Thursday, December 23, 2010

ആപ്ലിക്കേഷൻ ഓഫ് എന്‍ട്രോപ്പി ഇൻ അള്ളാവാദം

ഡിസംബർ 13 ന്‌ പ്രസിദ്ധീകരിച്ച പൊസ്റ്റിൽ ഞാൻ ഉന്നയിച്ചിരുന്ന പ്രധാന വാദഗതികൾ താഴെപറയുന്നവയായിരുന്നു.

1. ആസൂത്രണവും സൃഷ്ടിയും ഒന്നല്ല. ഈ പ്രപഞ്ചത്തിൽ പുതുതായൊന്നും സൃഷ്ടിക്കപ്പെടുന്നില്ല. നിലവിലുള്ളവ പുന:സംവിധാനം ചെയ്യപ്പെടുന്നേയുള്ളു. മനുഷ്യനിർമ്മിതമായവയിൽ മാത്രമേ ആസൂത്രണം കാണുന്നുള്ളു. അല്ലാതെ പ്രകൃതിയിൽ ‘കാണുന്ന’ ആസൂത്രണങ്ങൾ കാണുന്നവന്റെ തോന്നൽ മാത്രമാണ്‌. തോന്നൽ ഒന്നിന്റെയും തെളിവല്ല.

2. ഈ ലോകത്തിൽ കാണുന്ന ജീവികളെയെല്ലാം ഇന്ന് കാണുന്ന രൂപത്തിൽ ദൈവം സൃഷ്ടിച്ചിരിക്കുന്നു എന്നുള്ള വാദമാണ്‌ സൃഷ്ടിവാദം. അതിനാൽ പരിണാമം ദൈവലീലയാണെന്ന് വാദിക്കുമ്പോൾ ദുർബലപ്പെടുന്നത് പരിണാമവാദമല്ല മറിച്ച് സൃഷ്ടിവാദം തന്നെയാണ്‌.

3. ജീവോല്പത്തി ജീവശാസ്ത്രത്തേക്കാളേറെ രസതന്ത്രവുമായാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്. അതിനാൽ അതിന്റെ പേരിൽ പരിണാമവാദത്തിനുമേൽ കുതിരകയറുന്നത് ന്യായമല്ല.

4. മതവിശ്വാസികൾ ദൈവം പ്രപഞ്ചാതീത യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുന്നതിനാൽ അതിനെ ചൊദ്യം ചെയ്യാൻ പാടില്ല എന്ന നിലപാടുമായി സംവാദത്തിനിറങ്ങുന്നത് എല്ലാവർക്കും സ്വീകാര്യമാകണമെന്നില്ല. അതിനാൽ ആ വാദം അംഗീകരിക്കപ്പെട്ടു എന്ന് രീതിയിൽ ചർച്ച മുന്നോട്ട് കൊണ്ടു പോകുന്നത് സ്വീകാര്യമല്ല.

5. പ്രപഞ്ചത്തിന്‌ നല്കാവുന്ന വിശദീകരണങ്ങളിൽ ദൈവാസ്തിക്യം സ്വികാര്യമാണെന്ന് ഏതെങ്കിലും ശാസ്ത്രജ്ഞൻ വ്യക്തിപരമായ അഭിപ്രായം പറഞ്ഞുവെന്നതിനാൽ അത് ശാസ്ത്രീയമായ വിശദീകരണമാകില്ല.

6. ഫ്രീഡ് മാന്‍ അവതരിപ്പിച്ച പ്രപഞ്ചമാതൃകകളില്‍ പ്രപഞ്ചത്തിന്റെ തുടക്കത്തില്‍ കാലവും പിണ്ഡവും പൂജ്യത്തിലാണ്‌. ഇവിടെ ഗ്രാഫ് സെറ്റ് ചെയ്യുന്നത് താരതമ്യ പഠനത്തിനു വേണ്ടിയാണ്‌. അത് സാങ്കല്പികമാണ്‌. നിലവിലുള്ള പ്രപഞ്ചത്തിലെ സ്ഥലവും കാലവും അവിടെ തുടങ്ങുന്നു എന്നേ ഇതുകൊണ്ട് അര്‍ത്ഥമാക്കാന്‍ കഴിയൂ. ഫ്രീഡ് മാന്റെ ഒന്നാമത്തെ പ്രപഞ്ചമാതൃക മഹാവിഭേദനത്തിലാണ്‌ അവസാനിക്കുന്നത്. അവിടെ പ്രപഞ്ചം ഒരു ബിന്ദുവിലേക്ക് ചുരുങ്ങുന്ന് എന്നാണ്‌ സങ്കല്പ്പം. അതിനര്‍ത്ഥം പ്രപഞ്ചദ്രവ്യം അനന്തമായ സാന്ദ്രതയിലേക്ക് ചുരുങ്ങുന്നുവെന്നാണ്‌. അനന്തതയെ അക്കങ്ങള്‍കൊണ്ട് കൈകാര്യം ചെയ്യാനാകില്ല എന്നതിനാല്‍ അത് പൂജ്യമായി സങ്കല്പിക്കുന്നു എന്നേയുള്ളു. മഹാവിസ്ഫൊടനത്തിനു മുമ്പോ മഹാവിഭേദനത്തിനുശേഷമോ ദ്രവ്യം അതിന്റെ ഏതെങ്കിലുമൊരവസ്ഥയില്‍ നിലനില്‍ക്കുന്നില്ല എന്നൊന്നും പറയാന്‍ ശാസ്ത്രിയമായി കഴിയില്ല.

7. പ്രപഞ്ചത്തിൽ ഒരു കാര്യത്തിന്‌ പല കാരണങ്ങൾ ഉണ്ട്. അതിനാൽ എല്ലാറ്റിനും കൂടി ഒരു മൂലകരണം എന്ന വാദം സ്വീകാര്യമല്ല.

8. പ്രപഞ്ചത്തിൽ ഏതൊന്ന് ചലിക്കുവാനും ഒരു പുറം ശക്തിയുടെ സഹായം വേണമെന്ന വാദം തികച്ചും വിഡ്ഢിത്തമാണ്‌. പ്രപഞ്ചദ്രവ്യങ്ങൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിലൂടെ ചലനം നടക്കുന്നു. സോഡിയവും ജലവും ചേരുമ്പോഴുള്ള  രാസപ്രവർത്തനം  ഇതിനുദാഹരണമായി പറഞ്ഞതാണ്‌.

9. ദൈവത്തിനുണ്ടെന്ന മതവാദികൾ സമർത്ഥിക്കുന്ന ഗുണങ്ങൾ സർവ്വശക്തൻ, സർവ്വജ്ഞാനി, കരുണാമയൻ തുടങ്ങിയവ പരസ്പരം റദ്ദുചെയ്യപ്പെടുന്നവയാണ്‌. ഉദാഹരണം: സര്‍വ്വശക്തനായ ദൈവത്തിന്‌ തനിക്ക് ഉയര്‍ത്താന്‍ കഴിയാത്തത്ര ഭാരമുള്ള ഒരു കല്ല് സൃഷ്ടിക്കാനാകുമോ? സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ ദൈവം സര്‍വ്വശക്തനാകുമോ? സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ താന്‍ സൃഷ്ടിച്ച ഒരു കല്ല് ഉയര്‍ത്താന്‍ കഴിയാത്ത ദൈവം എങ്ങനെ സര്‍വ്വശക്തനാകും?

10.പ്രപഞ്ചത്തിനു കാരണമായി ദൈവത്തെ അംഗീകരിച്ച ശേഷമേ നിരീശ്വരവാദികൾ ദൈവത്തിന്റെ ഗുണഗണങ്ങളെക്കുറിച്ച് ചോദിക്കാവൂ എന്ന വാദം അത്തരമൊരു ചർച്ചയിൽ നിന്ന് ഒളിച്ചോടാനുള്ള തത്രപ്പാടിനെയാണ്‌ കാണിക്കുന്നത്.

11. എവറസ്റ്റ് പർവ്വതത്തിന്റെ ഉയരവും ദൈവത്തിന്റെ ഗുണവും തമ്മിൽ താരതമ്യം ചെയ്യുന്നത് പാപ്പരത്തമാണ്‌.

12. ദൈവങ്ങൾ ആരാധന ആവശ്യപ്പെടുന്നവരാനെന്ന വാദം നിരീശ്വരവാദികൾ കെടിച്ചമച്ചതാണെന്ന വാദം മതഗ്രന്ഥങ്ങളിലെ പരാമർശങ്ങളുമായി ഒത്തുപോകുന്നതല്ല.

13. ശാസ്ത്രസത്യങ്ങളെ പരിശോധന കൂടാതെ സ്വീകരിക്കുന്ന നിരീശ്വരവാദികൾ ദൈവത്തെയും അതുപോലെതന്നെ സ്വീകരിക്കണമെന്ന വാദം ശാസ്ത്ര സിദ്ധാന്തം രൂപപ്പെടുത്തുന്നതെങ്ങനെയെന്നും ദൈവസങ്കല്പ്പം രൂപപ്പെട്ടതെങ്ങനെയുന്നുമുള്ള ധാരണക്കേടിനെ കാണിക്കുന്നു.

14. പൂജകളും വഴിപാടുകളും സ്വീകരിക്കാത്തതും തന്നെ തന്റെ സൃഷ്ടികൾ ആരാധിക്കണമെന്ന് ആവശ്യപ്പെടാത്തതുമായ ഒരു ദൈവസങ്കല്പ്പമുണ്ടെങ്കിൽ അത് മനുഷ്യനെ ദോഷകരമായി ബാധിക്കില്ല്ലെങ്കിൽ നിരീശ്വരവാദികൾക്ക് ആ ദൈവത്തിന്റെ കാര്യത്തിൽ വിരോധമൊന്നുമില്ല.


ഈ ചോദ്യങ്ങളെല്ലാം ഞാൻ മാത്രമല്ല, ഡോക്കിൻസ് നിരൂപണം, അപ്പൂട്ടന്റെ ചിന്താശകലങ്ങൽ തുടങ്ങിയ പോസ്റ്റുകളിൽ ചർച്ചയിൽ പങ്കെടുത്ത സുഹൃത്തുക്കളും പലവട്ടം ഉന്നയിച്ചതാണ്‌. ഈ പോസ്റ്റ് ഇറങ്ങിയ ശേഷം ലേഖകൻ ‘ആറാം ക്ലാസ സാസ്ത്രവുമായി ഗൊദയിലേക്ക്’ എന്ന പേരിൽ രണ്ട് പോസ്റ്റുകൾ ഇട്ടിരുന്നു. ഈ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം നല്കുന്നില്ലെന്നതുപോകട്ടെ, പലതിനെക്കുറിച്ചും കമാന്നൊരക്ഷരം പോലും മിണ്ടാനും ശ്രമിച്ചിട്ടില്ല. അതിനു പകരം അദ്ദേഹം സുശീൽ കുമാറിന്റെ ശാസ്ത്രം ആറാം ക്ലാസ് നിലവാരത്തിലുള്ളതാണെന്ന് സ്ഥാപിക്കാൻ അത്യധ്വാനം ചെയ്യുന്നു. 

അതിനായി എന്റെ പോസ്റ്റിൽ വന്ന ഒരു പരാമർശത്തെയാണ്‌ ലേഖകൻ കയറിപ്പിടിച്ചിരിക്കുന്നത്. മെഴുകുതിരി കത്തിക്കുമ്പോള്‍ ദ്രവ്യം ഊര്‍ജമായി മാറുന്നു എന്നതാണ്‌ ആ പരാമര്‍ശം. ദ്രവ്യം ഊര്‍ജമായി മാറുന്നതിന്‌ ഈയൊരു ഉദാഹരണം ഞാന്‍ എടുത്തതില്‍ ചെറിയ അപാകതയുണ്ട്. അതിനേക്കാള്‍ നല്ല ഉദാഹരണങ്ങള്‍ എടുക്കാമായിരുന്നു. കാരണം ദ്രവ്യ-ഊര്‍ജ കണ്‍വെര്‍ഷന്‍ നടക്കുന്നത് ന്യൂക്ലിയര്‍ റിയാക്ഷനില്‍ തന്നെയാണ്‌. പക്ഷേ, മെഴുകുതിരി കത്തിക്കുമ്പോൾ ദ്രവ്യം ഊർജമായി മാറുന്നു എന്ന പരാമർശം എന്തോ മഹാപരാധം പറഞ്ഞിരിക്കുന്നു എന്ന നിലയിലാണ്‌ ഹുസ്സൈന്‍ അവതരിപ്പിക്കുന്നത്. മെഴുകുതിരി കത്തുമ്പോൾ ദ്രവ്യത്തിന്‌ രൂപമാറ്റം സംഭവിക്കുന്നുണ്ട്. ദ്രവ്യം കൂടുതലായി ഊർജരൂപം പ്രാപിക്കുന്നത് ന്യൂക്ലിയർ റിയാക്ഷനിൽ തന്നെയാണ്‌ എങ്കിൽ പോലും കെമിക്കൽ റിയാക്ഷനിലും നാമമാത്രമായി അത് സംഭവിക്കുന്നുണ്ട്. ലേഖകന്‍ പറയുന്നു:-

"ന്യൂക്ലിയര്‍ റിയാക്ഷനില്‍ മാത്രമാണ് ദ്രവ്യം ഊര്‍ജമായി മാറുന്നത്. സാധാരണ രാസപ്രവര്‍ത്തനങ്ങളില്‍ ഇതു സംഭവിക്കുന്നില്ല. അവയില്‍ പങ്കെടുക്കുന്ന മൊത്തം തന്മാത്രകളുടെ പിണ്ഡം മൊത്തം ഉല്‍പ്പന്നങ്ങളുടെ പിണ്ഡത്തിനു തുല്യമായിരിക്കും. അതായത് ദ്രവ്യനഷ്ടം സംഭവിക്കുന്നില്ല എന്നര്‍ത്ഥം. കെമിക്കല്‍ ബോണ്ടുകളിലെ ഊര്‍ജം സ്വതന്ത്രമാക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്(സംശയമുണ്ടെങ്കില്‍ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയോടു ചോദിക്കു). "


 കെമിക്കൽ ബോണ്ടുകളിലെ ഊർജം സ്വതന്ത്രമക്കപ്പെടുന്നതോടൊപ്പം പരിമിതമായ രീതിയിലെങ്കിലും ദ്രവ്യ-ഊർജ മാറ്റം ഈ രാസപ്രവർത്തനത്തിലും നടക്കുന്നുണ്ട്
ഇലക്ട്രോണ്‍ നഷ്ടം കെമിക്കല്‍ ബോണ്ടിങ്ങില്‍ സംഭവിക്കുകയില്ല എന്ന് തെളിയിക്കാന്‍ ഹുസ്സൈനാകുമോ? ക്വാണ്ടം ബലതന്ത്രമനുസരിച്ച് ഇലക്ട്രോണ്‍ ശോഷണം സജീവമായ സാധ്യതയാണ്‌. എത്രത്തോളം അവഗണനീയമാണെങ്കിലും ഇലക്ട്രോണ്‍ ഫോട്ടൊണുകള്‍ ആയി മാറുമ്പോള്‍ അത് സംഭവിക്കുന്നുണ്ട്. ഇല്ലെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു.

"ന്യൂക്ലിയര്‍ റിയാക്ഷനില്‍ മാത്രമാണ് ദ്രവ്യം ഊര്‍ജമായി മാറുന്നത്. സാധാരണ രാസപ്രവര്‍ത്തനങ്ങളില്‍ ഇതു സംഭവിക്കുന്നില്ല. അവയില്‍ പങ്കെടുക്കുന്ന മൊത്തം തന്മാത്രകളുടെ പിണ്ഡം മൊത്തം ഉല്‍പ്പന്നങ്ങളുടെ പിണ്ഡത്തിനു തുല്യമായിരിക്കും. അതായത് ദ്രവ്യനഷ്ടം സംഭവിക്കുന്നില്ല എന്നര്‍ത്ഥം. കെമിക്കല്‍ ബോണ്ടുകളിലെ ഊര്‍ജം സ്വതന്ത്രമാക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്(സംശയമുണ്ടെങ്കില്‍ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയോടു ചോദിക്കു)." എന്ന് ക്വാണ്ടം ബലതന്ത്രത്തില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന ശാസ്ത്രജ്ഞന്‍ ഇത്ര ഉറപ്പിച്ചുപറയുന്നത് എന്തടിസ്ഥാനത്തിലാണ്‌? അത് ഏതൊ ആറാംക്ലാസുകാരോട് ചോദിച്ചുമനസ്സില്ലായതിന്റെ കുഴപ്പമാകും. കുറച്ചുകൂടി മുതിര്‍ന്ന ക്ലാസുകാരൊട് ചൊദിച്ചുനോക്കൂ.
  
പ്രപഞ്ചത്തെ വിശദീകരിക്കാന്‍ അള്ളാവാദം പോര, ക്വാണ്ടം ഗ്രാവിറ്റി തന്നെ വേണം.


 പ്രപഞ്ചോല്‍പ്പത്തി വിശദീകരിക്കാന്‍ പ്രപഞ്ചം തന്നെ മതിയെന്ന വീക്ഷണക്കാരനാണ് പ്രമുഖ ഗോളശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്.പ്രപഞ്ചോത്പത്തി വിശദീകരിക്കാന്‍ ദൈവം അനിവാര്യമല്ല (not necessary )എന്നേ അദ്ദേഹം പറയുന്നുള്ളൂ. അത് അനാവശ്യമാണെന്നോ അസംബന്ധമാണെന്നോ അശാസ്ത്രീയമാണെന്നോ ഉള്ള തീവ്രനിരീശ്വരവാദം ഹോക്കിങ്ങിനുമില്ല എന്നു വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ഭൌതിക നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രപഞ്ചം ഉല്‍ഭവിച്ചതെന്ന ഹോക്കിങ്ങിന്റെ വാദത്തെ ഇങ്ങനെ ഖണ്ഡിച്ചത്: "ബിഗ് ബാങ്ങിനു ശേഷമാണ് ഫിസിക്സ് നിയമങ്ങള്‍ ഉണ്ടായതെന്നിരിക്കെ ഫിസിക്സ് നിയമങ്ങള്‍ക്കനുസരിച്ചാണ് ബിഗ് ബാങ് ഉണ്ടായതെന്നു വാദിക്കുന്നത് വിഡ്ഢിത്തമാണ്. സ്റ്റീഫന്‍ ഹോക്കിങ് വിഡ്ഢിത്തം പറഞ്ഞാല്‍ അത് വിഡ്ഢിത്തമല്ലാതാവുമോ? " 
ഇതിനുള്ള സുശീല്‍കുമാറിന്റെ മറുപടി നോക്കൂ:"സ്റ്റീഫന്‍ ഹോക്കിങ്ങ് മത്തിചുട്ടുതിന്നുന്ന കാര്യത്തില്‍ എന്തോ അബദ്ധം പറഞ്ഞതാണെന്ന് ഇദ്ദേഹം ധരിച്ചുവശായെന്ന് തോന്നുന്നു. "എങ്ങനെയുണ്ട് സുശീല്‍കുമാറിന്റെ മറുപടി?!

ഒരു പ്രപഞ്ചമല്ല, ഒന്നിലധികം പ്രപഞ്ചങ്ങളുടെ സാധ്യത ഇന്ന് ശാസ്ത്രത്തിനു മുന്നിലുണ്ട്. ഈ പ്രപഞ്ചത്തിലെ ഭൗതിക നിയമങ്ങള്‍തന്നെയാണോ മറ്റ് പ്രപഞ്ചങ്ങളില്‍ ഉണ്ടാവുക എന്ന കാര്യത്തില്‍ നമുക്കു ഉറപ്പൊന്നും പറയാനാകില്ല. ബിഗ് ബാങിനു മുമ്പ് ഏത് പ്രപഞ്ചനിയമം ഉണ്ടായിരുന്നെന്നും നമുക്കറിയില്ല. ബിഗ് ബാങ്ങിനു'ശേഷമാണ്‌' ഫിസിക്സ് നിയമങ്ങള്‍ ഉണ്ടായതെന്ന് ലേഖകനോട് ഏത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്‌ പറഞ്ഞുതന്നത്? ഈ പ്രപഞ്ചനിയമങ്ങള്‍ ബിഗ് ബാങ്ങിനൊപ്പം തന്നെയാണുണ്ടായത് എന്നാണ്‌ ശാസ്ത നിഗമനം. ലോകം കണ്ട വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ഹോക്കിങ്ങ് ക്വാണ്ടം ഗ്രാവിറ്റി എന്ന ഒറ്റ നിയമം കൊണ്ട് പ്രപഞ്ചത്തിന്‌ വിശദീകരണം നല്‍കാനാകുമെന്ന് പറയുമ്പോള്‍ അതിനിടയില്‍ കയറി വിവരക്കേട് വിളിച്ചുപറയുന്നവര്‍ ധരിച്ചുവശായിരിക്കുന്നത് സ്റ്റീഫന്‍ ഹോക്കിങ്ങ് മത്തി ചുട്ടുതിന്നുന്ന കാര്യം തന്നെയാണ്‌ പറഞ്ഞതെന്നാകണം.

മത്തിയോ മത്തിക്കച്ചവടമോ ഒന്നും മോശമായ കാര്യങ്ങളല്ല എന്നു തന്നെയല്ല ആയിരക്കണക്കിനു മനുഷ്യരുടെ മാന്യമായ ഉപജീവനമാര്‍ഗവും മറ്റു മനുഷ്യര്‍ക്ക് അവശ്യം വേണ്ടതുമാണ്.എന്നാല്‍ സുശീല്‍ കുമാര്‍ മറുപടിയെഴുതാന്‍ നിവൃത്തിയില്ലാതാവുമ്പോള്‍ മത്തിയിലേക്കു തിരിയുന്നതിന് മനശ്ശാസ്ത്രപരമായ വല്ല അര്‍ത്ഥങ്ങളുമുണ്ടോ?


മത്തിയും മത്തിക്കച്ചവടവുമൊന്നും മോശമാണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ പൊന്നുതൂക്കുന്നിടത്ത് പൂച്ച കിടന്ന് തിരിഞ്ഞുകളിക്കുന്നത് പൊന്നില്‍ കുട്ടയില്‍ മത്തിയുണ്ടാകുമെന്ന് കരുതിയിതന്നെയാകാനേ തരമുള്ളു.

മത്തിപോലെ സുശീല്‍ കുമാറിന് ഒബ്സഷനുള്ള മറ്റൊരു സാധനമാണ്മൂത്രം. എനിക്ക് ഏറ്റവും ഒടുവിലായി എഴുതിയ മറുപടി( 13 Dec) ആരംഭിക്കുന്നത് ഇങ്ങനെയാണ്: "പ്രമുഖ ബ്ലോഗറും ഇസ്ലാമിക പണ്ഡിതനുമായ ജ: എന്‍ എം ഹുസ്സൈന്റെ ഡോക്കിന്‍സ് നിരൂപണമെന്ന കാളമൂത്രത്തിന്റെ മൂന്നാം ഖണ്ഡം പുറത്തുവന്നു. "


കാളമൂത്രത്തിന്‌ വേണമെങ്കില്‍ ഗോമൂത്രം എന്ന് ഒരു ചെറിയ തിരുത്തല്‍ സാധ്യമാകും. പക്ഷേ ആനമൂത്രം എന്ന് തിരുത്താന്‍ ദയവായി പറയരുത്.

ഹുസ്സൈന്‌ അള്ളാഹുവിനെ ഇത്ര അലര്‍ജിയോ!



"പ്രപഞ്ചത്തിന്റെ കാരണമെന്ന നിലയ്ക്ക് ദൈവത്തെ ഗ്രഹിക്കാനോ അംഗീകരിക്കാനോ മനസ്സോ മസ്തിഷ്ക്കമോ പാകപ്പെടാത്ത നിരീശ്വരവാദി ദൈവത്തിന്റെ ഗുണങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നത് അസംബന്ധമാണ്. എവറസ്റ്റ് പര്‍വതംതന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്?"
 എന്ന എന്റെ ചോദ്യം ഉദ്ധരിച്ചശേഷം സുശീല്‍ കുമാര്‍  എഴുതിയതു നോക്കൂ:   "എങ്ങനെയുണ്ട് മഹത്തായ ആ ഉടുതുണി പൊക്കല്‍!!!"

പഞ്ചത്തിന്റെ കാരണം അല്ലാഹുവാണെന്ന് വാദിക്കുന്നവന്‍ മതവിശ്വാസിയാണ്‌. നിരീശ്വരവാദി അത് അംഗീകരിച്ചിട്ടില്ല. അതിനാല്‍ അത് അംഗീകരിക്കാന്‍  വേണ്ടത്ര മാത്രം മനസ്സും മസ്തിഷ്മവും പാകപ്പെട്ട മതവിശ്വാസി അത് അംഗീകരിച്ചാല്‍ മതി. പക്ഷേ, അല്ലാഹുവിന്റെ ഗുണഗണങ്ങള്‍ ചോദിക്കേണ്ടെന്ന് എങ്ങനെ പറയും? ഒരുത്തന്‍ രാവിലെ എഴുന്നേറ്റ് വന്നപാടേ പറയുന്നു,  ഇന്നലെ രാത്രി ഉറങ്ങുമ്പോള്‍ എന്റെ മണ്ടയ്ക്കാരോ അടിച്ചെന്ന്. ഏയ് അത് സ്വപ്നം കണ്ടാതായിരിക്കുമെന്ന് കേട്ടവന്‍ പറയും സ്വാഭാവികം. അതല്ല അടിച്ചിടുണ്ട് എന്ന്  ഉറപ്പിച്ചുപറയുന്നയാളോട് തീര്‍ച്ചയായും മറുചോദ്യമുണ്ടാകും? എത്രമണിക്ക്? എന്ത് വടികൊണ്ട്? വടി ഇരുമ്പാണോ അതോ മരമാണോ? നല്ല വേദന ഉണ്ടായിരുന്നോ? അടികിട്ടിയിട്ട്‍ ചോരവന്നോ? എന്തേ മുറിവൊന്നും കാണുന്നില്ലല്ലോ? അടിച്ചയാളേ നേരില്‍ കണ്ടോ? എത്ര പൊക്കമുണ്ടാകും? കറുത്തിട്ടോ വെളുത്തിട്ടോ? ഇതൊക്കെ ചോദിക്കും. തലയില്‍ അടയാളം വല്ലതുമുണ്ടോ എന്ന് പരിശോധിച്ചെന്നിരിക്കും. അപ്പോള്‍ അടികിട്ടി എന്നു പറഞ്ഞവന്‍ തെളിവുമായി വരും. തലയുടെ പിറകുവശത്ത് കഴുത്തിനുമുകളില്‍ ഒരു ചെറിയ കുഴി കാണുന്നില്ലേ? അത് താനെയുണ്ടകുമോ? അത് ആരെങ്കിലും അടിച്ച് ഡിസൈന്‍ ചെയ്തതല്ലാതെ താനെയുണ്ടാകുമോ? വിവരമുള്ളവര്‍ പറയും- ഏയ് അത് ജനിക്കുമ്പോഴേ ഉള്ള കുഴിയാണ്‌?

