Friday, February 11, 2011

സൃഷ്ടാവും ഡിസൈനറും ഒരാളെങ്കിൽ സൃഷ്ടി അപൂർണമല്ലേ!



ശ്രീ എൻ എം ഹുസ്സൈൻ അദ്ദേഹത്തിന്റെ 'ഡോക്കിൻസ് നിരൂപണ'ത്തിലുടനീളം സൃഷ്ടി, ഡിസൈൻ എന്നിവ പര്യായപദങ്ങളായി ഉപയോഗിച്ചുകാണുന്നു. അദ്ദേഹത്തിന്റെ ബ്ലോഗിൽ ഞാൻ ഇട്ട കമന്റിനുള്ള മറുപടിയിലും അദ്ദേഹം ഇക്കാര്യം അർത്ഥശങ്കക്കിടാമില്ലാത്തവിധം ഇങ്ങനെ വ്യക്തമാക്കുന്നു.

“സൃഷ്ടാവും ഡിസൈനറും ദൈവത്തിന്റെ രണ്ട് വിശേഷണങ്ങളാണ് .രണ്ടും തമ്മിലുള്ള വ്യത്യാസം മിക്കവര്‍ക്കും അറിയാം എന്നതുകൊണ്ടാണ് വിശദീകരിക്കാതിരുന്നത” 

മിക്കവർക്കും അറിയാം എന്നതുകൊണ്ട് ആണ്‌ അദ്ദേഹം ഇത് വിശദീകരിക്കാതിരിക്കുന്നത് എന്ന് കരുതാൻ ന്യായമില്ല. അത് വിശദീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും മറുചോദ്യങ്ങളും നേരിടാൻ ആവനാഴിയിൽ അമ്പുകൾ ശേഷിക്കുന്നില്ല എന്നതുതന്നെയാണ്‌ അതിനുള്ള കാരണം

നിലവിലില്ലാത്ത ഒന്നിനെ പുതുതായി ഉണ്ടാക്കുന്നതാണ്‌ സൃഷ്ടി. ഈ പ്രപഞ്ചത്തിൽ പുതുതായൊന്നും സൃഷ്ടിക്കപ്പെടുന്നില്ല നിലവിലുള്ളവയ്ക്ക് രൂപമാറ്റം സംഭവിക്കുക മാത്രമാണ്‌ സംഭവിക്കുന്നത്. ഈ സത്യം അംഗീകരിക്കുമ്പോൾ സൃഷ്ടി അസംഭവ്യം മാത്രമല്ല, പ്രപഞ്ചവിരുദ്ധമായ ആശയവുമാണ്‌. എന്നാൽ പ്രപഞ്ചബാഹ്യമായ ഒരു ‘ദൈവ’മാണ്‌ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് എന്നാണ്‌ സൃഷ്ടിവാദികളുടെ വാദം. ദൈവം സർവ്വശക്തനാകയാൽ അയാൾക്ക് സൃഷ്ടി നടത്താൻ ഒരു പൂർവ മോഡലിന്റെ ആവശ്യമില്ല. ദൈവം ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോഴാണ്‌ ഈ പ്രപഞ്ചം ഉണ്ടായത്. ദൈവം സർവ്വശക്തനായ സ്ഥിതിക്ക് സൃഷ്ടി പരിപൂർണമായിരിക്കണം. പൂർണമല്ലാത്ത സൃഷ്ടി ദൈവത്തിനു ഭൂഷണവുമല്ല.

എന്നാൽ പിന്നെ എവിടെയാണ്‌ ഡിസൈനറുടെ റോൾ? സൃഷ്ടിക്കപ്പെട്ടതിനെ ഉപയോഗിച്ച് ഡിസൈൻ ചെയ്യുകയാണ്‌ ഡിസൈനറുടെ ജോലി. എന്നാൽ ഹുസൈൻ പറയുന്നു സ്രഷ്ടവും ഡിസൈനറും ദൈവത്തിന്റെ രണ്ട് വിശേഷണങ്ങളാണെന്ന്. എന്നാൽ ഇത് രണ്ടും ഒന്നല്ലെന്നും രണ്ട് തന്നെയാണെന്നും സ്പഷ്ടം. 


ശ്രീ ഹുസ്സൈൻ തന്റെ പുസ്തകത്തിലുടനീളം ഉദ്ധരിക്കുന്ന മൈക്കൽ ബിഹെ ഒരു സൃഷ്ടിവാദിയല്ല, എന്നാൽ അദ്ദേഹം ഇന്റലിജന്റ് ഡിസൈനിങ്ങിനെ അംഗീകരിക്കുന്നു.  രണ്ടും ഒന്നാണെങ്കിൽ ബിഹെ സൃഷ്ടിവാദികൂടിയാകണമല്ലോ? 

ആദ്യം സൃഷ്ടി, പിന്നെ ഡിസൈനിങ്ങ്, അതിനുശേഷം ഫർണിഷിങ്ങ്, പെയ്ന്റിങ്ങ്, ഇങ്ങനെയാണല്ലോ അതിന്റെയൊരു ക്രമം. അതിനുശേഷവും സംഗതി പരിപൂർണമാണെന്ന് പറയാനാകില്ല. ഇന്റീരിയർ ഡിസൈൻ പിന്നെയും ശേഷിക്കും. എത്രയൊക്കെ പൂർണമാക്കിയാലും പിന്നെയും എന്തൊക്കെയോ പണി ബാക്കി കാണും. 

ദൈവത്തിന്‌ സൃഷ്ടിക്കുശേഷം വീണ്ടുമൊരു ഡിസൈനിങ്ങ് വേണ്ടിവന്നുവെങ്കിൽ ആദ്യം നടത്തിയ സൃഷ്ടി അപൂർണമാണെന്നാണല്ലോയതിന്റെ അർത്ഥം. സൃഷ്ടി പൂർണമായിരുന്നെങ്കിൽ അതിൽ പിന്നെ മറ്റൊരു ഡിസൈൻ വേണ്ടിവരില്ലല്ലോ? അത് സർവ്വശക്തനും സർവ്വജ്ഞാനിയുമെന്ന് ദൈവത്തിന്‌ നല്കപ്പെട്ടിരിക്കുന്ന നിർവ്വചനത്തിനുമേൽ കടുത്ത അപരാധമാണെല്പിക്കുന്നത്. സൃഷ്ടിക്കുശേഷം ദൈവത്തിന്‌ ഡിസൈനിങ്ങുകൂടി നടത്തേണ്ടിവന്നു എന്ന വാദം യഥാർത്ഥ മതവക്താക്കൾ അംഗീകരിക്കുന്നുണ്ടോ എന്നറിയാൻ കൗതുകമുണ്ട്.

ഈ ചോദ്യത്തിനും ഉത്തരം മുട്ടുമ്പോൾ തഞ്ചത്തിൽ ഒഴിഞ്ഞുമാറുന്ന സ്ഥിരം ശൈലി തന്നെയാണവർ സ്വീകരിക്കാൻ സാധ്യത. ദൈവം  എന്നാണ്‌ സൃഷ്ടി നടത്തിയത്? അതിന്‌ എത്ര ദിവസം വേണ്ടിവന്നു? ഇതൊന്നും അവർക്കറിയില്ല, അത് ദൈവത്തിനു മാത്രം അറിയുന്ന കാര്യമാണ്‌. അത് മനുഷ്യൻ അന്വേഷിക്കേണ്ടതില്ലെന്നു മാത്രമല്ല മനുഷ്യൻ അത് ചോദിക്കാൻ മാത്രം വളർന്നിട്ടുമില്ല എന്നാണിവരുടെ മറുപടി. ഇതൊന്നും അറിയില്ലെങ്കിലും ഈ പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടി തന്നെയാണെന്നതും ആ ദൈവം തന്റെ സ്വന്തം ദൈവം തന്നെയാണെന്നതും ഇവർക്ക് നല്ല നിശ്ചയമാണ്‌. അത് തെളിയിക്കാൻ ന്യൂക്ലിയർ റിയാക്ഷൻ മുതൽ എൻഡ്രോപ്പിവരെയെന്തും എടുത്തുയോഗിക്കാം. എന്നാൽ അത്ര ഉറപ്പു സംഗതിയുടെ വിശദീകരണം ഒട്ടറിയുകയുമില്ല. ഈ ഇരട്ടത്താപ്പാണല്ലോ മതവാദത്തിന്റെ മുഖമുദ്ര.

ഈ പ്രപഞ്ചത്തിൽ പുതുതായൊന്നും സൃഷ്ടിക്കപ്പെടുന്നില്ലെന്നും ദ്രവ്യത്തിന്‌ രൂപമാറ്റം സംഭവിക്കുകമാത്രമാണ്‌ സംഭവിക്കുന്നതെന്നും വ്യക്തമാക്കാൻ ഞാൻ എന്റെ മുൻ പോസ്റ്റിൽ മെഴുകുതിരി കത്തിക്കുമോൾ ഉണ്ടാകുന്ന മാറ്റം പ്രതിപാദിച്ചിരുന്നു. ദ്രവ്യ-ഊർജമാറ്റത്തിന്‌ മികച്ച ഉദാഹരണം ന്യൂക്ലിയർ റിയാക്ഷൻ തന്നെയാണെന്നും ഞാൻ ആ ഉദാഹരണമായിരുന്നു എടുക്കേണ്ടിയിരുന്നതെന്നും അടുത്തപൊസ്റ്റിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ പറഞ്ഞ കാര്യത്തിന്റെ കാതലിൽ നിന്നും ചർചയെ വഴിതിരിച്ചുവിടുന്നതിനായി സുശീൽ കുമാർ വിവരക്കേട് പറയുന്നെന്നും ന്യൂക്ലിയർ റിയാക്ഷനിൽ മാത്രമേ ദ്രവ്യം ഊർജമായി മാറുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. കെമിക്കൽ ബോണ്ടിങ്ങിൽ ഇലക്ട്രോൺ ശോഷണം നടക്കാൻ ഉള്ള സാധ്യത ഞാൻ ഉന്നയിച്ചപ്പോൾ അദ്ദേഹം അത് ശരിവെയ്ക്കുകയും എന്നാൽ കൂടുതൽ തെറ്റിദ്ധാരണാജനകമായ ഒരു വിശദീകരണം നല്കുകയും ചെയ്തിരിക്കുന്നു.
“സോഡിയം മെറ്റല്‍ (ണ) ക്ളോറിന്‍ (ച്ല്-2) ഗ്യാസുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ എന്ത് സംഭവിക്കും ?
2Na+Cl-2 --> 2Na Cl

ഇവിടെ സോഡിയം ആറ്റമുകള്‍ക്ക് ഒരോ ക്ളോറിന്‍ ആറ്റത്തിനും ആനുപാതികമായി ഒരിലക്ട്രോണ്‍ നഷ്ടപ്പെടുന്നു. പക്ഷേ ഇത് ക്ളോറിന് കിട്ടുന്നുണ്ട്. നഷ്ടപ്പെടുന്ന ഇലക്ട്രോണ്‍ ഊര്‍ജ്ജമായി മാറുകയല്ല എന്നര്‍ത്ഥം. ഇലക്ട്രോണ്‍ ഊര്‍ജ്ജമായി മാറാതെ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുമ്പോള്‍ സ്വതന്ത്രമാവുന്ന ഊര്‍ജ്ജമാണ് കത്തുമ്പോള്‍ ഉണ്ടാകുന്നത് .

ഇലക്ട്രോൺ ശോഷണത്തെ അദ്ദേഹം ഇലക്ട്രോൺ ട്രാൻസ്ഫർ ആയി തെറ്റിദ്ധരിച്ചിരിക്കുന്നു. തന്റെ നവനാസ്തികത റിച്ചാർഡ് ഡോക്കിൻസിന്റെ വിഭ്രാന്തികൽ എന്ന പുസ്തകത്തിൽ അദ്ദേഹം മധ്യലോകക്കാർ എന്ന ഡോക്കിൻസിന്റെ പരാമർശത്തെ ഡോക്കിൻസ്  മതക്കാരെ ആക്ഷേപിക്കാൻ വിളിച്ചതാണെന്ന് തെറ്റിദ്ധരിച്ച് പലവട്ടം ഖണ്ഡിക്കുന്നുണ്ട്. ഇതും അതുപോലെയായിരിക്കുന്നു.

പ്രപഞ്ചസ്രഷ്ടാവെന്ന് മതക്കാർ ദൈവത്തിന്‌ നല്കിയിരിക്കുന്ന വിശേഷണത്തിന്മേലുള്ള ഏറ്റവും വലിയ കടന്നുകയറ്റമാണ്‌ ഡിസൈനർ എന്ന രണ്ടാം സ്ഥാനം.
 

66 comments:

സുശീല്‍ കുമാര്‍ said...

ഈ ചോദ്യത്തിനും ഉത്തരം മുട്ടുമ്പോൾ തഞ്ചത്തിൽ ഒഴിഞ്ഞുമാറുന്ന സ്ഥിരം ശൈലി തന്നെയാണവർ സ്വീകരിക്കാൻ സാധ്യത. ദൈവം എന്നാണ്‌ സൃഷ്ടി നടത്തിയത്? അതിന്‌ എത്ര ദിവസം വേണ്ടിവന്നു? ഇതൊന്നും അവർക്കറിയില്ല, അത് ദൈവത്തിനു മാത്രം അറിയുന്ന കാര്യമാണ്‌. അത് മനുഷ്യൻ അന്വേഷിക്കേണ്ടതില്ലെന്നു മാത്രമല്ല മനുഷ്യൻ അത് ചോദിക്കാൻ മാത്രം വളർന്നിട്ടുമില്ല എന്നാണിവരുടെ മറുപടി. ഇതൊന്നും അറിയില്ലെങ്കിലും ഈ പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടി തന്നെയാണെന്നതും ആ ദൈവം തന്റെ സ്വന്തം ദൈവം തന്നെയാണെന്നതും ഇവർക്ക് നല്ല നിശ്ചയമാണ്‌. അത് തെളിയിക്കാൻ ന്യൂക്ലിയർ റിയാക്ഷൻ മുതൽ എൻഡ്രോപ്പിവരെയെന്തും എടുത്തുയോഗിക്കാം. എന്നാൽ അത്ര ഉറപ്പു സംഗതിയുടെ വിശദീകരണം ഒട്ടറിയുകയുമില്ല. ഈ ഇരട്ടത്താപ്പാണല്ലോ മതവാദത്തിന്റെ മുഖമുദ്ര.

Anonymous said...

"സൃഷ്ടാവും ഡിസൈനറും ഒരാളെങ്കിൽ സൃഷ്ടി അപൂർണമല്ലേ

ഇത്‌ രണ്ടും ദൈവത്തോടുള്ള ചോദ്യമല്ലേ? ഈ രണ്ട്‌ ചോദ്യങ്ങളും ദൈവം ഉണ്ട്‌ എന്ന് വിശ്വസിക്കുന്നവരോട്‌ ചോദിക്കുന്നത്‌ എങ്ങനെ യുക്തിയാകും? പ്രിയ സുഹൃത്തേ ദൈവം ഉണ്ട്‌ എന്ന് വിശ്വസിക്കുന്നവര്‍ക്ക്‌ അതിണ്റ്റെ അസ്തിത്വം തെളിയിക്കേണ്ട യാതൊരു ബാധ്യതയുമില്ല. പകരം, ദൈവം ഇല്ല എന്ന് യുക്തിവാദം നടത്തുന്നവര്‍ക്ക്‌ അങ്ങനെയൊന്നില്ല എന്ന് ശാസ്ത്രീയമായി തെളിയിക്കേണ്ട ആവകശ്യതയുണ്ട്‌ താനും.

ദൈവം ഇല്ല എന്ന് തെളിയിക്കാനാകുമോ? പശുവില്ല എന്നതിന്‌ കാരണമായി ഇട്ട ചാണകം ശരിയല്ല എന്നു പറയൂന്ന അതേ യുക്തി തന്നെയാണിതും. സൃഷ്ടി അപൂര്‍ണ്ണമല്ലേ എന്ന് നിങ്ങള്‍ ചോദിക്കുന്നു. അത്‌ ശരി എന്ന് വന്നാലും, സ്രഷ്ടാവ്‌ എന്ന അസ്തിത്വം ഇല്ലാതാകുന്നില്ല. ദൈവം അത്ര ശരിയല്ല എന്ന അല്ലെങ്കില്‍ പുള്ളിയത്ര നല്ലൊരു എഞ്ജിനീയറല്ല എന്നല്ലേ അതിനര്‍ത്ഥം. അതെങ്ങനെ ദൈവം ഇല്ല എന്നുള്ളതിന്‌ കാരണമായി ചൂണ്ടിക്കാട്ടും? ദൈവം ഇല്ല എന്നതിന്‌ പുള്ളിയുണ്ടാക്കിയത്‌ എന്ന് മതവിശ്വാസികള്‍ വിശ്വസിക്കുന്ന സാധനങ്ങള്‍ ശരിയല്ല എന്ന് പറയുന്ന വിഡ്ഢിത്തം ഒരിക്കലും ശാസ്ത്രീയമായ വാദമല്ല.

എല്ലാ ശാസ്ത്രതത്വങ്ങളും ലോകം കണ്ട ഏറ്റവും വലിയ രണ്ട്‌ അത്ഭുതങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌ എന്ന് താങ്കള്‍ മറന്നു പോകുന്നു. സ്പേസ്‌, സമയം എന്നിവയാണവ.താങ്കളുടെ ഓരോ മറുചോദ്യത്തിലും സമയമുണ്ട്‌. സ്പേസുണ്ട്‌. ആദ്യം സൃഷ്ടി, അല്ലെങ്കില്‍ ഡിസൈന്‍ എന്നൊക്കെയങ്ങ്‌ സിമ്പിളായി പറഞ്ഞു പോകുന്ന ഒരാള്‍ക്ക്‌ ഈ പ്രപഞ്ചത്തിണ്റ്റെ സമയത്തിണ്റ്റെ തുടക്കം എന്നാണെന്ന് ശാസ്ത്രീയമായി വിശദീകരിക്കേണ്ട ബാധ്യതയുണ്ട്‌. എന്നാണ്‌ സമയം തുടങ്ങിയത്‌, അല്ലെങ്കില്‍ സ്പേസിനപ്പുറത്ത്‌ എന്ന തികച്ചും ബാലിശമായ രണ്ട്‌ ചോദ്യങ്ങളില്‍ ഈ കോണ്‍സപ്റ്റുകള്‍ പൊളിച്ചെഴുതപ്പെടുന്നു. ഇത്രയും വലിയ രണ്ടത്ഭുതങ്ങളില്‍ വിശ്വസിക്കുന്ന താങ്കള്‍ക്ക്‌ കോടാനുകോടി വരുന്ന മതവിശ്വാസികളുടെ വിശ്വാസങ്ങള്‍ മാനിക്കാന്‍ ഉത്തരവാദിത്തമുണ്ട്‌. അവരുടെ വിശ്വാസങ്ങളെ പാടെ എതിര്‍ത്ത്‌, അതിനെ കളിയാക്കി പോസ്റ്റുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വേദന കൂടി കണക്കിലെടുക്കുന്നതാണ്‌ ശരിയായ യുക്തി.

കാരണം ഭാരതം കണ്ട്‌ ഏറ്റവും യുക്തിരഹിതമായ വിധിയാണ്‌ ബാബറി ഉടമസ്ഥാവകാശം ചൊല്ലിയുണ്ടായത്‌. ഒരു സംഘര്‍ഷാന്തരീക്ഷത്തില്‍ ബലമേറിയവര്‍ക്കും കൂടി ഷെയര്‍ കിട്ടുക എന്ന ചാണക്യ പ്രായോഗിക തന്ത്രം പയറ്റിയ വിധിയെ അനുകൂലിച്ച്‌ ചിത്രകാരണ്റ്റെ ബ്ളോഗില്‍ കമണ്റ്റിയ താങ്കള്‍ക്ക്‌, സാഹചര്യങ്ങള്‍ അനുസരിച്ച്‌ നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തി ചില വിശ്വാസങ്ങളെ മാത്രം മുന്‍നിര്‍ത്തി ഇത്രേം അബദ്ധജടിലമായ ഒരു വിധിയെ നല്ലത്‌ എന്ന് പറയഞ്ഞ താങ്കള്‍ക്ക്‌, രാമന്‍ അവിടെ ജനിച്ചു എന്ന തികഞ്ഞ വിശ്വാസത്തെ മുന്‍നിര്‍ത്തി വന്ന ആ വിധിയെ മാനിച്ച താങ്കള്‍ക്ക്‌ മറ്റ്‌ മതവിശ്വാസികളുടെ വികാരങ്ങളെ മാനിക്കാന്‍ കടമയുണ്ട്‌. അത്‌ ഞാന്‍ പ്രതീക്ഷിക്കുന്നു.

