1.കത്തുന്ന മെഴുകുതിരിയും, വെള്ളത്തിലിട്ട സോഡിയവും പിന്നെ വെള്ളത്തിലായ വാദങ്ങളും.
മെഴുകുതിരി കത്തുമ്പോൾ ദ്രവ്യം ഊർജമായി മാറുമോ? സാധാരണ രാസപ്രവർത്തനത്തിൽ ദ്രവ്യ-ഊർജമാറ്റം സംഭവിക്കാമോ? ഇലക്ട്രോൺ കൈമാറ്റവും ഇലക്ട്രോൺ ശോഷണവും ഒന്നുതന്നെയാണോ?
സുശീല്‍കുമാർ വിഢ്ഠിത്തരം പറഞ്ഞിരിക്കുന്നു; ആറാം ക്ലാസ് ശാസ്ത്രജ്ഞാനവുമായി ഗോദയിലേക്കിറങ്ങിയിരിക്കുന്നു എന്നെല്ലാം പലവട്ടം ആക്ഷേപിച്ച് ശ്രീ. എൻ എം ഹുസ്സൈനും കൂട്ടാളികളും ഗ്വാ ഗ്വാ വിളിച്ചു അരങ്ങുവാണിരുന്നത് വായനക്കാർ മറന്നിരിക്കില്ലല്ലോ. ഇസ്ലാമിക് റേഡിയോയിലെ അഭിമുഖത്തിൽ വരെ അദ്ദേഹം ഇത് ആവർത്തിച്ചു.
അതിന് ഹുസ്സൈന്റെ ബ്ലോഗിൽ ഞാൻ നല്കിയ മറുപടി ഇതായിരുന്നു:
1. ദ്രവ്യ-ഊർജ രൂപമാറ്റം ഒരു പ്രാപഞ്ചികപ്രതിഭാസമാണ്. ഈ പ്രപഞ്ചത്തിൽ ദ്രവ്യവും ഊർജവും ളിച്ചുകളി നടത്തിക്കൊണ്ടിരിക്കുകയാണ്.
2. ഇതിന് ഏറ്റവും മികച്ച ഉദാഹരണം ന്യൂക്ലിയർ റിയാക്ഷൻ തന്നെയാണ്. എന്നാൽ ലളിതമായ ഉദാഹരണമെന്ന നിലയിൽ ഞാൻ മെഴുകുതിരി കത്തുന്ന ഉദാഹരണം എടുത്ത് അവതരിപ്പിച്ചിരുന്നു.
രാസപ്രവർത്തനത്തിൽ ഊർജം സ്വതന്ത്രമാക്കപ്പെടുകയാണ് ചെയ്യുന്നതെന്നും ന്യൂക്ലിയർ റിയാക്ഷനിൽ മാത്രമാണ് ദ്രവ്യ-ഊർജ മാറ്റം സംഭവിക്കുന്നതെന്നും ശ്രീ. ഹുസൈൻ ആവർത്തിച്ചു. അദ്ദേഹത്തിന്റെ അനുയായികൾ ഇതിന്റെ പേരിൽ 'സുശീലിയൻ തിയറി' എന്നെല്ലാം ആക്രോശങ്ങൾ നടത്തി. ഹുസ്സൈൻ ഇങ്ങനെ എഴുതി:
“ന്യൂക്ലിയര്‍ റിയാക്ഷനില്‍ മാത്രമാണ് ദ്രവ്യം ഊര്‍ജമായി മാറുന്നത്. സാധാരണ രാസപ്രവര്‍ത്തനങ്ങളില്‍ ഇതു സംഭവിക്കുന്നില്ല. അവയില്‍ പങ്കെടുക്കുന്ന മൊത്തം തന്മാത്രകളുടെ പിണ്ഡം മൊത്തം ഉല്‍പ്പന്നങ്ങളുടെ പിണ്ഡത്തിനു തുല്യമായിരിക്കും. അതായത് ദ്രവ്യനഷ്ടം സംഭവിക്കുന്നില്ല എന്നര്‍ത്ഥം. കെമിക്കല്‍ ബോണ്ടുകളിലെ ഊര്‍ജം സ്വതന്ത്രമാക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്(സംശയമുണ്ടെങ്കില്‍ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയോടു ചോദിക്കു). ”
എന്റെ മറുപടി:
"കെമിക്കൽ ബോണ്ടുകളിലെ ഊർജം സ്വതന്ത്രമക്കപ്പെടുന്നതോടൊപ്പം പരിമിതമായ രീതിയിലെങ്കിലും ദ്രവ്യ-ഊർജ മാറ്റം ഈ രാസപ്രവർത്തനത്തിലും നടക്കുന്നുണ്ട്. ഇലക്ട്രോണ്‍ നഷ്ടം കെമിക്കല്‍ ബോണ്ടിങ്ങില്‍ സംഭവിക്കുകയില്ല എന്ന് തെളിയിക്കാന്‍ ഹുസ്സൈനാകുമോ? ക്വാണ്ടം ബലതന്ത്രമനുസരിച്ച് ഇലക്ട്രോണ്‍ ശോഷണം സജീവമായ സാധ്യതയാണ്. എത്രത്തോളം അവഗണനീയമാണെങ്കിലും ഇലക്ട്രോണ്‍ ഫോട്ടൊണുകള്‍ ആയി മാറുമ്പോള്‍ അത് സംഭവിക്കുന്നുണ്ട്. ഇല്ലെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു"
ഹുസ്സൈന്റെ മറുപടി:
1. മെഴുകുതിരി കത്തുമ്പോള്‍ ദ്രവ്യം ഉര്‍ജ്ജമായി മാറുന്നില്ല . കത്തികഴിയുമ്പോഴും ദ്രവ്യത്തിന്റെ അളവ് കുറയുന്നില്ല. ദ്രവ്യം ഊര്‍ജ്ജമായി മാറുന്നത് ന്യൂക്ളിയാര്‍ റിയാക്ഷനില്‍ മാത്രമാണ്. പ്രതിപ്രവര്‍ത്തനത്തില്‍ ഇലക്ട്രോണ്‍ ട്രാന്‍സ്ഫര്‍ നടക്കണമെന്നില്ല, ഓക്സിഡേഷന് നമ്പറിലെ മാറ്റമുണ്ടാകുന്നുള്ളു . ഒാക്സിഡേഷന്‍ നമ്പറില്‍ മാറ്റമുണ്ടാകുന്നതും ഐന്‍സ്റൈന്റെ ദ്രവ്യ- ഊര്‍ജ്ജ മാറ്റവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് എന്റെ ധാരണ .അതുകൊണ്ടാണ് മെഴുകുതിരി കത്തുന്നത് രാസപ്രവര്‍ത്തനമാണെന്നും അതില്‍ ദ്രവ്യം ഊര്‍ജ്ജമായി മാറുന്നില്ലെന്നും ന്യൂക്ളിയാര്‍ റിയാക്ഷനില്‍ മാത്രമാണ് ദാരവ്യം ഊര്‍ജ്ജമായി മാറുന്നതെന്നും എഴുതിയത് .
“ഇലക്ട്രോണ്‍ നഷ്ടം കെമിക്കല്‍ ബോണ്ടിങ്ങില്‍ സംഭവിക്കുകയില്ല എന്ന് തെളിയിക്കാന്‍ ഹുസൈനാകുമോ ? ”എന്ന് സുശീല്‍ക്കുമാര്‍ ചോദിക്കുന്നു. ഇലക്ട്രോണ്‍ നഷ്ടം സംഭവിക്കാതെ ഓക്സിഡേഷന് തന്നെ നടക്കില്ലല്ലോ സുശീലേ. പക്ഷേ , ഇലക്ട്രോണ്‍ ഊര്‍ജ്ജമായി മാറുന്നില്ല എന്നതല്ലേ ശ്രദ്ധിക്കേണ്ടത് . ക്വാണ്ടംബലതന്തമനുസരിച്ച് ഇലക്ട്രോണ്‍ ശോഷണം സജീവമായ സാധ്യതയാണ് എന്ന് സുശീല്‍ കുമാര്‍ എഴുതിയതും ശരി തന്നെ . പക്ഷേ ഇതൊന്നും മെഴുകുതിരി കത്തുമ്പോള്‍ നടക്കുന്നതല്ല എന്നാണ് എന്റെ ധാരണ. അബദ്ധമാണെങ്കില്‍ ആര്‍ക്കും ചൂണ്ടിക്കാട്ടാം .
രാസപ്രവർത്തനത്തിൽ ഒരിക്കലും ദ്രവ്യം ഊർജമായി മാറുന്നില്ല എന്നുതന്നെയാണ് ശ്രീ. ഹുസ്സൈൻ എഴുതിയത്. ദ്രവ്യമായ ഇലക്സ്ട്രോൺ ഊർജരൂപമായ ഫോട്ടോൺ ആയി മാറുമ്പോൾ പിന്നെ എന്താണ് സംഭവിക്കുന്നത്?
ഇനിയുള്ളത് വെള്ളത്തിലിട്ട സോഡിയമാണ്. ഇതിന് ശ്രീ. ഹുസ്സൈൻ എഴുതിയ മറുപടിയാണ് രസകരം. സോഡിയം വെള്ളത്തിലിടുമ്പോഴല്ലേ ചലിക്കുന്നുള്ളു? അത് സ്വയം ചലനശേഷിയില്ലെന്നതിന് തെളിവല്ലേ എന്ന്.
ഇരുമ്പ് വെള്ളത്തിലിടുമ്പോൾ ചലിക്കുന്നില്ല, എന്നാൽ സോഡിയം ചലിക്കുന്നു? ഇതെന്താണ് കാണിക്കുന്നത്? സോഡിയവും ജലവും പ്രവർത്തിക്കുമ്പോൾ രാസപ്രവർത്തനം നടക്കുന്നുവെന്നും ഇത് സോഡിയത്തെ ചലിപ്പിക്കുന്നു എന്നുമല്ലേ? ഇവിടെ സോഡിയത്തെ ചലിപ്പിക്കുന്നത് "പദാർത്ഥബാഹ്യമായ" ഒരു “ശക്തി”യുമല്ല എന്ന എന്റെ വാദം ഇപ്പൊഴും സുരക്ഷിതമാണ്.
ഹുസ്സൈൻ പറയുന്നു:
പ്രിയ സുശീലേ,
1. ദ്രവ്യം ഊര്‍ജ്ജമായി മാറുന്നത് ന്യൂക്ളിയര്‍ റിയാക്ഷനിലാണ് എന്നതിനോട് താങ്കളും യോജിക്കുന്നു. നന്ദി.
2. രാസപ്രവര്‍ത്തനത്തില്‍ ഇലക്ട്രോണ്‍ ഊര്‍ജ്ജമായി മാറുന്നില്ല. മാറുന്നുവെന്ന തന്റെ അറിവ് തെറ്റായാലും എന്റെ അടിസ്ഥാനവാദവും ദുര്‍ബലമാകുന്നില്ല എന്ന് സുശീല്‍കുമാര്‍ എഴുതുന്നു. ഈ പ്രപഞ്ചത്തില്‍ പുതുതായി സ്യഷ്ടിയൊന്നും നടക്കുന്നില്ല എന്നാണ് ആ അടിസ്ഥാനവാദം എന്ന് സുശീല്‍ കുമാര്‍. പ്രപഞ്ചത്തില്‍ സ്യഷ്ടി നടന്നു കഴിഞ്ഞെന്നും ഇപ്പോള്‍ സ്ഥിതിയും ഭാവിയില്‍ സംഹാരവും ആണുണ്ടാവുകയെന്നും സ്യഷ്ടിവാദികള് പറയുന്നത് സുശീല്‍ ശ്രദ്ധിച്ചില്ലേ? പുതുതായി സ്യഷ്ടിയൊന്നും നടക്കുന്നില്ല എന്നു തന്നെയാണ് എന്റേയും വാദം. താങ്കളും ആ വാദക്കാരനാണെന്നതില് സന്തോഷം.
3. സോഡിയത്തിനോ ജലത്തിനോ സ്വയം ചലനശേഷിയില്ല എന്നാണ് എന്റെ വാദം. ഇതിനെ താങ്കള്‍ ഖണ്ഡിച്ചിട്ടില്ല.
