Saturday, September 10, 2011

തൃശൂര്‍ പൂരത്തിന്റെ "ശാസ്ത്രീയ വിശകലനം"

സ്ഥലം:- സർക്കാർ മെഡിക്കൽ കോളേജ് പരിസരം. ഗേറ്റിൽ സർവ്വരോഗ സംഹാരി 10 രൂപ എണ്ണയുടെ വില്പന പൊടിപൊടിക്കുന്നു. വെറും വില്പനയല്ല, വില്പനക്കാരൻ തന്റെ ഉല്പന്നത്തിന്റെ മഹത്വം വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്; പോരത്തതിന്‌ നോട്ടീസ് വിതരണവും. കാല്‍മുട്ട് വേദന, നടുവേദന, തലവേദന, ചൊറി, ചിരങ്ങ്‌, താരന്‍, വയറിളക്കം, ഛര്‍ദ്ദി,വലിവ്, ക്ഷയം, കുഷ്ഠം എന്നുതുടങ്ങി പ്രമേഹം, കാൻസറിനുവരെ ഫലപ്രദമായ എണ്ണ; വെറും പത്ത് രൂപ മാത്രം; വരുവിൻ വാങ്ങുവിൻ, സൈഡ് ഇഫക്റ്റ് ഇല്ലാത്തത്, നൂറ്‌ ശതമാനം ഫലപ്രദം: വർഷം കുറെയായി എണ്ണവില്പനക്കാരൻ ഈ ബിസിനസ് തുടങ്ങിയിട്ട്.

എന്തിന്‌ നിങ്ങൾ എക്സ്-റേയ്ക്കും സ്കാനിങ്ങിനും പണം മുടക്കുന്നു, എന്തിന്‌ രക്തപരിശോധനയും എന്റോസ്കോപ്പിയും? രോഗികളേ നിങ്ങൾ ഈ ‘അശാസ്ത്രീയമായ’ ചികിൽസാ രീതികളെ ഒഴിവാക്കുവിൻ. ശരീരമെന്തിന്‌ കീറിമുറിക്കണം? അതെല്ലാം മറന്നേക്കൂ, എന്നിട്ട് 10 രൂപ എണ്ണ ഉപയോഗിക്കുവിൻ. വരുവിൻ, വാങ്ങുവിൻ വെറും 10 രൂപ മാത്രം.

ആശുപത്രി ഗേറ്റിൽ ഈ കലാപരിപാടി തുടങ്ങിയിട്ട് കാലം കുറെയായി. ഈ ആശുപത്രിയിലെ ഡോക്റ്റർമാർ എന്നും ഈ പരിപാടി കാണുന്നുണ്ട്. ഒരാൾ പോലും അത് ഗൗനിക്കുന്നില്ല.  മുഖത്ത് പുഞ്ചിരിയുമായി അവര്‍ ആശുപത്രി ഗേറ്റ് കടന്നുവരുന്നു, അവരുടെ ജോലിയിൽ മുഴുകുന്നു. ആധുനിക വൈദ്യശാസ്ത്രം നല്കുന്ന ചികിൽസാമുറകൾ രോഗികളിൽ പ്രയോഗിക്കുന്നു, രോഗികൾ അധികവും സുഖം പ്രാപിച്ച് മടങ്ങുന്നു. ചുരുക്കിപ്പറഞ്ഞാൽ ആ ആശുപത്രിയിലെ ഒരു ഡോക്റ്ററും 10 രൂപ എണ്ണ വില്പ്പനക്കാരന്റെ അവകാശവാദങ്ങളെ ഖണ്ഡിക്കാൻ പോയില്ല.

പക്ഷേ, അദ്ദേഹത്തിന്റെ അവകാശവാദം നോക്കൂ:- "ഞാൻ 10 രൂപ എണ്ണയെക്കുറിച്ച് മൂന്ന് ലഘുലേഖകൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ ചികിൽസാരീതികളെ ദിനം പ്രതി ഖണ്ഡിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും നോക്കൂ, ഞാൻ എത്ര മഹാനാണ്‌. ഒരൊറ്റ ഡോക്റ്ററോ മരുന്നു നിർമാതാക്കളോ ഇന്നുവരെ എന്നെ ഖണ്ഡിക്കാൻ ധൈര്യപ്പെട്ടിട്ടില്ല. ഞാനാരാ മോൻ!!!!"

ഇത്തരം എണ്ണ വില്പനക്കാർ നമുക്ക് സുപരിചിതരാണ്‌. ആശുപത്രി ഗേറ്റിൽ മാത്രമല്ല നിരത്തുവക്കിലും ബസ്സുകളിലും ട്രെയിനുകളിലും ഇവർ തങ്ങളുടെ സർവ്വരോഗ സംഹാരിയുടെ മഹത്വവും പരസ്യം ചെയ്ത് അന്നത്തിന്‌ കാശുണ്ടാക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അശാസ്ത്രീയതയും തന്റെ ഉല്പന്നത്തിന്റെ മഹത്വവും അവർ വാതോരാതെ പ്രസംഗിക്കുമെങ്കിലും ഒരു ഡൊക്റ്ററും ഇന്നുവരെ അവരെ ഖണ്ഡിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിട്ടില്ല. ഇതെന്തുപറ്റി? മോഡേൺ മെഡിസിനെന്തേ, മറുപടിയില്ലേ?

ഈ കഥ ഇവിടെ ഓർമ്മിക്കാൻ കാരണം ചില "ആധുനിക എണ്ണവില്പനക്കാരുടെ" പരസ്യങ്ങളാണ്‌.

“ഇവയത്രയും എന്റെ കൃതിയില്‍ സമഗ്രമായി ഖണ്ഡിക്കപ്പെട്ടതാണെന്ന കാര്യവും അദ്ദേഹം അറിയാത്തതായി  നടിക്കുന്നു. ഈ ഒട്ടകപ്പക്ഷിനയം ഇക്കാലമത്രയും യുക്തി-നിരീശ്വര -പരിണാമവാദികള്‍ തുടര്‍ന്നു വന്നതാണെന്നതിനാല്‍ ആശ്ചര്യത്തിനു വകയില്ല. പരിണാമസിദ്ധാന്തത്തെ  ശാസ്ത്രീയമായി നിരൂപണം ചെയ്യുന്ന മൂന്നു കൃതികള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇവയില്‍ ഒന്നിനുപോലും മറുപടിയെഴുതാന്‍ യുക്തി- നിരീശ്വര-പരിണാമവാദികള്‍ക്കായിട്ടില്ല. ഒരു ലേഖനത്തിലൂടെ പോലും മറുപടിയെഴുതാന്‍ ഇരുപതു വര്‍ഷങ്ങളായെങ്കിലും ഇവരുടെ ബുദ്ധിജീവികള്‍ ധൈര്യം കാട്ടിയിട്ടില്ല. നാഴികക്കു നാല്‍പ്പതുവട്ടം ശാസ്ത്രം, നിക്ഷ്പക്ഷത, വസ്തുനിഷ്ഠത...എന്നൊക്കെ ഇവര്‍ ഉരുവിട്ടുകൊണ്ടിരിക്കെയാണ് ഈ ഒട്ടകപ്പക്ഷിനയംഇവയത്രയും എന്റെ കൃതിയില്‍ സമഗ്രമായി ഖണ്ഡിക്കപ്പെട്ടതാണെന്ന കാര്യവും അദ്ദേഹം അറിയാത്തതായി  നടിക്കുന്നു.“