താങ്കള്‍ ഒരിക്കലും സ്വാഭിപ്രായം മാറ്റണം എന്നല്ല പറയുന്നത്‌. പ്രചരണം മതങ്ങളുടെ ആയുധമായിരുന്നു. പക്ഷേ ,ഒരു ബ്ളോഗും തുറന്ന് യുക്തിവാദമെന്ന സംഭവത്തെ മറ്റുള്ളവരില്‍ എത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന താങ്കളും അവരും തമ്മില്‍ ഞാനൊരു വ്യത്യാസവും കാണുന്നില്ല.

സുശീല്‍ കുമാര്‍ said...

യാഥാസ്തികൻ എപ്പോഴാണ്‌ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് പിച്ചും പേയും പറയാൻ തുടങ്ഗിയതെന്ന് മനസ്സിലായില്ല. അയോധ്യാവിധി ഇവിടുത്തെ വിഷയമല്ലെങ്കിലും ആരോപണം ഉന്നയിച്ച സ്ഥിതിക്ക് അത് തെളിയിക്കേണ്ട ബാധ്യത എനിക്കുണ്ട്. ചിത്രകാരന്റെ പൊസ്റ്റിൽ അത്തരമൊരു അഭിപ്രായം ഞാൻ ഇട്ടിരുന്നതായി യാതൊരോർമ്മയുമില്ല. പ്രത്യേകിച്ചും എന്റെ അഭിപ്രായം അതല്ലാതിരിക്കെ. മാത്രമല്ല അതുസംബന്ധമായി രണ്ട് പൊസ്റ്റുകൾ ഞാൻ എന്റെ ബ്ലൊഗിൽ ഇട്ടിരുന്നു.

ലിങ്ക് താഴെ:

1.
ഈ കോടതി വിധി വിശ്വാസത്തിന്‌ ആധികാരികത നല്‍കുന്നത്.


2.അയോധ്യാ വിധിയുടെ ചരിത്ര വിശകലനം- റൊമീലാ ഥാപ്പര്‍

വിഷയത്തിൽ അഭിപ്രായം പറയാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.

‘പുതിയ വായനക്കാരോട്’ എന്ന ബ്ലോഗ് ടൈറ്റിലിലെ വിവിയരങ്ങൾ ദയവായി വായിക്കുക.

സുശീല്‍ കുമാര്‍ said...

എല്ലാ ശാസ്ത്രതത്വങ്ങളും ലോകം കണ്ട ഏറ്റവും വലിയ രണ്ട്‌ അത്ഭുതങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌ എന്ന് താങ്കള്‍ മറന്നു പോകുന്നു. സ്പേസ്‌, സമയം എന്നിവയാണവ.താങ്കളുടെ ഓരോ മറുചോദ്യത്തിലും സമയമുണ്ട്‌. സ്പേസുണ്ട്‌. ആദ്യം സൃഷ്ടി, അല്ലെങ്കില്‍ ഡിസൈന്‍ എന്നൊക്കെയങ്ങ്‌ സിമ്പിളായി പറഞ്ഞു പോകുന്ന ഒരാള്‍ക്ക്‌ ഈ പ്രപഞ്ചത്തിണ്റ്റെ സമയത്തിണ്റ്റെ തുടക്കം എന്നാണെന്ന് ശാസ്ത്രീയമായി വിശദീകരിക്കേണ്ട ബാധ്യതയുണ്ട്‌


പ്രിയ സുഹൃത്തേ ദൈവം ഉണ്ട്‌ എന്ന് വിശ്വസിക്കുന്നവര്‍ക്ക്‌ അതിണ്റ്റെ അസ്തിത്വം തെളിയിക്കേണ്ട യാതൊരു ബാധ്യതയുമില്ല

ബാധ്യതയില്ലാത്തവരോട് എന്തിനിതൊക്കെ വിശദീകരിക്കണം?
ബാധ്യതയൊന്നുമില്ല്ലാത്തവർ ഒരു മൂലയ്ക്ക് മിണ്ടാതെയിരിക്കുക. ബാധ്യതയുള്ളവർ തമ്മിലാണീചർച്ച

Jack Rabbit said...

Susheel,
Hussain or Islamic creationism has no original arguments (as far as i know). They just choose from groups in US. So Hussain picks concepts like intelligent design and anthropic principle, ties into his creationism and calls it "scientific creationism". In fact his scientific creationism has no resemblance to the real scientific creationism in US developed by George Price, Henry Morris etc. They are core flood geologists. Hussain won't even say anything about creation.

So just like he creates some concepts and calls them by name "evolution, natural selection, thermodynamics", his scientific creationism is totally diff from the real one.

/JR

ChethuVasu said...

@യാഥാസ്ഥിതികന്‍
1.
"ദൈവം ഇല്ല എന്ന് തെളിയിക്കാനാകുമോ? പശുവില്ല എന്നതിന്‌ കാരണമായി ഇട്ട ചാണകം ശരിയല്ല എന്നു പറയൂന്ന അതേ യുക്തി തന്നെയാണിതും. "

പശുവുണ്ട് എന്ന് പറയപ്പെടുന്ന വീട്ടില്‍ , ഒരു പൊടി ചാണകം പോലും കാലങ്ങളോളം കാത്തിരുന്നിട്ടും കണി കാണാന്‍ പറ്റിയില്ലെങ്ങില്‍ അവിടെ പശുവില്ല എന്ന് അനുമാനിക്കേണ്ടി വരും ..

2 . താങ്കള്‍ ചെകുത്താന്‍ ഉണ്ടെന്നു വിശ്വസിക്കുന്നുണ്ടോ ...? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ എങ്കില്‍ ഒന്ന് തെളിയിക്കാമോ ..?

:-)

kaalidaasan said...
This comment has been removed by the author.
kaalidaasan said...

>>>>ദൈവം ഇല്ല എന്ന് യുക്തിവാദം നടത്തുന്നവര്‍ക്ക്‌ അങ്ങനെയൊന്നില്ല എന്ന് ശാസ്ത്രീയമായി തെളിയിക്കേണ്ട ആവകശ്യതയുണ്ട്‌ താനും.

താങ്കള്‍ ചെകുത്താന്‍ ഉണ്ടെന്നു വിശ്വസിക്കുന്നുണ്ടോ ...? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ എങ്കില്‍ ഒന്ന് തെളിയിക്കാമോ .?. <<<


ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ചെകുത്താനുണ്ടോ എന്നൊരു സംശയം.

Subair said...
This comment has been removed by the author.
Subair said...

കാളിദാസന്‍, യുക്തി വാദി ബ്ലോഗുകളില്‍ സജീവമാണല്ലോ ഇപ്പോള്‍...യുക്തിവാദത്തിന്‍റെ പുതിയ മിശിഹായെ എനിക്ക് ഇഷ്ടമായി....യുക്തിവാദത്തിന്‍റെ ഒരു ഗതികേടേ..

സുശീല്‍, മറുപടി പോലും പറയേണ്ടാത്ത വിധം ബാലിശമാണ് താങ്കളുടെ ചോദ്യങ്ങള്‍..

Anonymous said...

പ്രിയ സുശീല്‍, ബാബറി മസ്ജിദ്‌ കേസിനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം ഞാന്‍ വായിച്ചു. താങ്കളോട്‌ നിരുപാധികം ക്ഷമ ചോദിക്കുന്നു..അതിനെ കുറിച്ച്‌ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതകള്‍ക്ക്‌ നിരക്കാത്തത്‌ ആണെന്ന് ഞാന്‍ മനസിലാക്കുന്നു ...

നമുക്ക്‌ ചര്‍ച്ച തുടരാം ഇനി മറ്റ്‌ കാര്യ്ങ്ങളിലേക്ക്‌ ..

"...ബാധ്യതയില്ലാത്തവരോട് എന്തിനിതൊക്കെ വിശദീകരിക്കണം?
ബാധ്യതയൊന്നുമില്ല്ലാത്തവർ ഒരു മൂലയ്ക്ക് മിണ്ടാതെയിരിക്കുക. "

ഹ ഹ...ഇങ്ങേരൊന്തുവാ മനുഷ്യാ...? ഞാനും ചോദ്യങ്ങള്‍ ക്കോദിച്ചിരുന്നല്ലോ? അപ്പോള്‍ ബാധ്യതയില്ലെങ്കില്‍ താങ്കളും മൂലക്കിരിക്കുക. എനിക്കും അതേ അഭിപ്രായം തന്നെയാണ്‌..

പിന്നെ വാസുവണ്ണോ...? പശുവുണ്ടോ ഇല്ലേ എന്നൊക്കെയങ്ങ്‌ തീരുമാനിക്കുക പ്രസവിക്കുന്നതിനു മുന്നേ, തീരുമാനിക്കപ്പെടേണ്ട കാര്യങ്ങളാണ്‌ സുഹൃത്തേ.... ഈ ചാണകം എന്ന സംഭവം ഏതെങ്കിലുമൊരു പശു ആദ്യമിട്ടതിനു ശേഷമണ്ണാ ആ പേര്‍ വിളിച്ചങ്ങ്‌ താലോലിച്ചത്‌. അണ്ണണ്റ്റെ 'യുക്തി, അപാരം.

Anonymous said...

വീണ്ടും, വീണ്ടും ഇവര്‍ തെളിയിക്കാനാവാശ്യപ്പെടുന്നു,,,? എന്തോന്ന് തെളിയിക്കാനാണുവ്വേ..?

ദൈവം ഇല്ല എന്ന് നിങ്ങള്‍ നിരത്തുന്ന തെളിവുകള്‍, മതവിശ്വാസികള്‍ ദൈവമുണ്ട്‌ എന്ന് പറയുന്ന കാര്യങ്ങളിലെ യുക്തിഭ്ദ്രതയില്ലായ്മയേ കുറിച്ച്‌ പറഞ്ഞിട്ടാണ്‌. എന്തൊരു ഗതികേടെന്ന് നോക്കണേ...?

ദൈവമില്ല എന്ന് നിങ്ങള്‍ ഉറച്ച്‌ വിശ്വസിക്കുന്നു. എങ്കില്‍ തെളിവ്‌ നിരത്തൂ അതിനും? അല്ലാതെ മറ്റുള്ളവര്‍ നിരത്തുന്നത്‌ ശരിയല്ല എന്ന് പറയുക അല്ല ശാസ്ത്രീയ വശം. നിങ്ങള്‍ തന്നെ യുക്തിയില്ലാത്തവര്‍ എന്ന് പറഞ്ഞ്‌ കളിയാക്കുന്ന കുറേ പേരുടെ അവകാശവാദങ്ങളിലെ യുക്തി തേടിപ്പോകുന്നത്‌ പമ്പരവിഡ്ഢിത്തമല്ലാതെ പിന്നെന്താണ്‌? ഇവര്‍ പറയുന്നതിലെ പാളിച്ചകള്‍ക്കപ്പുറം, സുവ്യക്തമായി ദൈവത്തിണ്റ്റെ അസ്തിത്വത്തെ നിരാകരിക്കുന്ന എന്ത്‌ തെളിവാണ്‌ നിങ്ങള്‍ക്കുള്ളത്‌..? കാണട്ടെ അത്‌..

പിന്നെ ന്യൂട്ടന്‍ ഗ്രവിറ്റിയെ കുറിച്ച്‌ പറഞ്ഞു. ഐന്‍സ്റ്റീന്‍ മാസ്‌ എനര്‍ജി എക്വേഷന്‍ കണ്ടു പിടിച്ചു. ഡോക്ടര്‍മാര്‍ പുത്തന്‍ മരുന്നുകള്‍ ഒരുപാട്‌ നിങ്ങളുടെയൊക്കെ ശരീരത്തില്‍ കുത്തി വക്കുന്നു. അല്ല, ഒരു മതവിശ്വാസി എല്ലാമങ്ങ്‌ വിശ്വസിക്കുന്നതുകൊണ്ട്‌ ഇതും അങ്ങ്‌ വിശ്വസിക്കും. നമ്മുടെ ന്യൂട്ടണണ്ണന്‍ പറയുന്നത്‌ അപ്പാടെവിശ്വസിക്കും.. അതാണോ നിങ്ങളുടെ കാര്യം.

ഈ ഓരോ പരീക്ഷണ നിരീക്ഷണങ്ങളും, നിങ്ങള്‍ സ്വന്തമായി തെളിയിച്ച്‌ തൃപ്തി വരുത്തിയിട്ടുണ്ടോ? അതിണ്റ്റെ വിശ്വാസ്യത തെളിയിക്കാന്‍ ഇതിണ്റ്റെയൊക്കെ അപ്പോസ്തലന്‍മാരായി മേനി നടിച്ചു നടക്കുന്ന നിങ്ങള്‍ക്ക്‌ പറ്റുമോ? അടിമുതല്‍ മുടി വരെ വിശ്വാസങ്ങളില്‍ അടിസ്ഥാനമാക്കി ജീവിക്കുന്ന നിങ്ങള്‍ക്ക്‌ എങ്ങനെ മറ്റുള്ളവരുടെ വിശ്വാസങ്ങളുടെ യുക്തിയെ ചോദ്യം ചെയ്യാന്‍ സാധിക്കും?

അമേരിക്ക ആറ്റം ബോംബിട്ടു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, പത്ര മാധ്യമങ്ങളും, മീഡിയായും അതിനെ കുറിച്ച്‌ പറയുന്ന ചിത്രങ്ങളും, ന്യൂസും എനിക്ക്‌ വിശ്വാസമാ. യുക്തിവാദിയുടെ നിലപാടെന്താണ്‌? അമേരിക്കേല്‍ പോയി സംഗതി നിങ്ങള്‍ പറഞ്ഞ സംഭവം ഒന്നു കൂടി ചെയ്താല്‍ ഞാന്‍ വിശ്വസിക്കും എന്നാണോ പറയുക? അല്ലല്ലോ. എല്ലമങ്ങ്‌ കണ്ണുമടച്ച്‌ വിശ്വസിക്കുകയല്ലേ...?

ഇതിനു മറുപടി പറയുക ആദ്യം. അതു കഴിഞ്ഞിട്ട്‌ ചില വേദനിപ്പിക്കുന്ന ചോദ്യങ്ങള്‍ കൂടിയുണ്ട്‌. പിറകേ ചോദിക്കാം..

ഒരു വിശ്വാസി മറ്റ്‌ വിശ്വാസികളെ കുറ്റം പറയുന്നതില്‍ എന്താണര്‍ത്ഥം?

ചെകുത്താന്‍ said...

@യാഥാസ്ഥിതികന്‍ യുക്തിയുടെ ചാര്‍വാകകാലം തൊട്ടേ ഇവനൊക്കെ ഉത്തരം കൊടുത്തു മതിയായതാണ് നല്ല വണ്ണം മനസ്സിരുത്തി ആലോചിച്ച്; ഒരു ശാസ്ത്രീയ അടിത്തറയോ ലോജിക്കോ ഇല്ലാത്ത പുസ്തകങ്ങളില്‍ വിശ്വസിക്കുന്നതിന് പകരം, യുക്തിയുടെ പാതയില്‍ ചിന്തിക്കൂ... എന്നിട്ട് സ്വയം ചോദിക്കൂ-

ഈ ദൈവം എന്ന് എല്ലാവരും നമ്മെ പറഞ്ഞു പഠിപ്പിച്ച സാധനം (അഭ്യൂഹം is the right word) ഉണ്ട് എന്നതിന് എന്തെങ്കിലും പ്രൂഫ്‌ കിട്ടുമോ?

സുശീല്‍ കുമാര്‍ said...

യാഥാസ്ഥിതികൻ പറഞ്ഞു:

“എല്ലാ ശാസ്ത്രതത്വങ്ങളും ലോകം കണ്ട ഏറ്റവും വലിയ രണ്ട്‌ അത്ഭുതങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌ എന്ന് താങ്കള്‍ മറന്നു പോകുന്നു. സ്പേസ്‌, സമയം എന്നിവയാണവ.താങ്കളുടെ ഓരോ മറുചോദ്യത്തിലും സമയമുണ്ട്”

സുബൈർ പ്പറഞ്ഞു:
“സുശീല്‍, മറുപടി പോലും പറയേണ്ടാത്ത വിധം ബാലിശമാണ് താങ്കളുടെ ചോദ്യങ്ങള്‍.”

>>>>>> സുഹൃത്തെ,

തെറ്റിദ്ധാരണ മൂലം താങ്കൾ വിളിച്ചുപറഞ്ഞവ തിരിച്ചെടുത്തതിൽ അഭിനന്ദിക്കുന്നു. ഇനി വിഷയത്തിലേക്ക്‌.
1. സ്ഥലവും കാലവും ഈ പ്രപഞ്ചത്തിൽ അതിന്റെ തുടക്കത്തോടെയാണല്ലോ ആരംഭിക്കുന്നത്. അതായത് ബിഗ് ബാങ്ങ് ദൈവം ‘പൊടിച്ചതാണെങ്കിലും’ താനെ‘പൊട്ടിയതാണെങ്കിലും’ അതോടെ കാലം ഉണ്ടായി എന്ന് താങ്കൾ സമ്മതിക്കുമല്ലോ. അപ്പോൾ അതിനു ശേഷം കാലമുണ്ട്. ഈ കാലത്തിലാണല്ലോ ദൈവം ഡിസൻ നടത്തുന്നത്? അതിനാൽ എന്റെ ചോദ്യങ്ങൾ പ്രസക്തമാണ്‌. അല്ലെന്ന് താങ്കൾ പറയുന്നെങ്കിൽ എഹ്തുകൊണ്ട്. പിന്നെ
‘ഇത്‌ രണ്ടും ദൈവത്തോടുള്ള ചോദ്യമല്ലേ? ഈ രണ്ട്‌ ചോദ്യങ്ങളും ദൈവം ഉണ്ട്‌ എന്ന് വിശ്വസിക്കുന്നവരോട്‌ ചോദിക്കുന്നത്‌ എങ്ങനെ യുക്തിയാകും? എന്നാണ്‌ ചോദ്യമെങ്കിൽ താങ്കൾ മറുപടി പറയണമെന്നില്ല, ദൈവം വന്ന് മറുപടി പറഞ്ഞോളും.

>>>> ബാലിശമായതുകൊണ്ടാകും സുബൈർ മറുപടി പറയാത്തത് അല്ലേ!

ചെകുത്താന്‍ said...

@kaalidaasan ഉണ്ടല്ലേ ഞാന്‍ ചെകുത്താനുണ്ട് “അതാണ് ഞാന്‍ ചെകുത്താനായതും “
ചെകുത്തനുവേണ്ടി ഒരു കുരിശ് യുദ്ധവും നടന്നിട്ടില്ല
ചെകുത്താനുവേണ്ടി ആരും രക്തമൊഴുക്കിയിട്ടില്ല
കൊന്നുതും ചത്തതും മുഴുവന്‍ ദൈവത്തിനു വേണ്ടി
എന്നിട്ടും ചെകുത്താന്‍ വില്ലന്‍ . വെറുക്കപ്പെട്ടവന്‍

Anonymous said...

ദൈവമില്ലെന്ന് എതിര്‍വാദങ്ങളില്ലാതെ തെളിഞ്ഞാലത്‌ നന്നായിരിക്കും എന്നാണെന്റെ അഭിപ്രായം; കാരണമിവിടെ ദൈവത്തിന്റെ പേരും പറഞ്ഞാണ്‌ പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നടമാടുന്നത്‌.ഒരു സാധനം ഇല്ല എന്ന് തെളിയിക്കാന്‍ വളരെ പാടാണ്‌ എന്ന് സത്യം നമ്മള്‍ വിസ്മരിച്ച്കൂടാ.പ്രത്യേകിച്ച്‌ അകക്കണ്ണടഞ്ഞ്‌ പോയ ഒരു സമൂഹത്തിന്റെ മുന്നില്‍; ആയത്കൊണ്ട്‌ നമ്മള്‍ക്ക്‌ ദൈവത്തെ വെറുതെ വിട്ടിട്ട്‌ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പുറകെ പോകാം!!!!!

Anonymous said...

