഗഭാക്കാണ്.

പരിണാമത്തിൽ നടന്നുകഴിഞ്ഞ ഒരു മാറ്റം ക്യാൻസൽ ചെയ്യാൻ സാധിക്കില്ല. ഒരു CTRL+Z ഫീച്ചർ ഇല്ല ഇവിടെ. And changes are accumulated over time transforming a simple thing to something more complex. Complex ആയൊരു സാധനം തിരിച്ച് Simple ആക്കണമെങ്കിൽ അതിനെ കൃത്യമായ രീതിയിൽ dismantle ചെയ്തേ ഒക്കൂ, അല്ലെങ്കിൽ അതൊരു demolition ആയിപ്പോകും. അത്തരത്തിൽ ഒന്ന് പരിണാമത്തിൽ പ്രവർത്തിക്കുന്നില്ല. ഒരു സ്റ്റേജ് രൂപപ്പെട്ടുകഴിഞ്ഞാൽ പിന്നെ അതിലുള്ള modifications മാത്രമെ സാധ്യമാകൂ, അല്ലാതെ തിരിച്ച് പോകാൻ സാധിക്കില്ല.

അപ്പൂട്ടൻ said...

ഖാദർ,

അർഹതയുള്ളവന്റെ അതിജീവനത്തെക്കുറിച്ച് കൽക്കിക്കുള്ള മറുപടിയിലും പറഞ്ഞിട്ടുണ്ട്. വീണ്ടും എഴുതുന്നില്ല.

പ്രപഞ്ചത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് ഒരു ആസൂത്രകന്റെ (നിയന്താവിന്റെ) ആവശ്യമില്ല എന്ന വാദത്തിലാണ് കൽക്കിയുടെ മറുവാദം വന്നത്. താങ്കൾ വാദം തുടങ്ങുന്നതുതന്നെ കൊടുങ്കാറ്റ് ദൈവം നിയന്ത്രിക്കുന്നതാണെന്ന വാദത്തിലാണ്, something that is to be proven in the course of discussion, not in the beginning.
താങ്കളുടെ വാദം ഇവിടെ സംസാരിക്കുന്ന വിഷയം തന്നെ precondition ആയി എടുത്തുകൊണ്ടാണ്. It’s as if the point-to-be-proved is pre-assumed as true. എന്താണോ തെളിയിക്കേണ്ടത്, അതുതന്നെ ശരിയാണെന്നാണ് താങ്കളുടെ തുടക്കം തന്നെ. എന്നാൽ തിരിച്ച് ആ precondition substantiate ചെയ്യാനുള്ള ഒന്നും വാദത്തിലില്ലതാനും. It’s usually called circular argument.

പ്രകൃതിക്ഷോഭമല്ല ഏത് നിലനിൽക്കണം ഏത് നശിക്കണം എന്ന് തീരുമാനിക്കുന്നത്, അത് സംഭവിക്കുന്നു എന്നുമാത്രം. ആ സംഭവത്തിൽ ഏത് നിലനിൽക്കും ഏത് നശിക്കും എന്ന് തീരുമാനിക്കുന്നത് പ്രസ്തുതവസ്തുവിന്റെ ഘടനയും സവിശേഷതകളുമാണ് (വീടായാലും മരമായാലും). ഇന്ന മരത്തെ കടപുഴക്കും എന്ന തീരുമാനത്തിലല്ലല്ലൊ കൊടുങ്കാറ്റ് വരുന്നത്. ഇന്ന മരത്തെ വീഴ്ത്താനായിട്ടാണ് കൊടുങ്കാറ്റ് വന്നത് എന്ന് ആരും കരുതുമെന്നും തോന്നുന്നില്ല.

അപ്പൂട്ടൻ said...

ഭൂകമ്പം പോലുള്ള കാര്യങ്ങളിൽ ഒരു പ്രപഞ്ചാതീതശക്തിയുടെ ഇടപെടലൊന്നുമില്ല എന്നത് വ്യക്തമാണ്. ഇന്ന് ഭൂകമ്പസാധ്യതകളും സുനാമി പോലുള്ളവയെക്കുറിച്ചുള്ള മുന്നറിവും മനുഷ്യനുണ്ട്. ചുഴലിക്കാറ്റും മഴയും ഉദയവും അസ്തമയവും, എന്തിന് സൂര്യഗ്രഹണം, വരെ നാം ഇന്ന് പ്രവചിക്കുന്നുണ്ട്. ഭൂമിയിലെയും അന്തരീക്ഷത്തിലെയും വ്യതിയാനങ്ങൾ നിരീക്ഷിച്ചാണ് ഇത് സാധ്യമാകുന്നത്. എന്നുവെച്ചാൽ, ഇതിൽ abnormal ആയി ഒന്നുമില്ലെന്നർത്ഥം, വ്യക്തമായി പറഞ്ഞാൽ പ്രാപഞ്ചികനിയമങ്ങൾക്കനുസരിച്ച് പദാർത്ഥങ്ങൾ തമ്മിലിടപെടുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളേയുള്ളൂ ഇവിടെ. അതിന് പുറമേനിന്നും ഒരു ശക്തി ഓർഡർ കൊടുക്കേണ്ട കാര്യമില്ല.

ഇവയുടെ തീവ്രത ഒരുപക്ഷെ നമുക്ക് മുൻകൂട്ടി അറിയാനാവില്ലായിരിക്കാം, അറിഞ്ഞാലും ഒരു പരിധിക്കപ്പുറം ഒന്നും ചെയ്യാൻ സാധിക്കില്ലായിരിക്കാം. നാം ഭൂമിയുടെ ശക്തിയുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ ദുർബലരാണ് എന്നുമാത്രമെ അതിലുള്ളൂ. ഒരു സുനാമി തടുത്തുനിർത്താനുള്ള കഴിവൊന്നും ആയിട്ടില്ല. ഒരു ആന എന്റെ നേരെ ഓടിയടുക്കുമ്പോൾ അത് കുത്തും എന്ന അറിവ് ഉണ്ടെങ്കിൽപ്പോലും ആനയെ തോല്പിക്കാൻ ഒന്നും ചെയ്യാൻ സാധിക്കില്ലല്ലൊ, അത്രയേയുള്ളൂ ഇവിടെയും കാര്യം.

kaalidaasan said...

>>>കാളിദാസന്‍ പറയുന്നത് ജീവികള്‍ സ്വയം ബുദ്ധി ഉപയോഗിച്ചാണ് സെലക്‌ഷന്‍ നടത്തുന്നത് എന്നാണ്. <<<

കാളിദാസന്‍ പറയാത്ത കാര്യം കാളിദാസന്റെ വായില്‍ തിരുകല്ലെ കല്‍ക്കി.

കല്‍ക്കി എഴുതിയതിനേക്കുറിച്ചുള്ള എന്റെ ഒരു കമന്റ് സുശീലിന്റെ സ്പാമില്‍ കുടുങ്ങി എന്നു തോന്നുന്നു. അത് എന്റെ മെയിലില്‍ ഉണ്ട്. അത് ഞാന്‍ ഒരിക്കല്‍ കൂടി പകര്‍ത്തി വയ്ക്കാം.

>>>>>അപ്പോള്‍ ജീവികള്‍ ബോധപൂര്‍‌വ്വം ബുദ്ധി ഉപയോഗിച്ച് തിരഞ്ഞെടുക്കുന്നതാണ് പരിണാമത്തിന്‍റെ അടുത്ത ഘട്ടം എന്നാണ് കാളിദാസന്‍ പറയുന്നത്. ഈ വാദത്തില്‍ ഉറച്ചു നിന്നുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം.<<<<<

കല്‍ക്കി,

എന്തിനാണിവിടെ ബോധപൂര്‍വ്വം ബുദ്ധി ഉപയോഗിച്ച് എന്ന വാക്കുകള്‍ തിരുകിക്കയറ്റുന്നത്? യുക്തി ചൂണ്ടിക്കാണിച്ചതുപോലെ ദൈവത്തെ തിരുകി കയറ്റാന്‍ ഒരു വിടനവേഷിക്കുന്നതല്ലേ? ദൈവമാണിതിന്റെ ഒക്കെ പിറകില്‍ പ്രവര്‍ത്തിക്കുന്നതെന്ന് താങ്കള്‍ വിശ്വസിക്കുന്നതില്‍ എനിക്കു യാതൊരു വിരോധവുമില്ല. അങ്ങനെ അല്ല എന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ താങ്കളെന്തിനു നിയന്ത്രണം വിടുന്നു? ഇതുപോലെയുള്ള ചില സംഗതികള്‍ പ്രകൃതിയില്‍ നടക്കുന്നുണ്ട് എന്നത് സത്യമാണ്. ദൈവത്തെ അവിടേക്ക് കൊണ്ടു വരുന്നതിനു മുന്നേ അതൊക്കെ ഉണ്ട് എന്ന് സമ്മതിക്കാന്‍ എന്താണു കല്‍ക്കി താങ്കള്‍ക്ക് മടി?

പരിണാമത്തെ ഘട്ടങ്ങളായി തിരിച്ച് ഞാന്‍ ഒന്നും പറഞ്ഞില്ല. കല്‍ക്കിയുടെ മനസിലുള്ള അജണ്ട എന്റെ വായില്‍ തിരുകേണ്ട. പരിണാമത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഈ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇത് മാത്രമല്ല. Genetic drift, mutation, DNA recombination തുടങ്ങിയ മറ്റ പല പ്രതിഭാസങ്ങളും അരങ്ങേറുന്നു. ഇതെല്ലാം കൂടി പ്രവര്‍ത്തിച്ചാണ്‌ പരിണാമം നടക്കുന്നത്. Natural selection കൊണ്ട് മാത്രമാണെന്ന് ഡാര്‍വിന്‍ പറഞ്ഞിരുന്നു. പക്ഷെ അന്ന് ജീനുകളേക്കുറിച്ച് ശാസ്ത്ര ലോകത്തിനു അറിവില്ലായിരുന്ന്നു. ജീനുകളേക്കുറിച്ച് അറിഞ്ഞപ്പോള്‍ അത് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന ബോധ്യമുണ്ടായി.

ബോധപൂര്‍വ്വം ബുദ്ധിയുപയോഗിക്കുന്നത് മനുഷ്യന്‍ മാത്രമാണെന്ന ഉദ്ദേശ്യത്തിലല്ലേ ഇതിവിടെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നത്. ബോധവും ബുദ്ധിയുമില്ലാത്ത മനുഷ്യരേപ്പറ്റി കല്‍ക്കി കേട്ടിട്ടുണ്ടോ? അവരും അള്ളായുടെ സൃഷ്ടി ആണെന്നു തന്നെയല്ലേ താങ്കളൊക്കെ വിശ്വസിക്കുന്നത്?

അതി ജീവനത്തിനു സഹായകരമാകുന്ന പ്രത്യേകതകള്‍ ഒരു ജീവി സ്വായത്തമാക്കുന്നു എന്നതിനാണു പ്രസക്തി. അത് ബോധപൂര്‍വ്വം ബുദ്ധിയുപയോഗിച്ചാണോ അതോ തിരിച്ചറിവില്‍ നിന്നാണോ എന്നൊക്കെ കല്‍ക്കി യുക്തം പോലെ തീരുമാനിച്ചോളൂ. ഉയര്‍ന്ന മരത്തില്‍ കയറി ഇരുന്ന് ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുന്ന ജീവിയും ബോധപൂര്‍വ്വം ബുദ്ധിയാണുപയോഗിക്കുന്നത്. ഇരതേടുന്ന ജീവികളും ബുദ്ധിയാണുപയോഗിക്കുന്നത്. അതില്‍ രക്ഷപ്പെടുന്ന ജീവികളും ബുദ്ധിയാണുപയോഗിക്കുന്നത്. ഒന്നു ശരിയാണ്, മനുഷ്യന്റെ അത്ര കുടില ബുദ്ധി ഒരു ജീവിക്കുമില്ല.


ഞാന്‍ പറഞ്ഞത് മനസിലായില്ലെങ്കല്‍ അപ്പൂട്ടന്‍ പറഞ്ഞ പോലെ ഒന്നു ചിന്തിച്ചു നോക്കൂ. അതിജീവനത്തിനനുയോജ്യമല്ലാത്തവ തള്ളിക്കളയുന്നു. അവിടെയും പ്രകൃതി തള്ളിക്കളയുന്നു എന്നത് പ്രതീകാത്മകമായ ഒരു പ്രയോഗമാണ്.

മി | Mi said...

അപ്പൂട്ടന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു.

കല്‍ക്കിയുടെ ആസൂത്രണ വാദത്തിന് സമാനമായ ഒരഭിപ്രായം മറ്റൊരു ബ്ലോഗില്‍ വായിച്ചത്:

“ഒരു കാര്യം highly improbable ഉം specified ഉം ആകുമ്പോള്‍ ആണ് അതിനെ ആസൂത്രിതം എന്ന് വിളിക്കുന്നത്‌.“

ഇത് ആ വ്യക്തിയുടെ സ്വന്തം നിര്‍വചനമാണോ എന്നറിയില്ല. highly improbable എന്നു പറയുമ്പോഴും, മറ്റൊരു രീതിയില്‍ അതിന് പ്രോബബിലിറ്റി ഉണ്ടെന്ന് സമ്മതിക്കാതിരിക്കാനാവില്ല. (ബോയിംഗ് 747 വാദം ഉദാഹരണം). കുഴപ്പമെന്താണെന്ന് വെച്ചാല്‍ മറ്റൊരു പ്രോബബിലിറ്റിയെ അംഗീകരിക്കാതിരിക്കാനുള്ള, അല്ലെങ്കില്‍ പണ്ടേ തീരുമാനിച്ചുറപ്പിച്ച ചില മുന്‍ ധാരണകളുടെ അടിസ്ഥാനത്തില്‍ പെട്ടെന്ന് ഒരു തീരുമാനം എടുക്കാനുള്ള എളുപ്പമാണ്. ദൈവവാദത്തിന്റെ അടിസ്ഥാനം തന്നെ ഇങ്ങനെ എളുപ്പത്തില്‍ ക്രിയ ചെയ്യുക ആണല്ലോ! പിന്നെ സ്പെസിഫൈഡ്. മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളും ഈ ഭൂമിയും പ്രപഞ്ചവും തന്നെ ‘സ്പെസിഫൈഡ്’ ആണെന്ന തോന്നല്‍ ആപേക്ഷികം മാത്രമാണ്. അങ്ങനെ ആണെന്ന് ഉറപ്പിക്കണമെങ്കില്‍ അതിന് നമുക്കു മുമ്പില്‍ ഒരു മോഡല്‍ ആവശ്യമാണ്. അതൊട്ടില്ല താനും. മനുഷ്യന്‍ സമാനതകളില്ലാത്ത ഏറ്റവും മികച്ച സൃഷ്ടിയാണെന്ന് (കടുത്ത സൃഷ്ടിവാദികളൊഴികെ) ആരും പറയുമെന്ന് തോന്നുന്നില്ല. അങ്ങനെ പറയണമെങ്കില്‍ അന്യൂനമായത് എന്ത് എന്നാദ്യം നിര്‍വചിക്കേണ്ടി വരും.

മേല്‍ പറഞ്ഞ വ്യക്തിയുടെ അഭിപ്രായത്തില്‍ “നമ്മുടെ പ്രപഞ്ചം very highly improbable ആണെന്ന് Richard Dawkins ഇനെപ്പോലെയുള്ള നിരീശ്വരവാദികളും Stephen Hawking ഇനെപ്പോലെയുള്ള ശാസ്ത്രജ്ഞരും വരെ സമ്മതിച്ചകാര്യമാണ്“.
ജീവന്റെ കാര്യം തന്നെയെടുക്കാം. ആന്ത്രോപിക് സിദ്ധാന്തം ബദല്‍ വസ്തുതകളില്‍ അധിഷ്ഠിതമായ സ്ഥിതി വിവരക്കണക്കുകള്‍ മുന്നോട്ടു വെക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ക്ഷീരപഥത്തില്‍ തന്നെ 1 ബില്യണും 30 ബില്യണും ഇടയ്ക്ക് ഗ്രഹങ്ങളുണ്ട്. ഈ പ്രപഞ്ചം മൊത്തം എടുക്കുകയാണെങ്കില്‍ ക്ഷീരപഥത്തെപ്പോലെ 100 ബില്യണ്‍ ഗാലക്സികളുമുണ്ട്. അതായത് ഒരു ബില്യണ്‍ ബില്യണ്‍ ഗ്രഹങ്ങള്‍ എങ്കിലും ഉണ്ടെന്നര്‍ഥം. ഇനി ജീവനും ഡി എന്‍ എ യും ഉണ്ടാകാനുള്ള സാധ്യത പരിഗണിക്കുക. സൌരയൂഥത്തിലെ 10 ഗ്രഹങ്ങളില്‍ ഒന്ന് (1/10) എന്ന സാധ്യത കളയാം, കുറച്ചു കൂടെ കണ്‍സര്‍വേറ്റീവ് ആയി 100 കോടി ഗ്രഹങ്ങളില്‍ ഒന്ന് എന്ന സാധ്യത പരിഗണിച്ചാല്‍ പോലും നൂറു കോടി ഗ്രഹങ്ങളിലെങ്കിലും ജീവനുണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് വരും! തീര്‍ച്ചയായും ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഇതാണ് highly improbable എന്നതു കൊണ്ട് ഡോക്കിന്‍സ് ഉദ്ദേശിച്ചത്. എന്നാല്‍ നൂറു കോടി സാധ്യതകള്‍ വേറെയും കിടക്കുന്നു. അസാധ്യമല്ല എന്നര്‍ഥം. വൈക്കോല്‍ത്തുറുവില്‍ മൊട്ടുസൂചി തിരയുന്ന പോലെ ശ്രമകരമായ ഒരു ജോലിയായിരിക്കും അത്. എന്നാല്‍ അത് പ്രോബബ്‌ള്‍ ആണെന്നതിന് അങ്ങനെയൊരു മൊട്ടുസൂചിയിലാണ് നാം ഇരിക്കുന്നത് എന്ന തിരിച്ചറിവു മതി! ആസൂത്രണം എന്ന വാക്കിന് ഇവിടെ സ്ഥാനമില്ല എന്നര്‍ഥം.

Salim PM said...

അപ്പൂട്ടൻ said...
'തള്ളിക്കളയാൻ പ്രത്യേകിച്ച് കഴിവൊന്നും ആവശ്യമില്ല. തണുപ്പുള്ള സാഹചര്യത്തിൽ അതിനെ അതിജീവിക്കാൻ കെൽപ്പില്ലാത്ത ജീവികൾ കുറച്ചു തലമുറകൾക്ക് ശേഷം ഇല്ലാതാകും എന്ന് മനസിലാക്കാൻ പ്രത്യേകിച്ച് അസൂത്രണം വിഭാവനം ചെയ്യേണ്ട കാര്യമൊന്നുമില്ല. അത്തരമൊരു സാഹചര്യത്തിൽ, കുറച്ചുകാലം കഴിഞ്ഞ് നാം നോക്കുമ്പോൾ കാണുന്നത് ധാരാളം രോമമുള്ള ജീവികൾ മാത്രമായിരിക്കും. മണ്ണൊലിപ്പിൽ വൃക്ഷങ്ങൾ കടപുഴകുന്നതിന്റെ കാര്യം പറഞ്ഞതും ആ ഉദ്ദേശ്യത്തിൽ തന്നെയാണ്.'

അപ്പൂട്ടന്‍ പറയുന്ന മരത്തിന്‍റെയും തണുപ്പിനെ അതിജീവിക്കാന്‍ കഴിയാതെ നശിച്ചു പോകുന്ന ജീവികളുടെയും ഉദാഹരണം വളരെ ബാലിശമായിപ്പോയി. പ്രകൃതി ക്ഷോഭത്തെയും പ്ര‍തികൂല സാഹചര്യങ്ങളെയും അതിജീവിക്കാന്‍ കഴിയാതെ ജീവികള്‍ നശിക്കുന്നത് മാത്രമാണോ പ്രകൃതി നിര്‍ദ്ധാരണം? അങ്ങനെ മാത്രമായിരുന്നുവെങ്കില്‍ ജിറാഫുളുടെ പൂര്‍‌വ്വികര്‍ ഭക്ഷണം കിട്ടതെ നശിച്ചു പോവുകായിരുന്നു വേണ്ടിയിരുന്നത്; അവയുടെ കഴുത്ത് നീളുമായിരുന്നില്ല. ജിറാഫുകളുടെ കഴുത്തു നീളാന്‍ കാരണമാകുന്ന, അല്ലെങ്കില്‍ തണുപ്പുള്ള പ്രദേശത്ത് ജീവിക്കുന്ന ജീവികളില്‍ തണുപ്പിനെ പ്രതിരോധിക്കത്ത രീതിയിലുള്ള രോമങ്ങള്‍ രൂപപ്പെട്ടു വന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി എന്താണ് എന്നതാണ് ചോദ്യം.

ഇലക്ട്രിക് ഈലിന്‍റെ അത്ഭുതകരമായ കഴിവിനെക്കുറിച്ച് പ്രകൃതിനിര്‍ദ്ധാരണം എന്ന മന്ത്രവടി എന്ന പോസ്റ്റില്‍ ഞാന്‍ വിവരിച്ചിട്ടുണ്ട്. ഡോക്കിന്‍സ് പോലും അത്ഭുതം കൂറുന്ന ആ പ്രതിഭാസം തികച്ചും യാദൃച്ഛികമായി രൂപപ്പെട്ടു വന്നതാണ് എന്നു വിശ്വസിക്കാന്‍ അസാമാന്യ തലച്ചോര്‍ തന്നെ വേണം. Contd..

Salim PM said...

ഇത്തരം എത്രയോ ഉദാഹരണങ്ങള്‍ ഉദ്ധരിക്കാന്‍ കഴിയും അപ്പൂട്ടാ. ദോക്കിന്‍സിന്‍റെ തന്നെ മറ്റൊരു ഉദാഹരണം ഞാന്‍ ഇവിടെ ഞാന്‍ ഉദ്ധരിക്കട്ടെ.

വവ്വാലുകള്‍ ഇരപിടിക്കുന്ന വിസ്മയകരമായ രീതിയെക്കുറിച്ച് വിവരിച്ചുകൊണ്ട് ഡോക്കിന്‍സ് അത്ഭുത പരതന്ത്രനാകുന്നത് കാണുക:

'... we can only understand it at a level of artificial instrumentation, and mathematical calculations on paper, we find it hard to imagine a little animal doing it in its head.' (The Blind Watchmaker)

'കൃത്രിമമായ ഉപകരണങ്ങലൂടെയും കടലാസുകളിലെഴുതിയ ഗണിത്രകൃയകളിലൂടെയും ഒരു പരിധിവരെ മാത്രമെ നമുക്കിത് മനസ്സിലാക്കാന്‍ സാധിക്കൂ. ഒരു കൊച്ചു ജീവി അതെല്ലാം തന്‍റെ തലയില്‍ ചെയ്യുന്നുവെന്ന് സങ്കല്പ്പിക്കാന്‍ പ്രയാസമാണ്.'

ഒരു കൊച്ചു ജീവി ഇതെല്ലാം തന്‍റെ തലയില്‍ ചെയ്യുന്നു എന്ന് സങ്കല്പ്പിക്കാന്‍ പോലും പ്രയാസമാണ് എന്നു ഡോക്കിന്‍സ് പറഞ്ഞത് സത്യം. എന്നാലും അതു വിശ്വസിച്ചേ തീരു എന്നു വാശിപിടിക്കുന്നത് വെറും ശാഠ്യം.

Salim PM said...

അപ്പൂട്ടൻ said...

'ഇപ്പോഴുള്ളത് ഫൈനൽ പ്രോഡക്റ്റ് ആയ മനുഷ്യനാണോ? ഈ പറയുന്ന ഫൈനൽ പ്രോഡക്റ്റിൽ തീരെ ആക്റ്റീവ് അല്ലാത്ത ധാരാളം ജീനുകളുണ്ട് കൽക്കീ. മനുഷ്യശരീരത്തിലെ imperfections പലതും നമുക്ക് അറിവുള്ള കാര്യങ്ങളാണ്. അതെന്ത് ആസൂത്രണമാണ്?'

ഇപ്പോഴുള്ള മനുഷ്യന്‍ ഫൈനല്‍ പ്രോഡക്ട് ആണെന്നു ഞാന്‍ പറഞ്ഞില്ല. മനുഷ്യന്‍ പരിണമിച്ച് മനുഷ്യനേക്കാള്‍ ഉത്തമമായ മറ്റൊരു ജീവി ഉണ്ടായിക്കൂടെന്നില്ല.

അപ്പൂട്ടൻ said...

'പരിണാമത്തിൽ നടന്നുകഴിഞ്ഞ ഒരു മാറ്റം ക്യാൻസൽ ചെയ്യാൻ സാധിക്കില്ല. ഒരു CTRL+Z ഫീച്ചർ ഇല്ല ഇവിടെ. And changes are accumulated over time transforming a simple thing to something more complex. Complex ആയൊരു സാധനം തിരിച്ച് Simple ആക്കണമെങ്കിൽ അതിനെ കൃത്യമായ രീതിയിൽ dismantle ചെയ്തേ ഒക്കൂ, അല്ലെങ്കിൽ അതൊരു demolition ആയിപ്പോകും. അത്തരത്തിൽ ഒന്ന് പരിണാമത്തിൽ പ്രവർത്തിക്കുന്നില്ല. ഒരു സ്റ്റേജ് രൂപപ്പെട്ടുകഴിഞ്ഞാൽ പിന്നെ അതിലുള്ള modifications മാത്രമെ സാധ്യമാകൂ, അല്ലാതെ തിരിച്ച് പോകാൻ സാധിക്കില്ല.'


നിയന്ത്രകനില്ലാത്ത ഒരു സം‌വിധാനത്തില്‍ മുന്നോട്ടുള്ള ഗമനത്തേക്കാല്‍ പിന്നോട്ടടിക്കാനുള്ള സാധ്യതയാണ് കൂടുതല്‍ എന്ന് സാമാന്യ ബുദ്ധി പറയുന്നു. അതിജീവനത്തിന്‍റെ പാതയില്‍ പിഴവുകള്‍ സംഭവിക്കാതെ പുരോഗമനത്തിന്‍റെ പാതയില്‍ തന്നെ മുന്നോട്ട് പോകുന്നതെന്തുകൊണ്ട് എന്ന് വിശദീകരിക്കാന്‍ കഴിയുമോ? തിര്‍ച്ചുള്ള പോക്കിനു തടസ്സം നില്‍ക്കുന്നതെന്താണ്?

Salim PM said...

kaalidaasan said...

'കാളിദാസന്‍ പറയുന്നത് ജീവികള്‍ സ്വയം ബുദ്ധി ഉപയോഗിച്ചാണ് സെലക്‌ഷന്‍ നടത്തുന്നത് എന്നാണ്.'

കാളിദാസന്‍ പറയാത്ത കാര്യം കാളിദാസന്റെ വായില്‍ തിരുകല്ലെ കല്‍ക്കി.'



'Natural selection എന്നതിന്റെ വിവക്ഷ മറ്റൊരു ശക്തിയുടെയും പ്രേരണ ഇല്ലാതെ തനിയെ നടക്കുന്ന selection ആണ്. ജീവികള്‍ സ്വയം തെരഞ്ഞെടുക്കുന്നതാണ്. ബുദ്ധിയുള്ള ജീവികളാണിത് തെരഞ്ഞെടുത്ത് അതിജീവനത്തിനുപയോഗിക്കുന്നത്.


ഈ പറഞ്ഞതിന്‍റെ അര്‍ഥം ബുദ്ധിയുള്ള ജീവികള്‍ ബോധപൂര്‍‌വ്വം ബുദ്ധി ഉപയോഗിച്ചു തിരഞ്ഞെടുക്കുന്നുവെന്നല്ലെങ്കില്‍ പിന്നെ എന്താണ്?

ഇതില്‍ ബോധപൂര്‍‌വ്വം എന്നുള്ള വാക്കു മാത്രമാണ് ഞാന്‍ കൂടുതലായി ഉപയോഗിച്ചത്. അത് കാര്യം വ്യക്തമാക്കാന്‍ വേണ്ടിയാണ്. കാളിദാസന്‍ പറഞ്ഞിരിക്കുന്നത് ജീവികളാണ് തിരഞ്ഞെടുക്കുന്നത് എന്ന്. അവയ്ക്ക് ബുദ്ധിയുണ്ട് എന്നും കാളിദാസന്‍ പറയുന്നു. പിന്നെ ബുദ്ധിയുള്ള ജീവികള്‍ സ്വബോധമില്ലാതെ തിരഞ്ഞെടുക്കുന്നു എന്നു ഞാന്‍ പറയണോ?

Salim PM said...

kaalidaasan said...

കലികി,

താങ്കള്‍ അംഗീകരിക്കുമോ എന്നാണൂ ഞാന്‍ ചോദിച്ചത്.

തെളിവുണ്ടെങ്കില്‍ അംഗീക്കരിക്കാം എന്നു പറയാന്‍ ആരുടെയും അനുവദം ആവശ്യമില്ല.


തെളിവില്ലാത്ത കാര്യങ്ങള്‍ ഞാന്‍ അംഗീകരിക്കണം എന്നു കാളിദാസന്‍ വാശിപിടിക്കുന്നതിലെ യുക്തി എനിക്കു പിടികിട്ടുന്നില്ല. എനിക്ക് ബോധ്യമായിട്ടില്ല, അതുകൊണ്ട് ഞാന്‍ അംഗീകരിക്കുന്നില്ല. അത്രതന്നെ.

പരിണാമം നടക്കുന്നുണ്ടെന്ന് താങ്കള്‍ തന്നെ സമ്മതിച്ചതാണ്. ഉരുണ്ടുകളിക്കാതെ ഉത്തരം പറയൂ കല്‍ക്കി.

ഇതില്‍ ഉരുണ്ടുകളിയുടെ കാര്യമൊന്നുമില്ല. പരിണാം നടക്കുന്നുണ്ട് എന്നത് പല തെളിവുകളിലൂടെയും എനിക്ക് ബോധ്യമായ സംഗതിയാണ്. നിയാണ്ടര്‍താല്‍ മനുഷ്യന്‍റെ ഉദാഹരണം ഞാന്‍ മുമ്പ് പറഞ്ഞിട്ടുള്ളതാണ്. എന്നു കരുതി എല്ലാ ജീവജാലങ്ങളും ഒരേജീവിയില്‍ നിന്നു പരിണമിച്ചുണ്ടായതാണെന്ന് വിശ്വസിക്കത്ത രീതിയിലുള്ള തെളിവുകള്‍ എന്‍റെ അറിവില്‍ പെട്ടിടത്തോളം ലഭമായിട്ടില്ല. ഇക്കാര്യത്തില്‍ ഇപ്പോഴും തര്‍ക്കങ്ങളും വിവാദങ്ങളും നിലനില്‍ക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ലഭ്യമായ അറിവുകള്‍ വെച്ച് ഇത് തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ഞാന്‍ അം‌ഗീകരിക്കുന്നുമില്ല.

അപ്പൂട്ടൻ said...

വവ്വാലുകള്‍ ഇരപിടിക്കുന്ന വിസ്മയകരമായ രീതിയെക്കുറിച്ച് വിവരിച്ചുകൊണ്ട് ഡോക്കിന്‍സ് അത്ഭുത പരതന്ത്രനാകുന്നത് കാണുക:

കൽക്കീ,
താങ്കളും ക്വോട്ട് എഴുതിത്തുടങ്ങിയൊ?

എങ്കിൽ താങ്കൾ ആ പുസ്തകം മുഴുവൻ വായിക്കേണ്ടതുണ്ട്, അപ്പോൾ ഒരുപക്ഷെ അദ്ഭുതം താങ്കൾക്കായിരിക്കും. താങ്കൾ ഇവിടെ എഴുതിയ വാചകം completely out of context ആണ്. ഡോക്കിൻസ് വവ്വാലുകളുടെ ഇരപിടിക്കുന്ന രീതിയിൽ അൽഭുതം പ്രകടിപ്പിച്ചുകൊണ്ടല്ല ഇത് എഴുതിയിട്ടുള്ളത് (അദ്ദേഹത്തിന് ഇതിൽ അതിശയകരമായി ഒന്നും തോന്നിയില്ല എന്ന അർത്ഥം ഇതിനില്ല.)

Blind Watchmaker-ലെ വാചകങ്ങൾ ഇവയാണ്. Here Dawkins is talking about the comment of another scientist. ശബ്ദപ്രതിഫലനം ഉപയോഗിച്ച് വവ്വാലുകൾ കാണുന്നു എന്ന കൺസെപ്റ്റ് അംഗീകരിക്കാനാവാത്ത ഒരു ശാസ്ത്രജ്ഞന്റെ ചിന്താഗതിയോടുള്ള പ്രതികരണമാണിത്.

It is easy to sympathize with the distinguished sceptic. There is something very human in his reluctance to believe. It is because our own human senses are not capable of doing what bats do that wee find it hard to believe. Because we can only understand it at a level of artificial instrumentation, and mathematical calculations on paper, we find it hard to imagine a little aninal doint it in his head. Yet the mathematical calculations that would be necessary to explain the principles of vision are just as complex and difficult, and nobody has ever had any difficulty in believing that little animals can see.

ക്വോട്ടിനെക്കുറിച്ച് പ്രതികരിച്ചുവെന്നേയുള്ളൂ. Blind Watchmaker പോലുള്ള പുസ്തകങ്ങളിൽ നിന്നും ക്വോട്ട് ചെയ്യുമ്പോൾ സൂക്ഷിക്കണം, അത് വായിച്ചിട്ടുള്ളവർ ധാരാളം പേരുണ്ടാവും.
ബാക്കി പിന്നീടെഴുതാം.

kaalidaasan said...

>>>>>> ജീവികള്‍ സ്വയം തെരഞ്ഞെടുക്കുന്നതാണ്. ബുദ്ധിയുള്ള ജീവികളാണിത് തെരഞ്ഞെടുത്ത് അതിജീവനത്തിനുപയോഗിക്കുന്നത്.

ഈ പറഞ്ഞതിന്‍റെ അര്‍ഥം ബുദ്ധിയുള്ള ജീവികള്‍ ബോധപൂര്‍‌വ്വം ബുദ്ധി ഉപയോഗിച്ചു തിരഞ്ഞെടുക്കുന്നുവെന്നല്ലെങ്കില്‍ പിന്നെ എന്താണ്?

ഇതില്‍ ബോധപൂര്‍‌വ്വം എന്നുള്ള വാക്കു മാത്രമാണ് ഞാന്‍ കൂടുതലായി ഉപയോഗിച്ചത്. അത് കാര്യം വ്യക്തമാക്കാന്‍ വേണ്ടിയാണ്. കാളിദാസന്‍ പറഞ്ഞിരിക്കുന്നത് ജീവികളാണ് തിരഞ്ഞെടുക്കുന്നത് എന്ന്. അവയ്ക്ക് ബുദ്ധിയുണ്ട് എന്നും കാളിദാസന്‍ പറയുന്നു. പിന്നെ ബുദ്ധിയുള്ള ജീവികള്‍ സ്വബോധമില്ലാതെ തിരഞ്ഞെടുക്കുന്നു എന്നു ഞാന്‍ പറയണോ?<<<<<<


കല്‍ക്കി,

മനുഷ്യര്‍ക്ക് മാത്രമേ ബോധ പൂര്‍വ്വം ബുദ്ധിയുപയോഗിക്കാനുള്ള കഴിവുള്ളു എന്ന് വളഞ്ഞു മൂക്കില്‍ പിടിക്കാനാണു താങ്കളിവിടെ ബോധപൂര്‍വം  എന്ന വാക്കു തിരുകി കയറ്റിയത്.

മനുഷ്യര്‍ക്ക് മാത്രമല്ല ബുദ്ധിയുള്ളത്, മറ്റ് ജീവികള്‍ക്കും ബുദ്ധിയുണ്ട് എന്നു സൂചിപ്പിക്കാന്‍ തന്നെയാണു ഞാന്‍ ബുദ്ധിയുള്ള ജീവികളാണ്, അതി ജീവനത്തിനു യോജിച്ച പ്രത്യേകതകള്‍ തെരഞ്ഞെടുക്കുന്നത് എന്നു പരമര്‍ശിച്ചത്. അത് ബോധപൂര്‍വ്വം ബുദ്ധിയുപയോഗിച്ചാണോ സ്വബോധമില്ലാതെയാണോ എന്നതിനു പ്രസക്തിയില്ല. അവിടെ അള്ളായെ പ്രതിഷ്ടിക്കണമെങ്കില്‍ സുബോധം തിരുകി കയറ്റേണ്ടത് കല്‍ക്കിയുടെ ആവശ്യമാണ്. എനിക്കതിന്റെ ആവശ്യമില്ല.

മനുഷ്യനു ബോധം കൊടുക്കുന്നത് അള്ളായാണെന്നു സ്ഥാപിക്കാന്‍ വേണ്ടിയാണു കല്‍ക്കി അതിവിടെ തിരുകിയത്. എങ്കില്‍ പിന്നെ എന്തുകൊണ്ടാണൊരു കൊച്ചു കുട്ടിക്ക് മുതിര്‍ന്ന മനുഷ്യന്റെ ബോധം അള്ളാ കൊടുക്കാത്തത്? ആദത്തെ അള്ള സൃഷ്ടിച്ചത് ബുദ്ധിയും ബോധവുമുള്ള പൂര്‍ണ്ണ മനുഷ്യനായിട്ടു തന്നെയല്ലേ? പിന്നെങ്ങനെ ആദാമിന്റെ മകനു ജനിക്കുമ്പോള്‍ ആദാമിന്റെ ബോധമില്ലാതെ പോകുന്നു?

kaalidaasan said...