 "(കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ പ്രശസ്ത ജീവശാസ്ത്രപണ്ഡിതനായ പ്രൊഫ. കുഞ്ഞുണ്ണി വര്‍മ്മ അദ്ദേഹത്തിന്റെ കൃതി ആമൂലാഗ്രം ഖണ്ഡിക്കപ്പെട്ടിട്ടും മറുപടിയെഴുതാതെ ഒഴിഞ്ഞുമാറി. മലയാളത്തിലെ പ്രശസ്ത ശാസ്ത്രസാഹിത്യകാരനായ ജിവന്‍ ജോബ് തോമസും പ്രെഫ. ബാബു ജോസഫും അവരുടെ കൃതികളുടെ നിരൂപണങ്ങള്‍ പുസ്തകമായി ഇറങ്ങിയിട്ടും മറുപടിയെഴുതാതെ ഒഴിഞ്ഞുമാറി. തെളിവുകളും  ന്യായങ്ങളും എതിര്‍പക്ഷത്താണെന്നും അവയെ നേരിടാനാവില്ലെന്നും മനസ്സിലാക്കിയതുകൊണ്ടാകാം ഈഒഴിഞ്ഞുമാറ്റം. )" 

കുഞ്ഞുണ്ണി വര്‍മയും ജീവന്‍ ജോബ് തോമസും ബാബു ജോസഫുമെല്ലാം എത്ര കശ്മലന്മാര്‍, ലവന്മാര്‍ക്കെന്താ എന്നെയൊന്ന് ഗൗനിച്ചാല്‍, ഒന്നുമില്ലേലും ഞാന്‍ കൊല്ലം പത്തിരുപത്തഞ്ചായില്ലേ എണ്ണ വില്പന തുടങ്ങിയിട്ട്. എന്തു ചെയ്യാം ധൈര്യം വേണ്ടേ?
എന്തിന്‌ അവരെ പറയണം? ISRO യിലെ ശാസ്ത്രജ്ഞന്മാര്‍ വരെ എന്നെ ഖണ്ഡിക്കാന്‍ ധൈര്യം കാണിച്ചോ, ഇല്ലല്ലോ. അതാ പറഞ്ഞത് ഞാനാരാ മോന്‍? 


എന്തിനേറെ പറയുന്നു, പച്ചക്കുതിര മാസികയില്‍ ശ്രീ ശ്രീ സുദേഷ് സാര്‍ എന്ന പേരില്‍, ഞാന്‍ എഴുതിയ ലേഖനത്തിനുവരെ നാസ ഇന്നുവരെ മറുപടി തന്നിട്ടില്ല. എന്താ കഥ!


"ഈ കഥയിലെ നെയ്ത്തുകാര്‍ വസ്ത്രം ഉണ്ടാക്കിയപോലെ നാസ ഏതാനും ഫോട്ടോകള്‍ പുറത്തിറക്കിയിട്ട് അതില്‍ ലൂണാര്‍ മോഡ്യൂളിന്റെ ഭാഗമാണുള്ളതെന്നു പറഞ്ഞു. ‘ശാസ്ത്രബോധമുള്ള’വര്‍ക്കേ അതൊക്കെ മനസ്സിലാക്കാനാവൂ എന്നും പ്രഖ്യാപിച്ചു. സ്വാഭാവികമായും ‘ശാസ്ത്രബോധ മുള്ള’ പ്രൊഫ:രവിചന്ദ്രന്‍ അതപ്പടി വിശ്വസിച്ചു. ഫോട്ടോകളില്‍ ലൂണാര്‍ മോഡ്യൂളിന്റെ  ഭാഗങ്ങള്‍ കാണാതെ തന്നെ അതില്‍ ലൂണാര്‍ മൊഡ്യൂ ളിന്റെ ഭാഗങ്ങളുണ്ടെന്നു വിശ്വസിച്ചു! ഈ അന്ധവിശ്വാസത്തിന്റെ അടി സ്ഥാനത്തിലാണു ചിത്രങ്ങള്‍ എനിക്കയച്ചത്. പക്ഷേ, ഒരു കാര്യം വ്യക്തമായി .ഫോട്ടോകളില്‍ ലൂണാര്‍ മോഡ്യൂള്‍ കണ്ടില്ലെങ്കിലും ലൂണാര്‍ മോഡ്യൂളിന്റെ ഫോട്ടോകളാണ് അവയെന്നു വിശ്വസിക്കുന്നത് ‘ആധുനിക ശാസ്ത്രമാണ്’! "
"തൃശൂര്‍ പൂരത്തിന്റേതെന്ന് ആര്‍ക്കും
 ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന ഈ ചിത്രം
കണ്ടിട്ടാണ്‌ തലയ്ക്ക് വെളിവില്ലാത്ത
നിരീശ്വര-യുക്തിദാദികള്‍
നെബ്യൂല, ഗാലക്സി എന്നക്കെ വിളിച്ചുകൂവുന്നത്"


"ഈ ചിത്രത്തിലേക്ക് നോക്കൂ. കുട്ടികളേ നിങ്ങൾക്കെന്താണ്‌ മനസ്സിലായത്‌? ഇതാണ്‌ തൃശൂർ പൂരത്തിലെ വെടിക്കെട്ട്. സംശയമുള്ളവർ സൂക്ഷിച്ചുനോക്കൂ. മിസ്റ്റർ രവിചന്ദ്രൻ പറയുന്നു, ഛെ! വിശ്വസിക്കുന്നൂ, ഇത് ഒരു 'നെബ്യൂല'യുടെ ചിത്രമാണെന്ന്. തൃശൂർ പൂരം കണ്ടിട്ടുള്ളവർ ആരെങ്കിലും ഇത്തരമൊരു വിഡ്ഢിത്തരം വിളിച്ചു പറയുമോ? ""നിങ്ങക്കറിയുമോ കൂട്ടരേ, ഇന്നാളൊരു ദിവസം ഞാൻ എണ്ണ വില്ക്കുന്ന ആശുപത്രിയിലെ ലാബിൽ നിന്ന് ഒരു ചിത്രം കിട്ടി. ടെക്നീഷ്യൻ പറയുന്നു അത് blood smear-ന്റെ ചിത്രമാണെന്ന്. നമ്മളോടാണോ കളി? തറയിലിടുന്ന മൊസൈക്കിന്റെ ചിത്രം കാട്ടി അത് അത് blood smear അണെന്ന് പറഞ്ഞ്‌ ആളെ പറ്റിക്കുന്ന ഇവന്മാരെയൊക്കെ എന്ത് ചെയ്യണം?  blood smear ൽ 
“'മൊസൈക്കി'ന്റെ ഈ ചിത്രം
കണ്ടിട്ടാണ്‌ നിരീശ്വര-യുക്തിവാദികൾ
അത് blood smearആണെന്ന് അർമാദിക്കുന്നത്.
  ടി ബി യുടെയോ മലമ്പനിയുടെയോ രോഗാണുക്കളെ നഗ്നനേത്രം കൊണ്ട് കാണാനാകില്ലെന്നാണ്‌ അങ്ങേരുടെ അവകാശവാദം. കണ്ണ്‌ കൊണ്ട് കാണാതെ ഈ യുക്തിവാദികളൊക്കെ പിന്നെ മൂക്കുകൊണ്ടാണോ കാണൂന്നത്?   ഇതാണു യാഥാര്‍ത്ഥ്യമെങ്കില്‍ നിരീശ്വര- യുക്തിവാദികള്‍ക്ക് മറ്റു ജന്തുക്കളുടെയത്രയേ കണ്ണ്‌വികാസം ഉണ്ടായിട്ടുള്ളൂ എന്നും കരുതുന്നതില്‍ തെറ്റുണ്ടോ? യുക്തി- നിരീശ്വരവാദികള്‍ക്ക് കണ്ണിന്‌ തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ? 


"കൂട്ടരേ, ഇതൊരു പരമ രഹസ്യമാണ്‌. മറ്റാരോടും പറയല്ലേ? തൃശൂർ പൂരത്തിന്റെയും മൊസൈക്കിന്റെയും‍ ഫോട്ടോകളെപ്പറ്റി നാസ ശാസ്ത്രജ്ഞ Dr.Carle Peters, ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുമായി ഞാന്‍ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്.  കത്തിടപാടുകളും വിശകലനങ്ങളും ഇവിടെ ഒഴിവാക്കുന്നു." --ഒഴിവാക്കരുതെന്നോ. അനാവശ്യം പറയുന്നോ? നമുക്കും നിന്ന് പിഴച്ചുപോണ്ടേ? അല്ലെങ്കിലും ഈ തർക്കുത്തരം പറയുന്ന നിരീശ്വര-യുക്തിവാദികളുടെ തലച്ചോറിന്റെ വികാസം മറ്റു ജന്തുക്കൾക്ക് തുല്യമല്ലേ?


