Friday, November 26, 2010

അപ്പോള്‍ എന്‍ എം ഹുസ്സൈന്റെ 'ദൈവം' മൂ(ര്‍)‍ക്കാത്തതുതന്നെ.

"നിരീശ്വരവാദി 'ദൈവം ഇല്ല' എന്ന് വിശ്വസിക്കുന്നവനല്ല. ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നു എന്ന വാദം എടുക്കാം. അതിന്‌ ആര്‍ക്കും കഴിയില്ല. കാരണം ദൈവം ഇല്ല എന്ന് വിശ്വസിക്കണമെങ്കില്‍ അതിന് രണ്ട് കാര്യങ്ങള്‍ സമ്മതിക്കണം. ഒന്ന് 'ദൈവം' ഉണ്ട്, രണ്ട് 'ദൈവം' നിലനില്‍ക്കുന്നില്ല. നിരീശ്വരവാദി 'ദൈവം ഇല്ല' എന്ന് വിശ്വസിക്കാത്തതിനാല്‍ അതിന്‌ 'മൂര്‍ത്തമായ തെളിവ്' നല്‍കേണ്ട ബാധ്യത അവര്‍ക്കില്ല. "

?ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നു സമ്മതിക്കണമെന്ന് സുശീല്‍കുമാറല്ലാതെ ലോകചരിത്രത്തില്‍ മറ്റാരെങ്കിലും പറഞ്ഞതായി അറിവില്ല. വിഡ്ഢിത്തത്തിനുള്ള ഏതെങ്കിലും അവാര്‍ഡുണ്ടെങ്കില്‍ സുശീലിന്റെ പേര് അതിനായി ശുപാര്‍ശ ചെയ്യാവുന്നതാണ്.
ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാവുന്നു: നിരീശ്വരവാദി ദൈവം ഉണ്ടെന്നും വിശ്വസിക്കുന്നില്ല, ഇല്ലെന്നും വിശ്വസിക്കുന്നില്ല! പിന്നെ, ദൈവത്തെപ്പറ്റി നിരീശ്വരവാദികള്‍ എന്താണ് ചെയ്യുന്നതെന്നു വ്യക്തമാക്കാമോ?

     എ എം ഹുസ്സൈന്‍ പറഞ്ഞത് സത്യമാണ്‌. "ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നു സമ്മതിക്കണമെന്ന് സുശീല്‍കുമാറല്ലാതെ ലോകചരിത്രത്തില്‍ മറ്റാരെങ്കിലും പറഞ്ഞതായി അറിവില്ല." തനിക്ക് ഒരു കാര്യം അറിവില്ല എന്ന് എന്‍ എം ഹുസ്സൈന്‍ തുറന്നു സമ്മതിക്കുന്നത് ആദ്യമായിട്ടാണെന്ന് തോന്നുന്നു. അത് മറ്റുള്ളവരുടെ കുഴപ്പമല്ലല്ലോ? അറിയാത്ത കാര്യത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നതിനു പകരം "വിഡ്ഢിത്തത്തിനുള്ള ഏതെങ്കിലും അവാര്‍ഡുണ്ടെങ്കില്‍ സുശീലിന്റെ പേര് അതിനായി ശുപാര്‍ശ ചെയ്യുന്നതെന്തിനാണ്‌?

    ഏതായാലും ഇക്കാര്യത്തിന്‌ ഒരു അവാര്‍ഡ് എനിക്ക് കിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. എന്നാല്‍ തര്‍ക്കശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും അറിയാത്ത ഒരാളുമായി സംവാദം നടത്താനിറങ്ങുക എന്ന സാഹസത്തിന്‌ മുതിര്‍ന്നതിന്‌ എന്തെങ്കിലും അവാര്‍ഡ് ഉണ്ടെങ്കില്‍ അതെനിക്ക് കിട്ടാന്‍ സാധ്യതയുണ്ട്.


     "ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നു സമ്മതിക്കണമെന്ന് ...."

     ഹുസ്സൈന്‍ സാറേ, ആ 'ഒരു കാര്യം' തന്നെയാണ്‍ ഞാന്‍ പറഞ്ഞ 'അക്കാര്യം'.


     ഒരു കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുമുമ്പ് അതിന്റെ അസ്ഥിത്വം നിര്‍വചിച്ച്ചിരിക്കണം. മേശയില്‍ പേനയുണ്ടോ എന്ന കാര്യം തീരുമാനിക്കുന്നതെങ്ങനെ? മേശ, പേന എന്നീ രണ്ട് വസ്തുക്കള്‍ ആദ്യമേ എന്താണെന്ന് നമുക്കറിയണം. അത് അറിയാതെ 'എന്തിനെ' 'എവിടെ' തപ്പും? മേശയും പേനയും 'ഉണ്ട്' എന്ന്‌ ആദ്യമേ തീരുമാനിച്ചതിനു ശേഷമേ അതിനെ തിരയുന്ന സാഹസത്തിന്‌ മുതിരാവൂ. ഇനി മേശയില്‍ 'കാക്രിമൂക്രി' ഉണ്ടൊ എന്നെങ്ങനെ തിരയും? അതിന്‌ 'കാക്രിമൂക്രി' എന്നൊരു സംഗതി ആദ്യമേ 'ഉണ്ട്' എന്ന് അനുമാനിക്കണം. അല്ലാതെ എങ്ങനെ കാക്രിമൂക്രിയെ തെരയും? കാക്രിമൂക്രി ഉണ്ടെന്ന് പറയണമെങ്കിലും ഇല്ലെന്ന് പറയണമെങ്കിലും അത് 'ഉണ്ട് ' എന്ന് കരുതിയേ മതിയാകൂ. ഇനി 'ദൈവം' ഇല്ലെന്ന് പറയണമെങ്കില്‍ ദൈവം 'എന്താണെന്ന്' മുന്‍കൂട്ടി നാം അംഗീകരിക്കണം. എന്താണെന്ന് അറിയാത്ത ഒരു സംഗതി ഉണ്ടോ, ഇല്ലേ എന്നെങ്ങനെ തീരുമാനിക്കും?

     ഇനി 'വിശ്വാസം' എന്ന വാക്കില്‍ തന്നെ പ്രശ്നം ഇരിപ്പുണ്ട്. അക്കാര്യം ഞാന്‍ മുന്‍ പൊസ്റ്റില്‍ തന്നെ സൂചിപ്പിച്ചിരുന്നു. മനുഷ്യര്‍ പരസ്പരം വെച്ചുപുലര്‍ത്തുന്ന 'വിശ്വാസവും' തനിക്കറിയാത്ത ഒരു കാര്യത്തിലുള്ള 'വിശ്വാസവും' രണ്ടും ഒരേതരം വിശ്വാസം തന്നെ എന്ന് അനുമാനിക്കുന്നത് ശാരിയാകില്ല. ഹുസ്സൈനും കൂട്ടരും 'അല്ലാഹു'വില്‍ വിശ്വസിക്കുന്നതുപോലെ അന്ധമായ ഒരു വിശ്വാസമാണ്‍ ഡൊക്കിന്‍സ് 'ഭൗതികലോകത്തിനപ്പുറമൊന്നുമില്ല' എന്ന് പറഞ്ഞതെന്ന് വാദിക്കുന്നവര്‍ക്ക് ഡൊക്കിന്‍സ് ഇതുവരെ പറഞ്ഞുവന്നതെന്തെന്ന് മനസിലായില്ലെന്ന് കരുതാനേ നിര്‍വാഹമുള്ളു. വാക്കുകളുടെ അര്‍ത്ഥാന്തരം മനസ്സിലാക്കാതെ 'വിശ്വാസം' എന്ന വാക്കില്‍ പിടിച്ച് "ഭൗതികലോകത്തിനപ്പുറം ഒന്നുമില്ല എന്നു വിശ്വസിക്കുന്നവനാണ് നിരീശ്വരവാദിയെന്ന് ഡോക്കിന്‍സ് എഴുതുന്നു" എന്ന് പറഞ്ഞ്  വാദം നിരത്തുന്നതില്‍ കഥയില്ല. 'വ്യക്തികള്‍ തമ്മിലുള്ള പരസ്പരവിശ്വാസം', 'ദൈവവിശ്വാസം' ഇവ രണ്ടും ഒരേ ഗണത്തില്‍ പെടുത്താനാവില്ലെന്നിരിക്കെ അതിനെ രണ്ടിനെയും ഒന്നെന്നെണ്ണുന്നത് വസ്തുതാപരമല്ല. അതേപോലെ 'ഭൗതികലോകത്തിനപ്പുറം ഒന്നുമില്ലെന്ന് വിശ്വസിക്കുന്നവന്‍' എന്ന് ഡോക്കിന്‍സ് എഴുതുന്നത്  'ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവന്‍' എന്നതുമായി താരതമ്യപ്പെടുത്തുന്നതും സദുദ്ദേശപരമല്ല. തന്റെ കിതാബില്‍ എഴുതിവെച്ചിട്ടുണ്ടെന്ന ന്യായം പറഞ്ഞല്ല ഡോക്കിന്‍സ് ഈ അഭിപ്രായം പറഞ്ഞതെന്ന കാര്യമെങ്കിലും അംഗീകരിച്ചാല്‍ വാക്കുകളില്‍ പിടിച്ചുള്ള ഈ സര്‍ക്കസ്‌ നിരര്‍ത്ഥകമാണെന്ന് മനസ്സിലാകും.


?സുശീല്‍കുമാറിന്റെ വിശദീകരണം നിരീശ്വരവാദികളുടെ ശോഷിച്ചുവരുന്ന പ്രതിരോധത്തിന്റെ തെളിവാണ്. ഒന്നും രണ്ടും പോസ്റ്റുകളിലെ ഒട്ടേറെ വാദങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന മറുപടിയാണ് ആദ്യത്തേത്. പരിഗണിക്കപ്പെട്ടവക്കു തന്നെ ഭാഗികമായേ വിശദീകരണം നല്‍കിയിട്ടുള്ളൂ. മറുപടിക്ക് മറുപടിയായപ്പോള്‍ ശോഷണം വര്‍ധിച്ചു. യുക്തി ഈ ഗതിയിലാണ് 'പുരോഗമി'ക്കുന്നതെങ്കില്‍ ഭാവി ഊഹിക്കാവുന്നതേയുള്ളൂ.

     എന്‍ എം ഹുസൈനെ 'വാക്ക് ടു വാക്ക്‌' ഘണ്ഡിക്കമെന്ന അഭിപ്രായത്തോടെയല്ല ഈ ഏര്‍പ്പാട് തുടങ്ങുന്നതെന്ന് ആദ്യ പോസ്റ്റില്‍ പറഞ്ഞിരുന്നതോര്‍ക്കുമല്ലോ? പക്ഷേ അദ്ദേഹം അത് പ്രതീക്ഷിക്കുന്നു എന്ന് മനസ്സിലായതിനാല്‍ തുടര്‍ പോസ്റ്റുകളില്‍ അതിന് ശ്രമിക്കുന്നുണ്ട്. ഇവിടെ ഹുസ്സൈന്റെ വാദം വളരെ സത്യസന്ധമാണ്. "നിരീശ്വരവാദികളുടെ വിശദീകരണം ശോഷിച്ചുവരുന്ന പ്രതിരോധത്തിന്റെ തെളിവാണെന്ന" വാദം തന്നെയാണുദ്ദേശിച്ചത്. അതിനു കാരണവുമുണ്ട്. ശോഷിച്ച ആക്രമണമേ ഇപ്പോള്‍ 'ഈശ്വരവാദികളുടെ' ഭാഗത്തുനിന്ന് വരുന്നുള്ളു. അതിനാല്‍ അതിനനുസരിച്ച പ്രതിരോധമല്ലേ ആവശ്യം വരൂ. 

     മൂട്ടയെ കൊല്ലാന്‍ ആരെങ്കിലും പീരങ്കി പ്രയോഗിക്കാറുണ്ടോ?

?കൗതുകകരമായ കാര്യം മറ്റൊന്നാണ്. ശാസ്ത്രത്തിന്റെ മൊത്തക്കുത്തകക്കാരായി മേനി നടിക്കുന്നവരാണ് നിരീശ്വരവാദികള്‍. എന്നാല്‍ ശാസ്ത്ര വിവരങ്ങളെയും ലോജിക്കിനേയും ആധാരമാക്കിയുള്ള എന്റെ വാദങ്ങളെയെല്ലാം കണ്ടില്ലെന്നു നടിച്ച് നിരീശ്വരവാദികള്‍ മതഗ്രന്ഥങ്ങുടെ പിന്നാലെ പായുന്ന കാഴ്ച്ച ദയനീയം തന്നെ. ഈ സമീപനം തന്നെ അശാസ്ത്രീയം മാത്രമല്ല, ഒളിച്ചോട്ടവുമാണെന്ന വസ്തുത ഇവരെ അലട്ടുന്നേയില്ല!


      ശാസ്ത്ര വിവരങ്ങളെയും ലോജിക്കിനേയും ആധാരമാക്കിയുള്ള ഏതെല്ലാം വാദങ്ങളാണ്‌ ഹുസ്സൈന്‍ നിരത്തുന്നതെന്ന് ഭൂതക്കണ്ണാടിവെച്ച് പരിശോധിച്ചിട്ടും മനസ്സിലാകുന്നില്ല. തന്റെ മാനസിക പരികല്പനകളും 'ആധുനിക' അന്ധവിശ്വാസങ്ങളും കൂടിക്കലര്‍ന്ന വിഭ്രാന്തിയില്‍ നിന്ന് ഉടലെടുക്കുന്ന വിദണ്ഡവാദങ്ങള്‍  വിളമ്പി, അത് ശാസ്ത്ര വിവരങ്ങളെയും ലോജിക്കിനേയും ആധാരമാക്കിയുള്ളതാണെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും?

പാച്ചന്റെ പാട്ട് വളരെ നല്ല പാട്ടാണ്.

ഓഹോ.. എന്നാരു പറഞ്ഞു?

പറഞ്ഞത് മറ്റാരുമല്ല, പാച്ചന്‍ തന്നെ.

     ?മതഗ്രന്ഥങ്ങുടെ പിന്നാലെ പായുന്ന കാഴ്ച്ച ദയനീയം തന്നെ. ഈ സമീപനം തന്നെ അശാസ്ത്രീയം മാത്രമല്ല, ഒളിച്ചോട്ടവുമാണെന്ന വസ്തുത ഇവരെ അലട്ടുന്നേയില്ല!