ചെറിയൊരു Ctrl C Ctrl V

വി ബി എന്‍ said...
ഒരു സാധാരണക്കാരന്റെ കുറച്ചു സംശയങ്ങള്‍

പല മതങ്ങളും പല തരത്തിലുള്ള ദൈവ സങ്കല്പത്തെയാണ് മുന്നോട്ടു വെക്കുന്നത്. ഉദാഹരണത്തിന് ഒരു ആള്‍ ഒരു മതത്തിലും പെടാതെ വളരുന്നു എന്ന് വെക്കുക. വളര്‍ന്നു കഴിഞ്ഞു അയാള്‍ക്ക് ഒരു മതത്തെ / ദൈവത്തെ തിരഞ്ഞെടുക്കണം എന്ന് വിചാരിച്ചാല്‍ അയാള്‍ ഇതു ദൈവത്തെയാണ്‌ വിശ്വസിക്കേണ്ടത്? എല്ലാ മതങ്ങളും തങ്ങളുടെ ദൈവമാണ് സത്യം എന്ന് പറയും. പക്ഷെ സത്യം ഏതാണെന്ന് അയാള്‍ക്കെങ്ങനെ മനസിലാക്കാന്‍ സാധിക്കും? ഇനി ഒരു മതം തിരഞ്ഞെടുത്താല്‍ തന്നെ അതില്‍ നിരവധി വിഭാഗങ്ങള്‍ ഉണ്ട്. അതില്‍ ഇതു തിരഞ്ഞെടുക്കും? യഥാര്‍ത്ഥത്തില്‍ സര്‍വശക്തനായ ഒരു ദൈവം ഉണ്ടെങ്കില്‍ എന്തിനാണ് ഇങ്ങനെ നിരവധി വിഭാഗങ്ങള്‍ ഉണ്ടാകാന്‍ അനുവദിച്ചത്?

സ്വന്തം അസ്ഥിത്വം പോലും തെളിയിക്കാനകാത്ത നിസഹായനാണോ ദൈവം?

February 8, 2011 1:42 PM

Anonymous said...

"പിന്നെ
‘ഇത്‌ രണ്ടും ദൈവത്തോടുള്ള ചോദ്യമല്ലേ? ഈ രണ്ട്‌ ചോദ്യങ്ങളും ദൈവം ഉണ്ട്‌ എന്ന് വിശ്വസിക്കുന്നവരോട്‌ ചോദിക്കുന്നത്‌ എങ്ങനെ യുക്തിയാകും? എന്നാണ്‌ ചോദ്യമെങ്കിൽ താങ്കൾ മറുപടി പറയണമെന്നില്ല, ദൈവം വന്ന് മറുപടി പറഞ്ഞോളും..."

അത്താണ്‌. കമ്മ്യൂണിസ്റ്റുകള്‍ സമത്വം വരിക തന്നെ ചെയ്യും എന്നു പറയുന്നത്‌ പോലെ, സമയവും, സ്പേസും, പിന്നെ ബിഗ്‌ ബാങ്ങിനു മുന്‍പേ എന്താണെന്നും ശാസ്ത്രം തെളിയിക്കുക തന്നെ ചെയ്യും, എന്നു പറയുന്നത്‌ പോലെ, അണ്ണോ, ഒരു കാലത്ത്‌ ദൈവം ഇതിനു മറുപടി പറയുക തന്നെ ചെയ്യും....നാമക്കാര്യത്തില്‍ ഒന്ന്...

ഞാന്‍ താങ്കളോട്‌ പല കാര്യങ്ങളിലും യോജിക്കുന്നു. മതഗ്രന്ഥങ്ങള്‍ കാല്‍പ്പനികമായ സൃഷ്ടികള്‍ തന്നെയാണ്‌, അങ്ങനെയാകാനേ തരമുള്ളൂ താനും. പക്ഷേ, നിങ്ങളുടെ ഒരു യുക്തിയും, ദൈവത്തിണ്റ്റെ ഇല്ലായ്മയെ തെളിയിക്കുന്നില്ല. എണ്റ്റെ ധര്‍മ്മ സങ്കടവും അതാണ്‌. ദൈവം ഇല്ല എന്നാതിന്‌ ഒരു സുവ്യക്തമായ്‌ തെളിവ്‌ ആരും പറഞ്ഞു കണ്ടില്ല..

ഒരു മതഗ്രന്ഥത്തില്‍ ചില ആധുനികശാസ്ത്രത്തിന്‌ ദഹിക്കാത്ത സംഗതി ഉണ്ട്‌ എന്നത്‌ എങ്ങനെ ദൈവം ഇല്ല എന്നുള്ളതിന്‌ തെളിവാകും? എണ്റ്റെ ചോദ്യം പിന്നേയും ശേഷിക്കുന്നു. അതായത്‌, ദൈവം എന്ന് നിങ്ങള്‍ കരുതുന്ന ഒന്ന് തരുന്ന മഹത്തരമല്ല ഈ ഗ്രന്ഥങ്ങള്‍, എന്നാണ്‌ നിങ്ങളുടെ വാദം. ഈ ഗ്രന്ഥം മനുഷ്യസൃഷ്ടിയാണ്‌, ഇതില്‍ പറയുന്നവയെല്ലാം ആധുനിക ശാസ്ത്രം വച്ചു നോക്കിയാല്‍ തികഞ്ഞ മണ്ടത്തരങ്ങളാണ്‌ എന്നു പറയുമ്പോള്‍, ആലോചിച്ചു നോക്കൂ, ദൈവം ഇത്ര മണ്ടനാണോ എന്നേ ചോദ്യമുള്ളൂ. അതായത്‌, മണ്ടനായ ദൈവമുണ്ട്‌ എന്ന് നിങ്ങള്‍ സമ്മതിക്കുന്നു. ഇനി അങ്ങനെയല്ല എന്നാണുത്തരമെങ്കില്‍, പിന്നെ മറ്റേതോ രീതിയിലുള്ള ദൈവത്തിനെയാണല്ലോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌? നിങ്ങളുടെ യുക്തിയില്‍ ദൈവം പിന്നെങ്ങനെയാകണം എന്നാണുദ്ദേശിക്കുന്നത്‌? ആ കോന്‍സപ്റ്റ്‌ ഒന്നു പറഞ്ഞാന്‍ നല്ലതായിരുന്നു...

പിന്നെ ഞാനൊരു പാട്‌ ചോദ്യങ്ങള്‍ മുന്‍പ്‌ ചോദിച്ചിരുന്നു. ഒന്നിനും മറുപടി കണ്ടില്ല. പ്രപഞ്ചം എങ്ങനെയുണ്ടായി? അല്ലെങ്കില്‍ കാലക്രമത്തില്‍ ബിഗ്‌ ബാംഗിനു മുന്‍പെന്തായിരുന്നു? സമയം എന്നൊന്നില്ലായിരുന്നോ അന്ന്? എല്ലാം നിശ്ചലമായിരുന്നോ? അല്ലെങ്കില്‍ സമയം തുടങ്ങിയ, ചലനം തുടങ്ങിയ, ആ ആദിമബലമെന്തായിരുന്നു..? ചോദ്യങ്ങള്‍ നീളുകയാണ്‌ സുഹൃത്തേ..

ശാസ്ത്രകണ്ടുപിടുത്തങ്ങളിലുള്ള, അതിനെ സ്വീകരിക്കുന്നതിലുള്ള നിങ്ങളുടെ യുക്തിയെന്താണ്‌? ഓരോ കണ്ടുപിട്ത്തവും നിങ്ങള്‍ സ്വയം പരീക്ഷിച്ച്‌ നോക്കിയിട്ടാണോ, അതിണ്റ്റെ റിസള്‍ട്ട്‌ കണ്ട്‌ ബോധ്യപ്പെട്ടിട്ടാണോ അത്‌ സ്വീകരിക്കുന്നത്‌? അതോ വിശ്വാസയോഗ്യരായ വ്യക്തികളുടെ, പത്രമാധ്യമങ്ങളുടെ വാക്കുകള്‍ നിരുപാധികം വിശ്വസിക്കുകയാണോ ചെയ്യുക..? ഉത്തരം തരൂ വാസുവണ്ണോ, ഉത്തരം തരൂ യുക്തിവാദി?

മേല്‍പ്പറഞ്ഞതിനെല്ലാം ഉത്തരമില്ല എങ്കില്‍, പിന്നെ ദൈവത്തോടുള്ള ചോദ്യത്തിനുള്ള ഉത്തരം ദൈവം തന്നെ എന്നെങ്കിലും തരും എന്ന മറുപടിയേ പറ്റൂ സുഹൃത്തേ, അതേ നിവൃത്തിയുള്ളൂ..
ശാസ്ത്രം കണ്ടുപിടിക്കുക തന്നെ ചെയ്യും എന്ന ശുഭാപ്തിവിശ്വാസം മതവിശ്വാസികള്‍ക്കും വേണമല്ലോ; ഏത്‌?

പിന്നെ മോനേ യുക്തിവാദി..സ്വന്തം അസ്തിത്വം പോലും തെളിയിക്കാന്‍ ശക്തിയില്ലാത്ത ഒരു ദൈവത്തില്‍ നിനക്ക്‌ വിശ്വാസമുണ്ട്‌ എന്നറിഞ്ഞതില്‍ ബഹുസന്തോഷം. ദൈവം അത്ര കഴിപ്പ്‌ കെട്ടവനല്ല എന്ന് സ്ഥാപിക്കാനാണോ, അതോ ദൈവം അങ്ങനെയായിരുന്നെങ്കില്‍ നന്നായേനേ എന്നുള്ള ആഗ്രഹമാണോ? രണ്ടായലും അടിപൊളി. പിന്നെ നിണ്റ്റെയാദ്യത്തെ കമണ്റ്റ്‌. യാതൊരു മുന്‍വിധിയുമില്ലാതെ ഞാനതിനോട്‌ യോജിക്കുന്നു. തികച്ചും അനാവശ്യമായ ഒരു ചര്‍ച്ച തന്നെയാണിത്‌. ദൈവമില്ല എന്ന് നിരുപാധികം തെളിയുകയാണെങ്കില്‍ തീര്‍ച്ചയായും ഞാനത്‌ സ്വീകരിക്കുന്നതാണ്‌. പക്ഷേ എണ്റ്റെയൊരാഗ്രഹം എന്നത്‌ ശാസ്ത്രം ദൈവമുണ്ട്‌ എന്ന് എന്നെങ്കിലും തെളിയിക്കണം എന്നാണ്‌... (സോറി ചീത്ത വിളിക്കരുത്‌)

സുശീല്‍ കുമാര്‍ said...

"ഞാന്‍ താങ്കളോട്‌ പല കാര്യങ്ങളിലും യോജിക്കുന്നു. മതഗ്രന്ഥങ്ങള്‍ കാല്‍പ്പനികമായ സൃഷ്ടികള്‍ തന്നെയാണ്‌, അങ്ങനെയാകാനേ തരമുള്ളൂ താനും"

>>>> യാഥാസ്ഥിതികൻ,

താങ്കൾ ഖുർ ആനെക്കുറിച്ചുതന്നെയാണോ ഈ പറയുന്നത്? ഖുർ ആൻ കാല്പനികകൃതിയാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ?

മതങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ദൈവസങ്കല്പമാണ്‌ ഡോക്കിൻസ് ചർച്ചാവിഷയമാക്കിയ ദൈവം. 'ഗോഡ് ഡെല്യൂഷനെ' അടിസ്ഥാനപ്പെടുത്തിയാണ്‌ ഈ ചർച്ച മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. മതങ്ങൾ കെട്ടിയെഴുന്നെള്ളിക്കാത്ത വല്ലതുമാണോ താങ്കളുടെ ദൈവസങ്കല്പം? അത് ആദ്യം വ്യക്തമാക്കുക. താങ്കൾ ചർച്ചയിൽ ഉന്നയിക്കുന്ന ദൈവം ഏതാണ്‌? അത് വ്യക്തമാക്കിയാലല്ലേ അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കഴിയൂ.

Anonymous said...

അല്ലപ്പനേ ഇതെങ്ങാണ്ടാണീ പോക്ക്‌? മനസ്സിലാവണില്യേ..

കഴിഞ്ഞ നിങ്ങളുടെ ഈ കമണ്റ്റോടെ ഒരു കാര്യം വ്യക്തമാകുന്നു. കഴിഞ്ഞ കുറേ പോസ്റ്റുകളിലായി നിങ്ങള്‍ ഒരുപാട്‌ ചോദ്യങ്ങള്‍ ചോദിച്ചു. എന്നാലാുവ്ന്ന വിധം ഞാന്‍ മറുപടി പറഞ്ഞു. പക്ഷേ ഒരു കാര്യം നിങ്ങള്‍ വിട്ടു പോയി. ഞാനാവര്‍ത്തിക്കുന്ന കുറച്ച്‌ ചോദ്യങ്ങള്‍...

മറുപടി എന്നൊന്നില്ല എന്നു മാത്രമല്ല, വെറുതേ ശ്രദ്ധ തിരിച്ചു വിടാനായി പുതിയ ചോദ്യങ്ങള്‍ ചോദിക്ക്കയും ചെയ്യുന്നു.. ദൈവമുണ്ട്‌ എന്ന ഒരൊറ്റ വാക്കു പോരേ മാഷേ, ഈ ലോകത്തുള്ള ഒരുപാട്‌ പാവങ്ങള്‍ക്ക്‌ ജീവിക്കാന്‍..ഹീ ഹീ. എനിക്കും...അങ്ങനെ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ ദൈവത്തിണ്റ്റെ നിറമെന്ത്‌, ഫിഗറെന്ത്‌ ഖുറാനില്‍ എന്തെരാണ്‌, അല്ലെങ്കി ഈ ഗീതേലെന്തെരാണ്‌ എന്നൊക്കെയങ്ങ്‌ ഗവേഷണം നടത്തേണ്ട കാര്യമുണ്ടോ..? അത്‌ നിങ്ങളുടെ ജോലിയല്ലേ?

ദൈവത്തിണ്റ്റെ നിറം കറുപ്പാണ്‌ എന്ന്‌ തെളിഞ്ഞാല്‍...? അയ്യോ ഒന്നൂല്ലായിരിക്കും. പോട്ട്‌, പോട്ട്‌. എനിക്കതിണ്റ്റെ ആവശ്യമില്ല. ഇനിയിപ്പോ ഞാനതുണ്ടാക്കിയിട്ട്‌ വേണോ ദൈവമില്ല എന്നതിന്‌ പുതിയ തെളിവുകള്‍ നിരത്താന്‍..? ഞാന്‍ ധന്യനായി..

എണ്റ്റെ പൊന്നു മാഷേ, ഇനിയും നിങ്ങള്‍ ഒളിച്ചോടരുത്‌. ചോദ്യങ്ങളെ നേരിടുക. ഉത്തരം പറയുക. ഓരോ തവണയും നിങ്ങള്‍ ദൈവവിശ്വാസികളെ ഒരുമാതിരി വിചാരണചെയ്യുന്ന മട്ടാണു സ്വീകരിച്ചത്‌. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഓരോരുത്തര്‍ക്കും ഓരോ മതത്തിലും വിശ്വസിക്കാന്‍ നിരുപാധികം സ്വാതന്ത്ര്യം നല്‍കുന്ന ഒരു രാജ്യത്തെ പൌരന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ സഹോദരന്‍മാരുടെ നിരുപദ്രവകരമായ വിശ്വാസങ്ങളെ മാനിക്കാന്‍ ബാധ്യതയുണ്ട്‌. ഈയൊരൊറ്റ ബ്ളോഗു കൊണ്ടൊന്നും പണ്ട്‌ ജീസസും, മുഹമ്മദും പോലെയുള്ള യുക്തിയില്ലാത്ത മണ്ടന്‍മാര്‍ നടത്തിയതു പോലെയുള്ള ഒരു മാസ്‌ ചേഞ്ച്‌, അത്‌ നടത്താന്‍ നിങ്ങളെക്കൊണ്ടാകുമെന്ന്, ഒരല്‍പ്പം പാടു തന്നെ കാര്യങ്ങള്‍. എന്തു ചെയ്യാന്‍ ജനം മൊത്തം കഴുതകളായിപ്പോയി. ഇല്ലായിരുന്നെങ്കില്‍ എന്നേ എല്ലാവരും യുക്തിവാദികളായേനേ..

പോട്ട്‌ സാരമില്ല...

ചോദ്യങ്ങള്‍ മുകളിലുണ്ട്‌. സ്ക്റോള്‍ അപ്‌. യുക്തിവാദികളും വിചാരണ ചെയ്യപ്പെടണം. അവരാര്‌ ദൈവോ?

kaalidaasan said...

>>>>പിന്നെ ന്യൂട്ടന്‍ ഗ്രവിറ്റിയെ കുറിച്ച്‌ പറഞ്ഞു. ഐന്‍സ്റ്റീന്‍ മാസ്‌ എനര്‍ജി എക്വേഷന്‍ കണ്ടു പിടിച്ചു. ഡോക്ടര്‍മാര്‍ പുത്തന്‍ മരുന്നുകള്‍ ഒരുപാട്‌ നിങ്ങളുടെയൊക്കെ ശരീരത്തില്‍ കുത്തി വക്കുന്നു. അല്ല, ഒരു മതവിശ്വാസി എല്ലാമങ്ങ്‌ വിശ്വസിക്കുന്നതുകൊണ്ട്‌ ഇതും അങ്ങ്‌ വിശ്വസിക്കും. നമ്മുടെ ന്യൂട്ടണണ്ണന്‍ പറയുന്നത്‌ അപ്പാടെവിശ്വസിക്കും.. അതാണോ നിങ്ങളുടെ കാര്യം.<<<

വെറുതെ അങ്ങു വിശ്വസിക്കുകയല്ലല്ലോ.

ഒരു വസ്തു ഭൂമിയിലേക്കു പതിക്കുന്നത് ആര്‍ക്കും മനസിലാക്കാവുന്ന സംഗതിയാണ്. അത് ഗ്രാവിറ്റി കൊണ്ടാണെന്ന് അദ്യം പറഞ്ഞത് ന്യൂട്ടണാണ്. ന്യൂട്ടണ്‍ പറഞ്ഞു എന്നു കരുതി ആരും അന്ധമായി അത് വിശ്വസിക്കുന്നില്ല. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതും, ചന്ദ്രന്‍ ഭൂമിക്കു ചുറ്റും കറങ്ങുന്നതും ഇതേ ഗ്രാവിറ്റി കൊണ്ടാണെന്ന് മനുഷ്യര്‍ ഇന്ന് മനസിലക്കുന്നു.

ഐന്‍സ്റ്റീന്‍ മാസ്‌ എനര്‍ജി എക്വേഷന്‍ കണ്ടു പിടിച്ച ശേഷമാണ്, ഇന്‍ഡ്യ അണു ബോംബ് പൊട്ടിച്ചത്. അപ്പോള്‍ അത് ശരിയാണെന്ന് ഇന്‍ഡ്യക്കാര്‍ മനസിലാക്കി.

ഡോക്ടര്‍മാര്‍ പുത്തന്‍ മരുന്നുകള്‍ ശരീരത്തില്‍ കുത്തി വക്കുമ്പോള്‍ അസുഖം മാറുന്നത് കുത്തുകൊള്ളുന്നവന്‍ തിരിച്ചറിയുന്നു. അനുഭവത്തില്‍ നിന്നും ആളുകള്‍ ഇത് മനസിലാക്കുന്നു.

ഇതൊന്നും അന്ധമായ വിശ്വാസമല്ല. കണ്‍മുന്നില്‍ കാണുന്ന തെളിവുകളില്‍ നിന്നും ഉള്ള തിരിച്ചറിവാണ്.

ഇതുപോലെയുള്ള എന്തെങ്കിലും തെളിവുകള്‍ ദൈവത്തിനെ കാര്യത്തില്‍ താങ്കള്‍ക്കുണ്ടോ?

താങ്കളോ ഹുസൈനോ ദൈവത്തില്‍ അന്ധമായി വിശ്വസിക്കുന്നതിനെ ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷെ ശസ്ത്രീയമായി അത് തെളിയിക്കാം എന്നുള്ള ഹുസൈന്റെ അവകശവാദമാണെതിര്‍ത്തത്.

kaalidaasan said...

>>>>കാളിദാസന്‍, യുക്തി വാദി ബ്ലോഗുകളില്‍ സജീവമാണല്ലോ ഇപ്പോള്‍...യുക്തിവാദത്തിന്‍റെ പുതിയ മിശിഹായെ എനിക്ക് ഇഷ്ടമായി....യുക്തിവാദത്തിന്‍റെ ഒരു ഗതികേടേ..<<<

സുബൈറിന്റെ നിരാശ ഞാന്‍ മനസിലാക്കുന്നു. എന്തു ചെയ്യാം.