"ഈ കത്തിടപാട് വിശദമാക്കാന്‍ കാരണംചന്ദ്രയാത്രയെക്കുറിച്ചുള്ള പുതിയ പോസ്റ്റാണ്. നാസ ഫോട്ടോ പുറത്തിറക്കിയിട്ട് അതില്‍ ഒരു കറുത്ത പൊട്ടിട്ടശേഷം ഒരു ആരോ വരച്ച് ഇത് ആനയുടെ LRO ഫോട്ടോയാണ് എന്നു പറഞ്ഞാല്‍ ഫോട്ടോയില്‍ ആനയെ കണ്ടില്ലെങ്കിലും ശാസ്ത്രാന്ധ വിശ്വാസികള്‍ “ ദേ,  ആനയുടെ ഫോട്ടോ” എന്ന് ആര്‍ത്തുവിളിക്കും. നഗ്ന നായ രാജാവിന്റെ കാണാവസ്ത്രങ്ങളെ ചൊല്ലി പരിവാരങ്ങള്‍ ആര്‍ത്തുവിളി ച്ചതുപോലെ! "


എന്തിനേറെ പറയണം, ആകാശത്തിന്റെ ചിത്രത്തില്‍ എന്തെങ്കിലും അടയാളമിട്ട് ഇവര്‍ അത് നെബ്യൂലയാണ്‌, ഇത് ഗാലക്സിയാണ് എന്നെല്ലാം പറഞ്ഞു അര്‍ത്തുവിളിച്ചുകളയും. വാലന്‍ പുളിയും തേങ്ങാപിണ്ണാക്കും തിരിച്ചറിയാത്ത യുക്തിവാദി-നിരീശ്വരവാദികളുടെ തലയ്ക്ക് മറ്റ് ജന്തുക്കളുടെ മസ്തിഷ്കവലര്‍ച്ചയേ ഉള്ളു എന്ന് ഇതില്‍ നിന്നും വ്യക്തമായല്ലോ.എന്താഹേ,
ഞാന്‍ ഇത്രയും കാര്യങ്ങള്‍ വ്യക്തമായും യുക്തമായും ഖണ്ഡിച്ചു കഴിഞ്ഞ സ്ഥിതിക്ക് തനിക്കെന്തോ ചോദിക്കനുണ്ടെന്നോ. ആ ചോദീര്‌, കേക്കട്ടെ.

1. ചാന്ദ്രയാത്രകളെക്കുറിച്ച് ലോകമെമ്പാടുമുള്ള എല്ലാ സ്കൂളുകളിലെ കുട്ടികളും പ്രോജക്റ്റുകൾ തയ്യാറാക്കുകയും ചാന്ദ്രയാത്രയുടെയും യാത്രികരുടെയും ചിത്രങ്ങൾ കൊണ്ട് ക്ലാസ് മുറികളും അലങ്കരിക്കുകയും ചെയ്യുന്നുണ്ട്. താങ്കൾ, മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ലെന്നാണല്ലോ പറയുന്നത്. അപ്പോൾ ഇത്തരം 'തെറ്റായ കാര്യങ്ങൾ' വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്‌? 


2. താങ്കൾ പറയുന്നതിൽ കഴഞ്ചെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഈ "വസ്തുനിഷ്ഠമല്ലാത്തതും തെറ്റായതുമായ" വിവരങ്ങൾ കുട്ടികളെ പഠിപ്പിക്കരുതെന്ന് താങ്കൾ വിദ്യാഭ്യാസ വകുപ്പിനോടും സർക്കാരിനോടും രേഖാമൂലം ആവശ്യപ്പെടണം. ചുരുങ്ങിയ പക്ഷം സ്വന്തം കുട്ടികളെയെങ്കിലും ഇത്തരം 'അന്ധവിശ്വാസങ്ങള്‍' പഠിപ്പിക്കുന്നതില്‍ നിന്ന് പിന്‍ വലിക്കണം.


3. എന്നിട്ടും സർക്കാർ ചാന്ദ്രയാത്ര കുട്ടികളെ പഠിപ്പിക്കുന്നത് തുടരുകയാണെങ്കിൽ അതിനെതിരെ കോടതിൽ ഒരു പൊതുതാല്പര്യ ഹർജി ഫയൽ ചെയ്യാൻ താങ്കൾ തയ്യാറാകണം. അതിനു വേണ്ടി താങ്കള്‍ക്ക് ലഭ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറാകണം.  


4. ഇന്ത്യ, നാസയുമായി ചേർന്ന് ചാന്ദ്രദൗത്യത്തിന്‌ തയ്യാറാകുന്നതായി ഐ എസ് ആർ ഒ ചെയർമാൻ ഈയിടെ പ്രസ്താവിക്കുകയുണ്ടായി. ഈ 'തട്ടിപ്പ് പരിപാടി'ക്കുവേണ്ടി കോടികൾ ദുര്‍വ്യയം ചെയ്യുന്നത് രജ്യദ്രോഹമാണ്‌. അതിനാൽ അക്കാര്യം പുനപരിശോധിക്കണമെന്ന് ഇന്ത്യാഗവണ്മെന്റിനോട് ആവശ്യപ്പെടാൻ താങ്കൾ തയ്യാറാകണം. 


ഇക്കാലമത്രയും താങ്കൾ പ്രചരിപ്പിച്ച ചാന്ദ്രയാത്രാ ഖണ്ഡനങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെന്ന് താങ്കൾക്ക് ആത്മാർത്ഥതയുണ്ടോ? മനുഷ്യൻ ചന്ദ്രനിൽ എത്തിയിട്ടില്ലെന്ന് താങ്കൾ ഉറച്ചുവിശ്വസിക്കുന്നുവോ? അതോ ഇക്കാര്യത്തിൽ ഒരു ചെറിയ സംശയം മാത്രമാണോ താങ്കൾക്കുള്ളത്? മേല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ നട്ടെല്ലിന്‌ ഉറപ്പുണ്ടാകുമോ? 


നട്ടെല്ലിന്‌ നല്ല ഉറപ്പും പറയുന്ന കാര്യത്തിൽ കഴഞ്ചെങ്കിലും ആത്മാർത്ഥതയുമുണ്ടെങ്കിൽ മേൽ ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ ശാസ്ത്ര ഖണ്ഡകൻ തയ്യാറാകണം. 

തയ്യാറാകുമോ??????

51 comments:

സുശീല്‍ കുമാര്‍ said...

തയ്യാറാകുമോ??????

Manoj മനോജ് said...

"ഞാൻ 10 രൂപ എണ്ണയെക്കുറിച്ച് മൂന്ന് ലഘുലേഖകൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ ചികിൽസാരീതികളെ ദിനം പ്രതി ഖണ്ഡിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും നോക്കൂ, ഞാൻ എത്ര മഹാനാണ്‌. ഒരൊറ്റ ഡോക്റ്ററോ മരുന്നു നിർമാതാക്കളോ ഇന്നുവരെ എന്നെ ഖണ്ഡിക്കാൻ ധൈര്യപ്പെട്ടിട്ടില്ല. ഞാനാരാ മോൻ!!!!"

:))))

ബ്ലോഗിലെ പോലെ തൃശൂര്‍ പൂരത്തിലും ഗര്‍ഭം കലക്കി ഉണ്ടെന്ന് കേട്ടിട്ടുണ്ട് ;)

Manoj മനോജ് said...
This comment has been removed by the author.
Manoj മനോജ് said...

http://www.telegraph.co.uk/science/science-video/moon-landings-video/5841801/Moon-landing-conspiracy-theories-analysed.html

ChethuVasu said...

