Tuesday, March 8, 2011

നിലം പരിശായത് എൻ എം ഹുസ്സൈന്റെ വാദങ്ങളൊ അതോ ശാസ്ത്രീയ സൃഷ്ടിവാദമോ?


കേവലം നിസ്സാരമായൊരു ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി എൻ എം ഹുസ്സൈൻ എന്ന ശാസ്ത്രീയ സൃഷ്ടിവാദത്തിന്റെ അപ്പോസ്തോലൻ മുട്ടുവാദങ്ങൾ നിരത്തുന്നു. ഉത്തരം മുട്ടുമ്പോൾ ചോദിച്ചയാളുടെ ചോദിക്കാനുള്ള യോഗ്യതയെ ചോദ്യം ചെയ്ത് തടിയൂരാനുള്ള ഒട്ടകപ്പക്ഷി നയമാണിത്. ഇത് വായക്കാർക്ക് മനസ്സിലാകില്ലെന്ന് കരുതിയല്ല, മറിച്ച തൽകാലം രക്ഷപ്പെടാൻ ഇതിലും നല്ലൊ‍രു മാർഗമില്ലെന്ന് മനസിലാക്കിയാകണം ഈ പത്തൊമ്പതാമത്തെ അടവ്.

ചോദ്യം ഇതായിരുന്നു:-

ശാസ്ത്രീയ സൃഷ്ടിവാദപ്രകാരം എത്ര കാലം കൊണ്ടാണ്‌ സൃഷ്ടി നടത്തിയത്? എന്നാണ്‌ സൃഷ്ടി അവസാനിപ്പിച്ചത്?

ചോദ്യത്തിന്‌ കിട്ടിയ മറുപടി ഇങ്ങനെ:-

“ ദൈവം ഇല്ലെന്ന് വാദിക്കുന്ന താങ്കള്‍ ദൈവം എന്നാന്ന് സൃഷ്ടി അവസാനിപ്പിച്ചതെന്ന് ചോദിക്കുന്നത് അസംബന്ധമല്ലേ ? വീടില്ലാത്ത ഒരാള്‍ എന്റെ വീട് പണിതത് എന്നാണെന്ന് ചോദിക്കുമോ ?”


 “സൃഷ്ടിയില്‍ വിശ്വസിക്കാത്ത ഒരാള്‍ എത്രകാലം കൊണ്ട് സൃഷ്ടി നടത്തി എന്നന്വേഷിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത് ? വീടില്ലാത്ത ഒരാള്‍ എത്ര വര്‍ഷം കൊണ്ടാണ് ഞാന്‍ വീട് പണിതതെന്ന് ചോദിക്കുമോ ?”

ഈ ചോദ്യം ഒരു സാധാരണ മതവിശ്വാസിയോട് ചോദിച്ചാൽ അത് ദൈവത്തിനു മാത്രമറിയാവുന്ന കാര്യമാണെന്ന് പറഞ്ഞ്‌ അയാൾക്ക് തടിതപ്പാൻ അവസരമുണ്ട്. അപ്പോഴും തനിക്ക് അത് അറിയില്ല എന്ന് തന്നെയാണ്‌ അയാൾ പറയുന്നത്. അറിയില്ല എന്നത് ഒരു കുറ്റമൊന്നുമല്ല, മനുഷ്യന്‌ അത് അറിയാൻ കഴിയില്ല എന്ന് പറഞ്ഞാലും അയാളുടെ വാദം മനസ്സിലാക്കാം.


എന്നാൽ ശ്രീ. എൻ എം ഹുസ്സൈനോട് ഇത്തരമൊരു ചോദ്യം ചോദിക്കാൻ ഒരു പശ്ചാത്തലമുണ്ട്.  ശാസ്ത്രീയ സൃഷ്ടിവാദമെന്ന് പറയുന്നത് സൃഷ്ടിവാദത്തിൽ നിന്നും വ്യത്യസ്തമാണെന്നും, അത് മതഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയ വദമല്ലെന്നും, മറിച്ച് ജീവൻ, ജീവി വർഗങ്ങൾ, ഫോസിലുകൾ തുടങ്ങിയ ശാസ്തീയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഒരു ശാസ്ത്രീയ സിദ്ധാന്തമാണെന്നുമുള്ള അദ്ദേഹത്തിന്റെ അവകാശവാദമാണ്‌. 

ഈ അവകാശാവാദമുന്നയിച്ച ഒരാളോട് സൃഷ്ടി എന്നാണ്‌ നടന്നതെന്ന് ചോദിച്ചുകൂടേ? അത്തരമൊരു ചോദ്യം ചോദിക്കാൻ ചോദിക്കുന്നയാൾ സൃഷ്ടിയിൽ വിശ്വസിക്കുന്നയാളാകണമെന്ന് നിബന്ധനയുണ്ടോ? പിന്നെ എന്ത് ശസ്ത്രീയ സൃഷ്ടിവാദം?

ജീവൻ, ജീവജാതികൽ, ഫോസിൽ ഇത്യാദി തെളിവുകൾ വെച്ച് സൃഷ്ടി എന്നാണ്‌ നടന്നതെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകുമോ? അതുപോലും കഴിയില്ലെങ്കിൽ പിന്നെ ഫോസിൽ തെളിവുവെച്ച് പിന്നെ എന്താണ്‌ ശാസ്ത്രീയ സൃഷ്ടിവാദികൾ ചെയ്തുകൊണ്ടിരിക്കുന്നത്?

“ഡ്രാഗണ്‍ ഫ്ളൈയെ ദൈവം സൃഷ്ടിച്ചുവെന്നതിനു വല്ല തെളിവുമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. സൃഷ്ടിവാദ പ്രകാരം ഫോസിലുകളില്‍ ഡ്രാഗണ്‍ഫ്ളൈകള്‍ എങ്ങനെയാണോ പ്രത്യക്ഷപ്പെടേണ്ടത്, അത്തരത്തില്‍ തന്നെയാണ് അവ പ്രത്യക്ഷപ്പെടുന്നത് (എന്നാല്‍ പരിണാമ പ്രകാരം പ്രത്യക്ഷപ്പെടേണ്ട വിധം അവ കാണപ്പെടുന്നുമില്ല.)
ഇതുവരെ ലഭ്യമായതില്‍ ഏറ്റവും പഴക്കമേറിയ ഡ്രാഗണ്‍ ഫ്ളൈ ഫോസിലിന് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഇവ ‘കാര്‍ബോണിഫെറസ്’ കാലഘട്ടത്തിലേതാണ്. ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈകളെപ്പോലെയാണ് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്നവയും. എന്താണിതിനര്‍ഥം? കഴിഞ്ഞ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഡ്രാഗണ്‍ ഫ്ളൈകള്‍ പരിണമിച്ചിട്ടില്ല എന്നുതന്നെ.


ശ്രീ ഹുസ്സൈന്റെ വാക്കുകളാണിവ. അതായത് കാർബോണിഫെറസ് എന്നൊരു കാലഘട്ടമുണ്ടായിരുന്നെന്നും അത് 300 ദശലക്ഷം വർഷങ്ങൾക്ക് മുമ്പായിരുന്നെന്നും അദ്ദേഹം അംഗീകരിക്കുന്നു. 

 ഇന്നുവരെ കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ ഫോസിൽ  Cyanobacteria യുടേതാണ്‌. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ Warrawoona എന്ന സ്ഥലത്തുനിന്നുമാണ്‌ അവ കിട്ടിയിട്ടുള്ളത്. ഈ ഫോസിലുകളുടെ പ്രായം 350 കോടി വർഷമാണ്. അതുപോലെ ദക്ഷിണാഫ്രിക്കയിലെ Fig tree ഫോസിൽ ഗ്രൂപ്പിൽ പെട്ട Cyanobacteria യുടെ ഫോസിലിന്റെ പ്രായം 340 കോടി വർഷംആണ്‌.

സൃഷ്ടിവാദപ്രകാരം ഇതിൽ നിന്ന് മനസ്സിലാകുന്നത് സൈനോബാക്രീരിയ 350 കോടി വർഷങ്ങൾക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ടു എന്നാണ്‌. അതായത് സൈനോബാറ്റീരിയയുടെ സൃഷ്ടിക്കു ശേഷം 320 കോടി വർഷങ്ങൾ കഴിഞ്ഞാണ്‌ ഡ്രാഗൺ ഫ്ലൈയുടെ സൃഷ്ടി നടന്നതെന്നാണ്‌. ആധുനിക മനുഷ്യന്റെ ഫോസിൽ പ്രായം വെറും 1,95,000 വർഷം മാത്രം. അതായത് ആദ്യസൃഷ്ടി കഴിഞ്ഞ് 349 കോടി വർഷവും 98 ലക്ഷം വർഷവും കഴിഞ്ഞ ശേഷമാണ്‌ മനുഷ്യന്റെ സൃഷ്ടി നടന്നതെന്ന് സാരം. ഇതിൽ നിന്നും മനസ്സിലാക്കാവുന്ന പ്രധാനപ്പെട്ട കാര്യം കഴിഞ്ഞ കാലത്തിന്റെ 99.9999999 ശതമാനം കാലവും സൃഷ്ടി  നടന്നുകൊണ്ടിരുന്നു എന്നാണ്‌. ഈ കണക്ക് സൃഷ്ടി വാദികൾ അംഗീകരിക്കുന്നുണ്ടോ എന്നാണ്‌ ചോദ്യം. വെറും സൃഷ്ടി വാദികളോടല്ല ചോദ്യം, ശാസ്ത്രീയമായ തെളിവുകളെ അടിസ്ഥാനപ്പെടുത്തി സിദ്ധാന്തവല്ക്കരിക്കുന്ന ശാസ്ത്രീയ സൃഷ്ടിവാദികളോടാണ്‌.

ശാസ്ത്രീയ യുക്തിവാദിയായ ഹുസ്സൈന്‌ ഒരേയൊരു ഉത്തരം മാത്രം:-

“ ദൈവം ഇല്ലെന്ന് വാദിക്കുന്ന താങ്കള്‍ ദൈവം എന്നാന്ന് സൃഷ്ടി അവസാനിപ്പിച്ചതെന്ന് ചോദിക്കുന്നത് അസംബന്ധമല്ലേ ? വീടില്ലാത്ത ഒരാള്‍ എന്റെ വീട് പണിതത് എന്നാണെന്ന് ചോദിക്കുമോ ?”

 “സൃഷ്ടിയില്‍ വിശ്വസിക്കാത്ത ഒരാള്‍ എത്രകാലം കൊണ്ട് സൃഷ്ടി നടത്തി എന്നന്വേഷിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത് ? വീടില്ലാത്ത ഒരാള്‍ എത്ര വര്‍ഷം കൊണ്ടാണ് ഞാന്‍ വീട് പണിതതെന്ന് ചോദിക്കുമോ ?”

ഇവിടെ നിലംപരിശാകുന്നത് ശ്രീ. ഹുസ്സൈൻ കെട്ടിയുയർത്തിയ ദുർബലമായ വാദങ്ങൾ മാത്രമാണോ അതോ ശസ്ത്രീയ സൃഷ്ടിവാദം തന്നെയോ? 272 comments:

«Oldest   ‹Older   201 – 272 of 272
Jack Rabbit said...

Hussain,

1. സൃഷ്ടി എന്ന് നടത്തി അല്ലെങ്കില്‍ ഭൂമി എന്ന് ഉണ്ടായി എന്നതിന് ഉത്തരം പറയാതിരിക്കാന്‍ വേണ്ടി ഫോസില്‍ കാലഗണന രീതികള്‍ ഒക്കെ തെറ്റാണെന്ന് താങ്കള്‍ ചിത്രഭാനുവിന്റെ അടുത്ത് വാദിച്ചല്ലോ ?

2. എന്നിട്ട് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ പറയുന്ന 350 million figure വെള്ളം തൊടാതെ വിഴുങ്ങുന്നുണ്ടല്ലോ ? സൃഷ്ടിയില്‍ വിശ്വസിക്കാത്തവര്‍ സൃഷ്ടി എന്നുണ്ടായി ചോദിക്കരുത്, പക്ഷെ പരിണാമം അംഗികരിക്കത്തവര്‍ക്ക് അതിനെ പറ്റി ചോദിക്കാമെന്ന അതെ കുയുക്തിയാണോ ഇവിടെയും പയറ്റുന്നത്

3. Then why don't any creationist is answering my question about the absence of any hominid fossil older than 6 million years. ഹുസൈനെ താങ്ങി നടക്കുന്നു തിരക്കില്‍ സത്യാന്വേഷി അതിനെ പറ്റി ഒന്നും ആലോചിച്ചിട്ടുണ്ടാവില്ല. അതോ ഹുസൈന്റെ ദൈവം ഇറങ്ങി വന്നു 6 million കൊല്ലം മുമ്പ് സൃഷ്ടി നടത്തിയോ ? അതോ 6 million കൊല്ലം dating ഇല്‍ കിട്ടാന്‍ പാകത്തിനുള്ള fossils കുഴിച്ചിട്ടോ ? ഇപ്പോള്‍ നിസ്സഹായനും ഇതു ചോദിച്ചിട്ടുണ്ട്.