കാളിദാസനെ ബ്ളോക്ക് ചെയ്യണമെന്ന് മറ്റ് ഇസ്ലാമിസ്റ്റുകളോടൊപ്പം ഹുസൈനോട് വരെ ആവശ്യപ്പെട്ടല്ലോ. പക്ഷെ നടന്നില്ല.

അപ്പോള്‍ പിന്നെ അവിടെ നിന്നും വലിഞ്ഞ് മറ്റിടങ്ങളിലെ മത്തിയുടെയും മൂത്രത്തിന്റെയും സുഗന്ധം ആസ്വദിച്ച് അങ്ങനെ നടക്കാം.

ഇത് സുബൈറിന്റെ ഗതികേടാണെന്നു ഞാന്‍ പറയില്ല. ജന്മ സ്വഭാവമാണെന്നു വേണമെങ്കില്‍ പറയാം.

Anonymous said...

"വെറുതെ അങ്ങു വിശ്വസിക്കുകയല്ലല്ലോ.

ഒരു വസ്തു ഭൂമിയിലേക്കു പതിക്കുന്നത് ആര്‍ക്കും മനസിലാക്കാവുന്ന സംഗതിയാണ്. അത് ഗ്രാവിറ്റി കൊണ്ടാണെന്ന് അദ്യം പറഞ്ഞത് ന്യൂട്ടണാണ്. ന്യൂട്ടണ്‍ പറഞ്ഞു എന്നു കരുതി ആരും അന്ധമായി അത് വിശ്വസിക്കുന്നില്ല. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതും, ചന്ദ്രന്‍ ഭൂമിക്കു ചുറ്റും കറങ്ങുന്നതും ഇതേ ഗ്രാവിറ്റി കൊണ്ടാണെന്ന് മനുഷ്യര്‍ ഇന്ന് മനസിലക്കുന്നു"..

ദാ ഇതു പോലുള്ള ഉടായിപ്പന്‍മാരാണിവിടെയുള്ളത്‌...കാളിദാസനാണു പോലും...

ഡോ, മനുഷ്യാ, ന്യൂട്ടണ്‍ തണ്റ്റെ ഗ്രാവിറ്റി സംബന്ധിച്ച്‌ ഒരു സമവാക്യം അങ്ങൊണ്ടാക്കിയിട്ടുണ്ട്‌. കാളിദാസന്‍ അത്‌ ശരിയാണെന്ന് സ്വയം തിരിച്ചറിഞ്ഞ പരീക്ഷണം മരക്കൊമ്പിണ്റ്റെ മുകളിലിരുന്നാണോ അതോ, ഭദ്രകാളിയമ്പലത്തില്‍ വച്ചാണോ നടത്തിയത്‌? രണ്ടു മാസുകളുടെ വിവിധ വാല്യൂസ്‌ എന്തായിരുന്നു? ജി യുടെ വില സാക്ഷാല്‍ ന്യൂട്ടന്‍ പറഞ്ഞതത്ര കറക്ടായിട്ടാണോ കിട്ടിയത്‌...? അതോ വല്ല വ്യത്യാസവമുണ്ടായോ..? പിന്നെ മാസ്‌ എനര്‍ജി എക്വേഷണ്റ്റെ കാര്യം...

"ഐന്‍സ്റ്റീന്‍ മാസ്‌ എനര്‍ജി എക്വേഷന്‍ കണ്ടു പിടിച്ച ശേഷമാണ്, ഇന്‍ഡ്യ അണു ബോംബ് പൊട്ടിച്ചത്. അപ്പോള്‍ അത് ശരിയാണെന്ന് ഇന്‍ഡ്യക്കാര്‍ മനസിലാക്കി..."

താങ്കള്‍ എങ്ങനെയാണത്‌ സ്വയം ചെക്‌ ചെയ്ത്‌ സായൂജ്യമടഞ്ഞത്‌ എന്നൊന്നറിഞ്ഞാല്‍ കൊള്ളാം? നമ്മുടെ ഐന്‍സ്റ്റീന്‍ അണ്ണണ്റ്റെ മെഥേഡ്‌ വേണ്ട കേട്ടാ. ഭീകര യുക്തിവാദിയായ ശ്രീ കാളിദാസന്‍ അവര്‍കളുടെ മെഥേഡ്‌ മതി. എനിക്കും മനസിലാക്കാമല്ലോ...

ചുറ്റുമുള്ള ബന്ധുക്കള്‍ മുതല്‍ സ്കൂളിലെ ടീച്ചര്‍മാര്‍, വിവിധ ടെക്സ്റ്റ്‌ ബുക്കുകള്‍, പത്രങ്ങള്‍, മാധ്യമങ്ങള്‍, അല്ലെങ്കില്‍ താങ്കള്‍ ബഹുമാനിക്കുന്ന വ്യക്തികള്‍ ഇവരുടെയൊക്കെ 'പരീക്ഷണ' നിരീക്ഷണ ഫലങ്ങളെ വിശ്വാസത്തിണ്റ്റെ പേരില്‍ മുഖവിലക്കെടുക്കുന്ന ഞങ്ങളെപ്പോലുള്ള സാധാരണ ഉടായിപ്പന്‍മാരാണ്‌ ഹേ നിങ്ങളും....

"ഡോക്ടര്‍മാര്‍ പുത്തന്‍ മരുന്നുകള്‍ ശരീരത്തില്‍ കുത്തി വക്കുമ്പോള്‍ അസുഖം മാറുന്നത് കുത്തുകൊള്ളുന്നവന്‍ തിരിച്ചറിയുന്നു. അനുഭവത്തില്‍ നിന്നും ആളുകള്‍ ഇത് മനസിലാക്കുന്നു..."

പരീക്ഷിച്ചതാരുടെ ശരീരത്തില്‍? താങ്കളുടെ ശരീരത്തിലോ? അപ്പോള്‍ പറഞ്ഞാലങ്ങ്‌ വിശ്വസിക്കാന്‍ പറ്റുന്ന തരം ശരീരമുള്ള അനുഭവമുള്ള സുഹൃത്തുക്കള്‍ താങ്കള്‍ക്കുണ്ടോ? ഒരു ശരിയായ യുക്തിവാദിയായ നിങ്ങള്‍ നാട്ടുകാര്‍ പറയുന്നത്‌ കേട്ട്‌ കോള്‍മയിര്‍ കൊള്ളാതെ സ്വന്തമായി വളര്‍ത്തുന്ന എലികളില്‍ പരീക്ഷിച്ച്‌ തത്വങ്ങള്‍ ഫോര്‍മുലേറ്റ്‌ ചെയ്യുന്നതല്ലേ ഒരിത്‌? അല്ലാ, ഇതുവരെ എത്ര വാക്സിനുകള്‍ ഇങ്ങനെ കുത്തുകൊണ്ട്‌ സെര്‍ട്ടിഫൈ ചെയ്തിട്ടുണ്ട്‌ ഭവാന്‍...? ഒന്നറിഞ്ഞാല്‍ തരക്കേടില്ലായിരുന്നു.

"..അപ്പോള്‍ പിന്നെ അവിടെ നിന്നും വലിഞ്ഞ് മറ്റിടങ്ങളിലെ മത്തിയുടെയും മൂത്രത്തിന്റെയും സുഗന്ധം ആസ്വദിച്ച് അങ്ങനെ നടക്കാം.

ഇത് സുബൈറിന്റെ ഗതികേടാണെന്നു ഞാന്‍ പറയില്ല. ജന്മ സ്വഭാവമാണെന്നു വേണമെങ്കില്‍ പറയാം...."

പിന്നെ ഈ കമണ്റ്റ്‌...എന്ത്‌ നിലവാരമാണടോ നിങ്ങള്‍ക്കുള്ളത്‌? യുക്തിവാദിയാണു പോലും യുക്തിവാദി...

ഈ കമണ്റ്റ്‌ അതുപോലെ ഇവിടെ കിടക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്‌... മറ്റ്‌ വായനക്കാര്‍ മനസിലാക്കട്ടെ അതിണ്റ്റെ നിലവാരം

Anonymous said...
This comment has been removed by the author.
Anonymous said...

കാളിദാസന്‍ ഡോക്ടറാ?......എണ്റ്റമ്മോ.

ഇന്ന് ഞാനൊരു ഡോക്ടറെ കണ്ടതേയുള്ളൂ. അതി പ്രഗത്ഭന്‍.അത്ര യുക്തിയില്ലാത്തത്‌ കൊണ്ട്‌ ഒരു രോഗി എന്ന നിലയില്‍ ഞാനദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ചു. കണ്ടു മരുന്ന് വാങ്ങിച്ചു. കുത്തൊന്നും കൊള്ളാതെ തന്നെ,. ഇനി അതേശുന്നുണ്ടോ എന്ന് യുക്തി നിരത്തി ഗണിച്ചെടുക്കണം.

എനിക്ക്‌ തോന്നുന്നത്‌ മരുന്ന് പിടിക്കില്ലെന്നാണ്‌. കാരണം, ടിയാന്‍ ഒരു യുക്തിവാദിയല്ല. എം.ബി.ബി.എസ്‌, ഡി.എം, എഫ്‌.സി.എച്‌(തള്ളേ തെറ്റിയാ എന്തോ)എല്ലാം ഉള്ള ഒരു മണ്ടന്‍ ദൈവവിശ്വാസി...

യുക്തിവാദമ്മച്ചീ കാത്തോണേ..

Subair said...

യാഥാസ്ഥിതികന്‍, കാളിദാസന്‍ യുക്തിവാദിയല്ല...

(പിന്നെ എന്താണ് എന്ന് ചോദിക്കരുത്...അത് മാത്രം അദ്ദേഹം പറയില്ല....പരമ രഹസ്യമാ.)

സുശീല്‍ കുമാര്‍ said...

"ദൈവമുണ്ട്‌ എന്ന ഒരൊറ്റ വാക്കു പോരേ മാഷേ, ഈ ലോകത്തുള്ള ഒരുപാട്‌ പാവങ്ങള്‍ക്ക്‌ ജീവിക്കാന്‍..ഹീ ഹീ. എനിക്കും...അങ്ങനെ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ ദൈവത്തിണ്റ്റെ നിറമെന്ത്‌, ഫിഗറെന്ത്‌ ഖുറാനില്‍ എന്തെരാണ്‌, അല്ലെങ്കി ഈ ഗീതേലെന്തെരാണ്‌ എന്നൊക്കെയങ്ങ്‌ ഗവേഷണം നടത്തേണ്ട കാര്യമുണ്ടോ..? അത്‌ നിങ്ങളുടെ ജോലിയല്ലേ?"


>>>>> പെരുത്തു സന്തോഷണ്ട് മാഷേ... ആ ഒറ്റ വാക്കും കേട്ട് ഇഹലോകത്തോള്ള സകല പാവങ്ങളും സൊഖായി ജീവിക്കാന്നറിഞ്ഞേല്‌..

ദൈവത്തിന്റെ നെറം, മണം, കൊണം ഫിഗറ്‌, ഇതൊന്നും പറഞ്ഞ് തല്ലുകൂടാതിരുന്നാതന്നെ ഈ നാട് രക്ഷപ്പെട്ട്.. അല്ലാതെന്താ പറ്യാ..

കൊറച്ച് മുമ്പേ ബാബരി മസ്ജിദ് പൊളിച്ചോലെ ഞമ്മള്‌ പൊക്കിപ്പറഞ്ഞൂന്നും പറഞ്ഞ് ഞമ്മക്കെതിരെ കൊലവിളിച്ച മൂപ്പര്‌ തന്ന്യാണേയ്ക്കും ഈ യാഥാസിത്തിത്തി...കൻ! മനുഷ്യനായാൽ പറേണേയ്നും കൊറച്ചൊക്കെ നാണോം മാനോം വേണ്ടെ ഹേ...

kaalidaasan said...

>>>>ഡോ, മനുഷ്യാ, ന്യൂട്ടണ്‍ തണ്റ്റെ ഗ്രാവിറ്റി സംബന്ധിച്ച്‌ ഒരു സമവാക്യം അങ്ങൊണ്ടാക്കിയിട്ടുണ്ട്‌. കാളിദാസന്‍ അത്‌ ശരിയാണെന്ന് സ്വയം തിരിച്ചറിഞ്ഞ പരീക്ഷണം മരക്കൊമ്പിണ്റ്റെ മുകളിലിരുന്നാണോ അതോ, ഭദ്രകാളിയമ്പലത്തില്‍ വച്ചാണോ നടത്തിയത്‌? രണ്ടു മാസുകളുടെ വിവിധ വാല്യൂസ്‌ എന്തായിരുന്നു? ജി യുടെ വില സാക്ഷാല്‍ ന്യൂട്ടന്‍ പറഞ്ഞതത്ര കറക്ടായിട്ടാണോ കിട്ടിയത്‌...? അതോ വല്ല വ്യത്യാസവമുണ്ടായോ..? <<<as

ഗ്രാവിറ്റി ഉണ്ടോ ഇല്ലയോ എന്നറിഞ്ഞാല്‍ പോരേ. കണക്കൊക്കെ കൂടുതല്‍ അറിയേണ്ടവര്‍ക്കുള്ളതാണ്.
ഒരു കല്ലു മേലോട്ടെറിഞ്ഞാല്‍ തഴേക്കു വരുന്നതാണ്, ഗ്രാവിറ്റി ഉള്ളതിന്റെ തെളിവ്.

അതുപോലെ ദൈവം ഉള്ളറ്റിന്റെ തെളിവ് എന്താണെന്നല്ലേ സുശീല്‍ ചോദിച്ചുള്ളു. അല്ലാതെ ദൈവത്തിന്റെ വിവിധ വല്യൂസ് ഒന്നും ചോദിച്ചില്ലല്ലോ. ദൈവത്തിന്റെ ഉയരമോ തൂക്കമോ ചോദിച്ചില്ലല്ലോ. വില സൌദി റിയലിലാണോ കുവൈറ്റി ദിനാറിലാണോ എന്നും ചോദിച്ചില്ലല്ലോ.

മരക്കൊമ്പിന്റെ മുകളില്‍ നിന്നായാലും ഭദ്രകാളിയമ്പലത്തിന്റെ മുകളില്‍ നിന്നായാലും എടുത്തു ചടിയാല്‍ മുകളിലേക്കു പോകാതെ തഴേക്കു തന്നെ വരുന്നത് ഗ്രാവിറ്റി കൊണ്ടാണ്. ചാടുന്ന അളുകളുടെ മാസ് എന്തുതന്നെയായാലും മുകളിലേക്ക് പോകില്ല എന്നതാണ്, ഗ്രാവിറ്റി ഉണ്ട് എന്നതിന്റെ തെളിവ്.‍

kaalidaasan said...

>>>>പിന്നെ മാസ്‌ എനര്‍ജി എക്വേഷണ്റ്റെ കാര്യം... താങ്കള്‍ എങ്ങനെയാണത്‌ സ്വയം ചെക്‌ ചെയ്ത്‌ സായൂജ്യമടഞ്ഞത്‌ എന്നൊന്നറിഞ്ഞാല്‍ കൊള്ളാം? നമ്മുടെ ഐന്‍സ്റ്റീന്‍ അണ്ണണ്റ്റെ മെഥേഡ്‌ വേണ്ട കേട്ടാ. ഭീകര യുക്തിവാദിയായ ശ്രീ കാളിദാസന്‍ അവര്‍കളുടെ മെഥേഡ്‌ മതി. എനിക്കും മനസിലാക്കാമല്ലോ..<<<as


താങ്കള്‍ അച്ചനെന്നു വിളിക്കുന്ന വ്യക്തി താങ്കളുടെ അച്ഛന്‍ തന്നെയാണോ എന്ന് ചെക്ക് ചെയ്ത് തീര്‍ച്ചയാക്കിയത് എങ്ങനെ ആണെന്നു പറഞ്ഞാല്‍ എന്റെ മേതേഡ് ഞാനും പറഞ്ഞു തരാം.

kaalidaasan said...

>>>> പരീക്ഷിച്ചതാരുടെ ശരീരത്തില്‍? താങ്കളുടെ ശരീരത്തിലോ? അപ്പോള്‍ പറഞ്ഞാലങ്ങ്‌ വിശ്വസിക്കാന്‍ പറ്റുന്ന തരം ശരീരമുള്ള അനുഭവമുള്ള സുഹൃത്തുക്കള്‍ താങ്കള്‍ക്കുണ്ടോ? ഒരു ശരിയായ യുക്തിവാദിയായ നിങ്ങള്‍ നാട്ടുകാര്‍ പറയുന്നത്‌ കേട്ട്‌ കോള്‍മയിര്‍ കൊള്ളാതെ സ്വന്തമായി വളര്‍ത്തുന്ന എലികളില്‍ പരീക്ഷിച്ച്‌ തത്വങ്ങള്‍ ഫോര്‍മുലേറ്റ്‌ ചെയ്യുന്നതല്ലേ ഒരിത്‌? അല്ലാ, ഇതുവരെ എത്ര വാക്സിനുകള്‍ ഇങ്ങനെ കുത്തുകൊണ്ട്‌ സെര്‍ട്ടിഫൈ ചെയ്തിട്ടുണ്ട്‌ ഭവാന്‍...? ഒന്നറിഞ്ഞാല്‍ തരക്കേടില്ലായിരുന്നു. <<<as


നാട്ടുകാര്‍ പറയുന്നത് കേട്ട് ആരും കോള്‍മയിര്‍ കൊള്ളുന്നില്ല. ആധുനിക ശസ്ത്രം അംഗീകരിക്കുന്ന യോഗ്യതയുള്ളവര്‍ നടത്തുന്ന പരീക്ഷണങ്ങളെയാണു വിശ്വസിക്കുന്നത്. എല്ലാവരും എലികളെ വളര്‍ത്തി പരീക്ഷിക്കേണ്ട. ഒരാള്‍ വളര്‍ത്തി പരീക്ഷിച്ചാല്‍ മതി. അത് കണ്ട് മറ്റുള്ളവരും വിശ്വസിക്കും.

മനുഷ്യരില്‍ മരുന്ന് പരീക്ഷിച്ച് അതിന്റെ ഫലം നേരില്‍ കണ്ടാണ്, അതിന്റെ ഫലം മനസിലാക്കിയത്. പിന്നിട് വ്യപകമായി ഉപയോഗിക്കുന്നു. പനി വരുന്ന ഏതൊരാളും പാരസെറ്റമോള്‍ കഴിച്ചാല്‍ പനി മറും. അതാണതിന്റെ സര്‍ട്ടിഫിക്കറ്റ്.

കേരളത്തില്‍ പ്രതിരോധ കുത്തിവയ്പ്പിന്‌ ആശുപത്രികളില്‍ നല്‍കുന്ന എല്ലാ വാക്സിനുകളും ഞാന്‍ എടുത്തിട്ടുണ്ട്.

kaalidaasan said...

>>>> പിന്നെ ഈ കമണ്റ്റ്‌...എന്ത്‌ നിലവാരമാണടോ നിങ്ങള്‍ക്കുള്ളത്‌? യുക്തിവാദിയാണു പോലും യുക്തിവാദി...

ഈ കമണ്റ്റ്‌ അതുപോലെ ഇവിടെ കിടക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്‌... മറ്റ്‌ വായനക്കാര്‍ മനസിലാക്കട്ടെ അതിണ്റ്റെ നിലവാരം. <<<



ഇത് യുക്തിവാദമാണെന്നു ഞാന്‍ അവകാശപ്പെട്ടില്ലല്ലോ. സുബൈര്‍ മത്തിയുടെയും മൂത്രത്തിന്റെയും കഥ പറഞ്ഞു. ഞാനതേക്കുറിച്ച് എന്റെ അഭിപ്രയവും പറഞ്ഞു. താങ്കളെന്തിനാണതില്‍ കയറി പിടിക്കുന്നത്.


അവിടെ കിടക്കാന്‍ വേണ്ടി തന്നെയാണു ഞാന്‍ അതെഴുതിയത്. സുബൈറിനത് മനസിലായിട്ടുണ്ട്. മനസിലായില്ലെങ്കില്‍ ഞാന്‍ അദ്ദേഹത്തോട് വിശദീകരിച്ചോളാം.

Subair said...