ഹ ഹ !! കിടിലന്‍ അനലോജി !! മയിലെണ്ണ പാമ്പ് എണ്ണ വില്‍ക്കെനുണ്ടേ ... !! കരികുരങ്ങു രസായനം ട്നെട് ബോട്ടില്‍ ഫ്രീ !! :-)) കലക്കി സുശീല്‍.! മരണ ഫോമിലാണല്ലോ !!! :-))

vivek said...

tracking...

vivek said...

ഡോക്ടര്സ് പരിഗണിക്കാത്തവരെന്നു "യുക്തിവാദികള്‍" അവകാശപ്പെടുന്നവര്‍ ഹുസൈന്‍ സാഹിബിനെ "പരിഗണിക്കുകയും" ചോദ്യം ചോദിച്ചു മറുപടിക്കായി "കേഴുകയും" ചെയ്യുന്നു. ഹുസൈന്‍ സാഹിബിന്റെ ഓരോ "മരുന്നും" കഴിച്ചു എത്ര നാസ്തികരാ കണ്ണ് പൊട്ടി ബൂലോകത്ത് അന്ധരായി കഴിയുന്നത്‌.അക്കാദമിക നിലവാരമില്ലാത്ത ബൂലോകനാസ്തികര്‍ സ്വയം "ചീപ്പാണെന്നു" ബോധ്യപ്പെടുത്തുന്നു.
എന്തൊരു ബുദ്ധി?

എന്തുകൊണ്ടും ഈ അഭിപ്രായം തന്നെ നാസ്ഥികര്‍ക്ക് യോജിച്ചത്.

"ദൈവസങ്കല്‍പ്പം ദ്രവ്യജന്യമാണ്. പ്രപഞ്ചത്തിലെ മനുഷ്യന് മാത്രമേ ആ സങ്കല്‍പ്പമുള്ളു." എന്നു ലേഖകന്‍ എഴുതി. മനുഷ്യനു മാത്രമേ ദൈവസങ്കല്‍പ്പമുള്ളു എന്നത് ബുദ്ധിയുള്ളവര്‍ക്കേ അത്തരം വിചാരങ്ങളുണ്ടാകൂ എന്നതിന്റെ തെളിവല്ലേ? മറ്റുള്ള ജന്തുക്കള്‍ക്ക് ദൈവവിശ്വാസം ഇല്ലാത്തത് മനുഷ്യനുള്ളപോലെ മസ്തിഷ്ക വികാസം സംഭവിക്കാത്തതുകൊണ്ടാണെന്നും കരുതിക്കൂടേ? ഇതാണു യാഥാര്‍ത്ഥ്യമെങ്കില്‍ നിരീശ്വര- യുക്തിവാദികള്‍ക്ക് മറ്റു ജന്തുക്കളുടെയത്രയേ മസ്തിഷ്കവികാസം ഉണ്ടായിട്ടുള്ളൂ എന്നും കരുതുന്നതില്‍ തെറ്റുണ്ടോ? യുക്തി- നിരീശ്വരവാദികള്‍ക്ക് മസ്തിഷ്ക്കത്തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ?"

സുശീല്‍ കുമാര്‍ said...

നട്ടെല്ലിന്‌ ഉറപ്പുണ്ടെങ്കില്‍ മറുപടി പറയൂ എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം മറുപടിക്കുവേണ്ടി കേഴുകയാണെന്ന അവിവേകം എന്തൊരവിവേകം? എണ്ണ വില്പനക്കാരനോളം തരം താഴ്നവനാണ്‌ കഥാനായകന്‍ എന്ന് കരുതുന്നില്ല, താന്‍ എണ്ണ വില്പനക്കാരനല്ല എന്ന് തെളിയിക്കേണ്ടത് കഥാനായകന്‍ തന്നെ.

സുശീല്‍ കുമാര്‍ said...

ഹുസൈന്‍ സാഹിബിന്റെ ഓരോ "മരുന്നും" കഴിച്ചു എത്ര നാസ്തികരാ കണ്ണ് പൊട്ടി ബൂലോകത്ത് അന്ധരായി കഴിയുന്നത്‌.

>>> നാസ്തികര്‍ മയിലെണ്ണ വാങ്ങി ഉപയോഗിക്കാറില്ല, അത് ഉപയോഗിച്ച് കാഴ്ച പോയ അവിവേവികള്‍ക്ക് ഇനി കാഴ്ച തിരികെ കിട്ടണമെങ്കില്‍ മെഡിക്കല്‍ കോളെജില്‍ പോകേണ്ടിവരും.

സുശീല്‍ കുമാര്‍ said...

ദൈവസങ്കല്പ്പം ദ്രവ്യജന്യമാണെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം തലച്ചോറ് ദ്രവ്യമാണന്നാണ്‌. തലച്ചോറിന്റെ ഉല്പന്നമാണ്‌ ദൈവസങ്കല്പ്പം. അത് തലച്ചോറിന് വളര്‍ച്ച പ്രാപിച്ച മനുഷ്യന്‌ മാത്രമേയുള്ളു. ദൈവത്തെ സങ്കല്പ്പിക്കാന്‍ നിരീശ്വര-പരിണാമ യുക്തിവാദികള്‍ക്കും കഴിയും. പക്ഷേ, പലരും സങ്കല്പിച്ച് പലകോലത്തിലായിപ്പോയ ഈ ദൈവസങ്കല്പ്പങ്ങളില്‍ ഒന്നെടുത്ത് അതുതന്നെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച 'സങ്കല്പ്പം' എന്ന് വിളിച്ചുകൂവാന്‍ മാത്രമുള്ള മസ്തിഷ്കവികാസം നാസ്തികര്‍ക്കില്ല. ക്ഷമിച്ചാലും സഹോദരാ.

സുശീല്‍ കുമാര്‍ said...

ഇവിടെ ചോദിച്ച നാല് ചോദ്യങ്ങള്‍ക്കുത്തരം ഉണ്ടെങ്കില്‍ വിവേകിനും നല്‍കാം. അതിനു ശേഷം ചര്‍ച്ച കൊഴുപ്പിക്കാന്‍ വന്നാല്‍ അതല്ലേ മാന്യത?

vivek said...

എണ്ണ വില്പനക്കാരനോളം തരം താഴ്നവനാണ്‌ കഥാനായകന്‍ എന്ന് കരുതുന്നില്ല <<<<

യുക്തിവാദി "ജഡ്ജിയുടെ" നിലപാടുകള്‍ക്ക് പുരോഗതിയുണ്ട്.......
"ജഡ്ജിയുടെ" അഭിപ്രായ വ്യതിയാനങ്ങള്‍ക്കായി വീണ്ടും കാത്തിരിക്കുന്നു.

vivek said...

ഇവിടെ ചോദിച്ച നാല് ചോദ്യങ്ങള്‍ക്കുത്തരം ഉണ്ടെങ്കില്‍ വിവേകിനും നല്‍കാം. അതിനു ശേഷം ചര്‍ച്ച കൊഴുപ്പിക്കാന്‍ വന്നാല്‍ അതല്ലേ മാന്യത? >>>>

മാന്യതയുടെ "അളവുകോല്‍" വ്യക്തമാക്കാമോ?
എങ്കില്‍ ചര്‍ച്ചചെയ്യുന്നതില്‍ കാര്യമുണ്ട്?.....

സുശീല്‍ കുമാര്‍ said...

ചോദിച്ച നാല് ചോദ്യങ്ങള്‍ക്ക് അഭിപ്രായം വ്യക്തമായി പറയുന്നതാണ് മാന്യതയുടെ അളവുകോല്‍. ഞഞ്ഞാമിഞ്ഞയല്ല.

vivek said...

"മാന്യത" എന്തെന്ന് വ്യക്തമാക്കാതെ "ഞഞ്ഞാമിഞ്ഞ" പോസ്റ്റു കൂമ്പാരങ്ങള്‍ ഇടലാണോ "യുക്തിവാതം".

സുശീല്‍ കുമാര്‍ said...

ഇതുതന്നെ ഞഞ്ഞാമിഞ്ഞ.

vivek said...