     ആ കാഴ്ച വളരെ ദയനീയം തന്നെയാണ്‌. അത് വിവരമുള്ളവര്‍ എത്രകാലമായി പറയാന്‍ തുടങ്ങിയിട്ട്? മതഗ്രന്ഥങ്ങളുടെ പിന്നാലെ പായുന്ന കാഴ്ച ദയനീയവും അശാസ്ത്രീയവും മാത്രമല്ല ഒളിച്ചോട്ടവുമാണെന്ന്, ഹുസ്സൈന്റെ 'ശാസ്ത്രപുസ്തക(?)ങ്ങളേക്കാള്‍  പ്രാധാന്യം നല്‍കി മത ഗ്രന്ഥങ്ങളും അവയുടെ അശാസ്ത്രീയതകളും വിളമ്പുന്ന 'കേരള ഇസ്ലാമിക്  മിഷ‍ന്‍'കാരോടും 'നിച്ച്‌ ഓഫ് ട്രൂത്ത്' കാരോടും ഒന്നു പറഞ്ഞുകൊടുക്കണം സര്‍. വഷളന്മാര്‍, അല്ല പിന്നെ.


?ആദ്യത്തെ രണ്ട് പോസ്റ്റുകളില്‍ പരിഹാസമുള്ളതായി സുശീല്‍കുമാര്‍ ആരോപണം ഉന്നയിച്ചിട്ടില്ല.

     താങ്കളുടെ ഒരു പോസ്റ്റിലും പരിഹാസമുള്ളതായി ഞാന്‍ ആരോപിച്ചിട്ടില്ല. കുമ്പളം കട്ടവന്‌ പുറത്ത് ചാരം പറ്റിയിട്ടുണ്ടോ എന്ന് തോന്നുന്നത് സ്വാഭാവികമാണ്‌.

?'മുപ്പത്തിമുക്കോടി ദൈവങ്ങള്‍ 'എന്ന പരാമര്‍ശം പരിഹാസമാണെന്ന് ഒരിടത്തു സുശീല്‍കുമാര്‍ സൂചിപ്പിച്ചിട്ടുണ്ട്.  ഇന്ത്യയിലെ ജാതീയ സമൂഹങ്ങളിലെ ദേവീ-ദേവന്മാരുടെ ബാഹുല്യവും വൈവിധ്യവും സൂചിപ്പിക്കാന്‍ സാമൂഹികശാസ്ത്രജ്ഞന്മാര്‍ ഉപയോഗിക്കുന്ന പദപ്രയോഗമാണിത്. ഇത് പരിഹാസമല്ല, വസ്തുതയാണ്.

     മുപ്പത്തിമുക്കോടി ദൈവങ്ങള്‍ എന്ന പരാമര്‍ശം എന്നെ വ്യക്തിപരമായി പരിഹസിച്ചതാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ? ഇന്ത്യയിലെ ജാതീയ സമൂഹങ്ങളിലെ ദേവീ-ദേവന്മാരുടെ ബാഹുല്യം എങ്ങനെയുണ്ടായി എന്നായിരുന്നു എന്റെ ചോദ്യം. 'ദൈവം' എന്നൊരു സാധനമുണ്ടെങ്കില്‍, അത് മനുഷ്യര്‍ക്ക് ബോധ്യപ്പെടും വിധം സ്വയം വെളിപ്പെടുത്തിയിരുന്നെങ്കില്‍ മുപ്പത്തി മുക്കോടി ദൈവങ്ങളും അവയെയും അവയില്‍ വിശ്വസിക്കുന്നവരെയും നരകത്തിലിട്ട് പൊരിക്കാന്‍ ഒരു അല്ലാഹുവും ഉണ്ടാകുമായിരുന്നില്ലല്ലോ എന്നായിരുന്നല്ലോ എന്റെ ചോദ്യം? അതില്‍ നിന്ന് ഒഴിഞ്ഞുമാറി അത് സുശില്‍ കുമാറിന്‌ വ്യക്തിപരമായ പരിഹാസമായി തോന്നി എന്നൊക്കെ പറഞ്ഞ് തടിതപ്പുന്നത് കഷ്ടം തന്നെ.

?മഠയത്തത്തെ മഠയത്തമെന്നു വിശേഷിപ്പിക്കുന്നത്, തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രയോഗമായി സുശീല്‍കുമാറിനു് അനുഭവപ്പെട്ടെങ്കില്‍ ഖേദിക്കുന്നു.

     മുപ്പത്തിമുക്കോടി ദൈവങ്ങള്‍ മഠയത്തവും തന്റെ സ്വന്തം ദൈവം മാത്രം സത്യവുമാകുന്ന മതയുക്തിയില്‍നിന്ന് ഒട്ടും ഉയരത്തിലല്ല, ഹുസ്സൈന്‍ എന്ന് സത്യസന്ധമായ ഈ വാക്കുകള്‍ വെളിവാക്കുന്നു.


?പ്രപഞ്ചത്തിനു നല്‍കാവുന്ന യുക്തിപരമായ വിശദീകരണം നാസ്തികവാദമാണോ ആസ്തികവാദമാണോ എന്നതാണ് ഈ ബ്ലോഗ് പോസ്റ്റുകളിലെ മുഖ്യ പ്രമേയം. ഓരോ ദൈവസങ്കല്‍പങ്ങളുടെയും വിശദാംശങ്ങള്‍ ഈ അന്വേഷണത്തില്‍ പരിശോധിക്കുന്നതിന് യാതൊരു പ്രസക്തിയുമില്ല. ദൈവ സങ്കല്‍പ്പങ്ങളുടെ താരതമ്യ പഠനം മറ്റൊരു വിഷയമാണ്.

     പ്രപഞ്ചത്തിന്‌ യുക്തിപരമായ വിശദീകരണം നല്‍കാന്‍ നാസ്തികവാദമാണൊ അതോ ആസ്തികവാദമാണോ എന്ന് തീരുമാനിക്കുമ്പോള്‍ അത് രണ്ടിനെയും വസ്തുതാപരമായി പരിശോധിക്കണം. ആസ്തികവാദം പരിശോധിക്കുന്നത് മതങ്ങള്‍ മുന്നോട്ട് വെച്ച ആസ്തികസങ്കല്പങ്ങളെ അടിസ്ഥാനപ്പെടുത്തി വേണോ അതോ എന്‍ എം ഹുസ്സൈന്‍ എന്ന വ്യക്തിയുടെ മാനസികപരികല്പ്പനയായ 'ദൈവത്തെ' വെച്ചുവേണോ എന്ന കാര്യത്തിലാണ്‌ ഹുസ്സൈന്‌ തര്‍ക്കം. 'ദൈവവിഭ്രാന്തി' എന്ന പദം കൊണ്ട് താനുദ്ദേശിക്കുന്നത് പരമ്പരാഗതമായ പ്രകൃത്യതീത (Supernatural) ദൈവസങ്കല്പ്പം മാത്രമാണെന്ന് ഡോക്കിന്‍സും രവിചന്ദ്രനും വ്യക്തമാക്കിയട്ടുണ്ട്. ആ പുസ്തകങ്ങളെ ഖണ്ഡിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ഇങ്ങനെയൊരു കൊലച്ചതി ആരെങ്കിലും ചെയ്യുമെന്ന് ഹുസ്സൈന്‍ കരുതിക്കാണില്ല. തങ്ങളുടെ അല്ലാഹു എന്ന ദൈവസങ്കല്പത്തെയാണ്‌ ഹുസ്സൈന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്ന ധാരാണയിലായിരിക്കും 'സ്നേഹസംവാദ'ക്കാര്‍  താങ്കളുടെ ലേഖനം പ്രസിദ്ധീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. ഇപ്പോള്‍ ഇത് അവരുടെ ദൈവമല്ല എന്ന് പറഞ്ഞ് തടിതപ്പിയാല്‍ അവര്‍ ലേഖനം പ്രസിദ്ധീകരിക്കുന്നത് നിര്‍ത്താന്‍ ഇടയുണ്ട്. കൂലിയെഴുത്തിനെ ദോഷകരമായി ബാധിക്കുന്ന വിഡ്ഠിത്തത്തിനൊന്നും ഇറങ്ങിപ്പുറപ്പെടല്ലേ സര്‍!!

?" 'നാസ്തികനായ ദൈവ'ത്തിലെ വരികള്‍ ഇങ്ങനെയാണ്: "ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ്‌ പ്രപഞ്ചം. പ്രപഞ്ചകാരണം ആസൂത്രണം തന്നെയെന്ന് ചിന്തിക്കാനാണ്‌ പ്രാഥമിക യുക്തിയില്‍ തോന്നുക."

ആദ്യ വാക്യത്തിലെ ആശയത്തെ രണ്ടാമത്തെ വാക്യം ഏതെങ്കിലും വിധത്തില്‍ ദുര്‍ബലമാക്കുന്നുണ്ടെങ്കില്‍ മാത്രമേ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി എന്ന ആരോപണത്തിനു പ്രസക്തിയുള്ളൂ. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. ആദ്യവാക്യത്തെ രണ്ടാമത്തെ വാക്യം ശക്തിപ്പെടുത്തുകയാണ്.

     ഒരാള്‍ ചായയുടെ നിറമുള്ള ഒരു ദ്രാവകം ഗ്ലാസില്‍ എടുത്ത് പറയുന്നു: "ചായയെപ്പോലെ തോന്നുന്നതാണ്‌ ഈ ദ്രാവകത്തിന്റെ നിറം. അത് ചായതന്നെയെന്ന് ചിന്തിക്കാനാണ്‌ പ്രാഥമികയുക്തിയില്‍ തോന്നുക."

     ഈ വാക്യത്തില്‍ ഗ്ലാസിലുള്ള ദ്രാവകം ചായയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല, ഒറ്റനോട്ടത്തില്‍ അത് ചായതന്നെയെന്ന് ചിന്തിക്കാനാണ്‌ തോന്നുക എന്നാണര്‍ത്ഥം. അതുപോലെ പ്രാഥമികയുക്തിയില്‍ പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ്‌ എന്ന അര്‍ത്ഥത്തിനപ്പുറം ആദ്യത്തെ രണ്ട് വാക്യങ്ങളും കൂട്ടി വായിച്ചാല്‍ കിട്ടില്ല. അതുകൊണ്ട് വീണിടത്ത് കിടന്നുള്ള ഹുസ്സൈന്റെ ഉരുളല്‍ വളരെ അരോചകമായി കാണുന്നവര്‍ക്ക് തോന്നുന്നുണ്ട് എന്നറിയിക്കുന്നു. ഇനിയും ഉരുളണമോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താങ്കളില്‍ നിക്ഷിപ്തമാണ്‌.


?"ഡോക്കിന്‍സിന്റെ വാദപ്രകാരം ബാലയുക്തിഘട്ടത്തിലാണ് ദൈവത്തില്‍ വിശ്വസിക്കാന്‍ കൂടുതല്‍ സാധ്യത. എന്നാല്‍ ബാലയുക്തിയുടെ ഘട്ടത്തില്‍ മനുഷ്യന് മതവിശ്വാസങ്ങളൊന്നുമില്ലെന്നതാണ് വസ്തുത. ഇക്കാലത്ത് മനസ്സ് ശൂന്യമായരിക്കും"

    
മതവാദികള് ‍ഇക്കാലമത്രയും സ്ഥാപിക്കാന്‍ ശ്രമിച്ചതിനെ ഹുസ്സൈന്‍ ഇതാ ഒറ്റ നിമിഷം കൊണ്ട് കടപുഴക്കി എറിഞ്ഞിരിക്കുന്നു. മനുഷ്യര്‍ ജനിച്ചുവീഴുന്നതേ വിശ്വാസപ്രകൃതവുമായാണെന്ന് എത്രവട്ടം ഇക്കൂട്ടര്‍ തട്ടിവിട്ടിരിക്കുന്നു. ബൂലോകത്തെ എത്ര വമ്പന്‍ വിശ്വാസിബ്ലോഗര്‍മാര്‍ ഇക്കാര്യത്തില്‍ ഇടതടവില്ലാതെ സംവാദം നടത്തിയിരിക്കുന്നു? ഇക്കാര്യമത്രയും ഇക്കൂട്ടര്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച വാദമല്ലേ ഹുസ്സൈന്‍ സാര്‍ ഒറ്റനിമിഷം കൊണ്ട് തകര്‍ത്തെറിഞ്ഞത്? ബാല്യത്തില്‍ മനുഷ്യര്‍ക്ക് മതവിശ്വാസങ്ങള്‍‍ ഒന്നുമില്ലെന്ന് അദ്ദേഹം അര്‍ത്ഥശങ്കയ്ക്കിയില്ലാത്തവിധം പ്രസ്ഥാവിച്ചിരിക്കുന്നു.

     പിന്നെ എപ്പോഴാണ്  ഈ പുഴുക്കുത്തുകള്‍ മനുഷ്യനില്‍ എത്തുന്നത്?

?" ബാലയുക്തിയുടെ കാലം കഴിഞ്ഞ് യുക്തി പക്വത പ്രാപിക്കുമ്പോഴാണ് മനുഷ്യന്‍ വിശ്വാസങ്ങള്‍ (അവിശ്വാസങ്ങളായാലും) ആര്‍ജിക്കുന്നതും മനസ്സില്‍ അവ പതിയുന്നതും ബോധ്യപ്പെട്ടലിന്റെ (conviction)ഘട്ടത്തിലെത്തുന്നതും. മനുഷ്യന്റെ ഗ്രഹണശേഷിയുടെ മനശ്ശാസ്ത്രജ്ഞന്മാര്‍ സാമാന്യേന അംഗീകരിക്കുന്ന ഈ വികാസം ഡോക്കിന്‍സിന്റെ ബാല(പ്രാഥമിക)യുക്തിവ്യാഖ്യാനം ബാലിശമാണെന്ന് തെളിയിക്കുന്നു."

