എന്താണ് മ്യൂട്ടേഷൻ?
ജീവജാലങ്ങളിൽ ആകസ്മികമായി സംഭവിക്കുന്ന പാരമ്പര്യസ്വഭാവമുള്ള മാറ്റങ്ങളെയാണ് മ്യൂട്ടേഷൻ(Mutation) എന്ന് പറയുന്നത്. പാരമ്പര്യ സ്വഭാവങ്ങൾ നിയന്ത്രിക്കുന്നത് ജീനുകളാണ്. ജീനുകളിലുണ്ടാകുന്ന മാറ്റങ്ങൾ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാം.
സതസിദ്ധ മ്യൂട്ടേഷനുകൾ(Spontaneous Mutations)സൂക്ഷ്മജീവികളിൽ മുതൽ മനുഷ്യരിൽ വരെ കണപ്പെടുന്നു. മ്യൂട്ടേഷനുകൽ യാഥൃശ്ചികവും, ലക്ഷ്യരഹിതവും, അവ്യവസ്ഥിതവുമാണ്. മ്യൂട്ടേഷനുകൾ പലതും ജീവികൾക്ക് ഉപദ്രവകാരികളുമാണ്. മാരകമായ ഒരു മ്യൂട്ടേഷൻ പ്രഭാവി(dominant)യായിരുന്നാൽ അതിന്റെ ലക്ഷണം ഉടൻ പ്രകടമാവുകയും പ്രകൃതിനിർധാരണത്തിലൂടെ അവ ഭൂമുഖത്തുനിന്നും നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. തൽ ഫലമായി മാരകമായ ജീൻ അടുത്ത തലമുറയിലേക്ക് കൈമാറുന്നില്ല. എന്നാൽ മ്യൂട്ടേഷൻ അപ്രഭാവിയാണെങ്കിൽ ലക്ഷണം പ്രകടമാവുകയില്ല. അതുകൊണ്ട് ആ ജീനിനെതിരെ പ്രകൃതിനിർധാരണം പ്രവർത്തിക്കുന്നില്ല. അതിന്റെ ഫലം പുനരുല്പാദനം വഴി ഈ ജീൻ അടുത്ത തലമുറയിലേക്ക് വ്യാപിക്കാനിടയാകുന്നു എന്നതാണ്. അപൂർവ്വം ചില മ്യൂട്ടേഷനുകൾ ഉപകാരപ്രദമാണെങ്കിലും അവയുടെ ആവൃത്തി കേവലം 0.1 ശാതമാനം മാത്രമാണ്.
ഡി എൻ എയുടെ തന്മാത്രാഘടനയിൽ മാത്രമല്ല, ക്രോമസോമിന്റെ എണ്ണത്തിലും ഘടനയിലും യാദൃശ്ചികമായി സംഭവിക്കുന്ന മാറ്റങ്ങളും മ്യൂട്ടേഷനിടയാക്കും. മ്യൂട്ടേഷനുകൾ പൊതുവെ ദോഷകരമാണെങ്കിലും അവ നിർധാരണത്തിലൂടെ നഷ്ടമാകുന്നു. എന്നാൽ പുതിയ സ്പീഷീസുകൾ ഉണ്ടാകുന്നതിൽ നിഷ്പക്ഷ മ്യൂട്ടേഷനുകൽ വലിയ പങ്കാണ് വഹിക്കുന്നത്.
ജനിതകവ്യതിയാനം(Genetic Variation)
ജനിതകവ്യതിയാനങ്ങളുടെ ഉറവിടം മ്യൂട്ടേഷനാണ്. ക്രോമസോമുകളുടെ എണ്ണത്തിലും ഘടനയിലുമുള്ള വ്യത്യാസങ്ങളും ഡി എൻ എ യിലെ ബേസ് ജോഡികളിലുണ്ടാകുന്ന മാറ്റങ്ങളും ജനിതകവ്യതിയാനം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ജനിതകവ്യതിയാനത്തിനുള്ള മറ്റൊരു കാരണം ജീൻ പ്രവാഹമാണ്. പരിണാമ പ്രക്രിയയ്ക്ക് അനിവാര്യമായ ഒരു ഘടകമാണ് ജനിതകവ്യതിയാനം. ജനിതകവ്യതിയാനമില്ല്ലാതെ ജീവികൾ പരിണമിക്കുകയില്ല.
