Sunday, November 28, 2010

വിഡ്ഢിത്തങ്ങളില്‍നിന്ന് കൂടുതല്‍ വിഡ്ഢിത്തങ്ങളിലേക്ക് നീങ്ങുന്നതാര്‍?

തന്റെ അഞ്ചാമത്തെ പൊസ്റ്റിലും എന്‍ എം ഹുസ്സൈന്‍ പുതുതായൊന്നും പറയുന്നില്ല. എന്നാല്‍ 
"യുക്തിയുക്തമായി അവതരിപ്പിച്ച വാദങ്ങളെ നേരിടാനാകാതെ വരുമ്പോള്‍ മറുപക്ഷക്കാര്‍ ഒഴികഴിവുകള്‍ നിരത്തുന്നു. ഞാന്‍ വ്യക്തമായും അവതരിപ്പിച്ച തെളിവുകളും വാദങ്ങളും ചര്‍ച്ച ചെയ്യാതെ, അവതരിപ്പിക്കാത്ത വീക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ്  'പ്രബുദ്ധ'രായ നിരീശ്വര ബ്ലോഗര്‍മാര്‍.
പ്രപഞ്ചത്തിലെ അത്യാശ്ചര്യകരമായ ആസൂത്രണം യാദൃഛികതയെയല്ല ആസൂത്രകനെയാണ് വ്യക്തമാക്കുന്നതെന്ന് ശാസ്ത്രീയവും യുക്തിപരവുമായ തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ചെങ്കിലും അതിനെ ഖണ്ഡിക്കാന്‍ ശ്രമിക്കുകപോലും ചെയ്യാതെ "താങ്കള്‍ പറയുന്ന ദൈവം അല്ലാഹുവാണോ ചാത്തനാണോ അതോ അയ്യപ്പനാണോ" എന്നു തിരക്കുന്ന നിരീശ്വരവാദികളാണ് നമ്മുടെ നാട്ടിലുള്ളത്." എന്നൊക്കെ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയമ് ചെയ്യുന്നു.

ഈ സാഹചര്യത്തില്‍ ചില വിശദീകരണങ്ങള്‍ കൂടി നല്‍ക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

എന്റെ പൊസ്റ്റുകളിലും മറ്റു സുഹൃത്തുക്കളുടെ കമന്റുകളിലും ഉന്നയിച്ച പ്രധാനപ്പെട്ട പല വാദഗതികളും മനപൂര്‍വ്വം അവഗിണിച്ചുകൊണ്ടാണ്‍ അദ്ദേഹം ഇത്തരം ആവലാതികള്‍ നിരത്തുന്നത്. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതമൂലം അദ്ദേഹം തന്റെ ഓരോ വാക്യത്തിനുശേഷവും എതിരാളിയെ നിഷ്ക്രയരാക്കാന്‍ വേണ്ടി വ്യക്തിപരമായ അവഹേളങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുന്നു. അത്തരമൊരു ശൈലി തന്നെയാണ്‍ ലേഖകന്‍ വീണ്ടും പിന്തുടരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എതിരാളികളില്‍ നിന്നും വ്യത്യസ്തമായ ഒരു ശൈലി അദ്ദേഹം പ്രതീക്ഷിക്കുന്നില്ല എന്നാണര്‍ത്ഥം. അതല്ല, മാന്യമായ ഒരു ശൈലിയിലേക്ക് സംവാദം നീങ്ങണമെങ്കില്‍ അതിന്‍ മുന്‍കയ്യെടുക്കേണ്ടത് അത്തരമൊരു ശൈലിക്ക് തുടക്കമിട്ടയാള്‍ തന്നെയാണ്‍.

ഇനി വിഷയത്തിലേക്ക്:

" ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ അല്‍ഭുതകരമെന്ന് പറയട്ടെ, ദൈവത്തിന്റെ അസ്തിത്വത്തിന്‍ മൂര്‍ത്തമായ(concrete) യാതൊരു തെളിവും നല്‍കാന്‍ എന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല" എന്ന നാസ്തികനായ ദൈവത്തിലെ ഒരു വാക്യത്തെ മുന്‍ നിര്‍ത്തിയാണ്‌ ലേഖകന്‍ തന്റെ 'ഖണ്ഡനത്തിന്റെ' വേദിയൊരുക്കിയത്. ദൈവത്തെ മൂര്‍ത്തമായ തെളിവുള്ള യാഥാര്‍ത്ഥ്യമായി വിലയിരുത്തുന്ന വിശ്വാസികളെ സംബന്ധിക്കുന്നതാണ്‍ ഈ പ്രസ്ഥാവന. ലേഖകന്‍ അത്തരമൊരു ദൈവത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ ആ ചോദ്യം അദ്ദേഹത്തിന്‍ ബാധകമല്ല.

ഭൗതികമായ അസ്തിത്വമുള്ളതിനേ മൂര്‍ത്തമായ തെളിവ് നല്‍കാനാകൂ എന്ന് അദ്ദേഹവും സമ്മതിക്കുന്നു. ദ്രവ്യത്തിന്‍ മൂര്‍ത്തമായ തെളിവ് ലഭ്യമാക്കാം. ദ്രവ്യജന്യമായ അസൂയ, സ്നേഹം, തുടങ്ങിയ വികാരങ്ങള്‍ക്ക് ഭൗതികമായ അസ്തിത്വമില്ല. അതിനാല്‍ അവയെ മൂര്‍ത്തമായി തെളിയിക്കാനുമാകില്ല. സൗദര്യം, വൈരൂപ്യം തുടങ്ങിയ സങ്കല്പങ്ങളും ദേഷ്യം വെറുപ്പ് തുടങ്ങിയ വികാരങ്ങളും ഇത്തരത്തില്‍ അമൂര്‍ത്തമായവയാണ്‍. അവയെ അളക്കാന്‍ കഴിയില്ലെന്ന ലേഖകന്റെ വാദം ശരിയല്ല. കാരണം, സ്നേഹത്തെയും, ദേഷ്യത്തെയും സൗന്ദര്യത്തെയുമൊക്കെ നമ്മള്‍ അളക്കാറുണ്ട്. ഭൗതികഅസ്തിത്വമില്ലാത്തതിനാല്‍ തൂക്കിനോക്കിയോ, അളന്നുനോക്കിയോ, എണ്‍നിനോക്കിയോ അല്ലെന്നു മാത്രം. സൗന്ദര്യം കണ്ണുകള്‍ കൊണ്ട് അളക്കാവുന്നതാണ്‍. ചെവി, മൂക്ക്, സ്പര്‍ശം, നാക്ക് ഇവകൊണ്ട് സൗന്ദര്യത്തെ അളക്കാനാകില്ല. ഗാനത്തെ ചെവികൊണ്ടേ അളക്കാനാകൂ. ഐഡിയ സ്റ്റാര്‍ സിങ്ങറില് എം ജി ശ്രീകുമാറും, ചിത്രയുമൊക്കെ ഗാനത്തെ അളക്കുന്നുണ്ടാല്ലോ? അതുകൊണ്ട് ദ്രവ്യജന്യമായവയ്ക്ക് മൂര്‍ത്തമായ തെളിവില്ലെങ്കിലും അമൂര്‍ത്തമായ തെളിവ് നല്‍കാം. ഡോക്കിന്‍സിന്റെ നിരീശ്വരവാദത്തെയും ഈ രീതിയില്‍ നമുക്ക് അമൂര്ത്തമായി അളക്കാം എന്ന് ആദ്യ പോസ്റ്റില്‍ തന്നെ ഞാന്‍ പറഞ്ഞതാണ്‍. ഒരു വ്യക്തിയുടെ ദൈവവിശ്വാസത്തെയും ഈ രീതിയില്‍ അളക്കാം. വിശ്വാസത്തിന്റെ കാര്യത്തില്‍ വിവിധ ഡിഗ്രികളില്‍ നില്‍ക്കുന്നവരെ നമുക്ക് അവരുടെ വിശ്വാസപരമായ ധാരണകളെ വിശകലനം ചെയ്ത് കണ്ടെത്താം. ഇത് വിശ്വാസത്തിനുള്ള അമൂര്‍ത്തമായ തെളിവുതന്നെ. എന്നാല്‍ ഇത് വിശ്വാസത്തിനുള്ള തെളിവേ ആകുന്നുള്ളു, 'ദൈവം ഉണ്ട് ' എന്നതിനുള്ള തെളിവാകുന്നില്ല.  (1)എന്റെ ഈ വാദങ്ങളോടും ലേഖകന്‍ പ്രതികരിച്ചുകണ്ടില്ല. 