ചോദ്യം കേട്ട് ഉത്തരം മുട്ടുമ്പോള്‍ ആദ്യത്തെയാള്‍ പറയും 'നീ പോടാ പുല്ലേ'. പിന്നെ കൊഞ്ഞനം കുത്തലാണ്‌. അതും കഴിഞ്ഞ് ഉത്തരം പറയാന്‍ കഴിഞ്ഞില്ലെകില്‍ ലേഖകന്‍ ചെയ്യുന്ന പണിയും അവന്‍ ചെയ്തെന്നിരിക്കും.


മതദര്‍ശനങ്ങളെപ്പറ്റി മാത്രമല്ല, ശാസ്ത്രത്തെപ്പറ്റിപ്പോലും ആഴത്തില്‍ ധാരണയുള്ളവര്‍ നിരീശ്വരവാദികളിലില്ല എന്നു വ്യക്തമാണ്.

അവരെക്കാളും വളരെ വളരെ ആഴത്തിലാണ്‌ ലേഖകനും കൂടെ സംഘഗാനമാലപിക്കുന്നവരും എന്നതാണ്‌ കഷ്ടം.

വീണ്ടും സമര്‍ത്ഥനം?


ഞാന്‍ രണ്ടു പോസ്റ്റുകളിലായി ദീര്‍ഘമായി ഉപന്യസിച്ചത് വായിച്ച സാമാന്യബോധമെങ്കിലും ഉള്ള ഒരാള്‍ "ഒന്നും സമര്‍ത്ഥിച്ചിട്ടില്ല"എന്ന് ഏതായാലും എഴുതുകയില്ല. സമര്‍ത്ഥനം പിടികിട്ടാത്ത സുശീല്‍ കുമാറിനും എന്തെങ്കിലും സമര്‍ത്ഥിച്ചു എന്നു തന്നെയാകും തോന്നിയിട്ടുണ്ടാവുക(മനസ്സിലായില്ലെങ്കിലും). എന്നാല്‍ "ഒന്നും സമര്‍ത്ഥിച്ചിട്ടില്ല"എന്നു പച്ചയായി നുണയെഴുതണമെങ്കില്‍ വിവരക്കേട് മാത്രം പോര അഹങ്കാരവും നിര്‍ലജ്ജതയും കൂടിയുണ്ടാകണം. ഏതായാലും നിരീശ്വരവാദികളുടെ കേരളീയ സ്വരൂപത്തിന് സുശീല്‍ കുമാറിനെപ്പോലുള്ളവര്‍ നല്‍കുന്ന പുത്തന്‍ സംഭാവനകള്‍ അവരുടെ ഭാവി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കും എന്നതില്‍ സംശയം വേണ്ട.


ഹുസ്സൈന്‍ അയാളുടെ അഭിപ്രായങ്ങളും സ്വപ്നങ്ങളും വികല ധാരണകളും അവതരിപ്പിക്കുന്നു. വിവരമുള്ളവര്‍ അതിനെ ഖണ്ഡിക്കുന്നു. അവരെയെല്ലാം ഹുസ്സൈനും കൂട്ടാളികളും തെറിവിളിക്കുന്നു എന്നതില്‍ കവിഞ്ഞ് ഇവിടെ എന്താണ്‌ ഇദ്ദേഹം സമര്‍ത്ഥിച്ചത്? താന്‍ എല്ലാം സമര്‍ത്ഥിച്ചുകഴിഞ്ഞു എന്നു പച്ചയായി നുണയെഴുതണമെങ്കില്‍ വിവരക്കേട് മാത്രം പോര അഹങ്കാരവും നിര്‍ലജ്ജതയും കൂടിയുണ്ടാകണം. ഏതായാലും അള്ളാവാദികളുടെ കേരളീയ സ്വരൂപത്തിന് ഹുസ്സൈനെ പ്പോലുള്ളവര്‍‍ നല്‍കുന്ന പുത്തന്‍ സംഭാവനകള്‍ അവരുടെ ഭാവി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കും എന്നതില്‍ സംശയം വേണ്ട.

പെരും നുണകളുടെ ഘോഷയാത്ര.

അക്വിനാസിന്റെ തെളിവുകളെപ്പറ്റി എന്തെങ്കിലും എഴുതിയില്ലെങ്കില്‍ അവശേഷിക്കുന്ന പ്രതിഛായകൂടി നഷ്ടപ്പെടുമെന്നതിനാലാകാം സുശീല്‍ തുടങ്ങുകയാണ്. ആദ്യത്തെ വരികള്‍ രവിചന്ദ്രന്‍ എഴുതിയത് അപ്പടി പകര്‍ത്തിയതാണ്. ഈ നാണക്കേടിന് മറയിടാനാകാം "ഈ വാദം ആവര്‍ത്തിക്കുകയാണ് ഹുസൈന്‍ ചെയ്യുന്നത്"എന്ന നുണ കൂടി തട്ടിവിടുന്നു. ഡോക്കിന്‍സിന്റെ വിമര്‍ശനങ്ങളെ ഖണ്ഡിക്കുകയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അല്ലാതെ അക്വിനാസിന്റെ വാദം ആവര്‍ത്തിക്കുകയല്ല.

കൃസ്ത്യന്‍ സൃഷ്ടിവാദിയുടെ അഭിപ്രായം കോപ്പിപേസ്റ്റ് ചെയ്ത് അതൊക്കെ താന്‍ സമര്‍ത്ഥിച്ചുകഴിഞ്ഞിരിക്കുന്നു എന്ന പച്ച നുണതട്ടിവിട്ട് കളിക്കളത്തില്‍ മുഴുവന്‍ നടന്ന് ആര്‍പ്പുവിളിനടത്തുന്നത് അരൊചകമെന്നല്ലാതെ എന്ത് പറയാന്‍!!

അള്ളാഹു ദ്രവ്യമാകുന്നു!!



ശേഷം സുശീല്‍കുമാര്‍ ശാസ്ത്രം പറയാന്‍ തുടങ്ങുന്നത് ബഹുരസമായിട്ടുണ്ട്. മൂന്നു പോസ്റ്റുകളിലും ശാസ്ത്രമോ ദര്‍ശനമോ പറയാതെ ദൈവങ്ങളെപ്പറ്റി പറഞ്ഞു നിന്നതിന്റെ കാരണം മനസ്സിലാക്കാന്‍ ഈ 'ശാസ്ത്രജ്ഞാനം' മതിയാകും!
"ആദിയില്‍ ഒരു ശക്തി ചലിപ്പിക്കാനില്ലാതെ ഒന്നിനും   ചലനം തുടങ്ങാനാവില്ല . ആ ശക്തിയാണ് ദൈവം" എന്നതാണ് അക്വിനാസിന്റെ ഒന്നാമത്തെ വാദം. ഇതിനെതിരായ ഡോക്കിന്‍സിന്റെ വാദത്തെ ഞാന്‍ സയുക്തികം ഖണ്ഡിച്ചിട്ടുണ്ട്. ഇതേപ്പറ്റി സുശീല്‍ കുമാര്‍ എഴുതിയത് നോക്കൂ: "ഒരു 'ശക്തി' ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാകില്ല എന്ന വാദം അക്വിനാസിന്‌ ഉന്നയിക്കാം. കാരണം അദ്ദേഹം അത് ഉന്നയിച്ചത് പതിമൂന്നാം നൂറ്റാണ്ടിലാണ്‌. എന്നാൽ ഐൻസ്റ്റീന്റെ E=mc²  എന്ന ശാസ്ത്രീയ സമവാക്യം അവതരിപ്പിക്കപ്പെട്ടതിനു ശേഷവും ഈ വിഡ്ഢിത്തരം എഴുന്നെള്ളിക്കാന്‍ അസാമാന്യ വിവരക്കേടുതന്നെ വേണം "

"ശക്തി അഥവാ ഊര്‍ജ്ജം എന്ന് പറയുന്നത് ദ്രവ്യത്തില്‍ നിന്ന് വ്യത്യസ്തമായ 'എന്തൊ ഒന്നാണെന്ന' ധാരണ വെച്ച്‌ ഡൊക്കിന്‍സിനെ ഖണ്ഡിക്കാനിറങ്ങിയ കാര്യമാണ്‌ മഹാ കഷ്ടം " എന്നും സുശീല്‍ കുമാര്‍ എഴുതുന്നു. ഇങ്ങനെ ഒരു ധാരണ എനിക്കുള്ളതായി ഞാനെവിടെയും എഴുതിയിട്ടില്ലല്ലോ. ആരോടും സ്വകാര്യമായിപ്പോലും പറഞ്ഞിട്ടുമില്ല. പിന്നെ, എനിക്ക് ഇങ്ങനെയൊരു ധാരണയുള്ളതായി സുശീല്‍ കുമാറിനു് എങ്ങനെ മനസ്സിലായി? ഉത്തരം ലളിതമാണ്. എഴുതിയതു തന്നെ മനസ്സിലാകാത്ത ഒരാള്‍ക്ക് എഴുതാത്തത് മനസ്സിലാക്കാനാവുമെന്നു കരുതാനാവില്ലല്ലോ. അതിനാല്‍ ഞാന്‍ എഴുതിയതില്‍ നിന്നും ഗ്രഹിച്ചതാവില്ല ഇക്കാര്യം എന്നു വ്യക്തമാണ്. എഴുതിയത് ശരിയായി ഗ്രഹിക്കാന്‍ കഴിവില്ലാത്ത ഒരാള്‍ക്ക് തെറ്റായ ധാരണകള്‍ ഉണ്ടായേ തീരൂ എന്നാണ് ന്യൂറോളജി പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയുണ്ടായ അബദ്ധ ധാരണയാകാം ഇത്."


ശക്തി അഥവാ ഊർജ്ജം ദ്രവ്യത്തിൻ നിന്ന് വ്യത്യസ്തമാണെന്ന് സ്വകാര്യമായിപ്പോലും ആരോടും പറയാത്ത ലേഖകൻ പിന്നെ സാമാന്യത്തിലധികം ഉറക്കെ വിളിച്ചുകൂവുന്ന ‘പ്രപഞ്ചാതീത യാഥാർത്ഥ്യമായ’ ‘ശക്തി’ പിന്നെ എന്താണ്‌? അത് ദ്രവ്യത്തിന്റെ ഏത് രൂപമാണ്‌? മണ്ണിൽ തലപൂഴ്തിവെച്ചാൽ മറ്റാരും കാണില്ലെന്ന ഒട്ടകപക്ഷി നയവുമായി സംവാദത്തിനിറങ്ങുന്നത് അപഹാസ്യമാണ്‌

ആദിയില്‍ ഒരു 'ശക്തി' ചലിപ്പിക്കാനില്ലാതെ പ്രപഞ്ചത്തിന്‌ ചലനം തുടങ്ങാനാകില്ല എന്ന വാദം ഏത് ശാസ്ത്രസിദ്ധാന്തപ്രകരമുള്ളതാണ്‌? ശക്തി എന്നത് ദ്രവ്യത്തില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണെന്ന് സ്വപ്നത്തില്‍ പോലും കാണാത്ത നമ്മുടെ ശാസ്ത്രജ്ഞന്‍ നാഴികയ്ക്ക് നാല്പതുവട്ടം എഴുന്നെള്ളിക്കുന്ന ആ മഹാശക്തി എന്താണാവോ? ദ്രവ്യം തന്നെയാണോ അല്ലാഹു? 


 അക്വിനാസിന്റെ വിവരെക്കേടിന്‌ പരിധിയുണ്ട്.. പക്ഷേ, മുക്രി‍ ശാസ്ത്രജ്ഞന്റെ വിവരക്കേടിനു പരിധിയില്ല എന്നു തന്നെ! എല്ലാം അണ്‍ലിമിറ്റഡ് ആയ ഇക്കാലത്ത് വിവരക്കേടിനു മാത്രം എന്തിനു പരിധിവെക്കണം എന്നായിരിക്കാം അദ്ദേഹത്തിന്റെ അള്ളാവാദം.

അല്ലാഹുവിനെതന്നെ നിനച്ചിരുന്നാല്‍ കാണുന്നതെല്ലാം അവനെന്ന്(അവളല്ല) തോന്നും. അതുകൊണ്ടാണ്‌ നോക്കുന്നേടത്തെല്ലാം അല്ലാഹുവിനെ തിരഞ്ഞുകൊണ്ടിരിക്കുന്നത്. കാണുന്നത് ഗ്രഹിക്കാന്‍ കഴിവില്ലാത്ത ഒരാള്‍ക്ക് തെറ്റായ ധാരണകള്‍ ഉണ്ടായേ തീരൂ എന്നാണ് ന്യൂറോളജി പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയുണ്ടായ അബദ്ധ ധാരണയാകാം ഇത്. ബരക് ഒബാമയെ നേരിട്ട് ഫോണ്‍ ചെയ്ത് രണ്ട് കിലോ പോത്തിറച്ചിവരെ ഓര്‍ഡര്‍ ചെയ്യുന്ന എത്രപേര്‍ മെന്റല്‍ ഹോസ്പിറ്റലിലുണ്ടാകും!!

ചേനയെന്നാല്‍ ആനമുട്ട?
"ന്യൂട്ടോണിയന്‍ ഫിസിക്സുമായോ ക്വാണ്ടം ബലതന്ത്രവുമായോ അക്വിനാസിന്റെ വാദത്തിന് പ്രത്യേക ബന്ധമൊന്നുമില്ല. ഐന്‍സ്റ്റൈന്റെ സിദ്ധാന്തം അക്വിനാസിന്റെ വാദത്തെ കാലഹരണപ്പെടുത്തിയെന്ന മഠയത്തം തട്ടിവിടുമ്പോള്‍ എങ്ങനെയെന്ന് വിശദീകരിക്കാനുള്ള ബാധ്യതയും സുശീല്‍ കുമാറിനാണുള്ളത്."

അക്വിനാസിന്റെ വാദത്തിന്‌ ന്യൂട്രോണിയൻ ഫിസിക്സുമായോ ക്വാണ്ടം ബലതന്ത്രവുമായോ എന്തെങ്കിലും ബന്ധമുണ്ടെന്ന് സ്ഥാപിക്കാനല്ല, മറിച്ച്  ഹുസ്സൈന്റെയും അക്വിനസിന്റെയും ‘ഇഷ്ടശക്തിയായ’ ‘പ്രപഞ്ചാതീതയാഥാർത്ഥ്യം’ എന്ന ആനമുട്ട അനാവരണം ചെയ്യുകയാണ്‌ ഇതിലൂടെ ഉദ്ദേശിച്ചത് എന്നു മനസ്സില്ലാകുമ്പോഴുള്ള  അസഹിഷ്ണുതയിൽനിന്ന് ജനിക്കുന്ന വീണിടത്ത് കിടന്ന് ഉരുളലാണ്‌ ലേഖകന്റെ ഈ അഭ്യാസം മുഴുവനും. 
ചേന എന്ന് പറയുമ്പോല്‍ ആനമുട്ട എന്ന് മന്‍സ്സിലാക്കുന്ന ഹുസ്സൈന്‍ ശാസ്ത്രജ്ഞന്റെ ശാസ്ത്രജ്ഞാനം ചിരിക്ക് വകനല്‍കുന്നതാണ്‌.

അള്ളാഹു മണ്ണ് കുഴച്ചത് താപഗതിക സിദ്ധാന്തപ്രകാരം?

"എന്നാല്‍ ഞാനെഴുതിയത് ഭൌതികശാസ്ത്രത്തിലെ തെര്‍മോ ഡൈനാമിക്സ് അഥവാ താപഗതിക നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇത് സുശീല്‍ കുമാറിനറിയില്ല. ഏതായാലും ഇത് നഴ്സറി കുട്ടികള്‍ക്കു പോലും അറിയാമെന്ന് സുശീല്‍കുമാറും വാദിക്കാന്‍ സാധ്യതയില്ലല്ലോ. ഭൌതികശാസ്ത്രത്തിലെ താപഗതികനിയമങ്ങള്‍ അറിയാത്ത സുശീല്‍ കുമാറിന് എന്റെ വാദം മനസ്സിലാകുന്നതെങ്ങനെ? മനസ്സിലാകാത്തതെല്ലാം വിചിത്രമാണെന്നു മുന്‍പേ എഴുതിയിരുന്ന സുശീല്‍ കുമാര്‍ എന്നാല്‍ ഹുസൈന്റെ വിചിത്രവാദം നോക്കൂ എന്ന മുഖവുരയോടെയാണ് എന്റെ വിവരണങ്ങള്‍ ഉദ്ധരിച്ചു ചേര്‍ത്തിട്ടുള്ളത് :("1.സ്വയം ചലനശേഷിയില്ലാത്ത ഒന്നിന് സ്വയം ചലനം ആരംഭിക്കാനാവുമോ? ഇല്ലെന്നു വ്യക്തമാണ്. സ്വയം സമ്പത്തില്ലാത്ത ഒരാള്‍ മറ്റൊരാള്‍ക്ക് പണം കൊടുക്കുന്നതെങ്ങനെ? എഴുന്നേറ്റ് നടക്കാനാവാത്ത ഒരാള്‍ നടക്കുന്നതെങ്ങനെ? വഴിയറിയാത്ത ഒരാള്‍ വഴികാട്ടിയാവുമോ? ഈ ചോദ്യങ്ങള്‍ക്ക് "ഇല്ല'' എന്ന ഉത്തരമാവും നിരീശ്വരവാദിയും നല്‍കുന്നത്. എങ്കില്‍, സ്വയം ചലിക്കാന്‍ ശേഷിയി ല്ലാത്ത കണങ്ങള്‍ അടങ്ങിയ ഈ ഭൌതിക പ്രപഞ്ചം എങ്ങനെ ചലനസജ്ജമായി?  ) " 

ഹുസ്സൈന്റെ കുട്ടികള്‍ സിനിമാതിയേറ്ററുകള്‍ കത്തിക്കാന്‍‍ കൊണ്ടുവെയ്ക്കുന്ന കുട്ടിബോംബ് മുതല്‍ ബസ്റ്റാന്റുകളില്‍ ആളെകൊല്ലാനുപയോഗിക്കുന്ന സാദാബോംബും അമേരിക്ക വിമാനത്തില്‍ നിന്ന് വിക്ഷേപിക്കുന്ന അണുബോംബും വരെ ഒന്നിനും സ്വയം ചലനശേഷിയില്ല. എന്നിട്ടും അവ പൊട്ടിത്തെറിക്കുന്നു.  കണങ്ങള്‍ നിശ്ചിത അളവില്‍ കൂടിച്ചേര്‍ന്നാണല്ലോ ദ്രവ്യമുണ്ടാകുന്നത്. ഓക്സിജനും ഹൈഡ്രജനും കൂടിച്ചേരുമ്പോള്‍ വെള്ളമുണ്ടാകുന്നു. വെള്ളത്തിന്‌ ഓക്സിജന്റെയോ ഹൈഡ്രജന്റെയോ സ്വഭാവമല്ല ഉള്ളത്. ആ സ്വഭാവമാറ്റത്തിനുപിന്നില്‍ 'ആരൊ' ഉണ്ടോ?  അതുപോലെ ചലനമെന്ന സ്വഭാവം ദ്രവ്യം സ്വയം ആര്‍ജിക്കുന്നതാണ്‌. (ശാസ്ത്രജ്ഞന്‌ അടുത്തവീട്ടിലെ ആറാം ക്ലാസുകാരോട് റഫര്‍ ചെയ്യാവുന്നതാണ്‌)

ഭൂമി സൂര്യനുചുറ്റും കറങ്ങുന്നതെങ്ങനെയെയെന്നും ആറ്റത്തിനകത്ത് ഇലക്ട്റോണുകള്‍ ചലിക്കുന്നതെങ്ങനെയെന്നും ശാസ്തം വിശദീകരിച്ചിട്ടുണ്ട്. കാന്തം ഇരുമ്പിനെ ആകര്‍ഷിക്കുന്നത് പുറത്തുനിന്നും ആരെങ്കിലും പിടിച്ചുവലിച്ചുകൊടുക്കുന്നതുകൊണ്ടാണോ? എല്ലാറ്റിനും പിറകില്‍ 'ആരോ' ഉണ്ടെന്ന 'ആരോസിദ്ധാന്തം' നമ്മുടെ മുക്രിശാസ്ത്രജ്ഞന്റെ മാനസികവിഭ്രാന്തിയാണ്‌. അതിനെയാണ്‌ ഡോക്കിന്‍സ് 'GOD DELUSION' എന്ന് വിളിച്ചത്.  ചികില്‍സ വേറെയാണ്‌.

"പ്രപഞ്ചത്തിലെ ചലനം വിശദീകരിക്കുന്ന ഭൌതികശാസ്ത്ര നിയമം ഐന്‍സ്റ്റൈന്റെ E=mc²  അല്ലെന്നും താപഗതികനിയമമാണെന്നും സുശീല്‍ കുമാര്‍ ആദ്യം പഠിക്കണം. (ഇക്കാര്യം ശാസ്ത്രത്തില്‍ സാമാന്യമായ വിവരമുള്ളവര്‍ക്കു മനസ്സിലാക്കാനാണ് ബ്രാക്കറ്റില്‍ "ഊര്‍ജതന്ത്രത്തിന്റെ ഭാഷയില്‍ പ്രപഞ്ചത്തില്‍ എന്‍ട്രോപ്പി വ‍ധിച്ചുകൊണ്ടിരിക്കുന്നു"എന്നെഴുതിയത്. സുശീല്‍ കുമാറിനെ സംബന്ധിച്ചിടത്തോളം ഇതുകൊണ്ടൊന്നും യാതൊരു പ്രയോജനവുമില്ലെന്ന് സംവാദം തുടങ്ങിയപ്പോഴേ ബോധ്യപ്പെട്ടു.

E=mc²  പ്രപഞ്ചത്തിന്റെ ചലനം വിശദീകരിക്കുന്ന നിയമമാണെന്ന് ഞാന്‍ സ്വകാര്യമായിപ്പോലും ആരോടും പറഞ്ഞിട്ടില്ല. പിന്നെ, എനിക്ക് ഇങ്ങനെയൊരു ധാരണയുള്ളതായി ഹുസ്സൈന്‌ എങ്ങനെ മനസ്സിലായി? ഉത്തരം ലളിതമാണ്. എഴുതിയതു തന്നെ മനസ്സിലാകാത്ത ഒരാള്‍ക്ക് എഴുതാത്തത് മനസ്സിലാക്കാനാവുമെന്നു കരുതാനാവില്ലല്ലോ. അതിനാല്‍ ഞാന്‍ എഴുതിയതില്‍ നിന്നും ഗ്രഹിച്ചതാവില്ല ഇക്കാര്യം എന്നു വ്യക്തമാണ്. എഴുതിയത് ശരിയായി ഗ്രഹിക്കാന്‍ കഴിവില്ലാത്ത ഒരാള്‍ക്ക് തെറ്റായ ധാരണകള്‍ ഉണ്ടായേ തീരൂ എന്നാണ് ന്യൂറോളജി പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയുണ്ടായ അബദ്ധ ധാരണയാകാം ഇത്.


"ഐന്‍സ്റ്റൈന്‍ E=mc²  അവതരിപ്പിക്കുന്നതിനു മുന്‍പത്തെ ന്യൂട്ടോണിയന്‍ ധാരണയാണിത്. ഈ ധാരണ വച്ചാണ് ഞാന്‍ അക്വിനാസിനെ ന്യായീകരിച്ചത് എന്നു പറയുന്നതിനര്‍ത്ഥം ഈ ധാരണപ്രകാരം അക്വിനാസിനെ ന്യായീകരിക്കാമെന്നല്ലേ? അതോ അതിനു മുന്‍പേ അത് കാലഹരണപ്പെട്ടിരുന്നോ? ഏതു ശാസ്ത്ര സിദ്ധാന്തമാണ് അതു സാധിച്ചത്? സുശീല്‍ കുമാറിന്റെ വിശദീകരണം ചിരിക്കു വക നല്‍കുന്നതാവും എന്നതുകൊണ്ട് പ്രതീക്ഷിക്കുകയാണ്."

അക്വിനാസ്‌ പറയുന്ന പ്രപഞ്ചത്തെ ചലിപ്പിച്ച 'ശക്തി'യും ഹുസ്സൈന്‍ ശാസ്ത്രജ്ഞന്‍ അവതരിപ്പിക്കുന്ന 'ശക്തി'യും ഒന്നുതന്നെ. അതായത് ശക്തീ എന്നാല്‍ ദ്രവ്യത്തില്‍ നിന്നും വ്യത്യസ്തമായ ഒന്നാണെന്ന ധാരണ. തന്റെ പ്രപഞ്ചാതീത ശക്തിയായ അല്ലാഹു ദ്രവ്യത്തില്‍നിന്ന് വ്യത്യസ്തമായ ഒന്നല്ലെന്ന ഹുസ്സൈന്റെ കുറ്റസമ്മതം ചിരിക്കു വകനല്‍കുന്നതാണ്‌.



"ഐന്‍സ്റ്റൈന്റെ സിദ്ധാന്തം അക്വിനാസിന്റെ വാദത്തെ കാലഹരണപ്പെടുത്തിയെന്ന മഠയത്തം തട്ടിവിടുമ്പോള്‍ എങ്ങനെയെന്ന് വിശദീകരിക്കാനുള്ള ബാധ്യതയും സുശീല്‍ കുമാറിനാണുള്ളത്. അങ്ങനെയൊരു ശ്രം നടത്തിയിട്ടേയില്ല".

ഐന്‍സ്റ്റൈനെ സിദ്ധാന്തപ്രകാരം ശക്തിയും ദ്രവ്യവും വ്യത്യസ്തമല്ല. അതായത് ഹുസ്സൈന്റെ ആദിശക്തിയായ അല്ലാഹു ദ്രവ്യംതന്നെയന്നര്‍ത്ഥം. തന്റെ മഠയത്തരം അനാവരണം ചെയ്യപ്പെടുമ്പോള്‍ അത് മഠയത്തരമല്ലെന്ന് വ്യക്തമാക്കാനുള്ള ബാധ്യത ഹുസ്സൈന്‍ ശാസ്ത്ര്ജ്ഞനാണുള്ളത്. അങ്ങനെയൊരു ശ്രമം നടന്നിട്ടേയില്ല.

അള്ളാഹുവിന്റെ ഇരിപ്പിടം ഫ്രീഡ്മാന്‍ ഗ്രാഫില്‍


"പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള ഫ്രീഡ് മാന്‍ ഗ്രാഫിനെപ്പറ്റി ഞാനെഴുതിയത് നായയ്ക്ക് മുഴുവന്‍ തേങ്ങ കിട്ടിയതുപോലെയായിരുന്നു സുശീല്‍ കുമാറിനെന്നത് വായനക്കാര്‍ക്ക്  ഓര്‍മയുണ്ടാകും. ഇതൊന്നും അറിയില്ലെങ്കില്‍ നാണക്കേടില്‍ നിന്നു രക്ഷപ്പെടാനെങ്കിലും സാധാരണ മനുഷ്യര്‍ പഠിക്കാറുണ്ട്. പക്ഷേ. സുശീല്‍ കുമാറിനെപ്പോലെയുള്ളവര്‍ക്ക് അതുമില്ല എന്നത് കഷ്ടം തന്നെ!"

പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള ഫ്രീഡ്മാന്റെ പ്രവചനമാണ്‌ അദ്ദേഹത്തിന്റെ ഗ്രാഫ്. അതില്‍ മഹാവിസ്ഫൊടനമെന്ന സിങ്കുലാരിറ്റിയില്‍ ദ്രവ്യവും കാലവും പൂജ്യത്തില്‍ തുടങ്ങുന്നതായി സങ്കല്പിച്ചിരിക്കുന്നു. പ്രപഞ്ചാരംഭത്തെക്കുറിച്ചുള്ള ഒരു പരികല്പ്പനമാത്രമാണത്. ആ ഗ്രാഫിന്റെ 'പൂജ്യത്തില്‍' തന്റെ അല്ലാഹുവിന്റെ കസേര സുരക്ഷിതമാക്കാന്‍ കസര്‍ത്തുകാണിക്കുന്ന ഹുസ്സൈന്‍ ശാസ്ത്രജ്ഞന്റെ തീവ്രശ്രമം വായനക്കാര്‍ക്ക് ഓര്‍മയുണ്ടാകും. ഫ്രീഡ് മാന്‍ ഗ്രാഫ് അല്ലാഹുവിന്റെ സിംഹാസനമല്ലെന്ന് അറയില്ലെങ്കില്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനെങ്കിലും ഖുര്‍ ആന്‍ ഒന്നെടുത്ത് വായിച്ചുനോക്കണം. സാധാരനമനുഷ്യര്‍ പഠിക്കുന്നത് മനസ്സിലാക്കാനാണ്‌. ഹുസ്സൈന്റെപ്പോലുള്ളവര്‍ പഠിക്കുന്നത് ശാസ്ത്രത്തെ മുക്രിവാദവുമായി കൂട്ടിക്കെട്ടാനാണെന്നത് കഷ്ടം തന്നെ! 


ചലനം നിര്‍ത്താനും അള്ളാഹുവേണോ?


"പ്രപഞ്ചത്തിന്റെ ആരംഭത്തില്‍ ചലനം മാക്സിമം ആയിരുന്നുവെന്നും ക്രമേണ കുറഞ്ഞു കുറഞ്ഞ് തീര്‍ത്തും നിശ്ചലമായ അവസ്ഥയിലേക്ക് പ്രപഞ്ചം എത്തുമെന്നുമാണ് രണ്ടാം താപഗതിക നിയമം (Second Law of Thermodynamics) പഠിപ്പിക്കുന്നത്. താപമരണം( Thermal Death)എന്നാണ് ഈ അവസ്ഥയുടെ പേര്"

ഹുസ്സൈന്‍ശാസ്ത്രജ്ഞന്റെ കുട്ടികള്‍ പൊട്ടിച്ചുകളിക്കുന്ന ബോംബ് പൊട്ടിയാല്‍ അത് അനന്തതയിലേക്ക് തെറിച്ചുപോകാറില്ല. ചലനത്തിന്റെ ഗതിവേഗം അവസാനിക്കുമ്പോള്‍ അത് നിശ്ചലമായി നിപതിക്കും. ചലനം അവസാനിക്കുന്നതിന്‌ ഒരു പുറം ശക്തിയുടെ (പ്രപഞ്ചാതീത ‘ശക്തി’)തടഞ്ഞുനിര്‍ത്തല്‍ ആവശ്യമാകുന്നില്ല. എങ്കില്‍ ചലനം തുടങ്ങാന്‍ മാത്രം എന്തിനു പുറം ശക്തി(പ്രപഞ്ചാതീത ‘ശക്തി’)വേണം? 

താപമരണവും താപഗതികസിദ്ധാന്തവുമൊക്കെ പൊക്കിയെടുത്ത് കൊണ്ടുവന്ന് അള്ളാവാദത്തിനു പെയിന്റടിക്കുന്നതുകാണുമ്പോള്‍ സഹതാപമാണ്‌ തോന്നുന്നത്.

"പ്രപഞ്ചത്തിലെ ഓരോ കണത്തിനും ചലിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഓരോ നിമിഷവും. സ്വയം ചലനശേഷിയുള്ളവക്ക് ഇപ്രകാരം ചലനശേഷി നഷ്ടപ്പെടില്ല. യഥാര്‍ത്ഥത്തില്‍ ചലനശേഷി നഷ്ടപ്പെടുത്താനല്ലാതെ സ്വയം ആര്‍ജിക്കാന്‍ ഒരു കണികക്കും സാധ്യമല്ല. എങ്കില്‍ പ്രപഞ്ച കണികകള്‍ ഏറ്റവും ചലനശേഷിയുള്ള പ്രാരംഭാവസ്ഥ സ്വയം ആര്‍ജിച്ചു എന്നു പറയുന്നത് താപഗതികനിയമത്തിന് വിരുദ്ധവും അശാസ്ത്രീയവുമാണ്. ഇനി, ഇതൊന്നും ഗ്രഹിക്കാനാകാത്ത സുശീല്‍ കുമാര്‍  എന്തെഴുതിയെന്നു നോക്കാം."

നമ്മുടെ പ്രപഞ്ചം അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന വികല ധാരണയില്‍ അന്ധമായി വിശ്വസിക്കുന്ന ഒരാളില്‍ നിന്ന് ഇതിലും വലിയ വിഡ്ഢിത്തങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടാവില്ല. അദ്യത്തേയും അവസാനത്തേയും പ്രപഞ്ചം നമ്മുടെ ഈ പ്രപഞ്ചം തന്നെയാണെന്ന മൂഢ ധാരണയില്‍ നിന്നുരുത്തിരിയുന്നതാണ്‌ ഈ വികല ധാരണകള്‍.

ഇന്ത്യക്കാരനായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡോ.അഭയ്‌ അഷ്ടേക്കര്‍(Abhay Ashtekar) പ്രപഞ്ചോല്പത്തിയെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ ഇങ്ങനെ ചുരുക്കിപ്പറയാം:-

"ഒരു 'മഹാഉത്പതനം'(Big Bounce) ആണ്‌ മാഹവിസ്ഫോടന വേളയിലുണ്ടായത്‌. പഴയ പ്രപഞ്ചം ചുരുങ്ങി ഒരു ബിന്ദുവിലേക്കെത്തിയപ്പോള്‍ സ്ഥലകാലങ്ങളുടെ ക്വാണ്ടം സ്വഭാവം മൂലം ഗുരുത്വാകര്‍ഷണം ശരിക്കും വികര്‍ഷണ ബലമായി മാറി. അങ്ങനെ പ്രപഞ്ചം സ്വയം വികസിക്കുന്ന പുതിയ രൂപത്തിലെത്തി. "ഐന്‍സ്റ്റയിന്റെ പ്രപഞ്ച നിയമങ്ങളെ ക്വാണ്ടം പരിഷ്ക്കരണങ്ങള്‍ക്ക്‌ വിധേയമാക്കിയപ്പോള്‍, മഹാവിസ്ഫോടനത്തിന്‌ പകരം ഒരു 'മഹാഉത്പതന'മാണ്‌ സംഭവിച്ചതെന്ന്‌ തങ്ങള്‍ക്ക്‌ തെളിയിക്കാനായി'ഡോ.അഷ്ടേര്‍ക്കര്‍ പറയുന്നു. വിവിധ ഗണിത മാനദണ്ഡങ്ങളുപയോഗിച്ച്‌ തങ്ങളുടെ കണ്ടെത്തലിനെ വിശകലനത്തിന്‌ വിധേയമാക്കിയപ്പോള്‍, പ്രപഞ്ചത്തിന്‌ സംഭവിച്ചത്‌ 'മഹാഉത്പതനം' തന്നെയെന്നാണെന്ന്‌ കൂടുതല്‍ വ്യക്തമാകുകയാണ്‌ ചെയ്തതെന്ന്‌ അദ്ദേഹം പറയുന്നു. "

പ്രപഞ്ചത്തെ പ്രപഞ്ചം കൊണ്ടുതന്നെ വിശദീകരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുമ്പോള്‍ അതിന്‌ ഒരു സ്രഷ്ടാവിനെയുമന്വേഷിച്ച് നടക്കുന്ന നമ്മുടെ മുക്രിശാസ്ത്രജ്ഞന്റെ കാര്യം കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍? എന്നിട്ടൊ അവരൊക്കെ മണ്ടത്തരം പറയുകയാണെന്നതിന്‌ യാതൊരു ജാള്യവുമില്ലെന്നതാണ്‌ മഹാകഷ്ടം.

" പന്തിന് സ്വയം ചലനശേഷിയില്ലെന്ന കാര്യം ഏതായാലും ആറാം ക്ലാസിന് താഴെയുള്ള കുട്ടികള്‍ക്കും അറിയാം. പക്ഷേ, കേരള നിരീശ്വരവാദികളുടെ സമുന്നത ബുദ്ധിജീവിയായ സുശീല്‍ കുമാറിന് അറിയില്ല! എങ്കില്‍ അനുയായികളായ നിരീശ്വരവാദികളുടെ നിലവാരം എത്രാം ക്ലാസായിരിക്കുമെന്നത് ഊഹിക്കാതിരിക്കുന്നതാണ് നല്ലത്!"

പ്രപഞ്ചത്തിന്‌ സ്വയം ചലനം ആര്‍ജിക്കാനാകുമെന്ന് ശാസ്ത്രം പറയുന്നു. അതിനാല്‍ അക്കാര്യം ആറാംക്ലാസിനു താഴെയുള്ള കുട്ടികള്‍ക്കും അറിയാം. എന്നാല്‍ കേരളത്തിലെ മുക്രിവാദത്തിന്റെ പരമോന്നതഗുരുവായ ഹുസ്സൈന്‍ശാസ്ത്രജ്ഞന്‌ അതറിയില്ല! പക്ഷേ അതിന്റെ കുറ്റം അനുയായികള്‍ക്കല്ലല്ലോ? അതിനാല്‍ അവര്‍ക്ക് അതിലും കൂടുതല്‍ നിലവാരമുണ്ടാകുമെന്ന് ഊഹിക്കാം.

"ദ്രവ്യം ഊര്‍ജവും ഊര്‍ജം ദ്രവ്യവുമായി മാറിക്കൊണ്ടിരിക്കുന്നു "എന്നത് സാമാന്യശാസ്ത്രമാണ്. ഊര്‍ജം തന്നെ രണ്ടു തരമുണ്ടെന്ന വിവരം താപഗതികം പഠിച്ചാലേ മനസ്സിലാവൂ. "ദ്രവ്യം ഊര്‍ജവും ഊര്‍ജം ദ്രവ്യവുമായി മാറിക്കൊണ്ടിരിക്കുന്നു "എന്നത് സാമാന്യശാസ്ത്രമാണ്. ഊര്‍ജം തന്നെ രണ്ടു തരമുണ്ടെന്ന വിവരം താപഗതികം പഠിച്ചാലേ മനസ്സിലാവൂ. പ്രവൃത്തി ചെയ്യാന്‍ കഴിവുള്ള ഊര്‍ജവും പ്രവൃത്തി ചെയ്യാന്‍ കഴിവില്ലാത്ത ഊര്‍ജവും. പ്രപഞ്ചത്തില്‍ ഓരോ നിമിഷവും പ്രവൃത്തി ചെയ്യാന്‍ കഴിവുള്ള ഊര്‍ജം പ്രവൃത്തി ചെയ്യാന്‍ കഴിവില്ലാത്ത ഊര്‍ജമായി മാറിക്കൊണ്ടിരിക്കയാണ്. ഇതാണ് 'അന്ത്യനാളില്‍ 'താപമരണം സംഭവിക്കുമെന്ന് താപഗതികം ശാസ്ത്രജ്ഞന്മാര്‍ പറയാന്‍ കാരണം.

'കിയാമത്തുംനാള്‍' ആകാശം പൊട്ടിപ്പിളരുമെന്നും നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീഴുമെന്നുമൊക്കെ കിതാബില്‍ വായിച്ചതോര്‍ക്കുന്നുണ്ട്. ഈ പ്രവൃത്തി ചെയ്യാന്‍ കഴിവുള്ള ഊര്‍ജവും പ്രവൃത്തി ചെയ്യാന്‍ കഴിവില്ലാത്ത ഊര്‍ജവും ഏതൊക്കെയാണെന്ന് ഒന്ന് വ്യക്തമാക്കിത്തന്നാല്‍ വായനക്കാര്‍ക്ക് ഉപകാരമാകും.

താപഗതികം പ്രകൃത്യാതീത നിയമമോ!!


"മെഴുകുതിരി കത്തിക്കുന്നതും ലെന്‍സ് ഉപയോഗിച്ച് തീപടര്‍ത്തുന്നതും മനുഷ്യനാകാം. എന്നാല്‍ ഇവക്കാധാരമായ പ്രകൃതിനിയമങ്ങള്‍ ആവിഷ്കരിച്ചത് മനുഷ്യനോ മെഴുകുതിരിയോ ലെന്‍സോ തീയോ അല്ലെന്ന് വ്യക്തമല്ലേ? പ്രകൃതി നിയമങ്ങളൊന്നും പ്രകൃതിയുണ്ടാക്കിയതല്ലെന്ന് സാമാന്യബുദ്ധിയെങ്കിലും ഉള്ളവര്‍ക്കു മനസ്സിലാക്കാനാവുന്ന യാഥാര്‍ഥ്യമാണ്. താപഗതികശാസ്ത്രം പഠിച്ചാല്‍ ഇവയത്രയും ബോധ്യമാവുകയും ചെയ്യും. കംപ്യൂട്ടര്‍ സ്വയം പ്രവര്‍ത്തിക്കുന്നതു കാണുന്ന ഒരാള്‍ കംപ്യൂട്ടര്‍ സ്വയം ഉണ്ടായതാണെന്നു വിശ്വസിക്കുമോ?"

യാഥാർത്ഥ്യം എന്ന വാക്കിന്റെ അർത്ഥം നിഖണ്ടുവിൽ നോക്കാൻ പല പ്രാവശ്യമായി പറഞ്ഞുവരുന്നതാണ്‌.  സാമാന്യബുദ്ധിയോ അതൊലധികമോ കുറവോ ബുദ്ധിയോ ഉള്ളവർക്ക് ‘മനസ്സില്ലാകുന്ന’ കാര്യത്തെയല്ല യാഥാർത്ഥ്യമെന്നും ശാസ്ത്രമെന്നും  പറയുന്നത്. 

താപഗതികം പഠിച്ച ഏതെങ്കിലും ശാസ്ത്രജ്ഞൻ പ്രപഞ്ചനിയമങ്ങളെല്ലാം അല്ലാഹു ഉണ്ടാക്കിയതാണെന്ന് പറഞ്ഞതായി അറിവില്ല. ഹുസ്സൈൻശാസ്ത്രജ്ഞൻ അങ്ങനെയൊരു സംഗതി കണ്ടെത്തിയെങ്കിൽ അത് ഒരു വലിയ ശാസ്ത്രസിദ്ധാന്തമാണ്‌. ആ സിദ്ധാന്തം ബ്ലോഗിൽ ഈ അലവലാതികളായ യുക്തിവാദികളുമായി സംവാദം നടത്തി നശിപ്പിച്ചുകളയരുത്. ഇത്തരമൊരു കണ്ടെത്തൽ നടത്തിയ ഉടനെ യുറീക്കാ.., യുറീക്കാ.. എന്ന് ഉറക്കെ വിളിച്ച് ഓടേണ്ടതായിരുന്നു. അതേതായാലും നടന്നില്ല, ഇനി ചെയ്യാവുന്നത് ഈ കണ്ടെത്തൽ ഒരു പ്രബന്ധമാക്കി ശാസ്ത്രസമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുകയായാണ്‌. അവർ അത് ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങൾ ഉപയോഗിച്ച് പരിശോധിക്കട്ടെ. 'ആപ്ലികേഷൻ ഒഫ് എന്‍ട്രോപ്പി ഇൻ അള്ളാവാദം' എന്നോ, 'ഹുസ്സൈൻസ് തിയറി ഒഫ് എന്‍ട്രോപ്പി ഇൻ അള്ളാവാദം' എന്നൊ പേർ നല്കാവുന്നതാണ്‌. ഒരു നോബൽ പ്രൈസ് ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തരുത്. പ്ലീസ്.. 

ഹുസ്സൈന്റെ കണ്ടെത്തൽ ശാസ്ത്രത്തിന്റെ ഉരക്കല്ലിൽ വെച്ച് ഉരയ്ക്കാനും പരിശോധിക്കാനും ശാസ്ത്രസമൂഹം മുന്നോട്ട് വരുമെന്ന് നമുക്ക് പ്രത്യാശിക്കാം. അതുവരെ ഈ 'തോന്നൽശാസ്ത്രത്തെ' ഗൗളിശാസ്ത്രം എന്ന് വിളിക്കാനുള്ള മൗലിക സ്വാതന്ത്ര്യം മാലോകർ ഉപയോഗിച്ചോട്ടെ.

"ഒന്നു ചോദിക്കട്ടെ. ഊര്‍ജം ദ്രവ്യമായും മാറുമെന്ന് E=mc²  സിദ്ധാന്തിക്കുന്നുണ്ടല്ലോ. കത്തിത്തീര്‍ന്ന ഒരു മെഴുകുതിരിയിലെ ഊര്‍ജം ശേഖരിച്ചാല്‍ അതിനെ വീണ്ടും മെഴുകുതിരിയാക്കാനാവുമോ? "ദ്രവ്യം ഊര്‍ജമായും ഊര്‍ജം ദ്രവ്യമായും മാറും" എന്ന സുശീല്‍കുമാറിന്റെ 6ാംക്ലാസ് വിവരപ്രകാരം ഇതു സാധിക്കേണ്ടതാണ്. ഇതു സാധിക്കാത്തതിന്റെ കാരണം വിശദീകരിക്കുന്നത് E=mc²  അല്ല Thermodyanamics ആണ്."

ഒന്നു ചോദിച്ചോളൂ. ആറാം ക്ലാസ് നിലവാരത്തില്‍ അത് വിശദീകരിക്കാന്‍ ബുദ്ധിമുട്ടാകും. ഇരുപത്തഞ്ചാം ക്ലാസ് നിലവാരത്തില്‍ ശാസ്ത്രജ്ഞന്‍ തന്നെ വിശദീകരിക്കൂ.

മെഴുകുതിരി കെട്ടമരുന്നത് സ്വയം ചലനശേഷിയില്ലാത്തതുകൊണ്ട്!!

"മെഴുകുതിരി കെട്ടമരുന്നത് അതിന്‌ ചലനശേഷിയില്ലാത്തതുകൊണ്ടാണെന്ന അറിവ് അതി ഗംഭീരം തന്നെ"എന്നും സുശീല്‍ കുമാര്‍ എഴുതുന്നു. ഇങ്ങനെ ഞാനെവിടെയും എഴുതിയിട്ടില്ല.
മെഴുകുതിരി കെട്ടമരുന്നത് ചലനശേഷിയില്ലാത്തുകൊണ്ടല്ല സ്വയം ചലനശേഷിയില്ലാത്തതുകൊണ്ടാണ്. ചലനശേഷിയും സ്വയം ചലനശേഷിയും തമ്മിലുള്ള വ്യത്യാസം പോലും ഗ്രഹിക്കാനാകാത്ത സുശീല്‍കുമാര്‍ ഇങ്ങനെയൊക്കെ എഴുതിയില്ലെങ്കിലേ ആശ്ചര്യമുള്ളൂ.

മെഴുകുതിരി കെട്ടമരുന്നത് അതിന്‌ സ്വയം ചലനശേഷിയില്ലാത്തതുകൊണ്ടാണെത്രെ. സ്വയം ചലനശേഷിയുണ്ടായിരുന്നെങ്കില്‍ അത് സ്വയം കത്താതെ എഴുന്നേറ്റ് പോയേനെ! ദ്രവ്യത്തിന്റെ ചലനമെന്തെന്ന് ഗ്രഹിക്കാന്‍ ഇത്രകാലമായിടും കഴിയാത്ത ഹുസ്സൈന്‍ ഇതിലപ്പുറം ആനമണ്ടത്തരം പറഞ്ഞില്ലെങ്കിലല്ലേ നിവൃത്തിയുള്ളു!!

"സോഡിയം എന്ന സാധനം വെള്ളത്തിലിട്ട് നോക്കിയിട്ടുണ്ടോ? അപ്പോഴറിയാം അതിന്‌ സ്വയം ചലനശേഷിയുണ്ടോ എന്ന്." എന്നും സുശീല്‍ എഴുതിയിട്ടുണ്ട്. സ്വയം ചലനശേഷിയുണ്ടെങ്കില്‍, പിന്നെ വെള്ളത്തിലിടാതെ തന്നെ സോഡിയം സ്വയം ചലിക്കുമായിരുന്നില്ലേ? ഒരാള്‍ സോഡിയം വെള്ളത്തിലിടണം എന്നതുതന്നെ സോഡിയത്തിനല്ല ആള്‍ക്കാണ് സ്വയം ചലനശേഷി എന്നല്ലേ തെളിയിക്കുന്നത്?"

സോഡിയം വെള്ളവുമായി പ്രതിപ്രവര്‍ത്തിക്കുമ്പോഴാണ്‌ ചലനമുണ്ടാകുന്നതെന്നും അത് അല്ലാഹു തള്ളിയിട്ടല്ലെന്നും മനസ്സിലാക്കാന്‍ ശേഷിയില്ലാത്ത  ഹുസ്സൈന്റെ അണ്‍ലിമിറ്റഡ് വിവരക്കേടിന്‌ പരിധിയൊട്ടുമില്ലെന്ന് ഇതില്‍കൂടുതല്‍ എന്ത് തെളിവുവേണം?

 "അക്വിനാസിന്റെ ഈ വാദത്തെയാണ്‌ ഹുസ്സയിന്‍ ഖണ്ഡനാതീതമായ സംഭവമായി അവതരിപ്പിക്കുന്നത്. ചലനമില്ലാത്തതിനെ ചലിപ്പിക്കുന്നത് തന്റെ ദൈവമാണെന്ന ശാസ്ത്രീയ അറിവ് ഹുസ്സയിന്‌ ലഭിച്ചത് വെളിപാടിലൂടെയാകണം   " . മതദര്‍ശനത്തെപ്പറ്റി നിരീശ്വരവാദികള്‍ക്ക് അറിയില്ലെന്ന് പണ്ടേ ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ശാസ്ത്രത്തെപ്പറ്റിപ്പോലും അവര്‍ക്കറിയില്ല എന്നത് ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞു. താപഗതിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരണം "വെളിപാടിലൂടെ ലഭിച്ചതാകണം" എന്നു പരിഹസിക്കണമെങ്കില്‍ നിരീശ്വരവാദികള്‍ എത്രമാത്രം വിവരദോഷികളാവണം!"

ക്വാണ്ടം ഗ്രാവിറ്റിയുടെ അടിസ്ഥാനത്തില്‍ പ്രപഞ്ചത്തിന്‌ സ്വയം ചലനശേഷിയാര്‍ജിക്കാമെന്ന് ശാസ്ത്രം പറയുമ്പോള്‍ അതിന്‌ തള്ളല്‍കാരനെ അന്വേഷിച്ചുനടക്കുന്ന വെളിപാടിനെ വെളിപാടെന്നല്ലാതെ പിന്നെന്ത്‌ വിളിക്കണം? താപഗതികനിയമമനുസരിച്ചാണ്‌ താന്‍ പ്രപഞ്ചം നിര്‍മിച്ചതെന്ന് അല്ലാഹു എവിടെയും പറഞ്ഞതായി അറിവില്ല. ശാസ്ത്രത്തെക്കുറിച്ച് അള്ളാവാദികള്‍ക്ക് ഒന്നുമറിയില്ലെന്ന് പണ്ടേ എല്ലാവര്‍ക്കും അറിവുള്ളതാണ്‌. എന്നാല്‍ കിതാബ് ദര്‍ശനത്തെപ്പറ്റിയും അവര്‍ക്ക് ഒന്നുമറിയില്ല എന്ന് ഈ വെളിപാട് വ്യക്തമാക്കുന്നു.

"എല്ലാറ്റിനും കാരണമായ  കാരണമില്ലാത്തവന്‍ എന്ന വാദത്തെ നിരൂപണം ചെയ്തത് നോക്കുക.
സുശീല്‍ കുമാര്‍ എഴുതുന്നു "ഒരു കാര്യത്തിന്‌ ഒരു കാരണമല്ല, പല കാരണങ്ങള്‍ ഉണ്ടാകാം. മേശയുണ്ടായതിന്‌ ആശാരി എന്ന കാരണം മാത്രം പോര. അതിന്‌ മരം, വാള്‍, ഉളി, ചുറ്റിക, ആണി, മറ്റുപകരണങ്ങള്‍, തുടങ്ങിയവ കൂടി വേണം. അപ്പോള്‍ എല്ലാറ്റിന്റെയും കാരണം ആരാണോ അവനാണ്‌ ദൈവം എന്ന തെളിവ്‌ ഒന്നുകൂടി പരിഷ്കരിക്കേണ്ടിവരും."
എല്ലാറ്റിന്റേയും കാരണം എന്നു പറഞ്ഞാല്‍ തന്നെ ഒന്നിലേറെ കാര്യങ്ങളുടെ കാരണമെന്നല്ലേ അര്‍ത്ഥം? ഈ വാദം ഒന്നിലേറെ കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ ഖണ്ഡിക്കപ്പെടുകയല്ല സ്ഥിരീകരിക്കപ്പെടുകയാണെന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി പോലും സുശീല്‍ കുമാറിനില്ലാതെ പോയല്ലോ"

എല്ലാറ്റിനും കൂടി ഒരു കാരണം എന്ന വാദം പ്രകൃതിവിരുദ്ധവും പ്രപഞ്ചവിരുദ്ധവുമാണ്‌. പ്രപഞ്ചത്തിലെ എവിടേയും ഒരു കാര്യത്തിന്‌ ഒരൊറ്റ കാരണം കാണാന്‍ കഴിയില്ല. പിന്നെങ്ങനെ പ്രപഞ്ചത്തിന്റെ കാരണം ഒന്നാകും? കാരണം ഒന്നു മാത്രമേ ഉള്ളുവെന്ന് ഹുസ്സൈന്‌ ഏത് ആറാക്ലാസിലെ കുട്ടിയാണ്‌ പറഞ്ഞുതന്നത്? ഏത് ശാസ്ത്രസിദ്ധാന്തപ്രകാരമാണ്‌ ഈ അവകാശ വാദം? ഏത് ശാസ്ത്രജ്ഞനാണ്‌ അക്കാര്യം കണ്ടെത്തിയത്? വ്യക്തമായ മറുപടി പറയാനില്ലെങ്കില്‍ ഞഞ്ഞാമിഞ്ഞ പറഞ്ഞ് തടിതപ്പുന്ന ഏര്‍പ്പാട് ഇവിടെ വേണ്ട. മറുപടി പറയൂ.