സുബൈര്‍ മത്തിയുടെയും മൂത്രത്തിന്റെയും കഥ പറഞ്ഞു. ഞാനതേക്കുറിച്ച് എന്റെ അഭിപ്രയവും പറഞ്ഞു. താങ്കളെന്തിനാണതില്‍ കയറി പിടിക്കുന്നത്
============


തിരുത്ത്.

മത്തിയും മൂത്രവും ഒന്നും എന്‍റെ പ്രയോഗങ്ങളല്ല....അത്തരം പ്രയോഗങ്ങലോടുള്ള ഒബ്സഷന്‍ എന്‍റെ സംസ്കാരവുമല്ല...ഇത്തരം പ്രയോഗങ്ങളുടെ ആധിക്യം മൂലം ഈ ബ്ലോഗിന്‍റെ വായന നിര്‍ത്തിയതായോരുന്നു എന്നാണു ഞാന്‍ പറഞ്ഞത്...

എന്തായാലും മുസ്ലിം വിരുദ്ധതയുടെ കാര്യത്തിലാണെങ്കിലും(ഒരു മതത്തോടും പ്രത്യേക മമതയൊന്നും യാധാസ്തികന്‍ പുലര്‍ത്തിയത് ഞാന്‍ കണ്ടില്ല.....എന്നിട്ടും യാഥാസ്തികനുള്ള സുശീലിന്റെ മറുപടിയില്‍ ഉള്ള മലപ്പുറം ടച്ച് ശ്രദ്ധിച്ചോ?) യുക്തിവാദിയും വിശ്വാസിയും ഭായീ ഭായീ ആയത് നന്നായി...

Anonymous said...

"...കൊറച്ച് മുമ്പേ ബാബരി മസ്ജിദ് പൊളിച്ചോലെ ഞമ്മള്‌ പൊക്കിപ്പറഞ്ഞൂന്നും പറഞ്ഞ് ഞമ്മക്കെതിരെ കൊലവിളിച്ച മൂപ്പര്‌ തന്ന്യാണേയ്ക്കും ഈ യാഥാസിത്തിത്തി...കൻ! മനുഷ്യനായാൽ പറേണേയ്നും കൊറച്ചൊക്കെ നാണോം മാനോം വേണ്ടെ ഹേ..."

അയ്യോ ശരിയാ...സത്യം പറഞ്ഞാ എനിക്കും പോകണമെന്നുണ്ടായിരുന്നു. ഈ പൊളിക്കണന്‍മാരെ അങ്ങ്‌ പൂശാനേ.. അപ്പോ, എണ്റ്റെ മതവിശ്വാസികളായ ഈ മണ്ടന്‍ സുഹൃത്ത്ക്കള്‌ പറ്യാ, അത്‌ വേണ്ടാട്ടോ. അത്‌ ശരിയല്ലാന്ന്‌. പിന്നെ അവന്‍മാര്‍ മണ്ടന്‍മാരായത്‌ കൊണ്ട്‌ ഓ ഞാനും വച്ച്‌ പോകണ്ടാന്ന്‌. പിന്നെ ഈ യുക്തിവാദമെന്ന്‌ പറഞ്ഞാലേ ആ ജഡ്ജിനു മനസിലാകാതെ പോയി. പിന്നെ യുക്തിവാദികളാണല്ലോ ഇന്‍ഡ്യാ മഹാരാജ്യത്തെ ഇങ്ങനെയെങ്കിലും ഒന്ന്‌ പിടിച്ച്‌ നിര്‍ത്തിക്കൊണ്ട്‌ പോണത്‌. അത്‌ ശരിയാ മറന്നു പോയി. നമ്മുടെ മന്‍മൊഹനണ്ണന്‌ കുറച്ച്‌ യുക്തിവാദത്തിണ്റ്റെ കുറവുണ്ട്‌. കൊടുത്താ ചിലപ്പോ നന്നായേക്കും. പിന്നെ നമ്മുടെ ചിദംബര വര്‍കള്‍ക്കും ആകാം... യാതൊരു യുക്തിവാദോമില്ലാതെ നന്നായിട്ടങ്ങട്‌ ജീവിച്ചു പോണൂട്ടോ..ജീവിതത്തിലിന്നേ വരീടിപൊളിയായിരുന്നൂട്ടോ...പിന്നെ നാണോം മാനോം..അതില്ലാത്തത്‌ കൊണ്ട്‌ നിങ്ങളോടും ഇനി ചോദിക്കണില്ലട്ടോ...സുശീലേ.സ്ക്രോള്‍ അപ്‌. ചോദ്യങ്ങളവിടുണ്ട്‌.

"..മരക്കൊമ്പിന്റെ മുകളില്‍ നിന്നായാലും ഭദ്രകാളിയമ്പലത്തിന്റെ മുകളില്‍ നിന്നായാലും എടുത്തു ചടിയാല്‍ മുകളിലേക്കു പോകാതെ തഴേക്കു തന്നെ വരുന്നത് ഗ്രാവിറ്റി കൊണ്ടാണ്. ചാടുന്ന അളുകളുടെ മാസ് എന്തുതന്നെയായാലും മുകളിലേക്ക് പോകില്ല എന്നതാണ്, ഗ്രാവിറ്റി ഉണ്ട് എന്നതിന്റെ തെളിവ്.‍.."

നമ്മുടെ കാളിദാസന്‍ അവര്‍കള്‍ ഉത്തരം പറഞ്ഞ്‌ അങ്ങ്‌ ചക്ക കൊഴയുന്ന പോലെയായിരിക്കുകയാ, നോക്ക്‌ നോക്ക്‌ഹയ്യോ...കഴിഞ്ഞ കുറേ നേരമായി അണ്ണന്‍ അങ്ങ്‌ പറഞ്ഞോണ്ടിരിക്കുകയാണല്ലോ..? വിശ്വാസികള്‍ വിശ്വസിക്കും. യുക്തിവാദിയുമങ്ങ്‌ വെറുതെ വിശ്വസിക്കാതെ... അയ്യോ അങ്ങനെയല്ലല്ലോ? വിവരമുള്ളവര്‍ എന്ന്‌ നിങ്ങള്‍ വിശ്വസിക്കുന്നവര്‍ പറയുന്നവരെ നിങ്ങള്‍ക്ക്‌ വിശ്വസിക്കാം. അങ്ങനെയാണല്ലോ അല്ലേ? അതു പോലെ തന്നെയാണു സുഹൃത്തേ മതവിശ്വാസികളുടെ കാര്യം. അവര്‍ക്കിഷ്ടമുള്ളവരെ അവരും അങ്ങ്‌ വിശ്വസിച്ചോട്ടെ..

"..താങ്കള്‍ അച്ചനെന്നു വിളിക്കുന്ന വ്യക്തി താങ്കളുടെ അച്ഛന്‍ തന്നെയാണോ എന്ന് ചെക്ക് ചെയ്ത് തീര്‍ച്ചയാക്കിയത് എങ്ങനെ ആണെന്നു പറഞ്ഞാല്‍ എന്റെ മേതേഡ് ഞാനും പറഞ്ഞു തരാം..."


ഇപ്പോ ഞാനായോ യുക്തിവാദി..? എണ്റ്റെ പൊലമാടന്‍ സുഹൃത്തുക്കളേ ഈ കാളിദാസന്‍ ഡോക്ടറുടെ ചിന്ത പോണ പോക്ക്‌ കണ്ടോ? ഹ ഹ ഇങ്ങോരോടെത്ര തവണയാണടോ പറയുന്നത്‌? സ്വന്തം തന്ത എന്തെന്നുള്ളത്‌ ഞങ്ങള പോലുള്ളവര്‍ക്ക്‌ ഡി.എന്‍.എ ടെസ്റ്റൊന്നും നടത്തേണ്ടതില്ല മനുഷ്യോ. അമ്മ പറയുന്നത്‌ തന്നാ...ഞങ്ങളങ്ങനാ..? അങ്ങ്‌ വിശ്വസിക്കും.. ഐന്‍സ്റ്റീന്‍ പരഞ്ഞാലും, ന്യൂട്ടണ്‍ പറഞ്ഞാലും അങ്ങ്‌ വിശ്വസിക്കും..എന്നാല്‍ യുക്തിവാദീട കാര്യം അങ്ങനാണോ? ശ്രീ ശുശീലും, കാളിദസനും പൊടിക്ക്‌ വേറെന്തെങ്കിലും... ഡോ, ഈ തന്ത ടെസ്റ്റ്‌ നടത്തി പിതൃത്വം തെളിയിക്കേണ്ട ഗതികേട്‌ എനീപ്പോലുള്ള ദൈവവിശ്വാസികള്‍ക്കോ അതോ നിങ്ങള്‍ക്കോ? ഇയാള്‍ക്കീ ചര്‍ച്ച പോയ പോക്കൊന്നും ഇവിടെ പിടികിട്ടീല്ലേ? ഇത്‌ യുക്തിദര്‍ശനം ബ്ളോഗാണേ..അലാതെ പൊലമാടന്‍പേച്ചല്ല. ഇതെത്ര? ഒന്നാ രണ്ടാ..? ഹോ സോറീ. കേമറയില്ല ഹീ ഹീ. എണ്റ്റെ പൊന്നു സുബൈറേ ഇപ്പം ഇങ്ങോരെ കുറിച്ച്‌ ശരിക്കും മനസിലായി....കര്‍ത്താവേ ഇവന്‍ ചെയ്യുന്തെന്താണെന്ന്‌ ഇവിയന്‍ അറിയുന്നില്ല. യുക്തിവാദികളേ സ്വന്തം പല്ലിട കുത്തി നാറ്റിക്കാതെ.. "

"..കേരളത്തില്‍ പ്രതിരോധ കുത്തിവയ്പ്പിന്‌ ആശുപത്രികളില്‍ നല്‍കുന്ന എല്ലാ വാക്സിനുകളും ഞാന്‍ എടുത്തിട്ടുണ്ട്."

ശ്ശേ...ആളു പുലി. പുപ്പുലി. ചോദ്യം ഒന്നു നേരെ ചൊവ്വേ നോക്കടോ..

"..അവിടെ കിടക്കാന്‍ വേണ്ടി തന്നെയാണു ഞാന്‍ അതെഴുതിയത്. സുബൈറിനത് മനസിലായിട്ടുണ്ട്. മനസിലായില്ലെങ്കില്‍ ഞാന്‍ അദ്ദേഹത്തോട് വിശദീകരിച്ചോളാം..."

വിട്ട്‌ പിടി വിട്ട്‌. മാന്യമായിട്ട്‌ വിട്ട്‌..

Anonymous said...

നഴ്സ്:‌ കുട്ടി ആണ്‌.
യുക്തിവാദി. ഉടനെ കുഞ്ഞിനു മേലുള്ള തുണി പൊക്കി നോക്കീട്ട്‌. ഓ ഐ . സി

ഡേയ്‌, നിണ്റ്റമ്മക്ക്‌ സുഖമില്ല കേട്ടാ. ഞാന്‍ കണ്ടതാ ഓടിച്ചെല്ലടേ. യുക്തിവാദി: നിണ്റ്റെ വാക്കുകള്‍ എനിക്കിപ്പോ വിശ്വസിക്കാന്‍ പ്രയാസമുണ്ട്‌. ഞാന്‍ ഉടനെ വീട്ടിച്ചെന്നിട്ട്‌ സംഗതി പരിശോധിക്കുന്നതായിരിക്കും...

kaalidaasan said...

>>>മത്തിയും മൂത്രവും ഒന്നും എന്‍റെ പ്രയോഗങ്ങളല്ല....അത്തരം പ്രയോഗങ്ങലോടുള്ള ഒബ്സഷന്‍ എന്‍റെ സംസ്കാരവുമല്ല...ഇത്തരം പ്രയോഗങ്ങളുടെ ആധിക്യം മൂലം ഈ ബ്ലോഗിന്‍റെ വായന നിര്‍ത്തിയതായോരുന്നു എന്നാണു ഞാന്‍ പറഞ്ഞത്...<<<

അതേക്കുറിച്ചു തന്നെയാണു ഞാന്‍ അഭിപ്രായവും പറഞ്ഞത്.



<<<എന്തായാലും മുസ്ലിം വിരുദ്ധതയുടെ കാര്യത്തിലാണെങ്കിലും(ഒരു മതത്തോടും പ്രത്യേക മമതയൊന്നും യാധാസ്തികന്‍ പുലര്‍ത്തിയത് ഞാന്‍ കണ്ടില്ല.....എന്നിട്ടും യാഥാസ്തികനുള്ള സുശീലിന്റെ മറുപടിയില്‍ ഉള്ള മലപ്പുറം ടച്ച് ശ്രദ്ധിച്ചോ?)<<<

ഇസ്ലാമിനേക്കുറിച്ചും മുസ്ലിമിനേക്കുറിച്ചും ആരെന്തു പറഞ്ഞാലും അത് മുസ്ലിം വിരുദ്ധതയാക്കി മാറ്റലാണല്ലോ സുബൈറിനേപ്പോലുള്ള ഇസ്ലാമിസ്റ്റുകളുടെ ജീവിത നിയോഗം.

മലപ്പുറത്തുള്ളയാള്‍ പിന്നെ ത്രിശൂര്‍ ടച്ചില്‍ മറുപടി പറയണോ??

kaalidaasan said...

>>> വിവരമുള്ളവര്‍ എന്ന്‌ നിങ്ങള്‍ വിശ്വസിക്കുന്നവര്‍ പറയുന്നവരെ നിങ്ങള്‍ക്ക്‌ വിശ്വസിക്കാം. അങ്ങനെയാണല്ലോ അല്ലേ? അതു പോലെ തന്നെയാണു സുഹൃത്തേ മതവിശ്വാസികളുടെ കാര്യം. അവര്‍ക്കിഷ്ടമുള്ളവരെ അവരും അങ്ങ്‌ വിശ്വസിച്ചോട്ടെ..<<<

അപ്പോള്‍ ഗ്രാവിറ്റി ഉണ്ടെന്നു വിശ്വസിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണെന്നു താങ്കള്‍ക്ക് മനസിലായല്ലോ. അതു മതി. ന്യൂട്ടന്റെ ഗ്രാവിറ്റി സിദ്ധാന്തം, ഏതെങ്കിലും മലക്ക് വശം ആരും കൊടുത്തയച്ചതല്ല. അദ്ദേഹം തന്റെ ബുദ്ധി ഉപയോഗിച്ച് കണ്ടു പിടിച്ചതാണ്.

താങ്കള്‍ എന്തു വിശ്വസിച്ചാലും ആരും അതിനെ എതിര്‍ക്കില്ല. താങ്കളെ ആരും വിമര്‍ശിച്ചിട്ടുമില്ല.

സുശീല്‍ വിമര്‍ശിച്ചത്, ഈ പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെന്നതിനു തെളിവുണ്ട്, എന്ന അവകാശവാദത്തെയാണ്. ആ തെളിവുകളാണ്, അദ്ദേഹം ചോദിച്ചതും. സൃഷ്ടി വാദം ശസ്ത്രീയമാണെന്നും അത് Teastable ആണെന്നും ഹുസൈന്‍ എന്ന പണ്ഡിതര്‍ നടത്തിയ അവകാശവാദത്തെയാണു സുശീല്‍ വിമര്‍ശിച്ചത്.

അന്ധമായി ദൈവത്തില്‍ വിശ്വസിക്കുന്ന ആരും ചോദ്യത്തിന്റെ പരിധിയില്‍ വരില്ല. അതേപ്പിടിച്ചു തര്‍ക്കിച്ചത് താങ്കളാണ്. അതുകൊണ്ടാണ്, താങ്കളോട് അതിന്റെ തളിവു ചോദിച്ചതും.

മതവിശ്വാസികള്‍ അവര്‍ക്കിഷ്ടമുള്ളവരെ വിശ്വസിക്കുന്നതില്‍ ആര്‍ക്കും പരാതിയില്ല. പക്ഷെ പൊതു വേദിയില്‍ അതിനൊക്കെ തെളിവുകളുണ്ട്, ശാസ്ത്രീയമായി തെളിയിക്കാം എന്നൊക്കെ അവകാശപ്പെട്ടാല്‍, ചോദ്യങ്ങളും പ്രതീക്ഷിക്കണം.

kaalidaasan said...

>>> സ്വന്തം തന്ത എന്തെന്നുള്ളത്‌ ഞങ്ങള പോലുള്ളവര്‍ക്ക്‌ ഡി.എന്‍.എ ടെസ്റ്റൊന്നും നടത്തേണ്ടതില്ല മനുഷ്യോ. അമ്മ പറയുന്നത്‌ തന്നാ...ഞങ്ങളങ്ങനാ..? അങ്ങ്‌ വിശ്വസിക്കും...<<<

എല്ലാവരും അത് വിശ്വസിക്കും. പക്ഷെ അതേക്കുറിച്ചൊരു പരാതിയോ സംശയമോ ഉണ്ടായാല്‍ അത് റ്റെസ്റ്റ് ചെയ്ത് തീര്‍ച്ചയാക്കാം. ആ വസ്തുത തനക്ളെ മനസിലാക്കിക്കാനാണു ഞാനാ ചോദ്യം ചോദിച്ചത്.

നാളെ പെട്ടെന്നൊരാള്‍ കയറി വന്ന്, ഞാനും നിങ്ങളുടെ അച്ഛന്റെ മകനാണ്‌, നിങ്ങളുടെ സ്വത്ത് എനിക്കും കൂടി അവകാശപ്പെട്ടതണെന്നൊക്കെ പറഞ്ഞാല്‍ താങ്കള്‍ കണ്ണുമടച്ച് അതംഗീകരിക്കുമോ? സാധാരണ ആരും അത് ചെയ്യില്ല ശാസ്ത്രീയമായി ഡി എന്‍ എ ടെസ്റ്റ് നടത്തി അത് വാസ്തവമാണോ എന്നു പരിശോധിക്കും. അത് തെളിയിക്കാനൊരു ടെസ്റ്റ് ഉള്ളതുകൊണ്ടാണത് ചെയ്യുന്നത്. എന്‍ ഡി തിവാരിയുടേ മകനാണെനും പറഞ്ഞ് ഒരാള്‍ വന്നപ്പോള്‍ കോടതിയാണ്, ഡി എന്‍ എ ടെസ്റ്റ് നടത്തി അത് തെളിയിച്ഛത്.

അന്ധമായി വിശ്വസിക്കുന്നു എങ്കിലും പിതൃത്വം ശാസ്ത്രീയമായി തെളിയിക്കാനാകും. അതുപോലെ ഈ പ്രപഞ്ചം സൃഷ്ടിച്ചത് ദൈമമാണെന്ന് ഏതെങ്കിലും ടെസ്റ്റിലൂടെ താങ്കള്‍ക്ക് തെളിയിക്കാനാകുമോ? അതിലേക്കു വരാനാണ്‌ ഞാനാ ചോദ്യം ചോദിച്ചത്.

അന്ധമായി അതൊക്കെ വിശ്വസിക്കുന്നു എങ്കില്‍ ഈ ചോദ്യം താങ്കളുടെ നേരെയല്ല.

Anonymous said...

എണ്റ്റെ പ്രിയ സുഹൃത്തേ, പൊന്നു കൂട്ടുകാരാ...എണ്റ്റെ തൊണ്ട..സോറി, വിരല്‍ തേഞ്ഞിരിക്കുകയാണ്‌. ഗ്രാവിറ്റിയുടെ കാര്യം ന്യൂട്ടണ്‍ എന്ന പ്രതിഭ പറഞ്ഞതു മാത്രമേ എനിക്കറിയൂ. അത്ര മാത്രം പോലുമറിയില്ല എന്നതാണ്‌ ശരി. എണ്റ്റ്‌ കൈയ്യിലുള്ള ഈ 'തെളിവ്‌' എന്നു പറയുന്നത്‌ ഞാന്‍ വിശ്വസിക്കുന്ന ആളുകളുടെ അധ്യാപകരുടെ വാക്കുകള്‍ മാത്രമാണ്‌... ഇതില്‍ കൂടുതല്‍ ഞാനെന്താണു പറയാന്‍, എണ്റ്റമ്മച്ചീ?ജിുയ്ടെ വാല്യൂ ഒന്‍പത്‌ പൊയിണ്റ്റ്‌ എട്ട്‌ മീറ്റര്‍ പറ്‍ സെക്കന്‍ഡ്‌ സ്ക്വയറ്‍ എന്നാണെണ്റ്റെ ഉത്തമ വിശ്വാസം. ഞാനത്‌ ചെക്‌ ചെയ്ത്‌ നോക്കിയിട്ടേയില്ല. കാരണം, എണ്റ്റെ മുന്നിലൂള്ളവരുടെ വാക്കുകളെ ഞാന്‍ വിശ്വസിച്ചേ മതിയാകൂ...