ഇനി എൻ എം ഹുസ്സൈന്റെ മൊഴിമുത്തുകളിലേക്ക് വരാം:
“2. “ജീവികളില്‍ സംഭവിക്കുന്ന മ്യൂട്ടേഷനുകളാണ് പ്രകൃതി നിര്‍ധാരണത്തിന് വഴിവെക്കുന്നത്” എന്നും സുശീല്‍ .അല്ല, മുഖ്യമായും വഴിവെക്കുന്നത് സ്വാഭാവിക ജനിതക വ്യതിയാനങ്ങളാണ്.മ്യൂട്ടേഷന് അപൂര്‍വ്വമാണ്. മ്യൂട്ടേഷന് നാശകരമാണ് എന്ന് എല്ലാ പരീക്ഷണങ്ങളും തെളിയിച്ചിട്ടുണ്ട്. മ്യൂട്ടേഷന് വഴിയുള്ള പരിണാമം എന്ന സങ്കല്‍പ്പം തന്നെ അശാസ്ത്രീയമാണ്.“
പരിണാമം തന്നെ അംഗീകരിക്കാത്തയാളാണ് പരിണാമത്തിന്റെ വിശദാംശങ്ങൾ ചർച്ചചെയ്യുന്നത് എന്ന വിരോധാഭാസം അവിടെ നില്ക്കട്ടെ. എന്നാൽ ആധികാരികമായി പറയുന്ന അഭിപ്രായങ്ങൾ വിഡ്ഢിത്തങ്ങൾ കൂടിയായാലോ? മ്യൂട്ടേഷനിലൂടെയല്ല, മറിച്ച് സ്വാഭാവിക ജനിതകവ്യതിയാനങ്ങളിലൂടെയാണ് പ്രകൃതി നിർധാരണം നടക്കുന്നത് എന്നാണല്ലോ ശ്രീ. ഹുസ്സൈന്റെ വാദം. (ഇവിടെ പ്രകൃതി നിർധാരണം നടക്കുന്നു എന്ന് അദ്ദേഹം അറിയാതെ സമ്മതിച്ചുപോകുന്നത് നമുക്ക് കാണാം.) ഇതുകേട്ടാൽ തോന്നും മ്യൂട്ടേഷനും ജനിതകവ്യതിയാനത്തിനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന്. അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയുന്നത് പോകട്ടെ, ആ അഭിപ്രായം ആധികാരികമെന്ന നിലയിൽ പറഞ്ഞാലോ? കഷ്ടമെന്നല്ലാതെ എന്ത് പറയാൻ?
ജനിതകവ്യതിയാനങ്ങളുടെ അടിസ്ഥാന കാരണം മ്യൂട്ടേഷൻ തന്നെയാണെന്ന കാര്യം അദ്ദേഹത്തിനറിയില്ല. അല്ലെങ്കിൽ തനിക്കുപറ്റിയ അമളി അദ്ദേഹം വ്യക്തമാക്കട്ടെ. വെള്ളത്തിലിട്ട സോഡിയത്തിന്റെ കാര്യത്തിലും, ഇലക്ട്രോൺ ശോഷണത്തെ ഇലക്ട്രോൺ കൈമാറ്റമായി തെറ്റിദ്ധരിച്ച കാര്യത്തിലും, തെർമോഡൈനാമിക്സിന്റെ കാര്യത്തിലും സംഭവിച്ച ഒളിച്ചോട്ടം ഇവിടെ സംഭവിക്കില്ല എന്ന് കരുതുന്നു. അതല്ല, ശ്രീ. ഹുസ്സൈൻ തന്റ വാദത്തിൽ ഉറച്ചുനില്ക്കുന്നുവെങ്കിൽ അദ്ദേഹം ജനിതകവ്യതിയാനത്തിന്റെ മക്കാനിസം വെളിപ്പെടുത്തട്ടെ. അതോ ജനിതകത്തിൽ പ്രത്യേകമായ ഏതെങ്കിലും പ്രപഞ്ചാതീതശക്തിയുടെ ഊതിക്കയറ്റലോ അല്ലെങ്കിൽ വലിച്ചെടുക്കലോ നടക്കുമ്പോഴാണോ അവയിൽ വ്യതിയാനം സംഭവിക്കുന്നത്!!