     ബാല്യം കഴിഞ്ഞ് പക്വത പ്രാപിക്കുമ്പോഴാണെത്രെ വിശ്വാസം മനുഷ്യന്‍ ആര്‍ജിക്കുന്നത്. ഇതുകേട്ടാല്‍ തോന്നും ബാല്യം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ 'വയസ്സറിയിക്കുന്ന'തുപോലെയും ആണ്‍കുട്ടികള്‍ക്ക് മീശ മുളയ്ക്കുന്നതുപോലെയും നടക്കുന്ന സ്വാഭാവികപ്രക്രിയയാണ്‍ വിശ്വാസം ആര്‍‍ജിക്കലെന്ന്!! ഹുസ്സൈന്‍ പറയുന്നത് വസ്തുതാപരമെങ്കില്‍ എന്തുകൊണ്ടാണ് ചെന്നായ വളര്‍ത്തിയ മനുഷ്യശിശു ചെന്നായയുടെ സ്വഭാവവും, കരടി വര്‍ത്തിയ കുട്ടി കരടിയുടെ സ്വഭാവവും ആര്‍ജിക്കുന്നത്? മുസ്ലിമിന്റെ കുട്ടി മുസ്ലിമും, ഹിന്ദുവിന്റെ കുട്ടി ഹിന്ദുവും, കൃസ്ത്യാനിയുടെ കുട്ടി കൃസ്ത്യാനിയും ആയി മാറുന്നതെങ്ങനെ? ചെറുപ്പം മുതലേ കുട്ടികളില്‍ മതം കുത്തിവെയ്ക്കുന്നതുകൊണ്ടാണ്‍ ഇങ്ങനെ സംഭവിക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്? മനുഷ്യന്‍‍ ഗ്രഹണശേഷി ആര്‍ജിക്കുന്ന ബുദ്ധിവികാസഘട്ടത്തില്‍ അടിച്ചേല്പ്പിക്കുന്നതുകൊണ്ട് മാത്രമാണ്‍ മതം മനുഷ്യനില്‍ ഇത്രയേറെ സ്വാധീനം ചെലുത്തുന്നത്. കുട്ടികള്‍ പക്വത നേടുന്നതോടെ വിശ്വാസികളായി മാറുകയല്ല, പക്വത നേടാന്‍ സമ്മതികാതെ അവരുടെ ബോധത്തെ തളച്ചിടുയാണ്‍ മതം ചെയ്യുന്നത്.


?"ബാലയുക്തിയുടെ കാലം കഴിഞ്ഞ് യുക്തി പക്വത പ്രാപിക്കുമ്പോഴാണ് മനുഷ്യന്‍ വിശ്വാസങ്ങള്‍ (അവിശ്വാസങ്ങളായാലും) ആര്‍ജിക്കുന്നതും മനസ്സില്‍ അവ പതിയുന്നതും ബോധ്യപ്പെട്ടലിന്റെ (conviction)ഘട്ടത്തിലെത്തുന്നതും..."

"ബാലയുക്തി കാലഘട്ടം മതവിശ്വാസങ്ങള്‍ ഇല്ലാത്ത കാലമാണ്. അതായത് നിരീശ്വരവാദികളുടെ മനസ്സിനു സമാനമാണിത്"

     അടുത്തടുത്ത രണ്ട് വാക്യങ്ങളില്‍ ഹുസ്സൈന്‍ പ്രകടിപ്പിക്കുന്ന വിരുദ്ധാഭിപ്രായങ്ങള്‍ നോക്കൂ. ഒന്നാം വാക്യത്തില്‍ പറയുന്നു, വിശ്വാസം മാത്രമല്ല, അവിശ്വാസവും യുക്തി പക്വത പ്രാപിക്കുമ്പോള്‍ ആര്‍ജിക്കുന്നതാണെന്ന്. രണ്ടാം വാക്യത്തില്‍ പറയുന്നു ബാല്യകാലം നിരീശ്വരവാദികളുടെ മനസ്സിന്‍ സമമാണെന്ന്. തന്റെ വാദം സമര്‍ത്ഥിക്കാന്‍ എത്ര വിരുദ്ധാഭിപ്രായങ്ങളും എഴുന്നെള്ളിക്കാന്‍ യാതൊരു സങ്കോചവും കാണിക്കാത്തത് കപതയുടെ മുകുടോദാഹരണമാണ്‍.


?"ഡോക്കിന്‍സ് നിരീശ്വരവാദിയണെന്നതിന് മൂര്‍ത്തമായ തെളിവില്ലെന്ന്
ഡോക്കിന്‍സ് നിരീശ്വരവാദിയണെന്നതിന് മൂര്‍ത്തമായ തെളിവു നല്‍കാനാവില്ല എന്ന എന്റെ വാദത്തെ രണ്ടു പോസ്റ്റുകളിലൂടെ ഖണ്ഡിച്ച് ഖണ്ഡിച്ച് ഒടുവിലായി സുശീല്‍കുമാര്‍ എഴുതുന്നു.  : "ഡോക്കിന്‍സിന്റെ നിരീശ്വരവാദം അദ്ദേഹത്തിന്റെ തലച്ചോറ് എന്ന ഭൗതിക വസ്തുവിന്റെ ഉല്പന്നവുമാണ്‌. ആശയം ഭൗതികമല്ലാത്തതിനാല്‍ അതിന്‌ 'മൂര്‍ത്തമായ' തെളിവ് നല്‍കാനാകില്ല എന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം.  "
ഇതങ്ങ് ആദ്യമേ സമ്മതിച്ചാല്‍ പോരായിരുന്നോ? ഏതു കൊച്ചുകുട്ടിക്കുമറിയാവുന്ന ഇക്കാര്യം നിരീശ്വരവാദികള്‍ ഇപ്പോളെങ്കിലും മനസ്സിലാക്കിയത് നന്ന്!

     ഹുസ്സൈന്‍ സാറേ, എന്റെ ആദ്യപൊസ്റ്റിലെ ആദ്യ വാദം ഞാന്‍ ഒന്നുകൂടി ആവര്‍ത്തിക്കുന്നു:

     "വിശ്വാസം, അവിശ്വാസം, സ്നേഹം, ദേഷ്യം, അസൂയ, തുടങ്ങിയവ മനുഷ്യന്റെ തലച്ചോറിന്റെ ഉല്പ്പന്നമായ ബോധത്തില്‍ അന്തര്‍ലീനമായ വിവിധ ഭാവങ്ങളാണല്ലോ? ഒരാളുടെ തലച്ചോറ് പരിശോധിച്ച് ഇക്കാര്യങ്ങള്‍ ഒരാള്‍ക്ക് എത്രത്തോളമുണ്ടെന്ന് അറിയാന്‍ കഴിയുമോ എന്ന് പറയാനുള്ള അറിവ് എനിക്കില്ല. പക്ഷേ ഒരാളുടെ തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ഉത്തേജിപ്പിച്ച് ഇതില്‍ ചില ഭാവങ്ങളെ കൃത്രികമായി ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന അറിവ് ഇന്ന് ലഭ്യമാണ്‌. ഇതില്‍ നിന്ന് മനസ്സിലാക്കാവുന്ന കാര്യം ഇവയെല്ലാം തലച്ചോറിനെ ആശ്രയിച്ച് നിലനില്‍ക്കുന്നതും തലച്ചോറിന്റെ അഭാവത്തില്‍ സ്വതന്ത്രമായ അസ്തിത്വമില്ലാത്തതുമായ സ്വഭാവവിശേഷങ്ങളാണെന്നാണ്‌. ഇതുപോലെ 'ദൈവം' എന്നതും ഇത്തരത്തില്‍ തലച്ചോറില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ചിന്തയാണ്‌ എന്നാണ്‌ ശ്രീ എന്‍ എം ഹുസ്സൈന്റെ വാദത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഇക്കാര്യത്തില്‍ യുക്തിവാദികള്‍ക്കോ നിരീശ്വരവാദികള്‍ക്കൊ വിയോജിപ്പില്ല. ദൈവം, പിശാച്, പ്രേതം, യക്ഷി, മലക്ക്, ജിന്ന്, കുട്ടിച്ചാത്തന്‍ തുടങ്ങിയ സങ്കല്പങ്ങള്‍ മനുഷ്യ മസ്തിഷ്കത്തില്‍ വിരിഞ്ഞവ തന്നെയാണെന്നാണ്‌ ഇവരുടെയും പക്ഷം. ഈ ചിന്തകള്‍/വികാരങ്ങള്‍ എല്ലാം തന്നെ മസ്തിഷ്കം നിശ്ചലമാകുന്നതോടെ അവസാനിക്കുന്നു. അതേ പോലെ ഒരാളുടെ വിശ്വാസവും അവിശ്വാസവും, അയാളുടെ ദൈവചിന്തയടക്കം ഇത്തരത്തില്‍ മസ്തിഷ്കം മരിക്കുന്നതോടെ അവസാനിക്കുന്നു. ഈയര്‍ത്ഥത്തിലുള്ള ഒരു ദൈവത്തെ ഡക്കിന്‍സോ, രവിചന്ദ്രനോ മറ്റേതെങ്കിലും നിരീശ്വരവാദികളോ ഖണ്ഡിക്കുന്നില്ല. ആയതിനാല്‍ ഭൗതികമായ മസ്തിഷ്കത്തിന്റെ ഉല്പന്നമായ ഇത്തരം ആശയങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവ് അന്വേഷിക്കാതെതന്നെ 'അവ നിലനില്‍ക്കുന്നുണ്ട്' എന്ന കാര്യത്തില്‍ തര്‍ക്കത്തിനു കാര്യമില്ല. ഇത്തരമൊരു 'ദൈവ'ത്തിനല്ല മറിച്ച് മതവിശ്വാസികള്‍ കെട്ടിയെഴുന്നെള്ളിക്കുന്ന വ്യക്തിസ്വരൂപനായ ദൈവത്തിനാണ്‌ ഡാക്കിന്‍സ് മൂര്‍ത്തമായ തെളിവ് ചോദിക്കുന്നതെന്നതിനാല്‍ വളരെയേറെ ശ്രമകരമായി ലേഖകന്‍ ഉയര്‍ത്തുന്ന ഈ വാദം വെറും പൊള്ളയായ വാചകക്കസര്‍ത്തല്ലാതെ മറ്റൊന്നുമല്ല"

     എന്റെ ആദ്യവാചകത്തില്‍ പറഞ്ഞതിനപ്പുറമൊന്നും താങ്കള്‍ ഉദ്ധരിച്ച വാക്യത്തിലും പറഞ്ഞിട്ടില്ലല്ലോ? ഉണ്ടോ? ഡൊക്കിന്‍സിന്റെ നിരീശ്വവാദവും, ഹുസ്സൈന്റെ ദൈവസങ്കല്പ്പവും രണ്ടും അവരവരുടെ തലച്ചോറിന്റെ ചിന്തയുടെ ഭാഗമാണെന്നാണ്‍ ഞാന്‍ ആദ്യവും അവസാനവും പറഞ്ഞത്. വാചകക്കസര്‍ത്ത് കൊണ്ട് കാര്യം കാണാമെന്ന് ധരിക്കുന്നത് പമ്പരവിഢ്ഠിത്തം.

?ദൈവാസ്തിത്വത്തിന് നല്‍കപ്പെട്ട അഞ്ചു് അമൂര്‍ത്തമായ തെളിവുകളെ ഖണ്ഡിക്കാനാണല്ലോ ഡോക്കിന്‍സ് ശ്രമിച്ചിട്ടുള്ളത്. കൂടാതെ മറ്റനേകം തെളിവുകളേയും അദ്ദേഹം ഖണ്ഡിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ശ്രമം പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് ഞാന്‍ രണ്ടു പോസ്റ്റുകളിലായി സമര്‍ത്ഥിച്ചിട്ടുണ്ട്. ഇവയില്‍ ഒന്നുപോലും ഖണ്ഡിക്കാന്‍ സുശീല്‍കുമാര്‍ ശ്രമിച്ചിട്ടില്ല. (സി കെ ബാബു അക്വിനാസിനെപ്പറ്റി എഴുതിയത് നോക്കുക എന്നു പറഞ്ഞ് തടിതപ്പി.

     അപ്പോള്‍ എന്റെ രണ്ടാമത്തെ പോസ്റ്റ് ഹുസ്സൈന്‍ കണ്ടിട്ടില്ല!!!!

?ചെമ്പരുത്തിപ്പൂവിന്റെ ചുവപ്പാണോ, അതോ സൂചിയുടെ കൂര്‍പ്പാണോ കൂടുതല്‍ നീണ്ടത് എന്നൊരു ചോദ്യം ചോദിച്ചിട്ട് താനെന്തൊ മഹത്തായ കാര്യം സാധിച്ചിരിക്കുന്നു എന്ന് നടിക്കുന്നവരോട് എന്ത്‌ പറയാന്‍? " 
എങ്ങനെയുണ്ട് മറുപടി? സുഹൃത്തേ, ഞാന്‍ അതുസംബന്ധമായി ചോദ്യങ്ങളൊന്നും ചോദിച്ചില്ലല്ലോ.

     പരസ്പര ബന്ധമുള്ള കാര്യങ്ങളേ താരതമ്യം ചെയ്യാവൂ എന്നേ ഞാന്‍ പറഞ്ഞതിനര്‍ത്ഥമുള്ളു. 'ദൈവവും', സ്നേഹവും തമ്മിലുള്ള പരസ്പരസാമ്യം അവ രണ്ടും തലച്ചോറിന്റെ ഉല്പന്നങ്ങളാണെന്നതാണ്‍. അതുകൊണ്ടാണ്‍ അക്കാര്യം ആദ്യമേ വിശകലനം ചെയ്തത്.

?"ദൈവത്തിന്റെ അമൂര്‍ത്തത വ്യക്തമാക്കാനാണ് സ്നേഹത്തോട് ഉപമിച്ചത്. അമൂര്‍ത്തമായ സ്നേഹത്തിന് സമൂര്‍ത്തമായ തെളിവ് ഇല്ലാത്തതുപോലെ അമൂര്‍ത്തമായ ദൈവത്തിനും സമൂര്‍ത്തമായ തെളിവ് ഹാജറാക്കാനാവില്ല എന്നാണ് വാദം"

     സ്നേഹം ദ്രവ്യജന്യമായ ഒരു ജൈവഭാവമാണെന്ന് നമുക്കറിയാം. ദ്രവ്യം മൂര്‍ത്തമായതാണെങ്കിലും ദ്രവ്യജന്യമായ സ്നേഹം അമൂര്‍ത്തമാണെന്നും നമുക്കറിയാം. എന്നാല്‍ 'ദൈവം'അമൂര്‍ത്തമണെന്ന്   ഹുസ്സൈനോട് ആരാണ്‍ പറഞ്ഞത്? 'ദൈവം' പറഞ്ഞൊ? ഏതെങ്കിലും മതഗ്രന്ഥങ്ങള്‍ പറഞ്ഞോ? ഉണ്ടെങ്കില്‍ ഏത് മതഗ്രന്ഥത്തില്‍? അറിയാത്ത കാര്യത്തെക്കുരിച്ച് തനിക്കറിയാമെന്ന് ഭാവിച്ച് ശാസ്ത്രം വിളമ്പുന്നവരോട് എന്ത് പറയാന്‍? 