/JR

Jack Rabbit said...

[സുബൈര്‍]: ദൈവത്തിന്‍റെ പ്രസക്തി ഇല്ലാതാക്കാന്‍ പരിണാമം വാദത്തിന് ഒരു നിലക്കും കഴിയില്ല എന്നതിന് തെളിവാണ് എല്ലാ പരിണാമം ജീവശാസ്ത്രന്ജരും പൂര്‍ണമായ ദൈവ നിഷേധികളല്ല എന്നത്

[യുക്തി]: അതായത് ശക്തമായി സൃഷ്ടിവാദത്തിനു പിന്തുണയുള്ള അമേരിക്കയില്‍ വെറും ”0.15%“
ശസ്ത്രജ്ഞന്മാരാണ് സൃഷ്ടിവാദത്തെ അനുകൂലിക്കുന്നത്.


0.15% സാമാന്യം വലിയൊരു "വിടവ്" അല്ലെ യുക്തി ?

Subair said...

യുക്തിയെ പ്പോലെയുള്ള ശുദ്ധാത്മാക്കള്‍, ഞാ പറഞ്ഞട്ര്‍ഹു മനസ്സിലാക്കാതെ അതും ഇതും കോപ്പി പേസ്റ്റ് ചെയ്തു വക്കുന്നത് പ്രചരിപ്പിക്കുന്നതാണോ ഇപ്പൊ ജാക്കിന്റെ പണി?. യുക്തി പരിണാമം എന്ന് പറഞ്ഞാലേ എനിക്കിപ്പോ ചിരി വരും - അതുകൊണ്ട് യുക്തിയെ ഇപ്പൊ യുക്തിയുടെ പാട്ടിനു വിടുകയാണ് ഞാന്‍.

ജാക്കും യുക്തിയുമെല്ലാം ആദ്യം ആര്‍ജിക്കേണ്ടത് മറ്റെയാള്‍ പറഞ്ഞ കാര്യം മനസ്സിലക്കാനുള്ള കഴിവാണ്. എല്ലാ പരിണാമ ജീവ ശാസ്ത്രന്ജരും സമ്പൂര്‍ണമായ ദൈവ നിഷേധികളല്ല എന്നാണു ഞാന്‍ പറഞ്ഞത് - ഇത് പറഞ്ഞതാകട്ടെ പരിണാമംവാദം നിര്‍ബന്ധമായും ദൈവ നിഷേധത്തിലേക്ക് എത്തണം എന്നില്ല എന്ന് കാണിക്കാനും.

അല്ലാതെ പരിണാമം ജീവ ശാസ്ത്രഞ്ജര്‍ സൃഷ്‌ടി വാദിളാണ് എന്ന് വാദിക്കാന്‍, ഞാന്‍ യുക്തിയൊന്നും അല്ല എന്നെങ്കിലും ജാക് മനസ്സിലക്കുക.

kaalidaasan said...

<<<<<ജാക്കും യുക്തിയുമെല്ലാം ആദ്യം ആര്‍ജിക്കേണ്ടത് മറ്റെയാള്‍ പറഞ്ഞ കാര്യം മനസ്സിലക്കാനുള്ള കഴിവാണ്. എല്ലാ പരിണാമ ജീവ ശാസ്ത്രന്ജരും സമ്പൂര്‍ണമായ ദൈവ നിഷേധികളല്ല എന്നാണു ഞാന്‍ പറഞ്ഞത് - ഇത് പറഞ്ഞതാകട്ടെ പരിണാമംവാദം നിര്‍ബന്ധമായും ദൈവ നിഷേധത്തിലേക്ക് എത്തണം എന്നില്ല എന്ന് കാണിക്കാനും.<<<<

സുബൈറിനു മറ്റുള്ളവര്‍ പറഞ്ഞ കാര്യം മനസിലാക്കാനെന്തു കഴിവാണ്. കോരിത്തരിച്ച് പോകുന്നു.

ഡാര്‍വിന്‍ ജീവോത്പത്തിയേക്കുറിച്ചു പറഞ്ഞത് തെറ്റായി മനസിലാക്കിയത്, പല പ്രാവശ്യം വിശദീകരിച്ചിട്ടും അത് അംഗീകരിക്കാതെ പലയിടത്തും നടന്ന് ഒട്ടിച്ചു വയ്ക്കുന്ന സുബൈര്‍ തന്നെ വേണം മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കാന്‍.

ഹുസൈനു ഇംഗ്ളിഷില്‍ പലരുമെഴുതിയത് മനസിലായിട്ടില്ല. സുബൈറിന്‌ മലയാളത്തില്‍ ഞാന്‍ എഴുതിയതും മനസിലാകുന്നില്ല. എന്നിട്ട് ഉപദേശത്തിനു കുറവൊന്നുമില്ല.


എല്ലാ പരിണാമ ജീവ ശാസ്ത്രജ്ഞരും സമ്പൂര്‍ണമായ ദൈവ നിഷേധികളാണോ അല്ലയോ എന്നതിനെന്താണു പ്രസക്തി? ആരെങ്കിലും  അങ്ങനെ ആണെന്നു പറഞ്ഞോ?. പരിണാമവാദം ദൈവനിഷേധത്തിലേക്കെത്തണമെന്ന് ആര്‍ക്കും നിര്‍ബന്ധമില്ല.

ഇവിടെ നിര്‍ബന്ധമായി പറഞ്ഞ കാര്യം പരിണാമം ഒരു യാഥാര്‍ത്ഥ്യമാണോ എന്നതാണ്. ഹുസൈന്‍ അതിനെ ശക്തമായി നിഷേധിക്കുന്നു. മറ്റ പല മുസ്ലിങ്ങളും അതിനെ അംഗീകരിക്കുനു. ഇസ്ലാമിക വിശ്വസം അവര്‍ക്കതിനു തടസവുമല്ല. സുബൈര്‍ അതിനെ അംഗീകരിക്കുന്നുണ്ടോ എന്നു പറഞ്ഞാല്‍ പോരെ? അത് ദൈവ നിഷേധത്തിലേക്ക് എത്തണമോ വേണ്ടയോ എന്നതൊക്കെ അത് കഴിഞ്ഞിട്ടു വരുന്നതല്ലേ?

Subair said...

സുബൈര്‍ അതിനെ അംഗീകരിക്കുന്നുണ്ടോ എന്നു പറഞ്ഞാല്‍ പോരെ? അത് ദൈവ നിഷേധത്തിലേക്ക് എത്തണമോ വേണ്ടയോ എന്നതൊക്കെ അത് കഴിഞ്ഞിട്ടു വരുന്നതല്ലേ?
===========


ഞാന്‍ എന്താണ് പറയേണ്ടത് എന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത്, എന്നെ പിടിച്ചു മോഡറേറ്റ്‌ ചെയ്തു കളയാന്‍ ഇത് കാളിദാസന്റെ ബ്ലോഗോന്നുമല്ലല്ലോ.

കാളിദാസന്‍ വിശ്വസിച്ചോളൂ, ജീവന്‍ ഉത്ഭവിച്ചത് പ്രകൃതി നിര്‍ദ്ധാരണം വഴിയാണ് എന്ന് ഡാര്‍വിന്‍ പറഞ്ഞു എന്ന് - കൂട്ടിന് യുക്തിയും കൂട്ടിക്കോളൂ.

കാളിദാസന് പിടിച്ച മുയലിനു എപ്പോഴും മൂന്നു കൊമ്പാണ് എന്ന് അറിയാവുന്നത് കൊണ്ടാണ് മറ്റുല്ലവരോട് അഭിപ്രായം ചോദിച്ചത്. കാളിദാസന്‍ ഇവിടെ പറഞ്ഞ അസംഖ്യം അസംബന്ധങ്ങള്‍ തെറ്റാണ് എന്ന് പറയാനുള്ള ധൈര്യം ഒരു യുക്ക്തിവാദിക്കും ഇല്ല എന്ന് മനസ്സിലായി.

അപ്പൊ നാടകത്തെ, പുതിയ നിയമത്തില്‍ പറഞ്ഞ വംശാവലി മുഴുവനും തെന്നെ ചരിത്രം ആണെന്ന് പറഞ്ഞാലും യുക്തിവാദികള്‍ കയ്യെടിച്ചു തരും കാളിദാസാ...കാളിദാസന്‍ ധൈര്യമായി ആദര്‍ശം വെളിപ്പെടുത്തി തുടങ്ങിക്കോളൂ..

kaalidaasan said...

>>>>ഞാന്‍ എന്താണ് പറയേണ്ടത് എന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത്, എന്നെ പിടിച്ചു മോഡറേറ്റ്‌ ചെയ്തു കളയാന്‍ ഇത് കാളിദാസന്റെ ബ്ലോഗോന്നുമല്ലല്ലോ.<<<<

താങ്കള്‍ എന്താണു പറയേണ്ടതെന്നോ താങ്കളെ മോഡറേറ്റ് ചെയ്യണമെന്നോ ബ്ളോക്ക് ചെയ്യണമെന്നൊ പറയാന്‍ ഞാന്‍ താങ്കളുടെ ജനുസില്‍ അല്ലല്ലോ ജനിച്ചത്.

താങ്കള്‍ വിശ്വസിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുകയും ആ ദൈവത്തിന്റെ പ്രബോധനമെന്ന് താങ്കളേപ്പോലെ വിശ്വസിക്കുന്ന പുസ്തകത്തില്‍ പരിണാമത്തെ അനുകൂലിക്കുന്ന അയത്തുകളുണ്ടെന്ന് കല്‍ക്കിയും ഫാസിലും മറ്റനേകം മുസ്ലിങ്ങളും വാദിക്കുന്നുണ്ട്.

ഇതേ പുസ്തകപ്രകാരം ദൈവനിന്ദക്കും പ്രവാചക നിന്ദക്കും ഒരധ്യാപക്ന്റെ കൈവെട്ടിയതിനേക്കുറിച്ചുള്ള പോസ്റ്റിലും താങ്കള്‍ ഒരു നിലപാടെടുത്തിരുന്നു. താങ്കളുടെ വിശ്വസപ്രകാരം ​അത് തെറ്റാണെന്നായിരുന്നു ആ നിലപാട്.
അതുപോലെ ഒരഭിപ്രയം ഈ വിഷയത്തില്‍ താങ്കള്‍ എന്തുകൊണ്ട് പ്രകടിപ്പിക്കുന്നില്ല എന്നേ ഞാന്‍ ചോദിച്ചുള്ളു. അഭിപ്രായം പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പറയേണ്ട

kaalidaasan said...

<<<<<കാളിദാസന് പിടിച്ച മുയലിനു എപ്പോഴും മൂന്നു കൊമ്പാണ് എന്ന് അറിയാവുന്നത് കൊണ്ടാണ് മറ്റുല്ലവരോട് അഭിപ്രായം ചോദിച്ചത്. കാളിദാസന്‍ ഇവിടെ പറഞ്ഞ അസംഖ്യം അസംബന്ധങ്ങള്‍ തെറ്റാണ് എന്ന് പറയാനുള്ള ധൈര്യം ഒരു യുക്ക്തിവാദിക്കും ഇല്ല എന്ന് മനസ്സിലായി.<<<<

കാളിദാസന്‍ പറഞ്ഞ അസംഘ്യം അബദ്ധങ്ങള്‍ ഏതായാലും സുബൈറിനു മനസിലായല്ലോ. മറ്റുള്ളവരൊക്കെ പറഞ്ഞ സത്യങ്ങളും മനസിലായി എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. അപ്പോള്‍ പരിണാമം  അംഗീകരിക്കാം എന്ന നിലയിലേക്കു വന്നു എന്നറിഞ്ഞതില്‍ പെരുത്തു സന്തോഷം.

കാളിദാസന്‍ അന്നും ഇന്നും പറഞ്ഞത് പരിണാമം ഒരു ശാസ്ത്ര സത്യമാണെന്നാണ്. ഏത് വാദിക്കും അത് അബദ്ധമാണെന്നോ സുബദ്ധമാണെന്നോ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്.

Jack Rabbit said...

ശാസ്ത്രീയസൃഷ്ടിവാദത്തിന്‍റെ പേരിലുള്ള ഹുസൈന്റെ ആഭാസങ്ങള്‍

സത്യാന്വേഷി said...