ഇതുതന്നെ ഞഞ്ഞാമിഞ്ഞ. >>>

അപ്പോള്‍ പറ്റിയ മരുന്ന് തന്നെയാണ് ഹുസൈന്‍ സാഹിബ് "ഞഞ്ഞാമിഞ്ഞ-യുക്തിവാതത്തിന്" നല്‍കിയതെന്ന് സുശീല്‍ "ജഡ്ജി" ഇതിനാല്‍ അംഗീകരിച്ചിരിക്കുന്നു.

സുശീല്‍ കുമാര്‍ said...

നട്ടെല്ലിനുറപ്പും പറയുന്ന കാര്യങ്ങളില്‍ തരിമ്പെങ്കിലുമാത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ മറുപടി പറയൂ വിവേക്:-


1. ചാന്ദ്രയാത്രകളെക്കുറിച്ച് ലോകമെമ്പാടുമുള്ള എല്ലാ സ്കൂളുകളിലെ കുട്ടികളും പ്രോജക്റ്റുകൾ തയ്യാറാക്കുകയും ചാന്ദ്രയാത്രയുടെയും യാത്രികരുടെയും ചിത്രങ്ങൾ കൊണ്ട് ക്ലാസ് മുറികളും അലങ്കരിക്കുകയും ചെയ്യുന്നുണ്ട്. താങ്കൾ, മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ലെന്നാണല്ലോ പറയുന്നത്. അപ്പോൾ ഇത്തരം 'തെറ്റായ കാര്യങ്ങൾ' വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്‌?


2. താങ്കൾ പറയുന്നതിൽ കഴഞ്ചെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഈ "വസ്തുനിഷ്ഠമല്ലാത്തതും തെറ്റായതുമായ" വിവരങ്ങൾ കുട്ടികളെ പഠിപ്പിക്കരുതെന്ന് താങ്കൾ വിദ്യാഭ്യാസ വകുപ്പിനോടും സർക്കാരിനോടും രേഖാമൂലം ആവശ്യപ്പെടണം. ചുരുങ്ങിയ പക്ഷം സ്വന്തം കുട്ടികളെയെങ്കിലും ഇത്തരം 'അന്ധവിശ്വാസങ്ങള്‍' പഠിപ്പിക്കുന്നതില്‍ നിന്ന് പിന്‍ വലിക്കണം.


3. എന്നിട്ടും സർക്കാർ ചാന്ദ്രയാത്ര കുട്ടികളെ പഠിപ്പിക്കുന്നത് തുടരുകയാണെങ്കിൽ അതിനെതിരെ കോടതിൽ ഒരു പൊതുതാല്പര്യ ഹർജി ഫയൽ ചെയ്യാൻ താങ്കൾ തയ്യാറാകണം. അതിനു വേണ്ടി താങ്കള്‍ക്ക് ലഭ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറാകണം.


4. ഇന്ത്യ, നാസയുമായി ചേർന്ന് ചാന്ദ്രദൗത്യത്തിന്‌ തയ്യാറാകുന്നതായി ഐ എസ് ആർ ഒ ചെയർമാൻ ഈയിടെ പ്രസ്താവിക്കുകയുണ്ടായി. ഈ 'തട്ടിപ്പ് പരിപാടി'ക്കുവേണ്ടി കോടികൾ ദുര്‍വ്യയം ചെയ്യുന്നത് രജ്യദ്രോഹമാണ്‌. അതിനാൽ അക്കാര്യം പുനപരിശോധിക്കണമെന്ന് ഇന്ത്യാഗവണ്മെന്റിനോട് ആവശ്യപ്പെടാൻ താങ്കൾ തയ്യാറാകണം.

vivek said...

"മാന്യത" എന്തെന്ന്, അളവുകോല്‍ എന്തായിരിക്കണമെന്നു വ്യക്തമാക്കാതെ പൊട്ടന്കളി കളികളിക്കുന്നു സുശീല്‍.

സുശീല്‍ കുമാര്‍ said...

ഹഹ.. വിവേക് ഇപ്പോള്‍ പറയുന്നതുതന്നെയാണ്‌ മന്യത. സംശയിക്കണ്ട. ഇനി മൊഴിഞ്ഞാലും.

vivek said...

"മാന്യത" എന്ന വാക്ക് ഇവിടെ എടുത്തിട്ടു, അത് അതുവിശദീകരിക്കാതെ കളിക്കണം. എന്തൊരു ബുദ്ധി?...
മസ്തിഷ്ക വോള്‍ട്ടേജ് ഫ്ലെക്ച്ചുവേറ്റുചെയ്യും വിധം കാത്തു സൂക്ഷിക്കുക.....

താര്‍ക്കികന്‍ said...

ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്നവാണോ മയിലെണ്ണ മന്നനും ഭൂതഗണങ്ങളും !! ഹ ഹ !

സുശീല്‍ കുമാര്‍ said...

വിവേക് ഇപ്പോള്‍ പറയുന്നതാണ്‌ മാന്യത എന്ന് പറഞ്ഞല്ലോ. അതില്‍ കൂടുതല്‍ എന്ത്‌ വിശദീകരണമാണ്‌ വേണ്ടത്? മസ്തിഷ്കത്തിന് അല്പ്പം വികാസം കുറവുണ്ട്. നമ്മുടെ കുറ്റമല്ല, മാപ്പാക്കിയാലും.

ചോദിച്ചതിന്‌ ഉത്തരമില്ലെന്ന് കരുതട്ടെ. ആട്ടെ, ഇനി അടുത്തയാള്‍ വരട്ടെ. ഗുഡ് ബൈ..

nasthikan said...

മിസ്റ്റര്‍ വിവേക്,

"മാന്യത" എന്നുവെച്ചാല്‍ "വിവേക"ത്തിന്റെ ഓപ്പോസിറ്റ് ആണ്‌.

നട്ടെല്ലിന്റെ വളവ് നിവരാതെ സൂക്ഷിച്ചാലും.

നട്ടെല്ലില്ലാത്തവരുടെ ഒളിച്ചോട്ടം അപാരം!

vivek said...

ലാക്കിട്ടര്‍ നാസ്തികന്‍ വന്നല്ലോ?...
വളവില്ലാത്ത "യുക്തിവാദി" നട്ടെല്ലിനെക്കുറിച്ച് വെളിവില്ലാതെ താങ്കള്‍ക്കും എഴുതാം....
"മാന്യതയില്‍" യുക്തിവാദം പിടിപെട്ടവര്‍ ഉഴലുന്നു...
മാന്യതയുടെ യുക്തിവാദ "മാനദന്ധങ്ങള്‍" നാസ്തികനും വിവരിക്കാം.
ഒരു ലാക്കിട്ടര്‍ "ശബ്ദ താരാവലി" നാസ്ഥികര്‍ക്കായി തയ്യാറാക്കി വരുന്നുവെന്ന് കേള്‍ക്കുന്നു.
അതില്‍ പച്ചയെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ഉണ്ടാകുമത്രേ!!!
കിട്ടിയാല്‍ വിലയും കിട്ടാവുന്ന സ്ഥലവും പറഞ്ഞാല്‍ വാങ്ങുന്നതായിരിക്കും.

nasthikan said...

എന്തിനേറെ പറയുന്നു, പച്ചക്കുതിര മാസികയില്‍ ശ്രീ ശ്രീ സുദേഷ് സാര്‍ എന്ന പേരില്‍, ഞാന്‍ എഴുതിയ ലേഖനത്തിനുവരെ നാസ ഇന്നുവരെ മറുപടി തന്നിട്ടില്ല. എന്താ കഥ!

==NASA അല്ലെങ്കിലും അങ്ങനെയാണ്‌. കഴിഞ്ഞയാഴ്ച ഞാന്‍ "ഗാലക്സികള്‍ക്കിടയിലെ സുബര്‍ക്കം" എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തോട് NASA ഇതുവരെ പ്രതികരിച്ചുകണ്ടില്ല.