4. സ്യഷ്ടി - സംവിധാനം ദൈവത്തിന്റെ കഴിവാണ്. ആദ്യം Creation പിന്നെ Design എന്ന സങ്കല്‍പ്പം അത്യധികം സങ്കീര്‍ണ്ണമായ പ്രപഞ്ചം യാദ്യശ്ചികമായി ഉണ്ടായി എന്ന് വിശ്വസിക്കുന്ന നിരീശ്വരവാദത്തേക്കാള്‍ എന്തുകൊണ്ടും യുക്തി ഭദ്രമാണ്.
5. ഇലക്്ട്രോണ്‍ ലോസ്, ഇലക്ട്രോണ്‍ ഗെയ്ന്‍ എന്നിങ്ങനെയാണ് പൊതുവേ പറയാറെങ്കിലും അതു സുക്ഷമമല്ലെന്നും increase in oxidation number, decrease in oxidation number എന്നിങ്ങനെയാണ് നിര്വ്വചിക്കേണ്ടതെന്നുമാണ് പുതിയ അനുമാനം
ഈ പ്രപഞ്ചത്തിൽ പുതുതായി ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല എന്ന എന്റ വാദത്തെ അദ്ദേഹം വിദഗ്ദമായി വളച്ചോടിച്ച് (വെടക്കാക്കി തനിക്കാക്കുക എന്ന് മലയാളത്തിൽ പറയും)തനിക്കനുകൂലമാക്കാൻ ശ്രമിച്ചിരിക്കുന്നു. പ്രപഞ്ചമുണ്ടായ ശേഷം ഇവിടെ ദ്രവ്യവും ഊർജവും പരസ്പരം രൂപമാറ്റം സംഭവിക്കുകയല്ലാതെ പുതിയതായി ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല എന്നാണ് എന്റ വാദം. എന്നാൽ പ്രപഞ്ചോല്പത്തികുശേഷം ദൈവം പുതുതായി സൃഷ്ടി നടത്തി എന്നതാണ് സൃഷ്ടിവാദം. ഇത് പ്രപഞ്ചനിയമത്തിനെതിരാണ്. ഈ പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെ മറ്റൊരു രൂപം മാത്രമാണ് ഈ ജൈവലോകം. അതിന് പുതുതായി ഒരു സൃഷ്ടിയുടെ ആവശ്യമില്ല.
മഹാവിസ്ഫോടനത്തിൽ സ്വയം ചലനശേഷിയില്ലാത്ത “പ്രപഞ്ചത്തെ പ്രപഞ്ചാതീത ശക്തി” തള്ളിയതാണ് അതിന്റെ ഇന്നത്തെ ചലനമെന്നും ആ ചലനം അനുനിമിഷം കുറഞ്ഞുകൊണ്ടിരിക്കുയാണെന്നുമാണ് ശ്രീ. ഹുസ്സൈന്റെ വാദത്തിന്റെ കാതൽ; പുതിയ പുസ്തകത്തിന്റെയും. എങ്കിൽ ആ പ്രപഞ്ചാതീതശക്തിയെന്തേ ആദ്യതള്ളലും കഴിഞ്ഞ് വിശ്രമിക്കുകയാണോ ഇപ്പോഴുമെന്തേ തള്ളാത്തതെന്നും ഞാൻ ചോദിച്ചിരുന്നു.(എന്റ്രോപ്പി ചർച്ച നടക്കട്ടെ) തള്ളൽകാരൻ തള്ളുനിറുത്തിയോ എന്നാണെന്റെ ചോദ്യം. പ്രപഞ്ചസൃഷ്ടിക്കുശേഷം പ്രപഞ്ചാതീതശക്തി പ്രപഞ്ചത്തിൽ ഇടപെട്ടിട്ടില്ലെന്നാകണം ശ്രീ. ഹുസ്സൈന്റെ വാദം. അത് നാഴികയ്ക്ക് നാല്പതുവട്ടം ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന മതവാദികൾ സമ്മതിക്കുമോ?
2. എവർസ്റ്റ് പർവ്വതവും ഡ്രാഗൻഫ്ലൈയുടെ ചിറകുകളും
ഡ്രാഗൺ ഫ്ലൈയുടെ ചിറകുകളെക്കുറിച്ചാണ് ശ്രീ ഹുസ്സൈന്റെ പുതിയ പോസ്റ്റ്. അദ്ദേഹം പറയുന്നു:
ഡ്രാഗണ്‍ ഫ്ലൈയുടെ പരിണാമത്തിലേക്കു വരാം. ഡ്രാഗണ്‍ ഫ്ളൈ “നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ്” എന്നു പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു എന്നാണ് ഗ്രന്ഥകാരന് എഴുതിയത്. എങ്ങനെയാണ് ഇതു സ്ഥാപിച്ചതെന്ന് അദ്ദേഹം ഒരു വരിയിലൂടെ പോലും വ്യക്തമാക്കിയിട്ടില്ല."
ദൈവവിഭാന്തി പരിണാമത്തെ വിശദമായി പ്രതിപാദിക്കുന്ന വിഷയമല്ല; മറിച്ച് അത് ദൈവസങ്കല്പങ്ങളിലെ വിരോധാഭാസങ്ങളെയും വിഭ്രാന്തിയെയും കുറിച്ച് സംസാരിക്കുന്ന നാസ്തികഗ്രന്ഥമാണല്ലോ? അതുകൊണ്ടാണല്ലോ തന്റെ ഖണ്ഡന പുസ്തകത്തിന് "നവനാസ്തികത- ഡോക്കിൻസിന്റെ വിഭ്രാന്തികൾ" എന്ന് പേരിട്ടത്. ഗോഡ് ഡെല്യൂഷനിലും നാസ്തികനായ ദൈവത്തിലും ഗ്രന്ഥകാരന്മാർ സാന്ദർഭികമായി പരിണാമവാദം പരിശോധിക്കുന്നുവെന്നേയുള്ളു;മറിച്ച് ഓരോ ജീവിയുടെയും പരിണാമത്തെ പ്രത്യേകമായി പരിശോദിക്കുന്നില്ലെന്നിരിക്കെ ഡ്രാഗൺഫ്ലൈയുടെ കാര്യം മാത്രം പരിശോധിക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ.
ഇനി മറ്റൊരു വിഷയത്തിലേക്ക് വരാം. ഡ്രാഗൺ ഫ്ലൈയുടെ ചിറകിന്റെ പരിണാമം ചർച്ചചെയ്യേണ്ടാതാരാണ്. ശ്രീ. ഹുസ്സൈനെപ്പോലുള്ള ഒരു സൃഷ്ടിവാദിക്ക് അക്കാര്യം ചർച്ചചെയ്യാൻ അർഹതയുണ്ടോ? ഹുസ്സൈന്റെ മുൻ നിലപാടുകൾ തന്നെ പരിശോധിക്കാം.
ഈ സംവാദത്തിന്റെ തുടക്കത്തിൽ ഞാൻ ഒരു സുപ്രധാന ചോദ്യം ചോദിച്ചിരുന്നു. ശ്രീ. ഹുസ്സൈൻ അവതരിപ്പിക്കുന്ന ദൈയം ഏതാണ്? ഈ പ്രപഞ്ചത്തിന് കാരാക്കാരനെന്ന് അദ്ദേഹം പറയുന്ന അമൂർത്തദൈവം ഖുർ ആനിലെ വ്യക്തിദൈവം തന്നെയാണോ? ഈ ചോദ്യത്തോട് ശ്രീ ഹുസ്സൈന്റെ പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നല്ലോ.
2. എവർസ്റ്റ് പർവ്വതവും ഡ്രാഗൻഫ്ലൈയുടെ ചിറകുകളും
ഡ്രാഗൺ ഫ്ലൈയുടെ ചിറകുകളെക്കുറിച്ചാണ് ശ്രീ ഹുസ്സൈന്റെ പുതിയ പോസ്റ്റ്. അദ്ദേഹം പറയുന്നു:
ഡ്രാഗണ്‍ ഫ്ലൈയുടെ പരിണാമത്തിലേക്കു വരാം. ഡ്രാഗണ്‍ ഫ്ളൈ “നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ്” എന്നു പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു എന്നാണ് ഗ്രന്ഥകാരന് എഴുതിയത്. എങ്ങനെയാണ് ഇതു സ്ഥാപിച്ചതെന്ന് അദ്ദേഹം ഒരു വരിയിലൂടെ പോലും വ്യക്തമാക്കിയിട്ടില്ല."
ദൈവവിഭാന്തി പരിണാമത്തെ വിശദമായി പ്രതിപാദിക്കുന്ന വിഷയമല്ല; മറിച്ച് അത് ദൈവസങ്കല്പങ്ങളിലെ വിരോധാഭാസങ്ങളെയും വിഭ്രാന്തിയെയും കുറിച്ച് സംസാരിക്കുന്ന നാസ്തികഗ്രന്ഥമാണല്ലോ? അതുകൊണ്ടാണല്ലോ തന്റെ ഖണ്ഡന പുസ്തകത്തിന് "നവനാസ്തികത- ഡോക്കിൻസിന്റെ വിഭ്രാന്തികൾ" എന്ന് പേരിട്ടത്. ഗോഡ് ഡെല്യൂഷനിലും നാസ്തികനായ ദൈവത്തിലും ഗ്രന്ഥകാരന്മാർ സാന്ദർഭികമായി പരിണാമവാദം പരിശോധിക്കുന്നുവെന്നേയുള്ളു;മറിച്ച് ഓരോ ജീവിയുടെയും പരിണാമത്തെ പ്രത്യേകമായി പരിശോദിക്കുന്നില്ലെന്നിരിക്കെ ഡ്രാഗൺഫ്ലൈയുടെ കാര്യം മാത്രം പരിശോധിക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ.
ഇനി മറ്റൊരു വിഷയത്തിലേക്ക് വരാം. ഡ്രാഗൺ ഫ്ലൈയുടെ ചിറകിന്റെ പരിണാമം ചർച്ചചെയ്യേണ്ടാതാരാണ്. ശ്രീ. ഹുസ്സൈനെപ്പോലുള്ള ഒരു സൃഷ്ടിവാദിക്ക് അക്കാര്യം ചർച്ചചെയ്യാൻ അർഹതയുണ്ടോ? ഹുസ്സൈന്റെ മുൻ നിലപാടുകൾ തന്നെ പരിശോധിക്കാം.
ഈ സംവാദത്തിന്റെ തുടക്കത്തിൽ ഞാൻ ഒരു സുപ്രധാന ചോദ്യം ചോദിച്ചിരുന്നു. ശ്രീ. ഹുസ്സൈൻ അവതരിപ്പിക്കുന്ന ദൈയം ഏതാണ്? ഈ പ്രപഞ്ചത്തിന് കാരാക്കാരനെന്ന് അദ്ദേഹം പറയുന്ന അമൂർത്തദൈവം ഖുർ ആനിലെ വ്യക്തിദൈവം തന്നെയാണോ? ഈ ചോദ്യത്തോട് ശ്രീ ഹുസ്സൈന്റെ പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നല്ലോ.
1. ഇത്തരം അന്വേഷണങ്ങള്‍ തല്ക്കാലം മതിയാക്കാം. “മറ്റൊരു ചോദ്യ”ത്തിലേക്കു കടക്കാം. ‘എന്‍ എം ഹുസൈനും കൂട്ടരും ശബരിമല അയ്യപ്പന്, മഹാവിഷ്ണു, ശിവന്, ബ്രഹ്മാവ്, പറശ്ശിനിക്കടവ് മുത്തപ്പന്,സായിബാബ തുടങ്ങിയ ദൈവങ്ങളില്‍ വിശ്വസിക്കാതെ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നതെന്തുകൊണ്ടെ‘ന്ന് നിരീശ്വരവാദിയായ സുശീല്‍കുമാര്‍ ചോദിക്കുന്നു. എന്റെ വിശദീകരണമിതാണ്. മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ നിരീശ്വരവാദികള്‍ക്കെന്താണു കാര്യം? (പൊന്നുരുക്കുന്നിടത്തു പുച്ചയ്ക്കെന്തു കാര്യം എന്ന ചൊല്ല് പ്രസക്തമാണിവിടെ).ഈ പ്രശ്നം പരിഹരിക്കാന്‍ നിങ്ങള്‍ എന്തിന് ആവേശഭരിതരാവണം?