അഞ്ജനമെന്നത് ഞാനറിയും, അത് മഞ്ഞള്‍ പോലെ വെളുത്തിരിക്കും!!!


?" ദൈവം, പിശാച്, പ്രേതം, യക്ഷി, മലക്ക്, ജിന്ന്, കുട്ടിച്ചാത്തന്‍, ആനമറുത, ഇവയൊക്കെ മനുഷ്യമസ്തിഷ്കത്തിന്റെ ഭാവനകള്‍ തന്നെയാണെന്നാണ്‌ എന്റെ പക്ഷം. അല്ലെന്ന് തെളിയിക്കാന്‍ എന്‍ എം ഹുസ്സൈനെ വെല്ലുവിളിക്കുന്നു."എന്നു സുശീല്‍കുമാര്‍.
 റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന് മൂര്‍ത്തമായി  തെളിയിക്കാനാവില്ലെന്ന് സമ്മതിച്ച താങ്കളോട് ഇവയെ മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്നു ഞാനും സമ്മതിക്കുന്നു."

     എന്റെ ദൈവമേ, നീയീ തമാശയൊന്നും കേള്‍‍ക്കുന്നില്ലേ?

     'ദൈവത്തെ' മൂര്‍ത്തമായി തെളിയിക്കാനാകില്ലെന്ന് ഡോക്കിന്‍സ് പറഞ്ഞു. സി രവിചന്ദ്രന്‍ ഇക്കാര്യം സ്ഥാപിക്കാന്‍ ഉപയോഗിച്ചത് ഒരു പേജ്. ഇവിടെ അതിനെ ഘണ്ഡിക്കാന്‍ നാല്‍ പോസ്റ്റിട്ട ശേഷം ഹുസ്സൈന്‍ പറയുന്നു ദൈവത്തെ മൂര്‍ത്തമായി തെളിയിക്കാനാകില്ലെന്ന്!! എന്നാല്‍ ഇക്കാര്യം ആദ്യമേ സമ്മതിച്ചാല്‍ പോരായിരുന്നോ?

? "മന്ദബുദ്ധികള്‍ പോലും അങ്ങനെ വിശ്വസിക്കുന്നില്ല." എന്നെഴുതിയാല്‍ 'മന്ദബുദ്ധികള്‍ പോലും അങ്ങനെ വിശ്വസിക്കുന്നു' എന്നു ഗ്രഹിക്കുന്ന സുശീല്‍കുമാറിന്റെ ഗ്രഹണശേഷിക്കു് കാര്യമായ തകരാറുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ?"

     മതവിശ്വാസികളില്‍ മന്ദബുദ്ധികളുമുണ്ടെന്ന് പറഞ്ഞത് ഹുസ്സൈന്‍ തന്നെ. എന്നാല്‍ നിരീശ്വരവാദികളില്‍ മന്ദബുദ്ധികള്‍ ഉണ്ടാകാന്‍ യാതൊരിടയുമില്ല. 

?ഏതായാലും മൂര്‍ത്തമായി തെളിയിക്കാനാകാത്ത ഒരു വിശ്വാസമെങ്കിലും സുശീല്‍കുമാറിനുണ്ടെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ? ഇങ്ങനെ ചിന്ത പുരോഗമിക്കുകയാണെങ്കില്‍ (ഇപ്പോളാണ് ചിന്തിച്ചുതുടങ്ങിയതെന്നു കരുതുന്നതില്‍ തെറ്റുണ്ടോ?) വൈകാതെ മൂര്‍ത്തമായി തെളിയിക്കാനാകാത്ത വിശ്വാസങ്ങള്‍ വേറെയും ആകാമെന്ന് അദ്ദേഹത്തിനു ഗ്രഹിക്കാനാവും. ഭാവുകങ്ങള്‍"

     ദ്രവ്യത്തിന് മൂര്‍ത്തമായ തെളിവ് നല്‍കാം. എന്നാല്‍ ദ്രവ്യജന്യമായ കാര്യങ്ങള്‍ക്ക് അമൂര്‍ത്തമായ തെളിവെ നല്‍കാനാകൂ. 'മൂര്‍ത്തമായി തെളിയിക്കാനാകാത്ത' വിശ്വാസം എല്ലാ നിരീശ്വരവാദികള്‍ക്കുമുണ്ട്.  അക്കാര്യവും ഞാന്‍ മുന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഉദാഹരണം 'സുഹൃത്ത് ചതിക്കില്ല' എന്ന വിശ്വാസം. 'ഇന്ന് മഴയുണ്ടാകാനിടയില്ല എന്ന വിശ്വാസം'. ഈ വിശ്വാസങ്ങളും ദൈവത്തിലും കുട്ടിച്ചാത്തനിലുമുള്ള വിശ്വാസവും ഒരേപോലെയാണെങ്കില്‍ എനിക്കൊട്ടും വിരോധമില്ല. കാരണം സുഹൃത്ത് ചതിക്കുമ്പോഴും ഇന്ന് മഴ പെയ്യുമ്പോഴും ആ വിശ്വാസം തിരുത്തേണ്ടിവരും. എന്നാല്‍ മതവിശ്വാസത്തെന്റെ കാര്യമോ? ഇന്ന് മഴപെയ്യില്ലെന്നല്ലേ എന്റെ കിതാബില്‍ കണ്ടത്? അതുകൊണ്ട് ഇക്കാണുന്നതൊന്നും മഴയാകാനിടയില്ല. കിതാബില്‍ പറഞ്ഞതാണ്‍ ശരി. "കാരണം കിതാബിലേത് സ്രഷ്ടാവിന്റെ വാക്കുകളാണ്. മഴകാണുന്നത് സൃഷ്ടിയുടെ തോന്നലും" (ചിന്തകനോട് കടപ്പാട്)

?"ഗോത്രദൈവമോ?
'മുപ്പത്തിമുക്കോടി ദൈവങ്ങള്‍ 'എന്ന പ്രയോഗം പരിഹാസമല്ല, ജാതി സമൂഹങ്ങളിലെ ദേവീ-ദേവ വൈവിധ്യത്തെ സൂചിപ്പിക്കാന്‍ സാമൂഹികശാസ്ത്രജ്ഞര്‍ ഉപയോഗിക്കാറുള്ളതാണ് . അതിലൊരു ദൈവമല്ല അല്ലാഹുവെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. ഈശ്വരന്‍,ദൈവം എന്നീ മലയാള പദങ്ങളുടെയും God എന്ന ഇംഗ്ലീഷ് വാക്കിന്റെയും അറബി രൂപമാണ് അല്ലാഹുവെന്നും വ്യക്തമാക്കിയിരുന്നു"

     ഉരുണ്ട് കളിക്കാതെ താങ്കള്‍ ഉണ്ടെന്ന് വാദിക്കുന്ന ദൈവം ഖുര്‍ ആനിലെ അല്ലാഹുതന്നെയാണൊ എന്ന് മനുഷ്യന്‌  മനസിലാകുന്ന ഭാഷയില്‍ പറയണം സര്‍, ഖുര്‍ ആനിലെ വ്യക്തിദൈവം തന്നെയാണൊ താങ്കള്‍ ഉദ്ദേശിച്ച ദൈവം? Yes or No?

?"മഹാവിസ്ഫോടനത്തിനു മുന്‍പ് ഫ്രീഡ്മാന്‍ ഗ്രാഫില്‍ സമയവും സ്ഥലവും മറ്റു ഭൌതിക വസ്തുക്കളുമെല്ലാം പൂജ്യമാണെന്ന ശാസ്ത്ര വസ്തുത സുശീല്‍കുമാറിനറിയുമോ?"


     സമയം, കാലം, സ്ഥലം ഇവയൊക്കെ എന്താണെന്ന് ഹുസ്സൈന്റെ ദൈവത്തിനറിയുമോ? അതറിയാത്ത 'ദൈവ'മാണോ മഹാവിസ്ഫോടനമുണ്ടാക്കിയത്?

?"ശാസ്ത്രം ഭൌതികവാദത്തില്‍നിന്നും അകന്നെന്നു പറഞ്ഞാല്‍ മതത്തോട് അടുത്തു എന്നുതന്നെയാണര്‍ത്ഥം. മറ്റു വല്ല അര്‍ത്ഥങ്ങളുമുണ്ടെങ്കില്‍ നിസ്സഹായനു സമര്‍ത്ഥിക്കാം"

     ഭൗതികത്തെക്കുറിച്ചുള്ള പഠനമാണ്‍ ശാസ്ത്രം. അത് ഭൗതികത്തില്‍ നിന്നും അകലുന്നതെങ്ങനെ? ഇനി അകന്നു എന്നുതന്നെ വെയ്ക്കുക. അതുകൊണ്ട് അത് മതത്തോട് അടുത്തു എന്നെങ്ങനെ പറയാം? A പറയുന്നതൊക്കെ തെറ്റാണ്‍. ശരി, സമ്മതിച്ചു, അതുകൊണ്ട് B പറയുന്നതൊക്കെ ശരിയാണെന്ന് പറയാന്‍ കഴിയുമോ? വിഢ്ഠിത്തം കൂടുതലായാല്‍ അതാര്‍ക്കും അലങ്കാരമാകില്ല.

?"ദൈവത്തെ മനസ്സിലാക്കുന്നതില്‍ മനുഷ്യനു പരിമിതികളുണ്ട് എന്നതുകൊണ്ടാണ് വൈവിധ്യവും വൈരുധ്യവുമാര്‍ന്ന ദൈവസങ്കല്‍പ്പങ്ങളുണ്ടായത്"

     ഈ പരിമിതി അംഗീകരിച്ച് അറിയാത്ത കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ്‌ മിണ്ടാതിരുന്നുകൂടേ ഹുസ്സൈന്‍? 

     മതഗ്രന്ഥങ്ങലില്‍ കാണുന്ന ദൈവങ്ങള്‍ വ്യത്യസ്തമാകുന്നത് മനുഷ്യന്റെ പരിമിതി മൂലമാണല്ലോ? അപ്പോള്‍‍ മറ്റൊരു മഹത്തായ കുറ്റസമ്മതം കൂടി ഹുസ്സൈന്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു. മതഗ്രന്ഥങ്ങളെല്ലാം മനുഷ്യസൃഷ്ടിയാണ്‍. അല്ലെങ്കില്‍ അതില്‍ വൈരുദ്ധ്യം ഉണ്ടാകാനിടയില്ലല്ലോ

     എല്ലാ സത്യവും ഇങ്ങനെ എപ്പോഴും വെട്ടിത്തുറന്നുപറയാമൊ സര്‍?
സ്നേഹദൂതന്റെ ആള്‍ക്കാര്‍ കേള്‍ക്കണ്ട. ഉള്ള കഞ്ഞികുടി കൂടി മുട്ടിക്കണ്ട.

?സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പുതിയ പുസ്തകത്തെപ്പറ്റി ഒരു ഭാഗം ഉദ്ധരിക്കുന്നു. അതില്‍ " It argues that invoking God is not necessary to explain the origin of universe  and that the Big Bang is a consequence of the laws of physics alone" എന്ന വാക്യമുണ്ട്.


 ഒരു സിസ്റ്റത്തെയും ആ സിസ്റ്റംകൊണ്ടു മാത്രം വിശദീകരിക്കാനാവില്ല. കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം വിശദീകരിക്കാന്‍ പ്രോഗ്രാമറില്ലാതെ കംപ്യൂട്ടര്‍ മാത്രം മതിയാവുമോ? അതിന്റെ ഉദ്ഭവത്തെ അത്രപോലും  വിശദീകരിക്കാനാവില്ല. അതിനാല്‍ പ്രപഞ്ചത്തെ അതിനകത്തെ ഭൌതികനിയമങ്ങള്‍ കൊണ്ട് വിശദീകരിക്കാമെന്ന വാദം അശാസ്ത്രീയവും അയുക്തികവുമാണ്.

     ഒരു സിസ്റ്റത്തിന്റെ ഏതെങ്കിലും ഒരു ഭാഗം ഇല്ലെങ്കില്‍ അത് പ്രവര്‍ത്തിപ്പിക്കാനാകില്ല. എന്നാല്‍ അതിന്റെ നിര്‍മാണത്തില്‍ നിന്ന് ഏതെങ്കിലും വിധത്തില്‍ ഒഴിച്ചുനിര്‍ത്താവുന്നത് അതിന്റെ പ്രൊഗ്രാമറെ മത്രമാകും. കാരണം ഒരു പ്രോഗ്രാമറില്ലാതെ സിസ്റ്റം പ്രവര്‍ത്തിക്കാന്‍ വളരെ ചെറുതെങ്കിലും നേരിയ സാധ്യതയുണ്ട്. 

     സിസ്റ്റത്തിന്‍ പ്രോഗ്രാമറെ തേടുന്നപോലെ പ്രപഞ്ചത്തിന്‍ സ്രഷ്ടാവിനെ തേടുന്നതിനെയാണല്ലൊ രവിചന്ദ്രന്‍ പ്രാഥമികയുക്തി എന്ന് വിശേഷിപ്പിച്ചത്? അത് നിരീശ്വരവാദികള്‍ക്കുമേല്‍ കെട്ടവെച്ച് തലയൂരാന്‍ ശ്രമിച്ച ഹുസ്സൈന്റെ വാദം കേട്ടോ? ആരാണപ്പാ ഈ ബാലയുക്തിക്കാര്‍?

?"പ്രപഞ്ചം ഉദ്ഭവിച്ചതാണെന്ന് ശാസ്ത്രം കണ്ടെത്തിയതായി സുശീല്‍ മുന്‍പു സമ്മതിച്ചല്ലോ. ഹോക്കിങ്ങിന്റെ ഈ വാക്യം കൂടി നോക്കൂൂ: " So  long as the universe had a beginning, we could suppose it had a creator"('The Brief History of Time' p 149) "

     'The Brief History of Time'  ഇറങ്ങി എത്രകാലം കഴിഞ്ഞാണ്‍ സര്‍, The Grand Design  പ്രസിദ്ധീകരിച്ചത്? അതിനിടയില്‍ സ്റ്റീഫന്‍ ഹോക്കിങ് തന്റെ വാദങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയത് അറിഞ്ഞില്ലേ?