തുല്യ ദു:ഖിതര്‍.

nasthikan said...

ഔട്ടായ സിമിയും ഷക്കീലയും"മലയാള ഖണ്ഡന സാഹിത്യശാഖയ്ക്ക് അമൂല്യ സംഭാവനകൾ നല്കിയ മാന്യദേഹം, ചാന്ദ്രയാത്രാ ഖണ്ഡകൻ, കാളിന്ദീനദിയിൽ 'നാസാ'കാളീയന്റെ മസ്തിഷ്കത്തിൽ താഢന നൃത്തം ചെയതവൻ, യുക്തിവാദി-പരിണാമവാദി- നിരീശ്വരവാദികൾക്ക് മസ്തിഷ്കവളർച്ച മറ്റ് മൃഗങ്ങളോളമേ വരൂവെന്ന കണ്ടെത്തലിന്‌ നോബേൽ സമ്മാനത്തിന്‌ നാമനിർദ്ദേശം ചെയ്യപ്പെട്ടവൻ, 'സുദേഷി'വാഹനൻ എഴുന്നെള്ളുന്നേയ്......"

സീഡിയൻ. said...

ഇത്രയും ഹാസ്യബോധമുള്ളയാളാണല്ലെ..സുശീൽ..?ഇനി അഥവാ പത്തു രൂപയുടെ മരുന്നുകൊണ്ട് പതിനായിരം രൂപാ ചെലവുവരുന്ന ഒരസുഖം മാറിയാൽ അതുനല്ലതല്ലേ..സുശീൽ..സത്യത്തിൽ സാഹിബ് കളത്തിലെറങ്ങിയപ്പോൾ ഇത്തരം പ്രതിയോഗികളെ പ്രതീക്ഷിച്ചിരുന്നില്ല.സത്യാൻവേഷിയുടെ വാക്കുകേട്ടു ചാടി.ചമ്മൽ തീരാൻ കിടന്നുരുളുകതന്നെ.....സാറണങ്കിൽ..ഒരുത്തനെ തള്ളിയിട്ടതിന്റെ സുഖത്തിലും.

zubaida said...

നാസ്തിക, യുക്തിവാദം എന്തിനു?? ശ്രീ സി രവിചന്ദ്രന്‍ വ്യക്തമാക്കുന്നു.!!!

മുക്കുവന്‍ said...

well done susheel!

പണിക്കരുടെ ആറാട്ടുമുണ്ടന്‍ ഗര്‍ദ്ദഭശ്രീ സുശീല്‍കുമാറിന്: പൂരപ്പറമ്പിലെ ആനപ്പിണ്ടം വിഴുങ്ങി വയറുനിറഞ്ഞെന്നു തോന്നുമ്പോള്‍ പണിക്കരു സാറിന് ഇതു വായിച്ചുകൊടുക്കുക said...

മലയാള അധമസാഹിത്യശാഖയ്ക്ക് അമൂല്യസംഭാവനകള്‍ നല്കിയ അമാന്യദേഹം, ചാന്ദ്രയാത്രാ ആരാധകന്‍, നാസയുടെ പേരില്‍ അമേരിക്ക വലിച്ചെറിയുന്ന എച്ചില്‍ പെറുക്കുവാന്‍ പഞ്ചപുച്ഛമടക്കി അടിയനായി പരിണമിച്ചവന്‍, മതവിശ്വാസികളെ തെറിപറഞ്ഞ് കഴുതക്കാമം കരഞ്ഞുതീര്‍ക്കന്നവന്‍, വളിപ്പുകള്‍ക്ക് നോബേല്‍ സമ്മാനമേര്‍പ്പെടുത്താത്തതിനാല്‍ മാത്രം തലനാരിഴക്ക് നോബേല്‍ നഷ്ടപ്പെട്ടവന്‍, നാസ്തികഅമേദ്യഭോജ്യന്‍ എഴുന്നുള്ളുന്നേയ്.....

പണിക്കരുടെ ബ്‌ളോഗില്‍ ഡോക്കിന്‍സിന്റെ അനുഗ്രഹവര്‍ഷം ആശംസിച്ചുകൊണ്ട് മരമണ്ടന്‍മാര്‍ അരങ്ങേറുന്നത് ബൂലോകസ്ഥരേ നിങ്ങളറിഞ്ഞില്ലേ!! നാസ്തികമരമണ്ടന്‍മാരുടെ പൃഷ്ഠവൃഷ്ടിയാല്‍ പരിക്കേറ്റ് പണിക്കര്‍ വിശ്രമത്തിലാണ്.

ആര്‍ക്കും വേണ്ടാത്ത അത്യാവശ്യം ചപ്പുചവറുകള്‍ കാളമൂത്രം പോലെ എഴുതി യുക്തിവാദിമണ്ടന്‍മാരെ കബളിപ്പിച്ച് കഞ്ഞികുടിച്ചു പോകുന്ന സമയത്താണല്ലോ ' ഉണ്ടിരിക്കുന്ന നായര്‍ക്ക് ഒരു ഉള്‍വിളിയുണ്ടായി എന്നു പറഞ്ഞതുപോലെ 'ഒരു യുക്തിവാദി മണ്ടന്‍ കൂടി' എന്നു സ്വയം കൂവിക്കൊണ്ടു വിഡ്ഡിക്കൂഷ്മാണ്ഢം നില്‍ക്കക്കള്ളിയില്ലാതെ ബ്‌ളോഗില്‍ പതുങ്ങിപതുങ്ങി വന്നത്. അലഞ്ഞുനടക്കുന്ന നായയുടെ ധൃതിയിലാണ് ആദ്യം ബ്‌ളോഗില്‍ കിടന്ന് പരക്കം പാഞ്ഞത്. നിരീശ്വരമരമണ്ടന്‍മാര്‍ സീറയൊലിപ്പിച്ചു ജയ്ജയ് വിളിച്ചുകൊണ്ടിരുന്നതിനാല്‍ പണിക്കര്‍ക്ക് സ്വന്തം എഴുത്തിലെ സൂപ്പര്‍ മണ്ടത്തരങ്ങളും മൗഡ്യങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത പരുവത്തിലായി. പണിക്കര്‍ പുലമ്പുന്നത് ആനമണ്ടത്തരങ്ങളാണെന്ന് പറഞ്ഞുകൊടുക്കുന്നവരെ കൊന്നുകൊലവിളിക്കുവാനുള്ള കലിയുമായി പണിക്കര്‍ ബ്‌ളോഗില്‍ തുണിയഴിച്ചിട്ടാടുന്നു. പണിക്കത്തിയെന്നല്ല സാക്ഷാല്‍ ഷക്കീല പോലും കണ്ണുപൊത്തുന്ന പരുവത്തിലാണ് പണിക്കരുടെ പുലയാട്ട്! ബ്‌ളോഗില്‍ ഹിറ്റുകളുണ്ടാക്കിയതിന് സകലമാന യുക്തിവാദി മരമണ്ടന്‍മാര്‍ക്കും കൂപ്പുകൈയ്യോടു കൂപ്പുകൈ. മൂക്കില്ലാത്തിടത്തെ മുറിമൂക്കന്‍ രാജാവായി വാണിരുന്ന പണിക്കരും മരമണ്ടന്‍ പരിവാരങ്ങളും ഹിറ്റു കണ്ട് കണ്ണുമഞ്ഞളിച്ച് മതിമറന്നു. എന്താണത്ഭുതം? നാട്ടിലെല്ലാവരും മുണ്ടും ഷര്‍ട്ടും പാന്റ്‌സും ജീന്‍സുമൊക്കെയായി നടക്കുന്നതിനിടയ്ക്ക് ഒരു പണിക്കര്‍ ഉടുതുണിയും കോണകവുമില്ലാതെ സര്‍വ്വകലാശാലയിലൊതുങ്ങാത്ത മരമണ്ടത്തരങ്ങളുമായി തേരാപാരാ നടക്കുന്നതു കാണുമ്പോള്‍ ആരുമൊന്ന് എത്തിനോക്കും.