>>>Vertebrates-ല്‍ എത്ര ശതമാനം സ്പീഷീസുകളുടെ ഫോസില്‍ റെപ്രസന്റേഷന്‍ ലഭ്യമാണ്‌ എന്നാണ്‌ ഹുസൈന്‍ പറഞ്ഞത്‌? (vertebrates-ന്റെ കണക്ക്‌ മതി, തല്ക്കാലം)<<<
അപ്പൂട്ടന്‍ കുറേയായി ഈ ചോദ്യവും ചോദിച്ചു പിന്നാലെ നടക്കുന്നു. ഈ പോസ്റ്റില്‍ തന്നെ ഹുസൈന്‍ പറഞ്ഞിട്ടുള്ള കാര്യം എന്നോടു തിരക്കുന്നതിനു പിന്നിലെ ഗൂഢോദ്ദേശ്യം ഏതായാലും പുറത്തുവരുമല്ലോ! ഇതാണ്
ഹുസൈന്‍ പറഞ്ഞത് :
"കരയില്‍ കശേരുകികളുടെ 329 കുടുംബങ്ങളുണ്ട് അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. 79.1% ഫോസിലുകള്‍ കിട്ടിയെന്നര്‍ഥം"

സത്യാന്വേഷി said...

>>>E. Coli എന്ന ബാക്റ്റീരിയ രൂപവും ഭവവും മാറി മറ്റൊരു ജീവിയായത് പരീക്ഷണ ശാലകളില്‍ തെളിയിച്ചതൊന്നും...<<<
ഏതാണ് ആ മറ്റൊരു ജീവി? അതിന് ഇ കോലി ബാക്റ്റീരിയയില്‍ നിന്ന് അടിസ്ഥാനപരമായുള്ള വ്യത്യാസങ്ങളെന്താണു കാളിദാസാ?

സത്യാന്വേഷി said...

>>>വളരെയധികം തെളിവുകളുള്ള ഒരു കാര്യം ചോദിക്കട്ടെ ? മനുഷ്യനും ചിമ്പാന്‍സിയും ഒരു common ancestor ഇല്‍ നിന്ന് പരിണമിച്ചു ഉണ്ടായതാണെന്ന് അംഗീകരിക്കുന്നുണ്ടോ ? <<<
വളരെയധികമായ ആ തെളിവുകള്‍ എന്താണു ജാക്കേ? ഫോസില്‍ തെളിവുകളോ അതോ RNA,DNA etc? മനുഷ്യനു മനസ്സിലാകുന്ന ഭാഷയില്‍ പറയാനറിയാമെങ്കില്‍ മറുപടി പറഞ്ഞാല്‍ മതി. ലിങ്കണ്ട.

സത്യാന്വേഷി said...

>>>ഡാര്‍വിന്റെ gradualism ചത്തു എന്നു ഹുസൈന്‍ പറഞ്ഞപ്പോഴേക്കും സത്യാന്വേഷി നാലു കാലും പറിച്ചു ചാടുന്നു. ആടിക്കളിക്കെടാ കൊച്ചു രാമാ, എന്ന് പറയുമ്പോള്‍ രാമന്‍ ചാടിക്കളിക്കുന്നതുപോലെ.<<<
ലിങ്കാതെ എന്താണ് ഇതിനുള്ള താങ്കളുടെ മറുപടി എന്നു വായനക്കാരെ അറിയിക്കാമോ?

സത്യാന്വേഷി said...

>>>E Coli ബാക്റ്റീരിയയിലെ രൂപം ഭാവവും ജനിതക വ്യതിയാനങ്ങളും ഉണ്ടായി അത് മറ്റൊരു ബാക്റ്റീരിയ ആയി മാറി, <<<
നല്ല പരിണാമം. ബാക്റ്റീരിയ, ബാക്റ്റീരിയ തന്നെയായി മാറിയതാണ് പരിണാമം! നേരത്തെ പറഞ്ഞു മറ്റൊരു ജീവിയായി മാറിയെന്ന്. ഇതിലേതാണു ശരി?

സത്യാന്വേഷി said...

>>>കടിച്ചതുമില്ല പിടിച്ചതുമില്ല എന്നു പറഞ്ഞപോലെ പരിണാമ സിദ്ധാന്തം തെറ്റാണെന്നു സ്ഥാപിക്കാനുമായില്ല, സൃഷ്ടിവാദം ശരിയാണെന്ന് തെളിയിക്കാനുമായിട്ടില്ല.<<<

ഡ്രാഗണ്‍ ഫ്ലൈയുടെ കാര്യത്തില്‍ പരിണാമ സിദ്ധാന്തം ശരിയാണെന്ന് കാളിദാസനും സുശീലും ജാക്കുമെല്ലാം സ്ഥാപിച്ചുകൊണ്ടിരിക്കുന്നതു കണ്ട് വായനക്കാര്‍ക്കു ബോധക്ഷയം വന്നുകാണും. നിലം പരിശായി വീണിട്ടും കാല്‍ മേല്‍പ്പോട്ടു തന്നെ പിടിച്ചോളണം!

സത്യാന്വേഷി said...

കെ പിക്കു പിന്നെ ഹംഫ്രീസ് എന്നു ജപിച്ചുകൊണ്ടിരിക്കാനല്ലാതെ പരിണാമ സംബന്ധമായി ഒരു ചുക്കും അറിയില്ലെന്നു തെളിഞ്ഞു. വെറുതെ എന്തും ബോള്‍ഡ് ആക്കി കമന്റിടും . ഒരു ഔചിത്യവുമില്ലാതെ.

KP said...

[[സത്യാന്വേഷി said : കെ പിക്കു പിന്നെ ഹംഫ്രീസ് എന്നു ജപിച്ചുകൊണ്ടിരിക്കാനല്ലാതെ പരിണാമ സംബന്ധമായി ഒരു ചുക്കും അറിയില്ലെന്നു തെളിഞ്ഞു. വെറുതെ എന്തും ബോള്‍ഡ് ആക്കി കമന്റിടും . ഒരു ഔചിത്യവുമില്ലാതെ. ]]

സത്യാന്വേഷി കൊള്ളാമല്ലോ.. സാബിനു ഉത്തരം മുട്ടുന്ന ചോദ്യം ചോദിച്ചാം അന്വേഷി പിണങ്ങും..

PS: It is for the ease of readers, that I highlight my opinions in bold (so that they don't confuse between what I say and what is being quoted.. അതിനും വേണോ "വിതണ്ടവാദം"??)

PPS: അന്വേഷിയോട് ചോദിച്ച ചോദ്യങ്ങൾക്കുത്തരമില്ല.. ഇതു വരെ സാബിന്റെ പൊട്ടത്തരങ്ങളെ പൊളിച്ചടുക്കിയതിന്‌ കാര്യകാരണസഹിതം എതിർത്താൽ നന്നായിരുന്നു..

Jack Rabbit said...

സത്യാന്വേഷിക്ക് എന്ത് മനസ്സിലാകും എന്ത് തെളിവായി അംഗികരിക്കും എന്നൊക്കെയുള്ള ഒരു ലിസ്റ്റ് ഇറക്കു. ബോധമുള്ള മനുഷ്യര്‍ക്ക്‌ മനസ്സിലാകുന്നതോന്നും സത്യാന്വേഷിയുടെ തിരുമന്ടയില്‍ കയറില്ലല്ലോ ? അതിനു ശേഷം നമ്മുക്ക് നോക്കാം. രണ്ടു പേരുടെയും സമയം ലഭിക്കാം

പിന്നെ സ്പിഷീസ് ഒന്നും ഇത് വരെ നിര്‍വചിക്കാത്ത ബാക്ടീരിയകളുടെ സ്പിഷീസ് കണ്ടു പിടിക്കാമെന്ന് ഗുണ്ടടിച്ചവനാണ് താങ്കളുടെ ആചാര്യന്‍

അപ്പൂട്ടൻ said...

കരയിൽ കശേരുകികളുടെ 329 കുടുംബങ്ങളുണ്ട്‌ അതിൽ 261 കുടുംബങ്ങളുടെയും ഫോസിലുകൾ കിട്ടിയിട്ടുണ്ട്‌. 79.1% ഫോസിലുകൾ കിട്ടിയെന്നർഥം

Good, തെറ്റിയില്ല.

ഗൂഢോദ്ദേശ്യം ആ കണക്കിൽ തന്നെയാണ്‌. അത് സത്യാന്വേഷിക്ക് മനസിലായില്ലെങ്കിലും അല്പം ചിന്തിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ.

79% ഫാമിലികൾക്ക് ഫോസിൽ റെപ്രസെന്റേഷൻ ഉണ്ട് എന്നുപറഞ്ഞാൽ അത് 79% ഫോസിലുകൾ കിട്ടിയിട്ടുണ്ട് എന്ന് അർത്ഥമാകുന്നത് എങ്ങിനെയാണ്‌?

ഒരു ഫാമിലിയിൽ നിന്നും സ്പീഷീസിലേക്ക് എത്താൻ ദൂരം കുറച്ചൊന്നുമല്ല. ഫാമിലി കഴിഞ്ഞ് Sub-family-ഉം, ജീനസ്-ഉം കഴിഞ്ഞ് വേണം സ്പീഷീസിലെത്താൻ. അതുകൊണ്ട് 79% എന്നുപറഞ്ഞ് ആളെ ഞെട്ടിക്കാം എന്നു കരുതേണ്ടതില്ല.

ചെറിയൊരു ഉദാഹരണം പറയാം.

ആറ്‌ വൻകരകളിലെ (അന്റാർട്ടിക്ക ഒഴിവാക്കുന്നു) നാലെണ്ണത്തിൽ നിന്നും ഓരോ ആൾ വീതം വന്നാലും continent level -ൽ 67% റെപ്രസെന്റേഷൻ ആയി. കേട്ടാൽ കൊള്ളാമല്ലോ എന്ന് തോന്നിക്കുന്ന ഒരു math. എന്നാൽ രാജ്യങ്ങളുടെ തലത്തിൽ എടുത്താലോ അവയിലെ സംസ്ഥാനങ്ങളുടെ തലത്തിൽ എടുത്താലോ ഈ 67% ശൂ-ന്ന് ചുരുങ്ങും.

അപ്പോൾ 79% vertebrate ഫോസിലുകൾ കിട്ടിയിട്ടുണ്ട് എന്നു പറയുന്നത് ഒരു തെറ്റിദ്ധരിപ്പിക്കലാണ്‌. Hominidae ഫാമിലിയിലെ ഏതെങ്കിലും ഒരു സ്പീഷീസിന്റെ ഫോസിൽ കിട്ടിയാൽ (അത് ഒറാങ്ങുട്ടാൻ ആയാലും മതി) ഗൊറില്ലയും ചിമ്പാൻസിയും മനുഷ്യനുമടങ്ങുന്ന ഫാമിലി represented ആയി, പിന്നെ അതേക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല. അതിനർത്ഥം മനുഷ്യനടങ്ങുന്ന പല സബ്‌ഫാമിലി, ജിനസ്, സ്പീഷീസ് എന്നിവയ്ക്കൊക്കെ ഫോസിലുണ്ടെന്നല്ല.

ഇത്രയും സ്പീഷീസിൽ വളരെ ചെറിയൊരു ശതമാനത്തിന്റെ ഫോസിലേ ലഭ്യമായിട്ടുള്ളൂ. അല്ലാതെ ഹുസൈൻ എഴുതിയതുപോലെ 79% അല്ല.

യുക്തി said...

[സുബൈര്‍]: ദൈവത്തിന്‍റെ പ്രസക്തി ഇല്ലാതാക്കാന്‍ പരിണാമം വാദത്തിന് ഒരു നിലക്കും കഴിയില്ല എന്നതിന് തെളിവാണ് എല്ലാ പരിണാമം ജീവശാസ്ത്രന്ജരും പൂര്‍ണമായ ദൈവ നിഷേധികളല്ല എന്നത്>>>>>>>

സുബൈര്‍ വിണ്ടൂം.......
എല്ലാ പരിണാമ ജീവ ശാസ്ത്രന്ജരും സമ്പൂര്‍ണമായ ദൈവ നിഷേധികളല്ല എന്നാണു ഞാന്‍ പറഞ്ഞത് - ഇത് പറഞ്ഞതാകട്ടെ പരിണാമംവാദം നിര്‍ബന്ധമായും ദൈവ നിഷേധത്തിലേക്ക് എത്തണം എന്നില്ല എന്ന് കാണിക്കാനും.>>>>>>>
=======================


ചുരുക്കത്തില്‍ പരിണാമവാദം ദൈവനിഷേധത്തില്‍ എത്തണം എന്നില്ല എന്നാണ് സുബൈര്‍ യൂണിവേഴ്സിസിറ്റി തീസിസ്

എന്നാല്‍ ഞാന്‍ ലിങ്കിയത് സുബൈര്‍ കണ്ടഭാവം കാണിച്ചില്ല അല്ലെങ്കിലും ഉത്തരം ഇല്ലാത്തവയൊന്നും സുബൈറിന്റെ കണ്ണില്‍ പെടില്ല.