"പ്രപഞ്ചത്തിലെ കാര്യകാരണങ്ങളുടെ പിന്നോട്ടുള്ള ശൃംഘല നോക്കിയാല്‍ ഇവക്കെല്ലാം വിശദീകരണമായി ഒരു ആത്യന്തികമായ ആദി കാരണത്തെ സങ്കല്‍പ്പിക്കുന്നതാണ് യുക്തിപരം എന്ന ന്യായമാണ് അക്വിനാസ് മുന്നോട്ടുവച്ചത്. ഈ ആത്യന്തിക കാരണത്തിനും കാരണമുണ്ടെന്നു വന്നാല്‍ സ്വാഭാവികമായും അത് ആത്യന്തിക കാരണം അല്ലാതാവും. അതുകൊണ്ടാണ് എല്ലാറ്റിനും കാരണമായ കാരണമില്ലാത്തവന്‍ എന്നു സിദ്ധാന്തിച്ചത്."

എങ്ങനെയുണ്ട് ബുദ്ധി? ആത്യന്തിക കാരണത്തിന്‌ മറ്റൊരു കാരണമുണ്ടായാല്‍ അത് ആത്യന്തിക കാരണമല്ലാതാകും. ആ പ്രശ്നം ഒഴിവാക്കാന്‍ ഒറ്റകാരണം എന്ന് സിദ്ധാന്തിച്ചു. സംഗതിശരിതന്നെയെങ്കിലും ഇത് പച്ചയ്ക്ക് വിളിച്ചുപറയാന്‍ അസാമാന്യ തൊലിക്കട്ടിതന്നെ വേണം. ദാര്‍ശനികനിലവാരത്തിന്റെ ഒരു ഊക്ക് നോക്കണേ?

കൃസ്ത്യന്‍ പാതിരിയുടെയും മുക്രിശാസ്ത്രജ്ഞന്റെയും യുക്തിപരത എന്ത് എന്നതല്ല പ്രശ്നം. താപഗതികവും, കണികകളുടെ ചലനമില്ലായ്മയുമെല്ലാം ഉള്ളം കയ്യിലെടുത്ത അമ്മാനമാടുന്നയാള്‍ക്ക് ആദികാരണം ഒന്നുമാത്രം മതി എന്ന് സ്ഥാപിക്കാന്‍ അക്വിനാസ് ശരണം. സാമാന്യബുദ്ധിയെന്നാല്‍ എന്താണെന്ന് ഇപ്പോള്‍ മനസ്സിലായി.

പ്രപഞ്ചത്തില്‍ ഒരു കാര്യത്തിനും ഒറ്റകാരണം മാത്രമല്ല ഉള്ളതല്ലെന്നിരിക്കെ കാര്യകാരണങ്ങളുടെ സഞ്ചയമായ പ്രപഞ്ചത്തിനുമാത്രം ഒരേയൊരു കാരണം മതി എന്ന് വിളിച്ചുപറയാന്‍ ഗ്രഹണശേഷിക്ക് അസാമാന്യ തകരാറുതന്നെ വേണം. അതിനാല്‍ ദൈവം പ്രകൃതിവുരുദ്ധവും പ്രപഞ്ചവിരുദ്ധവുമാണ്‌.

മസ്തിഷ്കത്തിന് ഘടനാപരമായി തകരാറുള്ളവരുടെ കൂട്ടായ്മയാണോ മുക്രിവാദ സംഘങ്ങള്‍ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?

താനിതൊന്നും കൈകാര്യം ചെയ്തില്ല എന്ന് മറ്റുള്ളവര്‍ ധരിച്ചാലോ എന്ന ആശങ്കയുള്ളതുകൊണ്ടാകാം മൂന്നാമത്തെ തെളിവായ പ്രാപഞ്ചികവാദത്തെപ്പറ്റി നാലു വരികള്‍ മാത്രം എഴുതി സുശീല്‍ കുമാര്‍ രക്ഷപ്പെട്ടത്. ഡോക്കിന്‍സിന്റെ ഈ ഒരൊറ്റ വാദത്തെ ഇരുപതിലേറെ ഖണ്ഡികകളിലൂടെ തലങ്ങും വിലങ്ങും ഞാന്‍ ഖണ്ഡിച്ചിരുന്നു. പക്ഷേ ഇവക്കെല്ലാമുള്ള സുശീല്‍കുമാറിന്റെ മറുപടികള്‍ വെറും നാലേ നാലു വരികള്‍! മുഖ്യമായ വാദങ്ങളെയൊന്നും പരാമര്‍ശിക്കാതെ "മൂര്‍ത്തമായ പ്രപഞ്ചം ഇല്ലാതിരുന്നപ്പോള്‍ ദൈവം എവിടെയായിരുന്നു എന്ന വിഡ്ഢിച്ചോദ്യത്തെപ്പറ്റി മാത്രമാണ് അദ്ദേഹം എഴുതുന്നത്"
"ദൈവത്തിനു നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമില്ലാത്തതിനാല്‍ 'എവിടെ' എന്ന ചോദ്യം തന്നെ അര്‍ത്ഥശൂന്യമാണ്. മൂര്‍ത്തമായ ഭൌതികവസ്തുക്കള്‍ക്കാണ് നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമായിട്ടുള്ളത്. അമൂര്‍ത്തമായതിന് സ്ഥലം ആവശ്യമില്ല"എന്നു ഞാന്‍ വ്യക്തമാക്കിയിരുന്നു."

തലങ്ങും വിലങ്ങും നൂറുകാളമൂത്രം എഴുതിയാലും എഴുതുന്നത് വിഡ്ഢിത്തരമാണെങ്കില്‍ അതിനെ ഖണ്ഡിക്കാന്‍ നാല്‌ വരി മതിയാകും.

മൂര്‍ത്തമായത് ഭൗതികപ്രപഞ്ചവും അത്‌ നിര്‍മ്മിക്കപ്പെട്ട ദ്രവ്യവുമാണ്‌.  അതിന്‌ സ്ഥിതിചെയ്യാന്‍ സ്ഥലം വേണം. അമൂര്‍ത്തമെന്ന് പറയുന്ന സംഗതികള്‍ ദ്രവ്യജന്യമായവയാണ്‌. വിശപ്പ്, സ്നേഹം, കരുണ, ദേഷ്യം തുടങ്ങിയ മാനുഷിക വികാരങ്ങള്‍ ഉദാഹരണം. ഇതുരണ്ടുമല്ലാതെ ഒരു അമൂര്‍ത്തവുമില്ല. അല്ലാഹു, കരിങ്കുട്ടി, കുട്ടിച്ചാത്തന്‍, മാട, മറുത, മലക്ക്, ചെകുത്താന്‍, ഇതൊക്കെ വെറും സങ്കല്പ്പങ്ങള്‍ മാത്രം. അവ മൂര്‍ത്തമോ അമൂര്‍ത്തമോ അല്ല. അതിനാല്‍ അവനിലനില്‍ക്കാന്‍ സ്ഥലം വേണ്ട. അവ മൂര്‍ത്തമാണെന്ന് പറയുന്നവര്‍ അതിന്റെയും അമൂര്‍ത്തമാണെന്ന് പറയുന്നവര്‍ അതിന്റെയും തെളിവ് നല്‍കാന്‍ ബാധ്യസ്ഥരാണ്‌.

ദൈവം അമൂര്‍ത്തമാണെന്ന് അരെങ്കിലും പറഞ്ഞാല്‍ അത് ഉണ്ട് എന്ന് തന്നെയാണ്‌ അവര്‍ അര്‍ഥമാക്കുന്നത്. അതിനാല്‍ അമൂര്‍ത്തദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലായിരുന്നു എന്നെങ്ങനെ പറയാനാകും എന്ന് ചോദിക്കുന്നതില്‍ യുക്തിവിരിദ്ധതയൊന്നുമില്ല. അമൂര്‍ത്തദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലായിരുന്നു എന്ന് പറയുന്നവനാണ്‌ വിഡ്ഡീ.

അക്വിനാസിന്റെ നാലാമത്തെ വാദം ഇതാണ്:"
താരതമ്യത്തിലധിഷ്ഠിതമായ വാദത്തില്‍ (Argument from Degree) എല്ലാത്തിനും ഭിന്നഗുണനിലവാരമാണുള്ളത്. ഒന്ന് വേറൊന്നില്‍ നിന്ന് വ്യത്യസ്തപ്പെടുന്നത് താരതമ്യം ചെയ്യപ്പെടുമ്പോള്‍ മാത്രമാണ്. ഒരു വലിയ വരയുടെ സമീപം കുറേക്കൂടി വലിയൊരു വര വരയ്ക്കുമ്പോള്‍ ആദ്യവര ചെറുതായിപ്പോകും. ഇതുപോലെയാണ് താരതമ്യത്തിന്റെ പോക്ക്. പ്രപഞ്ചത്തിലുള്ള ഒന്നും പൂര്‍ണമല്ല. പൂര്‍ണമല്ലെന്ന് പറയുമ്പോള്‍ പൂര്‍ണത നിശ്ചയിക്കുന്ന എന്തോ ഒന്ന് ഉണ്ടെന്ന് വരുന്നു. എങ്കിലേ പൂര്‍ണത ഇല്ലെന്നോ ഉണ്ടെന്നോ ആരോപിക്കാനാവൂ. അതിനാല്‍ എല്ലാംകൊണ്ടും പൂര്‍ണമായ ഒന്നുണ്ട്. അതാണ് ദൈവം. മനുഷ്യരിലും നന്മയും തിന്മയുമുണ്ട്. പരമാവധി നന്മയാണ് (maximum good) ദൈവം".

"അക്വിനാസിന്റെ ദര്‍ശനത്തില്‍ ദുര്‍ഗന്ധം സ്ഥായീഗുണമല്ല. ദുഷ് പ്രവൃത്തികള്‍ക്കും ദുര്‍ഗുണങ്ങള്‍ക്കും സ്ഥായീഭാവമില്ല. നന്മയുടെയും സദ്ഗുണത്തിന്റെയും അഭാവമാണ് ഇവക്ക് നിലനില്‍പ്പ് നല്‍കുന്നത്. പിശാച് സ്ഥായീഭാവമുള്ള സൃഷ്ടിയല്ല. അതിനാല്‍ നല്ല ഗുണങ്ങള്‍ക്ക് മാത്രമേ അക്വിനാസ് സ്ഥായിയായ അസ്തിത്വം കല്‍പിക്കുന്നുള്ളൂ. ഈ ഗുണങ്ങളുടെ പരമോന്നത നിലവാരമാണ് ദൈവത്തില്‍ ദര്‍ശിക്കുന്നത്. അതിനാല്‍ അക്വിനാസിന്റെ ദര്‍ശനത്തില്‍ ഡോക്കിന്‍സിന്റെ 'ദുര്‍ഗന്ധവാദം' ഒരു വാദമേയല്ല."

ദുര്‍ഗന്ധം എന്ന പേരില്‍ ഒരു ഗന്ധമില്ല. അത് മണക്കുന്നവന്റെ മനോഭാവം പോലിരിക്കും. ചിലര്‍ക്ക് പോത്തിറച്ചി പാചകം ചെയ്യുന്ന മണം പോലും വേണ്ട, റോഡിലൂടെ ഒരു പോത്ത് നടന്നുപോകുന്നത് കണ്ടാല്‍പോലും അതിന്റെ രുചിയും ഗന്ധവുമോര്‍ത്ത് നാവില്‍ വെള്ളമൂറും, എന്നാല്‍ മറ്റുചിലര്‍ക്ക് പോത്തിറച്ചി പാചകം ചെയ്യുന്ന ഗന്ധം ഓര്‍ക്കുമ്പോഴേ ഓക്കാനം വരും. അപ്പോല്‍ പോത്തിറച്ചിക്ക് സുഗന്ധമൊ ദുര്‍ഗന്ധമോ? ഈ ഒറ്റ ഉദാഹരണം മതി ഹുസ്സൈന്റെ വാദത്തിന്റെ മുനയൊടിയാന്‍. നൂറുവട്ടം തലങ്ങും വിലങ്ങും ഖണ്ഡിച്ചെന്ന് വീരവാദം മുഴക്കുന്നയാളുടെ വദം നോക്കണേ!!!


മനുഷ്യന്‍ ദുര്‍ഗന്ധം മൂലം അടുത്തുപോകാന്‍ മടിക്കുന്ന ചീഞ്ഞളിഞ്ഞ ഒരു ജൈവാവശിഷ്ടത്തില്‍ കാക്കക്കളും കഴുകന്മാരും മല്‍സരിച്ച് ഭക്ഷണം കഴിക്കുന്നത് കാണാം. അതിന്‌ ദുര്‍ഗന്ധമോ അതോ സുഗന്ധമോ?

മനുഷ്യന്‍ തന്റെ നേത്രങ്ങള്‍ കൊണ്ട് കാണുന്ന സുന്ദരമായ നിറങ്ങളുടെ ലോകമാകില്ല മറ്റ് ജിവികള്‍ കാണുന്ന ലോകം. അവയുടെ കണ്ണുകളുടെ വികാസത്തിനനുസരിച്ച് കാഴ്ചയ്ക്ക് വ്യത്യാസങ്ങല്‍ ഉണ്ടാകും. അപ്പോള്‍ സ്ഥായിയായ നന്മയും സ്ഥായിയായ തിന്മയുമില്ലെന്ന് വരുന്നു. അതിനാല്‍ അക്വിനാസിന്റെ ദുര്‍ബലവാദത്തിന്‌ ഡോക്കിന്‍സിന്റെ ദുര്‍ഗന്ധവാദം ധാരാളം.  ഈ വിവരക്കേട്വാദത്തില്‍ തലങ്ങും വിലങ്ങും സമര്‍ത്ഥനം നടത്തുന്നതിന്‌ അണ്‍ലിമിറ്റഡ് വിവരക്കേട് തന്നെ വേണം.

"സൃഷ്ടിവാദികളുടെ ബോധ്യത്തിനടിസ്ഥാനം ശാസ്ത്രം അസന്ദിഗ്ധമായി തെളിയിച്ച പ്രപഞ്ചത്തിലെ ആസൂത്രണമാണ്. ആസൂത്രണം 'തോന്നലാ'ണെന്നല്ല, യാഥാര്‍ഥ്യമാണെന്നാണ് വിവിധ ശാസ്ത്രശാഖകള്‍ സംശയരഹിതമായി തെളിയിച്ചിട്ടുള്ളത്."

ഇതൊരു വല്ലാത്ത ശാസ്ത്രമാണ്‌, ഗൗളിശാസ്ത്രം തന്നെയാകണം. പ്രപഞ്ചത്തില്‍ ആസൂത്രണമുണ്ടെന്ന് ശാസ്തം അസന്ദിഗ്ദമായി തെളിയിച്ചോ? എന്ന്? ഇന്നലെ രാവിലെയോ? ഏത് ശാസ്ത്രജ്ഞന്‍? എന്ന് തെളിയിച്ചു? എവിടെ തെളിയിച്ചു? അതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാം? ഇത് താപഗതികത്തിലെ എത്രാമത്തെ നിയമമായിട്ട് വരും. പൂജ്യാമത്തെ നിയമം ഇതല്ലല്ലോ?


"സുശീല്‍ കുമാറിനു പിണഞ്ഞ വിഡ്ഢിത്തം ചൂണ്ടിക്കാട്ടിയാല്‍ മറ്റു നിരീശ്വരവാദികള്‍ക്കു മനസ്സിലാകും. പക്ഷേ, സുശീല്‍ കുമാറിനു മാത്രം മനസ്സിലാവില്ല എന്നതാണു സ്ഥിതി. "ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നു സമ്മതിക്കണമെന്ന് സുശീല്‍ കുമാറല്ലാതെ ലോകചചരിത്രത്തില്‍ മറ്റാരെങ്കിലും പറഞ്ഞതായി അറിവില്ല"എന്നു ഞാനെഴുതിയിരുന്നു. ഇതും ശരിതന്നെയെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നതു കാണുക  :"മേശയില്‍ പേനയുണ്ടെന്നോ ഇല്ലെന്നോ വിശ്വസിക്കണമെങ്കില്‍ മേശ എന്നും പേന എന്നും പേരില്‍ രണ്ട് വസ്തുക്കള്‍ ഉണ്ട് എന്നു സങ്കല്പിച്ചാല്‍ മതിയാകില്ല; അവ ഉണ്ട് എന്ന് സമ്മതിക്കുകതന്നെ വേണം. "
"ഒന്നാമതായി, മേശയും പേനയും ഉണ്ടോ എന്ന തര്‍ക്കമേ ആര്‍ക്കിടയിലും ഉണ്ടായിട്ടില്ല. ദൈവം ഉണ്ടോ ഇല്ലേ എന്ന തര്‍ക്കത്തിനിടയിലാണ് സുശീല്‍ കുമാര്‍ ഇങ്ങനെയൊരഭിപ്രായം എഴുതിയത്. 
രണ്ടാമതായി, പേനയെന്നൊരു സാധനം ഇല്ലെന്നു കരുതുന്നവരും ഉണ്ടെന്നു കരുതുന്നവരും തമ്മില്‍ സംവാദം നടക്കുന്നുവെന്നിരിക്കട്ടെ. പേനയില്ലെന്നു വിശ്വസിക്കണമെങ്കില്‍ പേന യഥാര്‍ത്ഥത്തില്‍ തന്നെ ഉണ്ടെന്ന് അംഗീകരിക്കണമെന്നു സുശീല്‍ കുമാര്‍ വാദിക്കുമോ? എങ്കില്‍, ദൈവം യഥാര്‍ത്ഥത്തില്‍ തന്നെ ഉണ്ടെന്ന്  അംഗീകരിച്ചുകൊണ്ടാവുമോ സുശീല്‍ കുമാര്‍ ദൈവത്തെ നിഷേധിക്കുന്നത്?"
ഖണ്ഡിക്കുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം തലങ്ങും വിലങ്ങും, തലയും വാലുമുണ്ടാകരുതെന്ന് മാത്രം.

1. "ഒന്നാമതായി, മേശയും പേനയും ഉണ്ടോ എന്ന തര്‍ക്കമേ ആര്‍ക്കിടയിലും ഉണ്ടായിട്ടില്ല. 

2.രണ്ടാമതായി, പേനയെന്നൊരു സാധനം ഇല്ലെന്നു കരുതുന്നവരും ഉണ്ടെന്നു കരുതുന്നവരും തമ്മില്‍ സംവാദം നടക്കുന്നുവെന്നിരിക്കട്ടെ."

ഒന്നാമതായി "പേനയും മേശയും ഉണ്ടോ എന്ന തര്‍ക്കം തന്നെയില്ല." പിന്നെ രണ്ടാമതായെങ്ങനെ "പേനയെന്നൊരു സാധനം ഉണ്ടെന്ന് കരുതുന്നവരും ഇല്ലെന്ന് കരുതുന്നവരും" ഉണ്ടാകും? മണ്ടത്തരങ്ങള്‍ ഇത്രമാത്രം അണ്‍ലിമിറ്റഡായി എഴുന്നെള്ളിക്കരുത്. ഹുസ്സൈന്‌ സംഗതി ഇനിയുമങ്ങ് മനസ്സിലായില്ല. തര്‍ക്കശാസ്ത്രത്തിന്റെ ആ ബാലപാഠം ഒന്നുകൂടിയൊന്ന് മനസ്സിരുത്തി പഠിച്ചിട്ട് വരൂ. അതിനുശേഷം വാദിക്കാം.

അറിയുന്ന കാര്യങ്ങളെ ആധാരമാക്കിയേ അറിയാത്ത കാര്യങ്ങളെ വിശദീകരിക്കാനാകൂ. അല്ലെന്നുറപ്പുണ്ടെങ്കില്‍ ഹുസൈന്‍ ഇതൊന്ന് തെളിയിച്ചുതരൂ.

"ഗ്ലാംഗ്ലിംഗ്ലും" ആണ്‌ ഈ ലോകത്തിന്റെ നാഥന്‍ എന്ന് ഞാന്‍‍ പറയുന്നു. സെമിറ്റിക് ദൈവങ്ങളെയെല്ലാം സൃഷ്ടിച്ചത് ഇദ്ദേഹമാണ്‌. അല്ലെന്ന് തെളിയിച്ചുതരൂ. ഇതൊരു വെല്ലുവിളിയാണ്‌. 

"പ്രപഞ്ചത്തിനു നല്‍കാവുന്ന യുക്തിപരമായ വിശദീകരണം നാസ്തികവാദമാണോ ആസ്തികവാദമാണോ എന്ന ചര്‍ച്ചയില്‍ ദൈവത്തിന്റെ പൊതുവായ(General) സങ്കല്‍പ്പമാണ്  പരിശോധിക്കപ്പെടുക; വിഭിന്ന (Particular)ദൈവസങ്കല്‍പ്പങ്ങള്‍ , ദൈവസങ്കല്‍പ്പങ്ങളുടെ താരതമ്യ പഠനത്തിലാണു വരുന്നത്. ചക്കപ്പുഴുക്കിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ചക്കയേയും പുഴുക്കിനെയും കുറിച്ചു ചര്‍ച്ചയാകാം. പായസത്തെപ്പറ്റി ആരും ചര്‍ച്ച ചെയ്യാറില്ല."

സസ്തനികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോല്‍ ഏതെല്ലാമാണ്‌ സസ്തനികള്‍ എന്ന് ചോദ്യം വരും. അതുപോലെ ദൈവസങ്കല്പത്തെക്കുറിച്ച ചര്‍ച്ചയില്‍ ഏതെല്ലാമാണ്‌ ദൈവങ്ങള്‍ എന്ന ചര്‍ച്ച അനിവാര്യം. ചക്കപ്പുഴുക്കിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ചക്കയും പുഴുക്കും ചര്‍ച്ചചെയ്യാം. അസ്തികവാദം എന്ന് വെച്ചാല്‍ ദൈവം സൃഷ്ടിച്ചതാണ്‌ എന്ന വാദമാണല്ലോ? അതിനാല്‍ അവിടെ ദൈവത്തെക്കുറിച്ചും ചര്‍ച്ചയാകാം. ദൈവമില്ലാത്ത ആസ്തികവാദമോ?

പ്രപഞ്ചത്തിനു നല്‍കാവുന്ന വിശദീകരണവും ദൈവസങ്കല്പ്പങ്ങളും ചക്കപ്പുഴുക്കും പായസവും പോലെ വ്യത്യസ്തമാണോ? അത് സമ്മതിച്ചാല്‍ പ്രശ്നവും തീര്‍ന്നു. പ്രപഞ്ചവും മതദൈവസങ്കല്പങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. അത് കടലും കടലാടിയും പോലെ വ്യത്യസ്തം. സമ്മതമാണോ?

കൃസ്ത്യന്‍ സൃഷ്ടിവാദം കോപ്പിയടിച്ച് വീരവാദം മുഴക്കുകയും ഇസ്ലാമിക അടിമത്തവ്യവസ്ഥയെ അംഗീകരിച്ച് ദിനേന അഞ്ചുവട്ടം തല നിലത്തുകുത്തി അല്ലാഹുവിനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നയാള്‍ക്ക് അല്ലാഹുവിനെക്കുറിച്ചുള്ള ചര്‍ച്ച അസഹ്യം. കഷ്ടം.

സാമാന്യ ബുദ്ധിയെങ്കിലുമുള്ള ആര്‍ക്കും ഗ്രാഹ്യമാവുന്ന ഇക്കാര്യം ഗ്രഹിക്കാനാകാത്ത വിധം നിലവാരത്തകര്‍ച്ച ബാധിച്ച ഒരു വിഭാഗമായി അള്ളാവാദികള്‍ മാറിക്കഴിഞ്ഞിട്ടുണ്ട് . എത്ര  വിശദീകരിച്ചാലും ഗ്രാഹ്യമാകാത്തവര്‍ അള്ളാവാദത്തിനു് ഒരു 'മുതല്‍'ക്കൂട്ടു തന്നെ!

"അല്ലാഹുവിനെയും മുഹമ്മദ് നബിയേയും നാലു തെറി പറയാന്‍ കിട്ടുന്ന ഒരു സന്ദര്‍ഭവും പാഴാക്കത്തവരെന്നു മാത്രമല്ല കൂടുതല്‍ ചാന്‍സും തേടി നടക്കുന്ന അവര്‍ക്ക് ഇതു സഹിക്കാനാവുന്നില്ല. യുക്തിയോ ശാസ്ത്രമോ അല്ല ഉള്ളിന്റെയുള്ളില്‍ അടിഞ്ഞുകിടക്കുന്ന കാളകൂട വര്‍ഗീയ വിഷമാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്."

മുഹമ്മദിനെ ഞാന്‍ ഇതുവരെ ചര്‍ച്ചയില്‍ എടുത്തിരുന്നില്ല. അത് ചര്‍ച്ചയില്‍ എടുത്തിട്ട് ആരെങ്കിലും അതിനെ വിമര്‍ശിച്ചാല്‍ അവരുടെ കയ്യും കാലും തലയുമൊക്കെ വെട്ടാനുള്ള ചാര്‍സ് ഒരുക്കാനുള്ള ഗൂഢശ്രമമാണൊ ലേഖകന്‍ നടത്തുന്നതെന്ന് സംശയമുണ്ട്. ചതിക്കല്ലേ സര്‍....

"ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട യുക്തിഭദ്രമായ സമീപനം എന്ന നിലയ്ക്കാണ് ഞാന്‍ ഈ നിലപാടു വ്യക്തമാക്കിയത്. എനിക്ക് ശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും മാത്രമല്ല മതത്തിലും രാഷ്ട്രാന്തരീയ സംഭവങ്ങളില്‍ വരെയും സ്വന്തം കാഴ്ച്ചപ്പാടുണ്ടെന്നും അവയൊക്കെ അവതരിപ്പിക്കേണ്ട സന്ദര്‍ഭങ്ങളില്‍ വേണ്ടവിധം അവതരിപ്പിക്കാന്‍ മടിയില്ലെന്നും വ്യക്തമാക്കട്ടെ."

ഇത് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നില്ലെങ്കില്‍ പ്രശ്നമാകും. ഈ ചര്‍ച്ചയില്‍ പറ്റില്ലെങ്കിലും ഞമ്മ അതിന്റെയൊക്കെ അടിമയാണെന്ന് ചിലരെയെല്ലാം ബോധ്യപ്പെടുത്തയാലല്ലേ സംഗതി ഗുണം പിടിക്കൂ.!!

"ഇതേ മനോഭാവത്തോടെയുള്ള സുശീല്‍ കുമാറിന്റെ വരികള്‍ നോക്കൂ: "സംഗതിയുടെ കിടപ്പ് അങ്ങനെയൊക്കെയാണെങ്കിലും അല്ലാഹുവിനെപറ്റി ചോദിച്ചപ്പോള്‍ തനി നിറം പുറത്തുവന്നു. അല്ലാഹു എന്നത് പല ദൈവങ്ങളില്‍ ഒന്നല്ലെന്നും അത് GOD എന്ന ഇംഗ്ലീഷ് വാക്കിന്റെ അറബി വിവര്‍ത്തനമാണെന്നുമാണ്‌ വാദം."

