Tuesday, June 21, 2011

ഭൂമിക്ക് മുമ്പേ പിറന്ന വൈറസ് കുട്ടന്‍മാര്‍

പണ്ട് പണ്ട്, ഏതാണ്ട് 500 കോടി ഭൗമവര്‍ഷങ്ങള്‍ക്കുമുമ്പ്, ഗാലക്‌സികളും നെബുലകളും പൂര്‍ണ്ണമാകുന്നതിന് മുമ്പ്, ഒരു സായന്തനത്തില്‍, രണ്ടു വൈറസ്‌കുട്ടന്‍മാര്‍ സായാഹ്ന സവാരിക്കിറങ്ങി. എതിരെവന്ന ആദിമ ഗാലക്‌സികളിലെ മൈക്രോബുകള്‍ അവരോട് ചോദിച്ചു:

‘ഉണ്ണികളെ, ആരാണ് നിങ്ങള്‍? നക്ഷത്രമേത്? ഏതു ഗ്രഹം?’

‘ഞങ്ങളുടെ അച്ഛന്‍ സൂര്യന്‍, ഭൂമി അമ്മ’

‘എന്നിട്ടും നിങ്ങള്‍ ഈ പ്രപഞ്ചവീഥികളില്‍ അഭയാര്‍ത്ഥികളെപ്പോലെ?’

‘ഭൗമവൈറസുകളാണ് ഞങ്ങള്‍, ഞങ്ങളുടെ വാസസ്ഥലമൊരുങ്ങാന്‍ ഇനിയും 500 ദശലക്ഷം ഭൗമവര്‍ഷം കൂടി വേണം.'

’വിചിത്രം ഉണ്ണികളെ, വാസസ്ഥലമില്ലാതെ പിറവിയെങ്ങനെ? നിങ്ങളെ സൃഷ്ടിച്ചതാര്?‘

’ഞങ്ങളറിയില്ലവനെ. അവന്റെ ജനനം 500 കോടി ഭൗമവര്‍ഷങ്ങള്‍ അകലെ‘

(നാസ്തികനായ ദൈവ’ത്തിലെ ആരംഭത്തിലെ 'കുട്ടിയും ദൈവവും‘ എന്ന ലഘുകവിത ശ്രീ.വി.കെ ശ്രീരാമന്‍ ഈ ലക്കം ഭാഷാപോഷിണിയില്‍ പുന:സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. അത്തരമൊരു പാരഡി ശ്രമിച്ചുനോക്കിയതാണ്. സാഹിത്യം ഗൗരവമായി കാണുന്നവര്‍ ദയവുചെയ്ത് മാപ്പാക്കണം)

തങ്ങളെ സൃഷ്ടിച്ചതാരാണെന്ന് അന്ന് ആ പാവം വൈറസ് കുട്ടന്‍മാര്‍ക്കറിയില്ലായിരുന്നു. പക്ഷെ ഇന്നു നമുക്കതറിയാം. ആ മഹത് താരം കണ്ണില്‍ കണ്ടതെല്ലാം കണ്ടിച്ച് കലിമൂത്ത് മധ്യകേരളത്തില്‍ വസിക്കുകയാണ്. ഇംഗ്ലീഷില്‍ അവന്‍ ‘മൈക്ക് ഹസ്സി’എന്നറിയപ്പെടുന്നു


ഇനി പൂജ്യം പറഞ്ഞ് ആക്ഷേപിക്കുന്നുവെന്ന ആരോപണം പരിഗണിച്ച് സംഗതി നിറുത്തുകയാണ്. ഹുസൈന്റെ കാലഗണനാക്രമത്തില്‍ പൂജ്യം വരാത്ത മറ്റൊരു ഭോഷത്തരത്തിലേക്ക് ആരവപ്പെണ്‍കൊടികള്‍ക്ക് സ്വാഗതം. വൈറസാണ് ഇവിടെ കഥാനായകന്‍. വൈറസ് എന്നാല്‍ കുര്‍-ആനിലെ ജിന്നുകളാണെന്ന് സാബ് പണ്ടെങ്ങോ പ്രസംഗിച്ച കാര്യം ഒരു സുഹൃത്ത് പറഞ്ഞതായി ഓര്‍ക്കുന്നു. 