ദൈവം തന്നെയില്ലെന്നു കരുതുന്നവര്‍ അതിന്റെ എണ്ണത്തെയും വണ്ണത്തെയും കുറിച്ച് അന്വേഷിക്കുന്നത് കാപട്യമല്ലേ? ദൈവം തന്നെ മിഥ്യയാണെന്നു കരുതുന്ന നിരീശ്വരവാദികള്‍ക്ക് ഇക്കാര്യത്തില്‍ ഒരു മധ്യസ്ഥന്റെ റോളുപോലും അധികപ്പറ്റാണെന്ന് ആര്‍ക്കാണറിയാത്തത്?
പ്രപഞ്ചത്തിനു നല്കാവുന്ന വ്യാഖ്യാനങ്ങളില്‍ ഈശ്വരവാദമാണോ നിരീശ്വരവാദമാണോ കൂടുതല്‍ യുക്തിപരവും ശാസ്ത്രീയവുമായത് എന്ന അന്വേഷണമാണ് ഈ ബ്ലോഗിലെ/എന്റെ ലേഖനത്തിലെ മുഖ്യവിഷയം. ദൈവത്തിന് കണ്ണുകളുണ്ടോ കാലുകളുണ്ടോ എന്നതല്ല. ദൈവം തന്നെയുണ്ടോ എന്നതാണ് ചര്‍ച്ചാവിഷയം. മതഗ്രന്ഥങ്ങളിലെ ആലങ്കാരികമായ പ്രയോഗങ്ങള്‍ അക്ഷരാര്‍ത്ഥത്തിലെടുത്ത് ദൈവത്തിന് കണ്ണുകളും കാതുകളും കൈകാലുകളുമുണ്ടെന്ന് ആരു സങ്കല്പ്പിച്ചാലും അബദ്ധമാണെന്ന് സാമാന്യബോധമെങ്കിലുമുള്ള ആര്‍ക്കും മനസ്സിലാകും
2.പ്രപഞ്ചത്തിനു നല്കാവുന്ന യുക്തിപരമായ വിശദീകരണം നാസ്തികവാദമാണോ ആസ്തികവാദമാണോ എന്നതാണ് ഈ ബ്ലോഗ് പോസ്റ്റുകളിലെ മുഖ്യ പ്രമേയം. ഓരോ ദൈവസങ്കല്പങ്ങളുടെയും വിശദാംശങ്ങള്‍ ഈ അന്വേഷണത്തില്‍ പരിശോധിക്കുന്നതിന് യാതൊരു പ്രസക്തിയുമില്ല. ദൈവ സങ്കല്‍പ്പങ്ങളുടെ താരതമ്യ പഠനം മറ്റൊരു വിഷയമാണ്.
3.പ്രപഞ്ചത്തിന് നല്കാവുന്ന യുക്തിപരമായ വിശദീകരണം ആസ്തികവാദമാണോ നാസ്തികവാദമാണോ എന്നു പരിശോധിക്കാന്‍ ദൈവം അല്ലാഹുവാണോ അയ്യപ്പനാണോ സായിബാബയാണോ എന്നു പരിശോധിക്കേണ്ടതില്ല എന്ന സാമാന്യവിവരം പോലും നിരീശ്വരവാദികളുടെ തലയില്‍ അടിച്ചുകയറ്റിയാലും കയറില്ലെങ്കില്‍ മറ്റുള്ളവര്‍ നിസ്സഹായരാണ്
4.“പ്രപഞ്ചത്തിന്റെ കാരണമെന്ന നിലയ്ക്ക് ദൈവത്തെ ഗ്രഹിക്കാനോ അംഗീകരിക്കാനോ മനസ്സോ മസ്തിഷ്ക്കമോ പാകപ്പെടാത്ത നിരീശ്വരവാദി ദൈവത്തിന്റെ ഗുണങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നത് അസംബന്ധമാണ്. എവറസ്റ്റ് പര്‍വതംതന്നെ ഇല്ലെന്ന് വാദിക്കുന്നയാള് അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്?”
ഡ്രഗൺ ഫ്ലൈയുടെ പരിണാമത്തിന്റെ ചർച്ചതുടങ്ങും മുമ്പ് ഒരു ന്യായമായ ചോദ്യത്തിന് ശ്രീ. ഹുസ്സൈനിൽനിന്ന് ഉത്തരം കിട്ടേണ്ടതുണ്ട്. ദൈവത്തെയും ദൈവവിഭ്രാന്തിയെയും കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ ആ ദൈവം ഏതാണെന്ന കാര്യം ചർച്ച ചെയ്യുന്നത് ദൈവമുണ്ടെന്ന്പോലും വിശ്വസിക്കാത്ത നിരീശ്വരവാദികളുടെ പണിയല്ലെന്നും അത് തങ്ങൾ വിശ്വാസികളുടെ ആഭ്യന്തരകാര്യമാണെന്നും തട്ടിവിട്ട് തടി രക്ഷിക്കാൻ ശ്രമിച്ചയാളാണല്ലോ ശ്രീ. ഹുസ്സൈൻ. എങ്കിൽ ഈ ജൈവലോകത്തിന് തൃപ്തികരമായ ഉത്തരം സൃഷ്ടിവാദമാണോ അതോ പരിണാമവാദമാണോ എന്ന ചർച്ചയിൽ ഡ്രാഗൺഫ്ലൈയുടെ ചിറകുംകൊണ്ട് വരുന്നതിന്റെ ന്യായമെന്താണ്? ദൈവത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചർച്ച വേറൊരു വിഷയമാണെങ്കിൽ പരിണാമത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചർച്ചയും വേറെ വിഷയമല്ലേ?
അത് പരിണാമവാദികളുടെ ആഭ്യന്തര കാര്യമല്ലേ? പരിണമവാദികൾക്കെന്താ, ആഭ്യന്തരകാര്യം പാടില്ലേ? ആദ്യം പരിണാമം ഉണ്ടെന്ന് സമ്മതിക്കുക. അതിനുശേഷം പരിണാമത്തിന്റെ വിശദാംശങ്ങൾ ചർച്ചചെയ്യുക.
അല്ലാതെ എവറസ്റ്റ് പർവ്വതം തന്നെ ഇല്ലെന്ന് വാദിക്കുന്നയാള് അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്?“
48 comments:
tracking
ഡ്രഗൺ ഫ്ലൈയുടെ പരിണാമത്തിന്റെ ചർച്ചതുടങ്ങും മുമ്പ് ഒരു ന്യായമായ ചോദ്യത്തിന് ശ്രീ. ഹുസ്സൈനിൽനിന്ന് ഉത്തരം കിട്ടേണ്ടതുണ്ട്. ദൈവത്തെയും ദൈവവിഭ്രാന്തിയെയും കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ ആ ദൈവം ഏതാണെന്ന കാര്യം ചർച്ച ചെയ്യുന്നത് ദൈവമുണ്ടെന്ന്പോലും വിശ്വസിക്കാത്ത നിരീശ്വരവാദികളുടെ പണിയല്ലെന്നും അത് തങ്ങൾ വിശ്വാസികളുടെ ആഭ്യന്തരകാര്യമാണെന്നും തട്ടിവിട്ട് തടി രക്ഷിക്കാൻ ശ്രമിച്ചയാളാണല്ലോ ശ്രീ. ഹുസ്സൈൻ. എങ്കിൽ ഈ ജൈവലോകത്തിന് തൃപ്തികരമായ ഉത്തരം സൃഷ്ടിവാദമാണോ അതോ പരിണാമവാദമാണോ എന്ന ചർച്ചയിൽ ഡ്രാഗൺഫ്ലൈയുടെ ചിറകുംകൊണ്ട് വരുന്നതിന്റെ ന്യായമെന്താണ്? ദൈവത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചർച്ച വേറൊരു വിഷയമാണെങ്കിൽ പരിണാമത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചർച്ചയും വേറെ വിഷയമല്ലേ?
അത് പരിണാമവാദികളുടെ ആഭ്യന്തര കാര്യമല്ലേ? പരിണമവാദികൾക്കെന്താ, ആഭ്യന്തരകാര്യം പാടില്ലേ? ആദ്യം പരിണാമം ഉണ്ടെന്ന് സമ്മതിക്കുക. അതിനുശേഷം പരിണാമത്തിന്റെ വിശദാംശങ്ങൾ ചർച്ചചെയ്യുക.
അല്ലാതെ എവറസ്റ്റ് പർവ്വതം തന്നെ ഇല്ലെന്ന് വാദിക്കുന്നയാള് അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്?“
സുശീല്‍,
ഇത് ഹുസൈന്റെ സ്ഥിരം അടവല്ലേ. അദ്ദേഹമെത്ര പ്രാവശ്യം ഗോള്‍ പോസ്റ്റ് മാറ്റി എന്നു നോക്കിയാലത് മനസിലാകും. ഒരേ കാര്യം തന്നെ വീണ്ടും പറയാനായി മാറി മാറി പോസ്റ്റിടുന്നു.
tracking
സുശീല്‍ കുമാര്‍ പി പി said...
"അല്ലാതെ എവറസ്റ്റ് പർവ്വതം തന്നെ ഇല്ലെന്ന് വാദിക്കുന്നയാള് അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്"
Seek Truth said...
= എവറസ്റ്റ് പർവ്വതം ഇല്ല എന്ന് വാദിക്കുന്നയാള്, അതിന്റെ ഉയരം വട്ടപൂജ്യമാണ് എന്ന് വസ്തുനിഷ്ടമായി തെളിയിച്ചാല്‍ അതില്ല എന്ന് തന്നെയല്ലെ സുശീലേ അര്‍ഥം.
സുശീല്‍ കുമാര്‍ പി പി said...
>>>>ശ്രീ. എൻ എം ഹുസ്സൈന്‍ ഇതൊരു നല്ല മറുപടിയാണ്. Seek Truth ന് അഭിനന്ദനങ്ങൾ.
Seek Truth said...
= അതെ, അസംബന്ധങ്ങളാണ് ഹുസൈനുള്ള മറുപടികള്‍. സുശീലും കൂട്ടരും മാസങ്ങളായി എഴുതികൂട്ടിയതെല്ലാം ഒന്നാംതരം അസംബന്ധങ്ങള്‍ തന്നെ !!!
February 28, 2011 6:52 AM സുശീലിന്റെ ചോദിച്ചു :
" ഈ ജൈവലോകത്തിന് തൃപ്തികരമായ ഉത്തരം സൃഷ്ടിവാദമാണോ അതോ പരിണാമവാദമാണോ എന്ന ചർച്ചയിൽ ഡ്രാഗൺഫ്ലൈയുടെ ചിറകുംകൊണ്ട് വരുന്നതിന്റെ ന്യായമെന്താണ്? "
February 28, 2011 10:43 PM ന് ശ്രീ ഹുസൈന് മറുപടി പറഞ്ഞു :
"ചര്‍ച്ചയില്‍ ഡ്രാഗണ്‍ ഫ്ലൈയുടെ ചിറകൊണ്ട് വരുന്നതിന്റെ ന്യായമെന്താണ് ? ”എന്നാണ് താങ്കളുടെ ചോദ്യം. ഞാനല്ലല്ലോ, താങ്കളുടെ വക്താവായ പ്രൊഫ: രവിചന്ദനല്ലേ ഈ ചര്‍ച്ചയില്‍ ഡ്രാഗണ്‍ ഫ്ലൈയുടെ ചിറക് കൊണ്ട് വന്നത് ? ഞാനതിനെ ഖണ്ഡിക്കുകയല്ലേ ചെയ്തത് ? അതിനാല്‍ ഡ്രാഗണ്‍ ഫ്ലൈയുടെ ചിറക് കൊണ്ട് വന്നത് ന്യായമല്ലെങ്കില്‍ അന്യായം ചെയ്തയാള്‍ പ്രൊഫ : രവിചന്ദനല്ലേ ? വിശദീകരണം അദ്ദേഹത്തോട് ആരായാവുന്നതാണ്. "
March 1, 2011 8:49 PM സുശീല്‍ വീണ്ടും എഴുതി:
"രവിചന്ദ്രൻ അക്കാര്യം ഡ്രാഗൺ ഫ്ലൈയുടെ ചിറക് കൊണ്ടുവന്നതിൽ യാതൊരപാകതയുമില്ല, അദ്ദേഹം അത് ചർച്ചചെയ്യേണ്ട വിഷയമല്ല എന്ന് പറഞ്ഞില്ലല്ലോ? "
= പ്രിയ യുക്തിവാദികളെ, മനുഷ്യനായാല്‍ ഇത്രമാത്രം അധ:പതിക്കരുത്.