>>>>>> തെളിവില്ലാത്ത കാര്യങ്ങള്‍ ഞാന്‍ അംഗീകരിക്കണം എന്നു കാളിദാസന്‍ വാശിപിടിക്കുന്നതിലെ യുക്തി എനിക്കു പിടികിട്ടുന്നില്ല. എനിക്ക് ബോധ്യമായിട്ടില്ല, അതുകൊണ്ട് ഞാന്‍ അംഗീകരിക്കുന്നില്ല. അത്രതന്നെ.<<<<<<

കല്‍ക്കി,

പരിണാമത്തിനു തെളിവില്ല തെളിവില്ല എന്ന് താങ്കള്‍ പറയുന്നു. അതിന്റെ കൂടെ പരിണാം നടക്കുന്നുണ്ട് എന്നത് പല തെളിവുകളിലൂടെയും എനിക്ക് ബോധ്യമായ സംഗതിയാണ്, എന്നും പറയുന്നു.

ഞാന്‍ സംവദിക്കുന്നത് വെറുമൊരു കല്ലിനോടാണോ എന്ന് ഞാനിപ്പോള്‍ സംശയിക്കുന്നു.

എല്ലാ ജീവികളും ഒരേ കോശത്തില്‍ നിന്ന് എന്നത് ആദ്യമേ ചിന്തിക്കേണ്ട കല്‍ക്കി. കുറച്ചു കഴിഞ്ഞിട്ടു മതി. മനുഷ്യന്‍ എന്ന ജീവി മറ്റൊരു ജീവിയില്‍ നിന്നുമാണോ പരിണമിച്ചതെന്നു മാത്രം, പറയൂ ഇപ്പോള്‍. എന്തേ പറയാന്‍ സാധിക്കുമോ?

Salim PM said...

അപ്പൂട്ടന്‍,

ഞാന്‍ ഉദ്ധരിച്ച ക്വാട്ടിന്‍റെ കുറച്ചു കൂടി ഭാഗങ്ങള്‍ താങ്കള്‍ ഉദ്ധരിച്ചുവെന്നല്ലാതെ ഞാന്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ എന്ത് അര്‍ഥമാണ് അതിനുള്ളത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. (അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ദയവുചെയ്ത് അത് വ്യകതമാക്കുക) മാത്രമല്ല വവ്വാലിന്‍റെ കഴിവ് ആധുനിക ശാസ്ത്രത്തെപ്പോലും വിസ്മയിപ്പിക്കുന്നതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതുപോലുള്ള വിസ്മയകരമായ കഴിവുകള്‍ ജീവികളില്‍ രൂപപ്പെട്ടുവന്നത് അന്ധവും ബധിരവും മൂകവുമായ പ്രകൃതിയുടെ തിരഞ്ഞെടുക്കലിലൂടെയാണ് എന്ന കാര്യം അംഗീകരിക്കാന്‍ അല്പം പ്രയാസമുണ്ട്.

Salim PM said...

കാളിദാസന്‍

>>>മനുഷ്യര്‍ക്ക് മാത്രമേ ബോധ പൂര്‍വ്വം ബുദ്ധിയുപയോഗിക്കാനുള്ള കഴിവുള്ളു എന്ന് വളഞ്ഞു മൂക്കില്‍ പിടിക്കാനാണു താങ്കളിവിടെ ബോധപൂര്‍വം എന്ന വാക്കു തിരുകി കയറ്റിയത്.<<<

ഞാന്‍ പറയാത്ത അര്‍ഥങ്ങള്‍ എന്‍റെ വാചകങ്ങള്‍ക്ക് കല്പ്പിക്കേണ്ടതില്ല. അങ്ങനെ ഒരുദ്ദേശ്യവും എനിക്കില്ല.

>>>മനുഷ്യര്‍ക്ക് മാത്രമല്ല ബുദ്ധിയുള്ളത്, മറ്റ് ജീവികള്‍ക്കും ബുദ്ധിയുണ്ട് എന്നു സൂചിപ്പിക്കാന്‍ തന്നെയാണു ഞാന്‍ ബുദ്ധിയുള്ള ജീവികളാണ്, അതി ജീവനത്തിനു യോജിച്ച പ്രത്യേകതകള്‍ തെരഞ്ഞെടുക്കുന്നത് എന്നു പരമര്‍ശിച്ചത്.<<<

മനുഷ്യര്‍ക്ക് മാത്രമല്ല മറ്റു ജീവികള്‍ക്കും ബുദ്ധിയുണ്ട് എന്നത് നിഷേധിച്ചിട്ടില്ലല്ലോ. പിന്നെ എന്തിനാണ് ഈ വൃഥാ വ്യായാമം കാളിദാസാ.

>>>മനുഷ്യനു ബോധം കൊടുക്കുന്നത് അള്ളായാണെന്നു സ്ഥാപിക്കാന്‍ വേണ്ടിയാണു കല്‍ക്കി അതിവിടെ തിരുകിയത്<<<

മനുഷ്യനെന്നല്ല സര്‍‌വ്വ ജീവജാലങ്ങള്‍‍ക്കും ബോധം കൊടുക്കുന്നത് ദൈവം ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇതൊന്നും തന്നെ കാളിദാസന്‍ പറഞ്ഞതിനെ ന്യായീകരിക്കുന്നില്ല. അപ്പൂട്ടന്‍റെ കമന്‍റിനു മറുപടിയായി ഞാന്‍ പറഞ്ഞ വവ്വാലിന്‍റെ ഉദാഹരണത്തിലെ ഇരപിടിക്കാനുള്ള വവ്വാലിന്‍റെ കഴിവ് വവ്വാല്‍ ബുദ്ധിയുപയോഗിച്ച് രൂപപ്പെടുത്തിയെടുത്തതാണെന്ന് കാളിദാസന്‍ സമ്മതിക്കുന്നുവോ?

Salim PM said...
This comment has been removed by the author.
Salim PM said...

>>>>>പരിണാമത്തിനു തെളിവില്ല തെളിവില്ല എന്ന് താങ്കള്‍ പറയുന്നു. അതിന്റെ കൂടെ പരിണാം നടക്കുന്നുണ്ട് എന്നത് പല തെളിവുകളിലൂടെയും എനിക്ക് ബോധ്യമായ സംഗതിയാണ്, എന്നും പറയുന്നു.<<<<

കാളിദാസനൊഴിച്ച് ബാക്കി വായനക്കാര്‍ക്കെല്ലാം ഞാന്‍ പറഞ്ഞത് മനസ്സിലാകുന്നുണ്ട്. ഒന്നുകില്‍ കാളിദാസന്‍റെ ഗ്രാഹ്യശക്തിക്ക് എന്തോ കുഴപ്പമുണ്ട്. അല്ലെങ്കില്‍ മനസ്സിലായില്ലെന്നു നടിക്കുന്നു. പരിണാമത്തിനു തെളിവില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷേ, പരിണാമം നടന്നത് കാളിദാസന്‍ പറയുന്ന അതേ രീതിയില്‍ തനെയാണെന്ന് ഞാനും സമ്മതിച്ചു തരണം എന്നു പറയുന്നത് പിടിവാശിയാണ്. എല്ലാജീവികളും ഒരു ഏക കോശജീവിയില്‍ നിന്നു പരിണമിച്ചുണ്ടായതാണെന്നതിനു തെളിവു ലഭിക്കാത്തതു കൊണ്ട് ഞാന്‍ വിശ്വസിക്കുന്നില്ല എന്നു മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ.

>>>>മനുഷ്യന്‍ എന്ന ജീവി മറ്റൊരു ജീവിയില്‍ നിന്നുമാണോ പരിണമിച്ചതെന്നു മാത്രം, പറയൂ ഇപ്പോള്‍. എന്തേ പറയാന്‍ സാധിക്കുമോ?<<<<

മനുഷ്യന്‍റെ പൂര്‍‌വ്വികനായ ജീവിയെ മനുഷ്യന്‍ എന്നു വിളിക്കാന്‍ കാളിദാസനു ബുധിമുട്ടുണ്ടെങ്കില്‍ മറ്റെന്തെങ്കിലും പേരില്‍ വിളിച്ചോളൂ. എനിക്കു വിരോധമൊന്നുമില്ല.

Salim PM said...

>>>>>എങ്കിൽ താങ്കൾ ആ പുസ്തകം മുഴുവൻ വായിക്കേണ്ടതുണ്ട്, അപ്പോൾ ഒരുപക്ഷെ അദ്ഭുതം താങ്കൾക്കായിരിക്കും.<<<<

ആ പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു:

'...having built up the mystery, my other main aim is to remove it again by explaining the solution.'

പഷേ, ഞാന്‍ എത്ര നോക്കിയിട്ടും അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പരിഹാരം കാണുന്നില്ല. പറ്റുമെങ്കില്‍ അപ്പൂട്ടന്‍റെ സഹായം ഇക്കാര്യത്തില്‍ കിട്ടിയാല്‍ ഉപകാരം (പരിഹാസമല്ല)

kaalidaasan said...

>>>>>പക്ഷേ, പരിണാമം നടന്നത് കാളിദാസന്‍ പറയുന്ന അതേ രീതിയില്‍ തനെയാണെന്ന് ഞാനും സമ്മതിച്ചു തരണം എന്നു പറയുന്നത് പിടിവാശിയാണ്. <<<<

കല്‍ക്കി,

താങ്കള്‍ എന്തെങ്കിലും സമ്മതിച്ചു തരണമെന്ന ഒരു പിടി വാശിയും എനിക്കില്ല. ഞാന്‍ ഒരു ചോദ്യമാണു താങ്കളോട് ചോദിച്ചത്.

പരിണാമം നടക്കുന്നതിനെ വിശദീകരിക്കാന്‍ എനിക്ക് ചില രീതികളുണ്ട്. താങ്കള്‍ അതൊന്നും അംഗീകരിക്കേണ്ട. താങ്കളുടെ രിതിയില്‍ വിശദീകരിച്ചോളൂ.

എന്റെ ചോദ്യമതേക്കുറിച്ചൊന്നുമല്ല. മനുഷ്യന്‍ മനുഷ്യനല്ലാത്ത മറ്റൊരു ജീവിയില്‍ നിന്നും പരിണമിച്ചുണ്ടായതാണെന്ന് താങ്കള്‍ അംഗീകരിക്കുന്നുണ്ടോ? ചോദ്യം വളരെ ലളിതവും ആര്‍ക്കും മനസിലാകുന്നതുമാണ്. ഒരുത്തരം പ്രതീക്ഷിക്കുന്നു.



>>>>>>മനുഷ്യന്‍റെ പൂര്‍‌വ്വികനായ ജീവിയെ മനുഷ്യന്‍ എന്നു വിളിക്കാന്‍ കാളിദാസനു ബുധിമുട്ടുണ്ടെങ്കില്‍ മറ്റെന്തെങ്കിലും പേരില്‍ വിളിച്ചോളൂ. എനിക്കു വിരോധമൊന്നുമില്ല.<<<<<

വീണ്ടും എന്റെ ചോദ്യത്തിനു ചുറ്റും താങ്കളൊരു നാടകം കളിക്കുന്നു.

എന്റെ അഭിപ്രായം മനുഷ്യന്‍ മനുഷ്യനല്ലാത്ത മറ്റൊരു ജീവിയില്‍ നിന്നും പരിണമിച്ചുണ്ടായി എന്നാണ്. അതുകൊണ്ടാണു ഞാന്‍ അതിനെ പരിണാമം എന്നു വിളിക്കുന്നത്. താങ്കള്‍കും അതേ അഭിപ്രായമാണോ? എന്തേ ഈ ചോദ്യത്തിനു മാത്രം താങ്കള്‍ നേരിട്ടൊരുത്തരം തരുന്നില്ല.

മനുഷ്യന്‍ പരിണമിച്ചു മനുഷ്യനുണ്ടാകുന്നു എന്നാണോ പരിണാമം കൊണ്ട് താങ്കള്‍ അര്‍ത്ഥമാക്കുന്നത്?

Salim PM said...

>>>>എന്റെ അഭിപ്രായം മനുഷ്യന്‍ മനുഷ്യനല്ലാത്ത മറ്റൊരു ജീവിയില്‍ നിന്നും പരിണമിച്ചുണ്ടായി എന്നാണ്.<<<


അത്രയേ ഉള്ളോ? ഇത് ഞാന്‍ അംഗീകരിക്കുന്നു. എന്താ പോരേ?

ഇനി എന്‍റെ ചോദ്യത്തിന് കാളിദാസന്‍ മറുപടി പറയൂ.

അപ്പൂട്ടന്‍റെ കമന്‍റിനു മറുപടിയായി ഞാന്‍ പറഞ്ഞ വവ്വാലിന്‍റെ ഉദാഹരണത്തിലെ ഇരപിടിക്കാനുള്ള വവ്വാലിന്‍റെ കഴിവ് വവ്വാല്‍ ബുദ്ധിയുപയോഗിച്ച് രൂപപ്പെടുത്തിയെടുത്തതാണെന്ന് കാളിദാസന്‍ സമ്മതിക്കുന്നുവോ?

അപ്പൂട്ടൻ said...

ഞാന്‍ ഉദ്ധരിച്ച ക്വാട്ടിന്‍റെ കുറച്ചു കൂടി ഭാഗങ്ങള്‍ താങ്കള്‍ ഉദ്ധരിച്ചുവെന്നല്ലാതെ ഞാന്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ എന്ത് അര്‍ഥമാണ് അതിനുള്ളത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

കൽക്കീ,
താങ്കൾ ഉദ്ധരിച്ച വാചകത്തിന്റെ അർത്ഥം താങ്കൾ ഉദ്ദേശിച്ചതല്ല എന്നാണ് ഞാൻ പറഞ്ഞതിന്റെ സാരം. It is because our own human senses are not capable of doing what bats do that we find it hard to believe എന്നെഴുതിയതിനുശേഷം ഇതെഴുതുമ്പോൾ നമുക്കത് മനസിലാക്കാൻ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു എന്നാണ് ഉദ്ദേശിക്കുന്നത്, അല്ലാതെ ആ സവിശേഷത കണ്ട് കണ്ണൂതള്ളിയിരിപ്പാണ് എന്നല്ല. കൂടാതെ ആ വാചകം തുടങ്ങുന്നത് “Because we can only understand it…” എന്നാണ്, അതിലെ because എടുത്തുകളഞ്ഞ് വായിച്ചാൽ താങ്കൾ കരുതിയതുപോലൊക്കെ വായിക്കാമായിരിക്കും.

ഒരു ക്വോട്ട് എടുത്തെഴുതുമ്പോൾ എന്താണ് അതിലടങ്ങിയിരിക്കുന്ന അർത്ഥം എന്നത് മനസിലാക്കാതെ മുക്കും മൂലയും ചുമ്മാ പരാമർശിച്ച് തന്റെ വാദം കൊഴുപ്പിക്കുന്നതിന് എന്താണ് പറയേണ്ടത്? ഈയടുത്ത കാലത്ത് ധാരാളം പ്രയോഗിക്കപ്പെട്ടിട്ടുള്ള ഒന്നാണ് അത്.

ഇനി, പ്രകൃതിയുടെ വൈവിധ്യവും സങ്കീർണതയും miniaturization-ഉം ഒക്കെ ശാസ്ത്രത്തെ അതിശയിപ്പിച്ചിട്ടുണ്ട്, ഡോക്കിൻസും അതിൽ നിന്നും വ്യത്യസ്തനൊന്നുമല്ല.നാം പ്രകൃതിയുടെ തന്നെ ഒരു subset മാത്രമല്ലേ, സ്വാഭാവികമായും പ്രകൃതി ചെയ്യുന്നത്ര efficient ആയി മനുഷ്യന് ചെയ്യാൻ സാധിക്കില്ല. നാം ചെയ്യുന്നതിനേക്കാൾ നന്നായി ചെയ്യാൻ സാധിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു അതിശയം തന്നെയാണ് ഈ ശാസ്ത്രജ്ഞരെല്ലാം പങ്കുവെയ്ക്കുന്നത്. ഇഴപിരിച്ചുനോക്കുമ്പോൾ അതിസാധാരണമായതും അതീവസങ്കീർണമായതും ആയ പലതും നാം മനസിലാക്കുന്നു, നമുക്കത് replicate ചെയ്യാനാവില്ല എന്നതിനാൽ തന്നെ അതിൽ അതിശയിച്ചുപോകും, സ്വാഭാവികമല്ലേ അത്? ഒരുകാലത്ത് മഴവില്ല് പോലും അതിശയകരമായ കാര്യമായിരുന്നു, ഇന്നത്, ചെറിയതോതിലാണെങ്കിലും, നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നില്ലേ? ഇന്നും ചക്രവാളത്തിൽ ഒരു മഴവില്ല് സൃഷ്ടിക്കാൻ പറഞ്ഞാൽ മനുഷ്യൻ ചുറ്റിപ്പോകും. അത് സാധ്യമാകുന്നതുവരെയെങ്കിലും (ഒരുപക്ഷെ അപ്പോഴും) മഴവില്ലിന്റെ സൗന്ദര്യം നാം ആസ്വദിക്കുകയും അതിൽ അതിശയിക്കുകയും ചെയ്യും!! ഒരർത്ഥത്തിൽ, എനിക്ക് ചെയ്യാൻ കഴിയാത്ത ഒരു കാര്യം മറ്റൊരാൾ അനായാസം ചെയ്യുന്നതുകാണുമ്പോൾ ഞാൻ അതിശയിച്ചുപോകാറുണ്ട്, ചില നടന്മാരുടെ അഭിനയം കാണുമ്പോഴും ചില രചനകൾ കാണുമ്പോഴും/വായിക്കുമ്പോഴും ക്രിക്കറ്റിൽ ചിലരുടെ ബാറ്റിങ്ങ്/ബൗളിങ്ങ് കാണുമ്പോഴും ഒക്കെ അൽഭുതം തോന്നും, പക്ഷെ അത് അപ്രാപ്യമല്ലെന്ന് അറിയാവുന്നതുമാണ്.

അപ്പൂട്ടൻ said...

ഡോക്കിന്സ് പോലും അത്ഭുതം കൂറുന്ന ആ പ്രതിഭാസം തികച്ചും യാദൃച്ഛികമായി രൂപപ്പെട്ടു വന്നതാണ് എന്നു വിശ്വസിക്കാന് അസാമാന്യ തലച്ചോര് തന്നെ വേണം
കഴിവുകൾ ഉണ്ടാകുന്നതിലല്ല, മറിച്ച് കഴിവുകൾ നിലനിർത്തുന്നിടത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നത് ഞാൻ പറഞ്ഞുകഴിഞ്ഞതാണ്. ഇതുവരെ ആ concept പിടികിട്ടിയിട്ടില്ലെങ്കിൽ എനിക്കെന്ത് ചെയ്യാനാവും?
യദൃശ്ചികമായാണ് ഇവയെല്ലാം രൂപപ്പെട്ടുവരുന്നത് എന്നാണ് താങ്കൾ ഇതുവരെയും മനസിലാക്കിയിട്ടുള്ളതെങ്കിൽ Blind Watchmaker വായിക്കുന്നതിൽ പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല.

ഇപ്പോഴുള്ള മനുഷ്യന് ഫൈനല് പ്രോഡക്ട് ആണെന്നു ഞാന് പറഞ്ഞില്ല. മനുഷ്യന് പരിണമിച്ച് മനുഷ്യനേക്കാള് ഉത്തമമായ മറ്റൊരു ജീവി ഉണ്ടായിക്കൂടെന്നില്ല.
Not bad. പക്ഷെ അന്നിലയ്ക്ക് നോക്കിയാൽ മതങ്ങൾ പറയുന്ന പല കാര്യങ്ങളും തെറ്റാണെന്നുവരും. ലോകാവസാനം വരേയ്ക്കും ഉള്ള തത്വസംഹിതകൾ മനുഷ്യനേക്കാൾ ഉത്തമമായ മറ്റൊരു ജീവിയ്ക്ക് അപര്യാപ്തമായേക്കാം. കൂടാതെ മനുഷ്യന് മുൻപ് ഉണ്ടായ ജീവികൾക്ക് മറ്റൊരു വിധത്തിൽ ദൈവം തത്വസംഹിതകൾ നൽകിയിട്ടുണ്ടെന്നും വരാം.

അപ്പൂട്ടൻ said...

A comment that was stuck in spam
ഞാന്‍ ഉദ്ധരിച്ച ക്വാട്ടിന്‍റെ കുറച്ചു കൂടി ഭാഗങ്ങള്‍ താങ്കള്‍ ഉദ്ധരിച്ചുവെന്നല്ലാതെ ഞാന്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ എന്ത് അര്‍ഥമാണ് അതിനുള്ളത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

കൽക്കീ,
താങ്കൾ ഉദ്ധരിച്ച വാചകത്തിന്റെ അർത്ഥം താങ്കൾ ഉദ്ദേശിച്ചതല്ല എന്നാണ് ഞാൻ പറഞ്ഞതിന്റെ സാരം. It is because our own human senses are not capable of doing what bats do that we find it hard to believe എന്നെഴുതിയതിനുശേഷം ഇതെഴുതുമ്പോൾ നമുക്കത് മനസിലാക്കാൻ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു എന്നാണ് ഉദ്ദേശിക്കുന്നത്, അല്ലാതെ ആ സവിശേഷത കണ്ട് കണ്ണൂതള്ളിയിരിപ്പാണ് എന്നല്ല. കൂടാതെ ആ വാചകം തുടങ്ങുന്നത് “Because we can only understand it…” എന്നാണ്, അതിലെ because എടുത്തുകളഞ്ഞ് വായിച്ചാൽ താങ്കൾ കരുതിയതുപോലൊക്കെ വായിക്കാമായിരിക്കും. ഒരു ക്വോട്ട് എടുത്തെഴുതുമ്പോൾ എന്താണ് അതിലടങ്ങിയിരിക്കുന്ന അർത്ഥം എന്നത് മനസിലാക്കാതെ മുക്കും മൂലയും ചുമ്മാ പരാമർശിച്ച് തന്റെ വാദം കൊഴുപ്പിക്കുന്നതിന് എന്താണ് പറയേണ്ടത്? ഈയടുത്ത കാലത്ത് ധാരാളം പ്രയോഗിക്കപ്പെട്ടിട്ടുള്ള ഒന്നാണ് അത്.

അപ്പൂട്ടൻ said...

ഇനി, പ്രകൃതിയുടെ വൈവിധ്യവും സങ്കീർണതയും miniaturization-ഉം ഒക്കെ ശാസ്ത്രത്തെ അതിശയിപ്പിച്ചിട്ടുണ്ട്, ഡോക്കിൻസും അതിൽ നിന്നും വ്യത്യസ്തനൊന്നുമല്ല.നാം പ്രകൃതിയുടെ തന്നെ ഒരു subset മാത്രമല്ലേ, സ്വാഭാവികമായും പ്രകൃതി ചെയ്യുന്നത്ര efficient ആയി മനുഷ്യന് ചെയ്യാൻ സാധിക്കില്ല. നാം ചെയ്യുന്നതിനേക്കാൾ നന്നായി ചെയ്യാൻ സാധിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു അതിശയം തന്നെയാണ് ഈ ശാസ്ത്രജ്ഞരെല്ലാം പങ്കുവെയ്ക്കുന്നത്. ഇഴപിരിച്ചുനോക്കുമ്പോൾ അതിസാധാരണമായതും അതീവസങ്കീർണമായതും ആയ പലതും നാം മനസിലാക്കുന്നു, നമുക്കത് replicate ചെയ്യാനാവില്ല എന്നതിനാൽ തന്നെ അതിൽ അതിശയിച്ചുപോകും, സ്വാഭാവികമല്ലേ അത്? ഒരുകാലത്ത് മഴവില്ല് പോലും അതിശയകരമായ കാര്യമായിരുന്നു, ഇന്നത്, ചെറിയതോതിലാണെങ്കിലും, നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നില്ലേ? ഇന്നും ചക്രവാളത്തിൽ ഒരു മഴവില്ല് സൃഷ്ടിക്കാൻ പറഞ്ഞാൽ മനുഷ്യൻ ചുറ്റിപ്പോകും. അത് സാധ്യമാകുന്നതുവരെയെങ്കിലും (ഒരുപക്ഷെ അപ്പോഴും) മഴവില്ലിന്റെ സൗന്ദര്യം നാം ആസ്വദിക്കുകയും അതിൽ അതിശയിക്കുകയും ചെയ്യും!! ഒരർത്ഥത്തിൽ, എനിക്ക് ചെയ്യാൻ കഴിയാത്ത ഒരു കാര്യം മറ്റൊരാൾ അനായാസം ചെയ്യുന്നതുകാണുമ്പോൾ ഞാൻ അതിശയിച്ചുപോകാറുണ്ട്, ചില നടന്മാരുടെ അഭിനയം കാണുമ്പോഴും ചില രചനകൾ കാണുമ്പോഴും/വായിക്കുമ്പോഴും ക്രിക്കറ്റിൽ ചിലരുടെ ബാറ്റിങ്ങ്/ബൗളിങ്ങ് കാണുമ്പോഴും ഒക്കെ അൽഭുതം തോന്നും, പക്ഷെ അത് അപ്രാപ്യമല്ലെന്ന് അറിയാവുന്നതുമാണ്.

അപ്പൂട്ടൻ said...

നിയന്ത്രകനില്ലാത്ത ഒരു സംവിധാനത്തില് മുന്നോട്ടുള്ള ഗമനത്തേക്കാല് പിന്നോട്ടടിക്കാനുള്ള സാധ്യതയാണ് കൂടുതല് എന്ന് സാമാന്യ ബുദ്ധി പറയുന്നു. അതിജീവനത്തിന്റെ പാതയില് പിഴവുകള് സംഭവിക്കാതെ പുരോഗമനത്തിന്റെ പാതയില് തന്നെ മുന്നോട്ട് പോകുന്നതെന്തുകൊണ്ട് എന്ന് വിശദീകരിക്കാന് കഴിയുമോ? തിര്ച്ചുള്ള പോക്കിനു തടസ്സം നില്ക്കുന്നതെന്താണ്?

തിരിച്ചുപോക്കിന് തടസം നിൽക്കുന്നതെന്താണ് എന്നത് ഞാൻ പറഞ്ഞതാണ്. ഒരു സങ്കീർണമായ ഒരു മെഷീൻ ലളിതമായ നിലയിലേയ്ക്ക് പോകണമെങ്കിൽ താങ്കൾ എന്ത് ചെയ്യും? ആകെയുള്ള workable option dismantling ആണ്. എന്നുവെച്ചാൽ അതിലെ നട്ടും ബോൾട്ടുമടക്കം ഓരോന്നായി അഴിച്ചെടുക്കുക, പിഴവില്ലാതെ. മെഷീന്റെ ഏതെങ്കിലുമൊരു ഭാഗം അത്തരത്തിൽ അഴിച്ചെടുക്കാനായില്ലെങ്കിൽ പിന്നെ ആ ഭാഗം തകർക്കുകയേ വഴിയുള്ളൂ. അത് ഒരു ഉപയോഗപ്രദമായ ഉപകരണം ആകുകയുമില്ല. പ്രകൃതിയിൽ ഇത്തരമൊരു dismantling സാധ്യമല്ല, കാരണം അത്തരമൊരു അഴിച്ചെടുക്കൽ നടത്താൻ പുറമേനിന്നുള്ള വേറെ പ്രക്രിയകളൊന്നും പ്രവർത്തിക്കുന്നില്ല (of course, there is demolition, neatly done by bacteria). The option available is to keep building on what is available now, providing more and more complex survival machines, using or disregarding features based on the needs present.
പിന്നെ, നിയന്ത്രകനില്ലാത്ത ഒരു സംവിധാനത്തിൽ മുന്നോട്ട് എന്നതിനേക്കാൾ പിന്നോട്ട് ആകാനാണ് സാധ്യത എന്നത് മനുഷ്യന്റെ സാമൂഹികമായ ഒരു ചിന്തയാണ് (അതുതന്നെ ഒരു പരിധി വരെ മാത്രമേ ശരിയാവുന്നുള്ളൂ. നാം മനസിലാക്കാതെ തന്നെ സമൂഹത്തിൽ ഒരുപാട് മുന്നേറ്റങ്ങൾ നടക്കുന്നുണ്ട്, അതേക്കുറിച്ച് കൂടുതൽ എഴുതുന്നില്ല). ഈ ചിന്ത വെച്ചാണ് പ്രകൃതിനിർദ്ധാരണം വായിക്കുന്നതെങ്കിൽ താങ്കൾക്ക് ഇത് മനസിലാക്കാൻ സാധിക്കാത്തതിൽ കുറ്റമൊന്നും ഞാൻ കാണുന്നില്ല. കൂടുതൽ വിശദീകരിക്കുന്നതിലെ വ്യർത്ഥത മനസിലാക്കാം എന്നുമാത്രം.

അപ്പൂട്ടൻ said...

അപ്പൂട്ടന് പറയുന്ന മരത്തിന്റെയും തണുപ്പിനെ അതിജീവിക്കാന് കഴിയാതെ നശിച്ചു പോകുന്ന ജീവികളുടെയും ഉദാഹരണം വളരെ ബാലിശമായിപ്പോയി. പ്രകൃതി ക്ഷോഭത്തെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാന് കഴിയാതെ ജീവികള് നശിക്കുന്നത് മാത്രമാണോ പ്രകൃതി നിര്ദ്ധാരണം?
ഒരു ഉദാഹരണം പറയുന്നത് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ വേണ്ടിയാണ്. എന്റെ കഴിവുകേടായിരിക്കാം.

നശിക്കലാണോ നിലനിൽക്കലാണോ ശ്രദ്ധിക്കേണ്ടത് എന്നത് വീക്ഷണത്തിനനുസരിച്ചിരിക്കും. ഇന്ന് നാം കാണുന്നത് survive ചെയ്ത ജീവികളേയാണ്, അവയെ നോക്കിയാണ് താങ്കളും ഞാനും ഡോക്കിൻസും ഒക്കെ അതിശയിക്കുന്നതും. ഇതിനിടെ നശിച്ചുപോയവ (ജീവികളായാലും അവയുടെ ഏതെങ്കിലും സവിശേഷതകളായാലും) നാം കാണുന്നില്ല, കാരണം Natural Selection എന്ന പ്രക്രിയ അവയെ ഒഴിവാക്കി.
ഏതൊരു വ്യതിയാനവും (which is random) നിലനിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അതിന്റെ അതിജീവനസാധ്യതയാണ്. പ്രതികൂലസാഹചര്യങ്ങളെ നേരിട്ട് നിലനിൽക്കാനാവുമോ എന്നതുതന്നെയല്ലേ എല്ലാത്തിന്റെയും അതിജീവനത്തിന്റെ ഘടകം തന്നെ. പ്രതികൂലസാഹചര്യങ്ങളുണ്ടാകാതിരിക്കുകയും (if there is status-quo in terms of climate, predators, food supply etc.) മാറ്റങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രസ്തുതജീവി നിലനിൽക്കും, കാലങ്ങളോളം. ഇതിലേതെങ്കിലും മാറിയാൽ സാഹചര്യം പ്രതികൂലമാകും, ഇല്ലേ? (ഒരു മാറ്റം സംഭവിച്ചാൽ ആ മാറ്റത്തോടുകൂടിയാണ് പ്രസ്തുതജീവി സാഹചര്യങ്ങളെ നേരിടുന്നത്. ഒരർത്ഥത്തിൽ സാഹചര്യം, at least temporarily, പ്രതികൂലം തന്നെയാകുമെന്നർത്ഥം. അന്നിലയ്ക്ക് നോക്കിയാൽ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് ആ മാറ്റത്തിനും ഉണ്ടായേ തീരൂ.)

അപ്പൂട്ടൻ said...

Finally, coming to your new comments about Dawkins.

Dawkins ഇങ്ങിനെ പറയുന്നു.
having built up the mystery, my other main aim is to remove it again by explaining the solution
ആ solution എന്തുതന്നെയായാലും, ഡോക്കിൻസിന്, ആ മേഖലയിലുള്ള പലർക്കും, സ്വീകാര്യമാണ്. താങ്കൾ നോക്കിയിട്ട് അതിനുള്ള പരിഹാരമൊന്നും കാണാൻ കഴിഞ്ഞില്ല എന്നതുകൊണ്ട് ഡോക്കിൻസ് പരിഹാരം കാണാതെ അതിശയിച്ചുപോയതാണെന്ന് അർത്ഥമാകുന്നതെങ്ങിനെ? ഒന്നാമത് അദ്ദേഹം എഴുതിയ സെൻസിലല്ല താങ്കൾ അർത്ഥം കണ്ടത്, (ക്വോട്ട് ഒരു ഉദാഹരണമായെടുത്താൽ) പിന്നെ പരിഹാരമൊന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടില്ലെന്ന് പറയുന്നതിൽ എന്തർത്ഥം? ഒരു പരിഹാരമെങ്കിലും ഉണ്ട് എന്ന് ബോധ്യമുള്ളതിനാലല്ലേ അദ്ദേഹം നിരവധി പുസ്തകങ്ങൾ എഴുതിയത്, സംശയമുണ്ടെങ്കിൽ അദ്ദേഹം എഴുതുമായിരുന്നോ?
Blind Watchmaker മുഴുവൻ മനസിലാക്കിത്തരാനുള്ള സ്കില്ലൊന്നും എനിക്കില്ല കൽക്കീ. സാമാന്യം നന്നായി ലളിതമായി വിശദീകരിക്കുന്ന ഒരു പുസ്തകമാണ് Blind Watchmaker. വായിച്ചാൽ മനസിലാകാതിരിക്കാൻ കാരണമൊന്നും ഞാൻ കാണുന്നില്ല, യോജിക്കുന്നോ ഇല്ലയോ എന്നത് സ്വന്തം വീക്ഷണമനുസരിച്ചിരിക്കും.

അപ്പൂട്ടൻ said...

Again a comment missed in spam.
This is quoting Kalki...

നിയന്ത്രകനില്ലാത്ത ഒരു സംവിധാനത്തില് മുന്നോട്ടുള്ള ഗമനത്തേക്കാല് പിന്നോട്ടടിക്കാനുള്ള സാധ്യതയാണ് കൂടുതല് എന്ന് സാമാന്യ ബുദ്ധി പറയുന്നു. അതിജീവനത്തിന്റെ പാതയില് പിഴവുകള് സംഭവിക്കാതെ പുരോഗമനത്തിന്റെ പാതയില് തന്നെ മുന്നോട്ട് പോകുന്നതെന്തുകൊണ്ട് എന്ന് വിശദീകരിക്കാന് കഴിയുമോ? തിര്ച്ചുള്ള പോക്കിനു തടസ്സം നില്ക്കുന്നതെന്താണ്?

അപ്പൂട്ടൻ said...

തിരിച്ചുപോക്കിന് തടസം നിൽക്കുന്നതെന്താണ് എന്നത് ഞാൻ പറഞ്ഞതാണ്. ഒരു സങ്കീർണമായ ഒരു മെഷീൻ ലളിതമായ നിലയിലേയ്ക്ക് പോകണമെങ്കിൽ താങ്കൾ എന്ത് ചെയ്യും? ആകെയുള്ള workable option dismantling ആണ്. എന്നുവെച്ചാൽ അതിലെ നട്ടും ബോൾട്ടുമടക്കം ഓരോന്നായി അഴിച്ചെടുക്കുക, പിഴവില്ലാതെ. മെഷീന്റെ ഏതെങ്കിലുമൊരു ഭാഗം അത്തരത്തിൽ അഴിച്ചെടുക്കാനായില്ലെങ്കിൽ പിന്നെ ആ ഭാഗം തകർക്കുകയേ വഴിയുള്ളൂ. അത് ഒരു ഉപയോഗപ്രദമായ ഉപകരണം ആകുകയുമില്ല. പ്രകൃതിയിൽ ഇത്തരമൊരു dismantling സാധ്യമല്ല, കാരണം അത്തരമൊരു അഴിച്ചെടുക്കൽ നടത്താൻ പുറമേനിന്നുള്ള വേറെ പ്രക്രിയകളൊന്നും പ്രവർത്തിക്കുന്നില്ല (of course, there is demolition, neatly done by bacteria). The option available is to keep building on what is available now, providing more and more complex survival machines, using or disregarding features based on the needs present.
പിന്നെ, നിയന്ത്രകനില്ലാത്ത ഒരു സംവിധാനത്തിൽ മുന്നോട്ട് എന്നതിനേക്കാൾ പിന്നോട്ട് ആകാനാണ് സാധ്യത എന്നത് മനുഷ്യന്റെ സാമൂഹികമായ ഒരു ചിന്തയാണ് (അതുതന്നെ ഒരു പരിധി വരെ മാത്രമേ ശരിയാവുന്നുള്ളൂ. നാം മനസിലാക്കാതെ തന്നെ സമൂഹത്തിൽ ഒരുപാട് മുന്നേറ്റങ്ങൾ നടക്കുന്നുണ്ട്, അതേക്കുറിച്ച് കൂടുതൽ എഴുതുന്നില്ല). ഈ ചിന്ത വെച്ചാണ് പ്രകൃതിനിർദ്ധാരണം വായിക്കുന്നതെങ്കിൽ താങ്കൾക്ക് ഇത് മനസിലാക്കാൻ സാധിക്കാത്തതിൽ കുറ്റമൊന്നും ഞാൻ കാണുന്നില്ല. കൂടുതൽ വിശദീകരിക്കുന്നതിലെ വ്യർത്ഥത മനസിലാക്കാം എന്നുമാത്രം.