നിങ്ങള്‍ക്കെങ്ങനെയാണ്‌ എന്നെപ്പോലാകാന്‍ കഴിയുക? നീങ്കള്‍ പെരിയ യുക്തിവാദി. ഒരാളങ്ങ്‌ എലീക്കേറി പണിഞ്ഞാ മറ്റുള്ളോറ്‍ അങ്ങ്‌ വിശ്വസിക്കും പോലും...ഇത്‌ പോലെ തന്നെയല്ലേ സഹോദരാ ഈ ദൈവവിശ്വാസികളുടെ കാര്യം? അവര്‍ക്കുമുണ്ട്‌ വിശ്വസിക്കാന്‍ കഴിയുന്നവര്‍..

ഞാന്‍ ചോദിച്ച തെളിവിന്‌ നിങ്ങള്‍ പറയുന്ന ഉത്തരം, സാമാനം മോളിലോട്ട്‌ പോകുന്നില്ല, താഴോട്ടാണു പോകുന്നത്‌. അത്താണ്‌ ഗ്രാവിറ്റിയുടെ ഏറ്റവും വലിയ തെളിവ്‌ എന്ന്. ഇതിണ്റ്റെ ഭോഷത്തം ഇനിയും മനസിലായില്ലേ..? ന്യൂട്ടണ്‍ ഗ്രാവിറ്റിയെ പറ്റി പറഞ്ഞതിനെ നിങ്ങള്‍ വിശ്വസിക്കുന്നവരുടെ വാക്കുകള്‍ കടമെടുത്ത്‌ കൊണ്ട്‌ എന്നെപ്പോലെ അന്ധമായി വിശ്വസിക്കുകയാണ്‌ നിങ്ങളും..

രണ്ടാമത്‌, ഡി.എന്‍.ഇ ടെസ്റ്റ്‌. ഹ ഹ. ഏറ്റവും ബാലിശമായ വാദമായിപ്പോയി അത്‌. ഡി.എന്‍.എ ടെസ്റ്റ്‌ കൊണ്ട്‌ നിങ്ങള്‍ക്ക്‌ പിതൃത്വം തെളിയിക്കാനാകും എന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. കാരണം വിവരമുള്ളവര്‍ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നവര്‍ അതാണു പറയുന്നത്‌. പക്ഷേ, അതിണ്റ്റെ ശാസ്ത്രീയ അടിത്തറ നിങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ? ഉണ്ടോ? ഇല്ലല്ലോ? പിന്നെ എങ്ങനെ നിങ്ങള്‍ക്കതിണ്റ്റെ ഒരിത്‌ നിര്‍ണ്ണയിക്കാനാകും? അല്ല നിങ്ങള്‍ ഒരു യുക്തിവാദിയായതുകൊണ്ടാണേ സംശയം? ഒരാള്‍ കേറി വന്ന് പുതിയ അവകാശവാദം നടത്തട്ടെ പോലും. സംശയം ഉദിക്കുന്നു, അപ്പോള്‍ ഡി.എന്‍.എ ടെസ്റ്റ്‌ നടത്താന്‍ പോലും. സൃഷ്ടി നടന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക്‌ അടിക്കാന്‍ ഒരു വടി ഇട്ടു കൊടുത്തിരിക്കുകയാണ്‌ താങ്കള്‍. സൃഷ്ടി ദൈവം നടത്തി എന്നവര്‍ പറയുന്നു. വിശ്വാസം പോലും. അതിനെ നിഷേധിച്ചു കൊണ്ട്‌ ഒരു ദിവസം ചെകുത്താന്‍ കേറി വരുന്നു. ഡേയ്‌ ഞാനാണു കേട്ടാ ഉണ്ടാക്കിയത്‌? അപ്പോള്‍ മതിയോ ഈ വാദത്തിണ്റ്റെ ശാസ്ത്രീയ അടിത്തറ കണ്ടു പിടിക്കല്‍.. ആരെങ്കിലും ഒരാളങ്ങ്‌ വന്ന് കേറി മൊഴിഞ്ഞാലേ ശാസ്ത്രീയമായി തെളിയിക്കേണ്ടതുള്ളൂ എന്ന് പറയുന്നതിണ്റ്റെ യുക്തി എനിക്ക്‌ മനസിലാകുന്നില്ല. എലികളില്‍ പരീക്ഷണം നടത്തിയ നിങ്ങളുറ്റെ ആ ഒരാള്‍ പുലിയുണ്ടല്ലോ, അയാള്‍ നാളെ വന്നങ്ങ്‌ കേറി നിങ്ങളുടെ പിതൃത്വത്തെ വെല്ലു വിളിച്ചാല്‍, നിങ്ങള്‍ നിങ്ങളുടെ തന്തേം തള്ളേം പറയുന്നത്‌ വിശ്വസിക്കോ, അതോ എലിയണ്ണന്‍ പറയുന്നത്‌ വിശ്വസിക്കോ? യുക്തിവാദി ഡി.എന്‍.എ ടെസ്റ്റ്‌ നറ്റത്തുമോ അപ്പോള്‍? എവിടെ വച്ചായിരിക്കും അത്‌? കൊറേ സെണ്റ്റേഴ്സ്‌ ഉണ്ടല്ലോ? അതില്‍ ഗവണ്‍മണ്റ്റ്‌ മൊഴിയുന്ന സംവിധാനത്തിലാകുമോ, അതോ നിങ്ങളുടെ സ്വന്തം 'വിശ്വാസം'ഉള്ള മറ്റേതെങ്കില്‍ ലാബിലാകുമോ അത്‌ ചെയ്യുക...? ആ തീരുമാനം പോലും ഒരു വിശ്വാസത്തിണ്റ്റെ പുറത്താണു സുഹൃത്തേ..?നിങ്ങള്‍ ഒന്നുകില്‍ ഭരണസംവിധാനത്തെ വിശ്വസിക്കും, അല്ലെങ്കില്‍ മറ്റേതെങ്കിലും സോഴ്സ്‌..

യുക്തിവാദികളുടെ ഏറ്റവും വലിയ ഗതികേടാണിത്‌. പ്രപഞ്ചം എങ്ങനെയുണ്ടായി എന്നുള്ളതിന്‌ അവര്‍ക്കുത്തരമില്ല? വിശ്വാസങ്ങളെ അവര്‍ നേരിടുകയും ചെയ്യും. അതിന്‌ ഒരു മറുവാദം അങ്ങ്‌ സായിപ്പന്‍മാര്‍ കണ്ടുപിടിക്കുന്നത്‌ വരെ ഇതിങ്ങനെ കിലോമീറ്റേഴ്സ്‌ ആന്‍ഡ്‌ കിലോമീറ്റേഴ്സ്‌...

സൃഷ്ടിവാദത്തിനെ എതിര്‍ത്തോളൂ..നിങ്ങള്‍ക്ക്‌ പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ടതിന്‌. പക്ഷേ, പ്രപഞ്ചമെങ്ങനെയുണ്ടായി എന്നതിന്‌ ഒരു മറു എക്സ്പ്ളനേഷന്‍ തന്നിട്ട്‌. ഇല്ലെങ്കില്‍, രണ്ടൂം തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല, എന്നേ ഞാനുമുദ്ദേശിച്ചുള്ളൂ..

Anonymous said...

പിന്നെ, ഞാന്‍ ഒരു ഉത്തരം ഇതിനു കിട്ടണം എന്നാത്മാര്‍ഥമയി ആഗ്രഹിക്കുന്ന മനുഷ്യനാണ്‌. എല്ലാ മതഗ്രന്ഥങ്ങളും, ഖുറാനും, ഗീതയും, എല്ലാം ദൈവികമാണ്‌ എന്നത്‌ എനിക്കെന്തോ അത്രക്കങ്ങ്‌ പിടികിട്ടണില്ല. സൃഷ്ടിവാദത്തിനുമുണ്ട്‌ അതിണ്റ്റേതായ കുറവുകള്‍....
എല്ലാം ശരി. പ

ക്ഷേ, ദൈവമുണ്ട്‌ എന്ന് മാത്രം ഞാന്‍ വിശ്വസിക്കുന്നു. അതിണ്റ്റെ അസ്തിത്വം ഒരു നാള്‍ ശാസ്ത്രം തെളിയിക്കും എന്നും ഞാന്‍ വിശ്വസിക്കുന്നു. ഇതു വരെയുള്ള എല്ലാ മതത്വങ്ങളേയും, എല്ലാ ശാസ്ത്രീയ തിയറീസിനേയും പൊളിച്ചടുക്കിക്കൊണ്ട്‌ ശാസ്ത്രം ഒരു പുതു വഴി കണ്ടെത്തും എന്ന് തള്ളേ വീണ്ടും അങ്ങാഗ്രഹിക്കുന്നു. ശാസ്ത്രം അത്‌ കണ്ടെത്തുക തന്നെ ചെയ്യും. ഞാനൊരു ശുഭപ്രതീക്ഷക്കാരനാണ്‌..

സുശീല്‍ കുമാര്‍ said...

പ്രിയ യാഥാസ്ഥിതികൻ,

താങ്കൾ താങ്കളുടെ വിശ്വാസവുമായി മുന്നോട്ട് പോകുന്നതിന്‌ എതിരായി ഈ പോസ്റ്റിൽ ഒന്നുമില്ല. വിശ്വാസികൾക്ക് അവരുടെ വിശ്വാസം വെച്ചുപുലർത്താൻ സ്വാതന്ത്ര്യമുണ്ട്. അതിനും എതിരല്ല. സൃഷ്ടിവാദത്തെ ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുമെന്ന് അവകാശവാദമുന്നയിച്ചവരുമായിട്ടാണ്‌ ഈ ബ്ലോഗിൽ ചർച്ച.

പ്രപഞ്ചമെങ്ങനെയുണ്ടായി എന്ന കാര്യത്തിൽ യുക്തിവാദികൾക്ക് പ്രത്യേക വിശ്വാസമൊന്നുമില്ല, ആധുനിക ശാസ്ത്രം അതിന്‌ തൃപ്തികരമായ ഉത്തരം കണ്ടെത്തുന്നതുവരെ ഇന്ന രീതിയിൽ തന്നെയാണെന്ന് വാശിപിടിക്കുന്നുമില്ല. ഇതു സംബന്ധമായി ഒടുവിൽ ഇറങ്ങിയ ബുക്ക് സ്റ്റീഫൻ ഹോക്കിങ്ങിന്റെ ദി ഗ്രാന്റ് ഡിസൈൻ ആണെന്നാണ്‌ എന്റെ അറിവ്. ഞാൻ ഇപ്പോൾ അത് വായിച്ചുകൊണ്ടിരിക്കുകയാണ്‌. യുക്തിവാദികളുടെ രീതി അതാണ്‌. താങ്കൾക്ക് മതഗ്രന്ഥത്തിലെ സൃഷ്ടിവാദമാണ്‌ സ്വീകാര്യമെങ്കിൽ ആകാം. അതല്ല, ശാസ്തീയമായ വിശദീകരണം അറിയാൻ താല്പര്യമുണ്ടെങ്കിൽ അതാകാം.

മതജന്യ സൃഷ്ടിവാദത്തെ ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുമെന്ന അവകാശവാദം താങ്കൾക്കില്ലെങ്കിൽ താങ്കളുടെ മറ്റ് വാദങ്ങൾക്ക് ഈ ബ്ലോഗിൽ പ്രസക്തിയില്ല.

സുശീല്‍ കുമാര്‍ said...

ബൈബിളും ഖുർ ആനും, ഗീതയും അവതരിപ്പിക്കുന്ന ദൈവസങ്കല്പ്പങ്ങളാണ്‌ ഡൊക്കിൻസ് പരിശോധിക്കുന്നത്. താങ്കളുടെ ദൈവം അതല്ലെങ്കിൽ താങ്കളുമായി തർക്കമില്ല. താങ്കളുടെ ശുഭാപ്തിവിശ്വാസം വിജയിക്കട്ടെ

Anonymous said...

സുശീലിന്‌ നന്ദി.

Jack Rabbit said...

യാഥാസ്ഥിതികന്‍ said...

ഗ്രാവിറ്റിയുടെ കാര്യം ന്യൂട്ടണ്‍ എന്ന പ്രതിഭ പറഞ്ഞതു മാത്രമേ എനിക്കറിയൂ. അത്ര മാത്രം പോലുമറിയില്ല എന്നതാണ്‌ ശരി. എണ്റ്റ്‌ കൈയ്യിലുള്ള ഈ 'തെളിവ്‌' എന്നു പറയുന്നത്‌ ഞാന്‍ വിശ്വസിക്കുന്ന ആളുകളുടെ അധ്യാപകരുടെ വാക്കുകള്‍ മാത്രമാണ്‌... ഇതില്‍ കൂടുതല്‍ ഞാനെന്താണു പറയാന്‍, എണ്റ്റമ്മച്ചീ?ജിുയ്ടെ വാല്യൂ ഒന്‍പത്‌ പൊയിണ്റ്റ്‌ എട്ട്‌ മീറ്റര്‍ പറ്‍ സെക്കന്‍ഡ്‌ സ്ക്വയറ്‍ എന്നാണെണ്റ്റെ ഉത്തമ വിശ്വാസം. ഞാനത്‌ ചെക്‌ ചെയ്ത്‌ നോക്കിയിട്ടേയില്ല. കാരണം, എണ്റ്റെ മുന്നിലൂള്ളവരുടെ വാക്കുകളെ ഞാന്‍ വിശ്വസിച്ചേ മതിയാകൂ..


അങ്ങനെ വിശ്വസിക്കേണ്ട യാതൊരു നിര്‍ബന്ധവും ഇല്ല. 10 ആം ക്ലാസ്സില്നു ശേഷം ശാസ്ത്രം പഠിച്ചിട്ടുന്റെകില്‍ താന്കള്‍ ഇങ്ങനെ പറയില്ലായിരുന്നു. കാരണം PDC/+1 physics lab ഇല്‍ ചെയുന്ന ആദ്യ പരീക്ഷണങ്ങളില്‍ ഒന്നാണ് measurement of g using a simple pendulum and a stop watch.

ഇത് ആര്‍ക്കു വേണമെങ്കിലും ചെയ്തു നോക്കാവുന്ന കാര്യമാന്നു. ജാതി മത ഭേദമന്യേ എല്ലാവര്ക്കും ഒരേ ഉത്തരം കിട്ടും.

ഇത് പോലെയാണോ മത ഗ്രന്ഥത്തിലുള്ള വിശ്വാസവും പ്രവചനങ്ങളും ?

For eg: why is Ellen White, founder of Seventh Adventists and Joseph Smith, founder of Mormons not considered as Prophets even though they claimed to have received revelations in 19th century much later than Prophet Muhammed ?

/JR

kaalidaasan said...

>>>ഗ്രാവിറ്റിയുടെ കാര്യം ന്യൂട്ടണ്‍ എന്ന പ്രതിഭ പറഞ്ഞതു മാത്രമേ എനിക്കറിയൂ. അത്ര മാത്രം പോലുമറിയില്ല എന്നതാണ്‌ ശരി. <<<

ഞാന്‍ തെറ്റിദ്ധരിച്ചു. ഗ്രാവിറ്റിയേക്കുറിച്ചൊക്കെ ശരിക്കും പഠിച്ചിട്ടാണ്, അതുമായി ബന്ധമില്ലാത്ത ഇവിടെ അത് വിളമ്പിയതെന്നാണു ഞാന്‍ കരുതിയത്.



ഗ്രാവിറ്റി ഉണ്ടെന്ന് ന്യൂട്ടന്‍ പറഞ്ഞതു കൊണ്ട് മാത്രം ആരും അന്ധമായി കുര്‍അന്‍ പോലെ അത് വിശ്വസിക്കുന്നില്ല.

അതിനുള്ള തെളിവുകള്‍ അവര്‍ക്കുണ്ട്.

ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏത് വസ്തുവും ഭൂമിയിലേക്ക് പതിക്കുന്നു. അതിനപ്പുറം അത് പതിക്കുന്നില്ല.

ഭൂമിയുടെ അന്തരിക്ഷത്തില്‍ വസ്തുക്കള്‍ക്ക് ഭരമുണ്ട്. അതിനപ്പ്പ്പുറം അതില്ല.

റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ ഗ്രാവിറ്റിയെ മറികടക്കന്‍ escape velocity വേണം.

ഇതൊക്കെ മനസിലാക്കിയാണ്, ആളുകള്‍ ഗ്രാവിറ്റി ഉണ്ടെന്നു വിശ്വസിക്കുന്നത്.അല്ലാതെ ന്യൂട്ടന്‍ ഒരു പുസ്തകത്തില്‍ എഴുതി വച്ചു എന്നും പറഞ്ഞല്ല.തെളിവുകള്‍ ഉണ്ടായിട്ടാണ്.

kaalidaasan said...

>>>എലികളില്‍ പരീക്ഷണം നടത്തിയ നിങ്ങളുറ്റെ ആ ഒരാള്‍ പുലിയുണ്ടല്ലോ, അയാള്‍ നാളെ വന്നങ്ങ്‌ കേറി നിങ്ങളുടെ പിതൃത്വത്തെ വെല്ലു വിളിച്ചാല്‍, നിങ്ങള്‍ നിങ്ങളുടെ തന്തേം തള്ളേം പറയുന്നത്‌ വിശ്വസിക്കോ, അതോ എലിയണ്ണന്‍ പറയുന്നത്‌ വിശ്വസിക്കോ? <<<

എലിയില്‍ പരീക്ഷിക്കുന്ന കാലമൊക്കെ കഴിഞ്ഞു പോയി. അത് മനുഷ്യരിലൊക്കെ പരീക്ഷിച്ച് ബോധ്യം വന്നിട്ടാണ്, നീതിന്യായ വ്യവസ്ഥയൊക്കെ അത് അംഗീകരിച്ചത്.
എലിയുടെ കാലത്തു നിന്ന് അല്‍പ്പം കൂടി മുന്നോട്ടു പോയല്‍ അത് മനസിലാക്കാം

വെറുതെ ഒരാള്‍ വെല്ലുവിളിക്കുമ്പോഴേക്കും പോയി പരിശോധിക്കേണ്ട ആവശ്യമില്ല. അതൊരു നിയമ പ്രശ്നമാകുമ്പോള്‍ പിതൃത്വം തെളിയിക്കാന്‍ ശസ്ത്രീയമായ രിതിയുണ്ടെന്നേ ഞാന്‍ പറഞ്ഞുള്ളു. വെറും വിശ്വാസത്തിനപ്പുറം അതൊക്കെ ശാസ്ത്രിയമായി തെളിയിക്കാം. അത് മനസിലാക്കണമെങ്കില്‍ മനസിലാക്കാം.

എന്‍ ഡി തിവാരിയെന്ന തന്ത പറഞ്ഞത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വിശ്വസിച്ചു. പക്ഷെ കോടതി അത് സമ്മതിച്ചില്ല. ഡി എന്‍ എ ടെസ്റ്റ് നടത്തി. അപ്പോഴാണു തന്ത പറഞ്ഞത് നുണയായിരുന്നു എന്ന് മനസിലായത്. നുണ പറയുന്ന തന്തമാരുടെ കര്യത്തില്‍ ഈ ടെസ്റ്റ് ചെയ്യേണ്ടി വരും.

kaalidaasan said...

>>> സൃഷ്ടിവാദത്തിനെ എതിര്‍ത്തോളൂ..നിങ്ങള്‍ക്ക്‌ പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ടതിന്‌. പക്ഷേ, പ്രപഞ്ചമെങ്ങനെയുണ്ടായി എന്നതിന്‌ ഒരു മറു എക്സ്പ്ളനേഷന്‍ തന്നിട്ട്‌. <<<

എക്സ്പ്ളനേഷന്‍ ഉണ്ടല്ലോ. Big Bang ഒക്കെ അതിന്റെ എക്സ്പ്ളനേഷന്‍ ആണ്.

പ്രപഞ്ചം തനിയെ ഉണ്ടായി എന്നാണ്, യുക്തി വാദികള്‍ വിശ്വസിക്കുന്നത്.

kaalidaasan said...