'ശാസ്ത്രീയമായി തെളിയിക്കാനാകാത്ത നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ നിരീശ്വരവാദികള്‍ അംഗീകരിക്കുകയുംസ്വവിശ്വാസമായി സ്വീകരിക്കുകയും ചെയ്യുന്നതിനാല്‌' ദൈവിശ്വാസത്തെയും അങ്ങനെ സ്വീകരിച്ചുകൂടേ എന്നാണ്‌ ലേഖകന്റെ ഈ ഖണ്ഡന പരമ്പരയുടെ ഉദ്ദേശം തന്നെ. ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന്‍ അമൂര്‍ത്തമായ തെളിവുണ്ട്. ഹുസ്സൈന്‍ ഈശ്വരവാദിയാനെന്നതിനും അമൂര്‍ത്തമായ തെളിവുണ്ട്. അതിനാല്‍ ഇതു രണ്ടും നിരീശ്വരവാദികള്‍ സ്വീകരിക്കുന്നു. വിശ്വാസമായല്ല, അറിവായി. (2)എന്നാല്‍ ഇതു രണ്ടും 'ദൈവം ഉണ്ട്' എന്നതിനുള്ള തെളിവല്ല. ഹുസൈന്‍ ദൈവവിശ്വാസിയാണ്‍ എന്നതിനുള്ള തെളിവേ ആകൂ.

അറിയാത്ത കാര്യങ്ങള്‍ അറിയില്ലെ അന്നാണ്‍ നിരീശ്വരവാദികള്‍ പറയാറ്. (കേരളത്തിനു പുറത്തുള്ള നിരീശ്വരവാദികള്‍ അറിയാത്ത കാര്യങ്ങളില്‍ 'വിശ്വസിക്കുന്നുണ്ടെങ്കില്‍' അക്കാര്യം അവര്‍ വിശദീകരിക്കുമായിരിക്കും.) അല്ലാതെ അത് 'വിശ്വാസമായി സ്വീകരിക്കുകയല്ല' ചെയ്യുന്നത്. അതിനാല്‍ ഹുസ്സൈന്‍ പറയുന്ന 'ദൈവത്തെ' നിരീശ്വരവാദിക്ക് അറിയില്ല.നിരീശ്വരവാദി അറിവുസമ്പാദിക്കാന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഇന്ദ്രിയങ്ങളൊന്നും ഈശ്വരവാദിക്കില്ലാത്തതിനാല്‍ അവര്‍ക്കും അറിയില്ല.അതിനാല്‍ ഈശ്വരവാദി മൂര്‍ത്തമായോ അമൂര്‍ത്തമായോ തെളിവില്ലാത്ത 'കാര്യത്തെ' വിശ്വസിക്കുന്നു. നിരീശ്വരവാദി വിശ്വസിക്കുന്നില്ല.

ദ്രവ്യത്തിന്‍ മൂര്‍ത്തമായ തെളിവ് നല്‍കാം. ദ്രവ്യജന്യമായവയ്ക്ക് അമൂര്‍ത്തമായ തെളിവ് നല്‍കാം. എന്നാല്‍ ദൈവം ഈ രണ്ടില്‍ ഏത് ഗണത്തിലാണ്‍ പെടുക? 'ദൈവം' മനുഷ്യന്റെ തലച്ചോറില്‍ ജനിച്ച സങ്കല്പമായി പരിഗണിച്ചാല്‍ 'ദ്രവ്യജന്യ'മാണെന്ന് കാണാം. അങ്ങനെ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന വസ്തുത വ്യത്യസത മനുഷ്യരിലെ ദൈവസങ്കല്പങ്ങള്‍ വ്യത്യസ്തമാണെന്നാണ്‍. 


മതഗ്രന്ഥങ്ങളിലെ ദൈവസങ്കല്പങ്ങളെ പരിശോധിക്കുമ്പോഴും ഇതേ വൈരുധ്യങ്ങള്‍്‌ കാണാം. ദൈവം സ്വയം വെളിപ്പെടുത്തിയതെന്ന് ഹുസ്സൈന്‍ അടക്കമുള്ള വിശ്വാസികള്‍ വിശ്വസിക്കുന്ന ഗ്രന്ഥത്തെയും അതിലെ  അതിലെ ദൈവസങ്കല്പത്തെയും പരിശോധിക്കുമ്പോള്‍ ലേഖകന്‍ ഇത്തരത്തില്‍ അസഹുഷ്ണുവാകുന്നതെന്തിനാണ്‌? അതിലൊന്നും വിശ്വാസമില്ലേ?

ലേഖകന്‍ പറയുന്നു ദൈവം 'ഭൗതികാതീത യാഥാര്ത്ഥ്യ'മാണെന്ന്.(3)  ദൈവം 'ഭൗതികാതീത യാഥാര്ത്ഥ്യ'മാണെന്ന അറിവ് എവിടെ നിന്ന് കിട്ടിയെന്ന് ഞാന്‍ ചോദിച്ചിരുന്നു. അതിനോടും ലേഖകന്‍ പ്രതികരിച്ചില്ല. 'ദൈവം ഭൗതികാതീതയാഥാര്‍ത്ഥ്മാണെന്നത്' ഈശ്വരവാദികളുടെ സങ്കല്പം മാത്രമാണ്‍. അല്ലാതെ ദൈവം ഭൗതികമോ ഭൗതികാതീതമോ ആയ 'യാഥാര്‍ത്ഥ്യമല്ല'. (4)പരമ്പരാഗത ദൈവസങ്കല്പത്തെയാണ്‍ ഉദ്ദേശിക്കുന്നത് എന്ന് ഗ്രന്ഥകര്‍ത്താവ് പറഞ്ഞിരുന്നു. അതിനോടും ലേഖകന്‍ പ്രതികരിച്ചില്ല.


"ദൈവത്തെ മനസ്സിലാക്കുന്നതില്‍ മനുഷ്യനു പരിമിതികളുണ്ട് എന്നതുകൊണ്ടാണ് വൈവിധ്യവും വൈരുധ്യവുമാര്‍ന്ന ദൈവസങ്കല്‍പ്പങ്ങളുണ്ടായത്"  ഈ പരിമിതി അംഗീകരിച്ച് അറിയാത്ത കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ്‌ മിണ്ടാതിരുന്നുകൂടേ ഹുസ്സൈന്‍?

     (5)മതഗ്രന്ഥങ്ങലില്‍ കാണുന്ന ദൈവങ്ങള്‍ വ്യത്യസ്തമാകുന്നത് മനുഷ്യന്റെ പരിമിതി മൂലമാണല്ലോ? അപ്പോള്‍‍ മറ്റൊരു മഹത്തായ കുറ്റസമ്മതം കൂടി ഹുസ്സൈന്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു. മതഗ്രന്ഥങ്ങളെല്ലാം മനുഷ്യസൃഷ്ടിയാണ്‍. അല്ലെങ്കില്‍ അതില്‍ വൈരുദ്ധ്യം ഉണ്ടാകാനിടയില്ലല്ലോ?
ഇതിനോടും ലേഖകന്‍ പ്രതികരിച്ചുകണ്ടില്ല.

താന്‍ വ്യക്തമായും അവതരിപ്പിച്ച തെളിവുകളും വാദങ്ങളും ചര്‍ച്ച ചെയ്യാതെ, അവതരിപ്പിക്കാത്ത വീക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ്  'പ്രബുദ്ധ'രായ നിരീശ്വര ബ്ലോഗര്‍മാര്‍ എന്ന് മുറവിളി ആവര്‍ത്തിക്കും മുമ്പ് ഈ ചോദ്യങ്ങളോടൊന്ന് പ്രതികരിക്കണം ലേഖകന്‍. 

സ്വന്തം മഹത്വം നിരത്തിയല്ല, സംവാദം നടത്തിയാണ്‍ ജയിക്കേണ്ടത്.

35 comments:

സുശീല്‍ കുമാര്‍ പി പി said...