അപ്പൂട്ടൻ said...

Finally, coming to your new comments about Dawkins.
Dawkins ഇങ്ങിനെ പറയുന്നു.
having built up the mystery, my other main aim is to remove it again by explaining the solution
ആ solution എന്തുതന്നെയായാലും, ഡോക്കിൻസിന്, ആ മേഖലയിലുള്ള പലർക്കും, സ്വീകാര്യമാണ്. താങ്കൾ നോക്കിയിട്ട് അതിനുള്ള പരിഹാരമൊന്നും കാണാൻ കഴിഞ്ഞില്ല എന്നതുകൊണ്ട് ഡോക്കിൻസ് പരിഹാരം കാണാതെ അതിശയിച്ചുപോയതാണെന്ന് അർത്ഥമാകുന്നതെങ്ങിനെ? ഒന്നാമത് അദ്ദേഹം എഴുതിയ സെൻസിലല്ല താങ്കൾ അർത്ഥം കണ്ടത്, (ക്വോട്ട് ഒരു ഉദാഹരണമായെടുത്താൽ) പിന്നെ പരിഹാരമൊന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടില്ലെന്ന് പറയുന്നതിൽ എന്തർത്ഥം? ഒരു പരിഹാരമെങ്കിലും ഉണ്ട് എന്ന് ബോധ്യമുള്ളതിനാലല്ലേ അദ്ദേഹം നിരവധി പുസ്തകങ്ങൾ എഴുതിയത്, സംശയമുണ്ടെങ്കിൽ അദ്ദേഹം എഴുതുമായിരുന്നോ?

അപ്പൂട്ടൻ said...

Blind Watchmaker മുഴുവൻ മനസിലാക്കിത്തരാനുള്ള സ്കില്ലൊന്നും എനിക്കില്ല കൽക്കീ. സാമാന്യം നന്നായി ലളിതമായി വിശദീകരിക്കുന്ന ഒരു പുസ്തകമാണ് Blind Watchmaker. വായിച്ചാൽ മനസിലാകാതിരിക്കാൻ കാരണമൊന്നും ഞാൻ കാണുന്നില്ല, യോജിക്കുന്നോ ഇല്ലയോ എന്നത് സ്വന്തം വീക്ഷണമനുസരിച്ചിരിക്കും.

അപ്പൂട്ടൻ said...

Prasanth എന്ന പേരിൽ കമന്റ് എന്റേതാണ്. ഇതെങ്ങിനെ വന്നൂ എന്നെനിക്കറിയില്ല, ഇടയ്ക്ക്വെച്ച് എന്റെ ജിമെയിൽ എക്കൗണ്ട് ആണ് ആക്റ്റീവ് ആയി കാണുന്നത് (ബ്ലോഗിങ്ങിന് ഞാനത് ഉപയോഗിക്കാത്തതാണ്).
അപ്പൂട്ടൻ

kaalidaasan said...

>>>>>അത്രയേ ഉള്ളോ? ഇത് ഞാന്‍ അംഗീകരിക്കുന്നു. എന്താ പോരേ?<<<<

കല്‍ക്കി,

മതി അത് മതി. കുറച്ചു മുമ്പ് താങ്കള്‍ എഴുതി.

പരിണാമം നടക്കുന്നുണ്ട് എന്നത് പല തെളിവുകളിലൂടെയും എനിക്ക് ബോധ്യമായ സംഗതിയാണ്,

ഈ അവകാശവാദ പ്രകാരം, മറ്റൊരു ജീവി മനുഷ്യനായി പരിണമിച്ചു എന്നതിനു താങ്കളുടെ പക്കലുള്ള തെളിവുകള്‍ ഒന്നു വിശദീകരിക്കാമോ?

കാദര്‍ എന്ന മറ്റൊരു വ്യക്തി ആ ജീവിയെ അന്വേഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. അതേക്കുറിച്ച് അദ്ദേഹത്തെ ഒന്നു പറഞ്ഞു മനസിലാക്കാനാകുമോ? താങ്കളുടെ ബ്ളോഗില്‍ എഴുതിയാലും മതിയാകും.

kaalidaasan said...

>>>>>ഇനി എന്‍റെ ചോദ്യത്തിന് കാളിദാസന്‍ മറുപടി പറയൂ.

അപ്പൂട്ടന്‍റെ കമന്‍റിനു മറുപടിയായി ഞാന്‍ പറഞ്ഞ വവ്വാലിന്‍റെ ഉദാഹരണത്തിലെ ഇരപിടിക്കാനുള്ള വവ്വാലിന്‍റെ കഴിവ് വവ്വാല്‍ ബുദ്ധിയുപയോഗിച്ച് രൂപപ്പെടുത്തിയെടുത്തതാണെന്ന് കാളിദാസന്‍ സമ്മതിക്കുന്നുവോ?<<<<


കല്‍ക്കി,

അപ്പൂട്ടന്‍ ഇതേക്കുറിച്ച് വിശദമായി തന്നെ എഴുതുന്നുണ്ടല്ലൊ. അതില്‍ നിന്നും മനസിലായില്ലെങ്കില്‍ ഞാന്‍ പിന്നീട് വിശദീകരിക്കാം. ആദ്യം മനുഷ്യന്റെ വിഷയത്തില്‍ ഒരു തീരുമാനമാകട്ടേ.

എന്‍ എം ഹുസൈന്‍ said...

മൈക്രേസ്കോപ്പ് ഉപയോഗിച്ചു വാനനിരീക്ഷണം നടത്താമെന്ന് നാസ്തികനായ ദൈവത്തിന്റെ 69 -ാം പേജില്‍ രവിചന്ദ്രന്‍ എഴുതിയിട്ടുണ്ട്. റസ്സല്‍ ഇംഗ്ലീഷില്‍ ടെലിസ്കോപ്പ് എന്നെഴുതിയത് രവിചന്ദ്രന്‍ മലയാളത്തിലാക്കിയപ്പോള്‍ മൈക്രോസ്കോപ്പായി! എന്നാല്‍ ഈ അബദ്ധം ന്യായീകരിക്കാന്‍ സുശീല്‍ നിര്‍ബന്ധിതനായി. പിന്നെ സംഭവിച്ചത് ആന മഠയത്തങ്ങളുടെ പ്രവാഹമായിരുന്നു. എന്റെ ഒരു പിശകു ചൂണ്ടിക്കാട്ടാനിറങ്ങിയ സുശീല്‍ അതുവഴി ചുരുങ്ങിയത് പത്ത് ആന മഠയത്തങ്ങളെങ്കിലും എഴുതേണ്ടിവരുമെന്നര്‍ഥം! ഒരു പിശകു കണ്ടെത്താന്‍ സുശീല്‍കുമാറിനു ചെലവ് പത്തു മഠയത്തങ്ങള്‍ ‍!!!

സുശീല്‍ കുമാര്‍ said...

മല എലിയെ പ്രസവിച്ചു. ഇതാണോ മരമണ്ടനും, മരത്തലയനും, പൊങ്ങനുമല്ലാത്ത സത്യാന്വേഷി 'നാളെ' 'നാളെ' എന്ന് ലോട്ടറിക്കച്ചവടം പോലെ വിളിച്ചുപറഞ്ഞിരുന്ന മറുപടി!!!! കഷ്ടം സാബ്.

ശ്രീ. രവിചന്ദ്രന്‍ തന്നോട് നേരിട്ട് തെറ്റാണെന്ന് സമ്മതിച്ചുവെന്ന് ശ്രീ. ഹുസ്സൈന്‍ തന്നെ പറയുന്ന നാസ്തികനായ ദൈവത്തിലെ ശ്രദ്ധക്കുറവ് മൂലമുണ്ടായ ഒരു തെറ്റ്, അത് തെറ്റിപ്പോയതാണെന്ന് സമ്മതിച്ചിട്ടും തലങ്ങും വിലങ്ങുമെടുത്തിട്ട് ഖണ്ഡിച്ച ഖണ്ഡനമാഹാത്മ്യം മഹത്തരം.

vipin said...

മധ്യലോകം !!!?? ..മ്മടെ ഹുസൈന്‍ സാബ് ജഗതിയെ തോല്‍പ്പിക്കുമല്ലോ !!!!

സുശീല്‍ കുമാര്‍ said...

N M Hussain said:-

1.റസ്സലിന്റെ വാക്യങ്ങള്‍ ക്വട്ടേഷന്‍ മാര്‍ക്കോടെ മലയാളത്തിലേക്കു തര്‍ജുമ ചെയ്ത പ്രൊഫ: രവിചന്ദ്രന്‍ ഇംഗ്ലീഷിലെ ടെലിസ്കോപ്പിന്റെ സ്ഥാനത്ത് മൈക്രോസ്കോപ്പ് എന്നാണ് എഴുതിയത്. ഇതു് മാറിപ്പോയതാണെന്ന് സാമാന്യ ബുദ്ധി പോലും ഇല്ലാത്ത സുശീല്‍കുമാറിനൊഴികെ മറ്റെല്ലാ യുക്തിവാദികള്‍ക്കും മനസ്സിലാകാനാണു സാധ്യത. പ്രൊഫ: രവിചന്ദ്രനുമായി സംസാരിച്ചപ്പോള്‍ വാക്കു മാറിപ്പോയെന്ന് അദ്ദേഹം എന്നോടു സമ്മതിക്കുകയും ചെയ്തു.

2.അതായത് മൈക്രോസ്കോപ്പുകൊണ്ട് ചൊവ്വയ്ക്കും ഭൂമിക്കുമിടയില്‍ സൂര്യനെ ചുറ്റുന്ന ചെറിയ ചായക്കപ്പിനെ നിരീക്ഷിക്കാമെന്ന് പ്രൊഫ: രവിചന്ദ്രന്‍ എഴുതുമെന്നാണ് ഇദ്ദേഹത്തിന്റെ ധാരണ. തന്നെപ്പോലൊരു മഠയനാണ് പ്രൊഫ രവിചന്ദ്രനും എന്ന് സുശീല്‍ വിചാരിച്ചുവെന്നര്‍ഥം!

>>>> ഇതു് മാറിപ്പോയതാണെന്ന് സാമാന്യ ബുദ്ധി പോലും ഇല്ലാത്ത സുശീല്‍കുമാറിനൊഴികെ മറ്റെല്ലാ യുക്തിവാദികള്‍ക്കും മനസ്സിലാകാനാണു സാധ്യത. എന്നിട്ടും ഖണ്ഡകര്‍ത്താവിനതു മനസ്സിലായില്ല!!! അതുകൊണ്ട് അടുത്ത വാക്യം ഇങ്ങനെ:-

റസ്സലിന്റെ വാക്യങ്ങള്‍ തര്‍ജമ ചെയ്തു മലയാളത്തിലാക്കിയ ഒരു ഖണ്ഡികയില്‍ ടെലിസ്കോപ്പ് എന്ന പദം മാത്രം തര്‍ജമ ചെയ്യാതെ ("ഇവിടെ തര്‍ജമ നടന്നിട്ടില്ല") മൈക്രോസ്കോപ്പ് എന്നു തിരുകിക്കയറ്റിയ പ്രൊഫ: രവിചന്ദ്രന്‍ ചെയ്തത് അപരാധമല്ലേ? തര്‍ജമ ചെയ്ത വാക്യത്തില്‍ ഒരു വാക്കു മാത്രം തര്‍ജമ ചെയ്യാതെ മറ്റൊരു മഠയന്‍ പദം തിരുകിക്കയറ്റി റസ്സലിനെ സുശീലിനെപ്പോലൊരു മന്ദബുദ്ധിയാക്കി മലയാളികള്‍ക്കിടയില്‍ അവതരിപ്പിച്ചത് ഏതു വിവര്‍ത്തന ധര്‍മമാണെന്ന് സുശീല്‍ കുമാര്‍ വ്യക്തമാക്കുമോ?

വ്യക്തമാക്കേണ്ടത് ഖണ്ഡകര്‍ത്താവോ, അതോ സുശീലോ? അത് മാറിപ്പോയതാണെന്ന് മനസ്സിലാക്കിയിട്ടും, രവിചന്ദ്രന്‍ തന്നെ നേരിട്ട് പറഞ്ഞിട്ടും വീണ്ടുമെടുത്തിട്ട് അലക്കിയലക്കി ഖണ്ഡിച്ച മഹാന്‍ നീനാള്‍ വാഴട്ടെ. കഷ്ടം സാബ്. കുറച്ചു സഹതാപം മരമണ്ടനും, മരത്തലയനും, പൊങ്ങനുമല്ലാത്ത സത്യാന്വേഷി തരും.

സുശീല്‍ കുമാര്‍ said...

കേംബ്രിയന്‍ കാലം 49-54 കോടി വര്‍ഷങ്ങള്‍ എന്നതിനു പകരം എന്റെ കൃതിയില്‍ 490-540 കോടി വര്‍ഷങ്ങള്‍ എന്നാണു് എഴുതിയത്. മില്യണ്‍ കോടിയാക്കിയപ്പോള്‍ അശ്രദ്ധ കൊണ്ട് ഒരു പൂജ്യം കൂടിപ്പോയി. ഇത്തരം പിശകുകള്‍ ഏതു ഗ്രന്ഥകാരനും സംഭവിക്കാം

>>>> ഈ മണ്ടത്തരത്തിന്‌ ഒരു പോസ്റ്റുതന്നെ ഇട്ടിരുന്നു. 49 എന്നെഴുതുമ്പോള്‍ അശ്രദ്ധകൊണ്ട് പൂജ്യം കൂടിപ്പോയതാണെന്ന് കരുതുന്നതില്‍ ന്യായമുണ്ട്. എന്നാല്‍ മണ്ണിരകള്‍ നാനൂറ് കോടി വര്‍ഷമായി ജീവിക്കുന്നു എന്ന് അക്കത്തിലല്ലലോ സാബ് എഴുതിയിരുന്നത്. അത് പച്ചമലയാളത്തില്‍ നാനൂറ് എന്നുതന്നെയല്ലേ? ഖണ്ഡകര്‍ത്താവിന്റെ 'ധൈഷണിക നിലവാരം' അത്രയേ ഉള്ളുവെന്നു ബൂലോകത്തിലാകെ പാട്ടാണ്‌. എന്നിട്ടും തീയില്‍ മുളച്ച ഞാഞ്ഞൂലുകള്‍ അസ്ഥാനത്തു മുളച്ച ആലുകളായിതന്നെ നിലനില്‍ക്കുന്നു, തണലില്‍ കഴിഞ്ഞുകൂടാന്‍ മരമണ്ടനും, മരത്തലയനും, പൊങ്ങനുമല്ലാത്ത സത്യാന്വേഷി കൂട്ട്.

Abdul Khader EK said...

അപ്പുട്ടന്‍ പറഞ്ഞു : പ്രപഞ്ചത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് ഒരു ആസൂത്രകന്റെ (നിയന്താവിന്റെ) ആവശ്യമില്ല എന്ന വാദത്തിലാണ് കൽക്കിയുടെ മറുവാദം വന്നത്. താങ്കൾ വാദം തുടങ്ങുന്നതുതന്നെ കൊടുങ്കാറ്റ് ദൈവം നിയന്ത്രിക്കുന്നതാണെന്ന വാദത്തിലാണ്,...

അതെ അപ്പുട്ടന്‍ , 'പ്രപഞ്ചത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് ഒരു ആസൂത്രകന്റെ (നിയന്താവിന്റെ) ആവശ്യമില്ല' എന്ന താങ്കളെ പോലുള്ളവരുടെ വാദത്തിന് മറു വാദമാണ് ഞാന്‍ താങ്കളുടെ ഉദാഹരണത്തിലൂടെ തന്നെ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്, അവിടെ ഞാന്‍ കൂടുതല്‍ വിശദീകരിക്കാന്‍ നില്‍ക്കാതെ നേരെചൊവ്വെ കാര്യത്തിലേക്ക് കടന്നു എന്ന് മാത്രം.

കല്‍ക്കിയുടെ വാദത്തിന്റെയും പൊരുള്‍ ഞാന്‍ മനസ്സിലാക്കിയടത്തോളം 'പ്രകൃതിയില്‍ നടക്കുന്ന സംഗതികള്‍ക്ക് പിന്നില്‍ ആസൂത്രണമുണ്ട് എന്നും ആ ആസൂത്രകന്‍ ദൈവമാണ് എന്നു' മാണ് (ഞാന്‍ മനസ്സിലാക്കിയത് തെറ്റാണെങ്കില്‍ കല്‍ക്കി ദയവുചെയ്തു എന്നെ തിരുത്തുക). താങ്കള്‍ പറഞ്ഞ ഉദാഹരണത്തിലൂടെ ഞാനും ആ വാദത്തെ സ്ഥാപ്പിക്കുകയാണുണ്ടായത്.

'വരുന്ന പ്രകൃതിക്ഷോഭമാണ് എന്ത് നിലനില്‍ക്കണം എന്ത് നശിക്കണം എന്ന് തീരുമാനിക്കുന്നത്‌' എന്ന് പറഞ്ഞതിനെ വാക്കര്‍ത്ഥത്തില്‍ എടുക്കരുതായിരുന്നു, പകരം വരുന്ന പ്രകൃതിക്ഷോഭതിനനുസരിച്ചായിരിക്കും ചിലത് നിലനില്‍ക്കുന്നതും ചിലത് നശിക്കുന്നതും എന്ന് മനസ്സിലാക്കുക.

പ്രിയ അപ്പുട്ടന്‍, ഈയിടെയായി പ്രപഞ്ചത്തിലെ അത്ഭുതങ്ങളെ കുറിച്ച് മലയാളം ബ്ലോഗുകളില്‍ കൂടുതലായി വായികേണ്ടി വരിക എന്നത് എന്നെ പോല്ലുള്ള ഒരു സ്രിഷ്ടിവാദിയെ പുളകം കൊള്ളിക്കുന്ന കാര്യമാണ് എന്ന് പറയാതെ വയ്യ. വിശ്വാസികളോ സൃഷ്ടിവാദികളോ അല്ലാത്ത ശാസ്ത്രക്ഞ്ഞന്മാര്‍ പോലും അത്തരം അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന വിടവിലേക്ക് ദൈവത്തെ അവതരിപ്പിക്കാറുണ്ട്, അതിനെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് ഈ ബ്ലോഗില്‍ പറയുന്നത് അത്തരം വിടവുകളാണ് ദൈവ സങ്കല്‍പ്പത്തിനു കാരണം എന്നാത്. ഈ ബ്ലോഗിലെ വിഷയം അതല്ല എന്നറിയാമായിരുന്നിട്ടും ഞാന്‍ എന്‍റെ ആദ്യത്തെ കമന്റുകളില്‍ തന്നെ ദൈവസങ്കല്‍പ്പത്തെ കുറിച്ചുള്ള ആ വാദം തെറ്റാണ് പറയുന്നുണ്ട്, വായിക്കുമല്ലോ.

പ്രകൃതിക്ഷോഭങ്ങളില്‍ ദൈവത്തിന്‍റെ ആസൂത്രണം എന്ന് പറയുന്നതിന് പകരം ദൈവത്തിന്‍റെ തീരുമാനം എന്ന് പറയുന്നതാണ് ശരിയായ പ്രയോഗം.

ദൈവത്തിന്‍റെ തീരുമാനത്തിനനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നതിന് ചുരുക്കം ചില ഉദാഹരണങ്ങള്‍ : നമ്മുടെ ജനജം, ലിഗം, വര്‍ണം, ജനനസ്ഥലം, മാതാപിതാക്കള്‍ , നമ്മുടെ മക്കള്‍ , ......... അവസാനം നമ്മുടെ മരണവും.

Abdul Khader EK said...

>>>കാദര്‍ എന്ന മറ്റൊരു വ്യക്തി ആ ജീവിയെ അന്വേഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. അതേക്കുറിച്ച് അദ്ദേഹത്തെ ഒന്നു പറഞ്ഞു മനസിലാക്കാനാകുമോ? താങ്കളുടെ ബ്ളോഗില്‍ എഴുതിയാലും മതിയാകും.<<<

ഇനി ആരും ആ ജീവിയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി തരണ്ട, ഞാന്‍ കണ്ടു തന്നെ മനസ്സിലാക്കി.

ഇനി ആര്‍ക്കെങ്കിലും കണ്ടു മനസ്സിലാക്കണമെങ്കില്‍ ഇവിടെ ക്ലിക്കുക. ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ ആ ജീവിയുടെ പേര് പറഞ്ഞു തരിക.

സുശീലിന്‍റെ പരിണാമം പോസ്റ്റില്‍ പരിണാമത്തെ കുറിച്ച് എഴുതിയ ഒരു വചനം നോക്കൂ: "പരിണാമശാസ്ത്രം ഇന്ന് എത്രയോ ബൃഹത്തായ ഒരു ശാസ്ത്ര ശാഖയാണ്‌. എത്രയോ യൂണിവേഴ്സിറ്റികൾ, എത്രയോ ഗവേഷകന്മാർ. അവർ നിരന്തരം ഗവേഷണത്തിലേർപ്പെട്ട് കൊണ്ടിരിക്കുകയാണ്‌. അതിനായി എത്രയേറെ പണവും സമയവും അധ്വാനവും ചെലവഴിക്കപ്പെടുന്നു. അങ്ങിനെയാണ്‌ പരിണാമശാസ്ത്രജ്ഞർ പുതിയ തെളിവുകൾ കണ്ടെത്തുന്നത്."

ഇങ്ങിനെ കണ്ടെത്തിയ ഒരു തെളിവാണല്ലോ ഇത് അല്ലെങ്കില്‍ ഇത്രയും ബൃഹത്തായ ശ്രമഫലമായി ഈ ഒരു രേഖാചിത്രം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്ന് പറയേണ്ടി വരുമ്പോള്‍ .........

Abdul Khader EK said...

>>>വ്യക്തമാക്കേണ്ടത് ഖണ്ഡകര്‍ത്താവോ, അതോ സുശീലോ? അത് മാറിപ്പോയതാണെന്ന് മനസ്സിലാക്കിയിട്ടും, രവിചന്ദ്രന്‍ തന്നെ നേരിട്ട് പറഞ്ഞിട്ടും വീണ്ടുമെടുത്തിട്ട് അലക്കിയലക്കി ഖണ്ഡിച്ച മഹാന്‍ നീനാള്‍ വാഴട്ടെ.<<<

സുശീലേ പൊള്ളിയല്ലേ, സാരമില്ല സ്വല്‍പം കഴിഞ്ഞ് മാറിക്കോളും.

ഹുസൈന്‍ സാബിന്റെ ആ പോസ്റ്റ്‌ വായിച്ചാല്‍ ആരും പറയില്ല ഹുസൈന്‍ സാബ് രവിചന്ദ്രന്‍ സാറിനെയാണ് അലക്കിയത് എന്ന്, ആരെയാണ് അലക്കിയത് സുശീലിന്റെ ഈ തുള്ളലിലൂടെ സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാനാവും.

ഓട്ടംതുള്ളല്‍ തുടരുക, സത്യാനേഷിയെ ഒരു നാലു തെറി കൂടി വിളിക്കുക, കലി മാറിക്കിട്ടും.

Abdul Khader EK said...

ഹുസൈന്‍ സാബിന്റെ വാക്കുകള്‍ : "മില്യണ്‍ കോടിയാക്കിയപ്പോള്‍ അശ്രദ്ധ കൊണ്ട് ഒരു പൂജ്യം കൂടിപ്പോയി".

സുശീലേ, 'മില്യണ്‍ കോടിയാക്കിയപ്പോ'ഴാണ് 'അശ്രദ്ധ കൊണ്ട് ഒരു പൂജ്യം കൂടിപ്പോയ'ത്, അതുകൊണ്ട് തന്നെ ഈ പറയപ്പെട്ട അശ്രദ്ധ ശ്രദ്ധയില്‍ പെടുവോളം അത് അക്കത്തില്‍ എഴുതിയാലും അക്ഷരത്തില്‍ എഴുതിയാലും ആ തെറ്റ് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും എന്നതല്ലേ സത്യം?

സുശീല്‍ എഴുതിയതിനെയും അങ്ങിനെ വിലയിരുത്താവോ?

Abdul Khader EK said...

പിന്നെ ഒരു ചെറിയ സംശയം;

സുശീല്‍ ഇവിടെ എഴുതിയ കമന്റുകള്‍ എന്താ ഹുസൈന്‍ സാബിന്റെ ബ്ലോഗില്‍ കമന്ടിയാല്‍ ?

ഇവിടെ ആരും ആരെയും പടിയടച്ചു പിണ്ഡം വെക്കുകയൊന്നും ചെയ്തിട്ടില്ലല്ലോ!

ഇത്തരം ചര്‍ച്ച(വ്യക്തികളെ തേജോവധം ചെയ്യുന്ന തരത്തിലുള്ള)കളില്‍ എനിക്ക് താല്‍പര്യമില്ല എന്നത് എന്‍റെ ഇത്രയും കാലത്തെ കമന്റുകളില്‍ നിന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്, പക്ഷെ സാബിന്റെ പുതിയ പോസ്റ്റിനെ ഞാന്‍ പൂര്‍ണ്ണമായും അനുകൂലിക്കുന്നു, കാരണങ്ങള്‍ :

ഒന്ന് : 'പോത്തിനോട് വേദമോതിയിട്ടു കാര്യമില്ല' എന്ന ചൊല്ല്.

രണ്ട് : ഇപ്പോള്‍ യുക്തിവാദികള്‍ക്ക് വിഷയാധിഷ്ടിതമായി ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ല.

മൂന്ന് : ചിലരുടെ കമന്റുകള്‍ സ്പാമിലേക്ക് പോക്കുന്നു!!!

നാല് : മറ്റുള്ളവരുടെ പോസ്റ്റില്‍ കമന്റുന്നില്ല!!!

Salim PM said...

അപ്പൂട്ടന്‍,

>>>താങ്കൾ ഉദ്ധരിച്ച വാചകത്തിന്റെ അർത്ഥം താങ്കൾ ഉദ്ദേശിച്ചതല്ല എന്നാണ് ഞാൻ പറഞ്ഞതിന്റെ സാരം. It is because our own human senses are not capable of doing what bats do that we find it hard to believe എന്നെഴുതിയതിനുശേഷം ഇതെഴുതുമ്പോൾ നമുക്കത് മനസിലാക്കാൻ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു എന്നാണ് ഉദ്ദേശിക്കുന്നത്, അല്ലാതെ ആ സവിശേഷത കണ്ട് കണ്ണൂതള്ളിയിരിപ്പാണ് എന്നല്ല.<<<

ഇതൊക്കെ കണ്ട് ഡോക്കിന്‍സ് കണ്ണു തള്ളിയിരിപ്പാണ് എന്നു പറയാനല്ല ഞാന്‍ ആ ക്വട്ടേഷന്‍ ഉദ്ധരിച്ചത്. വവ്വാലിന്‍റെ ഇരപിടിക്കാനുള്ള കഴിവിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സം‌ധാനത്തിന്‍റെ സങ്കീര്‍ണ്ണത വ്യക്തമാക്കാനാണ്. അത്യന്തം സങ്കീര്‍ണ്ണമാണ് ആ പ്രക്രിയ എന്ന കാര്യത്തില്‍ അപ്പൂട്ടനും സംശയം ഉണ്ടാകും എന്നു തോന്നുന്നില്ല. താങ്കള്‍ തന്നെ പറയുന്നുണ്ട് ' ഇനി, പ്രകൃതിയുടെ വൈവിധ്യവും സങ്കീർണതയും miniaturization-ഉം ഒക്കെ ശാസ്ത്രത്തെ അതിശയിപ്പിച്ചിട്ടുണ്ട്, ഡോക്കിൻസും അതിൽ നിന്നും വ്യത്യസ്തനൊന്നുമല്ല.' ഇത്തരം സങ്കീര്‍ണ്ണമായ പ്രതിഭാസങ്ങള്‍ തികച്ചും ആകസ്മികമായി സംഭവിക്കുന്നതാണെന്ന് വിശ്വസിക്കാന്‍ അപ്പൂട്ടനു പ്രയാസമൊന്നും ഇല്ലെങ്കില്‍ അതോര്‍ത്ത് സഹതപിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ല.

Salim PM said...

>>>ഒരർത്ഥത്തിൽ, എനിക്ക് ചെയ്യാൻ കഴിയാത്ത ഒരു കാര്യം മറ്റൊരാൾ അനായാസം ചെയ്യുന്നതുകാണുമ്പോൾ ഞാൻ അതിശയിച്ചുപോകാറുണ്ട്, ചില നടന്മാരുടെ അഭിനയം കാണുമ്പോഴും ചില രചനകൾ കാണുമ്പോഴും/വായിക്കുമ്പോഴും ക്രിക്കറ്റിൽ ചിലരുടെ ബാറ്റിങ്ങ്/ബൗളിങ്ങ് കാണുമ്പോഴും ഒക്കെ അൽഭുതം തോന്നും, പക്ഷെ അത് അപ്രാപ്യമല്ലെന്ന് അറിയാവുന്നതുമാണ്. <<<


അപ്രാപ്യമോ പ്രാപ്യമോ എന്നതല്ല പ്രശനം. ശാസ്ത്രത്തിനു മുന്‍‌കാലങ്ങളില്‍ വിശദീകരിക്കാന്‍ കഴിയാത്ത പല പ്രതിഭാസങ്ങളും പില്‍ക്കാലത്ത് വിശദീകരിക്കപ്പെടാറുണ്ട്. ശാസ്ത്രം പുരോഗതി പ്രാപിക്കുന്നതനുസരിച്ച് അപ്രാപ്യമെന്നു കരുതിയിരുന്ന പല കാര്യങ്ങളും പ്രാപ്യമാകാറുണ്ട്. പക്ഷേ, ഇതൊന്നും തന്നെ അത്തരം പ്രതിഭാസങ്ങളില്‍ ഉഅടങ്ങിയിരിക്കുന്ന സങ്കീര്‍ണ്ണതകളെ കുറച്ചു കാണിക്കത്തക്കതല്ല. വവ്വാലിന്‍റെ ഇരപിടിക്കാനുള്ള കഴ്വിനേക്കാള്‍ പ്രവര്‍ത്തനക്ഷമതയുള്ള ഉപകരണങ്ങള്‍ ചിലപ്പോള്‍ മനുഷന്‍ ഭാവിയില്‍ കണ്ടെത്തിയേക്കാം. പക്ഷേ, അതിനു പിന്നില്‍ ചിന്താശേഷിയും ബുദ്ധിശക്തിയും ലക്ഷ്യബോധവുമുള്ള ഒരു മസ്തിഷ്കം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യം അപ്പൂട്ടന്‍ ഓര്‍ക്കുക.

Salim PM said...

>>>>യദൃശ്ചികമായാണ് ഇവയെല്ലാം രൂപപ്പെട്ടുവരുന്നത് എന്നാണ് താങ്കൾ ഇതുവരെയും മനസിലാക്കിയിട്ടുള്ളതെങ്കിൽ Blind Watchmaker വായിക്കുന്നതിൽ പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല.<<<


ഒന്നുകില്‍ യാദൃച്ഛികമായി സംഭവിക്കുക. അല്ലെങ്കില്‍ ഒരാള്‍ പ്ലാന്‍ ചെയ്ത് സൃഷ്ടിക്കുക. മൂന്നാമതൊന്ന് എന്‍റെ അറിവില്‍ ഇല്ല. ഉണ്ടെങ്കില്‍ അപ്പൂട്ടാന്‍ പറഞ്ഞു തരിക.

Salim PM said...

>>>>പക്ഷെ അന്നിലയ്ക്ക് നോക്കിയാൽ മതങ്ങൾ പറയുന്ന പല കാര്യങ്ങളും തെറ്റാണെന്നുവരും. ലോകാവസാനം വരേയ്ക്കും ഉള്ള തത്വസംഹിതകൾ മനുഷ്യനേക്കാൾ ഉത്തമമായ മറ്റൊരു ജീവിയ്ക്ക് അപര്യാപ്തമായേക്കാം. കൂടാതെ മനുഷ്യന് മുൻപ് ഉണ്ടായ ജീവികൾക്ക് മറ്റൊരു വിധത്തിൽ ദൈവം തത്വസംഹിതകൾ നൽകിയിട്ടുണ്ടെന്നും വരാം.<<


ഈ സംശയങ്ങളൊക്കെ അപ്പൂട്ടനുണ്ടാകുന്നത് അത്തരം ഈ വിഷയത്തില്‍ അപ്പൂട്ടനുള്ള തെറ്റിദ്ധാരണ കൊണ്ടാണ്. മറ്റൊരു വിഷയം ആയതുകൊണ്ട് പിന്നീട് സന്ദര്‍ഭം വരുമ്പോള്‍ ചര്‍ച്ച ചെയ്യാം.

Salim PM said...

>>>മെഷീന്റെ ഏതെങ്കിലുമൊരു ഭാഗം അത്തരത്തിൽ അഴിച്ചെടുക്കാനായില്ലെങ്കിൽ പിന്നെ ആ ഭാഗം തകർക്കുകയേ വഴിയുള്ളൂ. അത് ഒരു ഉപയോഗപ്രദമായ ഉപകരണം ആകുകയുമില്ല. പ്രകൃതിയിൽ ഇത്തരമൊരു dismantling സാധ്യമല്ല, കാരണം അത്തരമൊരു അഴിച്ചെടുക്കൽ നടത്താൻ പുറമേനിന്നുള്ള വേറെ പ്രക്രിയകളൊന്നും പ്രവർത്തിക്കുന്നില്ല<<<


അഴിച്ചെടുക്കാന്‍ പുറമേ നിന്നുള്ള സഹായം ആവശ്യമാണ്. പക്ഷേ, നിര്‍മ്മിക്കാന്‍ പുറമേ നിന്നുള്ള അരുടെയും സഹായം ആവശ്യമില്ല. ഈ ബുദ്ധിക്കു മുന്നില്‍ എന്‍റെ നല്ല നമസ്കാരം.

Salim PM said...

>>>ഒരു ഉദാഹരണം പറയുന്നത് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ വേണ്ടിയാണ്. എന്റെ കഴിവുകേടായിരിക്കാം.<<<

താങ്കളുടെ കഴിവുകേടല്ല. ആ ഉദാഹരണം ശരയുമാണ്. അത്തരം സംഭവങ്ങള്‍ പ്രകൃതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ എല്ലാ കാര്യങ്ങളു ആ ഗണത്തില്‍ പെടുത്തി സാമാന്യവല്‍ക്കരിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ജിറാഫിന്‍റെ കഴുത്തു നീണ്ടതിനെക്കുറിച്ചു ഞാന്‍ പറഞ്ഞതിന് അപ്പൂട്ന് പ്രതികരിച്ചു കണ്ടില്ല.

Salim PM said...

>>>>ഒരു പരിഹാരമെങ്കിലും ഉണ്ട് എന്ന് ബോധ്യമുള്ളതിനാലല്ലേ അദ്ദേഹം നിരവധി പുസ്തകങ്ങൾ എഴുതിയത്, സംശയമുണ്ടെങ്കിൽ അദ്ദേഹം എഴുതുമായിരുന്നോ?<<<<


ഒന്നുകില്‍ അദ്ദേഹത്തിനു ബോധ്യപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം പറയുന്നു. അല്ലെങ്കില്‍ അദ്ദേഹം കരുതിക്കൂട്ടി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന. (അങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതായി എനിക്കു തോന്നിയ പല പൊയിന്‍റുകളും അതില്‍ ഉണ്ട്). യോജിക്കുകയോ യോജിക്കാതിരിക്കുകയോ ചെയ്യുക വേറെ വിഷയമാണ്. ഒരാള്‍ പറയുന്ന കാര്യങ്ങള്‍ എത്ര തന്നെ സത്യമായിരുന്നാലും ചിലപ്പോള്‍ മറ്റൊരാള്‍ക്ക് ബോധ്യപെട്ടുകൊള്ളണം എന്നില്ല.

ശീ ഹുസൈനും അദ്ദേഹത്തിനു ബോധ്യപ്പെട്ട സംഗതികളാണ് അദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ എഴുതുന്നത് എന്ന് അപ്പൂട്ടനും സുശീലിനും അഭിപ്രായമുണ്ടോ?

Salim PM said...

>>>>യോജിക്കുന്നോ ഇല്ലയോ എന്നത് സ്വന്തം വീക്ഷണമനുസരിച്ചിരിക്കും. <<<

തീര്‍ച്ചയായും ഇവിടെ വീക്ഷണത്തിലെ വൈരുദ്ധ്യമാണ് കാതലായ പ്രശനം. നിരീക്ഷകന്‍ അടിയുറച്ച മുന്‍‌ധാരണയോടുകൂടി നാസ്തികത്വത്തിന്‍റെ കണ്ണാടിയിലൂടെയാണ് വീക്ഷിക്കുന്നതെങ്കില്‍ എല്ലാം ക്രമരഹിതം. നിഷ്പക്ഷമായി കാര്യങ്ങള്‍ വീക്ഷിക്കുന്ന ഒരു നിരീക്ഷകന്‍ കാണുന്നത് ജീവന്‍റെ ഓരോ തലമുറയിലും കൂടുതല്‍ സങ്കീര്‍ണ്ണവും കൂടുതല്‍ ഉന്നതവുമായ ജൈവ ക്രമത്തിലേക്കുള്ള പരിണാമ ഗതിയില്‍ ഓരോ ചുവടിലും പരമോന്നതനായ ഒരു സ്രഷ്ടാവിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശാത്മകമായ ഹസ്തമാണ്.