"എന്നാല്‍ വിഡ്ഢിച്ചോദ്യങ്ങള്‍ ഉന്നയിച്ച് ഈ വിവരക്കേടുകളൊക്കെയും മാലോകരെ അറിയിക്കേണ്ട കാര്യമെന്ത് എന്നെങ്കിലും ഇവര്‍ക്കാലോചിച്ചുകൂടേ? സുശീല്‍ കുമാര്‍ തുടരുന്നു: " എന്നാല്‍ ചാത്തനും മാടനും മരുതയും, അയ്യപ്പനുമൊന്നും അങ്ങനെയല്ല, അവര്‍ 'മുപ്പത്തിമുക്കോടി'യില്‍ വരും. അല്ലാഹുവിന്റെ ഇംഗ്ലീഷ് വാക്ക് GOD  ആണെങ്കില്‍ പരമേശരന്റെ അറബിവാക്ക്‌ അല്ലാഹുവാകുമല്ലൊ?" എന്നാണു സംശയം. സംശയമില്ല, അല്ലാഹു തന്നെ. ബൈബിളിന്റെ അറബി വിവര്‍ത്തനത്തില്‍  ദൈവ(God)ത്തിന് അല്ലാഹു എന്നു തന്നെയാണ് ബൈബിള്‍ പണ്ഡിതന്മാര്‍ ഉപയോഗിച്ചിട്ടുള്ളതെന്ന വിവരമുണ്ടായിരുന്നുവെങ്കില്‍ ഇത്തരം വിഡ്ഢിച്ചോദ്യങ്ങള്‍ ഉന്നയിക്കുമായിരുന്നോ?"

"പക്ഷേ, പാര്‍വതിയുടെ അറബി വാക്ക് ഏതാണാവോ "എന്നും സുശീല്‍കുമാറിനു സംശയമുണ്ട്. അല്ലാഹു അല്ല എന്നതില്‍ സംശയമില്ല. (അറബി പണ്ഡിതന്മാര്‍ വ്യക്തമാക്കുമെന്നു പ്രതീക്ഷിക്കാം).

ഹൊ! അപ്പോള്‍ ഹുസ്സൈന്‍ ഒരു അറബി പണ്ഡിതനല്ലേ? എന്ന് ധരിച്ചാണ്‌ ചോദിച്ചുപോയത്. വിഡ്ഢികളോട് ചോദിക്കുന്ന ചോദ്യത്തെയല്ല വിഡ്ഢിച്ചോദ്യമെന്ന് പറയുക എന്ന് വിഡ്ഢികള്‍ക്കറിയില്ലേ?

"പ്രപഞ്ചത്തിന്റെ വിശദീകരണം (Universe does not explain itself , Nature is a fact not an explanation എന്നൊക്കെ ദാര്‍ശനികന്മാര്‍ പറയാറുണ്ട്) പ്രപഞ്ചാതീതമാകണം എന്ന് മനുഷ്യന്റെ യുക്തിബോധം സൂചിപ്പിക്കുന്നു. നിരീശ്വരവാദികള്‍ക്ക് അങ്ങനെയൊരു യുക്തിയില്ലെങ്കില്‍ അവര്‍ ആധുനിക അന്ധവിശ്വാസികളാണെന്നു തെളിയുമെന്നല്ലാതെ ആസ്തിക്യവാദം യുക്തിരഹിതമാണെന്നു വരുന്നില്ല. ഒരു സിസ്റ്റത്തെയും ആ സിസ്റ്റം കൊണ്ടു വിശദീകരിക്കാനാവില്ല. വിശദീകരണം സിസ്റ്റത്തിനതീതമായിരിക്കും. അതുകൊണ്ടാണ് ഭൌതിക പ്രപഞ്ചത്തിന്റെ വിശദീകരണം ഭൌതീകാതീതമാണെന്നു പറയുന്നത്."

ദാര്‍ശനികന്മാര്‍ ഇതുമാത്രമല്ല മറ്റുപലതും പറയാറുണ്ട്. “Full of sound and fury signify nothing.” അതുകൊണ്ട് ആസ്തിക്യവാദം യുക്തിസഹിതമാകുമോ? ഏതൊരു സിസ്റ്റത്തെയും സിസ്റ്റം കൊണ്ടേവിശദീകരിക്കാനാകൂ. വയറിന്‌ അസുഖം വന്നാല്‍ ഡോക്റ്റര്‍ വയറ് പരിശോധിച്ചിട്ടാണ്‌ രോഗനിര്‍ണയം നടത്തുന്നത്. പ്രശ്നം വെച്ചുനോക്കിയിട്ടല്ല. തലവേദന വന്നാല്‍ തല പരിശോചിച്ച് രോഗനിര്‍ണയം നടത്തി അസുഖം മനസ്സിലാക്കി മരുന്ന് കൊടുക്കും. അല്ലാതെ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചിട്ടല്ല. കമ്പ്യൂട്ടര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കാന്‍ അതിന്റെ പെട്ടി മാത്രം മതിയാകില്ല. അതിനുള്ളിലുള്ള ഓരോ ഉപകരണവും ഓരോ സിസ്റ്റമാണ്‌. ഇതുകൂടാതെ കമ്പ്യൂട്ടര്‍ റൂമില്‍ ശരിയായ താപനിലയും പ്രഷറുമൊക്കെയുണ്ടെങ്കിലേ അത് പ്രവര്‍ത്തിക്കൂ. ഒരു സിസ്റ്റം ഒരു പാട് സിസ്റ്റങ്ങളുടെ കൂട്ടായ്മയാണ്‌.യഥാര്‍ത്ഥ സിസ്റ്റം ഒന്നേയുള്ളു; അത് ഈ പ്രപഞ്ചമാണ്‌(പ്രപഞ്ചങ്ങളാണ്‌) കമ്പ്യൂട്ടറിന്റെ വിശദീകരണം ഭൗതീകാതീതമല്ല, അതുപോലെ പ്രപഞ്ചത്തിന്റെയും. ഭൗതികാതീതം എന്ന വാക്കുതന്നെ ചര്‍ച്ചയ്ക്കെടുക്കാന്‍ കൊള്ളില്ല. അത് ശാസ്ത്രീയമല്ല, അത് പകൃതിവിരുദ്ധമാണ്‌. അത് മുക്രിസദസ്സുകളില്‍ ചര്‍ച്ചചെയ്യുക.

"ഫ്രീഡ് മാന്‍ ഗ്രാഫില്‍ അനന്തതയെ പൂജ്യമായോ പൂജ്യത്തെ അനന്തതയായോ സങ്കല്‍പ്പിച്ചിട്ടില്ല. ഏതു ഗണിതശാസ്ത്രത്തിലാണ് അനന്തതയെ പൂജ്യമായി കണക്കാക്കുന്നതെന്നു സുശീല്‍ കുമാര്‍ വ്യക്തമാക്കുമോ?
(എന്റെ ശാസ്ത്രാടിസ്ഥാനത്തിലുള്ള വാദങ്ങള്‍ നേരിടാനാകാതെ വിരണ്ടുപോയ സുശീല്‍ കുമാര്‍ അതൊക്കെ 'ഗൌളിശാസ്ത്ര'മാണെന്നു പരിഹസിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്).ഗൌളിശാസ്ത്രത്തില്‍പ്പോലും അനന്തതയെ സൂചിപ്പിക്കാന്‍ പൂജ്യം ഉപയോഗിക്കാറില്ലെന്ന കാര്യം സുശീലിനറിയുമോ? സുശീലിന്റെ ശാസ്ത്രം ഗൌളിശാസ്ത്രത്തിന്റെ നിലവാരം പോലും ഇല്ലാത്തതാണെന്ന് ഇതിലൂടെ തെളിഞ്ഞില്ലേ? കഷ്ടം!"

നമ്പറിട്ട് നിരത്തുന്ന ലേഖനത്തില്‍ ഇത് എത്രാം തവണയാണ്‌ ഫ്രീഡ് മാന്‍ ഗ്രാഫ് വരുന്നതെന്ന് ഹുസ്സൈന്‍ നോക്കിയോ? ഫ്രീഡ് മാന്‍ ഗ്രാഫിനെക്കുറിച്ചെഴുതുമ്പോള്‍ അത്‌ ഒരു നമ്പറില്‍ ഒതുക്കിക്കൂടേ? അതുകൊണ്ടാണ്‌ കാലമൂത്രം എന്ന് പ്രയോഗിക്കേണ്ടിവന്നത്.

ഫ്രീഡ് മാന്‍ ഗ്രാഫ് പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള ഒരു പരികല്പനയാണ്‌. ഫ്രീഡ്മാന്‍ വ്യത്യസ്തമായ മൂന്ന്‌ മാതൃകകളും അതിനുമൂന്ന് ഗ്രാഫുകളും ഹാജരാക്കുന്നുണ്ട്. പ്രപഞ്ചാരംഭത്തില്‍ ദ്രവ്യത്തിന്റെ പിണ്ഡം അനന്തമായിരുന്നു എന്നത് എന്റെ കണ്ടെത്തലൊന്നുമല്ല, അത് ശാസ്ത്രത്തിന്റെ നിഗമനങ്ങളാണ്‌. പ്രപഞ്ചം നിലവില്‍ വന്ന ശേഷമാണ്‌ പ്രപഞ്ചനിയമങ്ങള്‍ ഉണ്ടായതെന്ന് ഹുസ്സൈന്‍ വാദിക്കുന്നു. ഗണിതം ഈ പ്രപഞ്ചത്തിലെ നിയമത്തെ അടിസ്ഥാനമാക്കിയ ശാസ്ത്രമാണ്‌. അപ്പോള്‍ ഈ പ്രപഞ്ചത്തിലെ പൂജ്യം പ്രപഞ്ചമുണ്ടാകും മമ്പത്തെ പൂജ്യവും ഒന്നുതന്നെയാണെന്ന അറിവ് എവിടെനിന്നാണ്‌ കിട്ടിയത്. അറിയാവുന്ന കാര്യത്തേക്കാള്‍ അറിയാത്ത കാര്യത്തിലാണ്‌ എപ്പോഴും മുക്രിശാസ്ത്രജ്ഞര്‍ക്ക് താല്പര്യം. അറിയാത്തിടത്താണല്ലോ ദൈവത്തെ കെട്ടിയിടാന്‍ സൗകര്യം!

"ഭൌതികനിയമങ്ങള്‍ പോലും ഇല്ലാതിരിക്കെ ഭൌതികനിയമങ്ങള്‍ക്കനുസരിച്ച് പ്രപഞ്ചം സ്വയം ഉണ്ടാകുന്നതെങ്ങനെ? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഡോക്കിന്‍സോ മറ്റേതെങ്കിലും നിരീശ്വര ബുദ്ധിജീവികളോ തൃപ്തികരമായ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. സൃഷ്ടിവാദം മാത്രമാണ് തൃപ്തികരമായ വീക്ഷണമെന്ന് ആധുനിക-ആധുനികാനന്തര ശാസ്ത്രം പഠിച്ചാല്‍ ബോധ്യമാകും. എന്നാല്‍ അല്പ്പജ്ഞാനികളുണ്ടോ ഇതറിയുന്നു"

ഭൗതികത്തിന്റെ നിയമം എപ്പോഴും ഭൗതികം തന്നെയായിരിക്കും. അത് ഈ പ്രപഞ്ചത്തിലെ ഭൗതികനിയമാണോ, അതിനു മുമ്പത്തെ പ്രപഞ്ചത്തിലെ നിയമമാണോ എന്നൊക്കെ ശാസ്തം വിശദമായി കണ്ടെത്തട്ടെ. അതിനുമുമ്പ് തന്നെ സൃഷ്ടിവാദ്ം മാത്രമാണ്‌ വിശദീകരണമെന്ന് തീരുച്ചാലോ? ഇതാണ്‌ അല്പജ്ഞാനികളുടെ കുഴപ്പം. പക്ഷേ സൃഷ്ടിവാദം മാത്രമാണ്‌ തൃപ്തികരമായ ഉത്തരമെന്ന് ഏത് ആധുനിക ആധുനികോത്തര ശാസ്ത്രമാണ്‌ പറയുന്നത്? അത് ഗൗളിശാസ്ത്രം തന്നെയാകും.

സൃഷ്ടിവാദം മാത്രമാണ്‌ ഉത്തരമെങ്കില്‍ ദൈവലീലയായ പരിണാമത്തെ എന്ത് ചെയ്യും മിസ്റ്റര്‍ ഹുസ്സൈന്‍? കഷ്ടം!

"(എന്റെ ശാസ്ത്രാടിസ്ഥാനത്തിലുള്ള വാദങ്ങള്‍ നേരിടാനാകാതെ വിരണ്ടുപോയ സുശീല്‍ കുമാര്‍ അതൊക്കെ 'ഗൌളിശാസ്ത്ര'മാണെന്നു പരിഹസിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്)"

വളരെ ശരിയാണ്‌. വിരണ്ട് വിരണ്ട് കഴിഞ്ഞ ഒരാഴ്ചയായി പനിപിടിച്ച് കിടപ്പായിരുന്നു.

ശാസ്ത്രം പറയുന്നവരെയും ശാസ്ത്രം പഠിക്കുന്നവരെയും എനിക്കിഷ്ടമാണ്‌. ശാസ്ത്രത്തിന്റെ രീതി ജീവിതത്തില്‍ പകര്‍ത്തുന്നവരെയും ശാസ്ത്രബോധമുള്ളവരെയും അതിലേറെ ഇഷ്ടം. പക്ഷേ, ശാസ്ത്രം പഠിക്കുകയും അത് ശാസ്ത്രത്തെത്തന്നെ തള്ളിപ്പറയാനും ശാസ്ത്രവിരുദ്ധമായ മതവാദം പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നവരോട് ഒരു ബഹുമാനവുമില്ല. അത്തരം കപടന്മാരെ നേരിടാന്‍ മൂന്നാം ക്ലാസ് നിലവാരത്തിലുള്ള ശാസ്ത്രം തന്നെ ആര്‍ഭാഢമാണ്‌. ഹുസ്സൈന്‍ കനിഞ്ഞുനല്‍കിയ ആറാം ക്ലാസ് നിലവാരം അത്യാര്‍ഭാഢവും.

സുശീൽ കുമാറിന്റെ ശാസ്ത്ര ജ്ഞാനം ആറാം തരം നിലവാരത്തിലുതാണെന്ന് സ്ഥാപിക്കാനാണ്‌ നമ്മുടെ ശാസ്ത്രജ്ഞൻ രണ്ട് പോസ്റ്റുകൾ തന്നെ ഇറക്കിയിരിക്കുന്നത്. ഏതായാലും എന്റെ കഴിഞ്ഞപോസ്റ്റ് കൊള്ളേണ്ടിടത്തുതന്നെയാണ്‌ കൊണ്ടത് എന്ന് ഇതിൽ നിന്ന് മനസ്സിലാകുന്നു. ഉത്തരം പറയാനില്ലാതാകുമ്പോൾ പറഞ്ഞവനെ തെറിവിളിക്കുന്നതും, തെറിവിളിക്കായി പ്രത്യേകം അളെ ഏർപ്പാടാക്കുന്നതും മനസ്സിലാക്കാൻ പ്രയാസമില്ല. 


മനുഷ്യന്‌ അറിയാൻ കഴിഞ്ഞത് പ്രപഞ്ചമാഹാസാഗരത്തിലെ ഏതാനും തുള്ളികൾ മാത്രം. അറിഞ്ഞുകഴിഞ്ഞ ശാസ്ത്ര-സാങ്കേതിക വിജ്ഞാനത്തിൽ തന്നെ ഈയുള്ളവൻ വെറുമൊരു തൃണമാണെന്ന് സ്വയം ബോധ്യമുവൻ. ആധുനിക ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തെ ഒട്ടൊരമ്പാരപ്പോടെ  നോക്കിക്കാണുകയും പരിമിതികൾ വെച്ചുകൊണ്ടുതന്നെ കഴിയാവുന്നത്ര പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ശാസ്ത്രവിദ്യാർത്ഥിയാണ്‌ ഈയുവൻ. അത് തുറന്നുസമ്മതിക്കാൻ മാനസികപ്രയാസമോ ലജ്ജയോ ഒട്ടുമില്ല.


പക്ഷേ, റിച്ചാർഡ് ഡോക്കിൻസ് മുതൽ സ്റ്റീഫൻ ഹോക്കിങ്ങ് വരെ വിഡ്ഢിത്തം പറയുകയാണെന്ന് വിടുവായത്തം പറയുകയും, താൻ പഠിച്ച ശാസ്ത്രത്തെ വ്യഭിചരിക്കുകയും കൂട്ടിക്കൊടുക്കുകയും, താനൊരു ഇരുപത്തഞ്ചാം ക്ലാസുകാരനാണെന്ന് സ്വയം മേനി നടിക്കുകയും ചെയ്യുന്ന അല്പത്തമനോഭാവത്തോട് സംവാദം നടത്താൻ ഇറങ്ങിപ്പുറപ്പെട്ടതിൽ ഞാൻ അങ്ങേയറ്റം ലജ്ജിക്കുന്നു.

Monday, December 13, 2010

ന്യൂട്രോണും തമോഗര്‍ത്തങ്ങളും പിന്നെ 'മദ്രസ്സാവിദ്യാര്‍ത്ഥികളുടെ' ദൈവവും.

പ്രമുഖ ബ്ലോഗറും ഇസ്ലാമിക പണ്ഡിതനുമായ ജ: എന്‍ എം ഹുസ്സൈന്റെ ഡോക്കിന്‍സ് നിരൂപണമെന്ന കാളമൂത്രത്തിന്റെ മൂന്നാം ഖണ്ഡം പുറത്തുവന്നു. "പ്രകൃതിനിര്‍ധാരണത്തിലൂടെ ജീവജാതികള്‍ സ്വയം ഉരുത്തിരിയുമെന്നും അതിന് ആസൂത്രകന്റെ ആവശ്യമില്ലെന്നുമാണ് ഡോക്കിന്‍സിന്റെ വാദമെന്ന" പ്രസ്താവനയിലൂടെ തുടങ്ങുന്ന പോസ്റ്റില്‍ ഉടനീളം വിഷയസംബന്ധമായ വിശദീകരണത്തിലേറെ ഡോക്കിന്‍സിന്റെ വിവരക്കേട്, അറിവില്ലായ്മ, ബാലപാഠം അറിയായ്ക, വിഡ്ഡീത്തം, അരസികത്വം, അജ്ഞത, നഴ്സറി വിദ്യാര്‍ത്ഥികളുടെ മാനസികവളര്‍ച്ച തുടങ്ങിയ ഗുണഗണങ്ങളെയാണ്‌ നിരൂപണം ചെയ്യുന്നത്.  

ഭൂമി സൂര്യനെ ചുറ്റുന്നത് ഭൂകേന്ദ്രസിദ്ധാന്തത്തെ ദുര്‍ബലമാക്കാനോ?

പ്രകൃതിനിര്‍ധാരണത്തിലൂടെ ജീവജാതികള്‍ സ്വയം ഉരുത്തിരിയുമെന്നത് ഡൊക്കിസിന്റെ കണ്ടുപിടുത്തമല്ല; അത് പരിണാമ സിദ്ധാന്തമാണ്‌. അചേതനലോകത്ത്‌ ആസൂത്രണമുണ്ടെന്നത് മനുഷ്യന്റെ പ്രാഥമികയുക്തിയുടെ തോന്നലാണെന്നും ആ തോന്നല്‍ ആസൂത്രണമുണ്ടെന്നതിന്‌ തെളിവാകുകയില്ലെന്നും കഴിഞ്ഞ പോസ്റ്റില്‍ വിശദമാക്കിയിരുന്നുവല്ലോ? ആസൂത്രണം, സൃഷ്ടി എന്നീ വാക്കുകളുടെ അര്‍ത്ഥവ്യതിയാനം മനസ്സിലാക്കാതെ അവ രണ്ടും പര്യായ പദങ്ങളെന്ന നിലയില്‍ അതില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ആസൂത്രണവും സൃഷ്ടിയും രണ്ടാണ്‌. നിലവിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് സംവിധാനം ചയ്യുന്നതിനെയാണ്‌ ആസൂത്രണം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ നിലവിലില്ലാത്ത ഒന്നിനെ ഉണ്ടാക്കുന്നതാണ്‌ സൃഷ്ടി.

ശാസ്ത്രവും മതവും
ഈ പ്രപഞ്ചത്തില്‍ പുതുതായൊന്നും സൃഷ്ടിക്കപ്പെടുന്നില്ലെന്നിരിക്കെ യാതൊന്നിനും സൃഷ്ടികര്‍ത്താവിനെ അന്വേഷിക്കേണ്ടതില്ല. എന്നാല്‍ ആസൂത്രണം സാധ്യമാണ്‌. മനുഷ്യനിര്‍മ്മിതമായ വിഷയങ്ങളില്‍ മാത്രം. ഉദാഹരണമായി ഒരു വാച്ച്‌ കണ്ടാല്‍ അത് ആരോ ഉണ്ടാക്കിയതാണെന്ന് (സൃഷ്ടിച്ചതല്ല) കരുതുന്നത് സ്വഭാവികം. എന്നാല്‍ മനോഹരമായ ഡിസൈനോടുകൂടിയ ഒരു മാര്‍ബിള്‍ കഷണം കണ്ടാല്‍ അത് ആരു ഉണ്ടാക്കിയതാണ്‌ എന്നാരും ചോദിക്കാറില്ല. ആസൂത്രണം കൃത്യമായും മനുഷ്യനിര്‍മിതവസ്തുക്കളില്‍ ഒതുങ്ങുന്നു എന്ന് സാരം.
മനോഹരമായ ഒരു ഉദ്യാനം കണ്ടാല്‍ അത് ആര്‌ നട്ട് നനച്ചുണ്ടാകിയതാണെന്ന് ചോദിക്കുന്നത് ന്യായം; എന്നാല്‍ സുന്ദരമായ ഒരു കാട് കണ്ടാല്‍ അത് ആരു നട്ടുനനച്ചുവെന്ന്‌ ആരും അന്വേഷിക്കാറില്ല. മനോഹരമായി ഡിസൈന്‍ ചെയ്യപ്പെട്ട ഒരു മരുഭൂമി കണ്ടാലും അത് കാറ്റിനനുസരിച്ച് രൂപം പ്രാപിക്കുന്നു എന്ന് മനസ്സിലാക്കുകയല്ലാതെ അത് ആര് ഡിസൈന്‍ ചെയ്തു എന്നാരും ചോദിക്കാറില്ലല്ലോ? അതിനുമപ്പുറം ഒരു സംവിധയകനെ ആവശ്യമുള്ളവര്‍ക്ക് അത് സങ്കല്പിക്കാന്‍ സ്വതന്ത്യ്രമുണ്ട്. പക്ഷേ അതൊക്കെ പ്രകൃതിനിര്‍ധാരണത്താല്‍ വിശദീകരിക്കപ്പെടണമെന്ന് വാശിപിടിക്കേണ്ടതില്ല. അത്തരം തോന്നലുകളെ ബാലയുക്തി എന്നോ പ്രാഥമികയുക്തി എന്നോ വിവരമുള്ളവര്‍ വിളിക്കും.

പരിണാമം യാദൃശ്ചികമായി സംഭവിക്കില്ലെന്നും പരിണാമത്തിനും ആസൂത്രണം വേണമെന്നും ഏതെങ്കിലും 'പരിണാമവാദികള്‍' പറയാന്‍  തുടങ്ങിയാല്‍ പ്രതിസന്ധിയിലാകുന്ന സിദ്ധാന്തമാണോ പരിണാമവാദം!


എഛ് എം എസ് ബീഗിള്‍ എന്ന പര്യവേഷണകപ്പലില്‍ പര്യടനത്തിനിറങ്ങുമ്പോള്‍ ചാള്‍സ് ഡാര്‍വിന്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയും തികഞ്ഞ മതവിശ്വാസിയുമായിരുന്നു. 
ജര്‍മ്മന്‍ പ്രകൃതിശാസ്ത്രജ്ഞനും സഞ്ചാരിയുമായ അലക്സാണ്ഡര്‍ വോണ്‍ ഹംബോര്‍ട്ടിന്റെ യാത്രാവിവരണത്തില്‍ ആകൃഷ്ടനായ ഡാര്‍വിന്‍, പഠനം പൂര്‍ത്തിയാക്കിയ ശേഷം, ഉഷ്ണമേഖലയുടെ പ്രകൃതിചരിത്രം മനസ്സിലാക്കാനായി, കുറേ സഹപാഠികളോടൊത്ത് ടെനറിഫ് ദ്വീപ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള തയ്യാറെടുപ്പിനായി അദ്ദേഹം, പ്രഖ്യാത ഭൗമശാസ്ത്രജ്ഞനായ ആദം സെഡ്ജ്വിക്കിന്റെ പഠനപരിപാടിയില്‍ ചേരുകയും വേനല്‍ക്കാലത്ത്, വെയിന്‍സിലെ പാറകളുടെ വിശദമായ പഠനത്തില്‍ അദ്ദേഹത്തിന്റെ സഹായയിയാവുകയും ചെയ്തു. പര്യവേഷണത്തിനിറങ്ങുമ്പോള്‍ പരിണാമ സിദ്ധാന്തം കണ്ടുപിടിച്ചുകളയണമെന്നോ അതുവഴി ദൈവത്തെ തകര്‍ത്തുകളയണമെന്നോ അദ്ദേഹം ആഗ്രഹിച്ചിരുന്നു  എന്ന് ചരിത്രമറിയുന്നവര്‍ ആരെങ്കിലും കരുതുമെന്ന് ധരിക്കുന്നതില്‍ ന്യായമില്ല.

പരിണാമം ദൈവത്തിന്റെ 'ലീല'യാണെന്ന് വാദിക്കുന്ന 'പരിണാമവദികള്‍' മാത്രമല്ല, സൃഷ്ടിവാദികളും ഇന്നുണ്ട്. കത്തോലിക്കാ പോപ്പ് പോലും ദൈവം എല്ലാ ജീവജാലങ്ങളെയും ഇന്ന് കാണുന്നവിധം വേറെവേറെ സൃഷ്ടിച്ചതാകാന്‍ വഴിയില്ല, സൃഷ്ടിക്കുശേഷം പരിണമിച്ചുണ്ടായതാകാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടല്ലോ.ഹിന്ദുക്കള്‍ അങ്ങനെ കരുതുന്നേയില്ല. അഹ്മദിവിഭാഗക്കാരും ഇത്തരമൊരു അഭിപ്രായത്തില്‍ എത്തിയിട്ടുണ്ട്. ഇത്തരം അഭിപ്രായങ്ങള്‍ മതവാദികള്‍ ഇക്കാലമത്രയും നഖശിഖാന്തം എതിര്‍ത്ത പരിണാമവാദത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുമ്പോഴുള്ള പിന്തിരിഞ്ഞോട്ടമല്ലാതെ മറ്റൊന്നുമല്ല. ഇത് സൃഷ്ടിവാദത്തിന്റെ വിജയത്തെയല്ല, മറിച്ച്‌ പരിണാമ സിദ്ധാന്തത്തിന്റെ അപ്രമാദിത്തത്തെയാണ്‌ വെളിവാക്കുന്നത്. വീണത് വിദ്യയാക്കി ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിലാണ്‌ നിരീശ്വരവാദികള്‍ എന്നൊക്കെ വിടുവായത്തം എഴുന്നെള്ളിക്കുന്നത് ഭോഷ്ക് മാത്രം. 