പുസ്തകത്തിന്റെ 130 -ആം പേജില്‍ ഇങ്ങനെ വായിക്കാം:

"എച്ച്.ഐ.വി ഒരു റിട്രോ വൈറസാണ്. ഏകകോശജീവികളായ ബാക്റ്റീരിയകളേക്കാള്‍ മുമ്പാണ് ഇവയുടെ ഉല്‍പത്തിയെന്ന് പരിണാമവാദികള്‍ തന്നെ പറയുന്നു. അക്കാലം മുതലേ, അതായത്, അഞ്ഞൂറിലേറെ കോടി വര്‍ഷങ്ങള്‍ക്കു മുമ്പു മുതലേ വൈറസുകള്‍ പ്രതിരോധത്തെ മറികടക്കുന്ന പരിണാമപരമായ മാറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്....."(പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍- പേജ് 130, പാര-4).


പരിണാമവാദികളെല്ലാം അങ്ങനെയാണോ പറയുന്നത്? സാബ് ജനത്തെ തെറ്റിദ്ധിരിപ്പിക്കുകയാണോ? തീര്‍ച്ചായായും രണ്ടാമത്തെ കാര്യത്തിലാണ് സാബിന് കൂടുതല്‍ പ്രാഗത്ഭ്യം. വൈറസുകള്‍ പരാദങ്ങളാണ്. അതിഥേയ ജീവിശരീരത്തിലേ അവയ്ക്കു ജീവനും പ്രജനനക്ഷമതയുമുള്ളു. സ്വതന്ത്രനിലയില്‍ ശരിക്കും ജനിതകപദാര്‍ത്ഥമായി വേണം അവയെ പരിഗണിക്കാന്‍. പ്രകടമായ കാരണങ്ങളാല്‍ വൈറസുകള്‍ ഫോസിലുകള്‍ അവശേഷിപ്പിക്കില്ല. ഏതെങ്കിലും ജീവരൂപങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് വൈറസ് നിലനിന്നിരുന്നുവെങ്കില്‍ പ്രത്യേകിച്ചും. അതുകൊണ്ട് തന്നെ വൈറസുകളുടെ തുടക്കം എപ്പോഴാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ജീവനുണ്ടാകുന്നതിന് മുമ്പ് സ്വതാന്ത്രവാസ്ഥയില്‍ വൈറസുകള്‍ ജനിതതന്മാത്ര തലത്തില്‍ നിലനിന്നുണ്ടാകുമോ? അത്തരം സാധ്യത കുറവാണെന്നാണ് ശാസ്ത്രലോകം പൊതുവെ വിലയിരുത്തുന്നത്. ജീവിശരീരം ഉണ്ടായതിനു ശേഷമാണ് വൈറസുണ്ടായതെന്ന വാദത്തിനാണ് മുന്‍തൂക്കം. ബാക്റ്റീരിയ തന്നെയാണ് ആദ്യമുണ്ടായതെന്നാണ് പരിണാമ വിദഗ്ധര്‍ക്കിടയിലെ ഭൂരിപക്ഷനിഗമനം. വൈറസുകള്‍ ബാക്റ്റീരിയകള്‍ക്കൊപ്പമുണ്ടായെന്നും, മറ്റ് ജീവികളില്‍ മാത്രം കാണപ്പെടുന്ന വൈറസുകള്‍ അതാതിനൊപ്പം ആരംഭിച്ചുവെന്നും അനുമാനിക്കപ്പെടുന്നു. ആദ്യ ബാക്റ്റീരിയ ഉണ്ടായത് 350 കോടി വര്‍ഷത്തിന്മുമ്പാണെന്നതും ഭൂമിയുണ്ടായി ആദ്യ 100 കോടി വര്‍ഷങ്ങളില്‍യാതൊരു ജനിതക-ജീവ രൂപങ്ങളും ഉണ്ടായിട്ടില്ലെന്നുമാണ് പൊതുവെ അംഗീകരിക്കപ്പെടുന്നത്. 450-460 കോടി വര്‍ഷം പ്രായമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട ഭൂമിയില്‍ ആദ്യ നൂറ് കോടി വര്‍ഷം ജൈവ-ജനിതകസാധ്യതകള്‍ നിലനിന്നിരുന്നില്ല. ശാസ്ത്രലോകം തര്‍ക്കരഹിതമായി അംഗീകിരക്കുന്ന വസ്തുതയാണിത്. വൈറസുകളുടെ ഉത്ഭവം സംബന്ധിച്ച് പ്രധാനമായും മൂന്ന് പരികല്‍പ്പനകളാണുള്ളത്. 