Salim PM said...

കാളിദാസന്‍,

>>>>അപ്പൂട്ടന്‍ ഇതേക്കുറിച്ച് വിശദമായി തന്നെ എഴുതുന്നുണ്ടല്ലൊ. അതില്‍ നിന്നും മനസിലായില്ലെങ്കില്‍ ഞാന്‍ പിന്നീട് വിശദീകരിക്കാം. ആദ്യം മനുഷ്യന്റെ വിഷയത്തില്‍ ഒരു തീരുമാനമാകട്ടേ.<<<<


അപ്പൂട്ടന്‍ അങ്ങനെ ഒരു വിഡ്ഢിത്തം പറഞ്ഞിട്ടില്ല. താങ്കള്‍ക്ക് മറുപടിയുണ്ടെങ്കില്‍ പറയുക.

Salim PM said...

കാളിദാസന്‍,

>>>>ഈ അവകാശവാദ പ്രകാരം, മറ്റൊരു ജീവി മനുഷ്യനായി പരിണമിച്ചു എന്നതിനു താങ്കളുടെ പക്കലുള്ള തെളിവുകള്‍ ഒന്നു വിശദീകരിക്കാമോ?<<<<

ചര്‍ച്ച ചെയ്തുവരുന്ന വിഷയം തീര്‍ന്നിട്ടാകാം പുതിയ വിഷയം.

Salim PM said...

Abdul Khader EK said...

>>>>കല്‍ക്കിയുടെ വാദത്തിന്റെയും പൊരുള്‍ ഞാന്‍ മനസ്സിലാക്കിയടത്തോളം 'പ്രകൃതിയില്‍ നടക്കുന്ന സംഗതികള്‍ക്ക് പിന്നില്‍ ആസൂത്രണമുണ്ട് എന്നും ആ ആസൂത്രകന്‍ ദൈവമാണ് എന്നു' മാണ് (ഞാന്‍ മനസ്സിലാക്കിയത് തെറ്റാണെങ്കില്‍ കല്‍ക്കി ദയവുചെയ്തു എന്നെ തിരുത്തുക).<<<<

ശരിയാണ്. നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും ബോധ്യമാകുന്ന കാര്യമാണത്. അതാരാണ്. എങ്ങനെയാണ്. എവിടെയാണ് എന്നൊക്കെയുള്ളത് വേറെ വിഷയമാണ്. അങ്ങനെയൊരു ശക്തിയെക്കുറിച്ച് എനിക്ക് മനസ്സിലായിട്ടില്ല എന്നത് ആ ശക്തിയെ നിഷേധിക്കാന്‍ തക്കതായ തെളിവല്ല.

അപ്പൂട്ടൻ said...

കൽക്കി,
താങ്കൾ എഴുതിയത് ഇതല്ലേ?

വവ്വാലുകള് ഇരപിടിക്കുന്ന വിസ്മയകരമായ രീതിയെക്കുറിച്ച് വിവരിച്ചുകൊണ്ട് ഡോക്കിന്സ് അത്ഭുത പരതന്ത്രനാകുന്നത് കാണുക:

'... we can only understand it at a level of artificial instrumentation, and mathematical calculations on paper, we find it hard to imagine a little animal doing it in its head.' (The Blind Watchmaker)


അതിനുള്ള മറുപടിയല്ലേ ഞാൻ എഴുതിയുള്ളൂ?
ഡോക്കിൻസിനെ സംബന്ധിച്ചിടത്തോളം അതിൽ പ്രകൃത്യാ അപ്രാപ്യമായൊരു സംഗതിയൊന്നുമില്ല, ചെറിയ സ്റ്റെപ്പുകളിലൂടെ ഇത് സാധ്യമാകുമെന്ന് അദ്ദേഹം മനസിലാക്കുന്നു. അസാധാരണമെന്ന് തോന്നുന്നത് മനുഷ്യന്റെ ലെവലിലാണ് എന്നതാണ് അദ്ദേഹം ഈ വാചകത്തിൽ പറയുന്നതും. “Because we can only understand it at a level of artificial instrumentation” എന്ന് അദ്ദേഹം പറയുമ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തമാകുന്നത് അത്തരത്തിലാണ്. ഒരു ഉദ്ധരണി പ്രയോഗിക്കുമ്പോൾ എഴുത്തുകാരൻ എന്താണുദ്ദേശിച്ചത് എന്നത് വ്യക്തമായി മനസിലാക്കേണ്ടതാണ്. വായനക്കാരന് സ്വന്തം അഭിപ്രായം പറയാം, പക്ഷെ എഴുത്തുകാരൻ ഇതാണ് ഉദ്ദേശിച്ചത് എന്ന് നിർബന്ധിക്കുവാൻ എന്താണവകാശം?

അത്ഭുതപരതന്ത്രനാകുന്നത് താങ്കളാണ്. Blind Watchmaker എന്ന പുസ്തകത്തിൽ അദ്ദേഹം മുന്നോട്ടുവെയ്ക്കുന്ന കാര്യങ്ങൾ താങ്കളെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാനാവുന്നില്ല. അത് ഡോക്കിൻസിന്റെ അത്ഭുതമായി കാണേണ്ട കാര്യമുണ്ടോ?
ആകസ്മികത എന്നത് താങ്കൾ എങ്ങിനെ കാണുന്നു എന്നതിനനുസരിച്ചിരിക്കും. പരിണാമത്തിൽ ഇതെല്ലാം വെറും ആകസ്മികതയാണ് എന്നാണ് താങ്കൾ കരുതിയിട്ടുള്ളതെങ്കിൽ ഒരല്പം സഹതാപം ഞാനും തരാം.

അപ്പൂട്ടൻ said...

വവ്വാലിന്റെ ഇരപിടിക്കാനുള്ള കഴ്വിനേക്കാള് പ്രവര്ത്തനക്ഷമതയുള്ള ഉപകരണങ്ങള് ചിലപ്പോള് മനുഷന് ഭാവിയില് കണ്ടെത്തിയേക്കാം. പക്ഷേ, അതിനു പിന്നില് ചിന്താശേഷിയും ബുദ്ധിശക്തിയും ലക്ഷ്യബോധവുമുള്ള ഒരു മസ്തിഷ്കം പ്രവര്ത്തിക്കുന്നുണ്ട് എന്ന കാര്യം അപ്പൂട്ടന് ഓര്ക്കുക

മുൻപൊരിക്കൽ നാം കംപ്യൂട്ടറിന്റെ evolution-നെക്കുറിച്ച് ചർച്ച ചെയ്തത് ഓർമയുണ്ടാവും എന്ന് കരുതട്ടെ. ഒരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടല്ല ഒന്നും തുടങ്ങുന്നത്. എത്തിപ്പെടുന്ന സാഹചര്യം/അറിവ്/വസ്തുലഭ്യത എന്നിവ അനുസരിച്ചാണ് മുന്നോട്ടുള്ള പ്രയാണം. അതിന് ആദ്യമേ ലക്ഷ്യം ഉണ്ട് എന്നു കരുതുന്നത് ശരിയായ നിഗമനമല്ല. ഇപ്പോൾത്തന്നെ താങ്കൾ ഇപ്പറയുന്ന ഉപകരണം എത്തരത്തിലായിരിക്കും എന്നതിനെക്കുറിച്ച് താങ്കൾക്കറിയില്ല, ഏറ്റവും വിദഗ്ദ്ധനായ എലെക്ട്രോണിക്സ് എഞ്ചിനീയർ പോലും ഈ ചോദ്യത്തിനുമുൻപിൽ നിശബ്ദനായേക്കാം.

ഒന്നുകില് യാദൃച്ഛികമായി സംഭവിക്കുക. അല്ലെങ്കില് ഒരാള് പ്ലാന് ചെയ്ത് സൃഷ്ടിക്കുക. മൂന്നാമതൊന്ന് എന്റെ അറിവില് ഇല്ല.

Changes are random, but the changes that are sustained are not random. ഇത്രയെങ്കിലും മനസിലാക്കൂ. അതുതന്നെ, ഒറ്റയടിക്ക് രൂപം മാറ്റുന്ന ഒന്നല്ല പല വ്യതിയാനങ്ങളും. If a change survives, and other changes get accumulated on it, that’s when we start noticing the changes. Blind Watchmaker-ന്റെ ഒരു പ്രധാന പോയിന്റ് ഇതാണ്.

അപ്പൂട്ടൻ said...

ഈ സംശയങ്ങളൊക്കെ അപ്പൂട്ടനുണ്ടാകുന്നത് അത്തരം ഈ വിഷയത്തില് അപ്പൂട്ടനുള്ള തെറ്റിദ്ധാരണ കൊണ്ടാണ്. മറ്റൊരു വിഷയം ആയതുകൊണ്ട് പിന്നീട് സന്ദര്ഭം വരുമ്പോള് ചര്ച്ച ചെയ്യാം.

:).
ഏറ്റവും എളുപ്പം പറയാവുന്ന ഒന്നാണല്ലൊ ഈ തെറ്റിദ്ധാരണ എന്നത്. താങ്കൾ പറഞ്ഞതിനെ ഞാൻ ഒന്ന് extend ചെയ്തു എന്നേയുള്ളൂ. ഇനി മനുഷ്യനേക്കാൾ മെച്ചപ്പെട്ട വേറെ ജീവികൾ ഉണ്ടാവാം എന്ന് പറഞ്ഞാൽ ഇന്നുള്ളതിനേക്കാൾ മെച്ചപ്പെട്ട തത്വസംഹിതയും ഉണ്ടായിക്കൂടെ? നമ്മുടെ പരിമിതികൾക്കനുസരിച്ചല്ലേ തത്വസംഹിതകളും, അപ്പോൾ ആ പരിമിതികൾ കുറേ ഒഴിവായിട്ടുള്ള ജീവികൾക്ക് ഇത് ബാധകമാകില്ലല്ലൊ.

അഴിച്ചെടുക്കാന് പുറമേ നിന്നുള്ള സഹായം ആവശ്യമാണ്. പക്ഷേ, നിര്മ്മിക്കാന് പുറമേ നിന്നുള്ള അരുടെയും സഹായം ആവശ്യമില്ല. ഈ ബുദ്ധിക്കു മുന്നില് എന്റെ നല്ല നമസ്കാരം.

ആയിക്കോട്ടെ, നമസ്കാരം സ്വീകരിച്ച് അനുഗ്രഹിക്കാം.

ഈ പുറമേ നിന്ന് എന്നു പറയുമ്പോൾ എന്താണ് പുറമേയുള്ളത് എന്നുകൂടി വിശദീകരിക്കൂ. പ്രപഞ്ചത്തിനും പുറമേയുള്ളതാണോ?
ഒരു കോശത്തിന്റെ building blocks എന്തെല്ലാമാണെന്ന് ഇന്ന് ഏറെക്കുറെ നന്നായിത്തന്നെ നമുക്കറിയാം. ഓരോ ബ്ലോക്കും പടിപടിയായി built-up ചെയ്തുവരുന്നതാണെന്ന് മനസിലാക്കിയാൽ (അല്പം abiogenesis മറിച്ചുനോക്കുന്നതും നന്നായിരിക്കും) അത് തിരിച്ച് individual blocks ആകാൻ എന്താണ് വേണ്ടത് എന്ന് മനസിലാകും.
ഒരു ചെറിയ സംശയം ചോദിച്ചോട്ടെ. ഇ-കോലി ബാക്റ്റീരിയയിൽ നടത്തിയ പരീക്ഷണത്തിൽ അവയുടെ Average Cell Volume കൂടിയതായി കാണപ്പെട്ടു. ഇത് ഒരു പുറമേ നിന്നുള്ള ശക്തിയുടെ സാന്നിദ്ധ്യമില്ലാതെ സംഭവിച്ചതല്ലേ? There was a gradual build-up, isn’t it? (ഇനി ഇവിടെയും ദൈവം പരീക്ഷണശാലയിൽ ഇടപെട്ടു എന്നൊക്കെയാണ് വാദമെങ്കിൽ എനിക്കൊന്നും പറയാനില്ല)

അപ്പൂട്ടൻ said...

എന്നാല് എല്ലാ കാര്യങ്ങളു ആ ഗണത്തില് പെടുത്തി സാമാന്യവല്ക്കരിക്കുന്നതിനെക്കുറിച്ചാണ് ഞാന് പറഞ്ഞത്. ജിറാഫിന്റെ കഴുത്തു നീണ്ടതിനെക്കുറിച്ചു ഞാന് പറഞ്ഞതിന് അപ്പൂട്ന് പ്രതികരിച്ചു കണ്ടില്ല.

ഒരു പാട് കാര്യങ്ങൾ പണ്ട് “ആ ഗണത്തിൽ” പെടാത്തവയായിരുന്നു എന്നത് ചിന്തിക്കാവുന്നതാണ്.
ജിറാഫിന്റെ കഴുത്ത് നീണ്ടതിന് കാരണമെന്തെന്നതിന് പല പഠനങ്ങളും നടന്നിട്ടുണ്ട്. ഭക്ഷണം ആണ് കാരണം എന്ന് പറയുന്നത് മുഴുവൻ ശരിയാകണമെന്നില്ല. പൂർവികർ അതേ സാഹചര്യങ്ങളിലാകണമെന്നില്ലല്ലൊ ജീവിച്ചത്. അന്ന് കുറേക്കൂടി ചെറിയ കഴുത്തുകൾ മതിയാവുമായിരിക്കും. പക്ഷെ കഴുത്തിന് നീളം കൂടിയ നിലയിൽ ജിറാഫ് എന്ന് നാമിന്ന് വിളിക്കുന്ന ആ ജീവി നിലനിന്നു എന്നതാണ് പ്രധാനം.
ഇതൊക്കെ കുറേ മുൻപ് നടന്ന കാര്യങ്ങളാണ്. കൃത്യമായി എന്തൊക്കെ സംഭവിച്ചു എന്നത് എനിക്കറിയില്ല.

ഞാൻ ഒരു കാര്യത്തെക്കുറിച്ച് പ്രതികരിച്ചു കണ്ടില്ല എന്ന് താങ്കൾ പറയുമ്പോൾ സമാനമായി ഞാൻ ചിലത് അങ്ങോട്ടും ചോദിച്ചിരുന്നു. (ജീവൻ ഉണ്ടായിട്ട് ഇന്നേവരെയുള്ളതിൽ മുക്കാൽ ഭാഗം ഏകകോശജീവികളിൽ തന്നെ ഒതുങ്ങിയത് എന്തുകൊണ്ട്? അവിടെ നിന്നും പുരോഗമിക്കാൻ ആസൂത്രകന് ഇത്ര ബുദ്ധിമുട്ടേണ്ടിവന്നതെന്തായിരിക്കും?)

ഒരാള് പറയുന്ന കാര്യങ്ങള് എത്ര തന്നെ സത്യമായിരുന്നാലും ചിലപ്പോള് മറ്റൊരാള്ക്ക് ബോധ്യപെട്ടുകൊള്ളണം എന്നില്ല.
ശീ ഹുസൈനും അദ്ദേഹത്തിനു ബോധ്യപ്പെട്ട സംഗതികളാണ് അദ്ദേഹത്തിന്റെ പുസ്തകത്തില് എഴുതുന്നത് എന്ന് അപ്പൂട്ടനും സുശീലിനും അഭിപ്രായമുണ്ടോ?


എനിക്കതിൽ അഭിപ്രായവ്യത്യാസമില്ല. ശ്രീ ഹുസൈന് അദ്ദേഹത്തിന്റെ ബോധ്യങ്ങളുണ്ടായിരിക്കും. അങ്ങിനെ അരുത് എന്ന് ആരും പറഞ്ഞിട്ടുമില്ല. (കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നില്ല, തൽക്കാലം)

അപ്പൂട്ടൻ said...

തീര്ച്ചയായും ഇവിടെ വീക്ഷണത്തിലെ വൈരുദ്ധ്യമാണ് കാതലായ പ്രശനം. നിരീക്ഷകന് അടിയുറച്ച മുന്ധാരണയോടുകൂടി നാസ്തികത്വത്തിന്റെ കണ്ണാടിയിലൂടെയാണ് വീക്ഷിക്കുന്നതെങ്കില് എല്ലാം ക്രമരഹിതം. നിഷ്പക്ഷമായി കാര്യങ്ങള് വീക്ഷിക്കുന്ന ഒരു നിരീക്ഷകന് കാണുന്നത് ജീവന്റെ ഓരോ തലമുറയിലും കൂടുതല് സങ്കീര്ണ്ണവും കൂടുതല് ഉന്നതവുമായ ജൈവ ക്രമത്തിലേക്കുള്ള പരിണാമ ഗതിയില് ഓരോ ചുവടിലും പരമോന്നതനായ ഒരു സ്രഷ്ടാവിന്റെ മാര്ഗ്ഗ നിര്ദ്ദേശാത്മകമായ ഹസ്തമാണ്.

ക്രമരഹിതം എന്നതിന് താങ്കൾ എന്താണർത്ഥം നൽകിയിട്ടുള്ളത് എന്നെനിക്കറിയില്ല. നിഷ്പക്ഷൻ എന്നതിന് താങ്കളുടെ നിർവചനവും എനിക്കറിയില്ല.

ഒന്നുമാത്രം പറയാം.
എന്റെ അറിവിൽ നാസ്തികനായി ജനിച്ചതല്ല ഡോക്കിൻസ്. അദ്ദേഹത്തിന്റെ പഠനങ്ങളിലൂടെ മനസിലാക്കിയ കാര്യങ്ങളാണ് അദ്ദേഹമെഴുതുന്നത്, ഒരു നാസ്തികനായതും ഈ അറിവുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. താങ്കളെ സംബന്ധിച്ചിടത്തോളം ദൈവമുണ്ട് എന്ന വിശ്വാസം തന്നെയാണ് ഇപ്പോഴും താങ്കളുടെ ചിന്തകളെ നയിക്കുന്നത്. അപ്പോൾ നിഷ്പക്ഷൻ ആരാണ്?

ആസൂത്രകനുണ്ട് എന്ന് തുടങ്ങി എന്തെങ്കിലും ഒരു കാര്യം (പ്രകൃതിയിൽ പ്രത്യേകിച്ചും) സ്ഥാപിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടില്ല, കാരണം ഏതും അസൂത്രകന്റെ കഴിവാണ് എന്ന് പറഞ്ഞാൽ തീരുന്നു. അങ്ങിനെയാണ് എന്ന ധാരണ തനിക്ക് ചുറ്റുമുണ്ടായിട്ടും (വിശ്വാസികളാണ് ഭൂരിപക്ഷം) അതല്ല എന്നു തുടങ്ങി കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്നതല്ലേ ശരിയായ അർത്ഥത്തിൽ നിഷ്പക്ഷത?

ഞാനും കുട്ടിക്കാലം മുതൽക്കേ അവിശ്വാസിയായി ജീവിച്ച വ്യക്തിയൊന്നുമല്ല. അവിശ്വാസം എന്നിൽ വളരുകയായിരുന്നു എന്ന് പറഞ്ഞാൽ തെറ്റൊന്നുമില്ല.

അപ്പൂട്ടൻ said...

Not to demean you…
കൽക്കീ…. ഈ ചർച്ച എന്തിനിങ്ങിനെ നീട്ടുന്നു എന്ന് ഞാൻ പലപ്പോഴും കരുതിയിട്ടുണ്ട്. Selection അന്ധമായി എങ്ങിനെ നടക്കുന്നു എന്നതിന് ഉത്തരമായാണ് ഞാൻ എന്റെ ആദ്യകമന്റ് എഴുതിയത്. അതിൽ താങ്കളിപ്പോഴും കാണുന്നത് ജീവികൾ ചത്തുപോകുന്നത് മാത്രമാണ്. മാത്രമല്ല, പരിണാമമെന്നാൽ മുഴുവൻ ചത്തുപോകലാണ് എന്ന നിലയിലാണ് താങ്കൾ ഇപ്പോൾ വാദിക്കുന്നതും. പിന്നെ ഞാനെന്ത് പറയാൻ.
Blind Watchmaker വായിച്ചിട്ടുണ്ടെന്ന് താങ്കൾ അവകാശപ്പെടുന്നു. പക്ഷെ താങ്കളതു വായിക്കുന്നതും ആസൂത്രകൻ എന്ന സ്വന്തം മുൻധാരണകൾ വെച്ചാണ്. അത് തെറ്റാണെന്ന് പറയുന്നില്ല, പക്ഷെ അതാണ് ശാസ്ത്രം എന്നു വാദിച്ചാൽ ശരിയാവില്ലല്ലൊ.

അപ്പൂട്ടൻ said...

ഖാദർ,
നിയന്താവും നിയന്ത്രണവും എന്ന വാദം ധാരാളം കേൾക്കാറുള്ള ഒന്നാണ്. ഒരു ചെറിയ സംശയം ചോദിക്കട്ടെ.

ഒരു കൊടുങ്കാറ്റ് ഉണ്ടാകുന്നു, അതിൽ ചില വൃക്ഷങ്ങൾ വീഴുന്നു. ഇതിൽ ദൈവത്തിന്റെ റോൾ എന്താണ്?

Please be specific. കൊടുങ്കാറ്റ് ദൈവസൃഷ്ടിയാണ് എന്ന ബ്ലാങ്കറ്റ് സ്റ്റേറ്റ്മെന്റ് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

kaalidaasan said...

>>>>>അപ്പൂട്ടന്‍ അങ്ങനെ ഒരു വിഡ്ഢിത്തം പറഞ്ഞിട്ടില്ല. താങ്കള്‍ക്ക് മറുപടിയുണ്ടെങ്കില്‍ പറയുക.<<<<

അപ്പൂട്ടന്‍ ഏതെങ്കിലും വിഡ്ഢിത്തം പറഞ്ഞു എന്നല്ലല്ലോ ഞാന്‍ എഴുതിയത്. എന്തിനാണു കല്‍ക്കി എഴുതാപ്പുറം വായിക്കുന്നത്. വവ്വാലിന്റെ ഇരപിടിക്കാനുള്ള കഴിവിനേക്കുറിച്ചുള്ള താങ്കളുടെ ചോദ്യത്തിന്‌ അപ്പൂട്ടന്‍ മറുപടി പറയുന്നുണ്ടല്ലൊ എന്നാണു ഞാന്‍ എഴുതിയത്. അത് കഴിഞ്ഞിട്ട് വേണമെങ്കില്‍ ഞാന്‍ അതേക്കുറിച്ച് പറയാമെന്നും പറഞ്ഞു. ഇതെങ്ങനെ അപ്പൂട്ടന്‍ വിഡ്ഢിത്തം പറയുന്നു എന്ന് വ്യാഖ്യാനിക്കാനാകും?

kaalidaasan said...

>>>>>ചര്‍ച്ച ചെയ്തുവരുന്ന വിഷയം തീര്‍ന്നിട്ടാകാം പുതിയ വിഷയം.<<<<

ആയിക്കോട്ടെ. താങ്കള്‍ സാവകാശമെടുത്ത് മറുപടി പറഞ്ഞാല്‍ മതി. താങ്കള്‍ മറുപടി പറയരുതെന്ന ശാഠ്യത്തില്‍ കാദര്‍ ഇവിടെ അദേഹത്തിന്റെ ആരാധ്യ ജന്തുവിനെ ചിത്രം ഒരു മുഴം നീട്ടിയെറിഞ്ഞിട്ടുണ്ട്. അത് അദ്ദേഹം മനസിലാക്കിയ പരിണാമം.

Salim PM said...

ഈ ചര്‍ച്ച ഇങ്ങനെ നീട്ടിക്കൊണ്ടു പോകുന്നതില്‍ കാര്യമില്ല എന്നുള്ള അപ്പൂട്ടന്‍റെ വാദം അംഗീകരിക്കുന്നു. രണ്ടു വ്യത്യസ്ത വീക്ഷണത്തിലുള്ള വിലയിരുത്തലായി ഇതിനെ അംഗീകരിക്കാനുള്ള സഹിഷ്ണുത എനിക്കുണ്ട്. ഞാന്‍ പറയുന്നത് അപ്പൂട്ടന് അംഗീകര്‍ക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നുമുണ്ട്. എങ്കിലും ചില തെറ്റിദ്ധാരണകള്‍ തിരുത്തണം എന്നു തോന്നുന്നു.


>>>വായനക്കാരന് സ്വന്തം അഭിപ്രായം പറയാം, പക്ഷെ എഴുത്തുകാരൻ ഇതാണ് ഉദ്ദേശിച്ചത് എന്ന് നിർബന്ധിക്കുവാൻ എന്താണവകാശം?<<<

ഡോക്കിന്‍സിന്‍റെ വാചകങ്ങള്‍ ഉദ്ധരിച്ച് ഡോക്കിന്‍സ് ഉദ്ദേശിച്ചതിനു വിപരീതമായ ഒരര്‍ഥം അതിനു കല്പ്പിക്കുകയായിരുന്നില്ല എന്‍റെ ലക്ഷ്യം. അങ്ങനെ താങ്കള്‍ക്ക് തോന്നിയെങ്കില്‍ അതു ശരിയല്ല. ഈ പ്രതിഭാസം ഡോക്കിന്‍സിനെ അത്ഭുതപ്പെടുത്തുന്നു എന്നത് നിഷേധിക്കാന്‍ കഴിയില്ല. എന്നാല്‍ പടിപടിയായി ഇത് സാധ്യമാണ് (ഇതാണല്ലോ അദ്ദേഹം ഉന്നയിക്കുന്ന സിദ്ധാന്തം) എന്ന ഊഹാധിഷ്ടിതമായ ഒരു വാദം അദ്ദേഹം മുന്നോട്ടു വെക്കുന്നുവെന്നല്ലാതെ അത് തെളിയിക്കാന്‍ അദ്ദേത്തിനു സാധിക്കുന്നില്ല. (തെളിയിച്ചു എന്നു താങ്കള്‍ക്ക് വിശ്വസിക്കാം)


>>>>ഈ പുറമേ നിന്ന് എന്നു പറയുമ്പോൾ എന്താണ് പുറമേയുള്ളത് എന്നുകൂടി വിശദീകരിക്കൂ. പ്രപഞ്ചത്തിനും പുറമേയുള്ളതാണോ?<<<


"പ്രകൃതിയിൽ ഇത്തരമൊരു dismantling സാധ്യമല്ല, കാരണം അത്തരമൊരു അഴിച്ചെടുക്കൽ നടത്താൻ പുറമേനിന്നുള്ള വേറെ പ്രക്രിയകളൊന്നും പ്രവർത്തിക്കുന്നില്ല"

താങ്കള്‍ തന്നെയാണ് ഇവിടെ പുറമെനിന്നുള്ള പ്രക്രിയ എന്നു പറഞ്ഞത്. അത് ഞാന്‍ ആര്ത്തിച്ചുവെന്നേയുള്ളൂ.

>>>ഇനി ഇവിടെയും ദൈവം പരീക്ഷണശാലയിൽ ഇടപെട്ടു എന്നൊക്കെയാണ് വാദമെങ്കിൽ എനിക്കൊന്നും പറയാനില്ല<<<<

ദൈവം ഇടപെടാത്ത ഒരു കോണും പ്രപഞ്ചത്തിലില്ല.


>>>>കൽക്കീ…. ഈ ചർച്ച എന്തിനിങ്ങിനെ നീട്ടുന്നു എന്ന് ഞാൻ പലപ്പോഴും കരുതിയിട്ടുണ്ട്. Selection അന്ധമായി എങ്ങിനെ നടക്കുന്നു എന്നതിന് ഉത്തരമായാണ് ഞാൻ എന്റെ ആദ്യകമന്റ് എഴുതിയത്. അതിൽ താങ്കളിപ്പോഴും കാണുന്നത് ജീവികൾ ചത്തുപോകുന്നത് മാത്രമാണ്. മാത്രമല്ല, പരിണാമമെന്നാൽ മുഴുവൻ ചത്തുപോകലാണ് എന്ന നിലയിലാണ് താങ്കൾ ഇപ്പോൾ വാദിക്കുന്നതും.<<<<


പരിണമം എന്നാല്‍ ചത്തുപോകല്‍ മാത്രമാണെങ്കില്‍ ഒരാസൂത്രകന്‍റെയും ആവശ്യം ഇല്ല എന്നു സമ്മതിക്കാമായിരുന്നു. അങ്ങനെയല്ലാത്തതുകൊണ്ടാണ് ആസൂത്രകന്‍റെ ആവശ്യകത അനിവാര്യമായി വരുന്നത്.


ഈ ചര്‍ച്ചയില്‍ സഹിഷ്ണുതയോടെ സഹകരിച്ചതിനു നന്ദി. താങ്കളുടെ സമയം ഞാന്‍ വൃഥാവിലാക്കിയില്ല എന്നു കരുതുന്നു. ബാക്കി അനുവാചകര്‍ക്കു വിടുന്നു.

Salim PM said...

കാളിദാസന്‍,
നാം ചര്‍ച്ച തുടങ്ങിയ വിഷയം ഇതാണ്. താങ്കള്‍ വിഷയത്തില്‍ നിന്നു മാറി സംസാരിച്ചപ്പോള്‍ ഞാന്‍ ഇങ്ങനെ എഴുതി:

>>>>താങ്കള്‍ ചോദിച്ചപ്പോള്‍ ഞാന്‍ മറുപടിയും പറഞ്ഞിട്ടുണ്ട്. ഇവിടെ ഞാന്‍ ഉന്നയിച്ച വിഷയം പ്രകൃതി നിര്‍ദ്ധാരണത്തിലെ ആസൂത്രണമാണ്. ആവിഷയത്തില്‍ താങ്കള്‍ക്ക് എന്തു പറയാനുണ്ട് എന്നു കേള്‍ക്കട്ടെ.<<<<( June 7, 2011 5:07 PM)


അതിനടയില്‍ വീണ്ടും താങ്കള്‍ ആ വിഷയം തന്നെ തിരുകിക്കയറ്റാന്‍ ശ്രമിച്ചപ്പളാണ് ഞാന്‍ ആ വിഷയം അവസാനിപ്പിക്കാന്‍ വേണ്ടി

>>>>>അത്രയേ ഉള്ളോ? ഇത് ഞാന്‍ അംഗീകരിക്കുന്നു. എന്താ പോരേ?<<<< (June 13, 2011 5:41 PM)

എന്നു മറുപടി നല്‍കി ആ വിഷയം അവിടെ അവസാനിപ്പിച്ചത്. വീണ്ടും അതില്‍ തന്നെ ചുറ്റിപ്പറ്റി അതിനോടനുബന്ധിച്ച ഉപവിഷയങ്ങള്‍ ചോദിക്കുന്നതില്‍ അര്‍ഥമില്ല. വിഷയത്തില്‍ നിന്നു മാറി സംസാരിക്കുന്നത് ആശയപപ്പരത്തത്തിന്‍റെ ലക്ഷണമാണ്. താങ്കള്‍ തുടങ്ങിവെച്ച വിഷയത്തിലേക്ക് തന്നെ തിരിച്ചു വരിക. താങ്കളുടെ അഭിപ്രായത്തില്‍ വവ്വാലുകള്‍ ഇരപിടിക്കാന്‍ ഉപയോഗിക്കുന്ന അത്യന്തം സങ്കീര്‍ണ്ണമായ സം‌വിധാനം വ‌വ്വാലുളുടെ പൂര്‍‌വ്വികര്‍ ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചെടുത്തതാണോ?

അപ്പൂട്ടൻ said...

കൽക്കീ,

ഒരു കാര്യത്തിൽ ആകെ കൺഫ്യൂഷനായി.

പടിപടിയായി മാറ്റം സംഭവിയ്ക്കുന്നതും അതിലൂടെ ഒരു noticeable change വരുന്നതും താങ്കളും അംഗീകരിക്കുന്ന കാര്യമല്ലേ, ആണെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. അവിടെ ദൈവം വേണോ വേണ്ടയോ എന്നുള്ളതാണ് താങ്കളും പരിണാമവാദികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം എന്നാണ് ഞാൻ കരുതിയിരുന്നത്. ഇനി ഇതല്ല താങ്കളുടെ ധാരണയെങ്കിൽ, താങ്കളുടെ അഭിപ്രായത്തിൽ, എന്താണ് താങ്കൾ അംഗീകരിക്കുന്ന പരിണാമം?
I'd wish I could see a consistency in approach.

ഇ-കോലി പരീക്ഷണത്തിൽ ദൈവം ഇടപെട്ടു എന്നു പറയുന്നത് ഒരു അധികപ്പറ്റല്ലേ കൽക്കീ. കാര്യം ഇത്തരത്തിലാണ് കാണുന്നതെങ്കിൽ പിന്നെ മനുഷ്യൻ കംപ്യൂട്ടർ ഉണ്ടാക്കിയതും അടക്കം എല്ലാം ഈ ഇടപെടലായി കാണാം. അത്തരം ചർച്ചകളിൽ താല്പര്യമില്ല, പ്രത്യേകിച്ചും ശാസ്ത്രം പറയുന്നതിനിടയ്ക്ക് ഇത് കേൾക്കുമ്പോൾ.

Signing off. താങ്കളുടെ ഉത്തരത്തിനു ശേഷം ബാക്കി ആവശ്യമെങ്കിൽ എഴുതാം.

സുശീല്‍ കുമാര്‍ said...

'560 മില്യണ്‍ വര്‍ഷം പഴക്കമുള്ള കേംബ്രിയന്‍ പാറകളില്‍നിന്നും....'(ഡാര്‍വിനിസം പ്രതീക്ഷയും പ്രതിസന്ധിയും, പേജ് 55, പാര,1)-ഇവിടെ ശ്രദ്ധിക്കുക, എവിടെയെല്ലാം ഇംഗ്ലീഷ് മില്യണ്‍ അപ്പടി എടുത്തെഴുതുമ്പോഴോ അല്ലെങ്കില്‍ ദശലക്ഷം എന്നു തര്‍ജമ ചെയ്യുമ്പോഴോ സാബിന് അശ്രദ്ധയില്ല. കാരണം അതങ്ങനെയല്ലേ പറ്റൂ. അവിടെ തെറ്റാന്‍ യാതൊരു ചാന്‍സുമില്ലല്ലോ. പക്ഷെ എപ്പോഴൊക്കെ മില്യണ്‍ കോടിയാക്കുന്നുവോ അപ്പോഴൈാക്കെ സാബിന് തെറ്റുന്നു. 560 മില്യണ്‍ 560 കോടിയാകുന്നു. അതാണ് ഞാന്‍ പച്ച മലയാളത്തില്‍ പറഞ്ഞത്. ഇത് അശ്രദ്ധയല്ല, തമോഗര്‍ത്ത സമാനമായ അജ്ജതയാണ്. ഇംഗ്ലീഷില്‍ മില്യണ്‍, ബില്യണ്‍ എന്നീ പദങ്ങളുടെ ശരിക്കുള്ള അര്‍ത്ഥം സാബിന് അറിയില്ലായിരുന്നു. അശ്രദ്ധ കറക്ഷനിലൂടെ പരിഹരിക്കാം. അജ്ജതയ്ക്ക് പുനര്‍വിദ്യാഭ്യാസം ആവശ്യമാണ്. ബൂലോകത്ത് വന്നതിന് ശേഷം സാബിന് ലഭിക്കുന്നത് അതാണ്.

kaalidaasan said...

>>>>>>>>>>അത്രയേ ഉള്ളോ? ഇത് ഞാന്‍ അംഗീകരിക്കുന്നു. എന്താ പോരേ?<<<< (June 13, 2011 5:41 PM)

എന്നു മറുപടി നല്‍കി ആ വിഷയം അവിടെ അവസാനിപ്പിച്ചത്. വീണ്ടും അതില്‍ തന്നെ ചുറ്റിപ്പറ്റി അതിനോടനുബന്ധിച്ച ഉപവിഷയങ്ങള്‍ ചോദിക്കുന്നതില്‍ അര്‍ഥമില്ല. <<<<<<


കല്‍ക്കി,

അതവസാനിച്ചു എന്നത് കല്‍ക്കിയുടെ അഭിപ്രായം. പക്ഷെ എന്റെയല്ല. കല്‍ക്കിയേപ്പോലുള്ള മറ്റൊരു മുസ്ലിമായ കാദര്‍, മനുഷ്യന്‍ ഏത് ജീവിയില്‍ നിന്നാണു പരിണമിച്ചതെന്ന ചോദ്യം ചോദിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.

മനുഷ്യന്‍ മറ്റൊരു ജീവിയില്‍ നിന്നും പരിണമിച്ചതാണെന്ന് വ്യക്തമായ തെളിവുകളോടെ താങ്കല്‍ അംഗീകരിക്കുന്നു എന്നും  പറഞ്ഞു. ആ തെളിവുകള്‍ എന്താണെന്നേ ഞാന്‍ ചോദിച്ചുള്ളു. അത് ആ വിഷയത്തേക്കുറിച്ചുള്ള ചോദ്യം തന്നെയാണ്. ഉപവിഷയമല്ല.

kaalidaasan said...