Blind Cave Fish |
ചെറുജീവികളിൽ മുതൽ മനുഷ്യനിൽ വരെ നിരന്തരമായ മ്യൂട്ടേഷനുകൾ നടക്കുന്നുണ്ട്. ഉദാഹരണം ഗുഹാമൽസ്യ(Cave Fish)ങ്ങളുടെ കണ്ണിൽ നടക്കുന്ന മ്യൂട്ടേഷൻ. Amblyopsidae കുടുംബത്തിൽ പെട്ട ഈ ജീവികൾ ഇരുളടഞ്ഞ ഗുഹകളിലാണ് ജീവിക്കുന്നത്. അവയ്ക്ക് കണ്ണുകൾ 'ആവശ്യകില്ലാത്ത' ഒരു അവയവമാണ്; കാരണം ഇരുട്ടിൽ കാണാൻ കഴിയില്ല. പക്ഷേ, കൂടുതൽ ഇനം Cave Fish കളിലും കണ്ണുകൾ കാണുന്നുണ്ട്, കണ്ണിന്റെ ഉപയോഗം നടക്കുന്നില്ലെങ്കിലും. (മനുഷ്യനിൽ അപ്പെൻഡിക്സ് പോലെ)ചിലയിനങ്ങളിൽ കണ്ണകളേ ഇല്ല. അതായത് മുമ്പ് ഉപയോഗയോഗ്യമായ കണ്ണുകൾ അവയ്ക്കുണ്ടായിരുന്നു; പിന്നീട് നടന്ന മ്യൂട്ടേഷനുകളിലൂടെ അവ നഷ്ടപ്പെടുകയായിരുന്നു.
മനുഷ്യനിലും കണ്ണുകളിൽ ഇത്തരം മ്യൂട്ടേഷനുകൾ നടക്കുന്നുണ്ട്. എന്നാൽ പ്രതികൂലമായ അത്തരം മ്യൂട്ടേഷനുകൽ അപ്പപ്പോൾ നീക്കം ചെയ്യപ്പെടുന്നു. എന്നാൽ Cave Fish കളിൽ അത്തരം മ്യൂട്ടേഷനുകൾ പ്രതികൂലമല്ലാത്തതിനാൽ മ്യൂട്ടേഷനുകൾ നിലനില്ക്കുകയും അതുമൂലം കണ്ണുകളുടെ പ്രവർത്തനവും പ്രസക്തിയും തന്നെ നഷ്ടപ്പെടുകയും ചെയ്യുന്നു. ജീവികളുടെ നിലനില്‍പ്പിനുതന്നെ വെല്ലുവിളിയാകുന്ന മ്യൂട്ടേഷനുകൾ ഒന്നുകിൽ നീക്കം ചെയ്യപ്പെടുന്നു, അല്ലെങ്കിൽ ആ ജീവിതന്നെ ഭൂമുഖത്തുനിന്നും നീക്കം ചെയ്യപ്പെടുന്നു. എന്നാൽ പ്രതികൂലമല്ലാത്തെ മ്യൂട്ടേഷനുകൾ കുമിഞ്ഞുകൂടുമ്പോൾ അത് പരിണാമത്തിനു വഴിവെയ്ക്കുന്നു.
Blind Mole Rat |
blind mole rats ലും കണ്ണിന്റെ ശേഷിപ്പുകൾ കാണാമെങ്കിലും കണ്ണിന്റെ ഉപയോഗം നടക്കാത്ത ജീവികളാണ്. അവയുടെ കണ്ണകളിൽ സംഭവിച്ച മ്യൂട്ടേഷനുകൾ യഥാസമയം നീക്കം ചെയ്യപ്പെടാതെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടപ്പോഴാണ് കാഴ്ച നഷ്ടപ്പെടുന്നത്.