1. പശ്ചാത്ഗമന പരികല്‍പ്പന അഥവാ റിഗ്രസീവ് ഹൈപ്പോതീസിസ് (Regressive hypothesis )- ജീവനുള്ളിടത്തൊക്കെ വൈറസുണ്ടായിരുന്നു. മിക്കവാറും ആദ്യ ജീവകോശം ഉണ്ടായപ്പോള്‍ വൈറസുമുണ്ടായി. 
                                          
2. കോശാരംഭ പരികല്‍പ്പന (Cellular origin hypothesis)-വൈറസ് ഒരിക്കല്‍ വലിയ കോശങ്ങളില്‍ പരാദങ്ങളായി വസിച്ചിരുന്ന ചെറിയ കോശങ്ങളായിരുന്നു.

3. സഹപരിണാമ പരികല്‍പ്പന (Co-evolution hypothesis-ഏറെക്കുറെ ആദ്യം വൈറസ് എന്ന വാദമാണിത്. ആദ്യജീവകോശമുണ്ടായ അതേ സമയത്തുതന്നെ വൈറസുകള്‍ ഉണ്ടായി. അല്ലെങ്കില്‍ തൊട്ടുമുമ്പ് ന്യൂക്‌ളിക് ആസിഡും പ്രോട്ടീനും കലര്‍ന്ന സങ്കീര്‍ണ്ണ തന്മാത്രകളായി നിലനിന്നു.


വൈറസ് ആദ്യമുണ്ടായെന്ന സങ്കല്‍പ്പത്തിന് ഭൂരിപക്ഷ പിന്തുണയില്ലെന്ന് സൂചിപ്പിച്ചല്ലോ. 350 കോടി വര്‍ഷത്തിന് മുമ്പുള്ള സയനോ ബാക്റ്റീരിയ തന്നെയാണ് ഇന്നും അറിയപ്പെടുന്ന ആദ്യ ജൈവരൂപം. ഒരു ജൈവരൂപത്തിനേ പരാദത്തെ പോറ്റാനാകൂ. ജീവിശരീരമുണ്ടങ്കിലേ വൈറസിന് പരിണമിക്കാനുമാവൂ. ഇതാണ് പൊതുതത്വം. നമുക്കിത് മാറ്റിവെച്ച് വൈറസ് തന്നെ ആദ്യമുണ്ടായി എന്ന് വാദത്തിന് വേണ്ടി സമ്മതിക്കാം. ഇനിയാണ് ഹുസൈന്റെ കാലഗണനാക്രമം പൂജ്യരഹിതമായ തമാശയ്ക്ക് ജന്മം നല്‍കുന്നത്. ഭൂമിക്ക് പ്രായം 450-60 കോടിയാണെന്ന് സാബ് 25 വര്‍ഷമായി എഴുതിവരുന്ന കാര്യമാണ്. എല്ലാ പൊത്തകങ്ങളിലും അതുതന്നെയാണ് എഴുതിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ 450 കോടി വര്‍ഷം പഴക്കമുള്ള ഭൂമിയില്‍ 500 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രതിരോധത്തെ മറികടക്കുന്ന പരിണാമമാറ്റങ്ങള്‍ പ്രകടിപ്പിക്കുന്ന വൈറസുകള്‍, സോറി, ജിന്നുകള്‍ എങ്ങനെയുണ്ടായി? ബൂലോകമേ നമിച്ചാലും! ഭൂമിക്ക് മുമ്പേ പിറന്ന ബാസ്റ്റാഡുകളാണ് വൈറസുകളെന്ന് സാബ് തുറന്നടിക്കുന്നു. ബൂലോകമേ നമിച്ചാലും!
9 comments:

സുശീല്‍ കുമാര്‍ said...

നിയമപ്രകാരമായ മുന്നറിയിപ്പ്:-

ചര്‍ദ്ദിക്കാന്‍ താല്പര്യമുള്ളവര്‍ അതിനുള്ള മരുന്നുകള്‍ സ്വയം കരുതേണ്ടതാണ്‌.


"എച്ച്.ഐ.വി ഒരു റിട്രോ വൈറസാണ്. ഏകകോശജീവികളായ ബാക്റ്റീരിയകളേക്കാള്‍ മുമ്പാണ് ഇവയുടെ ഉല്‍പത്തിയെന്ന് പരിണാമവാദികള്‍ തന്നെ പറയുന്നു. അക്കാലം മുതലേ, അതായത്, അഞ്ഞൂറിലേറെ കോടി വര്‍ഷങ്ങള്‍ക്കു മുമ്പു മുതലേ വൈറസുകള്‍ പ്രതിരോധത്തെ മറികടക്കുന്ന പരിണാമപരമായ മാറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്....."(പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍- പേജ് 130, പാര-4).