പണിക്കരുടെ ആറാട്ടുമുണ്ടന്‍ ഗര്‍ദ്ദഭശ്രീ സുശീല്‍കുമാറിന്: പൂരപ്പറമ്പിലെ ആനപ്പിണ്ടം വിഴുങ്ങി വയറുനിറഞ്ഞെന്നു തോന്നുമ്പോള്‍ പണിക്കരു സാറിന് ഇതു വായിച്ചുകൊടുക്കുക said...

മലയാള അധമസാഹിത്യശാഖയ്ക്ക് അമൂല്യസംഭാവനകള്‍ നല്കിയ അമാന്യദേഹം, ചാന്ദ്രയാത്രാ ആരാധകന്‍, നാസയുടെ പേരില്‍ അമേരിക്ക വലിച്ചെറിയുന്ന എച്ചില്‍ പെറുക്കുവാന്‍ പഞ്ചപുച്ഛമടക്കി അടിയനായി പരിണമിച്ചവന്‍, മതവിശ്വാസികളെ തെറിപറഞ്ഞ് കഴുതക്കാമം കരഞ്ഞുതീര്‍ക്കന്നവന്‍, വളിപ്പുകള്‍ക്ക് നോബേല്‍ സമ്മാനമേര്‍പ്പെടുത്താത്തതിനാല്‍ മാത്രം തലനാരിഴക്ക് നോബേല്‍ നഷ്ടപ്പെട്ടവന്‍, നാസ്തികഅമേദ്യഭോജ്യന്‍ എഴുന്നുള്ളുന്നേയ്.....

പണിക്കരുടെ ബ്‌ളോഗില്‍ ഡോക്കിന്‍സിന്റെ അനുഗ്രഹവര്‍ഷം ആശംസിച്ചുകൊണ്ട് മരമണ്ടന്‍മാര്‍ അരങ്ങേറുന്നത് ബൂലോകസ്ഥരേ നിങ്ങളറിഞ്ഞില്ലേ!! നാസ്തികമരമണ്ടന്‍മാരുടെ പൃഷ്ഠവൃഷ്ടിയാല്‍ പരിക്കേറ്റ് പണിക്കര്‍ വിശ്രമത്തിലാണ്.

ആര്‍ക്കും വേണ്ടാത്ത അത്യാവശ്യം ചപ്പുചവറുകള്‍ കാളമൂത്രം പോലെ എഴുതി യുക്തിവാദിമണ്ടന്‍മാരെ കബളിപ്പിച്ച് കഞ്ഞികുടിച്ചു പോകുന്ന സമയത്താണല്ലോ ' ഉണ്ടിരിക്കുന്ന നായര്‍ക്ക് ഒരു ഉള്‍വിളിയുണ്ടായി എന്നു പറഞ്ഞതുപോലെ 'ഒരു യുക്തിവാദി മണ്ടന്‍ കൂടി' എന്നു സ്വയം കൂവിക്കൊണ്ടു വിഡ്ഡിക്കൂഷ്മാണ്ഢം നില്‍ക്കക്കള്ളിയില്ലാതെ ബ്‌ളോഗില്‍ പതുങ്ങിപതുങ്ങി വന്നത്. അലഞ്ഞുനടക്കുന്ന നായയുടെ ധൃതിയിലാണ് ആദ്യം ബ്‌ളോഗില്‍ കിടന്ന് പരക്കം പാഞ്ഞത്. നിരീശ്വരമരമണ്ടന്‍മാര്‍ സീറയൊലിപ്പിച്ചു ജയ്ജയ് വിളിച്ചുകൊണ്ടിരുന്നതിനാല്‍ പണിക്കര്‍ക്ക് സ്വന്തം എഴുത്തിലെ സൂപ്പര്‍ മണ്ടത്തരങ്ങളും മൗഡ്യങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത പരുവത്തിലായി. പണിക്കര്‍ പുലമ്പുന്നത് ആനമണ്ടത്തരങ്ങളാണെന്ന് പറഞ്ഞുകൊടുക്കുന്നവരെ കൊന്നുകൊലവിളിക്കുവാനുള്ള കലിയുമായി പണിക്കര്‍ ബ്‌ളോഗില്‍ തുണിയഴിച്ചിട്ടാടുന്നു. പണിക്കത്തിയെന്നല്ല സാക്ഷാല്‍ ഷക്കീല പോലും കണ്ണുപൊത്തുന്ന പരുവത്തിലാണ് പണിക്കരുടെ പുലയാട്ട്! ബ്‌ളോഗില്‍ ഹിറ്റുകളുണ്ടാക്കിയതിന് സകലമാന യുക്തിവാദി മരമണ്ടന്‍മാര്‍ക്കും കൂപ്പുകൈയ്യോടു കൂപ്പുകൈ. മൂക്കില്ലാത്തിടത്തെ മുറിമൂക്കന്‍ രാജാവായി വാണിരുന്ന പണിക്കരും മരമണ്ടന്‍ പരിവാരങ്ങളും ഹിറ്റു കണ്ട് കണ്ണുമഞ്ഞളിച്ച് മതിമറന്നു. എന്താണത്ഭുതം? നാട്ടിലെല്ലാവരും മുണ്ടും ഷര്‍ട്ടും പാന്റ്‌സും ജീന്‍സുമൊക്കെയായി നടക്കുന്നതിനിടയ്ക്ക് ഒരു പണിക്കര്‍ ഉടുതുണിയും കോണകവുമില്ലാതെ സര്‍വ്വകലാശാലയിലൊതുങ്ങാത്ത മരമണ്ടത്തരങ്ങളുമായി തേരാപാരാ നടക്കുന്നതു കാണുമ്പോള്‍ ആരുമൊന്ന് എത്തിനോക്കും.

ban said...

well said

സുശീല്‍ കുമാര്‍ said...

മേല്‍ കമന്റുകള്‍ നീക്കം ചെയ്യുന്നില്ല, എഴുതിയവന്റെ താല്പര്യത്തെ മാനിക്കണമല്ലോ. കാണുന്നവര്‍ക്ക് കാര്യങ്ങള്‍ എത്രത്തോലം ഏശുന്നുണ്ട് എന്ന് തിരിയുകയും ചെയ്യും.

പണിക്കരുടെ ആസനവിദ്വാന്‍(അമേദ്യഭോജി) നാസ്തികന്‌ said...

നാസ്തികാ
സുശീല്‍കുമാറിന്റെ ഈ കമന്റ് കണ്ടില്ലേ?

>>>മേല്‍ കമന്റുകള്‍ നീക്കം ചെയ്യുന്നില്ല, എഴുതിയവന്റെ താല്പര്യത്തെ മാനിക്കണമല്ലോ. കാണുന്നവര്‍ക്ക് കാര്യങ്ങള്‍ എത്രത്തോലം ഏശുന്നുണ്ട് എന്ന് തിരിയുകയും ചെയ്യും.<<<

zubaida said...

ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും! മഹത്വവും!!??

vivek said...

Ravichandran.c said...

ഞാന്‍ സാധാരണ ഡയഗ്നോസിസിനായി സമീപിക്കുന്നത് വിഖ്യാത ബ്‌ളോഗ് ഡോക്ടര്‍ ശ്രീ.പി.പി. സുശീല്‍കുമാറിനെയാണ്. താങ്കളേയും ഞാന്‍ അദ്ദേഹത്തിന്റ അടുത്തേക്ക് റഫര്‍ ചെയ്യുന്നു. ഇന്‍ഷ സുശീല്‍, your problem will be solved! >>>


ottamooli Vyadyan still alive outside the Medical Collage.

Just for Joke...

സുബൈദ said...

പെണ്ണുങ്ങളെ കുട്ട്യേളെ നമ്മള്‍ക്കു മാത്രം, നമ്മുടെ ക്ഷേമത്തിന് വേണ്ടി മാത്രം, നമ്മുടെ സ്വന്തം നിയമം!!!!

സുശീല്‍ കുമാര്‍ said...