ലേഖകന്‍ പറയുന്നു ദൈവം 'ഭൗതികാതീത യാഥാര്ത്ഥ്യ'മാണെന്ന്.(3) ദൈവം 'ഭൗതികാതീത യാഥാര്ത്ഥ്യ'മാണെന്ന അറിവ് എവിടെ നിന്ന് കിട്ടിയെന്ന് ഞാന്‍ ചോദിച്ചിരുന്നു. അതിനോടും ലേഖകന്‍ പ്രതികരിച്ചില്ല. 'ദൈവം ഭൗതികാതീതയാഥാര്‍ത്ഥ്മാണെന്നത്' ഈശ്വരവാദികളുടെ സങ്കല്പം മാത്രമാണ്‍. അല്ലാതെ ദൈവം ഭൗതികമോ ഭൗതികാതീതമോ ആയ 'യാഥാര്‍ത്ഥ്യമല്ല'. (4)പരമ്പരാഗത ദൈവസങ്കല്പത്തെയാണ്‍ ഉദ്ദേശിക്കുന്നത് എന്ന് ഗ്രന്ഥകര്‍ത്താവ് പറഞ്ഞിരുന്നു. അതിനോടും ലേഖകന്‍ പ്രതികരിച്ചില്ല.

..naj said...

സുശീല്‍: "" (5)മതഗ്രന്ഥങ്ങലില്‍ കാണുന്ന ദൈവങ്ങള്‍ വ്യത്യസ്തമാകുന്നത് മനുഷ്യന്റെ പരിമിതി മൂലമാണല്ലോ? അപ്പോള്‍‍ മറ്റൊരു മഹത്തായ കുറ്റസമ്മതം കൂടി ഹുസ്സൈന്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു. മതഗ്രന്ഥങ്ങളെല്ലാം മനുഷ്യസൃഷ്ടിയാണ്‍. അല്ലെങ്കില്‍ അതില്‍ വൈരുദ്ധ്യം ഉണ്ടാകാനിടയില്ലല്ലോ?
ഇതിനോടും ലേഖകന്‍ പ്രതികരിച്ചുകണ്ടില്ല.
_______________________________
സുശീല്‍, മത ഗ്രന്ഥങ്ങള്‍ വിത്യസതമാകുന്നത് കൊണ്ടാണ് ദൈവ സങ്കല്പങ്ങള്‍ വിത്യാസമായി വന്നത്. കുര്‍ആന്‍ അടിവരയിട്ടു (10 : 19 ) സംസാരിക്കുന്നത് അവിടെയാണ്. കുടിക്കുന്ന ജലത്തില്‍ പല വിത്യാസങ്ങളും വരുത്തി അതിനെ പല പേരുകളില്‍ നല്‍കുന്ന പോലെ ചൂഷനതിനതീതമായ വിശ്വാസത്തില്‍ പൌരോഹിത്യം തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി അവതരിപ്പിച്ചപ്പോഴാണ്, ദൈവത്തിനു കയ്യും കാലുമൊക്കെ നല്കപെട്ടത്‌. ഓരോ കാലഘട്ടത്തിലും ഭരണകൂട സൃഷ്ടിയായിരുന്നു ഈ പൌരോഹിത്യം. ജനഗലെ നിഷ്ക്രിയരാക്കുക എന്നതാണ് അതിന്റെ അടിസ്ഥാനം.

കുര്‍ അന്റെ ലക്‌ഷ്യം യഥാര്‍ത്ഥ വിശ്വാസത്തെ നിലനിര്‍ത്തുക എന്നതാണ്.

..naj said...

സുശീല്‍: ""പാച്ചന്റെ പാട്ട് വളരെ നല്ല പാട്ടാണ്...ഓഹോ.. എന്നാരു പറഞ്ഞു?..പറഞ്ഞത് മറ്റാരുമല്ല, പാച്ചന്‍ തന്നെ."
________________________________
ഒരു ഇന്റെലെക്ചല്‍ സംവാദത്തിനു യോജിക്കുന്ന വാചകങ്ങളല്ല പലപ്പോഴും താങ്കളില്‍ നിന്നും വരുന്നത്.
മേല്‍ പറഞ്ഞ വാചകവും സുശീളിനും കൂടി ഭാധകമാനെന്നത് സ്വയം ചിന്തിച്ചാല്‍ മനസ്സിലാകും.

ഇവിടെ, യുക്തിയും, നിലവില്‍ ലഭ്യമായ അറിവും മുമ്പില്‍ വെച്ചാണ് സംവാദം. സുശീലും, ഹുസ്സൈനും സംവദിക്കുമ്പോള്‍ രണ്ടു പേരുടെയും അടിസ്ഥാന ഗുണം എന്നത് അറിവിനെയും, യുക്തിയേയും ഉപയോഗിക്കുന്നു എന്നതാണ്. വേരിയേഷന്‍സ് ഉണ്ടാകാം. വിശ്വാസം ഒരിക്കലും യഥാര്‍ത്ഥ യുക്തിക്ക് എതിരല്ല. യുക്തി രഹിതമാകുന്നതാണ് നിരീശ്വര വാദം. ശാസ്ത്രം വികസിച്ചപ്പോള്‍ അതിനെ കൂട്ടുപിടിച്ചു പിന്നീട് നിരീശ്വര വാദം അതിന്റെ രക്ഷകരായി ചമഞ്ഞു, പരിണാമ വാദം സമര്‍ത്ഥമായി ശാസ്ത്രമെന്ന പേരില്‍ തിരുകി കയറ്റി മനുഷ്യ സൃഷ്ടിയെ കുരങ്ങുകളിലേക്ക് കൊണ്ടുപോയി, നിരീശ്വര വാദത്തിനു കഴിയാവുന്നത്ര ബലം നല്‍കി.
_____________________________
സുശീല്‍ ഈ പച്ചന്റെ പാട്ടില്‍ നിന്നും ഇറങ്ങി വന്നാല്‍ കാര്യങ്ങള്‍ വ്യക്തമാകും.

യുക്തി said...

സുബൈര്‍ പറയുന്നു.....

വിത്യസ്ത മത സങ്കല്‍പ്പങ്ങളില്‍ ശരിയാണ് എന്ന് തെളിയിക്കാന്‍ കഴിയില്ല, തെറ്റാണെന്ന് തെളിയിക്കാനും. ശരിയാവാന്, തെറ്റാവുന്നത്നെക്കാള്‍ സാധ്യത എന്നെ കാണിക്കാകൂ. >>>>>>>>>>>

ഹുസ്സൈന്‍ സാ‍ഹിബ് പറഞ്ഞു.....

പ്രപഞ്ചത്തിന് നല്‍കാവുന്ന യുക്തിപരമായ വിശദീകരണം ആസ്തികവാദമാണോ നാസ്തികവാദമാണോ എന്നു പരിശോധിക്കാന്‍ ദൈവം അല്ലാഹുവാണോ അയ്യപ്പനാണോ സായിബാബയാണോ എന്നു പരിശോധിക്കേണ്ടതില്ല എന്ന സാമാന്യവിവരം പോലും നിരീശ്വരവാദികളുടെ തലയില്‍ അടിച്ചുകയറ്റിയാലും കയറില്ലെങ്കില്‍ മറ്റുള്ളവര്‍ നിസ്സഹായരാണ്!>>>>>>>>>>

ഇവരുടെ ബഡാ കിത്താബ് ഇവ്വിശയത്തില്‍ മാലോകരോടായി നല്‍കുന്ന മാറ്റാനാവാത്ത വാക്കുകള്‍.......
ഭൂമിയെ നിങ്ങല്‍ക്കു ഒരു വിരിപ്പും ആകാശത്തെ ഒരു എടുപ്പുമാക്കിതരികയും ആകാശത്തുനിന്നും വെള്ളം വര്‍ഷിപ്പിച്ച് അതു മൂലം നിങ്ങള്‍ക്കു ആഹാരമായി കായ്കനികള്‍ ഉല്‍പ്പദിപ്പിക്കുകയും ചെയ്തവന്‍ ,അതു കോണ്ട് നിങ്ങ്ല് അല്ലാഹുവിന്‍ സമന്മാരെ ആക്കരുത്.(2:22)

നിങ്ങളുടെ ആരാദ്യന്‍ ഏകാരാധ്യനാകുന്നു,മഹാകാരുണികനും കരുണാനിധിയുമായാ അവനല്ലാതെ ആരാധ്യനില്ല (2:163)

002.022
YUSUFALI: Who has made the earth your couch, and the heavens your canopy; and sent down rain from the heavens; and brought forth therewith Fruits for your sustenance; then set not up rivals unto Allah when ye know (the truth).