Alabama Waterdog (Necturus alabamensis). Alabama, USA |
ഗുഹകളിൽ ജീവിക്കുന്ന ചിലയിനം സലമാണ്ടാറുകളും അന്ധരാണ്. ന്യൂട്ടുകളും സാലമാണ്ടറുകളും ഉൾപ്പെട്ട യൂറോഡീല ഓർഡറിൽ പെട്ട വിഭാഗമാണിത്. യൂഗോസ്ലാവിയയിലെ അരുവികളിൽ ജീവിക്കുന്ന നെക്ടൃയൂറസ് (Necturus) സ്ഥിരമായി ജലത്തിൽ ജീവിക്കുകയും ഗില്ലുകൾ ഉപയോഗിച്ച് ശ്വസനം നടത്തുകയും ചെയ്യുന്നു. എന്നാൽ മധ്യ അമേരിക്കയിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന ആംബിസ്റ്റോമ(Ambistoma) കരയിൽ ജീവിക്കുകയും ശ്വാസകോശമുപയോഗിച്ച് ശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ ഇവ ലാർവാവസ്ഥയിൽ ജലത്തിൽ കഴിയുകയും ഗില്ലുകൾ ഉപയോഗിച്ച് ശ്വസിക്കുകയും ചെയ്യുന്നു. അതായത് ലാർവാവസ്ഥയിലെ ഗില്ലുകൾ പിന്നിട് പരിണമിച്ച് ശ്വാസകോശമാകുന്നു.
Ambystoma opacum |
മ്യൂട്ടേഷനുകൾ കാരണം നടക്കുന്ന ജനിതക വ്യതിയാനങ്ങളാണ് പ്രകൃതിനിർധാരണത്തിലേക്കും അതുവഴി ജൈവപരിണാമത്തിലേക്കും നയിക്കുന്നത് എന്ന സത്യം ആരെല്ലാം അംഗീകരിച്ചാലും ഇല്ലെങ്കിലും സത്യം തന്നെയാണ്. ജനിതകവ്യതിയാനങ്ങളാണ് പ്രകൃഹി നിർധാരണത്തിന് വഴിവെയ്ക്കുന്നതെന്ന് സമ്മതിച്ചുപോകുന്ന ശ്രീ ഹുസൈന്റെ സൃഷ്ടിവാദത്തിന് പിന്നെ എന്താണ് പ്രസക്തി? മുൻ വിധികളുടെ തടവറയിൽ തളയ്ക്കപ്പെട്ട, ബുദ്ധിപണയം വെയ്ക്കപ്പെട്ട മതവാദികൾ സത്യത്തെ സത്യമായി അംഗീകരിക്കാൻ ഇനി എന്നാണ് തയ്യാറാവുക? മതഗ്രന്ഥങ്ങളിലെ കാലഹരണപ്പെട്ട സൃഷ്ടി സങ്കല്‍പ്പത്തിൽ കുടുങ്ങി സയൻസിന്റെ വെളിച്ചത്തെ നിഷേധിക്കുന്നവർ കാലത്തെ പിറകോട്ട് വലിക്കാൻ ശ്രമിക്കുന്നു. പക്ഷേ, അവരുടെ പിൻ വലികൾ എത്രത്തോളം ദുർബലമാണെന്ന് കാലം തെളിയിക്കും.
13 comments:
ഇനി എൻ എം ഹുസ്സൈന്റെ മൊഴികുത്തുകളിലേക്ക് വരാം:
“2. “ജീവികളില്‍ സംഭവിക്കുന്ന മ്യൂട്ടേഷനുകളാണ് പ്രകൃതി നിര്‍ധാരണത്തിന് വഴിവെക്കുന്നത്” എന്നും സുശീല്‍ .അല്ല, മുഖ്യമായും വഴിവെക്കുന്നത് സ്വാഭാവിക ജനിതക വ്യതിയാനങ്ങളാണ്.മ്യൂട്ടേഷന് അപൂര്‍വ്വമാണ്. മ്യൂട്ടേഷന് നാശകരമാണ് എന്ന് എല്ലാ പരീക്ഷണങ്ങളും തെളിയിച്ചിട്ടുണ്ട്. മ്യൂട്ടേഷന് വഴിയുള്ള പരിണാമം എന്ന സങ്കല്‍പ്പം തന്നെ അശാസ്ത്രീയമാണ്.“
പരിണാമം തന്നെ അംഗീകരിക്കാത്തയാളാണ് പരിണാമത്തിന്റെ വിശദാംശങ്ങൾ ചർച്ചചെയ്യുന്നത് എന്ന വിരോധാഭാസം അവിടെ നില്ക്കട്ടെ. എന്നാൽ ആധികാരികമായി പറയുന്ന അഭിപ്രായങ്ങൾ വിഡ്ഢിത്തങ്ങൾ കൂടിയായാലോ? മ്യൂട്ടേഷനിലൂടെയല്ല, മറിച്ച് സ്വാഭാവിക ജനിതകവ്യതിയാനങ്ങളിലൂടെയാണ് പ്രകൃതി നിർധാരണം നടക്കുന്നത് എന്നാണല്ലോ ശ്രീ. ഹുസ്സൈന്റെ വാദം. (ഇവിടെ പ്രകൃതി നിർധാരണം നടക്കുന്നു എന്ന് അദ്ദേഹം അറിയാതെ സമ്മതിച്ചുപോകുന്നത് നമുക്ക് കാണാം.) ഇതുകേട്ടാൽ തോന്നും മ്യൂട്ടേഷനും ജനിതകവ്യതിയാനത്തിനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന്. അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയുന്നത് പോകട്ടെ, ആ അഭിപ്രായം ആധികാരികമെന്ന നിലയിൽ പറഞ്ഞാലോ? കഷ്ടമെന്നല്ലാതെ എന്ത് പറയാൻ?