Seek truth,
താങ്കൾക്ക് ചർച്ചയുടെ കാതൽ മനസ്സിലായിട്ടില്ല. ഹുസൈന് മനസ്സിലായിട്ടുണ്ട്; മനസ്സിലാകണം.
‘നാസ്തികനായ ദൈവത്തിൽ’ വിവിധ ദൈവസങ്കല്‍പ്പങ്ങളെ വിശദമായി പരിശോധിക്കുന്നുണ്ട്. എന്നാൽ അതിനെ ഖണ്ഡിക്കുന്നയാൾ അത് ചർച്ചയ്ക്കെടുക്കാൻ കൂട്ടാക്കുന്നില്ല, ആ നിലപാടുമായി മുന്നോട്ട് പോകുന്നയാളോടാണ് എന്റെ ചോദ്യം.
ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും കടക്കണം. പരിണാമത്തിന്റെ വിശദാംശങ്ങൾ വിശദമായി തന്നെ ചർച്ചചെയ്യും. എന്തിനു ഡ്രാഗൺ ഫ്ലൈയാക്കണം? മനുഷ്യന്റെ പരിണാമം തന്നെ ചർച്ച ചെയ്യും. അതിലൊന്നും വിരോധമില്ല. പക്ഷേ, ഖുർ ആനിലെയോ, ബൈബിളിലെയോ ദൈവസങ്കല്പ്പത്തിന് അമൂർത്തദൈവസങ്കല്പ്പവുമായി ഒരു സാമ്യവുമില്ലെന്ന് പറയുമ്പോഴേക്കും ഒളിച്ചോടം തുടങ്ങും. ഈ ഇരട്ടതാപ്പിനെയാണ് ചോദ്യം ചെയ്തത്.
Seek Truth said...
= അതെ, അസംബന്ധങ്ങളാണ് ഹുസൈനുള്ള മറുപടികള്‍. സുശീലും കൂട്ടരും മാസങ്ങളായി എഴുതികൂട്ടിയതെല്ലാം ഒന്നാംതരം അസംബന്ധങ്ങള്‍ തന്നെ !!!
--------------------
tracking ..
Susheel Said :
"എന്തിനു ഡ്രാഗൺ ഫ്ലൈയാക്കണം? മനുഷ്യന്റെ പരിണാമം തന്നെ ചർച്ച ചെയ്യും"
=സുശീലാ, താങ്കളുടെ ആചാര്യന് Prof: രവിച്ചന്ദ്രനോട് പോയി ചോദിക്ക്.!!!
മനുഷ്യന്റെ പരിണാമം ചര്‍ച്ച ചെയ്യാന്‍ താങ്കളെ ആരും തടഞ്ഞില്ലല്ലോ.
March 1, 2011 8:49 PM സുശീല്‍ എഴുതി:
"രവിചന്ദ്രൻ അക്കാര്യം ഡ്രാഗൺ ഫ്ലൈയുടെ ചിറക് കൊണ്ടുവന്നതിൽ യാതൊരപാകതയുമില്ല, അദ്ദേഹം അത് ചർച്ചചെയ്യേണ്ട വിഷയമല്ല എന്ന് പറഞ്ഞില്ലല്ലോ? "
= പിന്നെ ഇപ്പോള്‍ അപാകതയകന് എന്ത് സംഭവിച്ചു എന്ന് വായനക്കാര്‍ക്ക് ഈ പോസ്റ്റില്‍ വായിക്കാം
>>>> പിന്നെ ഇപ്പോള്‍ അപാകതയകന് എന്ത് സംഭവിച്ചു എന്ന് വായനക്കാര്‍ക്ക് ഈ പോസ്റ്റില്‍ വായിക്കാം<<<
ഹുസൈനു പരിണാമത്തേക്കുറിച്ച് അടിസ്ഥാന വിവരമില്ല. ഖണ്ഡിക്കാന്‍ വേണ്ടിയാണു വായിച്ചത്. അതുകൊണ്ട് ശരിയായ വിധത്തില്‍ മനസിലാക്കിയിട്ടില്ല. അത് കൊണ്ടാണ് എന്തുകൊണ്ട് അമീബ ഇപ്പോഴും അമീബയായി ഇരിക്കുന്നു എന്നും ഡ്രഗണ്‍ ഫ്ളൈ എന്തു കൊണ്ട് പരിണമിച്ചില്ല എന്നുമൊക്കെ ചോദിക്കുന്നത്. അദ്ദേഹമെഴുതുന്നു.
മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പു കാണപ്പെട്ട ഡ്രാഗണ്‍ ഫ്ളൈകളുടെ ചിറകുകളും ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈ ചിറകുകളും സമാനമാണ്. ചിറകുകളുടെ സങ്കീര്ണതയില് മാറ്റമൊന്നുമില്ല. അതായത് പരിണാമ സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കുന്നവയാണു ഡ്രാഗണ്‍ ഫ്ളൈകള്‍.
എല്ലാ ജീവികളും പരിണമിച്ചോളണം എന്ന അലംഘ്യ നിയമം ഉള്ളതുപോലെയാണ്, ഹുസൈന് ഇതെഴുതുന്നത്. മുസ്ലിങ്ങള്‍ക്ക് കുര്‍ആന്‍ പോലെ അലംഘ്യമായ ഒരു നിയമുള്ളത് കൊണ്ട് ബാക്കി എല്ലാറ്റിലും അതുപോലെ നിയമമുണ്ടെന്ന് ശഠിക്കുന്നതുകൊണ്ടാണിതുപോലെ അഭിപ്രായമെഴുതുന്നതും.
ജീവികള്‍ക്ക് നിലനില്‍പ്പിനു വെല്ലുവിളി ഉണ്ടാകുമ്പോളാണ്, ജീവികള്‍ പരിണമിക്കുന്നത്. അതാണ്, survival of the fittest എന്നു പറയുന്നതിന്റെ അര്‍ത്ഥം. ജീവിയാണല്ലോ ഡാര്വിന് പരിണാമ സിദ്ധാന്തം അവതരിപ്പിച്ചതല്ലേ എങ്കില്‍ അങ്ങ് പരിണമിച്ചേക്കാം എന്ന് ഒരു ജീവിയും തീരുമാനിക്കില്ല,. അങ്ങനെ തീരുമാനിക്കണമെന്നാണ്, ഹുസൈന് ശഠിക്കുന്നത്. ഇത് കേള്‍ക്കുന്ന ശാസ്ത്ര ലോകം ഹുസൈനില്‍ നിന്നും ഓടിയൊളിക്കും. കുഞ്ഞുണ്ണി വര്‍മ്മ ചെയ്ത പോലെ.
അമീബക്കും ഡ്രാഗണ്‍ ഫ്ളൈക്കും നിലനില്‍പ്പിന്റെ പ്രശ്നമുണ്ടായില്ല. അതുകൊണ്ട് അവ പരിണമിച്ചില്ല. ഈ അടിസ്ഥാന വിവരം മനസിലാക്കാന്‍ പരിണാമത്തില്‍ അവഗാഹ പാണ്ഡിത്യമൊന്നും വേണ്ട.
അമീബ വിഷയം എടുത്തിട്ടപ്പോള്‍ ഇതൊക്കെ ഹുസൈനോട് പല പ്രാവശ്യം പറഞ്ഞിട്ടും അദ്ദേഹത്തിനു മനസിലാകുന്നില്ല. 25 വര്‍ഷം ഗവേഷണം നടത്തിയ ഹുസൈനു മനസിലാകാത്തപ്പോള്‍ താങ്കള്‍ക്കൊക്കെ ഒട്ടും തന്നെ മനസിലാകാനുള്ള സാധ്യത കണുന്നുമില്ല ഹുസൈനോട് കൂടി കോറസ് പാടാം.
കാളിദാസാ ,
രവിചന്ദ്രന്റെ വാക്കുകള്‍ കാണുക :
"ഡ്രാഗണ്‍ ഫ്ളൈയുടെ (Dragon Fly)സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു. എന്നാല്‍ അത് ഇന്ന് എങ്ങനെ കാണപ്പെടുന്നുവോ അതേ അവസ്ഥയില്‍ ഒരു സുപ്രഭാതത്തില്‍ പരമമായ ശക്തി സൃഷ്ടിച്ചു എന്ന് വിശ്വസിക്കാനാണ് പലര്‍ക്കും താല്പര്യം.''(2)
കാളിദാസന് :
എല്ലാ ജീവികളും പരിണമിച്ചോളണം എന്ന അലംഘ്യ നിയമം ഉള്ളതുപോലെയാണ്, ഹുസൈന് ഇതെഴുതുന്നത്.
==ഇവിടെ തെറ്റിയത് രവിചന്ദ്രനോ ? അതോ കാളിദാസനോ ?
നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നില്ലേ? അത് തെളിവ് സഹിതം കാണിക്കുക.
എന്തുകൊണ്ട് അമീബ ഇപ്പോഴും അമീബയായി ഇരിക്കുന്നു എന്നും ഡ്രഗണ്‍ ഫ്ളൈ എന്തു കൊണ്ട് പരിണമിച്ചില്ല എന്നതല്ല ആ പോസ്റ്റിന്റെ വിഷയം. ഈ ആരോപണം ഒഴിഞ്ഞുമാറാനുള്ള ഒരു തന്ത്രം മാത്രമാണ്.
കാളിദാസന് വിട്ടുപോയ ഭാഗങ്ങള്‍
----------------------------
"പരിണാമത്തിലൂടെയാണ് അവ രൂപം കൊണ്ടതെങ്കില്‍ ചിറകില്ലാത്ത ഒരു ഷഡ്പദത്തിന് ക്രമാനുഗതമായി ചിറകുണ്ടാകുന്നതു വ്യക്തമാക്കുന്ന ഫോസിലുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഏറ്റവും പഴക്കമുള്ള ഡ്രാഗണ്‍ഫ്ളൈകളുടെ ചിറകുകളും ഇന്നത്തെ ഡ്രാഗണ്‍ഫ്ളൈകളുടെ ചിറകുകളും സമാനമാണ്. ലളിതമായ ചിറകുകള് ആദ്യം ഉത്ഭവിക്കുകയും പിന്നീട് സങ്കീര്‍ണമായ ചിറകുകളായി മാറുകയും ചെയ്തതിന് യാതൊരു തെളിവുമില്ല. മാറിയിട്ടില്ല എന്നതിനാണ് തെളിവുള്ളത്."
= ഇനി തെളിവ് സഹിതം പറയൂ "ഡ്രാഗൺ ഫ്ലൈ" എങ്ങിനെ ഉത്ഭവിച്ചു/പരിണമിച്ചു ?
>>>>> എന്തുകൊണ്ട് അമീബ ഇപ്പോഴും അമീബയായി ഇരിക്കുന്നു എന്നും ഡ്രഗണ്‍ ഫ്ളൈ എന്തു കൊണ്ട് പരിണമിച്ചില്ല എന്നതല്ല ആ പോസ്റ്റിന്റെ വിഷയം. ഈ ആരോപണം ഒഴിഞ്ഞുമാറാനുള്ള ഒരു തന്ത്രം മാത്രമാണ്.
<<<
അതാണാ പോസ്റ്റിന്റെ വിഷയമെന്നു ഞാന്‍ പറഞ്ഞോ
ഹുസൈന് പോസ്റ്റ് എഴുതിത്തുടങ്ങിയപ്പോള്‍ മുതല്‍ ഇതുപോലെയുള്ള മണ്ടന്‍ ചോദ്യങ്ങളാണു ചോദിച്ചു കൊണ്ടിരിക്കുന്നത്.
ജന്തുക്കള്‍ സര്‍വകലാശാല സ്ഥാപിക്കാത്തത് പരിണാമത്തിനെതിരെയുള്ള തെളിവായിട്ടാണദ്ദേഹം തന്റെ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നത്. അത് തെളിയിക്കുന്നത് അദ്ദേഹത്തിനു പരിണാമെന്താണെന്നു മനസിലായിട്ടില്ല എന്നാണ്.