002.163
YUSUFALI: And your Allah is One Allah: There is no god but He, Most Gracious, Most Merciful.

(2:163) Your Deity is Allah alone: there is no deity save the All-Beneficent and All-Merciful Allah.

സുബൈറീനേയും ഹുസ്സൈന്‍ സാറിനേയും നരകത്തീയില്‍ നിന്നും നീ കാക്കേണമേ റബ്ബേ.

..naj said...

യുക്തി, ഇവിടെ സംവദിക്കുന്ന വിഷയം വായിച്ചീട്ട് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ കമന്ടാതിരിക്കുക.
ദയവായി താങ്കളുടെ മണ്ടത്തരങ്ങള്‍ വിളിച്ചു പറയരുത്. ഈ ചര്‍ച്ച ഗൌരവമായി നടത്തുന്നവര്‍ക്ക് വിട്ടു കൊടുക്കുക.

യുക്തി said...

.നാജ് കമന്റുന്നു....

യുക്തി, ഇവിടെ സംവദിക്കുന്ന വിഷയം വായിച്ചീട്ട് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ കമന്ടാതിരിക്കുക.
ദയവായി താങ്കളുടെ മണ്ടത്തരങ്ങള്‍ വിളിച്ചു പറയരുത്. ഈ ചര്‍ച്ച ഗൌരവമായി നടത്തുന്നവര്‍ക്ക് വിട്ടു കൊടുക്കുക.>>>>>>>>

പ്രിയ നാജ് എനിക്കും താങ്കളോടു പറയാനുള്ളതും
“ ദയവായി താങ്കളുടെ മണ്ടത്തരങ്ങള്‍ വിളിച്ചു പറയരുത്. ഈ ചര്‍ച്ച ഗൌരവമായി നടത്തുന്നവര്‍ക്ക് വിട്ടു കൊടുക്കുക“

ഇതു എന്റെ മാത്രം അഭിപ്രായമല്ല ,ജാക് റാബിറ്റ് പറയുന്നതു കൂടി ദയവുചെയ്തു പരിഗണിക്കുക.

ജാക് റാബിറ്റ് നാജിനോടായി
Jack Rabbit said...

Naj,
Please don't display your lack of comprehending skills by sending out a knee-jerk reply like this. At least you should give some respect to the problem in hand since very well known philosophers and theologians couldn't solve it. It is now like a 2 year child claiming he can solve any of the the millenium prize problems. I don't want to show the flaws in your argument. Show it to any of your fellow faithfuls and find out.

ഇതു പോലെ താങ്കളോട് ജബ്ബാര്‍ മാഷും സുശീല്‍കുമാറും ആവശ്യപ്പെട്ടത് താങ്കള്‍ മറക്കരുതായിരുന്നു.

ശുനകന്റെ വാല്‍............../

..naj said...

Yukthi, don't take it negatively, i said a fact.
_________________________________

ഹുസൈന്‍ ടു ജാക്ക്: "....
I am very reluctant to refute you elaborately as you are not qualified to engage in scholarly debates.""
ജാകിന്റെ അഭിപ്രായം ഞാന്‍ സന്തോഷപൂര്‍വ്വം റിജെക്റ്റ് ചെയ്യുന്നൂ.
ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിശദീകരണം വേണ്ടി വരുമെന്ന് എനിക്കറിയാം. കാരണം നിരീശ്വരത്വതിനു ഇതൊക്കെ ആലോചിച്ചാല്‍ പിടുത്തം കിട്ടുകയില്ല.
നിങ്ങളുടെ ചിന്തകള്‍ക്ക് വന്ന തകരാര്. ദൈവമെന്നാല്‍ തങ്ങളെ പോലെ എന്തോ പദാര്‍ത്ഥ ജന്യം എന്ന് ചിന്തിച്ചു വിട്ടിത്വങ്ങള്‍ എഴുന്നള്ളിച്ചാല്‍ യുക്തിയാകുമോ !
അതിനെ നിഷേടിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കും കാരണം ഒന്നുമില്ല.
പിന്നെ ജബ്ബാര്‍ മാഷ്, അദ്ധേഹത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. അധെഹതിനെ കപാസിറ്റി എത്രയുന്ദെനൂ കണ്ടതാണ്. അദ്ധേഹത്തിന്റെ ബ്ലോഗുകള്‍ അദ്ദേഹം തന്നെ പൂട്ടും. സ്വയം തിരിച്ചറിയാനുള്ള കഴിവുണ്ടെങ്കില്‍.
സുശീലിന്റെ ഹോംവര്‍കിനെ അവഗണിക്കാന്‍ കഴിയില്ല.
___________________
യുക്തി - താങ്കളുടെ കമന്റുകള്‍ യാതൊന്നിനും ഉപകാരപെടുന്നില്ല.
___________________
താങ്കളുടെ കമന്റുകള്‍ സുശീല്‍ കീപ്‌ ചെയ്യുന്നത് എന്താണെന്നറിയില്ല. സംവാദത്തിന്റെ ഫ്ലോ നഷ്ടപെടുതുന്നു. ഞാന്‍ ഇടപെടുന്നില്ല. !!

Jack Rabbit said...

.naj said..

ഹുസൈന്‍ ടു ജാക്ക്: "....
I am very reluctant to refute you elaborately as you are not qualified to engage in scholarly debates.""


Naj,
You can read my reply to Hussain here. It looks like the reply i posted in Hussain's blog was caught in SPAM box

..naj said...

സുശീല്‍: "ദൈവത്തെ മനസ്സിലാക്കുന്നതില്‍ മനുഷ്യനു പരിമിതികളുണ്ട് “” എന്നതുകൊണ്ടാണ് വൈവിധ്യവും വൈരുധ്യവുമാര്‍ന്ന ദൈവസങ്കല്‍പ്പങ്ങളുണ്ടായത്" ഈ പരിമിതി അംഗീകരിച്ച് അറിയാത്ത കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ്‌ മിണ്ടാതിരുന്നുകൂടേ ഹുസ്സൈന്‍?
______________________________
""ദൈവത്തെ മനസ്സിലാക്കുന്നതില്‍ പരിമിതികളുണ്ട്"". ഇത് സ്വയം അമ്ഗീകരിക്കുന്നുന്ടെങ്കില്‍ പിന്നെ എന്തിനാണ് ഈ തര്‍ക്കം ! ഇത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. മനുഷ്യര്‍ അവരുടെ മാനസിക-വിജ്ഞാന വികാസതിനനുസരിച്ചുള്ള രീതിയില്‍ മനസ്സിലാക്കുന്നു. അതാണ്‌ വിശ്വാസത്തിന്റെ യഥാര്‍ത്ഥ അളവുകോല്‍. അതിനെ സുശീലോ, ഞാനോ അളന്നു വിമര്ഷിക്കെണ്ടാതില്ല. വിശദീകരിക്കാം.

തനിക്കു അറിവുള്ള കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നതിലൂടെ മാത്രമേ കൂടുതല്‍ അറിവ് ഉള്ളവരില്‍ നിന്നും ലഭിക്കുകയുള്ളൂ. വിജ്ഞാനം അങ്ങിനെയാണ്. എന്റെ വിജ്ഞാനത്തെ കുറിച്ച് സുശീലിനു അറിയണമെങ്കില്‍ എന്റെ ചിന്തകള്‍ ഷെയര്‍ ചെയ്യപെടെന്തതുണ്ട്. പറഞ്ഞത് താങ്കള്‍ക്കും ബാധകം ആണെന്നിരിക്കെ , താങ്കള്‍ അടക്കം എല്ലാവരും മിണ്ടാതിരുന്നാല്‍ ഇവിടെ ഈ സംവാദം തന്നെ അര്‍ത്ഥ ശൂന്യമല്ലേ. !!
_________________________________

“”പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന വസ്തുത വ്യത്യസത മനുഷ്യരിലെ ദൈവസങ്കല്പങ്ങള്‍ വ്യത്യസ്തമാണെന്നാണ്‍.””

ഈ വാചകത്തില്‍ പറഞ്ഞ കാര്യം ഒന്നുമറിയാത്ത വഴിപോക്കനോടു ചോദിച്ചാല്‍ പറയുന്ന/അറിയാവുന്ന കാര്യമാണ്. അതിനു ഗവേഷണത്തിന്റെ ആവശ്യമേ ഇല്ല !!
___________

സുശീല്‍ താങ്കള്‍ പറഞ്ഞ രണ്ടു വരികളിലെ അര്‍ത്ഥ ശൂന്യത വ്യക്തമാക്കിയെന്നെയുള്ളൂ.