450 കോടി വര്‍ഷം പഴക്കമുള്ള ഭൂമിയില്‍ 500 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രതിരോധത്തെ മറികടക്കുന്ന പരിണാമമാറ്റങ്ങള്‍ പ്രകടിപ്പിക്കുന്ന വൈറസുകള്‍, സോറി, ജിന്നുകള്‍ എങ്ങനെയുണ്ടായി? ബൂലോകമേ നമിച്ചാലും! ഭൂമിക്ക് മുമ്പേ പിറന്ന ബാസ്റ്റാഡുകളാണ് വൈറസുകളെന്ന് സാബ് തുറന്നടിക്കുന്നു. ബൂലോകമേ നമിച്ചാലും!

അനില്‍@ബ്ലോഗ് // anil said...

ചര്‍ച്ച കാണട്ടെ.
:)

സുശീല്‍ കുമാര്‍ said...

*"ഗാലക്‌സികളും നെബുലകളും പൂര്‍ണ്ണമാകുന്നതിന് മുമ്പ്" എന്നൊരു പ്രയോഗം തുടക്കത്തില്‍ കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ എല്ലാ നെബുലകളും ഗാലക്സികളും പൂര്‍ത്തിയായിക്കഴിഞ്ഞു എന്ന് അതിനര്‍ത്ഥമില്ല. ഗാലക്സികളും നെബുലകളും ഇന്നും പ്രപഞ്ചത്തില്‍ രൂപമെടുക്കുകയും അസ്തമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ടാകാം.അതിനെ കാവ്യാത്മകമായ അര്‍ത്ഥത്തിലേ ഉദ്ദേശിച്ചിട്ടുള്ളു.

Aakash :: ആകാശ് said...

വൈറസ് എന്നാല്‍ കുര്‍-ആനിലെ ജിന്നുകളാണെന്ന് സാബ് പണ്ടെങ്ങോ പ്രസംഗിച്ച കാര്യം ഒരു സുഹൃത്ത് പറഞ്ഞതായി ഓര്‍ക്കുന്നു.

ആദമിനെ സൃഷ്ടിക്കുന്നതിനും മുന്‍പ് ജിന്നുകളെ സൃഷ്ടിച്ചിരുന്നു എന്ന സത്യം സുശീലിന് അറിയില്ലേ? അങ്ങനെ ജിന്നുകള്‍ എന്ന ബാക്ടീരിയ/വൈറസുകള്‍ അര്‍മാദിച്ചു നടക്കുമ്പോള്‍ ആണ് അല്ലാഹ് ആദമിനെ സൃഷ്ടിക്കു ന്നതും വണങ്ങാന്‍ ആവശ്യപ്പെടുന്നതും. ആദ്യം ഇതൊക്കെ പഠിച്ചു വരൂ...

Question 9: Do jinn marry and have children?

Yes. Jinn do marry and they do have children. The way they marry is not known to us yet. We may be able to know the future if Allah (swt) wants us to know.

People never knew about microbes, viruses, and the unseen micro creatures. Now we are able to know many things about their life cycles, their life duration, their methods of duplication or reproduction: sexually and asexually. The mere fact that we do not know how the jinn marry and reproduce does not negate their being married and reproduced. The Qur'an stipulates in Surah Al-Kahf (18:50) that they have offsprings. Similarly, the Qur'an states in Surah Al-Rahman (55:56) that jinn and human beings never touched (married) the ladies of paradise.

ഇതു പോലെയുള്ള അമൂര്‍ത്തമായ സത്യങ്ങള്‍ കൂടുതല്‍ ഇവിടെ വായിക്കുക

സീഡിയൻ. said...

പറയൂ കേൾക്കുന്നുണ്ട്.

സുശീല്‍ കുമാര്‍ said...

പുതിയ പോസ്റ്റ്

kaalidaasan said...

Tracking

Chethukaran Vasu said...

http://news.nationalgeographic.com/news/2009/10/091001-ardipithecus-ramidus-ardi-oldest-human-skeleton-fossils.html

jifricherur said...

ജിന്നെന്നത് തീനാളത്താൽ സൃഷ്ടിക്കപ്പെട്ടതും സ്വയം രൂപ ഭേദം വരുത്താൻ കഴിവുള്ളതുമായ ജീവികളാണ്. വിശ്വാസികൾ മാത്രമേ പഠിക്കേണ്ടതുളൂ... കാരണം അതിൻറെവിവരങ്ങൾ മത ഗ്രന്ഥങ്ങളിലതിഷ്ടിതമാണെന്നാണ് ഇന്നത്തെ അവസ്ഥ