ജനിതകവ്യതിയാനങ്ങളുടെ അടിസ്ഥാന കാരണം മ്യൂട്ടേഷൻ തന്നെയാണെന്ന കാര്യം അദ്ദേഹത്തിനറിയില്ല. അല്ലെങ്കിൽ തനിക്കുപറ്റിയ അമളി അദ്ദേഹം വ്യക്തമാക്കട്ടെ. വെള്ളത്തിലിട്ട സോഡിയത്തിന്റെ കാര്യത്തിലും, ഇലക്ട്രോൺ ശോഷണത്തെ ഇലക്ട്രോൺ കൈമാറ്റമായി തെറ്റിദ്ധരിച്ച കാര്യത്തിലും, തെർമോഡൈനാമിക്സിന്റെ കാര്യത്തിലും സംഭവിച്ച ഒളിച്ചോട്ടം ഇവിടെ സംഭവിക്കില്ല എന്ന് കരുതുന്നു. അതല്ല, ശ്രീ. ഹുസ്സൈൻ തന്റ വാദത്തിൽ ഉറച്ചുനില്ക്കുന്നുവെങ്കിൽ അദ്ദേഹം ജനിതകവ്യതിയാനത്തിന്റെ മക്കാനിസം വെളിപ്പെടുത്തട്ടെ. അതോ ജനിതകത്തിൽ പ്രത്യേകമായ ഏതെങ്കിലും പ്രപഞ്ചാതീതശക്തിയുടെ ഊതിക്കയറ്റലോ അല്ലെങ്കിൽ വലിച്ചെടുക്കലോ നടക്കുമ്പോഴാണോ അവയിൽ വ്യതിയാനം സംഭവിക്കുന്നത്!!
അല്ല എന്റെ സുശീലാ,
എനിക്ക് അറിയാഞ്ഞിട്ടു ചോദിക്കുവാ,
നിങ്ങള്‍ ഈ 'പരിണാമം' എന്ന് പറയുന്നത് എന്തോന്നാ?
ഞാന്‍ തെറ്റിദ്ധരിച്ചുവെച്ചിരിക്കുന്നത് 'ഒരു ജീവി മറ്റൊരു ജീവിയായി മാറുന്നതാണ് പരിണാമം' എന്നാണ്.
രാമായണം മുഴുവന്‍ വായിച്ച് രാമന് സീതന്റെ ആരാ എന്നുചോദിക്കുന്നവരെ കുറ്റം പറയരുതല്ലോ! ഈ പോസ്റ്റില്‍ എഴുതിയതില്‍ എവിടെയാ ഒരു ജീവി മറ്റൊരു ജീവിയായിയായി മാറുന്നത്?
ഇവിടെ എഴുതിയതില്‍ നിന്ന്:
-ജീവജാലങ്ങളില്‍ ആകസ്മികമായി സംഭവിക്കുന്ന പാരമ്പര്യസ്വഭാവമുള്ള മാറ്റങ്ങളെയാണ് മ്യൂട്ടേഷന് (Mutation) എന്ന് പറയുന്നത്.