>>>>>>>>>>>>>>താങ്കള്‍ ചോദിച്ചപ്പോള്‍ ഞാന്‍ മറുപടിയും പറഞ്ഞിട്ടുണ്ട്. ഇവിടെ ഞാന്‍ ഉന്നയിച്ച വിഷയം പ്രകൃതി നിര്‍ദ്ധാരണത്തിലെ ആസൂത്രണമാണ്. ആവിഷയത്തില്‍ താങ്കള്‍ക്ക് എന്തു പറയാനുണ്ട് എന്നു കേള്‍ക്കട്ടെ.<<<<( June 7, 2011 5:07 PM)<<<< (June 13, 2011 5:41 PM)<<<<

കല്‍ക്കി,

പ്രകൃതി നിര്‍ദ്ധാരണത്തില്‍ മാറ്റാരുടെയും ആസൂത്രണം ഇല്ല എന്നു തന്നെയാണു ഞാന്‍ കരുതുന്നത്. ജീവികള്‍ അതിജീവനത്തിനാവശ്യമുള്ള പ്രത്യേകതകള്‍ സ്വയം തെരഞ്ഞെടുക്കുന്നു. അല്ലെങ്കില്‍ അതിജീവനത്തിനു ഗുണകരമല്ലത്തതോ ആവശ്യമില്ലാത്തതോ ആയ സ്വഭാവങ്ങളും പ്രത്യേകതകളും ജീവിവര്‍ഗ്ഗങ്ങള്‍ തള്ളിക്കളയുന്നു. ഇങ്ങനെ അനേകായിരം തലമുറകളിലൂടെ ആവശ്യമില്ലാത്തവയും സഹായകരമല്ലാത്തവയും തള്ളികളഞ്ഞും, പുതിയവ സ്വായത്തമാക്കിയും  പുതിയ ഒരു ജീവി വര്‍ഗ്ഗമുണ്ടാകുന്നു.


ഇതില്‍ ആരുടെയെങ്കിലും ആസുത്രണമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ജീവിക്കുന്ന സാഹചര്യമനുസരിച്ചാണു ജീവികളില്‍ മാറ്റങ്ങളുണ്ടാകുന്നത്.

kaalidaasan said...

>>>>>>>>>>>>>>താങ്കള്‍ തുടങ്ങിവെച്ച വിഷയത്തിലേക്ക് തന്നെ തിരിച്ചു വരിക. താങ്കളുടെ അഭിപ്രായത്തില്‍ വവ്വാലുകള്‍ ഇരപിടിക്കാന്‍ ഉപയോഗിക്കുന്ന അത്യന്തം സങ്കീര്‍ണ്ണമായ സം‌വിധാനം വ‌വ്വാലുളുടെ പൂര്‍‌വ്വികര്‍ ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചെടുത്തതാണോ?<<<


കല്‍ക്കി,

ഞാന്‍ തുടങ്ങി വച്ചെന്നോ. താങ്കള്‍ പറയുന്നതെനിക്ക് മനസിലാകുന്നില്ല.

താങ്കള്‍  പ്രകൃതി നിര്‍ദ്ധാരണം എന്ന ഒറ്റ വിഷയത്തില്‍ കിടന്നു കറങ്ങുന്നു. പരിണാമ എന്നത് പ്രകൃതി നിര്‍ദ്ധാരണം എന്ന ഒറ്റ ബിന്ധുവിലേക്ക് ചുരുക്കിക്കൊണ്ടു വരുന്നു. പരിണാമശാസ്ത്രത്തേക്കുറിച്ചുള്ള തെറ്റിദ്ധാരണയയോ അജ്ഞതയോ ആണിത്. ബോധപൂര്‍വ്വം ബുദ്ധിയുപയോഗിച്ച് എന്നൊക്കെ ഇവിടെ തിരുകുന്നത് ഇതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതു കൊണ്ടാണ്.

Natural Selection (പ്രകൃതി നിര്‍ദ്ധാരണം എന്നു മലയാളത്തില്‍) ജീവിവര്‍ഗ്ഗങ്ങളില്‍  മാറ്റങ്ങളുണ്ടാകുന്ന ഒരു mechanism മാത്രമാണ്. ഇതുപോലെ പല mechanism ങ്ങളുമുണ്ട്. mutation, migration, genetic drift, തുടങ്ങിയവ. ഇവയൊക്കെ ഒന്നായോ ഏറ്റക്കുറച്ചിലുകളോടെയോ പ്രവര്‍ത്തിച്ചാണ്‌ ജീവിവര്‍ഗ്ഗങ്ങളില്‍ മാറ്റങ്ങളുണ്ടാകുന്നത്.

വവ്വാലുകള്‍ ഇരപിടിക്കാന്‍ ഉപയോഗിക്കുന്ന അത്യന്തം സങ്കീര്‍ണ്ണമായ സം‌വിധാനം പ്രകൃതി നിര്‍ദ്ധാരണം എന്ന ഒറ്റ പ്രക്രിയയിലൂടേ മാത്രമല്ല ഉണ്ടായി വന്നത്. ഈ പ്രക്രിയകളെല്ലാം പ്രവര്‍ത്തിച്ചാണ്. Mutation എന്നത് ആരും ആസൂത്രണം ചെയ്യുന്നതല്ല. യാദൃ ച്ഛികമായി ജീവികളില്‍ ഉണ്ടാകുന്ന ജനിതക മാറ്റമാണത്. ഒരു കാരണമില്ലാതെയോ environmental influence കള്‍ കൊണ്ടോ ജനിതക മാറ്റങ്ങളുണ്ടാകാം.

ലെന്‍സ്കിയുടെ E.Coli പരീക്ഷണത്തില്‍ environmental influences ആണ്, E. Coli യുടെ ആകൃതിയും ജീവിക്കുന്ന environment ഉം മാറ്റിയത്. നശിച്ചു പോകാതിരിക്കാന്‍ അതൊക്കെ മറ്റിയെടുത്തു എന്നു വേണമെങ്കില്‍ പറയാം. ഇത് ബോധപൂര്‍വ്വം ബുദ്ധിയുപയോഗിച്ചാണോ എന്ന് ചോദിക്കുന്നതില്‍ യാതൊരു യുക്തിയുമില്ല കല്‍ക്കി.
തിളച്ച വെള്ളത്തിന്റെ ചൂട് 100 ഡിഗ്രി സെല്‍ഷ്യസ് ആണ്. ആ ചൂടിനെ സാധാരണ ജീവികള്‍ അതിജീവിക്കില്ല. പക്ഷെ ഈ ചൂടിനെ അതിജീവിക്കുന്ന ജീവികളുമുണ്ട്. ചൂടിനെ അതിജീവിക്കുന്ന പ്രോട്ടീനുകള്‍ ഉത്പാദിപിച്ചാണവ അത് സാധ്യമാക്കുന്നത്. ജീവിക്കുന്ന സാഹചര്യമാണവയെ ഇതിനു പ്രേരിപ്പിക്കുന്നത്.

Abdul Khader EK said...

>>>അപ്പുട്ടന്‍ പറഞ്ഞു: "നിയന്താവും നിയന്ത്രണവും എന്ന വാദം ധാരാളം കേൾക്കാറുള്ള ഒന്നാണ്. ഒരു ചെറിയ സംശയം ചോദിക്കട്ടെ.

ഒരു കൊടുങ്കാറ്റ് ഉണ്ടാകുന്നു, അതിൽ ചില വൃക്ഷങ്ങൾ വീഴുന്നു. ഇതിൽ ദൈവത്തിന്റെ റോൾ എന്താണ്?

Please be specific. കൊടുങ്കാറ്റ് ദൈവസൃഷ്ടിയാണ് എന്ന ബ്ലാങ്കറ്റ് സ്റ്റേറ്റ്മെന്റ് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു."
<<<

താങ്കളുടെ ചോദ്യം ചെറുതാണെങ്കിലും ഇത് സാമാന്യം വലിയ വിഷയമാണ്, എന്‍റെ പരിമിധി (മനുഷ്യന്‍) ക്കകത്തു നിന്ന് കൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കാം. ഒരു ഉദാഹരണത്തിലൂടെ തുടങ്ങാം: എന്‍റെ മാതാപിതാക്കള്‍ക്ക് അഞ്ചു മക്കളാണ്, മൂന്ന് പെണ്ണും രണ്ടു ആണും, ഞാന്‍ അതില്‍ നാലാമന്‍. ഇവിടെ എനിക്ക് ചോദിക്കാനുള്ളത് എന്ത് കൊണ്ട് ഞാന്‍ എന്‍റെ മാതാപിതാകളുടെ ഒന്നാമത്തെ കുട്ടിയായോ രണ്ടാമത്തെ കുട്ടിയായോ മൂന്നാമത്തെ കുട്ടിയായോ അല്ലെങ്കില്‍ അഞ്ചാമത്തെ കുട്ടിയായോ ജനിച്ചില്ല? എന്ത് കൊണ്ട് ഞാന്‍ ആണായി തന്നെ ജനിച്ചു? എന്‍റെ മാതാപിതാക്കളാണോ അത് നിയത്രിച്ചത്? ഞാനാണോ അത് നിയത്രിച്ചത്?

കുറച്ചു കൂടി വിശാലമായി ചോദിച്ചാല്‍ നാമാണോ ഈ പ്രപഞ്ചം ഉണ്ടാവണം എന്ന് തീരുമാനിച്ചത്? പ്രപഞ്ചത്തില്‍ ഭൂമി യുണ്ടാവണമെന്നും ഭൂമിയില്‍ കോടാനകോടി ജീവികള്‍ക്കിടയില്‍ മനുഷ്യര്‍ ഉണ്ടാവണമെന്ന് തീരുമാനിച്ചത് നാമാണോ?

ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം യാദ്രഷികം എന്നാണെങ്കില്‍ അതിനെ ഒരു വെറും വാക്ക് എന്നതിനപ്പുറത്തേക്ക് ആ ഉത്തരത്തിന് ഒരു പ്രസക്തിയുമില്ല.

ഇത്തരം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ കാണുമ്പോള്‍ അവിടെയെല്ലാം ദൈവം എന്ന് അന്ധമായി ഉത്തരം പറഞ്ഞു സമാധാനിക്കുകയല്ല മനുഷ്യന്‍ ചെയ്യേണ്ടത്, ഏതു മാനദന്ധം വെച്ച് അളന്നാലും മനുഷ്യന്‍ ഈ ഭൂമിയില്‍ കാണുന്ന ജീവികളില്‍ ഉല്‍ക്രിഷ്ടനാണ് എന്ന് കാണാം, മനുഷ്യനും മറ്റു ജീവികളും തമ്മിലുള്ള വിത്യാസത്തില്‍ മര്‍മ്മപ്രധാനമായത് മനുഷ്യരുടെ ബുദ്ധി വൈഭവം തന്നെ. ഈ ബുദ്ധി വൈഭവം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത് നാം മുകളില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ , അതെപോലെ തന്നെ പ്രകൃതിയെ കുറിച്ചും പലചോദ്യങ്ങള്‍ക്കും നമ്മുക്ക് ചിലപ്പോള്‍ ഉത്തരം ["ഇനി, പ്രകൃതിയുടെ വൈവിധ്യവും സങ്കീർണതയും miniaturization-ഉം ഒക്കെ ശാസ്ത്രത്തെ അതിശയിപ്പിച്ചിട്ടുണ്ട്, ഡോക്കിൻസും അതിൽ നിന്നും വ്യത്യസ്തനൊന്നുമല്ല.നാം പ്രകൃതിയുടെ തന്നെ ഒരു subset മാത്രമല്ലേ, സ്വാഭാവികമായും പ്രകൃതി ചെയ്യുന്നത്ര efficient ആയി മനുഷ്യന് ചെയ്യാൻ സാധിക്കില്ല. നാം ചെയ്യുന്നതിനേക്കാൾ നന്നായി ചെയ്യാൻ സാധിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു അതിശയം തന്നെയാണ് ഈ ശാസ്ത്രജ്ഞരെല്ലാം പങ്കുവെയ്ക്കുന്നത്. ഇഴപിരിച്ചുനോക്കുമ്പോൾ അതിസാധാരണമായതും അതീവസങ്കീർണമായതും ആയ പലതും നാം മനസിലാക്കുന്നു, നമുക്കത് replicate ചെയ്യാനാവില്ല എന്നതിനാൽ തന്നെ അതിൽ അതിശയിച്ചുപോകും, സ്വാഭാവികമല്ലേ അത്?"] ഇത്തരത്തില്‍ പറയേണ്ടി വരാറുണ്ട്.

തുടരുന്നു....

Abdul Khader EK said...

രണ്ട്:

ഇനി വിശ്വാസികളുടെ കാര്യം പരിശോധിക്കാം: വിശ്വാസികളുടെ വിശ്വാസപ്രകാരം ഈ പ്രപഞ്ചവും അതിലുള്ള ജീവനുള്ളതും നിര്‍ജീവമായതുമായ സകലതും ദൈവത്തിന്‍റെ സൃഷ്ടികള്‍ ആണ്, ജീവനുള്ളതും നിര്‍ജീവമായതുമായ എല്ലാ സൃഷ്ടിജാലങ്ങളും അവന്‍റെ കല്‍പന പ്രകാരം അവന്‍റെ നിയമങ്ങള്‍ക്ക് വിധേയമായാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്, (നിര്‍ജീവമായവകള്‍ക്ക് ഉദാ: സൌരയുദ്ധം, സൂര്യന്‍, ഭൂമി, വായു, വെള്ളം, എന്തിന് പറയണം അതി ശൂഷ്മമായ ആറ്റങ്ങള്‍ പോലും. ജീവനുള്ളവകള്‍ : ഇവിടെ നാം കാണുന്ന മനുഷ്യര്‍ ഒഴികെ എല്ലാ ജീവജാലങ്ങളുടെയും ശരീരവും പ്രവര്‍ത്തനവും, മനുഷ്യശരീരവും അതില്‍ പെടും, പക്ഷെ മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ അതില്‍ പെടില്ല, അത് പിന്നീട് വിശദീകരിക്കും) ഭൂമിയിലെ ആദ്യത്തെ മനുഷ്യനുതന്നെ ദൈവത്തെ കുറിച്ചുള്ള വ്യക്തമായ വിവരം ദൈവം നല്‍കിയിരുന്നു.

നമ്മുടെ സൃഷ്ടാവായ ദൈവത്തില്‍ വിശ്വസിച്ചു കൊണ്ടാണ് വിശ്വാസികള്‍ ചിന്തിക്കുന്നത്, ആ ദൈവത്തെ സ്ഥാപ്പിക്കാന്‍ വേണ്ടിയല്ല ചിന്തിക്കുന്നത്, ആ ദൈവത്തിന്‍റെ സൃഷ്ടികളിലൂടെ അവന്‍റെ സൃഷ്ടി വൈഭവത്തിലൂടെ അവനെ കണ്ടെത്താനും തങ്ങളുടെ വിശ്വാസത്തിനു ബോധ്യം വരുത്തുവാനും വേണ്ടിയാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. ഇങ്ങിനെ ചിന്തിക്കുമ്പോള്‍ പ്രകൃതിയെ കുറിച്ചും മറ്റും ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ക്ക് താങ്കള്‍ പറഞ്ഞ തരത്തില്‍ ഞങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരില്ല, ഞങ്ങള്‍ക്ക് അത്തരം ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം ഉണ്ട്, എല്ലാറ്റിന്റെ പിന്നിലും യുക്തിമാനും എല്ലാറ്റിനും കഴിവുള്ളവാനുമായ സൃഷ്ടാവ് അഥവാ ദൈവം എന്ന ഉത്തരം. അവിടെയാണ് ഞാന്‍ പറഞ്ഞത് 'പ്രപഞ്ചത്തിലെ അത്ഭുതങ്ങള്‍ എന്‍റെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു' എന്ന്.

തുടരുന്നു....

Abdul Khader EK said...

മൂന്ന് :

മനുഷ്യരുടെ ബൌദ്ധികമായ വളച്ചയുടെ അടിസ്ഥാനപ്പെടുത്തിയാണ് ദൈവത്തിന്റെയും ഇടപ്പെടല്‍ , മുന്‍ കാലങ്ങളില്‍ പ്രവാചകന്‍മാരിലൂടെ ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാറുണ്ടായിരുന്നു, ആ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ അതിനനുസരിച്ചുള്ള ബൌദ്ധിക വളര്‍ച്ചയെ നേടിയിരുന്നുള്ളൂ. ഇന്നത്തെ മനുഷ്യന് ദൈവം ആരിലൂടെയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു കാണിച്ചു കൊടുകേണ്ട ആവശ്യവില്ല, ദൈവത്തിന്‍റെ സൃഷ്ടിപ്പിലും അവന്‍റെ സംവിധാനങ്ങളിലും ഉള്ള അത്ഭുതങ്ങള്‍ കണ്ടെത്താന്‍ മാത്രം ബൌദ്ധിക വികാശം ആധുനിക മനുഷ്യന്‍ നേടി കഴിഞ്ഞു.

ഇവിടെ എന്തെല്ലാം സംഭവിക്കുന്നുണ്ടോ അതല്ലാം ദൈവത്തിന്‍റെ തീരുമാന പ്രകാരമാണ് എന്നത് ഞാന്‍ മനസ്സിലാക്കുന്നത്, കൊടുങ്കാറ്റിലൂടെ ശക്തമായ വേരുകളുള്ള വൃക്ഷങ്ങള്‍ കടപുഴകുന്നതും ചെറു ചെടികള്‍ നിലനില്‍ക്കുന്നതും അവന്‍റെ തീരുമാന പ്രകാരമാണ്, മണ്ണൊലിപ്പിലൂടെ ചെറു ചെടികള്‍ ഒളിച്ചു പോകുന്നതും ശക്തമായ വേരുകളുള്ള വൃക്ഷങ്ങള്‍ നിലനില്‍ക്കുന്നതും അവന്‍റെ തീരുമാന പ്രകാരമാണ്.

ഇത്തരം സംഭവങ്ങളെ നാം ഭൌതികമായി നിര്‍വചിക്കാറുണ്ട്. ഇന്ന ഇന്ന കാരണം കൊണ്ട് കൊടുങ്കാറ്റ് ഉണ്ടായി, ആ കൊടുങ്കാറ്റ് കൊണ്ട് ഇന്ന ഇന്ന വൃക്ഷങ്ങള്‍ പുഴകി വീണു. ഇന്ന ഇന്ന കാരണം കൊണ്ട് മഴ ഉണ്ടായി, ആ മഴയാല്‍ മണ്ണൊലിപ്പ്‌ ഉണ്ടായി, ആ മണ്ണൊലിപ്പില്‍ പലതും ഒളിച്ചു പോയി എന്നിങ്ങനെ. നമ്മുക്ക് ഇങ്ങിനെ കാര്യങ്ങളെ ഭൌതികമായി നിര്‍വചിക്കാന്‍ സാധിക്കുന്നു എന്നത് കൊണ്ട് അവകള്‍ സംവിധാനിച്ചത് നമ്മള്‍ ആണെന്ന് പറയാന്‍ പറ്റില്ലല്ലോ! പിന്നെ നമ്മുക്ക് പറയാന്‍ സാധിക്കുക പ്രകൃതിയില്‍ അത് അങ്ങിനെ സംഭവിച്ചു എന്ന് പറയുകയാവും, അല്ലെങ്കില്‍ വീണ്ടും നമ്മുക്ക് അഭയം യാദ്രഷികം എന്ന പദത്തില്‍ തന്നെ.

തുടരുന്നു....

Abdul Khader EK said...

നാല് :

താങ്കള്‍ ചോദിച്ചതിനു എനിക്ക് പറയാനുള്ള ഉത്തരം: ഈ പ്രപഞ്ചത്തില്‍ ഒരു സംഗതിയും ദൈവത്തിന്‍റെ അറിവോടോ തീരുമാനത്തോടോ കല്പനയോടോ കൂടിയല്ലാതെ നടക്കുന്നില്ല, അവനാണ് എല്ലാത്തിന്റെയും സൃഷ്ടാവും നിയന്താവും പരിപാലകനും മെല്ലാം, അവന്‍റെ കല്‍പ‍നക്ക് വിധേയമായാണ് നമ്മുടെ ശരീരം പോലും എന്തിനു പറയുന്നു നമ്മുടെ ശരീരത്തിലെ ഓരോ രോമം പോലും പ്രവര്‍ത്തിക്കുന്നത്.

അവന്‍ ഇചിക്കുന്നത് അവന്‍ പ്രവര്‍ത്തിക്കുന്നു, നാം ജീവിക്കുന്നത് ഭൌതിക ലോകത്തായത് കൊണ്ട് ദൈവത്തിന്‍റെ പല പ്രവര്‍ത്തനങ്ങള്‍ക്കും ഭൌതികമായ ഒരു മാനം ഉണ്ടാവുകയും അത് നമ്മുക്ക് കണ്ടെത്താനാവുകയും ചെയ്യുന്നുണ്ട് എന്ന് മാത്രം.

താങ്കളുടെ ചോദ്യത്തില്‍ ആ വൃക്ഷം വീഴലാണ് ദൈവത്തിന്‍റെ തീരുമാനം, കൊടുങ്കാറ്റ് ആ തീരുമാനം സംഭവിപ്പിക്കാനുള്ള ഒരു കാരണം മാത്രം, കാരണമില്ലാതെയും ദൈവത്തിന്‌ വേണമെങ്കില്‍ അത് സംഭവിക്കാം, ഇനി മറ്റുപല കാരണങ്ങള്‍ മുഖേനയും അത് സംഭവിക്കാം, നമ്മുടെ മരണം പോലെ. മരണം നടക്കുക എന്നതാണ് ദൈവത്തിന്‍റെ തീരുമാനം, അത് ഹാര്‍ട്ട് അറ്റാക്കിലൂടെ ആവാം, ആക്സിടെന്റിലൂടെ ആവാം, അസുഖം വന്നു അത് മൂലവും ആവാം. ഒന്ന് മാത്രം പറയാം ദൈവം ഉദ്ദേശിച്ച സമയത്ത് കൃത്യമായി മരണം സംഭവിക്കും എന്ന് മാത്രം.

ഞാന്‍ മനസ്സിലാക്കിയടത്തോളം ദൈവം നേരിട്ട് നിയന്ത്രിക്കാത്ത ഒരേ ഒരു മേഖലയെ ഉള്ളൂ, അത് മനുഷ്യന്‍റെ പ്രവര്‍ത്തനമേഖലയാണ്, ദൈവം മനുഷ്യന് വിശേഷബുദ്ധിയും സ്വഭീഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യവും നല്‍കി, ഇങ്ങിനെ വെറുതെ വിശേഷബുദ്ധിയും പ്രവര്‍ത്തന സ്വാതന്ത്യവും നല്‍കി മനുഷ്യനെ ഇവിടെ സൃഷ്ടിച്ചു വിടുക മാത്രമല്ല ദൈവം ചെയ്തത് അതോടപ്പം മനുഷ്യന്‍ എങ്ങിനെ ജീവിക്കണം എന്ന് പഠിപ്പിക്കുക കൂടി ചെയ്തു, അതിന് ദൈവം തിരെഞ്ഞെടുത്ത മാര്‍ഗ്ഗമാണ് പ്രവാചകന്മാര്‍ , ആവശ്യാനുസരണം ദൈവം പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. പ്രവച്ചകന്മാരിലെ അവസാനകണ്ണിയാണ് മുഹമ്മദു നബി, മുഹമ്മദു നബിക്ക് ശേഷം ഇനിയൊരു പ്രവാചകന്‍ വരില്ല, കാരണം ദൈവം മുഹമ്മദു നബിയിലൂടെ മനുഷ്യരിലേക്ക് ഇറക്കിയ പരിശുദ്ധ ഖുര്‍ആന്‍ ദൈവം തന്നെ ലോകാവസാനം വരെ മനുഷ്യര്‍ക്ക്‌ വഴിക്കാട്ടിയായി നിലനിര്‍ത്തും.

നമ്മുക്ക് ബുദ്ധിയുണ്ട്, ചിന്ത ശേഷിയുണ്ട്, നാം ബുദ്ധിയുപയോഗിക്കുക, മുന്‍ധാരണകള്‍ മാറ്റിവെച്ച് എല്ലാറ്റിനെ കുറിച്ചും പഠിക്കുക, കൂട്ടത്തില്‍ മനുഷ്യരായ നമ്മുടെ വഴിക്കാട്ടി എന്ന് അവകാശപ്പെടുന്ന വിശുദ്ധ ഖുര്‍ആനും പഠന വിധേയമാക്കുക, ചിന്തിക്കുക.

ഇത്തരത്തില്‍ ചിന്തിച്ച ഒരാളെ കുറിച്ച് ഇവിടെ വായിക്കാം.

തീര്‍ന്നു.

Salim PM said...

>>>>പടിപടിയായി മാറ്റം സംഭവിയ്ക്കുന്നതും അതിലൂടെ ഒരു noticeable change വരുന്നതും താങ്കളും അംഗീകരിക്കുന്ന കാര്യമല്ലേ, ആണെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. അവിടെ ദൈവം വേണോ വേണ്ടയോ എന്നുള്ളതാണ് താങ്കളും പരിണാമവാദികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം എന്നാണ് ഞാൻ കരുതിയിരുന്നത്. ഇനി ഇതല്ല താങ്കളുടെ ധാരണയെങ്കിൽ, താങ്കളുടെ അഭിപ്രായത്തിൽ, എന്താണ് താങ്കൾ അംഗീകരിക്കുന്ന പരിണാമം?<<<<


പടിപടിയായാണ് മാറ്റം സംഭവിച്ചത് എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. പക്ഷേ, അത് മനുഷ്യന്‍റെ കണ്ടെത്തല്‍ പോലെ ഒരു ലക്ഷ്യബോധമില്ലാത്ത (അപ്പൂട്ടന്‍ പറഞ്ഞ കമ്പ്യൂട്ടറിന്‍റെ ഉദാഹരണം) കണ്ടെത്തല്‍ ആയിരുന്നില്ല. നിശ്ചിതമായ ഒരു ലക്ഷ്യത്തെ മുന്‍‌നിര്‍ത്തി ദൈവം ആസൂത്രണം ചെയ്ത് രൂപപ്പെടുത്തിയതാണ് ഈ പ്രപഞ്ച സം‌വിധാനം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.


>>>>ഇ-കോലി പരീക്ഷണത്തിൽ ദൈവം ഇടപെട്ടു എന്നു പറയുന്നത് ഒരു അധികപ്പറ്റല്ലേ കൽക്കീ. കാര്യം ഇത്തരത്തിലാണ് കാണുന്നതെങ്കിൽ പിന്നെ മനുഷ്യൻ കംപ്യൂട്ടർ ഉണ്ടാക്കിയതും അടക്കം എല്ലാം ഈ ഇടപെടലായി കാണാം. അത്തരം ചർച്ചകളിൽ താല്പര്യമില്ല, പ്രത്യേകിച്ചും ശാസ്ത്രം പറയുന്നതിനിടയ്ക്ക് ഇത് കേൾക്കുമ്പോൾ.<<<<

ദൈവത്തിന്‍റെ ഇടപെടല്‍ നേരിട്ടുള്ള ഒരിടപെടല്‍ അല്ല. ഈ പ്രപഞ്ച സം‌വിധാനത്തെ ചലിപ്പിക്കുന്നതിനുള്ള ഒരു പ്രോഗ്രാം ദൈവം ചെയ്തു വച്ചിരിക്കുന്നു. പ്രോഗ്രമര്‍ക്ക് ഇടക്കിടെ പ്രൊഗ്രാമില്‍ ഇടപെടേണ്ട ആവശ്യം വരുന്നില്ല.


അപ്പൂട്ടാ, ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭൗതിക കാര്യങ്ങളുമായി ഉദാഹരിച്ചു പറയുമ്പോള്‍ അത് അന്യൂനമായിക്കൊള്ളണമെന്നില്ല. രണ്ടും രണ്ടും തലങ്ങളാണ്. ഭൗതികമായ കാര്യകാരണ ബന്ധവുമായി ബന്ധപ്പെട്ട് എത്ര ചര്‍ച്ച ചെയ്താലും കൂടിവന്നാല്‍ ഒരു ആദികാരണനായ സ്രഷ്ടാവ് ഉണ്ടായിരിക്കണം (അതു വേണ്ട എന്നു തെളിയിക്കാനാണല്ലോ ഡോക്കിന്‍സിനെയും ഹോക്കിന്‍സിനെയും പോലുള്ളവര്‍ പാടുപെടുന്നത്) എന്ന നിഗമനത്തിലേ എത്തിച്ചേരാന്‍ സാധിക്കൂ. ദൈവത്തെ കണ്ടെത്താനുള്ള രസതന്ത്രം വേറെയാണ് അതിനുള്ള പരീക്ഷണ ശാലയും വേറെയാണ്. അവിടെ പ്രവേശിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ധാരാളം പേര്‍ക്ക് ആ സത്യം കണ്ടെത്താന്‍ സാധിച്ചിട്ടുമുണ്ട്. പരിശ്രമിക്കാനും പരീക്ഷിക്കാനും തയ്യാറാണെങ്കില്‍ ആര്‍ക്കും പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ അത്.

Salim PM said...

>>>>വവ്വാലുകള്‍ ഇരപിടിക്കാന്‍ ഉപയോഗിക്കുന്ന അത്യന്തം സങ്കീര്‍ണ്ണമായ സം‌വിധാനം പ്രകൃതി നിര്‍ദ്ധാരണം എന്ന ഒറ്റ പ്രക്രിയയിലൂടേ മാത്രമല്ല ഉണ്ടായി വന്നത്. ഈ പ്രക്രിയകളെല്ലാം പ്രവര്‍ത്തിച്ചാണ്. Mutation എന്നത് ആരും ആസൂത്രണം ചെയ്യുന്നതല്ല. യാദൃ ച്ഛികമായി ജീവികളില്‍ ഉണ്ടാകുന്ന ജനിതക മാറ്റമാണത്.<<<<

ഈ പ്രസ്താവന കാളിദാസന്‍ മുന്‍പ് പറഞ്ഞതിനു വിരുദ്ധമാണ്. ആദ്യം പറഞ്ഞത് ഇതാണ്

അവിടെയാണു താങ്കള്‍ക്ക് തെറ്റിയത്. പ്രകൃതിനിര്‍ദ്ധാരണത്തിലെ പ്രകൃതി എന്ന വാക്കാണു താങ്കള്‍ തെറ്റിദ്ധരിക്കുന്നത്. പ്രകൃതി അല്ല തെരഞ്ഞെടുക്കുന്നത്. ജീവികളാണ്.

ജീവികളുടെ ഈ തിരഞ്ഞെടുപ്പ് യാദൃച്ഛികമല്ല അവയുടെ ബുദ്ധി ഉപയോഗിച്ചാണെന്നും കാളിദാസന്‍ തുടര്‍ന്ന് വിശദീകരിക്കുന്നു:

Natural selection എന്നതിന്‍റെ വിവക്ഷ മറ്റൊരു ശക്തിയുടെയും പ്രേരണ ഇല്ലാതെ തനിയെ നടക്കുന്ന selection ആണ്. ജീവികള്‍ സ്വയം തെരഞ്ഞെടുക്കുന്നതാണ്. ബുദ്ധിയുള്ള ജീവികളാണിത് തെരഞ്ഞെടുത്ത് അതിജീവനത്തിനുപയോഗിക്കുന്നത്.

ഇതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത് പരിണാമത്തിന്‍റെ ഓരോ പടിയിലും ജീവികള്‍ സ്വയം ബുദ്ധി ഉപയോഗിച്ച് തീരുമാനിക്കുന്നതാണ് അവയുടെ അടുത്ത പരിണാമ ഘട്ടം എന്നാണ്.

ഇതില്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് കാളിദാസന്‍ ആദ്യം വ്യക്തമാക്കുക. അതിനുശേഷം ചര്‍ച്ച തുടരാം.

അപ്പൂട്ടൻ said...

കൽക്കി,
പടിപടിയായി പരിണാമം സംഭവിയ്ക്കുന്നു എന്ന് ഡോക്കിൻസ് പറയുന്നത് താങ്കൾ ഊഹാധിഷ്ഠിതമെന്നു പറയുമ്പോൾ അതിനുള്ള ഒരേയൊരു കാരണം ദൈവത്തിന്റെ അസാന്നിദ്ധ്യമാണെങ്കിൽ, ക്ഷമിക്കൂ, ഒരു വിഷയം മനസിലാക്കാനുള്ള രീതിയല്ലത്. ഡോക്കിൻസ് സംസാരിക്കുന്നത് വ്യതിയാനം, അവയുടെ നിലനിർത്തൽ (അഥവാ തെരഞ്ഞെടുപ്പ്), തുടർന്നും സംഭവിയ്ക്കുന്ന വ്യതിയാനം എന്ന രീതിയിലാണ്. താങ്കൾ പറയുന്നതനുസരിച്ച് ഇതെല്ലാം സംഭവിയ്ക്കുന്നു, പക്ഷെ ദൈവത്തിന്റെ ആസൂത്രണം അതിലുണ്ട് എന്നുമാത്രം. അങ്ങിനെയാണെങ്കിൽ ദൈവപരാമർശമില്ല എന്നതുകൊണ്ടുമാത്രം ഇത് ഊഹാധിഷ്ഠിതമാകുന്നെങ്കിൽ, എന്താണ് താങ്കൾ പറയുന്ന നിഷ്പക്ഷത?

ദൈവത്തിന്റെ ഇടപെടല് നേരിട്ടുള്ള ഒരിടപെടല് അല്ല. ഈ പ്രപഞ്ച സംവിധാനത്തെ ചലിപ്പിക്കുന്നതിനുള്ള ഒരു പ്രോഗ്രാം ദൈവം ചെയ്തു വച്ചിരിക്കുന്നു. പ്രോഗ്രമര്ക്ക് ഇടക്കിടെ പ്രൊഗ്രാമില് ഇടപെടേണ്ട ആവശ്യം വരുന്നില്ല.

അപ്പോഴും പ്രശ്നം തീരുന്നില്ലല്ലൊ, കൽക്കീ. ഇവിടെ മനുഷ്യൻ കൃത്രിമമായല്ലേ ഒരു സംവിധാനം ഉണ്ടാക്കിയത്? ലെൻസ്കി ഈ പരീക്ഷണം നടത്തിയില്ലായിരുന്നെങ്കിലൊ? ഇവിടെ സംഭവിച്ച പരിണാമത്തിൽ ദൈവം ഒന്നുകിൽ നേരിട്ടിടപെട്ട് ആവശ്യമായ ജനതികമാറ്റം ഉണ്ടാക്കിയിട്ടുണ്ട്, അല്ലെങ്കിൽ സ്വാഭാവികമായ പരിണാമം മാത്രമാണിവിടെ നടന്നത്. ആദ്യത്തേതിലാണെങ്കിൽ മനുഷ്യന്റെ ഈ പ്രവൃത്തി മൂലം ദൈവത്തിന് ഇടപെടേണ്ടതായ സാഹചര്യം വന്നു. അല്ലെങ്കിൽ, രണ്ടാമത്തെ കേസ് ആണെങ്കിൽ, ഇടപെടൽ ഇല്ലാതെ ഇത് സാധ്യമാണ്.

അപ്പൂട്ടൻ said...

ഇനി ഇതൊന്നുമല്ല, ആദ്യമേ ദൈവം ഇത് പ്രോഗ്രാം ചെയ്തുവെച്ചിരിക്കുകയാണെന്നാണ് വാദമെങ്കിൽ, ആദ്യമുണ്ടായ self-replicating-inorganic-crystals മുതൽക്ക് ആ പ്രോഗ്രാം വേണം. അത്രയ്ക്കങ്ങ് നീട്ടണോ? അങ്ങിനെയാണ് കാര്യമെങ്കിൽ ഡോക്കിൻസിനെ കുറ്റം പറയേണ്ടതില്ല, കാരണം അദ്ദേഹം ചർച്ച ചെയ്യുന്നത് ജീവികളുടെ കാര്യത്തിലാണ്, ആദ്യമേയുള്ള പ്രോഗ്രാം ആണ് പ്രവർത്തിക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ വാദം ഊഹാധിഷ്ഠിതം ആകുന്നുമില്ല.

ഇതിനെല്ലാം ഒരു ആദികാരണം ഉണ്ടായേ തീരൂ എന്ന നിർബന്ധം മനസിലാക്കുന്നു. ഹോക്കിങ്ങും ഡോക്കിൻസും പാടുപെടുന്നത് അവർക്കത് ബോധ്യമാകാത്തതിനാലല്ല, ഉറച്ചുപോയ ബോധ്യമുള്ളവരുടെ എതിർപ്പിനു മുൻപിലാണ്. ദൈവത്തെ കണ്ടെത്താനുള്ള പരീക്ഷണശാല ഇപ്പറഞ്ഞ ഉറച്ചുപോയ ബോധ്യങ്ങൾ അല്ലാതെ വേറൊന്നുമാണെന്ന് തോന്നുന്നില്ല. അതിൽ നിന്നും പുറത്തുകടന്നവരാണ് ഇവർ.

താങ്കളുടെ വ്യക്തിപരമായ ചോയ്സ്, അതിനെ ഞാൻ ബഹുമാനിക്കുന്നു. വിശ്വാസികൾ ദൈവത്തെ മനസിലാക്കുന്നതിലും അതാണ് ശരി എന്ന് വിശ്വസിക്കുന്നതിലും എനിക്ക് എതിർപ്പൊന്നുമില്ല, പക്ഷെ അത് ശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. താങ്കൾ പറഞ്ഞതുപോലെ, പരീക്ഷണശാല വ്യത്യസ്തമാണെങ്കിൽ ശാസ്ത്രവിശകലനത്തിനിടെ ദൈവപരീക്ഷണശാലയിലെ ഫലം കൂട്ടിച്ചേർക്കുന്നതിൽ അപാകതയില്ലേ?

ഇവിടെ നിർത്തട്ടെ. താങ്കളുടെ ആദ്യചോദ്യത്തിൽ നിന്നും ഇപ്പോൾത്തന്നെ ബഹുദൂരം പോയ്ക്കഴിഞ്ഞു.

അപ്പൂട്ടൻ said...