അപ്പൊകലിപ്തോ said...
This comment has been removed by the author.
അപ്പൊകലിപ്തോ said...

പ്രിയ സുശീല്‍..

തങ്കള്‍ക്ക്‌ പടച്ചോന്‍ (താങ്കള്‍ വിശ്വസിക്കുന്നില്ലെന്നറിയാം) ഇതൊക്കെ അതിജയിക്കാനുള്ള ശക്തിതരട്ടെ. ഒരു പരാജിതണ്റ്റെ ശബ്ദവും ഇടര്‍ച്ചയും കേള്‍ക്കുന്നു താങ്കളില്‍ നിന്നും. അതൊന്നും വേണ്ട.

സത്യം അംഗീകരിക്കുന്നത്‌ മോശപ്പെട്ട കാര്യമല്ല. താങ്കളാണ്‌ സത്യം പറയുന്നതെങ്കില്‍ പതറേണ്ട കാര്യവുമില്ല.

യുക്തി said...

പ്രിയ നാജ്,
ഹുസ്സൈന്‍ സാഹിബ് മനപ്പൂര്‍വം സ്വന്തം മതത്തെ ഈ ചര്‍ച്ചയില്‍ നിന്നും മാറ്റിനിര്‍തുന്നത് പരാജയ ഭീതി മൂലമാണ്.അതു തുറന്നുകാണിക്കാനാണ് ഞാന്‍ മതപര കാര്യങ്ങള്‍ ഉയര്‍ത്തുന്നത്,അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം തങ്കള്‍ക്കു ഇല്ലാതെ പോയതില്‍ അതിശയതിനു വകയില്ല -കാരണം ഹുസ്സൈന്‍ സാഹിബ് ഉന്നം വയ്കുന്നത് താങ്കളെ പോലുള്ള.... മമ്മക്കാ കള്‍ട്ടുകളേയാണ്.അതിനാല്‍ മതങ്ങളും താങ്ങി നിര്‍ത്തപ്പെടുന്നു.

യുക്തി said...

അപ്പൊകലിപ്തോ said...

പ്രിയ സുശീല്‍..

തങ്കള്‍ക്ക്‌ പടച്ചോന്‍ (താങ്കള്‍ വിശ്വസിക്കുന്നില്ലെന്നറിയാം) ഇതൊക്കെ അതിജയിക്കാനുള്ള ശക്തിതരട്ടെ. ഒരു പരാജിതണ്റ്റെ ശബ്ദവും ഇടര്‍ച്ചയും കേള്‍ക്കുന്നു താങ്കളില്‍ >>>>>>>>>

അപ്പോ,അപ്പോകലിപ്തോയ്ക്കു കാര്യമറിയില്ലാ എന്നു തോന്നുന്നു.
ഇവ്വിശയത്തില്‍ അഖില സര്‍വ്വവിഞ്ജാനപുത്തകം എന്താണ് ശാസിക്കുന്നത്..

061.007
YUSUFALI: Who doth greater wrong than one who invents falsehood against Allah, even as he is being invited to Islam? And Allah guides not those who do wrong

താന്‍ ഇസ്ലാമിലേക്കു ക്ഷണിക്കപ്പെട്ടുകൊണ്ടീരിക്കെ അല്ലാഹുനിന്റെ മേല്‍ കളവുചുമത്തി പറഞ്ഞവനേക്കാള്‍വലിയ അക്രമി ആരുണ്ട്,
അക്രമികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല (6:7) ഉമര്‍ മൌലവി.
പിന്നെ സുശീല്‍ കുമാറീനു ഇടര്‍ച്ചയുണ്ടായ ഭാഗം ഒന്നു ചൂണ്ടീക്കാണീക്കാമോ.

യുക്തി said...

പ്രിയ നാജ്,
സുബൈര്‍ jach rabbitനോടൂ പറഞ്ഞതു കണ്ണു തുറന്നു കാണുക...
subair to jack rabbit....

ഇതുകൊണ്ട് അതിനെ ക്കുറിച്ച് കൂടുതല്‍ പറയാന്‍ തല്‍കാലം എനിക്ക് കഴിയില്ല. വിഷയ സംബന്ധമായി ഒരു കമ്മന്റ് ഇട്ടതിനും അഭിപ്രായം വ്യക്തമാക്കിയത്തിനും അഭിനന്ദനങ്ങള്‍.
ഇനി കാളിദാസന്‍ നാജിനോടയി പറഞ്ഞത് ഇവിടെ പ്രസക്തമായതിനാല്‍ കൊടുക്കുന്നു
kalidasan to naj....
താങ്കള്‍ ദൈവവചനമെന്നു വിശ്വസിക്കുന്ന കുര്‍ആനിലെ പൊട്ടത്തരങ്ങള്‍ ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രകോപിതനായിട്ടു കാര്യമില്ല. ഇതുപോലെയുള്ള പൊട്ടത്തരങ്ങള്‍ എഴുതാനേ മൊഹമ്മദിനു വിവരമുണ്ടായിരുന്നുള്ളു എന്നു സമധാനിക്കുക
വീണ്ടും കാളിദാസന്‍ നാജിനോട്
നാജ്,

സര്‍ക്കസില്‍ പോകാതെയും ട്രപ്പീസ് കളിക്കാതെയും താങ്കളിവിടെ ആളുകളെ നന്നായി ചിരിപ്പിക്കുന്നുണ്ടല്ലോ. എന്നോട് സംവദിക്കില്ല എന്നു പല പ്രാവശ്യം പറഞ്ഞു. പറഞ്ഞു നാവു വായിലിട്ട് ഉടനെ തുടങ്ങും. ഇതുപോലെ ചിരിപ്പിക്കാനൊന്നും എനിക്കാകില്ല>>>>>>>>>>>>/

ശുനകനോടു ചോദിക്കാതെ വാലില്‍ കുഴലിട്ടാല്‍
വാല്‍ വളഞ്ഞിരിക്കുകയേയുള്ളൂ.

..naj said...

യുക്തി:"...
യുക്തി said... പ്രിയ നാജ്,
ഹുസ്സൈന്‍ സാഹിബ് മനപ്പൂര്‍വം സ്വന്തം മതത്തെ ഈ ചര്‍ച്ചയില്‍ നിന്നും മാറ്റിനിര്‍തുന്നത് പരാജയ ഭീതി....""
______________________________
പോസ്റ്റിലെ മെയിന്‍ പോയന്റ്, ചാത്തന്‍ കല്ലോ, യേശുവോ, ബ്രഹ്മ്മാവോ, സൃഷ്ടാവ് എന്നുള്ളതല്ല. സൃഷ്ടിക്കു പിറകില്‍ ഒരു "സൃഷ്ടാവ് "ഉണ്ടോ ഇല്ലേ എന്നുള്ളതാണ്. എന്നീട്ടു പോരെ ജബ്ബാര്‍ മാഷ് നൂറു വട്ടം വിഷയം ഒന്നുംമില്ലാതെ തിരിച്ചും മറിച്ചും പോസ്റ്റി മടുപ്പിച്ച കാര്യങ്ങലെടുത്തു ചര്‍ച്ച ചെയ്യാന്‍. താങ്കള്‍ ഒരു ബുദ്ധി ജീവി ആണെന്ന് സമ്മതിച്ചു. പക്ഷെ ഈ ചര്‍ച്ചയുടെ മര്‍മ്മം വായിക്കൂ. കഴിയുമെങ്കില്‍ ഹുസൈന്റെ വാദങ്ങളെ ഘണ്ടിക്കൂ !

യുക്തി said...

നാജ് പറയുന്നു,
പോസ്റ്റിലെ മെയിന്‍ പോയന്റ്, ചാത്തന്‍ കല്ലോ, യേശുവോ, ബ്രഹ്മ്മാവോ, സൃഷ്ടാവ് എന്നുള്ളതല്ല. സൃഷ്ടിക്കു പിറകില്‍ ഒരു "സൃഷ്ടാവ് "ഉണ്ടോ ഇല്ലേ എന്നുള്ളതാണ്.>>>>>>>>

അതെ നാജ് സ്രിഷ്ടിക്കു സ്രഷ്ടാവിനെ വാഴിക്കുമ്പോള്‍ അതിന്റെ മണഗുണം കൂടെ പറയാന്‍ ഹുസ്സൈന്‍ സാഹിബ് ബാധ്യസ്ഥനല്ലേ.താങ്കള്‍ പോസ്റ്റ് വായിക്കാറില്ല ,ചുമ്മാകയറിയങ്ങു കമന്റും.surly u are a very good follower.