>>>>> = ഇനി തെളിവ് സഹിതം പറയൂ "ഡ്രാഗൺ ഫ്ലൈ" എങ്ങിനെ ഉത്ഭവിച്ചു/പരിണമിച്ചു ?.
<<<
തെളിവു സഹിതം രവിചന്ദ്രന്‍ പറഞ്ഞതിലെ പിശകെന്താണെന്നു താങ്കള്‍ പറയൂ
>>>>> "പരിണാമത്തിലൂടെയാണ് അവ രൂപം കൊണ്ടതെങ്കില്‍ ചിറകില്ലാത്ത ഒരു ഷഡ്പദത്തിന് ക്രമാനുഗതമായി ചിറകുണ്ടാകുന്നതു വ്യക്തമാക്കുന്ന ഫോസിലുകള്‍ ലഭിക്കുമായിരുന്നു. <<<
ഫോസിലുകള്‍ ലഭിച്ചില്ല. അതുകൊണ്ട് പരിണാമം സംഭവിച്ചില്ല എന്ന വാശിയാണ്, ഹുസൈനും താങ്കള്‍ക്കും. പരിണാമത്തേക്കുറിച്ച് കുറച്ചുകൂടെ വിശദമായി പഠിച്ചാല്‍ ഫോസിലുകള്ക്കൊക്കെ എത്ര പ്രസക്തിയുണ്ടെന്നു മനസിലാകും. സുശീല്‍ തന്നെ മറ്റൊരു പോസ്റ്റില്‍ ഫോസിലുകളുടെ പ്രസക്തി വിശദമായി തന്നെ പരാമര്‍ശിച്ചിരുന്നു. അതെങ്കിലും വായിച്ചതിനു ശേഷം അഭിപ്രായമെഴുതിയാല്‍ നനയിരിക്കും.
ഫോസിലുകള്‍ തെളിവായി വേണമെന്ന് പരിണാമ്ശാസ്ത്രത്തിനു വാശിയില്ല. അതുകൊണ്ട് എല്ലാറ്റിനും ഫോസില്‍ തെളിവ് തരാന്‍ ബുദ്ധിമുട്ടാണ്. കിട്ടുമ്പോള്‍ തരാം.
ഡ്രാഗണ്‍ ഫ്ളൈയുടെ ഫോസിലുകള്‍ കണ്ടെടുത്ത മില്യണ്‍ കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മനുഷ്യന്റെ ഫോസിലുകളൊന്നും ഇതു വരെ കിട്ടിയിട്ടില്ല. അതിന്റെ അര്‍ത്ഥം മനുഷ്യനെ ദൈവം സൃഷ്ടിച്ചത് ഡ്രഗണ്‍ ഫ്ളൈയെ സൃഷ്ടിച്ചതിനും മില്യണ്‍ കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷമാണോ? അല്ലെങ്കില്‍ എന്താണു സൃഷ്ടിയുടെ timeline ? സൃഷ്ടിക്കു timeline നിര്‍ബന്ധമില്ല എന്നാണു ഹുസൈന്റെ വാദം. അതേപോലെ പരിണാമം തെളിയിക്കാന്‍ ഫോസിലുകളും നിര്‍ബന്ധമില്ല എന്നു മനസിലാക്കുക.
ഫോസിലുകൾ ഉണ്ടാകുന്നത് എങ്ങനെയാണ്?
ജീവികൾ ജലത്തിലോ ചതുപ്പിലോ ചത്തുവീഴുന്നു. മാംസളമായ ഭാഗങ്ങൾ അതിവേഗം അളിഞ്ഞുപോകുന്നു. തുടർന്ന് അസ്തിപഞ്ചരത്തിനുള്ളിലേക്ക് ചുറ്റുപാടുമുള്ള മണ്ണും ചെളിയും അടിഞ്ഞുകൂടുന്നു. മേല്ക്കുമേൽ അടിഞ്ഞുകൂടുന്ന പ്രക്രിയ ലക്ഷക്കണക്കിനുവർഷങ്ങളോളം തുടരുന്നു. ഇതിന്റെ ഫലമായി അടിയിലെ ഭാഗങ്ങൾ അമർന്ന് കട്ടിയായിത്തീരുന്നു. ഇതില്‍പ്പെട്ട ജീവികളുടെ അവശിഷ്ടങ്ങൾ ലക്ഷക്കണക്കിന് വർഷങ്ങൾക്കുശേഷം ഫോസിലുകളായി നമുക്ക് ലഭിക്കുന്നു. ഇങ്ങനെ കണ്ടെത്തിയിട്ടുള്ള 2.5 ലക്ഷത്തോളം ഫോസിലുകൾ നമുക്കുണ്ട്. കൂടാതെ അവയുടെ കൃത്യമായ കാലവും ഇന്ന് ലഭ്യമാണ്.
ഫോസിലുകൾ ഉണ്ടായാൽ തന്നെ അത് മനുഷ്യന് കരഗതമാകണം. എല്ലാ ഫോസിലുകളും കിട്ടിയിരിക്കണമെന്ന് ആഗ്രഹിക്കാമെന്നല്ലാതെ കിട്ടുമെന്ന് ഉറപ്പില്ലല്ലോ. ഫോസിലുകൾ നിരീശ്വരവാദികൾ കണ്ടുപിടിച്ചുവെച്ച എന്തോ സാധനമാണെന്ന ധാരണയിലാണ് അത് എടുത്തുകൊണ്ടുവരൂ എന്ന് പറയുന്നത്. ഡ്രാഗൺ ഫ്ലൈയുടെ എല്ലാ പരിണാവസ്ഥയിലുമുള്ള ഫോസിലുകൾ കിട്ടിയില്ലെങ്കിൽ പരിണാമം നടന്നില്ല എന്ന് വരുമോ? അത് കിട്ടിയില്ലെന്നല്ലേ പറയാൻ കഴിയൂ. ഡ്രാഗൺ ഫ്ലൈയുടെ ചിറകുകൾക്ക് വ്യത്യാസം വന്നില്ല എന്ന് പറഞ്ഞാൽ അത് പരിണമിക്കണമെന്ന് നിർബന്ധമില്ല എന്നാണുത്തരം. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നയാൾക്ക് അടിസ്ഥാനപരമായി പരിണാമം എന്താണെന്നുപോലും അറിയില്ല എന്നുറപ്പാണ്.
ഡ്രാഗൺ ഫ്ലൈയുടെ ഫോസിലുകൾ കിട്ടിയില്ലെങ്കിൽ പരിണാമം ശരിയാകില്ലെങ്കിൽ മനുഷ്യന്റെ ഫൊസിലുകൾ കിട്ടിയാൽ പരിണാമം ശാരിയാണെന്ന് സമ്മതിക്കേണ്ടിവരില്ലേ?
ന്യുക്ലീര്‍ റിയാക്ഷനില്‍ ദ്രവ്യം ഊര്‍ജ്ജമായി മാറുന്നു എന്ന് പറയുമ്പോള്‍ പലരും ധരിക്കുന്നത് (ഹുസയിന്‍ ഉള്‍പ്പെടെ ) അത് ക്ലാസികാല്‍ സെന്‍സിലുള്ള ദ്രവ്യം ആണ് ഊര്‍ജ്ജമായി പരിവര്‍ത്തനം ചെയ്യപെടുന്നത് എന്നതാണ് .!!! കഷ്ടം ..!! പ്രിയ സുഹൃത്തുക്കളെ ഒരു മെഴുകുതിരി കത്തുമ്പോള്‍ എന്നപോലെ തന്നെ ഒരു ന്യുക്ളിയര്‍ പ്രവര്‍ത്തനത്തിലും ക്ലാസികള്‍ ദ്രവ്യം ഊര്‍ജ്ജമായി മാറുന്നില്ല . പകരം ഈ രണ്ടു സംഭവങ്ങളിലും ( മെഴുകുതിരി , യുറേനിയം ന്യുക്ളിയാസ് ) സംഭവിക്കുന്നത് , അവയിലെ ഊര്‍ജ്ജം പുറത്തേക്കു പോകുമ്പോള്‍ ആ ഊര്‍ജ്ജത്തിന് സമാനമായ ദ്രവ്യം (ക്ലാസിക്കല്‍ ദ്രവ്യം അല്ല ) കുറയുന്നു എന്നതാണ് .. അല്ലാതെ ദ്രവ്യം ഊര്‍ജ്ജമായി മാറിയത് അല്ല . .അടങ്ങിയ ഊര്‍ജ്ജം നഷ്ടപ്പെടുമ്പോള്‍ , ആ ഒര്ര്ജ്ജം പ്രതിനിധാനം ചെയ്ത ദ്രവ്യം ഒപ്പം കൂടെ പോകും എന്നര്‍ത്ഥം ... ആകെപ്പാടെ മെഴുകുതിരി , യുറേനിയം സംഭവങ്ങളില്‍ ഉള്ള വ്യത്യാസം എന്താണെന്ന് വച്ചാല്‍ , മെഴുകുതിരി കത്തുമ്പോള്‍ ഒര്ബിടല് എലെച്ട്രോനുകളുടെ വിതരണത്തില്‍ ബന്ധിതമായ ഊര്‍ജ്ജം ആണ് (അതായതു ന്യുക്ളിയസ്സിനു പുറത്തുള്ളത് ) നഷ്ടപ്പെടുന്നതെങ്ങില് , യുറേനിയം ഫിഷന് നടക്കുമ്പോള്‍ നുക്ളിയസ്സിനു അകത്തുള്ള ബന്ധിതമായ ഊര്‍ജ്ജമാണ് നഷ്ടപ്പെടുന്നത് എന്ന് മാത്രം ...
സുശീല്‍ പറഞ്ഞു:
"ഡ്രാഗൺ ഫ്ലൈയുടെ ഫോസിലുകൾ കിട്ടിയില്ലെങ്കിൽ പരിണാമം ശരിയാകില്ലെങ്കിൽ മനുഷ്യന്റെ ഫൊസിലുകൾ കിട്ടിയാൽ പരിണാമം ശാരിയാണെന്ന് സമ്മതിക്കേണ്ടിവരില്ലേ?"
== അങ്ങിനെ ഡ്രാഗൺ ഫ്ലൈയും വെള്ളത്തിലായി. .
എന്തായിരുന്നു ഉഡായിപ്പ് "
"ഡ്രാഗണ്‍ ഫ്ളൈയുടെ (Dragon Fly)സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു. "
മനുഷ്യന്റെ ഫൊസിലുകൾ കിട്ടിയാൽ പരിണാമം ശാരിയാണെന്ന് സമ്മതിക്കേണ്ടിവരില്ലേ?
=ഇല്ല, ഡ്രാഗണ്‍ ഫ്ളൈയുടെ മില്യണ്‍ കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഫോസിലുകള്‍ ഇല്ലാഞ്ഞിട്ടല്ലല്ലോ ആ ജീവിയെ ചര്ച്ചക്കെടുത്തവര് വെള്ളത്തിലാത് !!!
കാളിദാസന് പറഞ്ഞു:
"ഫോസിലുകള്‍ തെളിവായി വേണമെന്ന് പരിണാമ്ശാസ്ത്രത്തിനു വാശിയില്ല. അതുകൊണ്ട് എല്ലാറ്റിനും ഫോസില്‍ തെളിവ് തരാന്‍ ബുദ്ധിമുട്ടാണ്. കിട്ടുമ്പോള്‍ തരാം."
=ഇവിടെ ഫോസില്‍ തന്നെ വേണമെന്ന് ഞാന്‍ വാശിപിടിച്ചോ ?
ഇതായിരുന്നു രവിചന്ദ്രന്റെ വാചകവുമായി ബന്ധപെട്ട ചോദ്യം : "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നില്ലേ? അത് തെളിവ് സഹിതം കാണിക്കുക."
ഇത്ര ഉരുണ്ടു കളിക്കേണ്ട കാര്യമില്ലായിരുന്നു. ഇതങ്ങ് ആദ്യമേ പറഞ്ഞാല്‍ മതിയായിരുന്നു. കെട്ടുകഥകളല്ലേ, എന്നാ ചെയ്യാന!!!