 " It argues that invoking God is not necessary to explain the origin of universe  and that the Big Bang is a consequence of the laws of physics alone"

(മലയാളം ടൈപ്പിങ് വശമാക്കാനുള്ള താമസം മൂലമാണ് അപ്പപ്പോള്‍ മറുപടി എഴുതാന്‍ സാധിക്കാതെ വരുന്നത്. ഇപ്പോള്‍ മാനുസ്ക്രിപ്റ്റ് സൂഹൃത്തിനെക്കൊണ്ട് ടൈപ്പ് ചെയ്യിച്ച് ഇടുകയാണ്. അതുകൊണ്ട് മറുപടികള്‍ ഉടനുടന്‍ കണ്ടില്ലെങ്കില്‍ തെറ്റിദ്ധരിക്കരുതെന്ന് വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.)

(അക്കാര്യത്തില്‍ സാര്‍ വിഷമിക്കണ്ട. സാവകാശം എഴുതിയാല്‍ മതി. കാരണം ചീഞ്ഞ മത്തി മാര്‍ക്കറ്റില്‍ വളരെ നേരത്തെ എത്തുന്നതില്‍ വലിയ കാര്യമൊന്നുമില്ല. അത് ഏറ്റവും ഒടുവിലേ വിറ്റുപോകൂ. ഒടുവില്‍ പൂച്ചയ്ക്ക് കൊടുക്കേണ്ടിവരും.)

കദളിവാഴ...ക്കയ്യിലിരുന്നൊരു.........


40 comments:

സുശീല്‍ കുമാര്‍ said...

എ എം ഹുസ്സൈന്‍ പറഞ്ഞത് സത്യമാണ്‌. "ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നു സമ്മതിക്കണമെന്ന് സുശീല്‍കുമാറല്ലാതെ ലോകചരിത്രത്തില്‍ മറ്റാരെങ്കിലും പറഞ്ഞതായി അറിവില്ല." തനിക്ക് ഒരു കാര്യം അറിവില്ല എന്ന് എന്‍ എം ഹുസ്സൈന്‍ തുറന്നു സമ്മതിക്കുന്നത് ആദ്യമായിട്ടാണെന്ന് തോന്നുന്നു. അത് മറ്റുള്ളവരുടെ കുഴപ്പമല്ലല്ലോ? അറിയാത്ത കാര്യത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നതിനു പകരം "വിഡ്ഢിത്തത്തിനുള്ള ഏതെങ്കിലും അവാര്‍ഡുണ്ടെങ്കില്‍ സുശീലിന്റെ പേര് അതിനായി ശുപാര്‍ശ ചെയ്യുന്നതെന്തിനാണ്‌?

ഏതായാലും ഇക്കാര്യത്തിന്‌ ഒരു അവാര്‍ഡ് എനിക്ക് കിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. എന്നാല്‍ തര്‍ക്കശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും അറിയാത്ത ഒരാളുമായി സംവാദം നടത്താനിറങ്ങുക എന്ന സാഹസത്തിന്‌ മുതിര്‍ന്നതിന്‌ എന്തെങ്കിലും അവാര്‍ഡ് എണ്ടെങ്കില്‍ അതെനിക്ക് കിട്ടാന്‍ സാധ്യതയുണ്ട്.


"ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നു സമ്മതിക്കണമെന്ന് ...."

ഹുസ്സൈന്‍ സാറേ, ആ 'ഒരു കാര്യം' തന്നെയാണ്‍ ഞാന്‍ പറഞ്ഞ 'അക്കാര്യം'.

Jack Rabbit said...

Tracking..

..naj said...

സുശീല്‍, നന്നായി ഹോം വര്‍ക്ക്‌ ചെയ്യുന്നുണ്ട്. അഭിനന്ദനീയം. പക്ഷെ താങ്കള്‍ എഴുതിയ വരികളില്‍ വൈരുധ്യങ്ങള്‍ ഒരുപാടുണ്ട്. പ്രത്യക്ഷത്തില്‍ താങ്കള്‍ വായിച്ചാല്‍ മനസ്സിലാകില്ലെങ്കിലും അത് ആവശ്യപെടുന്ന വിശദീകരണങ്ങള്‍ ചൂണ്ടികാട്ടി താങ്കളെ ബോധ്യപെടുതെണ്ട ഭാരിച്ച ബാദ്യത ഏറ്റെടു പ്പിക്കയാണ് ഈ സംശയങ്ങള്‍. നിരീശ്വര വാദത്തിന്റെ ഉത്ഭവം ഈ ബാഡ്‌ സെക് ടരില്‍ നിന്നാണ്. ഇതിനെ ഡി ഫ്രാഗ്മെന്റ് ചെയ്യുക കുറച്ചു ബുദ്ധിമുട്ടാണ്. ഇത് എവിടെ, എങ്ങിനെ ചെയ്യും എന്നതാണ് ഹുസ്സൈനും, ഞങ്ങളും നേരിടുന്ന പ്രതിസന്ധി.
എന്തായാലും തുടരുക...

kARNOr(കാര്‍ന്നോര്) said...

ഒരു അന്ധന് കാഴ്ചയുള്ളവന്റെ അനുഭവസാക്ഷ്യം ഉൾക്കൊണ്ട് വെളിച്ചം ഉണ്ട് എന്ന സത്യം വിശ്വസിക്കും. . എന്നാൽ ഒരു വർണ്ണാന്ധനെ(colour blindness ഉള്ള ആൾ) നിറങ്ങൾ ഉണ്ടെന്ന് ബോധം വരുത്തുക എളുപ്പമല്ല. അവന്റെ കാഴ്ചയുടെ പരിധിയിൽ അത് വരുന്നില്ല. അതുകൊണ്ട് താൻ കാണുന്നതു മാത്രം ഉണ്മ എന്ന് അവൻ കരുതുന്നു. ശാസ്ത്രത്തിന്റെ പിൻബലം എല്ലാ യുക്തിയിലും ചെലുത്തുമ്പോൾ ഇതാണ് സംഭവിക്കുന്നത്. ദൈവം ഉണ്ട് എന്നത് ഒരു അറിവല്ല. ഒരു തിരിച്ചറിവാണ്. പരസ്പരബഹുമാനത്തോടെയുള്ള ഒരു പക്വമായ ചർച്ച നടക്കുന്നെങ്കിൽ തുടർന്നും കൂടാം.(എതിരഭിപ്രായമുള്ളവരെ സാധാരണ പരിഹസിക്കുകയും തരംതാണ ഭാഷയിൽ സംബോധചെയ്യുകയും ചെയ്യുന്നതാണ് കാണാറ്. പക്വത കാണാറില്ല) ഇത് എന്റെ അഭിപ്രായം മാത്രമാണ് വിട്ടുകള.

Jack Rabbit said...

അടുത്തടുത്ത രണ്ട് വാക്യങ്ങളില്‍ ഹുസ്സൈന്‍ പ്രകടിപ്പിക്കുന്ന വിരുദ്ധാഭിപ്രായങ്ങള്‍ നോക്കൂ. ഒന്നാ വാക്യത്തില്‍ പറയുന്നു, വിശ്വാസം മാത്രമല്ല, അവിശ്വാസവും യുക്തി പക്വത പ്രാപിക്കുമ്പോള്‍ ആര്‍ജിക്കുന്നതാണെന്ന്. രണ്ടാം വാക്യത്തില്‍ പറയുന്നു ബാല്യകാലം നിരീശ്വരവാദികളുടെ മനസ്സിന്‍ സമമാണെന്ന്. തന്റെ വാദം സമര്‍ത്ഥിക്കാന്‍ എത്ര വിരുദ്ധാഭിപ്രായങ്ങളും എഴുന്നെള്ളിക്കാന്‍ യാതൊരു സങ്കോചവും കാണിക്കാത്തത് കപഠതയുടെ മുകുടോദാഹരണമാണ്‍.

Welcome to The Greatest Show on Earth, Susheel. Let us see how many flip-flops he will do with you.

Subair said...

സുശീല്‍, സഹതാപം തോന്നുന്നു അങ്ങയുടെ ഈ പോസ്റ്റു കണ്ടിട്ട്.

വിത്യസ്ത മത സങ്കല്‍പ്പങ്ങളില്‍ ശരിയാണ് എന്ന് തെളിയിക്കാന്‍ കഴിയില്ല, തെറ്റാണെന്ന് തെളിയിക്കാനും. ശരിയാവാന്, തെറ്റാവുന്നത്നെക്കാള്‍ സാധ്യത എന്നെ കാണിക്കാകൂ.

പക്ഷെ മിക്കവാറും എല്ലാ ആസ്തികരും വിശ്വസിക്കുന്ന ഈ പ്രപഞ്ചത്തിന് കാരണമായ സൃഷ്ടികര്ത്താവായ ദൈവം ഉണ്ടോ, അതല്ല ഈ പ്രപഞ്ചം അനാദിയാണോ എന്നതാണ് വിഷയം. ഈ സ്രുശീ കര്‍ത്താവിനെ നമ്മുക്ക് തല്‍കാലം X എന്ന് വിളിക്കാം.


ഈ X ഉണ്ട് എങ്കില്‍ നാസ്തിക വാദം തെറ്റാണ് എന്ന് വരും. ഇതാണ് ഇവിടെ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. ഇതും പോലുംമാനസ്സിലാക്കാത്തെയാണ് സുശീല്‍ ഖണ്ടനതിനു ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. പ്രപഞ്ചത്തിനും പ്രാപഞ്ചിക നിയമത്തിനും അപ്പുറത്തുള്ള ഒരു ശക്തിയെ ക്കുറിച്ചാണ് നമ്മള്‍ സമസാരിക്കുന്നത് എന്നതുകൊണ്ട്, ഇതിനു മൂര്‍ത്തമായ തെളിവ് നല്‍കാനാവില്ല.

അതെ പോലെ തെന്നെ, സുശീല്‍ ശാസ്ത്രം എന്ത് പറഞ്ഞാലും മുന്വിധിയില്ലാതെ അന്ഗീകരിക്കും എന്ന് പറയുന്ന ആളല്ലേ. തല്‍കാലം ഞാന്‍ മുസ്ലിം ആണെന്ന് മറക്കുക. എന്നിട്ട് താഴെ പറയുന്ന എന്റെ വാദം ശ്രദ്ധിക്കുക.

Subair said...

X - നെ ഞാന്‍ താഴെ കൊടുക്കുന്ന പോലെ നിര്‍വചിക്കുന്നു.

X എന്ന് പറഞ്ഞാല്‍ പ്രാപഞ്ചിക നിയമങ്ങള്‍ക്ക് അതീതവും, അപ്പുറവും ആയ പ്രപഞ്ചത്തിന്റെ കാരണത്തിന് ഹേതുവായ ഉന്മ. X പ്രപഞ്ചത്തിലെ ഒരു നിയമങ്ങല്കും വിധേയനല്ല, കാരണം X പ്രപഞ്ചത്തിന്റെ തെന്നെ ഉത്ഭവത്തിന് കാരണമാണ്, അതുകൊണ്ട് തെന്നെ അതിലെ നിയമങ്ങള്‍ ഉണ്ടാക്കിയതും X ആണ്. അതെ പോലെ തെന്നെ X അനാദിയാണ്, X ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നിട്ടില്ല. ഏറ്റവും പ്രധാനമായി X തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള ഒരു ശക്തിയാണ്, അതുകൊണ്ട് തെന്നെ X വേണമെന്ന് വെച്ചിട്ടാണ്ട് ഈ പ്രപഞ്ചം ഉണ്ടാക്കിയത്.

ഇനി ഞാന്‍ ചെയ്യേണ്ടത്, X മുകളില്‍ നിര്‍വചിച്ച ശക്തി ഉണ്ട് എന്ന് തെളിയിക്കുകയാണ്.

Subair said...

എന്‍റെ വാദം താഴെക്കൊടുക്കുന്നു.

1. ഉത്ഭവം ഉള്ള എതോന്നിനും ഒരു കാരണം ഉണ്ടാകും.
2. ഈ പ്രപഞ്ചത്തിന് ഒരു ആരഭം ഉണ്ട്.
3.അത് കൊണ്ട് ഈ പ്രപഞ്ചത്തിന് ഒരു കാരണം ഉണ്ട്.



ഇത്രയും സുശീല്‍ അന്ഗീകരിക്കുന്നുട്ണോ (ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍). ഇല്ലെങ്കില്‍ ഏതാണ് അനീകരിക്കാത്ത്തത് ?

ഒന്നും രണ്ടും വാദങ്ങള്‍ അന്ഗീകരിച്ചാല്‍, സ്വാഭാവികമായും മൂന്നു അന്ഗീകരിക്കേണ്ടി വരും.


ഇനി ഈ കാരണം Xആകുന്നതു എങ്ങിനെയെന്ന് ?

പ്രപഞ്ചത്തിന്റെ കാരണം തീര്‍ച്ചയായും പ്രപഞ്ചത്തിന് പുറത്തായിരിക്കും. കാരണം പ്രപഞ്ചം ഇല്ലാതെ ഒരു അവസ്ഥയില്‍ നിന്നാണല്ലോ അത് ഉണ്ടായത്. അതെ പോലെ തെന്നെ പ്രപഞ്ചവും സമയവും ഇല്ലാത്ത ഒരു അവസ്ഥയില്‍ നിന്നും പ്രപഞ്ചം ഉണ്ടായി എങ്കില്‍ അത് മനപ്പൂര്‍വ്വം ഉണ്ടാക്കിയതായിരിക്കണം. കാരണം സമയമില്ലാത്ത ഒരു ലോകത്ത് സംഭവങ്ങളും ഉണ്ടാകില്ല, സംഭവങ്ങള്‍ ഇലാല്‍ എങ്കില്‍ ഒന്നും "താനേ" ഉണ്ടാകില്ല. അതുകൊണ്ട് തെന്നെ സമയത്തിന് അപ്പുറത്തുള്ള, പ്രാപഞ്ചിക നിയമത്തിനു അതീതനായ ഈ പ്രപഞ്ചത്തിന് കാരണക്കാരനായ X എന്ന ശക്തിയുണ്ട്.

[ഇത് എന്‍റെ പരിമിതമായ അറിവിന്റെ അടിസ്ഥാനത്തിലുള്ള വാദമാണ്, ഇതിനോട് ഹുസൈന്‍ എത്ര യോചിക്കുമെന്നു എനിക്കറിയില്ല - അദ്ധേഹത്തിന്റെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട്).

സുശീല്‍ ഇതിനെ എങ്ങിനെ ഖണ്ടിക്കും എന്നറിയാന്‍ താല്പര്യമുണ്ട്.

Subair said...

പറയാന്‍ വിട്ടു പോയി X ഉണ്ട് എന്ന് വന്നാല്‍ നിരീശ്വര വാദം തെറ്റാണെന്ന് വരും.