ശുനകന്‍ കുഴലിന്റെ അസ്വസ്ഥത കാട്ടി തുടങ്ങി

എന്‍ എം ഹുസൈന്‍ said...

ഇതുവരെയുള്ള പോസ്റ്റുകളില്‍ വിഡ്ഢിത്തങ്ങളാണെങ്കിലും സമനില കൈവിടാതെയാണ് സുശീല്‍കുമാര്‍ എഴുതിയിരുന്നത്. എന്നാല്‍ അതുപോലും സാധ്യമാകാതെ വരുന്നതിന്റെ ലക്ഷണങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ ഒളിഞ്ഞല്ല തെളിഞ്ഞുതന്നെ കാണാം.
കഴിഞ്ഞ പോസ്റ്റില്‍ ഇരുപത് പോയന്റുകള്‍ നമ്പറിട്ട് ഞാന്‍ എഴുതിയിരുന്നു. മറുപടിയെഴുതാതെ ഒഴിഞ്ഞുമാറുന്ന സുശീല്‍കുമാറിന്റെ പൊതു സ്വഭാവം വായനക്കാര്‍ക്ക് എളുപ്പം മനസ്സിലാകട്ടെ എന്നു കരുതിയാണ് അങ്ങനെ ചെയ്തത്. അത് അക്ഷരം പ്രതി പുലര്‍ന്നു. അവയ്ക്കൊന്നിനും വിശദീകരണം നല്‍കാതെ അര്‍ത്ഥശൂന്യമായ പഴയ വര്‍ത്തമാനങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് അദ്ദേഹം പുതിയ പോസ്റ്റില്‍ ചെയ്തിട്ടുള്ളത്. അതുപോലും അഞ്ചു പോയന്റുകള്‍ക്കപ്പുറം നീങ്ങിയില്ല എന്നതു ശ്രദ്ധേയമാണ്.
അസംബന്ധങ്ങള്‍ക്കുപോലും പഞ്ഞം-..

ea jabbar said...

പ്രപഞ്ചം പൊട്ടിത്തെറിയിലൂടെ ഉല്‍ഭവിക്കുന്നതിനു മുമ്പുള്ള കാര്യങ്ങളെക്കുറിച്ചാണു ഹുസൈന്‍ പറയുന്നത്. അതാകട്ടെ ഇന്ദ്രിയാതീതവും അതിഭൌതികവുമായ “യാഥാര്‍ത്ഥ്യങ്ങള്‍“ ആണത്രേ !
ബിഗ്ബാങിനു ശേഷമുള്ള കാര്യങ്ങളെ കുറിച്ചു മാത്രമേ ശാസ്ത്രത്തിന് [മനുഷ്യന്] അല്പമെങ്കിലും അറിയാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നിരിക്കെ ഇതൊക്കെ ഹുസൈന്‍ എങ്ങനെ അറിഞ്ഞു ?
ഈ ചോദ്യത്തിനു മാത്രം മറുപടിയില്ല. ഇത്തരം ചോദ്യങ്ങള്‍ “ഒളീച്ചോട്ട”മാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. വിഷയത്തിന്റെ മര്‍മ്മം വിടാതെ അപ്പൂട്ടന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഹുസൈന്‍ മറുപടി നല്‍കിയിട്ടില്ല.
ദൈവത്തിനു ഉല്‍ഭവമില്ല എന്ന വിവരം ഹുസൈനെവിടെനിന്നു കിട്ടി ? മറുപടിയില്ല !
അതിനെന്താ തെളിവ്? അമൂര്‍ത്തത്തിനൊന്നും തെളിവു വേണ്ട എന്നു മറുപടി !!
പ്രപഞ്ചത്തിനു ഉല്‍ഭവമുണ്ടെങ്കില്‍ അതിനു മുമ്പ് ഉല്‍ഭവമില്ലാതെ ദൈവം എങ്ങനെ നില നിന്നു? എന്തിനു നിലനിന്നു? ഒന്നുമില്ലാത്ത ശൂന്യതയില്‍ എന്തിനു ദൈവം നിലനില്‍ക്കണം ?
പ്രപഞ്ചം പൊട്ടിത്തെറിച്ചതോടെ ദൈവത്തിനെന്തു സംഭവിച്ചു? പിന്നെ ദൈവത്തിന്റെ ആവശ്യമെന്ത്?
ഈ വക ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല !
മതദൈവങ്ങളെ കുറിച്ചു മിണ്ടാനേ പാടില്ല. അത് ഒളിച്ചോട്ടമാണത്രേ! ആരാ ഒളിച്ചോടുന്നത് ???

നിഷ്കളങ്കന്‍ said...

ജബ്ബാര്‍ മാഷേ,

അങ്ങേയ്ക്ക് സ്വന്തമായുള്ള തോട്ടിന്‍ കരയിലുള്ള പെട്ടിക്കട മാത്രമേ പറ്റൂ. ഇവിടെ ആളുകളെ ചിന്തിപ്പിക്കാന്‍ മാത്രം കഴിയുന്ന ഇടപെടല്‍ നടത്താന്‍ യുക്തിവാദി സംസ്ഥാന സമിതി അംഗം ഇനിയും വളര്‍ന്നിട്ടു വേണം. തെരുവ്‌ സര്‍ക്കസ്‌ അല്ലാതെ ഒരു കാര്യം അങ്ങേയ്ക്ക് ഇണങ്ങാന്‍ പ്രയാസമാണ് എന്ന് പറയുന്നതില്‍ പരിഭവിക്കരുത്.

നിഷ്കളങ്കന്‍ said...

സുഹൃത്തുക്കളെ, ജബ്ബാര്‍ മാഷു ഇവിടെ ഉണ്ട്. ആരെങ്കിലും ഒന്ന് ശ്രദ്ധിക്കണേ.

ea jabbar said...

കാലഹരണപ്പെട്ട ഫോസില്‍ തിയറിയുമായി പരിണാമശാസ്ത്രത്തെ നേരിടുന്ന മരമണ്ടന്മാരെ ഇവിടെ കാണാം !ഹുസൈന്റെയും കൂട്ടരുടെയും വിജ്ഞാനത്തിന്റെ ആഴം അറിയാന്‍ ഇതൊന്നു വായിക്കുന്നതു നന്നാകും !

ea jabbar said...

ഇവിടെനിന്നുള്ള ഒളിച്ചോട്ടമല്ലേ ഹുസൈന്റെ പുതിയ പോസ്റ്റ്

യുക്തി said...

പ്രിയ നിഷ്കളങ്കാ,
താ‍ങ്കള്‍ അടുതൂണ്‍ പറ്റിയെന്നാണ് ഞാന്‍ വിചാ‍രിച്ചു പോയത്.എന്തയാലും ഡിസമ്പറിലെ മഞ്ഞില്‍ പൊങ്ങിയല്ലോ.മീനച്ചൂടുവരെ പ്രതീക്ഷിക്കാമോ.ആ മുങ്ങലില്‍ തീര്‍ച്ചയായും കൂടെ കൂട്ടാന്‍ കുറെ ബഡാഉസ്താദന്മാരുമുണ്ടാകും.തവക്കല്‍ത്തു.

സുശീല്‍ കുമാര്‍ പി പി said...

ഹുസൈൻ വലിയൊരു സംഭവമാണെന്ന് സംശായാതീതമായി തെളിയിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. 'ദൈവം ഉണ്ട്' എന്ന് തെളിയിക്കുന്നതിലും കുറച്ചുകൂടി ശ്രമപ്പെടേണ്ടിവന്നു എന്ന് മത്രം.

ബിജു ചന്ദ്രന്‍ said...

അപ്പൂട്ടന്‍ , സുശീല്‍ , ജാക്ക് റാബിറ്റ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് എന്തുത്തരമാണ് ഹുസൈന്‍ പറഞ്ഞത്? ഉത്തരം മുട്ടിയപ്പോള്‍ അപ്പൂട്ടന്‍ ശിലായുഗവാസി , സുശീല്‍കുമാര്‍ ഒളിച്ചോട്ടക്കാരന്‍ etc . മന്ദബുദ്ധി വിശ്വാസി ക്കൂട്ടം ആര്‍പ്പും വിളിച്ചു പൊറകെ ഹിഹിഹി!
tracking ...