ഡ്രാഗൺ ഫ്ലൈ" എങ്ങിനെ ഉത്ഭവിച്ചു/പരിണമിച്ചു എന്ന കാര്യം ബാകിയായി തുടരുന്നു.
തെളിവു സഹിതം രവിചന്ദ്രന്‍ പറഞ്ഞതിലെ പിശകെന്താണെന്നു താങ്കള്‍ പറയൂ
== തെളിവു സഹിതം രവിചന്ദ്രന്‍ പറഞ്ഞില്ലല്ലൊ.
കാളിദാസന് പറഞ്ഞു:
"അതാണാ പോസ്റ്റിന്റെ വിഷയമെന്നു ഞാന്‍ പറഞ്ഞോ"
താങ്ക്സ് കാളിദാസാ, അപ്പോള്‍ അതെല്ല അല്ലെ. ഈ ആരോപണം ഒഴിഞ്ഞുമാറാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു എന്നല്ലേ വ്യക്തമാകുന്നത്.
ഞാന്‍ കൊടുത്ത ഈ ലിങ്കിനു മരുപടിയായിട്ടയിരുന്നു താങ്കള്‍ ആ കമെന്റ്റ് എഴുതിയത്. മാത്രമല്ല മറ്റു വാചകങ്ങള്‍ താങ്കള്‍ കോപ്പി - പേസ്റ്റ് ചെയ്തതും ആ പോസ്റ്റില്‍ നിന്ന് തന്നെ.
രവിചന്ദ്രന്‍ പറഞ്ഞു:
"ഡ്രാഗണ്‍ ഫ്ളൈയുടെ (Dragon Fly)സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു. "
കാളിദാസന് പറഞ്ഞു :
"അമീബക്കും ഡ്രാഗണ്‍ ഫ്ളൈക്കും നിലനില്‍പ്പിന്റെ പ്രശ്നമുണ്ടായില്ല. അതുകൊണ്ട് അവ പരിണമിച്ചില്ല."
== സുശീലാ, ആര് പറയുന്നത് ഞാന്‍ മുഖവിലകെടുക്കണം.
എന്റെ സീക് ട്രൂതെ നിങ്ങള്‍ക്ക് കാര്യം മനസ്സിലാകാത്തതാണോ അതോ ചുമ്മാ ഉരുളുന്നതാണോ?
ഒരു ആയിരം തവണയെങ്കിലും ഈ അമീബയുടെ കഥ ഇവിടെ പറഞ്ഞതല്ലേ? നിങ്ങള്‍ പറയുന്ന ന്യായം പരിണാമത്തെ ഒട്ടും തന്നെ ദുര്ബല്പ്പെടുതുന്നതല്ല.
കാളിദാസന്:
"തെളിവു സഹിതം രവിചന്ദ്രന്‍ പറഞ്ഞതിലെ പിശകെന്താണെന്നു താങ്കള്‍ പറയൂ"
പിശകില്ലാത്തത് കൊണ്ടായിരിക്കും താങ്കള്‍ക്ക് ഇങ്ങിനെ എഴുതേണ്ടി വന്നത്
"അമീബക്കും ഡ്രാഗണ്‍ ഫ്ളൈക്കും നിലനില്‍പ്പിന്റെ പ്രശ്നമുണ്ടായില്ല. അതുകൊണ്ട് അവ പരിണമിച്ചില്ല."
പാരസിറ്റമോളെ,
കമന്റുകള്‍ വായിച്ചതിന് നന്ദി.
"ഒരു ആയിരം തവണയെങ്കിലും ഈ അമീബയുടെ കഥ ഇവിടെ പറഞ്ഞതല്ലേ? നിങ്ങള്‍ പറയുന്ന ന്യായം പരിണാമത്തെ ഒട്ടും തന്നെ ദുര്ബല്പ്പെടുതുന്നതല്ല."
==ഞാന്‍ എഴുതിയ കമന്റുകള്‍ അമീബയുമായി ബന്ധപെട്ടതല്ലല്ലോ. കാളിദാസന് പറഞ്ഞ പോലെ അമീബക്കും ഡ്രാഗണ്‍ ഫ്ളൈക്കും ഒരേ നിലപാട് താങ്കള്‍ക്കും എങ്കില്‍ തെറ്റുപറ്റിയത് രവിച്ചന്ദ്രനല്ലേ. ?
ദുര്‍ബലമായതിനെ എങ്ങിനെ കൂടുതല്‍ ദുര്‍ബലമാക്കാം എന്നല ഞാന്‍ പഠനം നടത്തുന്നത്.
>>>>സുശീലാ, ആര് പറയുന്നത് ഞാന്‍ മുഖവിലകെടുക്കണം.<<<<
ഇതു പോലെ സത്യം തേടിയാല്‍ ഒരു സത്യവും താങ്കള്‍ക്ക് മനസിലാകില്ല.
ഒന്നും മുഖവിലക്കെടുക്കേണ്ട. മലയാളത്തില്‍ എഴുതിയത് അതേപോലെ വായിച്ചു മനസിലാക്കിയാല്‍ മതി.
മുന്നൂറു ദശലക്ഷം വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്ളൈക്ക് മാറ്റമില്ല എന്നാണു ഹുസൈന് പറഞ്ഞത്. മുന്നൂറു ദശലക്ഷം വര്‍ഷങ്ങളായി എന്തുകൊണ്ട് അത് പരിണമിച്ചില്ല എന്ന ചോദ്യത്തിന്റെ ഉത്തരമാണു ഞാനെഴുതിയത്. 300 ദശലക്ഷം വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്ളൈക്ക് നിലനില്‍പ്പിനു പ്രശ്നമുണ്ടായിട്ടില്ല അതുകൊണ്ട് അത് പരിണമിച്ചില്ല.
അതില്‍ നിനും അതിനു മുന്നേ ഡ്രാഗണ്‍ ഫ്ളൈ പരിണമിച്ചിട്ടേ ഇല്ല എന്ന അര്‍ത്ഥം കുഴിച്ചെടുത്തത് താങ്കളാണ്. ഹുസൈനേപ്പോലെ തന്നെയാണു താങ്കളും. ഹുസൈനു ഇംഗ്ളീഷില്‍ എഴുതിയത് ഒന്നും തന്നെ മനസിലായില്ല. അതുകൊണ്ട് എഴുതിയവര്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം കല്പ്പിക്കുന്നു. താങ്കള്‍ക്ക് മലയാളത്തില്‍ എഴുതിയതും മനസിലാകുന്നില്ല. അതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം കല്‍പ്പിച്ച് സുശീലിനോട് ചോദിക്കുന്നു.
ഹുസൈനു കാള്‍ പോപ്പര്‍ എഴുതിയതൊന്നും ഇപ്പോഴും മനസിലായിട്ടില്ല If formulated in this sweeping way, the theory of Natural selection is not only refutable, but already refuted എന്നെഴുതിയത് ഹുസൈന് വ്യാഖ്യാനിക്കുന്നത് the theory of natural selectionis already refuted എന്നാണ്.
If formulated in this sweeping way എന്ന ഒരു imaginary situation നേക്കുറിച്ചാണ്, കാള്‍ പോപ്പര്‍ പറഞ്ഞത്. ഇംഗ്ളീഷ് ഭാഷയിലെ പ്രയോഗങ്ങള്‍ അറിയാത്തതുകൊണ്ടുള്ള പ്രശ്നമാണത്.
സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി വ്യാഖ്യാനിക്കുമ്പോള്‍ ഇതൊക്കെ സംഭവിക്കും.
മുന്നൂറു ദശലക്ഷം വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്ളൈക്ക് പരിണമിക്കേണ്ട പ്രശ്നമൊന്നുമുണ്ടായിട്ടില്ല അതുകൊണ്ട് ഈ കാലയളവില്‍ അവ പരിണമിച്ചില്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. അതിനെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി, ഡ്രാഗണ്‍ ഫ്ളൈ അതിനു മുമ്പ് പരിണമിച്ചിട്ടേ ഇല്ല, എന്നു താങ്കള്‍ വ്യാഖ്യാനിക്കുന്നു. ചക്കിക്കൊത്ത ചങ്കരന് തന്നെ.
>>>>>>ഇവിടെ ഫോസില്‍ തന്നെ വേണമെന്ന് ഞാന്‍ വാശിപിടിച്ചോ ?
ഇതായിരുന്നു രവിചന്ദ്രന്റെ വാചകവുമായി ബന്ധപെട്ട ചോദ്യം : "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നില്ലേ? അത് തെളിവ് സഹിതം കാണിക്കുക."<<<<<
ഏതു തരം തെളിവാണു താങ്കള്‍ക്ക് വേണ്ടതെന്ന് വ്യക്തമായി പറയൂ. ഹുസൈന് ആവശ്യപ്പെട്ടത് ഫോസില്‍ തെളിവുകളാണ്. അത് എന്തുകൊണ്ട് ലഭ്യമല്ല എന്നു പറഞ്ഞു.
താങ്കള്‍ക്ക് ആവശ്യമുളത് ഏതു തരം തെളിവാണെന്നു പറ.
ഇനി മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പേക്ക് തിരിച്ചു പോയി തെളിവു തരണം എന്നൊക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും.
>>>>തെളിവു സഹിതം രവിചന്ദ്രന്‍ പറഞ്ഞില്ലല്ലൊ.<<<<
രവിചന്ദ്രന്‍ പറഞ്ഞതെന്താണെന്നു താങ്കള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വായിച്ചോ?
"മുന്നൂറു ദശലക്ഷം വര്‍ഷങ്ങളായി എന്തുകൊണ്ട് അത് പരിണമിച്ചില്ല എന്ന ചോദ്യത്തിന്റെ ഉത്തരമാണു ഞാനെഴുതിയത്. 300 ദശലക്ഷം വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്ളൈക്ക് നിലനില്‍പ്പിനു പ്രശ്നമുണ്ടായിട്ടില്ല അതുകൊണ്ട് അത് പരിണമിച്ചില്ല."
.....
"@ഇനി മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പേക്ക് തിരിച്ചു പോയി തെളിവു തരണം എന്നൊക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും."
=കെട്ടുകഥകള്‍ എന്തിനിത്ര ബുദ്ധിമുട്ടി പ്രചരിപ്പിക്കണം.
അപ്പോള്‍ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തെളിവുമില്ല, ഞാന്‍ ആവര്‍ത്തിക്കുന്നു ... തെറ്റിയത് രവിചന്ദ്രനോ അതോ കാളിദാസനോ ?
"ഏതു തരം തെളിവാണു താങ്കള്‍ക്ക് വേണ്ടതെന്ന് വ്യക്തമായി പറയൂ. ഹുസൈന് ആവശ്യപ്പെട്ടത് ഫോസില്‍ തെളിവുകളാണ്. അത് എന്തുകൊണ്ട് ലഭ്യമല്ല എന്നു പറഞ്ഞു.
താങ്കള്‍ക്ക് ആവശ്യമുളത് ഏതു തരം തെളിവാണെന്നു പറ."
==300 വര്‍ഷത്തിനു മുന്പുള്ളതും അതിനു ശേഷമുള്ളതും താങ്കളുടെ കയിലില്ല, പിന്നെ എന്താണാവോ പരിണാമം സ്ഥാപിച്ചത്.
>>>>>>കെട്ടുകഥകള്‍ എന്തിനിത്ര ബുദ്ധിമുട്ടി പ്രചരിപ്പിക്കണം.
അപ്പോള്‍ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തെളിവുമില്ല, ഞാന്‍ ആവര്‍ത്തിക്കുന്നു ... തെറ്റിയത് രവിചന്ദ്രനോ അതോ കാളിദാസനോ ."<<<<<
മനസിലാകാതെ വരുമ്പോഴും വികലമായി മനസിലാക്കുമ്പോഴും എളുപ്പം ഉയര്‍ത്താനാകുന്ന വാദമാണല്ലോ കെട്ടു കഥ.
കാളിദാസനും രവിചന്ദ്രനും തെറ്റിയിട്ടില്ല. രണ്ടുപേരും പറഞ്ഞത് വായിച്ചിട്ട് താങ്കള്‍ക്ക് തെറ്റായി മനസിലായ കുഴപ്പമാണ്.
മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എന്തു തെളിവാണ് താങ്കള്‍ക്ക് വേണ്ടതെന്നു പറയൂ. ഫോസില്‍ തെളിവു മാത്രമേ ഹുസൈന് ഉയര്‍ത്തിയിട്ടുള്ളൂ. താങ്കള്‍ക്ക് അതാണോ വേണ്ടത്?
>>>>>>300 വര്‍ഷത്തിനു മുന്പുള്ളതും അതിനു ശേഷമുള്ളതും താങ്കളുടെ കയിലില്ല, പിന്നെ എന്താണാവോ പരിണാമം സ്ഥാപിച്ചത്."<<<<<
300 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ പരിണാമം നടന്നിട്ടില്ല എന്നതിനും തെളിവ് വേണമെന്നു പറയുന്നതിനു മുന്നേ പരിണാമത്തേക്കുറിച്ചൊക്കെ അടിസ്ഥാന വിവരമുണ്ടാക്കുക.
>>>>>>300 വര്‍ഷത്തിനു മുന്പുള്ളതും അതിനു ശേഷമുള്ളതും താങ്കളുടെ കയിലില്ല, പിന്നെ എന്താണാവോ പരിണാമം സ്ഥാപിച്ചത്."<<<<<
"300 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ പരിണാമം നടന്നിട്ടില്ല എന്നതിനും തെളിവ് വേണമെന്നു പറയുന്നതിനു മുന്നേ പരിണാമത്തേക്കുറിച്ചൊക്കെ അടിസ്ഥാന വിവരമുണ്ടാക്കുക."
പരിണാമം നടന്നിട്ടില്ല എന്നതിന് ആരാണ് താങ്കളോട് തെളിവ് ചോദിച്ചത്. ഹുസൈന് ഉദ്ധരിച്ച ആ തെളിവുകളെ ഒന്ന് ചര്‍ച്ചക്കെടുക്കാന്‍ പോലും ആരും തയ്യാറായിട്ടില്ല.
ചുരുക്കി പറഞ്ഞാല്‍ താങ്കള്‍ ഇപ്പോള്‍ എന്താണ് പറയുന്നത് ?
പരിണാമം നടന്നു എന്നോ ? അതോ ഇല്ലന്നോ ?
പരിണാമ കെട്ടുകഥയില്‍ വിവരമുള്ളവരുടെ അവസ്ഥ ഇവിടെ നേരില്‍ കാണാമല്ലോ.
ഗതി കേട്ടാല്‍ പുലി പുലും തിന്നും.
പുല്ലും കിട്ടാനില്ലെങ്കിലോ ?
അതാണ് പരിണാമ വാദികളുടെ അവസ്ഥ.
------------------
ഉത്തരം ഇല്ലാതാകുമ്പോള്‍ അവസാന വാക്കാണ് പോയി അടിസ്ഥാന വിവരമുണ്ടാക്കുക എന്ന നമ്പരുകള്‍.
------------------
"മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എന്തു തെളിവാണ് താങ്കള്‍ക്ക് വേണ്ടതെന്നു പറയൂ. ഫോസില്‍ തെളിവു മാത്രമേ ഹുസൈന് ഉയര്‍ത്തിയിട്ടുള്ളൂ. താങ്കള്‍ക്ക് അതാണോ വേണ്ടത്?"
=Mr. രവിചന്ദ്രന്‍ സ്ഥാപിച്ചു എന്നവകാശപെട്ട ആ തെളിവായാലും മതി. അതുള്ളത് കൊണ്ടാണല്ലോ താങ്കള്‍ക്ക് ഇങ്ങിനെ എഴുതേണ്ടി വന്നത്.
"അമീബക്കും ഡ്രാഗണ്‍ ഫ്ളൈക്കും നിലനില്‍പ്പിന്റെ പ്രശ്നമുണ്ടായില്ല. അതുകൊണ്ട് അവ പരിണമിച്ചില്ല." "
"@ഇനി മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പേക്ക് തിരിച്ചു പോയി തെളിവു തരണം എന്നൊക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും."
>>>>>പരിണാമം നടന്നിട്ടില്ല എന്നതിന് ആരാണ് താങ്കളോട് തെളിവ് ചോദിച്ചത്. ഹുസൈന് ഉദ്ധരിച്ച ആ തെളിവുകളെ ഒന്ന് ചര്‍ച്ചക്കെടുക്കാന്‍ പോലും ആരും തയ്യാറായിട്ടില്ല. <<<<
അമീബ എന്തുകൊണ്ട് പരിണമിച്ചില്ല എന്ന ചോദ്യവും ഡ്രഗണ്‍ ഫ്ളൈ എന്തു കൊണ്ടു പരിണമിച്ചില്ല എന്ന ചോദ്യവും ഒന്നു തന്നെയല്ലേ? അമീബയുടെ കാര്യം വളരെ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതുകൊണ്ട് ഇതിലും കൂടുതലയി ഒന്നും പറയാനില്ല. സുശീല്‍ ഇതിനുള്ള മറുപടിയായി ഒരു പോസ്റ്റു തന്നെ ഇട്ടിട്ടുണ്ട്. സംശയം അവിടെ ചോദിച്ചു കൂടെ?
കുറച്ചു കഴിയുമ്പോള്‍ ഓന്ത് എന്തുകൊണ്ട് പരിണമിച്ചില്ല എന്ന അടുത്ത ചോദ്യം ചോദിക്കും.
അതിലൊക്കെ പ്രസക്തമായതെന്തെങ്കിലും ഉണ്ടെങ്കില്‍
ചര്‍ച്ചക്കെടുക്കും. വെബ് സൈറ്റുകളില്‍ ഇതുപോലെ പല ജന്തുകളേക്കുറിച്ചും ലേഖനങ്ങളുണ്ട്. അവയൊക്കെ പകര്‍ത്തി വച്ചാല്‍ ചര്‍ച്ച ചെയ്യണമെന്നു തോന്നുന്നവര്‍ ചര്‍ച്ച ചെയ്യും
>>>>> =Mr. രവിചന്ദ്രന്‍ സ്ഥാപിച്ചു എന്നവകാശപെട്ട ആ തെളിവായാലും മതി. അതുള്ളത് കൊണ്ടാണല്ലോ താങ്കള്‍ക്ക് ഇങ്ങിനെ എഴുതേണ്ടി വന്നത്. <<<<
രവിചന്ദ്രന്‍ സ്ഥാപിച്ച തെളിവുകള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഉണ്ടാകും. താങ്കള്‍ അതൊക്കെ വായിച്ചിട്ടില്ലെങ്കില്‍ ആദ്യം അതൊക്കെ വായിക്കുക. എന്നിട്ടും സംശയമുണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിക്കുക.
സീക്ക് ട്രൂത്തേ..
ചെറിയൊരു ഉടായിപ്പ് ഇവിടെയൊണ്ട്.
ഞൊണ്ടിഞ്ഞായമല്ലാതെ മറ്റുവല്ലതുമുണ്ടെങ്കിൽ പോരട്ടെ.
കാളിദാസന് പറഞ്ഞു:
"രവിചന്ദ്രന്‍ സ്ഥാപിച്ച തെളിവുകള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഉണ്ടാകും. താങ്കള്‍ അതൊക്കെ വായിച്ചിട്ടില്ലെങ്കില്‍ ആദ്യം അതൊക്കെ വായിക്കുക. എന്നിട്ടും സംശയമുണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിക്കുക."
=പിന്നെ എന്തിനാണാവോ യുക്തിവാദികളെയും രവിച്ചന്ദ്രനെയും ന്യായീകരിക്കാന്‍ ഇങ്ങോട്ടെഴുന്നള്ളിയത്?
താങ്ക്സ് കാളിദാസാ.
കാളിദാസന് പറഞ്ഞു :
"അമീബ എന്തുകൊണ്ട് പരിണമിച്ചില്ല എന്ന ചോദ്യവും ഡ്രഗണ്‍ ഫ്ളൈ എന്തു കൊണ്ടു പരിണമിച്ചില്ല എന്ന ചോദ്യവും ഒന്നു തന്നെയല്ലേ? "
== ആതല്ലല്ലോ പോസ്റ്റിന്റെ വിഷയം, കാളിദാസന്റെ ഈ കമന്റും അതിന് ഞാന്‍ നല്കിയ മറുപടിയും കാളിദാസന് വീണ്ടും മറന്നുപോയോ.
സുശീലേ:
"ചെറിയൊരു ഉടായിപ്പ് ഇവിടെയൊണ്ട്.
ഞൊണ്ടിഞ്ഞായമല്ലാതെ മറ്റുവല്ലതുമുണ്ടെങ്കിൽ പോരട്ടെ"
= വായിച്ചു, വിവിധ കമന്റുകളുടെ സമാഹരണമല്ലാതെ പ്രത്യാകിചോന്നും ഏറെ കണ്ടില്ല.
ഇവിടെ വെള്ളത്തില്‍ മുങ്ങി മരിച്ച DragonFly യെ പോസ്റ്റുമോര്‍ടം നടത്താന്‍ ആരെങ്കിലും വരും എന്ന് പ്രതീക്ഷിക്കുന്നു.
ചര്‍ച്ചനടക്കട്ടെ, എല്ലാ ഭാവുകങ്ങളും.
Seek truth said:-"വായിച്ചു, വിവിധ കമന്റുകളുടെ സമാഹരണമല്ലാതെ പ്രത്യാകിചോന്നും ഏറെ കണ്ടില്ല. ഇവിടെ വെള്ളത്തില്‍ മുങ്ങി മരിച്ച DragonFly യെ പോസ്റ്റുമോര്‍ടം നടത്താന്‍ ആരെങ്കിലും വരും എന്ന് പ്രതീക്ഷിക്കുന്നു.
ചര്‍ച്ചനടക്കട്ടെ, എല്ലാ ഭാവുകങ്ങളും."
>>>> അത് കമന്റുകളുടെ സമാഹരണമല്ല; ശ്രീ ഹുസ്സൈന്റെ കിതാബിൽനിന്നുള്ള ഉദ്ധരണികളാണ്. ഏറെ കണ്ടില്ലെങ്കിലും കുറച്ചുകണ്ടല്ലൊ? അത്ര കുറച്ചു മതി എന്ന് തീരുമാനിച്ചതാണ്? ആ കുറച്ചുകാര്യത്തിനുപോലും മറുപടിപറയാൻ വിഷമം തോന്നുന്നത് സ്വന്തം വിശ്വാസത്തിൽ ആത്മവിശ്വാസം പോരാഞ്ഞിട്ടാകണം.
ഭാവുകങ്ങളും ആശംസിച്ച് സലാം ചൊല്ലി പോകുകയാണോ? ഇത്രനേരം കാട്ടിയ ഗുസ്തിയൊന്നും കാണുന്നില്ലല്ലോ?
>>>>=പിന്നെ എന്തിനാണാവോ യുക്തിവാദികളെയും രവിച്ചന്ദ്രനെയും ന്യായീകരിക്കാന്‍ ഇങ്ങോട്ടെഴുന്നള്ളിയത്? <<<
യുക്തിവാദികളെയും രവിചന്ദ്രനേയും ന്യായീകരിക്കുകയാണെന്നു താങ്കള്‍ക്ക് തോന്നിയതാകും. ഈ പോസ്റ്റ് രണ്ടുമൂന്നാവര്‍ത്തി വയിച്ചാല് ഈ പോസ്റ്റ് ശരിക്കും മനസിലാകും.
<<<== ആതല്ലല്ലോ പോസ്റ്റിന്റെ വിഷയം, കാളിദാസന്റെ ഈ കമന്റും അതിന് ഞാന്‍ നല്കിയ മറുപടിയും കാളിദാസന് വീണ്ടും മറന്നുപോയോ.<<<
ഈ പോസ്റ്റിന്റെ വിഷയം ഹുസൈന് ചോദിച്ച ചില പ്രീഡിഗ്രി നിലവാരത്തിലുള്ള ചോദ്യങ്ങളാണ്. അതില്‍ രണ്ടെണ്ണമാണ്, അമീബയും ഡ്രാഗണ്‍ ഫ്ളൈയും എന്തുകൊണ്ട് പരിണമിച്ചില്ല എന്നതും. അത് ഇനിയും മനസിലായില്ലെങ്കില്‍ താങ്കള്‍ കൂടുതല്‍ വായിച്ചിട്ടും കാര്യമില്ല.