>>> ക്ഷേ, ദൈവമുണ്ട്‌ എന്ന് മാത്രം ഞാന്‍ വിശ്വസിക്കുന്നു. അതിണ്റ്റെ അസ്തിത്വം ഒരു നാള്‍ ശാസ്ത്രം തെളിയിക്കും എന്നും ഞാന്‍ വിശ്വസിക്കുന്നു. . <<<


ദൈവം ​എന്നത് ആത്മീയ തലത്തിലുള്ള ഒരനുഭവമാണ്. അത് ശാസ്ത്രീയമായി തെളിയിക്കാം എന്നൊക്കെ പറയുന്നത് ശുദ്ധ ഭോഷ്ക്കാണ്. ഹുസൈന്‍ എന്ന വ്യക്തി ദൈവം ​നടത്തിയ സൃഷ്ടിഷ്ടിയെ ശാസ്ത്രീയമായി തെളിയിക്കാം എന്നൊക്കെ അവകാശപ്പെട്ടു. അതിനെ ചോദ്യം ചെയ്താണ്, സുശീല്‍ എഴുതിയത്.

ദൈവം ഇല്ല എന്ന് യുക്തിവാദികള്‍ വിശ്വസിക്കുന്നില്ല. അത് നിരീശ്വരവാദികളാണ്, വിശ്വസിക്കുന്നത്.

ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്നവരെ യുക്തിവാദികള്‍ എതിര്‍ക്കാറുമില്ല. ഏത് വിശ്വാസമനുസരിച്ച് ആരു ജീവിച്ചാലും യുക്തിവാദികള്‍ക്ക് പ്രശ്നമില്ല. യുക്തിക്കതീതമായ കാര്യങ്ങളില്‍ അവര്‍ വിശ്വസിക്കാറില്ല.

അതുകൊണ്ട് ദൈവം ഇല്ല എന്നു തെളിയിക്കേണ്ട ബാധ്യത യുക്തിവാദികള്‍ക്കില്ല.

Salim PM said...

>>>>താങ്കള്‍ അച്ചനെന്നു വിളിക്കുന്ന വ്യക്തി താങ്കളുടെ അച്ഛന്‍ തന്നെയാണോ എന്ന് ചെക്ക് ചെയ്ത് തീര്‍ച്ചയാക്കിയത് എങ്ങനെ ആണെന്നു പറഞ്ഞാല്‍ എന്റെ മേതേഡ് ഞാനും പറഞ്ഞു തരാം.<<<<

>>>>എല്ലാവരും അത് വിശ്വസിക്കും. പക്ഷെ അതേക്കുറിച്ചൊരു പരാതിയോ സംശയമോ ഉണ്ടായാല്‍ അത് റ്റെസ്റ്റ് ചെയ്ത് തീര്‍ച്ചയാക്കാം. ആ വസ്തുത തനക്ളെ മനസിലാക്കിക്കാനാണു ഞാനാ ചോദ്യം ചോദിച്ചത്.<<<<

കാളിദാസന്‍ സ്വബോധത്തോടെ തന്നെയോ ഇത് ചോദിച്ചത്?
മറുപടി ഇവിടെ യുക്തിവാദവും വിശ്വാസവും

kaalidaasan said...

കല്‍ക്കി,

ഞാന്‍ സുബോധത്തോടു കൂടിത്തന്നെയാണു ചോദിച്ചത്.
അച്ചനും അമ്മയും പറയുന്നത് അന്ധമായി വിശ്വസിക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കണുന്നില്ല. പക്ഷെ അന്ധമായാണു വിശ്വസിക്കുന്നതെന്നു പറയാനുള്ള ആര്‍ജ്ജവം കൂടെ കാണിക്കണം. തെളിവുകളോടു കൂടിയാണു വിശ്വസിക്കുന്നതെന്നു പറയുമ്പോള്‍ തെളിവു ചോദിക്കുക സ്വാഭാവികമാണ്.

താങ്കള്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് അന്ധമയിട്ടാണെന്നു പറഞ്ഞാല്‍ ആരും അതിനെ ചോദ്യം ചയ്യില്ല. പക്ഷെ അതിനു തെളിവുണ്ട് എന്നു ശഠിക്കുമ്പോള്‍ തെളിവു ചോദിക്കും.

ദൈവം ഉണ്ടെന്നു പറഞ്ഞ ആള്‍ സത്യസന്ധനാണെന്നത് അതിനുള്ള തെളിവല്ല. അച്ഛന്‍ വിഷം കലക്കി കൊടുത്താലും മക്കള്‍ അത് കഴിച്ചെന്നിരിക്കും. അങ്ങനെയുള്ള സംഭവങ്ങള്‍ ധാരാളം ഉണ്ട് താനും. അന്ധമായ വിശ്വാസം മാത്രമാണതിനു കാരണം.

താങ്കളുടെ പ്രവാചകനില്‍ താങ്കള്‍ക്ക് അന്ധമായ വിശ്വസമുണ്ട്. അതു കാരണം അദ്ദേഹം പറഞ്ഞതൊക്കെ താങ്കള്‍ വിശ്വസിക്കുന്നു. അതല്ലേ വാസ്തവം?

Anonymous said...

ഈ കമന്റ്‌ ശ്രീ സുശീലിനുള്ളതല്ല. താങ്കള്‍ പറഞ്ഞത്‌ എനിക്ക്‌ വ്യക്തമായിട്ടുണ്ട്‌.

ജാക്ക്ക്കേ റാബിറ്റേ...പോഴോ...? ഈ സിമ്പിള്‍ പെന്‍ഡുലം എക്സ്‌പെരിമന്റ്‌ താങ്കളുടെ സംഭാവനയാണോ...? ഈ ഗ്രാവിറ്റി കണ്ടു പിടിക്കാന്‍ ഇത്‌ മതിയാകും എന്ന് ലാബില്‍ കേറും മുന്‍പേ അറിയാമായിരുന്നോ? അല്ല ഇതെപ്പൊഴാ താങ്കളങ്ങ്‌ പഠിച്ചെടുത്തത്‌? ടീച്ചര്‍ ആദ്യം ഹെല്‍പ്‌ ചെയ്താരുന്നോ? അതോ സ്വയമങ്ങ്‌ ഉരുത്തിരിയിപ്പിച്ചെടുത്തതാണോ? ഒന്നറിഞ്ഞാല്‍ കൊള്ളാം..മറുപടി പറയൂ

പിന്നെ ഈ കാളിദാസന്‍ അവര്‍കളോട്‌...ഇപ്പോ ഒരുത്തന്‍ കൂടിയായി...

ഇപ്പോള്‍ ഒരുകാര്യം വ്യക്തമായേ..യുക്തിവാദികളും ചിലതൊക്കെ വിശ്വസിക്കുന്നുണ്ട്‌ എന്ന് നിങ്ങള്‍ സമ്മതിക്കുന്നുണ്ട്‌. പക്ഷേ അന്ധമായല്ല പോലും...ങാ ഹാ..

ഗ്രാവിറ്റിയ്ടെ തെളിവാണു പോലും സാധനം താഴോട്ട്‌ വീഴുന്നത്‌.... ഇനിയുമിനിയും ചിന്തിക്കുക. നിങ്ങള്‍ക്കതിന്‌ കഴിയട്ടെ എന്ന് ഞാനാശംസിക്കുന്നു. സാധനങ്ങള്‍ ഥാഴോട്ട്‌ തന്നെയാണു സുഹൃത്തേ വീണിരുന്നത്‌...അത്‌ താങ്കള്‍ ജനിക്കുന്നതിനു മുന്‍പേ വീണിരുന്നു. റാബിറ്റേ പെന്‍ഡുലവും ആടിയിരുന്നു...പക്ഷേ ഈ യുക്തിവാദികളെന്ന വിഡ്ഢികള്‍ക്ക്‌ സംഗതി ഗ്രാവിറ്റിയാണെന്നറിയാന്‍ പക്ഷേ ക്ലാസില്‍ പഠിക്കുന്നത്‌ വരെ വേണ്ടി വന്നു. പാവം കുട്ടികളല്ലേ ക്ഷമിക്കാം....

പ്ലസ്‌ ടു ആയപ്പോ, സംഗതി നമ്മുടെ ന്യൂട്ടണണ്ണനും, ലെബനിറ്റ്സും കൂടിയൊണ്ടാക്കിയ കാല്‍ക്കുലസ്‌ വച്ച്‌ പരിഷ്കരിക്കപ്പെട്ടു. നമ്മുടെ ഗ്രവിറ്റിയേ. ഹോ അപ്പോ നമ്മുടെ യുക്തിവാദികളെന്തു പറഞ്ഞു? തള്ളേ, ടീച്ചറേ ഞെരിപ്പുകള്‍ തന്ന കേട്ടാ. പിന്നെ ഡിക്കിരിയായപ്പൊ വീണ്ടും പുതിയവ. പക്ഷേ, ആരെങ്കിലും പറയനം. അല്ലാതെ യുക്തിയുമില്ല, തേങ്ങയുമില്ല സോറി ആപ്പിളുമില്ല

ഞാന്‍ വീടും പറയുന്നു. ഏതായാലും അത്‌ മതമോ, ശസ്ത്രമോ എന്തായാലും ശരി, അത്‌ നിരുപാധികം സിശ്വസിക്കുക എന്നത്‌ മതവിശ്വാസികള്‍ക്ക്‌ പറഞ്ഞ്ട്ടുള്ള പണിയാണ്‌. ഈ ഭീകരയുക്തിവാദികളായ കാളി റാബിറ്റ്സിനു പറഞ്ഞിട്ടിനു പറഞ്ഞ പണിയല്ല...

"...ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏത് വസ്തുവും ഭൂമിയിലേക്ക് പതിക്കുന്നു. അതിനപ്പുറം അത് പതിക്കുന്നില്ല.

ഭൂമിയുടെ അന്തരിക്ഷത്തില്‍ വസ്തുക്കള്‍ക്ക് ഭരമുണ്ട്. അതിനപ്പ്പ്പുറം അതില്ല.

റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ ഗ്രാവിറ്റിയെ മറികടക്കന്‍ escape velocity വേണം.

ഇതൊക്കെ മനസിലാക്കിയാണ്, ആളുകള്‍ ഗ്രാവിറ്റി ഉണ്ടെന്നു വിശ്വസിക്കുന്നത്.അല്ലാതെ ന്യൂട്ടന്‍ ഒരു പുസ്തകത്തില്‍ എഴുതി വച്ചു എന്നും പറഞ്ഞല്ല.തെളിവുകള്‍ ഉണ്ടായിട്ടാണ്...."

ഇതൊക്കെ സ്വയം ബോധ്യപ്പെട്ടതാണോ മാഷേ? അതോ ഇതിലുള്ള ഭീകരന്മാര്‍ പറഞ്ഞത്‌ വിശ്വസിക്കുകയായിരുന്നോ?
ഇത്ര കൃത്യമായി താങ്കള്‍ ഇതെങ്ങനെ കണ്ടു പിടിച്ചു. അല്ല അന്തരീക്ഷം വിട്ട്‌ റൊക്കറ്റില്‍ പോയിട്ടുണ്ടായിരുന്നോ..? ഇതൊക്കെയങ്ങ്‌ പരീക്ഷിക്കാന്‍... അല്ല, ഇതിനോന്നും റോക്കറ്റിക്കേറണ്ടല്ലോ അല്ലേ? നമ്മുടെ ശാസ്ത്രജ്ഞന്മാരങ്ങനാ പറയുന്നേ. എനിക്കത്‌ വിശ്വാസമാ. പക്ഷേ, താങ്കളുടെ യുക്തിബോധം അതിനു സമ്മതിക്കുമോ ആവോ?

Anonymous said...

നിങ്ങളെന്താണു ഹേ മനസിലാക്കാത്തത്‌? എത്ര തവണ പറയണം? എത്ര തവണ ചോദിക്കണം...? ദാ ഇപ്പോള്‍ യാതൊരു ഉളുപ്പുമില്ലാതെ പ്രപഞ്ചം താനെയുണ്ടായി എന്നൊക്കെയങ്ങ്‌ പറയുകയാ... അതിന്‌ തെളിവും വേണ്ട ഒന്നും വേണ്ട...

അടി മുതല്‍ മുടി വരെ മറ്റുള്ളവരുടെ കണ്ടു പിടുത്തങ്ങളെ മതവിശ്വാസികളെക്കാളും നന്നായി വിശ്വസിക്കുന്ന, അവര്‍ പറഞ്ഞു നടക്കുന്ന കാര്യങ്ങള്‍ അതു പോലെ ടെക്സ്റ്റ്‌ ബുക്കുകളിലും, ലാബിലും അനുസരിക്കുന്ന യന്തരപ്പാവകള്‍...

ഒരു പുതിയ കാര്യം വരുന്നു. സ്വന്തം നിലയില്‍ പരീക്ഷിക്കണം. അത്‌ മറ്റുള്ളവരെ കടമെടുത്താവരുത്‌. സ്ക്രോല്‍ അപ്‌ ചോദ്യങ്ങളവിടുണ്ട്‌..

ചുരുക്കിപ്പറഞ്ഞാ ഇവന്മാരുടെയൊക്കെ യുക്തി ബോധം ദാ ഇതാണ്‌...

സ്വന്തം പിതൃത്വം തെളിയിക്കണമെങ്കില്‍ യുക്തി സഹമായി ഡി.എന്‍.എ ടെസ്റ്റ്‌ നടത്തേണ്ട കാര്യമില്ല...
ടീച്ചറ്‌ പെന്‍ഡുലം എക്സ്പെരിമെന്റിനെ കുറിച്ചലക്കുമ്പോള്‍ തള്ളേ തന്നേ എന്ന് പണ്ടാരമടങ്ങുമ്പോഴും യുക്തി വേണ്ടേ വേണ്ടാ
പിന്നെയിപ്പോ പ്രപഞ്ചം തന്നേ ഒണ്ടായതെന്ന് പറയുമ്പോഴും യുക്തിയും വേണ്ടാ തെളിവും വേണ്ടാ..

ഈ നിലപാടാണണ്ണോ ഞാന്‍ കൊറേ നേരമായി ച്ചീത്ത വിളിച്ചോണ്ടിരിക്കുന്നത്‌. ഇതേ നിലപാടാണണ്ണോ ഇവിടത്തെ മതവിശ്വാസികള്‍ക്കും. അവര്‍ക്ക്‌ ഗാന്ധിജി പറയുന്നതാകും ചിയപ്പോല്‍ വേദ വാക്യം. ക്ഷമീര്‌ മണ്ടന്മാരല്ലേ...

ന്യൂട്ടണും, ലെബനിറ്റ്സും ഇപ്പോ കുഴീ കിടന്ന് വിലപിക്കുന്നുണ്ടാകണം. രണ്ടും നല്ല ദൈവവിശ്വാസികളായിരുന്നേ...

യുക്തിബോധം വീട്ടില്‍ നിന്നും തുടങ്ങട്ടേ...

മതവിശ്വാസികളുടെ അപക്വമായ വിശ്വാസങ്ങളെ ചീത്തവിളിക്കുന്നവര്‍, ആദ്യം ഡി.എന്‍.എ ടെസ്റ്റിന്റെ, സ്വന്തം അസ്തിത്വത്തിന്റെ യുക്തി, സ്വന്തം വിലാസത്തിന്റെ യുക്തി തെളിയിക്കട്ടെ ആദ്യം. അതുകഴിഞ്ഞ്‌ നമുക്കങ്ങ്‌ പ്രപഞ്ചം താനെയാണോ, അല്ല മുളച്ചതാണോ എന്നൊക്കെയങ്ങ്‌ തീരുമാനിക്കാ.
ഇനിയതല്ല, ഇതിലൊന്നും യുക്തി വേണ്ടാ വെറും അന്ധമായ വിശ്വാസം മാത്രം മതി നമുക്ക്‌ അണ്ഡകടാഹങ്ങളെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ മാത്രം യുക്തി മതിയെങ്കില്‍, നാണമില്ലേടോ ഇങ്ങനെ പുലമ്പിക്കൊണ്ടിരിക്കാന്‍? നിര്‍ത്തിയിട്ട്‌ വീട്ടില്‍ പോടേ..

Anonymous said...

"...അച്ചനും അമ്മയും പറയുന്നത് അന്ധമായി വിശ്വസിക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കണുന്നില്ല. പക്ഷെ അന്ധമായാണു വിശ്വസിക്കുന്നതെന്നു പറയാനുള്ള ആര്‍ജ്ജവം കൂടെ കാണിക്കണം...."

ഹോ എന്തൊരു യുക്തിവാദം. എന്തു തെളിവ്‌ വച്ചിട്ടാണോ എന്തോ ഈ യുക്തിസഹമായ അന്ധമല്ലാത്ത വിശ്വാസം? അതോ നിങ്ങളും ഇപ്പോള്‍ ഒരു മണ്ടന്‍ വിശ്വാസിയായോ?

Jack Rabbit said...

[യാഥാസ്ഥിതികന്‍] : ജിുയ്ടെ വാല്യൂ ഒന്‍പത്‌ പൊയിണ്റ്റ്‌ എട്ട്‌ മീറ്റര്‍ പറ്‍ സെക്കന്‍ഡ്‌ സ്ക്വയറ്‍ എന്നാണെണ്റ്റെ ഉത്തമ വിശ്വാസം. ഞാനത്‌ ചെക്‌ ചെയ്ത്‌ നോക്കിയിട്ടേയില്ല. കാരണം, എണ്റ്റെ മുന്നിലൂള്ളവരുടെ വാക്കുകളെ ഞാന്‍ വിശ്വസിച്ചേ മതിയാകൂ..


[JR]: അങ്ങനെ വിശ്വസിക്കേണ്ട യാതൊരു നിര്‍ബന്ധവും ഇല്ല. 10 ആം ക്ലാസ്സില്നു ശേഷം ശാസ്ത്രം പഠിച്ചിട്ടുന്റെകില്‍ താന്കള്‍ ഇങ്ങനെ പറയില്ലായിരുന്നു. കാരണം PDC/+1 physics lab ഇല്‍ ചെയുന്ന ആദ്യ പരീക്ഷണങ്ങളില്‍ ഒന്നാണ് measurement of g using a simple pendulum and a stop watch.
ഇത് ആര്‍ക്കു വേണമെങ്കിലും ചെയ്തു നോക്കാവുന്ന കാര്യമാന്നു. ജാതി മത ഭേദമന്യേ എല്ലാവര്ക്കും ഒരേ ഉത്തരം കിട്ടും.

[യാഥാസ്ഥിതികന്‍]: ജാക്ക്ക്കേ റാബിറ്റേ...പോഴോ...? ഈ സിമ്പിള്‍ പെന്‍ഡുലം എക്സ്‌പെരിമന്റ്‌ താങ്കളുടെ സംഭാവനയാണോ...? ഈ ഗ്രാവിറ്റി കണ്ടു പിടിക്കാന്‍ ഇത്‌ മതിയാകും എന്ന് ലാബില്‍ കേറും മുന്‍പേ അറിയാമായിരുന്നോ?


താന്കള്‍ g measurement ഇനെ പറ്റി ചോദിച്ചു. ഞാന്‍ അതിനെ പറ്റി പറഞ്ഞു. പിന്നെ വലിച്ചു നീട്ടി അത് വഴി ആണ് ഗ്രാവിറ്റി കണ്ടു പിടികുന്നതെന്ന് താങ്കള്‍ക്ക് വരുത്തി തീര്‍ക്കാം. ഇങ്ങന്നത്തെ കൂടുതല്‍ വാച്കഭ്യാസങ്ങള്‍ക്ക് താല്പര്യമില്ല

/JR

kaalidaasan said...

>>>> ഗ്രാവിറ്റിയ്ടെ തെളിവാണു പോലും സാധനം താഴോട്ട്‌ വീഴുന്നത്‌.... ഇനിയുമിനിയും ചിന്തിക്കുക. നിങ്ങള്‍ക്കതിന്‌ കഴിയട്ടെ എന്ന് ഞാനാശംസിക്കുന്നു. ? <<<<<

ഗ്രാവിറ്റി കൊണ്ടല്ല, അള്ളായും മറ്റ് കോടിക്കണക്കിനു ദൈവങ്ങളും തള്ളിയിടുന്നതുകൊണ്ടാണ്‌ സാധനം തഴോട്ട് വീഴുന്നതെന്നു വിശ്വസിക്കാന്‍ താങ്കള്‍ക്ക് കഴിയട്ടേ എന്ന് ഞാനും ആശംസിക്കുന്നു.