അപ്പൊകലിപ്തോ said...

ശ്രീ ജബ്ബറിണ്റ്റെ ലിങ്ക്‌ അപ്പിയിട്ടു ഓടുന്ന വയറിളകിപ്പോക്കു കാലന്‍ വന്നു വിളിച്ചാലേ തീരൂ എന്നാണ്‌ തോന്നണതു. മറ്റ്‌ മാന്യ യുക്തിവാദികള്‍ക്കു കൂടി അപമാനമുണ്ടക്കരുതെന്നു മാന്യരെന്നു തോന്നുന്ന യുക്തിവാദികള്‍ ഒന്നു പറഞ്ഞു മനസ്സിലാക്കണം.

അല്ലെങ്കില്‍ ശ്രീ ജബ്ബര്‍ ധൈഷണികമായി ഹുസൈന്‍ സാബിനോടു സംവാദത്തിലേര്‍പെടണം. മൂന്ന്‌ ഹദീസെടുത്തുവച്ചു തെറിവിളിക്കാനല്ലാതെ മറ്റൊന്നിനുമാകില്ലെന്നു ശ്രീ ജബ്ബര്‍ പരിമിതി മനസ്സിലാക്കി ചുമ്മായിരിക്കണമെന്നു അഭ്യര്‍ഥിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു.


ബിജു ചന്ദ്രന്‍ ..
മന്ദബുദ്ധികള്‍ വിശ്വാസികളാണെങ്കില്‍ ശ്രീ ജബ്ബറിനെപോലുള്ളവരെ ഞങ്ങള്‍ക്ക്‌ നേതാവായി ദത്തെടുത്തോളാം. പക്ഷേ ആ മന്ദതയുള്ള ആളാണു നിങ്ങളുടെ നേതാവായി വാഴ്ത്തപ്പെടുന്നതു കൊണ്ടു ശുദ്ധമന്ദത ആര്‍ക്കെന്നു പറയേണ്ടതില്ലല്ലോ .. !!

Jack Rabbit said...

Endgame analysis: Act of the Desperate or Evidence of Delusion ?

അപ്പൂട്ടൻ said...

അപ്പൊകലിപ്തൊ എന്തായാലും ഞാനും സുശീലും കൃമികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്‌.
:)
അപ്പൊകലിപ്തൊ,
ഒരു കൃമി ചോദിച്ച ചോദ്യത്തിന്‌ വിശദമായി എഴുതാം എന്ന് ഹുസൈൻ പറയുന്നത്‌ എന്തിനാണെന്ന് താങ്കൾ ചിന്തിച്ചുവോ?

ശാസ്ത്രം ഒരുപാട്‌ അറിയാമെന്ന് ഞാനും പറയുന്നില്ല, അങ്ങിനെ ഇതുവരെ ഭാവിച്ചിട്ടുമില്ല. സാധാരണ ലോജിക്‌ വെച്ച്‌ ചോദിക്കാവുന്ന കാര്യങ്ങൾ മാത്രമേ ഞാനിവിടെ ചോദിച്ചിട്ടുള്ളു. താങ്കൾ ഉത്തരം പറഞ്ഞാലും മതി, എനിക്ക്‌ ഹുസൈന്റെ സമയം നഷ്ടപ്പെടുത്തണം എന്ന് നിർബന്ധമൊന്നുമില്ല.

സൂര്യനുചുറ്റും ഭൂമി കറങ്ങുന്നു എന്നത്‌ സാമാന്യയുക്തിയാണോ, ആണെങ്കിൽ എന്തുകൊണ്ട്‌?

ശ്രമിക്കൂ, കൃമിയല്ലെന്ന് സ്വയം തെളിയിയ്ക്കൂ.

തന്റെ പോസ്റ്റുകളിൽ ഹുസൈൻ ശാസ്ത്രം ഒന്നും പറഞ്ഞിട്ടില്ല, വിഷയങ്ങളുടെ ഒരു മറുവശം മാത്രമാണ്‌, പിന്നെ ശാസ്ത്രം എന്ന പേരിൽ അൽപം ക്വോട്ടുകളും.

Subair said...

സുബൈര്‍ jach rabbitനോടൂ പറഞ്ഞതു കണ്ണു തുറന്നു കാണുക...
subair to jack rabbit....

ഇതുകൊണ്ട് അതിനെ ക്കുറിച്ച് കൂടുതല്‍ പറയാന്‍ തല്‍കാലം എനിക്ക് കഴിയില്ല. വിഷയ സംബന്ധമായി ഒരു കമ്മന്റ് ഇട്ടതിനും അഭിപ്രായം വ്യക്തമാക്കിയത്തിനും അഭിനന്ദനങ്ങള്‍.
==============


യുക്തി, താങ്കള്‍ എന്നെ ഉദ്ധരിച്ചത് കണ്ടിട്ടുണ്ടായിരുന്നില്ല.

എന്റെ ബ്ലോഗ്‌ ജീവിതത്തില്‍ ജീവിതത്തിലാദ്യമായി, ജാക് രാബ്ബിറ്റ്‌ വിഷയബന്ധിതമായി ഒരു മറുപടി തന്നത് കണ്ടപ്പോള്‍ അഭിനന്ധിചതാണ്.

പിന്നെ QM നെ ക്കുറിച്ച് എനിക്കറിയില്ല അത് കൊണ്ട് തല്‍കാലം മറുപടി പറയാന്‍ നിര്‍വാഹമില്ല എന്ന് പറഞ്ഞതും സത്യമാണ്.

ഏതായിരുന്നാലും, ആ ചര്‍ച്ചയുടെ ബാക്കി ഭാഗവും ഇവിടെ വായിക്കുക. QM നെ ക്കുറിച്ച് അടിസ്ഥാന ധാരണ പോലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല അദ്ദേഹം തെന്നെ തെളിയിച്ചിട്ടുണ്ട്. ചൂണ്ടി ക്കാനിച്ചപ്പോള്‍ പറഞ്ഞ മറുപടി അത് മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞതാണ് എന്നാണു. അത് യേത് സന്ദര്‍ഭമായിരുന്നെന്ന് താങ്കള്‍ക്കു പര്‍ിശോധിക്കാം.

Jack Rabbit said...

Subair,
You are free to delete your earlier comment if you are feeling regret and losing sleep on that as you are being asked to defend that in front of your fellow faithfuls.

I can understand your dilemma for having to leave the discussion after my last comment where you want to suspend uncertainty principle so that we can insert a supernatural agent in that void. This isn't the first time you left discussion with me and later comeback and commenting as if nothing or opposite had happened. (which i call as the unsinkable rubber duck behavior)

/JR

യുക്തി said...

ഇവിടെ സാംഗത്യമുള്ളതിനാല്‍ കുറിക്കുന്നു....

സ്രിഷ്റ്റിവാദം ശാസ്ത്രത്തിലെ വിടവുകള്‍ (gaps) അന്വേഷിച്ചു നടക്കുകയാണ്.തങ്കള്‍ക്ക് സ്വന്തമായി ഒന്നും സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ലങ്കിലും
ശാസ്ത്രത്തില്‍ അജ്ഞതയും അനിചിതത്വവും നിലനില്‍ക്കുന്ന മേഖലകളിലെല്ലാം ദൈവത്തെപ്രതിഷ്റ്റിച്ച് ദൈവമഹത്വം സ്ഥാപിക്കലാണ്‍
സ്രിഷ്റ്റിവാദക്കരുടെ പ്രിയ വിനോദം.വിജ്ഞാനചക്രവാളത്തില്‍ എവിടെയെല്ലാം തമസ്സും വിടവുകളും കണപ്പെടൂന്നുവോ അതെല്ലാം ദൈവമാകുന്നു.
ശൂന്യതയുടെ ദൈവമായി(THE GOD OF GAPS) ആധുനിക കാലഘട്ടത്തില്‍ ദൈവം മാറുന്നതങ്ങനെയാണ്.
പല കര്യങ്ങളും ദീര്‍ഘകാലം ശാസ്ത്രത്തിനജ്ഞാതമായി നിലനില്‍ക്കാനിടയുള്ളതിനാല്‍ ഈ തന്ത്രത്തിലൂടേ ദൈവത്തെ എല്ലാകാലത്തേക്കും
പരിരക്ഷിക്കാമെന്ന് ഇവര്‍ ചിന്തിക്കുന്നു.
ക്വാണ്ടം തിയറീ മുതല്‍ പരിണാമസിദ്ധാന്തം വരെ മതവാദികള്‍ക്ക് ആഘോഷിക്കാനുള്ള ശൂന്യസ്ഥലങ്ങള്‍ സമ്മനിക്കുന്നുണ്ട്.ശാസ്ത്രത്തിലെ വിടവുകള് അന്വേഷിച്ച് കണ്ടൂപിടിക്കാനായി മാത്രം ശസ്ത്രം പഠിക്കുന്ന ദൈവശാസ്ത്രജ്ഞരുണ്ട്.(ഹുസ്സൈന്‍ സാഹിബ് ഈ ഗണത്തില്‍ പെടീല്ല അദ്ദേഹം അത് വിദഗ്ദമായി കോപ്പിയടിക്കും)
ശാസ്ത്രം മുന്നേറുന്തോറും ഈ വിടവുകള്‍ കുറഞ്ഞുവരികയാണെന്നത് ഇവര്‍ക്കു അങ്കലാപ്പുണ്ടാക്കും
(ബ്രാക്കറ്റിനുള്ളിലുള്ളവ്യ്ക്കു ഒഴിച്ച് കടപ്പാട്- നാസ്തികനായ ദൈവം.)