ഖാദർ,
ഞാൻ താങ്കളോട് ചോദിച്ചത് ലളിതമായൊരു ചോദ്യമായിരുന്നു. കഴിയുന്നത്ര സ്പെസിഫിക് ആകണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. തീരുമാനം എന്തോ ആകട്ടെ (അങ്ങിനെയൊന്നുണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നതിൽ വിരോധമൊന്നുമില്ല), കാറ്റുണ്ടാകുന്നു, ചില വൃക്ഷങ്ങൾ വീഴുന്നു, അതിൽ ദൈവം എന്തു ചെയ്യുന്നു എന്നാണ് എന്റെ ചോദ്യം.
കാറ്റുണ്ടാകുന്നതും മരം വീഴുന്നതും ഭൗതികമായി വിശദീകരിക്കുന്നുണ്ട് ശാസ്ത്രം. അപ്പോൾ ദൈവം എന്താണ് ഇതിൽ ചെയ്യുന്നത്?

വൃക്ഷം വീഴലാണ് ദൈവത്തിന്റെ തീരുമാനം എന്നു പറയുമ്പോൾ കാര്യം കുഴയും. അപ്പോൾ ഒന്നും സംഭവിപ്പിക്കാതെ പോകുന്ന കാറ്റൊ?
ദൈവം നേരിട്ട് നിയന്ത്രിക്കാത്ത മേഖല മനുഷ്യന്റെ പ്രവർത്തിയണെങ്കിൽ കത്തിക്കുത്തിൽ മരിക്കുന്ന മനുഷ്യന്റെ മരണം ദൈവം എങ്ങിനെ നിയന്ത്രിക്കും?

--ചോദ്യങ്ങൾ ഇതുപോലെ ധാരാളം ചോദിക്കാം, കാരണം താങ്കളുടെ വാദത്തിൽ ധാരാളം വിടവുകളുണ്ട്. അതിനാൽ കൂടുതൽ നീട്ടുന്നില്ല. സമയമൂണ്ടെങ്കിൽ പിന്നീട് കാണാം.

Salim PM said...

>>>>.....താങ്കൾ പറയുന്നതനുസരിച്ച് ഇതെല്ലാം സംഭവിയ്ക്കുന്നു, പക്ഷെ ദൈവത്തിന്റെ ആസൂത്രണം അതിലുണ്ട് എന്നുമാത്രം. അങ്ങിനെയാണെങ്കിൽ ദൈവപരാമർശമില്ല എന്നതുകൊണ്ടുമാത്രം ഇത് ഊഹാധിഷ്ഠിതമാകുന്നെങ്കിൽ, എന്താണ് താങ്കൾ പറയുന്ന നിഷ്പക്ഷത?<<<<


ഇതെല്ലാം യാദൃച്ഛികമായി സംഭവിക്കുന്നു എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്നം. ബുദ്ധിമാനായ ഒരു സൂത്രധാരന്‍ ഇതിനെല്ലാം പിന്നില്‍ വര്‍ത്തിക്കുന്നു എന്നാണ് നിഷ്പക്ഷ ബുദ്ധി പറയുന്നത്. താങ്കള്‍ക്ക് വിയോജിക്കാം. (ഈ ആസൂത്രണം എന്നത് മനുഷികമായ ഒരു ബലഹീന ധാരണ മാത്രമാണെന്ന് താങ്കള്‍ പറഞ്ഞേക്കാം. ആ രീതില്‍ ചിന്തിക്കാന്‍ എനിക്കു കഴിയുന്നില്ല.)

ഞാന്‍ പറയുന്ന ആശയം ഒരു പരിധിവരെ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു. ഇനിയും വെറുതെ തര്‍ക്കിച്ചു സമയം കളയുന്നതില്‍ അര്‍ഥമില്ല. എങ്കിലും ഒരു സംശയത്തിനു കൂടി നിവാരണം വരുത്തണം എന്നു തോന്നുന്നു.

>>>>താങ്കൾ പറഞ്ഞതുപോലെ, പരീക്ഷണശാല വ്യത്യസ്തമാണെങ്കിൽ ശാസ്ത്രവിശകലനത്തിനിടെ ദൈവപരീക്ഷണശാലയിലെ ഫലം കൂട്ടിച്ചേർക്കുന്നതിൽ അപാകതയില്ലേ?<<<<


ദൈവത്തെ കണ്ടെത്താനുള്ള പരീക്ഷണശാലയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഭൗതികമായ ഒരു കാര്യത്തിലും ദൈവം ഇടപെടുന്നില്ല എന്നല്ല. എല്ലാ ഭൗതിക കാര്യങ്ങളും ദൈവത്തിന്‍റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുന്നതു തന്നെയാണ്. അതിഭൗതികനായിരുന്നുകൊണ്ടുതന്നെ ഭൗതിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നവനാണവന്‍. അതുകൊണ്ടാണ് ദൈവം ഓരോരുത്തര്‍ക്കും നേരിട്ട് പ്രത്യക്ഷപ്പെടാതെ പ്രവാചന്മാരിലൂടെ സന്ദേശങ്ങള്‍ എത്തിക്കുന്നത്. കൂടുതല്‍ വിശദീകരണം ആവശ്യമായ വിഷയമാണിത്. തല്‍ക്കാലം വിട.

അപ്പൂട്ടൻ said...

കൽക്കി,
താങ്കളുടെ വീക്ഷണം മനസിലാകാഞ്ഞിട്ടല്ല. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന ചില ചോദ്യങ്ങൾ എഴുതി എന്നേയുള്ളൂ. കൂടുതൽ അറിയാനുള്ള ശ്രമം നടത്താനോ സ്വന്തം നിലപാട് കുറേക്കൂടി യുക്തിഭദ്രമാക്കാനൊ ചിലപ്പോൾ അവ താങ്കളെത്തന്നെ സഹായിച്ചേക്കും.

ആ നിലപാട് നിഷ്പക്ഷമാണെന്നും മറ്റേത് ഊഹാധിഷ്ഠിതമാണെന്നും വിലയിരുത്തിക്കണ്ടപ്പോൾ കൂടുതൽ ഇടപെട്ടു എന്നുമാത്രം. ഖാദറിനോട് ചോദിച്ച ചോദ്യങ്ങളിലും ഇത്രയേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. വിശ്വാസികൾ നോക്കിക്കാണുന്ന രീതി അപരിചിതമല്ല.

Salim PM said...

>>>താങ്കളുടെ വീക്ഷണം മനസിലാകാഞ്ഞിട്ടല്ല. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന ചില ചോദ്യങ്ങൾ എഴുതി എന്നേയുള്ളൂ. കൂടുതൽ അറിയാനുള്ള ശ്രമം നടത്താനോ സ്വന്തം നിലപാട് കുറേക്കൂടി യുക്തിഭദ്രമാക്കാനൊ ചിലപ്പോൾ അവ താങ്കളെത്തന്നെ സഹായിച്ചേക്കും.<<<

താങ്കളുടെ നല്ല മനസ്ഥിതിക്കു നന്ദി. ഒപ്പം സ്വന്തം ധാരണകളും കൂടി വിശകലന വിധേയമാക്കുന്നത് നന്ന്.

Abdul Khader EK said...

>>>അപ്പോൾ ദൈവം എന്താണ് ഇതിൽ ചെയ്യുന്നത്?
<<<

ദൈവമാണ് കാറ്റ് ഉണ്ടാവാന്‍ ഉള്ള കാരണങ്ങള്‍ സംവിധാനിച്ചത്, ദൈവമാണ് ആ വൃക്ഷം സ്ഥിതിചെയ്യുന്ന സ്ഥലത്തിലൂടെ ആ കാറ്റിന് സഞ്ചരിക്കാന്‍ ആവശ്യമായ കാരണങ്ങള്‍ സംവിധാനിച്ചത്.

നിങ്ങള്‍ അതിനെ പ്രകൃതിയില്‍ യാദൃച്ചികമായി ആ കാരണങ്ങള്‍ ഉണ്ടായി എന്ന് പറയും ഞാന്‍ അതിനെ ദൈവ നിശ്ചയ പ്രകാരം നടന്നു എന്നും.

kaalidaasan said...

<<<<ഇതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത് പരിണാമത്തിന്‍റെ ഓരോ പടിയിലും ജീവികള്‍ സ്വയം ബുദ്ധി ഉപയോഗിച്ച് തീരുമാനിക്കുന്നതാണ് അവയുടെ അടുത്ത പരിണാമ ഘട്ടം എന്നാണ്.<<<<

കല്‍ക്കി,

പരിണാമത്തിനു കാരണമായ പല പ്രക്രിയകളില്‍ ഒന്നുമാത്രമാണ്, natural selection എന്ന പ്രകൃതിനിര്‍ദ്ധാരണം. ഇതിന്റെ ശരിയായ മലയാള വിവര്‍ത്തനം, പ്രകൃതിദത്തമായ തെരഞ്ഞെടുപ്പ് എന്നാണ്.

ഇപ്പോള്‍ താങ്കള്‍ ഇതില്‍ മാത്രം ബുദ്ധിയേയും ചിന്തയേയും തളച്ചിട്ടിരിക്കുന്നു. അതുകൊണ്ടാണ്, പരിണാമത്തിന്‍റെ ഓരോ പടിയിലും ജീവികള്‍ സ്വയം ബുദ്ധി ഉപയോഗിച്ച് തീരുമാനിക്കുന്നതാണ് അവയുടെ അടുത്ത പരിണാമ ഘട്ടം, എന്നു മനസിലാക്കുന്നത്.

ജീവികള്‍ അങ്ങനെ സ്വയം തീരുമാനിക്കുന്ന്നതല്ല അടുത്ത പരിണാമ ഘട്ടം. ഇന്നയിന്ന പ്രത്യേകതകള്‍ സ്വീകരിച്ച്, ഇന്നയിന്നവ തള്ളിക്കളഞ്ഞ് ഒരു പുതിയ ജീവിയായേക്കാം എന്ന് ഒരു ജീവിയും തീരുമാനിക്കുന്നില്ല. ചില പ്രത്യേകതകള്‍ ജീവികള്‍ തെരഞ്ഞെടുക്കുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മറ്റ് ചിലത് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നു. Mutation പോലുള്ള ചിലതൊക്കെ യാതൊരു കാരണവുമില്ലാതെയോ, പരിതസ്ഥിതികളോടുള്ള പ്രതികരണമായോ സംഭവിക്കുന്നു. ജീവികള്‍ക്കതില്‍ യാതൊരു ഉത്തരവാദിത്തവുമില്ല. അതൊക്കെ സംഭവിച്ചു പോകുന്നതാണ്. ഇതുപോലെ അനേകായിരം തലമുറകളിലൂടെ പല പ്രത്യേകതകളും  സ്വായത്തമാക്കുമ്പോള്‍ അത് പുതിയ ഒരു ജീവിയായി പരിണമിക്കുന്നു.കഴുത്തു നീണ്ടുവരുന്ന പ്രത്യേകത ജിറാഫെന്ന ജീവി സ്വായത്തമാക്കുന്നു എന്നു പറഞ്ഞതിന്‌, ഒരു ജിറാഫ് അതിന്റെ കഴുത്തു നീട്ടിയെടുക്കുന്നു എന്ന അര്‍ത്ഥമില്ല. കുറെ തലമുറകള്‍ കഴിയുമ്പോള്‍ കഴുത്തു നിണ്ടതു മാത്രം അവശേഷിക്കുന്നു. അതാണ്, കഴുത്തുനീളുക എന്ന പ്രത്യേകത ജിറാഫെന്ന ജീവി വര്‍ഗ്ഗം സ്വായത്തമാക്കി എന്നു പറയുന്നതിന്റെ അര്‍ത്ഥം. വേറൊരു രീതിയില്‍ പറഞ്ഞാല്‍  കഴുത്തു നീളം കുറഞ്ഞ അവസ്ഥ ജിറാഫെന്ന ജീവിവര്‍ഗ്ഗത്തിലെ കുറെയെണ്ണം  തള്ളിക്കളഞ്ഞു. അതിന്റെ കാരണം, കഴുത്ത് നീണ്ടിരുന്നില്ലെങ്കില്‍ അതിജീവനം അസാധ്യമാകുന്നു എന്നതും. ഇതിനെ പ്രായോഗിക തലത്തില്‍ വ്യാഖ്യാനിച്ചാല്‍, കഴുത്തുനീളം കുറഞ്ഞ അവസ്ഥ ജിറാഫുകള്‍ക്ക് അതിജീവനത്തിനനുയോജ്യമല്ലാത്തതിനാല്‍ തലമുറകളിലൂടെ കടന്നു പോകുമ്പോള്‍ ആ ജിറാഫുകള്‍ അതുപേക്ഷിക്കുന്നു എന്നുമാണ്.


ഇതുപോലെയുള്ള മാറ്റങ്ങള്‍ നടക്കുമ്പോള്‍ പുതിയ ഒരു ജീവിവര്‍ഗ്ഗമുണ്ടാകുന്നു. ഈ ജീവി വര്‍ഗത്തിലെ ചില ജീവികളില്‍ ഇതുപോലെ വീണ്ടും മാറ്റങ്ങളുണ്ടാകുന്നു. പക്ഷെ ഭൂരിഭാഗം ജീവികളും മാറ്റമില്ലാതെ തുടരുന്നു. ഈ പ്രക്രിയ തുടര്‍ന്നു തുടര്‍ന്നു പോകുന്നു. പഴയ ജീവിവര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കുന്നതിനോടൊപ്പം പുതിയ ജീവികള്‍ ഉണ്ടാകുന്നതിന്റെ mechanism ഇതാണ്.

kaalidaasan said...

>>>ഇതില്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് കാളിദാസന്‍ ആദ്യം വ്യക്തമാക്കുക. അതിനുശേഷം ചര്‍ച്ച തുടരാം.<<<<

കല്‍ക്കി,

ഒരുദാഹരണം പറയാം. താങ്കള്‍ നടന്നു പോകുമ്പോള്‍ ഒരു പേപ്പട്ടി എതിരെ വരുന്നു എന്നു കരുതുക. അതില്‍ നിന്നും രക്ഷപ്പെടാന്‍ അടുത്തു കാണുന്ന ഒരു വലിയ മതിലില്‍ താങ്കള്‍ കയറുന്നു. എന്തുകൊണ്ടത് ചെയ്തു എന്നാലോചിച്ചാല്‍ പല കാരണങ്ങളും കണ്ടെത്താം.

1. ബോധപൂര്‍വ്വം ബുദ്ധിയുപയോഗിച്ച് മതിലില്‍ കയറി.
2. അനിവാര്യമായതുകൊണ്ട് മതിലില്‍ കയറി.
3. സ്വാഭവികമായ ഒരു പ്രതികരണം എന്ന നിലയില്‍ മതിലില്‍ കയറിപ്പോയി.
4. പേപ്പട്ടി കടിച്ചാല്‍ ചത്തുപോകും എന്ന പേടി കൊണ്ട് മതിലില്‍ കയറി.
ഇവയില്‍ ഒരു കാരണം കോണ്ടോ അല്ലെങ്കില്‍ എല്ലാ കാരണങ്ങളും ഒന്നിച്ചു പ്രവര്‍ത്തിച്ചതുകൊണ്ടോ താങ്കള്‍ക്ക് മതിലില്‍ കയറാം.
5.ദൂരെ നിന്നും മറ്റൊരാള്‍ മതിലില്‍ ചാടിക്കയറിക്കോ എന്നു പറഞ്ഞത് കൊണ്ട് കയറി.

ഇവയെല്ലാം ഉണ്ടെന്നറിഞ്ഞിട്ടും ,"ബോധപൂര്‍വ്വം ബുദ്ധിയുപയോഗിച്ച് മതിലില്‍ കയറുന്നു", എന്ന ഒറ്റ കാരണത്തില്‍ മാത്രം താങ്കള്‍ വട്ടം ചുട്ടുന്നു. എങ്കിലും അതും മറ്റ് നാലു കാരണങ്ങളും അംഗീകരിക്കാതെ, " താങ്കളെ ഒരാള്‍ മതിലിലേക്ക് തള്ളിക്കയറ്റിയതുകൊണ്ട് കയറി", എന്ന ആറാമതൊരു കാരണം  മാത്രം അംഗീകരിക്കുന്നു.

ഞാനീപ്പറഞ്ഞത് താങ്കള്‍ക്ക് മനസിലായാല്‍ മാത്രമേ കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടു കാര്യമുള്ളു.

പ്രവീണ്‍ said...

nte punnara kadaruttieye thankal madrassayile kuttikalodala samvadikkunathenu dayavayi manasilakkuka thankalku apputtanum me yum nalkiya marupadikal vayichu vallathum manasilayo yevade .theliyikapedenda vasthuthaye vechukondanu thankal palathum samarthikkan thara nilavarathil athidayaneeyamayi padupedunathu . thankalude vayallu [mathaprasangam]parampar evide kottunathinu munpu nalla pusthakangal vallathum thedipidichu vayikkuka please .

kaalidaasan said...

ഈ ബോധ്യം ഉണ്ടായിട്ടുതന്നെയാണോ കല്‍ക്കി ഇത്രകഷ്ടപ്പെട്ട് പരിണാമം പോലുള്ള വിഷയങ്ങളില്‍ ദൈവത്തെ പ്രതിഷ്ടിക്കാന്‍ ശ്രമിക്കുന്നത്.

പരിണാമം എന്ന ഭൌതികമായ വിഷയത്തിലെ ഓരോ പടിയിലും ഒരു ആസൂത്രകനുണ്ട് എന്നു പറയുന്നതും ഇപ്പോള്‍ താങ്കള്‍ എഴുതിയതും തമ്മില്‍ ഒത്തുപോകില്ലല്ലോ കല്‍ക്കി.

അപ്പോള്‍ ഇതേക്കുറിച്ചു ചര്‍ച്ച ചെയ്യുന്നത് വെറുതെ സമയം കളയലല്ലേ കല്‍ക്കി?

kaalidaasan said...

>>>ദൈവത്തെ കണ്ടെത്താനുള്ള രസതന്ത്രം വേറെയാണ് അതിനുള്ള പരീക്ഷണ ശാലയും വേറെയാണ്. അവിടെ പ്രവേശിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ധാരാളം പേര്‍ക്ക് ആ സത്യം കണ്ടെത്താന്‍ സാധിച്ചിട്ടുമുണ്ട്. പരിശ്രമിക്കാനും പരീക്ഷിക്കാനും തയ്യാറാണെങ്കില്‍ ആര്‍ക്കും പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ അത്.<<<<

അപ്പോള്‍ പരിണാമമല്ല ദൈവത്തെ കണ്ടെത്താനുള്ള പരീക്ഷണശാലയെന്ന് കല്‍ക്കിക്കു ബോധ്യമായെന്നു കരുതട്ടേ.

തികച്ചും ആത്മീയ തലത്തിലാണു ദൈവത്തെ കണ്ടെത്തേണ്ടത്. ദൈവത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് താങ്കള്‍ക്ക് സുരക്ഷിതത്വം കിട്ടുന്നു എങ്കില്‍ അതിനെ ആരും കുറ്റപ്പെടുത്തില്ല. നല്ല മനുഷ്യനായി ജീവിച്ച് മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നതിനെയും ആരുമെതിര്‍ക്കില്ല.

Salim PM said...

കാളിദാസന്‍,

പരിണാമം എങ്ങനെ നടക്കുന്നു എന്ന് വിശദീകരിക്കലായിരുന്നില്ല എന്‍റെ ഉദ്ദേശ്യം. അക്കാര്യത്തില്‍ പല അഭിപ്രായ ഭിന്നതകളും ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, തങ്കള്‍ ആദ്യം പറഞ്ഞ അഭിപ്രായം വിഡ്ഢിത്തമാണെന്ന് താങ്കള്‍ക്ക് തന്നെ മനസ്സിലായി അതുകണ്ടാണല്ലോ പുതിയ കമന്‍റില്‍ ജീവികള്‍ക്കതില്‍ യാതൊരു ഉത്തരവാദിത്തവുമില്ല. എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നത്.

ഞാന്‍ പറഞ്ഞു വന്ന വിഷയം പ്രണാമം ആകസ്മികമായി സംഭവിക്കുന്ന ഒന്നല്ല എന്നാണ്. അതിനുപിന്നില്‍ ലക്ഷ്യബോധത്തോടു കൂടിയ ഒരു ബുദ്ധിശക്തിയുടെ പ്രവര്‍ത്തനം ഉണ്ട്. അക്കാര്യമാണ് അപ്പൂട്ടനുമായി മുകളില്‍ ചര്‍ച്ച ചെയ്തത്. അതിവിടെ വീണ്ടും ആവര്‍ത്ത്ക്കുന്നില്ല.

കാളദാസന്‍ പറഞ്ഞ പേപ്പട്ടിയുടെ ഉദാഹരണത്തില്‍ ഞാന്‍ മതില്‍ ചാടനുള്ള മൂല കാരണം എനിക്ക് വിവേചന ശക്തി ഉള്ളതുകൊണ്ടാണ്. അതില്ലാത്ത ഒരു ഒരാളാണെങ്കില്‍ കാളിദാസന്‍ പറഞ്ഞ അഞ്ചു കാരണങ്ങള്‍ ഉണ്ടായാലും മതില്‍ ചാടിക്കൊള്ളണം എന്നില്ല.

എന്നിരുന്നാലും, അയാള്‍ മതില്‍ ചാടാനും സാധ്യതയുണ്ട്. ഒരു കാരണവുമില്ലാതെ വെറുതെയും ഒരാള്‍ക്ക് മതില്‍ ചാടാമല്ലോ. അങ്ങനെ പേപ്പട്ടി കടിക്കാന്‍ വരുമ്പോള്‍ വെറുതെ മതില്‍ ചാടി രക്ഷപ്പെടുന്നവരാണ് പ്കൃതി നിര്‍ദ്ധാരണത്തിലൂടെ അടുത്ത പടിയിലേക്ക് പോകുന്നത്. (അങ്ങനെയല്ലേ അപ്പൂട്ടാ). ചാടത്തവര്‍ കുറേ പേര്‍ പട്ടിയുടെ കടിയേറ്റ് മരിക്കും. അതില്‍ തന്നെ കുറേ പേര്‍ കടിയേറ്റിട്ടും മരിക്കാതെയുമിരുന്നേക്കാം. ഇതാണ് നിയന്തണമില്ലാത്ത പരിണാമത്തിന്‍റെ ചെറിയൊരു ഉദാഹരണം.

ഇത്തരം ഒരു പരിണാമത്തിലൂടെ ഞാന്‍ നേരത്തെ പറഞ്ഞ വവ്വാലിന്‍റെ ഉദാഹരണം പോലുള്ള അതി സങ്കീര്‍ണ്ണമായ ഒരു സം‌വിധാനം ഉരുത്തിരിഞ്ഞുവരും എന്ന് മനസ്സിലാക്കത്തക്ക ബുദ്ധി പക്വത എനിക്കില്ല എന്നു തല്‍കാലം പറയട്ടെ. വളരെ ചെറിയ ചെറിയ മാറ്റങ്ങളിലൂടെ അതി ദീര്‍ഘകാലം കൊണ്ട് ഇത്തരം സം‌വിധാനങ്ങള്‍ ഉണ്ടായിവരാം എന്നാണ് ഡോക്കിന്‍സിനെപ്പോലുള്ളവര്‍ വാദിക്കുന്നത്.

Salim PM said...

>>>അപ്പോള്‍ പരിണാമമല്ല ദൈവത്തെ കണ്ടെത്താനുള്ള പരീക്ഷണശാലയെന്ന് കല്‍ക്കിക്കു ബോധ്യമായെന്നു കരുതട്ടേ.<<<<

പരിണാമം ദൈവത്തെ കണ്ടെത്താനുള്ള മാര്‍ഗ്ഗമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ കാളിദാസാ. പക്ഷേ, ദൈവത്തിന്‍റെ സൃഷ്ടിപ്പിലുള്ള വൈവിധ്യവും വിസ്മയകരമായ അവയുടെ പ്രവര്‍ത്തനങ്ങളും കാണുന്ന നിഷ്പക്ഷനായ ഏതൊരാളും ഇതിനു പിന്നില്‍ ഒരു ബുദ്ധിശക്തിയുടെ പ്രവര്‍ത്തനം നടക്കുന്നുണ്ട് എന്ന് സമ്മതിക്കാതിരിക്കില്ല.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

>>>>>ഇത്തരം ഒരു പരിണാമത്തിലൂടെ ഞാന്‍ നേരത്തെ പറഞ്ഞ വവ്വാലിന്‍റെ ഉദാഹരണം പോലുള്ള അതി സങ്കീര്‍ണ്ണമായ ഒരു സം‌വിധാനം ഉരുത്തിരിഞ്ഞുവരും എന്ന് മനസ്സിലാക്കത്തക്ക ബുദ്ധി പക്വത എനിക്കില്ല എന്നു തല്‍കാലം പറയട്ടെ. <<<<<<

കല്‍ക്കി,

അങ്ങനെ താങ്കള്‍ വിശ്വസിക്കണമെന്ന ഒരു വാശിയും പരിണാമശാസ്ത്രത്തിനില്ല. Natural selection എന്നത് പരിണാമം നടക്കുന്നതിന്റെ ഒരു mechanism മാത്രമാണ്. Natural selection മാത്രമുപയോഗിച്ച് ഒരു പരിണാമവും നടക്കുന്നില്ല.

kaalidaasan said...

>>>>>പരിണാമം ദൈവത്തെ കണ്ടെത്താനുള്ള മാര്‍ഗ്ഗമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ കാളിദാസാ. പക്ഷേ, ദൈവത്തിന്‍റെ സൃഷ്ടിപ്പിലുള്ള വൈവിധ്യവും വിസ്മയകരമായ അവയുടെ പ്രവര്‍ത്തനങ്ങളും കാണുന്ന നിഷ്പക്ഷനായ ഏതൊരാളും ഇതിനു പിന്നില്‍ ഒരു ബുദ്ധിശക്തിയുടെ പ്രവര്‍ത്തനം നടക്കുന്നുണ്ട് എന്ന് സമ്മതിക്കാതിരിക്കില്ല. <<<<<<

കല്‍ക്കി,

താങ്കളിവിടെ നിഷ്പക്ഷന്‍ എന്ന വാക്കുപയോഗിച്ച് പക്ഷം പിടിക്കുകയാണ്.

ദൈവത്തിന്‍റെ സൃഷ്ടിപ്പെന്ന് പറയുന്ന പലതും കാണുന്ന നിഷ്പക്ഷനായ ഒരാള്‍ക്ക് ഈ ശക്തിയെ എങ്ങനെ ദൈവം എന്നു വിളിക്കാനാകും എന്ന സംശയമുണ്ടാകാനും സാധ്യതയില്ലേ?

സൌമ്യ എന്ന പെണ്‍കുട്ടിയെ ഗോവിന്ദച്ചാമി എന്ന കശ്മലനേക്കൊണ്ട് ബലാല്‍സംഗം ചെയ്യിച്ചു കൊല്ലിക്കുന്നത് ഏത് ബുദ്ധിശക്തിയുടെ പ്രാവര്‍ത്തനമാണു കല്‍ക്കി? താങ്കള്‍ വിശ്വസിക്കുന്ന അള്ളാ എന്ന ബുദ്ധി ശക്തിയുടെ പ്രവര്‍ത്തനമാണോ?

kaalidaasan said...

>>>>കാളദാസന്‍ പറഞ്ഞ പേപ്പട്ടിയുടെ ഉദാഹരണത്തില്‍ ഞാന്‍ മതില്‍ ചാടനുള്ള മൂല കാരണം എനിക്ക് വിവേചന ശക്തി ഉള്ളതുകൊണ്ടാണ്. അതില്ലാത്ത ഒരു ഒരാളാണെങ്കില്‍ കാളിദാസന്‍ പറഞ്ഞ അഞ്ചു കാരണങ്ങള്‍ ഉണ്ടായാലും മതില്‍ ചാടിക്കൊള്ളണം എന്നില്ല.<<<<<

താങ്കളവിടെ ഒരു വാക്കില്‍ പിടിച്ചു തൂങ്ങുന്നു. വിവേചനശക്തി ഉണ്ടായാല്‍ മാത്രം പോര, കല്‍ക്കി. ചടിക്കയറാനുള്ള കായിക ശക്തികൂടി വേണം. കാലുകള്‍ വേണം. കൈകള്‍ വേണം. അതിന്റെ അര്‍ത്ഥം പല ഘടകങ്ങളുമൊത്തു വന്നാലെ ചടിക്കയറല്‍ നടക്കൂ. താങ്കളുടെ സ്ഥാനത്ത് ഒരു പാമ്പാണെങ്കില്‍ ചടിക്കയറല്‍ നടക്കില്ല. എന്ത് വിവേചനശക്തിയുണ്ടായാലും.ഇനി പാമ്പിനു വിവേചനശക്തിയുണ്ടോ എന്നും പറഞ്ഞ് തര്‍ക്കിക്കല്ലെ.

ഇതേ വിവേചനശക്തി താങ്കള്‍ക്ക് മാത്രമല്ല ഉള്ളത്. താങ്കളുടെ സ്ഥാനത്ത് ഒരു പൂച്ചയാണെങ്കിലും മതിലില്‍ ചാടിക്കയറും. അതും ബോധപൂര്‍വ്വം ബുദ്ധിയാണുപയോഗിക്കുന്നത്. വിവേചനശക്തിയാണ്. അല്ലെങ്കില്‍ പട്ടി കടിച്ചു കൊല്ലുമെന്ന തിരിച്ചറിവതിനുണ്ട്.

പരിണാമത്തിലും ഇതു പോലെ ബോധപൂര്‍വ്വമായ ചില തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. അല്ലെങ്കില്‍ ബോധപൂര്‍വ്വമായ പ്രവര്‍ത്തികള്‍ മൂലമുള്ള തെരഞ്ഞെടുപ്പുകള്‍. ചൂടൂവെള്ളത്തില്‍ survive ചെയ്യുന്ന ബാക്റ്റീരിയ, അതിനു സഹായിക്കുന്ന പ്രോട്ടീനുകള്‍ ഉത്പാദിപ്പ്പിക്കുന്നു. ഇത് ബോധപൂര്‍വമാണോ അല്ലയോ എന്നത് വ്യാഖ്യാനിക്കുന്ന ആളുടെ സൌകര്യമനുരിച്ചാണ്. ഇതിലെ കാതലായ വിഷയം ഈ പ്രോട്ടിനുകള്‍ ഉള്ളവ surviveചെയ്യുന്നു. ഇല്ലാത്തവ നശിച്ചു പോകുന്നു. കുറച്ചു തലമുറകള്‍ കഴിയുമ്പോള്‍ ഈ പ്രോട്ടീനുള്ളവ മാത്രമവശേഷിക്കുന്നു. ബോധവും ബുദ്ധിയുമൊക്കെ ആവശ്യാനുസരണം താങ്കള്‍ക്കിതില്‍ കൂട്ടിചേര്‍ക്കാം.

അടിസ്ഥാന വിഷയം. അതിജീവനത്തിനു സഹായകരമായ പ്രത്യേകതകള്‍ ജീവികള്‍ സ്വായത്തമാക്കി അടുത്ത തലമൂറയിലേക്ക് പകര്‍ന്നു നല്‍കുന്നു എന്നതാണ്. അതാണു പരിണാമമത്തിനു ഹേതുവായ മാറ്റം. ഇത് ബോധപൂര്‍വ്വം ബുദ്ധിയുപയോഗിച്ചാണോ, താനെ വരുന്നതാണോ എന്നതൊക്കെ അതിനു ശേഷം വരുന്ന വിശദാംശങ്ങളാണ്. അതാണു പരിണാമത്തിന്റെ രീതികള്‍.

താങ്കളുടെ പ്രശ്നം ഞാന്‍ മനസിലാക്കിയത് ഇതാണ്. പരിണാമം അനിഷേധ്യമായ സംഗതിയാണ്. അതിനു തെളിവുകളുമുണ്ട്. പക്ഷെ ഒരു ആസൂത്രകന്‍ അതിനു പിന്നിലുണ്ട്. ഇതു തന്നെയല്ലേ താങ്കളുടെ നിലപാട്?

ഇനി ഒരു ആസൂത്രകനെ ഇവിടെ പ്രതിഷ്ടിക്കണമെന്ന വാശിയുണ്ടെങ്കില്‍ ആയിക്കോളൂ. പക്ഷെ അത് വേണ്ട എന്നു കരുതുന്നവര്‍ക്ക് ആ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തുകൂടെ?

Salim PM said...

"ഇനി ഒരു ആസൂത്രകനെ ഇവിടെ പ്രതിഷ്ടിക്കണമെന്ന വാശിയുണ്ടെങ്കില്‍ ആയിക്കോളൂ. പക്ഷെ അത് വേണ്ട എന്നു കരുതുന്നവര്‍ക്ക് ആ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തുകൂടെ?"

കാളിദാസന്‍റെ ഈ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു.

വാശിയുടെയല്ല പ്രശനം. വീക്ഷണത്തിലുള്ള വ്യത്യാസമാണ്. ഇക്കാര്യം രണ്ടു വിഭാഗവും അംഗീകരിച്ച് ഗവേഷണ നിരീക്ഷണങ്ങള്‍ ഇക്കാര്യത്തില്‍ നടത്തണം എന്നാണ് എനിക്കും പറയാനുള്ളത്. രണ്ടു വിഭാഗവും പിടിവാശി ഉപേക്ഷിച്ച് തുറന്ന മനസ്സോടെ ഇക്കാര്യത്തില്‍ മുന്നോട്ട് പോകട്ടെ. ആരെയെങ്കിലും തോല്പ്പിച്ചിട്ട് ഇവിടെ ആര്‍ക്കും ഒന്നും നേടാനില്ല. എന്നാല്‍ തുറന്ന മനസ്സോടെ ചര്‍ച്ചകളും ഗവേഷണങ്ങളും മുന്നോട്ട് കൊണ്ടുപോയാല്‍ പല കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിയും. ഞാന്‍ എല്ലാം മനസ്സിലാക്കി എന്നുള്ള വിചാരം ഉള്ളില്‍ കടന്നാല്‍ പിന്നെ ഒന്നും അങ്ങോട്ട് കയറില്ല.

kaalidaasan said...

>>>>വാശിയുടെയല്ല പ്രശനം. വീക്ഷണത്തിലുള്ള വ്യത്യാസമാണ്. ഇക്കാര്യം രണ്ടു വിഭാഗവും അംഗീകരിച്ച് ഗവേഷണ നിരീക്ഷണങ്ങള്‍ ഇക്കാര്യത്തില്‍ നടത്തണം എന്നാണ് എനിക്കും പറയാനുള്ളത്. <<<<<<

കല്‍ക്കി,

ആസൂത്രകന്‍ ഉണ്ടെന്നുള്ളത് വീക്ഷണമല്ല. വെറും വിശ്വാസമാണ്. ആ അന്ധമായ വിശ്വാസം ഇല്ലാതാകുന്ന അവസ്ഥയാണ്, ആസൂത്രകനില്ല എന്നത്. ഇല്ലാത്തതിനെ ഗവേഷണം നടത്തി കണ്ടുപിടിക്കാനാകില്ല.

റസല്‍ ചായക്കപ്പിന്റെ ഉപമയിലൂടെ പറഞ്ഞതും ഇതാണ്. ഭൂമിക്കും ചൊവ്വക്കും ഇടയില്‍ ഒരു സാങ്കല്‍പ്പിക ചയക്കപ്പ് ഉണ്ടെന്നു പറയുന്നതിനു സമമാണ്, ആസൂത്രകനുണ്ട് എന്നു പറയുന്നതും. ഭൂമിയില്‍ ഇരുന്ന് ചായക്കപ്പ് ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാനാകില്ല. ഉണ്ടെന്നതും ഇല്ലെന്നതും വെറും അന്ധമായ വിശ്വാസം മാത്രം. ഹുസൈനേപ്പോലുള്ളവര്‍ നടത്തുന്ന നിരീക്ഷണങ്ങളും ഗവേഷണങ്ങളും, ഈ ചായക്കപ്പ് ദൂരദര്‍ശിനിയുടെയാണോ കാണേണ്ടത് അതോ സൂക്ഷ്മദര്‍ശിനിയുലൂടെയാണോ കാണേണ്ടത് എന്ന രീതിയിലാണ്. ഉപമ യാഥാര്‍ത്ഥ്യമാണെന്ന നിലയിലാണദ്ദേഹത്തിന്റെ ഗവേഷണങ്ങളുടെ പോക്ക്. ഇതിനെ ഗവേഷണമെന്നോ നിരീക്ഷണമെന്നോ പറയാനാകില്ല. മുസ്ലിങ്ങളിലെ അപൂര്‍വ്വം ഒറിജിനല്‍ ചിന്തകന്‍ എന്ന് സത്യാന്വേഷി വിശേഷിപ്പിച്ച ഹുസൈന്റെ സ്ഥിതി ഇതാണെങ്കില്‍ മറ്റ് ചിന്തകരുടെ അവസ്ഥ ഊഹിക്കാവുന്നതല്ലേ?

ആസൂത്രകന്‍ ഉണ്ടെന്നത് ഒരു ഗവേഷണ നിരീക്ഷണങ്ങളിലൂടെയും കണ്ടെത്താനും ആകില്ല. ഇന്ന് നമുക്ക് വിശദീകരിക്കാന്‍ ആകാത്തതിനെയൊക്കെ അസൂത്രകന്റെ ചുമലിലിട്ടു കൊടുക്കുന്നു. പണ്ട് കാലത്ത് എല്ലാം അസൂത്രകന്റെ ചുമലിലായിരുന്നു. മഴ പെയ്യുന്നതും ഇടിമിന്നുന്നതും ഒക്കെ അള്ളയുടെ കഴിവെന്ന് കുര്‍ആനില്‍ പറഞ്ഞത് അതുകൊണ്ടും.