യൂഎസ്സിലെ വെറും 0.15% ശാസ്ത്രജ്ഞന്മാരാണ്
സ്രിഷ്ടിവാദത്തില്‍ വിശ്വസിക്കുന്നത്
അതിന്റെ കാ‍രണമോ-
. Most of those who reject evolution do so because of personal religious conviction, not because of evidence.
(തെളിവുകളുടെ അഭാവമല്ല വിശ്വാസമാണ് തടസ്സമായി വരുന്നത്)
ഇനി പ്രസക്തമയ ഭാഗം കൂടി കാണുക

72 നോബല്‍ ജേതാക്കളുടെ ഒരു പാനലും 17 ശാസ്ത്ര അക്കാദമിയും 7 ശാസ്ത്ര സംഘടനക്കളും
യുഎസ്സിലെ സുപ്രീം കോടതിയില്‍ അമിക്കസ് ക്യൂറിയായി സമര്‍പ്പിച്ച് ഒരു ബ്രീഫില്‍ ഇങ്ങനെ പറയുന്നു

,സ്രിഷ്ടിവാദം ശാസ്ത്രിയമല്ല
============


സുബൈറിന്റെ ആദ്യ വാചകത്തിലെ പ്രധാന വാദം ഇതാണ്
: ദൈവത്തിന്‍റെ പ്രസക്തി ഇല്ലാതാക്കാന്‍ പരിണാമം വാദത്തിന് ഒരു നിലക്കും കഴിയില്ല

എന്നാല്‍ ശാസ്ത്രജ്ഞര്‍ പറയുന്നതോ

സ്രിഷ്ടിവാദം ശാസ്ത്രിയമല്ല

ഇപ്പോള്‍ ജാക്കിനും എന്നെപ്പോലെ കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവില്ലന്നു സുബൈര്‍ പരിതപിക്കുന്നു
കാളിദാസനു പരിണാമം അറിയ്യില്ല എന്നു നേരത്തെ പറയുകയുണ്ടായി
സുബൈറിന്റെ അലറ്ജി വിഷയവിരോദം മൂലം വ്യക്തികളോട്.

kaalidaasan said...

>>>ലിങ്കാതെ എന്താണ് ഇതിനുള്ള താങ്കളുടെ മറുപടി എന്നു വായനക്കാരെ അറിയിക്കാമോ?<<<<

ഹുസൈന്‌ ഇംഗ്ളിഷ് വായിച്ചിട്ടു മനസിലാകുന്നില്ല.അതുകൊണ്ട് Gould ന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം വായിച്ചിരിക്കാന്‍ സാധ്യതയുമില്ല. ഹാരൂണ്‍ യാഹ്യയേപ്പോലുള്ളവര്‍ വളച്ചൊടിച്ച Gould ന്റെ വാക്കുകള്‍ അദ്ദേഹം പകര്‍ത്തി വയ്ക്കുന്നു. അതുകൊണ്ടാണ്, Gould ന്റെ നിലപാടുകള്‍ മനസിലാക്കാന്‍ താങ്കളോട് ചില ലേഖങ്ങള്‍ വായിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചതും. താങ്കള്‍ക്കും വായിച്ചു മനസിലാക്കാനുള്ള ശേഷിയില്ല എന്നിപ്പോള്‍ മനസിലായി. അതുകൊണ്ട് ഞാന്‍ വിശദീകരിക്കാം.1859 ല്‍ വന്ന ഡാര്‍വിന്റെ സിദ്ധാന്തം 1930 വരെ ശാസ്ത്ര രംഗത്തുനിന്നു തന്നെ നിശിത വിമര്‍ശനത്തിനിരയായിട്ടുണ്ട്. അതിനു ശേഷം വളരെ ഒറ്റപ്പെട്ട വിമര്‍ശനങ്ങളേ അതിന്റെ നേരെ ഉണ്ടായിട്ടുള്ളു. ആ വിമര്‍ശങ്ങളില്‍ നിന്നും ചില വാക്കുകള്‍ അടര്‍ത്തി മാറ്റി പടിഞ്ഞാറന്‍ നാടുകളിലെ creationist കള്‍ എഴുതി വച്ചിരിക്കുന്നതാണ്, ഹുസൈന്റെ അസംബന്ധങ്ങളുടെ ജീവവായു. അങ്ങനെയുള്ള ഒരസംബന്ധമാണ്, ഡാര്‍വിന്റെ gradualism ചത്തു എന്നതും.

ഡാര്‍വിന്‍ തന്റെ സിദ്ധാന്തം അവതരിപ്പിക്കുമ്പോള്‍ ജീനുകളേക്കുറിച്ചൊന്നുമറിഞ്ഞിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ സിദ്ധാന്തം Natural selection നെ മാത്രം അടിസ്ഥാനമാക്കിയായിരുന്നു. ഗ്രിഗര്‍ മെന്‍ഡെലിന്റെ കണ്ടുപിടുത്തതിനു ശേഷമാണ്, ജനിതക അടിത്തറ പരിണാമത്തിനു കൈ വന്നത്. നിര്‍ഭാഗ്യവശാല്‍ ഹുസൈനിതേക്കുറിച്ചൊന്നും അറിയില്ല. ഹുസൈന്‍ ചിന്തിക്കുന്നതിനപ്പുറത്തേക്ക് ചിന്തിക്കാന്‍ കഴിവില്ലാത്ത താങ്കള്‍ക്കും അതേക്കുറിച്ച് അറിയണമെന്നില്ല.

R A Fisher, J B S Haldane, Sewall Wright, Ernst Mayr, Theodosius Dobzhansky തുടങ്ങിയവരുടെ പഠനങ്ങള്‍ പരിണാമശാസ്ത്രത്തില്‍ വിപ്ളവകരമായ മുന്നേറ്റങ്ങളുണ്ടാക്കി.

to be contd....

kaalidaasan said...

Contd...

Selection ന്റെ ഏറ്റവും ചെറിയ unit,ജീനുകളാണെന്ന് ഇവര്‍ വാദിച്ചു. ജീനുകളല്ല ജീവികളാണെന്ന് Gould ഉം വാദിച്ചു.

Evolutionary change, gradual and piecemeal ആണെന്ന് ഡാര്‍വിന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍, That's not how it looks from the fossil record. There you get a different pattern. Species seem to appear suddenly in the fossil record, then persist relatively unchanged throughout the existence of that species, and then become extinct. 

ഇവിടെയാണ്‌ ഹുസൈന്‍ വിടവന്വേഷിച്ചത്.

Fossil record, imperfectഅല്ലാത്തതിന്റെ ഒരു വിശദീകരണമാണ്, Gould ന്റെ Punctuated Equilibrium. Fossil Record നേക്കുറിച്ച് അദ്ദേഹം പറഞ്ഞത്, Although seems to be imperfect, it isn't that bad and its evidence should be taken more seriously എന്നാണ്.

എന്ന് ഡാര്‍വിന്‍ പറഞ്ഞതിന്‌ Gould നല്‍കുന്ന വിശദീകരണം ഇങ്ങനെ .

The theory of punctuated equilibrium attempts to explain the macroevolutionary role of species and speciation as expressed in geological time. Its statements about rapidity and stability describe the history of individual species; and its claims about rates and styles of change treat the mapping of these individual histories into the unfamiliar domain of 'deep' or geological time--where the span of a human life passes beneath all possible notice, and the entire history of human civilisation stands to the duration of primate phylogeny as an eyeblink to a human lifetime.

Punctuated equilibrium emerges as the anticipated expression, by proper scaling, of microevolutionary theories about speciation into the radically different domain of "deep" or geological time'.

'Our theory holds, as a defining statement, that ordinary allopatric speciation, unfolding gradually at microevolutionary scales, translates to punctuation in geological times'.

Gould പറയുന്നത്, വളരെ നീണ്ട കാലങ്ങളോളം(geoligical time) ഒരു സ്പീഷീസിന്, stabilityയും coherence ഉം ഉണ്ടാകും. അല്ലെങ്കില്‍ stasis . ഇതാണദ്ദേഹം equilibrium എന്നുദ്ദേശിക്കുന്നത്.

അദ്ദേഹം പറയുന്നത് ഇതാണ്.

Stasis does not mean 'rock stability' or utter invariance of average values for all traits through time... Of course mean values will fluctuate through time [but]...punctuated equilibrium makes the strong claim that, in most cases...a species at its last appearance [in the fossil record] before extinction, does not systematically differ from the anatomy of its initial entry into the fossil record, usually several million years before.

150 വര്‍ഷം മുന്നേ എന്നും 151 വര്‍ഷം മുന്നേ എന്നും പറയുന്നത് തമ്മില്‍ വലിയ അല്ലെങ്കില്‍ ഒട്ടും തന്നെ വ്യത്യാസമില്ല. പക്ഷെ 150 മില്യണ്‍ വര്‍ഷം മുന്നേ എന്നും 151 മില്യണ്‍ വര്‍ഷം മുന്നേ എന്നും പറയുന്നത് തമ്മില്‍ വളരെ വളരെ വലിയ വ്യത്യാസമുണ്ട്. ഹുസൈനിതൊന്നും മനസിലാക്കാനുള്ള ശേഷിയില്ല. അതുകൊണ്ട് gradualism ചത്തു എന്നൊക്കെ കൊട്ടിഘോഷിക്കും.

താങ്കള്‍ക്കുണ്ടെങ്കില്‍ മനസിലാക്കുക.

kaalidaasan said...

>>>>നല്ല പരിണാമം. ബാക്റ്റീരിയ, ബാക്റ്റീരിയ തന്നെയായി മാറിയതാണ് പരിണാമം! നേരത്തെ പറഞ്ഞു മറ്റൊരു ജീവിയായി മാറിയെന്ന്. ഇതിലേതാണു ശരി?<<<

ബാക്റ്റീരിയ പെട്ടെന്നൊരു ദിവസം സത്യാനേഷിയായി മറുന്നതാണു പരിണാമം എന്നു പഠിച്ചു വച്ചാല്‍ ഇങ്ങനെയിരിക്കും.

താങ്കള്‍ക്ക് അരണ ബുദ്ധിയാണല്ലോ സത്യാനേഷി. താങ്കളുടെ മഹപ്രസ്ഥാനം ബാക്റ്റീരിയയെ നിര്‍വചിച്ചത് എങ്ങനെ ആണെന്ന് ഓര്‍ക്കുന്നില്ലേ? ആഴ്ചകളോളം ചോദിച്ചതിന്റെ അവസാനം അദ്ദേഹം പറഞ്ഞതിതാണ്. RNA sequence നോക്കി

RNA sequence ഇല്‍ വ്യത്യാസം ​വന്നാല്‍ ബാക്റ്റീരിയയുടെ ഒരു സ്പീഷീസ് മറ്റൊരു സ്പീഷീസായി മാറും എന്നാണതിന്റെ അര്‍ത്ഥം. ഇതും ഞാന്‍ താങ്കളോട് വിശദീകരിക്കണം എന്നത് നാണക്കേടല്ലേ അന്വേഷി? താങ്കളെന്താണന്വേഷിച്ചു കൊണ്ടിരിക്കുന്നത്? ഹുസൈനേപ്പോലെ വിടവന്വേഷിച്ചു നടന്നാല്‍ ഒന്നും മനസിലാക്കാന്‍ പറ്റിയെന്നു വരില്ല.

മനസിലായില്ലെങ്കില്‍ വിശദീകരിക്കാം. E. Coli എന്ന ബാക്റ്റീരിയയുടെ ആകൃതി മാറി. അത് survive ചെയ്യുന്ന medium മാറി. അതിന്റെ RNA sequence മാറി. ഈ മൂന്നു തെളിവുകളും പോരെ സ്പീഷീസ് മാറി എന്നു മനസിലാക്കാന്‍? താങ്കളുടെ ഗുരുവിന്‌, RNA sequence മാറ്റം  മാത്രം മതി,ബാക്റ്റീരിയയുടെ സ്പീഷീസ് മാറിയതിനു തെളിവായിട്ട്. മറ്റേത് രണ്ടും ബോണസയി കൂട്ടിക്കോളൂ.


ആനക്ക് മനസിലായെങ്കിലും ആന സമ്മതിക്കൂല. പിന്നെ ആനപ്പിണ്ഡം സമ്മതിക്കുമെന്ന് ഞാന്‍ കരുതുന്നുമില്ല.

യുക്തി said...

Many scientists reject evolution and support creationism.
Source:
Morris, Henry. 1980. The ICR scientists. Impact 86 (Aug.). http://www.icr.org/index.php?module=articles&action=view&ID=163
Response:

1. Of the scientists and engineers in the United States, only about 5% are creationists, according to a 1991 Gallup poll (Robinson 1995, Witham 1997). However, this number includes those working in fields not related to life origins (such as computer scientists, mechanical engineers, etc.). Taking into account only those working in the relevant fields of earth and life sciences, there are about 480,000 scientists, but only about 700 believe in "creation-science" or consider it a valid theory (Robinson 1995). This means that less than 0.15 percent of relevant scientists believe in creationism. And that is just in the United States, which has more creationists than any other industrialized country. In other countries, the number of relevant scientists who accept creationism drops to less than one tenth of 1 percent.