അതിന് ശേഷം X എന്ന് പറഞ്ഞാല്‍ ഒന്നാണോ, പലതാണോ, ഒന്നും മൂന്നും കൂടിയതാണോ, ആ ശക്തിയെ അള്ളാഹു എന്ന് വിളിക്കണമോ, ആ ശക്തിക്ക് അവതാരങ്ങള്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ നമ്മുക്ക് ആസ്തികര്‍ എന്ന നിലക്ക് ചര്‍ച്ച ചെയ്യാം.

Subair said...

Jack, we know that you read a lot of books, but please dont clutter the comment section of this post with all those titles. You can advertise those titiles in your blog.

Unknown said...

ഇവിടെ സുബൈര്‍ ദൈവത്തെ X എന്ന് സംബോധന ചെയ്തത് നന്നായി. തീര്‍ച്ചയായും ദൈവം അള്ളാഹു/യഹോവ/ബ്രഹ്മം ആണെന്ന പിടിവാശി മതവാദികള്‍ തല്‍കാലം മാറ്റിവെച്ചിരിക്കുന്നു എന്നത് അത്ര നിസ്സാരമല്ല.

ഇനി അങ്ങനെയൊരു X ഉണ്ടെങ്കില്‍

X എന്നത് ഇംഗ്ലീഷിലെ എക്സ് ആവാം ..
X എന്നത് ഒരു ഗുണനചിഹ്നമാവാം
X എന്നത് ഒരു വലിയ തെറ്റും ആവാം

Unknown said...

പറയാന്‍ വിട്ടു പോയി X ഉണ്ട് എന്ന് വന്നാല്‍ നിരീശ്വര വാദം തെറ്റാണെന്ന് വരും

അപ്പോള്‍ X ഇല്ല എങ്കില്‍ ദൈവവിശ്വാസത്തിന്റെയും പണി തീരും.

Subair said...

അരുണ്‍ നന്ദി, അരുണ്‍ എനിക്ക് മറുപടി പറഞ്ഞ മാതിരിതെന്നെയാണ് ഏറെക്കുറെ സുശീല്‍ ഹുസൈന് മറുപടി നല്‍കിയിട്ടുള്ളത്.

അരിയത്ര എന്ന് ചോദിച്ചാല്‍, പയറ് എന്താണ് എന്ന് തിരിച്ചു ചോദിക്കുന്ന ടൈപ്പ് മറുപടികള്‍.

Unknown said...

ഞാന്‍ സുബൈറിനോട് മറുപടി പറഞ്ഞതല്ല്ല. എന്റെ കമന്റിന്റെ നിലവാരക്കുറവിന്റെ പേരില്‍ സുശീലിനെ പ്രതിക്കൂട്ടിലാക്കുകയും വേണ്ട. കാരണം വ്യക്തം . സുശീലിന് അയാലുടെ ബുദ്ധി. എനിക്ക് എന്റെ ബുദ്ധി. ബുദ്ധി അളക്കാന്‍ ഞങ്ങള്‍ക്കിടയില്‍ പൊതുവായ വേദപുസ്തതകമൊന്നും ഇല്ലല്ലോ

ഇനി സുബൈറിനോട് ഒരു ചൊദ്യം. ഉത്ഭവം ഉള്ള ഏതൊന്നിനും ഒരു കാരണം ഉണ്ടാവുമെന്നാണല്ലോ താങ്കള്‍ പറഞ്ഞത്. അത് ഈ പ്രപഞ്ചത്തിലെ ഒരു സാമാന്യനിയമവും ആണ് . അപവാദങ്ങള്‍ ഉണ്ടോ എന്ന് എനിക്കറിയില്ല

പക്ഷേ താങ്കള്‍ പറയുന്നത് ഈ പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപ്പറ്റിയാണ്. അവിടെ ഇന്നത്തെ പ്രപഞ്ചത്തിലെ നിയമങ്ങള്‍ തന്നെ ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവുമില്ല. അവിടെ കാരണം ഇല്ലാതെ തന്നെ പ്രപഞ്ചത്തിന് ഉത്ഭവിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നോ എന്നും അറിയില്ല.
അതിനാല്‍ തന്നെ പ്രപഞ്ചകാരണമായ ഒരു എക്സ് അഥവാ ഒരു ഗുണനചിഹ്നം അല്ലെങ്കില്‍ ഒരു വലിയതെറ്റ് ഉണ്ടാവാം. ഇല്ലാതിരിക്കാം.
ഇന്ന് അതിന് തെളിവൊന്നുമില്ല

Unknown said...

പിന്നെ പ്രപഞ്ചത്തിനും പ്രാപഞ്ചിക നിയമങ്ങള്‍ക്കും അപ്പുറത്തുള്ള ഒരു X പ്രപഞ്ചസൃഷ്ടിയോടെ തന്റെ ഈ സൃഷ്ടിയില്‍ വിരക്തി അനുഭവപ്പെട്ട് പോയി എങ്കില്‍ മാത്രമേ മൂര്‍ത്തമായ തെളിവ് ലഭിക്കുന്നില്ല എന്ന് പരാതിപ്പെടാനാവൂ. ഇവിടെ അതിനുശേഷം 1250 അല്ലെങ്കില്‍ 1350 കോടി കൊല്ലത്തിനു ശേഷവും പ്രപഞ്ചം ഭരിക്കുകയും മനുഷ്യര്‍ എന്ന ജീവിവര്‍ഗം പരിണമിച്ച് ബുദ്ധി വെച്ചപ്പോള്‍ അവരെ ഭരിക്കാന്‍ പ്രവാചകന്മാരെയും അവതാരങ്ങളെയും ദൈവപുത്രനെത്തന്നെയും ഇറക്കുമതിചെയ്ത ഒരു X താങ്കള്‍ പറയുന്നത്ര അമൂര്‍തമൊന്നുമല്ല.

തന്റെ ഉത്തരവുകള്‍ അനുസരിപ്പിക്കാന്‍ നിരന്തരം അള്‍ക്കാരെ നിയോഗിക്കുകയും അവ ആള്‍ക്കാരെക്കോണ്ട് പൂര്‍ണമായി അനുസരിപ്പിക്ക്ന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്ന ഒരു X എന്ത് തരം X ആണ് ?

Unknown said...
This comment has been removed by the author.
ചിന്തകന്‍ said...

അരുൺ
X എന്നത് ഉണ്ടോ ഇല്ലേ എന്ന് തീരുമാനിച്ചിട്ട് പോരെ അതിലെ വിശദാംശങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ സംസാരിക്കുന്നത്?
വിശദാംശങ്ങളിലെ ചർച്ച ആസ്തികന്മാർക്കിടയിൽ മാത്രമേ പ്രസക്തമാകുന്നുള്ളൂ എന്നാണ് സുബൈർ സൂചിപ്പിച്ചത്.

X എന്നത് ഗുണനവും, തെറ്റും അക്ഷരവുമൊക്കെ ആയി എണ്ണുന്ന അരുണിനോട് സഹതപിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാൻ പറ്റും!

X = സ്രഷ്ടാവ് +നിയന്താവ് + പരിപാലകൻ+....+..

“കഞ്ഞിയിലുപ്പുണ്ടോ“ എന്ന് ചോദിക്കുമ്പോൾ, “ഇല്ല അപ്പൻ കടലുണ്ടി പോയതാ” എന്ന തരത്തിലുള്ള ഉത്തരങ്ങൾ കൊണ്ട് എന്ത് പ്രയോജനം എന്ന് ഒന്ന് സ്വയം ആലോചിച്ചു നോക്കുക.

Jack Rabbit said...

Subair,
Thanks for the pointing out. It wasn't supposed to be the book. Fixed the link. I have seen it.

Welcome to The Greatest Show on Earth, Susheel. Let us see how many flip-flops he will do with you.

Let the show continues..

Jack Rabbit said...

Subair said ..
പ്രപഞ്ചത്തിനും പ്രാപഞ്ചിക നിയമത്തിനും അപ്പുറത്തുള്ള ഒരു ശക്തിയെ ക്കുറിച്ചാണ് നമ്മള്‍ സമസാരിക്കുന്നത് എന്നതുകൊണ്ട്, ഇതിനു മൂര്‍ത്തമായ തെളിവ് നല്‍കാനാവില്ല.


Subair,
We have discussed this before.. How can you say such a God is the God you and Hussain believes aka Allah ? That kind of God is definitely not the one found in Koran/Bible/Puranas.

This is what i called in the case of Hussain, acting like an unsinkable rubber duck coming up with same arguments.

Jack Rabbit said...

Subair said...

X - നെ ഞാന്‍ താഴെ കൊടുക്കുന്ന പോലെ നിര്‍വചിക്കുന്നു.

X എന്ന് പറഞ്ഞാല്‍ പ്രാപഞ്ചിക നിയമങ്ങള്‍ക്ക് അതീതവും, അപ്പുറവും ആയ പ്രപഞ്ചത്തിന്റെ കാരണത്തിന് ഹേതുവായ ഉന്മ. X പ്രപഞ്ചത്തിലെ ഒരു നിയമങ്ങല്കും വിധേയനല്ല, കാരണം X പ്രപഞ്ചത്തിന്റെ തെന്നെ ഉത്ഭവത്തിന് കാരണമാണ്, അതുകൊണ്ട് തെന്നെ അതിലെ നിയമങ്ങള്‍ ഉണ്ടാക്കിയതും X ആണ്. അതെ പോലെ തെന്നെ X അനാദിയാണ്, X ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നിട്ടില്ല. ഏറ്റവും പ്രധാനമായി X തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള ഒരു ശക്തിയാണ്, അതുകൊണ്ട് തെന്നെ X വേണമെന്ന് വെച്ചിട്ടാണ്ട് ഈ പ്രപഞ്ചം ഉണ്ടാക്കിയത്.


This is what wrote earlier

They are treating God like a balloon. When confronted with scientific and logical arguments, they inflate their pet balloon so large and make it bigger than universe beyond the realm of testability and falsifiability. When none are around and faced with thoughts on life/after-life, they deflate the balloon and treat it like a tribal deity.

FYI, Hussain has clearly spelled out finally what kind of God is defending. Read his comment 8 and my response 8 here . He is clearly defending a God which is refuted by Dawkins - Abrahamic God.

ആശാന്‍ വാദിക്കുന്നതു ആര്‍ക്കു വേണ്ടി ശിഷ്യന്മാര്‍ വാദിക്കുന്നതു ആര്‍ക്കു വേണ്ടി ?

As i asked before, the burden of proof is on to you show your X is same as the God you or Hussain believes (Abrahamic God or Allah) ?

Jack Rabbit said...

See how easily a നഴ്സറിപ്പയ്യന്‍ can prick your balloon - X

X എന്ന് പറഞ്ഞാല്‍ പ്രാപഞ്ചിക നിയമങ്ങള്‍ക്ക് അതീതവും, അപ്പുറവും ആയ പ്രപഞ്ചത്തിന്റെ കാരണത്തിന് ഹേതുവായ ഉന്മ. X പ്രപഞ്ചത്തിലെ ഒരു നിയമങ്ങല്കും വിധേയനല് - beyond any physical laws

കാരണം X പ്രപഞ്ചത്തിന്റെ തെന്നെ ഉത്ഭവത്തിന് കാരണമാണ്, അതുകൊണ്ട് തെന്നെ അതിലെ നിയമങ്ങള്‍ ഉണ്ടാക്കിയതും X ആണ്. - Creator of universe and all its natural laws

അതെ പോലെ തെന്നെ X അനാദിയാണ്
X ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നിട്ടില്ല. - eternal

ഏറ്റവും പ്രധാനമായി X തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള ഒരു ശക്തിയാണ്, അതുകൊണ്ട് തെന്നെ X വേണമെന്ന് വെച്ചിട്ടാണ്ട് ഈ പ്രപഞ്ചം ഉണ്ടാക്കിയത്. - Since X is powerful to take decisions like creating this universe he can be called as omnipotent and omniscient

Your X is same as my Case1 God: God with infinite abilities (eternal, omnipotent, omnipresent, omniscient, infinitely compassionate) who also intervenes in our daily life and co-exist with evil around us.

These are the features you omitted compared to my definition

1. infinitely compassionate - I am taking that from the beginning of almost every Surah in Koran - IN THE NAME OF ALLAH, MOST COMPASSIONATE, MOST MERCIFUL. You may choose to deny this feature by denying Allah and Koran.

2. intervenes in our daily life - If your X has no business with our lives, why should you defend him ?

3. co-exist with evil around us - You may choose to deny there is no evil in this world and it is my illusion

Tell me why X who is omnipotent and has power to take decisions and infinitely compassionate choose to leave so much evil in this world ? This was the question asked by Epicurus 2500 years ago before Christ or Muhammed.

Please don't come up with this absurd reply.

God was aware about the future events but he didn't take decision on future events instead he gave free will to humans. So evil is creation of humans.

This has been advocated by Hussain and Alikoya. Hussain proved he is dumb enough not to understand proof by Epicurus .

Hussain was also ignorant to say evil is a result of human free will. He isn't aware of the famous example by William L. Rowe on natural evil:

In some distant forest lightning strikes a dead tree, resulting in a forest fire. In the fire a fawn is trapped, horribly burned, and lies in terrible agony for several days before death relieves its suffering. God could have chosen otherwise.

Don't tell me this is a hypothetical situation. Wild life fires are common in national parks of US like Yellow Stone

Alikoya was wise enough not to reply my question.

See whether you can answer to my question to Alikoya ?

PS: You can act like an unsinkable rubber duck by claiming your balloon is still intact and also i amn't replying to your exact query ( which was your observation on my replies to Hussain ).

മുഹമ്മദ് ഖാന്‍(യുക്തി) said...

ഡോക്കിന്‍സിനേയും സ്റ്റീഫന്‍ ഹോങ്കിനേയും വരെ തിരുത്താന്‍ പാകത്തില്‍ ഇങ്ങു മലയാളക്കരയില്‍ ഒരു മമ്മക്കാ മഹാശാസ്ത്രഞന്‍ ഉടലെടുത്തിരിക്കുന്ന മഹാസംഭവം മാലോക മമ്മക്കാ കല്‍ട്ടികളുടെ ശാസ്ത്രഞ പഞ്ഞത്തിനു അറുതി വരുത്തുമായിരിക്കും.അല്‍ഹംദുലില്ലാ.മോഷണമേ നിന്റെ പേരോ കോപ്പിയടീ.