പരസ്പരം അംഗീകരിക്കേണ്ടുന്ന അവശ്യം തന്നെയില്ല. അന്ധവിശ്വാസം അവശ്യമുള്ളവര്‍ അതില്‍ തുടരുക. മറ്റുള്ളവര്‍ അതിനെ ചോദ്യചെയ്യുമ്പോള്‍ അതിനെ നേരിടാന്‍ ശാസ്ത്രീയതെളിവുകളെന്ന പേരില്‍ ചില തോന്നലുകളെ വിളിച്ചു പറയതിരിക്കുക. കല്‍ക്കി അള്ളാ എന്ന ദൈവത്തില്‍ വിശ്വസിക്കുന്നതുപോലെ തന്നെയാണ്, ക്രിസ്ത്യാനികള്‍ യേശു എന്ന ദൈവത്തില്‍ വിശ്വസിക്കുന്നതും. പരസ്പരം അംഗീകാരം എന്തെങ്കിലും വേണമെങ്കില്‍ ആ തലത്തിലാണു വേണ്ടത്. അതിനു സഹിഷ്ണുത വേണം. അതില്ലാത്താവര്‍ യേശു ദൈവമല്ല എന്നു തെളിയിക്കാന്‍ ഇറങ്ങും. അപ്പോള്‍ വ്യത്യസ്ഥ വീക്ഷണങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്നു. സമൂഹത്തില്‍ അശാന്തി വിതക്കുന്നത് ഈ വിധ വീക്ഷണങ്ങളാണ്.

ഇന്നത്തെ ലോകത്തില്‍ ദൈവമില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെതിരെ വളുമെടുത്ത് ജിഹാദിനിറങ്ങുന്നത് ഭൂരിഭാഗം പേരും മുസ്ലിങ്ങളാണ്. ബ്ളോഗില്‍ എഴുതുന്ന എല്ലാവരും മുസ്ലിങ്ങളാണ്. അള്ളായാണു യഥാര്‍ത്ഥ ദൈവമെന്നു സ്ഥാപിക്കാന്‍ ഇറങ്ങുന്നത് മുസ്ലിങ്ങളാണ്. അത് സഹിഷ്ണുതയുടെ കുറവും.

പരിണാമാണു ശരി സൃഷ്ടിയല്ല എന്ന ആശയം പലരും പറഞ്ഞപ്പോള്‍ കുര്‍ആന്‍ ഉദ്ധരിച്ചാണൂ പല മുസ്ലിങ്ങളും അതിനെ നേരിട്ടത്. പക്ഷെ ഒരു ക്രിസ്ത്യാനിയോ ഹിന്ദുവോ അവരുടെ വേദ പുസ്തകം ഉദ്ധരിച്ച് അതിനെ നേരിട്ടില്ല. മുസ്ലിങ്ങളേപ്പോലെ തന്നെ ഭൂരിഭാഗം ക്രിസ്ത്യാനികളും ഹിന്ദുക്കളും സൃഷ്ടിയില്‍ വിശ്വസിക്കുന്നുണ്ട്. ഇതൊക്കെ ചൂണ്ടിക്കാണിക്കുന്ന വസ്തുത മുസ്ലിങ്ങള്‍ക്ക് പൊതുവെ സഹിഷ്ണുത കുറവാണെന്നാണ്. സഹിഷ്ണുതയുള്ള അനേകം മുസ്ലിങ്ങള്‍ ഉണ്ടെന്ന സത്യം മറച്ചു വച്ചല്ല ഇത് എഴുതുന്നത്.

ഹുസൈനേപ്പോലുള്ള തീവ്രമുസ്ലിങ്ങളുടെ അഭിപ്രായം," അള്ളാ മുസ്ലിം ലോകത്തിനു പെട്രോളും , ക്രൈസ്തവ ലോകത്തിനു ക്യാന്‍സറും നല്‍കി" എന്നായിരുന്നു. എത്ര ഗവേഷണം നടത്തിയാലും ഇതു പോലെ അപക്വമായ ഒരു നിരീക്ഷണം തികഞ്ഞ വര്‍ഗ്ഗീയ വെറിയില്‍ നിന്നും വരുന്നതല്ലേ കല്‍ക്കി? അദ്ദേഹം അത് ചെയ്തിട്ട് ഒരു മുസ്ലിമും അതിനെതിരെ ശബ്ദിച്ചു കണ്ടില്ല, താങ്കളുള്‍പ്പടെ. അതിന്റെ അര്‍ത്ഥം എല്ലാ മുസ്ലിങ്ങളും, താങ്കളുള്‍പ്പടെ, ചിന്തിക്കുന്നത് ഇതേ തരത്തിലാണെന്നല്ലേ?

ആസൂത്രകന്‍ വേണ്ട എന്നു പറഞ്ഞതിനെ താങ്കളും നേരിട്ടത്, നിങ്ങള്‍ ഗവേഷണം നടത്തിക്കോളൂ എന്നു പറഞ്ഞല്ല എന്നു കൂടി ഓര്‍ക്കുക.

Salim PM said...

>>>>ആസൂത്രകന്‍ ഉണ്ടെന്നുള്ളത് വീക്ഷണമല്ല. വെറും വിശ്വാസമാണ്. ആ അന്ധമായ വിശ്വാസം ഇല്ലാതാകുന്ന അവസ്ഥയാണ്, ആസൂത്രകനില്ല എന്നത്. ഇല്ലാത്തതിനെ ഗവേഷണം നടത്തി കണ്ടുപിടിക്കാനാകില്ല.<<<<

അസൂത്രകന്‍ ഉണ്ടായിരിക്കണം എന്നുള്ളത് ബുദ്ധി സമ്മതിക്കുന്ന കാര്യമാണ്. വെറും അന്ധമായ വിശ്വാസമല്ല. കാളിദാസന്‍ രാവിലെ കുടിക്കുന്ന ചായ അബദ്ധത്തില്‍ പാല്‍ ചൂടായി അതില്‍ പഞ്ചസാരയും തേയിലയും കാറ്റില്‍ പാറിവന്ന് വീണ് ഉണ്ടായതാണെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ എപ്രകാരം കാളിദാസന്‍റെ ബുദ്ധി സമ്മതിക്കുന്നില്ലയോ അതുപോലെ ബുദ്ധിയുള്ള ഏതൊരാള്‍ക്കും സമ്മതിക്കാന്‍ പ്രയാസമാണ് ഇക്കാണുന്ന സൃഷ്ടികളെല്ലാം യാദൃച്ഛികമായി ഉണ്ടായതാണെന്ന്.

മാത്രമല്ല, സചേതന വസ്തുക്കളില്‍ പ്രവര്‍ത്തിക്കുന്ന ഈ യാദൃച്ഛികത എന്തുകൊണ്ട് അചേതന വസ്തുക്കളില്‍ പ്രവര്‍ത്തിക്കുന്നില്ല? എന്തുകൊണ്ട് ഒരു താജ്മഹലോ കുത്തബ് മിനാറോ,അല്ലെങ്കില്‍ കാറോ വിമാനമോ ആകസ്മികമായി ഉണ്ടായിവരുന്നില്ല?


>>>>ആസൂത്രകന്‍ ഉണ്ടെന്നത് ഒരു ഗവേഷണ നിരീക്ഷണങ്ങളിലൂടെയും കണ്ടെത്താനും ആകില്ല<<<<

ഇക്കാര്യം ഞാന്‍ നേരത്തെ പറഞ്ഞതാണ്. അസൂത്രകന്‍ ഉണ്ടായിരിക്കണം എന്നിടം വരെ എത്താനേ ഈ ഭൗതിക വസ്തുക്കളുടെ പഠനം കൊണ്ടാവൂ. അസൂത്രകനെ കണ്ടെത്താനുള്ള് സൂചകങ്ങളാണ് അവ. അവനെ എങ്ങനെ കണ്ടെത്തണം എന്നുള്ളതിനുള്ള മാര്‍ഗ്ഗ ദര്‍ശനം അവന്‍ തന്നെ നല്‍കിയിട്ടുണ്ട്. പരീക്ഷിക്കാന്‍ സന്മനസ്സുള്ളവര്‍ക്ക് പരീക്ഷിക്കാം. അല്ലാത്തവര്‍ ഇല്ല ഇല്ല എന്ന് എത്ര ഉരുവിട്ടുകൊണ്ടിരുന്നാലും ഉള്ള ഒരു സംഗതി ഇല്ലാതാവില്ല.


>>>>ഹുസൈനേപ്പോലുള്ള തീവ്രമുസ്ലിങ്ങളുടെ അഭിപ്രായം," അള്ളാ മുസ്ലിം ലോകത്തിനു പെട്രോളും , ക്രൈസ്തവ ലോകത്തിനു ക്യാന്‍സറും നല്‍കി"<<<<

ഇതു മാത്രമല്ല ഹുസൈന്‍ പറഞ്ഞ ഒരു കാര്യത്തെക്കുറിച്ചും ഞാന്‍ പ്രതികരിച്ചിട്ടില്ല. ഹുസൈന്‍റെ ഈ പ്രസ്താവനയെ മറ്റാരെങ്കിലും പിന്താങ്ങിയതായും ഞാന്‍ കണ്ടിട്ടില്ല. മനസ്സുകൊണ്ട് എല്ലാ മുസ്‌ലിംകളും ഈ പ്രസ്താവനയെ വെറുത്തിരുന്നു എന്നു തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.

kaalidaasan said...

>>>>>അസൂത്രകന്‍ ഉണ്ടായിരിക്കണം എന്നുള്ളത് ബുദ്ധി സമ്മതിക്കുന്ന കാര്യമാണ്.
<<<<<<


കല്‍ക്കി,

അത് താങ്കളുടെ നിലപാട്. ബുദ്ധിയില്ലാത്തവരും ബുദ്ധിയുള്ളവരും ഒരു പോലെ അന്ധമായി വിശ്വസിക്കുന്നതാണ്, ആസൂത്രകന്‍ ഉണ്ടെന്ന്.

>>>എന്തുകൊണ്ട് ഒരു താജ്മഹലോ കുത്തബ് മിനാറോ,അല്ലെങ്കില്‍ കാറോ വിമാനമോ ആകസ്മികമായി ഉണ്ടായിവരുന്നില്ല?<<<


മനുഷ്യന്‍  അവന്റെ ബുദ്ധിയും കഴിവും ഉപയോഗിച്ചുണ്ടാക്കുന്നതാണിവ. ദൈവവിശ്വാസയല്ലാത്തവര്‍ക്കുമിതുണ്ടാക്കാം. ആവശ്യങ്ങള്‍ വരുമ്പോള്‍ ജീവികള്‍ അതൊക്കെ ഉണ്ടാക്കും. തേനീച്ചക്കൂടു പോലെ ഒന്നുണ്ടാക്കാന്‍ മനുഷ്യനു പോലും കഴിയില്ല.

ഇതിലും ഗംഭീരമായ സംഗതികള്‍ പ്രകൃതി ദത്തമായിട്ടുണ്ട്.

http://sevennaturalwonders.org/the-original

പക്ഷെ ഇതൊന്നും ജീവികള്‍ സ്വയം പരിണമിക്കുന്നു എന്നതിനെതിരെയുള്ള തെളിവുകളല്ല.

ജീവികള്‍ പരിണമിക്കുന്നു എന്നു താങ്കള്‍ പറഞ്ഞു. അതിനു തെളിവുണ്ടെന്നും പറഞ്ഞു. പരിണാമത്തിനേക്കുറിച്ച് കൂടുതലായി എന്തെങ്കിലും ചര്‍ച്ച ചെയ്യണമെന്ന് എനിക്കുദ്ദേശ്യമില്ല. അതിനു പിന്നില്‍ ഒരു ആസൂത്രകന്‍ വേണമെങ്കില്‍ ആയിക്കോളൂ.

ദൈവമുണ്ടോ ഇല്ലയോ എന്നതൊക്കെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാകില്ല. മനുഷ്യ മനസില്‍ നിന്നും വരുന്ന ചിന്തകളാണതൊക്കെ. ദൈവമുണ്ടെന്നാരു വിശ്വസിച്ചാലും മറ്റുള്ളവര്‍ക്ക് അതൊരു പ്രശ്നമാകില്ല. എന്റെ ദൈവം ശരി നിന്റെ ദൈവം തെറ്റ് എന്ന നിലപാടാണു പ്രശ്നമുണ്ടാക്കുക.

kaalidaasan said...

>>>>>ഹുസൈന്‍റെ ഈ പ്രസ്താവനയെ മറ്റാരെങ്കിലും പിന്താങ്ങിയതായും ഞാന്‍ കണ്ടിട്ടില്ല. മനസ്സുകൊണ്ട് എല്ലാ മുസ്‌ലിംകളും ഈ പ്രസ്താവനയെ വെറുത്തിരുന്നു എന്നു തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.
<<<<<<




കല്‍ക്കി,

അത് താങ്കളുടെ ഊഹം മാത്രമല്ലേ?. മനസ്സുകൊണ്ട് എല്ലാ മുസ്‌ലിംകളും ഈ പ്രസ്താവനയെ ഇഷ്ടപെട്ടിരുന്നു , എന്നും ആയിക്കൂടേ?

മുന്തിയ ഗവേഷകന്‍ എന്നഭിമാനം കൊള്ളുന്ന ഒരു മുസ്ലിം ഇതുപോലെ വളരെ അപക്വമായ ഒരു പ്രസ്താവന നടത്തിയിട്ട് ഒറ്റ മുസ്ലിമും അതിനെതിരെ ശബ്ദിച്ചില്ല. ഞാനൊക്കെ എഴുതിയതിനെ അതി ശക്തമായി എതിര്‍ത്തവരാണവര്‍ എന്നോര്‍ക്കുക.

മുസ്ലിമായതുകൊണ്ട് ഹുസൈന്‍ എഴുതിയ ഒരു വൃത്തികേടിനെ അവരൊക്കെ മൌനമായി അംഗീകരിച്ചു എന്നല്ലേ?


പല മുസ്ലിങ്ങളും പരിതപിക്കുന്ന ഒരു സംഗതിയാണ്, പൊതു ബോധം മുസ്ലിങ്ങള്‍ക്കെതിരെ ആകുന്നു എന്നും, അത് മറ്റുള്ളവര്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്നു എന്നും. കുഞ്ഞാപ്പ എന്ന മുസ്ലിം എന്നേപ്പറ്റി ആരോപിച്ചതും ഇതായിരുന്നു. ബ്ളോഗിലെഴുതുന്ന അനേകം മുസ്ലിങ്ങള്‍ ഹുസൈന്റെ പ്രസ്താവന വായിച്ചിട്ടുണ്ട്. പക്ഷെ ആരും അതിനെതിരെ ശബ്ദിച്ചില്ല. അതിന്റെ കാരണമെന്തായാലും  ക്രിസ്ത്യാനികള്‍ക്ക് മുസ്ലിങ്ങളോടൊരു നീരസമുണ്ടാകാനത് കാരണമാകും. ഇതുപോലെയുള്ള മുസ്ലിം നിലപാടുകളാണ്, മുസ്ലിങ്ങള്‍ക്കെതിരെ ഒരു പൊതുബോധം അങ്ങനെഒന്നുണ്ടെങ്കില്‍, ഉണ്ടാകുന്നതും

Salim PM said...

>>>>മനുഷ്യന്‍ അവന്റെ ബുദ്ധിയും കഴിവും ഉപയോഗിച്ചുണ്ടാക്കുന്നതാണിവ. ദൈവവിശ്വാസയല്ലാത്തവര്‍ക്കുമിതുണ്ടാക്കാം. ആവശ്യങ്ങള്‍ വരുമ്പോള്‍ ജീവികള്‍ അതൊക്കെ ഉണ്ടാക്കും. തേനീച്ചക്കൂടു പോലെ ഒന്നുണ്ടാക്കാന്‍ മനുഷ്യനു പോലും കഴിയില്ല.<<<<


അതുതന്നെയാണു കാളിദാസാ ഞാനും പറയുന്നത്. ബുദ്ധിയും കഴിവും ലക്ഷ്യബോധവും എല്ലാം ആവശ്യമാണ് ഇത്തരം സൃഷ്ടികള്‍ നടത്താന്‍. പ്രകൃതിയിലെ ഇത്തരം അത്ഭുതങ്ങള്‍ കാണുമ്പോഴാണ് ബുദ്ധിയുള്ള മനുഷ്യന്‍ സ്രഷ്ടാവിനെക്കുറിച്ചു ചിന്തിക്കുന്നത്.


>>>>ദൈവമുണ്ടോ ഇല്ലയോ എന്നതൊക്കെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാകില്ല.<<<<

ചര്‍ച്ച ചെയ്യാതെ എങ്ങനെ ആശയങ്ങള്‍ കൈമാറാന്‍ കഴിയും? ദൈവം ഇല്ല എന്നു വിശ്വസിക്കുന്ന ഒരാള്‍ക്ക് അയാളുടെ ആശയങ്ങള്‍ ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്ന ആളുമായി പങ്കുവെക്കണമെങ്കില്‍ ചര്‍ച്ചയല്ലാതെ പിന്നെ ഏതു മര്‍ഗ്ഗമാണ് കാളിദാസന്‍ നിര്‍ദ്ദേശിക്കുന്നത്?

>>>>ദൈവമുണ്ടെന്നാരു വിശ്വസിച്ചാലും മറ്റുള്ളവര്‍ക്ക് അതൊരു പ്രശ്നമാകില്ല. എന്റെ ദൈവം ശരി നിന്റെ ദൈവം തെറ്റ് എന്ന നിലപാടാണു പ്രശ്നമുണ്ടാക്കുക.<<<<

ദൈവം ഉണ്ടെന്നും ദൈവം ഇല്ലെന്നും വിശ്വസിക്കാനുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. പരസ്പരം പ്രതിപക്ഷ ബഹുമാനത്തോടെ അതിനെ കാണുകയും വേണം. എന്‍റെ ദൈവം നിന്‍റെ ദൈവം എന്ന ചിന്ത തന്നെ അസ്ഥാനത്താണ്. ഒരു യഥാര്‍ത്ഥ വിശ്വാസിയും അങ്ങനെ ചിന്തിക്കാപാടില്ല.

>>>>അത് താങ്കളുടെ ഊഹം മാത്രമല്ലേ?. മനസ്സുകൊണ്ട് എല്ലാ മുസ്‌ലിംകളും ഈ പ്രസ്താവനയെ ഇഷ്ടപെട്ടിരുന്നു , എന്നും ആയിക്കൂടേ?<<<<

അത്തരക്കാരും ഇല്ല എന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, മൗനം പാലിച്ചവരെ മുഴുവന്‍ അക്കൂട്ടത്തില്‍ പെടുത്തുന്നതു ശരിയല്ല.

kaalidaasan said...

>>>>>>അതുതന്നെയാണു കാളിദാസാ ഞാനും പറയുന്നത്. ബുദ്ധിയും കഴിവും ലക്ഷ്യബോധവും എല്ലാം ആവശ്യമാണ് ഇത്തരം സൃഷ്ടികള്‍ നടത്താന്‍. പ്രകൃതിയിലെ ഇത്തരം അത്ഭുതങ്ങള്‍ കാണുമ്പോഴാണ് ബുദ്ധിയുള്ള മനുഷ്യന്‍ സ്രഷ്ടാവിനെക്കുറിച്ചു ചിന്തിക്കുന്നത്. <<<<<



കല്‍ക്കി,

താങ്കള്‍ ഇങ്ങനെ കളം മാറി ചവിട്ടാതെ.

താജ് മഹലും കുതബ് മീനാറും പോലെ ഒന്ന് എന്തുകൊണ്ട് ആകസ്മികമായി ഉണ്ടായി വരുന്നില്ല എന്ന് എന്നോട് ചോദിച്ചു. അകസ്മികമായി ഉണ്ടായ ചിലതിനേക്കുറിച്ച് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ അത് ആകസ്മികമല്ല, സ്രഷ്ടാവിനെക്കുറിച്ചു ചിന്തിക്കേണ്ട അത്ഭുതമാണെന്ന് താങ്കള്‍.

നമുക്കിത് വിടം. കാരണം താങ്കള്‍ വളഞ്ഞു മൂക്കില്‍ പിടിക്കുന്നു. അകസ്മികമായുണ്ടായ സംഗതികളെയും  ആകസ്മികം എന്നു വിളിക്കാന്‍ താങ്കള്‍ക്കാകുന്നില്ല. വളഞ്ഞു മൂക്കില്‍ പിടിക്കേണ്ട. എല്ലാം സ്രഷ്ടാവിന്റെ എന്ന് ആദ്യമേ അങ്ങു തീരുമാനിച്ചാല്‍ ഈ ആക്സമികതയുടെ അസ്ഖ്യത ഉണ്ടാകുമായിരുന്നില്ല.

kaalidaasan said...

>>>>>>അത്തരക്കാരും ഇല്ല എന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, മൗനം പാലിച്ചവരെ മുഴുവന്‍ അക്കൂട്ടത്തില്‍ പെടുത്തുന്നതു ശരിയല്ല. <<<<<



കല്‍ക്കി,

അങ്ങനെ താങ്കള്‍ എടുത്തു പറയേണ്ട. ഇസ്ലാമിക ലോകത്തെ ഏക ഒറിജിനല്‍ ചിന്തകന്‍ എന്ന് സത്യാന്വേഷി വിശേഷിപിച്ച ഹുസൈന്‍ ചിന്തിക്കുന്നത് ഇതാണ്. അതും 25 വര്‍ഷം ആധുനിക ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണം നടത്തി expert in many fields എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളുടെ മനസിലെ ഇരുട്ടാണതില്‍ കാണുന്നത്.

ഇസ്ലാമിനും മുസ്ലിങ്ങള്‍ക്കുമെതിരെ ഒരു ചെറിയ പരാമര്‍ശം പോലുമുണ്ടായാല്‍ ഉറഞ്ഞു തുള്ളാറുള്ളവരാണതൊക്കെ വായിച്ചത്. എന്നിട്ടും അവര്‍ മൌനം പലിച്ചു. കെ എ എന്‍ കുഞ്ഞഹമ്മദ് എന്ന വ്യക്തി പറഞ്ഞ വാചകമാണിവിടെ ഓര്‍മ്മ വരുന്നത്. സ്വന്തം ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങള്‍ മനസിലായിട്ടും മൌനം പാലിക്കുന്നവരെ മര്യാദ പൂര്‍വ്വം മന്ദബുദ്ധികള്‍  എന്നു വിളിക്കേണ്ടി വരും. മന്ദബുദ്ധികള്‍ എന്നു ഞാന്‍ വിളിക്കില്ല. പക്ഷെ കപടന്‍മാര്‍ എന്നു വിളിക്കും.

Salim PM said...

>>>താങ്കള്‍ ഇങ്ങനെ കളം മാറി ചവിട്ടാതെ.

താജ് മഹലും കുതബ് മീനാറും പോലെ ഒന്ന് എന്തുകൊണ്ട് ആകസ്മികമായി ഉണ്ടായി വരുന്നില്ല എന്ന് എന്നോട് ചോദിച്ചു. അകസ്മികമായി ഉണ്ടായ ചിലതിനേക്കുറിച്ച് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ അത് ആകസ്മികമല്ല, സ്രഷ്ടാവിനെക്കുറിച്ചു ചിന്തിക്കേണ്ട അത്ഭുതമാണെന്ന് താങ്കള്‍.<<<<

ഞാന്‍ കളം മാറി ചവിട്ടിയിട്ടില്ല. എന്‍റെ ചോദ്യം വ്യക്തമാണ്. വളരെ കോമ്പ്ലിക്കേറ്റഡായിട്ടുള്ള സചേതന വസ്തുക്കള്‍ ആകസ്മികമായി ഉണ്ടായതാണ് എന്നു വാശിപിടിക്കുന്ന താങ്കള്‍ എന്തുകൊണ്ട് ഒരു താജ്മഹലോ കാറോ പോകട്ടെ ചെറ്റക്കുടിലോ കാളവണ്ടിയോ പോലും ആകസ്മികമായുണ്ടായതാണ് എന്ന് വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല? ഒരു കാളവണ്ടി ചൂണ്ടിക്കാണിച്ച് ഇത് സ്വയം ഉണ്ടായിവന്നതാണ് എന്ന് താങ്കളോട് പറഞ്ഞാല്‍ അത് തങ്കള്‍ക്ക് എന്തുകൊണ്ട് വിശ്വാസയോഗ്യമല്ലയോ അതേ കാരണം തന്നെയാണ് മറ്റു സചേതനവസ്തുക്കളുടെ കാര്യത്തില്‍ എനിക്കുമുള്ളത്. കാളവണ്ടിയുടെ നിര്‍മ്മാതാവിനെക്കുറിച്ച് അറിവില്ല എന്ന കാരണം അതിന്‍റെ നിര്‍മ്മാതാവിനെ നിഷേധിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുമോ? ഇല്ലെങ്കില്‍ മറ്റുവസ്തുക്കളുടെ കാര്യത്തില്‍ എന്തുകൊണ്ട് സ്രഷ്ടാവിനെ അറിയില്ല എന്ന കാരണം കൊണ്ടു മാത്രം താങ്കള്‍ നിഷേധിക്കുന്നു?


>>>>അങ്ങനെ താങ്കള്‍ എടുത്തു പറയേണ്ട. ഇസ്ലാമിക ലോകത്തെ ഏക ഒറിജിനല്‍ ചിന്തകന്‍ എന്ന് സത്യാന്വേഷി വിശേഷിപിച്ച ഹുസൈന്‍ ചിന്തിക്കുന്നത്<<<<

കൂപമണ്ഡൂകങ്ങള്‍ Including you

kaalidaasan said...

>>>>>>ഒരു കാളവണ്ടി ചൂണ്ടിക്കാണിച്ച് ഇത് സ്വയം ഉണ്ടായിവന്നതാണ് എന്ന് താങ്കളോട് പറഞ്ഞാല്‍ അത് തങ്കള്‍ക്ക് എന്തുകൊണ്ട് വിശ്വാസയോഗ്യമല്ലയോ അതേ കാരണം തന്നെയാണ് മറ്റു സചേതനവസ്തുക്കളുടെ കാര്യത്തില്‍ എനിക്കുമുള്ളത്. <<<<<

കാളവണ്ടി ഉണ്ടാക്കുന്നത് ഞാന്‍ എന്റെ കണ്ണു കൊണ്ട് കാണുന്ന സംഗതിയാണ്. അതെങ്ങനെ ഉണ്ടായി എന്ന ഒരു വിശ്വാസം കൊണ്ടു നടക്കേണ്ട കാര്യമില്ല. പക്ഷെ സചേതന വസ്തുകല്‍ അതുപോലെ ആരെങ്കിലുമുണ്ടാക്കുന്നത് ഞാന്‍ കാണുന്നില്ല. താങ്കള്‍ അന്ധമായി ഒന്നു വിശ്വസിക്കുന്നു. എന്നിട്ട് അതിന്റെ ന്യായീകരണം തേടുന്നു. എന്നിട്ട് അതിനെ തിരിച്ചിടുന്നു.


അന്ധമായ ഈ വിശ്വാസത്തിനപ്പുറം യാതൊരു തെളിവും താങ്കളുടെ പക്കലില്ല. എന്തു കൊണ്ട് അതംഗീകരിക്കാന്‍ മടിക്കുന്നു?

>>>>കൂപമണ്ഡൂകങ്ങള്‍ Including you<<<<<

ഇതൊരു ഹുസൈന്‍ മോഡല്‍ ആയിപ്പോയല്ലോ കല്‍ക്കി. ഹുസൈന്റെ നിലപാടിനെ എതിര്‍ത്തവരെ അദ്ദേഹം വിളിക്കുന്ന പേരുകള്‍ cognition capacity ഇല്ലാത്തവര്‍, വിവരമില്ലാത്തവര്‍, junk , garbage  എന്നൊക്കെയാണ്. താങ്കളുടെ നിലപാടിനെ എതിര്‍ക്കുന്ന എന്നെ താങ്കള്‍ വിളിക്കുന്നു കൂപമണ്ഡൂകം. ഒരേ തൂവല്‍ പച്ചികള്‍.

താങ്കള്‍ വേറിട്ട ഒരു മുസ്ലിമാണെന്നാണു ഞാന്‍  കരുതിയിരുന്നത്. ഇപ്പോള്‍ എനിക്ക് മലയാളത്തിലെ മറ്റൊരു പഴം ചൊല്ലാണോര്‍മ്മ വരുന്നത്. അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ. എന്താണു താങ്കളുടെ നിലപാടെന്ന് ഇപ്പോഴും എനിക്കറിയില്ല. പരിണാമത്തെ അനുകൂലിക്കുന്നതാണോ, അനുകൂലിക്കുന്നു എന്നു നടിക്കുന്നതാണോ?

Salim PM said...

>>>>കാളവണ്ടി ഉണ്ടാക്കുന്നത് ഞാന്‍ എന്റെ കണ്ണു കൊണ്ട് കാണുന്ന സംഗതിയാണ്. അതെങ്ങനെ ഉണ്ടായി എന്ന ഒരു വിശ്വാസം കൊണ്ടു നടക്കേണ്ട കാര്യമില്ല. പക്ഷെ സചേതന വസ്തുകല്‍ അതുപോലെ ആരെങ്കിലുമുണ്ടാക്കുന്നത് ഞാന്‍ കാണുന്നില്ല. താങ്കള്‍ അന്ധമായി ഒന്നു വിശ്വസിക്കുന്നു. എന്നിട്ട് അതിന്റെ ന്യായീകരണം തേടുന്നു. എന്നിട്ട് അതിനെ തിരിച്ചിടുന്നു.<<<<<

കാളവണ്ടി ഉണ്ടാക്കുന്നത് താങ്കള്‍ കണ്ടതുകൊണ്ട് വിശ്വസിക്കുന്നു. എന്നാല്‍ നിര്‍മ്മാതാവിനെക്കുറിച്ച് ഒരറിവുമില്ലാതെ തന്നെ പല നിര്‍മ്മിതികളെക്കുറിച്ചും നമ്മള്‍ അതിനു പിന്നില്‍ ഒരു നിര്‍മ്മാതാവുണ്ടായിരിക്കണം എന്ന് വിശ്വസിക്കാറുണ്ട്. ഉദാഹരണത്തിന്. മരുഭൂമിയുടെ നടുവില്‍ ഒരു കുതിര ലാടം കാണാനിടയാകുന്ന ഒരു വ്യക്തി ആ ലാടം സ്വയം ഉണ്ടായതാണെന്ന് ഒരിക്കലും ഊഹിക്കുന്നില്ല. മറിച്ച് അതിനു പിന്നില്‍ ഒരു നിര്‍മ്മാതാവുണ്ട് എന്നാണ് ബുദ്ധിയുള്ള ആരും വിശ്വസിക്കുക. അത് ആ ലാടം നിര്‍മ്മിക്കുന്നത് കണ്ടതുകൊണ്ടല്ല. വളരെ നിസ്സാരമാണെങ്കിലും അതിന്‍റെ ഷേപ്പും അതു നിര്‍മ്മിച്ച വസ്തുവും കാണുന്ന ഒരാള്‍ക്ക് അത് സ്വയം ഉണ്ടായതാണെന്ന് ഊഹിക്കാന്‍ കഴിയില്ല. ഇതിനേക്കാളൊക്കെ അതീവ സങ്കീര്‍ണ്ണമായ ജൈവ വസ്തുക്കള്‍ സ്വയം ഉണ്ടായതാണെന്ന് ഊഹിക്കുന്ന മനുഷ്യന്‍റെ ബുദ്ധിയെക്കുറിച്ചോര്‍ത്ത് വാസ്തവത്തില്‍ അത്ഭുതമാണ് തോന്നുന്നത്.


>>>>ഇതൊരു ഹുസൈന്‍ മോഡല്‍ ആയിപ്പോയല്ലോ കല്‍ക്കി. ഹുസൈന്റെ നിലപാടിനെ എതിര്‍ത്തവരെ അദ്ദേഹം വിളിക്കുന്ന പേരുകള്‍ cognition capacity ഇല്ലാത്തവര്‍, വിവരമില്ലാത്തവര്‍, junk , garbage എന്നൊക്കെയാണ്. താങ്കളുടെ നിലപാടിനെ എതിര്‍ക്കുന്ന എന്നെ താങ്കള്‍ വിളിക്കുന്നു കൂപമണ്ഡൂകം. ഒരേ തൂവല്‍ പച്ചികള്‍.<<<<<


എന്‍റെ നിലപാടിനെ ഇതുവരെ എതിര്‍ത്ത കാളിദാസനെയോ അപ്പൂട്ടനെയോ ഞാന്‍ വിരമില്ലാത്തവര്‍ എന്നു വിളിച്ചിട്ടില്ല. പക്ഷേ, ഇസ്ലാമിക ലോകത്തെ ഏക ഒറിജിനല്‍ ചിന്തകന്‍ എന്ന് ഹുസൈനെ (അദ്ദേഹത്തോടും എനിക്ക് ബഹുമാനക്കുറവൊന്നും ഇല്ല) വിശേഷിപ്പിക്കുന്നവരെ വിളിക്കാന്‍‍ 'കൂപമണ്ഡൂകം' എന്നതിനേക്കാള്‍ മയമുള്ള മറ്റൊരു വാക്കും എനിക്ക് വശമില്ല. താങ്കളും അതേ കിണറ്റില്‍ ഇറങ്ങിയിരിപ്പാണ്; ഇതാണ് ഇസ്‌ലാം എന്ന് ധരിച്ചുകൊണ്ട്.


താങ്കള്‍ വേറിട്ട ഒരു മുസ്ലിമാണെന്നാണു ഞാന്‍ കരുതിയിരുന്നത്. ഇപ്പോള്‍ എനിക്ക് മലയാളത്തിലെ മറ്റൊരു പഴം ചൊല്ലാണോര്‍മ്മ വരുന്നത്. അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ. എന്താണു താങ്കളുടെ നിലപാടെന്ന് ഇപ്പോഴും എനിക്കറിയില്ല. പരിണാമത്തെ അനുകൂലിക്കുന്നതാണോ, അനുകൂലിക്കുന്നു എന്നു നടിക്കുന്നതാണോ?

താങ്കള്‍ എന്നെ എങ്ങനെ കാണുന്നു എന്നത് എനിക്കൊരു പ്രശ്നമല്ല. എന്‍റെ നിലപാടുകള്‍ ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നെ, നാട്യം നടക്കുന്നത് എവിടെയാണെന്ന് തലയ്ക്ക് വെളിവുള്ളവര്‍ക്കെല്ലാം ഇതിനകം മനസ്സിലായിക്കഴിഞ്ഞിട്ടുള്ളതുമാണ്.

Abdul Khader EK said...

കാളിദാസനും കല്‍ക്കിയും സംവദിക്കുന്ന വിഷയത്തില്‍ (എല്ലാറ്റിനും പിന്നില്‍ ഒരു ആശൂത്രകന്‍ ) നിന്ന് തെന്നി മാറാന്‍ കാളി പലവിഷയങ്ങളും ഇറക്കി നോക്കി (ഉദാ: ഹുസൈന്‍ സാബ്‌, ഏക ചിന്തകന്‍ , പെട്രോള്‍ , എയിഡ്സ്, കല്‍ക്കിയെ പുകഴ്ത്തല്‍ , തുടങ്ങി പലതും), യെങ്കിലും അതൊന്നും ചിലവായില്ല എന്ന് തോന്നുന്നു.

കല്‍ക്കിയുടെ 'എന്തുകൊണ്ട് ഒരു താജ്മഹലോ കുത്തബ് മിനാറോ,അല്ലെങ്കില്‍ കാറോ വിമാനമോ ആകസ്മികമായി ഉണ്ടായിവരുന്നില്ല?' എന്ന ചോദ്യത്തിന്

"മനുഷ്യന്‍ അവന്റെ ബുദ്ധിയും കഴിവും ഉപയോഗിച്ചുണ്ടാക്കുന്നതാണിവ." എന്ന് കാളി ഉത്തരം പറയുന്നതിലൂടെ എന്തെങ്കിലും ഉണ്ടാവണമെങ്കില്‍ അതിനു പിന്നില്‍ ബുദ്ധിയും കഴിവും അനിവാര്യമാണ് എന്ന് സമ്മതിക്കുകയാണ്.

>>>ദൈവമുണ്ടോ ഇല്ലയോ എന്നതൊക്കെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാകില്ല. മനുഷ്യ മനസില്‍ നിന്നും വരുന്ന ചിന്തകളാണതൊക്കെ.<<<

മനുഷ്യമനസ്സുകളില്‍ ഇത്തരം ചിന്തകള്‍ വരുന്നുണ്ട് യുക്തി വാദിയായ കാളി തുറന്നു എഴുതിയതിയതിനു നന്ദി പറയാതിരിക്കാന്‍ കഴിയില്ല, അകൈതവമായ നന്ദി.

മനുഷ്യ മനസ്സുകളില്‍ വരുന്ന അത്തരം ചിന്തകളെ ശരിയായ ദിശയില്‍ തിരിച്ചു വിടുകയാണെങ്കില്‍ ഈ പ്രപഞ്ചവും അതിലുള്ള അചേതനവും സചേതനവുമായ എല്ലാം തനിയെ അതായത് ബുദ്ധിയും കഴിവും ഉപയോഗിക്കാതെ ഉണ്ടായതാണ് എന്ന അടിസ്ഥാന രഹിതമായ വാദം ആര്‍ക്കും ഉന്നയിക്കാന്‍ സാധിക്കുകയില്ല.