ജൈവ പരിണാമം കൂടുതല്‍ തെളിവുകള്‍- രാജു വാടാനപ്പള്ളിയുടെ ലേഖനം ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചു.

..naj said...

സുശീല്‍,
എണ്ണ വില്‍പ്പനക്കാരന്റെ ഉദാഹരണം നാസ്തിക പക്ഷ-ചിന്തകരെ/എഴുത്തുകാരെ കഴിവ് കേടിനെ സൂചിപ്പിക്കാനെങ്കില്‍ ബെസ്റ്റ് ഉധാഹരനമായിരിക്കും.
ഒന്ന്. എണ്ണ വില്‍പ്പനക്കാരന് മറ്റാരേക്കാളും കൂടുതല്‍ അറിയാം, താന്‍ നല്‍കുന്ന മരുന്നിനു ഒരു കഴിവും ഇല്ലെന്നു !
രണ്ടു. എണ്ണ വില്‍പ്പനക്കാരന് അറിയാം തന്റെ പരസ്യം കണ്ടു വരുന്നവര്‍ മണ്ടന്മാര്‍ ആണെന്ന്.
മൂന്നു. എണ്ണ വില്‍പ്പനക്കാരന് അറിയാം, യഥാര്‍ത്ഥ ചികിത്സയും, സൌകര്യവും അപ്പുറത്തെ ഹോസ്പിറ്റലില്‍ കിട്ടുന്നുണ്ടെന്ന്, ""അവിടെയാണ് ഭൂരിഭാഗവും"" പോകുന്നതെന്ന് !
നാല്. എണ്ണ വില്‍പ്പനക്കാരന് അറിയാം, തന്റെ മരുന്ന് ഒരു ലാബില്‍ കൊണ്ടു പോയീട്ട് കാര്യമില്ലെന്നും, ആ മരുന്ന് "വെര്‍തെ ആളെ പറ്റിക്കാന്‍, ഉണ്ടാക്കിയ" ഒരു മിശ്രിതം ആണെന്നും !
അഞ്ചു. അങ്ങിനെ ഒരു മിശ്രിതം പോലെ ഉണ്ടായ ഒന്നാണ് ഈ പ്രപന്ച്ചമെന്നു കരുതുന്നവര്‍ ആണ് തന്റെ മിശ്രിതത്തിനു ക്യൂ നില്‍ക്കുന്ന ഈ ചെറിയ സമൂഹമെന്നു "ആ ബുദ്ധിമാന്‍" കരുതുന്നതില്‍ തെറ്റുണ്ടോ ? സുശീല്‍ !

രവിചന്ദ്രന്‍ സി said...

'അജ്ഞേയവാദികളെ ഇതിലേ ഇതിലേ'

രവിചന്ദ്രന്‍ സി said...

'യുദ്ധക്കിടങ്ങിലെ നിരീശ്വരവാദി '

രവിചന്ദ്രന്‍ സി said...

'അന്ധവിശ്വാസം; അതല്ലേ എല്ലാം?!'

സുബൈദ said...

നാസ്തിക, ഭൌതിക, യുക്തിവാദികളും സാമുഹ്യ ജീവിതവും
കുറച്ചു മുമ്പ് ഈ വിഷയത്തില്‍ രണ്ടു പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

രവിചന്ദ്രന്‍ സി said...

'ദൈവത്തിന് കത്തയക്കുന്നവര്‍!!'

charvakam said...

പരിണാമത്തെ എതിർക്കുന്നതിന്‌ അവർ ഇൻസ്റ്റിറ്റൂട്ട് ഒഫ് ക്രിയേഷൻ റിസെർച്ച് സ്ഥാപിച്ചു. ഡോ. മൊറിസ്, ഡോ. ദനൊവ് ഗിഷ് തുടങ്ങിയവരായിരുന്നു സ്ഥാപകർ. ഹാറൂൺ യഹിയ എന്ന അദ്നാൻ ഒക്റ്റർ മുസ്ലിംഗൾക്കിടയിൽ ക്രിയേഷൻ റിസെർച്ചിന്റെ പ്രചാരകനാണ്‌. അദ്ദേഹം അതിനായി സയൻസ് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചു. കേരളത്തിൽ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് എൻ. എം ഹുസ്സൈൻ ആണ്‌. അദ്ദേഹം അവ്വിഷയകമായി എഴുതിയ പുസ്തകമാണ്‌ ‘സൃഷ്ടിവാദവും പരിണാമവാദികളും’. കൂടാതെ പ്രബോധനം, സ്നേഹസംവാദം പോലുള്ള ജമാത്തെ ഇസ്ലാമി/മുജാഹിദ് പ്രസിദ്ധീകരണങ്ങളിലും തന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. 2009 ഫെബ്രുവരി ലക്കം പ്രബോധനത്തിൽ, മലയാളത്തിലെ പരിണാമവാദികളിൽ പ്രമുഖരായ പ്രഫസ്സർ ശിവശങ്കരൻ, പ്രൊഫസ്സർ കുഞ്ഞുണ്ണിവർമ, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആർ. വി. ജി മേനോൻ അടക്കം പലരേയും തന്റെ ആശയവുമായി അദ്ദേഹം പലതവണ സമീപിക്കുകയും ധാരാളം കത്തിടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും അവർ അദ്ദേഹത്തിന്‌ ഇതുവരെ മറുപടി പറയാൻ തയാറായിട്ടില്ല എന്ന്‌ അവകാശപ്പെടുകയുണ്ടായി. (ശിവശങ്കരൻ സാറിന്റെ ‘ജീവന്റെ പുസ്തകം’ എന്ന കൃതിയിൽ വസ്തുതാപരമായ ചില പിശകുകൾവന്നിട്ടില്ലേ എന്നു സംശയിച്ച് ഈയുള്ളവൻ അയച്ച കത്തിനും അദ്ദേഹം മറുപടി തന്നില്ല എന്ന് സാന്ദർഭികമായി ചൂണ്ടിക്കാണിക്കട്ടേ. അവരൊക്കെ നല്ല തിരക്കുള്ളവരാണ്‌.)

2005 ഏപ്രിൽ മുതലുള്ള ശാസ്ത്രകേരളം ലക്കങ്ങളിൽ പ്രൊഫസ്സർ ശിവശങ്കരൻ ശ്രീ ഹുസ്സൈന്റെ പേരെടുത്ത് അത്തരം ആളുകൾക്കുള്ള മറുപടി എന്ന നിലക്ക് ജെ. ബി. എസ് ഹാൾഡൈൻ സൃഷ്ടിവാദികളുമായി അൻപത് കൊല്ലം മുൻപ് നടത്തിയ ഒരു സംവാദം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഹുസ്സൈന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന് വേണം കരുതാൻ. ചില ഇസ്ലാമിക വെബ്സൈറ്റുകളും പ്രസിദ്ധീകരണങ്ങളും മാത്രമാവണം അദ്ദേഹത്തിന്റെ ആശ്രയം.
charvakam enna blogil ninn

charvakam said...

ചന്ദ്രയാത്രയേപറ്റിയുള്ള എൻ. എം ഹുസ്സൈന്റെ സംശയങ്ങൾക്ക് മലപ്പുറത്തുള്ള ഒരു ഗഫൂർ മാഷ് കൃത്യമായി മറുപടി പറയുന്നതും ഹുസ്സൈൻ സാഹിബ് വെള്ളം കുടിക്കുന്നതും അന്നൊരിക്കൽ റ്റി.വിയിൽ കണ്ടതോർക്കുന്നു

രവിചന്ദ്രന്‍ സി said...

'ഒന്നും മൂന്നും തമ്മിലുള്ള വ്യത്യാസം'

രവിചന്ദ്രന്‍ സി said...

'റാവുത്തര്‍ !'

രവിചന്ദ്രന്‍ സി said...

'ദൈവ വാണിഭക്കാര്‍'

Mridhul Sivadas said...

തയ്യാറാകുമോ??????


ഇനിയും പ്രതീക്ഷിക്കണോ?