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ സുശീല്‍കുമാര്‍,
എത്ര ശ്രമിച്ചാലും ഹുസ്സൈന്‍ സാഹിബ് ഖുറാനയോ മുഹമ്മദിനയോ ബ്ലോഗെഴുത്തിന്റെ നാലയലത്ത് അടുപ്പിക്കില്ല,എത്ര ബുദ്ധിശൂന്യരായാലും ആരെങ്കിലും കതിരിന്മേല്‍ വളം വയ്ക്കുമോ/....... തൊട്ടാല്‍ തൊട്ടവര്‍ കെട്ടവരാകും-നീണ്ടുനിവര്‍ന്നു കിടന്നൂറ്റം കൊള്ളുന്ന മലയാളബ്ലോഗെഴുത്തുതന്നെ ഒന്നാം തരം തെളിവ്,വീണിതല്ലോ പിടയ്ക്കുന്നൂ അലിക്കോയാലത്തീഫാദി ചിന്തക മയ്യികള്‍ ശോണീതവുമണിഞ്ഞ’ള്ളോ’...ബൂലോക വീഥിയില്‍.

എന്നാലും നാളെത്തേ പൊന്‍പുലരിയില്‍ ഇന്‍ഷാ‍അള്ളാ ഹുസ്സൈന്‍ സാഹിബിന്റെ ശാസ്ത്ര ബാങ്കു വിളി ഉയരുമോ.

എന്‍ എം ഹുസൈന്‍ said...

പ്രപഞ്ചത്തിലെ അത്യാശ്ചര്യകരമായ ആസൂത്രണം യാദൃഛികതയെയല്ല ആസൂത്രകനെയാണ് വ്യക്തമാക്കുന്നതെന്ന് ശാസ്ത്രീയവും യുക്തിപരവുമായ തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ചെങ്കിലും അതിനെ ഖണ്ഡിക്കാന്‍ ശ്രമിക്കുകപോലും ചെയ്യാതെ "താങ്കള്‍ പറയുന്ന ദൈവം അല്ലാഹുവാണോ ചാത്തനാണോ അതോ അയ്യപ്പനാണോ" എന്നു തിരക്കുന്ന നിരീശ്വരവാദികളാണ് നമ്മുടെ നാട്ടിലുള്ളത്! ഇതേപ്പറ്റി ".......നിരീശ്വരവാദികള്‍ മതഗ്രന്ഥങ്ങളുടെ പിന്നാലെ പായുന്ന കാഴ്ച്ച ദയനീയം തന്നെ "എന്നും ഞാന്‍ എഴുതിയിരുന്നു .ഇതില്‍നിന്ന് 'നിരീശ്വരവാദികള്‍'എന്നത് അടര്‍ത്തിമാറ്റി ഉദ്ധരിച്ചശേഷം സുശീല്‍കുമാര്‍ എഴുതുന്നു: "ആ കാഴ്ച വളരെ ദയനീയം തന്നെയാണ്‌. അത് വിവരമുള്ളവര്‍ എത്രകാലമായി പറയാന്‍ തുടങ്ങിയിട്ട്? "
ഇതാണ് യുക്തിവാദികളുടെ ഖണ്ഡനത്തിന്റെ സാമ്പിള്‍!
സുശീല്‍കുമാര്‍: വിഡ്ഢിത്തങ്ങളില്‍നിന്ന് കൂടുതല്‍ വിഡ്ഢിത്തങ്ങളിലേക്ക്..

..naj said...

for all,

സൃഷ്ടാവിനും സൃഷ്ടിക്കും ഇടയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് മനുഷ്യന്‍ തന്റെ ഭാഷയില്‍ തങ്ങളുടെ അറിവിനായി ശാസ്ത്രം എന്ന പേരില്‍ വിശദീകരിക്കുന്നത്. ഇത് ദൈവ വിശ്വാസ വിരുദ്ധമല്ല. അറിവ് മനുഷ്യന്റെ ഉപയോഗതിനാണ്. ബുധിയാകട്ടെ സൃഷ്ടാവിന്റെ സംവിധാനത്തിന്റെ കൂടി ഭാഗമാണ് എന്നിരിക്കെ അറിവ് വിശ്വാസിയെ സംബന്ധിച്ച് ദൈവ വിരുദ്ധമല്ല. അങ്ങിനെഎന്ന് സ്ഥാപിച്ചു നിലനില്‍ക്കാനുള്ള ശ്രമമാണ് യുക്തിവാദികള്‍ നടത്തുന്നത്. ഇവിടെയാണ്‌ (ഈ സംവാധങ്ങളിലേക്ക്) അവര്‍ മനപൂര്‍വം വിശ്വാസികളെ/സമൂഹത്തെ ട്രാപിലാക്കി തങ്ങളുടെ "ബുദ്ധിജീവി" അഭിനയം കൊഴുപ്പിക്കുന്നത്‌.
സുശീല്കുമാരിന്റെ പോസ്റ്റുകളില്‍ മുഴച്ചു നില്‍ക്കുന്നതും ഈ (തെറ്റി)ധാരണകള്‍ മാത്രമാണ്.
ഹുസൈന്റെ ദൈവം, അല്ലാഹുവെന്ന വ്യക്തി ദൈവം, മതങ്ങള്‍ അവതരിപ്പിക്കുന്ന ദൈവം ഇങ്ങിനെ പോകുന്നു...അദ്ധേഹത്തിന്റെ anticipatory bail.

സൃഷ്ടാവ് ഉണ്ടോ ഇല്ലേ എന്നതാണ് അടിസ്ഥാന വിഷയം. ഇസ്ലാമിനെ സംഭാന്ധിച്ചു ശാസ്ത്രം ഇസ്ലാമിന് വിരുദ്ധമല്ല,പൂരകമാണ്. തന്റെ അറിവിനായി ഗവേഷണം നടത്തുന്നതും, ചിന്തിക്കുന്നതും വിശ്വാസത്തിന്റെ ഭാഗവും വിശ്വാസിയുടെ ബാദ്യതയുമാണ്. ഈ അന്ജതയാണ് സുശീലിന്റെ പോസ്റ്റുകള്‍ക്ക്‌ ആധാരം.

..naj said...

യുക്തി said...

""ഡോക്കിന്‍സിനേയും സ്റ്റീഫന്‍ ഹോങ്കിനേയും വരെ തിരുത്താന്‍ പാകത്തില്‍ ഇങ്ങു മലയാളക്കരയില്‍ ഒരു മമ്മക്കാ മഹാശാസ്ത്രഞന്‍ ഉടലെടുത്തിരിക്കുന്ന മഹാസംഭവം"
______________________________

ഇതാണ് യുക്തികാരിലെ "പോന്തകൊസ്തു" യുക്തിക്കാര്‍. ഇന്ഗ്ലീശുകാര്‍ക്ക് ബുദ്ധി മുഴുവന്‍ പണയം വെച്ച് അതിന്മേല്‍ അടയിരിക്കുന്ന "കോപി പേസ്റ്റ് ബുദ്ധിജീവി വര്‍ഗ്ഗം". സ്വന്തമായി ഒന്നും പറയാനില്ലെങ്കില്‍ കമന്ടാതിരിക്കുക.

Jack Rabbit said...

Who can inflate Subair's balloon ? A simple challenge for Hussain and his ilk

സുശീല്‍ കുമാര്‍ said...

ലേഖകന്‍ പറായുന്നു ദൈവം 'ഭൗതികാതീത യാഥാര്ത്ഥ്യ'മാണെന്ന്. ദൈവം 'ഭൗതികാതീത യാഥാര്ത്ഥ്യ'മാണെന്ന അറിവ് എവിടെ നിന്ന് കിട്ടിയെന്ന് ഞാന്‍ ചോദിച്ചിരുന്നു. അതിനോടും ലേഖകന്‍ പ്രതികരിച്ചില്ല. 'ദൈവം ഭൗതികാതീതയാഥാര്‍ത്ഥ്മാണെന്നത്' ഈശ്വരവാദികളുടെ സങ്കല്പം മാത്രമാണ്‍. അല്ലാതെ ദൈവം ഭൗതികമോ ഭൗതികാതീതമോ ആയ 'യാഥാര്‍ത്ഥ്യമല്ല'. പരമ്പരാഗത ദൈവസങ്കല്പത്തെയാണ്‍ ഉദ്ദേശിക്കുന്നത് എന്ന് ഗ്രന്ഥകര്‍ത്താവ് പറഞ്ഞിരുന്നു. അതിനോടും ലേഖകന്‍ പ്രതികരിച്ചില്ല. വിഡ്ഢിത്തങ്ങളില്‍നിന്ന് കൂടുതല്‍ വിഡ്ഢിത്തങ്ങളിലേക്ക് നീങ്ങുന്നതാര്‍?

മുഹമ്മദ് ഖാന്‍(യുക്തി) said...

ഹുസ്സൈന്‍ സാഹിബ് പറയുന്നു.....
സ്കൂളുകളില്‍ പരിണാമവാദവും ഭൌതികവാദവും ശാസ്ത്രത്തിലെ നിരീശ്വരവാദവ്യാഖ്യാനങ്ങളും അടിച്ചേല്‍പ്പിക്കുന്നതിലും കൂടുതലായി ഒരു മതവും ആരും എവിടെയും അടിച്ചേല്‍പ്പിച്ചിട്ടില്ല എന്നതല്ലേ വസ്തുത?>>>>>>>>>>>

കുട്ടി ജനിച്ച ഉടനെ അവന്റെ കാതില്‍ ബാങ്ക് ഓതി കേഴ്പ്പിക്കുന്നു,മരണകല്യാണാദി ചടങ്ങുകളില്‍ അവന്‍ ഖുറാന്‍ പാരായണം കേഴ്ക്കാന്‍ നിര്‍ബന്ധിതനാകുന്നു,സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ തന്നെ മദ്രസകളില്‍ മത പഠനത്തിനായി പോകേണ്ടിവരുന്നു,മതപ്രസംഗങ്ങള്‍ അവന്‍ കേട്ടു വളരുന്നു,പിന്നെ വളര്‍ച്ചയുടെ ഘട്ടങ്ങളിലും മറ്റും ദിനേന 5നേര ബാങ്കകള്‍ 5നേര നമസ്കാരം, വെള്ളി ജുമാ, 30/365 ദിന നോമ്പു വ്രതം,തബ്ലീഗികളുടെ നിര്‍ബന്ധ ഉപദേശ വഴിപാട് ,....അങ്ങനെ വിടാതെ പിതുടരുന്ന മതം അവന്‍ മരിക്കാന്‍ കിടക്കുമ്പോഴും കാതില്‍ ഖലിമയും വായില്‍ സംസം ജലവും ഒഴിച്ചെഴിച്ച് മനുഷ്യാനെ വിടാതെ പിന്തുടമ്പോള്‍ എന്തിനാ ഹുസൈന്‍ സാഹിബെ യുക്തിവാദത്തെയും പഠശാലാ ശസ്ത്രാദ്ധ്യായനത്തെയും കുറ്റപ്പെടുത്തുന്നു.

അപ്പോള്‍ ഭൌതിക ശാസ്ത്രം നിരീശ്വരവാദമോ.
ഇവ നിര്‍ത്തിക്കാന്‍ ഒരു ജിഹാദിന്റെ കോപ്പുണ്ട്.
സോളിഡാരിറ്റിയുടെ ശ്രദ്ധയില്‍ പെടുമെന്നു കരുതാം .

സ്കൂളില്‍ പരിണാമവാദം പഠിച്ചിട്ടും ലത്തീഫാദികള്‍ക്കിന്നും ആ ഇടങ്ങേറ് അത്രക്ക് അങ്ങ് പുടികിട്ടിയിട്ടില്ലാ ,മലയാള ബ്ലോഗില്‍ തപ്പിത്തപ്പി കുഴയുന്നു...

ea jabbar said...

Blogger ചിന്തകന്‍ said...

അരുൺ
X എന്നത് ഉണ്ടോ ഇല്ലേ എന്ന് തീരുമാനിച്ചിട്ട് പോരെ അതിലെ വിശദാംശങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ സംസാരിക്കുന്നത്?
-------
ഉണ്ടോ എന്നു തീരുമാനിക്കണമെങ്കില്‍ ഉണ്ടെന്നു വാദിക്കുന്നവര്‍ക്ക് ആ വിവരം കിട്ടിയ സോഴ്സ് ഏതെന്നും അതിന്റെ ആധികാരികതയെത്രത്തോളമെന്നുമാണ് ആദ്യം പരിശോധിക്കേണ്ടത്.
ജിന്നും പ്രേതവുമൊക്കെയുണ്ടെന്ന് പറയുന്നു. ഇത്തരം ബാധകളൊക്കെ കേവലം മനോവിഭ്രാന്തികള്‍ മാത്രമാണെന്ന കണ്ടെത്തലാണ് അതൊക്കെ വെറും അന്ധവിശ്വാസങ്ങളാണെന്ന തീരുമാനത്തിലേക്കു നയിക്കുന്നത്. മനോരോഗികളെ പരിശോധിക്കും മുമ്പ് ജിന്നും പ്രേതവും ഉണ്ടോ എന്നാദ്യം വേറെ പരിശോധിച്ച് തീരുമാനിക്കണം എന്നു മന്ത്രവാദി പറഞ്ഞാല്‍ അതെങ്ങനെ ശാസ്ത്രത്തിനും യുക്തിക്കും സ്വീകാര്യമാകും?

ea jabbar said...

അല്ലാഹു എന്ന ദൈവത്തെ കുറിച്ചുള്ള അറിവ് ലഭിക്കുന്നത് കുര്‍ ആന്‍ എന്ന വെളിപാടു കിതാബില്‍ നിന്നാണ്. ആ കിതാബിലുള്ളത് വെളിപാടു തന്നെയാണെന്നുറപ്പു വരുത്താതെ ആ അല്ലാഹുവിന്റെ ഉണ്‍മ എങ്ങനെ സ്ഥിരീകരിക്കും ?

ea jabbar said...

ഇവിടെ നിന്നെല്ലാം ഒളിച്ചോടുകയും പ്രപഞ്ചം പൊട്ടിത്തെറിച്ചുണ്ടാകുന്നതിനും മുമ്പത്തെ കാര്യം പറഞ്ഞു ആളെ പറ്റിക്കുകയും ചെയ്യുന്നവര്‍ യുക്തിവാദികള്‍ ഒളിച്ചോടുന്നു എന്നു പരാതിപ്പെടുന്നത് കള്ളന്‍ കള്ളനെ പിടിക്കാന്‍ ഓടുന്ന സൂത്രം അല്ലാതെ മറ്റെന്താണ് ?

മുഹമ്മദ് ഖാന്‍(യുക്തി) said...

നാജ് മൊഴിയുന്നു....