ഇതിന് രവിചന്ദ്രന്‍ പറഞ്ഞ വിഷയുവുമായി യാതൊരു ബന്ധവുമില്ല.
susheel said:
?ഇത്രനേരം കാട്ടിയ ഗുസ്തിയൊന്നും കാണുന്നില്ലല്ലോ?
=ഞാന്‍ ശവത്തില്‍ കുത്താറില്ല.
ഹുസൈന്റെ മറുപടി കാണുക
-----------------------------
കാളിദാസാ,
ഉത്തരമില്ലെന്കില് പിന്നെന്തിനാന്നവോ അതിന് മുതിര്നത്. താങ്കള്‍ എന്നിക്ക് മറുപടിയായി കമന്റ് എഴുതിയത് ഏതു പോസ്റിനായിരുന്നു ?
ഇതോര്മയുണ്ടോ ?
>>>>> എന്തുകൊണ്ട് അമീബ ഇപ്പോഴും അമീബയായി ഇരിക്കുന്നു എന്നും ഡ്രഗണ്‍ ഫ്ളൈ എന്തു കൊണ്ട് പരിണമിച്ചില്ല എന്നതല്ല ആ പോസ്റ്റിന്റെ വിഷയം. ഈ ആരോപണം ഒഴിഞ്ഞുമാറാനുള്ള ഒരു തന്ത്രം മാത്രമാണ്.
<<<
"അതാണാ പോസ്റ്റിന്റെ വിഷയമെന്നു ഞാന്‍ പറഞ്ഞോ"
------------------------------------
പരിണാമം വിവരിക്കാന്‍ രവിചന്ദ്രന്‍ കൊണ്ടുവന്ന ഡ്രാഗൺ ഫ്ലൈക്ക് സുശീല്‍ കണ്ടെത്തിയ അപാകതയയിരുന്നു നമ്മുടെ വിഷയം. വിശദീകരിക്കാന്‍ ഇറങ്ങി തിരിച്ച കാളിദാസനും രവിചന്ദ്രനോട് തന്നെ ചോദിക്ക് എന്ന് പറഞ്ഞു വിടവാങ്ങാനാണെങ്കില് കാര്യം മനസിലാകാതെ "പിന്നെ എന്തിനാണാവോ യുക്തിവാദികളെയും രവിച്ചന്ദ്രനെയും ന്യായീകരിക്കാന്‍ ഇങ്ങോട്ടെഴുന്നള്ളിയത്?"
എന്നാണ് ചോദിച്ചത്.
>>>>>>പരിണാമം വിവരിക്കാന്‍ രവിചന്ദ്രന്‍ കൊണ്ടുവന്ന ഡ്രാഗൺ ഫ്ലൈക്ക് സുശീല്‍ കണ്ടെത്തിയ അപാകതയയിരുന്നു നമ്മുടെ വിഷയം.<<<<
പരിണാമം വിവരിക്കാന്‍ രവിചന്ദ്രന്‍ കൊണ്ടുവന്ന ഡ്രാഗണ്‍ ഫ്ലൈക്ക് സുശീല്‍ ഒരു അപാകതയും കണ്ടെത്തിയില്ല. അത് താങ്കളുടെ തോന്നലാണ്. അദ്ദേഹം ഹുസൈനോട് ചോദിച്ചത് ഇതാണ്.
ഡ്രഗൺ ഫ്ലൈയുടെ പരിണാമത്തിന്റെ ചർച്ചതുടങ്ങും മുമ്പ് ഒരു ന്യായമായ ചോദ്യത്തിന് ശ്രീ. ഹുസ്സൈനിൽനിന്ന് ഉത്തരം കിട്ടേണ്ടതുണ്ട്. ദൈവത്തെയും ദൈവവിഭ്രാന്തിയെയും കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ ആ ദൈവം ഏതാണെന്ന കാര്യം ചർച്ച ചെയ്യുന്നത് ദൈവമുണ്ടെന്ന്പോലും വിശ്വസിക്കാത്ത നിരീശ്വരവാദികളുടെ പണിയല്ലെന്നും അത് തങ്ങൾ വിശ്വാസികളുടെ ആഭ്യന്തരകാര്യമാണെന്നും തട്ടിവിട്ട് തടി രക്ഷിക്കാൻ ശ്രമിച്ചയാളാണല്ലോ ശ്രീ. ഹുസ്സൈൻ. എങ്കിൽ ഈ ജൈവലോകത്തിന് തൃപ്തികരമായ ഉത്തരം സൃഷ്ടിവാദമാണോ അതോ പരിണാമവാദമാണോ എന്ന ചർച്ചയിൽ ഡ്രാഗൺഫ്ലൈയുടെ ചിറകുംകൊണ്ട് വരുന്നതിന്റെ ന്യായമെന്താണ്? ദൈവത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചർച്ച വേറൊരു വിഷയമാണെങ്കിൽ പരിണാമത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചർച്ചയും വേറെ വിഷയമല്ലേ?
അത് പരിണാമവാദികളുടെ ആഭ്യന്തര കാര്യമല്ലേ? പരിണമവാദികൾക്കെന്താ, ആഭ്യന്തരകാര്യം പാടില്ലേ? ആദ്യം പരിണാമം ഉണ്ടെന്ന് സമ്മതിക്കുക. അതിനുശേഷം പരിണാമത്തിന്റെ വിശദാംശങ്ങൾ ചർച്ചചെയ്യുക.
അല്ലാതെ എവറസ്റ്റ് പർവ്വതം തന്നെ ഇല്ലെന്ന് വാദിക്കുന്നയാള് അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്?“
ഇത് ഒരു പത്തു പ്രാവശ്യം വായിക്കുക. എന്നിട്ടും മനസിലായിലെങ്കില്‍ വിട്ടു കളഞ്ഞേക്കുക.
>
>>>>>ഉത്തരമില്ലെന്കില് പിന്നെന്തിനാന്നവോ അതിന് മുതിര്നത്. താങ്കള്‍ എന്നിക്ക് മറുപടിയായി കമന്റ് എഴുതിയത് ഏതു പോസ്റിനായിരുന്നു ?
വിശദീകരിക്കാന്‍ ഇറങ്ങി തിരിച്ച കാളിദാസനും രവിചന്ദ്രനോട് തന്നെ ചോദിക്ക് എന്ന് പറഞ്ഞു വിടവാങ്ങാനാണെങ്കില് കാര്യം മനസിലാകാതെ "പിന്നെ എന്തിനാണാവോ യുക്തിവാദികളെയും രവിച്ചന്ദ്രനെയും ന്യായീകരിക്കാന്‍ ഇങ്ങോട്ടെഴുന്നള്ളിയത്?"
<<<<<<
താങ്കള്‍ക്കത് മനസിലാക്കാനുള്ള ശേഷിയില്ല എന്നു കരുതി ഉത്തരമല്ലാതാകുമോ?
ആര്‍ക്കും മനസിലാകുന്ന തരത്തിലുള്ള ഉത്തരമല്ലേ പറഞ്ഞത്. ഞാനും പറഞ്ഞു സുശീലും പറഞ്ഞു. അതു പോരാ എന്നു വാശിപിടിച്ച് വീണ്ടും തെളിവിവിടെ എന്നു ചോദിച്ചാല്‍ പിന്നെ രവിചന്ദ്രനോട് ചോദിക്കേണ്ടി വരും.
300 ദശലക്ഷം വര്‍ഷത്തിനിപ്പുറം ഡ്രാഗണ്‍ ഫ്ളൈക്ക് നിലനില്‍പ്പിന്റെ പ്രശ്നമുണ്ടായിട്ടില്ല. അതുകൊണ്ട് അതിനു പരിണമിക്കേണ്ടി വന്നിട്ടില്ല.
300ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിണമിച്ചിട്ടുണ്ടെങ്കില്‍ ഫോസിലെവിടെ എന്നല്ലേ ഹുസൈന് ചോദിച്ചത്? അതിന്റെ ഉത്തരം ഫോസിലീകരണം വ്യാപകമല്ലാത്തതുകൊണ്ട് അവ ലഭിക്കുക എളുപ്പമല്ല എന്നാണ്. ഫോസില്‍ ലഭിച്ചില്ല എന്നത് പരിണാമത്തിനെതിരെയുള്ള തെളിവല്ല.
താങ്കള്‍ ഒരു മുസ്ലിമാണല്ലോ., കഴിഞ്ഞ 1400 വര്‍ഷങ്ങളായി കേരളത്തിലെ മരിച്ചു പോയ എല്ലാ മുസ്ലിങ്ങളെയും മുസ്ലിം പള്ളികളിലെ ശവക്കല്ലറകളില്‍ അടക്കുകയാണു പതിവ്. ഇതു പോലെ അടക്കിയ എത്ര ശവശരീരങ്ങള്‍ ഫോസിലുകളായി രൂപാന്തരപ്പെട്ടിട്ടുണ്ട് എന്നു പറയാമോ? ഒന്നുമില്ല എന്നതാണ്, സത്യസന്ധമായ ഉത്തരം. ഈ അടിസ്ഥാന വിവരമുണ്ടെങ്കില്‍ താങ്കളോ ഹുസൈനോ ഫോസിലിന്റെ പിന്നാലെ അലയില്ല.
ദിവസേന ലോകം മുഴുവന്‍ മില്യണ്‍ കണക്കിനു ജീവജാലങ്ങള്‍ ജീവന് നശിച്ചു മണ്ണിലടിയുന്നുണ്ട്. അവയില്‍ വളരെ വലരെ ചെറിയ ഒരു ഭാഗമേ ഫോസിലുകളായി മറൂ. ഈ ഫോസിലുകളിലെ വളരെ വളരെ ചെറിയ ഒരു ഭാഗമേ മനുഷ്യര്‍ കണ്ടെത്തുന്നുമുള്ളു. ഇത് മനസിലാക്കിയാല്‍ ഫോസിലുകള്‍ കണ്ടെത്തുക അത്ര എളുപ്പമല്ല എന്ന് ബോധ്യമാകും. വെറുതെ വാദിക്കാന്‍ നടന്നതുകൊണ്ടായില്ല,. ചില കാര്യങ്ങള്‍ അടിസ്ഥാന പരമായി മനസിലാക്കണം.
ഇതൊക്കെ വിശദീകരിച്ചിട്ടും താങ്കള്‍ മനസിലാക്കില്ല എന്ന വാശിയിലാണ്. സംവാദത്തല് എതിരാളികളെ തോല്‍പ്പിക്കുക എന്ന ഉദ്ദേശ്യം മാത്രമുള്ളപ്പോള്‍ ഇതൊന്നും തലയില്‍ കയറില്ല.
കെട്ടുകഥകളിലാണ് മതത്തിന്റെ ആണിക്കല്ലുകൾ ഉറപ്പിച്ചിരിക്കുന്നത്. പരിണാമ ശാസ്ത്രത്തിന്റെ അപ്രമാദിത്തത്തിനുമുന്നിൽ ആ ദുർബലശിലകൾ തകർന്നുപോകുമെന്ന് മതത്തെ താങ്ങിനിർത്തുകയും അതിന്റെ ചെലവിൽ മനുഷ്യരുടെ അജ്ഞതയെ മുതലെടുത്ത് ഉപജീവനം നടത്തുകയും ചെയ്യുന്ന പുരോഹിതവർഗത്തിനും മതവക്താക്കൾക്കും നല്ലവണ്ണം അറിയാം. അതിനാലാണ് പരിണാമശാസ്ത്രം എന്നും അവരുടെ കണ്ണിലെ കരടായി നിലകൊള്ളുന്നത്. പക്ഷേ, പൊൻപാത്രം കൊണ്ട് മൂടിയാലും സത്യത്തെ അധികകാലം മൂടിവെയ്ക്കാൻ ആർകുമാവില്ല എന്നാണ് കഴിഞ്ഞകാലചരിത്രം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള രാജു വാടാനപ്പള്ളിയുടെ ഉജ്ജ്വല ലേഖനം ഇവിടെ വായിക്കുക.
യുക്തിവാദികളുടെ കാപട്യം
Post a Comment