ഇനി സുബൈര്‍ പറഞ്ഞതിനെ ഇതുമായി കൂട്ടി വയിക്കുക-

Often, claims that scientists reject evolution or support creationism are exaggerated or fraudulent

full text-
3. Often, claims that scientists reject evolution or support creationism are exaggerated or fraudulent. Many scientists doubt some aspects of evolution, especially recent hypotheses about it. All good scientists are skeptical about evolution (and everything else) and open to the possibility, however remote, that serious challenges to it may appear. Creationists frequently seize such expressions of healthy skepticism to imply that evolution is highly questionable. They fail to understand that the fact that evolution has withstood many years of such questioning really means it is about as certain as facts can get.

Links:
NAS. 1999. Science and creationism. http://www.nap.edu/html/creationism/

NCSE. 2003. Project Steve, http://www.ncseweb.org/article.asp?category=18

Schafersman, Steven. 2003. Texas Citizens for Science responds to latest Discovery Institute challenge. http://www.texscience.org/files/discovery-signers.htm

യുക്തി said...

kaalidasan said....

1859 ല്‍ വന്ന ഡാര്‍വിന്റെ സിദ്ധാന്തം 1930 വരെ ശാസ്ത്ര രംഗത്തുനിന്നു തന്നെ നിശിത വിമര്‍ശനത്തിനിരയായിട്ടുണ്ട്.>>>>
================================

ഇതിനെ പിടിച്ചാണ് ഹുസ്സൈന്‍ സാഹിബ് തന്റെ പുസ്തകങ്ങളീലും പോസ്റ്റിലും
“ശാസ്തജ്ഞന്മാര്‍ ഡാര്‍വിനെ അംഗീകരിചില്ല”
എന്ന് എഴുതി
ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്/

kaalidaasan said...

>>>>>ഡ്രാഗണ്‍ ഫ്ലൈയുടെ കാര്യത്തില്‍ പരിണാമ സിദ്ധാന്തം ശരിയാണെന്ന് കാളിദാസനും സുശീലും ജാക്കുമെല്ലാം സ്ഥാപിച്ചുകൊണ്ടിരിക്കുന്നതു കണ്ട് വായനക്കാര്‍ക്കു ബോധക്ഷയം വന്നുകാണും. നിലം പരിശായി വീണിട്ടും കാല്‍ മേല്‍പ്പോട്ടു തന്നെ പിടിച്ചോളണം!<<<<

ഡ്രാഗണ്‍ ഫ്ളൈ ഒരു geological time period ഇല്‍ stable ആണെന്നത്, പരിണാമത്തിനെതിരെയുള്ള തെളിവായി, കൊണ്ടു നടക്കുന്ന ഹുസൈനും സത്യന്വേഷിയും  പറയുന്നത് കേട്ട്, പരിണാമത്തിന്റെ ബാല പാഠങ്ങള്‍ അറിയുന്നവര്‍ ബോധം കെടില്ല. പക്ഷെ അതിശയിക്കും. 25 വര്‍ഷം ഗവേഷണം നടത്തി മുന്നു പുസ്തകങ്ങള്‍ എഴുതിയ ഒരു expert in many field ന്റെ വിവരം ഇത്രക്ക് ശുഷ്കമാണല്ലോ, എന്നോര്‍ത്ത്.

ഡ്രാഗണ്‍ ഫ്ളൈയെ അള്ളാ സൃഷ്ടിച്ച സമയത്തിനും മില്യണ്‍ കണക്കിനു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, മനുഷ്യനെ സൃഷ്ടിച്ചത് ,എന്നു വിശ്വസിക്കുന്ന സത്യന്വേഷി ഏത് സത്യമാണന്വേഷിക്കുന്നതെന്ന് കാണുമ്പോള്‍ അവര്‍ മൂക്കത്ത് വിരല്‍ വയ്ക്കില്ല.

എന്നാണ്‌ അള്ളാ ഡ്രാഗണ്‍ ഫ്ളൈയെയും മനുഷ്യനേയും സൃ ഷ്ടിച്ചത് ,എന്നു ചോദിച്ചാല്‍, അത് ചോദിക്കണമെങ്കില്‍ സൃഷ്ടിയില്‍ വിശ്വസിക്കണം എന്ന മുട്ടായുക്തി ഗുരുവും ശിക്ഷ്യനും കോറസു പാടുന്നതു കേട്ടാലും അവരാരും ചിരിക്കില്ല.

25 വര്‍ഷം ഗവേഷിച്ചത് പഴായിപ്പോയല്ലോ എന്നോര്‍ത്ത് അവര്‍ സഹതപിക്കും. കൂടേ എങ്ങനെയാണിത് കലാകൌമുദി വരെ എത്തിയതെന്നു കേട്ട് അത്ഭുതപ്പെടും. കലാകൌമുദി വരെ ഇത്ര താഴുന്നല്ലോ എന്നോര്‍ത്ത് ചിലപ്പോള്‍ ദുഖിച്ചേക്കും.

യുക്തി said...

കാളിദാസന്‍ പറഞ്ഞു....

ആനക്ക് മനസിലായെങ്കിലും ആന സമ്മതിക്കൂല. പിന്നെ ആനപ്പിണ്ഡം സമ്മതിക്കുമെന്ന് ഞാന്‍ കരുതുന്നുമില്ല.>>>>>>>
============================
പ്രിയ കാളിദാസന്‍,വെല്‍ സെഡ്.
===========
പോസ്റ്റ് നിറയെ ആന പിണ്ഡങ്ങള്‍.

യുക്തി said...

സത്യാന്വേഷി ഇവിടെ തന്നെ ഉണ്ടല്ലോ?
നമ്മുടെ ആലുവ യാത്ര എന്തായി?
അന്വേഷി മാളം അന്വേഷിക്കുകയാണോ,മാളത്തില്‍ ഒളിക്കാന്‍,
അല്ലെങ്കില്‍ ഞാന്‍ ചോദിച്ചവയ്ക്ക് പ്രതികരിക്കുക.

Subair said...

യുക്തീ, ഞാന്‍ വിട്ടു.

യുക്തീ തെറ്റിദ്ധരിക്കരുത്, യുക്തിക്ക് മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാകുന്നില്ല, ഇത് യുക്തി കമ്മന്റുകള്‍ നല്ല്ല പോലെ വായിക്കാഞ്ഞിട്ടാണോ അതോ വായിച്ചിട്ടും മനസ്സിലകാഞ്ഞിട്ടാണോ എന്നനിക്കറിയില്ല. യുക്തി ദീര്‍ഘമായി കോപ്പി പേസ്റ്റ് ചെയ്തു വെച്ചിരിക്കുന്നത് ഒന്നും ഞാന്‍ പറഞ്ഞതിനുള്ള മറുപടി അല്ല എന്നും മനസിലാക്കുക.

Subair said...

ഡാര്‍വിന്‍ ജീവോത്പത്തിയേക്കുറിച്ചു പറഞ്ഞത് തെറ്റായി മനസിലാക്കിയത്, പല പ്രാവശ്യം വിശദീകരിച്ചിട്ടും അത് അംഗീകരിക്കാതെ പലയിടത്തും നടന്ന് ഒട്ടിച്ചു വയ്ക്കുന്ന സുബൈര്‍ തന്നെ വേണം മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കാന്‍.
=================


പ്രകൃതി നിര്‍ദ്ധാരണം വഴിയാകാം ജീവന്‍ ഉണ്ടായത് എന്ന് യുക്തിയും കാളിദാസനും സുശീലും കേപിയും ബ്രൈടും (ജാക്ക് ഒഴികെയുള്ള മറ്റുള്ള യുക്തിവാദികള്‍ )എല്ലാം.അംഗീകരിക്കുന്നു എന്ന് മനസ്സിലായി. നിങ്ങളൊക്കെ പരിണാമം എന്ന് പറയുമ്പോള്‍ പുച്ഛം തോന്നുന്നതും അതുകൊണ്ട് തെന്നെ.

Subair said...

Natural selection in front of human eyes എന്നു കാള്‍ പോപ്പര്‍ പറഞ്ഞില്ലേ അതാണിവിടെയും നടക്കുന്നത്.
============


ആദ്യ ജീവന്‍ സൃഷ്ടിച്ച Natural selection തെന്നെയാണല്ലോ ഇതും അല്ലെ?

KP said...

[[Subair said: നിങ്ങളൊക്കെ പരിണാമം എന്ന് പറയുമ്പോള്‍ പുച്ഛം തോന്നുന്നതും അതുകൊണ്ട് തെന്നെ. ]]

Thanks Subair..

സുബൈറിന്റെത് പണ്ടേ എഴുതിത്തള്ളിയ കേസാണ്‌.. അതു കൊണ്ട് എന്ത് തോന്നിയാലും ഒരു വിരോധവുമില്ല..

Subair said...

Subair said: നിങ്ങളൊക്കെ പരിണാമം എന്ന് പറയുമ്പോള്‍ പുച്ഛം തോന്നുന്നതും അതുകൊണ്ട് തെന്നെ. ]]

Thanks Subair..

സുബൈറിന്റെത് പണ്ടേ എഴുതിത്തള്ളിയ കേസാണ്‌.. അതു കൊണ്ട് എന്ത് തോന്നിയാലും ഒരു വിരോധവുമില്ല..
================


ഓ അത് ശരി.
അപ്പൊ കേ പി യുടെ പ്രകൃതി നിര്ദ്ധരണവും ജീവന്‍ ഉത്ഭാവിക്കാന്‍ കാരണമാകുന്നത് തെന്നെയാണ് അല്ലെ.

Subair said...

താങ്കള്‍ എന്താണു പറയേണ്ടതെന്നോ താങ്കളെ മോഡറേറ്റ് ചെയ്യണമെന്നോ ബ്ളോക്ക് ചെയ്യണമെന്നൊ പറയാന്‍ ഞാന്‍ താങ്കളുടെ ജനുസില്‍ അല്ലല്ലോ ജനിച്ചത്.
==============


കാളിദാസന്റെ ജനുസ് വേറെയാണ് എന്നത് പുതിയഒരു അറിവാണ്.

പിന്നെ എന്റെ കമ്മന്റുകള്‍ പണ്ട് കാളിദാസന്റെ ബ്ലോകില്‍ ബ്ലോവ്ക്‌ ചെയ്തപ്പോള്‍ കാളിദാസന്റെ ജനുസ് വേരെയായിരുന്നോ?

Subair said...

R A Fisher, J B S Haldane, Sewall Wright, Ernst Mayr, Theodosius Dobzhansky തുടങ്ങിയവരുടെ പഠനങ്ങള്‍ പരിണാമശാസ്ത്രത്തില്‍ വിപ്ളവകരമായ മുന്നേറ്റങ്ങളുണ്ടാക്കി.
=================


വികിപീടിയയില്‍ ഇവരൊക്കെയാണ് Modern evolutionary synthesis ന് സംഭാവാന്‍ നല്‍കിയത് എന്ന് പറഞ്ഞ ഭാഗത്തില്‍ ഇവരുടെ പേരുകള്‍ കോപി അടിച്ചു എഴുതിയതല്ലാതെ കാളിദാസന്‍ ഇവരില്‍ ആരെയെങ്കിലും താന്കള്‍ വായിച്ചിട്ടുണ്ടോ ?

KP said...

[[Subair said: ഓ അത് ശരി.
അപ്പൊ കേ പി യുടെ പ്രകൃതി നിര്ദ്ധരണവും ജീവന്‍ ഉത്ഭാവിക്കാന്‍ കാരണമാകുന്നത് തെന്നെയാണ് അല്ലെ.]]

@Subair:

I have given my reply to you when this issue first came up.. Since then, I see no reason to engage you in any debate..

I have better use of my time than wasting it by engaging someone like you on futile arguments..


Thanks

kaalidaasan said...

>>>>വികിപീടിയയില്‍ ഇവരൊക്കെയാണ് Modern evolutionary synthesis ന് സംഭാവാന്‍ നല്‍കിയത് എന്ന് പറഞ്ഞ ഭാഗത്തില്‍ ഇവരുടെ പേരുകള്‍ കോപി അടിച്ചു എഴുതിയതല്ലാതെ കാളിദാസന്‍ ഇവരില്‍ ആരെയെങ്കിലും താന്കള്‍ വായിച്ചിട്ടുണ്ടോ ?<<<

ഇല്ല ഞാന്‍ വായിച്ചിട്ടില്ല.