പരിണാമം 'ദൈവലീല'യാണെന്ന് ഏതെങ്കിലും 'പരിണാമശാസ്ത്രജ്ഞന്‍' പറഞ്ഞുവെങ്കില്‍ അത് അവരുടെ മനസ്സില്‍ കുടിയിരുത്തപ്പെട്ട ദൈവസങ്കല്പ്പം ഇന്നും ശക്തമായി നിലനില്‍ക്കുന്നുവെന്നതിനുള്ള തെളിവേ ആകുന്നുള്ളു. അല്ലാതെ അതുകൊണ്ട് പരിണാമം ദൈവലീലയാണെന്നതിന്‌ തെളിവാകുന്നില്ല. ഇത്തരം പ്രസ്താവനകള്‍ അവരില്‍ നിന്നുണ്ടാകുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല.

ആസൂത്രണവാദത്തെ ദുര്‍ബലമാക്കാന്‍ കഴിവുള്ള ഏകസിദ്ധാന്തം പ്രകൃതിനിര്‍ധാരണമാണെന്ന പ്രസ്താവന ചിരിക്ക് വകനല്‍കുന്നതാണ്‌. ഭൂമി സൂര്യനെ ചുറ്റുന്നത് ഭൂകേന്ദ്രസിദ്ധാന്തത്തെ ദുര്‍ബലമാക്കുയെന്ന ലക്ഷ്യത്തോടെയാണെന്ന് പ്രസ്ഥാവനയ്ക്കുതുല്യമാണിത്. ആസൂത്രണവാദം സ്വയം തന്നെ ദുര്‍ബലമാണെന്നിരിക്കെ അതിനെ ദുര്‍ബലമാക്കാന്‍ വേറൊരു സിദ്ധാന്തം വേണോ?

"ജീവശാസ്ത്രത്തില്‍ തന്നെ ജീവോല്‍പത്തി വിശദീകരിക്കാന്‍ പ്രകൃതി നിര്‍ധാരണത്തിന് സാധ്യമല്ല" എന്ന വാദം ജീവോല്പത്തയെക്കുറിച്ചുള്ള ധാരണക്കുറവില്‍ നിന്നുമുല്‍ഭവിക്കുന്നതാണ്‌. ജീവന്‍ അജൈവവസ്തുക്കളില്‍ നിന്ന് എങ്ങനെയുണ്ടായെന്ന് ശാസ്ത്രത്തിന്‌ ഇന്നറിയാം. ജീവന്‍ കൃത്രിമമായി പരീക്ഷണശാലയില്‍ നിര്‍മ്മിക്കുന്നതില്‍ ഒരു പരിധിവരെ ശാസ്ത്രം വിജയിച്ചുകഴിഞ്ഞുവല്ലോ? പൂര്‍ണമായും കൃത്രിമമായി തന്നെ ജീവന്‍ സൃഷ്ടിക്കപ്പെടുന്നതിന്‌ അധികകാലമൊന്നും കാത്തിരിക്കേണ്ടിവരില്ല. ജീവോല്പത്തി ജീവശാസ്ത്രവുമായല്ല, രസതന്ത്രവുമായാണ്‌ അടുത്തുനില്‍ക്കുന്നത്. അതിനാല്‍ ജീവോല്പത്തി ജീവശാസ്ത്രപരമായിത്തന്നെ വിശദീകരിക്കണമെന്ന് വാശിപിടിക്കണമെന്നില്ല.

ജീവിലോകത്തിനു പുറത്ത് ആസൂത്രണമുണ്ട് എന്നത് മനുഷ്യന്റെ തോന്നല്‍ മാത്രമാണ്‌. നാം കുറച്ച് സമയത്തേക്ക് കുറച്ച് പ്രദേശത്തെ മാത്രം നിരീക്ഷിക്കുമ്പോള്‍ തോന്നുന്ന പ്രാഥമികയുക്തിയുടെ ഉല്പന്നമായ വെറും തോന്നല്‍. നക്ഷത്രങ്ങള്‍ ജനിക്കുകയും തകരുകയും ചെയ്യുന്ന സ്പേസും, നിരന്തരമായ ഉല്‍കാപതനങ്ങള്‍ നടന്നുകുണ്ടിരിക്കുന്ന ഇതര ഗ്രഹങ്ങളും ഒന്നും പരിഗണിക്കാതെ കാണുന്നതെല്ലാം ആസൂത്രമാണെന്ന് തോന്നുന്നത് തോന്നുന്നവന്റെ കുഴപ്പമാകാനേ വഴിയുള്ളു. അതിന്‌ പരിണാമവാദത്തെ പഴിപറഞ്ഞ് സമയം കളയുന്നതെന്തിന്‌?

ഡാര്‍വിനിസത്തിന്റെ 'ദൗര്‍ബല്യങ്ങളെ' കൊട്ടിഘോഷിക്കാനാണ്‌ കാളമൂത്രസമാനമായ ആദ്യത്തെ ആറ് പാരഗ്രാഫുകള്‍ ചെലവഴിച്ചിരിക്കുന്നത്. ഈ ലോകത്തെയും ജീവജാലങ്ങളെയും ദൈവം 'സൃഷ്ടിച്ച'താണെന്ന് വിശ്വസിക്കുന്ന മതവിശ്വാസികള്‍ പരിണാമമെന്ന 'ദൈവലീല'യിലൂടയാണ്‌ ദൈവം ജീവികളെ ഉണ്ടാക്കിയതെന്നുകൂടി വിശ്വസിക്കുന്നുണ്ടോ എന്നറിയാന്‍ താല്പര്യമുണ്ട്. ഈ രണ്ട് 'ലീല'കളും കൂടി ഒരുമിച്ച് വാഴുമോ?

ദൈവത്തെ 'ഒണ്ടാക്കി'യതാര്‌?

സ്രഷ്ടാവ് ആരംഭമില്ലാത്തവനാണെന്ന് മതപാഠശലകളിലെ വിദ്യാര്‍ത്ഥികള്‍ പോലും 'മനസ്സിലാക്കിയിട്ടുണ്ട്'. അതിനാന്‍ അതിന്റെ ആരംഭത്തെക്കുറിച്ച് ഡൊക്കിന്‍സോ രവിചന്ദ്രനോ ചോദിക്കുന്നത് ഉചിതമല്ലെന്നാണ്‌ ലേഖകന്റെ അഭിപ്രായം. അതേ പോലെ തന്നെ പ്രപഞ്ചത്തിന്‌ ആരംഭമുണ്ട് എന്നതിനാല്‍ അത് സൃഷ്ടിക്കപ്പെട്ടതാണ് എന്നും അവര്‍ 'മനസ്സിലാക്കിയിട്ടുണ്ട്'. 

പ്രപഞ്ചത്തിന്‌ 'ആരംഭമില്ല' എന്ന് നിരീശ്വരവദികള്‍ 'വിശ്വസിക്കുന്നു' എന്ന പലവട്ടം ഛര്‍ദ്ദിച്ച വാദത്തെ വീണ്ടുമെടുത്ത് ചുഴറ്റിക്കൊണ്ടാണ്‌ എഴിതിയതുതന്നെ പലവട്ടം ആവര്‍ത്തിച്ച് ലേഖകന്‍ തന്റെ പാണ്ഡിത്യപ്രകടനം നടത്തുന്നത്. നിരീശ്വരവദം എന്നു പറഞ്ഞാല്‍ താന്‍ പറഞ്ഞുതരുന്നതാണ്‌; അതില്‍ ഡോക്കിന്‍സിനോ, രവിചന്ദ്രനോ മറ്റ്‌ ബ്ലോഗര്‍മാര്‍ക്കോ പോലും വലിയ വിവരമില്ലെന്നും അദ്ദേഹം അര്‍ധശങ്കയ്ക്കിടമില്ലാത്തവിധം വ്യക്തമാക്കുന്നുമുണ്ട്. ലേഖകന്‍ തന്നെ അവതരിപ്പിക്കുന്ന 'നിരീശ്വരവാദത്തെ' അടിസ്ഥാനപ്പെടുത്തിയാണ്‌ അദ്ദേഹം ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകുന്നത്. അത് വളരെ എളുപ്പമുള്ള കാര്യവുമാണ്‌.

ദൈവത്തിന്‌ ആരംഭമില്ലെന്ന് മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കിയതിനാല്‍ ഡോക്കിന്‍സ് വീണ്ടും വീണ്ടും അതുതന്നെ ചോദിച്ചുകൊണ്ടിരിക്കുന്നത് ലേഖകന്‍ ആവര്‍ത്തിക്കുന്നതുപോലെ അദ്ദേഹത്തിന്‌ തത്വശാസ്ത്രത്തില്‍ 'വിവരമില്ലാത്ത'തുകൊണ്ടുതന്നെയാകണം. ദൈവത്തിന്‌ ആരംഭമില്ലെന്ന് മതവിശ്വാസികള്‍ വിശ്വസിക്കുന്നതുകൊണ്ട് മറ്റാരും അക്കാര്യത്തില്‍ ചോദ്യം ചോദിച്ചുകൂടെന്ന വാദം വിചിത്രമാണ്‌. മതവിശ്വാസികള്‍ എങ്ങനെ വിശ്വസിക്കുന്നുവെന്നത് ദൈവത്തിന്‌ ആരംഭമില്ല എന്നതിന്റെ തെളിവാകുമോ? അങ്ങനെയെങ്കില്‍ മുക്രിപ്പണിക്കാര്‍ പരിണാമവാദവും, ഗോളശാസ്ത്രവുമായി ദൈവത്തിന്റെ വക്കീല്‍ പണിചെയ്യാന്‍ ഇറത്തിരിക്കേണ്ടതില്ലല്ലൊ? ദൈവം ഉണ്ട് എന്ന് മതവിശ്വാസി വിശ്വസിക്കുന്നതുതന്നെ അതിനുള്ള തെളിവായി എടുത്താല്‍ പോരേ?

ആരംഭമില്ല എന്നതും 'ദൈവം ഉണ്ട്' എന്നതുപോലെതന്നെ ഒരു വിശ്വാസം മാത്രമാണ്‌. ആ വിശ്വാസം ഡോക്കിന്‍സിനും ബാധകമാണെങ്കില്‍ മാത്രമേ അദ്ദേഹം 'സൃഷ്ടിച്ചതാര്‌‍' എന്ന് ചോദിക്കാന്‍ പാടില്ല എന്ന് വാദിക്കാന്‍ പറ്റൂ. 

ദൈവാസ്തിത്വത്തിന്‌ അനുകൂലമായി വിവിധ 'ശാസ്ത്രജ്ഞര്‍' അവതരിപ്പിച്ച തെളിവുകള്‍ ഒന്നുപോലും അബദ്ധമാണെന്ന് സ്ഥാപിക്കാന്‍ ഡോക്കിന്‍സിന്‌ കഴിഞ്ഞിട്ടില്ലെന്ന ഒരു ലോകോത്തര തമാശയും  എഴുന്നെള്ളിക്കുന്നുണ്ട്. ശാസ്ത്രജ്ഞന്മാര്‍ എന്താ ദൈവത്തെക്കുറിച്ച് ഗവേഷണം നടത്തി തെളിവുകള്‍ ഹാജരാക്കാന്‍ തുടങ്ങിയോ? അത്  ഇരുപത്തിയഞ്ച് കൊല്ലം പരിണാമത്തില്‍ ഗവേഷണം നടത്തിയയാളെപ്പോലുള്ള ഏതെങ്കിലും 'ശാസ്ത്ര അജ്ഞ'ന്മാരാകാനേ തരമുള്ളു. 

പ്രപഞ്ചത്തിന്‌‌ നല്‍കാവുന്ന വിശദീകരണങ്ങളില്‍ ലളിതമായ ഒന്നാണ്‌ ദൈവാസ്തിക്യം എന്ന് ഓക്സ്ഫോറ്ഡ് യൂണിവേഴ്സിറ്റിയിലെ മുന്‍ തറ്റ്വ ശാസ്ത്ര പ്രൊഫസറായ സ്വിന്‍ ബേണ്‍ അഭിപ്രായപ്പെട്ട കാര്യം എന്തോ വലിയ കാര്യമായി അവതരിപ്പിക്കുന്നുണ്ട്. അങ്ങേതിലെ നാണിയമ്മ പോലും ഇതിലും ലളിതമായി പലവട്ടം അവതരിപ്പിച്ച ഇക്കാര്യം സ്വിന്‍ ബേണ്‍ അഭിപ്രായപ്പെട്ടാല്‍  വലിയ ആനക്കാര്യമാകുമോ?

ദൈവം യാഥൃശ്ചികമായോ അല്ലാതെയോ ഉണ്ടായിട്ടേയില്ലെന്നും എന്നെന്നും ഉള്ളവനാണെന്നുമാണ്‌(ഉള്ളവളല്ല!!!) സൃഷ്ടിവാദക്കാരുടെ വാദമെന്ന പ്രാഥമികവിവരം പോലും ഇല്ലാത്ത ഡോക്കിന്‍സ് ദൈവത്തെ ഉണ്ടാക്കിയതാരെന്ന 'വിഡ്ഢിച്ചോദ്യം' ചോദിക്കുന്നത് കടുത്ത അപരാധം തന്നെ. പോളണ്ടിനെക്കുറിച്ച് ഇനി നീ ഒരക്ഷരം മിണ്ടിപ്പോകരുത് എന്ന് ശ്രീനിവാസന്‍ പറഞ്ഞാല്‍ അത് അനുസരിക്കാന്‍ ജയറാം ബാധ്യസ്ഥനാണ്‌.

ദൈവത്തിന്‌ ആരംഭമില്ല എന്ന മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ വിശ്വാസം സൃഷ്ടിവാദത്തിന്റെ ഒന്നാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ തെളിവാണെന്ന് സ്ഥാപിക്കാന്‍ സുദീര്‍ഘമായ പതിനേഴ് ഖണ്ഡികകളില്‍ പൊറോട്ടയ്ക്ക് മാവ്‌ കുഴയ്ക്കുന്ന പരുവത്തില്‍ സുദീര്‍ഘമായി തന്നെ സമര്‍ത്ഥിച്ചിട്ടുണ്ട് എന്ന സത്യം സമ്മതിക്കാതിരിക്കാന്‍ നിവൃത്തിയില്ല. 'ദൈവത്തിന്‌ ആരംഭമില്ല' എന്നും 'ദൈവമാണ്‌ പ്രപഞ്ചത്തെ സൃഷ്ടിച്ചത്' എന്നും വിശ്വസിക്കുന്നവര്‍ തന്നെയാണ്‌ ദൈവത്തെയും സൃഷ്ടിച്ചത് എന്ന് ഇതിലൂടെ വ്യക്തമാക്കപ്പെടുകയും ചെയ്യുന്നു.

ദൈവസിംഹാസനം അജ്ഞതയുടെ ഇരുട്ടില്‍ തന്നെ.

പ്രപഞ്ചത്തിന്‌ ആരംഭമുണ്ട് എന്ന കാര്യം പണി പതിനെട്ടും പയറ്റി നോക്കിയിട്ടും ഡോക്കിന്‍സൊ, രവിചന്ദ്രനൊ മറ്റ് വിവരമില്ലാത്ത യുക്തിവാദികളോ ഖണ്ഡിക്കാന്‍ തയ്യാറാകുന്നില്ല എന്നതിനാല്‍ ലേഖകന്‌ വളരെയേറെ സമയവും സ്ഥലവും മെനക്കെടുത്തേണ്ടിവരുന്നുണ്ട്. നിരീശ്വരവാദികളുടെ 'പത്തൊമ്പതാം നൂറ്റാണ്ടിലെ വിശ്വാസപ്രകാരം' പ്രപഞ്ചത്തിന്‌ ആരംഭമില്ലെന്ന് അവര്‍ സമ്മതിക്കാന്‍ തയ്യാറാവേണ്ടതാണ്‌. എന്തുചെയ്യാം ഡോക്കിന്‍സ് അത് സമ്മതിക്കുന്നില്ലെന്ന് മാത്രമല്ല ഒരു പ്രസ്താവനപോലും നടത്തുന്നില്ല. ഇനി അവര്‍ അത് സമ്മതിച്ചില്ലെങ്കിലും വേണ്ടില്ല നമുക്ക് അതുപ്രകാരം വാദം മുന്നോട്ട് കൊണ്ടുപോയല്ലേ നിവൃത്തിയുള്ളു. 

മഹാവിസ്ഫോടനത്തിനു ശേഷമുള്ള പ്രപഞ്ചാവസ്ഥ പഠിക്കാനാണ്‌ ശാസ്ത്രം വളരെയേറെ ധനം മുടക്കി ഇന്ന് കണികാ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത്. വിസ്ഫോടത്തിനു മുമ്പുള്ള അവസ്ഥയെക്കുറിച്ച് ഇന്ന് വ്യക്തമായ ധാരണയില്ല. മഹാവിസ്ഫോടനം എന്ന് വിളിക്കുന്ന വൈചിത്ര്യത്തില്‍ പ്രപഞ്ചത്തിന്റെ ഘനത്വവും സ്ഥലകാലത്തിന്റെ വക്രതയും അനന്തമായിരുന്നിരിക്കണമെന്ന് ശാസ്ത്രലോകം അനുമാനിക്കുന്നു. പൊതു ആപേക്ഷികതാ സദ്ധാന്തപ്രകാരം പ്രപഞ്ചത്തിലെ ആ ഒരു ബിന്ദുവില്‍ നിലവിലുള്ള ഭൗതികസിദ്ധാന്തങ്ങള്‍ തകര്‍ന്ന് തരിപ്പണമാകുന്നു. അതിനാല്‍ അതിനു മുമ്പുള്ള കാര്യങ്ങള്‍ പ്രപഞ്ചത്തിന്റെ ശാസ്ത്രീയ മാതൃകയുടെ ഭാഗമാക്കുന്നില്ല. അതിനാല്‍ പ്രപഞ്ചത്തിനും അതുവഴി കാലത്തിനും മഹാവിസ്ഫോടനത്തില്‍ ഒരു തുടക്കമുണ്ട് എന്ന് ശാസ്ത്രം പറയുന്നു. നിരീശ്വരവാദികള്‍ക്കും ഇതേ അറിവുതന്നെയേ ഉള്ളു. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്‌ എന്ന് എഡ്വിന്‍ ഹബിള്‍ കണ്ടെത്തുന്നതിനും മുമ്പ് തന്നെ അതേ കാര്യം റഷ്യന്‍ ഭൗതികശാസ്ത്രജ്ഞനും ഗണിതശസ്ത്രജ്ഞനുമായ അലക്സാണ്ടര്‍ ഫ്രീഡ് മാന്‍ പ്രവചിച്ചിരുന്നു. ഫ്രീഡ് മാന്‍ അവതരിപ്പിച്ച പ്രപഞ്ചമാതൃകകളില്‍ പ്രപഞ്ചത്തിന്റെ തുടക്കത്തില്‍ കാലവും പിണ്ഡവും പൂജ്യത്തിലാണ്‌. ഇവിടെ ഗ്രാഫ് സെറ്റ് ചെയ്യുന്നത് താരതമ്യ പഠനത്തിനു വേണ്ടിയാണ്‌. അത് സാങ്കല്പികമാണ്‌. നിലവിലുള്ള പ്രപഞ്ചത്തിലെ സ്ഥലവും കാലവും അവിടെ തുടങ്ങുന്നു എന്നേ ഇതുകൊണ്ട് അര്‍ത്ഥമാക്കാന്‍ കഴിയൂ. ഫ്രീഡ് മാന്റെ ഒന്നാമത്തെ പ്രപഞ്ചമാതൃക മഹാവിഭേദനത്തിലാണ്‌ അവസാനിക്കുന്നത്. അവിടെ പ്രപഞ്ചം ഒരു ബിന്ദുവിലേക്ക് ചുരുങ്ങുന്ന് എന്നാണ്‌ സങ്കല്പ്പം. അതിനര്‍ത്ഥം പ്രപഞ്ചദ്രവ്യം അനന്തമായ സാന്ദ്രതയിലേക്ക് ചുരുങ്ങുന്നുവെന്നാണ്‌. അനന്തതയെ അക്കങ്ങള്‍കൊണ്ട് കൈകാര്യം ചെയ്യാനാകില്ല എന്നതിനാല്‍ അത് പൂജ്യമായി സങ്കല്പിക്കുന്നു എന്നേയുള്ളു. മഹാവിസ്ഫൊടനത്തിനു മുമ്പോ മഹാവിഭേദനത്തിനുശേഷമോ ദ്രവ്യം അതിന്റെ ഏതെങ്കിലുമൊരവസ്ഥയില്‍ നിലനില്‍ക്കുന്നില്ല എന്നൊന്നും പറയാന്‍ ശാസ്ത്രിയമായി കഴിയില്ല.

നിലവിലുള്ള പ്രപഞ്ചത്തിന്‌ തുടക്കമുണ്ട് എന്ന് എന്നതുകൊണ്ട് ഭൗതികവാദം തകര്‍ന്നുവീഴുന്നത് എങ്ങനെയാണ്‌?  

തന്റെ വിഖ്യാതമായ A Brief History of Time എന്ന ഗ്രന്ഥത്തില്‍ സ്റ്റീഫന്‍ ഹോക്കിങ് ഇങ്ങനെ പറയുന്നു: "ക്വാര്‍ക്കുകളും പ്രതിക്വാര്‍ക്കുകളും തുല്യമായിരുന്ന ആദ്യ അവസ്ഥയില്‍ നിന്നുള്ള ക്വാര്‍ക്കുകളുടെ ഉല്പാദനം മൂലമായിരിക്കാം നമ്മുടെ പ്രപഞ്ചത്തിന്റെ ഉല്പത്തി.ഭൂമിയിലെ ദ്വവ്യങ്ങളെല്ലാം തന്നെ ഉണ്ടായിരിക്കുന്നത് പ്രോട്ടോണുകളും ന്യൂട്രോണുകളും (അതായത്, ക്വാര്‍ക്കുകള്) കൊണ്ടാണ്‌. പ്രതിക്വാര്‍ക്കുകളാല്‍ നിര്‍മിതമായ പ്രതിപ്രോടോണുകളോ, പ്രതിന്യോട്രോണുകളോ, പരീക്ഷണശാലയിലൊഴിച്ച്, കാണുന്നില്ല. കോസ്മിക് കിരണങ്ങളിന്മേലുള്ള പഠനം സൂചിപ്പിക്കുന്നത് ഗാലക്സിയിലുള്ള എല്ലാ ദ്രവ്യങ്ങളും, ഉന്നതോര്‍ജത്തിലുള്ള എല്ലാ കണങ്ങളും പ്രതികണങ്ങളും തമ്മിലുള്ള സംഘട്ടനം മൂലമുണ്ടാകുന്നതൊഴിച്ചാല്‍ മേല്പറഞ്ഞ അവസ്ഥയില്‍ തന്നെയാണ്‌." 

മറ്റുള്ള ഗാലക്സികളില്‍ ദ്രവ്യങ്ങള്‍ ഏതവസ്ഥയിലാണെന്ന് നമുക്ക് നേരിട്ട് തെളിവുകളൊന്നുമില്ല. പ്രോട്ടോണുകളും ന്യൂട്രോണുകളും ചേര്‍ന്നുള്ള ദ്രവ്യങ്ങളോ, പ്രതിപ്രോട്ടോണും പ്രതിന്യൂട്രോണും ചേര്‍‍ന്നുള്ള ദ്രവ്യമോ ആവാം. 

 "ക്വാണ്ടം ഗ്രാവിറ്റി എന്ന് ഒറ്റ നിയമം മതി പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ചും പരിണാമത്തെക്കുറിച്ചും വിശദീകരിക്കുന്നതിനെന്നും, ഒന്നുമില്ലായ്മയില്‍ നിന്ന് ഈ പ്രപഞ്ചവും ജീവനുമുണ്ടായതിന്റെ വിശദീകരണം പൂര്‍ണമായും ഭൗതികനിയമങ്ങള്‍ക്കനുസരിച്ച് വ്യക്തമാക്കാന്‍ കഴിയുമെങ്കില്‍ പ്രപഞ്ചത്തിന്റെ തിരശ്ശീലയില്‍ ചിത്രം വരയ്ക്കാന്‍ ഒരു ദൈവത്തിന്റെ കൈ ആവശ്യമില്ലെന്നും സ്റ്റീഫന്‍ ഹോക്കിങ് തന്റെ 'The Grand Design' എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു. 

ലേഖകന്റെ ഒരു പ്രസ്താവന നോക്കൂ:
"പ്രപഞ്ചത്തില്‍ ഓരോ കാര്യത്തിനും കാരണമുണ്ടായേ തീരൂ. പ്രപഞ്ചത്തില്‍ ഏതൊന്ന് ചലിക്കണമെങ്കിലും മറ്റൊരു പുറംശക്തി ആവശ്യമാണ്."

ഇതില്‍ ആദ്യ ഭാഗം ശരിയാണ്‌. പ്രപഞ്ചത്തില്‍ ഒരോ കാര്യത്തിനും കാരണം വേണം, ഒരു കാരണം മതിയാകില്ല, ഒരു പാട് കാരണങ്ങല്‍ വേണം. ആ ഓരൊ കാരണത്തിനും മറ്റൊരുപാട് കാരണങ്ങള്‍ വേണം. അങ്ങനെ ഓരോ കാര്യവും കാരണവും, മറ്റൊരുപാട് കാരണങ്ങളുമായും കാരണങ്ങളുമായും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതായത് കാര്യകാരണങ്ങളുടെ സംഘനൃത്തമാണ്‌ പ്രപഞ്ചം. അതിലുമുപരി എല്ലാ കാര്യകാരണങ്ങള്‍ക്കും കൂടി ഒരൊറ്റ മൂലകാരണം വേണമെന്ന വാദം ചെരിപ്പിനൊപ്പിച്ച് കാലുമുറിക്കുന്ന അള്ളാവാദമല്ലാതെ മറ്റൊന്നുമല്ല. അല്ലാഹു 'ഒന്നായതു'കൊണ്ട് കാര്യകാരണത്തെ ഒന്നില്‍ ഒതുക്കിയില്ലെങ്കില്‍ ഈ വ്യായാമമെല്ലാം വെറുതെയാകില്ലേ?

ഇനി പ്രസ്താവനയുടെ രണ്ടാമത്തെ ഭാഗമെടുക്കാം. ഏതൊന്ന് ചലിപ്പിക്കണമെങ്കിലും ഒരു 'പുറം ശക്തി' ആവശ്യമാണ്‌. പുറം ശക്തി എന്നു പറയുമ്പോള്‍ പ്രപഞ്ചത്തിന്‌ പുറത്തുള്ള ശക്തിയാണൊ ലേഖകന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. പ്രപഞ്ചത്തിനകത്തെ വസ്തുക്കളുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെ ചലനമുണ്ടാകുന്നുണ്ട്. സോഡിയം വെള്ളത്തിലിട്ടാല്‍ ചലിക്കുന്നത് അത് വെള്ളവുമായി പ്രതിപ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്‌.ഒരു ജീവിയുടെ തന്നെ ജനനം ജീവനുള്ള അണ്ഡവും ജീവനുള്ള ബീജവും തമ്മില്‍ യോജിച്ച് സിക്താണ്ഡമായി മാറുകയും മാതൃശരീരത്തില്‍ നിന്നും പോഷകങ്ങള്‍ സ്വീകരിച്ച് അത് വളരുകയും ചെയ്യുമ്പോഴാണ്‌ സംഭവിക്കുന്നത്. ഭൗതികമായ വസ്തുക്കളല്ലാതെ മറ്റൊന്നും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നില്ല. പിന്നെങ്ങനെ 'പുറമെനിന്നുള്ള' ശക്തിയുടെ പ്രവര്‍ത്തനം ഇതിലുണ്ട് എന്ന് പറയാനാകും? പ്രപഞ്ചത്തിനകത്തെ ചലനത്തിന്‌ ഒരു 'പുറം ശക്തി'യുടെ തള്ളല്‍ ആവശ്യമില്ലെന്ന് സാരം.