യുക്തി said...

ഹുസ്സൈന്‍ സാഹിബ് പറയുന്നു.......

പ്രപഞ്ചത്തിന്റെ യുക്തിപരമായ വിശദീകരണം ആസ്തികവാദമാണോ നാസ്തികവാദമാണോ എന്ന പരിശോധനയില്‍ വിവിധ മതഗ്രന്ഥങ്ങളിലെ ദൈവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചര്‍ച്ചാവിഷയമാക്കേണ്ടതില്ല എന്ന സമീപനമാണ് യുക്തിപരമായിട്ടുള്ളത്. (ഇതിനുള്ള ന്യായങ്ങള്‍ നമ്പറിട്ട് വിശദീകരിക്കുന്നില്ല. വിശദീകരിച്ചാലും ഫലം ഒളിച്ചോട്ടം ആയിരിക്കുമല്ലോ?!)>>>>>>>>

ഹുസ്സൈന്‍ സാഹിബ് മുഹമ്മദിനേയും ഖുറാനേയും എത്രത്തോളം പേടിക്കുന്നു എന്നതിന്റെ തെളിവാണ് മേലുദ്ധരിക്കപ്പെട്ട അദ്ദേഹത്തിന്റെ വരികള്‍.
ആസ്തിക്കവാദക്കാരുടെ ഐക്യം നോക്കണേ.കഴിഞ്ഞു പോയ യുദ്ധങ്ങളും നടന്നുകൊണ്ടിരിക്കുന്ന ജിഹാദുകളും നമുക്കങ്ങനെ മറന്നുകളയാം?

“ഇതിനുള്ള ന്യായങ്ങള്‍ നമ്പറിട്ട് വിശദീകരിക്കുന്നില്ല. വിശദീകരിച്ചാലും ഫലം ഒളിച്ചോട്ടം ആയിരിക്കുമല്ലോ?“said hussain sahib.

ഒരു നാവില്‍ ഏഴു വര്‍ത്തമാനം പറയുന്ന hs ആണിവിടെ അക്കമിട്ട് നിരത്താന്‍ മടിക്കുന്നത്.
ഒളിച്ചോട്ടമാണു പോലും ഒളിച്ചോട്ടം.
യഥാര്‍തത്തില്‍ അരാണ് ഒളിച്ചുമുങ്ങി ഓടുന്നത്.

യുക്തി said...

ഇവിടെ പ്രസക്തമെന്നു തോന്നുന്നതിനാല്‍ കുറിക്കുന്നു......

സ്രിഷ്റ്റിവാദം ശാസ്ത്രത്തിലെ വിടവുകള്‍ (gaps) അന്വേഷിച്ചു നടക്കുകയാണ്.തങ്കള്‍ക്ക് സ്വന്തമായി ഒന്നും സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ലങ്കിലും
ശാസ്ത്രത്തില്‍ അജ്ഞതയും അനിചിതത്വവും നിലനില്‍ക്കുന്ന മേഖലകളിലെല്ലാം ദൈവത്തെപ്രതിഷ്റ്റിച്ച് ദൈവമഹത്വം സ്ഥാപിക്കലാണ്‍
സ്രിഷ്റ്റിവാദക്കരുടെ പ്രിയ വിനോദം.വിജ്ഞാനചക്രവാളത്തില്‍ എവിടെയെല്ലാം തമസ്സും വിടവുകളും കണപ്പെടൂന്നുവോ അതെല്ലാം ദൈവമാകുന്നു.
ശൂന്യതയുടെ ദൈവമായി(THE GOD OF GAPS) ആധുനിക കാലഘട്ടത്തില്‍ ദൈവം മാറുന്നതങ്ങനെയാണ്.
പല കര്യങ്ങളും ദീര്‍ഘകാലം ശാസ്ത്രത്തിനജ്ഞാതമായി നിലനില്‍ക്കാനിടയുള്ളതിനാല്‍ ഈ തന്ത്രത്തിലൂടേ ദൈവത്തെ എല്ലാകാലത്തേക്കും
പരിരക്ഷിക്കാമെന്ന് ഇവര്‍ ചിന്തിക്കുന്നു.
ക്വാണ്ടം തിയറീ മുതല്‍ പരിണാമസിദ്ധാന്തം വരെ മതവാദികള്‍ക്ക് ആഘോഷിക്കാനുള്ള ശൂന്യസ്ഥലങ്ങള്‍ സമ്മനിക്കുന്നുണ്ട്.ശാസ്ത്രത്തിലെ വിടവുകള് അന്വേഷിച്ച് കണ്ടൂപിടിക്കാനായി മാത്രം ശസ്ത്രം പഠിക്കുന്ന ദൈവശാസ്ത്രജ്ഞരുണ്ട്.(ഹുസ്സൈന്‍ സാഹിബ് ഈ ഗണത്തില്‍ പെടീല്ല അദ്ദേഹം അത് വിദഗ്ദമായി കോപ്പിയടിക്കും)
ശാസ്ത്രം മുന്നേറുന്തോറും ഈ വിടവുകള്‍ കുറഞ്ഞുവരികയാണെന്നത് ഇവര്‍ക്കു അങ്കലാപ്പുണ്ടാക്കും

കടപ്പാട്‌-നാസ്തികനായ ദൈവം.ബ്രാക്കറ്റിനകത്തുള്ള വരികള്‍ എന്റേത്.

നിഷ്കളങ്കന്‍ said...

യുക്തി,

calm down bhayya, calm down.... :)

സുശീല്‍ കുമാര്‍ പി പി said...

ഹുസ്സയിന്റെ സമര്‍ത്ഥനത്തിന്റെ ഒരു സാമ്പിൾ ഇതാ..


1. ഗോപാലന്‍ തങ്കപ്പന്റെ അച്ഛനാണ്‌.


2. കൃഷ്ണന്‍ നാണപ്പന്റെ അയൽക്കാരനാണ്‌.


ശരി, അതുകൊണ്ട്?


അതുകൊണ്ട് ഞാന്‍ പഴനിക്ക് പോവുകയാണ്‌.


ഞാന്‍ പഴനിക്ക് പോകുന്നതെന്തിനാണെന്ന് ഇപ്പോൾ ശാത്രീയമായും, ദര്‍ശനികമായും, ത്ത്വശാസ്ത്രപ്രകാരവും, തെളിയിച്ചുകഴിഞ്ഞില്ലേ?


ടാണ്ടണം...
ഇനി അടുത്ത സ്റ്റൈല്‍:


"പോലീസുകാര്‍ക്കെന്താ ഈ വീട്ടീ കാര്യം?"


"തോന്നയ്ക്കല്‍ 'പഞ്ചവാദ്യത്തിലെ' അരിയെല്ലാം ഞാന്‍ പെറുക്കിയെടുത്തു കഴിഞ്ഞു. ഇനി രാമന്‍ നായരുടെ വീട് മാത്രമേ ബാക്കിയുള്ളു."


ഇനി ഇന്നസന്റ് കുടിക്കുന്ന ആ വെള്ളത്തിന്റെ കാര്യമൊന്നാലാചിച്ചുനോക്കൂ...


New Post