അവര്‍ എന്താണു പറഞ്ഞതെന്ന് എന്നെ ഒന്നു പഠിപ്പിക്കാമോ?

Subair said...

ഇല്ല ഞാന്‍ വായിച്ചിട്ടില്ല.

അവര്‍ എന്താണു പറഞ്ഞതെന്ന് എന്നെ ഒന്നു പഠിപ്പിക്കാമോ?
=========================


അദ്ദ്യം കാളിദാസന്‍ പ്രകൃതി നിര്‍ദ്ധാരണം പഠിച്ചിട്ട് വാ..എന്നിട്ടല്ലേ Modern evolutionary synthesis ഒക്കെ പടിക്കല്...

Subair said...

I have given my reply to you when this issue first came up.. Since then, I see no reason to engage you in any debate..

I have better use of my time than wasting it by engaging someone like you on futile arguments..
===================


ആ അന്ന് തന്ന മറുപടി താഴെ കൊടുത്തതാണല്ലോ.

കെപി പറഞ്ഞു:
@Subair:

ദയവായി താങ്കളുടെ ശൈലി പിന്തുടരാൻ എന്നെ അനുവധിക്കൂ.. ഞാൻ ഒരു രണ്ടാഴ്ച്ച കഴിഞ്ഞു മറുപടി പറയണോ വേണ്ടയോ എന്നാലോചിക്കാം..

അപ്പൊ പിന്നെ കാണാം..:-)

kaalidaasan said...

>>>അദ്ദ്യം കാളിദാസന്‍ പ്രകൃതി നിര്‍ദ്ധാരണം പഠിച്ചിട്ട് വാ..എന്നിട്ടല്ലേ Modern evolutionary synthesis ഒക്കെ പടിക്കല്...<<<

പരൂക്ഷ എന്നാണെന്നു കൂടി പറഞ്ഞിരുന്നെങ്കില്‍ പഠനം ആരംഭിക്കാമായിരുന്നു.

KP said...

Subair said: ആ അന്ന് തന്ന മറുപടി താഴെ കൊടുത്തതാണല്ലോ.

കെപി പറഞ്ഞു:
@Subair:

ദയവായി താങ്കളുടെ ശൈലി പിന്തുടരാൻ എന്നെ അനുവധിക്കൂ.. ഞാൻ ഒരു രണ്ടാഴ്ച്ച കഴിഞ്ഞു മറുപടി പറയണോ വേണ്ടയോ എന്നാലോചിക്കാം..

അപ്പൊ പിന്നെ കാണാം..

******************************

Yes.. thats what I said.. And if you haven't realized, nothing has changed since then..

Dr.Doodu said...

സുബൈര്‍ കാളിദാസനെ പഠിപ്പിക്കാനും തുടങ്ങിയോ ? എന്റെ പടച്ചോനെ ! ഉസൈന്‍ ഈ സംവാദം തുടങ്ങിയ സമയത്ത് പരിണാമവും നാച്ചുറല്‍ സെലക്ഷനും ഒക്കെ പഠിക്കാന്‍ പോയ സുബൈര്‍ ഇപ്പൊ കാളിദാസന് പരീക്ഷ നടത്താന്‍ മാത്രം വളര്‍ന്നു എന്നറിഞ്ഞതില്‍ സന്തോഷം.
സുബൈറിനോടു ഒരു കാര്യം രഹസ്യമായി പറഞ്ഞോട്ടെ , താങ്കളുടെ കമന്റുകള്‍ വായിക്കുമ്പോള്‍ ചിരിയാണ് വരുന്നത് . ചോദ്യം ഒന്ന് ഉത്തരം വേറെ എന്തോ ഒന്ന്. വയറിളക്കം മാതിരി ടൈപ്പി എന്തൊക്കെയോ എഴുതുന്നു . ഹി ഹി ഹി

Dr.Doodu said...
This comment has been removed by the author.
സുശീല്‍ കുമാര്‍ പി പി said...

ശാസ്ത്രീയ സൃഷ്ടിവാദപ്രകാരം സൃഷ്ടി എന്നാണ്‌ നടന്നതെന്ന ചോദ്യത്തിന്‌ ഹുസ്സൈനിൽ നിന്ന് മറുപടി കിട്ടും എന്ന് പ്രതീക്ഷിച്ചല്ല ഇത്രയും ആവർത്തിച്ച് ചോദിച്ചത്. ഇതൊക്കെ വായിക്കുന്നവർക്ക് ആളെകളെ വിലയിരുത്താമല്ലോ. അതിനു വേണ്ടി മാത്രം. ആശയപാപ്പരത്തം വ്യക്തമായിക്കഴിഞ്ഞു.

യുക്തി said...

സുബൈര്‍ സെഡ്...
1)യുക്തീ തെറ്റിദ്ധരിക്കരുത്, യുക്തിക്ക് മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാകുന്നില്ല,
2)നിങ്ങളൊക്കെ പരിണാമം എന്ന് പറയുമ്പോള്‍ പുച്ഛം തോന്നുന്നതും
3)സുശീല്‍ ഞാന്‍ പറയുന്നത് വായിക്കുന്ന്ടോ എന്ന് തെന്നെ സംശയാമാണ്
4)അദ്ദ്യം കാളിദാസന്‍ പ്രകൃതി നിര്‍ദ്ധാരണം പഠിച്ചിട്ട് വാ..
5)ജാക്കും യുക്തിയുമെല്ലാം ആദ്യം ആര്‍ജിക്കേണ്ടത് മറ്റെയാള്‍ പറഞ്ഞ കാര്യം മനസ്സിലക്കാനുള്ള കഴിവാണ്.>>>>>>>
==================================

ഇതൊക്കെ സുബൈര്‍ എത്തിനിക്കുന്ന ആശയതലം വെളിവാക്കുന്ന വാക്കുകളാണ്
ചുരുക്കത്തില്‍ സാഹിബിന്റെ ഒരു ജൂനിയര്‍ ഇക്ക
തുടരും...

യുക്തി said...

ഇവ്വിശയത്തില്‍ മറ്റുള്ളവര്‍ കമന്റിയത്....
1)I have given my reply to you when this issue first came up.. Since then, I see no reason to engage you in any debate..
And if you haven't realized, nothing has changed since then..കെപി

2)താങ്കളുടെ കമന്റുകള്‍ വായിക്കുമ്പോള്‍ ചിരിയാണ് വരുന്നത് . ചോദ്യം ഒന്ന് ഉത്തരം വേറെ എന്തോ ഒന്ന്. വയറിളക്കം മാതിരി ടൈപ്പി എന്തൊക്കെയോ എഴുതുന്നു . ഹി ഹി ഹി dr doodu

സുബൈര്‍ എന്നോട്
യുക്തീ, ഞാന്‍ വിട്ടു.എന്നു പറഞ്ഞതിനു ഈ ഉത്തരങ്ങള്‍ ധാരാളം മതി.

യുക്തി said...

സുബൈറിനു പരിണാമം മാത്രമല്ല പരിഹാസവും ആക്ഷേപവും കൂടി മനസ്സിലാവില്ല
അതിന്റെ തെളിവാണ്
തൊലിയന്റെ കമന്റുകള്‍ പിടികിട്ടാതെ പോയത്.

25 വര്‍ഷ ഗവേഷണം കൊണ്ട് ഒരാള്‍ ഡാര്‍വിനെയും ഡോക്കിന്‍സിനെയും പരിഹസിക്കുന്നു
ഇതിനെ മൂന്നുമാസം കൊണ്ട് കാപ്സ്യൂളാക്കി വിഴുങ്ങിയ മറ്റൊരാള്‍
സംവദിക്കുന്ന മറ്റുള്ളവരെ പുച്ചിക്കുന്നു

ഇതിന്റെ കുറ്റവാളികള്‍ ഇവരല്ല
ഇന്നമല്‍ മുസ്ശ്രിക്കൂന നജ്ജൂസുന്‍ (9:28)
(മുശ്രിക്കുകള്‍ നജീസാണ്-വ്രിത്തികെട്ടവര്‍)
എന്ന വേദവാക്യം മനസ്സില്‍ പേറുന്നതു കൊണ്ടാണ്.
അതുകൊണ്ട് ലക്ഷണം എന്തു പിഴച്ചു......

Subair said...

യുക്തീ, അറിഞ്ഞില്ലേ കാളിദാസന്‍ കാലുമാറി.

കാളിദാസന്‍ ഇപ്പൊ പറയുന്നത് natural selection വഴി ജീവന്‍ ഉണ്ടായി എന്നു ഡാര്‍വിന്‍ പറഞ്ഞില്ല എന്നും മറിച്ചു ചില natural processes വഴി ഉണ്ടായി എന്നാണ് പറഞ്ഞത് എന്നും(അത് ഡാര്‍വിനും കാളിദാസനും വശ്വസിക്കുന്നില്ല കേട്ടോ . യുക്തി ഇനി എന്ത് ചെയ്യും, കാളിദാസന് ഒപ്പിച്ചു നിലപാട് മാറ്റുമോ, അതോ ഡാര്‍വിന്‍ പോലും വിശ്വസിച്ചിരുന്നില്ല അന്നും പറഞ്ഞു പണ്ട് പറഞ്ഞതില്‍ തെന്നെ ഉറച്ചു നില്‍ക്കുമോ?


തോലിയന്റെയും dudu വിന്റെയും ഒക്കെ "ആക്ഷേപഹാസ്യം" യുക്തിയെപ്പോലെയുള്ളവര്‍ക്കെ ആസ്വതിക്കാന്‍ പെറ്റൂ അന്ന്തും സത്യമാണ്.

"വയറിളക്കം പോലെ ടൈപ്പിംഗ്‌" എന്തൊരു മനോഹരമായ ഉപമ അല്ലെ യുക്തീ ?

Subair said...

കേരള ഇസ്ലാമിക് മിഷൻ, നിച്ച് ഓഫ് ട്രൂത്ത് തുടങ്ങിയ പേരുകളിൽ അന്യമതസ്ത്ഥരെ മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന ചൂണ്ടകൾ
==========


എന്തൊക്കെയാണ് സുശീല്‍ ഈ പറയുന്നത് ?

സുശീല്‍ പരിണാമവും യുക്തിവാദവും പ്രച്ചരിപ്പിക്കനല്ലേ യുക്തിവാദികള്‍ അല്ലാത്തവരെ ലക്‌ഷ്യം വച്ച് ബ്ലോഗ്‌ എഴുതുന്നത്‌ ? ചൂണ്ടയാണോ ഇത് ?

കിമും നീച്ചും ഒക്കെ പ്രധാനമായും ലഘുലേഖകളാണ് ഫ്രീ ആയി വിതരണം ചെയ്യുന്നത്. ഇത്തരം കട്ടിയായ വിഷയങ്ങള്‍ കൈകാര്യം പുസ്തകങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ കേല്‍‍പുള്ളവര്‍ക്ക് അത് സൌജന്യമായി നല്‍കേണ്ടി വരില്ല, അത്തരം ആളുകള്‍ അത് തെടിപ്പിച്ചു വായിക്കും. അഥവാ ഇവക്ക് മത പ്രചാരണ മൂല്യം കുറവാണ്,
വെറുതെ അനാവശ്യകാര്യങ്ങളില്‍‍‍ പിടിച്ചു തര്‍ക്കിക്കുന്നത്‌ യുക്തിവാദികള്‍ക്കും ഭൂഷണം അല്ല.

kaalidaasan said...

<<<വെറുതെ അനാവശ്യകാര്യങ്ങളില്‍‍‍ പിടിച്ചു തര്‍ക്കിക്കുന്നത്‌ യുക്തിവാദികള്‍ക്കും ഭൂഷണം അല്ല.<<<<


സുശീല്‍,

അനാവശ്യകാര്യങ്ങളില്‍ പിടിച്ചു തര്‍ക്കിക്കുന്നതിന്റെ ക്വട്ടേഷന്‍ ഞമ്മന്റെ ആളുകള്‍  പതിച്ച് വാങ്ങിയ കാര്യം സുശീല്‍ അറിഞ്ഞില്ലേ.


യുക്തിവാദികള്‍ക്ക് എന്തൊക്കെ ഭൂഷണമാണെന്നതിന്റെ പരൂക്ഷയും ഞമ്മള്‍ നടത്തും.

യുക്തി said...

ശാസ്ത്രജ്ഞറും സ്രിഷ്ടിവാദവും...

ക്ലിക്കുക

യുക്തി said...