മഹാവിസ്ഫോടനത്തിനുശേഷം പ്രപഞ്ചത്തെ നയിക്കുന്നത് അതില്‍ അന്തര്‍ലീനമായ ഭൗതിക നിയമങ്ങളാണ്‌. ആ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ പ്രപഞ്ചം കാലത്തില്‍ മുന്നോട്ട് പോകുന്നത്. ഇനി വാദത്തിനുവേണ്ടി മഹാവിസ്ഫോടനത്തില്‍ ദൈവത്തെ ബന്ധപ്പെടുത്തിയാലും പ്രപഞ്ചം ഉണ്ടായിക്കഴിഞ്ഞതിനുശേഷം 'ദൈവം' ലോകവ്യവഹാരത്തില്‍ ഇടപെട്ടിട്ടില്ല എന്ന് സമ്മതിക്കേണ്ടിവരും. 

പ്രകൃതിശക്തികളിലും, പാമ്പിലും, ഇടിമിന്നലിലും, അഗ്നിയിലും, സൂര്യനിലും, ചന്ദ്രനിലും ദൈവത്തെ കണ്ടെത്തിയ പ്രാകൃതമനുഷ്യന്റെ ദൈവസങ്കല്പത്തില്‍ നിന്ന് ദൈവത്തിന്റെ 'സ്ഥാനം' ഏറെ പിറകോട്ട് പോയിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ അജ്ഞതയില്‍ ആണ്‌ എന്നും ദൈവത്തിന്റെ ഇരിപ്പിടം. സൂര്യനിലും ചന്ദ്രനിലും, പാമ്പിലും ഇടിവെട്ടിലുമൊന്നും ദൈവമില്ലെന്ന് ശാസ്ത്രം പറഞ്ഞപ്പോള്‍ മതവിശ്വാസി പുല്ലുള്ള പറമ്പിലേക്ക് പശുവിനെ മാറ്റിക്കെട്ടുന്നതുപോലെ ദൈവത്തെ കൂടുതല്‍ അജ്ഞതയുടെ ഇരുട്ടിലേക്ക് മാറ്റിക്കെട്ടിക്കൊണ്ടിരുന്നു. ശാസ്ത്രത്തിനുമുന്നില്‍ സൗരയൂഥം അനാവൃതമായപ്പോള്‍ ദൈവത്തെ ഗാലക്സികളിലേക്ക് അവര്‍ തെളിച്ചുകൊണ്ടുപോയി. ഗാലക്സികളും തമോഗര്‍ത്തങ്ങളും ശാസ്ത്രം കൈകളിലെടുത്ത് അമ്മാനമാടിയപ്പോള്‍ മഹാവിസ്ഫോടനം എന്ന വൈചിത്ര്യത്തിനുമപ്പുറത്ത്‌ ദൈവത്തിന്റെ സിംഹാസനം സുരക്ഷിതമാക്കാന്‍ ഇതാ ആധുനിക വ്യാഖ്യാതാക്കള്‍ എത്തിയിരിക്കുന്നു. ദൈവമേ ഇവരുടെ മിടുക്കിനുമുന്നില്‍ നീയെത്ര നിസ്സാരന്‍!!

ഇവിടെ അവതരിപ്പിക്കപ്പെടുന്ന ദൈവത്തില്‍ ആര്‍ക്കുണ്ട് താല്പര്യം? ഒരു മതത്തിന്റെയും മാര്‍ക്കറ്റില്‍ ഓട്ടക്കാശിനുപോലും വിലയില്ലാത്ത ഒരു ദൈവസങ്കല്പ്പം അവതരിപ്പിച്ച് ഇതുതന്നെ ദൈവമെന്ന് പേരിട്ടാന്‍ ആ ദൈവം ദൈവമാകുമോ? അതിനെ വഴിയില്‍ കിടന്നുകിട്ടിയാല്‍ പോലും ഒരു മതവിശ്വാസിയും തിരിഞ്ഞുനോക്കില്ല.

പത്തൊമ്പതാം നൂറ്റാണ്ടും ആറാം നൂറ്റാണ്ടും


ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശാസ്ത്രവിജ്ഞാനത്തിനുമേല്‍ ആറാം നൂറ്റാണ്ടിലെ മതബോധം ലാമിനേറ്റ് ചെയ്യുന്നവര്‍ ആക്ഷേപിക്കുന്നു നിരീശ്വരവദികള്‍ പത്തൊമ്പതാം നൂറ്റാണ്ടുകാരാണെന്ന്!!!! ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടതിനുശേഷം വൈജ്ഞാനികമേഖല ഒരുപാട് മുന്നോട്ടുപോയിട്ടുണ്ടെന്നും ഡോക്കിന്‍സിനെപ്പോലുള്ളവര്‍ ഇപ്പോഴും ഡാര്‍വിനിസത്തില്‍ കടിച്ചുതൂങ്ങുന്നത് നാണക്കേടാണെന്നുമാണ്‌ ലേഖകന്‍ ആക്ഷേപിക്കുന്നത്. ഡാര്‍വിനിസം അവതരിപ്പിക്കപ്പെട്ടയിടത്തുതന്നെ ഇന്നും നില്‍ക്കുകയാണെന്നാണ്‌ അതില്‍ 25 വര്‍ഷം 'ഗവേഷണം' നടത്തിയയാളുടെ ധാരണ. ഡാര്‍വിനിസം ഡാര്‍വിനില്‍ നിന്നും ഏറെ മുന്നേറികഴിഞ്ഞിരിക്കുന്നു. ഫോസിലുകളെ ആശ്രയിക്കാതെതന്നെ പരിണാമശാസ്ത്രം ഇന്ന് സ്വയം ശക്തമാണ്‌. ആറാം നൂറ്റാണ്ടിലെ മതവെളിപാടുകളെ ശാശ്വത സത്യങ്ങളായി മനസ്സില്‍ പേറി നടക്കുന്നവര്‍ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ലോകം കണ്ടെത്തുന്നവരെ പരിഹസിക്കാന്‍ അര്‍ഹര്‍ തന്നെ!!!

ലേഖകന്റെ വാക്കുകള്‍ നോക്കൂ:

"അക്വിനാസിന്റെ തെളിവു പ്രകാരം ദൈവമുണ്ടായാല്‍ തന്നെ ആ ദൈവം സര്‍വശക്തനോ സര്‍വജ്ഞനോ ആകുന്നതെങ്ങനെ എന്നാണ് സംശയം. ത്രികോണം ഉണ്ടായാല്‍ തന്നെ അതിന് മൂന്നു കോണുകളുണ്ടാകണമെന്ന് എന്താ നിര്‍ബന്ധമെന്ന് ചോദിക്കുന്നപോലെ ബാലിശമാണിത്. ഇനി മൂന്നു കോണുണ്ടായാല്‍ തന്നെ അത് മൊത്തം 180 ഡിഗ്രിയാകണമെന്ന് എന്താ നിര്‍ബന്ധമെന്നും ഇവര്‍ ചോദിച്ചെന്നിരിക്കും. ദാര്‍ശനികമായി വീക്ഷിച്ചാല്‍ ഇവര്‍ നഴ്സറി വിദ്യാര്‍ഥികളുടെ മാനസികവളര്‍ച്ചയേ നേടിയിട്ടുള്ളൂ എന്നതാണ് യാഥാര്‍ഥ്യം."

അക്വിനാസിന്റെ ദൈവം ത്രികോണത്തെപ്പോലെ കൃത്യമായി അളക്കാവുന്നതും, എണ്ണാവുന്നതുമാണെന്ന അവസരവാദന്യായമാണ്‌ ഭോഷ്കുകളുടെ അവതരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

മതവിശ്വാസികള്‍ ദൈവത്തിന്‌ ചാര്‍ത്തിനല്‍കിയിരിക്കുന്ന സര്‍വശക്തന്‍, സര്‍വ്വജ്ഞാനി, സര്‍വ്വവ്യാപി, കരുണാമയന്‍ തുടങ്ങിയ ഗുണങ്ങള്‍ പരസ്പരം റാദ്ദുചെയ്യപ്പെടുന്നവയാണ്‌. ഉദാഹരണമായി (1) സദ്ദാം ഹുസ്സൈന്‍ തൂക്കിലേറ്റപ്പെടണമെന്ന് 'സര്‍വ്വജ്ഞാനി'യായ ദൈവം ആദ്യമേ അറിയും. അത് കണ്ടുനില്‍ക്കാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ ദൈവത്തിന്‌ കഴിയില്ല. അതിനെ തടയാന്‍ ദൈവത്തിനായില്ലെങ്കില്‍ ആ ദൈവം എങ്ങനെ 'സര്‍വ്വശക്ത'നാകും? സദ്ദാം ഹുസ്സൈനെ തൂക്കിക്കൊല്ലുന്നതുപോലും തടയാന്‍ കഴിയാത്ത ദൈവം സര്‍വ്വശകതനാകുന്നതെങ്ങനെ? ഇനി സദ്ദാമിനെ രക്ഷപ്പെടുത്താന്‍ ദൈവം ആഗ്രഹിച്ചില്ല എന്ന് ന്യായം വേണമെങ്കില്‍ പറയാം. പക്ഷേ അപ്പോഴും പ്രശ്നം ബാക്കിതന്നെ. സദ്ദാം തൂക്കുകയറിനുമുന്നില്‍ നില്‍ക്കുമ്പോള്‍ അല്ലാഹുവിനെ മനമുരുകിവിളിച്ചിട്ടും ആ ക്രൂരത തടയാന്‍ ആഗ്രഹിച്ചില്ലെങ്കില്‍ ആ ദൈവമെങ്ങനെ കരുണാമയനാകും?



(2)സര്‍വ്വശക്തനായ ദൈവത്തിന്‌ തനിക്ക് ഉയര്‍ത്താന്‍ കഴിയാത്തത്ര ഭാരമുള്ള ഒരു കല്ല് സൃഷ്ടിക്കാനാകുമോ? സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ ദൈവം സര്‍വ്വശക്തനാകുമോ? സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ താന്‍ സൃഷ്ടിച്ച ഒരു കല്ല് ഉയര്‍ത്താന്‍ കഴിയാത്ത ദൈവം എങ്ങനെ സര്‍വ്വശക്തനാകും?

ഈ വാദത്തില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ എത്ര ശ്രമിച്ചിട്ടും കഴിയാതെ വരുമ്പോള്‍ ഒരു ജാമ്യമെടുക്കലൂണ്ട്, അത് വളരെ രസകരമാണ്‌. "ശൂന്യത, സര്‍വവ്യാപി, സര്‍വശക്തന്‍, സാന്നിധ്യം എന്നിത്യാദി പദങ്ങളെ വ്യക്തമായി നിര്‍വചിച്ചാലേ ഇത്തരം വിശകലനങ്ങള്‍ അര്‍ഥവത്താകൂ. ഡോക്കിന്‍സിനെന്നല്ല, ലോകത്തെ സമുന്നതരായ ദാര്‍ശനികര്‍ക്കുപോലും സാധ്യമല്ലാത്ത കാര്യമാണിത്. പ്രപഞ്ചാതീത യാഥാര്‍ഥ്യങ്ങള്‍ ഗ്രഹിക്കാനും വിശകലനം ചെയ്യാനും മനുഷ്യന് പരിമിതികളേറെയുണ്ട് എന്നതാണ് കാരണം. ഇത് തികച്ചും സ്വാഭാവികമാണ്. കാരണം പ്രപഞ്ചാധീന യാഥാര്‍ഥ്യങ്ങള്‍ പോലും ഗ്രഹിക്കാനും വിശകലനം ചെയ്യാനും മനുഷ്യന് പരിമിതികളുണ്ട്."

ശൂന്യത, സര്‍വ്വവ്യാപി, സര്‍വ്വശക്തന്‍, സര്‍വ്വജ്ഞാനി ഇന്നിത്യാദി പദങ്ങളെയൊന്നും  നിര്‍വ്വചിക്കാതെയാണൊ ദൈവത്തിന്‌ ഇതെല്ലാം ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്? ഈ പദങ്ങളെ നിര്‍വ്വചിക്കാന്‍ സമുന്നതരായ ദാര്‍ശനികര്‍ക്ക് കഴിയാതിരിക്കാന്‍ കാരണം അവ പ്രപഞ്ചാതീത യാഥാര്‍ത്ഥ്യമായതിനാണെന്ന ലോകോത്തര ഭോഷ്കുകൊണ്ടാണ്‌ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള പങ്കപ്പാട്.


ഇത്തരം ലളിതമായ ചോദ്യങ്ങള്‍ക്കുപോലും ഉത്തരം തരാന്‍ ബുദ്ധിമുട്ടുമ്പോഴാണ്‌ ലേഖകന്‍ പഴയ സ്റ്റൈല്‍ പുറത്തെടുക്കുന്നത്. ഉത്തരം മുട്ടുമ്പോഴുള്ള കൊഞ്ഞനം കുത്തല്‍ അഥവാ ഉടുതുണിപൊക്കിക്കാണിക്കല്. ഈ ഉടുതുണിപൊക്കിക്കാണിക്കലിനാണ്‌ ലേഖകന്‍ അടുത്ത പതിനഞ്ചിലധികം ഖണ്ഡികകളില്‍ നിര്‍ലോഭമായ മുക്രിത്തരങ്ങളാല്‍ കഠിനാധ്വാനം ചെയ്യുന്നത്.

"പ്രപഞ്ചത്തിന്റെ കാരണമെന്ന നിലയ്ക്ക് ദൈവത്തെ ഗ്രഹിക്കാനോ അംഗീകരിക്കാനോ മനസ്സോ മസ്തിഷ്ക്കമോ പാകപ്പെടാത്ത നിരീശ്വരവാദി ദൈവത്തിന്റെ ഗുണങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നത് അസംബന്ധമാണ്. എവറസ്റ്റ് പര്‍വതംതന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്?"

എങ്ങനെയുണ്ട് മഹത്തായ ആ ഉടുതുണി പൊക്കല്‍!!!

എവറസ്റ്റ് പര്‍വ്വതം പോലെ ഉയരം തിട്ടപ്പെടുത്താന്‍ പറ്റുന്ന ഒരു സാധനമാണോ ലേഖകന്റെ ദൈവം? എവറസ്റ്റ് പര്‍വ്വതത്തിന്റെ ഉയരം മാത്രമല്ല, നക്ഷത്രങ്ങളിലേക്കുള്ള ദൂരം പോലും കൃത്യമായി തിട്ടപ്പെടുത്താനുള്ള മാര്‍ഗം ശാസ്ത്രം ഇന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ "കുവറസ്റ്റ് പര്‍വ്വതം" എന്നൊരു പര്‍വ്വതത്തിന്റെ ഉയരം തിട്ടപ്പെടുത്തുന്ന കാര്യം സംസാരിച്ചാല്‍ ആ പര്‍വ്വതം ഏതാണെന്നും അതിന്റെ സ്ഥാനം എവിടെയാണെന്നും വെളിപ്പെടുത്തേണ്ട ബാധ്യത കുവറസ്റ്റ് പര്‍വ്വതത്തെക്കുറിച്ച് കണ്ടെത്തിക്കഴിഞ്ഞവര്‍ക്കുണ്ട്. കുവറസ്റ്റ് പര്‍വ്വതം എന്നൊരു പര്‍വ്വതമുണ്ടെന്നും അതിന്‌ 35431 കിലോമീറ്റര്‍ ഉയരമുണ്ടെന്നും ഏതെങ്കിലും 'കുവറസ്റ്റ് വിശ്വാസി' വിശ്വസിക്കുന്നതുകൊണ്ട് അതുതന്നെ അതിനുള്ള തെളിവെന്ന് പറഞ്ഞാല്‍ അവരെ ചികില്‍സിക്കാനുള്ള സ്ഥലം കുതിരവട്ടമാണോ അതൊ ഊളന്‍പാറയാണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കുവറസ്റ്റ് വാദികള്‍ക്കുണ്ട്.

മതവിശ്വാസി ദൈവത്തില്‍ ആരോപിക്കുന്ന ഗുണഗണങ്ങള്‍ പരിശോധിക്കുന്നതിനു മുമ്പ് നിരീശ്വരവാദി ദൈവത്തെ ആദ്യം അംഗീകരിച്ചിരിക്കണം! അതുകൊണ്ട്, വിവരം കെട്ട നിരീശ്വരവാദികളേ, ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ഇടപെടേണ്ടതില്ല.

ദൈവം 'പ്രപഞ്ചാതീത യാഥാര്‍ത്ഥ്യ'മാണെന്ന വാദം എല്ലാവരും അംഗീകച്ചു എന്ന മട്ടിലാണ്‌ വാദങ്ങളെ കാളമൂത്രം പോലെ ഒഴുക്കിവിടുന്നത്. ഇത്തരം ഉറപ്പില്ലാത്ത പാറപ്പുറത്തുനിന്നുള്ള അഭ്യാസങ്ങള്‍ ഒക്കെ ഇത്തരം മുക്രിവാദഗതികള്‍ അണ്ണാക്കുതൊടാതെ വിഴുങ്ങുന്നവരുടെയടുത്തല്ലേ ചെലവാകൂ.

ആരാധനയ്ക്ക് ദാഹിക്കാത്ത ദൈവമുണ്ടോ?

ഇനിയാണ്‌ നിരീശ്വരവാദി കെട്ടിച്ചമച്ച ചില ആരോപണങ്ങളെ ലേഖകന്‍ പരിശോധിക്കുന്നത്:

"ദൈവത്തെയും മതത്തെയും പറ്റി നിരീശ്വരവാദികള്‍ക്ക് ഏറെക്കുറെ മഠയധാരണകളാണുള്ളത്.
സര്‍വശക്തന്‍, സര്‍വജ്ഞന്‍ എന്നിത്യാദി ദൈവികഗുണങ്ങളെപ്പറ്റി പരാമര്‍ശിക്കവെ ഗ്രന്ഥകാരന്‍ കുറിച്ച ഈ വരികള്‍ തന്നെ അതിന് തെളിവാണ്: "സര്‍വശക്തനെ മനുഷ്യന്‍ ആരാധനയിലൂടെ മെരുക്കുന്നതും സര്‍വശക്തന്‍ മനുഷ്യന്റെ വിധേയത്വവും ഉപാസനയും ദാഹിച്ചുഴറുന്നതുമൊക്കെ തമാശ സിദ്ധാന്തങ്ങളാണ്.''(88) തീര്‍ച്ചയായും ഇതൊക്കെ തമാശസിദ്ധാന്തങ്ങളാണ്. പക്ഷേ ആരുടേതാണ് ഈ സിദ്ധാന്തങ്ങള്‍? വിശ്വാസികളുടെ മേല്‍ നിരീശ്വരവാദികള്‍ ആരോപിക്കുന്ന ഇവയത്രയും നിരീശ്വരവാദികള്‍തന്നെ കെട്ടിച്ചമച്ചവയാണ്"

മനുഷ്യന്‍ ദൈവത്തെ പ്രാര്‍ത്ഥിച്ച് കാര്യം നേടാന്‍ ശ്രമിക്കുന്നെന്നത് നിരീശ്വരവദി കെട്ടിച്ചമച്ച ആരോപണമാണെത്രെ. നാടായ നാടുമുഴുവന്‍ കെട്ടിപ്പൊക്കിയ ആരാധനാലയങ്ങളൊക്കെ പിന്നെ എന്തിനാണ്‌? പുത്രകാമേഷ്ടി യാഗവും, സര്‍വാഭീഷ്ട യാഗവും, മഹാഗണപതിഹോമവും, വെടിവഴിപാടും, അഖണ്ഡനാമജപവും, അഖണ്ഡപുഷ്പാര്‍ച്ചനയും പിന്നെ എന്തിനാണ്‌? മഴയ്ക്കുവേണ്ടിയുള്ള സര്‍വ്വമത പ്രാര്‍ത്ഥനാ വ്യായാമങ്ങള്‍ പിന്നെ എന്തിനുവേണ്ടിയാണ്‌? കരിസ്മാറ്റിക് ധ്യാനങ്ങള്‍ പിന്നെ എന്തിനുവേണ്ടിയാണ്‌? ദിവസം അഞ്ച് തവണ തനിക്ക് സ്വര്‍ഗ്ഗം കിട്ടാന്‍ വേണ്ടി നിസ്കരിക്കുന്നതെന്തിനാണ്‌? ദൈവത്തെ പ്രീതിപ്പെടുത്താന്‍ മൃഗബലി ചെയ്യുന്നതെന്തിനാണ്‌? ചെകുത്താനെ കല്ലെറിയുന്നതെന്തിനാണ്‌?

"സര്‍വശക്തനായ ദൈവത്തെ മനുഷ്യന് മെരുക്കാമെന്നോ ദൈവം മനുഷ്യന്റെ ഉപാസനക്കായി ദാഹിച്ചുഴറുകയാണെന്നോ വിശ്വാസികള്‍ക്കിടയിലെ മന്ദബുദ്ധികള്‍ പോലും വിശ്വസിക്കുന്നില്ല. ദൈവത്തെപ്പറ്റി നിരീശ്വരവാദികള്‍ കെട്ടിച്ചമച്ച വ്യാജസങ്കല്‍പങ്ങളാണിവ" എന്ന് ലേഖകന്‍ അവകാശപ്പെടുമ്പോള്‍ ഇതൊക്കെ ചെയ്യുന്നത് പിന്നെന്തിനുവേണ്ടിയാണെന്ന് വ്യക്തമാക്കപ്പെടേണ്ടാതാണ്‌. ഒരു പക്ഷേ ഇതൊക്കെ ചെയ്യുന്നത് ലേഖകന്‍ പറയുന്ന വിശ്വാസികളിലെ മന്ദബുദ്ധികളില്‍ താഴെ നിലവാരത്തിലുള്ളവനാകണം.

'മനുഷ്യനെയും മലക്കുകളെയും സൃഷ്ടിച്ചിരിക്കുന്നത് തന്നെ ആരാധിക്കുന്നതിനുവേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല' എന്ന് പ്രഖ്യാപിച്ച ദൈവമേ, 'ഇത്തരം തമാശ സിദ്ധാന്തങ്ങളൊക്കെ നിന്റെ കിതാബില്‍ എഴുതി വെച്ച 'നിരീശ്വരവാദികളെ' നീ നരകത്തിലയയ്ക്കേണമേ...!

നിരീശ്വരവാദിയോട് വാദിക്കാന്‍ ഒരു ദൈവവും, തനിക്ക് ആരാധിക്കാന്‍ മറ്റൊരു ദൈവവുമെന്ന ഇരട്ടത്താപ്പ് മതവിശ്വാസത്തിന്റെ മുഖമുദ്രയാണ്‌. തന്നെ മാത്രം ആരാധിക്കുക, മറ്റൊരു ദൈവത്തെയും ആരാധിച്ചുപോകരുത്, തന്നെ ആരാധിച്ചില്ലെങ്കില്‍ നരകത്തീയില്‍ കരിക്കും എന്നൊക്കെ ഭീഷണിപ്പെടുത്തുകയും വീമ്പിളക്കുകയും ചെയ്യുന്ന ഖുര്‍ ആനിലെ മതദൈവം തന്നെയല്ലേ ലേഖകന്‍ ആരാധിക്കുന്ന ദൈവവും. അല്ലെങ്കില്‍ അത് തുറന്നുപ്രഖ്യാപിക്കാന്‍ ചങ്കൂറ്റമുണ്ടോ? 'അമ്മയോടൊപ്പം കിടക്കുകയും വേണം അച്ഛനൊടൊപ്പം പോകുകയും വേണം' എന്നുള്ള കൊച്ചുകുട്ടിയുടെ ദുര്‍വാശിയും കൊണ്ടാണൊ ലേഖകന്‍ ഖണ്ഡന വ്യായമത്തിനിറങ്ങയിരിക്കുന്നത്?

ഓം.. ക്വാണ്ടം സിദ്ധാന്തായ ന:മ:


"പദാര്‍ഥത്തെ ഇനിയും നിര്‍വചിക്കാന്‍ സാധിക്കാത്ത ഭൌതികശാസ്ത്രജ്ഞനെയും തമോഗര്‍ത്തങ്ങള്‍ (black holes) എന്താണെന്ന് ഇനിയും കണ്ടെത്താത്ത ഗോളശാസ്ത്രജ്ഞനെയും അജ്ഞതയുടെ പേരില്‍ കുതിരകയറാന്‍ ശ്രമിക്കാത്ത നിരീശ്വരവാദി ദൈവത്തെ സമ്പൂര്‍ണമായി ചിത്രീകരിക്കാനോ ഗ്രഹിക്കാനോ സാധ്യമല്ലെന്ന് അഭിപ്രായപ്പെടുന്ന ദാര്‍ശനികരെ മാത്രം കുറ്റപ്പെടുത്തുന്നത് നീതിയാണോ?" എന്നാണ്‌ ലേഖകന്റെ ചോദ്യം.

തമോഗര്‍ത്തങ്ങളില്‍ നിന്നുള്ള പ്രകാശരശ്മികള്‍ നമ്മില്‍ എത്താത്തതുകൊണ്ട് അവയെ നമുക്ക് കാണാനാവില്ലെങ്കിലും അവയുടെ ഗുരുത്വാകര്‍ഷണം നമുക്കറിയാന്‍ കഴിയും. ഇത്തരത്തിലുള്ള 'വിജ്ഞാനവിസ്ഫോടനപരമായ' ഉദാഹരണങ്ങള്‍ നിരത്തി മദ്രസ്സാവിദ്യാര്‍ത്ഥിനിലവാരക്കാരെ ആനന്ദലബ്ദിയിലറാടിക്കാമെന്നല്ലാതെ അതുവെച്ച് ശാസ്ത്രസംവാദത്തിനിറങ്ങനുള്ള തൊലിക്കട്ടി അപാരം തന്നെ.