>>>>ഇതൊക്കെ സ്വയം ബോധ്യപ്പെട്ടതാണോ മാഷേ? അതോ ഇതിലുള്ള ഭീകരന്മാര്‍ പറഞ്ഞത്‌ വിശ്വസിക്കുകയായിരുന്നോ?<<<

കയ്യിലിരിക്കുന്ന ഒരു സാധനത്തിനു ഭാരമുണ്ടോ എന്നറിയാന്‍ ആരോടെങ്കിലും ചോദിക്കേണ്ട മന്ദബുദ്ധികള്‍ ഈ നൂറ്റാണ്ടിലും ജിവിച്ചിരിക്കുന്നു എന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.

Anonymous said...

ഹി ഹി ഹി....ജാക്ക്‌ റാബിറ്റണ്ണോ, ശരി. വല്ലപ്പോഴും പൊലമാടന്‍പേച്ച്‌ വിസിറ്റ്‌ ചെയ്യുക. താങ്കളുടെ വാക്കുകളെ മാനിക്കാന്‍ ഒരു സഹോദരന്‍ എന്ന നിലയില്‍ എനിക്ക്‌ ബാധ്യതയുണ്ട്‌. സലാം, കാണാം

പിന്നെ ഈ കാളിദാസന്‍ കുഞ്ഞൊന്റെ കാര്യം. ഒന്നും മനസിലാകില്ല. പാവം! സത്യം പറയാമല്ലോ, എനിക്ക്‌ താങ്കളെ പറ്റി ആശങ്കകളൊന്നുമില്ല. ഒന്നുമില്ല കാരണം, അച്ഛനും അമ്മയും ദൈവവിശ്വാസികളാണെന്ന്നാണു ഞാന്‍ വിചാരിക്കുന്നത്‌. എങ്കില്‍ ഒരു പാവം ദൈവവിശ്വാസിയായ എനിക്ക്‌ പണി കുറഞ്ഞു കിട്ടും...അങ്ങനെയല്ലേ?

ഈ ചോദ്യമെങ്കിലും ഭവാന്‌ മനസിലാകുമോ എന്തോ? യുക്തിയൊന്നു നിരത്തി ശാസ്ത്രീയമയി അപഗ്രഥിച്ചു നോക്കുക

kaalidaasan said...

>>> ഈ ചോദ്യമെങ്കിലും ഭവാന്‌ മനസിലാകുമോ എന്തോ? യുക്തിയൊന്നു നിരത്തി ശാസ്ത്രീയമയി അപഗ്രഥിച്ചു നോക്കുക
.<<


ഇതില്‍ അപഗ്രഥിക്കാനെന്തിരിക്കുന്നു.

തങ്കള്‍ പറഞ്ഞത് ഇത്രമാത്രം.

എനിക്ക് ഒന്നും മനസിലാകില്ല

അച്ഛനും അമ്മയും ദൈവ വിശ്വസികളാണെന്ന് താങ്കള്‍ വിചാരിക്കുന്നു..

താങ്കളും ദൈവ വിശ്വാസിയാണ്.


ഇതിന്റെയകത്ത് ദുരൂഹമായി ഒന്നും ഞാന്‍ കാണുന്നില്ല.

ഇനി ഇതേതെങ്കിലും മറുഭാഷയാണെങ്കില്‍ ഞാന്‍ അപഗ്രഥിച്ചു നോക്കാം. അതല്ല കുര്‍ആന്‍ പോലെ എഴുതിയതാണെങ്കില്‍ വിരുദ്ധ അര്‍ത്ഥം തേടേണ്ടി വരും.

Anonymous said...

ഇത്താണ്‌ ഞാന്‍ പറഞ്ഞത്‌....എന്റിഷ്ടാ അതല്ലുവ്വാ ഞാനുദ്ദേശിച്ചത്‌. യുക്തിയുടെ കുറവു കൊണ്ടാണേ ഷമീര്‍..

"...അച്ചനും അമ്മയും പറയുന്നത് അന്ധമായി വിശ്വസിക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കണുന്നില്ല. പക്ഷെ അന്ധമായാണു വിശ്വസിക്കുന്നതെന്നു പറയാനുള്ള ആര്‍ജ്ജവം കൂടെ കാണിക്കണം...."എന്നു നിങ്ങള്‍ പറഞ്ഞു. അവര്‍ ദൈവവിശ്വാസത്തെ കുറിച്ച്‌ പറയുന്നതും താങ്കളനഗ്‌ ഈസിയായി വിശ്വസിച്ചേനേ എന്ന് വച്ചാണ്‌ എന്റെ പണി കുറഞ്ഞു ഞാനുദ്ദേശിച്ചത്‌..

അല്ലാതെ ഇല്ല ലതല്ല

ഒരു പഴയ കോട്ട്‌

യുക്തിബോധം വീട്ടില്‍ നിന്നും തുടങ്ങട്ടേ...

മതവിശ്വാസികളുടെ അപക്വമായ വിശ്വാസങ്ങളെ ചീത്തവിളിക്കുന്നവര്‍, ആദ്യം ഡി.എന്‍.എ ടെസ്റ്റിന്റെ, സ്വന്തം അസ്തിത്വത്തിന്റെ യുക്തി, സ്വന്തം വിലാസത്തിന്റെ യുക്തി തെളിയിക്കട്ടെ ആദ്യം. അതുകഴിഞ്ഞ്‌ നമുക്കങ്ങ്‌ പ്രപഞ്ചം താനെയാണോ, അല്ല മുളച്ചതാണോ എന്നൊക്കെയങ്ങ്‌ തീരുമാനിക്കാ.
ഇനിയതല്ല, ഇതിലൊന്നും യുക്തി വേണ്ടാ വെറും അന്ധമായ വിശ്വാസം മാത്രം മതി നമുക്ക്‌ അണ്ഡകടാഹങ്ങളെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ മാത്രം യുക്തി മതിയെങ്കില്‍, നാണമില്ലേടോ ഇങ്ങനെ പുലമ്പിക്കൊണ്ടിരിക്കാന്‍? നിര്‍ത്തിയിട്ട്‌ വീട്ടില്‍ പോടേ..

kaalidaasan said...

>>>>>മതവിശ്വാസികളുടെ അപക്വമായ വിശ്വാസങ്ങളെ ചീത്തവിളിക്കുന്നവര്‍, ആദ്യം ഡി.എന്‍.എ ടെസ്റ്റിന്റെ, സ്വന്തം അസ്തിത്വത്തിന്റെ യുക്തി, സ്വന്തം വിലാസത്തിന്റെ യുക്തി തെളിയിക്കട്ടെ ആദ്യം. അതുകഴിഞ്ഞ്‌ നമുക്കങ്ങ്‌ പ്രപഞ്ചം താനെയാണോ, അല്ല മുളച്ചതാണോ എന്നൊക്കെയങ്ങ്‌ തീരുമാനിക്കാ.<<

ഒരാളുടെ അസ്ഥിത്വം തെളിയിക്കാന്‍ യുക്തിയൊന്നും വേണ്ട. കണ്‍മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യമാണത്.

സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ഡി എന്‍ എ ടെസ്റ്റ് അന്വേഷിച്ചു പോകുന്ന മന്ദബുദ്ധികളുണ്ടാകാം. പക്ഷെ അത് ഒറ്റപ്പെട്ടതാണ്.

മതവിശ്വാസികളുടെ അപക്വമായ ഒരു വിശ്വസത്തേയും ഇവിടെ ആരും ചീത്ത വിളിച്ചിട്ടില്ല. ഈ പ്രപഞ്ചം ദൈവം സൃഷ്ടിച്ചതാണെന്ന് ഒരാള്‍ അവകാശപ്പെട്ടപ്പോള്‍ അതിന്റെ തെളിവേ ഇവിടെ ചോദിച്ചുള്ളു. അത് അപക്വവിശ്വാസമാണോ പക്വ വിശ്വാസമാണോ എന്നൊനും ആരും ചോദിച്ചിട്ടുമില്ല. അത് അന്ധമായ ഒരു വിശ്വസമാണെന്നു പറഞ്ഞാല്‍ ആരും തെളിവു ചോദിക്കുകയും ഇല്ല.

Anonymous said...

ദാ ഇവിട....
"..ഒരാളുടെ അസ്ഥിത്വം തെളിയിക്കാന്‍ യുക്തിയൊന്നും വേണ്ട. കണ്‍മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യമാണത്..."

ദേണ്ട ഇവിട..
"..ഈ പ്രപഞ്ചം ദൈവം സൃഷ്ടിച്ചതാണെന്ന് ഒരാള്‍ അവകാശപ്പെട്ടപ്പോള്‍ അതിന്റെ തെളിവേ ഇവിടെ ചോദിച്ചുള്ളു.."

തന്റെ തൊലിക്കട്ടി അമ്മച്ചിയാണ സമ്മതിച്ച്‌ തന്നിരിക്കുന്ന്. കേട്ടാ....

നമിച്ചണ്ണാ നമിച്ച്‌. ഒരു കമന്റൂടിട്ട്‌ മോന്‍ വീട്ടിപ്പൊക്കോ...

വന്ദനം.ഏവര്‍ക്കും നന്ദി

മുഹമ്മദ് ഖാന്‍(യുക്തി) said...

യാഥാസ്ഥികന്‍ പറയുന്നു....

1)പ്രിയ സുഹൃത്തേ ദൈവം ഉണ്ട്‌ എന്ന് വിശ്വസിക്കുന്നവര്‍ക്ക്‌ അതിണ്റ്റെ അസ്തിത്വം തെളിയിക്കേണ്ട യാതൊരു ബാധ്യതയുമില്ല>>>>>>>>

2)വീണ്ടും, വീണ്ടും ഇവര്‍ തെളിയിക്കാനാവാശ്യപ്പെടുന്നു,,,? എന്തോന്ന് തെളിയിക്കാനാണുവ്വേ..? >>>>>>>>>

ഇനി ടിയാന്റെ ആത്മഗതം.....

ക്ഷേ, ദൈവമുണ്ട്‌ എന്ന് മാത്രം ഞാന്‍ വിശ്വസിക്കുന്നു. അതിണ്റ്റെ അസ്തിത്വം ഒരു നാള്‍ ശാസ്ത്രം തെളിയിക്കും എന്നും ഞാന്‍ വിശ്വസിക്കുന്നു. ഇതു വരെയുള്ള എല്ലാ മതത്വങ്ങളേയും, എല്ലാ ശാസ്ത്രീയ തിയറീസിനേയും പൊളിച്ചടുക്കിക്കൊണ്ട്‌ ശാസ്ത്രം ഒരു പുതു വഴി കണ്ടെത്തും എന്ന് തള്ളേ വീണ്ടും അങ്ങാഗ്രഹിക്കുന്നു. ശാസ്ത്രം അത്‌ കണ്ടെത്തുക തന്നെ ചെയ്യും. ഞാനൊരു ശുഭപ്രതീക്ഷക്കാരനാണ്‌..->>>>>>>>

ബൂലോകരെ പിടീകിട്ടിയോയാഥാസ്ഥിതികനെ

മുഹമ്മദ് ഖാന്‍(യുക്തി) said...

യാഥാസ്ഥികന്‍ പറയുന്നു....

കാരണം ഭാരതം കണ്ട്‌ ഏറ്റവും യുക്തിരഹിതമായ വിധിയാണ്‌ ബാബറി ഉടമസ്ഥാവകാശം ചൊല്ലിയുണ്ടായത്‌.>>>>>>>

ഇതിനു പറ്റിയ മറൂപടി അദ്ദേഹത്തിന്റെ മറ്റെരുടത്തെ വാക്കുകളീല്‍.....

ദൈവം മറൂപടീപറയും>>>>>>>

വേദനിച്ചവര്‍ പോയ് തുലയട്ടെ.

മുഹമ്മദ് ഖാന്‍(യുക്തി) said...

യാഥസ്ഥിതികനും ദൈവമും....

1)ദൈവം അത്ര ശരിയല്ല എന്ന അല്ലെങ്കില്‍ പുള്ളിയത്ര നല്ലൊരു എഞ്ജിനീയറല്ല എന്നല്ലേ അതിനര്‍ത്ഥം>>>>>>

2)ഞാന്‍ താങ്കളോട്‌ പല കാര്യങ്ങളിലും യോജിക്കുന്നു. മതഗ്രന്ഥങ്ങള്‍ കാല്‍പ്പനികമായ സൃഷ്ടികള്‍ തന്നെയാണ്‌,

3)അങ്ങനെ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ ദൈവത്തിണ്റ്റെ നിറമെന്ത്‌, ഫിഗറെന്ത്‌ ഖുറാനില്‍ എന്തെരാണ്‌, അല്ലെങ്കി ഈ ഗീതേലെന്തെരാണ്‌ എന്നൊക്കെയങ്ങ്‌ ഗവേഷണം നടത്തേണ്ട കാര്യമുണ്ടോ>>>>>

4)എന്തു ചെയ്യാന്‍ ജനം മൊത്തം കഴുതകളായിപ്പോയി. ഇല്ലായിരുന്നെങ്കില്‍ എന്നേ എല്ലാവരും യുക്തിവാദികളായേനേ..>>>>>

ഇനി ടീയാന്റെ ഉപദേശം.....

അതിനെ കളിയാക്കി കമന്റുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വേദന കൂടി കണക്കിലെടുക്കുന്നതാണ്‌ ശരിയായ യുക്തി>>>>>>>

കണ്ടൂപഠിക്കൂ ബൂലോകരെ?

മുഹമ്മദ് ഖാന്‍(യുക്തി) said...

യാഥാസ്ഥിതികനില്‍ നിന്നും ഇനിയും പ്രതീക്ഷിക്കാവുന്നത്.....

അതിനെ കുറിച്ച്‌ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതകള്‍ക്ക്‌ നിരക്കാത്തത്‌ ആണെന്ന് ഞാന്‍ മനസിലാക്കുന്നു ...>>>>>>>

അതിനാല്‍ ടിയാന്‍ തനിയെ ഉപദേശിക്കുന്നു>>>>>>>


ക്ഷമീര്‌ മണ്ടന്മാരല്ലേ...

നാണമില്ലേടോ ഇങ്ങനെ പുലമ്പിക്കൊണ്ടിരിക്കാന്‍? നിര്‍ത്തിയിട്ട്‌ വീട്ടില്‍ പോടേ>>>>>>>>>>

ChethuVasu said...

@യാഥാസ്ഥിതികന്‍
നേരത്തെ ചോദിച്ച ഒരു കാര്യം ഒന്നുകില്‍ താങ്കള്‍ ശ്രദ്ധിച്ചു വായിക്കാതെ അഭിപ്രായം പറഞ്ഞു അല്ലെങ്ങില്‍ മനസ്സിലായില്ല എന്ന് ഭാവിച്ചു.. ആയതിനാല്‍ ചോദ്യങ്ങള്‍ ആവതിക്കുന്നു


1.
"ദൈവം ഇല്ല എന്ന് തെളിയിക്കാനാകുമോ? പശുവില്ല എന്നതിന്‌ കാരണമായി ഇട്ട ചാണകം ശരിയല്ല എന്നു പറയൂന്ന അതേ യുക്തി തന്നെയാണിതും. "

പശുവുണ്ട് എന്ന് പറയപ്പെടുന്ന വീട്ടില്‍ , ഒരു പൊടി ചാണകം പോലും കാലങ്ങളോളം കാത്തിരുന്നിട്ടും കണി കാണാന്‍ പറ്റിയില്ലെങ്ങില്‍ അവിടെ പശുവില്ല എന്ന് അനുമാനിക്കേണ്ടി വരും ..
//ഈ ചോദ്യം വ്യക്തമാണല്ലോ . പശുവിന്റെ ചാണകം ഒരിക്കലും വീഴാത വീട്ടില്‍ പശു ഉണ്ടാകാന്‍ യാതൊരു ചാന്‍സും ഇല്ല ..

2 . താങ്കള്‍ ചെകുത്താന്‍ ഉണ്ടെന്നു വിശ്വസിക്കുന്നുണ്ടോ ...? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ എങ്കില്‍ ഒന്ന് തെളിയിക്കാമോ ..?

// ഈ ചോദ്യം ചോദിച്ചത് ഇക്കാരണം കൊണ്ടാണ് : താങ്കള്‍ യുക്തിവാദികളോട് ദൈവം ഇല്ല എന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ടു ,, അങ്ങനെ ആണെങ്ങില്‍ , പ്രേതം , ചെകുത്താന്‍ , തുടങ്ങിയ കക്ഷികള്‍ ഇല്ല എന്ന് പറയുന്നവര്‍ .ഇല്ല എന്ന് തെളിയിക്കെണ്ടാതായ ബാധ്യത ഏറ്റെടുക്കേണ്ടി വരും .. ഉദാഹരണത്തിനു , താങ്കളുടെ ഇടതും വലതു രണ്ടു പ്രേതങ്ങള്‍ ഇപ്പോഴും ഉണ്ടെന്നു ഒരാള്‍ പറഞ്ഞാന്‍ , ഇല്ല എന്ന് താങ്കള്‍ തെളിയിക്കേണ്ടി വരും ... താങ്കള്‍ ദൈവം ഇല്ല എന്ന് തെളിയിക്കാന്‍ യുക്തിവാടികളോട് ആവശ്യപ്പെടുന്നത് പോലെ തന്നെ ...ഇനി താങ്കളുടെ ചുറ്റും ചെകുത്താന്‍/ പ്രേതം ഉണ്ട് എന്ന് ഒരാള്‍ പറഞ്ഞാല്‍ ഉണ്ട് എന്ന് അയാള്‍ തെളിയിക്കണം എന്ന് താങ്കള്‍ ആവശ്യപ്പെടരുത് ..അത് തങ്ങളുടെ തന്നെ വാദഗതിക്ക് കടക വിരുധമായിരിക്കും ...

സുശീല്‍ കുമാര്‍ said...

ദൈവങ്ങളും ചാത്തൻ മഠങ്ങളും, തുള്ളിപ്പറച്ചിലുകാരും, ഭാവിപ്രവചനക്കാരുമടക്കമുള്ള ഭക്തിവ്യവസായം എങ്ങനെ രൂപം കൊള്ളുന്നുവെന്നും എങ്ങനെ നിലനില്ക്കുന്നുവെന്നും ഒരൊറ്റ യുക്തിവാദസംഭാഷണം പോലുമില്ലാതെ ഈ സിനിമ നിശബ്ദമായി എന്നാൽ ഉറക്കെ വിളിച്ചുപറയുന്നു

kaalidaasan said...

>>>>>>"..ഒരാളുടെ അസ്ഥിത്വം തെളിയിക്കാന്‍ യുക്തിയൊന്നും വേണ്ട. കണ്‍മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യമാണത്..."

ദേണ്ട ഇവിട..
"..ഈ പ്രപഞ്ചം ദൈവം സൃഷ്ടിച്ചതാണെന്ന് ഒരാള്‍ അവകാശപ്പെട്ടപ്പോള്‍ അതിന്റെ തെളിവേ ഇവിടെ ചോദിച്ചുള്ളു.."

തന്റെ തൊലിക്കട്ടി അമ്മച്ചിയാണ സമ്മതിച്ച്‌ തന്നിരിക്കുന്ന്. കേട്ടാ....
<<<




താങ്കള്‍ തൊലിക്കട്ടി അളക്കുന്ന വിദ്യ സമ്മതിച്ചു തന്നിരിക്കുന്നു.

ഒരാളുടെ അസ്ഥിത്വം ആയാള്‍ ജീവിച്ചിരിക്കുന്നു എന്നതാണ്. അത് തെളിയിക്കാന്‍ യുക്തിയും ഡി എന്‍ എ ടെസ്റ്റും വേണ്ട.

ഒരാള്‍ അച്ഛനെനു വിളിക്കുന്ന വ്യക്തി അയാളുടെ അച്ഛന്‍ തന്നെയാണോ എന്ന സംശയമുണ്ടാകുമ്പോള്‍ ഡി എന്‍ എ ടെസ്റ്റ് നടത്തി തീര്‍ച്ചയാക്കാം.

ഈ പ്രപഞ്ചം ദൈവം സൃഷ്ടിച്ചതാണോ എന്ന വിഷയം ചര്‍ച്ച ചെയ്തപ്പോള്‍, അവിടെ ദൈവത്തില്‍ വിശ്വസിക്കുന്ന കാര്യം കൊണ്ടുവന്നത് തൊലിക്കട്ടി അല്‍പ്പം പോലും ഇല്ലാത്തതുകൊണ്ടാണെന്ന് ഞാന്‍ മനസിലാക്കിക്കോളാം.