സുബൈര്‍
താങ്കള്‍ പൊറാട്ടു നാടകം നടത്തുകയ്യാണ്
ഞാന്‍ തന്ന റപറന്‍സില്‍ ജീവോല്‍പ്പത്തിയെ കുറിച്ച് ഡാര്‍വിന്‍ നല്‍കിയ സൂചനകളാണ് ഉള്ളത്.താങ്കള്‍ മനസ്സിലാക്കാത്തതോ,ഉറക്കം നടിക്കുന്നതോ,

പിന്നെ താങ്കളുടെ ഉദ്ദേശം ഏവര്‍ക്കും മനസ്സിലായി
-“വിടവുകള്‍”-
അത് തപ്പിയാല്‍ വേണ്ടുവോളം കിട്ടുമായിരിക്കും ,മുങ്ങിത്തപ്പി ആസ്വദിക്കുക.
പക്ഷെ ‘പ്രപഞ്ചാതീതമായും ശാസ്ത്രീയമായും സമര്‍ഥിക്കപ്പെട്ടു’ എന്നൊക്കെ ഇവിടെ തട്ടി വിടണ്ട
ജുമാക്കു ശേഷവും നബിദിന ബആളിനും വിളമ്പാന്‍ പറ്റിയ ചരക്കാണത്,തങ്കളെ പോലെ
‘വായപൊളിക്കുന്നവരുടെ ‘കൂട്ടമാ‍ണല്ലോഅത്.
നല്ല അംഗീകാരം കിട്ടും.പിന്നെ‘ സെക്റ്റ്‘ നോക്കി കയറണെ,അതിന്റെ ഒരു സീസണാണല്ലോ.വെറുതെ മക്കാറാകണ്ട.
പാകിസ്ഥാനല്ല അതിനാല്‍ “തോക്കു പേടി “ വേണ്ട,അവിടെ വെള്ളീയാഴ്ചകളിലാണ് സെക്റ്റുകള്‍ തമ്മിലുള്ള തോക്കുകളി.

യുക്തി said...

സുബൈര്‍ സെഡ്...

തോലിയന്റെയും dudu വിന്റെയും ഒക്കെ "ആക്ഷേപഹാസ്യം" യുക്തിയെപ്പോലെയുള്ളവര്‍ക്കെ ആസ്വതിക്കാന്‍ പെറ്റൂ അന്ന്തും സത്യമാണ്.>>>>>>>>>>
================================
ഒരിക്കല്‍ തെറ്റായി മനസ്സിലാക്കി വേണ്ടുവോളം ആസ്വദിച്ചതും തൊലിയനോട് ‘ഇരന്നതും ‘അത്ര പെട്ടന്ന് സുബൈര്‍ മറന്നോ.

യുക്തി said...

സുബൈര്‍ സെഡ്....

കിമും നീച്ചും ഒക്കെ പ്രധാനമായും ലഘുലേഖകളാണ് ഫ്രീ ആയി വിതരണം ചെയ്യുന്നത്.>>>>>>>>>
===============================
കൂട്ടത്തില്‍ അക്ബര്‍ സാഹിബ് ചീറിപ്പാഞ്ഞ് നടന്ന് മറ്റു മതസ്ഥരുമായി സംവദിച്ചുകൊണ്ടേയിരിക്കും, സക്കിര്‍ നായക്കിനെ പ്പോലെ.
ഇതൊന്നും ആളുപിടത്തമല്ല ഉള്ളവരെ ഉറപ്പിക്കലും അതിലൂടെ ഇത്തിരി പുട്ടടിയും.
കള സുശീലേ.

എന്‍ എം ഹുസൈന്‍ said...

അപ്പൂട്ടാ,
79 ശതമാനം ഫാമിലികളുടെ ഫോസിലുകള്‍ കിട്ടിയെന്നാണ് എഴുതിയത്, 79 ശതമാനം ഫോസിലുകള്‍ കിട്ടിയെന്നല്ല.അങ്ങനെ തോന്നിയത് അപ്പൂട്ടന്റെ വായനക്കേടാണ്. ഫാമിലികളില്‍ 79 % റെപ്രസെന്റേഷന്‍ ഉണ്ടെന്ന് താങ്കളും സമ്മതിച്ചല്ലോ? എന്തേ ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രാന്‍സിഷനല്‍ ഫോസിലുകളുടെ റെപ്രസെന്റേഷന്‍ ഒരു ശതമാനം പോലും (മേമ്പൊടിക്കു പോലും) ഇല്ലാത്തത്? ഫോസിലീകരണം അപൂര്‍വമായിട്ടും 79% ഫാമിലി റെപ്രസെന്റേഷനുണ്ടായി, ട്രാന്‍സിഷനല്‍ ഫോസിലുകള്‍ മാത്രം സീറോ! എന്നിട്ടും പരിണമിച്ചുണ്ടായി എന്ന അമ്മൂമ്മക്കഥയെ ന്യായീകരിക്കാന്‍ ധൃഷ്ടനാവുന്നതിനെയാണ് ശാസ്ത്രാന്ധവിശ്വാസം എന്നു വിളിക്കുന്നത്.

അപ്പൂട്ടൻ said...
This comment has been removed by the author.
അപ്പൂട്ടൻ said...

79 ശതമാനം ഫാമിലികളുടെ ഫോസിലുകൾ കിട്ടിയെന്നാണ്‌ എഴുതിയത്‌, 79 ശതമാനം ഫോസിലുകൾ കിട്ടിയെന്നല്ല.അങ്ങനെ തോന്നിയത്‌ അപ്പൂട്ടന്റെ വായനക്കേടാണ്‌

ആണോ? സത്യാന്വേഷി എഴുതിവെച്ചത്‌ താങ്കൾ വായിച്ചില്ലേ?

കരയിൽ കശേരുകികളുടെ 329 കുടുംബങ്ങളുണ്ട്‌ അതിൽ 261 കുടുംബങ്ങളുടെയും ഫോസിലുകൾ കിട്ടിയിട്ടുണ്ട്‌. 79.1% ഫോസിലുകൾ കിട്ടിയെന്നർഥം.

ആരുടെ വായനക്കേടാണ്‌? ഇത് താങ്കളുടെ എഴുത്തുകേടോ അതോ കൗശലമോ? സത്യാന്വേഷി എടുത്തെഴുതിയ സാധനമാണിത്. അതിലെ രണ്ടാമത്തെ വരി ശ്രദ്ധിച്ചല്ലോ, അത് തിരിച്ചു ചോദിച്ചു, അത്രയേയുള്ളൂ. അഥവാ ഇത്തരമൊരു കണക്കെടുത്തെഴുതിയിട്ട് തെറ്റിദ്ധരിപ്പിക്കുംവിധം അവതരിപ്പിക്കുന്ന ഈ പരിപാടി തന്നെയാണ്‌ ഞാൻ പറഞ്ഞതും.

സ്പീഷീസിന്റെ കണക്ക് താങ്കളുടെ കൈവശം ഉണ്ടോ? ഉണ്ടെങ്കിൽ അതുപറയൂ. എന്നിട്ടു പറയൂ ഫോസിലൈസേഷൻ അപൂർവമാണോ അല്ലയോ എന്നത്.

ഈ കണക്കെടുത്ത വിദ്വാൻ ആരായാലും മിടുക്കനാണ്‌. ഫാമിലി ലെവലിൽ നിന്നും പിന്നെയും താഴോട്ടു പോയാൽ കണക്ക് കുഴയുമെന്ന് അറിഞ്ഞുതന്നെ അവിടെ നിർത്തി. ഉഡായിപ്പിലും കൌശലം.

സത്യാന്വേഷി said...

ഡ്രാഗണ്‍ ഫ്ലൈയും യുക്തിവാദി പോങ്ങന്മാരുടെ പരിണാമവും

Subair said...

യുക്തിവാദികളുടെ കാപട്യം

Seek Truth said...

susheel said:
"ദൈവത്തിൽ വിശ്വസിക്കാത്ത ഞാൻ എത്ര കാലം കൊണ്ട് ദൈവം സൃഷ്ടി നടത്തി എന്ന് ചോദിക്കുന്നില്ല എന്ന് വെയ്ക്കുക; പക്ഷേ, സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയതയിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും അത് ഫൊസിലുകളും മറ്റ് ശാസ്ത്രീയ തെളിവുകളും വെച്ച് തെളിയിക്കാമെന്ന് വീരവാദം മുഴക്കുകയും ചെയ്ത താങ്കൾക്ക് അതിന്‌ മറുപടി പറയാനുള്ള ബാധ്യതയില്ലെന്നാണോ?"

1. സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയതയിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും അത് ഫൊസിലുകളും മറ്റ് ശാസ്ത്രീയ തെളിവുകളും വെച്ച് തെളിയിക്കാമെന്ന് വീരവാദം മുഴക്കുകയും ചെയ്ത വ്യക്തിയോട് സുശീല്‍ ചോദിക്കേണ്ടത്‌ ശാസ്ത്രീയമായ ആ തെളിവുകള്‍ ആയിരുന്നു. എന്നാല്‍ ഇവിടെ സുശീലിന്റെ ചോദ്യങ്ങള്‍ വ്യക്തമാക്കുന്നത് അത്തരം തെളിവുകള്‍ ലഭിച്ചു എന്നുതന്നെയാണ്. ആ തെളിവുകള്‍ അംഗീകരിക്കാത്ത ഒരു വ്യക്തി ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ യോഗ്യനാണോ?
സുശീലിന്റെ അബോധ മനസ് അത്തരം തെളിവുകള്‍ അംഗീകരിച്ചതിനാലാണ് ഇത്തരം ചോദ്യങ്ങള്‍ സുശീലില്‍ നിന്നും ഉയരുന്നത് എന്ന് ഞാന്‍ മനസിലാക്കുന്നു.

susheel said:
മറുപടി ഇല്ലെങ്കിൽ അത് പറയുന്നതാണല്ലൊ സർ മാന്യത. എന്തിനാണീ അവസരവാദ സമീപനം? സൃഷ്ടിവാദികൾക്ക് സൃഷ്ടി നടന്നത് എന്നാണെന്ന് അറിയിയില്ല എന്ന് സമ്മതിക്കാൻ നാണക്കേടാണല്ലേ.

2. ശാസ്ത്രത്തില്‍ ഇന്ന് ലഭ്യമായ അറിവ് വെച്ചാണ് ശ്രീ. ഹുസൈന്‍ ശാസ്ത്രീയ സൃഷ്ടി വാദം വിശദീകരിച്ചത്‌. അതിനു വേണ്ടി മനുഷ്യന്‍റെ തലയോട്ടിയോ , ചിമ്പാന്‍സിയുടെ താടിയെല്ലോ ചേര്‍ത്ത് കൃത്രിമ ഫോസിലുകളെ ഹുസൈന്‍ നിര്‍മിച്ചിട്ടില്ല. നാണിക്കേണ്ടത് ഇത്തരം കൃത്രിമ ഫോസിലുകള്‍ കെട്ടിയുണ്ടാക്കിയ "പരിണാമ/യുക്തി" വാദികളല്ലേ.

സുശീല്‍ കുമാര്‍ പി പി said...

Seek truth said..

"1. സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയതയിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും അത് ഫൊസിലുകളും മറ്റ് ശാസ്ത്രീയ തെളിവുകളും വെച്ച് തെളിയിക്കാമെന്ന് വീരവാദം മുഴക്കുകയും ചെയ്ത വ്യക്തിയോട് സുശീല്‍ ചോദിക്കേണ്ടത്‌ ശാസ്ത്രീയമായ ആ തെളിവുകള്‍ ആയിരുന്നു. എന്നാല്‍ ഇവിടെ സുശീലിന്റെ ചോദ്യങ്ങള്‍ വ്യക്തമാക്കുന്നത് അത്തരം തെളിവുകള്‍ ലഭിച്ചു എന്നുതന്നെയാണ്. ആ തെളിവുകള്‍ അംഗീകരിക്കാത്ത ഒരു വ്യക്തി ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ യോഗ്യനാണോ?
സുശീലിന്റെ അബോധ മനസ് അത്തരം തെളിവുകള്‍ അംഗീകരിച്ചതിനാലാണ് ഇത്തരം ചോദ്യങ്ങള്‍ സുശീലില്‍ നിന്നും ഉയരുന്നത് എന്ന് ഞാന്‍ മനസിലാക്കുന്നു."

>>>> എങ്കിൽ ലഭിച്ച തെളിവുവെച്ച് താങ്കൾ പറയൂ:- എത്ര കാലം കൊണ്ടാണ്‌ സൃഷ്ടി നടന്നത്? ഉത്തരമില്ലെങ്കിൽ, താങ്കൾക്ക് ശാസ്ത്രീയ തെളിവുകൾ മാത്രമല്ല, താങ്കളുടെ ദൈവത്തിലും വിശ്വാസവുമില്ല എന്ന് കരുതിക്കോട്ടെ..

സുശീല്‍ കുമാര്‍ പി പി said...