- ചില ജീവികളില്‍ അവ ജീവിക്കുന്ന സാഹചര്യങ്ങള്‍ ഡി.എന്‍.എ.യില്‍ മാറ്റമുണ്ടാക്കുന്നു, ഇങ്ങിനെ യുണ്ടാവുന്ന മാറ്റങ്ങളും കൂടാതെ ചിലജീവികളില്‍ യാദൃശ്ചികമായി ഡി.എന്‍.എ.യുടെ തന്മാത്രാഘടനയിലും ക്രോമസോമിന്റെ എണ്ണത്തിലും ഘടനയിലുമെല്ലാം ഉണ്ടാകുന്ന മാറ്റങ്ങളും മ്യൂട്ടേഷ്യനു കാരണമാവും.
- ജനിതകവ്യതിയാനങ്ങളുടെ ഉറവിടം മ്യൂട്ടേഷനാണ്.
ഇങ്ങിനെ ചില സംഗതികള്‍ എഴുതിയിട്ടുണ്ട് അതോടപ്പം "പരിണാമ പ്രക്രിയയ്ക്ക് അനിവാര്യമായ ഒരു ഘടകമാണ് ജനിതകവ്യതിയാനം." "ജനിതകവ്യതിയാനമില്ല്ലാതെ ജീവികള്‍ പരിണമിക്കുകയില്ല." എന്ന സ്റ്റേറ്റ്മെന്റുകള്ക്കപ്പുറം ഒരു ജീവി മറ്റൊരു ജീവിയായി മാറുന്നത് എപ്രകാരമാണെന്ന് മറ്റു എവിടെയും കാണാന്‍ സാധിക്കാത്തത് പോലെ ഇവിടെയും കാണാന്‍ സാധിച്ചില്ല എന്ന് അറിയിക്കേണ്ടി വന്നതില്‍ അതിയായ ഖേദമുണ്ട്.
എന്റെ സംശയം ധുരീകരിക്കുമല്ലോ.
ആബ്ദുൽ ഖാദർ,
സ്വാഗതം.
ഇത് മ്യൂട്ടേഷൻ, ജനിതകവ്യതിയാനം ഇവയുടെ പരസ്പരബന്ധം എന്താണെന്ന് സ്ഥാപിക്കുന്ന പോസ്റ്റ് ആണ്. എൻ എം ഹുസ്സൈൻ എന്നെ ഉപദേശിച്ച വിഡ്ഢിത്തം തുറന്നുകാട്ടുന്ന പോസ്റ്റ്. പരിണാമത്തെക്കുറിച്ചു മത്രമ്മുള്ള പോസ്റ്റ് വേറെയുണ്ട്. അവിടെ വരിക.
പ്രിയ സുശീല്‍,
ആ പോസ്റ്റിന്റെ ലിങ്ക് ഒന്ന് തരാവോ...
മനുഷ്യവംശത്തിന്റെ ഉൽപത്തി- പരിണാമശാസ്ത്രത്തിലൂടെ ഒരു യാത്ര.
യുക്തിവാദികളുടെ കാപട്യം
നല്ല ലേഖനം.
ആത്മീയവാദികളുടെ പൊട്ട സംശയങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ സമയം കളയേണ്ട. അറിയാന്‍ ആഗ്രഹിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് വേണ്ടി എഴുതുക.
എല്ലാം ദൈവം സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്നവര്‍ പരിണാമ സിദ്ധാന്തത്തെ എന്തിന് പേടിക്കുന്നു? അതോ പരിണാമ സിദ്ധാന്തവും ദൈവം സൃഷ്ടിച്ചതെന്ന് വരുത്തി തീര്‍ക്കാനോ? അതോ ജീവശാസ്ത്രത്തിന്റെ തെറ്റുതിരുത്താന്‍ മൊത്തം കാക്കാമാരും ജിഹാദ് നടത്തണമെന്ന് പ്രവാചകന് പറഞ്ഞിരുന്നോ?
Excellent article Sushil. keep up the good work
tracking...
എന്‍.എം.ഹുസ്സൈന്‍ പരിണാമ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാന്‍ നില്‍ക്കാതെ സൃഷ്ടിവാദം ശരിയാണെന്ന് തെളിയിക്കാന്‍ ശ്രമിക്കട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
ബ്ലോഗിങ്ങിനു സഹായം
സുശീല്‍ജി, വായിക്കുന്നുണ്ട് :)
പരിണാമം പഠിച്ച മോല്യാര് മുര്‍തദ്ദായ കഥ !
Post a Comment