തമോഗര്‍ത്തങ്ങളെ ആരാധനാലയങ്ങള്‍കെട്ടി ആരാധിക്കുകയും ഏത്‌ തമോഗര്‍ത്തമാണ്‌ ശരിയെന്ന് തര്‍ക്കിച്ച് പരസ്പരം കൊലപ്പെടുത്തുകയും, തമോഗര്‍ത്തങ്ങളുടെ പേരില്‍ യുദ്ധങ്ങള്‍ സൃഷ്ടിക്കുകയും, തമോഗര്‍ത്തങ്ങളുടെ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങല്‍ സംഘടിപ്പിക്കുകയും തമോഗര്‍ത്തങ്ങളുടെ പേരില്‍ വേള്‍ഡ് ട്രേഡ് സെന്ററുകള്‍ തകര്‍ക്കുകയും, തമോഗര്‍ത്തങ്ങളെ പ്രീതിപ്പെടുത്താന്‍ അഗ്രചര്‍മ്മം ച്ഛേദിക്കുകയും മൃഗങ്ങളെകൊന്ന് മരുഭൂമിയില്‍ തള്ളുകയും ചെകുത്താനെ കല്ലെറിയുകയും, പൂജകളും വഴിപാടുകളും തമോഗര്‍ത്തങ്ങളെ പ്രതിഷ്ടിച്ച്, തമോഗ്രഹ വിഗ്രഹങ്ങള്‍ തീര്‍ത്ത് വഴിപാടുകള്‍ അര്‍പ്പിച്ച് ധനം ദുര്‍വ്യയം ചെയ്യുകയും ചെയ്യാന്‍ മനുഷ്യന്‍ ഒരുങ്ങുമായിരുന്നുവെങ്കില്‍ നിരീശ്വരവാദി(നിര്‍തമോഗര്‍ത്തവാദി)ക്ക് അവയെയും ചോദ്യം ചെയ്യാമായിരുന്നു.

പൂജകളും വഴിപാടുകളും സ്വീകരിക്കാത്ത, പ്രാര്‍ത്ഥനകളില്‍ പ്രീതിപ്പെടാത്ത, തന്നെ മാത്രം എല്ലാവരും ആരാധിക്കണമെന്ന് അല്പത്തരം വിളമ്പാത്ത, സ്ത്രീകള്‍ക്ക് പകുതിബുദ്ധിയും, പകുതി സ്വത്തും കല്പിച്ചുനല്‍കാത്ത, സ്ത്രീയെ പുരുഷന്റെ വിളനിലമായി കാണാത്ത ഒരു ദൈവമാണ്‌ ഈ പ്രപഞ്ചം സൃഷ്ടിച്ചതെങ്കില്‍ ഇത്രയും സമയം കളഞ്ഞ് ഞാന്‍ ഈ ബ്ലോഗെഴുത്തിന്‌ തുനിയുമായിരുന്നില്ല, സത്യം.

"പ്രകാശം ഒരേസമയം കണികാരൂപത്തിലും തരംഗരൂപത്തിലും സഞ്ചരിക്കുന്നത് ആര്‍ക്കെങ്കിലും സങ്കല്‍പിക്കാന്‍പോലും സാധ്യമാണോ? തീര്‍ച്ചയായും സാധ്യമല്ല." എന്നതുകൊണ്ട് ദൈവത്തെ എത്രവാട്ടാണെന്ന് ചോദിച്ചുകൂട എന്ന് ലേഖകന്‍ പറയുന്നു.

ഓം ക്വാണ്ടം സിദ്ധാന്തായ ന:മ:
പ്രകാശം എന്തെന്ന് നമുക്കറിയാം. അത്‌ കണികാരൂപത്തിലും, തരംഗരൂപത്തിലും സഞ്ചരിക്കുന്നെന്ന് സങ്കല്പമല്ല, ശാസ്ത്രമാണ്‌. ഉള്ള കാര്യങ്ങളെക്കുറിച്ചുള്ള കാര്യമെടുത്തിട്ട് അത് ഇല്ലാത്ത കാര്യത്തിനും ബാധമാക്കണമെന്ന വാദം എങ്ങനെ സ്വീകാര്യമാകും? പരസ്പര സാമ്യമുള്ള കാര്യങ്ങളെയല്ലേ താരതമ്യം ചെയ്യാനാകൂ. ഹലുവയും മീന്‍ കറിയും തമ്മില്‍ കൂട്ടിക്കുഴച്ചുള്ള ഈ താരതമ്യം കാണുമ്പോഴേ മനപുരട്ടുലുണ്ടാക്കുന്നതാണ്‌. അതുപോലെ ക്വാണ്ടം സിദ്ധാന്തം ഒരു ശാസ്ത സിദ്ധാന്തമാണ്‌. അത്‌ മനസ്സിലാകുന്നവരുടെ എണ്ണം നോക്കിയല്ല ഇത് ശരിയാണോ എന്ന് തീരുമാനിക്കുന്നത്. അതിനെല്ലാം ചില ശാസ്ത്രമാനദണ്ഡങ്ങള്‍ ഉണ്ട്. അതുവിഴുങ്ങുന്നതുപോലെ തങ്ങളുടെ മതദൈവത്തെയും നിങ്ങള്‍ക്ക് വിഴുങ്ങിക്കൂടേ എന്നാണ്‌ ലേഖകന്റെ ചോദ്യം. "മനുഷ്യയുക്തിക്ക് നിര്‍വചിക്കാനാവാത്ത സാന്നിധ്യമോ സാധ്യതയോ മാത്രമായ ഇലക്ട്രോണും പ്രോട്ടോണും വാരിവലിച്ച് അകത്താക്കുന്ന നിരീശ്വരവാദികള്‍ക്ക് പ്രാപഞ്ചികാസൂത്രണത്തിന്റെ വിശദീകരണമായ ദൈവത്തെമാത്രം ഉള്‍ക്കൊള്ളാനാവില്ല" എന്ന്  പരിവേദനം നടത്തുന്നു.

അതുകൊണ്ട്  "ഭൌതികമായ കാര്യങ്ങള്‍ ഗ്രഹിക്കാന്‍പോലും ഇത്രയേറെ പരിമിതികളുള്ള മനുഷ്യന്‍ ഭൌതികാതീതനായ ദൈവത്തെപ്പറ്റി എല്ലാം മനസ്സിലാക്കിയശേഷമേ വിശ്വസിക്കൂ എന്ന് ശഠിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്? എന്ത് ശാസ്ത്രമാണുള്ളത്?" എന്ന ഗംഭീരമായ ചോദ്യമാണ്‌ നിരവധി ഖണ്ഡികള്‍ നിരത്തിയശേഷം ലേഖകന്‍ ചോദിക്കുന്നത്.

ലേഖകന്‍ മേല്‍ പറഞ്ഞവയൊക്കെ ഭൗതികമാണെന്ന് ഒടുവില്‍ സമ്മതിക്കുന്നു. എന്നിട്ടൊരു കരച്ചിലാണ്‌:‌ "അതുകൊണ്ട് എന്റെ 'ഭൗതികാതീതത്തെ'ക്കൂടിയങ്ങ് വിഴുങ്ങിയേക്കൂ..പ്ലീസ്..".


"പ്രപഞ്ചത്തിന്റെ കാരണം തേടി ഉത്ഭവസ്ഥാനത്തെത്തുന്ന അക്വിനാസിന്റെ സമീപനം ഡോക്കിന്‍സിനെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. എത്ര 'ഖണ്ഡന'ങ്ങള്‍ നടത്തിയിട്ടും മതിയാവുന്നില്ല. വിഫലമാണെന്ന് തോന്നിയതുകൊണ്ടാകാം വീണ്ടും 'ഖണ്ഡിക്കു'കയാണ്. ഗ്രന്ഥകാരന്റെ വാക്കുകളില്‍: "ഒരു കഷ്ണം സ്വര്‍ണം പല ചെറിയ ഭാഗങ്ങളായി വിഭജിച്ചാല്‍ അവസാനം അതിന്റെ ആറ്റത്തിലെത്താം... ഈ ആറ്റത്തെ വീണ്ടും വിഭജിച്ചാല്‍ ലഭിക്കുന്ന വസ്തു സ്വര്‍ണമായിരിക്കില്ല. സ്വര്‍ണത്തിന്റെ കാരണം അന്വേഷിച്ച് ആറ്റത്തിനും പിറകോട്ടുപോകുമ്പോള്‍ കാര്യം (effect) ഇല്ലാതെയാവുകയും (terminated) കാരണം (cause) അപ്രസക്തമാവുകയും (irrelevant) ചെയ്യുന്നു. അനിശ്ചിതമായ പശ്ചാത്ഗമനത്തിന് (infinite regress) അങ്ങനെയൊരു ന്യൂനതയുണ്ട്.'' എന്ന നാസ്തികനായ ദൈവത്തിലെ ഒരു വാദഗതിയെ മണ്ടന്‍ ചോദ്യങ്ങളുമായി നേരിടുന്നതു കാണുമ്പോള്‍ സഹതാമാണ്‌ തോന്നുന്നത്:-

"ഇവിടെയും പിറകോട്ട് പോക്കിന് യാതൊരു താര്‍ക്കികമായ ന്യൂനതയുമില്ലെന്നാണ് തെളിയുന്നത്. സ്വര്‍ണമല്ലാത്ത സബ്-ആറ്റമിക കണങ്ങള്‍ കൂടിച്ചേര്‍ന്നാണ് സ്വര്‍ണത്തിന്റെ ആറ്റമുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞര്‍ക്കറിയാം. അതുകൊണ്ടുതന്നെ കാര്യവും കാരണവും ഇല്ലാതെയാവുകയോ അപ്രസക്തമാവുകയോ ചെയ്യുന്നില്ല. മറിച്ച് സ്ഥിരീകരിക്കപ്പെടുകയാണ്. സ്വയം കത്തുന്ന ഹൈഡ്രജനും കത്താന്‍ സഹായിക്കുന്ന ഓക്സിജനും കൂടിച്ചേര്‍ന്നാണ് തീ കെടുത്തുന്ന വെള്ളം ഉണ്ടാവുന്നത്. അതുകൊണ്ട് ഓക്സിജനും ഹൈഡ്രജനും വെള്ളത്തിന്റെ കാരണമല്ലെന്ന് ആരെങ്കിലും വാദിക്കുമോ? ഈ കാരണം പ്രസക്തമല്ലെന്ന് ഡോക്കിന്‍സ് വാദിക്കുമോ?"

79 പ്രോടോണുകളും അതിലും അല്പം കൂടുതല്‍ ന്യൂട്രോണുകളും ന്യൂക്ലിയസിനുചുറ്റും ചുറ്റിത്തിരിയുന്ന 79 ഇലക്ട്രോണുകളുമാണ്‌ സ്വര്‍ണത്തിന്റെ ആറ്റത്തിലുണ്ടാകുക. ഈ ആറ്റത്തെ വീണ്ടും വിഭജിച്ചാല്‍ ലഭിക്കുന്ന വസ്തു സ്വര്‍ണമായിരിക്കില്ല. അതിനാല്‍ സ്വര്‍ണത്തിന്റെ കാരണമന്വേഷിച്ച് ആറ്റത്തിനും പിന്നോട്ട് പോകുമ്പോള്‍ കാര്യം ഇല്ലാതാകുകയും കാരണം അപ്രസക്തമാകുകയും ചെയ്യുന്നു. അത് യുക്തിസഹമായ കാരണം കാണിക്കാതെയുള്ള പശ്ചാദ് ഗമനത്തിന്റെ ന്യൂനതയാണ്‌.

ഹൈഡ്രജനും ഓക്സിജനും ചേര്‍ന്ന് വെള്ളമുണ്ടാകുന്ന അവസ്ഥയിലും ഇതേ പ്രശ്നമുണ്ട്. ഹൈഡ്രജന്റെയും ഓക്സിജന്റെയും ആറ്റത്തിനും പിറകിലേക്ക് കാരണമന്വേഷിച്ച് പോകുമ്പോള്‍ ആ കാര്യങ്ങള്‍ ഇല്ലാതാകുന്നു. ഇവിടെ അനിശ്ചിതമായ പശ്ചാത്ഗമത്തിന്‌ പ്രശ്നമുണ്ട് എന്നു പറഞ്ഞതുകാണാതെ പശ്ചാദ്ഗമനത്തിന്‌ പ്രശ്നമുണ്ട് എന്ന് പറഞ്ഞ നിലയിലാണ്‌ വിശദീകരണം.

പ്രപഞ്ചത്തിന്റെ കാരണമന്വേഷിച്ച് പിറകോട്ട് പോകുമ്പോള്‍ അത് മഹാവിസ്ഫോടനം വരെയേ സാദ്യമാകൂ. അതിനുമപ്പുറമുള്ള പിറകോട്ട് പോകല്‍ ശാസ്ത്രീയമാകില്ല. അത് പോകുന്നവന്റെ മാനസിക പരികല്പനയിലേ പര്യവസാനിക്കൂ. അതിനാല്‍ അത് സ്വീകാര്യമല്ല.


പദാര്‍ത്ഥവും, തമോഗര്‍ത്തവും, ക്വാണ്ടം സിദ്ധാന്തവും, പ്രൊട്ടോണും ഇലക്ട്രോനും, ന്യൂട്രോണും, കണിക-തരംഗ വിജ്ഞാനവും ഒന്നുമില്ലാതെ തന്നെ കോടാനുകോടി മനുഷ്യര്‍ ദൈവത്തില്‍ അന്ധമായി വിശ്വസിക്കുന്നു. പിന്നെയെന്തിനാണ്‌ വിഡ്ഢിവേഷവും കെട്ടി ഇറങ്ങിയിരിക്കുന്നത്? മതഗ്രന്ഥത്തിലെ ദൈവത്തിന്‌ ശാസ്ത്രീയത പോരെന്ന്  മതവാദികള്‍ക്ക് തോന്നിത്തുടങ്ങിയോ?

തമോഗര്‍ത്തത്തിന്‌ ബലിയായി അഗ്രചര്‍മ്മം ഛേദിക്കണോ?


"എന്റെ യുക്തിക്കും ബുദ്ധിക്കും ഉള്‍കൊള്ളാനായില്ലെങ്കിലും ശാസ്ത്രജ്ഞരുടെ യുക്തിക്കും ബുദ്ധിക്കും ഉള്‍കൊള്ളാനായെങ്കില്‍ സ്വീകാര്യമാണെന്ന നിലപാട് തീര്‍ത്തും അന്ധവിശ്വാസപരമല്ലേ? ശാസ്ത്രമാണെങ്കില്‍ അന്ധവിശ്വാസവുമാകാം, മതമാണെങ്കില്‍ ഇത്രയേറെ തെളിവുണ്ടായാലും പോരാ എന്ന മനോഭാവം ഒന്നാന്തരം ആധുനിക അന്ധവിശ്വാസിയുടെ ലക്ഷണമാണ്"

ഇരുപത്തഞ്ച് കൊല്ലം ഗവേഷണം നടത്തിയിട്ടും ശാസ്ത്രമെന്തെന്നും ശാസ്ത്ര സിദ്ധാന്തമെന്തെന്നും, അതിനെ അംഗീകരിക്കുന്നതിന്റെ മാനദണ്ഡമെന്തെന്നും വികലമായ ധാരണകള്‍ വെച്ചുപുലര്‍ത്തുന്ന 'പുരാതന അന്ധവിശ്വാസി' യുടെ ചോദ്യം കൊള്ളാം.

നിരീശ്വരവാദികളൊന്നും ഇലക്ട്രോണിനും പ്രോട്രോണിനും, അമ്പലങ്ങള്‍ പണിയുകയും, ക്വാണ്ടം സിദ്ധാന്തത്തിന്‌ വഴിപാട് നേരുകയും, ന്യൂട്രോണിനെ കല്ലെറിയുകയും, അനിര്‍വചനീയവും അനാദിയും സര്‍വ്വശക്തനുമായ പഥാര്‍ഥത്തെ ദിനേന അഞ്ച് തവണ വീതം നമസ്കരിക്കാന്‍ തുടങ്ങിക്കഴിഞ്ഞിട്ടില്ല സര്‍ അതു തുടങ്ങുമ്പോള്‍ അറിയിക്കാം, അപ്പോള്‍ താങ്കളുടെ ദൈവത്തെക്കൂടി കൊണ്ടുവരൂ. വിഴുങ്ങിയാല്‍ ദഹിക്കുമോ എന്ന് നോക്കാം.


"എന്തിന് ചൊവ്വക്കും ഭൂമിക്കുമിടയിലെ ചായക്കപ്പു മാത്രമാക്കണം? പ്ളാറ്റോക്കും നെപ്റ്റ്യൂണിനും വ്യാഴത്തിനും ശനിക്കുമൊക്കെ ഇടയിലായി എത്രയോ ചായക്കപ്പുകളുണ്ടാകാം. എന്നിട്ടുമെന്തേ ഒരു ചായക്കപ്പിനെയെങ്കിലും ആരാധിക്കുന്ന ഒരാള്‍പോലും ചരിത്രത്തിലിന്നോളം ഇല്ലാതെ പോയത്? എക്കാലത്തും എല്ലായിടത്തും ദൈവവിശ്വാസം ആഗോള വിശ്വാസമായി നിലനിന്നത്?" -എത്രയാളുകള്‍ വിശ്വസിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ദൈവത്തെ അംഗീകരിക്കണം എന്ന ശാസ്ത്രീയസിദ്ധാന്തമാണ്‌  ഒടുവില്‍ തട്ടിവിടുന്നത്. വിശ്വസിക്കുന്നവരുടെ എണ്ണം നോക്കിയല്ല അത് ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുന്നത്. ദൈവത്തെ അംഗീകരിക്കുന്നവരില്‍ തന്നെ ദൈവത്തിന്‌ പുത്രനുണ്ടാകുമെന്ന് വിശ്വസിക്കുന്നവരാണ്‌ അങ്ങനെ വിശ്വസിക്കാത്തവരേക്കാള്‍ കൂടുതല്‍. അതുകൊണ്ട് അള്ളാവാദികള്‍ ദൈവത്തിന്‌ പുത്രനുണ്ടാകുമെന്ന് വിശ്വസിക്കാന്‍ തയ്യാറുണ്ടോ? ഭൂമി പരന്നതാണെന്നും, അതിനുശേഷം ഭൂമി പ്രപഞ്ചകേന്ദ്രമാണെന്നും മനുഷ്യരാശി മുഴുവന്‍ വിശ്വസിച്ചുവല്ലോ ഒരിക്കല്‍? എന്നിട്ടപ്പോഴും ഭൂമി ഉരുണ്ടതും ഭൂമി വെറുമൊരു നക്ഷത്രത്തെ ചുറ്റുന്ന വെറുമൊരു ഗ്രഹം മാത്രമായിരുന്നില്ലേ? ചായക്കപ്പുകളെ ആരാധിക്കാന്‍ ആരുമുണ്ടായിട്ടില്ലെങ്കിലും അഗ്നിയെയും സൂര്യനെയും കാറ്റിനെയും, പാമ്പിനെയും ദൈവങ്ങളായി ആരാധിച്ചിരുന്നുവല്ലോ മനുഷ്യന്‍? എന്നിട്ടെന്തേ അള്ളാവാദികള്‍ക്ക് അവയൊന്നും ദൈവങ്ങളായില്ല?

സൃഷ്ടിവാദക്കാര്‍ക്ക് അവരുടെ വാദം തെളിയിക്കാന്‍ പ്രത്യേകിച്ചൊന്നും തെളിയിക്കേണ്ടതില്ല. എന്തെങ്കിലും തെളിയാതെ വന്നാലോ എന്തിനെങ്കിലും വിശദീകരണം നലകാനാകാതെ വന്നാലോ ആണ്‌ അക്കാര്യം അവരെ ആഹ്ലാദിപ്പിക്കുകതന്റെ മതഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട് എന്ന കാരണത്താല്‍ എന്ത് വിവരെക്കേടും അണ്ണാക്കുതട്ടാതെ വിഴുങ്ങുന്നതാണ്‌ മതവിശ്വാസി. അത് തുറന്നു പറയുന്നതില്‍ അവര്‍ക്കാര്‍ക്കും യാതൊരു നാണക്കേടുമില്ല. മതഗ്രന്ഥത്തേക്കാള്‍ കൂടുതല്‍ തെളിവുകളൊന്നും അവരാരും ആവശ്യപ്പെട്ടിട്ടുമില്ല. എന്നിട്ടും ശാസ്ത്രത്തിന്റെ പഴുതുകളില്‍ ദൈവത്തിന്‌ സ്ഥാനം തിരയകയാണീകൂട്ടര്‍. കഷ്ടം!


അഴുക്കുവെള്ളത്തില്‍ പെരുകുന്ന കൊതുകാകുന്നു മതം



"റസ്സല്‍ ചോദിക്കുന്നു: ചൊവ്വയ്ക്കും ഭൂമിക്കും ഇടയിലുള്ള ഒരു ഭ്രമണപഥത്തില്‍കൂടി ഒരു ചെറിയ ചായക്കപ്പ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നുവെന്ന് ഞാന്‍ വാദിക്കുന്നുവെന്നിരിക്കട്ടെ. ആര്‍ക്കുമത് തെറ്റാണെന്ന് തെളിയിക്കാനാവില്ല. ഏറ്റവും ശക്തിയേറിയ മൈക്രോസ്കോപ്പിനുപോലും കണ്ടുപിടിക്കാന്‍ സാധിക്കാത്തവിധം തീരെ ചെറുതാണ് എന്റെ ചായക്കപ്പെന്ന് വാദിച്ചാല്‍ പ്രത്യേകിച്ചും. എന്റെ സങ്കല്‍പം തെറ്റാണെന്ന് ആര്‍ക്കും തെളിയിക്കാനാവില്ലെന്നിരിക്കെ അതിനെ സംശയിക്കുന്നത് തികഞ്ഞ അസഹിഷ്ണുതയാണെന്ന് എനിക്ക് പരാതിപ്പെടാം. പക്ഷേ, അങ്ങനെ വാദിച്ചാല്‍ ഞാന്‍ വിഡ്ഢിത്തം പുലമ്പുകയാണെന്നേ ആളുകള്‍ പറയുകയുള്ളൂ. ഈ ചായക്കപ്പിനെക്കുറിച്ച് പുരാതനഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കില്‍, വിശുദ്ധസത്യമെന്ന രീതിയില്‍ എല്ലാ ഞായറാഴ്ചയും പഠിപ്പിക്കുകയും സ്കൂള്‍വിദ്യാര്‍ഥികളുടെ തലയില്‍ ചെറുപ്പത്തിലേ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ എന്റെ ചായക്കപ്പില്‍ വിശ്വസിക്കാത്തതാണ് അബദ്ധമായിത്തീരുക...''

"എന്തിന് ചൊവ്വക്കും ഭൂമിക്കുമിടയിലെ ചായക്കപ്പു മാത്രമാക്കണം? പ്ളാറ്റോക്കും നെപ്റ്റ്യൂണിനും വ്യാഴത്തിനും ശനിക്കുമൊക്കെ ഇടയിലായി എത്രയോ ചായക്കപ്പുകളുണ്ടാകാം. എന്നിട്ടുമെന്തേ ഒരു ചായക്കപ്പിനെയെങ്കിലും ആരാധിക്കുന്ന ഒരാള്‍പോലും ചരിത്രത്തിലിന്നോളം ഇല്ലാതെ പോയത്? എക്കാലത്തും എല്ലായിടത്തും ദൈവവിശ്വാസം ആഗോള വിശ്വാസമായി നിലനിന്നത്"

ദൈവവിശ്വാസം ആഗോളമായി നിലനിന്നതിനു കാരണം അതില്‍ തന്നെ പറയുന്നത് ലേഖകന്‍ കാണുന്നില്ലേ? ഈ ചായക്കപ്പിനെക്കുറിച്ച് പുരാതനഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കില്‍, വിശുദ്ധസത്യമെന്ന രീതിയില്‍ എല്ലാ ഞായറാഴ്ചയും പഠിപ്പിക്കുകയും സ്കൂള്‍വിദ്യാര്‍ഥികളുടെ തലയില്‍ ചെറുപ്പത്തിലേ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ചയക്കപ്പിന്റെ മഹത്വം പഠിപ്പിക്കാന്‍, മറ്റു ചായക്കപ്പുകളൊന്നും യഥാര്‍ത്ഥ ചായക്കപ്പുകളല്ലെന്ന് മനസ്സിലാക്കിക്കാന്‍, മറ്റുചായക്കപ്പുകളെ ആരാധിച്ചാല്‍ മൂക്കുചെത്തിഉപ്പിലിട്ടുകളയുമെന്ന് ഭീഷണിപ്പെടുത്താന്‍ മദ്രസ്സകളും മതപാഠശാലകളും സ്ഥാപിച്ചിരുന്നുവെങ്കില്‍ ചായക്കപ്പില്‍ വിശ്വസിക്കാത്തതാണ് അബദ്ധമായിത്തീരുക.

ജനിക്കുമ്പോഴേ മനുഷ്യനിലേക്ക് മതത്തെ കുത്തിക്കയറ്റുകയും മരണം വരെ പിന്തുടരുകയും ചിന്താശേഷിയെപ്പോലും മുരടിപ്പിച്ച് എന്റോസള്‍ഫാനെപ്പോലെ മനുഷ്യനില്‍ വിഷം ചൊരിയുകയും ചെയ്യുന്നതിനാല്‍ മാത്രമാണ്‌ മതം ഇന്നും നിലനിന്നുപോരുന്നത്. സ്വതന്ത്രചിന്തയ്ക്കും, വ്യക്തിസ്വാതന്ത്ര്യത്തിനും വിലകല്പിക്കുന്ന സമൂഹങ്ങളില്‍ പള്ളിയില്‍ പോകാന്‍ ആളില്ലാതെ പള്ളികള്‍ വാടകയ്ക്ക് കൊടുക്കുകയും കിട്ടുന്ന വിലയ്ക്ക് വില്‍ക്കുകയും ചെയ്യേണ്ടവിധത്തിലാണിന്ന് മതത്തിന്റെ അവസ്ഥ. എണ്ണയുടെ പണക്കൊഴുപ്പില്ലാത്ത രജ്യങ്ങളിലെ മതമല്ല അതുള്ളിടത്തെ മതം. ജീര്‍ണി‍ച്ച വെള്ളത്തില്‍ കൊതുകുപെരുകുന്നതുപോലെ മതവും മതഭ്രാന്തും ദരിദ്രരാഷ്ട്രങ്ങളെ വലയം ചെയ്യുകയാണ്‌. എല്ലാ കാലത്തും ലോകം ഇങ്ങനെതന്നെയായിരിക്കുമെന്ന് കരുതുന്നത് വ്യാമോഹം മാത്രമായിരിക്കും.


വളരെ ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിക്കാന്‍ മാത്രമുള്ള നിസ്സാരമായ തന്റെ വാദങ്ങള്‍ ഇത്രയേറെ വളച്ചുകെട്ടുകളും അനാവശ്യമായ വലിച്ചുനീട്ടലുകളും വായിക്കുന്നവര്‍ക്ക് വളരെയേറേ അരോചകമായ അറുവഴളന്‍ അവതരണവുമായി കാളമൂത്രം അതിന്റെ മൂന്നാം ഖണ്ഡത്തിലേക്ക് എത്തുന്നത് മുക്രിപ്പടയുടെ മനം കുളിര്‍പ്പിക്കുന്നുണ്ടെങ്കിലും ബലശൂന്യവും ഫലശൂന്യവും ഭോഷ്കുകളുടെ നിലയ്ക്കാത്ത ഘോഷയാത്രയമല്ലാതെ  The God Delusion ന്റെയോ നാസ്തികനായ ദൈവത്തിന്റെയോ അരികുകളിലോ മൂലയിലോ പോലും ഒരു നേരിയ പോറല്‍ പോലുമേല്പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥൃശ്ചികമല്ല.