സീക്ക് ട്രൂത്ത്, താങ്കൾ പറയൂ.. ആ ശാസ്ത്രിയമായ തെളിവു പ്രകാരം മനുഷ്യനെ സൃഷ്ടിച്ചത് എന്നാണ്‌? താങ്കൾക്കറിയില്ലെങ്കിൽ ആചാര്യനായ ഹുസ്സൈനോട് ചോദിക്കൂ. പറഞ്ഞുതരൂ.. ഇതൊരു വെല്ലുവിളിയാണ്‌. താങ്കളുടെ മത്രഗ്രന്ഥത്തോടുള്ള വെല്ലുവിളി. ഉത്തരം തരൂ...

Seek Truth said...

susheel said:
"എങ്കിൽ ലഭിച്ച തെളിവുവെച്ച് താങ്കൾ പറയൂ:- എത്ര കാലം കൊണ്ടാണ്‌ സൃഷ്ടി നടന്നത്? ഉത്തരമില്ലെങ്കിൽ, താങ്കൾക്ക് ശാസ്ത്രീയ തെളിവുകൾ മാത്രമല്ല, താങ്കളുടെ ദൈവത്തിലും വിശ്വാസവുമില്ല എന്ന് കരുതിക്കോട്ടെ.."
..... ഇതൊരു വെല്ലുവിളിയാണ്‌. താങ്കളുടെ മത്രഗ്രന്ഥത്തോടുള്ള വെല്ലുവിളി. ഉത്തരം തരൂ..."

=സുശീല്‍ എന്ന താങ്കള്‍ ഈ ഭൂമിയില്‍ സൃഷ്ടിക്കപെട്ടിട്ടുണ്ട് എന്ന് വിശ്വസിക്കാന്‍ താങ്കളുടെ ജനന തിയതിയോ , അല്ലെങ്കില്‍ താങ്കളുടെ പിതാവിന്‍റെ, പിതാവിന്‍റെ, .... ജനന തിയതികളോ അറിയേണ്ട കാര്യം എനിക്കില്ല.
ഫോസിലുകള്‍ പരിണാമത്തിന്റെ യാതൊരു ലാഞ്ചനപോലും കാണിക്കുന്നില്ല എന്നും മറിച്ച് സൃഷ്ടി വാദമാണ് തെളിയിക്കുന്നത് എന്നും താങ്കളുടെ ചോദ്യങ്ങള്‍ തന്നെ തെളിയിക്കുന്നു. ഉശിരുണ്ടെങ്കില്‍ ഹുസൈന്‍ ഉന്നയിച്ച തെളിവുകള്‍ കണ്ടിക്കുക.

Anonymous said...


അതിനു വേണ്ടി മനുഷ്യന്‍റെ തലയോട്ടിയോ , ചിമ്പാന്‍സിയുടെ താടിയെല്ലോ ചേര്‍ത്ത് കൃത്രിമ ഫോസിലുകളെ ഹുസൈന്‍ നിര്‍മിച്ചിട്ടില്ല. നാണിക്കേണ്ടത് ഇത്തരം കൃത്രിമ ഫോസിലുകള്‍ കെട്ടിയുണ്ടാക്കിയ "പരിണാമ/യുക്തി" വാദികളല്ലേ.


അപ്പോള്‍ അതും സംഭവിച്ചോ ?

യുക്തിവാദികളുടെ മറുപടി പ്രതീക്ഷിക്കുന്നു.

kaalidaasan said...

>>>>>ഫോസിലുകള്‍ പരിണാമത്തിന്റെ യാതൊരു ലാഞ്ചനപോലും കാണിക്കുന്നില്ല എന്നും മറിച്ച് സൃഷ്ടി വാദമാണ് തെളിയിക്കുന്നത് എന്നും താങ്കളുടെ ചോദ്യങ്ങള്‍ തന്നെ തെളിയിക്കുന്നു. ഉശിരുണ്ടെങ്കില്‍ ഹുസൈന്‍ ഉന്നയിച്ച തെളിവുകള്‍ കണ്ടിക്കുക.<<<<<സുശീലിനു കാര്യം പിടികിട്ടിയില്ലേ. ഹുസൈന്‍ കളരിയില്‍ പഠിച്ച് പരൂക്ഷ പാസായ വിദ്വാനാണ്.

താങ്കളുടെ ചോദ്യങ്ങളില്‍ നിന്നു തന്നെ സൃഷ്ടി വാദം ശരിയാണെന്ന് ഈ വിദ്വാന്‍ തെളിയിച്ചിരിക്കുന്നു.

ഹുസൈനിത് നേരത്തേ തെളിയിച്ചിട്ടുണ്ട്.പരിണാമവാദികളായ കാള്‍ പോപ്പറുടെയും, റോജര്‍ ലെവിന്റെയും, മൈക്കള്‍ ഡെന്റന്റെയും, യൂജീന്‍ കൂനിന്റെയും   ചില പരാമര്‍ശങ്ങളില്‍ നിന്ന്, പരിണാമം തെറ്റാണെന്നും സൃഷ്ടി വാദമാണു ശരി എന്നും അദ്ദേഹം 25 വര്‍ഷം ഗവേഷണം നടത്തി തെളിയിച്ചില്ലേ. ആന പോകുന്ന വഴിയിലേ ആനപ്പിണ്ഡം കാണൂ.

എത്ര കാലം കൊണ്ടാണ്‌ സൃഷ്ടി നടന്നത്, എന്നു ചോദിച്ചപ്പോള്‍ ഹുസൈന്‍ നാലു കാലും പറിച്ചോടി. പിന്നല്ലേ ശിഷ്യന്‍മാര്‍.

അപ്പോള്‍ പിന്നെ പതിനെട്ടാമത്തെ അടവങ്ങെടുക്കും. ഉശിരുണ്ടെങ്കില്‍ ഹുസൈന്‍ ഉന്നയിച്ച തെളിവുകള്‍ കണ്ടിക്കുക!. എപ്പടി?

പുലി പോലെ വരുന്ന ജന്മങ്ങളൊക്കെ ഇത്രയൊക്കെയേ ഉള്ളു. വലിയ സൃഷ്ടിവാദികളാണെന്ന് ഭാവിക്കും. അന്ധമായി വിശ്വസിക്കും. പക്ഷെ എന്നാണു സൃഷ്ടി നടന്നതെന്നോ എത്ര കാലം കൊണ്ടാണു നടന്നതെന്നോ ചോദിച്ചാല്‍, വാലും ചുരുട്ടി ഓടും.

Seek Truth said...

"എത്ര കാലം കൊണ്ടാണ്‌ സൃഷ്ടി നടന്നത്, എന്നു ചോദിച്ചപ്പോള്‍ ഹുസൈന്‍ നാലു കാലും പറിച്ചോടി. പിന്നല്ലേ ശിഷ്യന്‍മാര്‍."
....
"പക്ഷെ എന്നാണു സൃഷ്ടി നടന്നതെന്നോ എത്ര കാലം കൊണ്ടാണു നടന്നതെന്നോ ചോദിച്ചാല്‍, വാലും ചുരുട്ടി ഓടും."

= നാല് കാലും പിന്നെ വാലും ചുരുട്ടി ഓടാന്‍ ശാരീരികമായും മാനസികമായും യോഗ്യര്‍ മര്‍ക്കട മക്കളായ യുക്തിവാദികള്‍ തന്നെയല്ലേ .....

kaalidaasan said...

>>>>നാല് കാലും പിന്നെ വാലും ചുരുട്ടി ഓടാന്‍ ശാരീരികമായും മാനസികമായും യോഗ്യര്‍ മര്‍ക്കട മക്കളായ യുക്തിവാദികള്‍ തന്നെയല്ലേ <<<<<

താങ്കള്‍ മര്‍ക്കട മക്കളില്‍ പെട്ടവനല്ലെങ്കില്‍ ഉത്തരം പറയൂ. എന്നാണു സൃഷ്ടി നടന്നത്? എന്ത്ര കാലം അത് നടന്നു.

താങ്കളുടെ ഗുരു പറഞ്ഞത് ഇതിനൊക്കെ clear timelines ഉണ്ടെന്നായിരുന്നു. പക്ഷെ അത് എവിടെ ചോദിച്ചപ്പോഴേക്കും മര്‍ക്കട സ്വഭാവം കാണിച്ചു. താങ്കളോട് ചോദിച്ചപ്പോള്‍ താങ്കളുമത് കാണിക്കുന്നു.

സത്യം അന്വേഷിക്കുന്നു എന്ന് നെറ്റിയില്‍ ഒട്ടിച്ചു വച്ചാല്‍ മാത്രം പോരാ. ചില സത്യങ്ങളെ നേരിടാനുള്ള തന്റേടം കൂടി വേണം.

Seek Truth said...

"താങ്കള്‍ മര്‍ക്കട മക്കളില്‍ പെട്ടവനല്ലെങ്കില്‍ ഉത്തരം പറയൂ. എന്നാണു സൃഷ്ടി നടന്നത്? എന്ത്ര കാലം അത് നടന്നു."
=കാളിദാസനും സൃഷ്ടി വാദം അംഗീകരിച്ചു. Well Done!! Well Done!!
സുശീലിന്റെ ഒരു കമന്റാണ് ഓര്‍മയില്‍ വരുന്നത് :
"എവറസ്റ്റ് പർവ്വതം തന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്"
സുശീലിനു നല്‍കിയ മറുപടി തന്നെ കാണുക.

kaalidaasan said...

>>>>>"താങ്കള്‍ മര്‍ക്കട മക്കളില്‍ പെട്ടവനല്ലെങ്കില്‍ ഉത്തരം പറയൂ. എന്നാണു സൃഷ്ടി നടന്നത്? എന്ത്ര കാലം അത് നടന്നു."
=കാളിദാസനും സൃഷ്ടി വാദം അംഗീകരിച്ചു. Well Done!! Well Done!!<<<<<<


കുറച്ചു കാലം ഹുസൈന്റെ ചെരുപ്പു നക്കി നടന്നതു കൊണ്ട് ഗുണമുണ്ട്. ഹുസൈനേപ്പോലെ അവകാശവാദം നടത്താന്‍ പഠിച്ചു.

ഹുസൈന്‍ ചെയ്യുന്നതുമിതു തന്നെ. ഡാര്‍വിന്റെയും, പോപ്പറുടെയും, ലെവിന്റെയും,കൂനിന്റെയും,ഗോള്‍ഡിന്റെയും ഒക്കെ പുസ്തകങ്ങളില്‍ നിന്നും തനിക്ക് മനസിലാക്കാന്‍ പറ്റാത്ത വാചകങ്ങളൊക്കെ പരിണാമത്തിനെതിരെ എന്നു ദുര്‍വ്യാഖ്യാനിക്കുന്നു. താങ്കളും അതു തന്നെ ചെയ്യുന്നു.

"കാളിദാസന്‍ സൃഷ്ടി വാദം അംഗീകരിച്ച" സ്ഥിതിക്ക് ഇനി താങ്കള്‍ക്കൊക്കെ മനസമാധാനം കിട്ടുമെന്നു വിശ്വസിക്കട്ടേ. അപ്പോള്‍ ഇനി ബാക്കിയുള്ളവരേക്കൂടി സൃഷ്ടി വാദം അംഗീകരിപ്പിച്ചില്ലെങ്കില്‍ ആകെ കുടുങ്ങുമല്ലോ.

സുശീല്‍ കുമാര്‍ പി പി said...

Seek truth said:-
"കാളിദാസനും സൃഷ്ടി വാദം അംഗീകരിച്ചു. Well Done!! Well Done!!
സുശീലിന്റെ ഒരു കമന്റാണ് ഓര്‍മയില്‍ വരുന്നത് :
"എവറസ്റ്റ് പർവ്വതം തന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്"

>>>സീക്കുട്രൂത്തേ,

ആടിനെ പിടിച്ച്‌ പട്ടിയാക്കല്ലേ...

Anonymous said...


നാണിക്കേണ്ടത് ഇത്തരം കൃത്രിമ ഫോസിലുകള്‍ കെട്ടിയുണ്ടാക്കിയ "പരിണാമ/യുക്തി" വാദികളല്ലേ.


? ഇത്തരം ഗുരുതരമായ കാര്യങ്ങള്‍ ഉന്നയിച്ചിട്ടും ഒരു യുക്തിവാദി സുഹൃത്തും എന്താ പ്രതികരിക്കാത്തത് ?

സുശീല്‍ കുമാര്‍ പി പി said...

യുക്തിവാദി-പരിണാമവാദി സുഹൃത്തുക്കൾ ഒക്കെ മുമ്പേ പ്രതികരിച്ചുകഴിഞ്ഞതാണ്‌. മുഹമ്മദാക്ക ആദ്യമായി കേൾക്കുന്നതിന്റെ കുഴപ്പമാണ്‌.

Anonymous said...

ആദ്യമായി കേൾക്കുന്നതിന്റെ കുഴപ്പമായിരിക്കാം. ആ പ്രതികരണങ്ങളുടെ ലിങ്ക് തന്നാലും മതി.

«Oldest ‹Older   201 – 272 of 272   Newer› Newest»