ഇതാണ് യുക്തികാരിലെ "പോന്തകൊസ്തു" യുക്തിക്കാര്‍. ഇന്ഗ്ലീശുകാര്‍ക്ക് ബുദ്ധി മുഴുവന്‍ പണയം വെച്ച് അതിന്മേല്‍ അടയിരിക്കുന്ന "കോപി പേസ്റ്റ് ബുദ്ധിജീവി വര്‍ഗ്ഗം". സ്വന്തമായി ഒന്നും പറയാനില്ലെങ്കില്‍ കമന്ടാതിരിക്കുക.>>>>>>>>>>

നാജിന്റെ കമന്റ് നിലവാരം ഏവര്‍ക്കും അറിയാം
പലപ്പോഴും നാജിന്റെ കമന്റുകള്‍ പലരും അവഗണിക്കാറാണ് പതിവ് .പലപ്പോഴും സലാം പറഞ്ഞു പിരിയുന്ന ടിയാന്‍ വീണ്ടും എന്തെങ്കിലും വിളിച്ചു കൂവുന്നതു കാണാം.
എവിടെയും ജോക്കര്‍ അവിഭാജ്യ ഘടകമല്ലെ so naj pls തുടരുക.
“പെന്തക്കോസ്തല്ലാത്ത “ബുദ്ധിജീവിയെ നമോവാകം.ദേഷ്യം വന്ന് ആഗ്ലേയന്റെ കമ്പ്യൂട്ടറും ബ്ലോഗും ഉപേക്ഷിച്ചു പൊയ്ക്കളയരുത്.

CKLatheef said...

ea jabbar said...

>>> അല്ലാഹു എന്ന ദൈവത്തെ കുറിച്ചുള്ള അറിവ് ലഭിക്കുന്നത് കുര്‍ ആന്‍ എന്ന വെളിപാടു കിതാബില്‍ നിന്നാണ്. ആ കിതാബിലുള്ളത് വെളിപാടു തന്നെയാണെന്നുറപ്പു വരുത്താതെ ആ അല്ലാഹുവിന്റെ ഉണ്‍മ എങ്ങനെ സ്ഥിരീകരിക്കും ? <<<

ദൈവം ഉണ്ടോ ഇല്ലേ എന്നാണ് ഇവിടുത്തെ ചര്‍ച എന്നാണ് പോസ്റ്റും ജബ്ബാര്‍ മാഷ് നല്‍കിയത് വരെയുള്ള കമന്റുകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നത്. ദൈവം ഉണ്ട് എന്ന് മഹാഭൂരിഭാഗം മനുഷ്യര്‍ വിശ്വസിക്കുന്നത് ഖുര്‍ആനില്‍ കണ്ടതുകൊണ്ടല്ല. ഈ ജബ്ബാറും സുശീലുമൊക്കെ ഒരു ദൈവത്തെ കൊണ്ടുനടക്കുന്നുണ്ട്. നിഷേധിച്ചാലും.

ഭൂലോകത്ത് വന്ന പ്രവാചകന്‍മാര്‍ക്കാര്‍ക്കും ദൈവമുണ്ടെന്ന് സ്ഥാപിക്കാന്‍ തെളിവ് നിരത്തേണ്ടി വന്നിട്ടില്ല. ആ ബോധം മനുഷ്യമനസ്സിലന്തര്‍ലീനമാണ്. അതുകൊണ്ടാണ് ബുദ്ധിയുധിക്കുന്ന കാലത്ത് പരിണാമ സിദ്ധാന്തം പഠിപ്പിക്കപ്പെട്ടാലും ചില യുക്തിവാദി, നിരീശ്വരവാദി അധ്യാപകര്‍ കിട്ടുന്ന ക്ലാസിലൊക്കെ ദൈവത്തിനെതിരെ തിരിഞ്ഞാലും മനുഷ്യമനസ്സില്‍ വീണ്ടും ദൈവവിശ്വാസം നിലനില്‍ക്കുന്നത്.

മനുഷ്യന് വഴിതെറ്റുന്നത് ദൈവവീക്ഷണത്തിലാണ്. അതേകുറിച്ചുള്ള വ്യക്തമായ അറിവുള്ളത് വെളിപാട് പുസ്തകത്തില്‍ തന്നെയാണ്. അതിന്റെ ആധികാരികത ഉറപ്പുവരുത്താം. ജബ്ബാര്‍ മാഷ് ഇവിടെ പറഞ്ഞത് നൂറ് ശതമാനവും അംഗീകരിക്കുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് അല്ലാഹുവിന്റെ ഗുണവിശേഷത്തോടു കൂടിയ ഒരു ദൈവമാകാനെ സാധ്യതയുള്ളൂ. ആ ദൈവത്തിന്റെ ഉണ്‍മയും സ്വഭാവവും മനസ്സിലാക്കാനുള്ള ഏക മാര്‍ഗം ഖുര്‍ആന്റെ ദൈവികത സ്ഥിരീകരിക്കുക എന്നത് തന്നെയാണ്. പക്ഷെ അതിന് തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

CKLatheef said...

സ്രഷ്ടാവായ ദൈവത്തിന്റെ തെളിവുകളായി നമ്മുടെ മുന്പിലുള്ളത് പ്രപഞ്ചമെന്ന സൃഷ്ടിയും അതുകൂടാതെ ദൈവിക വചനങ്ങളുമാണ്. വചനം സൃഷ്ടിയല്ല. സൃഷ്ടി പദാര്‍ഥമാണ് മൂര്‍ത്തവും. മനുഷ്യനേതായാലും അവയുടെ സ്രഷ്ടാവല്ല. ഒന്നും സൃഷ്ടിക്കാന്‍ അവന് കഴിയില്ല അതിനാല്‍ സ്രഷ്ടാവാകാനും മനുഷ്യന് കഴിയില്ല. പദാര്‍ഥമായ സൃഷ്ടിയുടെ സ്രഷ്ടാവ് പദാര്‍ത്ഥാതീതനാകണം. പദാര്‍ഥാതീതമായത് പദാര്‍ഥം മാത്രം അറിയാന്‍ കഴിയുന്ന ജ്ഞാനേന്ദ്രിയങ്ങള്‍ക്ക് അപ്രാപ്യമാകുക സ്വാഭാവികം. ഈ അവസരം മുതലെടുത്ത് സ്രഷ്ടാവെന്ന് അസ്തിത്വത്തെ നിഷേധിക്കുന്ന ഒരു പിടി ആളുകളില്‍ ദൈവിക ചര്‍ചചുരുങ്ങി പോകരുത്.

ദൈവം ഒരു അറിവെന്നതിനേക്കാള്‍ ഒരു തിരിച്ചറിവാണെന്ന 'കാരണോരുടെ' വാദം അര്‍ഥവത്താണ്. തിരിച്ചറിവില്‍ ബുദ്ധിക്കും യുക്തിക്കുമാണ് സ്ഥാനം. അതിന്റെ അഭാവം കൊണ്ടാണ് സുബൈറിന്റെ ബുദ്ധിപരമായ സമര്‍ത്ഥനം പോലും സ്വീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നത്.

ദൈവവചനമെന്ന തെളിവുകൂടി ഉള്‍പ്പെടുമ്പോള്‍ മാത്രമേ യഥാര്‍ഥ ദൈവവിശ്വാസത്തിലേക്കെത്തിച്ചേരാന്‍ മനുഷ്യന് കഴിയൂ. ദൈവനിഷേധികള്‍ യാതൊരു വിശ്വാസവും വെച്ചുപുലര്‍ത്താത്തവരല്ല. ജബ്ബാറും സുശീലുമൊക്കെ നൂറല്ല ആയിരം വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്നുണ്ട്. ഇല്ലെങ്കില്‍ അവരതുപറയട്ടെ. തങ്ങളുടെ ജീവിതത്തിനാവശ്യമായ ഏതാനും വിശ്വാസമാണ് അജ്ഞതകൊണ്ട് തങ്ങള്‍ തള്ളിക്കളയുന്നതെന്ന് അവര്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതേ്രത ഈ ചര്‍ച വീക്ഷിക്കുമ്പോള്‍ ആകെ ലഭിക്കുന്ന സാരം.

CKLatheef said...

>>> സ്കൂളില്‍ പരിണാമവാദം പഠിച്ചിട്ടും ലത്തീഫാദികള്‍ക്കിന്നും ആ ഇടങ്ങേറ് അത്രക്ക് അങ്ങ് പുടികിട്ടിയിട്ടില്ലാ ,മലയാള ബ്ലോഗില്‍ തപ്പിത്തപ്പി കുഴയുന്നു...<<<

പരിണാമവാദം അവസാനം എവിടെയാണ് എത്തിനില്‍ക്കുന്നതെന്ന് ബ്രൈറ്റാദികള്‍ക്കും വലിയ പിടിപാടില്ലാത്തതാണ് കുഴപ്പം. ഞങ്ങള്‍ തപ്പിത്തപ്പിക്കുഴങ്ങുന്നതല്ലാതെ ഒരു നിവൃത്തിയുമില്ല.

Jack Rabbit said...

CK Latheef said..
ദൈവം ഒരു അറിവെന്നതിനേക്കാള്‍ ഒരു തിരിച്ചറിവാണെന്ന 'കാരണോരുടെ' വാദം അര്‍ഥവത്താണ്. തിരിച്ചറിവില്‍ ബുദ്ധിക്കും യുക്തിക്കുമാണ് സ്ഥാനം. അതിന്റെ അഭാവം കൊണ്ടാണ് സുബൈറിന്റെ ബുദ്ധിപരമായ സമര്‍ത്ഥനം പോലും സ്വീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നത്.


Latheef,
See what Subair has to say here and here. He is showing intellectual honesty unlike Hussain and others.

Salim PM said...

നിരീശ്വര-നിര്‍മ്മത വാദക്കാര്‍ ലോകത്ത് വരുത്താന്‍ ഉദ്ദേശിക്കുന്ന സാംസ്കാരിക വിപ്ലവത്തിന്‍റെ സാമ്പിള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ്: മൂർത്തദൈവം, അമൂർത്തദൈവം

ChethuVasu said...

"necessitty is the mother of ഇന്വേന്റേന്‍" എന്ന് സായിപ്പ് പെന്റെ പറഞ്ഞിട്ടുണ്ട് ..
അതായത് ഒരു കാര്യത്തെ കണ്ടെത്തുന്നത് , അത് കണ്ടെത്താനുള്ള ആഗ്രഹം കൊണ്ടാണ് എന്ന് ..
അത് കൊണ്ടു .

ദൈവം ഉള്ളത് കൊണ്ടാകില്ല പകരം ദൈവം ഉണ്ടാകണം എന്നുള്ള ആഗ്രഹം കൊണ്ടാണ് പലരും ദൈവത്തെ കണ്ടെതിക്കൊന്റിരിക്കുന്നത് എന്നര്‍ത്ഥം .. കുറ്റം പറയരുതല്ലോ ...

ആഗ്രഹമാണ് എല്ലാ പ്രശ്നങ്ങലുക്കും കാരണം എന്ന് ശ്രിബുഥന്‍ പണ്ടെ പറഞ്ഞിട്ടുണ്ട് .. ദൈവമുണ്ട് എന്നുള്ള സങ്കല്‍പ്പത്തിനും അത്തരം ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍ക്ക് പിന്നിലും ഈ ആഗ്രഹം ആണെന്ന്നു കാണാം ..എങ്ങനെയെങ്ങിലും ദൈവം ഉണ്ടായിരുന്നെങ്ങില്‍ !!!

എന്താ ചെയ്യാ ! ബുധ്തന്‍ പറഞ്ഞത് പണ്ടെ കേട്ടിരുന്നെങ്ങില്‍ ഹുസയിന്‍ സാറിനും ഈ ആഗ്രഹം ഉണ്ടാകുമായിരുന്നില്ല ..!

വിശ്വാസികളും യുക്തിവാദികളും തമ്മിലുള്ള ഈ ഘോര യുദ്ധത്തില്‍ കൂടുതല്‍ അക്രമനൂറ്സുകരാകുന്നത് വിശ്വാസികള്‍ ആണെന്ന് കാണാം ..കുറ്റം പറയരുത് .. കാരണം യുക്തിവാദികള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല അവര്‍ക്ക് വെറുതെ പറഞ്ഞു പോകാം ...പക്ഷെ വിശ്വാസികള്‍ക്ക് നഷ്ടപ്പെടാനുള്ളത് ഒരു ദൈവം തന്നെ ആണ് ..അത് സ്വന്തമെന്നു ഓരോ വിശ്വാസിയും കരുതുന്ന ദൈവം..അപ്പൊ അതങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റില്ല ..!

അത് കൊണ്ടു വാസു വിശ്വാസികളോട് ക്ഷമിച്ചിരിക്കുന്നു !! ;-)

അജ്ഞാതന്‍ said...

തങ്ങളുടെ അല്ലാഹു എന്ന ദൈവസങ്കല്പത്തെയാണ്‌ ഹുസ്സൈന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്ന ധാരാണയിലായിരിക്കും 'സ്നേഹസംവാദ'ക്കാര്‍ താങ്കളുടെ ലേഖനം പ്രസിദ്ധീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. ഇപ്പോള്‍ ഇത് അവരുടെ ദൈവമല്ല എന്ന് പറഞ്ഞ് തടിതപ്പിയാല്‍ അവര്‍ ലേഖനം പ്രസിദ്ധീകരിക്കുന്നത് നിര്‍ത്താന്‍ ഇടയുണ്ട്.

@സുശീല്‍ കുമാര്‍ പി
മുസ്ലിങ്ങളുടെ അല്ലാഹു അമൂര്‍ത്തമാണ്‌.പദാര്‍ത്ഥമല്ലാത്ത പദാര്‍ത്ഥങ്ങല്‍ക്കുള്ളത് പോലെ രൂപമില്ലാത്ത രൂപങ്ങള്‍ മാത്രം ഗോചരമാകുന്ന പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഗോച്ചരമാകാത്ത പദാര്‍ത്ഥങ്ങള്‍ നശിച്ചു പോകുന്നത് പോലെ നാശമില്ലാത്ത പദാര്‍ഥങ്ങളെ പോലെ നിലനില്‍ക്കാന്‍ സ്ഥലമാവശ്യമില്ലാത്ത സ്ഥലകാലങ്ങള്‍ക്ക് അതീതനായ അല്ലാഹു സ്ര്ഷ്ടിച്ചിട്ടുള്ള സകല പ്രാപഞ്ചിക നിയമങ്ങള്‍ക്കും
അതീതനായ യഥാര്‍ത്ഥമാണ് അല്ലാഹു