Salim PM said...

@ Abdul Khader EK

വാദം തന്നെ തെളിവായി ഉന്നയിക്കുന്ന വിചിത്രമായ രീതിയാണ് കാളിദാസന്‍ ഇവിടെ ഉന്നയിക്കുന്നത്. "അകസ്മികമായി ഉണ്ടായ ചിലതിനേക്കുറിച്ച് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ അത് ആകസ്മികമല്ല, സ്രഷ്ടാവിനെക്കുറിച്ചു ചിന്തിക്കേണ്ട അത്ഭുതമാണെന്ന് താങ്കള്‍..." എന്നാണ് കാളിദാസന്‍ പറയുന്നത്. കാളിദാസന്‍ ആകസ്മികമായി ഉണ്ടായി എന്നു പറയുന്നവ ആകസ്മികമായി ഉണ്ടായതാണ് എന്നതിന് തെളിവ് കൊണ്ടുവരുന്നതിനു പകരം അവ ആകസ്മികമായാണ് ഉണ്ടായത് എന്ന വാദം തന്നെ തെളിവായി ഉന്നയിക്കുകയാണ് ഇവിടെ. ഇത്തരം സങ്കീര്‍ണ്ണമായ സൃഷ്ടികള്‍ ആകസ്മികമായി ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണ് ബുദ്ധി പറയുന്നത് എന്നതിന് ഉദാഹരണമായാണ് ഒരു ചെറ്റക്കുടിലോ കാളവണ്ടിയോ പോലും യാദൃച്ഛികമായി ഉണ്ടാകുന്നില്ല എന്നുള്ള ഉദാഹരണം ഞാന്‍ പറഞ്ഞത്. ഇതിനു വിപരീതമായി ബുദ്ധിയും കഴിവും പ്രവര്‍ത്തിക്കാതെ ഉണ്ടായ എന്തെങ്കിലും ഉദാഹരണം ചൂണ്ടിക്കാണിക്കുക്കുകയായിരുന്നു കാളിദാസന്‍ ചെയ്യേണ്ടിയിരുന്നത്. അതിനു പകരം, അത് പൂര്‍ണ്ണമായും സമ്മതിച്ചുകൊണ്ട് ബുദ്ധിയും കഴിവും അതി പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് കാളിദാസന്‍ ഏറ്റുപറയുന്നു. എന്നിട്ട് തന്‍റെ വാദം തന്നെ വീണ്ടും ആവര്‍ത്തിക്കുന്നു. താന്‍ പറയുന്നതെന്തെന്നു തനിക്കുതന്നെ മനസ്സിലാകാത്ത അവസ്ഥയിലേക്ക് അധഃപതിച്ചിരിക്കുന്നു കാളിദാസന്‍.

അപ്പൂട്ടൻ said...

കുറച്ചുദിവസമായി നെറ്റിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

ദൈവമാണ് കാറ്റ് ഉണ്ടാവാന്‍ ഉള്ള കാരണങ്ങള്‍ സംവിധാനിച്ചത്, ദൈവമാണ് ആ വൃക്ഷം സ്ഥിതിചെയ്യുന്ന സ്ഥലത്തിലൂടെ ആ കാറ്റിന് സഞ്ചരിക്കാന്‍ ആവശ്യമായ കാരണങ്ങള്‍ സംവിധാനിച്ചത്.

നിങ്ങള്‍ അതിനെ പ്രകൃതിയില്‍ യാദൃച്ചികമായി ആ കാരണങ്ങള്‍ ഉണ്ടായി എന്ന് പറയും ഞാന്‍ അതിനെ ദൈവ നിശ്ചയ പ്രകാരം നടന്നു എന്നും.


ഖാദർ,
താങ്കൾ വളരെ generic ആയാണ് സംസാരിക്കുന്നത്, സാരമില്ല.
യാദൃശ്ചികം എന്നാൽ എന്താണ്? ഒന്ന് വിശദീകരിക്കാമോ?
കാറ്റുണ്ടാകുന്നത് യാദൃശ്ചികമായാണെന്ന് ആരും പറയില്ല. ശാസ്ത്രം അങ്ങിനെയാണ് പറയുന്നത് എന്നാണ് താങ്കളുടെ ധാരണയെങ്കിൽ കാറ്റിനെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ വിശദീകരണത്തിൽ എന്താണ് യാദൃശ്ചികമായുള്ളത് എന്ന് ഒന്നു പറഞ്ഞുതരാമൊ?
കാറ്റുണ്ടാകാനുള്ള സംവിധാനം ദൈവം ഉണ്ടാക്കിയെന്നതിനാൽ ഓരോ കാറ്റും (അതുമൂലമുള്ള മരം വീഴലും) ദൈവം നിയന്ത്രിക്കുന്നു എന്ന അർത്ഥം വരുമോ? ഒരു കത്രീന ദൈവം എങ്ങിനെയാണ് നിയന്ത്രിക്കുന്നത്?

അപ്പൂട്ടൻ said...

കൽക്കി,
കാളവണ്ടിയും ചെറ്റക്കുടിലും മനുഷ്യൻ രൂപകല്പന ചെയ്തവ തന്നെയാണ്, സംശയമില്ല. പക്ഷെ ഇവ രൂപകല്പന ചെയ്യപ്പെട്ടതിന്റെ കാരണമെന്താണ്? Where did it all start from?

താങ്കൾ ഇന്നത്തെ നിലയിലാണ് കാര്യങ്ങൾ കാണുന്നത് എന്നൊരു പോരായ്മ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതിയിൽ നാം വളരെയധികം depend ചെയ്തുകഴിഞ്ഞിരുന്ന ഒരു സ്റ്റേജ് താങ്കൾ പരിഗണിക്കുന്നേയില്ല. തൽക്കാലം ആ ഭാഗം വിട്ടേയ്ക്കാം.

മനുഷ്യൻ ഡിസൈൻ ചെയ്തു എന്ന് പറയുമ്പോൾ സത്യത്തിൽ എന്താണ് നാം ഉദ്ദേശിക്കുന്നത്? നമുക്ക് ലഭ്യമായ വസ്തുക്കൾ modify ചെയ്ത് പലതിനേയും കൂട്ടിയോജിപ്പിച്ച് പുതിയതായി ഒരു വസ്തു ഉണ്ടാക്കുന്നതിനേയാണ് നാം രൂപകല്പന എന്ന് പറയുന്നത്. ഒരിക്കൽ ഒരു specimen ഉണ്ടാക്കിയാൽ പിന്നെ അതിന്റെ ഡിസൈൻ എന്തെന്ന് രേഖപ്പെടുത്തിയോ തലമുറകളിലൂടെ കൈമാറിയോ നാം മനുഷ്യവംശത്തെ അറിയിക്കുന്നു.

ഓരോ സാധനം നാം രൂപകല്പന ചെയ്യുമ്പോഴും അതിന്റെ ഉപയോഗം എന്ത് എന്നതിനെക്കുറിച്ച് നമുക്കൊരു ധാരണയുണ്ടായിരിക്കും. ഏതാണ്ട് എല്ലാ സാഹചര്യങ്ങളിലും ആ ആവശ്യത്തിനായിത്തന്നെയാണ് നാം അതുപയോഗിക്കുന്നതും. (കൊലക്കത്തിയുപയോഗിച്ച് ചില ഗൂണ്ടകൾ പല്ലിടകുത്താറുണ്ട്, yes, there could be exceptions!!!) മനുഷ്യൻ സ്വന്തം ആവശ്യങ്ങൾക്കായി ഉണ്ടാക്കിയവ/കണ്ടെത്തിയവ തന്നെയാണ് നാം ഇന്നുപയോഗിക്കുന്ന ഏറിയപങ്ക് സാധനങ്ങളും. കാളവണ്ടി രൂപപ്പെടുത്തിയെത്തിയെടുത്തതെന്തിന്? സാധനങ്ങൾ കൊണ്ടുപോകാനോ അല്ലെങ്കിൽ സ്വയം സഞ്ചരിക്കാനോ വേണ്ടി മനുഷ്യൻ തന്നെയുണ്ടാക്കിയതാണത്. മൃഗങ്ങളെ കീഴ്പ്പെടുത്താനോ ക്രിക്കറ്റ് കളിക്കാനോ അത് നാം ഉപയോഗിക്കാറില്ല, കാരണം അത്തരം കാര്യങ്ങൾക്ക് കുറേക്കൂടി efficient ആയ വേറെ വസ്തുക്കളുണ്ട്, designed by man.

അപ്പൂട്ടൻ said...

ഇനി designed ആയിട്ടല്ലാതെ നാം യാത്ര ചെയ്യാറില്ലേ? സാധനങ്ങൾ മറ്റൊരിടത്തേയ്ക്ക് എത്തിക്കാറില്ലേ?

താങ്കൾ ഒരു പുഴയിൽ ഇറങ്ങിയിരിക്കുന്ന അവസ്ഥയിലാണെന്നുവെയ്ക്കുക. ഒലിച്ചുവരുന്ന ഒരു തടിയിൽ കയറിപ്പറ്റാനായാൽ താങ്കൾക്ക് സഞ്ചരിക്കാം, അടുത്ത കരയിലോ മറ്റൊരിടത്തോ (ആവശ്യമനുസരിച്ച്) താങ്കൾക്ക് എത്താം (നല്ലവണ്ണം ക്ഷമിക്കാമെങ്കിൽ താങ്കൾക്ക് ഭാരതപ്പുഴയിലൂടെ ഇത്തരത്തിൽ സഞ്ചരിച്ച് പൊന്നാനിവരെയെത്താം). പല തടിക്കമ്പനികളും മരത്തടികൾ പുഴയിലൂടെ ഒഴുക്കിവിട്ടിട്ടാണ് കാട്ടിൽ നിന്നും നാട്ടിലേയ്ക്ക് എത്തിക്കുന്നത് (transporting-ന്റെ ചില ചെറിയ സ്റ്റേജുകളിലെങ്കിലും) എന്ന് കേട്ടിട്ടുണ്ട്. തെങ്ങിന്റെ പട്ടയിലോ മറ്റോ കയറിയിരിക്കുന്ന ഒരു കുട്ടിയെ മറ്റൊരു കുട്ടി വലിച്ച് യാത്ര ചെയ്യാറുണ്ട്. അടയ്ക്ക പറിയ്ക്കുന്നവർ ഒരു കവുങ്ങിൽ നിന്നും മറ്റൊരു കവുങ്ങിലേക്ക് നേരിട്ട് കയറിപ്പറ്റുകയാണ് പതിവ് (ഇതിനെ യാത്ര എന്ന് techinically വിളിക്കാനാവില്ലെങ്കിലും മരക്കൊമ്പിൽ നിന്നും മരക്കൊമ്പിലേക്ക് ചാടിപ്പോകുന്ന ഒരു യാത്രാരീതി അത്ര അന്യമൊന്നുമല്ല). ഇതൊന്നുമില്ലാതെ കാറ്റത്തോ ഒഴുക്കിലോ പല വസ്തുക്കളും ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് എത്തിപ്പെടാറുണ്ട്.

ഇത്തരം യാത്രകൾ designed അല്ല, പക്ഷെ യാത്രകൾ തന്നെയാണ്. പക്ഷെ നമുക്കത് ഉപയോഗിക്കാൻ തടസമാകുന്ന ചില പ്രധാനപ്പെട്ട വസ്തുതകളുണ്ട്.

ഒന്ന്, ഇതിന്റെ efficiency തീരെ കുറവാണ്. രണ്ട്, പ്രതീക്ഷിക്കുന്ന നിയന്ത്രണം നമുക്ക് കിട്ടിക്കൊള്ളണമെന്നില്ല. മൂന്ന്, ഇതിൽ പലതിനും ആയാസം വളരെ കൂടുതലാണ്. നാല്, നമ്മുടെ ഏറിയപങ്ക് യാത്രകളും കരമാർഗമാണ്, അവിടെ ഒഴുക്ക് പോലുള്ള natural aids ഒന്നുമില്ല (ലഭ്യമായവയിൽ discards വളരെ കൂടുതലാണ്).

അപ്പൂട്ടൻ said...

കാര്യക്ഷമത കുറഞ്ഞ ഒരു രീതിയാണ് മുന്നിലുള്ളതെന്ന് മനസിലാകുമ്പോൾ കൂടുതൽ കാര്യക്ഷമമായ ഒന്നിന്റെ അന്വേഷണം മനുഷ്യൻ സാധാരണയായി തുടങ്ങാറുണ്ട്. ഇന്ന് നാം നിത്യോപയോഗത്തിനായി കാണുന്ന എല്ലാം അതിന്റെ പരിണിതഫലമാണ്. ഒരു ആവശ്യത്തിന് ഒരു സാധനം design ചെയ്യുമ്പോൾ നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ട കാര്യക്ഷമതയും നിയന്ത്രണവും ഉപയോഗത്തിനുള്ള എളുപ്പവും എല്ലാം പരിഗണിക്കേണ്ടിവരും. കാര്യക്ഷമത കൂട്ടാനുള്ള നമ്മുടെ ശ്രമഫലമായാണ് നാം ഇന്ന് designed എന്ന് വിളിയ്ക്കുന്ന പലതും ഉണ്ടായിട്ടുള്ളത്. കാളവണ്ടിയേക്കാൾ നന്നായി കാര്യക്ഷമമായി പ്രവർത്തിക്കുന്നവയായി നാം ധാരാളം വാഹനങ്ങൾ കാണാറില്ലേ? മോട്ടോർ വാഹനങ്ങളും അതിവേഗതീവണ്ടികളും വിമാനങ്ങളും ജെറ്റുകളും റോക്കറ്റുകളും ഒക്കെ ഈയൊരു പരിണാമത്തിന്റെ ഭാഗമാണ്.

അപ്പൂട്ടൻ said...

ചുരുക്കിപ്പറഞ്ഞാൽ designed ആയ ഒന്നിൽ നിന്നും മാത്രം കാര്യങ്ങൾ നോക്കിക്കാണുമ്പോൾ നമ്മുടെ നിഗമനങ്ങൾ വഴിതെറ്റിയേയ്ക്കാം. Designed അല്ലാതെയും മാർഗങ്ങൾ ലഭ്യമാണ്, കാര്യക്ഷമമല്ലാത്തതിനാൽ നാം അവയെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നില്ല എന്നേയുള്ളൂ. ഇതില്ലാതെ ജീവിച്ചിരുന്ന കാലത്ത് മറ്റുമാർഗങ്ങളില്ലാതിരുന്നതിനാൽ മനുഷ്യൻ ഈ വഴികളും ഉപയോഗിച്ചിട്ടൂണ്ടാവും, നമുക്കവ ഇന്ന് അന്യമാണെന്നുമാത്രം.

ചെറ്റക്കുടിലിന്റെ ഉദാഹരണത്തിലും നമുക്ക് ഇതേ രീതിയിൽ parellels കാണാം. പാറയിടുക്കുകളും മരപ്പൊത്തുകളും ഗുഹകളും (അധികവും natural formations തന്നെയാണെന്നിരിക്കെ) മനുഷ്യൻ വാസസ്ഥലമായുപയോഗിച്ചിട്ടുണ്ട്, അതിന് ഏറെ പുറകോട്ടൊന്നും പോകേണ്ടതില്ല. അവ വാസസ്ഥലമാകാൻ വേണ്ടി ഡിസൈൻ ചെയ്യപ്പെട്ടവയൊന്നുമായിരുന്നില്ലല്ലൊ, നമുക്ക് സൗകര്യപ്രദമായതിനാൽ ഉപയോഗിച്ചു, അത്രമാത്രം. ഇവിടെയും നിരവധി specimens പരിശോധിച്ച് അനുയോജ്യമല്ലാത്തവ (സൗകര്യം, സുരക്ഷ എന്നിവ കണക്കിലെടുത്താൽ) തള്ളിക്കളഞ്ഞാണ് പര്യാപ്തമായ ഒന്ന് കണ്ടെത്തുന്നത്. And that’s exactly what happens in nature.

Salim PM said...

ലളിതമായ ഉദാഹരണങ്ങള്‍ വിവരിച്ച ശേഷം അപ്പൂട്ടന്‍ ചുരുക്കിപ്പറയുന്നത് ഇങ്ങനെയാണ്: 'ചുരുക്കിപ്പറഞ്ഞാൽ designed ആയ ഒന്നിൽ നിന്നും മാത്രം കാര്യങ്ങൾ നോക്കിക്കാണുമ്പോൾ നമ്മുടെ നിഗമനങ്ങൾ വഴിതെറ്റിയേയ്ക്കാം. Designed അല്ലാതെയും മാർഗങ്ങൾ ലഭ്യമാണ്, കാര്യക്ഷമമല്ലാത്തതിനാൽ നാം അവയെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നില്ല എന്നേയുള്ളൂ. ഇതില്ലാതെ ജീവിച്ചിരുന്ന കാലത്ത് മറ്റുമാർഗങ്ങളില്ലാതിരുന്നതിനാൽ മനുഷ്യൻ ഈ വഴികളും ഉപയോഗിച്ചിട്ടൂണ്ടാവും, നമുക്കവ ഇന്ന് അന്യമാണെന്നുമാത്രം.'

Designed അല്ലാത്ത ഒന്നിനെയും മനുഷ്യന്‍ ആശ്രയിക്കുന്നില്ല എന്നൊന്നും എനിക്കും വാദമില്ല. പക്ഷേ, ഡിസൈന്‍ ചെയ്തുണ്ടാക്കിയ വസ്തുക്കളും (ഉദാ: താജ്മഹല്‍, ചെറ്റക്കുടില്‍, കാളവണ്ടി വിമാനം) ഡിസൈന്‍ ചെയ്യാതെ തന്നെ രൂപപ്പെട്ടുവന്നതും നാം പലപ്പോഴും ഉപയോഗിക്കുന്നതുമായ വസ്തുക്കളും (ഉദാ: പുഴയില്‍ ഒഴുകിവരുന്ന തടി, പ്രകൃത്യാ നിര്‍മ്മിതമായ ഗുഹ) തമ്മില്‍ പ്രത്യക്ഷമായ അന്തരമുണ്ട്. അതി സങ്കീര്‍ണ്ണമായ വ്യവസ്ഥിതിയോടുകൂടെയുള്ള ജീവനുള്ള എല്ലാ വസ്തുക്കളും യാതൊരു ഡിസൈനറുടയും രൂപകല്പ്പനയില്ലാതെയാണ് ഉണ്ടായത് എന്നു പറയുന്നവര്‍ക്ക് എന്തുകൊണ്ട് ഇതുപോലൊരു നിര്‍ജ്ജീവ വസ്തുവിന്‍റെ ഉദാഹരണം ചൂണ്ടിക്കാണിക്കുവാന്‍ കഴിയുന്നില്ല?

ഡിസൈന്‍ഡ് അല്ലാതെ ഉണ്ടായ നിര്‍ജ്ജീവ വസ്തുക്കള്‍ കാര്യക്ഷമതയില്ലാത്തവയാണെന്ന് അപ്പൂട്ടന്‍ തന്നെ പറയുന്നു. പക്ഷേ, ജീവനുള്ളവയെ സംബന്ധിച്ചു നോക്കുകയാണെങ്കില്‍ അതീവ കാര്യക്ഷമമാണ് അവകള്‍ എന്നു കാണാം. ഇലക്ട്രിക് ഈലിന്‍റെ ഉദാഹരണം തന്നെ നോക്കുക. എന്തുകൊണ്ട് ഈ വൈരുദ്ധ്യം?

kaalidaasan said...

>>> ഉദാഹരണത്തിന്. മരുഭൂമിയുടെ നടുവില്‍ ഒരു കുതിര ലാടം കാണാനിടയാകുന്ന ഒരു വ്യക്തി ആ ലാടം സ്വയം ഉണ്ടായതാണെന്ന് ഒരിക്കലും ഊഹിക്കുന്നില്ല. മറിച്ച് അതിനു പിന്നില്‍ ഒരു നിര്‍മ്മാതാവുണ്ട് എന്നാണ് ബുദ്ധിയുള്ള ആരും വിശ്വസിക്കുക.
<<<<<


ഊഹിക്കാന്‍ പ്രത്യേക ബുദ്ധിയൊന്നും ആവശ്യമില്ല. ഇടിമിന്നുന്നതും മഴപെയ്യുന്നതും ഒക്കെ ഇതുപോലെ വിശ്വാസികള്‍ ഊഹിച്ചെടുത്ത് അത് ദൈവത്തിന്റെ പണിയാണെന്നു പണ്ട് പറഞ്ഞിരുന്നു. പക്ഷെ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് അന്വേഷിച്ചപ്പോള്‍ അതിന്റെയൊക്കെ പിന്നിലെ സത്യം മനസിലായി.

കുതിരലാടം കാണുന്ന ബുദ്ധിയുള്ള വ്യക്തി ഊഹിക്കാനൊന്നും പോകില്ല. അത് എടുത്ത് പരിശോധിച്ച് അതുപോലെയൊണുണ്ടാക്കിയെടുത്ത്, അതെങ്ങനെ ഉണ്ടാക്കി എന്നു മനസിലാക്കും. അതാരുണ്ടാക്കി എന്ന് ചിന്തിച്ച് സമയം കളയില്ല. അതാരുണ്ടാക്കി എനറിഞ്ഞതുകൊണ്ട് ബുദ്ധിയുള്ള വ്യക്തിക്ക് പ്രത്യേകിച്ചു ഗുണമൊന്നുമില്ല. ബുദ്ധിയില്ലാത്തവര്‍ക്കിങ്ങനെ അനന്തമായി തര്‍ക്കിച്ചു കൊണ്ടിരിക്കാം.

kaalidaasan said...

>>> ഇതിനേക്കാളൊക്കെ അതീവ സങ്കീര്‍ണ്ണമായ ജൈവ വസ്തുക്കള്‍ സ്വയം ഉണ്ടായതാണെന്ന് ഊഹിക്കുന്ന മനുഷ്യന്‍റെ ബുദ്ധിയെക്കുറിച്ചോര്‍ത്ത് വാസ്തവത്തില്‍ അത്ഭുതമാണ് തോന്നുന്നത്.
<<<<<


അത്ഭുതം തോന്നുന്നത് സ്വാഭാവികമാണ്. മനുഷ്യന്‍ ഇതൊനും മനസിലാക്കില്ല എന്നായിരുന്നു മതങ്ങള്‍ വിശ്വസിച്ചിരുന്നതും പഠിപ്പിച്ചിരുന്നതും. ദൈവം ഇറക്കിയെന്നു വിശ്വസിപ്പിച്ചിരുന്ന പലതുമവരില്‍ അടിച്ചേല്‍പ്പിച്ചവര്‍ മനുഷ്യനെ ഊഹിക്കാനോ അന്വേഷിക്കാനോ അനുവദിച്ചില്ല. ഇപ്പോഴുമനുവദിക്കുന്നില്ല.

പക്ഷെ മനുഷ്യന്‍ ഈ കെട്ടുപാടുകളെയൊക്കെ വിഛേദിച്ച് സ്വതന്ത്രമായി ഊഹിക്കാനും അന്വേഷിക്കാനും കണ്ടെത്താനും തുടങ്ങി. ശാസ്ത്രീയ സത്യങ്ങളൊക്കെ ഊഹങ്ങളായാണാദ്യം മനുഷ്യന്റെ ഭാവനയില്‍ വന്നത്. പീന്നീടവക്ക് തെളിവുകള്‍ അന്വേഷിച്ചു കണ്ടുപിടിച്ചു. അപ്പോള്‍ പല സത്യങ്ങളും മനസിലായി.

മനുഷ്യനെ ഇന്നത്തെ രൂപത്തില്‍ കളിമണ്ണില്‍ നിന്നും ഉണ്ടാക്കിയതാണെന്നാണ്, കാദര്‍ എന്ന ആള്‍ വിശ്വസിക്കുന്നത്. അതിന്റെ അടിസ്ഥാനം അദ്ദേഹത്തിന്റെ വേദപുസ്തകത്തില്‍ എഴുതിവച്ചിരിക്കുന്നു എന്നതും. പക്ഷെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പേ ചില മനുഷ്യര്‍ ഊഹിച്ചത്, മനുഷ്യന്‍ മറ്റൊരു ജീവിയില്‍ നിന്നും പരിണമിച്ചതാണ്, എന്നായിരുന്നു. അന്നത് വെറും ഊഹം മാത്രമായിരുന്നു. പിന്നീടാണതിനു തെളിവുകള്‍ കണ്ടെത്തിയത്. അതും ബുദ്ധിയുപയോഗിച്ച്. ഈ ബുദ്ധിയെക്കുറിച്ചോര്‍ത്ത് അത്ഭുതം  തോന്നുന്നത് സ്വാഭാവികം.

kaalidaasan said...

>>> എന്‍റെ നിലപാടിനെ ഇതുവരെ എതിര്‍ത്ത കാളിദാസനെയോ അപ്പൂട്ടനെയോ ഞാന്‍ വിരമില്ലാത്തവര്‍ എന്നു വിളിച്ചിട്ടില്ല. പക്ഷേ, ഇസ്ലാമിക ലോകത്തെ ഏക ഒറിജിനല്‍ ചിന്തകന്‍ എന്ന് ഹുസൈനെ (അദ്ദേഹത്തോടും എനിക്ക് ബഹുമാനക്കുറവൊന്നും ഇല്ല) വിശേഷിപ്പിക്കുന്നവരെ വിളിക്കാന്‍‍ 'കൂപമണ്ഡൂകം' എന്നതിനേക്കാള്‍ മയമുള്ള മറ്റൊരു വാക്കും എനിക്ക് വശമില്ല. താങ്കളും അതേ കിണറ്റില്‍ ഇറങ്ങിയിരിപ്പാണ്; ഇതാണ് ഇസ്‌ലാം എന്ന് ധരിച്ചുകൊണ്ട്.
<<<<<


ഹുസൈന്‍ ഇസ്ലാമിക ലോകത്തെ ഏക ഒറിജിനല്‍ ചിന്തകന്‍ ആണെന്ന് ഞാനും വിശ്വസിക്കുന്നു ,എന്നു മനസിലാക്കി എന്നെയും കൂപമണ്ഡൂകം എന്നു വിളിക്കുന്ന താങ്കള്‍ക്കൊരു നല്ല നമസ്കാരം.

ഹുസൈന്‍ ഇസ്ലാമിക ലോകത്തെ ഏക ഒറിജിനല്‍ ചിന്തകന്‍ ആണെന്നു പറയുന്നതാണിസ്ലാം, എന്നും കൂടി ഞാന്‍ മനസിലാക്കി എന്നു വിശ്വസിക്കുന്ന താങ്കള്‍ക്കൊരു നമോവാകം കൂടി.


താങ്കളാണു യഥാര്‍ത്ഥ ഇസ്ലാം എന്നു ഞാന്‍ പറഞ്ഞാല്‍ എന്റെ നാവു പിഴുതെടുക്കാന്‍ മുന്നില്‍ ഉണ്ടാകുക ഇപ്പോള്‍ താങ്കളോപ്പം അണിചേര്‍ന്നിരിക്കുന്ന കാദറായിരിക്കും. നാവു പിഴുതെടുക്കാന്‍ പറ്റിയില്ലെങ്കില്‍ കുറഞ്ഞപക്ഷം എന്നെ കൂപമണ്ഡൂകം എന്നെങ്കിലും വിളിക്കും.

kaalidaasan said...

>>> താങ്കള്‍ എന്നെ എങ്ങനെ കാണുന്നു എന്നത് എനിക്കൊരു പ്രശ്നമല്ല. എന്‍റെ നിലപാടുകള്‍ ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നെ, നാട്യം നടക്കുന്നത് എവിടെയാണെന്ന് തലയ്ക്ക് വെളിവുള്ളവര്‍ക്കെല്ലാം ഇതിനകം മനസ്സിലായിക്കഴിഞ്ഞിട്ടുള്ളതുമാണ്.
<<<<<


മനുഷ്യനല്ലാത്ത ഒരു ജീവിയില്‍ നിന്നും പരിണമിച്ചാണോ മനുഷ്യനുണ്ടായത് ,എന്ന എന്റെ ചോദ്യത്തിനു താങ്കളിതു വരെ മറുപടി പറഞ്ഞിട്ടില്ല. ഏതാണാ ജീവിയെന്ന് കാദര്‍ ചോദിച്ചു നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. താങ്കള്‍ നിലപാടു വ്യക്തമാക്കിയെങ്കില്‍ കാദറിനിതുപോലെ അലയേണ്ടി വരില്ലായിരുന്നു.

നാട്യം നടക്കുന്നത് എവിടെയാണെന്ന് തലയ്ക്ക് വെളിവുള്ളവരെല്ലാം  മനസ്സിലാക്കട്ടെ കല്‍ക്കി. അതിനല്ലേ തലക്ക് വെളിവു വേണ്ടതും.

kaalidaasan said...

>>> കാളിദാസനും കല്‍ക്കിയും സംവദിക്കുന്ന വിഷയത്തില്‍ (എല്ലാറ്റിനും പിന്നില്‍ ഒരു ആശൂത്രകന്‍ ) നിന്ന് തെന്നി മാറാന്‍ കാളി പലവിഷയങ്ങളും ഇറക്കി നോക്കി (ഉദാ: ഹുസൈന്‍ സാബ്‌, ഏക ചിന്തകന്‍ , പെട്രോള്‍ , എയിഡ്സ്, കല്‍ക്കിയെ പുകഴ്ത്തല്‍ , തുടങ്ങി പലതും), യെങ്കിലും അതൊന്നും ചിലവായില്ല എന്ന് തോന്നുന്നു.
<<<<<


താങ്കളുടെ ഇതു വരെ ചെലവാകാത്ത ഒരു ചോദ്യമില്ലേ? മനുഷ്യന്‍ ഏത് ജീവിയില്‍ നിന്നും പരിണമിച്ചുണ്ടായതാണെന്ന്. അതിന്റെ ഉത്തരം കല്‍ക്കിക്കറിയാം. തെളിവുകള്‍ സഹിതം അദ്ദേഹം മനസിലാക്കിയതാണത്. കല്‍ക്കി അതു പറഞ്ഞു എന്നാണദ്ദേഹം അവകശപ്പെടുന്നത്.

ഇപ്പോഴും ആ ചോദ്യം മനസിലുണ്ടെങ്കില്‍ കല്‍ക്കിയോടൊന്നു ചോദിക്കാനുള്ള തന്റേടം കാദറിനുണ്ടോ? കാളിദാസന്‍ തെന്നി മാറുന്നതിന്റെ കണകെടുക്കാന്‍ നടക്കുന്ന സമയത്ത് അനേകം പോസ്റ്റുകളില്‍ ചോദിച്ച ഈ ചോദ്യത്തിന്റെ ഉത്തരം കിട്ടാന്‍ നോക്ക് കാദറേ? അതോ കല്‍ക്കി വിശ്വസിക്കുന്നതുപോലെ മനുഷ്യന്‍ മറ്റൊരു ജീവിയില്‍ നിന്നും പരിണമിച്ചതണെന്ന് കാദറും തീരുമാനിച്ചു കഴിഞ്ഞോ?

kaalidaasan said...

>>>>>"മനുഷ്യന്‍ അവന്റെ ബുദ്ധിയും കഴിവും ഉപയോഗിച്ചുണ്ടാക്കുന്നതാണിവ." എന്ന് കാളി ഉത്തരം പറയുന്നതിലൂടെ എന്തെങ്കിലും ഉണ്ടാവണമെങ്കില്‍ അതിനു പിന്നില്‍ ബുദ്ധിയും കഴിവും അനിവാര്യമാണ് എന്ന് സമ്മതിക്കുകയാണ്.<<<

ബുദ്ധിയും കഴിവുമുള്ള മനുഷ്യന്‍ എന്ന ജീവിയാണ്‌ കുത്തബ് മിനാറും താജ്മഹലും ഉണ്ടാക്കുന്നത്. ഓരോരോ ജീവികള്‍ അവരവര്‍ക്ക് വേണ്ടതുണ്ടാക്കാന്‍ അവരവരുടെ കഴിവുപയോഗിക്കുന്നു. തേനീച്ച അതിനു വേണ്ട കൂടുണ്ടാക്കുന്നു. എട്ടുകാലി അതിനു വേണ്ട വലയുണ്ടാക്കുന്നു. എട്ടുകാലിയോട് താജ്മഹലുണ്ടാക്കാന്‍ ആവശ്യപ്പെട്ടാല്‍ അതുണ്ടാക്കില്ല.

ബുദ്ധിയോ കഴിവോ ഇല്ലാത്ത മനുഷ്യരും കദറിനേപ്പോലുള്ള ജീവികള്‍ക്ക് ജന്മം നല്‍കാറുണ്ട്. അതിനു പ്രത്യേക ബുദ്ധിയോ കഴിവോ ആവശ്യമില്ല. എല്ലാ ജീവജാലങ്ങള്‍ക്കും പ്രകൃത്യാ ഉള്ള ചോദനകൊണ്ടാണത് ചെയ്യുന്നത്. ജീവജാലങ്ങള്‍ ഉണ്ടായി വരാന്‍ പ്രത്യേകബുദ്ധി അവശ്യമില്ല. താജ്മഹലുണ്ടാക്കാന്‍ വേണം

kaalidaasan said...

>>>>മനുഷ്യമനസ്സുകളില്‍ ഇത്തരം ചിന്തകള്‍ വരുന്നുണ്ട് യുക്തി വാദിയായ കാളി തുറന്നു എഴുതിയതിയതിനു നന്ദി പറയാതിരിക്കാന്‍ കഴിയില്ല, അകൈതവമായ നന്ദി.<<<<<<

ഇത്തരം ചിന്തകള്‍ മാത്രമല്ല, മറ്റ് മനുഷ്യരുടെ കൈ വെട്ടാനും കഴുത്തുവെട്ടാനുമുള്ള ചിന്തകള്‍ കൂടി മനുഷ്യ മനസുകളില്‍ വരുന്നുണ്ട്. താങ്കളുടെ വേദപുസ്തകം പറയുന്നത് ഇതൊക്കെ അള്ളാ എന്ന താങ്കളുടെ ദൈവം മനുഷ്യന്റെ മനസിലേക്കിട്ടു കൊടുക്കുന്നതാണെന്നും. ഇതും മനുഷ്യ മനസുകളിലൂണ്ടാകുന്നു എന്നതിനും കൂടി ഒരു അകൈതവമായ നന്ദി രേഖപ്പെടുത്തിക്കോളൂ.

Salim PM said...

>>>>കുതിരലാടം കാണുന്ന ബുദ്ധിയുള്ള വ്യക്തി ഊഹിക്കാനൊന്നും പോകില്ല. അത് എടുത്ത് പരിശോധിച്ച് അതുപോലെയൊണുണ്ടാക്കിയെടുത്ത്, അതെങ്ങനെ ഉണ്ടാക്കി എന്നു മനസിലാക്കും.'<<<<

കുതിരലാടം കാണുന്ന ബുദ്ധിയുള്ള വ്യക്തി അതെടുത്ത് പരിശോധിക്കാന്‍ കാരണം പ്രഥമ ദൃഷ്ട്യാ തന്നെ ആ കുതിരലാടം പ്രത്യേക ഉദ്ദേശ്യത്തോടെ നിര്‍മ്മിച്ചതാണെന്ന് മനസ്സിലാക്കുന്നതു കൊണ്ടാണ്. അതിനോരു സ്രഷ്ടാവ് ആവശ്യമാണെന്ന് ബുദ്ധിയുള്ള ആരും സമ്മതിക്കും. കാളിദാസന്‍ സമ്മതിക്കില്ലായിരിക്കാം.

kaalidaasan said...

>>>>>>കുതിരലാടം കാണുന്ന ബുദ്ധിയുള്ള വ്യക്തി അതെടുത്ത് പരിശോധിക്കാന്‍ കാരണം പ്രഥമ ദൃഷ്ട്യാ തന്നെ ആ കുതിരലാടം പ്രത്യേക ഉദ്ദേശ്യത്തോടെ നിര്‍മ്മിച്ചതാണെന്ന് മനസ്സിലാക്കുന്നതു കൊണ്ടാണ്. അതിനോരു സ്രഷ്ടാവ് ആവശ്യമാണെന്ന് ബുദ്ധിയുള്ള ആരും സമ്മതിക്കും. കാളിദാസന്‍ സമ്മതിക്കില്ലായിരിക്കാം.
<<<<<<<


ബുദ്ധിയുള്ള ഒരാള്‍ ഒരു കുതിരലാടം കാണുമ്പോഴെക്കും എന്തെങ്കിലും  സമ്മതിക്കാന്‍ അയാളോടാരും ഒരു ചോദ്യവും ചോദിക്കുന്നില്ല. ചോദിച്ചാലല്ലേ സമ്മതിക്കേണ്ട പ്രശ്നം ഉദിക്കുന്നുള്ളു.

ബുദ്ധിയുള്ളവര്‍ അതെന്താണെന്നു മനസിലാക്കും. അത് മനുഷ്യനുണ്ടാക്കിയതണെനു തിരിച്ചറിയും. അതുപോലെ ഒന്നുണ്ടാക്കാന്‍ ശ്രമിക്കും. ബുദ്ധിയില്ലാത്തവര്‍. അത്ഭുതം മഹാത്ഭുതം  എന്നമ്പരക്കും. അത് മനുഷ്യനസാധ്യം എന്ന് പുലമ്പും.